Friday, January 4, 2008

ഒറീസയില്‍ (2007 ഡിസംബറിൽ) എന്താണു സംഭവിച്ചത്‌?

"കത്തിയത്‌ ഒറീസയില്‍ - പുകമറ കേരളത്തിലും" എന്നു പറഞ്ഞുപോകുന്ന അവസ്ഥയാണിപ്പോള്‍!

വാര്‍ത്തകള്‍ വളരെയധികം "അരിച്ചെടുത്ത്‌", തങ്ങള്‍ക്കിഷ്ടമുള്ള നിറവും കലര്‍ത്തിയാണ്‌ മലയാളപത്രങ്ങള്‍ വില്‍പനയ്ക്കു വയ്ക്കുന്നതെന്നു വ്യക്തം. ഒറീസസംഭവങ്ങളില്‍, മലയാള പത്രങ്ങള്‍ മാത്രം വായിക്കുന്നവര്‍ക്കു ലഭിക്കുന്ന ചിത്രത്തേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ്‌ അന്യഭാഷാമാദ്ധ്യമങ്ങള്‍ കൂടി വായിച്ചാല്‍ ലഭിക്കുന്നത്‌. ആരാണു കള്ളം പറയുന്നത്‌ എന്നു മാത്രമേ ഇനി അറിയേണ്ടൂ.

ഇവിടെ, ഒറീസവാര്‍ത്തകളുടെ ഒരു വിശകലനത്തിനാണ്‌ ശ്രമിക്കുന്നത്‌. മലയാളവാര്‍ത്തകള്‍ക്കൊപ്പം IBN, NDTV, Times of India മുതലായവയിലെ വാര്‍ത്തകളും ചേര്‍ത്തു വച്ച്‌ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിനിടയില്‍, മലയാളപത്രങ്ങളുടെ കടുത്ത വര്‍ഗ്ഗീയപക്ഷപാതം വെളിപ്പെട്ടുവെന്നു വരും. ഒരു വശത്തെ വര്‍ഗ്ഗീയതയും അതു മറച്ചുപിടിക്കപ്പെടുന്നതും ചൂണ്ടിക്കാണിച്ച്‌ അതിനെ പ്രതിരോധിക്കുമ്പോള്‍ അത്‌ മറുവശത്തെ വര്‍ഗ്ഗീയതയായിത്തോന്നിയേക്കാമെന്നത്‌ സ്വാഭാവികമാണ്‌. മിണ്ടാതിരിക്കലാണു മതേതരത്വം എന്ന മൂഢവിശ്വാസം പേറുന്നവര്‍ക്കും ലോലഹൃദയര്‍ക്കും ഇപ്പോഴേ വായന നിര്‍ത്തി മടങ്ങാം.

* * * * * * * * * *
NEWS-ലേക്കു കടക്കുന്നതിനു മുമ്പ്‌ സ്വന്തം ചില VIEWS അവതരിപ്പിക്കേണ്ടതുണ്ട്‌.

ഒരു ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ഏകപക്ഷീയമായി - യാതൊരു പ്രകോപനവുമില്ലാതെ - ക്രൈസ്തവരെ ആക്രമിക്കുകയായിരുന്നു എന്നാണ്‌ മലയാള പത്രങ്ങള്‍ മത്സരിച്ചെഴുതിയത്‌. തികച്ചും തെറ്റാണിത്‌. മതപരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാർക്കും പരിവർത്തിതരല്ലാത്ത ഗിരിവര്‍ഗ്ഗക്കാർക്കുമിടയിൽ (പനാ/കുയി വിഭാഗങ്ങള്‍) സംവരണാനുകൂല്യങ്ങളേച്ചൊല്ലിയും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു ഇത്തവണ കണ്ടത്‌. മതപരിവര്‍ത്തനം സംഘര്‍ഷങ്ങള്‍ക്കു വഴി വയ്ക്കില്ല എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു വാസ്തവത്തില്‍ ഈ സംഭവം ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്‌. അല്ലാതെ ഏതെങ്കിലും ഹിന്ദു സംഘടനയെ കരിവാരിത്തേക്കാനല്ല.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം, ഹിന്ദുമതത്തിലല്ലാതെ മറ്റുള്ളവയില്‍ നിന്നുള്ളവരെ പട്ടിക"ജാതി"യായി കണക്കാക്കാനാവില്ല എന്ന ഉത്തരവുണ്ടായത്‌ 1950-ലായതു കൊണ്ട്‌ പ്രശ്നത്തിന്റെ ചരിത്രം അവിടെ നിന്നു തുടങ്ങുന്നുവെന്നു വേണം കരുതാന്‍. സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നതിനാല്‍ പലരും മതം‌മാറ്റത്തിന് വിമുഖത കാട്ടിയത്‌ - അതിനെ ചെറുക്കാനായി പരിവര്‍ത്തനക്കാര്‍ ബദല്‍ നീക്കങ്ങളാരംഭിച്ചത്‌ - അതു പലപ്പോഴും തര്‍ക്കങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കുമൊക്കെ എത്തിച്ചത്‌ - ഇത്തരം പ്രശ്നങ്ങളാരംഭിച്ചത്‌ ആദ്യത്തെ മിഷണറി പ്രവര്‍ത്തകന്‍ എന്ന്‌ ഒറീസയില്‍ കാലുകുത്തിയോ അന്നുമുതല്‍ക്കും.

1956-ല്‍, പട്ടിക ജാതി/വര്‍ഗ്ഗ വിഭജനം ഉണ്ടായപ്പോള്‍ കുയി ഭാഷ സംസാരിക്കുന്ന പനാവര്‍ഗ്ഗക്കാര്‍ അബദ്ധത്തില്‍ പട്ടികജാതി ഗണത്തില്‍പെട്ടുപോയതാണെന്നും മറ്റുമുള്ള വാദം ഉയര്‍ത്തപ്പെട്ടത്‌ - അവരെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കാന്‍ 1981-ല്‍ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി ഗിരിവര്‍ഗ്ഗക്കാര്‍ അതിനെ ചെറുത്തുപോന്നത്‌ - 2002-ല്‍ പ്രസിഡന്റിന്റെ ഉത്തരവുണ്ടായത്‌ തങ്ങള്‍ക്കനുകൂലമാണെന്ന്‌ പനാവിഭാഗം വാദിച്ചത്‌ - അങ്ങനെ പല സങ്കീര്‍ണ്ണഘടകങ്ങളും ഒത്തു ചേര്‍ന്ന ഒരു സാമൂഹ്യപരിസരത്തിലാണ്‌ ഇത്തവണ സംഘര്‍ഷമുണ്ടായത്‌. 2007 സെപ്‌റ്റംബറില്‍ പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ പനാവര്‍ഗ്ഗത്തിനു തിരിച്ചടിയായതാണ്‌ അടുത്തിടെ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും അവര്‍ നിയന്ത്രിച്ചിരുന്ന പനാവിഭാഗത്തിനും സ്ഥലത്തെ കോണ്‍ഗ്രസ്‌ എം.പി.യുടെയും മറ്റും പിന്‍ബലത്തില്‍ ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നത്‌ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തിരുന്നു.

‘‘വി.എച്ച്‌.പി.‘ ഏകപക്ഷീയമായി അക്രമം നടത്തി‘ എന്ന മട്ടിലുള്ള മലയാള റിപ്പോര്‍ട്ടുകളും തികച്ചും തെറ്റാണെന്നാണ്‌ മറ്റു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. കുയി വിഭാഗത്തിനെ അനുകൂലിച്ചത്‌ കുയി സമാജ സമന്വയ സമിതി (KSSS) ആണ്‌. അതില്‍ വി.എച്ച്‌.പി.ക്കാര്‍ മാത്രമല്ല ഉള്ളത്‌. മാത്രമല്ല അക്രമം ഒരിക്കലും ഏകപക്ഷീയമായിരുന്നില്ല താനും. ഇരുപക്ഷത്തു നിന്നും അക്രമമുണ്ടായിട്ടുണ്ട്‌. ക്രൈസ്തവര്‍ വന്‍തോതില്‍ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. കൊല്ലപ്പെട്ടവരില്‍ ഇതിനകം തിരിച്ചറിയപ്പെട്ടവരൊക്കെ ഹിന്ദുക്കളാണു താനും.

പത്രങ്ങള്‍ എന്തെഴുതി എന്നു നോക്കാം.

* * * * * * * * * *
(ഒന്ന്‌)
'ദീപിക' ഈ വിഷയത്തില്‍ എത്തരം റിപ്പോര്‍ട്ടിങ്ങായിരിക്കും നടത്തുക എന്ന്‌ നഴ്‌സറിക്കുട്ടികള്‍ക്കുപോലും ഊഹിക്കാം. എന്നാലും ഏതറ്റം വരെ പോകും എന്നറിയണമെങ്കില്‍ വായിച്ചു തന്നെ നോക്കണം.

"ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു. 'സ്വാമി ലക്ഷ്മണാനന്ദ സരസ്വതി'യുടെ നേതൃത്വത്തിലാണ്‌ അക്രമം അരങ്ങേറുന്നത്‌" എന്നാണ്‌ അവര്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്‌.

ഇവിടെ, നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാല്‍ 'മുമ്പില്‍ നിന്ന്‌ അടിക്കുക" എന്നു തന്നെയാണ്‌ ലളിതമായ അര്‍ത്ഥം. ആ 'അടിവീര'ന്റെ ഒരു ചിത്രം IBNlive-ല്‍ നിന്നു പകര്‍ത്തിയത്‌ താഴെ.
ഒരു പല്ലെങ്കിലും ഇപ്പോഴും ബാക്കിയുണ്ടാവുമോ എന്ന്‌ ന്യായമായും ആരും സംശയിച്ചുപോകുന്ന ആ വൃദ്ധസന്യാസിയുടെ പ്രായം = എണ്‍പതിനു മുകളില്‍!
അദ്ദേഹത്തേക്കുറിച്ച്‌ ഒന്നുമറിയാതെ, അങ്ങനെയൊരാളാണ്‌ അക്രമത്തിനു മുന്‍നിരയില്‍ നിന്നത്‌ എന്ന ദീപികവാര്‍ത്ത വിശ്വസിച്ചിരിക്കാവുന്ന വായനക്കാരുടെ എണ്ണം = എണ്ണാവുന്നതിലധികം!

* * * * * * * * * *
(രണ്ട്‌)
എണ്‍പതു കഴിഞ്ഞയാള്‍ അക്രമം നടത്തി എന്നു വാദിച്ചതു പോട്ടെ എന്നു വയ്ക്കാം. എന്നാല്‍, വാര്‍ത്ത നേരെ തലതിരിച്ച്‌ അവര്‍ വാദിയെ പ്രതിയാക്കിയാലോ?

ഇത്തവണ, ആദ്യത്തെ അടിവീഴുന്നത്‌ സ്വാമിയുടെ മുതുകത്താണ്‌ എന്നാണ്‌ കേരളത്തിനു വെളിയിലുള്ള മാദ്ധ്യമങ്ങള്‍ പറയുന്നത്‌. പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്‌ സ്വാമിയ്ക്കു നേരെ നടന്ന ഒരു ആക്രമണത്തില്‍ നിന്നാണ്‌.

നാല്‍പതു വര്‍ഷത്തോളമായി ആദിവാസിമേഖലയില്‍ ജീവിച്ച്‌ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന സ്വാമി, മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക്‌ തടസ്സമായിരുന്നു. ഇതിനുമുമ്പ്‌ ആറുതവണ വധശ്രമം ഉണ്ടായിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതു പരിമിതമായിരുന്നു. ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു വച്ച്‌ വീണ്ടും സ്വാമി ആക്രമിക്കപ്പെട്ടു. ഡ്രൈവര്‍ക്കും അംഗരക്ഷകനും ഗുരുതരമായ പരിക്കുകളേറ്റു. സ്വാമിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രൈസ്തവന്‍ - കോണ്‍ഗ്രസ്‌ എം.പി. - പനാ വിഭാഗത്തിനെ പിന്തുണച്ചിരുന്നയാള്‍ - മിഷണറിമാരുടെ വലം കൈ എന്നീ വിശേഷണങ്ങളെല്ലാം ഇണങ്ങുന്ന രാധാകാന്ത്‌ നായിക്കിന്റെ ആളുകളാണ്‌ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നതു തിരിച്ചറിയപ്പെട്ടു. മതപരിവര്‍ത്തനശ്രമങ്ങള്‍ ആരംഭിച്ചകാലം തൊട്ടേ ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങള്‍ - സംവരണപ്രക്ഷോഭങ്ങളുടെ പേരില്‍ മൂര്‍ച്ഛിച്ചു നിന്നിരുന്നത്‌ - കൈവിട്ടു പോകാനും അത്‌ നേരിട്ടുള്ള അക്രമത്തിലേക്കു തിരിയാനും ആ പ്രകോപനം ധാരാളം മതിയായിരുന്നു.

