Sunday, February 8, 2009

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

മാർക്സിസ്റ്റുകാർ പറയുന്നതിൽ പലതിലേയും പൊള്ളത്തരം മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിചിന്തമതി എന്നതാണവസ്ഥ. സംഘപരിവാറിനേക്കുറിച്ചാണു പറയുന്നതെങ്കിൽ പ്രത്യേകിച്ചും - ഒന്നൊഴിയാതെ ഓരോന്നും പച്ചനുണമാത്രമാണെന്നു തിരിച്ചറിയാൻ സാമാന്യബോധം ഒന്നു മാത്രം മതി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം സംഭവിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ.

മംഗലാപുരത്ത് “സംഘപരിവാർ” സി.പി.എം. എം.എൽ.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നൊക്കെയാണ് ആദ്യം കേട്ടത്. അവൾ ഒരു മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതാണത്രേ കുറ്റം!!!!!!

കേട്ടയുടനെ പൊട്ടിച്ചിരിക്കാനാണു തോന്നിയത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ആളുകളുടെ ഭാവന എത്രത്തോളമാണു വളരുന്നത്! എന്നാലും – എത്രവന്നാലും ഇങ്ങനെയൊക്കെ പറഞ്ഞുകളയാമോ!

മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതിന്റെ പേരിൽ സംഘപരിവാർ ഒരു പെൺകുട്ടിയെ മർദ്ദിച്ചുവെന്നൊക്കെപ്പറഞ്ഞാൽ!! അസംഭവ്യമാണത്! ഒറ്റനോട്ടത്തിൽത്തന്നെ നുണയാണെന്നു പറയാൻ സാധിക്കുമല്ലോ എന്നു തോന്നി.

മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച് – അവളെ മതം മാറ്റുന്നതേക്കുറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ - അന്തസായി പോറ്റുന്ന സ്വയംസേവകരുണ്ട്. എന്തിന്, മുസ്ല്ലീങ്ങൾ തന്നെയായ സ്വയംസേവകർ അനവധി. ഇതിപ്പോൾ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്?

ഇനിയിപ്പോൾ വല്ല ശ്രീരാമസേനയുമാവുമോ? ഹിന്ദുവെന്നു കേട്ടാലേ സംഘപരിവാറെന്നു തിരുത്തുന്ന സി.പി.എമ്മുകാരന്റെ പതിവു വേലയായിരിക്കുമോ?

നോക്കിയപ്പോൾ - ശരിയാണ്. ശ്രീരാമസേനക്കാർ ആക്രമിച്ചുവെന്നാണ് സി.പി.എം. എം.എൽ.എ. കുഞ്ഞമ്പു പരാതി കൊടുത്തിരിക്കുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണത്രേ അതിന് ഒത്താശചെയ്തത്.

ശ്രീരാമസേന ഏതുവകുപ്പിൽ - എന്നു മുതലാണു കുഞ്ഞമ്പുവേ സംഘപരിവാറിലെത്തിയത് എന്ന ചോദ്യം ആദ്യം തന്നെ ഉപേക്ഷിച്ചു. സംഘമെന്താണെന്നു പോലുമറിയാത്തവരോട് സംഘപരിവാറിനേപ്പറ്റി ചോദിക്കാൻ ചെല്ലുന്നവരാണു വിഡ്ഢികൾ.

ആലോചിക്കുന്തോറും സംശയങ്ങൾ കൂടിക്കൂടി വന്നു. എന്നാലും, മറ്റൊരു മതവിഭാഗക്കാരനോടു സംസാരിച്ചതിന്റെ പേരിൽ ഇങ്ങനെയൊക്കെ വരികയെന്നു വച്ചാൽ ... അപ്പോൾ… ഉപദ്രവിച്ചത് ആരായാലും ശരി അവർക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടേയും മതം തിരിച്ചറിയാൻ പറ്റിയിരുന്നിരിക്കണമല്ലോ…. അപ്പോൾ ആ കുട്ടിയെന്താ വല്ല ചന്ദനമോ കുറിയോ മറ്റോ തൊട്ടിട്ടുണ്ടായിരുന്നിരിക്കുമോ? ദൈവമേ – സി.പി.എം. എം.എൽ.യുടെ മകൾക്ക് ഫാസിസ്റ്റ് പക്ഷവ്യതിയാനമോ! അതുപോലെ ആ ചെറുപ്പക്കാരനെ കണ്ടിട്ട് എങ്ങനെയായിരിക്കും മുസ്ലീമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാ‍വുക? തൊപ്പി? താടി? എന്തായിരുന്നിരിക്കണം ഇരുകൂട്ടരുടേയും മതചിഹ്നങ്ങൾ? ശ്ശെ. ആകെക്കൂടെ ഒരു എത്തും പിടിയും കിട്ടിയില്ല.

അതല്ലെങ്കിൽ‌പ്പിന്നെ കുട്ടികളെ നേരത്തെ പരിചയമുള്ളവരായിരിക്കണം. അങ്ങനെയാണെങ്കിൽ, കുഞ്ഞമ്പുവിന്റെ മകളെയും മറ്റൊരു ചെറുപ്പക്കാരനേയും ഒരുമിച്ചുകണ്ടാൽ ഇടപെടാൻ തോന്നുന്നവരുണ്ടെങ്കിൽ അതു മാർക്സിസ്റ്റുകാരാവാനല്ലേ വഴിയുള്ളൂ? സംഘപരിവാറിന് എന്തിന്റെ കേടാണ് സി.പി.എം. എം.എൽ.എ.യുടെ മകൾ എവിടെയെല്ലാം പോകുന്നു എന്നു കണ്ടുപിടിച്ചു പിന്നാലെ ചെല്ലാൻ?

അതിനേക്കാളും വലിയ സംശയം പ്രതികളേക്കുറിച്ചായിരുന്നു. കുഞ്ഞമ്പു നിസ്സംശയം പറഞ്ഞിരിക്കുകയാണ് രാമസേനയും ബജ്‌റംഗ്‌ദളുമൊക്കെയാണു ചെയ്തതെന്ന്. എങ്ങനെ അറിഞ്ഞോ എന്തോ! പരാതി കൊടുത്തിരിക്കുന്നതു തന്നെ അങ്ങനെയാണത്രെ. അദ്ദേഹമെന്താ പ്രതികളെ കണ്ടോ? അവർ ഏതെങ്കിലും സംഘടനയിൽ‌പ്പെട്ടവരാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം? അദ്ദേഹം അവരെ നേരിട്ടറിയുമോ? ആവോ!

ഒരു സാങ്കല്പിക ചിത്രം മനസ്സിലേക്കു വന്നു. ഹിന്ദു എന്നൊരു പേര് നെറ്റിയിലൊട്ടിച്ച ഒരു പെൺകുട്ടി. അവൾ മുസ്ലിം എന്നു നെറ്റിയിലൊട്ടിച്ച ഒരാളുമായി സംസാരിക്കുന്നു. ഉടൻ തന്നെ സംഘപരിവാർ എന്നു നെറ്റിയിലൊട്ടിച്ച കുറച്ചുപേർ വന്ന് അവരെ ബസിൽ നിന്ന് ഇറക്കിവിടുന്നു. ചെറുക്കനെ അടിക്കുന്നു. അയ്യേ!!!! ഇതെന്താണ് മിമിക്രിയോ?

വല്ലവരും പറയുന്നതു കേട്ട്‌ എടുത്തുചാടാതെ കാര്യങ്ങൾ സ്വന്തമായി ചിന്തിച്ചു മനസ്സിലാക്കാൻ തോന്നുന്നത് ഒരു ദുസ്വഭാവമാണു ചിലപ്പോൾ. സാമാന്യബുദ്ധി ഒരു ശാപവുമാണു പലപ്പോഴും. അതില്ലാത്തവർക്ക് കാര്യങ്ങൾ വളരെയെളുപ്പമാണ്. പലരും ആക്രോശങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

സംഘപരിവാറിന്റെ ‘ഫാസിസ’ത്തിനെതിരെ പി.കെ.ശ്രീമതി കത്തയയ്ക്കുന്നു..

സി.പി.എം. സെക്രട്ടറിയറ്റിന്റെ വക പ്രസ്താവന വേറേ വരുന്നു..

സ്വൈര്യജീവിതം അസാദ്ധ്യമാക്കുന്ന തരത്തിലാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന(!!!) സംഘടനകളുടെ പ്രവർത്തനമെന്നും കൊച്ചിനെ തല്ലിയതു പൈശാചികമാണെന്നും കൊടിയേരി.

ഫാസിസ്റ്റ് ശക്തികളെ അമർച്ച ചെയ്യണമെന്നു വി.എസ് യെദ്ദ്യൂരപ്പയോട്..

ബി.ജെ.പി.ക്കു സ്വാധീനമുള്ള സ്ഥലങ്ങളിലെ സംഭവങ്ങൾ ആപത്‌സൂചനയാണെന്നു പിണറായി

“കേരളം മുൻ‌കരുതൽ സ്വീകരിക്കണ”മെന്നു ചെന്നിത്തല!!!!.

ദൈവമേ അതാ ഇവരെയെല്ലാം കടത്തിവെട്ടിക്കൊണ്ട് കേന്ദ്രമന്ത്രി രേണുകചൌധരി!
എം.എൽ.എ.യുടെ മകൾക്കു നേരേ മംഗലാപുരത്തു നടന്ന സംഭവം ദേശസുരക്ഷയ്ക്കു ഭീഷണിയാണ”ത്രേ!!!!!! പബ്ബുകുട്ടികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനായി മദ്യപിച്ചു പ്രതിഷേധിച്ചു തുടങ്ങി എന്നു വരുമോ? സ്വബോധമില്ലാതെ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്!!

അങ്ങനെ മൊത്തത്തിൽ സംഘപരിവാർ വിരുദ്ധ ഭർത്സന മഹോത്സവവും വർഗ്ഗീയഭാഷണങ്ങളും കൊണ്ടു പിടിച്ചു തുടരുന്നതിനിടെ കല്ലുകടിയായി മാതൃഭൂമി വാർത്തയിലെ രണ്ടു വരികൾ! സംഗതികൾക്കു പിന്നിൽ പ്രവർത്തിച്ചതായിപ്പറയുന്ന കണ്ടക്ടറും ഡ്രൈവറും കമ്മ്യൂണിസ്റ്റുകാരാണത്രേ! ച്ഛെ! ഫാസിസ്റ്റ് പക്ഷവ്യതിയാനം മകൾക്കു മാത്രമല്ല – അണികൾക്കും!


ജന്മഭൂമി പിറ്റേദിവസം കാര്യം പറഞ്ഞു. ബസിൽ പണിപറ്റിച്ചയാളുടെ കാര്യം മാത്രമല്ല – അങ്ങേരുടെ കുടുംബത്തിന്റെ മൊത്തം സി.പി.എം. പാരമ്പര്യം പോലും വലിച്ചു പുറത്തിട്ടുകളഞ്ഞു ഫാസിറ്റ് പത്രം!
മറ്റേതെങ്കിലുമൊരു മലയാളം പത്രത്തിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കില്ലെന്നു പകൽ പോലെ വ്യക്തമായതു കൊണ്ട് പതിവുപോലെ ഇംഗ്ലീഷ് പത്രങ്ങളിലേക്കു തിരിഞ്ഞു.

അതാകിടക്കുന്നു സ്വയമ്പനൊരു വാർത്ത.

പ്രതികൾ സി.പി.എമ്മുകാരാണെന്നു വ്യക്തമായത് “ഷോക്കിംഗ് ന്യൂസ്” എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു! എന്തോന്നു ഷോക്കിംഗ് – സാമാന്യബോധമുള്ളവർക്ക് ആദ്യം തന്നെ ഊഹിക്കാവുന്നൊരു കാര്യം എങ്ങനെ ഷോക്കിംഗ് ആകും?

മാർക്സിസ്റ്റു പയ്യന്മാർ എം.എൽ.എ.യുടെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാൻ ശ്രമിച്ചതാണത്രേ!

പാവം നല്ലപടി നടന്നോട്ടെ എന്നു സഖാക്കന്മാർ വിചാരിച്ചെങ്കിൽ തെറ്റുപറയാനാവില്ല. കൂട്ടത്തിൽകണ്ട പയ്യന് എന്തായാലും നല്ല ചികിത്സ കിട്ടി. പെൺകൊച്ചിന്റെ മോഡസ്റ്റിയുടെ അവസ്ഥയെന്തായി എന്നു വാർത്തയിൽ നിന്നു വ്യക്തവുമല്ല.


വാർത്തയുടെ ലിങ്ക് ഇവിടെ. അറസ്റ്റിന്റെ സമയത്തെ ഒരു വീഡീയോയുമുണ്ട്‌.

(DYFI-യെ വിദ്യാർത്ഥി സംഘടനയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ അവിടെ. കേരളം വിട്ടാൽ മാർക്സിസ്റ്റുകളേക്കുറിച്ച്‌ പൊതുജനങ്ങൾക്കുള്ള ധാരണ ഇത്രത്തോളമൊക്കെയേയുള്ളൂ എന്നു വേണം മനസ്സിലാക്കാൻ.)

ഇനിയിപ്പോൾ മാതൃഭുമിയും ടൈംസും ജന്മഭൂമിയും പറഞ്ഞതു തെറ്റാണെന്നു വരുമോ? അറസ്റ്റിലായവർ വെറുതേ പറഞ്ഞതാണെന്നു വരുമോ? കാസർഗോഡുകാരാണല്ലോ – അന്വേഷിക്കാമല്ലോ.

യുവമോർച്ചനേതാവ് സുരേന്ദ്രൻ കാസർഗോഡ് പത്രസമ്മേളനത്തിൽ പറഞ്ഞത് അവർ സി.പി.എമ്മുകാരാണെന്ന്. പ്രതികളുടെ നാട്ടിൽ വച്ച് അങ്ങനെ പ്രഖ്യാപിക്കണമെങ്കിൽ അതു സത്യം തന്നെയാവണം.

തങ്ങളുടെ പാർട്ടിക്കാരാണു പ്രതികൾ എന്നത് സി.പി.എം.കാർ ഇതെഴുതുന്നതു വരെ നിഷേധിച്ചിട്ടുമില്ല. ‘കർണ്ണാടക പോലീസിൽ വിശ്വാസമില്ലെ‘ന്ന കുഞ്ഞമ്പുവിന്റെ പ്രസ്താവന മാത്രം വന്നു. അതു പിന്നെ എങ്ങനെ വിശ്വാസം വരാനാണ്? മാർക്സിസ്റ്റുകാരെ സംരക്ഷിക്കാൻ കൊടിയേരിയുടെ പോലീസല്ലല്ലോ കർണ്ണാടകയിൽ.

സത്യം പറയില്ല എന്നു ശപഥം തന്നെ എടുത്തിട്ടുള്ള പാർട്ടി സെക്രട്ടറി എന്തൊക്കെയോ സംഘവിരുദ്ധത ഇന്നലെയും പുലമ്പുന്നതു കേട്ടു. ബസിൽ കയറി അലമ്പുണ്ടാക്കിയ മാർക്സിസ്റ്റുകാരേക്കുറിച്ച് ഇടെയ്ക്കെന്തെങ്കിലും പറഞ്ഞിരുന്നോ എന്നു വാർത്തകളിൽ നിന്നു വ്യക്തമല്ല.

എന്തുപറയാനാണ്! ലാവ്‌ലിൻ കേസിൽ നാണക്കേടു മറയ്ക്കാൻ നെട്ടോട്ടമോടുന്ന സി.പി.എമ്മുകാർക്ക് ഇതൊക്കെ എവിടെ ഏശാൻ? അവർക്ക്‌ ഇതും ഒരു തണൽ - ഇതിന്റെ പേരിൽ പത്രക്കാരുടെ ശ്രദ്ധ കുറച്ചെങ്കിലും മാറ്റാൻ പറ്റിയല്ലോ അത്ര തന്നെ.

-----------------------------------

പക്ഷേ, ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഒരു കാര്യം കൂടി പറയാതെ നിർത്തുവാൻ കഴിയുന്നില്ല സി.പി.എമ്മുകാരേ..

പെൺകൊച്ചിനെ ബസിൽ നിന്ന് ഇറക്കി വിടുകയും കൂടെക്കണ്ടവനെ തല്ലുകയും ചെയ്ത പരിപാടി വല്ലവരുടെയും തലയിൽ ചാർത്താൻ നോക്കിയതിനല്ല – അതിന് അപകടകരമായ ഒരു വർഗ്ഗീയനിറം കൊടുത്തതിന്റെ പേരിലാണ് നിങ്ങൾ സർവ്വം തികഞ്ഞ കൂസിസ്റ്റുകളെന്നു വിശേഷിപ്പിക്കപ്പെടേണ്ടത്. ഇതുകൊണ്ട് – ഇതുകൊണ്ടു തന്നെയാണു നിങ്ങൾ കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയപ്പാർട്ടിയായ മുദ്രകുത്തപ്പെടുന്നത്. കേട്ടിടത്തോളം, ആ പയ്യൻ മുസ്ലീമാണ് എന്നതിന് ഈ സംഭവത്തിൽ ഒരു പ്രാധാന്യവുമില്ലായിരുന്നു എന്നതല്ലേ സത്യം? ഹിന്ദുവോ ക്രിസ്ത്യാനിയോ സിക്കുകാരനോ ആയിരുന്നാൽത്തന്നെയും മാർക്സിസ്റ്റു ചട്ടമ്പികൾ എടുത്തിട്ടുമേടുമായിരുന്നു എന്നതല്ലേ സത്യം? എന്തിനായിരുന്നു ഈ വർഗ്ഗീയക്കളി?

മഞ്ചേശ്വരത്ത് ബി.ജെ.പി.ക്കും പിന്നിൽ പതിവായി മൂന്നാ‍മതു പൊയ്ക്കൊണ്ടിരുന്ന ഇടതുസ്ഥാനാർത്ഥി ഇത്തവണ ഒന്നാമതെത്തിയെങ്കിൽ അത് ആരുടെ വോട്ടാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന ആശയമാണെങ്കിൽ - ഒന്നു മനസ്സിലാക്കണം. ഇത്തരം വൃത്തികെട്ട രാഷ്ട്രീയമാണു സത്യത്തിൽ ദേശസുരക്ഷയ്ക്ക് ആപത്ത്. അല്ലാതെ ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളല്ല.

“മുസ്ലീ‍മിനോടു സംസാരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ തല്ലി” എന്ന പച്ചനുണ പരക്കെ കൊണ്ടാടിയപ്പോൾ അതു കേട്ടു വിശ്വസിച്ചവരുടെ കൂട്ടത്തിൽ മുസ്ലീങ്ങളുമുണ്ടാവില്ലേ? അവർക്കൊക്കെ അതുകേട്ടപ്പോൾ തോന്നിയിട്ടുള്ള വികാരമെന്താവണം?

ആ വാർത്ത കേട്ടു വിശ്വസിച്ച അവരെല്ലാവരും ഈ പുതിയ വാർത്തകളും കേട്ടുവെന്നും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും വരുമോ?

അപ്പോൾ, അവരുടെ മനസ്സിലവശേഷിക്കുന്ന വികാരമെന്താവണം?

വിദ്വേഷത്തിന്റെയും പകയുടെയും ഒരു ചെറിയ കണികയെങ്കിലും അവരിൽ ഒരാളുടെയെങ്കിലും ഉള്ളിൽ ഉടലെടുത്തിട്ടുണ്ടാവില്ല എന്നു വരുമോ? അതിപ്പോഴും നിലനിൽക്കുന്നുണ്ടാവില്ല എന്നു വരുമോ?

ഉവ്വെങ്കിൽ, ആ വിദ്വേഷം ആരോടായിരിക്കും? സി.പി.എം, ആഗ്രഹിക്കുന്നതു പോലെ, “സംഘപരിവാർ” എന്ന വാക്കിനോടു മാത്രമോ – അതോ?

പറയണം സി.പി.എമ്മേ – ആരോടായിരിക്കും ആ വിദ്വേഷവും അകൽച്ചയും?


സി.പി.എമ്മേ…. നിങ്ങളുടെ ഈ വർഗ്ഗീയക്കളി തീക്കളിയാണ്. ഈ നാടിന് ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. അതു നിങ്ങളോടു പറഞ്ഞതു കൊണ്ടു കാര്യമില്ലാത്തതുകൊണ്ടു മറ്റൊന്നു കൂടി പറയുകയാണ്. നിങ്ങൾക്കും ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. ചില തീവ്രവാദികൾ ഒപ്പം വന്നേക്കാമെന്നല്ലാതെ ഇതുകൊണ്ടു നിങ്ങൾ പുതിയതായി ആരെയും നിങ്ങളിലേക്കാകർഷിക്കാൻ പോകുന്നില്ല. മാത്രവുമല്ല - തുടർച്ചയായ ഇത്തരം ദുരാരോപണങ്ങളിലെ കാമ്പില്ലായ്മ ജനം തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നത് സംഘപരിവാർ സംഘടനകളെ ഇനിയുമിനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.

