tag:blogger.com,1999:blog-7706201694441991506.post1467350976501253114..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger8125tag:blogger.com,1999:blog-7706201694441991506.post-47645397415308952352009-03-18T19:26:00.000+05:302009-03-18T19:26:00.000+05:30മുകളിൽ കമന്റിട്ട അനോണീ,എനിക്കു ശരിയെന്നു തോന്നുന്ന...മുകളിൽ കമന്റിട്ട അനോണീ,

എനിക്കു ശരിയെന്നു തോന്നുന്ന, അനേകം പേർക്ക് ശരിയെന്നു തോന്നുന്ന, വളരെ കൃത്യമായ നിരീക്ഷണങ്ങൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്നുണ്ടെങ്കിൽ അസഹിഷ്ണുത പ്രകടിപ്പിച്ചോളൂ. കുഴപ്പമില്ല. പക്ഷേ, അതല്ല, ആത്മാർത്ഥമായാണ് എഴുതിയതെന്നുണ്ടെങ്കിൽ, ഞാൻ താങ്കളെ വെല്ലുവിളിക്കുക തന്നെ ചെയ്യുകയാണ് - ചുണയുണ്ടെങ്കിൽ - താങ്കൾക്കു തന്റേടമുണ്ടെങ്കിൽ വിശദമാക്കൂ - പറഞ്ഞതിൽ എവിടെ എന്താണു തെറ്റുള്ളതെന്ന്. ഞാൻ മനസ്സിലാക്കി വച്ച വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു തിരിച്ചറിയേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യമാണ്.

കണ്ണൂരിൽ എന്താണു സംഭവിക്കുന്നതെന്നതു രഹസ്യമൊന്നുമല്ല സുഹൃത്തേ. മാർക്സിസ്റ്റുകൾക്കു മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെ അവരോട് ഏറ്റുമുട്ടാനും പലരീതിയിലുള്ള നഷ്ടം അതേത്തുടർന്നു സഹിക്കാനും മാത്രം മണ്ടന്മാരല്ല ആരും. അത്തരം വാദങ്ങളൊക്കെ തികച്ചും യുക്തിരഹിതമാണ്. മാർക്സിസ്റ്റുകൾ - അവർക്കു മാത്രമാണ് മറ്റുള്ളവരെ ആക്രമിച്ചു നശീപ്പിക്കേണ്ടത് ഒരു പ്രത്യയശാസ്ത്രപരമായ ബാദ്ധ്യതയായിട്ടുള്ളത്. സംഘപ്രവർത്തകർ മാത്രമല്ല - മാർക്സിസ്റ്റുകൾക്ക് എതിരെ നിൽക്കുന്ന ആർക്കും കണ്ണൂരിൽ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇല്ലെന്നു വാശി പിടിക്കണ്ട. അതു സത്യമാണ്. സംഘം തിരിച്ചടിക്കുന്നുണ്ടെന്നതും സത്യമാണ്. ഉടൻ അതിൽപ്പിടിച്ച് അയ്യോ ആടാണ് പട്ടിയാണ് മുതലായ കൊഞ്ഞനം കുത്തലുകളുമായിവന്നിട്ടു കാര്യമില്ല. കണ്ണുതുറന്നു പിടിക്കാൻ തയ്യാറുള്ള ആർക്കും കാണാം കണ്ണൂരിൽ എന്താണു സംഭവിക്കുന്നതെന്ന്.

ഒടുങ്ങാത്ത രക്തദാഹവുമായി വരുന്ന മാർക്സിസ്റ്റുകൾ തന്നെ ഭരിക്കുക കൂടി ചെയ്യുന്ന സമയത്ത് അവർക്കിടയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ പോലീസിലോ പട്ടാളത്തിലോ ഭരണകൂടത്തിലോ ഒന്നും വിശ്വാസമർപ്പിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥവരുമ്പോൾ - തിരിച്ചടിയിലൂടെ മാത്രമേ ആക്രമണങ്ങൾക്ക് അറുതിവരുത്താനാകൂ എന്ന ഗതികെട്ട അവസ്ഥ വന്നാൽ - അപ്പോൾ മാത്രമണ് സംഘപ്രവർത്തകർ രണ്ടും കല്പിച്ച് ആയുധമെടുക്കുന്നത്. താങ്കൾക്ക് അതിലൊരു തർക്കത്തിനു പോലും സാദ്ധ്യതയില്ല. അത്രയ്ക്കു വ്യക്തമാണത്. അനവധിയനവധി ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ച കാര്യമാണത്. സംഘം എപ്പോൾ ആയുധമെടുക്കുന്നോ അപ്പോൾ മുതലാണ് താങ്കളേപ്പോലുള്ളവരും മാദ്ധ്യമങ്ങളും ബഹളം തുടങ്ങുന്നത് എന്നുവച്ച് അതിനു മുമ്പു നടന്നതൊന്നും മാഞ്ഞു പോകുന്നില്ലല്ലോ സുഹ്രുത്തേ. ഓരോ സംഭവത്തിലും - ഇപ്പോൾ നടന്നതടക്കം ഒന്നൊഴിയാതെ ഓരോ സംഭവത്തിലും - സംഘപ്രവർത്തകരാണ് ഏകപക്ഷീയമായ ആക്രമണങ്ങളിൽ ആദ്യം വെട്ടേറ്റു വീഴുന്നത്. എന്തെങ്കിലും ചെറിയ തർക്കമോ മറ്റോ ഉണ്ടായാൽ മാർക്സിസ്റ്റുകൾ ആദ്യം കാണുന്ന സംഘപ്രവർത്തകനെ വെട്ടുകയാണ്. രണ്ടാണവർക്കു നേട്ടം. സംഘപ്രവർത്തകരെ കൊന്നൊടുക്കാം. മുസ്ലീം തീവ്രവാദിസംഘടനകളുടെ നല്ലപിള്ളയാകുകയും ചെയ്യാം. ഇതൊക്കെ എത്രയോ നാളായി നടക്കുന്നതാണു സുഹൃത്തേ - മാർക്സിസ്റ്റുകൾക്കു സമ്മതിച്ചു തരാൻ ബുദ്ധിമുട്ടു കാണും. മറ്റുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ നിസാരമായ സാമാന്യബുദ്ധി മതി.

