Thursday, December 27, 2007

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ 'ഹൈപ്പും' 'കൈപ്പും'

ഇക്കഴിഞ്ഞ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തുവന്ന ചില മാദ്ധ്യമറിപ്പോര്‍ട്ടുകളുടെ ഒരു അവലോകനമാണ് ഇക്കുറി. വോട്ടെടുപ്പിനു മുമ്പു പറഞ്ഞതൊക്കെ ചിലര്‍ ഫലപ്രഖ്യാപനത്തിനുശേഷം എങ്ങനെ വിഴുങ്ങിക്കളയുന്നു എന്നും, എങ്ങനെ ‘യു-ടേണ്‍‘ എടുക്കുന്നു എന്നുമൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്‌‌.

*---*---*---*---*---*---*

ഒന്നാം ഘട്ട വോട്ടെടുപ്പിനും മുമ്പുള്ള ഒരു ദിവസം. ഒരു പ്രമുഖ 'ദേശീയ'പത്രത്തിന്റെ (ഇംഗ്ലീഷ്‌) വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ സര്‍വ്വേ നടക്കുന്നു. കൗതുകപൂര്‍വ്വം ചെന്നു നോക്കി.

ആദ്യത്തെ ചോദ്യം:-
മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക്‌ ഏറ്റവുമധികം സാദ്ധ്യത കല്‍പിക്കപ്പെടുന്നതാര്‍ക്ക്‌?

നരേന്ദ്രമോദിയുടെ പേര്‌ ആദ്യംതന്നെ കിടക്കുന്നതു കണ്ടതുകൊണ്ട്‌ പ്രത്യേകിച്ചു സംശയമൊന്നും തോന്നിയില്ല.

രണ്ടാമത്തെ ചോദ്യം:-
മുഖ്യതെരഞ്ഞെടുപ്പു വിഷയം എന്താണ്‌ ?
Leadership, Development hype അങ്ങനെ പലതുമാണ്‌ ഉത്തരത്തിനുള്ള ഓപ്‌‌ഷനുകള്‍.

രണ്ടാമത്തെ ഓപ്‌‌ഷനില്‍ കണ്ണുടക്കി. വികസനത്തേക്കുറിച്ചുള്ള ഹൈപ്പോ? എന്താണവര്‍ ഉദ്ദേശിക്കുന്നത്‌?

"നിലവിലുള്ള ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ഊതിപ്പെരുപ്പിച്ചവയാണെന്നും നിങ്ങള്‍ കരുതുന്നുവോ?" എന്നൊരു ചോദ്യവും, YES/NO ഉത്തരങ്ങളുമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇതിപ്പോള്‍ സംഗതി വേറെ ലൈന്‍ ആണ്‌. വികസനം എന്നത്‌ ഒരു "ഹൈപ്പ്‌" മാത്രമാണെന്ന ബോധം അവര്‍ തന്ത്രപൂര്‍വ്വം ഒരു ഉത്തരത്തിലൂടെ അടിച്ചേല്‍പിക്കുകയാണ്‌. ഇതിനൊക്കെയുള്ള കൂലി ഡോളറിലോ അതോ ദിനാറിലോ എന്നൊരു ദു:ഖചിന്ത വന്നത്‌ പെട്ടെന്ന്‌ അടിച്ചിരുത്തി. മാദ്ധ്യമനിരീക്ഷണം തുടങ്ങിയിട്ട്‌ നാളുകുറച്ചായതുകൊണ്ട്‌ ഇതിലൊന്നും ഇപ്പോള്‍ വലിയ പുതുമയില്ലാതായിരിക്കുന്നു.

രാജീവ്‌ഗാന്ധി സ്റ്റഡി സെന്ററും, ബുദ്ധദേവ്‌ ഭട്ടാചാര്യയും, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരുമൊക്കെയടക്കമുള്ളവര്‍ അംഗീകരിച്ചനേട്ടങ്ങള്‍ മറക്കണമെന്നാണോ പറയുന്നത്‌ - ദേശീയപത്രമേ? നൂറുകണക്കിന്‌ ആര്‍ട്ടിക്കിളുകള്‍ - വീഡിയോകള്‍ - ചിത്രങ്ങള്‍ - അവലോകനറിപ്പോര്‍ട്ടുകള്‍ - എല്ലാം?

ചുരുങ്ങിയ പക്ഷം, മലയാളമാദ്ധ്യമങ്ങള്‍ പറയുന്നതു വിശ്വസിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം. കാരണം, മോദി ഗവണ്മെന്റിനേക്കുറിച്ച്‌ അവര്‍ നല്ലതു പറയുക എന്നാല്‍ അത്യത്ഭുതമാണ്‌.

സൗരാഷ്ട്രയേയും കച്ചിനേയുമൊന്നും തിരിഞ്ഞുനോക്കിയില്ല എന്നാണു പലരുമിപ്പോള്‍ വാദിച്ചത്‌. ദാ ഒരു "ഭഗീരഥപദ്ധതി"യേപ്പറ്റി പണ്ടു വന്ന മലയാള വാര്‍ത്ത.ഇ-ഗവര്‍ണന്‍സ്‌ മേഖലയിലുള്ള നേട്ടങ്ങളേപ്പറ്റി കേട്ടത്‌ (വീഡിയോ കോണ്‍ഫറന്‍സിംഗ്‌ വഴി മോദി പ്രമുഖ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കര്‍ശനമായി നിരന്തരം വിലയിരുത്തുന്നതിനേപ്പറ്റിയൊക്കെയും) നുണയായിരുന്നില്ലെന്നു തെളിയിച്ച മറ്റൊരു പഴയ മലയാള വാര്‍ത്ത.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരേക്കുറിച്ചു വിശദമായ സര്‍വ്വേ നടത്തിയതില്‍, കാര്യക്ഷമതയുടെയും പ്രവര്‍ത്തനപാടവത്തിന്റെയും കാര്യത്തില്‍ മോദി ഒന്നാമതെത്തിയതും മലയാളത്തില്‍ത്തന്നെ വായിക്കാനുള്ള അപൂര്‍വ്വ അവസരം ഞങ്ങള്‍ക്കുണ്ടായി. ഇതൊക്കെ വെറും ഹൈപ്പു മാത്രമായിരുന്നുവെന്നു ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ? സോറി - ദേശീയാ.
*---*---*---*---*---*---*


ഹൈപ്പ്‌ എന്താണെന്നു കാണണമെങ്കില്‍, ഇങ്ങോട്ടു വരിക. ഞങ്ങളുടെ പത്രങ്ങള്‍ വായിക്കുക. തെരഞ്ഞെടുപ്പിനു മുമ്പ്‌, തങ്ങള്‍ക്കനുകൂലമായ ചെറിയ ചലനങ്ങളേപ്പോലും ഊതിപ്പെരുപ്പിച്ച്‌ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതില്‍ മലയാളപത്രങ്ങള്‍ കാട്ടിയിരിക്കുന്ന മിടുക്കു കാണുക. തെരഞ്ഞെടുപ്പിനുശേഷം, ആ ഹൈപ്പ്‌ ഒക്കെ എങ്ങനെ 'കൈപ്പ്‌ ' അഥവാ 'കയ്പ്‌ ' ആയി മാറുന്നുവെന്നും കാണുക.

ദാ ഒരു ഉദാഹരണം - ഭാവ്‌ നഗറില്‍ സി.പി.എം. വിജയം ഉറപ്പിച്ചു എന്ന്‌ ദേശാഭിമാനി. കോണ്‍ഗ്രസും പിന്തുണയ്ക്കുകയല്ലേ - എങ്കില്‍ ഉറപ്പായും ജയിച്ചു എന്നു വിചാരിച്ചുപോയിട്ടുണ്ടാവണം മിക്ക വായനക്കാരും.ഗുജറാത്ത്‌ അസംബ്ലിയില്‍ ഒരു മാര്‍ക്സിസ്റ്റ്‌ എം.എല്‍.എ.യെ സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന കോണ്‍ഗ്രസുകാരുടെ ദൃഡനിശ്ചയത്തേപ്പറ്റി മനോരമയും.ഇക്കുറി സി.പി.എം. തീര്‍ച്ചയായും വിജയിക്കുമെന്ന്‌ ഗുജറാത്തില്‍ ജീവിക്കുന്ന ചില മലയാളികള്‍ അഭിപ്രായപ്പെട്ടതും വന്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഒടുവില്‍, ഹൈപ്പ്‌ കൈപ്പായി മാറുന്നത്‌ ആരും റിപ്പോര്‍ട്ടു ചെയ്യാത്തതുകൊണ്ട്‌ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോയി നോക്കേണ്ടി വരും. 25,000-ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ സി.പി.എം+കോണ്‍ഗ്രസ്‌ സഖ്യം പരാജയപ്പെട്ടിരിക്കുന്നത്‌. വല്ല കാര്യവുമുണ്ടായിരുന്നോ? 'ഇക്കുറി ജയസാദ്ധ്യത വര്‍ദ്ധിച്ചിട്ടുണ്ട്‌ ' എന്നോ മറ്റോ എഴുതിയിരുന്നെങ്കില്‍ ഈ 'കയ്പ്‌ ' ഒഴിവാക്കാമായിരുന്നു. 'ജയം ഉറപ്പാണ് ‌' എന്നു പറയുന്നത്‌ ഹൈപ്പു തന്നെയാണ്‌.
*---*---*---*---*---*---*


രണ്ടാംഘട്ടവോട്ടിങ്ങിന്റെ അന്ന്‌, ബി.ജെ.പി. 'മാനസികയുദ്ധത്തില്‍ തോറ്റു'കഴിഞ്ഞു എന്നാണ്‌ 'മാധ്യമം' അവകാശപ്പെട്ടത്‌. രാഹുല്‍ഗാന്ധിയെ രംഗത്തിറക്കി കോണ്‍ഗ്രസ്‌ പ്രകടനം ഉജ്ജ്വലമാക്കിയത്രേ. അതുവെറും ഹൈപ്പു മാത്രമായിരുന്നുവെന്നറിയാന്‍, ഫലം വന്നതിനു ശേഷമുള്ള മറ്റൊരു വാര്‍ത്ത അതേ പത്രത്തില്‍ത്തന്നെ വായിക്കുക. 'ഉത്തര്‍പ്രദേശില്‍ തേരാപാര ഓടിത്തളര്‍ന്ന രാഹുല്‍ഗാന്ധി ഗുജറാത്തില്‍ വന്നതും പോയതും ആരുമറിഞ്ഞില്ല' എന്നവര്‍ ക്രൂരമായി ചുവടുമാറ്റിക്കളഞ്ഞു!ദേശാഭിമാനിയാകട്ടെ ഞെട്ടിപ്പിക്കുന്ന ഒരു തലക്കെട്ടോടെയാണു 'കൈപ്പു'വാര്‍ത്ത നല്‍കിയത്‌. "സോണിയയും രാഹുലും പോയിടത്തൊക്കെ കോണ്‍ഗ്രസ്‌ തോറ്റു" എന്നവര്‍ നിര്‍ദ്ദയം എഴുതിക്കളഞ്ഞു. കൂട്ടത്തില്‍ നിന്നതാണല്ലോ എന്ന പരിഗണനപോലുമില്ലാതെ. എല്ലായിടത്തും കോണ്‍ഗ്രസ്‌ പിന്നാക്കം പോകുകയും ബി.ജെ.പി. നിലമെച്ചപ്പെടുത്തുകയും ചെയ്തു എന്നതും നിര്‍ദ്ദയം ചൂണ്ടിക്കാട്ടാന്‍ അവര്‍ മുതിര്‍ന്നു. *---*---*---*---*---*---*


വിജയം സുനിശ്ചിതമായതുകൊണ്ട്‌, സ്വന്തം മണ്ഡലമായ മണിനഗറില്‍ മോദി പ്രചാരണത്തിന്റെ അന്തിമഘട്ടങ്ങളില്‍ ഒന്നു തലകാണിച്ചു മടങ്ങുകയേ ചെയ്തുള്ളൂവെന്നായിരുന്നു ഉത്തരേന്ത്യന്‍ പത്രങ്ങള്‍ പറഞ്ഞത്‌. എന്നാല്‍, അവിടെ അദ്ദേഹം "വിയര്‍ക്കുക"യാണെന്നാണ്‌ ദേശാഭിമാനി അവകാശപ്പെട്ടത്‌. ദേശാഭിമാനിയുടെ ഹൈപ്പ്‌ കൈപ്പായി മാറുന്നത്‌ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍. മോദിനേടിയതിന്റെ പകുതി വോട്ടുകള്‍ പോലും നേടാന്‍ ദിന്‍ഷയ്ക്കു കഴിഞ്ഞില്ല. മോദിയുടെ ഭുരിപക്ഷം 75,000-ല്‍ നിന്ന്‌ 87,000 ആയി ഉയരുകയും ചെയ്തിരിക്കുന്നു. *---*---*---*---*---*---*


മാധ്യമം പറഞ്ഞത്‌ സൗരാഷ്ട്രയില്‍ ബി.ജെ.പി. മൊത്തത്തില്‍ വിയര്‍ക്കുകയാണെന്നാണ്‌. അവിടെ കനത്ത തിരിച്ചടി ഏല്‍ക്കുമത്രേ.


ഫലപ്രഖ്യാപനത്തിന്റെ അന്നുപോലും ദേശാഭിമാനിയും ഹൈപ്പു (ഹോപ്പ്‌?) കൈവിട്ടില്ല. ബി.ജെ.പി.ക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന്‌ "ഉറപ്പാ"ണെന്നാണ്‌ അവര്‍ പറഞ്ഞത്‌. സൗരാഷ്ട്രയില്‍ സീറ്റു കുറയുമത്രേ. ബി.ജെ.പി.ക്ക്‌ ഒന്നും പറ്റാതിരിക്കുക മാത്രമല്ല - നില മെച്ചപ്പെടുത്തുക കൂടി ചെയ്യുന്നിടത്താണ്‌ കൈപ്പിന്റെ കാഠിന്യം അനുഭവപ്പെടുന്നത്‌. *---*---*---*---*---*---*


കോണ്‍ഗ്രസ്‌ അനുകൂല പത്രമായ മനോരമ, ഫലം പുറത്തുവന്നതിനുശേഷമെങ്കിലും കാര്യങ്ങളംഗീകരിക്കാന്‍ തയ്യാറായി എന്നതു ശ്രദ്ധേയമാണ്‌. ഗുജറാത്തിന്റെ വികസനമുഖത്തേപ്പറ്റി സത്യസന്ധമായി എഴുതാന്‍ അവര്‍ തയ്യാറായിരിക്കുന്നു. കേരളത്തിലെ മാദ്ധ്യമപ്രവണതകളറിയാവുന്നവര്‍ ചില്ലിട്ടു വയ്ക്കേണ്ട ഒരു വാര്‍ത്താക്കുറിപ്പാണത്‌.

അഞ്ചുപൈസ കൈക്കൂലി കൊടുക്കാതെ വിദ്യാഭ്യാസവകുപ്പില്‍ നിന്ന്‌ കോളേജ്‌ അനുവദിച്ചു കിട്ടിയ കഥ അവര്‍ വിവരിക്കുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ - പരാതികള്‍ക്കുമേല്‍ 24 മണിക്കൂറിനകം നടപടി - വികസനത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുന്ന നഗരങ്ങള്‍. എല്ലാം.
കേരളവുമായി ഒരു താരതമ്യവും നടത്തിയിട്ടുണ്ട്‌. ഇത്തരമൊരു താരതമ്യം, ടോള്‍ഗേറ്റിലെ അഴിമതിയുടെ കാര്യത്തില്‍ മുമ്പും അവര്‍ നടത്തിയിരുന്നു.


ബി.ജെ.പി. വിജയിച്ചത്‌ 'വര്‍ഗ്ഗീയത' മൂലമാണെന്ന - പതിവുള്ളതും പരിഹാസ്യവുമായ - വാദം ദുര്‍ബലമായിട്ടാണെങ്കിലും തുടര്‍ന്നും മുഴക്കുവാന്‍ തയ്യാറായത്‌ ദേശാഭിമാനി മാത്രമാണ്‌. 'മാധ്യമ'ത്തിലും ഒരു സൂചന കണ്ടു.

ഹിന്ദുത്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപ്പോള്‍ ഇതൊക്കെയാവണം. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സത്യം പറയുന്ന ബി.ജെ.പി.യുടേത്‌ 'തീവ്രഹിന്ദുത്വം' - ഫലപ്രഖ്യാപനത്തിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യങ്ങളംഗീകരിക്കുന്ന കോണ്‍ഗ്രസ്‌ നിലപാട്‌ 'മൃദുഹിന്ദുത്വം' - ഒരിക്കലും സമ്മതിക്കില്ലെന്നു കടുംപിടുത്തം പിടിക്കുന്നത്‌ 'ഹിന്ദുത്വപ്രതിരോധം' (മതേതരത്വം?).


കലക്കിക്കളഞ്ഞു - കണ്‍സപ്‌‌റ്റ്‌ ‌!
*---*---*---*---*---*---*


മാദ്ധ്യമങ്ങളില്‍, തെരഞ്ഞെടുപ്പിന്റെ ചൂടും സംഘര്‍ഷവും കയ്പ്പും കണ്ണീരുമൊക്കെയവസാനിച്ചപ്പോള്‍, പൊട്ടിച്ചിരിപ്പിക്കുന്ന ചില പ്രയോഗങ്ങളിലൂടെ നല്ലൊരു കൊട്ടിക്കലാശം സമ്മാനിച്ചതിനു നന്ദി പറയേണ്ടത്‌ 'മാധ്യമ'ത്തോടാണ്‌. ഇക്കുറി മോദിക്ക്‌ പ്രതികൂലമായി ഉണ്ടായിരുന്ന അനവധി സാഹചര്യങ്ങള്‍ (അവര്‍ക്കു തോന്നിയവ) വിശദീകരിച്ചശേഷം, എല്ലാത്തിനെയും മറികടന്ന്‌ വിജയിക്കുവാന്‍ സാധിച്ചതിന്റെ പിന്നിലെ രഹസ്യങ്ങളും അവര്‍ കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്‌. ഏറ്റവും പ്രധാനകാരണമായി ആദ്യം പറഞ്ഞിരിക്കുന്നത്‌, പ്രത്യേകസാമ്പത്തികമേഖലകളില്‍ മദ്യനിരോധനം ഇല്ലാതാക്കി എന്നതാണ്‌ !!! :))

നഗരകേന്ദ്രീകൃതമായ പരിപാടികളായിരുന്നു സര്‍വ്വതും എന്നാണ്‌ തുടര്‍ സൂചനകള്‍. ഗ്രാമീണ-ഗിരിവര്‍ഗ്ഗമേഖലയില്‍ നിന്നു നേടിയ 75 സീറ്റുകള്‍ എങ്ങനെ ലഭിച്ചുവോ എന്തോ?

"ഫ്ലാറ്റിലെ ടെലിവിഷന്‍ കാഴ്ചക്കാരുടെ മനശാസ്ത്രത്തിനൊത്ത്‌ തയ്യാറാക്കിയ വേഷവും ഭാഷയും മോദി മനപ്പൂര്‍വ്വം തെരഞ്ഞെടുത്തു" എന്നൊക്കെ വിജയകാരണങ്ങളിലൊന്നായി പിന്നാലെ പറയുന്നുണ്ട്‌. മനപ്പൂര്‍വ്വം കോമഡി ഉദ്ദേശിച്ച്‌ എഴുതിയതാണോ അതോ എഴുതിവന്നപ്പോള്‍ കോമഡി ആയിപ്പോയതാണോ എന്നു വ്യക്തമല്ല. എന്തായാലും നന്നായി. കൊടുകൈ - റശീദുദ്ദീനേ.