ദീപികയുടെ കഷ്ടകാലമെന്നു വേണം പറയാന്‍ - സ്വാമി കിടന്ന ആശുപത്രിയില്‍ ക്യാമറ നിരോധിച്ചിരുന്നില്ല. ചിത്രങ്ങള്‍ മറ്റു മാദ്ധ്യമങ്ങളില്‍ വരികയും ചെയ്തു. സ്വാമി “അക്രമം നയി“ച്ചെങ്കില്‍, ആശുപത്രിയിലെ ഉപകരണങ്ങളായിരുന്നു നശിപ്പിക്കപ്പെടുക.
ഇത്തവണ വധോദ്യമമായിരുന്നില്ല എന്നും, മറിച്ച്‌ നേരിട്ടുള്ള ആക്രമണത്തിലൂടെ പ്രകോപനം സൃഷ്ടിച്ച്‌ അക്രമത്തിലേക്കേത്തിക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം എന്നും പറയപ്പെടുന്നുണ്ട്‌. പ്രശ്നങ്ങളാരംഭിച്ചയുടന്‍ തന്നെ, ക്രൈസ്തവര്‍ക്കു മാത്രം പെട്ടെന്നെത്താന്‍ കഴിയുന്ന പ്രദേശങ്ങളിലെ മന്ദിരങ്ങള്‍ക്കും കേടുപാടുകളുണ്ടായതെങ്ങനെ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു. അതൊക്കെ കേവലം ഊഹാപോഹങ്ങളായി തള്ളിയാലും, സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പള്ളി പണിതതിന്റെ പേരില്‍ അവിടെ മുമ്പു തന്നെ ചില പ്രശ്നങ്ങള്‍ നിലവിലുണ്ട്‌ എന്ന വസ്തുത അവഗണിക്കാനാവില്ല . അക്കാര്യത്തിലും, സംവരണമേര്‍പ്പെടുത്തിയതിന്റെ കാര്യത്തിലും ചില നിഗൂഢരാഷ്ട്രീയതാല്‍പര്യങ്ങളുള്ളയാളാണ്‌ ശ്രീ. നായിക്‌. ഇതേക്കുറിച്ചൊന്നും, ചുരുങ്ങിയ പക്ഷം സ്വാമി ആക്രമിക്കപ്പെട്ടതാണ്‌ സംഘര്‍ഷത്തിന്നു വഴിമരുന്നിട്ടത്‌ എന്നതെങ്കിലും ഒന്നു സൂചിപ്പിക്കാന്‍ പോലും മലയാള പത്രങ്ങള്‍ മെനക്കെട്ടിരുന്നില്ല.

* * * * * * * * * *
(മൂന്ന്‌)
ആദ്യദിവസം തന്നെ 'ദേശാഭിമാനി'യും കൃത്യമായി അക്രമികളെ കണ്ടെത്തിയിരുന്നു. അവരുടെ അഭിപ്രായത്തില്‍, "സ്വാമി 'ലക്ഷ്മി നാരായണ'യാണ്‌ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌"! ഭാഗ്യം - ദീപികയേപ്പോലെ മുന്നിലല്ല - പിന്നിലാണ്‌ അവര്‍ സ്വാമിയെ നിര്‍ത്തിയത്‌, അത്രയും ആശ്വാസം.

അവര്‍ കണ്ടെത്തിയ പേരാണ്‌ അതില്‍ ശ്രദ്ധിക്കേണ്ടത്‌. വിചിത്രമാണത്‌. ലക്ഷ്മീ നാരായണ! അങ്ങനെയൊരു സ്വാമി ഒറീസയിലുള്ളതായി ആര്‍ക്കുമറിയില്ല. ആ പേര്‌ എവിടുന്നു കിട്ടിയോ എന്തോ? ഏതെങ്കിലും ദേവീസ്തുതിയില്‍ നിന്നോ മറ്റോ മോഷ്ടിച്ചതാവണം. അമ്മേ നാരായണ - ദേവീ നാരായണ - ലക്ഷ്മീ നാരായണ - ഭദ്രേ നാരായണ - ഇതിലൊരെണ്ണം കണ്ണുമടച്ചു തെരഞ്ഞെടുത്ത്‌ ഒരു 'സ്വാമി' എന്നു കൂടി ചേര്‍ത്ത്‌ വാര്‍ത്ത പടച്ചു വിട്ടതാവണം!

എവിടുന്നൊക്കെയോ എന്തൊക്കെയോ കേട്ട്‌ - യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ തോന്നിയ മട്ടില്‍ എഴുതിവിടുന്ന വെറുമൊരു പൈങ്കിളിപത്രത്തിന്റെ നിലവാരത്തിലാണ്‌ ആ പത്രം ഇപ്പോള്‍ ഓടുന്നത്‌ എന്നതിന്‌ ഇതില്‍പ്പരമൊരു ഉദാഹരണം വേണോ? മഞ്ഞപ്പത്രങ്ങള്‍ക്കുപോലും നാണക്കേടാണ്‌ ആ പത്രം എന്നു പറയാതെ വയ്യ.

* * * * * * * * * *
(നാല്‌)
ഇക്കണ്ട ഗിരിവര്‍ഗ്ഗക്കാര്‍ ഒന്നടങ്കം വിശ്വഹിന്ദു പരിഷത്തുകാരാണോ എന്നു വിവരമുള്ളവര്‍ ചോദിച്ചെങ്കിലോ എന്നു ഭയന്നിട്ടാണോ എന്നറിയില്ല - പിറ്റേ ദിവസം ദീപിക ഒരു ചെറിയ തിരുത്തു വരുത്തി. വി.എച്ച്‌.പി.യുടെ "പിന്തുണയോടെ"യാണ്‌ അക്രമം എന്നാക്കി മാറ്റി. സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത ഹിന്ദുക്കളും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിച്ചേക്കും എന്ന്‌ അംഗീകരിച്ച - ഒരു പക്ഷേ ആദ്യത്തെ - പത്രം!

* * * * * * * * * *
(അഞ്ച്‌)
മലയാളവാര്‍ത്തകളുടെ പൊതുവേയുള്ള ശൈലി ഇങ്ങനെയായിരുന്നു - സംഘപരിവാര്‍ കൃസ്ത്യാനികളെ ആക്രമിക്കുന്നു - ഒരാള്‍ കൊല്ലപ്പെട്ടു!

എന്നാല്‍, ബിഷപ്സ്‌ കോണ്‍ഫറന്‍സിന്റെ വക്താവ്‌ എന്നനിലയില്‍ ശ്രീ. ജോണ്‍ ദയല്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒരു ഇംഗ്ലീഷ്‌ പത്രത്തിലുണ്ട്‌. അത്‌ ഇങ്ങനെ.

Later, dozens of people from each community clashed, Dayal said. One person was killed, he added, but could not say if the dead man was a Hindu or Christian. Another 25 people were wounded, the Press Trust of India news agency said.

രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്നു വ്യക്തമാണ്‌. ഒന്ന്‌ - ആക്രമണം ഇരുപക്ഷത്തു നിന്നുമായിരുന്നു. രണ്ട്‌ - കല്ലേറില്‍ കൊല്ലപ്പെട്ടയാള്‍ ഹിന്ദുവായിക്കൂടെന്നില്ല.

മലയാളവാര്‍ത്തകള്‍ വായിച്ചു വികാരം കൊണ്ടവരെല്ലാം എത്രമാത്രം വിഡ്ഢികളാക്കപ്പെട്ടു!

* * * * * * * * * *
(ആറ്‌)
ഏകപക്ഷീയമായല്ല - ഇരു വശത്തു നിന്നും അക്രമമുണ്ടായി എന്നു വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്താ ശകലം:-
In Baliguda village, which is the ground zero in Kandhamal, nearly 3,000 people have become homeless following clashes between Hindus and Christians. The RDC said while relief camps in Christian-dominated pockets saw a surge of Hindu refugees, the Christians flooded camps set up in Hindu majority areas. He said some camps had people from both communities.

* * * * * * * * * *
(ഏഴ്‌)
ക്രൈസ്തവരാണ്‌ ആദ്യം പ്രശ്നമുണ്ടാക്കിയത്‌ എന്ന ആരോപണത്തേക്കുറിച്ചറിയണമെങ്കിലും ഇംഗ്ലീഷ്‌ പത്രം തന്നെ വായിക്കണം.
"There has been well planned attacks on the community and institutions and this has been causing a lot of anguish," Babu Joseph, spokesperson, CBCI concurs.

Hindus, on the other hand, have pointed out to the role of the Christians themselves. They say, the Christians were the ones to cast the first stone and that the Christians have also burnt homes of the Hindus.

* * * * * * * * * *
(എട്ട്‌)
അക്രമത്തിന്റെ ചില ദൃശ്യങ്ങള്‍ - മലയാളപത്രങ്ങളിലൊന്നും കാണാതിരുന്നത്‌ - താഴെ.
a mob allegedly set fire to several homes belonging to Hindus in Brahmanigaon area of the Kandhmal district in Orissa.

* * * * * * * * * *
(ഒമ്പത്‌)
അക്രമികളുടെ കയ്യില്‍ തോക്കും വെടിക്കോപ്പുകളുമുണ്ടായിരുന്നു എന്നറിയിക്കുന്ന ഒരു ഭാഗം ഇങ്ങനെ:-
..the situation turned explosive in Brahmanigaon after a Christians took out a rally that was opposed by Hindu organisations. Reports reaching Bhubaneswar said rallyists beat up rival groups forcing them to take refuge at the local police station. When the cops tried to intervene, the rallyists opened fire on them as well.

* * * * * * * * * *
(പത്ത്‌)
പോലീസ്‌ നടത്തിയ ഒരു വെടിവയ്പിനേക്കുറിച്ചുള്ള വാര്‍ത്ത താഴെ.
police fired on a group of Hindus who burnt a police station in Kandhamal district's Brahmangaon village. They said police failed to protect them after a group of Christians burned several Hindu homes in an apparent retaliation for attacks on churches, officials said.

* * * * * * * * * *
(പതിനൊന്ന്‌)
ക്രൈസ്തവര്‍ അക്രമം ഭയന്ന്‌ കാട്ടില്‍ ഒളിച്ചിരിക്കുകയാണെന്നൊക്കെയാണ്‌ ഇവിടെ പലരും മുറവിളിക്കുന്നതു കേട്ടത്‌. എന്നാല്‍ എന്‍.ഡി.ടി.വി. പറഞ്ഞത്‌ അവര്‍ സംഘടിച്ച്‌ കൊലയും കൊള്ളിവയ്പും നടത്തി എന്നാണ്‌.
On Thursday, Brahmanigaon, the epicenter of the anti-Christian violence that erupted on the 24th of December was in the line of fire yet again. But this time, the Hindus were at the receiving end. On Thursday, 27th of December, a 2000-strong mob invaded the village and set nearly 100 houses on fire. NDTV found a body on the village road, 36 hours after firing between the mob and the police took place.

* * * * * * * * * *
(പന്ത്രണ്ട്‌)
ഹിന്ദുക്കള്‍ ധാരാളം അക്രമത്തിനിരയാകുന്നുണ്ട്‌ എന്നത്‌ മിക്ക മലയാളമാദ്ധ്യമങ്ങളും മറച്ചു വച്ചപ്പോള്‍ - ഒരു കൂട്ടര്‍ മാത്രം അതു തുറന്നെഴുതാനുള്ള ധൈര്യം കാട്ടി. മാധ്യമം ദിനപത്രമാണത്‌.

