tag:blogger.com,1999:blog-7706201694441991506.post6995415134567267472..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത് ഇങ്ങനെ!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger1125tag:blogger.com,1999:blog-7706201694441991506.post-49070557368882169542007-04-23T02:55:00.000+05:302007-04-23T02:55:00.000+05:30നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത് ഇങ്ങന...നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത് ഇങ്ങനെ!

ദേശാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് പച്ചക്കള്ളങ്ങള്‍ കൊണ്ട് സമ്പന്നമാണ്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമെഴുതിച്ചേര്‍ത്ത വരികള്‍ ധാരാളം.

ഗോള്‍വള്‍ക്കറാണ് സംഘം സ്ഥാപിച്ചത് എന്ന വമ്പിച്ച തെറ്റുപോലും അച്ചടിച്ചു വിടാന്‍ തെല്ലും മടികാണിച്ചില്ല അവര്‍. ‘പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു‘ എന്നും ‘മോഡി അത് ആളിക്കത്തിച്ചു‘ എന്നുമൊക്കെ എഴുതിയിരിക്കുന്നത് കല്ലു വച്ച നുണയാണ്.

ഇങ്ങനെയൊക്കെയാണോ ‘നേര് നേരത്തേ അറിയിക്കുന്നത്?’ ഇതൊക്കെയാണോ ‘ഓരോ പ്രഭാതത്തിലും എത്തിക്കുന്ന നേരിന്റെ മഞ്ഞുതുള്ളി?’ ഈ ‘അറിവ് ആയുധമാക്കണം’ എന്നാണോ പറയുന്നത്?

ഇവിടെ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി മനപൂര്‍വ്വം നുണപ്രചാരണം നടത്തിയത് മറ്റാരുമല്ല. ദേശാഭിമാനി തന്നെയാണ്. എന്തുകൊണ്ട് ഇതിനൊക്കെ തുനിയുന്നു എന്നത് ‘മാദ്ധ്യമസിന്ഡിക്കേറ്റി‘നെതിരെ ദേശാഭിമാനി ഉയര്‍ത്തിയിരിക്കുന്ന ഏറ്റവും പുതിയ പരസ്യപ്പലകകളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. “മയക്കു മരുന്നിന് അടിപ്പെടുന്നത് ഏറെയും യുവജനങ്ങള്‍. എന്നാല്‍ തെറ്റായ മാദ്ധ്യമപ്രവര്‍ത്തനം ബാധിക്കുന്നതോ - സമൂഹത്തെ ഒന്നടങ്കം!”

ഭേഷ്! അപ്പോള്‍ ‘പ്രയോജനം‘ അറിഞ്ഞിട്ടു തന്നെയാണ് ‘പ്രയോഗം‘ എന്നു ചുരുക്കം.

പത്രമെന്നല്ല - പാര്‍ട്ടിയെന്നല്ല - വ്യക്തിയെന്നല്ല - ആരും - വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. തെറ്റുണ്ടോ എന്നു പരിശോധിച്ച്, ഉണ്ടെങ്കില്‍ തിരുത്തി, സ്വയം നവീകരിച്ച് മുന്നേറാനൊരുങ്ങുകയാണു വേണ്ടത്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com