*---*---*---*---*---*---*

അനുബന്ധരചനകള്‍:-

(1) ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍

Sunday, November 18, 2007

വായനക്കാര്‍ക്കുമില്ലേ മനുഷ്യാവകാശം?

"മാര്‍ക്സിസ്റ്റുകാര്‍ക്കും മനുഷ്യാവകാശമുണ്ടെ"ന്ന ഒരു നേതാവിന്റെ പ്രസ്താവന കേട്ടപ്പോളാണു തോന്നിയത്‌. ദേശാഭിമാനി വായിക്കുന്നവര്‍ ഭൂരിഭാഗവും (വിശ്വസിച്ചു വായിക്കുന്നവര്‍ മുഴുവനും) മാര്‍ക്സിസ്റ്റുകാരല്ലേ? അവര്‍ക്കുമില്ലേ മനുഷ്യാവകാശം?

ചങ്ങനാശ്ശേരി സംഭവത്തില്‍ നുണകളുടെ ഒരു പരമ്പരതന്നെ എഴുതിപ്പിടിപ്പിച്ചുകൊണ്ടാണ്‌ ദേശാഭിമാനി മറ്റു സകലമാദ്ധ്യമങ്ങളോടും പൊതുജനങ്ങളോടും എതിരിട്ടത്‌. ഇപ്പോള്‍ ദാ ഉഗ്രനൊരു വാര്‍ത്ത വീണ്ടും. “പ്രതി“കളെന്നും പറഞ്ഞ്‌ പീഢിപ്പിക്കപ്പെടുന്നവര്‍ക്കേറ്റ മര്‍ദ്ദനത്തേക്കുറിച്ചാണത്‌ .

ബിജുവിന്റെ മൂക്കിന്‌ ആന്തരികമോ ബാഹ്യമോ ആയ യാതൊരു പരിക്കുമില്ലത്രെ! ചെറിയ ഒരു നീര്‍ക്കെട്ടുമാത്രം! നിസ്സാരം.

ആവൂ. വിശദമായ സ്കാനിംഗ്‌ വഴി സത്യം തെളിഞ്ഞതു നന്നായി. മനുഷ്യാവകാശകമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന്‌ ഇപ്പോളറിഞ്ഞതു നന്നായി. അവര്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു കഴിഞ്ഞിട്ടായിരുന്നെങ്കില്‍ പിന്നെ ഇങ്ങനെയൊന്നും വാദിച്ചിട്ടു കാര്യമുണ്ടാകുമായിരുന്നില്ല.

വനിതാപോലീസുകാരടക്കം മര്‍ദ്ദിച്ചു എന്നു മറ്റുമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതും നുണയാകുമോ? ‘നേര് നേരത്തെ അറി‘യിക്കുവാന്‍ ദേശാഭിമാനി ഉള്ളതുകൊണ്ടുകൊള്ളാം.

പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പത്രത്തില്‍ ദാ ഇങ്ങനെയൊരു വാര്‍ത്ത.
അപ്പോള്‍, ക്രൂരമായി പീഢിപ്പിക്കപ്പെട്ടു എന്നതുറപ്പാണ്‌. അക്കാര്യത്തില്‍ ആര്‌ എത്ര സ്കാന്‍ ചെയ്താലും മനുഷ്യാവകാശക്കമ്മീഷനു തെറ്റു പറ്റിയിട്ടില്ല. മൂക്കിന്റെ പാലം തകര്‍ത്തതും റിപ്പോര്‍ട്ടിലുണ്ടാവാന്‍ തന്നെയാണു സാദ്ധ്യത. ഭംഗപുര പാലമായാലും ശരി മൂക്കിന്റെ പാലമായാലും ശരി - മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ കൊടിയ ദുഷ്‌പേരുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌.

ഇക്കാര്യത്തില്‍, ആരെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട. മലയാളിക്ക്‌ സത്യം പിടികിട്ടാന്‍, കഴിഞ്ഞ നാളുകളിലെ പത്രങ്ങളില്‍ വന്നതും ചാനല്‍ദൃശ്യങ്ങളില്‍ തെളിഞ്ഞതും ഓര്‍മ്മയില്‍ നിന്നെടുത്ത്‌ ഒന്നു സ്കാന്‍ ചെയ്താല്‍ മാത്രം മതി.

കോടതിയില്‍ ഹാജരാക്കിയ സമയത്ത്‌ ബിജുവിന്റെ മൂക്കില്‍ നിന്ന്‌ രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. കോടതിയടക്കം സകലരും കണ്ടതാണത്‌. അതേത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചില പത്രങ്ങളില്‍ ഫോട്ടോയും വന്നിരുന്നു. ചോരയൊലിക്കാനിടയാക്കിയ മുറിവ്‌ പോലീസ്‌ മര്‍ദ്ദനത്തേത്തുടര്‍ന്ന്‌ ഉണ്ടായതല്ല എന്നു സ്ഥാപിക്കാനായി, മറിഞ്ഞുവീണതിനേത്തുടര്‍ന്നുണ്ടായ പരിക്ക്‌(!!) എന്ന്‌ ദേശാഭിമാനി എഴുതുകയും ചെയ്തതാണ്‌.

ഇപ്പോള്‍ ദാ പറയുന്നു - യാതൊരു പരിക്കുമില്ല - ഒരു ചെറിയ നീര്‍ക്കെട്ടു മാത്രമേ ഉള്ളൂ എന്ന്‌ (സ്വാഭാവികമായുണ്ടായ നീര്‍ക്കെട്ടാവണം - അതോ ജലദോഷത്തേത്തുടര്‍ന്നുണ്ടായ കഫക്കെട്ടോ?). അപ്പോള്‍, അന്നു ചോരയൊലിച്ചത്‌ എല്ലാവരും മറക്കണമെന്നാണോ?

ഇങ്ങനെ, പരസ്പരവിരുദ്ധമായ, തെറ്റിദ്ധരിപ്പിക്കുന്ന, നുണകള്‍ കൊണ്ട്‌ സമ്പന്നമായ വാര്‍ത്തകള്‍ തുടരെത്തുടരെ വായിക്കേണ്ടിവരിക എന്നത്‌ ഒരു തരം പീഢനമല്ലേ? സത്യമറിയാനുള്ള അവകാശം ദേശാഭിമാനി വായനക്കാര്‍ക്കുമില്ലേ? ഇതൊരുതരം മനുഷ്യാവകാശ ലംഘനമല്ലേ?

ഒരു പക്ഷേ അവര്‍ക്കിതൊക്കെ ഒരു ശീലമായേക്കാം. നുണയാണെന്നറിഞ്ഞുകൊണ്ടു തന്നെ, പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ നേരിടാനുള്ള വാക്കുകളെന്തൊക്കെയാണ്‌ എന്ന്‌ അറിഞ്ഞുവയ്ക്കാന്‍ മാത്രമാവണം അവര്‍ ഇതൊക്കെ വായിക്കുന്നത്‌.

പക്ഷേ അങ്ങനെയാണെങ്കില്‍, ദേശാഭിമാനിയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കില്ലേ മനുഷ്യാവകാശം? മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട്‌ ഇത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി എഴുതേണ്ടിവരിക എന്നത്‌ ഒരു കൊടിയ പീഢനമല്ലേ? അതോ ഇവര്‍ക്കാര്‍ക്കും മനസ്സാക്ഷി ഇല്ലെന്നുണ്ടോ?

Wednesday, October 31, 2007

SFI അക്രമം - എല്ലാവരും "കണ്ട" ചില പുറങ്ങള്‍

കാണാപ്പുറങ്ങള്‍ ചൂണ്ടിക്കാണിക്കും തോറും അസഹിഷ്ണുത നിറഞ്ഞ പരാതികള്‍ കൂടി വരികയാണ്‌. ഞാന്‍ ബ്ലോഗുസമൂഹത്തിന് അപമാനമാണെന്നു പോലും പറയാന്‍ ചിലര്‍ മടിച്ചില്ല. എന്നാല്‍ പിന്നെ, അടുത്തതായി എല്ലാവരും കണ്ട ഒരു പുറം തന്നെ ചൂണ്ടിക്കാണിക്കാമെന്നു കരുതി. പരസ്യവാചകത്തില്‍ പറയുന്നതു പോലെ, ഒരു ചേഞ്ച്‌ ആര്‍ക്കാണിഷ്ടമില്ലാത്തത്‌?

* * * * * * * * *

മാര്‍ക്സിസ്റ്റുകാരും (അവരില്‍ത്തന്നെ ചിലര്‍ രഹസ്യമായി മറിച്ചു പറയുന്നുണ്ട്‌) അവരുടെ മാദ്ധ്യമങ്ങളും പറയുന്നത്‌ ചങ്ങനാശേരിയിലെ അക്രമത്തില്‍ ഇടതുസംഘടനകള്‍ക്കു പങ്കില്ല എന്നാണ്‌. മറ്റുള്ള സകലരും പക്ഷഭേദമെന്യേ പറയുന്നതു നേരെ തിരിച്ചും. അറസ്റ്റുചെയ്ത്‌ ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയരാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അവര്‍ രാഷ്ട്രീയ പകപോക്കലിനു വിധേയരാവുകയാണെന്നും യഥാര്‍ത്ഥപ്രതികളെ മാര്‍ക്സിസ്റ്റ്‌ ഭരണകൂടം സംരക്ഷിക്കുന്നു എന്നും ശക്തമായ ആരോപണം ഉയര്‍ന്നിരിക്കുന്നു.

സംഭവം നടക്കുന്ന സ്ഥലത്തിന്റെ ഏഴയലത്ത്‌ ഞാനുണ്ടായിരുന്നില്ല! യാതൊന്നും നേരിട്ടു കണ്ടിട്ടുമില്ല. പിന്നെ ഏതു വിശ്വസിക്കണം?

ഊഹം പറയാനാണെങ്കില്‍, സംഭവങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ദേശാഭിമാനിയൊഴിച്ചുള്ള മറ്റു പത്രങ്ങള്‍ പറയുന്നതു ശരിയാവാനാണു സാദ്ധ്യത. അവര്‍ക്കാര്‍ക്കും സംഘപരിവാറിനെ അനാവശ്യമായ പിന്തുണയ്ക്കേണ്ട ആവശ്യവുമില്ല - മാര്‍ക്സിസ്റ്റുകാരുടെ ഇതുവരെയുള്ള പ്രവൃത്തികളുമായി യോജിച്ചുപോകുന്നമട്ടൊരു ആരോപണമാണ്‌ ഉന്നയിക്കപ്പെട്ടിരിക്കുന്നതു താനും.

ഊഹിക്കുന്നതു ശരിയല്ല. അച്ചടി-ദൃശ്യമാദ്ധ്യമങ്ങളില്‍ നിന്നു കിട്ടുന്ന വിവരങ്ങളെ ആശ്രയിച്ച്‌ ഒരു അഭിപ്രായം സ്വരൂപിക്കുകയേ നിവൃത്തിയുള്ളൂ.

സംഭവത്തിനു “ദൃക്‌സാക്ഷി“യായ പോലീസുകാരന്റെ സാക്ഷിമൊഴി ദേശാഭിമാനി അവതരിപ്പിച്ചിരുന്നു. അവര്‍ ഇപ്പോഴും മുറുകെപ്പിടിക്കുന്ന തെളിവ്‌ അതാണ്‌. അതിലാണ്‌ സംഭവത്തില്‍ SFI-യ്ക്കുള്ള പങ്ക്‌ അവര്‍ വിശദീകരിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ ഇങ്ങനെ.


കൂടി നിന്ന SFI പ്രവര്‍ത്തകര്‍“ എന്ന ഒരു പരാമര്‍ശം മാത്രമാണ്‌ ദേശാഭിമാനിയിലെ ഇരുപതോളം വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന്‌ കണ്ടെത്താനായത്‌. കൂട്ടം കൂടി നില്‍ക്കുന്നത്‌ ഒരു തെറ്റല്ലെന്ന്‌ ഞാന്‍ എവിടെയും വാദിക്കും.


നേരെ മറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ മറ്റു മാദ്ധ്യമങ്ങളിലുണ്ട്‌. SFI, DYFI, CITU തുടങ്ങിയ സംഘടനകളില്‍പ്പെട്ട അക്രമികള്‍ പോലിസിനെ ആക്രമിക്കുന്നതിനിടെ അവരുടെ അടിയേറ്റാണ് ASI വീണതെന്നും മറ്റുള്ളവര്‍ വളരെ ദൂരത്തായിരുന്നുവെന്നും അവര്‍ ‍പറയുന്നു. പക്ഷേ ഇതു പോലെ ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. (അതേത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടേക്കാവുന്ന ആ സാക്ഷികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ലാത്തതു കൊണ്ടോ എന്തോ?. ഊഹം മാത്രമാണ്‌.)


ദൃശ്യമാദ്ധ്യമങ്ങളുടെ ശക്തി പക്ഷേ ഒന്നു വേറെ തന്നെയാണ്‌. അവിടെ ധാരാളം പേര്‍ കണ്ണു തുറന്നു കണ്ട ചില പുറങ്ങളിലൊന്ന്‌ താഴെക്കൊടുത്തിരിക്കുന്നു.


സമാധാനപരമായി കൂട്ടം കൂടി നില്‍ക്കുകയായിരുന്നില്ല SFIക്കാര്‍ ചെയ്തത്‌. പട്ടികക്കഷണങ്ങളും കയ്യിലേന്തി അക്രമാസക്തരായി നടക്കുകയായിരുന്നു. (പട്ടിക കൊണ്ടുള്ള അടിയേറ്റാണു മരണം എന്നത്‌ യാദൃച്ഛികമാവണം!)അതൊന്നും മാത്യു എന്ന പോലീസുകാരന്റെ ശ്രദ്ധയില്‍ ഒരുപക്ഷേ പെടാഞ്ഞതാവാം. (ഒന്നോര്‍ത്താല്‍, പാവം അദ്ദേഹത്തെ എന്തിനു പറയുന്നു? അടുത്ത ജന്‍മത്തിലെങ്കിലും ആരുടെയും അടിമയായിട്ടല്ലാതെ ജീവിക്കാന്‍ കഴിയണമേ എന്നദ്ദേഹം മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ടാവണം)

ഇതേപ്പറ്റി എനിക്കു കൂടുതലൊന്നും പറയാനില്ല.

* * * * * * * * *

ചങ്ങനാശ്ശേരിയിലെ സംഭവത്തില്‍ നഗ്നമായ മാര്‍ക്സിസ്റ്റ്‌ അതിക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഞാന്‍ മറുമൊഴിയില്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.


പണ്ടു മുതല്‍ക്കേ തന്നെ, ഞാന്‍ ഏതൊരു വിഷയത്തേക്കുറിച്ച്‌ എഴുതിയാലും അത്‌ രാഷ്ട്രീയസ്വയംസേവകസംഘത്തേക്കുറിച്ചുള്ള ഒരു പ്രശ്നോത്തരിയില്‍ച്ചെന്ന്‌ അവസാനിക്കുന്നു എന്നു കാണാറുണ്ട്‌. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മതേതരമായ ചില തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ചിലര്‍ ചര്‍ച്ചയ്ക്കു വച്ചതിന്റെ ചൂടിലാവണം - ഗുജറാത്ത്‌ എന്ന സ്ഥിരം ആയുധമെടുത്താണ്‌ ചിലര്‍ പ്രതിരോധിക്കാനിറങ്ങിയത്‌. കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിന്റെയും അതിനെതിരെ പ്രതിരോധമുയരുന്നതിന്റെയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ (അതൊന്നും 2002-നു ശേഷമുള്ള കാര്യങ്ങളല്ല) ഗുജറാത്ത്‌ എന്ന ശബ്ദം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത്‌ രക്ഷപെടാനുള്ള തന്ത്രമായേ അനുഭവപ്പെട്ടുള്ളൂ.

അതിനിടയ്ക്കാണ്‌ 'ജനശക്തിന്യൂസ്‌' അമ്പരപ്പിക്കുന്ന ഒരു നിരീക്ഷണം അവതരിപ്പിച്ചത്‌.
കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ 'ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു' എന്നായിരുന്നു അത്‌. അതുശരി - അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ - അങ്ങനെയെങ്കില്‍ ആ കൗശലക്കാരുടെ മുഖമൊന്നു കാണണമല്ലോ എന്നു കരുതി ഇന്നലെയും മിനിഞ്ഞാന്നുമൊക്കെയായി നടന്ന ചില പ്രതിഷേധസമരങ്ങളുടെ ചിത്രങ്ങള്‍ പരതി. ഒന്നു രണ്ടെണ്ണം താഴെ.


സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മഴയെ അവഗണിച്ച്‌ ജാഥ നടത്തുന്നതായും കുത്തിയിരിക്കുന്നതായുമൊക്കെത്തോന്നി. പഴയതു പോലെ കണ്ണു പിടിക്കുന്നില്ല. ഇക്കണ്ട ജനമൊക്കെ ഇവിടെ ഗുജറാത്തുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാവണം. അവര്‍ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നവരാവണം. തികഞ്ഞ ഫാസിസ്റ്റുകളും.

എന്താണെന്നറിയില്ല - പൊട്ടിച്ചിരിക്കാന്‍ തോന്നി. ആകെപ്പാടെ തമാശ മൂഡു തോന്നിയപ്പോള്‍ കുറച്ചു കാര്‍ട്ടൂണുകളൊക്കെ എടുത്തു വായിച്ചു. അക്കൂട്ടത്തിലൊരെണ്ണം താഴെ.

Sunday, September 23, 2007

ചതിച്ചോ! ദാ വീണ്ടും കലാപമോ?

ഇപ്പോള്‍ ഗുജറാത്തിലെവിടെയെങ്കിലും ചെറുതായെങ്കിലും കലാപസദൃശമെങ്കിലുമായ എന്തെങ്കിലും സംഭവമുണ്ടായാല്‍ എങ്ങനെയിരിക്കും?

ദൈവമേ. ഉണ്ടാകാതെ പോകട്ടെ!

മാദ്ധ്യമങ്ങള്‍ കാത്തിരിക്കുകയാണ്‌. ചെറിയൊരു പൊരി വീണാല്‍ മതി. മുറിവുകള്‍ കുത്തി വലുതാക്കാനും ഒടുവില്‍ അതു വച്ചു വിലപേശാനും അതിവൈദഗ്ദ്ധ്യം തന്നെയുള്ള ചില “മതേതര“മാദ്ധ്യമങ്ങള്‍ സംഭവങ്ങള്‍ ഏറ്റുപിടിക്കും. പോരാത്തതിന്‌ അവിടെ തെരഞ്ഞെടുപ്പ്‌ അടുത്തു വരിക കൂടിയാണ്‌. മോഡിയെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനുമുള്ള വലിയൊരവസരമായിക്കണ്ട്‌ എല്ലാവരും ചാടി വീഴും. ഏറെക്കാലം ഒന്നും കിട്ടാതെ കാത്തിരുന്നതിനൊടുവില്‍ സൊഹ്രാബുദ്ദീന്‍ സംഭവമുണ്ടായപ്പോള്‍ പച്ചക്കള്ളങ്ങള്‍ എഴുതിവിട്ടതും തീവ്രവാദം പ്രോത്സാഹിപ്പിച്ചതും പോലെ മാത്രമായിരിക്കില്ല ഇത്തവണ. ഉന്മൂലനം - വംശഹത്യ - മോഡിയുടെ പദ്ധതി - എന്നിങ്ങനെ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത വാദങ്ങളുമായി അവര്‍ കളം കയ്യടക്കും.