ചില്ലിട്ടു സൂക്ഷിച്ചു വയ്ക്കേണ്ട വാര്‍ത്തയാണത്‌. "ഒറീസയില്‍ ഹിന്ദുക്കള്‍ക്കു നേരെയും വി.എച്ച്‌.പി. ആക്രമണം - ആയിരങ്ങള്‍ ഭവനരഹിതര്‍" എന്നവര്‍ തലക്കെട്ട്‌ ഇട്ടു കളഞ്ഞു!!!!!!!! മിഷണറിമാരുമായി സഹകരിക്കുന്നുവെന്നാരോപിച്ച്‌ പരിഷത്തുകാര്‍ ഹിന്ദുക്കളെ ആക്രമിക്കുകയാണത്രേ! മിക്ക മാധ്യമം വാര്‍ത്തകളിലും, 'വി.എച്ച്‌.പി.' എന്ന പേര്‌ പരമാവധി തവണ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറാകുന്ന വായനക്കാര്‍ മാത്രമേ ആ പത്രത്തിനുള്ളോ എന്ന്‌ അത്ഭുതപ്പെട്ടുപോകുന്നു!

മലയാളമാദ്ധ്യമരംഗം എത്ര ദുര്‍ഗന്ധം വമിപ്പിക്കുന്നതാണ്‌! ഇത്തരം വാര്‍ത്തകള്‍ വായിച്ചതിനു ശേഷം നാലുതവണയെങ്കിലും കുളിക്കാതെ ഒരു നല്ലകാര്യത്തിനിറങ്ങരുത്‌ എന്നല്ലാതെ എന്തു പറയാനാണ്‌?!

* * * * * * * * * *
(പതിമൂന്ന്‌)
ഒരാളെ പച്ചയ്ക്കു കത്തിക്കാന്‍ ശ്രമിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത IBN പ്രസിദ്ധീകരിച്ചിരുന്നു.
There have been reports of an attempt been made by a mob to burn alive one person at Adaba police station. He has reportedly sustained 50 per cent burn injuries and has been admitted in Berhampur hospital.

സംഘപരിവാര്‍ സംഘടനകളെ ആക്രമിക്കാന്‍ കിട്ടുന്ന ഒരൊറ്റ അവസരം പോലും വെറുതെ കളയില്ല എന്ന്‌ ഉറപ്പുള്ള IBN എന്തുകൊണ്ടാവും ഇതിങ്ങനെ വെറുമൊരു ഒറ്റവരിവാര്‍ത്തയാക്കിയത്‌ എന്നു സംശയിച്ചിരുന്നു. 'one person', 'he' എന്നൊന്നുമല്ല സാധാരണ കാണേണ്ടത്‌.

ഊഹം ശരിയായിരുന്നു എന്ന്‌ 'The pioneer'-ലെ വാര്‍ത്ത തെളിയിച്ചു.
In a shocking revelation, a victim of the communal violence at Kandhamal that erupted following the attack on Swami Laxmanananda Saraswati, Bhikari Charan Sethi stated that Christians forcibly dragged him to the outskirts of Brahmanigaon, poured diesel on him and set him ablaze.

Bhikari, 17, has been undergoing treatment at the MKCG Medical College since December 25. In his statement, Bhikari said on the fateful day, around seven to eight persons, all Christians, forcibly caught hold of him at Odiya Street around 11-12 pm while he was going to answer the nature's call at a pond located on the village outskirts. The group was led by one Thomas Naik, who has been involved in the disturbing activities, Bhikari stated.

പഴയ Berhampur- അതായത്‌ ഇപ്പോഴത്തെ Bramhapur - അവിടെത്തന്നെയാണ്‌ The Maharaja Krishna Chandra Gajapati Medical College & Hospital സ്ഥിതിചെയ്യുന്നത്‌. അപ്പോള്‍ രണ്ടു വാര്‍ത്തയിലും പറയുന്നത്‌ ഒരേ സംഭവം തന്നെയായിരിക്കണം. പേരുകളും വിശദവിവരങ്ങളുമടക്കം വിശദമായ വാര്‍ത്ത കൊടുക്കാന്‍ The Pioneer തയ്യാറായതില്‍ നിന്ന്‌, അത്‌ സത്യമാവാമെന്നു വേണം കരുതാന്‍.

* * * * * * * * * *
(പതിനാല്‌)
ഒറീസയിലെ ആര്‍ച്ച്‌ ബിഷപ്‌ റാഫേല്‍ ചീനാത്തിന്റെ വാക്കുകള്‍ മാധ്യമത്തിലുണ്ട്‌.

"സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ആക്രമിച്ചുവെന്ന വാര്‍ത്ത അധികൃതര്‍ മെനഞ്ഞെടുത്തതായിരുന്നു"

ഫോട്ടോയടക്കം ആ വാര്‍ത്ത പ്രസിദ്ധീകരിച്ച സകലമാദ്ധ്യമങ്ങളും, അധികൃതരുടെ 'മെനഞ്ഞെടുക്കല്‍' വിശ്വസിച്ചോ അല്ലെങ്കില്‍ മനപ്പൂര്‍വ്വമോ കള്ളം പറഞ്ഞതാവണം. അല്ലെങ്കില്‍ ബിഷപ്‌ - അതുമല്ലെങ്കില്‍ മാധ്യമം. ആരോ കള്ളം പറഞ്ഞിട്ടുണ്ടെന്നുറപ്പ്‌.

മനോരമ പറഞ്ഞിരിക്കുന്നതനുസരിച്ച്‌, ബിഷപ്‌ ആക്രമണവാര്‍ത്ത നിഷേധിച്ചിട്ടില്ല. മറിച്ച്‌ അതിനു പിന്നിലും ആസൂത്രണമുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്‌.

* * * * * * * * * *
(പതിനഞ്ച്‌)
ആക്രമണവാര്‍ത്ത സത്യമായിരുന്നുവെന്നു തന്നെയാണ്‌ പിന്നീടുള്ള ദേശാഭിമാനിയും വായിച്ചാല്‍ മനസ്സിലാകുന്നത്‌. അവരതു നിഷേധിച്ചിട്ടില്ല. പകരം, ആക്രമിച്ചതു 'വി.എച്ച്‌.പി."ക്കാര്‍ തന്നെ എന്ന മട്ടില്‍ ചില വാചകങ്ങള്‍ എറിഞ്ഞു നോക്കിയിട്ടുണ്ട്‌!

ചില ഹാസ്യകോളങ്ങളും ഇടയ്ക്കു വായിക്കുന്നതു നല്ലതാണ്‌ എന്നല്ലാതെ എന്തു പറയാന്‍?

* * * * * * * * * *
(പതിനാറ്‌)
‘മതപരിവര്‍ത്തനം നടന്നിട്ടില്ല - നടക്കുന്നുമില്ല‘ എന്നൊക്കെ ബിഷപ്‌ പറഞ്ഞതായിട്ടാണ്‌ ദീപികയില്‍ നിന്നും മറ്റും മനസ്സിലാകുന്നത്‌. ജനസംഖ്യ പരിശോധിച്ചാല്‍ അതു മനസ്സിലാകുമത്രേ.

Hindusthan Times-ന്റെ ലിങ്ക്‌ Yahoo news-ല്‍ നിന്നു കിട്ടി. അവിടെ പറയുന്നത്‌ കണ്ഡമല്‍ ജില്ലയില്‍ മാത്രം ഒരുലക്ഷത്തിലേറെ ക്രിസ്ത്യാനികളുണ്ടെന്നാണ്‌.
Of over one lakh Christians in Kandhamal district, 60 per cent have converted from SCs and they are locally called Pana Christians.

The pioneer പറയുന്നതും ഏതാണ്ട്‌ അതിനോടടുത്തു വരുന്നു.
About 15 per cent of Kandhamal district's population (6.5 lakh) comprises Christians.

മതപരിവര്‍ത്തനം നടക്കുന്നില്ല എങ്കില്‍, ആ ജില്ലയില്‍ മാത്രമുള്ള ഈ ഒരുലക്ഷം പേര്‍ പുറത്തു നിന്നു വന്നവരാണോ എന്നതാണു ന്യായമായ ഒരു സംശയം. ആരോ കള്ളം പറയുന്നുണ്ട്‌. പത്രങ്ങള്‍ കള്ളമേ പറയൂ എന്നും പാതിരിമാര്‍ കള്ളം പറയില്ല എന്നുമാണ്‌ "വിദഗ്ദ്ധമതം". അത്തരം മതങ്ങളും പരിവര്‍ത്തനം ചെയ്യേണ്ട കാലമായോ എന്തോ?

* * * * * * * * * *
(പതിനേഴ്‌)
സംഭവത്തേക്കുറിച്ചുള്ള മിക്ക റിപ്പോര്‍ട്ടുകളും IBNlive അവസാനിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു.
This is not the first such incident of violence in Orissa and perhaps won‘t be the last one either.

അവര്‍ വെറുതെ പേടിപ്പിക്കുകയാണല്ലോ എന്നു കരുതി ഒരു ആശ്വാസം കിട്ടാനായി മലയാള വാര്‍ത്തകളിലേക്കു തിരിച്ചു വന്നു. അപ്പോള്‍, കേരള കത്തോലിക്കാ മെത്രാ സമിതി യോഗത്തേക്കുറിച്ചും, കെ.സി.ബി.സി.യുടെ ഭാരവാഹികളുടെ സംയുക്തപ്രസ്താവനയേക്കുറിച്ചുമുള്ള ദീപിക വാര്‍ത്തയില്‍ കണ്ടത്‌ ഇങ്ങനെ.
രക്തസാക്ഷികളുടെ രക്തത്താലും വിശ്വാസികളുടെ കൂട്ടായ്മയിലുമാണ്‌ സഭ വളര്‍ന്നിട്ടുള്ളത്‌. തീയില്‍ കുരുത്ത ക്രൈസ്തവ സമൂഹം വെയിലത്തു വാടിപ്പോകില്ല.“

കര്‍ത്താവേ! അപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയിരിക്കുകയാണെന്നു സാരം.

ഒരു പള്ളി തന്നെ നേരിട്ടു നടത്തുന്ന ഒരു പത്രമാണ്‌ തുടര്‍ന്നു വായിച്ചത്‌. ഒറീസയിലെ 'പ്രേഷിത'പ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ അതില്‍ പറയുന്നുണ്ട്‌.

Scott Baldauf - The Christian Science Monitor - March 2005

Verghese is pastor of the Beersheba Church of God in Jhabua. He shows a recent video CD, produced by Indian Evangelical Team (IET) leader P.G. Varghis, which makes it clear that conversion, not development, is the priority.

For Verghese and others who believe the Apocalypse could come at any moment, there is little time to carry out the kind of slow, development-oriented missionary work that mainstream churches focus on.

In the video, Varghis proudly mentions that the IET's 1,775 missionaries "planted" 2,000 churches in India in just five years, and planned to reach a goal of 7,777 churches by the year 2010.

In recent years, North India has been a key region of focus by informal networks of Christian evangelical groups in the West, with some churches drawing up quotas for new churches built, gospel literature handed out, and new missionaries trained.

"Christians are being killed," Varghis admitted in the video, "But we are dedicated to build North India for Christ."

The video, which is narrated in English and is apparently aimed at a Western audience, makes an emotional appeal for funds, noting that it costs $3,000 to $6,000 to build a church, a cost that is far beyond the means of the mainly tribal population that IET hopes to convert.


വര്‍ഗ്ഗീസിനേപ്പോലെ ചിലര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നിടത്തോളം കാലം തീ പെട്ടെന്നൊന്നും അണയാന്‍ പോണില്ല എന്നു തന്നെ വേണം കരുതാന്‍.

കഷ്ടം!

ഗിരിവര്‍ഗ്ഗക്കാര്‍ അക്രമം നടത്തിയതിലൂടെ വെളിവാകുന്നത്‌ "സവര്‍ണ്ണ അസഹിഷ്ണുതയാണ്‌ - സവര്‍ണ്ണ മേധാവിത്വത്തിനുള്ള ശ്രമമാണ്‌" എന്നൊക്കെയുള്ള ചില പ്രസ്താവനകള്‍ ഇനിയും വന്നേക്കാമെന്നും, അതൊക്കെ കേട്ട്‌ അന്നും ചിരിക്കാം എന്നും ആശ്വസിക്കുക മാത്രമേ വഴിയുള്ളൂ.

