കേരളത്തില്‍ നടക്കുന്ന സംഭവങ്ങളുടെ എല്ലാ വശങ്ങളും അറിയണമെന്നുണ്ടെങ്കില്‍ മലയാളപത്രങ്ങള്‍ മാത്രം വായിച്ചാല്‍ പോരാ. അതുകൊണ്ടു തന്നെ, ഏതാണ്ടു സ്ഥിരമായിട്ടെന്നോണം വായിക്കുന്നവയില്‍ ഇംഗ്ലീഷ് പത്രങ്ങളും പെടും. അവയിലൊന്നില്‍ ഇന്നലെയൊരു വാര്‍ത്ത ശ്രദ്ധിക്കാനിടയായി.
തൃശൂര്‍ കോര്‍പ്പറേഷനിലെ തേക്കിന്‍കാട് ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചിരിക്കുന്നു. (
BJP wins Thekkinkad)

വാര്‍ത്തയുടെ ഒടുവില്‍, ഇങ്ങനെയൊരു വാചകവും.
Political observers here felt that the victory of Prasad is a major setback to the LDF, which ruled the Corporation.
അതു വായിച്ചപ്പോള്‍ തോന്നിയതിങ്ങനെ. 'LDFനു തിരിച്ചടി തന്നെ. എന്നു വച്ച് അത്രയ്ക്കൊക്കെയുണ്ടോ?'
ഉണ്ട് എന്നു മനസ്സിലായത് മറ്റൊരു ഇംഗ്ലീഷ് പത്രം വായിച്ചപ്പോള്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍, പല "ഇക്വേഷനുകളും" തകിടം മറിയുമത്രേ. (
BJP wins Corporation bypoll)

ചിലരുടെ രാജികളിലേക്കു പോലും നയിച്ചേക്കാവുന്നത്ര തലവേദനകള്‍ ഈ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്നുണ്ട് എന്നതാണു വിഷയം.
Political observers say the LDF is likely to ask one of its members to resign from the committee in order to maintain equations.
അത്രയുമായപ്പോള്‍ സ്വാഭാവികമായും ആകാംക്ഷ തോന്നി. ദേശാഭിമാനി എങ്ങനെയായിരിക്കും സംഗതി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടാകുക? "ബി.ജെ.പി. ജയിച്ചതായി പറയപ്പെടുന്നു" എന്നെങ്കിലും കൊടുത്തിട്ടുണ്ടാവുമോ?
പോയി നോക്കി.
ഉണ്ട് - ജയിച്ചുവെന്നു തന്നെ കൊടുത്തിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പു നടന്ന മറ്റു ചില പഞ്ചായത്തു വാര്‍ഡുകളിലെയും മറ്റും കണക്കുകളൊക്കെക്കൂടി മാത്രം അവതരിപ്പിച്ച്, സ്വന്തം വിജയങ്ങളില്‍പ്പോലും പതിവ് ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാത്ത - ഏതാണ്ടു നിര്‍വികാരമായ ഒരു വാര്‍ത്ത. ആലപ്പുഴയില്‍ ഒരു പഞ്ചായത്തു വാര്‍ഡില്‍ കോണ്‍ഗ്രസിനു കെട്ടിവച്ച പണം പോയി എന്നത് എടുത്തു പറഞ്ഞ് ഒരു ഉപവാര്‍ത്ത കൂട്ടിച്ചേര്‍ത്തിരിക്കുന്നതു മാത്രമാണൊരപവാദം.
ബി.ജെ.പി. പിടിച്ചെടുത്തത് ഡി.ഐ.സി.യുടെ സീറ്റാണ് എന്ന് എടുത്തു പറയാന്‍ വ്യഗ്രതകാട്ടിയിട്ടുണ്ട്.
LDF പിന്തുണച്ച ഡി.ഐ.സി. എന്നതു മറച്ചു വച്ചിട്ടുമുണ്ട്.