എത്രയായിട്ടും നിർത്താതെ വീണ്ടും തുടരുകയാണ്. ചോരക്കൊതിക്ക് അവസാനമില്ലെന്നുണ്ടോ സി.പി.എമ്മുകാരൻ അനോണീ? ഏതെങ്കിലും ബ്ലഡ്ബാങ്ക് കുത്തിത്തുറന്ന് അല്പം മോഷ്ടിച്ചെടുത്തു കുടിച്ചുകൂടേ? രാഷ്ട്രീയമായി മറ്റുചേരികളിലുള്ളവരെ ജീവിക്കാനനുവദിക്കൂ. അവരെ വെറുതെ വിടൂ. നാട്ടിൽ സമാധാനം പുലരാൻ അനുവദിക്കൂ. ആളുകളെ വെട്ടിവീഴ്ത്തിയിട്ട് അവർ കുനിഞ്ഞു നിന്നു തരുന്നില്ല എന്നു വിലപിക്കുന്ന ക്രൂരത മനസ്സിലാക്കാൻ വിവരമുള്ളവരാണ് മറ്റുള്ളവരെന്ന് അറിഞ്ഞുവയ്ക്കുകയെങ്കിലും ചെയ്യൂ..Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-53498762729094057812009-03-18T18:24:00.000+05:302009-03-18T18:24:00.000+05:30സാധാരണ ആടിനെ പട്ടിയാകുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഒര...സാധാരണ ആടിനെ പട്ടിയാകുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഒരു പട്ടിയെ ആടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഉം നല്ല ഭാവിയുണ്ട്. ഈ കണ്ടു പിടുതങ്ങലത്രയും വല്ല അവാര്‍ഡിനും കൊടുത്തയചാലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-88775923212472079532008-07-12T23:58:00.000+05:302008-07-12T23:58:00.000+05:30കുതിരവട്ടാ, അങ്ങനെ ഇങ്ങനെ ഒന്നും കാനില്ല മാഷേ, പ്ര...കുതിരവട്ടാ, അങ്ങനെ ഇങ്ങനെ ഒന്നും കാനില്ല മാഷേ, പ്രത്യേകിച്ചും ചരിത്രം ഇന്ന് ഇടതിന്റെ കുത്തകയാകുമ്പോള്‍..

അന്ന് ഇങ്ങു കേരളത്തില്‍ ചൈനീസു ഭാഷ പഠിക്കാനും പഠിപ്പിക്ക്കാനും ആയിരുന്നു മഹാന്മാരായ ഇടതുഹ്പക്ഷക്കാാര്ക്ക് തിടുക്കം...

അന്ന് പ്രമുഖ ഇടതുപക്ഷക്കാരെല്ലാം ജയിലിലായിരുന്നപ്പോ സംഘമല്ല, നെഹൃവാണു ഭരിച്ചിരുന്നത്...

ഇ.എം.എസിന്റെ “”അവര്‍ അവരുടേതെന്നും നമ്മള് ...” എന്ന പ്രയ്യോഗവും പിജി സാര്‍ ഇന്നാളു മാതൃഭൂമിയിലെഴുതിയ ഇന്ത്യാ ചൈനാ യുദ്ധം ഇന്ത്യയുടെ അഹംകാരം ആയിരുന്നു എന്നുമുള്ള ലേഖനങ്ങള്‍ വായിച്ചാല്‍ ഒരു സാമാന്യ ബോധമുള്ളാ ഭാരതീയന്നു കാര്യങ്ങള്‍ മനസിലാകും...

പിന്നെ അന്ന് ഭാരതത്തിനെ യുദ്ധത്തില്‍ സ്വന്തം ജീവന് കൊടുത്ഥും സഹായിച്ചഥിനു നെഹ്റു 3500 സ്വയം സേവകരെ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സേനയോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ ക്ഷണിച്ചിരുന്നു...