തെറ്റാണ് – തെറ്റാണ് നിങ്ങളുടെ ഈ വർഗ്ഗീയനയങ്ങൾ.

നിങ്ങളുടെ ഈ പ്രവൃത്തികൾ കൊണ്ട് ആകെ ഒരു ഫലമേയുള്ളൂ. ദാ കണ്ടില്ലേ മലയാളിച്ചെറുപ്പക്കാർ മുഖംമൂടിയിട്ട് തലയും താഴ്ത്തി നിൽക്കുന്നത്. ഇങ്ങനെ ചില ചിത്രങ്ങൾ സൃഷ്ടിക്കാം എന്നതു മാത്രമാണ് നിങ്ങളുടെയീ വർഗ്ഗീയക്കളികൾ കൊണ്ടുള്ള വിശേഷം. പിന്നെ, കണ്ണൂരിൽ നിന്നു കശ്മീരിലേക്കു വണ്ടികയറി വെടിയേറ്റു വീണവരുടെ ചിത്രങ്ങളില്ലേ – അങ്ങനെ ചില ചിത്രങ്ങളും.

സി.പി.എമ്മു കാരേ – നിങ്ങളുടെ ഈ കൂസിസ്റ്റു ഭീകരതയ്ക്ക് നിങ്ങൾക്ക് ജനകീയമായ – ജനാധിപത്യപരമായ – ശിക്ഷ കിട്ടും. തീർച്ച.

54 comments:

Unknown said...

മാദ്ധ്യമസിൻഡിക്കേറ്റ്‌ വീണ്ടുമിറങ്ങിയെന്നു കേട്ടു?

കുതിരവട്ടന്‍ | kuthiravattan said...

ആ പയ്യനെ കണ്ടിട്ട് അവന്‍ മുസ്ലീമാണെന്ന് കണ്ടക്ടർ തിരിച്ചറിഞ്ഞു എന്നത് അത്ഭുതം തന്നെ. സഖാക്കളുടെ ഓരോ കാര്യങ്ങളേ :-)

Anonymous said...

സി.പി.എമ്മിനേപ്പോലെ വർഗ്ഗീയതപ്രചരിപ്പിക്കുന്നവരെ മുസ്ലീങ്ങൾ മുക്കാലിയിലിട്ടു തല്ലുകയാണു വേണ്ടത്‌. അങ്ങനെയൊരു കാലം വരും. അന്നേ ഇവനൊക്കെ ഒരു പാഠം പഠിക്കൂ. നാണമില്ലാത്തവർ.

Anonymous said...

Mr.nakulane poleyullavar aa vaarthayude sathyam purathukondu varunnathu theerchayayum abhinadhanam arhikunnuu..veendum nakulanil ninnum pratheekshikkunnu

Anonymous said...

കേസിലെ ഒന്നാം പ്രതി അരവിന്ദദാസ് ബദിയടുക്ക പഞ്ചായത്ത് കാടമനൈയിലെ ബ്രാഞ്ച് കമ്മിറ്റി അംഗവും രണ്ടാം പ്രതി കണ്ടക്ടര്‍ സതീഷ് സച്ചിദാനന്ദ് സിഐടിയു പ്രവര്‍ത്തകനും മീഞ്ച പഞ്ചായത്ത് മെമ്പര്‍ സിപിഐയിലെ കരിയപ്പ ഷെട്ടിയുടെ മകനുമാണ്. ഇയാളുടെ സഹോദരന്‍ ഉദയനും അറിയപ്പെടുന്ന സിപിഎം നേതാവും സഹകരണ ജീവനക്കാരനുമാണ്. മറ്റുപ്രതികളും സിപിഎമ്മുകാരാണ്. കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടുപോയി സൂക്ഷിച്ചത് സിപിഎം കേന്ദ്രമായ പടിയില്‍ എന്ന സ്ഥലത്താണ്.

Anonymous said...

മാതൃഭുമിവാർത്ത:- കൊണ്ടോട്ടിയില്‍ നടന്ന സമ്മേളനത്തില്‍ ഇ.എം.എസ്സിന്‍േറത്‌ മുതലുള്ള സി.പി.എം സര്‍ക്കാറുകള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ചെയ്‌ത നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പിണറായി വിജയന്‍ പ്രസംഗിച്ചത്‌. മലപ്പുറം ജില്ലാ രൂപവത്‌കരണം ഉള്‍പ്പെടെ ജില്ലയ്‌ക്കായി ഏറ്റവുമധികം നിലകൊണ്ടത്‌ സി.പി.എം സര്‍ക്കാരുകളാണ്‌. അതുപോലെത്തന്നെ സച്ചാര്‍കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും ഇതിനുദാഹരണമാണ്‌ - പിണറായി പറഞ്ഞു.

മദ്രസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി നടപ്പാക്കാനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണ്‌. ഇവര്‍ക്ക്‌ 4000 രൂപവീതം പെന്‍ഷന്‍ ലഭിക്കും. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള പഠനസ്‌കോളര്‍ഷിപ്പ്‌, ഹോസ്റ്റല്‍ താമസത്തിനുള്ള സഹായം ഇതെല്ലാം നടപ്പാക്കിവരികയാണ്‌. എന്നാല്‍ ഇതിലെല്ലാം വിറളി പൂണ്ടവര്‍ ശുദ്ധമനസ്‌കരായ മുസ്‌ലിങ്ങളെ പലതും പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ - പിണറായി പറഞ്ഞു

----------
ഹഹഹ. ആര് എന്തു പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നൂന്ന്? മറ്റുള്ളവരല്ലാം മണ്ടന്മാരാണെന്നു കരുതുന്നവർക്കല്ലേ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ. തൊലിക്കട്ടിക്ക്‌ ഒരു നല്ല നമസ്കാരം :)

Anonymous said...

എം.എല്‍.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവം: സി.പി.എം. മാപ്പുപറയണമെന്ന്‌ ബി.ജെ.പി.

തിരുവനന്തപുരം: മഞ്ചേശ്വരം എം.എല്‍.എയായ സി.എച്ച്‌. കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടുപോയതിന്‌ പിന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണെന്ന്‌ തെളിഞ്ഞ സാഹചര്യത്തില്‍ കള്ളപ്രചാരണം നടത്തിയ സി.പി.എം. നേതാക്കള്‍ പരസ്യമായി മാപ്പുപറയണമെന്ന്‌ ബി.ജെ.പി. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന്‌ പ്രചരിപ്പിക്കാനുമാണ്‌ സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഉന്നതരായ നേതാക്കള്‍വരെ ശ്രമിച്ചതെന്ന്‌ അദ്ദേഹം ആരോപിച്ചു.

പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റുചെയ്യുന്നതിനോ മുമ്പുതന്നെ ചില സംഘടനകളുടെ പേര്‌ വലിച്ചിഴച്ച്‌ സംഭവത്തെ വഴിതിരിച്ചുവിടുകയായിരുന്നു. ബി.ജെ.പിയുമായോ സംഘപരിവാറുമായോ നേരിട്ടോ പരോക്ഷമായോ ബന്ധമില്ലാത്ത സംഭവത്തിന്റെ പേരില്‍ ബി.ജെ.പിക്കും കര്‍ണാടക സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്താനാണ്‌ സി.പി.എം. നേതൃത്വം തയ്യാറായത്‌. സംഭവത്തിലെ വാദികളും പ്രതികളുമെല്ലാം കുഞ്ഞമ്പു എം.എല്‍.എയുടെ സ്വന്തം മണ്ഡലത്തിലെ ആളുകളാണെന്നു മാത്രമല്ല, അവരുടെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ ബന്ധവുമെല്ലാം വളരെ വ്യക്തമാണ്‌.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കാസര്‍കോട്‌ ബദിരഡ്‌കയിലെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ റഫീഖ്‌ എന്ന മുസ്‌ലിം യുവാവ്‌ കൊല്ലപ്പെട്ടപ്പോള്‍ ഇതേപോലെ പ്രതിസ്ഥാനത്ത്‌ ബി.ജെ.പിയാണെന്ന്‌ സി.പി.എം. നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഒടുവില്‍ പ്രതികളെ പിടിച്ചപ്പോള്‍ അവര്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ആഭ്യന്തര മന്ത്രി പിന്നീട്‌ നിയമസഭയിലും കൊലപാതകത്തിന്‌ രാഷ്ട്രീയബന്ധമില്ലെന്ന്‌ പ്രഖ്യാപിച്ചുവെന്ന്‌ രമേശ്‌ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Pointer said...

An old incident..Happened in Kannur.Valsan Thillankery explain an issue happened in Mattannur kannur, listen the last part of the speech.
Bindu Case

Rejeesh Sanathanan said...

നകുലന്‍ പറഞ്ഞതാണ് ശരി. സംഭവങ്ങള്‍ക്ക് ഇല്ലാത്ത വര്‍ഗ്ഗീയനിറം നല്‍കി പാവങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ഇടത്-വലത് പാര്‍ട്ടിക്കാരുടെ ഇത്തരം നയങ്ങളല്ലേ യഥാര്‍ത്ത വര്‍ഗ്ഗീയത.പക്ഷെ രാഷ്ട്രീയ പ്രബുദ്ധരായ നമ്മള്‍ മലയാളികള്‍ക്ക് എന്താണ് പലപ്പോഴും ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്. ഇവരുടെ കപടമതേതരത്വം പിച്ചി ചീന്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ചന്തു said...

ബി ജെ പി കാസര്‍കോട് ഇലക്ഷന്‍ പരിപാടി ആ‍രംഭിച്ചപ്പോള്‍ തന്നെ അവിടെ കര്‍ണാടകയിലെ കാറ്റു വീശുമെന്ന് സി പി എം ഭയന്നിരിക്കണം അതാണു രാഷ്ട്രീയമായി യാതോരു ബന്ധവുമില്ലാത്ത ഒരു കാര്യത്തെ രാഷ്ട്രീയമാക്കിയത്.

കുഞ്ഞമ്പുവിനു 2 ആണു നേട്ടം, ഒന്നു തന്റെ മകള്‍ക്ക് ഒരു താക്കീത് രണ്ട് ഇതു ബി ജെ പി യുടെ തലയില്‍ വച്ചുകെട്ടിഅവിടെ ഉണ്ടാകാവുന്ന രാഷ്ടീയ നേട്ടം. ഇലക്ഷന്‍ അടുക്കുമ്പോള്‍ പ്രതിയോഗികള്‍ക്കെതിരെ പ്രചാര വേല ശക്തമാക്കും.
മുന്‍പൊരിക്കല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു ഒരു സഖാവിന്റെ പ്രസ്സില്‍ നിന്നു നോട്ടീസ് ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അന്നു ക്രിസ്ത്യാനികള്‍ ക്കായിരുന്നു താക്കീത്.(പ്രസ്സിലെ ജീവനക്കാര്‍ മത്രമേ സ്ടേഷന്‍ കണ്ടുള്ളൂ എന്നതു വേറെ കാര്യം) ഇത്തരത്തില്‍ ഉള്ള തറ നമ്പരുകള്‍ ഇനിയും കയ്യില്‍ ഉണ്ടെന്ന് സിപീഎം വീണ്ടും തെളിയിച്ചിരിക്കുന്നു.

ഞാന്‍ വായിച്ചില്ല , കേട്ടിടത്തോളം അന്നത്തെ മാത്രുഭൂമി എഡിറ്റോറിയല്‍ പരിവാറിനെ വിമര്‍ശിച്ചാരിരുന്നു. ഇല്ലാത്ത ഒരു കാര്യത്തിനു കാര്യങ്ങള്‍ പുറത്തു വരുന്നതിനു മുന്‍പേ ഇതു വേണ്ടായിരുന്നു.

paarppidam said...

ആൺ കുട്ടിയും പെൺകുട്ടിയും പരസ്പരം മിണ്ടുന്നതും പറയുന്നതും ഒക്കെ ഇത്രവലിയ പാപമാണോ?

ഇത്താരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതുമൂലം പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ തെറ്റിദ്ധാരണ തിരുത്തുകയും, കൊള്ളരുതായമകാണിച്ച് ഓടുക്കം പിടിയിലാ‍ാകുംmഓൾ അതു പരിവാരിന്റെ പേരിൽ ചാർത്തി വോട്ടു പിടിക്കുന്നത് അപലപനീയം തന്നെ.

“ഓളൊരു പയ്യനോടുസംസാരിച്ചതിനും ഒന്നിച്ച് യാത്രചെയ്തതിനു ആണപ്പാ ഈ പുകിലൊക്കെ.ഓനെ ആകെ തച്ചു ഇടങ്ങറാക്കീർക്കണ്” ഈരീതിയിലാകും ഏതൊരു ശുദ്ധഗതിക്കാരനും കരുതുക .
പ്രീണനം പ്രീണനം എന്നുപറയുന്നത് ഇതാണെന്ന് തിരിച്ചറിയണം.ഇതിനിവിടത്തെ ബി.ജെ.പി -സംഘപരിവാറുകാരെ കൊള്ളാഞ്ഞിട്ടാണ്.അല്ലാണ്ടെ മാർക്കിസ്റ്റുകാരെ കുറ്റമ്പറയുന്നതിൽ അർഥമില്ല.

ലാവ്‌ലിൻ വിഷയം മാറ്റി മറ്റൊരെണ്ണം വേണ്ടെ എന്നുകരുതി ഒരു വെറൈറ്റിക്ക് ചെയ്തതാവും.സംഗതി പാളി.

ഇക്കാര്യത്തിൽ ഇനി മാതൃഭൂമിയെയും മറ്റു പത്രങ്ങളെയും തെറിവിളിക്കാം.

പോസ്റ്റിറ്റ്നു നന്ദി.

Yadhavan said...

സ്വന്തം മകളെ വെച്ചു വൃത്തികെട്ട ഇത്തരം നാടകം കളിക്കുന്നതിലും ഭേദം കുഞ്ഞമ്പുവിന്‌ രാമേശ്വരത്ത്‌ ഒരു കത്തിയുമായി ഇരിക്കുന്നതാണ്‌ നല്ലത്‌ അതാകുമ്പോള്‍ നാലു സഘ്‌ പരിവാര്‍കാരുടെ മുടിയെങ്കിലും വടിച്ച്‌ അരിശം തീര്‍ക്കാമല്ലോ..

Anonymous said...

സന്തൂ,
കേരളരക്ഷാ[:-)]മാർച്ചിനിടെ കാസർഗോഡുവച്ചുതന്നെ ചെന്നിത്തല പറഞ്ഞതു ശ്രദ്ധിച്ചോ? ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാനാണു സി.പി.എം. ശ്രമമെന്ന്‌. അപ്പോൾ, ഇവരൊക്കെ വല്ലപ്പോഴും സത്യവും പറയാറുണ്ടെന്നു മനസ്സിലാക്കണം. ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് സി.പി.എമ്മും അങ്ങനെ തന്നെ ചെയ്യുന്നതുകാണുമ്പോൾ കലികയറുന്നു. രണ്ടുകൂട്ടരുടേയും പരിശ്രമങ്ങൾ ഏതാണ്ട്‌ വിജയത്തോട്‌ അടുത്തല്ലോ. അവകാശത്തർക്കം വരാതെ നോക്കണമല്ലോ.

Anonymous said...

സി.പി.എം.കാർ കുടുംബപരമായിത്തന്നെ നുണപറച്ചിലുകാരാണെന്നു തെളിയിക്കുന്ന ദു:ഖകരമായ വാർത്ത. എം.എൽ.എ.യുടെ മകൾ പറഞ്ഞതത്രയും പച്ചക്കള്ളം.
--------------------

എംഎല്‍എയുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവം: സിപിഎമ്മുകാരെന്ന് പ്രതികള്‍ സമ്മതിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ സി.എച്ച്.കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎമ്മുകാരാണെന്ന് മൊഴിനല്‍കി. അറസ്റ്റിലായ ബസ് ഡ്രൈവര്‍ അരവിന്ദദാസ് സിപിഎം കാടമന ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
കണ്ടക്ടര്‍ സച്ചിദാനന്ദന്‍ മീഞ്ച പഞ്ചായത്ത് മെമ്പര്‍ കരിയപ്പ ഷെട്ടിയുടെ മകനാണ്.

മംഗലാപുരം പമ്പുവെല്‍ വെച്ച് ബസ്സില്‍ നിന്ന് പിടിച്ചിറക്കിയപ്പോള്‍ തന്റെ സഹപാഠിയുടെ സഹോദരനാണ് കൂടെയുള്ള ഷബീബ് എന്നാണ് എംഎല്‍എയുടെ മകള്‍ ശ്രുതി പറഞ്ഞിരുന്നത്. എന്നാല്‍ മുസ്ളീം യുവാവായ ഷബീബിന്റെ മൂത്ത സഹോദരി നേരത്തെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ കുടുംബജീവിതം നയിക്കുകയാണ്. ഇളയ സഹോദരിയാണെങ്കില്‍ നായന്മാര്‍മൂല സ്കൂളില്‍ 10-ാം ക്ളാസ് വിദ്യാര്‍ത്ഥിനിയുമാണ്. എംഎല്‍എയുടെ മകള്‍ പറഞ്ഞത് കളവാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം യാഥാര്‍ത്ഥ്യം പുറത്തുവന്നതോടുകൂടി മുഖം രക്ഷിക്കാന്‍ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പുവും സിപിഎമ്മും കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ബസ്സുകള്‍ക്കു നേരെയുള്ള അക്രമം ജനങ്ങളുടെ ശ്രദ്ധത്തിരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഇതോടെ വ്യക്തമാവുകയാണ്.

Anonymous said...

അറസ്റ്റിലായ അഞ്ച് പ്രതികളില്‍ നാലുപേര്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരാണ്.

ഡ്രൈവര്‍ അരവിന്ദ്(30) ബദിയടുക്ക കടമന സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സിഐടിയു നേതാവുമാണ്. ഇടക്കാലത്ത് ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

മുഖ്യപ്രതി കണ്ടക്ടര്‍ സതീഷ് എന്ന സതീഷ് സച്ചിദാനന്ദ് (38) മീഞ്ച പഞ്ചായത്തിലെ പത്താം വാര്‍ഡ് മജിവയലിലെ സിപിഐ മെമ്പര്‍ കരിയപ്പഷെട്ടിയുടെ മകനാണ്. സഹോദരന്‍ സിപിഎം ഭരിക്കുന്ന മജിവയല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഉദ്യോഗസ്ഥനാണ്.

മറ്റുരണ്ടുപേരും സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവപ്രവര്‍ത്തകരാണ്. പിടിയിലായ ഇവര്‍ തങ്ങള്‍ സിഐടിയുവിന്റെ പ്രവര്‍ത്തകരാണെന്ന് മൊഴിനല്‍കിയിട്ടുണ്ട്.

മുസ്ളിം സമുദായക്കാരനോട് സംസാരിച്ചതിന് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയും സൃഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തെന്ന്‌ അപവാദ പ്രചാരണം നടത്തി ഇരുവിഭാഗവും തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ വേണ്ടി സ്വന്തം മകളെ കരുവാക്കുകയാണ് എംഎല്‍എ ചെയ്തത്.

കുഞ്ഞമ്പുവിന്റെ മൊഴിയും മകളുടെ മൊഴിയും പരസ്പരവിരുദ്ധമാണ്. ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ അപഹാസ്യവും പ്രാകൃതവുമാണ്.

എംഎല്‍എയുടെ മകളുടെ സുഹൃത്തായ മുസ്ളിം പയ്യന് എംഎല്‍എയുടെ മകളുടെ കൂടെ പഠിക്കുന്ന സഹോദരിയില്ല.

തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നും മകളുടെ കേസായതുകൊണ്ട് ഇതാരും അറിയാതെ ഒതുക്കിത്തരണമെന്നും സി.എച്ച്.കുഞ്ഞമ്പു ബിജെപിയുടെ പ്രാദേശിക നേതാക്കളോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതോടെ എംഎല്‍എ തന്റെ നയം മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതികളെ നേരിട്ട് അറിയാമെന്നും സി.എച്ച്.കുഞ്ഞമ്പു വെളിപ്പെടുത്തിയിരുന്നു. തന്റെ മകളെ ഉപയോഗിച്ച് ഹിന്ദുക്കളെയും മുസ്ളിങ്ങളേയും തമ്മിലടിപ്പിക്കാനുള്ള അതിനീചമായ പ്രവൃത്തിയാണ് സി.എച്ച്.കുഞ്ഞമ്പു ചെയ്തത്.