അങ്ങനെയൊരു ഒഴുക്കന്‍ മട്ടിലുള്ള അവതരണം കൊണ്ടു മാത്രം അവസാനിപ്പിക്കാന്‍ തരമില്ലല്ലോ എന്നോര്‍ത്തു പോയി. സാധാരണഗതിയിലാണെങ്കില്‍, ഇങ്ങനെയൊന്നും മാത്രം കണ്ടാല്‍ പോര.
അസഹിഷ്ണുത മറ്റേതെങ്കിലും വാര്‍ത്തയുടെ രൂപത്തില്‍ പുറത്തു വരാതിരിക്കില്ല. സംഘപരിവാറിനേക്കുറിച്ചുള്ള
നുണകളില്ലാതെ ഒരു ദിവസമെങ്കിലും പത്രമിറങ്ങാനോ? കൊള്ളാം! പ്രത്യേകിച്ചും ഇങ്ങനെയൊരു തലവേദന സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍?
പക്ഷേ, "കേരളം" പേജില്‍ മുഴുവന്‍ പരതിയതു വെറുതെയായി.
ഒടുവില്‍, 'ദേശീയം' പേജിലെത്തിയപ്പോള്‍ അതാ കിടക്കുന്നു ഉഗ്രനൊരു വാര്‍ത്ത. "ഇന്നത്തെ സംഘപരിവാര്വിരുദ്ധനുണ" എന്ന പംക്തി ഏതു പേജിലും ഏതു രീതിയിലും പ്രത്യക്ഷപ്പെടാം എന്നു മനസ്സില്‍ക്കുറിച്ചു.
ആര്. എസ്. എസ് - ന്റെ വാരികയായ 'പാഞ്ചജന്യ'യില്‍ നിന്ന് അതിന്റെ എഡിറ്റര്‍ ശ്രീ. തരുണ്‍ വിജയ്-യെ "പുറത്താക്കി" - മുഖപത്രത്തില്‍ നിന്നു "നീക്കി" എന്നൊക്കെ കണ്ടെത്തി അവതരിപ്പിച്ചിരിക്കുന്നു! അദ്ദേഹം ക്രമക്കേടു നടത്തിയതിനെത്തുടര്ന്നാണിതത്രേ.
ആര്.എസ്സ്.എസ്സ്. അദ്ദേഹത്തെ "പുറത്താക്കി"യ ഉടന്‍ തന്നെ ബി.ജെ.പി. "ഇടപെട്ടു"വത്രേ! എന്നിട്ട് ഒരു ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം "വച്ചുനീട്ടി"യത്രേ!
:-)
ഇനി പ്രത്യേകിച്ചൊരു ഹാസ്യകോളമെന്തിന്?
സ്വന്തമായി ചാനലൊക്കെയുണ്ടെങ്കിലും, കമ്യൂണിക്കേഷനില്‍ ഇവരല്പം പുറകിലാണോ എന്നു സംശയിക്കാതെ വയ്യ. തരുണ്‍ വിജയ്-യുടെ കാര്യം ഒരു ദിവസം മുമ്പു തന്നെ വിവിധ ഇംഗ്ലീഷ് പത്രങ്ങളില്‍ വന്നിരുന്നതാണ്. ശ്യാമപ്രസാദ് മുഖര്‍ജി ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം വഹിക്കുവാനായി സംഘം അദ്ദേഹത്തിന്റെ സേവനം വിട്ടു കൊടുക്കുന്നതായിരുന്നു വാര്‍ത്ത. ബി.ജെ.പി.യുടെ ദേശീയ എക്സിക്യൂട്ടിവിലേക്കുള്ള പ്രത്യേക ക്ഷണിതാവായിക്കൂടിയാണ് അദ്ദേഹം ചെല്ലുന്നതെന്നതും വാര്‍ത്തകളിലുണ്ടായിരുന്നു.
Tarun Vijay to head BJP think tankTarun Vijay has been appointed director of the BJP's newly created think-tank - the Dr Shyama Prasad Mookerjee Research Foundation....
Vijay has also been inducted as a special invitee to the BJP national executive.....
He has been asked by the RSS top brass to form the think-tank on the ideological lines of nationalism....
A farewell for Vijay has been planned at the RSS headquarters. It will be attended by top RSS leaders.