* * * * * * * * * *
വാല്‍ക്കഷണം:-
ഒന്ന്‌ -
സത്യക്രിസ്ത്യാനികള്‍ പരക്കെ അക്രമം കാണിച്ചതായി വെളിപ്പെടുത്തിയ, മുകളില്‍ സൂചിപ്പിച്ച, ഇംഗ്ലീഷ്‌ പത്രങ്ങളില്‍ ഒന്നൊഴികെ എല്ലാം അറിയപ്പെടുന്ന 'സംഘപരിവാര്‍വിരുദ്ധ'മാദ്ധ്യമങ്ങളാണ്‌. ആ വാര്‍ത്തകളൊക്കെ തെറ്റാണ്‌ എന്ന്‌ ക്രൈസ്തവസഭാദ്ധ്യക്ഷന്മാര്‍ക്ക്‌ അഭിപ്രായമുണ്ടെങ്കില്‍, പ്രതിഷേധിക്കേണ്ടതും, മെഴുകുതിരി കത്തിച്ചു പിടിച്ച്‌ പ്രകടനം നടത്തേണ്ടതുമൊക്കെ പത്രമോഫീസുകളുടെ മുമ്പിലേക്കാണ്‌. പകരം, പലതും മറച്ചു വച്ച്‌ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെങ്കില്‍, അക്രമങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചു വരുത്തുകയായിരുന്നു എന്ന മട്ടിലുള്ള ആരോപണങ്ങള്‍ക്കു ബലം വയ്ക്കുകയേയുള്ളൂ.

രണ്ട്‌ -
ഒന്നോര്‍ത്താല്‍, ഇതിനേപ്പറ്റിയൊക്കെ ആലോചിച്ചും എഴുതിയും സമയം കളയുന്നവരോടു സഹതപിക്കണം. ഇതൊക്കെ എല്ലാവരും ചേര്‍ന്നു കൊണ്ട്‌ മനുഷ്യനെ 'വടിയാക്കുന്ന' പരിപാടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മതപരിവര്‍ത്തനക്കാര്‍ കാണിക്കുന്ന സകല പോക്രിത്തരത്തിനും സസന്തോഷം കുറ്റം ഏറ്റെടുത്തു തലയില്‍ വയ്ക്കാനായി ചില സംഘപരിവാറുകാര്‍. അതിനു പ്രത്യുപകാരമെന്നോണം, സംഘപരിവാറുകാര്‍ക്ക്‌ അനുദിനം അനുഭാവികളെ സൃഷ്ടിച്ചുകൊടുക്കാനായി പരിവര്‍ത്തനക്കാരും! ഇത്‌ ഒരുമാതിരി ഒത്തുകളിയാണ്‌! നിങ്ങളായി നിങ്ങളുടെ പാടായി. ഞങ്ങള്‍ക്കു വേറെ പണിയുണ്ട്‌.

--------------

പത്തുമാസങ്ങൾക്കു ശേഷം കൂട്ടിച്ചേർക്കുന്നത്‌:-

പിന്നീട്‌ സ്വാമി ലക്ഷ്മണാനന്ദസരസ്വതിക്കു നേരേ ഒരു വധശ്രമം കൂടി ഉണ്ടായി. അത്തവണ അദ്ദേഹം കൊല്ലപ്പെട്ടു. കുയികളുടെ ക്രോധം അണപൊട്ടുകയും ആദ്യത്തേതിലും രൂക്ഷമായ ഒരു കലാപത്തിന് അതു വഴിവയ്ക്കുകയും ചെയ്തു. ആ സംഭവങ്ങൾക്കു ശേഷം എഴുതിയ മറ്റൊരു പോസ്റ്റ്‌ ഇവിടെ:- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

19 comments:

Unknown said...

ഒറീസയിലെ സംഭവവികാസങ്ങളേപ്പറ്റി മലയാളപത്രങ്ങള്‍ എഴുതിയതും അന്യഭാഷാമാദ്ധ്യമങ്ങള്‍ എഴുതിയതും തമ്മില്‍ വലിയ അന്തരമുണ്ട്‌. അവയുടെ ഒരു താരതമ്യമാണിവിടെ.

കാരണമെന്തുമാകട്ടെ - ഇരുവിഭാഗം ജനങ്ങള്‍ ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടുമ്പോള്‍ - അത്‌ മരണങ്ങള്‍ക്കിടയാക്കുമ്പോള്‍ പ്രത്യേകിച്ചും - പക്ഷം പിടിച്ച്‌ സംസാരിച്ച്‌ സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കുക എന്നതാണ്‌ പക്വമതികള്‍ ചെയ്യേണ്ടത്‌. കലാപം പോലൊരു സംഭവമാകുമ്പോള്‍ പ്രത്യേകിച്ചും. സ്വപക്ഷചിന്തകള്‍ അടക്കിവച്ച്‌, സമാധാനപുനസ്ഥാപനത്തിനായി പ്രയത്നിക്കുകയാണ്‌ ആദ്യം വേണ്ടത്‌. അതു ലക്ഷ്യം കണ്ടതിനുശേഷം - സൗകര്യപൂര്‍വ്വം ചര്‍ച്ചകള്‍ക്കു ശ്രമിക്കാം. പ്രശ്നസമയത്ത്‌ ആരോപണ പ്രത്യാരോപണങ്ങളിലേര്‍പ്പെടുന്നതും തങ്ങളുടെ വശം സ്ഥാപിച്ചെടുക്കാന്‍ വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതുമൊക്കെ പിന്നീട്‌ തിരുത്താനാവാത്ത തെറ്റുകളിലേക്കു നയിക്കും. അനേകം ഉദാഹരണങ്ങള്‍ നാം തന്നെ കണ്ടു കഴിഞ്ഞതാണ്‌.

പ്രശ്നങ്ങള്‍ ഏതാണ്ട്‌ അടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്‌ മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയപക്ഷപാതത്തേപ്പറ്റി ഇനി പറയാതെ വയ്യ.

...sijEEsh... said...

Superb... Nakulan jeee...
സ്വന്തം രാഷ്ട്രീയ കാഴ്ചപാടിലൂടെ ഉണ്ണുകയും, ഉറങ്ങുകയും, പത്രം വായിക്കുകയും അങ്ങിനെ തന്റെ വ്യൂ മാത്രമാണു ശരി എന്നു ബ്ലോഗുന്ന ബ്ലോഗന്മാര്‍ വായിചിരിക്കേണ്ട ഒരു ബ്ലോഗാനിതു..

നന്ദു said...

വളരെ ആഴത്തിലുള്ള വിശകലനം :)
ഞാനിന്നതെ വിശ്വസിക്കൂ എന്നുള്ളവരുടെ മനസ്സു തുറക്കാനും പുകമറ മാറ്റാനും കഴിയട്ടെ.

വി. കെ ആദര്‍ശ് said...

nammude journalist ukaL jeernalist aakunno ennoru samsayam.
nalla research work .

Unknown said...

ആദര്‍ശേ,
നമ്മുടെ ജേര്‍ണ്ണലിസ്റ്റുകള്‍ ജീര്‍ണ്ണലിസ്റ്റുകളായി മാറുന്നോ എന്ന സന്ദേഹം അസ്സലായി! ദിവസേന ഒന്നിലധികം പത്രങ്ങളില്‍ക്കൂടി ‘ജേര്‍ണി” നടത്തുന്ന പതിവുള്ള ഏതാണ്ട്‌ എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണത്‌.

ആദര്‍ശ്‌ പറയാറുള്ള ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍, ഹാര്‍ഡ്‌വെയര്‍ ഇ-മാലിന്യങ്ങളേക്കുറിച്ചാണ് കൂടുതലും എല്ലാവരും ശ്രദ്ധിച്ചു കണ്ടിട്ടുള്ളത്‌. നുണകള്‍ കലര്‍ത്തിയും വസ്തുതകള്‍ മറച്ചു പിടിച്ചുമൊക്കെ എഴുതുന്ന വാര്‍ത്തകള്‍ സൊഫ്റ്റ്‌വെയര്‍ ഇ-മാലിന്യമായി പരിഗണിക്കണമെന്നും അതാണ് കൂടുതല്‍ അപകടകാരി എന്നും തോന്നുന്നു.

Mr. K# said...

മലയാള പത്രങ്ങള്‍ പുകമറയുണ്ടാ‍ക്കി മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പുറം കൂടി കാണിച്ചു തന്നതിന് നന്ദി. വളരെ നല്ല ലേഖനം.

Anoop Technologist (അനൂപ് തിരുവല്ല) said...

കാണാപ്പുറം, താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ParaShakthi said...

thanks

sajan jcb said...

ഈ സംഭവങ്ങളെ പറ്റി കൂടുതല്‍ അറിവില്ലാത്തതിനാല്‍ ചില സംശയങ്ങള്‍ താഴെ ചേര്‍ക്കുന്നു. എല്ലാം ഈ പോസ്റ്റില്‍ നിന്നു തന്നെ എടുത്തതാണ്.
---
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം, ഹിന്ദുമതത്തിലല്ലാതെ മറ്റുള്ളവയില്‍ നിന്നുള്ളവരെ പട്ടിക"ജാതി"യായി കണക്കാക്കാനാവില്ല...


വര്‍ഗ്ഗീയം അബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയില്‍ നിന്നു തന്നെ തുടങ്ങി എന്നു സാരം . ഹിന്ദുക്കളല്ലാത്തവര്‍ക്കു ഒരു ആനുകൂല്യവും സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്ന് !!
---
അതിനെ ചെറുക്കാനായി പരിവര്‍ത്തനക്കാര്‍ ബദല്‍ നീക്കങ്ങളാരംഭിച്ചത്‌ .

ബദല്‍ നീക്കങ്ങളുടെ ഒരു ഉദാഹരണം തരുമോ?
---

അവരെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കാന്‍ 1981-ല്‍ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി മറ്റു ഗിരിവര്‍ഗ്ഗക്കാര്‍ അതിനെ ചെറുത്തുപോന്നത്‌.


അപ്പോ പ്രശ്നങ്ങളുടെ കാരണക്കാര്‍ ഇവരാണെന്നു്!!! മറ്റുള്ളവരും തങ്ങളെ പോലെ ഗിരിവര്‍ഗ്ഗക്കാരാണെന്നും തങ്ങള്‍ക്കു ലഭിക്കുന്നതു പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അവരും അര്‍ഹതപ്പെട്ടവരാണെന്ന് അവരെ ബോധ്യപെടുത്തികൊടുക്കാന്‍ അവര്‍ക്കു വേണ്ടി ക്ഷേമപ്രവര്‍ത്തനം നടത്തികൊണ്ടിരുന്നവര്‍ക്കു സാധിച്ചില്ല എന്നു വേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍!

---

നാല്‍പതു വര്‍ഷത്തോളമായി ആദിവാസിമേഖലയില്‍ ജീവിച്ച്‌ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന സ്വാമി, മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക്‌ തടസ്സമായിരുന്നു.

ഏതുമതത്തിലും പരിപൂര്‍ണ്ണ സ്വാതന്ത്യത്തില്‍ വിശ്വസിക്കനുള്ള അവകാശം ഒരു ഇന്ത്യക്കാരനുണ്ട്; ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അതു തന്നെയല്ലേ ഭരണഘടനയും ആഹ്വാനം ചെയ്യുന്നതു്. പക്ഷേ, സ്വാമി അതിനു വിഘ്നം നിന്നു... എന്തിനു്? ക്ഷേമപ്രവര്‍ത്തങ്ങള്‍ മറ്റുള്ളവര്‍ നടത്തേണ്ട എന്നുള്ളതിലാണോ?

---
ഇതിനുമുമ്പ്‌ ആറുതവണ വധശ്രമം ഉണ്ടായിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതു പരിമിതമായിരുന്നു. ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു വച്ച്‌ വീണ്ടും സ്വാമി ആക്രമിക്കപ്പെട്ടു.

ആറു തവണ!!! ഒറ്റ പ്രാവശ്യം പോലും ഒരു പത്രത്തിലും ഈ വാര്‍ത്ത വന്നില്ലേ? ഉണ്ടെങ്കില്‍ ഒരു റെഫെറെന്‍സ് തരുമോ? ഒറീസയില്‍ തന്നെ ഒരു മിഷനറിയേയും മക്കളേയും ചുട്ടുകൊന്നതു പത്രങ്ങളില്‍ സ്ഥാനം പിഠിക്കുകയും ചെയ്തു. എല്ലാം മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ് തന്നെ!

Unknown said...

സാജന്‍,
വികാരങ്ങളും സംശയങ്ങളും അനുഭാവപൂര്‍വ്വം മനസ്സിലാക്കുന്നു.
പലകാര്യങ്ങളും വിശദമായി പറഞ്ഞു തന്നാല്‍ മാത്രം വ്യക്തമാവുന്നവയാണ്‌.
പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ ചില ചെറുകുറിപ്പുകള്‍ മാത്രം നല്‍കാം.