ഫോട്ടോ ദാ ഇവിടെ... (മറ്റൊരു സംഘടനയ്ക്കും കിട്ടിയിട്ടില്ലാത്ത പദവി)അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-84696239454935387542008-05-11T08:04:00.000+05:302008-05-11T08:04:00.000+05:30Very good work Nakulan..Keep it up..Very good work Nakulan..Keep it up..Sunnyhttps://www.blogger.com/profile/04814886265305812506noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-13293510403256984122008-04-21T11:18:00.000+05:302008-04-21T11:18:00.000+05:30അനില്‍,വായനയ്ക്കും അഭിപ്രായത്തിനും നന്ദി.താങ്കളുടെ...അനില്‍,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

താങ്കളുടെ നിര്‍ദ്ദേശം വളരെ വ്യക്തമാണിവിടെ. അക്രമത്തെ അക്രമത്തിലൂടെ ചെറുക്കുന്നതിനു പകരം, അണികളെ അക്രമത്തിനിരയാക്കാതെ സംരക്ഷിച്ച് പ്രകോപനമില്ലാത്ത പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സംഘത്തിനു ശ്രദ്ധകേന്ദ്രീകരിച്ചുകൂടേ എന്നാണു ചോദ്യം. ഒരു അനുഭാവിയെന്ന നിലയില്‍, എനിക്കും അവരോടു ചോദിക്കാവുന്നൊരു ചോദ്യമാണത്.

പക്ഷേ - അവിടെയും ചില സംശയങ്ങള്‍ ആദ്യം ദുരീകരിക്കേണ്ടതുണ്ട്. അക്രമങ്ങളെ ന്യായീകരിക്കുകയാണെന്നു കരുതാതെ, കേവലം സംശയങ്ങളായിക്കരുതി അവയെ സമീപിച്ചു നോക്കൂ.

പ്രകോപനമൊഴിവാക്കുന്നതെങ്ങനെ - അക്രമത്തില്‍നിന്നു രക്ഷപെടുന്നതെങ്ങനെ - ഇതിനൊന്നും കൃത്യമായ ഉപായങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതൊരു പ്രശ്നം തന്നെയല്ലേ? തികച്ചും "ആപേക്ഷിക"മായ നിരീക്ഷണങ്ങളുള്ളിടത്ത് ഒരു പൊതുമാനദണ്ഡം കൊണ്ടുവരാന്‍ ബുദ്ധിമുട്ടു തന്നെയാണ്. പ്രകോപനമാവേണ്ടതില്ല എന്ന് ഒരു കൂട്ടര് കരുതുന്നത് മറ്റുള്ളവര്‍ക്ക് കടുത്ത പ്രകോപനമായാല് എന്തു ചെയ്യും?

സുജേഷ് - സുനില്‍ - എന്നിവര്‍ വധിക്കപ്പെട്ട കാര്യം പറഞ്ഞുവല്ലോ. വധഭീഷണിയുണ്ടായപ്പോള്‍, 'അക്രമത്തിനിരയാകരുതല്ലോ' എന്നു കരുതി സ്വജീവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ധര്‍മ്മടത്ത് വള്ളത്തിനുള്ളിലോ മറ്റോ ഒളിച്ചുകിടന്നുറങ്ങിയിരുന്നത്. അപ്പോളാണ് പതുങ്ങിച്ചെന്ന് അവരെ കൊലപ്പെടുത്തിയത്. സി.പി.എമ്മിന്റെ പ്രമുഖനേതാവിന്റെ ബന്ധുക്കളായിരുന്നിട്ടുകൂടി പാര്‍ട്ടി ബന്ധമുപേക്ഷിച്ചു സംഘാദര്‍ശങ്ങളില്‍ വിശ്വസിച്ചുതുടങ്ങി എന്നതു മാത്രമായിരുന്നു "പ്രകോപനം". തന്റെ ബന്ധുവായിരുന്ന യുവാവിന്റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോയി എന്നതായിരിക്കണമല്ലോ അമ്മുവമ്മ നടത്തിയ പ്രകോപനം. ഈ കാര്യങ്ങളിലൊക്കെ, പ്രകോപനമൊഴിവാക്കാന്‍ എന്തായിരുന്നു ഉപായമെന്നാണു താങ്കള്‍ കരുതുന്നത്?

സംഘപ്രവര്‍ത്തനം നടത്തുക എന്നതു തന്നെ ഒരു പ്രകോപനമാണെന്നു പരസ്യമായി പ്രഖ്യാപിക്കപ്പെട്ടിരിക്കെ, പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതു മാത്രമല്ലേ രക്ഷപെടാനൊരു വഴിയുള്ളൂ? ഭീഷണിക്കുവഴങ്ങി തങ്ങളുടെ ആദര്‍ശങ്ങള്‍ അടിയറവയ്ക്കാന്‍ അവര്‍ ഒരുക്കവുമല്ല. പിന്നെയെന്താണൊരുപായം?