എംഎല്‍എ ആസൂത്രിതമായുണ്ടാക്കിയ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ളിം പയ്യനുമായി തന്റെ മകള്‍ക്കുണ്ടായ സൌഹൃദം തകര്‍ക്കാന്‍ തനിക്ക് നേരിട്ടറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കുഞ്ഞമ്പു നിയോഗിക്കുകയായിരുന്നോ എന്നു തന്നെ സംശയിക്കണം. സംഭവത്തില്‍ കുഞ്ഞമ്പുവിനുള്ള റോള്‍ എന്താണെന്ന് കണ്ടെത്തണം. എല്ലാം അറിഞ്ഞിട്ടും മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എംഎല്‍എ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണം.

Anonymous said...

ബി.ജെ.പി.ഗവണ്മെന്റുകളെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ച്‌ മാദ്ധ്യമങ്ങൾ എന്തു തോന്ന്യാസവും എഴുതിവിടും എന്ന അവസ്ഥ പലപ്പോഴും സർവ്വ പരിധിയും കടക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ കണ്ടത്‌. നാണം കെട്ടരീതിയിൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന ഇക്കൂട്ടർ വരുത്തിവച്ച ദോഷത്തിനൊക്കെ ഇനിയിപ്പോൾ ആരു സമാധാനം പറയും? തെറ്റുകൾ ആരു തിരുത്തും? എന്നിട്ട്‌ ബി.ജെ.പി.യാണു വർഗ്ഗീയത പ്രചരിപ്പിക്കുന്നത് എന്നു പ്രചരിപ്പിക്കുകയും ചെയ്യും. എത്രമാത്രം വാസ്തവവിരുദ്ധമാണിത്‌!

മാദ്ധ്യമങ്ങൾ സർവ്വപരിധിയും കടന്ന്‌ ദേശദ്രോഹപരമായ റിപ്പോർട്ടിംഗിൽ തുടർച്ചയായി ഏർപ്പെടുന്നതിൽ സഹികെട്ട്‌ കർണ്ണാടക ആഭ്യന്തരമന്ത്രി ദാ ഇങ്ങനെയൊന്നു പറഞ്ഞുപോയിട്ടുണ്ട്‌.

"What we want is that the media should be responsible while reporting any issue. The media first gives judgment and then verifies facts. To stop such premature reporting, we are considering creating an ombudsman."

ഒരു ആശയം മാത്രമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഈ വിഷയത്തിൽ‌പ്പിടിച്ച്‌ ഇനിയിപ്പോൾ അടുത്ത ബഹളം തുടങ്ങും. അയ്യോ അതാ ബി.ജെ.പി. സെൻസർഷിപ്‌ ഏർപ്പെടുത്താൻ പോകുന്നു, പത്രസ്വാതന്ത്ര്യം ഹനിക്കുന്നു, ഫാസിസമാണ് മണ്ണാങ്കട്ടയാണ് എന്നൊക്കെപ്പറഞ്ഞ്‌. കാത്തിരിക്കുക. ഇത്തരത്തിലുള്ള അന്ധമായ സംഘപരിവാർദ്വേഷം അവസാനിപ്പിക്കാതെ ഈ രാജ്യം രക്ഷപെടുകയില്ലെന്നു തീർച്ച.

Anonymous said...

നുണ മാത്രമേ പറയൂ എന്നു ശീലമുള്ളവർ നിലപാടുമാറ്റിത്തുടങ്ങിയല്ലോ. മലപ്പുറം ജില്ലയിൽ വച്ച്‌ ഇന്നലെ ചില സത്യങ്ങൾ പറഞ്ഞിരിക്കുന്നു.

{അ} അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ജോലി

{ആ} ആഭാസം പ്രചരിപ്പിക്കാനുള്ള ലൈസന്‍സല്ല മാധ്യമപ്രവര്‍ത്തനം

{ഇ} അംസംബന്ധം പറഞ്ഞാല്‍ അസഹിഷ്ണുത പ്രകടിപ്പിക്കും

പാവം! അറിയാത്ത പി____യ്ക്ക്‌ ചൊറിയുമ്പോൾ അറിയും.

Unknown said...

>>[Anonymous said ... February 9, 2009 1:46 PM] “ സി.പി.എമ്മിനേപ്പോലെ വർഗ്ഗീയത പ്രചരിപ്പിക്കുന്നവരെ മുസ്ലീങ്ങൾ മുക്കാലിയിലിട്ടു തല്ലുകയാണു വേണ്ടത്. അങ്ങനെയൊരു കാലം വരും. അന്നേ ഇവനൊക്കെ ഒരു പാഠം പഠിക്കൂ. ” <<

[നകുലൻ] അത്രയ്ക്കങ്ങു പോയില്ലെങ്കിലും, ചുട്ടമറുപടി കൊടുക്കുകയെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ നേരെയാവാൻ പോകുന്നില്ലെന്നു തന്നെ തോന്നുന്നു. പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് കൊടിയവർഗ്ഗീയത പ്രചരിപ്പിക്കുന്ന സി.പി.എമ്മിന്റെ ഇത്തരം നയങ്ങൾ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി മുസ്ലീങ്ങൾ പ്രതികരിക്കുക എന്നതു മാത്രമാണെന്നതിനോടു യോജിക്കാതെ വയ്യ.

സത്യത്തിൽ, സി.പി.എമ്മിന്റെ ഇത്തരം വർഗ്ഗീയനയങ്ങൾ പാർട്ടിക്കു മാത്രമല്ല - അതിനോടൊപ്പം മുസ്ലീം സമുദായത്തിനും - ചീത്തപ്പേരാണുണ്ടാക്കുന്നതെന്ന് സമുദായാംഗങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങനെയൊക്കെയുള്ള പച്ചക്കള്ളങ്ങൾ കേട്ടാൽ ഇളകിയേക്കാവുന്നവരാണ് സമുദായാംഗങ്ങളെന്ന തെറ്റായ ഇമേജാണ് സി.പി.എം. ഇതിലൂടെ സമുദായത്തിനു ചാർത്തിക്കൊടുക്കുന്നത്. അപ്പോൾ, അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നതിൽ നിന്നു കുതറിമാറിക്കൊണ്ട് സി.പി.എമ്മിനു താക്കീതു നൽകേണ്ടതും യാഥാർത്ഥ്യബോധമുള്ളവരാണു തങ്ങളെന്നു പ്രഖ്യാപിക്കേണ്ടതും മുസ്ലീങ്ങൾ തന്നെയാണ്. സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ള ഇത്തരം കള്ളപ്രചാരണങ്ങൾ ഇനി മേലിൽ ആവർത്തിച്ചുകൂടാ എന്നൊരു സന്ദേശം ശക്തമായിത്തന്നെ പാർട്ടിയിൽ എത്തിക്കാൻ അവർക്കു കഴിയണം.

അതിനു പക്ഷേ ആരു തുനിയും എന്നതാണൊരു പ്രശ്നം.

ഒപ്പം നിൽക്കുന്നവർ തിരുത്തുമെന്നു പ്രതീക്ഷിച്ചുകൂടാ. തീവ്രവാദപശ്ചാത്തലമുള്ള ചില സംഘടനകൾ മാത്രമാണ് ഇപ്പോൾ സി.പി.എമ്മിനൊപ്പം നിൽക്കുന്നത്. അവരാണെങ്കിൽ ഇത്തരം കള്ളപ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർ തന്നെയായതുകൊണ്ട് തിരുത്തുകയില്ല. സി.പി.എമ്മിനെ എതിർക്കുന്ന മുസ്ലീം സംഘടനകളെയും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മുസ്ലീം ലീഗ് കഴിഞ്ഞയിടെ ചെയ്തതു മറക്കാറായിട്ടില്ല. അദ്വാനി കേരളം സന്ദർശിച്ചപ്പോൾ പോലീസിലെ മുസ്ലീം ഡ്രൈവർമാരെ ഒഴിവാക്കി എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനു കൂട്ടുനിൽക്കുകയാണവർ ചെയ്തത്. റിസർവ് ഡ്രൈവർമാരിൽ നിന്നു ചിലർ സ്വാഭാവികമായും ഒഴിവാക്കപ്പെട്ടപ്പോൾ അവരിൽ ചിലർ മുസ്ലീങ്ങളായിപ്പോയി എന്ന സ്വാഭാവികത മാത്രമായിരുന്നു അന്നുണ്ടായത്. പക്ഷേ മുസ്ലീം ലീഗ് അവിടെ വർഗ്ഗീയത പ്രചരിപ്പിച്ചു. അന്ന് ആരോപണം കേട്ടത് സംസ്ഥാന ആഭ്യന്തരവകുപ്പായതുകൊണ്ട് കൊടിയേരിയും സി.പി.എമ്മുമൊക്കെ ഉടൻ ചാടിയിറങ്ങി പ്രതിരോധിച്ച് യാഥാർത്ഥ്യം വിശദീകരിച്ചു എന്നത് ആശ്വാസം. പക്ഷേ, ഇത്തവണത്തേതു പോലെ, സി.പി.എമ്മാണു നുണ പറയുന്നതെങ്കിൽ പ്രതിരോധിക്കാൻ സംഘപരിവാർ സംഘടനകളേതെങ്കിലും മുന്നോട്ടു വന്നാൽ മാത്രമേയുള്ളൂ എന്ന അവസ്ഥയാണ്. ആ സ്ഥിതിവിശേഷം മാറാതെ വയ്യ.

കാസർഗോഡ്‌ റഫീക്ക്‌ എന്ന മുസ്ലീം യുവാവിനെ വധിച്ചതു സി.പി.എമ്മായിരുന്നു. അതിനെയവർ സംഘപരിവാറിന്റെ തലയിൽ കെട്ടിവച്ച്‌ വർഗ്ഗീയപ്രചാരണം നടത്തി. തലശ്ശേരിയിൽ ഫസൽ എന്ന മുസ്ലീം യുവാവിനെ വധിച്ചതു സി.പി.എമ്മായിരുന്നു. അതിനെയുമവർ സംഘപരിവാറിന്റെ മേൽ കുറ്റമാരോപിച്ച്‌ വർഗ്ഗീയവിദ്വേഷം ഉജ്ജ്വലിപ്പിച്ചു. ഇതൊക്കെ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കപ്പെടേണ്ട തരത്തിലുള്ള അപകടകരമായ വർഗ്ഗീയകൂസിസ്റ്റുഭീകരതയാണ്. ഇതിനൊക്കെ കടിഞ്ഞാണിടാൻ ഒരു നിമിഷം പോലും വൈകിക്കൂടാ.

സംഘടനകളിലൊന്നും പെടാത്ത നിഷ്പക്ഷമതികളായ മുസ്ലീങ്ങൾ എന്നൊരു വിഭാഗമുണ്ടെങ്കിൽ, അവരെങ്കിലും നിശബ്ദതയവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദുഫാസിസം മുതലായ നിരർത്ഥകപദങ്ങളിൽ വിശ്വസിക്കുന്നതായിത്തോന്നിയേക്കാവുന്ന മട്ടിൽ നിശ്ശബ്ദത പാലിക്കുന്നത് ഇത്തരം വർഗ്ഗീയപ്രചാരണങ്ങൾക്കുള്ള പ്രോത്സാഹനം മാത്രമാണെന്ന്‌ അവർ തിരിച്ചറിയണം. ഫാസിസം - ഉന്മൂലനം - ഉപദ്രവം - മുതലായ അസംബന്ധപരാമർശങ്ങളിൽ യാഥാർത്ഥ്യത്തിന്റെ അംശമില്ലെന്നു തിരിച്ചറിയാൻ മാത്രമല്ല - അതു തുറന്നു പഖ്യാപിക്കാൻ കൂടി അവർക്കു കഴിയണം. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കൂസിസ്റ്റുകൾ ഉപയോഗിക്കുന്ന ഓരോ സംഭവങ്ങളുടെയും യഥാർത്ഥചിത്രമെന്താണ് – ആ സംഭവങ്ങളുടെ പശ്ചാത്തലമെന്താണ് – അവയ്ക്കു പിന്നിൽ ചരിത്രപരമായ എന്തെങ്കിലും കാരണങ്ങളുണ്ടോ – മുസ്ലീം വോട്ടു ലക്ഷ്യം വച്ച് അവയെ സംബന്ധിച്ചു നടത്തുന്ന കുപ്രചാരണങ്ങൾ എന്തൊക്കെയാണ് - എന്നതൊക്കെ സമുദായാംഗങ്ങൾക്കു കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ ആർജ്ജവമുള്ള നേതാക്കൾ സമുദായത്തിനുള്ളിൽ നിന്നു തന്നെ ഉയർന്നുവരണം. കൊണ്ടുപിടിച്ച നുണപ്രചാരണങ്ങളെ തുറന്നു കാട്ടുന്നതിൽ പലപ്പോഴും അലംഭാവം കാട്ടുന്നത് ആത്മഹത്യാപരമല്ലേ എന്നൊരു ആത്മപരിശോധന സംഘപരിവാറും നടത്തട്ടെ. അങ്ങനെയൊക്കെയാണെങ്കിൽ മാത്രമേ കൂസിസ്റ്റുപ്രസ്ഥാനങ്ങളുടെ ഇത്തരം രാജ്യദ്രോഹപരമായ നുണപ്രചാരണങ്ങൾ അവസാനിക്കൂ. അങ്ങനെയാണെങ്കിൽ മാത്രമേ തെറ്റിദ്ധരിപ്പിക്കപ്പെട്ട് തീവ്രവാദത്തിലേക്കു തിരിയുന്ന പാവപ്പെട്ട ചെറുപ്പക്കാരെ നേർവഴിക്കു കൊണ്ടുവരാൻ കഴിയൂ. അങ്ങനെയാണെങ്കിൽ മാത്രമേ മുസ്ലീം സമുദായം അതിന്റെ യഥാർത്ഥശതൃക്കളിൽ നിന്നു രക്ഷപെടൂ. തീരുമാനിക്കേണ്ടത് പ്രധാനമായും അവർ തന്നെയാണ്.

വെളിച്ചപ്പാട് said...

ഉഷ്ണം ഉഷ്ണേന ശാന്തി.

ശ്രീക്കുട്ടന്‍ | Sreekuttan said...

ഏതെങ്കിലും വെളിവുകെട്ടവന്‍ ഓരോന്ന് വിളിച്ച് പറയുകയും അതേറ്റുപറഞ്ഞു നടക്കാനുമാണ് ഇവിടെ ആളുകള്‍ ഉള്ളത്.
വ്യക്തമാക്കി പോസ്റ്റിട്ടതിന് നന്ദി.
ആശംസകള്‍..

Thaikaden said...

Tholle thonniyathu kothakku paattu. Athettu paadan kure aalukalum. Aduthonnum nereyaakunna lekshanamilla.

Sunith Somasekharan said...

best na best

Anonymous said...

നകുലേട്ടൻ സ്കാൻ ചെയ്തിട്ട വാർത്തകളിലൊന്നിൽ കണ്ടക്ടർ സിപി‌ഐ പ്രവർത്തകനും അടുത്തതിൽ സി‌ഐ‌ടിയു പ്രവർത്തകനുമാണല്ലോ. ഒരാൾക്കു തന്നെ ഇതു രണ്ടും സാധ്യമാകുമോ...?

അവടെ വരുന്നു വാർത്തയുടെ സത്യസന്ധത.

ബസിൽ നിന്നും രണ്ടു യാത്രക്കാരെ തട്ടിക്കൊണ്ടുപോയാൽ നിയമപരമായി ഉത്തരവാദിത്വം കണ്ടക്ടർക്കാണ്. രണ്ടാമത് ഡ്രൈവർക്കും. അതു കൊണ്ടാണ് അവരെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെയ്യപ്പെട്ടെന്നു കരുതി ഒരാൾ പ്രതിയാകില്ലല്ലോ. പിന്നെ എം‌എൽ‌എയുടെ മകൾ യാത്ര ചെയ്യുന്നുണ്ടെന്ന് ഫോണിൽ വിളിച്ചു പറഞ്ഞത് അവരാണെന്നു സംശയം മാത്രം. അതു മറ്റൊരു യാത്രക്കാരൻ ചെയ്തതുമാകാമല്ലോ.

പ്രതികൾ-കുറ്റം ചെയ്തവർ-രാമസേന പ്രവർത്തകരാണെന്നു കരുതപ്പെടുന്നു എന്നു വാർത്ത. അവരാണല്ല്ലോ ഭാരതത്തിലെ സദാചാരത്തിന്റെ ഇപ്പോഴത്തെ മൊത്തക്കച്ചവടക്കാർ !

അങ്ങനെ സംഘികളുടെ അഭിപ്രായത്തിൽ സിപി‌എം ആണു വർഗീയപാർട്ടി. സിപി‌എം വർഗീയത കാണിച്ചാൽ(കാണിച്ചാൽ മാത്രം) വർഗീയത വലിയ അപരാധം. സംഘികൾ കാണിച്ചാൽ അതു ഏതോ വലിയ കാര്യം..അല്ല സംഘികളുടെ ഉദ്ദേശ്യം തന്നെ വർഗീയതയാണല്ലോ.

എന്തിനധികം പറയേണ്ടു, അങ്ങനെ ആടു പട്ടിയായി.

തീർന്നില്ല..അതാ അടുത്ത വാർത്ത വന്നു കഴിഞ്ഞു. ഇന്നത്തെ മനോരമയിലെ വാർത്ത
വാർത്തയുടെ അവസാനത്തെ വരി കണ്ടല്ലൊ!

നകുലേട്ടന്റെ അടുത്ത പോസ്റ്റ് അവിടെ നിന്നു തുടങ്ങണം.

പെൺ‌കുട്ടിയെ മർദ്ദിച്ചവർക്കും നാണം‌കെടുത്തിയവർകുമെതിരെ കേസില്ല. സംസാരിച്ചയാൾക്കെതിരെ കേസ്. അയാൾ മുസ്ലീമാണല്ലോ. പോലീസു ബിജെപിയുടേതും.

അങ്ങനെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
അങ്ങനെ ഇന്ത്യയിൽ ഒരാടും അവശേഷിക്കരുത്. എല്ലാം പട്ടിയാകണം.

അഹങ്കാരി... said...

തൂറുന്ന മലയാളീ...

ഞങ്ങളും ഇപ്പറഞ്ഞ കാര്യം ചെയ്യാറുണ്ട് -പക്ഷേ അത് പരസ്യമായി പുരപ്പുറത്തും നടുറോഡിലുമല്ല എന്നേ ഉള്ളൂ...അധികമുണ്ടെങ്കില്‍ വല്ല ചാക്കിലും കെട്ടിവയ്യ്ക്ക് മാഷേ , ഉള്ളിക്ക് വളമിടാം, അല്ലാണ്ട് നാട്ടുമ്പുറം നാറ്റിക്കാതെ...

പിന്നെ താങ്കള്‍ തന്ന വാര്‍ത്തയ്ക്ക് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അനുബന്ധം കൂടിയുണ്ട് -എന്താന്നറിയില്ല, ബജ്രംഗ്ദള്‍ എന്ന വാക്ക് അതില്‍ കണ്ടതേ ഇല്ല!

ഈ പ്രശ്നം ഇപ്പോള്‍ ആദ്യമായാണ് കേള്‍ക്കുന്നത് - ഇത് വരെ ഇങ്ഗ്നനൊന്ന് കേഏട്ടിട്ടേ ഇല്ല...ഇംഗ്ലീഷ് പത്രത്ത്റ്റിലെ വാര്‍ത്ത് ഒന്ന് നോക്കു -


Schoolgirl commits suicide
Sudipto Mondal
MANGALORE: A 15-year-old schoolgirl hung herself at Mulky in Dakshina
Kannada district on Wednesday morning after she was publicly humiliated
by a suspected Hindutva fringe group, according to eyewitness accounts.
Superintendent of Police N. Sathish Kumar, however, denied the
involvement of any group in her death, stating that she committed suicide
after she was allegedly raped by a friend.
According to Rafique, a helper in the bus in which the victim and another
girl, both sudents of the Aikala PU College, were travelling, they boarded
the bus at Kinnigoli village at 12 noon on Tuesday. They got off the bus at
Moodbidri with Abdul Salim, with whom a girl was friendly. They walked
towards Venoor, where they were allegedly accosted by a group of
suspected Hindutva youths. The girls were berated for being friendly with
someone from another religion and all of them were beaten up. The bus,
on its return journey, was stopped by a second group that dragged Rafique
out and thrashed him. He was taken to where the threewere held.
The captors then called Moodbidri SI Bharathi G., who took the four to the
police station. The parents of one of the girls were summoned.
Salim was
allegedly forced to write a letter of apology. The girl and her family were
allegedly humiliated at the station by a mob. The next morning, the girl
committed suicide. Salim was arrested following a complaint by her father
for rape and abetting suicide of a minor.
- ദ ഹിന്ദു (പ്രകടമായും ലെഫ്റ്റ് പത്രം!)