വര്‍ഗ്ഗീയ സംഘര്‍ഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മിതത്വം പാലിച്ചു കൊണ്ട്‌ മാദ്ധ്യമങ്ങള്‍ അഭൂതപൂര്‍വ്വമായ നിലപാടെടുത്താല്‍ പോലും ആദ്യസംഭവങ്ങളുണ്ടാക്കുന്ന മുറിവുകള്‍ തന്നെയും വേദനാജനകമായിരിക്കും. കലാപമോ കലാപസദൃശമോ ആയ യാതൊരു സംഭവവും ഗുജറാത്തിലെന്നല്ല - ഒരിടത്തും ഉണ്ടാകാതെ പോകട്ടെ.

അങ്ങനെ കരുതിയിരിക്കുമ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്‌....!

ഇന്ന്‌ (സെപ്റ്റംബര്‍ 23 - 2007) ആ വാര്‍ത്ത കേട്ടിട്ട്‌ അഞ്ചാറു ദിവസമാകുന്നു. ഈ ദിവസങ്ങളിലത്രയും സൂററ്റ്‌ നഗരപ്രാന്തത്തിലൊരിടത്ത്‌ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. ഒരു ഡസനിലേറെ മുസ്ലിം ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടുവെന്നു പറയുന്നു. പോലീസ്‌ പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. അധികസേനയെ വിന്യസിക്കുന്നതിലൂടെ അക്രമം പടരാതെ കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ചിലരെങ്കിലും അത്ഭുതപ്പെട്ടുപോയേക്കും. ഉവ്വോ? ഞങ്ങളറിഞ്ഞില്ലല്ലോ എന്ന്‌.

അത്ഭുതപ്പെടേണ്ട - മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാതെ എങ്ങനെ അറിയും?

അയ്യോ! ഗുജറാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തില്ലെന്നോ? അതെന്തു പറ്റി? മാദ്ധ്യമങ്ങള്‍ പെട്ടെന്നങ്ങു ഡീസന്റായിപ്പോയോ? കലാപം വളര്‍ത്തുന്നതില്‍ അവര്‍ക്കു താല്‍പര്യം നശിച്ചോ? എങ്കില്‍ നന്നായിരുന്നു. അല്ലേ?

ആശ്വസിക്കാന്‍ വരട്ടെ. ഇവിടെ അതല്ല കാര്യം.

അല്‍പം വര്‍ഗ്ഗീയമായ ഒരു സത്യമാണ്‌. പറയാതിരിക്കാനുമാവുന്നില്ല.

രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.
(1) മുസ്ലീങ്ങള്‍ക്കു മൃഗീയഭൂരിപക്ഷമുള്ള പ്രദേശത്താണ്‌ പ്രശ്നമുണ്ടായിരിക്കുന്നത്‌.
(2) കുറെ മുസ്ലീങ്ങള്‍ ചേര്‍ന്ന്‌ ഒരു ഹിന്ദു സംഘടനാപ്രവര്‍ത്തകനെ തല്ലിക്കൊന്നു. അതാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്‌.

മതിയല്ലോ. പ്രശ്നം മൂടി വയ്ക്കപ്പെടാന്‍ ഇനിയെന്തു വേണം?

എഴുതാമെന്നു വിചാരിച്ചാല്‍ തന്നെ എന്തെഴുതും? ആഗ്ര ശൈലിയില്‍, ഒരു “ജനക്കൂട്ടം“ ഏതോ ഒരു വഴിപോക്കനെ ചോദ്യം ചെയ്യുന്നതിനിടയില്‍ അബദ്ധവശാല്‍ അയാള്‍ ശ്വാസതടസ്സം വന്ന്‌ മരണപ്പെട്ടതിന്റെ പേരില്‍ ഉന്മൂലനം, വംശഹത്യ, ന്യൂനപക്ഷ പീഢനം എന്നിവ നടമാടുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കാമെന്നോ? ഒരു പരിധിയില്ലേ? ജനമെന്തു വിചാരിക്കും?

സത്യമെഴുതാമെന്നു വിചാരിച്ചാല്‍ - അയ്യോ - അത്‌ എഴുതാന്‍ കൈ വിറക്കാത്ത ഒരു ലേഖകനെ എവിടുന്നു കിട്ടും? അതിനു വേണ്ടി അച്ചു നിരത്താന്‍ ആളെ കിട്ടുമെന്നു കരുതുന്നുണ്ടോ?

പാടില്ല. ഒരക്ഷരം മിണ്ടരുത്‌. മുസ്ലീങ്ങള്‍ തെറ്റു ചെയ്ത ഒരവസരത്തില്‍, അതു വിളിച്ചു പറയുന്നത്‌ മതേതരത്വത്തിനു നിരക്കുന്നതല്ല. അതു പറയാന്‍ ആരെങ്കിലും തയ്യാറായാല്‍ അവനെപ്പിടിച്ച്‌ വര്‍ഗ്ഗീയവാദി എന്നു മുദ്രകുത്തുക എന്നതാണു നാട്ടു നടപ്പ്‌.

ഇനി എഴുതിയേ അടങ്ങൂ എന്നു വാശിയാണെങ്കില്‍, "ടെംപ്ലേറ്റ്‌" ദാ റെഡിയാണ്‌.

" തെരഞ്ഞെടുപ്പടുത്തപ്പോള്‍ മോഡി പഴയ തന്ത്രം വീണ്ടും പയറ്റുന്നു! കഴിഞ്ഞ തവണ കലാപം സൃഷ്ടിക്കാനായി രാമസേവകരും മറ്റുമായി അറുപതോളം പേരാണ്‌ ചാവേറുകളായി ആത്മഹത്യ ചെയ്തതെങ്കില്‍, ഇത്തവണ പരീക്ഷണമെന്ന നിലയ്ക്കാവണം - ഒരാള്‍ ഒറ്റയ്ക്കാണ്‌ ആത്മഹത്യ ചെയ്തിരിക്കുന്നത്‌. ആത്മഹത്യ നടന്നയുടനെ മോഡി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം "ന്യൂനപക്ഷ"ങ്ങളുടെ വീടുകളും കടകളും തെരഞ്ഞു പിടിച്ച്‌ ആക്രമിക്കപ്പെട്ടു. പരീക്ഷണം വിജയമെന്നു കണ്ടാല്‍ പരിപാടി വ്യാപിപ്പിക്കുന്നതിലേക്കായി കൂടുതല്‍ ചാവേറുകളെ ആത്മഹത്യക്ക്‌ തയ്യാറാക്കി വരുന്നതായി വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌."

മാദ്ധ്യമധര്‍മ്മം, മൂല്യാധിഷ്ഠിതപത്രപ്രവര്‍ത്തനം എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത, സമുദായ സ്പര്‍ദ്ധ വളര്‍ന്നാലും വേണ്ടില്ല- തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തു വിലകുറഞ്ഞ തന്ത്രവും പ്രയോഗിക്കും എന്നു ശാഠ്യമുള്ള ചിലര്‍ ഈ "ടെംപ്ലേറ്റ്‌" ഉപയോഗിച്ചു കൂടായ്കയില്ല.

കലി കാലമല്ലേ. കാത്തിരുന്നു കാണുക തന്നെ.

വാല്‍ക്കഷണം:-
സൂററ്റ്‌ സംഭവം മാദ്ധ്യമങ്ങള്‍ മറച്ചു വച്ചതു നന്നായി. അതെല്ലാം തുറന്നു കാട്ടണമെന്നു വാശി പിടിക്കുന്നില്ല. പക്ഷേ, മുന്‍പോസ്റ്റില്‍ പറഞ്ഞ മട്ടുള്ള "മൂര്‍ത്ത"മായ കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം, മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയ പക്ഷപാതം തുറന്നു കാണിച്ചു കൊണ്ടുള്ള ഇത്തരം മറുപടികളും വന്നു കൊണ്ടിരിക്കും. തെറ്റിദ്ധാരണകള്‍ പരത്താന്‍ നാം ആരെയും അനുവദിച്ചു കൂട തന്നെ! തങ്ങള്‍ അനാവശ്യമായി അപമാനിക്കപ്പെടുകയല്ല - മറിച്ച്‌ അനര്‍ഹമായ രീതിയില്‍ സംരക്ഷിക്കപ്പെടുകയാണ്‌ എന്ന തിരിച്ചറിവ്‌ തീവ്രവാദത്തിനു പാകമായി നില്‍ക്കുന്ന ഒരു മനസ്സിനെയെങ്കിലും ശാന്തമാക്കിയാല്‍ അത്രയും നല്ലത്‌. ആ ഒരു വോട്ട്‌ അങ്ങു പോകട്ടെ എന്നു വയ്ക്കുക - കൂസിസ്റ്റ്‌ രാഷ്ട്രിയക്കാരേ. വിട്ടു കള!

Monday, September 3, 2007

ആഗ്രയിലെ തീയും പത്രങ്ങളിലെ പുകയും

‘അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മാദ്ധ്യമങ്ങള്‍ ‍വര്‍ഗ്ഗീയ പക്ഷപാതം പുലര്‍ത്തുന്നു' എന്ന മട്ടില്‍ വന്ന ഒരു കമന്റിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണമാണ്‌ ഇക്കുറി.

'മൂര്‍ത്തി' എന്ന പേരില്‍ വന്ന ആ അനോണിമസ്‌ കമന്റ്‌ താഴെ.
"സമുദായം അപകടത്തിലാണ്‌" എന്നും മറ്റും ധരിച്ചു വച്ചിരിക്കുന്ന ചില മുസ്ലിം യുവാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കാവുന്ന ആ വാചകങ്ങള്‍ അന്നേ ശ്രദ്ധിച്ചിരുന്നതാണ്‌.

അന്നു തന്നെ മറ്റുചില സംശയങ്ങള്‍ കൂടി തോന്നിയതുമാണ്‌ - അപ്പോള്‍ മറ്റ്‌ അക്രമങ്ങള്‍ അവര്‍ എങ്ങിനെയായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക?. ഉദാഹരണമായി കമ്മ്യൂണിസ്റ്റ്‌ അക്രമങ്ങള്‍ എങ്ങനെയായിരിക്കും വിശേഷിപ്പിക്കപ്പെടുക?

സംഘടനകളുടെ പേരുകള്‍ തന്നെയാവണം എന്ന്‌ ഊഹിച്ചു. അതെ. ശരിയാണ്. ദാ കണ്ടില്ലേ...
അപ്പോള്‍ അടുത്ത സംശയം.

പ്രത്യേകിച്ച്‌ ഏതെങ്കിലും സംഘടനയുടെ ആഹ്വാനമുണ്ടെങ്കിലേ അക്രമം നടക്കുകയുള്ളോ? മറ്റെന്തെങ്കിലും സാഹചര്യങ്ങളില്‍ ആളുകള്‍ പ്രകോപിതരായിക്കൂടെന്നുണ്ടോ? അങ്ങനെ വരുമ്പോള്‍ മാദ്ധ്യമങ്ങള്‍ അത്‌ എങ്ങനെയായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക? മൂര്‍ത്തി പറഞ്ഞതു പോലെ എന്തെങ്കിലും ഫോബിയ വളര്‍ത്താനുള്ള ആഗോള പരിശ്രമങ്ങള്‍ക്കു പിന്തുണ കൊടുക്കുമോ?

ഇയ്യിടെയാണ്‌ അതൊന്നു പരിശോധിക്കാനുള്ള അവസരമുണ്ടായത്‌.

* * * * * * * * * *
ആഗ്രയില്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുഴുവന്‍ എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ടായി എന്നു കേട്ടിരുന്നല്ലോ. ‘ഒരു ദിവസത്തേക്ക്‌ ആരും പുറത്തിറങ്ങരുത്‌‘ എന്ന അറിയിപ്പു വന്നപ്പോള്‍, "ഞങ്ങള്‍ക്ക്‌ എന്നാണ്‌ ഈ രാജ്യത്തു നിന്നും (ആഗ്രയില്‍ നിന്നല്ല) രക്ഷപെടാനാവുക?" എന്നാണത്രേ പല വിദേശികളും ആകാംക്ഷയോടെ ചോദിച്ചത്‌!

എന്തായാലും പ്രത്യേകിച്ചു സംഘടനകള്‍ക്കൊന്നും പങ്കില്ലാത്ത ആ അക്രമങ്ങളൊക്കെ‍ മാദ്ധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടു ചെയ്തുവെന്ന്‌ മൂര്‍ത്തിയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ ഒന്നു പരിശോധിച്ചു നോക്കാം. ആരാണ് അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌‌?

* * * * * * * * * *
ആദ്യ ദിവസം - ആഗസ്റ്റ്‌ 29
* * * * * * * * * *
ദേശാഭിമാനി വാര്‍ത്ത അനുസരിച്ചാണെങ്കില്‍, "ഒരു ജനക്കൂട്ട'മാണ്‌ അക്രമം നടത്തിയിരിക്കുന്നത്‌.

ആദ്യത്തെ വാചകത്തിലാണെങ്കില്‍ - 'ജനക്കൂട്ടം' എന്നു തന്നെ എടുത്തു പറയാന്‍ കാണിച്ച അമിത സൂക്ഷ്മത കൊണ്ടാവണം - അറിയാതെ ആ വാക്ക്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട്‌. ജനക്കൂട്ടം വാഹനങ്ങള്‍ ജനക്കൂട്ടം കത്തിച്ചു!


(ഓ.ടോ. :- പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന ഇത്തരം വ്യാകരണപ്പിഴവുകള്‍ കണ്ടുപിടിച്ച്‌ തിരുത്താന്‍ തക്ക പ്രൂഫ്‌ റീഡിംഗ്‌ പോലും നടത്താതെയാണ്‌ ദേശാഭിമാനി വാര്‍ത്തകള്‍ പുറത്തുവരുന്നത്‌ എന്നത്‌ അതിശയിപ്പിക്കുന്നു.)

* * * * * * * * * *

അടുത്തതായി ദീപിക നോക്കി. "രോഷാകുലരായ ജനക്കൂട്ടം" തന്നെയാണ്‌ അവിടെയും. 'ജനക്കൂട്ടം' നാലിടത്ത്‌ ആവര്‍ത്തിച്ചിട്ടുണ്ട്‌.


ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ട കാര്യം പോലും ദീപിക പരമാവധി മൃദുവാക്കിയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ജനക്കൂട്ടവുമായുള്ള സംഘര്‍ഷത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന്‌ "ജീവന്‍ നഷ്ടപ്പെടു"കയാണുണ്ടായത്‌. അല്ലാതെ അയാളെ ആരും കൊലപ്പെടുത്തിയതൊന്നുമല്ല! നല്ലൊരു കര്‍മ്മണി പ്രയോഗം!

* * * * * * * * * *

മനോരമയില്‍ വാര്‍ത്തയ്ക്കായി പരതിയിട്ടു കിട്ടിയില്ല. അവരുടെ ചാനലിന്റെ ലിങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസമേ വരികയുള്ളായിരിക്കണം. മംഗളത്തിന്റെ കാര്യവും അതു തന്നെ. ഒരര്‍ത്ഥത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നതു തന്നെയാണ്‌ ഏറ്റവും മിടുക്ക്‌.

* * * * * * * * * *

മാതൃഭൂമിയില്‍ "രോഷാകുലരായ ജനക്കൂട്ടം" രണ്ടു തവണ. വെറും ജനക്കൂട്ടം ഒരുതവണ.
മതപരമായ ഒരു ഉത്സവത്തിന്റെ പേരു കൊടുക്കുന്നതിലൂടെ അക്രമികളുടെ സമുദായത്തേക്കുറിച്ച്‌ സൂചന കൊടുത്തത്‌ ചെറിയൊരു തെറ്റാണെന്നു പറയാം. അതൊഴിവാക്കാമായിരുന്നു.
* * * * * * * * * *
ഉല്‍സവത്തിന്റെ പേരു സൂചിപ്പിച്ചു എന്ന തെറ്റ്‌ മാധ്യമവും വരുത്തിയിട്ടുണ്ട്‌.

പക്ഷേ അവരും പ്രത്യേകിച്ച്‌ ഏതെങ്കിലും വിഭാഗത്തിന്റെ പേര്‌ എടുത്തു പറഞ്ഞിട്ടില്ല. അവിടെ "രോഷാകുലരായ ജനക്കൂട്ടം" രണ്ടു തവണ വരുന്നു.
* * * * * * * * * *
ഇംഗ്ലീഷ്‌ പത്രങ്ങളില്‍ ആദ്യം കിട്ടിയത്‌ 'ടൈംസ്‌ ഓഫ്‌ ഇന്ത്യ' യുടെ ലിങ്ക്‌.
'രോഷാകുലരായ പ്രകടനക്കാര്‍' ആണ്‌ അവിടെയും.
സമുദായാംഗങ്ങള്‍ എന്ന്‌ എഴുതിയിരിക്കുന്നു. ഒഴിവാക്കാമായിരുന്നു.
* * * * * * * * * *
അടുത്തതായി കിട്ടിയത്‌ 'ഹിന്ദുസ്ഥാന്‍ ടൈംസ്‌'.

'രോഷാകുലരായ ജനക്കൂട്ടം' തന്നെ അവിടെയും. പക്ഷെ, അവര്‍ ഉത്സവത്തിന്റെ പേരു പറയാതെ 'മുസ്ലിം ഫെസ്റ്റിവല്‍' എന്ന്‌ എടുത്തു പറഞ്ഞതു ശ്രദ്ധേയമായി. ആദ്യമായാണ്‌ പ്രകടമായ ഒരു സമുദായ സൂചന.
മാത്രമല്ല, രണ്ടാമതു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആ തെറ്റുകൂടി തിരുത്തിയിട്ടുമുണ്ട്‌.
ആ വാര്‍ത്തയില്‍ ഒരിടത്ത്‌ 'ലോക്കല്‍'സും മറ്റൊരിടത്ത്‌ രോഷാകുലരായ ജനക്കൂട്ടവും തന്നെ. സമുദായ സൂചനകള്‍ ഒഴിവാക്കിയിട്ടുമുണ്ട്‌.
'ദ ഹിന്ദു'വിലും ഇതേ വാര്‍ത്ത തന്നെ.