ഇനി, പ്രകോപനകാരണങ്ങള് ആപേക്ഷികം മാത്രമല്ല - അസ്ഥിരവും കൂടിയാണെങ്കിലോ? അരെയും പ്രകോപിപ്പിക്കണ്ട എന്നു കരുതി കണ്ണൂരിലുള്ള സംഘപ്രവര്‍ത്തകര്‍ മുഴുവന്‍ എല്ലാവിധ സംഘടനാപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നു തീരുമാനമെടുത്താല്ത്തന്നെ, "പണ്ട് സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ - ഞങ്ങളിപ്പോള്‍ പ്രകോപനത്തിനുള്ള കാരണം മാറ്റി" എന്നു പറഞ്ഞുകൊണ്ട് പിന്നീടാക്രമിക്കില്ലെന്ന് എന്താണുറപ്പ്? ഇരുപതുവര്‍ഷമായി ഒരു സംഘശാഖ കാണാത്ത, എന്തിന് - കുറേ നാളായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാതിരുന്നയാളാണല്ലോ അവസാനം കൊല്ലപ്പെട്ട സുരേന്ദ്രന്. അദ്ദേഹത്തെ 'അക്രമത്തിനിരയാക്കാതെ സംരക്ഷിക്കാന്‍' എന്തായിരുന്നു ഒരുപായം?

നിയമവ്യവസ്ഥയെ ആശ്രയിക്കുക എന്നതാണൊരു മാര്‍ഗ്ഗം.

പോലീസില്‍ നിന്നു നീതി കിട്ടുമോ? പടയൊരുക്കത്തിന്റെ ഭാഗമായി, പാര്‍ട്ടിയ്ക്കു വഴങ്ങാതിരുന്ന പോലിസുദ്യോഗസ്ഥരെ തുടര്‍ച്ചയായി സ്ഥലം മാറ്റിയത് എന്തുദ്ദേശത്തിലായിരുന്നു? കലാപത്തിന്റെ സമയത്ത് കണ്ണൂരില്‍ പോലീസ് നിഷ്പക്ഷമായാണോ പ്രവര്‍ത്തിച്ചത്? 'പ്രതിരോധ'ത്തിനുള്ള ന്യായീകരണങ്ങളില്‍ ആദ്യത്തേതായിരുന്ന ചങ്ങനാശ്ശേരി സംഭവത്തില്‍, പാര്‍ട്ടിയും പോലീസും ചേര്‍ന്നു കളിച്ച സകല കളികളും - സംഘപ്രവര്‍ത്തകരെ പരമാവധി പീഢിപ്പിക്കാനായി പച്ചക്കള്ളങ്ങള്‍ പടച്ചുവിടുക എന്ന പതിവു തന്ത്രങ്ങളെല്ലാം - പൊളിഞ്ഞുവീണിരിക്കുന്ന ഒരു സന്ദര്‍ഭത്തിലല്ലേ നാമിപ്പോള്‍ സംസാരിക്കുന്നത്?

കോടതിയെ ആശ്രയിച്ചുകൊണ്ട് അക്രമങ്ങളില്‍ നിന്നു രക്ഷപെടാം എന്നൊരു ആത്മവിശ്വാസമുണ്ടാകണമെങ്കില്‍, ആദ്യം ജയകൃഷ്ണന് മാഷിനെ കൊന്നവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കാന്‍ സംഘത്തിനല്ല - ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് - കഴിഞ്ഞോ?

സംസ്ഥാനപോലീസിനെ മാത്രമല്ലേ രാഷ്ട്രീയവത്ക്കരിക്കാന്‍ സാധിക്കൂ - കേന്ദ്രസേന രംഗത്തുവന്നാല്‍ അക്രമങ്ങള്‍ ശമിക്കും - എന്നൊക്കെക്കരുതി ആശ്വസിക്കാമോ? കേന്ദ്രസേനയേക്കുറിച്ചു പരാമാര്‍ശം വന്നയുടന്‍ തന്നെ അതിനെതിരെ അപ്പീലിനു പോകുകയല്ലേ ഉണ്ടായത്? ഇനി അഥവാ സേനവന്നാല്ത്തന്നെ ബാരക്കിലിരിക്കുകയേയുള്ളൂ എന്നല്ലേ ആഭ്യന്തരമന്ത്രി പറഞ്ഞത്? അല്ല - ഈപ്പറയുന്ന മന്ത്രി തന്നെ പണ്ട് കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുനിന്നിട്ടുള്ളയാളല്ലേ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ നമുക്കെന്താണു മറുപടിയുള്ളത് - അനില്‍? മറുപടികള്‍ കയ്യില്‍ കരുതിയതിനു ശേഷം മാത്രം നമുക്ക് 'പ്രകോപനമുണ്ടാക്കാതെ പ്രവര്‍ത്തിച്ചുകൂടേ' എന്നൊരു നിര്‍ദ്ദേശം വയ്ക്കുന്നതാവും നല്ലതെന്നു തോന്നുന്നു.

പോസ്റ്റിന്റെ അവസാനം കൊടുത്തിരുന്ന പ്രസംഗം താങ്കള്‍ കേട്ടിരുന്നില്ലെന്നു തോന്നുന്നു. മന്ദാരത്തിലിരുന്ന് നിര്‍ഭയമായി കമന്റെഴുതുന്നതുപോലെയല്ല - മാര്‍ക്സിസ്റ്റുകാരുടെ വാളുകള്‍ക്കു നടുവില്‍ കഴിഞ്ഞുകൂടുന്നത് - എന്നതു മനസ്സിലാക്കാന്‍ താങ്കളൊരുക്കമാണെങ്കില് - സമയമുള്ളപ്പോള്‍ അതു മുഴുവന്‍ ഒന്നു കേട്ടു നോക്കുക. കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള മുന്‍പോസ്റ്റ് വായിച്ചിരുന്നില്ലെങ്കില്‍, അതുകൂടി വായിക്കുകയുമാവാം.