ലിങ്ക് : http://www.hindu.com/2009/02/12/stories/2009021256500100.htm


അല്ല വീട്ടുകാരെ വിളിച്ച് വരുത്തി കൈമാറുന്നതാകും തീവ്രവാദം....ഇതിലെവിടാണാവോ ബജ്രംഗ്ദല്‍???

ഒരു കാര്യം ചെയ്യുമ്പ്പൊ അതില്‍ ശ്രദ്ധിക്കണാം - അല്ലാതെ അപ്പിയിടുമ്പോ കുപ്പി പൊട്ടിക്കാന്‍ നോക്കരുത്.

അപ്പിയിടുമ്പൊ പത്രം വായിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്ട് - പൈത്സിന്റെ ബുദ്ധിമുട്ടൊഴിവാക്കാനും ക്ലോസ്സറ്റ് ടിഷ്യൂവിന്റെ കാശു ലലഭിക്കാനും.....താങ്കള്‍ അതില്പെടുമെന്ന് തോന്നുന്നു - അല്ലെങ്കില്‍ ദാ ഈ വാര്‍ത്ത അങ്ങുന്ന് കണ്ടേനെ

http://www.mathrubhumi.com/php/newFrm.php?news_id=129211

പിന്നെ ഹിന്ദുക്കള്‍ എന്ന് കണ്ടാല്‍ ഉടനെ അത് സംഘപരിവാര്‍ (കേരളാത്തിനു വെളിയിലാണെങ്കില്‍ സംഘപരിവാര്‍-ബജ്രംഗ്ദല്‍) എന്ന്ന്‍ അലറിവിളിക്കുന്നവരെ പറ്റി കൂടുതലെന്ത് പറയാന്‍!!!!

പബ് സംഭവത്തെ പറ്റി ദേശാഭിമാനി പറഞ്ഞത് വായിച്ചിരിക്കും - സംഘപരിവാര്‍-ബജ്രംഗ്ദള്‍ ഭീക്കരത് എന്ന്!!!!! ശ്രീരാമസേനയും സംഘപരിവാറും തമ്മില്‍ എന്ത് ബന്ധമെന്ന് നകുലനെ തന്നെ മൂ‍ൂന്ന് പോസ്റ്റുണ്ട്....വായിച്ച് നോക്ക്!

കമ്മീസിനു ഹിന്ദു എന്ന് പറഞ്ഞാല്‍ ആകെ രണ്ട് പേരേ അറിയൂ -സംഘപരിവാറും ബജ്രംഗ്ദളും!!!

ഇതെന്താപ്പാ വെള്ളരിക്കാ പട്ടണമോ? ഒരു പെണ്‍കുട്ടി അന്യമതസ്ഥനോട് സംസാരിച്ചതിനു തല്ലിക്കൊല്ലാന്‍!

പണ്ട് കിളിരൂര്‍ ശാരിയുടെ കേസ് പോലെ ഉണ്ട് ഈ സംഭവം - ഹിന്ദു പത്രം വായിച്ചപ്പോള്‍!

(എന്‍ഡി‌എഫ്-പോപ്പുലര്‍ ഫ്രണ്ട് പ്രഭൃതികളുടെ സ്മാര്‍ട്ട് ഫ്രണ്ട് പദ്ധതിയെ പറ്റി ഇന്റലിജെന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പുറത്തായിരുന്നു - തൂ‍...മലയാളി കണ്ടോ ആവോ!)

അപ്പോ ശരി...ഇനി അപ്പിയിട്ട് കഴിഞ്ഞിട്ട് വാ (വെള്ളം ഉപയോഗിക്കണേ...)നമുക്ക് കാണാം...

Rejeesh Sanathanan said...

മുകളില്‍ വന്ന അനോണി ചേട്ടന്‍ ആള് പുലിയാണല്ലോ ..............

അനോണി ചേട്ടന്‍റെ പേരു കിടിലന്‍. അത് ശരി ...ഇങ്ങനെ ഒക്കെ ചെയ്യുന്ന മലയാളികളും ഉണ്ടല്ലേ .......ഭയങ്കരന്‍ തന്നെ ........:)

Anonymous said...

Nakulanu 15yr old kutty suicide cheythathil entha parayanullathu?? Avarum vazhiyil paripaady edukkunnathu kando?? Avalude modesty samrashickan nookkiyathaayirickum alle?? Eniyum ethupole orupaadu adukalundu pattiyakuvan.. ningade annikalloodu parayu. just talk cheythathinu, harrass cheythu kolluka.. vallare nalla samskaaram. keep it up. you fenatics.. I hate fanitics, no matter hindu muslim or christanais.. why don't you ppl think we are indians? and be proud of it? why riot? why brutal killing like Gujrath?? ha, then only they can rule in the Gov. Now election is coming, so BJP and RSS and its all allince need vote, so they need to make some riots especially relegios riots to get some hindu votes.. its purely clear from these recent incidents. anyway,, india nannavukayilla,, ekkoottar nannakkukayum illa. Paavam sadharanakkar. avarkku parithapickane kazhiyu..

Anonymous said...

അമ്പലപ്പുഴ സംഭവം നമ്മുടെ തൂറ്ലുമാത്രം പണിയാക്കിയ മലയാളി അറിഞ്ഞില്ല എന്നു തോന്നുന്നു...

സിപിയെം ബന്ന്ധമുള്ള പ്രതികള്‍ക്കെതിരെ ഒരു കേസെങ്കിലും ഏടുക്കാന്‍ നാട്ടുകാര്‍ തലകുത്തി നിന്നു പ്രതിക്ഷേതിക്കേണ്ടി വന്നു.

ഈ സഭവം കര്‍ണാടകത്തില്‍ ആയിരുന്നു നടന്നിരുന്ന് എങ്കില്‍ വരുന്ന വാര്‍ത്തകള്‍ എങിനെ പോയേനെ...

“മുസ്ലീം സഹപാടികളൊട് സംസാരിച്ച പെണ്‍കുട്ടിലെ ബജരംഗദള്‍-സംഘപരിവാരുകാര്‍ ആക്രമിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടികള്‍......”

Anonymous said...

"ബസിൽ നിന്നും രണ്ടു യാത്രക്കാരെ തട്ടിക്കൊണ്ടുപോയാൽ നിയമപരമായി ഉത്തരവാദിത്വം കണ്ടക്ടർക്കാണ്. രണ്ടാമത് ഡ്രൈവർക്കും. അതു കൊണ്ടാണ് അവരെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെയ്യപ്പെട്ടെന്നു കരുതി ഒരാൾ പ്രതിയാകില്ലല്ലോ. പിന്നെ എം‌എൽ‌എയുടെ മകൾ യാത്ര ചെയ്യുന്നുണ്ടെന്ന് ഫോണിൽ വിളിച്ചു പറഞ്ഞത് അവരാണെന്നു സംശയം മാത്രം. അതു മറ്റൊരു യാത്രക്കാരൻ ചെയ്തതുമാകാമല്ലോ."

അനോണീ, ഇതേ കമന്റ് തന്നെ സെബിന്‍ അബ്രഹാം ജേക്കബ് പേസ്റ്റ് ചെയ്ത് മറുപടി കാണാപ്പുറത്ത് തന്നെ വേണമെന്നില്ല എന്ന് പറഞ്ഞിരിക്കുന്നത് കണ്ടല്ലോ. അവസാനം അനോണിയായി ഇവിടെത്തന്നെ കൊണ്ടുവന്ന് തട്ടി അല്ലേ. മിടുക്കന്‍. ഈ സെബിന്‍ അബ്രഹാം ജേക്കബ് തന്നെയല്ലേ പിള്ളേരു പാര്‍ക്കിലോ ബീച്ചിലോ പോയി രഹസ്യഭാഗങ്ങളിൽ തൊടുകയോ പിടിക്കുകയോ ചെയ്ത് കളിച്ചോട്ടെ, അതിൽ കൂടുതലൊന്നും ചെയ്യാറില്ലല്ലോ എന്ന് ബ്ലോഗിൽ എഴുതിയത്. പക്ഷേ ഈ കേസിൽ ബസ്സിലുള്ള അത്തരം 'സംസാരം' അതിരു കടന്നപ്പോ‌‌ള്‍ ഇടതുപക്ഷ പ്രവര്‍ത്തകനായ കണ്ടക്ടര്‍ രണ്ടിനേയും ഇറക്കിവിട്ട് കല്യാണം കഴിയുന്നത് വരെ രണ്ടു പേരും രണ്ടു ബസ്സിൽ പോയാൽ മതി എന്ന് പറയുകയാൺ ചെയ്തത്. അത് സ്വന്തം പാര്‍ട്ടിയുടെ എംഎല്എ യുടെ മോളായതു കൊണ്ട് മാത്രം. പാര്‍ക്കിലോ ബസ്സിലോ ഇത്തരം 'സംസാരം' നടത്തുന്നത് വേണ്ടപ്പെട്ടവരുടെ, ഉദാഹരണമായി സ്വന്തം പെങ്ങളാണെങ്കിൽ അവര്‍ കുട്ടികളല്ലേ, 'കളിച്ചോട്ടെ' എന്നു വിചാരിക്കുന്നയാളാണോ ഈ മാന്യ അനോണി? പക്ഷേ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോ‌‌ള്‍‌‌ പയ്യന്‍ ഇടങ്ങേറുണ്ടാക്കിയപ്പോ‌‌ള്‍ കണ്ടക്ടര്ക്ക് കൂട്ടുകാരെ വിളിക്കേണ്ടി വന്നു. ഇത്രയും നടന്നത് ഡീസന്റ്. പക്ഷേ അതിനു ശേഷം പയ്യന്റെ ജാതിയും മതവും തപ്പിപ്പിടിച്ച് രാമസേനയുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കിയത് പാളിപ്പോയി. ചെയ്തത് ചെയ്തു എന്നു പറയാനെന്താൺ മടി സഖാവേ?

അഹങ്കാരി... said...

പതിനഞ്ചു കാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - മാതൃഭൂമി വാര്‍ത്ത


http://www.mathrubhumi.com/php/newFrm.php?news_id=129137&n_type=NE&category_id=3&Farc=


ഇനി പീഡിപ്പിച്ചത് മറ്റൊരു സമുദായാംഗമായതു കൊണ്ടാണാത്മഹത്യ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍?

അമ്പലപ്പുഴയില്‍ മരിച്ചാ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചത് മറ്റു സമുദാ‍യത്തിലെ അംഗങ്ങളായിരുന്നു.രക്ഷിക്കാന്‍ ശ്രമിച്ചത് സിപി‌എം പ്രവര്‍ത്തകരും എസ്‌എഫ്‌ഐയും

ന്യൂനപക്ഷസംരക്ഷണം?

എന്തു കൊണ്ടാണ് രാജ്യസ്നേഹികാള്‍ക്കൊന്നും മുഖമില്ലാത്തത്?

Anonymous said...

Ethu njan veroru postil ninnu copy ceythathanu. vaayickuka.
Anonymous said...
പ്രതികള്‍ ശ്രീരാമസേനക്കാര്‍ തന്നെ: ഡിവൈഎഫ്ഐ
ദേശാഭിമാനി 11022009

തിരു: ശ്രീരാമസേനയുടെ അഴിഞ്ഞാട്ടം ഡിവൈഎഫ്ഐയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു. ജനരോഷത്തില്‍നിന്നു തലയൂരാനാണ് ബിജെപി നേതൃത്വം വിചിത്രമായ വാദഗതിയുമായി രംഗത്തുവന്നിരിക്കുന്നത്.

കണ്ണരൂവിലെ ബജ്രംഗ്ദള്‍ കേന്ദ്രത്തിലെ ക്രിമിനല്‍ സംഘത്തെ അമര്‍ച്ചചെയ്യാന്‍ ബിജെപി ഭരണത്തിനുകീഴില്‍ പൊലീസ് മടിക്കുകയാണ്. യഥാര്‍ഥ പ്രതികളെ ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. ഒന്നാംപ്രതി ബസ് ക്ളീനര്‍ രാജേഷ് ബജ്രംഗ്ദള്‍ സജീവപ്രവര്‍ത്തകനും ഒന്നരവര്‍ഷംമുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ്. രണ്ടും മൂന്നും പ്രതികളായ രഞ്ജിത്തും മംഗലാപുരം സ്വദേശി പ്രകാശും ശ്രീരാമസേന-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍തന്നെ. നാലാംപ്രതി ബസ് ഡ്രൈവര്‍ കൂടിയായ നെല്ലിത്തലയ്ക്കാരന്‍ അരവിന്ദദാസ് സിപിഐ എം പ്രവര്‍ത്തകനാണെന്ന് കള്ളപ്രചാരണവും ബിജെപി നടത്തുന്നു. അരവിന്ദ്ദാസിന്റെ ഭാര്യ ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബദിയഡുക്ക പഞ്ചായത്തില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. അഞ്ചാംപ്രതി മീഞ്ചയില്‍ സതീഷ് സിപിഐ പഞ്ചായത്ത് മെമ്പര്‍ കരിയപ്പഷെട്ടിയുടെ മകനാണ്. മകന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണെന്ന് കരിയപ്പഷെട്ടി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും ഡിവൈഎഫ്ഐയുമായോ സിപിഐ എമ്മുമായോ ബന്ധമില്ല.

നിയമവാഴ്ചയെ വെല്ലുവിളിച്ച് പരസ്യമായ കലാപാഹ്വാനമാണ് ശ്രീരാമസേനാ തലവന്‍ മുതലിക് മുഴക്കുന്നത്. സൌഹൃദവും സാഹോദര്യവുമൊക്കെ മതംനോക്കിയാകണമെന്ന ഫാസിസ്റ് ജല്‍പ്പനം കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് കലാപം സൃഷ്ടിക്കാനും മതധ്രുവീകരണത്തിനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ശ്രീരാമസേനാ ആക്രമണവുമായി ഡിവൈഎഫ്ഐയെ ചേര്‍ത്തുകെട്ടാന്‍ ശ്രമിക്കുന്ന ബിജെപി വക്താവ് പ്രതാപ്റൂഡി ആര്‍ജവമുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് രാജേഷ് വെല്ലുവിളിച്ചു. ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും നിമിഷങ്ങള്‍ക്കകം വിഴുങ്ങുകയും ചെയ്തത് ജനങ്ങള്‍ കണ്ടതാണ്. തുളുനാട്ടിലെ ഡിഎഫ്ഐ നേതാവായിരുന്ന ഭാസ്കര കുമ്പളയെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയപ്പോഴും മുഹമ്മദ് റഫീഖിനെ വധിച്ചപ്പോഴും ഹീനമായ പ്രചാരണവുമായി ബിജെപി രംഗത്തുവന്നിരുന്നു. മതനിരപേക്ഷതയ്ക്കും നാടിന്റെ സ്വസ്ഥതയ്ക്കും സ്വൈര്യജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ് ക്രിമിനല്‍ സംഘത്തെ പ്രതിരോധിക്കാന്‍ കള്ളപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു

അഹങ്കാരി... said...

ഹ ഹ ഹ ഹ

ഹെന്റമ്മോ!!!!

രാജ്യസ്നേഹീ
ചിരിപ്പിക്കാതെ...

എനിക്കിനി ചിരിക്കാന്‍ വയ്യേ.!!!

രാജ്യസ്നേഹി ആരാണെന്ന് വ്യക്തമായങ്ങട് മാനസിലായേ....

ഡിവൈഎഫ്‌ഐ!!!പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഡിഫി സംസാരിക്കുമെന്ന്നു വിശ്വസിക്കാനും മമത്രം വിഢികളല്ല സ്നേഹീ മറ്റുള്ളവര്‍!!!

ശ്ര്രീരാമസ്നേന അല്ല , സംഘപരിവാറാണേന്നാണല്ലോ ഇത് വരെ അവര്‍ പറഞ്ഞത്???അതൊന്നും മാഷു കണ്ടില്ലാരുന്നു!!!!!


ഹെനിക്കെന്ത് ചെയ്യണമെന്നറിയാന്‍ വയ്യേ!!!ചിരിനിര്‍ത്തീട്ട് വേണ്ടേ???

ഹെന്റെ മാഷേ - കേട്ടിട്ടുണ്ടോ???

“ആര്‍‌എസ്‌എസ് ഗുണ്ടകള്‍ കിണറ്റില്വീണ കുട്ടിയെ രക്ഷിച്ചു” എന്ന്??? പഴയ ബ്ലോക്ക് പ്രിന്റിംഗ് കാലത്തെ ദേശാഭിമാനി വാര്‍ത്തയാ!!!

ബെസ്റ്റ് കണ്ണാ ബെസ്റ്റ്!!!

----ഒരു സംശയം - ഈ കോഴക്കേസ്, ലാവലില്‍, ദേശ്ശാഭിമാനി ബോണ്ട്, സിംഗൂര്‍, നന്ദിഗ്രാം, തപസി മാലിക്, അമ്പലപ്പുഴ കേസ്....ഇവയിലേതെങ്കിലും ഒന്ന് ദേശാഭിമാനിയില്‍ വന്നതായി അറിയുമോ രാജ്യസ്നേഹീ????


ഇപ്പോ മനസിലായി...രാജ്യസ്നേഹി തന്നെ...രാജ്യം റഷ്യായാണോ ക്യൂബയാണോ ചൈന്യാണോ എന്ന സംശയമേ ഉള്ളൂ‍....

പക്ഷേ പ്രതികളുടെ അച്ചനമ്മമാര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തല്ലോ അതിനീ ഇപ്പോ എന്ത് ചെയ്യും!

Anonymous said...

ദേശാഭിമാനി അണ്ണോ!!! തൊലിക്കട്ടിക്ക്‌ ഒരു നല്ല നമസ്കാരം!!!!

ഇപ്പോൾ അറസ്റ്റിലായവരെല്ലാം സംഘപരിവാറാണെന്നു പറയുന്നു. അതേ സമയം തന്നെ യഥാർത്ഥപ്രതികളെയൊന്നും അറസ്റ്റുചെയ്തിട്ടില്ല എന്നു വാദിക്കുകയും ചെയ്യുന്നു. അവിടെത്തന്നെ പാളിയല്ലോ അണ്ണാ പിടിച്ചുനിൽക്കാനുള്ള ശ്രമം. ഹഹഹ. നാണക്കേടുമൂലം കമ്പ്ലീറ്റ്‌ സമനില തെറ്റിയോ അണ്ണാ.

ചങ്ങനാശേരിയിൽ പോലീസുകാരനെ തലക്കടിച്ചു കൊന്ന കുട്ടിസഖാക്കന്മാരുടെ കാര്യം പറഞ്ഞപോലെ, സത്യം ജനം മുഴുവൻ അറിഞ്ഞുകഴിഞ്ഞസ്ഥിതിക്ക്‌ ഇനിയെങ്കിലും വല്ലവരുടെയും തലയിൽ വയ്ക്കാൻ നോക്കാതിരിക്കുന്നതല്ലേ അണ്ണാ നല്ലത്‌?