(ഈ പുതിയ വാര്‍ത്തയനുസരിച്ച്‌, അക്രമത്തിനിരയായ ഏഴോളം പേരുടെ നില അതീവഗുരുതരമാണ്‌. മജിസ്റ്റ്രേറ്റിനടക്കം പരിക്കുണ്ട്‌. നിര്‍ഭാഗ്യകരമായ വല്ലതും പിന്നീട്‌ സംഭവിച്ചാല്‍ ദീപിക ഇങ്ങനെ എഴുതിയേക്കും. "മരണമടഞ്ഞ ചില ഉദ്യോഗസ്ഥര്‍, തീയണയ്ക്കാനും കലാപം നിയന്ത്രിക്കാനും ശ്രമിക്കുന്നതിനിടയിലാണു മരണപ്പെട്ടത്‌ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌")

* * * * * * * * * *
രണ്ടാം ദിവസം - ആഗസ്ത്‌ 30
* * * * * * * * * *

ദേശാഭിമാനി
ക്ക്‌ രണ്ടാം ദിവസവും ജനക്കൂട്ടം തന്നെ. അതിനിടയില്‍ ഒരു മണ്ടത്തരവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ആദ്യവരിയില്‍ പറയുന്നു - ബൈക്കില്‍ സഞ്ചരിച്ചിരുന്ന നാലുപേരാണ്‌ മരണപ്പെട്ടതെന്ന്‌. തൊട്ടടുത്ത ഖണ്ഡികയില്‍പ്പറയുന്നു രണ്ടുപേര്‍ റിക്ഷയിലും രണ്ടു പേര്‍ മോട്ടോര്‍ സൈക്കിളിലുമായിരുന്നു എന്ന്‌. ഒരേ വാര്‍ത്തയില്‍ത്തന്നെ എന്തൊരു വൈരുദ്ധ്യം!
ഇത്ര അശ്രദ്ധമായി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു പത്രം ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നു സംശയിച്ചു പോകുന്നു. ദേശാഭിമാനിയില്‍ കാണുന്നതെന്തോ അതിന്റെ നേര്‍വിപരീതമാവും സത്യം എന്നൊരു ഇമേജ്‌ മാര്‍ക്സിസ്റ്റുകാരല്ലാത്ത വായനക്കാരില്‍ ഇതിനകം വളര്‍ന്നു കഴിഞ്ഞത്‌ വെറുതെയൊന്നുമല്ലെന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു.
* * * * * * * * * *
ആദ്യദിവസം ഓണ്‍‍ലൈന്‍ വാര്‍ത്ത ലഭ്യമല്ലാതിരുന്ന മംഗളത്തിന്റെ രണ്ടാം ദിവസത്തെ വാര്‍ത്ത ഇങ്ങനെ.
അവര്‍ക്ക്‌ 'രോഷാകുലരായ'തല്ല - 'കോപാകുലരായ' ജനക്കൂട്ടമാണ്‌ എന്നതാണൊരു വ്യത്യാസം.
* * * * * * * * * *
ആദ്യ ദിവസം രണ്ടു 'രോഷാകുലം' ഉണ്ടായിരുന്ന മാധ്യമത്തിന്‌ ഇത്തവണ ഒരു രോഷാകുലം, ഒരു അക്രമാസക്തം പിന്നെ, ഒരു സാദാ ജനക്കുട്ടവും.
* * * * * * * * * *
മാതൃഭൂമിക്കും വീണ്ടും രോഷാകുലരായ ജനക്കൂട്ടം തന്നെ. മരിച്ചവരെല്ലാം ഒരു സമുദായത്തില്‍പ്പെട്ടവരായതിനാല്‍ അക്രമം വര്‍ഗ്ഗീയ കലാപമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌ എന്ന്‌ അവര്‍ എഴുതിക്കളഞ്ഞു! അതെന്തൊരു കളിയാണിത്‌ - അക്രമികള്‍ പ്രധാനമായും പോലീസിനെയും മറ്റുമല്ലേ ആക്രമിക്കുന്നത്‌ - അതെങ്ങനെ വര്‍ഗ്ഗീയകലാപമാകും എന്നു വിചാരിച്ചു തുടങ്ങുന്നവര്‍ക്കുള്ള മറുപടിയും താഴെത്തന്നെയുണ്ട്‌. "ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ കടകള്‍ക്കു നേരെ ആക്രമണമുണ്ടായി."

മനസ്സിലായി. എല്ലാം മനസ്സിലായി.
* * * * * * * * * *
മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി, "ക്ഷുഭിതരായ ജനക്കൂട്ടം" എന്നാണ്‌ മനോരമ എഴുതിയത്‌.

"ഒരു വിഭാഗം" ആണ്‌ തെരുവിലിറങ്ങി അക്രമമഴിച്ചു വിട്ടതെന്ന്‌ അവര്‍ എടുത്തു പറഞ്ഞു.
'ആക്രമണം നടത്തിയ ജനക്കൂട്ടത്തിനെതിരെ മറ്റൊരു വിഭാഗവും രംഗത്തിറങ്ങി' എന്നത്‌‌ മനോരമയില്‍ മാത്രമാണ്‌ കണ്ടത്‌.
* * * * * * * * * *
വൈരുദ്ധ്യങ്ങള്‍
* * * * * * * * * *
ഈ വാര്‍ത്തകളെല്ലാം വായിച്ചു നോക്കിയവര്‍ക്കറിയാം - യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചതെന്ന്‌ പലര്‍ക്കുമറിയില്ലെന്ന്‌. അവിടവിടെ നിന്നു കിട്ടിയ വിവരങ്ങളില്‍ അല്‍പം മനോധര്‍മ്മ പ്രയോഗവും കൂടി നടത്തി ഓരോരുത്തരും അവരവര്‍ക്കു തോന്നിയ വിധം എഴുതിയിരിക്കുകയാണ്‌.

ഓരോരുത്തരും പറയുന്നതനുസരിച്ച്‌, നാലുപേര്‍ അപകടത്തില്‍പ്പെടുന്നതെപ്പോഴാണ്‌?

ഉത്സവത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍
ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍
പ്രാര്‍ത്ഥനക്കു ശേഷം മടങ്ങുമ്പോള്‍
ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുക്കുമ്പോള്‍
‍ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുമ്പോള്‍
‍ബൈക്കുകളില്‍ സഞ്ചരിക്കുമ്പോള്‍
‍ബൈക്കിലും റിക്ഷയിലുമായി സഞ്ചരിക്കുമ്പോള്‍...

അങ്ങനെയങ്ങനെ....

സംശയമുണ്ടെങ്കില്‍, ഒന്നു കൂടി പിറകിലേക്കു പോയി എല്ലാം വായിച്ചു നോക്കുക.

അക്രമത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടത്‌ ആരാണ്?
അഗ്നിശമനസേനാംഗമെന്ന്‌ ഒരാള്‍ .‍
കാഴ്ചക്കാരനായിരുന്നുവെന്ന്‌ വേറെ ചിലര്‍.
വെടി വച്ചത്‌ കലാപകാരികളെന്നു ചിലര്‍.
പോലീസാവാനാണു സാദ്ധ്യതയെന്നു ചിലര്‍.
പോലീസ്‌ തന്നെയെന്ന്‌ ചിലര്‍...

മൊത്തം വൈരുദ്ധ്യങ്ങളാണ്‌.

എല്ലാവരും യോജിക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ. അക്രമം നടത്തിയതാര്‌ എന്നു പറയുന്നിടത്താണത്‌. എല്ലാവരെ സംബന്ധിച്ചും അത്‌ “ജനക്കൂട്ട“മാണ്‌. ഒന്നുകില്‍ രോഷാകുലര്‍, അല്ലെങ്കില്‍ അക്രമാസക്തര്‍ അല്ലെങ്കില്‍ ക്ഷുഭിതര്‍ എന്നൊക്കെയുള്ള ചെറിയ വ്യത്യാസങ്ങളേയുള്ളൂ. എന്തായാലും അക്രമികള്‍ ജനക്കൂട്ടം തന്നെ!

അതു തെറ്റാണെന്നു പറയുന്നില്ല. അങ്ങനെ തന്നെയാണു വേണ്ടത്‌. പക്ഷേ, അങ്ങനെയല്ല എന്നു വാദിക്കുന്നവര്‍ - മാദ്ധ്യമങ്ങള്‍ ആക്ഷേപിക്കുന്നു എന്നു പരാതി പറയുന്നവര്‍ കണ്ണു തുറന്നു കാണട്ടെ എന്നു കരുതി ചൂണ്ടിക്കാണിക്കുകയാണ്‌.

കുറേ മാസങ്ങള്‍ക്കു മുമ്പ്‌ 'ഭിവാണ്ടി'യില്‍ കലാപമുണ്ടായി. "1965 മുതല്‍ ഗവണ്മെന്റിന്റെ കയ്യിലുള്ള സ്ഥലമാണ്‌ - ഞങ്ങളുടെ കയ്യില്‍ രേഖകളുണ്ട്‌" എന്നൊക്കെ പറഞ്ഞ്‌ ചില ഉദ്യോഗസ്ഥര്‍, ഒരു പോലീസ്‌ സ്റ്റേഷന്‍ പണിയാന്‍ ശ്രമിച്ചു. പക്ഷേ ആ സ്ഥലത്തിനടുത്ത്‌ ഒരു പള്ളി സ്ഥിതി ചെയ്യുന്നുണ്ട്‌. ആ സ്ഥലം ഞങ്ങള്‍ സെമിത്തേരി പണിയാന്‍ വച്ചിരിക്കുന്ന സ്ഥലമാണ്‌ - അവിടെ പറ്റില്ല - എന്നു വിശ്വാസികള്‍. അക്രമാസക്തരായി അയ്യായിരത്തോളം പേര്‍ തെരുവിലിറങ്ങിയെന്നായിരുന്നു പത്ര വാര്‍ത്തകള്‍. വെടിവയ്പുണ്ടായി. രണ്ടു പേര്‍ കൊല്ലപ്പെട്ടു. അധികം താമസിച്ചില്ല, അന്നേ ദിവസം തന്നെ രണ്ടു കോണ്‍സ്റ്റബിള്‍മാരെ കുത്തിക്കൊന്ന ശേഷം ചുട്ടുകരിച്ചു. അതും അതിന്റെ തുടര്‍ച്ചയായി നടന്ന അക്രമസംഭവങ്ങളുമെല്ലാം നടത്തിയതും "അക്രമാസക്തരായ ചില ആളുകള്‍" മാത്രമായിരുന്നു. സാധിക്കുമെങ്കില്‍, പഴയ താളുകള്‍ ലഭ്യമാണെങ്കില്‍, മൂര്‍ത്തിയ്ക്ക്‌ പരിശോധിക്കാവുന്നതാണ്‌. വാര്‍ത്തകള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാലും സമുദായത്തിന്റെ പേരോ മറ്റു സൂചനകളോ കാണാന്‍ കഴിയില്ല.

കേരളത്തില്‍, കുറച്ചു മാസങ്ങള്‍ക്കു മുമ്പ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചു. നക്സല്‍ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന, അത്യപൂര്‍വ്വ സംഭവം. ‘മുസ്ലീങ്ങള്‍ ആക്രമിച്ചു‘ എന്ന്‌ ആരെങ്കിലും എഴുതിയോ? ഇല്ല. ആ സംഭവം ആ സംഘടനയ്ക്കു മാത്രമാണ്‌ - അതില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവാക്കള്‍ക്കു മാത്രമാണ് - അപമാനമുണ്ടാക്കിയത്‌. അല്ലാതെ സമുദായാംഗങ്ങള്‍ക്കു മുഴുവനുമല്ല.‌
* * * * * * * * * *
മൂര്‍ത്തീ,
ഇനി ചോദിക്കട്ടെ.... പിന്നെ എന്തൊക്കെ കാണുമ്പോളാണ്‌ താങ്കള്‍ക്കൊക്കെ ഇമ്മട്ടിലുള്ള അഭിപ്രായങ്ങളുണ്ടാവുന്നതെന്നറിഞ്ഞാല്‍ കൊള്ളാം.

ഇനി താങ്കളുടെ അഭിപ്രായത്തിന്റെ രണ്ടാമത്തെ പാദം എടുക്കാം. ഹിന്ദു അനുഭാവമുള്ള സംഘടനകളുടെ കാര്യത്തിലാണെങ്കില്‍, സംഘടനകളുടെ പേരു മാത്രമേ പറയാറുള്ളൂ" എന്ന്‌. ശരിയാണു മൂര്‍ത്തീ. ഹിന്ദുക്കള്‍ക്കു പ്രത്യേകിച്ചു വികാരമൊന്നുമില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടാകുന്നെങ്കില്‍ അതെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നതു മാത്രമാണെന്നുമുള്ള ഒരു ഇമേജ്‌ എനിക്കും കിട്ടിയിട്ടുണ്ട്‌ - നമ്മുടെ മാദ്ധ്യമങ്ങളില്‍ നിന്ന്‌.

സംഘപ്രവര്‍ത്തകര്‍ പോയിട്ട്‌ ഹിന്ദുക്കള്‍ പോലുമില്ലാത്ത സ്ഥലത്തു നടന്നിട്ടുള്ള പ്രശ്നങ്ങളില്‍പ്പോലും (നമ്മുടെ കേരളതീരത്ത്‌ ക്രിസ്ത്യന്‍ - മുസ്ലിം മുക്കുവന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷമടക്കം) അവസാനം "ആസൂത്രണത്തിന്റെ ഉത്തരവാദിത്തം" വന്നു വീഴുന്നത്‌ സംഘത്തിന്റെ തലയിലാണ്‌. അപ്പോള്‍പ്പിന്നെ ഹിന്ദുക്കളുള്‍പ്പെട്ട പ്രശ്നങ്ങളില്‍ അത്‌ അങ്ങനെയാകുന്നതില്‍ അതിശയിക്കാനെന്തിരിക്കുന്നു?

ഒരര്‍ത്ഥത്തില്‍ അത്‌ സംഗതികള്‍ എളുപ്പമാക്കുകയല്ലേ ചെയ്യുന്നത്‌?അക്രമത്തിലേര്‍പ്പെടുന്നവരുടെ പേരു നോക്കുക. ഒരു വശമാണെങ്കില്‍ 'സംഘ പരിവാര്‍ അഴിഞ്ഞാടുന്നു‘ എന്നെഴുതാം. അല്ലെങ്കില്‍ 'രോഷാകുലരായ ജനക്കൂട്ടം' എന്നും. അല്ലേ? എന്തെളുപ്പം?

പത്രപ്രവര്‍ത്തനം ഇത്ര എളുപ്പമാക്കിത്തന്നതിന്റെ പേരില്‍ സംഘത്തെ നമുക്കൊന്ന്‌ മനസ്സാലെങ്കിലും അഭിനന്ദിച്ചാലോ മൂര്‍ത്തീ? എന്തു പറയുന്നു?

എന്നാല്‍ സത്യാവസ്ഥയെന്തെന്നു പറയട്ടെ? താങ്കള്‍ പറയുന്നതിന്റെ നേര്‍വിപരീതമാണത്‌.

ഇവിടെ എന്തു കടുത്ത അക്രമമവും നടക്കട്ടെ - മുസ്ലിം എന്ന വാക്കുപയോഗിക്കാന്‍ മടിയാണ്‌ - അല്ല പേടിയാണ്‌ - മാദ്ധ്യമങ്ങള്‍ക്കും താങ്കളടക്കമുള്ള സാധാരണക്കാര്‍ക്കും എല്ലാം. അല്ലെന്നുണ്ടോ?
എന്തിനധികം ഉദാഹരണങ്ങള്‍ തേടുന്നു? നിങ്ങളുടെ കമന്റില്‍ത്തന്നെ അതു വളരെ വ്യക്തമാണു മൂര്‍ത്തീ.. ആ കമന്റ്‌ ദാ ഒന്നു കൂടി വായിക്കുക.
സംഘപരിവാര്‍ സംഘടനകളിലൊന്നാണ്‌ അക്രമത്തിനു പിറകിലെങ്കില്‍.....
ഏതെങ്കിലും മുസ്ലിം സംഘടനയാണ്‌ അക്രമത്തിനു പിറകില്‍ എന്നു സംശയിക്കപ്പെടുന്നുണ്ടെങ്കില്‍.....

അതെന്താണു മൂര്‍ത്തീ...അവിടെയെത്തിയപ്പോള്‍...ഒരു വളച്ചുകെട്ട്‌? ഒരു സംശയിക്കപ്പെടല്‍ മാത്രം? എന്താ താങ്കള്‍ കൊച്ചുകുട്ടിയാണോ? താങ്കളിതു വരെ ജീവിതത്തില്‍ ഏതെങ്കിലുമൊരു മുസ്ലിം സംഘടന അക്രമം നടത്തുന്നതു കണ്ടിട്ടേയില്ലേ? അതോ ഇനി ആ "സംശയിക്കപ്പെടുന്ന അവസരത്തില്‍" മാത്രമേ താങ്കള്‍ പറയുന്ന പക്ഷപാതം പത്രങ്ങള്‍ കാണിക്കുന്നുള്ളോ? എന്താണു താങ്കള്‍ പറഞ്ഞു വരുന്നത്‌?

എന്തുതന്നെയായാലും ശരി - താങ്കള്‍ക്കു ഭയമാണ്‌. ഒരു മുസ്ലിമോ ഒരു മുസ്ലിം സംഘടനയോ എന്തെങ്കിലും തെറ്റു ചെയ്തു എന്നു പറയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ താങ്കള്‍ക്കു ഭയമാണ്‌. അതിവിടെ വളരെ വ്യക്തമാണ്‌. അറിയാതെ വന്നു പോകുന്ന “സംശയിക്കപ്പെടല്‍“ അതില്‍ നിന്നാണു വരുന്നത്‌.

സത്യത്തില്‍, നിങ്ങളേപ്പോലുള്ളവരൊക്കെ വലിയ കുരുക്കിലാണു ചെന്നു പെട്ടിരിക്കുന്നത്‌. ഓരോ സംഭവത്തിനുശേഷവും മുറുകുന്ന കുരുക്ക്‌. ഭയമില്ലാതെ ആരെങ്കിലും "തെറ്റു തെറ്റാണ്‌" എന്നു ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചാല്‍ അയാളെ 'വര്‍ഗ്ഗീയവാദി" എന്നു വിളിക്കാന്‍ മാത്രമേ നിങ്ങള്‍ക്കിനി കഴിയൂ. അവര്‍ സമുദായത്തെ മൊത്തം ആക്ഷേപിക്കുകയാണ്‌ എന്ന പച്ചക്കള്ളം ആവര്‍ത്തിക്കാനേ നിങ്ങള്‍ക്കു കഴിയൂ. ഇനിയെന്നെങ്കിലും സത്യം വിളിച്ചു പറയണമെന്നു തോന്നിയാലും സാധിക്കാത്ത വിധത്തില്‍, സ്വയം കുഴിച്ച ആ കുഴികള്‍ വല്ലാതെ വലുതായിരിക്കുന്നു.
* * * * * * * * * *

ഇതു വായിച്ചിട്ട്‌, എന്താണിവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്നു മനസ്സിലാവാതെ അനാവശ്യമായി വികാരം കോണ്ടേക്കാനിടയുള്ള മലയാളി മുസ്ലിം സുഹൃത്തിനോട്‌ ...

സുഹൃത്തേ,
ഈ പോസ്റ്റിലെ ഏതെങ്കിലുമൊരു വരിയില്‍ ഏതെങ്കിലും സമുദായത്തെ അപമാനിക്കാനുള്ള ശ്രമമുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ തരിമ്പും അംഗീകരിച്ചു തരികയില്ല.

സത്യത്തില്‍, അതിന്റെ നേര്‍ വിപരീതമാണ്‌ - 'സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ട്‌' എന്നു വാദിക്കുന്ന മൂര്‍ത്തിയേപ്പോലുള്ളവരുടെ വാദമുഖങ്ങളെ പൊളിക്കാനാണ്‌ ഈ ഉദാഹരണങ്ങളെല്ലാം നിരത്തിയത്‌. താങ്കള്‍ക്കൊക്കെ ഉണ്ടായേക്കാവുന്ന മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ തന്നെയാണു ശ്രമമെന്നു ചുരുക്കം.