ആദ്യം നഷ്ടങ്ങളുണ്ടാകാമെങ്കിലും, അതു സഹിച്ച് പ്രത്യയശാസ്ത്രപ്രചാരണത്തില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് - ആശയസമരങ്ങളില്‍ മാത്രമൊതുക്കിക്കൂടേ പ്രതികരണങ്ങള്‍ എന്ന ചോദ്യവും നല്ലതു തന്നെ. ആശയസമരം സംഘം തീര്‍ച്ചയായും നടത്തുന്നുണ്ട്. അല്ലെങ്കില്‍പ്പിന്നെ കണ്ണൂരില്‍പ്പോലും ഇത്രയുമെങ്കിലും എത്താനവര്ക്കു കഴിയുമായിരുന്നില്ലല്ലോ. പലതും താങ്കള്‍ക്കു കേള്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനു കാരണങ്ങള്‍ പലതാണ്. കേരളമാദ്ധ്യമരംഗത്തേക്കുറിച്ചും, സംഘത്തിന്റെ ചില നിലപാടുകളേക്കുറിച്ചുമൊക്കെ പഠിക്കണം. എനിക്കു മനസ്സിലായ കാര്യങ്ങള്‍ പിന്നീടെപ്പോളെങ്കിലും എഴുതാം. കുറച്ചൊക്കെ മുമ്പെപ്പോഴോ എഴുതിയിരുന്നു.

ഇനി, നമുക്കൊക്കെ എന്തു ചെയ്യാന്‍ കഴിയുമെന്നതിനേക്കുറിച്ച്.

ഇന്നുവരെ ഒരു ശാഖസന്ദര്ശിച്ചിട്ടില്ലാത്ത എനിക്ക് "ശാഖയില്‍ "വന്നു" നോക്കൂ" എന്നൊരു 'ധാര്ഷ്ട്യപ്രസ്താവന' നടത്തേണ്ടകാര്യവുമില്ല - അവകാശവുമില്ല - ഞാനതു ചെയ്തിട്ടുമില്ല. "ചെന്നു നോക്കൂ" എന്നുമല്ല പറഞ്ഞിട്ടുള്ളത്.

കള്ളപ്രചാരണങ്ങളുണ്ടാവുമ്പോള്, അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നു വിശദീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ട്, എനിക്കറിയാവുന്ന കാര്യങ്ങള്‍ പരസ്യമാക്കുക എന്നതുമാത്രമല്ലേ ഞാന്‍ ചെയ്യുന്നുള്ളൂ? ആയുധമെടുക്കുവാന്‍ തുനിയുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യേണ്ട ഒരു സാഹചര്യം എനിക്കില്ല.

രണ്ടുദിവസം മുമ്പ് മാതൃഭൂമിയില്‍ മാര്ക്സിസ്റ്റ്പക്ഷം പിടിച്ച് "ഐ.വി.ദാസ്" എന്നൊരാള്‍ എഴുതിയ ലേഖനം വന്നിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ക്കു കാരണം 'വിചാരധാര' എന്ന ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള ചില "ആഹ്വാന"ങ്ങളാണ് എന്നൊക്കെയാണദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതുവരെ കൊണ്ടുവന്നിരുന്ന ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞപ്പോള്‍ പുതിയൊരെണ്ണം പരീക്ഷിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. പച്ചക്കള്ളങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ ലേഖനം. സമയം കിട്ടിയാല്‍, ആ ലേഖനത്തിലെ തെറ്റുകള്‍ എണ്ണമിട്ടുനിരത്തിക്കൊണ്ട് ഞാനൊരു പോസ്റ്റെഴുതും.

ന്യായീകരണങ്ങളിലെ പൊള്ളത്തരങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞാല്‍, അവര്‍ ആയുധം താഴെവച്ചേക്കും എന്ന പ്രതീക്ഷതന്നെയാണിതിനു പിന്നില്‍. താങ്കള്‍ നിര്ദ്ദേശിക്കുന്നതുപോലെയൊരു പ്രവര്‍ത്തനം തന്നെയല്ലേ അത്?

പക്ഷേ, അങ്ങനെയൊക്കെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന താങ്കള്‍, അത്തരം നിലപാടുകള്‍ക്കു തിരിച്ചു തരുന്നത് പ്രോത്സാഹനമാണോ അതോ ഭര്ത്സനമാണോ എന്നുകൂടി പരിശോധിക്കണമെന്നപേക്ഷ. താങ്കളുടെ കമന്റിന്റെ ആദ്യഭാഗത്ത് പരിഹാസസ്വരം വ്യക്തമാണെന്നു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ ഇടത്തേക്കവിള്‍ കൂടി കാട്ടി നിസ്സംഗരായി നില്‍പ്പാണ് എന്നൊക്കെയുള്ള മട്ടില്‍, ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കലര്‍ത്തിയുള്ള അതിവായനയും - അങ്ങനെ പലതുമുണ്ട് ചൂണ്ടിക്കാണിക്കാന്‍.