സി.പി.എമ്മുകാർ റഫീഖിനെ വധിച്ചപ്പോഴും ഹീനമായ പ്രചാരണവുമായി ബിജെപി രംഗത്തുവന്നിരുന്നെന്നോ! എന്തരായിരുന്നണ്ണാ പ്രചാരണം? ഏവനായിരുന്നണ്ണാ കള്ളപ്രചാരണം നടത്തിയത്‌? നാണം കെട്ടു തൊലിപൊളിഞ്ഞിട്ടും അത്‌ ഇതുവരെ വിടാറായില്ലേ അണ്ണാ? അരവിന്ദദാസിന്റെ ഭാര്യയുടെ കോൺഗ്രസ്‌ ബന്ധം പറയുന്നതല്ലാതെ അങ്ങേരുടെ കാര്യം പറയാത്തത്‌ എന്തരണ്ണാ? അവൈൻ നല്ല തെളിഞ്ഞ ഭാഷയിൽ ഡ്.വൈ.എഫ്‌.ഐ.ക്കാരനാണെന്നു പറയുന്ന വീഡിയോ നിങ്ങൾ എങ്ങനെ ഡിലീറ്റും അണ്ണാ? കൊച്ചിന്ന്റ്റെ കൂടെയിരുന്ന പയ്യൻ മുസ്ലീമാണെന്ന്‌ കണ്ടുനിൽക്കുന്നവർക്ക് എങ്ങനെ മനസ്സിലായി അണ്ണാ? ആ പെൺകൊച്ച്‌ കമ്മ്യൂണിസ്റ്റല്ലേ അണ്ണാ? അവൾ ഹിന്ദുവാണെന്നു തോന്നിയതെങ്ങനെ അണ്ണാ? സി.പി.എമ്മുകാരന്റെ മകൾ വല്ലവന്റെയും കൂടെപ്പോയാൽ മറ്റുള്ളവർക്കെന്താണു ചേതം അണ്ണാ? അതുകണ്ടാൽ മാർക്സിസ്റ്റുകാരല്ലേ ഇടപെടുകയുള്ളൂ അണ്ണാ? അവന്മാർ കൊച്ചിനെ ഒരുമാതിരി കൂതറ സെറ്റപ്പിൽ കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ചെന്നേയുള്ളൂ കലിപ്പാക്കരുത്‌ എന്ന്‌ അഡ്വക്കേറ്റു പറയുന്ന വീഡിയോ കണ്ടിട്ട്‌ എന്തരു തോന്നണണ്ണാ? ("The accused were angered by seeing their CPM MLA's daughter with the boy and they were oly trying to protect the girl's modesty from being compromised," defence lawyer PP Hegde told.)

ആ കൊച്ചൻ ക്ലാസ്‌മേറ്റിന്റെ സഹോദരനാണെന്നു പെൺകൊച്ചു പറഞ്ഞതു നുണയല്ലേ അണ്ണാ? ആ കൊച്ചന് പെൺകൊച്ചിന്റെ കൂടെപ്പഠിക്കുന്ന ഒരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ അണ്ണാ‍! ഇങ്ങനെയുള്ള അനേകമനേകം ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞിട്ടു മാത്രം അഭ്യാസം കളിക്കുന്നതല്ലേ നല്ലത്‌ അണ്ണാ‍? വീണാൽ പൊടിയും തട്ടി പോകുന്നതിനു പകരം ഉരുളാൻ നോക്കിയാൽ കൂടുതൽ പൊടിപറ്റുകയല്ലേ ഉള്ളൂ അണ്ണാ?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നത്‌ ആരാണെന്റെ അണ്ണാ? തൊലിക്കട്ടിയിൽ കാണ്ടാമൃഗവുമായി മത്സരിക്കാനുള്ള പരിപാടിയാണോ അണ്ണാ? പാവം കാണ്ടാമൃഗം തോറ്റുതൊപ്പിയിടുമല്ലോ അണ്ണാ.

ഇതൊക്കെയാണെങ്കിലും, പറഞ്ഞപോലെ നുണയന്മാരുടെ പാർട്ടിയിൽ‌പ്പെട്ട ആ നുണയൻ എം.എൽ.എ,യുടെ നുണച്ചി മകളുടെ മോഡസ്റ്റിയുടെ കാര്യം എന്തരായണ്ണാ? മാർക്സിസ്റ്റ്‌ അണ്ണന്മാരുടെ കയ്യിൽ സേഫു തന്നേ?

മനുഷ്യരായാൽ കുറച്ചൊക്കെ നാണം വേണ്ടേ അണ്ണാ? അബദ്ധം പറ്റിപ്പോയ സ്ഥിതിക്കു സമസ്താപരാധം പറഞ്ഞു തലയൂരാൻ നോക്കെന്റെ അണ്ണോ!!കണ്ടു നിൽക്കുന്നവർക്കു പോലും തൊലിപൊളിഞ്ഞ് പോകണല്ലാ..

Anonymous said...

ദേശാഭിമാനിയേയ്‌...
ചില ചോദ്യങ്ങൾ.

1. രാമസേന മുതലായ ഏതെങ്കിലും സംഘടനകളുമായി തങ്ങളുടെ മക്കൾക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ പ്രതികളുടെ മാതാപിതാക്കൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായി മറ്റു പത്രങ്ങൾ റിപ്പോർട്ടുചെയ്തിരിക്കുന്നല്ലോ. സംഗതി നേരോ നുണയോ?

2. പ്രതികൾ രാമസേനക്കാരാണെന്ന്‌ കുഞ്ഞമ്പുവിന് എങ്ങനെ അറിയാം? എന്താണ് അദ്ദേഹത്തിന്റെ വാദത്തിന്റെ അടിസ്ഥാനം?

3. ചെറുപ്പക്കാരൻ മുസ്ലീമാണ് എന്നത് എടുത്തിട്ടത്‌ ബോധപൂർവ്വം വർഗ്ഗീയത തിരുകാനുള്ള സി.പി.എം. ശ്രമത്തിന്റെ ഭാഗമായിരുന്നില്ലേ? ആ ചെറുപ്പക്കാരൻ മുസ്ലീമാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ സി.പി.എം.കാർ ഉപദ്രവിക്കാതെ വിട്ടേക്കുമായിരുന്നു എന്നതല്ലേ സത്യം?

4. പെൺകുട്ടിയെ മർദ്ദിച്ചു എന്നതും തെറ്റായ പ്രചാരണമായിരുന്നില്ലേ? ആൺകുട്ടിയെ മാത്രമല്ലേ ഉപദ്രവിച്ചത്‌?

5. എം.എൽ.എ.യുടെ കുടുംബത്തിനും പാർട്ടിക്കും വലിയ നാണക്ക്കേടുണ്ടാക്കിയ ആ സംഭവം ഒതുക്കിത്തീർക്കുകയല്ലായിരുന്നോ വേണ്ടത്‌? അതിനു പകരം ഇതൊരു ദേശീയതലത്തിലുള്ള പ്രശ്നമാക്കി അവതരിപ്പിച്ചത്‌ പാർട്ടിയുടെ മേൽ തീർത്താൽ തീരാത്ത അനവധി കളങ്കങ്ങളിൽ ഒന്നുകൂടി ചേർത്തില്ലേ?

Anonymous said...

ദേശാഭിമാനി വാര്‍ത്ത :


സംഘപരിവാര്‍ ഭീഷണിയെ കൂറച്ച് കാണാരുത് : പിണറായി

പാലക്കാട് : സമൂഹത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി കാണാതിരുന്നുകൂ‍ടെന്ന് സിപി‌ഐ എം സമസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.മംഗലാപുരത്ത് പെകുട്ടികളെ ആക്രമിച്ചതും സി എച്ച് കുഞ്ഞമ്പു എം‌എല്‍‌എയുടെ മകളെ തട്ടിക്കൊണ്ടുപോയതുമൊക്കെ ന്നിസാരമായി കാണരുത്.വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വനിതാ നയം കൊണ്ടു വരുന്നത്.വി‌എസ്- പിണറായി അഭിപ്രായങ്ങളില്‍ വൈരുദ്ധ്യമില്ലെന്ന് ചോദ്യത്തിനു മറുപടീയായി അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയിലുള്ളവരെല്ലാം പാര്‍ട്ടി നിലപാടാണു പറയൂന്നത്.ബാലാനന്ദന്റെ കത്തു സംബന്ധിച്ച വിവാദത്തില്‍ വി ‌എസ്സിന്റെ പ്രതികരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ചോദ്യവും ഉത്തരവും പരിശോധിച്ചാലേ മറുപടി പറയാന്‍ കഴിയൂ എന്ന് അദ്ദേഹമ പറഞ്ഞു.കത്തില്ലെന്ന് പിബി പറാഞ്ഞത് കത്തില്ലാത്തതു കൊണ്ടാണ്

അഹങ്കാരി... said...

ഹെന്റെ രാജ്യസ്നേഹീ...

ഇങ്ങനെ ചിരിപ്പിക്കാതെന്ന്...

പിണറായി സഖാവിനു അല്ലെങ്കില്‍ തന്നെ ലവല്‍ വിട്ടിരിക്കിയാ...ഈ ലവലിന്റെ ഒരു കളിയേ!!!

ഈ ശ്രീരാമസ്നേന എന്നതും ഈ സംഘപരിവാര്‍ എന്നതും (രണ്ടിനേപ്പറ്റിയും ഒരു സാമാന്യവിവരമെങ്കിലും ഉണ്ടെങ്കില്‍) തമ്മിലുള്ള ബന്ധത്തെ പറ്റി പലരും പലവട്ടം പറഞ്ഞിട്ടും മനസിലാവാത്തതില്‍ അത്ഭുതമില്ല...

ഒന്നാമത് തിരഞ്ഞെടുപ്പട്റ്റുക്കുന്നു....കേരളത്തിലാണേ ലാവ്ലിന്‍ കൊണ്ട് പൊറുതി മുട്ടീരിക്കുന്നു...പിന്നെ ആകെ ശരണം മുസ്ലീം വോട്ടാ...ഇതിനിപ്പോ മറ്റ് കുന്നായ്മ ഒന്നും കണ്ടില്ല! അപ്പോദാ കെടക്കണൊരു മുട്ടന്‍ സാധനം...ഇരികട്ട്! അല്ലേ???

എടുത്തുപിടിച്ച ഒടനേ പ്രതികള്‍ ശ്രീരാമസേനക്കാരാണെന്ന് പരാതി കൊടുത്ത കുഞ്ഞമ്പു എമ്മെല്ലേ ഗണിച്ചറീഞ്ഞോ? അതോ പാഴൂര്‍ പടിപ്പുരേന്നോ!!!അല്ലെന്ന് എകെജി സെന്റര്‍ രാഷ്ട്രീയ ജ്യോതിഷാലയത്തിന്ന്...അല്ലാ പിന്നെ!

ഹെന്റെ രാജ്യസ്നേഹീ...

ഇനീയുമ്ം ആ സ്നേഹം (സ്നേഹം രാജ്യത്തോടാണോ പിണറായിയോടാണോന്ന് മനസിലായി) വിളമ്പി സ്വയം നാറണോ? അതോ ദേ മുകളിലെ തൂ...മലയാളിയെ ചുമന്നേ അടങ്ങൂ എന്ന വാശിയിലാണോ?

Unknown said...

ഈ വിഷയത്തിൽ ദേശാഭിമാനി വാർത്തകളും പിണറായിയുടെ പ്രസ്താവനകളുമൊക്കെ ഇവിടെ കൊണ്ടുവന്നിടുന്ന പാവം അനോണി സുഹൃത്തേ,

സി.പി.എമ്മിനെ താങ്കൾ ഇങ്ങനെ നാണം കെടുത്തരുത്‌. ലാവ്‌ലിൻ വിഷയത്തിൽ ഒന്നാമതേ മുഖം പൊക്കി നോക്കാൻ വയ്യാത്ത അവസ്ഥയാണ്. അങ്ങനെയിരിക്കെ കൂനിന്മേൽ കുരു എന്നതുപോലെയാണ് കുഞ്ഞമ്പു ഒരു വെടി പൊട്ടിച്ചു കളഞ്ഞത്‌. വല്ലാത്ത നാണക്കേടായിപ്പോയി. ഇനിയിപ്പോൾ ആകെ ചെയ്യാനുള്ളത്‌ മുമ്പ്‌ ഈ വിഷയത്തിൽ എന്തെല്ലാം പറഞ്ഞോ അതെല്ലാം എത്രയും പെട്ടെന്നു വിഴുങ്ങുക എന്നതു മാത്രമാണ്. പറഞ്ഞതും എഴുതിയതുമൊക്കെ കണ്ടിട്ടേയില്ലെന്നു നടിക്കുക. അപ്പോളുണ്ട്‌ താങ്കൾ വീണ്ടും ആ പറഞ്ഞതൊക്കെ പൊക്കിപ്പിടിച്ചുകൊണ്ടു വരുന്നു! സി.പി.എമ്മിനെ രക്ഷപെടാൻ സമ്മതിക്കില്ല എന്നു വരുമോ? അതോ ഇനി താങ്കളൊരു സി.പി.എം. വിരുദ്ധനാണെന്നു തന്നെ വരുമോ? മനപ്പൂർവ്വം സി.പി.എമ്മിനെ ആക്ഷേപിക്കാൻ ചെയ്യുന്നതാണെന്നു വരുമോ?

എന്തായാലും, ഇട്ട സ്ഥിതിക്ക്‌ ആ പെൺകൊച്ചു പറഞ്ഞതൊക്കെക്കൂടി കോപ്പി ചെയ്തിടാമായിരുന്നില്ലേ? കൂടെക്കണ്ട ചെറുപ്പക്കാരൻ സഹപാഠിയുടെ സഹോദരനാണെന്നൊക്കെയായിരുന്നല്ലോ പറഞ്ഞുവച്ചത്‌. പക്ഷേ ആ കൊച്ചന് പെൺകൊച്ചിന്റെ ക്ലാസിൽ പഠിക്കുന്ന സഹോദരങ്ങളില്ലല്ലോ. അല്ല - ഒന്നോർത്താൽ എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരന്മാരല്ലേ - അങ്ങനെ ഏതോ ഒരു സഹോദരിയുടെ കാര്യം പണ്ടു കൊച്ചിൻ ഹനീഫ പറഞ്ഞുവച്ചിരുന്നു - അതുതന്നെയാവും ഇവിടെയും വാദം - ഇല്ലേ‌?

അറസ്റ്റുചെയ്യപ്പെട്ടവർ സംഘപരിവാറുകാരാണെന്നു പറയാനുള്ള തൊലിക്കട്ടി ഇപ്പോളും ദേശാഭിമാനി ലേഖകന്മാർക്കു മാത്രമേയുള്ളൂ. അവരുടെ മാതാപിതാക്കൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്‌ ‘അമ്മച്ചിയാണെ ... മക്കൾ കമ്മ്യൂണിസ്റ്റുകാരാണേ.. കുഞ്ഞമ്പുവിനു വേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയിട്ടുണ്ടേ’ എന്നൊക്കെയാണ്. മാതൃഭൂമി അങ്ങനെയാണു റിപ്പോർട്ടു ചെയ്തത്‌. സംഘപരിവാറുമായി പുലബന്ധം പോലുമില്ലെന്നു പറഞ്ഞെന്നാണ് മനോരമ പറഞ്ഞത്‌. ഈ പത്രങ്ങൾക്കൊന്നും സംഘപരിവാർ അനുകൂലമായി എഴുതേണ്ട യാതൊരു കാര്യവുമില്ലാത്തതു കൊണ്ട്‌ സത്യവാങ്മൂലവാർത്ത അവിശ്വസിക്കാനും തോന്നുന്നില്ല. താങ്കൾ ആ വാർത്തകൾ വായിച്ചു കാണുമോ എന്തോ? അതോ നുണ നേരത്തേ അറിയിക്കുന്ന പത്രം മാത്രമേ വായിക്കൂ എന്നു ശാഠ്യമുണ്ടോ ആവോ?

എന്തായാലും, തമാശകൾ സൃഷ്ടിക്കുന്നതിനിടയ്ക്ക്‌ സമയം കിട്ടുകയാണെങ്കിൽ ഇനിപ്പറയുന്നതൊക്കെ വെറുതെയൊന്ന്‌ ആലോചിച്ചു നോക്കൂ.

(1) ആ ചെറുപ്പകാരൻ മുസ്ലീമാണെന്നു നെറ്റിയിലൊട്ടിച്ചിട്ടില്ലായിരുന്നെങ്കിൽ‌പ്പിന്നെ ആളുകൾ എങ്ങനെയറിഞ്ഞു അവന്റെ മതം?

(2) പെൺകുട്ടി മുസ്ലീമല്ല എന്ന്‌ എങ്ങനെയറിഞ്ഞു?

(3) അപ്പോൾ, ആളുകൾക്ക്‌ അവരെ നേരത്തെ അറിയാമായിരുന്നെങ്കിൽ (കൊച്ചിന്റെ അച്ഛനു വേണ്ടി പ്രവർത്തിച്ചിട്ടുള്ള കണ്ടക്ടർക്കു പിന്നെ അറിയാതെ? - അതു പോട്ടെ..)..നേരത്തെ അറിയാമെങ്കിൽ, സംഘപരിവാർ പ്രവർത്തകർക്ക്‌ എന്തിന്റെ കേടാണ് കുഞ്ഞമ്പുവിന്റെ മകളുടെ കാര്യം നോക്കാൻ?

(4) ഒരു നിമിഷം ചിന്തിച്ചാൽത്തന്നെ പൊള്ളത്തരം പിടികിട്ടുമായിരുന്ന ഇത്തരം കാര്യങ്ങൾ പറഞ്ഞ്‌ തെറ്റിദ്ധാരണയുണ്ടാക്കി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചത്‌ അതീവകുറ്റകരമല്ലേ?

(5) ഈ കള്ളപ്രചാരണങ്ങളുടെ പേരിൽ ഏതെങ്കിലും ഒരൊറ്റയാളുടെയെങ്കിലും മനസ്സിൽ അല്പമെങ്കിലും മതസ്പർദ്ധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ഈ നാട്ടിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ സംഘപരിവാർ സംഘടനകളോ ഒന്നും ഉത്തരവാദികളല്ല. പ്രചാരണം അഴിച്ചുവിട്ട സി.പി.എമ്മും അത്‌ ഏറ്റുപിടിച്ച കോൺഗ്രസും മാത്രമാണ് അക്കാര്യത്തിൽ പൂർണ്ണ ഉത്തരവാദികൾ. ശരിയല്ലേ?

സമയം കിട്ടുമ്പോൾ ഇതൊക്കെയൊന്ന്‌ ആലോചിച്ചുനോക്കൂ. പാർട്ടിയും ഈ രാജ്യവുമൊക്കെ നേരിടുന്ന യഥാർത്ഥവെല്ലുവിളികളെന്തൊക്കെയാണെന്ന്‌ ഒരു ഉൾക്കാഴ്ച ലഭിച്ചേക്കും. കൊഴിഞ്ഞുപോക്കിനേക്കുറിച്ചൊക്കെ ഇനിയും ഒരു ചർച്ചവന്നാൽ കോണ്ട്രിബ്യൂട്ടുചെയ്യാനും പറ്റിയേക്കും.

Unknown said...

മുകളിലത്തെ കമന്റിൽ‌പ്പറഞ്ഞ മാതൃഭൂമി വാർത്ത കോപ്പിചെയ്ത്‌ ഇവിടെയിടുന്നു.

മംഗലാപുരം: സി.എച്ച്‌.കുഞ്ഞമ്പു എം.എല്‍.എ. യുടെ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ സതീഷ്‌ സി.പി.ഐ. പ്രവര്‍ത്തകനും അരവിന്ദാക്ഷ സി.ഐ.ടി.യു. പ്രവര്‍ത്തകനും ആണെന്ന്‌ കോടതിയില്‍ സത്യവാങ്‌മൂലം.

സതീഷിന്റെ പിതാവും മീഞ്ച പഞ്ചായത്തിലെ സി.പി.ഐ. അംഗവുമായ കരിയപ്പയും അരവിന്ദാക്ഷയുടെ പിതാവ്‌ നാരായണ മണിയാണിയുമാണ്‌ മംഗലാപുരം ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‌കിയത്‌. രാഷ്ട്രീയമായി താനും മകനും സി.പി.ഐ. പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞമ്പുവിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു എന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. മകള്‍ ചന്ദ്രപ്രഭ തനിക്ക്‌മുമ്പ്‌ സി.പി.ഐ.യുടെ പഞ്ചായത്ത്‌ മെമ്പറായിരുന്നു എന്നും കരിയപ്പ വ്യക്തമാക്കി.

തന്റെമകന്‍ പത്തുവര്‍ഷമായി സി.ഐ.ടി.യു. വിന്റെ സജീവ പ്രവര്‍ത്തകനാണെന്ന്‌ നാരായണ മണിയാണി സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.

Anonymous said...

പാർട്ടിയും ഈ രാജ്യവുമൊക്കെ നേരിടുന്ന യഥാർത്ഥവെല്ലുവിളികളെന്തൊക്കെയാണെന്ന്‌ ഒരു ഉൾക്കാഴ്ച ലഭിച്ചേക്കും.

......രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കുന്ന പോസ്റ്റുകള്‍ ഇടൂ നകുലന്‍ ജീ.

Unknown said...