(1) മാദ്ധ്യമങ്ങളുടെ വാര്‍ത്താതമസ്ക്കരണം എത്ര ക്രൂരമാണെന്നും, അതിന്റെ അനന്തരഫലങ്ങള്‍ എത്ര ആഴത്തിലുള്ളതാണെന്നും താങ്കളുടെ കമന്റു വെളിപ്പെടുത്തുന്നു.
ആദ്യം തന്നെ ചോദിക്കട്ടെ - ഇനിപ്പറയുന്ന വാര്‍ത്തകളൊക്കെ സാജന്‍ അറിഞ്ഞിരുന്നോ?

*** ഈ പോസ്റ്റിട്ടതിന്റെ പിറ്റേ ദിവസം, AICC (All India Christian Council) സെക്രട്ടറി ശ്രീ . ജോണ്‍ ദയല്‍, ക്രിസ്ത്യാനികള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടുവെന്നു തെളിഞ്ഞതായി പത്രസമ്മേളനത്തില്‍ തുറന്നു സമ്മതിച്ചത്‌?

*** പത്രസമ്മേളനത്തില്‍ ഹാജരായിരുന്ന ബിഷപ്‌ റാഫേലിനും അതു സമ്മതിക്കേണ്ടി വന്നത്‌?

*** അതിന്റെയും പിറ്റേ ദിവസം, 'കുറ്റസമ്മത'ത്തിന്റെ മട്ടുള്ള ആ പ്രസ്താവനകളുടെ വെളിച്ചത്തില്‍ AICC നേതാക്കള്‍ക്ക്‌ കുറ്റകൃത്യങ്ങളിലോ ആസൂത്രണത്തിലോ പങ്കുണ്ടോ എന്നു കൂടിപരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നത്‌?

*** രണ്ടു ദിവസം കൂടി കഴിഞ്ഞ്‌, ചില ഹിന്ദു സംഘടനകളുടെ നേതാക്കളും പ്രസിഡന്റ്‌ പ്രതിഭാ പാട്ടിലും തമ്മില്‍ കൂടിക്കാഴ്ച നടന്നത്‌?

*** വിസാ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട്‌ ഇന്ത്യയില്‍ കഴിയുന്ന വിദേശപാതിരിമാരെ നിരീക്ഷിക്കണമെന്നും, വിദേശത്തുനിന്നുമെത്തുന്ന കോടിക്കണക്കിനു പണത്തിന്റെ വരവു ചിലവു കണക്കുകളും മറ്റും കര്‍ശനമായി പരിശോധിക്കണമെന്നും ക്രൈസ്തവര്‍ക്കെങ്ങനെ തോക്കും വെടിക്കോപ്പുകളും കിട്ടിയെന്ന്‌ അന്വേഷിക്കണമെന്നും മറ്റും ആവശ്യമുയര്‍ന്നത്‌?

മറ്റു പലതിനേയും പോലെ, ഇവയും ഒറീസയില്‍ നിന്നുള്ള പ്രധാനവാര്‍ത്തകള്‍ തന്നെയാണ്‌. ഇതൊന്നും അറിഞ്ഞിരുന്നില്ല എങ്കില്‍ - വിശ്വസിക്കുക സാജാ - നമ്മള്‍ക്കു മുമ്പില്‍ ഒരുപാടു കാര്യങ്ങള്‍ മറച്ചു പിടിക്കപ്പെടുന്നുണ്ട്‌. അതിനെല്ലാം വ്യക്തമായ കാരണങ്ങളുമുണ്ട്‌. താങ്കള്‍ക്കിതൊരുപക്ഷേ തിരിച്ചറിവിന്റെ ആദ്യത്തെ അനുഭവമാവാം. അതിന്റെ അവിശ്വസനീയതയുമുണ്ടാവാം. അറിയാവുന്നവര്‍ക്ക്‌ ഇതിലൊന്നും യാതൊരു അത്ഭുതവുമില്ല.

(2) >> ".... അബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയില്‍ ... "

അംബേദ്ക്കറാണ്‌ നമ്മുടെ ഭരണഘടനയുണ്ടാക്കിയത്‌ എന്ന തോന്നല്‍ തന്നെ തെറ്റാണ്‌. അതിന്റെ നിര്‍മ്മാണസമിതിയിലെ പ്രമുഖസ്ഥാനം വഹിച്ചിരുന്നയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമായിരുന്നിരിക്കാം. എന്നു വച്ച്‌ ആ ഒരാളിലേക്ക്‌ അതു ചുരുക്കുന്നത്‌ ഒരു അപരാധം തന്നെയാണ്‌.

എല്ലാവരെയും പരിഗണിക്കുന്നതുകൊണ്ടും എല്ലാമാവുന്നില്ല. നിര്‍മ്മാണസമിതിയംഗങ്ങളായ ഏതാനും പേര്‍ ചേര്‍ന്ന്‌ അവരുടെ മനസ്സില്‍ സ്വന്തമായി തോന്നിയ ചില ആശയങ്ങള്‍ പകര്‍ത്തി വച്ചിരിക്കുന്നതല്ല ഭരണഘടനയിലുള്ള കാര്യങ്ങള്‍. പെട്ടെന്നു പൊട്ടി മുളച്ചതല്ല അതിലെ ആശയങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാരത്തിനുടമകളായ നമ്മുടെ ജീവിതമൂല്യങ്ങളില്‍ നിന്ന്‌ പകര്‍ത്തിയതാണ്‌ അവയെല്ലാം. ആവശ്യമുള്ളവ തെരഞ്ഞെടുത്ത്‌ കാച്ചിക്കുറുക്കി, ഒരു ഭരണഘടനയ്ക്കു വേണ്ടരൂപത്തില്‍ ഒരുക്കി ലിഖിതരൂപം നല്‍കുക എന്ന മഹത്‌കാര്യം ചെയ്യാന്‍ അംബേദ്ക്കര്‍ക്കും കൂട്ടര്‍ക്കും ഭാഗ്യം ലഭിച്ചു എന്നു മാത്രമേ കരുതേണ്ടൂ. ശരിയല്ലേ എന്ന്‌ ആലോചിച്ചു നോക്കുക. ഇവിടുത്തെ ജനസാമാന്യത്തിന്റെ ജീവിതരീതികള്‍ എങ്ങനെയായിരുന്നുവോ, ആ വീക്ഷണത്തില്‍ നിന്നാണ്‌ ഭരണഘടനാതത്വങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്‌.

ഭരണഘടനയിലെ ഉദാത്തമായ ചില ആശയങ്ങളിലൂടെ പ്രതിഫലിക്കുന്ന നമ്മുടെയാ പ്രൗഢസംസ്ക്കാരത്തിന്‌ ഒരു പേരുണ്ട്‌.'ഹിന്ദുത്വം' എന്നാണ്‌ ആ പേര്‌. മതസ്വാതന്ത്ര്യം നമുക്കു ലഭിക്കുന്നുണ്ടെങ്കില്‍, അതു നമ്മുടെ സംസ്ക്കാരമായ ഹിന്ദുത്വത്തിന്റെ ഗുണമാണ്‌. അതില്‍ അഭിമാനം കൊള്ളുക. ഹിന്ദുത്വസംസ്ക്കാരത്തിന്റെ വേരറുക്കുവാന്‍ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍, അവര്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണു ചെയ്യുന്നത്‌ എന്നും തിരിച്ചറിയുക..

(3) >> ".... ഹിന്ദുക്കളല്ലാത്തവര്‍ക്കു ഒരു ആനുകൂല്യവും സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്ന് ... "

വളരെ ക്രൂരവും അപക്വവുമായ ഒരു ചിന്തയായിപ്പോയി അതെന്നു തുറന്നു പറയട്ടെ. യാഥാര്‍ത്ഥ്യവുമായി ഇതിനു പുലബന്ധമെങ്കിലുമുണ്ടോ എന്നാലോചിച്ചു നോക്കുക.

'ജാതി' എന്ന പരിഗണന ഹിന്ദുമതത്തിലാണുള്ളത്‌ എന്നാണു നിര്‍വചിച്ചു വച്ചത്‌. അതിനെ ദയവായി ദുര്‍വ്യാഖ്യാനം ചെയ്യരുത്‌.

പിന്നെ, ഇവിടെ ഒരു മറുവാദത്തിനു കൂടി അവസരമുണ്ട്‌. ജാതി ഒഴിവാക്കിത്തരാം - പിന്നോക്കാവസ്ഥ മാറ്റിത്തരാം എന്നൊക്കെ വാഗ്ദാനം ചെയ്താണല്ലോ മതം മാറ്റുന്നത്‌. വലിയൊരു ന്യായീകരണമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുണ്ടത്‌. എങ്കില്‍പ്പിന്നെയെന്താ മതം മാറിക്കഴിഞ്ഞാലും ജാതിവാല്‍ കൂടെവേണമെന്നു ശാഠ്യം? ക്രിസ്ത്യന്‍ പുലയനും ക്രിസ്ത്യന്‍ നാടാരും ക്രിസ്ത്യന്‍ ഈഴവനുമൊക്കെയുണ്ട്‌ എന്നു വരുമോ? നമ്പൂതിരിമാരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ്‌ എന്നെങ്കിലും അവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒരു കാലം വന്നാല്‍, ക്രിസ്ത്യന്‍ നമ്പൂതിരിമാര്‍ എന്നൊരു വിഭാഗത്തിനു വേണ്ടിക്കൂടി വാദമുയര്‍ന്നേക്കാം. തങ്ങളുടെ പൂര്‍വ്വികര്‍ നമ്പൂതിരിമാരായിരുന്നു എന്നു രഹസ്യമായി അവകാശപ്പെടാറുള്ള ചിലര്‍, സംവരണം പൂര്‍വ്വകാലാടിസ്ഥാനത്തില്‍ വേണമെന്നും വാദിച്ചേക്കാം.

ഈയിടെ, മുസ്ലീങ്ങള്‍ക്ക്‌ മതപരിഗണന വച്ച്‌ സംവരണം നല്‍കാന്‍ ഭരണഘടന ഒരു തടസ്സമാണെങ്കില്‍ അതു തിരുത്തിയെഴുതണമെന്നു പോലും സി.പി.എം. വാദിച്ചിരുന്നു. എന്തൊരു രാഷ്ട്രീയ അധ:പതനമാണത്‌ എന്നാലോചിച്ചു നോക്കുക. ഇതൊക്കെ തികഞ്ഞ വര്‍ഗ്ഗീയതയല്ലെങ്കില്‍ പിന്നെയെന്താണ്‌? സമൂഹങ്ങള്‍ക്ക്‌ പരസ്പരം വേറിട്ടു നിന്ന്‌ ആനുകൂല്യങ്ങള്‍ക്കായി പോരടിക്കാനുള്ള ഒരു ഉപാധിയോ ന്യായീകരണമോ ഒക്കെയായി നമ്മുടെ ഭരണഘടന മാറുന്നുവെങ്കില്‍, ഇതിലും വലിയൊരു അധ:പതനം ഇനിയെന്താണു സംഭവിക്കാനുള്ളത്‌? പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ ജാതി. മത പരിഗണനകള്‍ മാത്രം കണക്കിലെടുക്കുന്നിടത്തോളം കാലം ഈ തെറ്റുകള്‍ തുടരും.

(4) >> ".... അതിനെ ചെറുക്കാനായി പരിവര്‍ത്തനക്കാര്‍ ബദല്‍ നീക്കങ്ങളാരംഭിച്ചത്‌ ...... ബദല്‍ നീക്കങ്ങളുടെ ഒരു ഉദാഹരണം തരുമോ? ... "

ബദല്‍ നീക്കങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ സാജന്‍ പ്രശ്നങ്ങളെ ഇത്ര കണ്ടു വഷളാക്കിയത്‌. പനാവിഭാഗത്തെ പട്ടിക"വര്‍ഗ്ഗ"ത്തില്‍ പെടുത്തണം (അങ്ങനെയാണെങ്കില്‍ ആനുകൂല്യങ്ങള്‍ക്കുള്ള തടസ്സം നീങ്ങും) എന്ന ആവശ്യമുയര്‍ത്തിയതാണ്‌ ആ ഉദാഹരണം.