സാരമില്ല. എനിക്കിതൊക്കെ ശീലമായിക്കഴിഞ്ഞു. കാപട്യങ്ങള്‍ കണ്ടുകൊണ്ട് മിണ്ടാതിരിക്കേണ്ടിവരുന്നതിലുള്ള മാനസികപീഢനവും, പറയുമ്പോള്‍ പരിഹസിക്കപ്പെടുമെന്നുള്ള പ്രശ്നവും തമ്മില്‍ തുലനം ചെയ്താല്‍, രണ്ടാമത്തേത് എത്ര നിസ്സാരമാണ്!

വായനയ്ക്കു നന്ദി - ഒരിക്കല്‍ക്കൂടി.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-12154624737616109922008-04-21T10:12:00.000+05:302008-04-21T10:12:00.000+05:30അന്ന് അവര്‍ക്കുവേണ്ടി കയ്യടിച്ചപ്പോളും, നമ്മുടെ ജ...അന്ന് അവര്‍ക്കുവേണ്ടി കയ്യടിച്ചപ്പോളും, നമ്മുടെ ജവാന്മാര്ക്കുള്ള ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചപ്പോളും,

പലയിടത്തും, പലരും ഇതിനെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്നുണ്ട്. സത്യമാണോ ഇത്? ആണെങ്കില്‍ രാജ്യദ്രോഹികള്‍ക്കെതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ലേ? ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച് ചെയ്തു നോക്കട്ടെ. എന്തെങ്കിലും പറയുന്നതിന് മുമ്പ് സത്യാവസ്ഥ ഉറപ്പിക്കണമല്ലോ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-84895922083565904352008-04-20T20:05:00.000+05:302008-04-20T20:05:00.000+05:30നകുലന്,താങ്കള്‍ ആരെന്ന കാര്യം ഒരിടത്തും വ്യക്തമാക...നകുലന്,താങ്കള്‍ ആരെന്ന കാര്യം ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. ആരെയാണു താങ്കള്‍ ഭയക്കുന്നത്?

ഏതായാലും മന്ദാരത്തില് ഈയുള്ളവനുള്പ്പെടെയുള്ളവര് നിര്‍ഭയം അഭിപ്രായങ്ങള്‍ പറയുന്നു. താങ്കളുടെ ഒളിവിലിരുന്നുള്ള ഒരു മികച്ച ലേഖന(?)ത്തിനു മറുപടി ഇവിടെ നല്കുന്നു.

എനിക്ക് ഇരുകൂട്ടരെയും ഭയമാണ്!കാരണം ഞാന്‍ പറയുന്നത് സത്യമാണ്.സത്യം പറയുന്നവര്‍ അധികകാലം ജീവിക്കണ്ട എന്നാണ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് എന്ന് മനസ്സിലാക്കുന്നു.

കണ്ണൂരില്‍ തീര്‍ച്ചയായും സിപി എം പ്രവര്‍ത്തകര്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആര് എസ് എസുകാരാവട്ടെ തികച്ചും സമാധാന പ്രേമവുമായി ഇരുകൈയ്യും കെട്ടി, വലത്തേ കവിളില്‍ അടിക്കുമ്പോള്‍ ഇടത്തെ കവിള് കൂടി കാട്ടി, നിസ്സംഗരായി നില്പ്പ്പ്പാണ്!

എന്താ കഥ, ഇനിയിപ്പോള്‍ ഇവിടെ സമാധാനപാലനത്തിനു ഒറ്റ മാര്‍ഗം അല്ലേയുള്ളു?സി പി എമ്മുകാര്‍ അക്രമം അവസാനിപ്പിക്കുക!എന്തൊരു നഗ്ന സത്യം?(താങ്കള്‍ പ്രകോപിതനായിട്ടുണ്ടാവും..ആവണമല്ലോ?എന്നെ പ്രകോപിപ്പിക്കുന്നത് അവിടെ ഇന്നും ഉയരുന്ന അനാഥക്കുഞ്ഞുങ്ങളുടെ ദീന രോദനമാണ്, വിധവകളുടെ നെടുവീര്‍പ്പുകളാണ്,ആശ്രയമായിരുന്ന പുത്രന്മാരെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപങ്ങളാണ്)

സുഹൃത്തേ, അവര്‍ ജീവിച്ചത് ആര് എസ് എസു കാരനോ, സി പി എമ്മു കാരനോ ആയിട്ടാവാം. പക്ഷേ താങ്കള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ അന്ധവിശ്വാസികള്‍ ഇവരുടെ മനുഷ്യാവസ്ഥയെപ്പറ്റി ചിന്തിക്കുന്നുണ്ടോ? അവര്‍ കൊണ്ടുവരുന്ന ഓറഞ്ചിന്റെ അല്ലികള്‍ കാത്തിരിക്കുന്ന ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെപ്പറ്റി ഓര്‍ക്കുന്നുണ്ടോ?അവര്‍ ജോലിക്കു പോയിട്ടു വന്നില്ലെങ്കില്‍ പട്ടിണിയാവുന്ന കുടുംബത്തെപ്പറ്റി ചിന്തിക്കുന്നുണ്ടോ?