>>[rajya snehi said... February 12, 2009 11:20 AM]
"Nakulanu 15yr old kutty suicide cheythathil entha parayanullathu??"<<

[നകുലൻ] സുഹൃത്തേ, നിങ്ങളേപ്പോലുള്ളവർ ചേർന്ന്‌ ഇങ്ങനെ രാജ്യത്തെ സ്നേഹിച്ചു ശ്വാസം മുട്ടിച്ചു കൊല്ലരുത്‌ എന്നു തന്നെയാണ് ആദ്യം തന്നെ പറയാനുള്ളത്‌.

കുട്ടിയുടെ കഥ ഇവിടെപ്പറഞ്ഞതെന്തുകൊണ്ടാണെന്നു മനസ്സിലായി. അതും സംഘപരിവാറിന്റെ തലയിൽ വച്ചുകൊണ്ടുള്ള(!!!) വിചിത്രമായ വാർത്തകൾ ശ്രദ്ധിക്കാതിരുന്നില്ല. മംഗലാപുരത്ത്‌ ഇതുവരെ നടന്നതിലെല്ലാം കാര്യമെന്തെന്നറിയാതെ എടുത്തുചാടി സംഘപരിവാറിനെ ചീത്തവിളിക്കാൻ നടത്തിയ ശ്രമങ്ങൾ തിരിച്ചടിയായ സ്ഥിതിക്ക്‌ ഇനിയെങ്കിലും അബദ്ധം കാണിക്കാതിരിക്കാനല്ല - മറിച്ച്‌ - മണ്ടത്തരങ്ങൾ ആവർത്തിക്കാനാണല്ലോ പുറപ്പാട്‌! ഇത്തവണയെങ്കിലും വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ ഇനി അടുത്തതിൽ പിടിച്ച്‌ ഭർത്സനം തുടങ്ങിക്കളയാമെന്നായിരിക്കും - അല്ലേ?

ജീവിതത്തിനു ‘ശ്രുതിഭംഗം’ വന്ന മറ്റൊരു കുട്ടിയുടെ കാര്യം കൂടി വാർത്തയായതു ശ്രദ്ധിക്കാതിരുന്നില്ല. ദു:ഖകരമായ ആ വാർത്ത മാതൃഭൂമിയിൽ വായിച്ചത്‌ ഇങ്ങനെയായിരുന്നു.
----------------------------------
മാനഭംഗം: പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

മംഗലാപുരം:മാനഭംഗത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി ആത്മഹത്യചെയ്‌തു. കാര്‍ക്കള കിന്നിഗോളിക്കടുത്ത താളിപ്പാടി ഗ്രാമത്തിലെ പാംപെ ഹൈസ്‌കൂള്‍ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിനി അശ്വിനി കുലാല്‍(16) ആണ്‌ ബുധനാഴ്‌ച ആത്മഹത്യചെയ്‌തത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ മുല്‍ക്കി മൂഡബിദ്രി റൂട്ടിലോടുന്ന അഭിമാന്‍ ബസ്സിലെ കണ്ടക്ടര്‍ അബ്ദുള്‍സലാമിനെ(26) മുല്‍ക്കി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ബസ്സില്‍ സ്ഥിരമായി യാത്രചെയ്യാറുള്ള വിദ്യാര്‍ഥിനിയെ ചതിയില്‍ വേണൂരിനടുത്ത മാറൂറില്‍ കുന്നിന്‍മുകളില്‍ എത്തിച്ചാണ്‌ സലാം മാനഭംഗപ്പെടുത്തിയത്‌. സംഭവം കാണാനിടയായ നാട്ടുകാര്‍ ഇരുവരെയും പിടികൂടി ചൊവ്വാഴ്‌ച മൂഡബിദ്രി പോലിസില്‍ ഏല്‌പിച്ചിരുന്നു. അച്ഛനെ വിളിച്ചുവരുത്തി കാര്യം അറിയിക്കുകയും പെണ്‍കുട്ടിയെ അദ്ദേഹത്തെ ഏല്‌പിക്കുകയും ചെയ്‌തു.

സംഭവത്തെ തുടര്‍ന്ന്‌ ബുധനാഴ്‌ച ആരും വീട്ടിലില്ലാത്ത നേരത്ത്‌ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ടതായി പോലീസ്‌ സ്ഥിരീകരിച്ചു.
----------------------------------

മംഗലാപുരത്തെ ഒരു പ്രാദേശികപത്രത്തിൽ കണ്ടതും അങ്ങനെതന്നെയാണ്.

A certain young girl who was seduced to have sex with a man of 26 years killed herself to hide her shame on Tuesday night.
(Teenager commits suicide to hide shame)

മാതൃഭൂമി “നാട്ടുകാർ” എന്നു പറഞ്ഞവരേക്കുറിച്ചു തന്നെയായിരിക്കണം മാംഗ്ലൂരിയൻ “ചില മുതിർന്നവർ” എന്നു പറഞ്ഞത്‌.

Some elders who caught the man in a compramising condtion along with the girl handed over the girl to the Moodbidri police station.
Later her parents took her home and was reprimaded for her behaviour. Unable to control the shame that has come over her she consumed poison and killed herself. The complaint lodged with the Mulky police by Mr. Moolya says that Saleem had raped his daughter and was responsible for her death.
----------------------------------

കഷ്ടകാലത്തിന് ആ മനുഷ്യന്റെ പേര് സലീമെന്നായിപ്പോയില്ലേ - രാമസേനയോ ബജ്രംഗ്‌ദളോ സംഘപരിവാറോ ഒക്കെ പെൺകൊച്ചിനെ തല്ലിയിട്ടുണ്ടാവും - അതുകൊണ്ടു തന്നെ അതു മരിച്ചത്‌ - ഉറപ്പ്‌! അല്ലേ?

എന്റെ സുഹൃത്തേ, അസംബന്ധങ്ങൾ കേട്ടാലുടൻ വിശ്വസിക്കാൻ തക്ക ആലോചനാശൂന്യമായ ഒരു തലച്ചോറിനുടമയായിരിക്കാം താങ്കൾ. പക്ഷേ എല്ലാവരും അങ്ങനെയല്ല. ആക്ഷേപിക്കാൻ പറയുന്നതല്ല. ഇനിയെങ്കിലും ആലോചിക്കൂ എന്ന്‌ അപേക്ഷാരൂപത്തിൽത്തന്നെ പറയുന്നതായിക്കരുതുക. ഒരു മുസ്ലീമിനോടു സംസാരിച്ചുവെന്നു വച്ച്‌ ആരെങ്കിലും ഒരു പെൺകുട്ടിയെ തല്ലുക എന്നൊക്കെ വച്ചാൽ! അല്ല സുഹൃത്തേ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? നമ്മുടെ പൌരന്മാരിലെ ഒരു പ്രമുഖവിഭാഗം തന്നെയാണ് മുസ്ലീങ്ങൾ. ലോകത്ത്‌ മുസ്ലീം ജനസംഖ്യയിൽ നമുക്കു രണ്ടാം സ്ഥാനമുണ്ട്‌. ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി താങ്കളേപ്പോലെയുള്ളവർ അവരെയിങ്ങനെ അപമാനിക്കുകയും തെറ്റിദ്ധാരണ പരത്തി അവരിൽ അപകർഷതാബോധം വളർത്തുകയും ചെയ്യരുത്‌. (എന്നിട്ട്‌ ആ കുറ്റവും മറ്റുള്ളവരുടെ തലയിൽ ചാർത്തുകയുമരുത്‌.)

ഇതൊക്കെക്കേട്ടാൽ അതനുസരിച്ചു തുള്ളാനായി ആളുകളെ ലഭിക്കുന്നതുകൊണ്ടല്ലേ ഇത്തരം വിഡ്ഢിത്തങ്ങൾ പറയാൻ തന്നെ പലരും തയ്യാറാകുന്നത്‌? മുസ്ലീങ്ങളോടു സംസാരിക്കുന്നതിനു നിരോധനം കൊണ്ടുവന്നാൽ പല സംഘപരിവാർ സംഘടനകളുടെയും മീറ്റിങ്ങുകളും മറ്റു ആംഗ്യഭാഷയിൽ നടത്തണമെന്ന അവസ്ഥ വരും. മുസ്ലീം സ്വയംസേവകർ പങ്കെടുക്കുന്ന സംഘശാഖകളിൽ സമ്പൂർണ്ണ നിശബ്ദതയായിരിക്കും. രാഷ്ട്രവാദിമുസ്ലീംമഞ്ച്‌ എന്ന സംഘടനയുടെ പേരുതന്നെ മാറ്റി 'അഖിലഭാരതീയ ശബ്ദരഹിതകല്യാൺസംഘ്‌' എന്നോ മറ്റോ ആക്കേണ്ടിവരും. എന്തൊരു ബുദ്ധിമുട്ടായിരിക്കും അതൊക്കെ‌! മുസ്ലീമിനോടു സംസാരിച്ചതിന്റെ പേരിൽ പെൺകുട്ടിയെ തല്ലിയത്രേ! ഇത്തരം പ്രചാരണങ്ങളൊക്കെ നടത്തുന്നവരെയാണ് സത്യത്തിൽ മതമോ രാഷ്ട്രീയമോ നോക്കാതെ പൊതിരെ തല്ലേണ്ടത്‌. സംഘപരിവാറിനോടു വിദ്വേഷം വളർത്താനായി എന്തു തോന്നിവാസവും പറയാം എന്ന അവസ്ഥ വന്നുകൂടാ. ആത്മാഭിമാനമുള്ളവർ അതിനെ ചോദ്യം ചെയ്യണം. ആറുവയസുകാർ മുതൽ അറുപതുകാർ വരെ.

ഈപ്പറയുന്ന സംഘപരിവാറുകാർ എന്നു വച്ചാൽ ഏതെങ്കിലും വിദൂരഗ്രഹങ്ങളിൽ വസിക്കുന്ന അജ്ഞാതജീവികളൊന്നുമല്ലെന്നെങ്കിലും താങ്കൾ മനസ്സിലാക്കണം. ഇവിടെ സമൂഹത്തിൽ മറ്റുള്ളവരോട്‌ ഇടപഴകി ജീവിക്കുന്ന സാധാരണ മനുഷ്യർ തന്നെയാണവർ. എന്താണവരെ കൂട്ടിയിണക്കുന്ന ആദർശങ്ങൾ എന്നതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കണ്ണുമടച്ച്‌ അവരെ ചീത്തവിളിക്കുന്നവരുടെ വാക്കുകൾക്കു മാത്രം ചെവികൊടുത്താൽ പോര എന്നേയുള്ളൂ. കൊണ്ടുപിടിച്ച കുപ്രചാരണങ്ങളിൽ കഴമ്പില്ലെന്നു സ്വയം തിരിച്ചറിഞ്ഞ്‌ അവരേക്കുറിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുകയും അവരോട്‌ അനുഭാവം വളരുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ഇതു പറയുന്നത്‌. മാദ്ധ്യമങ്ങളുപയോഗിച്ച്‌ എത്രയൊക്കെ മറച്ചിട്ടും എന്തൊക്കെ നുണപ്രചാരണം നടത്തിയിട്ടും അവർക്ക്‌ ഇത്ര വളരാൻ കഴിഞ്ഞെങ്കിൽ, അതിനെയെല്ലാം അതിജീവിക്കുന്നതാണ് യാഥാർത്ഥ്യങ്ങളുടെ ശക്തി എന്നു തന്നെയാണതിനർത്ഥം.

സുഹൃത്തേ - രാജ്യസ്നേഹീ.. ദയവുചെയ്ത്‌ ആ കുട്ടിയുടെ ആത്മഹത്യ പോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ അതിൽ വർഗ്ഗീയത വലിച്ചിഴച്ചുകൊണ്ടു വരരുത്‌. ഒരു പെൺകുട്ടിയുമായി പന്തിയല്ലാത്ത സാഹചര്യത്തിൽ പെരുമാറുന്നത്‌ സലീമല്ല ശ്രീരാമകൃഷ്ണനാണെങ്കിലും (മംഗലാപുരത്തെ മോഡസ്റ്റിസംരക്ഷരുടെ യുവജനസംഘടനാനേതാവിനെയല്ല ഉദ്ദേശിച്ചത്‌)കണ്ടുനിൽക്കുന്നവർ ഇടപെട്ടേക്കും എന്നതാണു നമ്മുടെ നാട്ടിലെ അവസ്ഥ. അതു പറ്റില്ല - മതത്തിന്റെ കാര്യം എടുത്തിട്ടു നുണപറഞ്ഞേ തീരൂ - മതസ്പർദ്ധയുണ്ടാക്കിയേ തീരൂ - എന്ന ശാഠ്യമാണെങ്കിൽ‌പ്പിന്നെ താങ്കളെയൊക്കെ രാജ്യദ്രോഹി എന്നു തന്നെ വിളിക്കാൻ നിർബന്ധിതരായേക്കുമെന്നതിൽ ക്ഷമിക്കുക.

താങ്കളുടെയൊക്കെ മനസ്സിൽ അതീവഗുരുതരമായ വർഗ്ഗീയചിന്തകൾ ആരൊക്കെയോ ചേർന്നു കുത്തി നിറച്ചിരിക്കുകയാണോ എന്നു തന്നെ സംശയിക്കേണ്ടി വരുന്നു. ‘I hate fanatics’ എന്നു താങ്കൾ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്‌. അപ്പോൾ താങ്കളൊരു സി.പി.എമ്മുകാരനല്ല എന്നു മനസ്സിലായി. സ്വയം വെറുക്കുന്നവരല്ലല്ലോ അവർ. താങ്കളുടെ പക്ഷചിന്തകൾ മറ്റ്‌ എന്തുതന്നെയായാലും ശരി - സംഘപരിവാർ എന്നാലും ഫനാറ്റിക്സ്‌ ആണെന്നും അവരെ വെറുക്കണമെന്നും ആരൊക്കെയോ താങ്കളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ചിട്ടുണ്ട്‌. അത്‌ ആരായാലും ശരി - നല്ല ഉദ്ദേശത്തോടെയല്ല അങ്ങനെ ചെയ്തിരിക്കുന്നത്‌.

“സംഘപരിവാർ” എന്ന പേരിനെ ആക്രമിക്കാനായി പലരും കാട്ടുന്ന ഉത്സാഹത്തിന്റെ കാരണങ്ങൾ വളരെ വ്യക്തമാണ്. പക്ഷേ അത്തരം ശ്രമങ്ങളുടെ ഭാഗമായി എന്തു പോക്രിത്തരവും പറയാം എന്ന അവസ്ഥ പാടില്ല. എന്തെങ്കിലും സംഭവമുണ്ടാകുമ്പോൾ അതിന്റെ വിശദവിവരങ്ങളറിയാതെ എടുത്തുചാടി മതവിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുക. അത്തരം ആക്രോശങ്ങൾ കൊണ്ടൊന്നും സംഘപരിവാറിന് പി.വി. ഭാഷ*യിൽ‌പ്പറഞ്ഞാൽ “ഒരു ചുക്കും” സംഭവിക്കുകയില്ല. നഷ്ടമുണ്ടാകുന്നത്‌ ഈ രാജ്യത്തിനാണ്. മതേതരത്വം ഒരു വശത്തുകൂടി പറയുകയും മറുവശത്തുകൂടി കൊടിയ വർഗ്ഗീയതന്ത്രങ്ങൾ പയറ്റി ആളുകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളിൽ‌പ്പെട്ടവനാണു താങ്കളെങ്കിൽ, ദുഖത്തോടെ തന്നെ പറയുകയാണ് - ദയവായി ഇത്രയ്ക്കു തരം താഴരുത്‌. കാരണം - ഇതൊക്കെ ആത്മഹത്യാപരമാണ്. ഇരിക്കുന്ന മരം വെട്ടുന്നതിനു തുല്യമാണ്.

ഇക്കണക്കിനാണെങ്കിൽ, അമ്പലപ്പുഴയിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിൽ അതിന്റെ പേരിൽ സി.പി.എമ്മിനെ വിമർശിക്കുകയല്ല - ആദരിക്കുകയാണല്ലോ വേണ്ടത്‌. അവിടെയും കഷ്ടകാലത്തിന് പ്രതികൾ മുസ്ളീങ്ങളാണല്ലോ. മരണമടഞ്ഞ പെൺകുട്ടികൾ അന്യമതസ്ഥരും. മതത്തേക്കുറിച്ചൊന്നും ആലോചിക്കാതെ തന്നെ ആരെങ്കിലും കണ്ട്രോൾ പോയിട്ട്‌ അറിയാതെ ആ പ്രതികളുടെ കരണം പിളർക്കെ രണ്ടെണ്ണം പൊട്ടിക്കുകയെങ്ങാൻ ചെയ്താൽ ഉടൻ തന്നെ അമ്പലപ്പുഴയിലും രാമസേനയിറങ്ങി എന്ന പ്രചാരണം കേൾക്കേണ്ടി വരുമല്ലോ. മുസ്ലീങ്ങളായ സഹപാഠികളോടു സംസാരിച്ചതിന്റെ പേരിൽ മൂന്നു പെൺകുട്ടികളെയും തല്ലിയിരുന്നു - അതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്‌ - എന്നൊരു ട്വിസ്റ്റും വന്നേക്കാം.

അത്ഭുതപ്പെട്ടുപോകുകയാണ്! യാഥാർത്ഥ്യങ്ങളേക്കുറിച്ചു യാതൊരു വിവരവുമില്ലാതെ സംഘപരിവാർവിദ്വേഷം തലയ്ക്കു പിടിച്ച്‌ സ്വന്തം തറവാടു കുളം തോണ്ടാൻ മത്സരിക്കുന്നവർ! എന്തു കല്ലു വച്ച നുണയും പറയാൻ മടിക്കാത്തവർ! ആലോചനാശൂന്യർ! വർഗ്ഗീയവാദികൾ! കൂസിസ്റ്റുകൾ!

ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ. അങ്ങനെയൊരാളുണ്ടെങ്കിൽ - അദ്ദേഹത്തേക്കൊണ്ടു സാധിക്കുമെങ്കിൽ. എനിക്കു ശരിക്കും സംശയമുണ്ട്‌. നടപ്പുള്ള കാര്യമാണോ എന്ന്‌. ജനം പതുക്കെയാണെങ്കിലും ചിന്തിക്കാൻ തയ്യാറാകുന്നുണ്ടെന്നതു ശരി. മാറ്റങ്ങൾ ദൃശ്യവുമാണ്. പക്ഷേ സമയമെടുക്കും.

(* പി.വി.ഭാഷ = പിടിവിട്ട ഭാഷ)

qw_er_ty

Anonymous said...

WHAT A BULL-SHIT CAMMUNISM

Rahul Pallickal said...

പ്രായപൂര്‍ത്തിയായ മകളെവച്ച് ഡപ്പാം കൂത്ത് കളിച്ച സി.പി.എമ്മുകാരന്‍ കൊള്ളാമല്ലോ.

കമ്മുസുകാരന്റെ നിലവാരം വീണ്ടും വ്യക്തമാക്കി.

നകുലേട്ടാ ഈ പോസ്റ്റ് ഞാന്‍ ഓര്‍ക്കുട്ടിലെ ചൈനക്കാര്‍ക്കെല്ലാം അയച്ചിട്ടുണ്ട്.വായിച്ച് മനസിലാക്കട്ടെ.

Anonymous said...

തട്ടിക്കൊണ്ടുപോകല്‍: ജാമ്യം വേണ്ടെന്ന് പ്രതികള്‍

Saturday, 14 February 2009

മംഗലാപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി നശിപ്പിക്കുന്ന സംഭവങ്ങള്‍ നിത്യവും നടക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ തങ്ങളുടെ പാര്‍ട്ടി നേതാവായ കുഞ്ഞമ്പു എംഎല്‍എയുടെ മകളെ സംരക്ഷിക്കുന്നതിനാണ് ബസ്സില്‍ നിന്നും ഇറക്കി ഹോസ്റ്റലിലേക്ക് ഓട്ടോയില്‍ വിട്ടതെന്ന് അറസ്റ്റിലായ പ്രതികള്‍. എംഎല്‍എയുടെ ആളുകള്‍ തങ്ങള്‍ ജോലിചെയ്യുന്ന
കമ്പനിയുടെ ബസ് തന്നെ തകര്‍ത്ത സാഹചര്യത്തില്‍ നാട്ടിലേക്ക് പോയാല്‍ അക്രമിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി മംഗലാപുരം സി.ജെ.എം കോടതിയില്‍ എംഎല്‍എ കുഞ്ഞമ്പുവിന്റെ മകള്‍ സഞ്ചരിച്ച ബസ്സിലെ കണ്ടക്ടര്‍ സതീഷ് ഷെട്ടിയും ഡ്രൈവര്‍ അരവിന്ദദാസിനും വേണ്ടി അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചു.