വാസ്തവം പറഞ്ഞാല്‍, ഇത്തരം തോന്നലുകളാണ്‌ - അപമാനിക്കപ്പെടുന്നു എന്ന തോന്നലുകളാണ്‌ - വലിയ പ്രശ്നമുണ്ടാക്കുന്നതു സുഹൃത്തേ.

ആഗ്രയില്‍ അക്രമം നടത്തിയത്‌ മുസ്ലീങ്ങളാണ്‌. പക്ഷേ അതിവിടെ ആരും കൊട്ടിഘോഷിക്കുന്നില്ല എന്നതു തിരിച്ചറിയുക. അത്‌ ആരെങ്കിലും പറയാനിടയായാല്‍ത്തന്നെ എന്താണ്‌? 'അതിനു ഞാനെന്തു വേണം?' എന്നൊരു മറുപടി മനസ്സിലുണ്ടെങ്കില്‍, നമുക്കതിനെ ഒരു അപമാനചോദ്യമായിട്ടല്ലാതെ, വെറുമൊരു വസ്തുതാപ്രഖ്യാപനമായി മാത്രം കാണാന്‍ സാധിക്കും. നമ്മളതൊക്കെ മറച്ചുപിടിക്കുമ്പോള്‍, അപമാനമുണ്ടാകാനുള്ള സാഹചര്യമുണ്ട്‌ എന്ന്‌ സ്വയം അംഗീകരിച്ചു കൊടുക്കുകയാണ്‌. എന്തിനാണിതൊക്കെ? പറയാതിരുന്നതുകൊണ്ട്‌ അത്‌ സത്യമല്ലാതാവുമോ?

അവിടെ ചിലര്‍ അക്രമം നടത്തിയതിനു താങ്കളെന്തു പിഴച്ചു എന്നു ചിന്തിക്കുക. അക്രമത്തില്‍ പങ്കെടുക്കാത്തിടത്തോളം കാലം താങ്കള്‍ക്കതില്‍ അപമാനം തോന്നേണ്ട യാതൊരു കാര്യവുമില്ല.

ഒരു സമുദായം മുഴുവന്‍ ഒരു പോലെയാണ്‌ എന്നു ചിന്തിക്കുമ്പോളാണ്‌ ഇത്തരം വിഷമങ്ങളുണ്ടാകുന്നത്‌. താങ്കളുടെ സമുദായത്തില്‍പ്പെട്ട മറ്റാരെങ്കിലും ചെയ്യുന്ന കൊള്ളരുതായ്മകളുടെ മുഴുവന്‍ ഭാരം താങ്കള്‍ സ്വയം ചുമലില്‍ എടുത്തു വയ്ക്കേണ്ടതില്ല.

ആഗ്രയിലെ ആളുകളല്ല നമ്മള്‍. ആഗ്രയിലെ സാഹചര്യമല്ല നമ്മുടേത്‌. ആഗ്രയിലുള്ളവര്‍ തന്നെ, മറ്റൊരവസരത്തില്‍ മറ്റൊരു രീതിയില്‍ പെരുമാറിയെന്നിരിക്കും. നാമെല്ലാം മനുഷ്യരാണ്‌ - നമുക്കു വികാരങ്ങളുണ്ട്‌ - ഓരോരോ സാഹചര്യങ്ങളില്‍ അത്‌ ഓരോരോ വിധത്തില്‍ പുറത്തുവരും. അപകടകരമായ വികാരങ്ങളുണ്ടാകുമ്പോള്‍, അത്‌ ആളിക്കത്താതെ, കഴിയുന്നതും വേഗം അടക്കാന്‍ ശ്രമിക്കുക. അതാണു വേണ്ടത്‌.

മുകളില്‍പ്പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും അക്രമത്തിനിരയായതു മിക്കവാറും പോലീസുകാരാണ്‌. അക്രമം നടത്തിയത്‌ ചില മുസ്ലീങ്ങളും. നാം അടുത്തു കണ്ടറിഞ്ഞ കോയമ്പത്തൂര്‍ അനിഷ്ട സംഭവങ്ങളെടുത്താലും ശരി - എല്ലാം ആരംഭിച്ചത്‌ ചില മുസ്ലീങ്ങള്‍ ചേര്‍ന്ന്‌ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതിലൂടെയായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത്‌, ഇവിടെ ചില പ്രത്യേക സമുദായങ്ങള്‍ പോലീസുകാരുടെ വംശഹത്യ നടത്താന്‍ ഇറങ്ങിയിരിക്കുകയാണ്‌ എന്നൊക്കെ ഏതെങ്കിലും മരമണ്ടന്മാര്‍ വാദിച്ചു കളഞ്ഞാലോ? എന്തൊരു അസംബന്ധമാവും അത്‌? വര്‍ഗ്ഗീയത, മതേതരത്വം തുടങ്ങി, അര്‍ത്ഥം നഷ്ടപ്പെട്ട്‌ തമാശവാക്കുകളായി പരിണമിച്ചുകൊണ്ടിരിക്കുന്നവയില്‍ 'വംശഹത്യ'യേയും പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. മിക്കവാറും വിജയിച്ചേക്കും.

ആഗ്രയില്‍ അധികാരികള്‍ ഇനി ചെയ്യേണ്ടതെന്താണ്‌? ഗതാഗതനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതിലൂടെ ഏതെങ്കിലും പോലീസുകാരന്‍ അപകടത്തിനിടയാക്കിയെന്നാണെങ്കില്‍, അയാളെ മാതൃകാപരമായി ശിക്ഷിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികള്‍ വേണമെന്നാലോചിച്ച്‌ നടപ്പില്‍ വരുത്താം. ഒപ്പം, മുസ്ലീങ്ങളുടെ മനസ്സിലെ രോഷമണയ്ക്കാനും ശ്രമിക്കാം. വ്യക്തമായ നടപടികളെടുത്തത്‌ ജനങ്ങളിലേക്കെത്തിക്കാം. ഇനിയുമണയാതെ കലാപത്തീ കത്തുന്നെങ്കില്‍ അതു തടയാന്‍ ശക്തമായ നടപടികളുമെടുക്കാം.

നമുക്കിവിടെ ചെയ്യാവുന്നതെന്തൊക്കെയാണ്‌?

ചില പാഠങ്ങള്‍ പഠിക്കാം. 'മനുഷ്യരെ മനുഷ്യരായി കാണുക‘ എന്ന കേട്ടു തഴമ്പിച്ച വാചകം ഒരിക്കലെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം. ജാതിമതഭേദമില്ലാതെ മനുഷ്യര്‍ക്കു വികാരങ്ങളുണ്ട്‌ എന്നതു തുറന്നു സമ്മതിക്കാം. ബൈക്കിലോ റിക്ഷയിലോ തീവണ്ടിയിലോ യാത്രചെയ്യുമ്പോള്‍ എന്നതു പ്രശ്നമല്ല - ഒപ്പമുണ്ടായിരുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ അത്‌ വേദനിപ്പിക്കുന്നു എന്നതു തിരിച്ചറിയാം. മതപരമായ ഒരു ചടങ്ങു കഴിഞ്ഞു മടങ്ങുന്നവരാണെങ്കില്‍, ആ വേദന വേഗം പടരുന്നു എന്നതു ശ്രദ്ധിക്കാം. മരണത്തിനു കാരണക്കാരായി എന്നു തങ്ങള്‍ കരുതുന്നവര്‍ ആരാണോ അവരുടെ വിഭാഗത്തോടു മൊത്തത്തിലുള്ള ഒരു രോഷമായി അതു പെട്ടെന്നു പരിണമിക്കുന്നത്‌ നിരീക്ഷിച്ചറിയാം. കലുഷമായ ഒരു മാനസികാവസ്ഥയില്‍ ആ രോഷം അക്രമങ്ങളിലേക്കെത്താന്‍ അധികസമയമൊന്നും വേണ്ടെന്നും, അതിനായി ആരുടെയും ഉത്തരവിനായി ആരും കാത്തുനില്‍ക്കാറില്ലെന്നും തിരിച്ചറിയാം. ഏതെങ്കിലും സംഘടനകളുടെ ആസൂത്രണമോ ബോധപൂര്‍വ്വമായ പങ്കാളിത്തമോ ഇല്ലാതെയും അക്രമങ്ങളുണ്ടാവാം എന്നു തിരിച്ചറിയാം.

ഈ പാഠങ്ങളൊന്നും നമ്മളിലെ മനുഷ്യത്വം തീരെ കുറയ്ക്കുന്നില്ല സുഹൃത്തേ. നമ്മളെ ആരൊക്കെയോ ചേര്‍ന്നു കൊല്ലാന്‍ വരുന്നു - ആരൊക്കെയോ നമ്മളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു - എന്നൊക്കെയുള്ള മിഥ്യാധാരണകളില്‍ നിന്നു രക്ഷപെടാം എന്നതാണ്‌ ഇത്തരം ചിന്തകളുടെ ഗുണം. അങ്ങനെ പ്രചരിപ്പിച്ച്‌ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയാം എന്നതാണ് അതിന്റെ ഗുണം. അല്ലാതെ നാം അക്രമങ്ങളെ ന്യായീകരിക്കുകയോ അവ നല്ലതാണെന്നു പറയുകയോ ചെയ്യുന്നില്ല. അവ ഉണ്ടാകുന്ന സാഹചര്യങ്ങളേപ്പറ്റിയുള്ള യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിരീക്ഷണം മാത്രമേ ആകുകയുള്ളൂ അത്‌.

ഇപ്പറഞ്ഞതു നാം ചെയ്തില്ലെങ്കിലും വേണ്ടില്ല - ഒരിക്കലും ചെയ്തുകൂടാ എന്നുള്ള ഒന്നുകൂടിയുണ്ട്‌.

“പോലീസുകാരെ ആക്രമിക്കാനും അക്രമം നടത്താനുമൊക്കെയുള്ള അവസരമുണ്ടാക്കാനായി മുസ്ലീങ്ങള്‍ തന്നെ മനപ്പൂര്‍വ്വം ഒരു ട്രക്കോടിച്ചു കൊണ്ടു വന്ന്‌ കയറ്റുകയായിരുന്നു“ എന്നൊന്നും ദയവു ചെയ്ത്‌ പറയരുത്‌.

അവര്‍ ‘കലാപം സൃഷ്ടിക്കുകയായിരുന്നു‘ എന്നു പുലമ്പരുത്‌.

അത്‌ മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്‌.

ഇപ്പോള്‍ത്തന്നെ കലുഷമായിരിക്കുന്ന മനസ്സുകളെ കൂടുതല്‍ കുത്തി നോവിച്ച്‌ കൂടുതല്‍ അക്രമങ്ങള്‍ക്കു പ്രേരിപ്പിക്കാം എന്നല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ടില്ല.

കലാപത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിലും വലിയ തെറ്റാണ്‌ അത്തരം പ്രചാരണം നടത്തുന്നത്‌.

നമുക്കു നോട്ടുകളല്ല - വോട്ടുകളല്ല - ഒരു രാജ്യം തന്നെ വച്ചു നീട്ടിയാലും ശരി - അത്തരം കൃരത കാട്ടാന്‍ നാം തയ്യാറാവരുത്‌.

Wednesday, August 8, 2007

ഓര്‍മ്മകളുണ്ടായിരിക്കണം, മദനി സാഹിബ്‌!

വളരെ വിലപ്പെട്ട ചില ചരിത്രരേഖകളാണ്‌ 'മാദ്ധ്യമപ്പഴമ'യില്‍ നിന്നു പകര്‍ത്തി 'സിന്‍-ഇന്‍ഡിക്കേറ്റ്‌ ' ഇത്തവണ അവതരിപ്പിക്കുന്നത്‌. ജയില്‍മോചിതനായ മദനിയെ സ്വീകരിച്ചാനയിക്കാന്‍ മത്സരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കും, വിവേചനശേഷി ഇനിയും നഷ്ടപ്പെടാതെ അവശേഷിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു പക്ഷേ അവഗണിക്കാനാവാത്ത ചിലത്‌.

* * * * * * * * *
മദനി മോചിതനായതു നന്നായി - പലതുകൊണ്ടും.

ജയില്‍ ജീവിതം അദ്ദേഹത്തിന്‌ പക്വതയും മാനസാന്തരവും ഉണ്ടാക്കിയിരിക്കുന്നുവെന്നു കേട്ടതും നന്നായി - പലതുകൊണ്ടും.

'പൗര'സ്വീകരണത്തിന്‌ അദ്ദേഹത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി കൈപിടിച്ചാനയിക്കുന്നു. സാംസ്കാരികവകുപ്പു മന്ത്രി "മദനി സാഹിബിനെ ഹൃദയം കൊണ്ട്‌ ആലിംഗനം ചെയ്ത്‌" വികാര വായ്പോടെ പ്രസംഗിക്കുന്നു. നല്ലത്‌.

പക്ഷേ, മൊത്തം ശുഭവാര്‍ത്തകള്‍ക്കിടയില്‍ കല്ലുകടിയായി മാതൃഭൂമിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വാര്‍ത്ത കിടന്നു. അത്‌ ഇങ്ങനെ. (ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മറ്റൊരു വിൻഡോയിൽ വലുതായി തുറന്നു വരും)
ശിക്ഷിക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിനായി ശ്രമിക്കുമെന്നോ?
ഒറ്റവാക്കില്‍പ്പറഞ്ഞാല്‍...........മനസ്സിലായില്ല!

യഥാര്‍ത്ഥ പ്രതികളെ പിടികൂടി ശിക്ഷിച്ചു - പക്ഷേ മദനിക്കു പങ്കില്ല - അതു കൊണ്ടു വെറുതെ വിട്ടു എന്നു വിശ്വസിക്കാനൊരുങ്ങിയവര്‍ക്കൊരു തിരിച്ചടിയായിപ്പോയി അത്‌. അപ്പോള്‍ മദനി പറയുന്നതെന്താണ്‌? താന്‍ മാത്രമല്ല, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളും നിരപരാധികളാണ്‌ - അവരെയും വിട്ടയക്കണം എന്നാണോ?

സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ബാഷയെ മദനി ഫോണ്‍ വിളിച്ചതിന്റെ തെളിവു മാത്രമാണല്ലോ പ്രധാനമായും കിട്ടിയിരുന്നത്‌. അത്‌ താന്‍ നടത്തിയിരുന്ന മാസികയായ "മുസ്ലിം റിവ്യൂ"വിനു വേണ്ടി ഒരു അഭിമുഖം ചോദിച്ച്‌ വിളിച്ചതാണ്‌ - അല്ലാതെ സ്ഫോടന പദ്ധതിയുടെ ആസൂത്രണമല്ല ചര്‍ച്ച ചെയ്തത്‌ എന്നായിരുന്നു മറുവാദവും. പലരും അതെല്ലാം വിശ്വസിച്ചതായിരുന്നു...

"കോയമ്പത്തൂര്‍ സ്ഫോടനം നടത്തിയത്‌ ""നമ്മള്‍" തന്നെയാണ്‌ - അതില്‍ അഭിമാനിക്കുകയാണു വേണ്ടത്‌" എന്ന മട്ടില്‍ അച്ചടിച്ചു വിടാന്‍ മടികാണിക്കാതിരുന്നൊരു മാസികയാണ്‌ മുകളില്‍പ്പറഞ്ഞ 'മുസ്ലിം റിവ്യൂ'. അതു വായിച്ചു ഞെട്ടിയപ്പോഴും മദനിക്കതില്‍ നേരിട്ടു പങ്കില്ല എന്നു കരുതിയിരുന്നതാണ്‌. മദനിയുടെ അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ "കുട്ടികള്‍" പ്രസിദ്ധീകരണം തുടര്‍ന്നു വന്ന കാലത്തായിരുന്നു ആ വാചകം വന്നത്‌ എന്നതുകൊണ്ട്‌.

അതിനു ശേഷം അടുത്ത ലക്കം കാശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം മുഖചിത്രമാക്കി പ്രസിദ്ധീകരിച്ചു. അതോടെ പോലീസ്‌ അച്ചുകൂടം അടച്ചുപൂട്ടി മുദ്ര വച്ചു. അതൊക്കെ കണ്ടപ്പോഴും 'പോട്ടെ' എന്നു വച്ചു. മദനി അപ്പോള്‍ ജയിലിലാണല്ലോ. ആവേശം കയറി നിന്ന കുട്ടികള്‍ നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. ശിക്ഷയും അവര്‍ക്കു മാത്രം.

അങ്ങനെ പരമാവധി ആനുകൂല്യം നല്‍കി മനസ്സിലെങ്കിലും മദനിയെ കുറ്റവിമുക്തനാക്കി സങ്കല്‍പിച്ചവരെല്ലാം വീണ്ടും സംശയിക്കുകയാണ്‌. അപ്പോള്‍, ബാഷയടക്കമുള്ള മറ്റു കൂട്ടു പ്രതികളെയെല്ലാം "നമ്മുടെ ആളുകള്‍" ആയാണോ മദനി ഇപ്പോഴും കാണുന്നത്‌? അവരെയും വെറുടെ വിടണമെന്നാണോ?

അങ്ങനെയാണെങ്കില്‍.....

മദനിയുടെ തുടര്‍ന്നുള്ള അത്തരം പരിശ്രമങ്ങള്‍ക്കും കേരള ആഭ്യന്തരമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയുമൊക്കെ പിന്തുണയും സഹകരണവുമുണ്ടാവുമോ?

ഉണ്ടാവാനാണു സാദ്ധ്യത.

മദനിക്കെതിരെ ഇപ്പോഴും നിലനില്‍ക്കുന്ന കേസുകളിലെല്ലാം വാദി സ്ഥാനത്തു നില്‍ക്കുന്ന കേരള പോലീസിന്റെ തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി! സ്വന്തം കാര്യത്തില്‍ താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്‌ തമിഴ്‌നാടു പോലീസിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവേണ്ട യാതൊരു കാര്യമില്ലല്ലോ. സഹായിക്കാതിരിക്കില്ല.

അങ്ങനെയാണെങ്കില്‍, അടുത്ത സംശയം....

കോടതിയോട്‌ ധാര്‍ഷ്ട്യത്തോടെയുള്ള സമീപനത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി തന്നെയുള്ള മാര്‍ക്സിസ്റ്റു സമൂഹത്തിന്‌ ബാഷയടക്കമുള്ള മദനിയേതര പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ വിധിയോടുള്ള നിലപാടെന്താണ്‌? ആ വിധി അംഗീകരിക്കുന്നുവോ ഇല്ലയോ?

മദനിയുടെ ഇപ്പോഴത്തെ നിലപാടറിയില്ല. പക്ഷേ, മുന്‍നിലപാടുകളെന്തായിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌.

അത്‌, മുമ്പു പറഞ്ഞ 'മുസ്ലിം റിവ്യൂ' മാസികയില്‍, അറസ്റ്റുചെയ്യപ്പെടുന്നതിനു മുമ്പ്‌ മദനി 'ഓണററി ചീഫ്‌ എഡിറ്റ'റായി പ്രവര്‍ത്തിച്ചിരുന്ന കാലത്തു തന്നെ പ്രസിദ്ധീകരിച്ച ഒരു ലക്കത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌.