പനാകള്‍ (ഇപ്പോള്‍ ക്രിസ്ത്യാനികള്‍) പണ്ട്‌ അബദ്ധത്തില്‍ 'ജാതി'യായിപ്പോയതാണെന്നും സത്യത്തില്‍ 'വര്‍ഗ്ഗ'മാണെന്നുമാണ്‌ വാദം. അവരും കുയി ഭാഷ സംസാരിക്കുന്നവരാണ്‌ എന്നതാണ്‌ തെളിവായിക്കാണിക്കുന്നത്‌. ഭാഷയെ മാത്രം അടിസ്ഥാനപ്പെടുത്തി അതു നിര്‍ണ്ണയിക്കാനാവില്ലെന്നാണ്‌ വിദഗ്ദ്ധമതം. അതൊരു വലിയ തര്‍ക്ക വിഷയമാണ്‌. ക്രിസ്ത്യാനികളായാല്‍പ്പിന്നെ ജാതി നശിച്ച്‌ ജീവിതം രക്ഷപെടുമെങ്കില്‍പ്പിന്നെ, ആനുകൂല്യങ്ങള്‍ക്കായി ഇത്തരമോരോ തര്‍ക്കങ്ങളുയര്‍ത്തിക്കൊണ്ടു വന്ന്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതെന്തിനാണ്‌?

(5) >> ".... മറ്റുള്ളവരും തങ്ങളെ പോലെ ഗിരിവര്‍ഗ്ഗക്കാരാണെന്നും തങ്ങള്‍ക്കു ലഭിക്കുന്നതു പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അവരും അര്‍ഹതപ്പെട്ടവരാണെന്ന് അവരെ ബോധ്യപെടുത്തികൊടുക്കാന്‍ അവര്‍ക്കു വേണ്ടി ക്ഷേമപ്രവര്‍ത്തനം നടത്തികൊണ്ടിരുന്നവര്‍ക്കു സാധിച്ചില്ല ... "

ആരൊക്കെയാണു യഥാര്‍ത്ഥ’വര്‍ഗ്ഗ’ക്കാര്‍ എന്ന്‌ നമുക്കിങ്ങനെ സ്വയം തീരുമാനിക്കാനാവുന്നതെങ്ങനെ, സാജന്‍? ഇതിനൊന്നും പ്രത്യേകിച്ചു മാനദണ്ഡമൊന്നും ഇല്ല എന്നാണോ വിശ്വസിക്കുന്നത്‌?

"തങ്ങള്‍ക്കു ലഭിക്കുന്നതുപോലുള്ള ആനുകൂല്യം മറ്റുള്ളവര്‍ക്കും" നേടിക്കൊടുക്കാന്‍ എന്നൊക്കെ വാദിച്ചു മുന്നേറാന്‍ സുഖമുണ്ടാവാം. എല്ലാവര്‍ക്കും കൊടുക്കാന്‍ മാത്രം വിഭവങ്ങളുണ്ടായിരുന്നെങ്കില്‍പ്പിന്നെ സംവരണം എന്ന സങ്കല്‍പം തന്നെ വേണ്ടി വരുമായിരുന്നില്ലല്ലോ. കിടമത്സരത്തിന്റെ കാര്‍ക്കശ്യത്തേപ്പറ്റി മതിയായ ധാരണയില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ആശിച്ചു പോകുന്നത്‌. ആനുകൂല്യങ്ങള്‍ക്കായി വിഭിന്ന വിഭാഗങ്ങള്‍ ചേരി തിരിഞ്ഞു പോരടിക്കുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക്‌ സവര്‍ണ്ണലേബല്‍ സൗജന്യമായി ലഭിക്കും എന്നതുകൊണ്ട്‌ ആരും അതിനു മെനക്കെടില്ലായിരിക്കും. എന്നു വച്ച്‌ സത്യം സത്യമല്ലാതാവില്ലല്ലോ..

(6) >> ".... ഏതുമതത്തിലും പരിപൂര്‍ണ്ണ സ്വാതന്ത്യത്തില്‍ വിശ്വസിക്കനുള്ള അവകാശം ഒരു ഇന്ത്യക്കാരനുണ്ട്; ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അതു തന്നെയല്ലേ ഭരണഘടനയും ആഹ്വാനം ചെയ്യുന്നതു്. പക്ഷേ, സ്വാമി അതിനു വിഘ്നം നിന്നു... എന്തിനു്? ... "

സ്വാമിയെന്നല്ല - മറ്റാരും - മതപരിവര്‍ത്തനശ്രമങ്ങളെ ചെറുക്കുന്ന ആരും - ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്യുന്നതായിത്തോന്നുന്നില്ല. ഇക്കാര്യത്തില്‍, ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതു തടയേണ്ടതുണ്ട്‌. ഇതു വളരെ വിശദമായി പറയേണ്ടുന്ന വിഷയമാണ്‌. പിന്നീടു ശ്രമിക്കാം.

നേരേമറിച്ച്‌, വിദേശത്തു നിന്ന്‌ സന്ദര്‍ശനവിസയില്‍ ഇവിടെയെത്തി മതം മാറ്റത്തിനു നേതൃത്വം നല്‍കുന്നവര്‍ ചെയ്യുന്നത്‌ നഗ്നമായ നിയമലംഘനമാണ്‌. അതേപ്പറ്റി പറയാനും ഇതേ ഉത്സാഹം ആളുകള്‍ കാണിക്കാത്തതെന്താവും?

സാജന്‍, ഇവിടെ ഈ ഭാരതത്തില്‍ ഏതെങ്കിലുമൊരു മതത്തില്‍ “പരിപൂര്‍ണ്ണമായി“ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്‌ എന്നു താങ്കള്‍ കരുതുന്നുവോ? ആത്മാര്‍ത്ഥമായി ചിന്തിക്കുക. ക്രിസ്ത്യാനികളോട്‌ "നിങ്ങളതൊന്നും വിശ്വസിക്കരുത്‌" എന്നു പറഞ്ഞ്‌ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ ദയവായി അറിയിക്കുക.

നേരേമറിച്ച്‌, ഇന്ത്യമുഴുവന്‍ മതപരിവര്‍ത്തനം നടത്തും എന്ന പ്രഖ്യാപിതലക്‌‌ഷ്യവുമായി, അതൊരു പ്രോജക്റ്റായി പരിഗണിച്ച്‌ പ്രവര്‍ത്തിക്കുന്നവരില്ലേ? അങ്ങനെയാണെങ്കില്‍ അവരല്ലേ ഹിന്ദുക്കള്‍ക്ക്‌ സ്വമതവിശ്വാസങ്ങളില്‍ തുടരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌?

ക്രിസ്ത്യാനികളാകാന്‍ തീരുമാനിക്കുന്നവരെല്ലാം സ്വമനസ്സാലെയാണ്‌ അതു ചെയ്യുന്നത്‌ - എതിര്‍ക്കപ്പെടേണ്ട യാതൊരു കാര്യവും അതിനു പിന്നിലില്ല എന്നൊക്കെയാണോ താങ്കളുടെ കാഴ്ചപ്പാട്‌?

ഇവിടെ മതത്തെയാരും എതിര്‍ക്കുന്നില്ല. മറ്റൊരു മതത്തില്‍ ആകൃഷ്ടനാകുന്നെങ്കില്‍ അതു പിന്തുടരുന്നതിനെയും ആരും എതിര്‍ക്കുന്നില്ല. മതപ്രചാരണത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍, ഇന്നത്തെ മട്ടിലുള്ള മതപരിവര്‍ത്തനശ്രമങ്ങളെ എതിര്‍ക്കും. ശക്തിയുക്തം എതിര്‍ക്കും. പലരും എതിര്‍ക്കും. ആയിരക്കണക്കിനു കാരണങ്ങളുണ്ട്‌ അതിനു പിന്നില്‍. എല്ലാം വിശദീകരിക്കാന്‍ സാധിച്ചെന്നു വരില്ല. മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കിടെയേറ്റ മാനസികപീഢമൂലം ആത്മഹത്യ ചെയ്ത ഒരു പാവം വൃദ്ധയുടെ ചിതയില്‍ നിന്നാണ്‌ ബ്ലോഗിലെ എന്റെ ആദ്യവരികള്‍ പിറക്കുന്നത്‌. 'Why are conversion attempts being opposed' എന്നതേപ്പറ്റി കൂടുതലെഴുതുക എന്നത്‌ ഒരു സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി മാറുന്നുവെന്നു തോന്നുന്നു. സമയമുള്ളപ്പോള്‍ ശ്രമിക്കാം.

പരിവര്‍ത്തനശ്രമങ്ങള്‍ ഭൂരിഭാഗവും ഇപ്പോള്‍ തെറ്റായദിശയിലാണു നടക്കുന്നതെന്നു സമ്മതിക്കാന്‍ മടിയില്ലാത്ത ക്രൈസ്തവപുരോഹിതരെ എനിക്കറിയാം. മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന്‌ ബിഷപ്‌ റാഫേല്‍ പോലും നുണയാവര്‍ത്തിക്കുമ്പോള്‍ അതിനു പിന്നില്‍ കുറ്റസമ്മതത്തിന്റെ ധ്വനി തന്നെയാണുള്ളത്‌. വിശദീകരിക്കാനാണെങ്കില്‍ ധാരാളമുണ്ട്‌. ഈ പോസ്റ്റില്‍ത്തന്നെ കൊടുത്ത ലിങ്കിലെ ലേഖനം വായിച്ചുവെന്നു വിശ്വസിക്കുന്നു. ഇതു കൂടിയൊന്നു വായിച്ചു നോക്കുക.

Conversions threaten a way of life


ഒരു ക്രിസ്ത്യാനി തന്നെ എഴുതിയ ആ വരികള്‍ മനസ്സിരുത്തി വായിക്കേണ്ടവയാണ്. താഴെപ്പറയുന്ന വരികള്‍ പ്രത്യേകിച്ചും.

I have seen with my own eyes how conversions in India are not only highly unethical -- that is, using unethical means of conversion -- but also that they threaten a whole way of life, erasing centuries of tradition, customs, wisdom, teaching people to despise their own religion and look Westwards to a culture which is alien to them, with disastrous results.

......

I think people like you show very little gratitude to that Hindu ethos which has seeped into Indian Christian consciousness. It is because of that Hindu ethos, which accepts that god may manifest himself at different times in different names, that Christians were welcomed in India in the first century. Indeed, the Syrian Christians of Kerala constituted the first Christian community in the world.

(7) >> ".... ഇതിനുമുമ്പ്‌ ആറുതവണ വധശ്രമം ഉണ്ടായിട്ടുള്ള ........ ആറു തവണ!!! ഒറ്റ പ്രാവശ്യം പോലും ഒരു പത്രത്തിലും ഈ വാര്‍ത്ത വന്നില്ലേ? ... "

ഞാന്‍ മുമ്പു തന്നെ പറഞ്ഞു കഴിഞ്ഞല്ലോ സാജന്‍ - താങ്കള്‍ക്കിത്‌ അത്ഭുതമായിത്തോന്നിയേക്കാം. അതു തന്നെയാണ്‌ വസ്തുതകള്‍ മറച്ചു പിടിക്കുന്നവരുടെ വിജയവും.

ഒറീസയിലെ പ്രാദേശികവാര്‍ത്തകള്‍ നാം നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണോ എന്നത്‌ ആദ്യത്തെ ചോദ്യം. ഇതൊക്കെ ആരെങ്കിലും നമുക്കെത്തിച്ചു തരാന്‍ താല്പര്യപ്പെടുമോ എന്നതു രണ്ടാമത്തേതും.

വധശ്രമങ്ങള്‍ മാത്രമല്ല - സ്വാമിയുടെ ആശ്രമം കത്തിച്ചിട്ടുണ്ടെന്നു പറയുന്നു - ഒറീസയില്‍ത്തന്നെയുള്ള ഒന്നു രണ്ടു ക്ഷേത്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ടത്രേ. ഇതൊന്നും നാം മലയാള മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞിട്ടില്ല - അവയ്ക്കൊട്ടു തെളിവുമില്ല. ഇനിയിപ്പോള്‍ എട്ടാമത്‌ ഒരു വധശ്രമം കൂടി നടന്ന്‌ അതു വിജയിച്ചാലും ഇവിടെയാരും അറിയാന്‍ പോകുന്നില്ല.

ഇതൊക്കെ സത്യമാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല എന്നതാണല്ലോ നമ്മള്‍ നേരിടുന്ന പ്രശ്നം. ശരിയാണ്. നേരിട്ടു കാണാത്തതൊന്നും വിശ്വസിക്കാതിരിക്കാം. പക്ഷേ, വാര്‍ത്തകള്‍ മരിക്കുന്നതിന്റെ തെളിവുകള്‍ക്കായി നാം ഒറീസയിലേക്കൊന്നും പോകേണ്ട എന്നതാണു യാഥാര്‍ത്ഥ്യം. കേരളത്തില്‍ നിന്നൊരു സംഭവം പറഞ്ഞു തരാം.

