Sunday, September 23, 2007

ചതിച്ചോ! ദാ വീണ്ടും കലാപമോ?

ഇപ്പോള്‍ ഗുജറാത്തിലെവിടെയെങ്കിലും ചെറുതായെങ്കിലും കലാപസദൃശമെങ്കിലുമായ എന്തെങ്കിലും സംഭവമുണ്ടായാല്‍ എങ്ങനെയിരിക്കും?

ദൈവമേ. ഉണ്ടാകാതെ പോകട്ടെ!

മാദ്ധ്യമങ്ങള്‍ കാത്തിരിക്കുകയാണ്‌. ചെറിയൊരു പൊരി വീണാല്‍ മതി. മുറിവുകള്‍ കുത്തി വലുതാക്കാനും ഒടുവില്‍ അതു വച്ചു വിലപേശാനും അതിവൈദഗ്ദ്ധ്യം തന്നെയുള്ള ചില “മതേതര“മാദ്ധ്യമങ്ങള്‍ സംഭവങ്ങള്‍ ഏറ്റുപിടിക്കും. പോരാത്തതിന്‌ അവിടെ തെരഞ്ഞെടുപ്പ്‌ അടുത്തു വരിക കൂടിയാണ്‌. മോഡിയെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനുമുള്ള വലിയൊരവസരമായിക്കണ്ട്‌ എല്ലാവരും ചാടി വീഴും. ഏറെക്കാലം ഒന്നും കിട്ടാതെ കാത്തിരുന്നതിനൊടുവില്‍ സൊഹ്രാബുദ്ദീന്‍ സംഭവമുണ്ടായപ്പോള്‍ പച്ചക്കള്ളങ്ങള്‍ എഴുതിവിട്ടതും തീവ്രവാദം പ്രോത്സാഹിപ്പിച്ചതും പോലെ മാത്രമായിരിക്കില്ല ഇത്തവണ. ഉന്മൂലനം - വംശഹത്യ - മോഡിയുടെ പദ്ധതി - എന്നിങ്ങനെ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത വാദങ്ങളുമായി അവര്‍ കളം കയ്യടക്കും.

വര്‍ഗ്ഗീയ സംഘര്‍ഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മിതത്വം പാലിച്ചു കൊണ്ട്‌ മാദ്ധ്യമങ്ങള്‍ അഭൂതപൂര്‍വ്വമായ നിലപാടെടുത്താല്‍ പോലും ആദ്യസംഭവങ്ങളുണ്ടാക്കുന്ന മുറിവുകള്‍ തന്നെയും വേദനാജനകമായിരിക്കും. കലാപമോ കലാപസദൃശമോ ആയ യാതൊരു സംഭവവും ഗുജറാത്തിലെന്നല്ല - ഒരിടത്തും ഉണ്ടാകാതെ പോകട്ടെ.

അങ്ങനെ കരുതിയിരിക്കുമ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്‌....!

ഇന്ന്‌ (സെപ്റ്റംബര്‍ 23 - 2007) ആ വാര്‍ത്ത കേട്ടിട്ട്‌ അഞ്ചാറു ദിവസമാകുന്നു. ഈ ദിവസങ്ങളിലത്രയും സൂററ്റ്‌ നഗരപ്രാന്തത്തിലൊരിടത്ത്‌ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. ഒരു ഡസനിലേറെ മുസ്ലിം ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടുവെന്നു പറയുന്നു. പോലീസ്‌ പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. അധികസേനയെ വിന്യസിക്കുന്നതിലൂടെ അക്രമം പടരാതെ കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ചിലരെങ്കിലും അത്ഭുതപ്പെട്ടുപോയേക്കും. ഉവ്വോ? ഞങ്ങളറിഞ്ഞില്ലല്ലോ എന്ന്‌.

അത്ഭുതപ്പെടേണ്ട - മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാതെ എങ്ങനെ അറിയും?

അയ്യോ! ഗുജറാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തില്ലെന്നോ? അതെന്തു പറ്റി? മാദ്ധ്യമങ്ങള്‍ പെട്ടെന്നങ്ങു ഡീസന്റായിപ്പോയോ? കലാപം വളര്‍ത്തുന്നതില്‍ അവര്‍ക്കു താല്‍പര്യം നശിച്ചോ? എങ്കില്‍ നന്നായിരുന്നു. അല്ലേ?

ആശ്വസിക്കാന്‍ വരട്ടെ. ഇവിടെ അതല്ല കാര്യം.

അല്‍പം വര്‍ഗ്ഗീയമായ ഒരു സത്യമാണ്‌. പറയാതിരിക്കാനുമാവുന്നില്ല.

രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.
(1) മുസ്ലീങ്ങള്‍ക്കു മൃഗീയഭൂരിപക്ഷമുള്ള പ്രദേശത്താണ്‌ പ്രശ്നമുണ്ടായിരിക്കുന്നത്‌.
(2) കുറെ മുസ്ലീങ്ങള്‍ ചേര്‍ന്ന്‌ ഒരു ഹിന്ദു സംഘടനാപ്രവര്‍ത്തകനെ തല്ലിക്കൊന്നു. അതാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്‌.

മതിയല്ലോ. പ്രശ്നം മൂടി വയ്ക്കപ്പെടാന്‍ ഇനിയെന്തു വേണം?

എഴുതാമെന്നു വിചാരിച്ചാല്‍ തന്നെ എന്തെഴുതും? ആഗ്ര ശൈലിയില്‍, ഒരു “ജനക്കൂട്ടം“ ഏതോ ഒരു വഴിപോക്കനെ ചോദ്യം ചെയ്യുന്നതിനിടയില്‍ അബദ്ധവശാല്‍ അയാള്‍ ശ്വാസതടസ്സം വന്ന്‌ മരണപ്പെട്ടതിന്റെ പേരില്‍ ഉന്മൂലനം, വംശഹത്യ, ന്യൂനപക്ഷ പീഢനം എന്നിവ നടമാടുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കാമെന്നോ? ഒരു പരിധിയില്ലേ? ജനമെന്തു വിചാരിക്കും?

സത്യമെഴുതാമെന്നു വിചാരിച്ചാല്‍ - അയ്യോ - അത്‌ എഴുതാന്‍ കൈ വിറക്കാത്ത ഒരു ലേഖകനെ എവിടുന്നു കിട്ടും? അതിനു വേണ്ടി അച്ചു നിരത്താന്‍ ആളെ കിട്ടുമെന്നു കരുതുന്നുണ്ടോ?

പാടില്ല. ഒരക്ഷരം മിണ്ടരുത്‌. മുസ്ലീങ്ങള്‍ തെറ്റു ചെയ്ത ഒരവസരത്തില്‍, അതു വിളിച്ചു പറയുന്നത്‌ മതേതരത്വത്തിനു നിരക്കുന്നതല്ല. അതു പറയാന്‍ ആരെങ്കിലും തയ്യാറായാല്‍ അവനെപ്പിടിച്ച്‌ വര്‍ഗ്ഗീയവാദി എന്നു മുദ്രകുത്തുക എന്നതാണു നാട്ടു നടപ്പ്‌.

ഇനി എഴുതിയേ അടങ്ങൂ എന്നു വാശിയാണെങ്കില്‍, "ടെംപ്ലേറ്റ്‌" ദാ റെഡിയാണ്‌.

" തെരഞ്ഞെടുപ്പടുത്തപ്പോള്‍ മോഡി പഴയ തന്ത്രം വീണ്ടും പയറ്റുന്നു! കഴിഞ്ഞ തവണ കലാപം സൃഷ്ടിക്കാനായി രാമസേവകരും മറ്റുമായി അറുപതോളം പേരാണ്‌ ചാവേറുകളായി ആത്മഹത്യ ചെയ്തതെങ്കില്‍, ഇത്തവണ പരീക്ഷണമെന്ന നിലയ്ക്കാവണം - ഒരാള്‍ ഒറ്റയ്ക്കാണ്‌ ആത്മഹത്യ ചെയ്തിരിക്കുന്നത്‌. ആത്മഹത്യ നടന്നയുടനെ മോഡി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം "ന്യൂനപക്ഷ"ങ്ങളുടെ വീടുകളും കടകളും തെരഞ്ഞു പിടിച്ച്‌ ആക്രമിക്കപ്പെട്ടു. പരീക്ഷണം വിജയമെന്നു കണ്ടാല്‍ പരിപാടി വ്യാപിപ്പിക്കുന്നതിലേക്കായി കൂടുതല്‍ ചാവേറുകളെ ആത്മഹത്യക്ക്‌ തയ്യാറാക്കി വരുന്നതായി വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌."

മാദ്ധ്യമധര്‍മ്മം, മൂല്യാധിഷ്ഠിതപത്രപ്രവര്‍ത്തനം എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത, സമുദായ സ്പര്‍ദ്ധ വളര്‍ന്നാലും വേണ്ടില്ല- തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തു വിലകുറഞ്ഞ തന്ത്രവും പ്രയോഗിക്കും എന്നു ശാഠ്യമുള്ള ചിലര്‍ ഈ "ടെംപ്ലേറ്റ്‌" ഉപയോഗിച്ചു കൂടായ്കയില്ല.