അത്‌ ദാ ഇങ്ങനെ...
അപ്പോള്‍ ഹിന്ദു പോലീസുകാരും ഹിന്ദു ന്യായാധിപന്മാരും അന്വേഷിച്ചാല്‍ എന്താകും എന്ന്‌ മദനിക്ക്‌ മുന്‍കൂട്ടി അറിയാമായിരുന്നു. "ബാഷ ബായി" എന്നു സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റു ചെയ്യുന്ന ചിത്രം പ്രതിഷേധപൂര്‍വ്വമെന്നോണം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. മാസികയുടെ വിശദാംശങ്ങള്‍ ചുവടെ.
അപ്പോള്‍ 'ബാഷബായി'യും കൂട്ടരും നിരപരാധികളാണെങ്കില്‍ പിന്നെ ആരാവും പ്രതികള്‍?

ആലോചിച്ചു വിഷമിക്കേണ്ട. മദനിയും കൂട്ടരും ചേര്‍ന്ന്‌ അതും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ അന്വേഷിച്ചു കണ്ടെത്തി അവതരിപ്പിച്ചു വച്ചിട്ടുണ്ട്‌. ആരും ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. വിശ്വാസം വരുന്നില്ലെങ്കില്‍, 1998 മാര്‍ച്ച്‌ ലക്കത്തിന്റെ മുഖചിത്രം നോക്കുക.
'കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍?' - ഉഗ്രനായിരിക്കുന്നു!

'തീ - ചോര - കണ്ണീര്‍ - ശവങ്ങള്‍' - സ്ഫോടനത്തിന്റെ ഭീകരത വര്‍ണ്ണിച്ചുകൊണ്ട്‌ കവര്‍ സ്റ്റോറി തുടങ്ങുന്നത്‌ ഇങ്ങനെ.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചും - അവയുടെ പ്രവര്‍ത്തന പദ്ധതികള്‍ - ലക്ഷ്യങ്ങള്‍ - എന്നിവയേക്കുറിച്ചുമെല്ലാം ഒരു പുല്‍ക്കൊടിയോളമെങ്കിലും അറിവുള്ളവര്‍ക്കെല്ലാം - കൊടിയ സംഘവിരോധികള്‍ക്കു പോലും ഒറ്റനോട്ടത്തില്‍ത്തന്നെ ശുദ്ധ അസംബന്ധമെന്നു തിരിച്ചറിയാവുന്ന ആരോപണങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ആ ലേഖനം.

കമ്മ്യൂണിസ്റ്റുരചനകള്‍ ആവേശപൂര്‍വ്വം വായിക്കുന്നവരെയൊക്കെ ഇത്തരം ചില അസംബന്ധ ആരോപണങ്ങള്‍ കൊണ്ടൊക്കെ തൃപ്തിപ്പെടുത്താനാവും. പക്ഷേ മുസ്ലിം യുവാക്കളെ വികാരം കൊള്ളിച്ച്‌ തീവ്രചിന്തകളിലേയ്ക്കു തള്ളി വിടാനും ആയുധമണിയിക്കാനുമൊക്കെ അതു മതിയാവില്ല. അതിന്‌ കുറേക്കൂടി കടുത്ത നുണകള്‍ കൂടി - കല്ലു വച്ചവ പ്രത്യേകം തെരഞ്ഞെടുത്ത്‌ - തിളക്കം കൂട്ടി പ്രയോഗിക്കണം. സ്ഫോടനം കലാപം 'സൃഷ്ടിക്കാന്‍' ഹിന്ദുക്കള്‍ ചെയ്തതാണ്‌ - അവര്‍ മുസ്ലീങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്‌(!) - പോലീസുകാര്‍ മുസ്ലീങ്ങളെ 'മുന്‍പദ്ധതിപ്രകാരം' തെരഞ്ഞുപിടിച്ച്‌ അറസ്റ്റു ചെയ്തു - എന്നിട്ടു ബോംബെറിഞ്ഞു കൊന്നു. ആയിരത്തോളം മുസ്ലീങ്ങളെ അറസ്റ്റു ചെയ്തതില്‍ അഞ്ഞൂറോളം, പേരേ ജയിലുകളിലുള്ളൂ(!) - പള്ളികളില്‍ പോലീസ്‌ കയറി വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു - ചുട്ടു കരിച്ചു എന്നൊക്കെപ്പറഞ്ഞ്‌ കത്തിക്കയറുകയാണ്‌ മദനിയുടെ "സ്വന്തം ലേഖകന്‍". ഒരു ചെറിയ സാമ്പിള്‍ വെടിക്കെട്ടു കൂടി ഇതാ.
ലേഖനം അവസാനിക്കുന്ന ഭാഗം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്‌. പോലീസുകാര്‍ ഹിന്ദുക്കളാണെങ്കില്‍ അന്വേഷണം എങ്ങനെ ശരിയാകും എന്ന്‌ ആശങ്കപ്പെടുന്നുണ്ട്‌ അവിടെ. അപ്പോള്‍ ഓരോരുത്തരും സ്വന്തം മതമനുസരിച്ചാണ്‌ പെരുമാറേണ്ടത്‌ എന്നു ലേഖകന്‍ കരുതുന്നുണ്ടെന്നു വ്യക്തം. മുസ്ലീം പോലീസുകാരായിരുന്നെങ്കില്‍ അന്വേഷണം തങ്ങള്‍ക്കനുകൂലമാകുമായിരുന്നുവെന്നും കരുതുന്നുണ്ടാവണം. എന്തൊരു കടുത്ത വര്‍ഗ്ഗീയ ചിന്തയാണിത്‌!

ഇമ്മട്ടിലുള്ള പല വര്‍ഗ്ഗീയ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചില്ലെങ്കില്‍ കലാപങ്ങളാവര്‍ത്തിക്കും എന്നു ഭീഷണിപ്പെടുത്തുന്നുമുണ്ട്‌ അവിടെ.

'ബോംബുകള്‍ നിര്‍മ്മിച്ചത്‌ "ഭൂരിപക്ഷ"മാണെന്നു തെളിഞ്ഞു' എന്ന്‌ പെട്ടെന്നൊരു പ്രഖ്യാപനം നടത്തിക്കളയുന്നുമുണ്ട്‌ അവിടെ. ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെ.

* * * * * * * * *

ഒന്നോര്‍ത്താല്‍, മദനിയെയോ അദ്ദേഹത്തിന്റെ ആളുകളെയോ മാത്രം കുറ്റപ്പെടുത്താനാവില്ല ഇവിടെ. ഇത്‌ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്‌. ആ കാഴ്ചപ്പാടുള്ളവരെല്ലാം ഇങ്ങനെയൊക്കെയേ പറയൂ. മെലഗാവ്‌ സ്ഫോടനങ്ങള്‍ക്കു ശേഷം ദല്‍ഹി ഇമാം പറഞ്ഞത്‌ "''I can say with authority that it is not any Muslim but the Shiv Sena, the RSS and the Vishwa Hindu Parishad who are responsible for the serial blasts in Mumbai." എന്നാണ്‌! കാശ്മീരിലെ ഭീകര സംഘടനകളേക്കുറിച്ചു സംശയമുയര്‍ന്നതില്‍ രോഷം കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂക്കത്തു വിരല്‍ വയ്ക്കാതിരിക്കുന്നതെങ്ങനെ?

പിന്നീട്‌ കുറച്ചു പ്രതികളെ തിരിച്ചറിഞ്ഞപ്പോള്‍ ആരുടെയും പ്രതികരണം കണ്ടില്ല. അവര്‍ നിരപരാധികളാണ്‌ - വംശീയ വിദ്വേഷം മൂലം പീഢിപ്പിക്കപ്പെടുന്നതാണ്‌ എന്ന പതിവു വാചകങ്ങളൊന്നും കണ്ടില്ല. കുറ്റവാളികളെ സമുദായത്തിനതീതമായി സമീപിക്കാന്‍ തയ്യാറാവുന്നതിന്റെ ശുഭസൂചനയാണതെങ്കില്‍ നന്നായിരുന്നു.

മുസ്ലിം ജനസംഖ്യയില്‍ ലോകത്തു രണ്ടാമതു നില്‍ക്കുന്ന രാഷ്ട്രമാണ്‌ ഭാരതം. ലോകത്തു മറ്റൊരിടത്തും ലഭ്യമല്ലാത്ത പല സൗകര്യങ്ങളും - ആരാധനാ സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും ആനുകൂല്യങ്ങളുടെയും കാര്യത്തിലടക്കം - അവര്‍ക്ക്‌ ഇവിടെ ലഭിക്കുന്നുമുണ്ട്‌ - തുടര്‍ന്നും ലഭിക്കുകയും ചെയ്യും. പല തലങ്ങളിലും ബഹുമുഖദര്‍ശനം പേറുന്നതും വൈവിദ്ധ്യമാര്‍ന്ന വിചാരധാരകള്‍ക്കു വിലങ്ങുകളില്ലാത്തതുമായ ഹിന്ദുത്വസംസ്കാരമാണ്‌ ഇവിടുത്തെ ജനങ്ങളുടെ സിരകളിലോടുന്നത്‌ എന്നതുതന്നെയാണതിനു മുഖ്യകാരണം. ഇവിടെ ആരെങ്കിലും മുസ്ലീങ്ങളെ 'ഉന്‍മൂലനം' ചെയ്യാന്‍ ശ്രമിക്കുകയാണ്‌ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതില്‍പ്പരം അസംബന്ധം വേറൊന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നല്ല മറ്റേതൊരു ഭാരതീയസംഘടനയുമാകട്ടെ - അവയുടെ പ്രവര്‍ത്തനശൈലികളും പ്രത്യയശാസ്ത്ര നിരീക്ഷണങ്ങളും എത്ര മാത്രം അരിച്ചു പെറുക്കിയാലും അത്തരമൊരു കാഴ്ചപ്പാടു കാണാനാവില്ല. ചരിത്രപരമായ "മൈനോരിറ്റി കോംപ്ലക്സ്‌" മനസ്സില്‍ പേറുന്ന ചിലര്‍, മുസ്ലിം യുവാക്കളില്‍ അരക്ഷിതബോധം വളര്‍ത്തി നേട്ടം കൊയ്യേണ്ട ചിലര്‍, ഇതെല്ലാം മുതലെടുത്ത്‌ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നിരന്തരം ശ്രമിക്കുന്ന മറ്റു ചിലര്‍ - ഇവരുടെയൊക്കെ വാക്കുകളിലൂടെ മാത്രമാണ്‌ ഉന്‍മൂലനവാദം ഇവിടെ ജീവിക്കുന്നത്‌. ഗുജറാത്ത്‌ കലാപവും ബാബരി മസ്ജിദ്‌ ധ്വംസനവുമടക്കമുള്ള ഏതെല്ലാം സംഭവങ്ങളെടുത്തു പരിശോധിച്ചാലുംശരി - ഏതെല്ലാം പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും രചനകളുമെടുത്തു പരിശോധിച്ചാലും ശരി - മുകളില്‍പ്പറഞ്ഞത്‌ ഒരു നഗ്ന യാഥാര്‍ത്ഥ്യം തന്നെയാണ്‌. ഉന്മൂലനശ്രമം എന്നത്‌ തികഞ്ഞ കെട്ടുകഥയാണ്‌. "ഹിന്ദു രാഷ്ട്രം" എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്തെന്നറിയാത്തവരുടെ അജ്ഞത മുതലെടുക്കുകയാണ്‌ എല്ലാവരും.

ജയില്‍ വാസം മദനിക്ക്‌ നല്‍കിയ തിരിച്ചറിവുകളില്‍ ഏതെല്ലാം പെടും എന്നു വ്യക്തമല്ല. 'സംഘപരിവാര്‍ സംഘടനകള്‍ സ്ഫോടനങ്ങള്‍ നടത്തും(!) - എന്നിട്ട്‌ അതിന്റെ മറവില്‍ കലാപം നടത്തും(!!)' എന്നുള്ളതൊക്കെ ചിലരുടെ ആഗ്രഹം മാത്രമല്ലാതെ ഒരിക്കലും നടപ്പില്ലാത്ത കാര്യമാണെന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ നന്ന്‌...............

വാല്‍ക്കഷണം

മദനിയോട്‌ :-
എല്ലാവരോടും പൊറുത്തും അങ്ങോട്ടു ക്ഷമചോദിച്ചും നില്‍ക്കുന്ന ഈ വേളയില്‍ പഴയ അട്ടഹാസങ്ങളിലൊന്ന്‌ ഓര്‍മ്മിപ്പിച്ചത്‌ അസുഖകരമായിപ്പോയെങ്കില്‍ ക്ഷമിക്കുക. താങ്കള്‍ക്ക്‌ ഇതൊക്കെക്കൂടി ഓര്‍മ്മയിലുണ്ടായിരിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. മാനസാന്തരമുണ്ടായത്‌ താങ്കള്‍ക്കു മാത്രമാണല്ലോ. തെറ്റിദ്ധാരണകളിലൂടെ മനസ്സില്‍ വിഷചിന്തകള്‍ കയറിപ്പോയ പാവപ്പെട്ട കുറച്ചു മുസ്ലിം യുവാക്കള്‍ ഇപ്പോഴും അവശേഷിക്കുകയാണല്ലോ. അവരുടെ കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്‌ എന്നൊരു ഓര്‍മ്മപ്പെടുത്തലാണിത്‌.

'എന്നാലും ഇതൊക്കെ ഇത്രയും കാലമായിട്ടും നിങ്ങള്‍ ഓര്‍ത്തിരുന്നല്ലോ' എന്ന്‌ അത്ഭുതവും വേണ്ട. ഇനിയും എന്തെല്ലാം ഓര്‍ത്തിരിക്കുന്നു! നിന്ദിതര്‍, പീഢിതര്‍, നിരാശ്രയര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ദലിതര്‍ - ഇവര്‍ക്കൊക്കെ ഓര്‍മ്മശക്തികൂടും. ഈപ്പറഞ്ഞവര്‍ക്കൊക്കെവേണ്ടി നിലകൊള്ളുമെന്നാണല്ലോ താങ്കളുടെ പ്രസ്ഥാനവും ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങളുമൊക്കെ അവകാശപ്പെടുന്നത്‌. ഇക്കൂട്ടരൊക്കെ ഏതെങ്കിലും ചില മത-ജാതി വിഭാഗങ്ങളില്‍ മാത്രമേ ഉള്ളൂവെന്നും, ആ ജാതി-മതത്തില്‍പ്പെട്ടവരെല്ലാം ഈ വകഭേദത്തില്‍പ്പെടുന്നു എന്നുമുള്ള തെറ്റിദ്ധാരണ പേറുന്നിടത്തോളം കാലം നിങ്ങള്‍ക്കൊന്നും ഈ വേദനകള്‍ മനസ്സിലാകുമെന്നു തോന്നുന്നില്ല.

മറുവാദവുമായി വരാനൊരുങ്ങുന്ന മാര്‍ക്സിസ്റ്റുകാരോട്‌:-
തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുകയും വാക്കുകള്‍ക്കിടയില്‍ ഹിന്ദു എന്നെങ്ങാനും കടന്നു വന്നതു ശ്രദ്ധിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ മുന്നും പിന്നും ആലോചിക്കാതെ "ഫാസിസം, ഉന്‍മൂലനം" എന്നൊക്കെ ആക്രോശിച്ച്‌ ചാടിവീഴാറുള്ളവരേ,

നിങ്ങള്‍ക്കായി ചെറിയൊരു മുന്‍കൂര്‍ പാരിതോഷികം കരുതി വച്ചത്‌ താഴെ കൊടുത്തിരിക്കുന്നു. മുമ്പു പറഞ്ഞ മാസികയുടെ അതേ ലക്കത്തില്‍ നിന്നു തന്നെ പകര്‍ത്തിയത്‌.
'കമ്മ്യൂണിസത്തിന്റെ ചില വികൃതപകര്‍പ്പുകള്‍' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിച്ചു കാണുമല്ലോ. ഇനിപ്പറയട്ടെ - സംസാരത്തിനിടയില്‍ 'മതേതരത്വം' എന്ന പദം കടന്നു വരാതിരിക്കാന്‍ ഇനി മുതലെങ്കിലും ശ്രദ്ധിക്കുക. ഇതു വരെ പരിഹസിച്ചു ചുമയ്ക്കുകയും ചിരിക്കുകയും മാത്രം ചെയ്തിരുന്ന ജനം ഇനി ചിലപ്പോള്‍ കൂവിയാര്‍ത്തു ചിരിച്ചെന്നു വരും.

കളങ്കിത നേതൃത്വത്തിന്റെ പോക്കിലും മൊത്തത്തിലുള്ള മൂല്യച്യുതിയിലും ഇതിനകം തന്നെ മനം നൊന്തു കഴിയുന്ന ചില പ്രസ്ഥാന സ്നേഹികളെ ഇതു കൂടുതല്‍ വേദനിപ്പിച്ചേക്കുമെന്നതില്‍ മാപ്പ്‌. തിരിച്ചറിവിന്റെ ചില ഘട്ടങ്ങള്‍ വേദനാജനകം തന്നെയാണ്‌ - ദൗര്‍ഭാഗ്യവശാല്‍.

Saturday, June 16, 2007

വീണ്ടും ചില സത്യാന്വേഷണ പരീക്ഷണങ്ങള്‍

തൂലിക കൊണ്ടു മാത്രമല്ല, ക്യാമറ കൊണ്ടും കവിത രചിക്കാം എന്ന്‌ കുറച്ചു കാലം മുമ്പ്‌ ദേശാഭിമാനിയുടെ അണിയറപ്രവര്‍ത്തകര്‍ തെളിയിച്ച ഒരു കഥയാണ്‌ ഇത്തവണ പറയാനുള്ളത്‌. "നായിക വെള്ളത്തിലേക്കു ചാടുകയാണല്ലോ - ക്യാമറയും കൂടെച്ചാടട്ടെ" എന്ന്‌ 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ശ്രീനിവാസന്‍ പറഞ്ഞതു പോലെ, 'എഴുതുന്നതു പച്ചക്കള്ളമാണല്ലോ - ക്യാമറയും കൂടെ കള്ളത്തരം കാണിക്കട്ടെ' എന്നു തീരുമാനിച്ചതു പോലെ തോന്നി.

* * * * * * * * * * * * * * *

തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിനേപ്പറ്റിയുള്ള ഒരു ഫീച്ചര്‍ ആയിരുന്നു അത്‌. ആ കോളേജിനെ പലതും പറഞ്ഞ്‌ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം പോലെയാണ്‌ ആദ്യം മുതലേ ആ ഫീച്ചര്‍ അനുഭവപ്പെട്ടിരുന്നത്‌. എന്തിനാണ്‌ ഒരു കോളേജിനെ ആക്രമിക്കുന്നത്‌ എന്നത്‌ വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായിരുന്നില്ല.