വിശ്വാസങ്ങള്‍ കൊണ്ടു മാത്രം ജീവിതം തകര്‍ക്കപ്പെടുന്ന ആയിരങ്ങളുടെ കൂട്ടത്തില്‍ താങ്കളുടെ നല്ല മനസ്സ് എന്നെങ്കിലും, 'സുഹൃത്തേ രാഷ്ട്രീയ വിശ്വാസങ്ങള്‍ നല്ലതാണ്, ഒരിക്കലും വിശ്വാസങ്ങള്‍ക്കു വേണ്ടി ആയുധം എടുക്കരുത്' എന്നു ഉപദേശിച്ചിട്ടുണ്ടോ? വാചകങ്ങള്‍ മൂര്‍ച്ചയേറ്റി പുറത്തു പറയുവാന്‍ നല്ലതാണ്, എന്നാല്‍ പ്രവൃത്തിയില്‍ എത്ര പേരെ താങ്കള്‍ യുദ്ധമുഖത്തു നിന്ന് ശാസിച്ച് പറഞ്ഞയച്ചിട്ടുണ്ട്?

ചെയ്യുവാന്‍ കഴിയില്ല താങ്കള്‍ക്ക്!കാരണം താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ട് അടൂരിന്റെ കഥാപുരുഷന് എന്ന സിനിമയില്‍ പറയുന്നതു പോലെ"നല്ലൊരു പയ്യനായിരുന്നു, എന്തു ചെയ്യാം രാഷ്ടീയം തലക്കു പിടിച്ചു"എന്ന മട്ടില്‍ നുകങ്ങള് പേറി ഉഴവുകാളകളെ പോലെ നടക്കുകയാണ്.(ഉഴവുകാളകള്‍ നുകത്തിനടിയില്‍ നിന്നുയരുന്നില്ല, യജമാനന് എന്തു ശബ്ധം പുറപ്പെടുവിച്ചാലും അവ ഉഴുതു കൊണ്ടേയിരിക്കും!)

സി പി എമ്മുകാര്‍ തീര്‍ച്ചയായും തെറ്റ് ചെയ്യുന്നുണ്ട്. അതവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരിക്കാം. കാരണം സായുധ വിപ്ലവം മോചനമാര്‍ഗ്ഗമെന്ന് വിശ്വസിച്ചിരുന്നവരാണ് അവര്‍.അവരുടെ നയങ്ങള്‍ ചിലപ്പോള്‍ പല രാഷ്ട്രീയ എതിരാളികളെയും തീര്‍ച്ചയായും പ്രകോപിതരാക്കിയേക്കാം! എന്നാല്‍ ഇത്തരം അക്രമങ്ങള്‍ മാര്ഗ്ഗമാക്കിയവരോടെല്ലാം അക്രമങ്ങളിലൂടെ ചെറുത്തു നില്ക്കുകയാണോ യഥാര്‍ത്ഥത്തില്‍ സമാധാന പ്രിയരായ(!) ആര് എസ് എസ് ചെയ്യേണ്ടത്?അവര്‍ക്ക് വിപുലമായ പ്രചരണ പരിപാടികള്‍ ഇല്ലേ? അണികളെ അക്രമത്തിനിരയാക്കാതെ സംരക്ഷിച്ച് പ്രകോപനമില്ലാത്ത പ്രചരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടതല്ലേ?

ഇതില്‍ നഷ്ടം സംഭവിച്ചേക്കാം. പക്ഷേ നഷ്ടങ്ങള്‍ പിന്നീടൊരു കാലത്തും നികത്താനാവാത്ത നഷ്ടങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പ്രത്യയ ശാസ്ത്രത്തിനു നല്‍കണം. അങ്ങനെ പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളിലേക്ക് തെരുവുയുദ്ധങ്ങളെ ഒതുക്കുവാന്‍, അല്ലെങ്കില്‍ വഴി മാറ്റുവാന്‍ എന്തു കൊണ്ട് സംഘത്തിനു കഴിഞ്ഞില്ല?

ഇന്നും ബഹു ഭൂരിപക്ഷവും എന്തുകൊണ്ട് ഈ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ പിന്തുണയ്ക്കുന്നു?

ഒരു സംഘം പ്രവര്‍ത്തകനെങ്കിലും ഈ വഴിയ്ക്ക് ഇന്നേ വരെ ചിന്തിച്ചിട്ടുണ്ടോ?

പറഞ്ഞു വരുന്നത്, ചിന്താഗതികളില്‍ തെറ്റ് കടന്നു കൂടിയിട്ടുണ്ട് എന്നു തന്നെയാണ്. ആരും അക്രമം കൊണ്ട് അന്തിമ വിജയം നേടുന്നില്ല, സി പി എമ്മുകാര്‍ അല്ലെങ്കില്‍ ആര് എസ് എസുകാര്‍ അക്രമിക്കുവാന്‍ സാധ്യത ഉണ്ട് അതിനാല്‍ അവരെ കൂടുതല്‍ പ്രകോപിപ്പിക്കാതെ പ്രവര്‍ത്തിക്കാം എന്ന് ഏതെങ്കിലും കിരാത രാഷ്ട്രീയ പ്രവര്ത്തകന് ഇന്നേവരെ ചിന്തിച്ചതായി താങ്കള്‍ക്കറിയാമോ?