എംഎല്‍എയുടെ അനുയായികളില്‍ നിന്നും തങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനവും നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഏഴുപേര്‍ക്കും കഴിഞ്ഞ ദിവസം മംഗലാപുരം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ദിവസം മംഗലാപുരം കോടതിയില്‍ കേസ്സിന്റെ വാദം നടക്കുമ്പോള്‍ ഓട്ടേറെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയ സാഹചര്യത്തിലാണ് പ്രതികള്‍ ഇത്തരത്തിലൊരു അപേക്ഷ കോടതിയില്‍ നല്‍കിയത്. പ്രതികള്‍ ജാമ്യം വേണ്ടെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതോടെ സംഭവത്തിന് പുതിയൊരുമാനം കൈവന്നിരിക്കുകയാണ്.

Anonymous said...

Why Mangalore 'kidnappers' want to stay in jail

Five men, arrested in connection with the abduction of the daughter of a Kerala Member of Legislative Assembly in Mangalore last week, were granted bail by a local court on Friday.

However, their lawyer claims that the accused will remain in lock-up till the Kerala government assures them about their security.

The daughter of Communist Party of India Marxist MLA from Kasrgod C Kunhambu was allegedly abducted by the accused in Mangalore last week, after they spotted her talking to a boy from the minority community. The accused, who claimed that they wanted to 'protect the girl', later let her off with a warning.

Though the police suspected the involvement of activists of the Shri Ram Sena, the accused reportedly belonged to the Democratic Youth Federation of India.

The accused were granted bail by a Mangalore court on Friday. But their lawyer P P Hegde told media persons that his clients didn't want to leave the security of the jail premises as they feared for their lives.

The accused have also written to Kerala Chief Minister V S Achuthanandan, stating that they would leave the jail only if they were assured of their security.

Anonymous said...

Nakulan parayunnathu kettaal Sankh parivaarum BJPyum samaadhanathinum Vargeeyathackumethire Nobal Sammanam medichavaranennu thonnumallo.. Enickum Chiry Niruthan Pattunnillaa. Thankalude nyayeekaranam kettappol.. Ningalude Hidden Ajenda ellam enickariya, Ente intimate friend RSS karya nirvahaka samathiyude thalappathirickunna aallanu.. njan mattonnum parayunniilla ningade naanam ketta cheythikal..
Eee link okke onnu vaayichu nookku, ee blog vayickunna mattullavarum. http://thatsmalayalam.oneindia.in/news/2009/02/15/india-shiv-sainiks-force-two-couples-to-marry.html#cmntTop.

http://thatsmalayalam.oneindia.in/news/2009/02/15/india-sibling-slip-embarrasses-moral-brigade.html.

http://thatsmalayalam.oneindia.in/news/2009/02/15/india-shiv-sainiks-force-two-couples-to-marry.html.

Ningal aaraanennum enthanennu Evideyulla Janangalku Ariyam, Ippol keralathilullavarodu, mathetharm paranjalanu chilavaakathullu,, Athu evide vilka, karnadakayil mattonnu, gujarathil chorakondullah kali, Enthoru mathetharathvam.. Pavamngal.. Onnu kaal thottu vannichootte nakulettaa???

Anonymous said...

Thankalude Maha manaskathu kandittu,, Eni oru kaaryam koodi parayam.. bangloril suicide cheytha penkutty, thankalude valare adutha aaallanennu vicharickuka,, thankalkkishtamaakumo avale police stationil kondu poyee vidaan??? Police kaarude swabhavam ellavarkum ariyamallo? aaa kutty admahatya cheythathu,, avan likeekamaayi peedippichittallallo?? avale athilum kadinamaayi aaa kaalanmarum police um koodi apamaanichittalle??? aaa vashathe kkurichonnum ningal chindickunnille?? pinne mattoru kaaryam, indiayil parlament election adukkaravumbol vottinu vendi parakkam paayunna samayathu oru musliminu ethire kitttunna enthu thurumbum ningalkku vote aakki maattam pattum ennulla ningalude vishasamalle ningale koundu ethellam cheyyickunnathu?? Athalla nakulan Sharickum Admarthamaayittu oru mathasouhardhathil oonni nanathwathil eekathwam ennu vishwasickunna aallanenckil ennepole eee blog visit cheyyunna ellarum Salute adickum, angane enkil ente vaka nooru salute adyam thanne undaakum. Adil samshayam venda.. pinne njaan parnja.. I hate fanatics.. Athu njan oru political partiyilo oru prasthanathilo vishasickunna aaalalla.. theerthum indian pouran enna nilayil mathru rajyathe snehickunna oral mathram.

Anonymous said...

It is very clear that it was done by Kunjambu to prevent his daughter from her relationship with that boy. That girl might be freaking out with that guy and this bloody MLA wants to control it. He have all the right to do it, but blaming somebody for such activities should not be entertained.

Anonymous said...

sorry, once agiain.. oru karyam ezhuthan vittu poyee, njan vijarickukayaayirunnu,, eee reethiyil sank parivar thurangiyaal ningal nalloru shathamanam ambalavum polichu kalayendi varumallo.. karanam ambalathinu chuttum kothi vachirickunna ashleela pradimakal nammude ammayum penganmellam kaanukayille?? appol atharam naanippickunna tharathilulla kothupanikal ramasevakar kandillennundo?? (njan orickalum oru vishasatheyo mathatheyo insult cheyyunnathalla ketto.. ramasevakarude naadu nannakkal paripaadi kandappol paranju pooyathaanu, njan ella mathasthareyum athinte reethiyil bahumanickunna aaalanu).

Unknown said...

എന്തു പറ്റി രാജ്യസ്നേഹീ ഒരു കളം മാറ്റിച്ചവിട്ടൽ‌? വർഗ്ഗീയപ്രചാരണങ്ങളുടെ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടപ്പെടുന്ന വേദികളിൽ വന്ന്‌ മറ്റു ചില ലിങ്കുകൾ എറിഞ്ഞിട്ടുപോകുന്നതായിക്കാണുന്നു? ഇനിയിപ്പോൾ, വിഷയത്തിൽ നിന്നു വ്യതിചലിച്ചുകോണ്ട്‌, വാലന്റൈൻ ആഘോഷം കെങ്കേമമായി നടക്കാത്തതാണു താങ്കളുടെ അടുത്ത പരാതിയെന്നാണോ കമന്റിൽ നിന്നു മനസ്സിലാക്കേണ്ടത്‌? ആ വാർത്തകളിലൊക്കെ കമിതാക്കളുടെ ജാതിയും മതവും കണ്ടുപിടിക്കാൻ ഒരു റിസേർച്ച്‌ ആരംഭിക്കാമായിരുന്നില്ലേ? അവരെന്താ മുസ്ലീങ്ങളായിരുന്നില്ലേ? കഷ്ടമായിപ്പോയി. ഇല്ലെങ്കിൽ ഒരു കലക്കു കലക്കാ‍മായിരുന്നു അല്ലേ? വാലന്റൈൻ ദിനത്തിൽ മുസ്ലീങ്ങൾക്കു മർദ്ദനം! ഉന്മൂലനശ്രമം! എന്താ ശരിയല്ലെന്നുണ്ടോ?

ഒരു പാടു പ്രതീക്ഷിച്ച കർണ്ണാടകയിൽ “ഒരു ചുക്കും” നടന്നില്ല. അവിടെ പ്രതീക്ഷ തെറ്റിയതിലും പലർക്കും വിഷമമുണ്ട്‌. ഏതെങ്കിലും ജോടികൾ സഞ്ചരിച്ച ബൈക്കൊന്നു പാളുകയെങ്കിലും ചെയ്തിരുന്നെങ്കിൽ, അവിടെ കുഴി കുഴിച്ചതു സംഘപരിവാറാണെന്നോ മറ്റോ വാദിക്കാമായിരുന്നു.

സുഹൃത്തേ, ഇന്ത്യയിൽ വാലന്റൈൻ ദിനം എതിർക്കപ്പെട്ടുന്നുവെന്ന പുതിയ വിഷയം എടുത്തിട്ടേ പറ്റൂവെന്നാണെങ്കിൽ, അതിൽത്തന്നെ പെൺകുട്ടികളുടെ പ്രകടനത്തേപ്പറ്റി താങ്കളുടെ അഭിപ്രായമെന്താവുമെന്നറിയാൻ ആഗ്രഹമുണ്ട്‌. മോറൽ പോലീസിലെ വനിതാവിഭാഗത്തേപ്പറ്റി? ഹോട്ടലൊക്കെ റെയ്ഡുചെയ്ത്‌ കമിതാക്കളെ നേരിട്ടു തല്ലിയൊതുക്കിയ ചരിത്രമുള്ള പെൺകുട്ടികൾ ഇത്തവണയും റെയ്ഡു നടത്തിയെന്നായിരുന്നു വാർത്ത. 2007 -ലായിരുന്നു ഇതിനു മുമ്പത്തെ റെയ്ഡ്‌. 2006-ൽ കടകളിൽ ഇരച്ചു കയറി കാർഡുകളും സമ്മാനങ്ങളുമൊക്കെ കത്തിക്കലായിരുന്നു പണി. ഈ സ്ഥലമൊക്കെ ഇപ്പോളും ഇന്ത്യയിൽത്തന്നെയെന്നു വിശ്വസിച്ചാൽ, താങ്കളൊക്കെ അവർക്കെതിരെയും വികാരം കൊള്ളുമെന്നു വേണമല്ലോ ധരിക്കാൻ. അങ്ങനെയുണ്ടാവുമോ? അതോ സംഘപരിവാറിന്റെ പുറത്താണെങ്കിലേ കൊട്ടിനു സുഖമുള്ളൂ എന്നു വരുമോ? അതോ ആ പെൺപിള്ളേരേക്കുറിച്ചു പറയുമ്പോൾ മുട്ടുകാലു വിറയ്ക്കുമെന്നോ? തുറന്നു ചോദിക്കുന്നതിൽ ക്ഷമിക്കുക.

എന്റെ രാജ്യസ്നേഹീ, ഈപ്പറയുന്ന പൂവാലന്റയിൻസ്‌ ദിനത്തെ അവിടവിടെയായി വിവിധ തരത്തിലുള്ള ആളുകൾ വിവിധ കാരണങ്ങളാൽ എതിർക്കുന്നതിലൊന്നും വലിയ പുതുമയൊന്നുമില്ല. എതിർപ്പ്‌ പണ്ടേയുണ്ട്‌. സംഗതി കമ്പോളവൽക്കരിക്കപ്പെടുന്നതിന്റെയും പാശ്ചാത്യ(സാമ്രാജ്യത്വ?)കുത്തകകൾ കളം കയ്യടക്കുന്നതിന്റെയും പേരിൽ, പ്രത്യയശാസ്ത്രവിവരമുള്ള കമ്മ്യൂണിസ്റ്റുകളും ഉള്ളിന്റെയുള്ളിൽ സംഗതിയെ എതിർക്കാതെയൊന്നുമിരിക്കില്ല. അരി മേടിക്കാൻ ഗതിയില്ലാത്ത പാവപ്പെട്ടവന്റെ വീട്ടിലെ കുട്ടി വാലന്റയിൻ കാർഡുവാങ്ങാൻ വഴിയില്ലാതെ കരയുന്ന ഒരു സ്ഥിതിവിശേഷമുണ്ടെങ്കിൽ, അതിൽ ആത്മാർത്ഥതയുള്ള കമ്മ്യൂണിസ്റ്റുകാരന് രോഷം തന്നെയാണുണ്ടാവേണ്ടത്‌. താങ്കളിവിടെ സ്ഥാപിക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളും തപ്പിയെടുത്ത്‌ അവതരിപ്പിക്കുന്ന കാര്യങ്ങളുമൊന്നുമല്ല ഈ പോസ്റ്റിന്റെ വിഷയം എന്നെങ്കിലും മനസ്സിലാക്കാനുള്ള വായന താങ്കൾ നടത്തണം.

കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടുപോയി - മർദ്ദിച്ചു - സംഘപരിവാറിന്റെ അജണ്ടയാണ് - മുസ്ലീമിനോടു സംസാരിച്ചതാണു പ്രശ്നം - എന്നെല്ലാം പറഞ്ഞ്‌ കൊണ്ടുപിടിച്ച നുണപ്രചാരണം നടത്തിയതു തികച്ചും തെറ്റായിരുന്നില്ലേ? “മുസ്ലീമിനോടു സംസാരിച്ചതിനു സംഘപരിവാർ പെൺകുട്ടിയെ തല്ലി” എന്ന വാചകം തന്നെ അടിമുടി തെറ്റായിരുന്നില്ലേ? മുസ്ലീം എന്നതിനു യാതൊരു പ്രാധാന്യമുണ്ടായിരുന്നില്ല എന്നത്‌ ഒരു കാര്യം. സംഘപരിവാറായിരുന്നില്ല ചെയ്തത്‌ എന്നതു മറ്റൊന്ന്‌. പെൺകുട്ടിയെ തല്ലിയിട്ടേയില്ല എന്നത്‌ മൂന്നാമത്തേത്‌. ഇങ്ങനെ, അടിമുടി നുണയായിരുന്ന ആ വാചകം പ്രചരിപ്പിച്ചവർ കൊടിയ വർഗ്ഗീയത പ്രചരിപ്പിച്ചതിന്റെയും ആളുകളുടെ മനസ്സിൽ സ്പർദ്ധവളരാൻ ഇടയാക്കിയതിന്റെയും പേരിൽ കുറ്റവാളികളാകുന്നോ ഇല്ലയോ? ഇതാണു ചോദ്യം. താങ്കൾക്കു രാജ്യത്തെ സ്നേഹിക്കുകയോ ഏതെങ്കിലും സംഘടനകളെ വെറുക്കുകയോ എന്തു വേണമെങ്കിലാവാം. ഇവിടെ സി.പി.എം. കാണിച്ച നടപടി തികച്ചും വർഗ്ഗീയവും, കുറ്റകരവും അപലപനീയവുമായ ഒന്നല്ലേ? അതിനു താങ്കളുടെ മറുപടിയൊന്നറിഞ്ഞാൽ കൊള്ളാം.

Unknown said...

രാജ്യസ്നേഹീ,

താങ്കൾ എന്റെ കാൽതൊട്ടു വന്ദിക്കുന്ന കാര്യം പറഞ്ഞത്‌ അവഗണിച്ചുവിട്ടതായിരുന്നു. ഇപ്പോളതാ നൂറു സല്യൂട്ട്‌ അടിക്കുമെന്നു പറയുന്നു. ദയവുചെയ്ത്‌ അത്തരം പരിപാടികൾക്കൊന്നും മുതിരരുത്‌. എനിക്കതൊക്കെ വളരെ അപമാനകരമാണ്. താങ്കളെ ആക്ഷേപിക്കാൻ പറയുന്നതല്ല. ആരു ചെയ്താലും അപമാനകരം തന്നെ.

സല്യൂട്ടു ചെയ്യുവാനുള്ള ഉപാധി തികച്ചും ശ്രദ്ധേയം തന്നെ. “നകുലൻ ശരിക്കും ആത്മാർത്ഥമായിട്ട്‌ ഒരു മതസൌഹാർദ്ദത്തിൽ ഊന്നി നാനാത്വത്തിൽ ഏകത്വം എന്നു വിശ്വസിക്കുന്ന ആളാണെങ്കിൽ.. ” എന്നതാണ് ഉപാധി. എന്റെ ആത്മാർത്ഥതയെ ഒരു പരീക്ഷണവസ്തുവാക്കി വിട്ടുതരാൻ ഞാൻ ഒരുക്കമല്ലാത്തതിൽ എന്നോടു ക്ഷമിക്കുക. ഒരു സംശയം മാത്രം ചോദിക്കുകയാണ്. അല്ല സുഹൃത്തേ, ആ “എങ്കിൽ” അവിടെ ചേർത്തുവയ്ക്കുവാൻ താങ്കളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? സംഘപരിവാർ പ്രസ്ഥാനങ്ങളോട്‌ പലകാര്യത്തിലും അനുഭാവമുള്ള അനേകലക്ഷം ജനങ്ങളിൽ ഒരുവനാണു ഞാനെന്നതു തുറന്നു പ്രഖ്യാപിച്ചുകൊണ്ട്‌ എഴുതുന്നതോ? അപ്പോൾ, സംഘപരിവാർ അനുഭാവി എന്നാൽ മേൽ‌പ്പറഞ്ഞ ഉപാധികൾ പാലിക്കപ്പെടുക എന്നതു സ്വാഭാവികമല്ല എന്നാണോ താങ്കളുടെ വാദം? ആണെങ്കിൽ - ഹാ കഷ്ടം! ഇന്ത്യയിൽ മതസൌഹാർദ്ദം ആഗ്രഹിക്കാത്തവരുടെ എണ്ണം താങ്കൾ കരുതിയേക്കാവുന്നതിലുമൊക്കെ വളരെ ഭീമമാണല്ലോ സുഹൃത്തേ. താങ്കൾക്ക്‌ അതിലൊന്നും ഉത്കണ്ഠയില്ലെന്നു വരുമോ?

ഉപാധിക്കു തൊട്ടുമുമ്പുള്ള വാചകം പലയാവർത്തി വായിച്ചു മനസ്സിലുറപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌, മുസ്ലീമിന് എതിരെ കിട്ടുന്ന എന്തു തുമ്പും വോട്ടാക്കി മാറ്റാൻ “നിങ്ങൾ” ശ്രമിക്കുമെന്ന വാചകം! (അതിലെ, നിങ്ങൾ എന്ന പരാമർശം ഞാൻ അവഗണിച്ചു വിടുകയാണ്). വാദിപ്രതിയാകുന്ന അതേ അവസ്ഥ വീണ്ടും!!! ഇത്‌ സംഘപരിവാർ പ്രവർത്തകരുടെയും അനുഭാവികളുടെയും ഒരു ദുർവിധിയാണ്. അതു താങ്ങാനുള്ള കരുത്തുണ്ടാക്കിയെടുക്കുക എന്നതാണ് സംഘപരിവാർ ആഭിമുഖ്യം ഉണ്ടായി വരുന്നൊരാൾ ആദ്യം ചെയ്യേണ്ടത്‌. ആണും പെണ്ണും കൂടി എന്തെങ്കിലും ഒപ്പിച്ചെങ്കിൽ അതിനെ അതിന്റേതായ രീതിയിൽ കാണണം - അതിലെ മതപരമായ ഘടകങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതു തെറ്റല്ലേ എന്നു പരിശോധിക്കണം - എന്തു പ്രശ്നത്തിലും വർഗ്ഗീയത കലർത്തുന്നത്‌ അപകടകരമല്ലേ എന്നു ചിന്തിക്കണം - മുസ്ലീമായതുകൊണ്ടാണ് ഉപദ്രവിക്കപ്പെട്ടത്‌ എന്നൊക്കെയുള്ള പ്രചാരണങ്ങളിലെ കഴമ്പില്ലായ്മ കണ്ടറിയാൻ സാധിക്കണം - ‘മനുഷ്യനെ മനുഷ്യനായിക്കാണണ’മെന്നതൊക്കെ പറച്ചിലിൽ മാത്രമല്ല പ്രവൃത്തിയിലും കൊണ്ടുവരണം - എന്നൊക്കെപ്പറയുമ്പോൾ വരുന്ന മറുപടിയിതാണ് - “മുസ്ലീങ്ങൾക്കെതിരെ” ഓരോന്നു കൊണ്ടുവന്ന്‌ വോട്ടുപിടിക്കുകയല്ലേ എന്ന്‌!!! ഹ! കഷ്ടം! ഹബീബും സലീമുമൊക്കെ മുസ്ലീങ്ങളായിപ്പോയതിന് ഞാനോ താങ്കളോ എന്തു പിഴച്ചു സുഹൃത്തേ? മതപരമായ ഘടകം ഇവിടെയൊക്കെ വലിച്ചിഴച്ചുകൊണ്ടുവരുന്നത്‌ ആരാണു സുഹൃത്തേ? ആ ചെറുപ്പക്കാരൻ മുസ്ലീമാണെന്ന്‌ എങ്ങനെ തിരിച്ചറിഞ്ഞുവെന്നും, അയാൾ ഏതു മതത്തിൽ‌പ്പെട്ടയാളായാലും ഇതൊക്കെത്തന്നെ സംഭവിക്കുമായിരുന്നില്ലേ എന്ന നിസാരമായ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാത്തതെന്താണു സുഹൃത്തേ?