രണ്ടു മാസം പോലുമായിട്ടില്ല - കഴിഞ്ഞയിടെ തിരുവനന്തപുരത്ത്‌ ഒരു അമ്പലം ആക്രമിക്കപ്പെട്ടു. കാവലൊന്നും ഇല്ലാതിരുന്ന ഒരു ചെറിയ ക്ഷേത്രമായിരുന്നു അത്‌. പൂജാവിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടുകയും പിഴുതെറിയപ്പെടുകയും ചെയ്തു. പരിപാവനമായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങള്‍ വൃത്തികേടാക്കപ്പെട്ടു.

പോലീസ്‌ കുറ്റവാളിയെ പിടികൂടി. ആളൊരല്‍പം കൈവിട്ട കേസായ ഒരു ക്രിസ്ത്യാനിയാണ്‌. പ്രാര്‍ത്ഥനായോഗങ്ങളില്‍ കയ്യടിച്ചുപാടിപ്പാടി അദ്ദേഹത്തിനീയിടെയായി 'ഏകരക്ഷകനെ'യല്ലാതെ ആരാധിക്കുന്നതുകാണുമ്പോള്‍ കണ്‍ട്രോള്‍ കിട്ടുന്നില്ലത്രേ. പാവം.

താങ്കളതറിഞ്ഞിരുന്നോ? ഏതെങ്കിലുമൊരു പത്രത്തില്‍ ആ വാര്‍ത്തയൊന്നു കാണിച്ചു തരാമോ സാജന്‍? ഒരൊറ്റ ദിവസം മാന്യമായി പ്രാദേശികതലത്തില്‍ മാത്രം നടത്തിയ ഹര്‍ത്താലില്‍ മാത്രം പ്രതിഷേധമൊതുക്കി - അമ്പലം സ്വയം നന്നാക്കി - മിണ്ടാതിരുന്നവര്‍ക്കു നന്ദി പറയുകയാണോ നാം ചെയ്യേണ്ടത്‌ - അതോ മറ്റിടങ്ങളില്‍ പ്രാദേശികവിഷയങ്ങളേച്ചൊല്ലിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെയും വിലപേശുകയാണോ?

മതപരിവര്‍ത്തനഭ്രാന്തന്റെ നെഞ്ചത്തടിച്ചുപാട്ടില്‍ നിന്ന്‌ ആവേശമുള്‍ക്കൊണ്ട്‌ ഒരു ക്രിസ്ത്യന്‍ മതഭ്രാന്തന്‍ ക്ഷേത്രം നശിപ്പിച്ചിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ കാണണം എന്നുണ്ടെങ്കില്‍, എനിക്കൊരു ഇ-മെയില്‍ അയച്ചാല്‍ മതി. പ്രോഫൈല്‍ പേജില്‍ വിലാസമുണ്ട്‌. പോലീസ്‌ സ്റ്റേഷന്റെ വിശദാംശങ്ങളും ആവശ്യമെങ്കില്‍ തരാം.

ഇത്രയും വായിച്ചു ടെന്‍ഷനായി എങ്കില്‍, ഈ വീഡിയോ കാണാതിരിക്കുക. മറ്റൊരു മതപരിവര്‍ത്തനഭ്രാന്തന്‍, എന്തുകൊണ്ടാണു നാം ചില മതങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ അവിടെ പച്ചമലയാളത്തില്‍ വിശദീകരിക്കുന്നുണ്ട്‌. ഭരണഘടനപോലെ തന്നെ ആദരിക്കപ്പെടേണ്ടതാണ്‌ ദേശീയപതാകയും എന്നു കരുതുന്നുവെങ്കില്‍, ഒരു കാരണവശാലും അതു കാണാതിരിക്കുക.

sajan jcb said...

ജാതി' എന്ന പരിഗണന ഹിന്ദുമതത്തിലാണുള്ളത്‌ എന്നാണു നിര്‍വചിച്ചു വച്ചത്‌. അതിനെ ദയവായി ദുര്‍വ്യാഖ്യാനം ചെയ്യരുത്‌. ജാതി ഒഴിവാക്കിത്തരാം - പിന്നോക്കാവസ്ഥ മാറ്റിത്തരാം എന്നൊക്കെ വാഗ്ദാനം ചെയ്താണല്ലോ മതം മാറ്റുന്നത്‌. ... പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ ജാതി. മത പരിഗണനകള്‍ മാത്രം കണക്കിലെടുക്കുന്നിടത്തോളം കാലം ഈ തെറ്റുകള്‍ തുടരും..

ജാതിയും മതവും മാറികഴിഞ്ഞാലും അവര്‍ ഇന്ത്യക്കാര്‍ തന്നെയല്ലേ? വെറും ഇന്ത്യാക്കാരല്ല; പിന്നോക്കവസ്ഥയിലുള്ള ഇന്ത്യാക്കാര്‍ തന്നെ. പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ ജാതി വ്യവസ്ഥ എടുത്തു കളയേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു. പട്ടിക ജാതികളേക്കാള്‍ ദരിദ്രാരായ നമ്പൂതിരിമാര്‍ ഇപ്പോഴുണ്ട്.

ഇനി മതം മാറിയ നിലക്കു ഞങ്ങളോന്നും ഇന്ത്യാകാരല്ലാതാവുന്നുണ്ടോ? ക്രിസ്ത്യാനികള്‍ക്കു റോമില്‍ നിന്നു സഹായം അപേക്ഷിക്കേണ്ട കാലം അടുത്തു വരുന്നുണ്ടോ എന്ന ഭയം ചെറുതായി തോന്നുന്നു. "ഉഡാവോ ലുങ്കി ഛോടോ മുംബൈ" എന്നു മഹരാഷ്ട്രക്കാര്‍ ദക്ഷിണ ഇന്ത്യകാരോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. റോമിലേക്കൊരു വിസ ശരിയാക്കി വയ്ക്കേണ്ടുന്ന അവസ്ഥയിലേക്കാണ് ഈ ജാതി മത കണക്കുകള്‍ ചോദിക്കുന്നവര്‍ കൊണ്ടെത്തിക്കുന്നതു്. ഈ ജാതി തിരിച്ചുള്ളസംവരണം തന്നെ ഒരു തരം വര്‍ഗ്ഗീയമല്ലേ?

ബദല്‍ നീക്കങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ സാജന്‍ പ്രശ്നങ്ങളെ ഇത്ര കണ്ടു വഷളാക്കിയത്‌. പനാവിഭാഗത്തെ പട്ടിക"വര്‍ഗ്ഗ"ത്തില്‍ പെടുത്തണം (അങ്ങനെയാണെങ്കില്‍ ആനുകൂല്യങ്ങള്‍ക്കുള്ള തടസ്സം നീങ്ങും) എന്ന ആവശ്യമുയര്‍ത്തിയതാണ്‌ ആ ഉദാഹരണം.

ആനുകൂല്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതോ ഇത്ര വലിയ തെറ്റ്? എനിക്കു മനസ്സിലായില്ല!

ഭരണഘടനയിലെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി കിട്ടാനുള്ള നീക്കങ്ങളേയാണോ താങ്കള്‍ ബദല്‍ നീക്കങ്ങള്‍ എന്നു പറയുന്നതു്? താങ്കളാണ് ഈ അവസ്ഥയിലെങ്കില്‍ താങ്കള്‍ എന്തു നീക്കങ്ങളാണ് താങ്കളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചെയ്യുക?... മന്ത്രിമാരെ കണ്ടു നോക്കും , ധര്‍ണ്ണ നടത്തും , സെക്രട്ടറിയേറ്റ് മാര്‍ച്ചു നടത്തും ... അങ്ങിനെ പോകും കാര്യങ്ങള്‍ അല്ലെ? അതോ... അതേ അവകാശങ്ങള്‍ മുമ്പേ നേടിയെടുത്തിട്ടുള്ളവരെ ആക്രമിക്കാന്‍ പോകുമോ?

പക്ഷേ തിരിച്ചു ചിലപ്പോള്‍ സംഭവിച്ചെന്നു വരാം. തങ്ങള്‍ക്കു ഇപ്പോള്‍ ലഭ്യമായി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കു മറ്റൊരു അവകാശികള്‍ വരാന്‍പോകുന്നു എന്ന തോന്നിയാല്‍ അവരുടെ മുമ്പില്‍ ചിലപ്പോള്‍ ആദ്യം തെളിയുന്ന വികാരം ദേഷ്യവും അതില്‍ നിന്നുണ്ടാകുന്ന അക്രമങ്ങളുമായിരിക്കും.
----------------------------------------------
ചില ചിന്തകള്‍... ശുദ്ധ മണ്ടത്തരങ്ങള്‍ ആയിരിക്കാം ..ക്ഷമിക്കൂ..

മിഷണറിമാര്‍ എന്തായിരിക്കും ഒരു പുതിയ സ്ഥലത്തു എത്തികഴിഞ്ഞാല്‍ ആദ്യം ചെയ്യുക... അധികപങ്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും.... സ്വന്തം മതത്തിലേക്കു നട്ടുകാരെ ആകര്‍ഷിക്കാന്‍... അവരുടെ സ്നേഹം പിടിച്ചു പറ്റാന്‍...ശരിയല്ലേ ? (അക്രമിച്ചു കീഴടക്കി കൊണ്ടാവില്ല എന്നു ചുരുക്കം)

പിന്നെ അവര്‍ ചെയ്യുക...വിദ്യാഭ്യാസം കൊടുക്കുകയായിരിക്കും. അതില്ലാതെ ആശയവിനിമയം നടത്താന്‍ വലിയ പാടായിരിക്കും.

വിദ്യാഭ്യാസം നേടികഴിഞ്ഞാല്‍ ആ നാട്ടുകാര്‍ അനുഭവിക്കുന്ന ഒരു വ്യഥയുണ്ട്... എന്തായിരിക്കുമതു്?!!

ഇത്ര നാളും തങ്ങള്‍ ചൂക്ഷണം ചെയ്യപ്പെട്ടു കഴിയുകയായിരുന്നു എന്ന ദുഃഖം !!!

ഈ അവസരത്തില്‍ അവര്‍ അക്രമാസക്തരാകും ! ഇല്ലേ? എന്നെ ഒരാള്‍ പറ്റിച്ചു എന്നു തോന്നുന്ന നിമിഷം എനിക്കാദ്യം തോന്നുക ദുഃഖമാണ്, പിന്നെ എന്നെ പറ്റിച്ചവനോടുള്ള ദേഷ്യം ... തീര്‍ച്ചയായും ഒരു പ്രത്യേക സ്റ്റേജില്‍ അത് അക്രമമായും പൊട്ടി പുറപ്പെടാം.


ഇതായിരിക്കുമോ ഒറീസയിലും സംഭവിച്ചിരിക്കുക? അല്ലെങ്കിലും 40 കൊല്ലമൊക്കെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തികഴിഞ്ഞാല്‍ ആ നാട്ടുകാര്‍ ഉദ്ദരിക്കപ്പെടേണ്ടതല്ലേ? ഈ പശ്ചാതലത്തില്‍ ഈ സംഭവങ്ങളെ ഒന്നു വിശകലനം ചെയ്തു നോക്കൂ... കൂടുതല്‍ വിവരിക്കണമെങ്കില്‍ ആകാം )

Unknown said...

സാജന്‍,
(1) പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ ജാതിമതപരിഗണനകള്‍ മാത്രമെടുക്കുന്നതില്‍ അപാകതയുണ്ട്‌ എന്നതു താങ്കള്‍ അംഗീകരിച്ചു കാണുന്നതില്‍ സന്തോഷമുണ്ട്‌. എന്നാല്‍, ഒരു പൊതുമാനദണ്ഡനിര്‍ണ്ണയം എളുപ്പമല്ല എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. അതു മറ്റൊരു വലിയ വിഷയമാണ്‌. അതിലേക്കു കടക്കുന്നില്ല.

(2) >>...ഇനി മതം മാറിയ നിലക്കു ഞങ്ങളോന്നും ഇന്ത്യാകാരല്ലാതാവുന്നുണ്ടോ?...

ഇല്ല. ഒരിക്കലും ഇന്ത്യക്കാരല്ലാതാവുന്നില്ല. അങ്ങനെയൊരു ചിന്തയുണരുന്നതു തന്നെ തെറ്റ്‌. പ്രത്യേക അവകാശങ്ങള്‍ക്കായി വാദിക്കുകയും വേറിട്ടുനില്‍ക്കാനുള്ള പ്രവണതകളുണ്ടാക്കുകയും ചെയ്യാതെ, മറ്റേതൊരു ഇന്ത്യാക്കാരനേയും പോലെ തുടരുക തന്നെയാണു വേണ്ടത്‌.