മദ്ധ്യ തിരുവിതാംകൂര്‍കാരനും, കോണ്‍ഗ്രസുകാരനും, പഞ്ചായത്തു മെംബറും നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ എന്തൊക്കെയോ പ്രാദേശിക ചുമതലകള്‍ വഹിച്ചിരുന്നയാളുമൊക്കെയായ ഒരു മാന്യദേഹത്തില്‍ നിന്നാണ്‌ അതിനു മുമ്പ്‌ തിരുവനന്തപുരം എം. ജി. കോളേജിനേക്കുറിച്ച്‌ കേട്ടിരുന്നത്‌. ആ കോളേജ്‌ എന്‍. എസ്‌. എസിന്റെ കീഴിലുള്ളതാണ്‌. പണ്ടൊക്കെ അവിടെ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകള്‍ അങ്ങോട്ടുമിങ്ങോട്ടും മുദ്രാവാക്യം വിളിച്ചു നടന്നിരുന്നതല്ലാതെ കാര്യമായ പഠനമൊന്നും നടന്നിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി അവിടെ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടെന്നും ഇപ്പോള്‍ പഠനാന്തരീക്ഷം സംശുദ്ധമായിക്കിട്ടിയെന്നുമൊക്കെയാണ്‌ ആശ്വാസസ്വരത്തില്‍ അന്നദ്ദേഹം പറഞ്ഞത്‌. അടിയുറച്ച കോണ്‍ഗ്രസുകാരനായ അദ്ദേഹത്തിന്റെ ആ അഭിപ്രായത്തില്‍ പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും കണ്ടില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം രക്ഷപെട്ടു കാണണമെന്നാഗ്രഹിച്ച ഒരു എന്‍. എസ്‌.എസ്‌. കാരന്റെ വാക്കുകളായിട്ടാണ്‌ അവ കൂടുതലും അനുഭവപ്പെട്ടത്‌.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മ വന്നപ്പോഴാണ്‌ ദേശാഭിമാനി ഫീച്ചറിലൂടെയുള്ള ആക്രമണത്തിന്റെ പിന്നിലെ ചേതോവികാരം പിടികിട്ടിയത്‌. എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഒരു തരം ഏകാധിപത്യ മനോഭാവത്തോടെ പലയിടത്തും അഴിഞ്ഞാടാറുള്ളത്‌ ആ കോളേജില്‍ വിലപ്പോവാത്തതിലുള്ള അമര്‍ഷമാവണം.

ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന പ്രധാന കാര്യങ്ങളില്‍ (ആരോപണങ്ങളില്‍) ഒന്ന്‌ ഇനിപ്പറയുന്നതായിരുന്നു. എം. ജി. കോളേജില്‍ ഇപ്പോള്‍ ഒരിക്കലും ദേശീയ പതാക ഉപയോഗിക്കാറില്ലത്രേ! പകരമെന്നോണം അവിടെ ഒരു "ആര്‍. എസ്‌. എസ്‌. ധ്വജം" സ്ഥിരമായി ഉയര്‍ത്തി നിര്‍ത്തിയിട്ടുണ്ടത്രേ! എന്നു മാത്രമല്ല, അതില്‍ എ.ബി.വി.പി.യുടെ കൊടിയടയാളവും പതിച്ചിട്ടുണ്ടത്രേ! ആ ധ്വജം സ്ഥാപിച്ചിരിക്കുന്നതാകട്ടെ അവിടെയുള്ള ഒരു ഗാന്ധിപ്രതിമയെ അവഹേളിക്കുന്ന തരത്തില്‍, അതിന്റെ മുമ്പിലും!

ഇതാ ആ ഗാന്ധിനിന്ദയുടെ സാക്ഷിപത്രം - എന്ന മട്ടില്‍, തെളിവിനായി കൊടുത്തിരുന്ന ചിത്രം താഴെ.
ശരിയാണ്‌. പ്രതിമയ്ക്കു തൊട്ടു ചേര്‍ന്ന്‌ ഏന്തോ ഒന്നു നാട്ടിയിട്ടുണ്ട്‌. പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ നിന്നു തന്നെ! നിശ്ചയമായും അത്‌ മേല്‍പ്പറഞ്ഞ "ധ്വജം" ആയിരിക്കണം. വലിയൊരു കോണ്‍ക്രീറ്റു തറയുടെ ആദ്യം രണ്ടു ചെറിയ പടവുകള്‍. അടുത്ത പടവ്‌ അല്‍പം കൂടി നീണ്ടത്‌. ആ തലത്തില്‍ നിന്ന്‌ കൊടിമരം ആരംഭിക്കുന്നു. അതിനു ശേഷം വീണ്ടും രണ്ടു ചെറിയ പടവുകള്‍ക്കു മുകളിലുള്ള പ്രതലത്തിലാണ്‌ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌. എന്തായാലും അത്തരത്തിലുള്ള ഒരു നിര്‍മ്മിതി തന്നെ മോശമായിപ്പോയി. അപ്പോള്‍പ്പിന്നെ അതില്‍, അതും നേര്‍മുമ്പില്‍, കൊടിമരം കൂടി സ്ഥാപിച്ചത്‌ ആരു ചെയ്തതായാലും ശരി - അപലപനീയവും ശിക്ഷാര്‍ഹം തന്നെയുമാണെന്ന്‌ ഏതൊരാളും ചിന്തിച്ചു പോകും.

പക്ഷേ, സംഘത്തെക്കുറിച്ച്‌ കുറച്ചെങ്കിലും അറിവുള്ളവര്‍ക്ക്‌ അത്‌ തികച്ചും അവിശ്വസനീയമായിരുന്നു.

ഒന്നാമതായി, ആര്‍. എസ്‌. എസ്‌. ധ്വജം എന്നൊരു ധ്വജമില്ല. സംഘത്തെ രാഷ്ട്രീയ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചവര്‍ക്കു പിണയുന്നൊരു അബദ്ധം പോലെ തോന്നി അത്‌. 'പാര്‍ട്ടി പതാക' എന്നൊക്കെ പറയുന്ന മട്ടിലുള്ള ഒരു ഏര്‍പ്പാട്‌ സംഘത്തിനില്ല. ധ്വജമുണ്ട്‌. അത്‌ ഭഗവദ്ധ്വജമാണ്‌. ഓരോ സ്വയംസേവകനും ഗുരു സ്ഥാനത്തു കാണുന്നത്‌ ആ ധ്വജത്തെയാണ്‌ ('ഗുരുജി' എന്നൊരാളുണ്ടെന്നും അദ്ദേഹമാണ്‌ സംഘം സ്ഥാപിച്ചത്‌ എന്നും മറ്റും പരമാബദ്ധങ്ങള്‍ എഴുതി വിടുന്ന ദേശാഭിമാനി ലേഖകന്മാര്‍ക്ക്‌ ഇത്തരം കാര്യങ്ങളേക്കുറിച്ചൊന്നും ഒരു പക്ഷേ കേട്ടു കേള്‍വി പോലും കാണില്ല).

ഇനിയിപ്പോള്‍, "ആ ധ്വജം തന്നെയാണു ഹേ ഉദ്ദേശിച്ചത്‌ - ഞങ്ങള്‍ അതിനെത്തന്നെയാണ്‌ 'ആര്‍. എസ്‌.എസ്‌. ധ്വജം' എന്നു വിളിച്ചത്‌" എന്നൊരു വാദമാണെങ്കില്‍പ്പോലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. ഭഗവദ്ധ്വജം അങ്ങനെ എവിടെയെങ്കിലുമൊരിടത്ത്‌ ഉയര്‍ത്തിയിട്ട്‌ പോകുക എന്നത്‌ അവിശ്വസനീയമാണ്‌. എല്ലാ സംഘശാഖകള്‍ക്കു പോലും ധ്വജം നല്‍കാറില്ലെന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്‌. പുതിയ ശാഖകളിലും ചെറിയ ശാഖകളിലും ധ്വജമില്ല. അത്‌ ഉയര്‍ത്തുന്നതോ കയ്യിലെടുക്കുന്നതോ പോകട്ടെ, അതിനെ സമീപിക്കുന്നതോ എന്തിന്‌ അതിന്റെ നേരെ വീക്ഷിക്കുന്നതോ പോലും തികഞ്ഞ ആദരവോടെയാണെന്നാണു വയ്പ്‌. സംഘശാഖയിലെ ഒരു മണിക്കൂര്‍ കാര്യപരിപാടികള്‍ക്കു ശേഷം ധ്വജം അതീവ ഭദ്രമായിത്തന്നെ, ആദരപൂര്‍വ്വം സൂക്ഷിക്കപ്പെടും. അങ്ങനെയൊക്കെയുള്ള ആ ധ്വജം ഒരു കോളേജില്‍ കുത്തി നാട്ടിയിരിക്കുന്നു എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതു വിശ്വസിക്കണമെങ്കില്‍, സംഘത്തേക്കുറിച്ചു കേട്ടതും കണ്ടതുമെല്ലാം ഓര്‍മ്മയില്‍ നിന്നു മറയും വിധം വല്ല മസ്തിഷ്കാഘാതമോ മറ്റോ സംഭവിക്കേണ്ടി വരും.

അല്ലെങ്കില്‍ത്തന്നെ ധ്വജത്തില്‍ എന്തെങ്കിലും വരച്ചിടുക എന്നു പറഞ്ഞാല്‍? അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്‌ എന്നത്‌ ഒരു പരിവാര്‍ പ്രസ്ഥാനമാണ്‌. അവര്‍ക്ക്‌ അവരുടേതായ ചിഹ്നവും പതാകയുമെല്ലാമുണ്ട്‌. അവരുടേതെന്നല്ല ആരുടെയും ചിഹ്നമോ പേരോ ഒന്നും ധ്വജത്തിന്റെ ഏഴയലത്തു പോലും ആലേഖനം ചെയ്യപ്പെടാന്‍ പോകുന്നില്ല.

ദേശാഭിമാനിയുടെ ഈ വാര്‍ത്ത ശരിയാണെങ്കില്‍, സംഘത്തേക്കുറിച്ചു മനസ്സിലാക്കിയിട്ടുള്ളതു പലതും തിരുത്തേണ്ടി വരും. ആരു പറയുന്നതു വിശ്വസിക്കണം? സംഘത്തേക്കുറിച്ച്‌ അവര്‍ തന്നെ പറയുന്നതു മുഖവിലക്കെടുക്കണോ അതോ ദേശാഭിമാനിയെ വിശ്വസിക്കണോ?

* * * * * * * * * * * * * * *

സംഘത്തേക്കുറിച്ച്‌ ഒന്നുമറിയില്ലെങ്കില്‍ക്കൂടി, സാമാന്യ യുക്തിബോധമുള്ളവര്‍ക്കും ചില സംശയങ്ങളുണ്ടാകാതിരുന്നില്ല. എന്തൊരു വലിയ കൊടിമരമാണത്‌! രാജാവിനേക്കാള്‍ വലിയ രാജഭക്തിയോ എന്നു ചോദിക്കുന്നതു പോലെ, കോളേജിനേക്കാള്‍ വലിയ കൊടിമരമോ? സാമാന്യം ദൂരെ നിന്നെടുത്തിരിക്കുന്ന ചിത്രം. ഗാന്ധി പ്രതിമ ചെറുതാണ്‌. അതിനു മുന്നില്‍ നാട്ടിയിരിക്കുന്ന "ധ്വജ"മാകട്ടെ വളര്‍ന്നങ്ങു പൊങ്ങിയിരിക്കുകയാണ്‌! കെട്ടിടത്തിന്റെയും മുകളിലേയ്ക്കു നീളുന്ന അതിന്റെ ഏറ്റവും മുകളിലെന്താണെന്നു കാണാന്‍ കൂടി കഴിയുന്നില്ല!

* * * * * * * * * * * * * * *

ഫീച്ചറില്‍ വന്ന കാര്യങ്ങള്‍, പ്രത്യേകിച്ചു ദേശീയ പതാകയേക്കുറിച്ചു പറഞ്ഞതൊക്കെ, മുകളില്‍പ്പറഞ്ഞ പഞ്ചായത്തു മെംബറോടു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയാണുണ്ടായത്‌. ദേശീയദിനങ്ങളില്‍ കോളേജിലെ ക്ലോക്ക്‌ ടവറിനു മുകളില്‍ ദേശീയപതാക പാറിക്കളിക്കുന്ന ചിത്രമോ മറ്റോ - അങ്ങനെയെന്തെങ്കിലും - ഏതെങ്കിലും എന്‍. എസ്‌. എസ്‌. ഭാരവാഹികള്‍ മുഖേനയോ മറ്റോ കോളേജധികൃതര്‍ക്കെഴുതി സംഘടിപ്പിച്ചു തരണോ എന്നദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എ.ബി.വി.പി.ക്കാരാകുമ്പോള്‍ സ്വാഭാവികമായും ഇതൊക്കെ കൈകാര്യം ചെയ്യേണ്ടുന്നതും അവരൊക്കെത്തെന്നെയല്ലാതെ വരില്ല എന്ന്‌ എനിക്കും ഉറപ്പായിരുന്നു. 'ഇത്തരം ബാലിശമായ ആരോപണങ്ങളുമായി വരുന്ന അഞ്ചാം കിട റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പോകുന്നതില്‍ ലജ്ജയില്ലേ?' എന്ന അദ്ദേഹത്തിന്റെ ചോദ്യം കേട്ട്‌ നാണം കെടേണ്ടി വന്നതു മിച്ചം.

* * * * * * * * * * * * * * *

സത്യത്തില്‍, ദേശീയപതാകയുടെ കാര്യം ശുദ്ധ കളവാണെന്ന്‌ നേരത്തെ തന്നെ ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഫോട്ടോ സഹിതം പറഞ്ഞിരുന്ന "ധ്വജ"ത്തിന്റെ കാര്യം ഒരു സമസ്യയായി പിന്നെയും അവശേഷിച്ചു.

പിന്നീട്‌, അധികം താമസിയാതെ തന്നെ 'ജന്മഭൂമി'യില്‍ വന്ന ഒരു കുറിപ്പു കണ്ടപ്പോളാണ്‌ സത്യാവസ്ഥ പിടികിട്ടിയത്‌.

എത്രയോ കലാലയങ്ങളില്‍ എത്രയോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ സ്വന്തമായി കൊടിമരമുണ്ട്‌? എം. ജി. കോളേജില്‍ എ.ബി.വി.പി.ക്കും ഒരു കൊടിമരമുണ്ട്‌. അത്രേയുള്ളൂ സംഗതി! ഏതൊരു സ്ഥാപനത്തിന്റെ കാര്യത്തിലായാലും, പ്രവേശനകവാടത്തിനടുത്താണ്‌ എല്ലാവരും കൊടിമരം സ്ഥാപിക്കുക. എം. ജി. കോളേജില്‍, കെട്ടിടത്തോടു ചേര്‍ന്നാണ്‌ ഗാന്ധിപ്രതിമ. അതിനു മുമ്പില്‍, സാമാന്യം വിസ്‌തൃതിയില്‍ ഒരു താമരക്കുളമുണ്ട്‌. അതില്‍ നിന്നു വീണ്ടും മീറ്ററുകളോളം വിട്ടു മാറിയാണ്‌ പ്രവേശനകവാടം. അതിനടുത്താണ്‌ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അവരുടെ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്‌. അതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല.

കൊടിമരവും പ്രതിമയും തമ്മിലുള്ള അകലം വ്യക്തമാകുന്ന ഒരു ചിത്രം ജന്മഭൂമിയില്‍ത്തന്നെ വന്നത്‌ താഴെ.


കൊടിയെവിടെ നില്‍ക്കുന്നു - പ്രതിമയെവിടെ നില്‍ക്കുന്നു!

ദേശാഭിമാനി പ്രസിദ്ധികരിച്ച ചിത്രം ഒന്നു കൂടി തപ്പിയെടുത്തു നോക്കിപ്പോയി. ഫോട്ടോഗ്രാഫറുടെ (കു)ബുദ്ധി സമ്മതിക്കാതെ വയ്യ. അദ്ദേഹം കൊടിമരത്തിന്റെ അടുത്തു പോയി നിന്ന്‌ പ്രതിമയിലേക്കു നോക്കി ചിത്രമെടുത്തിരിക്കുകയാണ്‌! ചിത്രമെടുക്കാനായി അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം - ക്യാമറയുടെ ഉയരം - അതിന്റെ ആംഗിള്‍ - ഇതെല്ലാം അപാരം തന്നെ! കൊടിമരത്തിന്റെ ചുവടും, താമരക്കുളത്തിന്റെ കെട്ടുകളും പ്രതിമ സ്ഥാപിച്ചിരിക്കുന്ന സിമന്റ്‌ കെട്ടും - ഇതെല്ലാം ദൂരെ മാറി വെവ്വേറെ ഇരിക്കുന്ന മൂന്നു സാധനങ്ങളാണ്‌. എന്നാല്‍, അവയെല്ലാം കൂടിച്ചേര്‍ന്ന്‌ ഒരൊറ്റ "സ്ട്രക്ചര്‍" ആണെന്നു പോലും തോന്നിപ്പോകുന്ന തരത്തില്‍, പടികളുടെ ഉയരം തുല്യമാകത്തക്ക വിധത്തില്‍ മുമ്പില്‍ നിന്ന്‌ ക്യാമറയുടെ ഉയരം ക്രമീകരിച്ച്‌ ഫോട്ടോ എടുത്ത്‌, കൊടിമരം പ്രതിമയ്ക്കു തൊട്ടു മുമ്പിലാണെന്ന പ്രതീതി ജനിപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു നോക്കിയാല്‍പ്പോലും, അവ മൂന്നും ചേര്‍ന്ന്‌ അടുത്തടുത്ത പടവുകള്‍ - ഒരേ പൊക്കമുള്ള പടവുകള്‍ - സൃഷ്ടിച്ചിരിക്കുന്നതുപോലെയേ തോന്നു. ഒരു ത്രിമാന രൂപത്തെ ദ്വിമാനം ആക്കുമ്പോള്‍ വരുത്താവുന്ന ആശയച്ചോര്‍ച്ച പരമാവധി മുതലെടുത്ത്‌ തികച്ചും വഞ്ചനാപരമായ ഒരു വിവരം നല്‍കിയിരിക്കുന്നു!

ചെയ്ത കുറ്റമിതാണ്‌. ഒരു കലാലയത്തിന്റെ പ്രവേശനകവാടത്തിനടുത്ത്‌ എസ്‌. എഫ്‌. ഐ. അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന കൊടിമരം നാട്ടി!

എത്രയെത്ര പാവങ്ങള്‍ ഇതൊക്കെ വായിച്ച്‌ വെറുതെ രക്തസമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ടാവും? ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ മാത്രം അവര്‍ ചെയ്ത കുറ്റമെന്താണാവോ? ആ വായനക്കാര്‍?

കൂടുതലെന്തു പറയാനാണ്‌? ഒരു ഇടതുപക്ഷക്കാരന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, "ഇതൊക്കെക്കണ്ട്‌ നാം കുതൂഹലം കൊണ്ടു എന്നേ പറയേണ്ടൂ.." വെറും കുതൂഹലമല്ല. കുക്കൂതൂഹലം!

* * * * * * * * * * * * * * *

വാല്‍ക്കഷണം:-ഏതൊരു കഥയ്ക്കും അവസാനം ഒരു 'ഗുണപാഠ'മുണ്ടാവുന്നതാണ്‌ പഴയ രീതി.