ഇവിടെ, സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ച് അല്പമെങ്കിലും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം, ഒരു വാര്‍ത്തയാണ് എന്നു പറയാവുന്ന ഘടകം ആകെ ഒന്നേയുള്ളൂ. "ബി.ജെ.പി.യുമായി ബന്ധപ്പെട്ടൊരു കാര്യത്തില്‍ സംഘം നേരിട്ടിടപെടുന്ന ഒരു അവസരം ഉണ്ടാകുന്നു" എന്നതാണത്. മറ്റുള്ളവര്‍ക്ക് അതു മനസ്സിലായേക്കണമെന്നില്ല. "Sending him to party's ideological think tank is being
seen as a significant move on part of the RSS" എന്ന്
റിഡിഫിലെ വാര്‍ത്തയിലും സൂചിപ്പിക്കുന്നുണ്ട്.
ദേശാഭിമാനിക്കു വേണമെങ്കില്‍ അതില്പ്പിടിച്ചു തന്നെ കളിക്കാമായിരുന്നു. എന്തെങ്കിലും വളച്ചൊടിക്കലുകളേയും നുണകളേയും പറ്റിയൊക്കെ ആലോചിക്കാമായിരുനു. അതിനു പകരം - ഒരു സംഘപരിവാര്‍ വിരുദ്ധവാര്‍ത്ത പെട്ടെന്നു സൃഷ്ടിച്ചെടുക്കുവാനുള്ള അതിവ്യഗ്രതമൂലമാവണം - അവര്‍ കണ്ടെത്തിയത് ക്രമക്കേടുകളെത്തുടര്‍ന്ന് എഡിറ്ററെ "പുറത്താക്കി" എന്നാണ്! അതെങ്ങനെ - അവര്‍ക്കു ബി.ജെ.പി.യേക്കുറിച്ചറിയില്ല - സംഘത്തേക്കുറിച്ച് അത്ര കൂടി അറിയില്ല. ഗുരുജി ഗോള്‍വള്‍ക്കറാണ് സംഘസ്ഥാപകന് എന്ന പരമാബദ്ധം പോലും എഴുതി വിടാന്‍ മടികാണിക്കാഞ്ഞ ദേശാഭിമാനിയാണ് - അവരില്‍ നിന്നൊക്കെ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുന്നതെങ്ങനെ?
തരുണിനെ "നീക്കി"യതായി ആര്.എസ്.എസ്. "
വൃത്തങ്ങള്‍" പറഞ്ഞുവെന്നാണ് ദേശാഭിമാനി അവകാശപ്പെടുന്നത്. എത്ര വൃത്തങ്ങളാണാവോ? ഒളിമ്പിക്സ് വളയങ്ങള്‍ പോലെ അഞ്ചെണ്ണം? മറ്റു പത്രങ്ങളുമായി ബന്ധമില്ലാതെ ദേശാഭിമാനിയുമായി ബന്ധം പുലര്‍ത്തുന്ന ആര്.എസ്.എസ്. വൃത്തങ്ങള്‍ ഏതാണാവോ?
"ദേശാഭിമാനം" എന്ന വാക്കുകേട്ടു തെറ്റിദ്ധരിച്ചുപോയ ഏതെങ്കിലും വൃത്തങ്ങള്‍?
എവിടെ? എന്തോന്നു വൃത്തങ്ങള്‍? ചരിത്രം വച്ചു നോക്കിയാല്‍, ഇവിടുത്തെ ‘വൃത്തം‘ ദേശാഭിമാനിയുടേതു തന്നെയാണെന്നു വ്യക്തമാണ്. വെറും വൃത്തമല്ല. ധാരാളം "രചനാകളികള്" നടക്കുന്ന "ശ്ലഥകാകളി" വൃത്തം തന്നെയാണത്.
ശ്ലഥകാകളി മാത്രമല്ല - മിക്കവാറും സമയങ്ങളില്‍ - "രണ്ടക്ഷരം കുറഞ്ഞീടില്‍ - അതു മഞ്ജരിയായിടും" താനും. "സ" എന്നും "ത്യം" എന്നും രണ്ടക്ഷരങ്ങള്‍!