കലി കാലമല്ലേ. കാത്തിരുന്നു കാണുക തന്നെ.

വാല്‍ക്കഷണം:-
സൂററ്റ്‌ സംഭവം മാദ്ധ്യമങ്ങള്‍ മറച്ചു വച്ചതു നന്നായി. അതെല്ലാം തുറന്നു കാട്ടണമെന്നു വാശി പിടിക്കുന്നില്ല. പക്ഷേ, മുന്‍പോസ്റ്റില്‍ പറഞ്ഞ മട്ടുള്ള "മൂര്‍ത്ത"മായ കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം, മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയ പക്ഷപാതം തുറന്നു കാണിച്ചു കൊണ്ടുള്ള ഇത്തരം മറുപടികളും വന്നു കൊണ്ടിരിക്കും. തെറ്റിദ്ധാരണകള്‍ പരത്താന്‍ നാം ആരെയും അനുവദിച്ചു കൂട തന്നെ! തങ്ങള്‍ അനാവശ്യമായി അപമാനിക്കപ്പെടുകയല്ല - മറിച്ച്‌ അനര്‍ഹമായ രീതിയില്‍ സംരക്ഷിക്കപ്പെടുകയാണ്‌ എന്ന തിരിച്ചറിവ്‌ തീവ്രവാദത്തിനു പാകമായി നില്‍ക്കുന്ന ഒരു മനസ്സിനെയെങ്കിലും ശാന്തമാക്കിയാല്‍ അത്രയും നല്ലത്‌. ആ ഒരു വോട്ട്‌ അങ്ങു പോകട്ടെ എന്നു വയ്ക്കുക - കൂസിസ്റ്റ്‌ രാഷ്ട്രിയക്കാരേ. വിട്ടു കള!

2 comments:

Unknown said...

ഗുജറാത്തിലെന്നല്ല ഒരിടത്തും ഇനി കലാപങ്ങളുണ്ടാകാതെ പോകട്ടെ എന്നു പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ടത്‌.

കടവന്‍ said...

ഇന്നലെ ന്യൂസില്‍ മലപ്പുരത്ത് നാലു സിപി എമ്മുകാര്‍ക്ക് വെട്ടീറ്റത് കാണിച്ചു, സിപി എമ്മു കരായതിനാല്‍ എതിര്പക്ഷത്തെ കുറിച്ച് യാതൊരു സംശയവുമില്ലതെയാണ്‍ റിപ്പോര്റ്റ് മറുഭാഗത്ത് മുസ്ലിം ലീഗ്കാരാണെന്ന് അസന്നിഗ്ദമായി പ്റഖ്യാപിക്കുന്നതിന്‍ വാര്ത്തയില്‍ സംശയമില്ലായിരുന്നു. ഇനി അഥവാ ഒരു ലീഗുകാരനെ അല്ലെങ്കില്‍ ബി ജെ പി കാരനെ പോട്ടെ നോണ്‍ സിപിഎമ്മായ ഒരാളെയാണ്‍ വെട്ടിയതെങ്കില്‍ വാര്ത്തയില്‍ ഒന്നുകില്‍ വെട്ടിയാ ആളെ പറയില്ല, ഇനി വെട്ടിയ്‌ആളെ ശരിക്കും അറിയാം സിപിഎമ്മുകാരാണ്‍ എങ്കില്‍ പറയും വെട്ടു കൊണ്ട പാര്‍ട്ടിക്കാര്‍ സിപിഎമ്മാണ്‍ സംഭവത്തിനു പിറകില്‍ എന്നു ആരൂപിച്ചു എന്നു. ഇതാണ്‍ കേരളത്തിലെ മാധ്യമമര്യാദ. ഇന്നലത്തെ സംഭവത്തില്ത്തന്നെ വെട്ടു കൊണ്ട്ത് മുഴുവന്‍ ഒരു കുടുമ്ബത്തിലുള്ളവരാണ്, കുടുംബ പ്രശ്നമാണൊ കാരണം, വ്യക്തിവൈരാഗ്യമാണോഓ എന്ന് പറയാറായിട്ടില്ല, എന്നാലും വെട്ട് കൊണ്ടാടഃ സിപിഎമ്മിനാവുംബോള്‍ മാധ്യമ സപ്പോറ്ട് അവര്ക്കാവുന്നു, രാഷ്റ്റ്റീയ പ്രശ്നമായി മറ്റുന്നു.