ഒന്നുകില്‍ ദേശാഭിമാനിയില്‍ എഴുതുന്ന ചിലര്‍ക്കെങ്കിലും രാഷ്ട്രീയ സ്വയം സേവക സംഘത്തേപ്പറ്റി യാതൊന്നുമറിയില്ല (ഇടതു നേതാവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ചുക്കും' അറിയില്ല). എവിടെ നിന്നോ എന്തൊക്കെയോ കേട്ട്‌ സ്വന്തം മനോധര്‍മ്മമനുസരിച്ച്‌ എഴുതി അവതരിപ്പിക്കുകയാണ്‌. അതല്ല എങ്കില്‍, അവര്‍ക്കും കാര്യങ്ങള്‍ അറിയാം - പക്ഷേ സത്യം തുറന്നെഴുതിയാല്‍ തങ്ങളുടെ പല നിലപാടുകളും ചോദ്യം ചെയ്യപ്പെടുമെന്നതു കൊണ്ടും, എന്നാല്‍ പിന്നെ ഒന്നും മിണ്ടാതിരിക്കുന്നതാണു ബുദ്ധി എന്നതു തിരിച്ചറിയാത്തതു കൊണ്ടും, നുണകളെഴുതാന്‍ നിര്‍ബന്ധിതരാവുകയാണ്‌. എന്തെഴുതിയാലും കണ്ണുമടച്ച്‌ അംഗീകരിക്കാന്‍ തയ്യാറുള്ള വായനക്കാരുടെ നിരയുള്ളപ്പോള്‍ പിന്നെ ഭയക്കേണ്ടതില്ല താനും.

അത്‌ അവരുടെ സ്വന്തം കാര്യം. പണം മുടക്കി പത്രം നടത്തുമ്പോള്‍ അവര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കട്ടെ. അതില്‍ മറ്റുള്ളവര്‍ക്കു പ്രത്യേകിച്ചൊന്നും ചെയാനില്ല. പക്ഷേ അതുപോലെ തന്നെ 'സ്വന്തം കാര്യം' ഇപ്പുറത്തുമുണ്ടല്ലോ. തിമിരം ബാധിക്കാത്ത ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക്‌ ഒരാള്‍ക്ക്‌ 'സ്വന്തം കാര്യ'ത്തില്‍ എന്തു നിലപാടാണെടുക്കാനാവുക?

പകല്‍ സമയത്ത്‌ പാര്‍ട്ടി ഓഫീസിലേക്കു വേണ്ടവണ്ണം വെളിച്ചം കിട്ടിയില്ലെന്നോ മറ്റോ ഉള്ള കാരണത്താല്‍ സൂര്യനോട്‌ വിരോധം തോന്നുകയാണെങ്കില്‍, പിറ്റേ ദിവസം തന്നെ "സൂര്യന്‍ എന്നാല്‍ വലിയൊരു മഞ്ഞുകട്ട മാത്രമാണ്‌ - ചൂടൊക്കെ നമ്മുടെ വെറും തോന്നല്‍ മാത്രമാണ്‌" എന്ന മട്ടില്‍പ്പോലും എഴുതി വിടാന്‍ യാതൊരു മടിയുമില്ലാത്തൊരു പത്രമാണു വായിക്കുന്നത്‌ എന്ന ബോധത്തോടെ മാത്രമേ അതിലെ ഓരോ വരിയും വായിക്കുകയുള്ളൂ എന്നു മനസ്സിലുറപ്പിക്കാം. അത്രയേ ചെയ്യാനുള്ളൂ. അബദ്ധം പറ്റാതിരിക്കാന്‍ ആ ഒരു മുന്‍കരുതല്‍ ധാരാളം മതി.

എന്നാലും ചിലര്‍ക്ക്‌ പിന്നെയും ചില സംശയങ്ങള്‍ മനസ്സില്‍ അവശേഷിക്കും. വാര്‍ത്തകളില്‍ നുണ എഴുതുന്നതു കണ്ണടയ്ക്കാമെന്നു വയ്ക്കാം. പക്ഷേ പരസ്യവാചകങ്ങളിലെ അവകാശവാദങ്ങള്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കും? "നേരിന്റെ മഞ്ഞുതുള്ളി ഓരോ പ്രഭാതത്തിലും", "നേരറിയാന്‍ - നേരത്തെ അറിയാന്‍" തുടങ്ങിയവ? ആ വാചകങ്ങള്‍ തന്നെയല്ലേ ഏറ്റവും വലിയ കള്ളങ്ങള്‍? ഇതൊക്കെ നമ്മുടെ മുമ്പില്‍ പതിച്ചു വച്ചിരിക്കുന്നതു കണ്ടിട്ട്‌ നമുക്കു തന്നെ നാണക്കേടു തോന്നുന്നില്ലേ?

ഇങ്ങനെയൊക്കെ ചിന്തിച്ച്‌ വീണ്ടും ആശയക്കുഴപ്പത്തില്‍പ്പെടുന്നവര്‍ക്കു ചെയ്യാവുന്നത്‌ മറ്റു പരസ്യങ്ങള്‍ കൂടി ശ്രദ്ധിക്കുക എന്നതാണ്‌. തൊട്ടടുത്തു തന്നെ ഒരു ഹാസ്യചിത്രത്തിന്റെ പോസ്റ്ററും ചിലപ്പോള്‍ കണ്ടേക്കും. "ചിരി ആരോഗ്യത്തിനു നല്ലതാണ്‌" എന്നു തുടങ്ങുന്നത്‌. ഈ രണ്ടു പരസ്യങ്ങളും ചേര്‍ത്തു വായിച്ച്‌ ആര്‍ത്താര്‍ത്തു ചിരിച്ച്‌ ആയുസ്സു വര്‍ദ്ധിപ്പിക്കുക. ഓര്‍ത്തോര്‍ത്തു ചിരിച്ച്‌ ഓര്‍മ്മശക്തിയും.

* * * * * * * * * * * * * * *
സത്യാന്വേഷണപരീക്ഷണങ്ങള്‍ നമുക്കു സമര്‍പ്പിച്ച മഹാത്മജിയുടെ പാവനസ്മരണയ്ക്കു മുമ്പില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. സത്യമേവ ജയതേ!

Saturday, May 19, 2007

നേരറിയാന്‍ സി(ഡി)ബിഐ!

ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയാണ്‌ ഇത്തവണ. ക്രൂരമായൊരു കൊലപാതകത്തിന്റെ കുറ്റം ചില പത്രങ്ങള്‍ ചേര്‍ന്ന്‌ തെളിയിച്ച കഥ!

* * * * * *

സി.ബി.ഐ.യ്ക്ക്‌ പൊതുവെ ഇപ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്‌. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.

മാറാട്‌ കൂട്ടക്കൊലക്കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യമില്ലെന്നു പ്രസ്താവിച്ചതിനു പിന്നില്‍ എന്തായിരിക്കും സംഗതിയെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ അഭയ കേസില്‍ കോടതിയുടെ വക രൂക്ഷ വിമര്‍ശനവും. സി.ബി.ഐ. ലേബലുമായി വിശ്വാസ്യത നഷ്ടപ്പെടാതെ കേരളത്തിലിപ്പോഴും പിടിച്ചു നില്‍ക്കുന്നത്‌ സേതുരാമയ്യര്‍ മാത്രമാവണം!

എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്‌ സേതുരാമയ്യര്‍ ഓരോ കേസും തെളിയിക്കുന്നത്‌. കേസിലുള്‍പ്പെട്ടവരെന്ന്‌ സംശയിക്കാവുന്ന സകലരേക്കൊണ്ടും അവരവരുടെ നിലപാടുകള്‍ അവതരിപ്പിക്കും. ഓരോരുത്തര്‍ പറയുന്നതു കേള്‍ക്കുമ്പോഴും നാം വിചാരിക്കും അവര്‍ പറയുന്നതാണ്‌ ശരിയെന്ന്‌. ഒടുവില്‍, എല്ലാവരേയും ഒരിക്കല്‍ക്കൂടി വിളിച്ചു വരുത്തി അയ്യര്‍ ഒരൊറ്റ പ്രഖ്യാപനമാണ്‌ - ദാ നില്‍ക്കുന്നു യഥാര്‍ത്ഥ പ്രതി!

ഒരേസമയം ഒന്നിലധികം പത്രങ്ങള്‍ വായിക്കുന്ന ശീലമുള്ളവര്‍ക്കും പലപ്പോഴും ഒരു സേതുരാമയ്യര്‍ സിനിമ കാണുന്ന അനുഭവമാണ്‌ ഉണ്ടാകാറുള്ളത്‌. പ്രത്യേകിച്ചും കുറ്റാന്വേഷണവാര്‍ത്തകള്‍ വായിക്കുമ്പോള്‍. പലരും പലതും പറഞ്ഞ്‌, ഒടുവില്‍ സത്യം പുറത്തു വരും.

* * * * * *

അധികം മുമ്പല്ല - കണ്ണൂരിലൊരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത്‌ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍. കൊലനടത്തിയത്‌ സി.പി.എം.കാരാണെന്ന്‌ ബി.ജെ.പി.ആരോപിച്ചെങ്കിലും സി.പി.എം. അതു നിഷേധിച്ചു. മാതൃഭൂമി സ്വന്തം ഊഹാപോഹങ്ങളൊന്നും അവതരിപ്പിക്കാന്‍ നില്‍ക്കാതെ സമദൂരം പാലിച്ച്‌ ഇങ്ങനെയൊരു വാര്‍ത്ത നല്‍കി.


‘കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു‘ എന്നു പറഞ്ഞപ്പോള്‍ത്തന്നെ അതിലെ സസ്പെന്‍സ്‌ നഷ്ടപ്പെട്ടു എന്ന്‌ വായനക്കാര്‍ കരുതി. എന്നാലും, 'അറിയാവുന്നവര്‍' എന്നല്ലാതെ 'ആര്‌?' എന്ന്‌ കൃത്യമായൊരുത്തരം കിട്ടാതിരുന്നതുകൊണ്ട്‌ ആകാംക്ഷ പൂര്‍ണ്ണമായും നശിച്ചില്ല.

അപ്പോളുണ്ട്‌ 'ജന്മഭൂമി'യില്‍ ഒരു വാര്‍ത്ത വരുന്നു. കൊലയാളികള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കളഞ്ഞു അവര്‍!

കൊല്ലപ്പെട്ടയാളുടെ ഭാര്യ കൊലയാളികളെ തിരിച്ചറിഞ്ഞതു തന്നെയാവണം അങ്ങനെയൊരു വാര്‍ത്തയെഴുതാന്‍ അവര്‍ക്കു ധൈര്യം നല്‍കിയത്‌ എന്ന്‌ വായനക്കാരന്‍ കരുതുന്നു. എന്നാലും അങ്ങനെയങ്ങു തീര്‍പ്പു കല്‍പിച്ചു കളഞ്ഞതു നന്നായോ എന്നൊരു പരിഭവവും.

വായനക്കാരന്റെ നിലപാടിനെ നൂറുശതമാനം ശരിവച്ചുകൊണ്ട്‌ അപ്പോളതാ വരുന്നു ഉശിരനൊരു ദേശാഭിമാനി വാര്‍ത്ത. അതില്‍ അത്യുഗ്രമായൊരു 'ട്വിസ്റ്റും'! കൊലനടത്തിയത്‌ ബി.ജെ.പി.ക്കാര്‍ തന്നെയാണത്രേ!

കൊള്ളാം. കൊലപാതകികള്‍ മാര്‍ക്സിസ്റ്റുകാരാണെങ്കില്‍, അന്വേഷണത്തെയും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ക്ക്‌ ഇനി പ്രാധാന്യം നഷ്ടപ്പെട്ടേക്കും എന്നു ഭയന്നിരുന്ന വായനക്കാരന്‌ പ്രത്യാശയുണര്‍ത്തുന്ന വാര്‍ത്തയായിരുന്നു അത്‌. പ്രതികള്‍ ആര്‍. എസ്‌. എസ്‌. കാരാണെങ്കില്‍, ഇനിയിപ്പോള്‍ അന്വേഷണം ചൂടുപിടിക്കുകയും വാര്‍ത്തകള്‍ തുരുതുരാ പുറത്തു വരികയും ചെയ്യുമല്ലോ.

അതെ. സംശയമുണ്ടോ? അതാ വരുന്നു അടുത്ത ദേശാഭിമാനി വാര്‍ത്ത. അന്വേഷണം ഊര്‍ജ്ജിതം!

ഇത്തവണ പറഞ്ഞത്‌ പോലീസ്‌ നായ 'ആര്‍. എസ്‌. എസ്‌ ശാഖ നടക്കുന്ന പറമ്പിനടുത്തേക്ക്‌' ഓടി എന്നാണ്‌. മുന്‍വാര്‍ത്തയില്‍ പറഞ്ഞിരുന്നത്‌ നായ ആര്‍.എസ്‌.എസ്‌ ശാഖയിലേക്കു പോയി എന്നാണ്‌! അത്‌ സംഘത്തേക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ളവര്‍ക്ക്‌ അത്ഭുതകരമായിത്തോന്നിയിരുന്നു. കൃത്യം ശാഖ നടക്കുന്ന സമയത്തു തന്നെയാണോ അന്വേഷണത്തിനായി പോലീസ്‌ എത്തിയത്‌? ആവോ? ശാഖയും മറ്റും നടക്കുന്ന വെളിമ്പറമ്പുകളേയും തുറസ്സായ സ്ഥലങ്ങളേയുമൊക്കെ ആരുടെയെങ്കിലും ഒളിയിടമായോ മറ്റോ എങ്ങനെ കണക്കാക്കാനാവും എന്ന്‌ വായനക്കാരന്‍ അത്ഭുതം കൂറുമ്പോള്‍, അതേ സംശയങ്ങള്‍ പങ്കു വച്ചു കൊണ്ടും, മരണപ്പെട്ടയാള്‍ക്കെതിരെ അപഖ്യാതി പരത്തുന്നതില്‍ പ്രതിഷേധിച്ചും ജന്മഭൂമിയുടെ വാര്‍ത്തയെത്തുന്നു. പോലീസ്‌ നായ ഓടിയത്‌ എവിടേക്കാണെന്നതിന്റെ തങ്ങളുടെ വിശദീകരണവും അവരവിടെ അവതരിപ്പിക്കുന്നു

ഇത്രയും വായിച്ചു കഴിയുമ്പോഴേക്കും - 'ആകാംക്ഷ വളരുന്നതിനും ഒരു പരിധിയൊക്കെയില്ലേ - ഇനി മതി' - എന്നൊരു മാനസികാവസ്ഥയിലേക്ക്‌ വായനക്കാരന്‍ എത്തിച്ചേരുന്നു. അല്ലാ - പ്രതികളെ കണ്ടാലറിയാമെന്നല്ലേ പറഞ്ഞത്‌? എന്നിട്ടവര്‍ സി.പി.എമ്മുകാരാണോ അതോ ആര്‍.എസ്‌.എസ്‌.കാരാണോ എന്നു പറയാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ നാമൊക്കെ ഏതു ലോകത്താണു ജീവിക്കുന്നത്‌?

ഏതെങ്കിലുമൊരു പത്രം പച്ചക്കള്ളം പറയാന്‍ ധൈര്യപ്പെടുമോ എന്ന സന്ദേഹവും എന്നാല്‍പ്പിന്നെ പരസ്പര വിരുദ്ധമായ വാര്‍ത്തകളെങ്ങനെയുണ്ടാകുന്നു എന്ന സംശയവുമായി - വായനാലോകത്ത്‌ അധികം പരിചയമില്ലാത്തൊരാള്‍ ഒരു 'സമദൂര'പത്രം തേടിപ്പോകുന്നു. സമ്പൂര്‍ണ്ണമായ സമദൂരനയം അവകാശപ്പെടാനാവില്ലെങ്കിലും, ഇക്കാര്യത്തില്‍ അതു പാലിച്ച മാതൃഭൂമിയുടെ ഒരു വാര്‍ത്ത അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. സി.പി.എം. പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്‌ പോലീസ്‌ റിപ്പോര്‍ട്ട്‌!

എന്നാലും അതൊരു റിപ്പോര്‍ട്ടു മാത്രമല്ലേ - അറസ്റ്റുണ്ടായില്ലല്ലോ - ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാറായിട്ടില്ല - ദേശാഭിമാനി അത്ര ധൈര്യത്തിന്‌ എഴുതിയ സ്ഥിതിക്ക്‌ ഇനിയും ചില 'ട്വിസ്റ്റു'കള്‍ക്കു വകയുണ്ട്‌ എന്ന പ്രതീക്ഷയുമായി കാത്തിരുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ട്‌ അടുത്ത മാതൃഭൂമി വാര്‍ത്ത - സി.പി.എമ്മുകാര്‍ അറസ്റ്റില്‍. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു!

കഴിഞ്ഞു!

സകല സസ്പെന്‍സും അവസാനിച്ചിരിക്കുന്നു!

ഇനിയിപ്പോള്‍ ആകെ അവശേഷിക്കുന്നത്‌ സേതുരാമയ്യരുടെ ചില ഡയലോഗുകള്‍ മാത്രമാണ്‌. പ്രതികളുടെ, മുമ്പു നമ്മള്‍ ശ്രദ്ധിക്കാതിരുന്ന ചില കുറ്റകൃത്യങ്ങള്‍ കൂടി തെളിഞ്ഞു വരികയും ചെയ്യും. ആ ഡയലോഗുകള്‍ ജന്മഭൂമി അവതരിപ്പിച്ചത്‌ ഇങ്ങനെ.

വാല്‍ക്കഷണം:- പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്ന അരുംകൊലകള്‍ എങ്ങനെ റിപ്പോര്‍ട്ടുചെയ്യണമെന്നത്‌ ദേശാഭിമാനി ലേഖകന്മാര്‍ക്ക്‌ ഒരു വെല്ലുവിളി തന്നെ എന്നത്‌ സമ്മതിക്കാം. രക്ഷപെടാനാവില്ലെന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍, പരുക്ക്‌ ഏറ്റവും കുറവ്‌ ഏതു പാതയിലൂടെപ്പോയാലാണ്‌ എന്നു നോക്കി ആ മാര്‍ഗ്ഗം സ്വീകരിക്കുകയാണു വേണ്ടത്‌. ഈ കൊലപാതകക്കേസില്‍ത്തന്നെ, ചില സാങ്കേതിക വിവരങ്ങള്‍ മാത്രം നല്‍കിയിട്ട്‌, "കൊലപാതകികളേക്കുറിച്ച്‌ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നിരിക്കേ, രാഷ്ട്രീയ ലക്ഷ്യം വച്ച്‌ ആരോപണങ്ങളുന്നയിച്ച്‌ അന്വേഷണം വഴി തെറ്റിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചു കാണുന്നുണ്ട്‌" എന്നോ മറ്റോ എഴുതി - കൂടുതലൊന്നും പറയാതെ തടിയൂരുന്നതായിരുന്നു ബുദ്ധി. എന്നാല്‍ അതിനു പകരം, കൊല്ലപ്പെട്ടയാളെ വീണ്ടും "തേജോവധം" ചെയ്യാന്‍ ശ്രമിച്ചത്‌ - കുറ്റവാളികള്‍ മറ്റുള്ളവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്‌ - മാത്രവുമല്ല ഇതൊക്കെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന മട്ടില്‍ പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ തങ്ങള്‍ 'നേര്‌ നേരത്തേ അറിയിക്കുക'യാണെന്നും മറ്റും തുടര്‍ന്നും അവകാശപ്പെടുന്നത്‌ - ഇതെല്ലാം ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ അപഹാസ്യമാണ്‌. അങ്ങേയറ്റം അപഹാസ്യം. ഇതൊന്നും സത്യത്തില്‍ മാദ്ധ്യമ 'പാപ'മല്ല. 'പാവ'മാണ്‌. 'മാദ്ധ്യമ പാവം'!