ഇതെല്ലാം‘എന്തിനു ചെയ്യുന്നു’ എന്നതിൽ അവിശ്വസനീയത വരുമ്പോൾ, ആരോപണങ്ങൾ തെറ്റാണെന്നു തെളിയുമെന്ന അവസ്ഥവരുമ്പോൾ, ‘എല്ലാം വോട്ടിനു വേണ്ടിയാ’ണെന്ന പതീവ്‌ അസംബന്ധന്യായീകരണം കൊണ്ടുവരുന്നവരുടെ കൂട്ടത്തിലാണു താങ്കളും കടന്നു നിൽക്കുന്നത്‌. ആരെങ്കിലും മുസ്ലീങ്ങളെ അനാവശ്യമായി കുറ്റപ്പെടുത്തുകയും അവരെ അകാരണമായി തല്ലുകയുമൊക്കെച്ചെയ്താൽ അത്തരക്കാർക്കു വോട്ടുചെയ്യുന്നവരാണ് ഇന്നാട്ടിലെ ഹിന്ദുക്കളെന്നാണല്ലോ അപ്പോൾ താങ്കളുടെ വാചകങ്ങളുടെ ധ്വനി. എനിക്കു തോന്നുന്നത്‌, ഇത്തരത്തിലുള്ള പോക്രിത്തരങ്ങൾ വിളിച്ചു പറഞ്ഞ്‌ തങ്ങളെ അപമാനിക്കുകയും തങ്ങളുടെ ജനാധിപത്യബോധത്തെ പരിഹസിക്കുകയും ചെയ്യുന്നവരെ തല്ലിയാലായിരിക്കും ഒരു പക്ഷേ ഹിന്ദുക്കൾ വോട്ടുചെയ്തേക്കുക - അല്ലാതെ മറ്റേതെങ്കിലും മതവിഭാഗക്കാരെ തല്ലിയാലല്ല എന്നാണ്.

എന്തായാലും, മുസ്ലീങ്ങളെ ഉപദ്രവിച്ചാൽ അതിന്റെ പേരിൽ ഹിന്ദുക്കൾ വോട്ടുചെയ്യുമെനു തന്നെയാണു താങ്കൾ കരുതുന്നതെങ്കിൽ അങ്ങനെ തന്നെ വിശ്വസിച്ചുകൊള്ളുക. താങ്കളെ ദൈവം രക്ഷിക്കട്ടെ. പക്ഷേ, താങ്കളുടെ അതേ മനോഭാവമുള്ള അനേകർ വസിക്കുന്ന ഒരു രാജ്യത്തെ രക്ഷിക്കാൻ ഒരു ദൈവത്തിനും കഴിയില്ല. അതു തീർച്ച!

ഇനിയിപ്പോൾ ഇത്‌ ഒരുതരം ഉൻ‌മൂലനാഹ്വാനമാണെന്നൊന്നും ദുർവ്യാഖ്യാനം ചെയ്തു കളയരുത്‌. ഇത്തരം വർഗ്ഗീയചിന്തകൾ തിരുത്തപ്പെടുക തന്നെ വേണമെന്നാണ് ഉദ്ദേശിച്ചത്‌. ഇവിടെ മതസൌഹാർദ്ദമുണ്ടാകണമെന്ന്‌ ആഗഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌ താങ്കളേപ്പോലെയുള്ളവരുടെ മനസ്സിൽ അല്പമെങ്കിലും വിവേചനശേഷിയുണ്ടെങ്കിൽ അതിനെ ഉണർത്തിവിടുക എന്നതാണ്. കാര്യങ്ങൾ ക്ഷമയോടെ പറഞ്ഞുമനസ്സിലാക്കിക്കൊണ്ടേയിരിക്കുക. എന്തുകേട്ടാലും ഉടൻ തന്നെ സംഘപരിവാർ - വർഗ്ഗീയത - എന്നൊക്കെപ്പറഞ്ഞ്‌ ബഹളം കൂട്ടാനല്ലാതെ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യുവാൻ താങ്കളേപ്പോലെയുള്ളവരെ പ്രേരിപ്പിക്കുക. അങ്ങനെ വന്നാൽ, ഈ പോസ്റ്റിൽ പറഞ്ഞമാതിരിയുള്ള വർഗ്ഗീയപ്രചാരണങ്ങളുണ്ടാകുമ്പോൾ താങ്കളേപ്പോലെയുള്ളവർക്കും അതിന്റെ പിന്നിലൊക്കെയുള്ള യാഥാർത്ഥ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുമെന്ന അവസ്ഥ വരും. ഹബീബല്ല - ഹരികൃഷ്ണനായിരുന്നെങ്കിലും ശരി - എം.എൽ.എ.യുടെ മകൾക്കു ചുറ്റും കറങ്ങിയാൽ സി.പി.എമ്മുകാർ ചോദ്യം ചെയ്യുമെന്ന യാഥാർത്ഥ്യം താങ്കൾക്കപ്പോൾ മനസ്സിലാകും. അപ്പോൾ, തെറ്റിദ്ധാരണാജനകമായ വർഗ്ഗീയപ്രചാരണങ്ങളുണ്ടാകുമ്പോൾ താങ്കളും അതിനെയൊക്കെ പ്രതിരോധിക്കാൻ ശ്രമിക്കും. അങ്ങനെ, വിശ്വസിക്കാൻ ആളുകളില്ലാതെ വരുമ്പോൾ ഇത്തരം പ്രചാരണങ്ങൾ നടത്താനും ഏറ്റുപിടിക്കാനും ആളില്ലാതെ വരും. അങ്ങനെ, വർഗ്ഗീയസ്പർദ്ധവളർത്താൻ ശ്രമിക്കുന്നവർ പരാജയപ്പെടും. മതസൌഹാർദ്ദം തകർക്കാൻ ആളുകൾ ശ്രമിക്കുന്നില്ലെങ്കിൽ അതു താനേ വളർന്നു കൊള്ളും. ഒന്നു ശ്രമിച്ചു നോക്കാൻ തയ്യാറാണെന്നുണ്ടെങ്കിൽ, സംഘപരിവാർ പ്രസ്ഥാനങ്ങളെ ആളുകൾ പിന്തുണയ്ക്കുന്നത്‌ എന്തെല്ലാം ഘടകങ്ങൾ മൂലമായിരിക്കും എന്നൊക്കെയൊന്ന്‌ ആലോചിച്ചു നോക്കിക്കൊണ്ട്‌ ഒരു തുടക്കമിട്ടുകൊള്ളുക.

qw_er_ty

Anonymous said...

"അഖിലഭാരതീയ ശബ്ദരഹിതകല്യാൺസംഘ്‌ എന്നു പേരു മാറ്റേണ്ടിവരും."
‌‌‌‌‌‌‌‌----------------------

:-)
സംഘത്തേക്കുറിച്ച്‌ ഉപരിപ്ലവമായ വിവരം മാത്രമുള്ളവർ ഇത്തരം തമാശകൾക്ക്‌ ഇനിയും അവസരം തന്നുകൊണ്ടിരിക്കും.
വാർത്തയും ചിത്രങ്ങളും ഒന്നു കാണൂ. അത്തരം സഞ്ചലനങ്ങളിലൊക്കെ ഇനി മേലിൽ ഘോഷ്‌ കാണില്ലായിരിക്കും. പകരം മൌനജാഥയായിരിക്കും! :)

Anonymous said...

Rajya Snehi said...
Thankalude Maha manaskathu kandittu,, Eni oru kaaryam koodi parayam.. bangloril suicide cheytha penkutty, thankalude valare adutha aaallanennu vicharickuka,, thankalkkishtamaakumo avale police stationil kondu poyee vidaan???

എന്റെ അടുത്ത ആർക്കെങ്കിലുമാണത് സംഭവിക്കുന്നതെങ്കിൽ ഞാനാദ്യം ആ കാളക്കൂറ്റനെ കൊല്ലും.
ഏതെങ്കിലും റേഡിയോസ്റ്റേഷൻ ഡയരക്ടർ വരും ജാമ്യത്തിലെടുക്കാൻ എന്നു വിചാരിച്ചല്ല; ചില പ്രവൃത്തികൾ കൂടുതൽ ആലോചിക്കാതെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. എന്റെ മാത്രമല്ല എന്റെ നാട്ടിലുള്ള വളരെയധികം ആൺകുട്ടികളും അങ്ങനെ കരുതുന്നു. അതുകൊണ്ടാണ് കാളക്കൂറ്റന്മാറ് മര്യാദക്ക്കാരായി പെരുമാറുന്നതെന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം. അവർക്കും ജീവനിൽ കൊതി കാണുമല്ലോ.

Anonymous said...

തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!

Anonymous said...

നകുലനെ സമ്മതിക്കണം,

ആടിനെ പട്ടിയാക്കുന്ന നകുലൻ ഒരു സംഭവം തന്നെയാണ് കെട്ടോ.

നീ ബ്ലോഗോന്നും എഴുതു സമയം കളയരുത് നകുലാ, നിനക്ക് കുറെ ചെയ്യാനുണ്ട് ഈ സമൂഹത്തിന് വേണ്ടി, ഞാൻ നമിച്ചു.

Unknown said...

പ്രിയ ഡബിള‘നൊ’ണീ,

ആടിനെ പട്ടിയാക്കുക എന്ന പ്രയോഗം കൊണ്ട് താങ്കളിവിടെ എന്താണുദ്ദേശിച്ചത്?

കുഞ്ഞമ്പുവിന്റെ മകളെ ‘രക്ഷി‘ച്ചത് “രാമസേന” എന്നൊരു സംഘടനയിൽ‌പ്പെട്ടവരാണെന്ന് ആദ്യം കേട്ടു. പിന്നെക്കേട്ടു അവർ ഇടതന്മാർ തന്നെയാണെന്ന്. അതേക്കുറിച്ചിവിടെ പറഞ്ഞപ്പോൾ താങ്കൾ പറയുന്നത് ആടിനെ പട്ടിയാക്കുകയാണെന്നാണ്. അപ്പോൾ, രാമസേന എന്നാൽ ആടും - ഇടതന്മാർ എന്നാൽ പട്ടിയും - എന്നാണോ ധരിക്കേണ്ടത്? അങ്ങനെയാണോ താങ്കൾ ഉദ്ദേശിച്ചത്? ആണെങ്കിൽ അതു മോശമായിപ്പോയി. ഇടതന്മാരെ പട്ടികൾ എന്നു താങ്കൾ പരസ്യമായി വിളിച്ചതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. അത്തരം താരത‌മ്യങ്ങൾ ഇരുകൂട്ടർക്കും ആക്ഷേപകരമായി അനുഭവപ്പെടാൻ ഇടയുണ്ട്. അതിനിടയാക്കിയ പരാമർശം താങ്കൾ ഒഴിവാക്കേണ്ടതായിരുന്നു. ഏതെങ്കിലും ആളുകളെ വിമർശിക്കണമെന്നാണെങ്കിൽ അത് അവരുടെ തന്നെ നിലവാരത്തിലേക്കു തരം താഴാതെയും ആവാമല്ലോ.
--------------

എന്റെ അനോണീ – ദാ ഇതുപോലെ ഓരോന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടുള്ള സംവാദങ്ങൾ എത്ര ബോറാണെന്ന് താങ്കൾ തന്നെയൊന്ന് ആലോചിച്ചു നോക്കൂ. താങ്കൾക്കു കാര്യങ്ങൾ അല്പം കൂടി മര്യാദയ്ക്ക് അവതരിപ്പിക്കാമെങ്കിൽ, എനിക്കു മര്യാദയ്ക്കു മറുപടി തരാനും സൌകര്യമാകുമല്ലോ. മാദ്ധ്യമങ്ങളിൽ കണ്ട റിപ്പോർട്ടുകൾ വച്ചുകൊണ്ടാണ് ഇവിടെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇതിൽ ഏതെങ്കിലും വാർത്ത തെറ്റാണെന്നുണ്ടെങ്കിൽ അതറിയേണ്ടത് എന്റെ കൂടി ആവശ്യമാണ്. ആരെയും അന്ധമായി എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ ഇവിടെ താല്പര്യപ്പെടുന്നില്ല. രാമസേനയേയും മറ്റും തീരെ പിന്തുണയ്ക്കേണ്ടതില്ല. പക്ഷേ, സംഘപരിവാർ- ഫാസിസം- എന്നൊക്കെക്കണ്ടാൽ സംഗതിയെന്താണെന്നു നോക്കും. പൊള്ളത്തരങ്ങളുണ്ടെന്നു കാണുമ്പോൾ എതിർക്കുകയും ചെയ്യും. അത്രേയുള്ളൂ കാര്യം. എന്തെങ്കിലും കാര്യം വസ്തുതകൾ അവതരിപ്പിച്ചു സമർത്ഥിച്ചാൽ അതു സമ്മതിക്കാതിരിക്കേണ്ട യാതൊരു സാഹചര്യവും എനിക്കില്ല. പക്ഷേ, എന്തു കാര്യം എന്തുകൊണ്ടാണു തെറ്റായതെന്നു പറഞ്ഞുതരാനാണു താങ്കളേപ്പോലെയുള്ളവർ ശ്രമിക്കേണ്ടത്. അല്ലാതെ, നവകേരളയാത്രയ്ക്കിടെ പ്രതിഷേധമുണ്ടായപ്പോൾ കാർക്കിച്ചുതുപ്പലിലൂടെ പ്രതികരിച്ച മട്ടിലുള്ള തരംതാണ രീതിയല്ല ആശാസ്യമായത്.

സംഭവങ്ങളുടെ തുടർച്ച താങ്കൾ തന്നെയൊന്ന് ആലോചിച്ചു നോക്കൂ. കണ്ടക്ടറാണ് സംഗതി ഒപ്പിച്ചതെന്നു സംശയിക്കുന്നതായി കുഞ്ഞമ്പു തന്നെ പറയുന്നു - കണ്ടക്ടറാണ് ആളുകളെ വിളിച്ചുവരുത്തിയതെന്ന് ചില പത്രങ്ങളും എഴുതുന്നു - പിന്നീട് അറസ്റ്റു നടന്നശേഷം വന്ന വാർത്തകളിൽ, കണ്ടക്ടറുടേയും ഡ്രൈവറുടേയും ഇടതുപശ്ചാത്തലവും, തങ്ങൾ കുട്ടിയുടെ മോഡസ്റ്റി രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് അവർ തന്നെ പറഞ്ഞതും എല്ലാം വരുന്നു – പ്രതികളുടെ ഇടതുപക്ഷപശ്ച്ചാത്തലം – കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയിട്ടുള്ള കാര്യം – എല്ലാം അംഗീകരിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടതായും പിന്നീടു വാർത്തകൾ വരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്തു വായിച്ചാൽ ആർക്കും തോന്നാവുന്ന സംശയങ്ങളൊക്കെയല്ലേ ഇവിടെ കാണാൻ സാധിക്കുക? ഒന്നുകിൽ അവരൊന്നും ഇടതന്മാരല്ലെന്നു പറയൂ. അതല്ലെങ്കിൽ അവർക്കു യാതൊരു പങ്കുമില്ലെന്നു പറയു. ഇതു രണ്ടുമല്ലാതെ വെറുതെ കാറിത്തുപ്പൽ നയം മാത്രം സ്വീകരിച്ചാൽ താങ്കൾ തന്നെയാണു പരിഹാസ്യനാകുക.

പിന്നെ, ആടിനെ പട്ടിയാക്കുന്ന നയത്തേക്കുറിച്ച് എന്നേക്കൊണ്ടു സംസാരിപ്പിക്കാതിരിക്കുന്നതാവും നമുക്കു രണ്ടാൾക്കും നല്ലത്. പറയാനാണെങ്കിൽ ഇന്നൊന്നും തീരില്ലെന്നതു തന്നെ കാരണം. അല്പം കാലതാമസത്തിനു ശേഷം മാത്രം സത്യം പുറത്തു വരുന്ന കാര്യങ്ങളായിരുന്നു മുമ്പൊക്കെ കൂടുതലും സി.പി.എം. സംഘപരിവാറിന്റെ പുറത്തു വയ്ക്കുക. ഫസൽ, ജിജേഷ്, റഫീക്ക്, വത്സരാജക്കുറുപ്പ്, ഏലിയാസ് – അങ്ങനെ, സി.പി.എമ്മുകാരുടെ കൈ കൊണ്ടു മരിച്ച എത്രയോ പേരുടെ കൊലപാതകക്കുറ്റങ്ങൾ അടുത്തിടെത്തന്നെ സംഘപരിവാറിന്റെ തലയിൽ വയ്ക്കുകയും പിന്നീടു വാക്കു തിരുത്തുകയും ചെയ്തു. കൊലപാതകമല്ലാത്ത മറ്റു കുറ്റങ്ങൾ - സി.പി.എം. ചെയ്തത് – സംഘപരിവാറിന്റ്റെ മേൽ ആരോപിച്ചത് - വേറേയും. ഇതൊന്നും പോരാഞ്ഞ് ഇപ്പോളിതാ – കാലതാമസമോ സംശയത്തിന്റെ ലാഞ്ഛനയോ പോലുമില്ലാതെ, പ്രത്യക്ഷത്തിൽത്തന്നെ മാർക്സിസ്റ്റുകാ‍രെന്ന് പ്രകടമായ കാര്യങ്ങൾ പോലും സംഘത്തിന്റെ തലയിൽ വച്ചു തുടങ്ങി. പേരൂർക്കടയിലെ പോലീസ് സ്റ്റേഷൻ ആക്രമണത്തേപ്പറ്റി ചോദിച്ചപ്പോൾ ഇക്കഴിഞ്ഞദിവസം പാർട്ടി സെക്രട്ടറി പറഞ്ഞത് സി.പി.എം. പക്കാ ഡീസന്റാണെന്നും ആർ.എസ്.എസ്. ആണ് അതു ചെയ്തതെന്നുമാണ്. ഇത്ര ലജ്ജയില്ലാതെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു സുഹൃത്തേ! ഇടതുഭരണം വന്നതിനു ശേഷം പത്തോളം സമാനസംഭവങ്ങളുണ്ടായി. പ്രതികളെ പലതവണ ബലം പ്രയോഗിച്ചു മോചിപ്പിച്ചിട്ടുണ്ട്. എല്ലാം ചെയ്തതു കമ്മ്യൂണിസ്റ്റുകളാണ്. ഒരെണ്ണം മാത്രം എൻ.ഡി.എഫും. സംഘം സ്റ്റേഷൻ ആക്രമിച്ചതായൊന്നും അടുത്തിടെയൊന്നും കേട്ടിട്ടില്ല. വർഷങ്ങൾക്കു മുമ്പെങ്ങാനും വല്ല സംഭവവും നടന്നിട്ടുണ്ടോ എന്ന് അറിവുമില്ല. എന്തായാലും, വന്നു വന്ന്, ബാഗിൽ നിന്ന് വെടിയുണ്ട പിടിച്ചെടുത്തത് സംഘപരിവാർ നേതാവിന്റെ കാര്യത്തിലാണു സംഭവിച്ചത് എന്നു പോലും പാർട്ടി സെക്രട്ടറി പറഞ്ഞേക്കാവുന്ന – അണികൾ അത് ഏറ്റു പിടിച്ചു തർക്കിച്ചേക്കാവുന്ന – അത്ര നിലവാരത്തിലെത്തിയിട്ടുണ്ട് സി.പി.എമ്മിന്റെ നുണപറച്ചിൽ. തൊലിക്കട്ടിയേപ്പറ്റി അത്ഭുതം കൂറിപ്പോകുന്ന മട്ടിലുള്ള നുണകളാണവർ പറയാറ്. വർഷങ്ങൾക്കു മുമ്പ് കള്ളുഷാപ്പിൽ അടികൂടി കപ്പയിളക്കുന്ന തവികൊണ്ടുള്ള അടിയേറ്റു മരിച്ച കുഞ്ഞിരാമൻ, കിലോമീറ്ററുകൾ ദൂരെയുള്ള ഒരു പള്ളിക്കു കാവൽ നിന്നപ്പോളാണു കൊല്ലപ്പെട്ടതെന്നു പോലും അവകാശപ്പെടാൻ മടിക്കാത്ത കക്ഷികളിൽ നിന്ന് പിന്നെ മറ്റെന്തു പ്രതീക്ഷിക്കാൻ? പക്ഷേ അവർ മുടങ്ങാതെ എല്ലാ ദിവസവും നുണയെഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ട് എത്രകൊല്ലം ശ്രമിച്ചാലും ശരി – ആട് ആടുതന്നെയാണ് – പട്ടി പട്ടിയും. അതു നമുക്കു വിടാം സുഹൃത്തേ.