സി പി എമ്മുകാര്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ഭൂരിപക്ഷത്തിന്റെയും പിന്തുണ കിട്ടുന്നു എങ്കില്‍ എവിടെയാണ് സുഹൃത്തേ തെറ്റു പറ്റുന്നത്?അത് താങ്കള്‍ ഉള്‍പ്പെടുന്ന സംഘം പ്രവര്‍ത്തനങ്ങളുടെ രീതിയുടെ പാളിച്ച തന്നെ അല്ലേ?

ശാഖകളില്‍ നിഗൂഡമായതെന്തോ നടക്കുന്നു എന്ന തോന്നല്‍ രാഷ്ട്രീയ അവിശ്വാസമുള്ളവരുടെ മനസ്സില്‍ എന്നു മുണ്ട്. അതു നീക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്തു?

ഒരു പക്ഷേ താങ്കളുടെ മറുപടി ശാഖയില്‍ വന്നു നോക്കൂ എന്നാവും. തീര്‍ച്ചയായും അതാവരുത് മറുപടി.ശാഖ എന്നാല്‍ എന്ത് എന്ന് തുറന്ന് പ്രഖ്യാപിക്കണം. അതില്‍ കായികവും മാനസികവും ആയ വ്യായാമങ്ങളും പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണത്തിനുതകുന്ന ശ്ലോകങ്ങളും മാത്രമാണ് പഠിപ്പിക്കുന്നത് എന്ന് താങ്കള്‍ എത്ര പേരെ ബോധ്യപ്പെടുത്താമോ അത്രയും പേരെ ബോധ്യപ്പെടുത്തണം. അല്ലാതെ 'താങ്കള്‍ ശാഖയില്‍ വന്നു നോക്കൂ'എന്ന വെല്ലുവിളി നിറഞ്ഞ ഒരു തരം ധാര്ഷ്ട്യപ്രകടനമല്ല വേണ്ടത്.

ആര് എസ് എസ് കാരെ കുറ്റം പറയുകയാണ് എന്ന് സി പി എം സുഹൃത്തുക്കള്‍ ഊറ്റം കൊള്ളേണ്ട.

ആര് എസ് എസിനെതിരെ അര്‍ദ്ധ സത്യങ്ങളും നുണകളും പ്രചരിപ്പിച്ച് ആര് എസ് എസുകാരനെങ്കില്‍ അവന് ജീവിക്കുവാനര്ഹനല്ല എന്ന മട്ടില്‍ പ്രചരണം നടത്തുകയും ചെയ്യുന്ന നേതാക്കള്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഈ ശാഖകള്‍ ഒന്ന് സന്ദര്‍ശിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് 'ഇതുകൊണ്ടൊന്നും നമ്മുടെ കോട്ടയ്ക്ക് ഒന്നും വരാനില്ല പ്രജകളേ,' എന്നെങ്കിലും ഒന്ന് ആശ്വസിപ്പിക്കുവാന്‍ തയ്യാറാവുമോ?

കഷ്ടം. ഇതൊന്നും ഇവിടെ നടപ്പില്ല. ആര് എസ് എസ് എന്ന "ക്രൂര രാഷ്ട്രീയ വര്‍ഗീയ ഭിക്ഷാംദേഹികളായ തീവ്രവാദികള്‍","ന്യൂന പക്ഷ സംരക്ഷകരായ" സി പി എമ്മുകാരെ എന്നും കൊല്ലാന്‍ ശ്രമിക്കുകയും അങ്ങനെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യും!

ഈ ഭീതി നിലനിര്‍ത്തിയില്ലെങ്കില്‍ എങ്ങനെ ന്യൂനപക്ഷങ്ങളുടെ വോട്ട് വീഴ്ത്തുവാന്‍ പറ്റും?

എല്ലാവരും കള്ളന്മാരാണ്. അവര്‍ ചെയ്യുന്ന ക്രൗര്യത്തിന് അവരുടേതായ ഭാഷ്യങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. ന്യായീകരണങ്ങള്‍ ഇല്ലാത്തത് തീരാത്ത രോദനങ്ങള്‍ക്കാണ്, അനാഥര്‍ക്കാണ്, പട്ടിണി കിടക്കേണ്ടി വരുന്ന കൊച്ചു കുഞ്ഞുങ്ങള്‍ക്കാണ്,ആരും ആശ്രയമില്ലാത്ത വൃദ്ധമാതാപിതാക്കള്ക്കാണ്...അവര്‍ എന്തിനിത്തരം ജീവിക്കാനര്ഹതയില്ലാത്തവരുടെ ആശ്രിതരായിത്തീര്ന്നു?അത് അവരുടെ കുറ്റം തന്നെ!അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-83562883206403754562008-04-18T11:00:00.000+05:302008-04-18T11:00:00.000+05:30കണ്ണൂരില്‍ അക്രമമൊഴിവാക്കണമെന്ന കാര്യത്തില്‍ ആര്‍ക...കണ്ണൂരില്‍ അക്രമമൊഴിവാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. തര്‍ക്കം ഒരേയൊരു കാര്യത്തിലേയുള്ളൂ. ആ കാര്യത്തിനാണെങ്കില്‍ പരിഹാരം കണ്ടെത്താന്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ വളരെയെളുപ്പവുമാണ്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com