(3) >>..റോമിലേക്കൊരു വിസ ശരിയാക്കി വയ്ക്കേണ്ടുന്ന അവസ്ഥയിലേക്കാണ് ഈ ജാതി മത കണക്കുകള് ചോദിക്കുന്നവര് കൊണ്ടെത്തിക്കുന്നതു്...

ഈ "റോമന്‍" വാചകങ്ങള്‍ അറിയാതെ താങ്കളുടെ മനസ്സില്‍ നിന്നു പുറത്തുവന്നതുപോലുണ്ട്‌. ഇത്തരം വാചകങ്ങളുണ്ടാകാനിടയാക്കുന്ന മനസ്ഥിതി വളരുന്നു എന്നതാണ്‌ മതപരിവര്‍ത്തനത്തിന്റെ ഒരു ഉപോത്‌പന്നം. ഇന്നത്തെ മട്ടിലുള്ള മതപരിവര്‍ത്തനം എതിര്‍ക്കപ്പെടുന്നതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നു കൂടിയാണിത്‌ (അല്ലാതെ കേവലം ആരാധനാക്രമത്തിലുള്ള വ്യത്യാസമല്ല). വിശദീകരിച്ചാല്‍ നീണ്ടുപോയേക്കുമെന്നതിനാല്‍ നിര്‍ത്തുന്നു. അല്ലെങ്കിലും ഇത്‌ പരിവര്‍ത്തനത്തേക്കുറിച്ചുള്ള ഒരു ചര്‍ച്ചാ വേദിയാക്കാന്‍ ഉദ്ദേശമില്ല. ഇവിടെ മാദ്ധ്യമങ്ങളാണു വിഷയം.

(4) >>..ക്രിസ്ത്യാനികള്‍ക്കു റോമില്‍ നിന്നു സഹായം അപേക്ഷിക്കേണ്ട കാലം അടുത്തു വരുന്നുണ്ടോ എന്ന ഭയം ചെറുതായി തോന്നുന്നു. ......

ദയവായി, ഇനിയും സഹായം ചോദിച്ച്‌ കൈനീട്ടി രാജ്യത്തിനു നാണക്കേടുണ്ടാക്കരുത്‌ എന്നൊരു അഭ്യര്‍ത്ഥനയുണ്ട്‌. ഇപ്പോള്‍ത്തന്നെ കോടിക്കണക്കിനു പണമാണ്‌ ഒഴുകിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച്‌ ഏറ്റവുമധികം വിദേശപണം ഒഴുക്കുന്ന 15 സ്ഥാപനങ്ങളില്‍ ഏഴെണ്ണം മാത്രമേ മതേതരമായിട്ടുള്ളൂ. ബാക്കി എട്ടെണ്ണവും ക്രിസ്ത്യന്‍ 'സുവിശേഷ' വ്യാപന സംരംഭങ്ങളാണ്‌. 15-ല്‍ത്തന്നെ അവരാണ്‌ ഏറ്റവും കൂടുതല്‍ തുക കൈമാറുന്നതും. Gospel Fellowship Trust India എന്ന ഒരൊറ്റ സ്ഥാപനം മാത്രം - ഒരൊറ്റ വര്‍ഷം കൊണ്ടു മാത്രം 230 കോടി രൂപയാണ്‌ ഇവിടേക്കെത്തിച്ചത്‌. സമയമുള്ളപ്പോള്‍, നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച, വിദേശധന"സഹായ"ത്തേപ്പറ്റിയുള്ള ഈ വാര്‍ഷിക റിപ്പോര്‍ട്ട്‌ ഒന്നു വായിച്ചു നോക്കുക.

ഇക്കണ്ട പണം മുഴുവന്‍ ഇവിടെ കുമിഞ്ഞുകൂടിയിട്ടും "ക്രിസ്താനികള്‍ക്കു റോമില്‍ നിന്നു സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നേക്കാം" എന്ന ദാരിദ്ര്യം പറച്ചിലും വര്‍ഗ്ഗീയപരാമര്‍ശവും കേള്‍ക്കേണ്ടിവരുന്നുവെങ്കില്‍ അതിനര്‍ത്ഥം എന്താണ്‌? പുതിയതായി മതാനുയായികളെ സൃഷ്ടിക്കാനും ആരാധനാലയങ്ങള്‍ പണിതുകൂട്ടാനും മാത്രമേ ആ പണം ഇറക്കുകയുള്ളൂ എന്നുണ്ടോ എന്തോ? മാറിക്കഴിഞ്ഞാല്‍പ്പിന്നെ സഹായം നിലയ്ക്കുമോ? പിന്നീടവര്‍ ഇന്ത്യാഗവണ്മെന്റിന്റെ അടുത്തു നിന്ന്‌ "പ്രത്യേകാവകാശങ്ങള്‍" നേടിയെടുത്തു ജീവിക്കാന്‍ പഠിച്ചുകൊള്ളണമെന്നാവുമോ? 'മാറ്റുന്ന' ബാദ്ധ്യത മാത്രമേ ഗോസ്‌പലുകാര്‍ക്കുള്ളോ? 'പോറ്റുന്ന'ത്‌ പഴയതുപോലെ ഇന്ത്യന്‍ ഖജനാവില്‍ നിന്നു തന്നെയാവട്ടെയെന്നോ? ദയവായി അനാവശ്യപരാമര്‍ശങ്ങള്‍ കഴിവതും ഒഴിവാക്കി അനാവശ്യ മറുപടികളിലേക്കും എത്തിക്കാതിരിക്കാന്‍ ശ്രമിക്കൂ സാജന്‍. മാദ്ധ്യമപക്ഷപാതത്തേപ്പറ്റി എന്താണു പറയാനുള്ളത്‌?

(5) >>.."ഉഡാവോ ലുങ്കി ഛോടോ മുംബൈ" എന്നു മഹരാഷ്ട്രക്കാര്‍ ദക്ഷിണ ഇന്ത്യകാരോട് പറഞ്ഞതായി കേട്ടിട്ടുണ്ട്...

ഇത്‌ ഇവിടെപ്പറഞ്ഞതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. വന്‍തോതില്‍ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളുണ്ടാകുമ്പോള്‍ എതിര്‍ക്കപ്പെടുന്നതും ചില മഹാരാഷ്ട്രക്കാരുടെ പ്രാദേശികവാദവും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ഇവിടെ താങ്കള്‍ അറിയാതെ ദക്ഷിണേന്ത്യക്കാരെയും ക്രിസ്ത്യാനികളേയും ചേര്‍ത്തുവച്ച്‌ ആലോചിച്ചു പോകുന്നുണ്ട്‌. ആ ഒരു ചിന്താഗതി തന്നെ തികച്ചും അപകടകരമാണ്‌.

ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ തൊഴില്‍തേടിയെത്തുമ്പോള്‍, തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ആശങ്കയില്‍ അവിടത്തുകാര്‍ നമ്മോട്‌ എതിര്‍പ്പു പ്രകടിപ്പിക്കാറില്ലേ? അതിനെയും മുംബൈയേയും ചേര്‍ത്തുവച്ച്‌ ആലോചിച്ചാല്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. പ്രാദേശിക വാദം നമ്മുടെ ദേശീയവീക്ഷണത്തെ ദുര്‍ബലപ്പെടുത്തുമെന്നു പറയുന്നതും ഇതുകൊണ്ടാണ്‌. ഇന്ത്യയിലുള്ള ക്രിസ്ത്യാനികള്‍ വേറെ എവിടെയും നിന്നു വന്നവരല്ല എന്നതുകൊണ്ടും, അവരോട്‌ ആരും എവിടേക്കും പോകാനാവശ്യപ്പെടുന്നില്ല എന്നതുകൊണ്ടും - മറ്റു പലതുകൊണ്ടും, ഈ ഉദാഹരണം ഇവിടെ തീരെ യോജിക്കുന്നില്ല.

(കൂട്ടത്തില്‍ ഓര്‍ത്തപ്പോള്‍ പറയുകയാണ്‌. ഇന്ത്യയില്‍നിന്ന്‌ യൂറോപ്പിലേക്ക്‌ ക്രൈസ്തവപുരോഹിതന്മാരുടെ ജോലിക്കായി ഇപ്പോള്‍ ധാരാളം പേര്‍ ചെല്ലുന്നുണ്ട്‌. അവര്‍ക്ക്‌ എതിര്‍പ്പു നേരിടേണ്ടി വരുന്നില്ല. കാരണം - ആ ജോലിക്ക്‌ ഇപ്പോള്‍ തദ്ദേശീയരെ കിട്ടാന്‍ വളരെ പ്രയാസമാണത്രേ. 'പള്ളിയില്‍ വരാന്‍ പോലും ആളുകള്‍ മടിക്കുമ്പോള്‍ പാതിരിയാകാന്‍ മടിക്കുന്നതിലെന്തത്ഭുതം' എന്നാണ്‌ ചില വിദേശസുഹൃത്തുക്കള്‍ ചോദിച്ചത്‌. ജോലി ചെയ്യാന്‍ മത്‌സരമുണ്ടാകുന്നിടത്തേ എതിര്‍പ്പും ഉണ്ടാകുന്നുള്ളൂ.)

ലുങ്കിയുടുത്ത 'മദ്രാസികള്‍' മഹാരാഷ്ട്രയില്‍ച്ചെന്ന്‌ അവിടെയുള്ളവരെയും വന്‍തോതില്‍ ലുങ്കിയുടുക്കുന്നവരായി മാറാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? മഹാരാഷ്ട്രക്കാരുടെ വേഷവിധാനം ശരിയല്ലെന്ന പ്രചാരണം നടത്തുന്നുണ്ടോ? എന്തുകൊണ്ടു മദ്രാസികള്‍ ആദ്യം സ്വീകരിക്കപ്പെട്ടോ - അതേ കാരണങ്ങളെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടോ? പലവിധകാരണങ്ങളാല്‍ ലുങ്കിയുടുക്കുന്നവരായി മാറുന്ന മറാത്തികളില്‍ ചിലര്‍ തന്നെ അവരുടെ നാടിനോടുള്ള കൂറ്‌ സംശയിക്കപ്പെട്ടു പോകുന്ന മട്ടില്‍ മദ്രാസിലേക്കു നോക്കി ഇരിപ്പു തുടങ്ങുന്നുവോ? അവര്‍ അവിടെ 'ന്യൂനപക്ഷ'മാണെന്നും മറ്റും വാദിച്ച്‌ പ്രത്യേക അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നുവോ? ലുങ്കിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മദ്രാസില്‍ നിന്ന്‌ കോടിക്കണക്കിനു രൂപ മഹാരാഷ്ട്രയിലേക്കൊഴുക്കുന്നുവോ? ഇങ്ങനെയൊക്കെ സംഭവിച്ച്‌ സ്വാഭാവികമായും അവര്‍ മഹാരാഷ്ട്രക്കാരുടെ എതിര്‍പ്പിന്‌ പാത്രമാവുന്നുവോ? - ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലല്ലോ - പിന്നെയെന്താ ഇത്തരമൊരു അനാവശ്യ താരതമ്യം ഇവിടെ എടുത്തുകൊണ്ടുവന്നിട്ടത്‌?

ക്രിസ്തുവിനെയെന്നല്ല ആരെ ആരാധിച്ചാലും വേണ്ടില്ല - ഇന്ത്യാക്കാര്‍ ഇന്ത്യാക്കാര്‍ തന്നെയാണ്‌. ഇന്ത്യാക്കാരെ ഉപദ്രവിക്കാതെ ഇന്ത്യക്കാരായിത്തന്നെ ഇന്ത്യാക്കാരുടെയിടയില്‍ സുഖമായി ജീവിക്കുക. സംശയങ്ങള്‍ക്കു മറുപടിയായി എല്ലാവരും വാചാലമായിത്തന്നെ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഈ ഒരേയൊരു വാചകം തന്നെയാണ്‌. വളച്ചൊടിക്കാന്‍ ധാരാളം സ്കോപ്പുള്ള ഒരു വാചകമായതുകൊണ്ട്‌ സമയം കൊല്ലേണ്ടുന്നവരും മറ്റു കാര്യസാദ്ധ്യമുള്ളവരും കയറിപ്പിടിച്ചുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങളായിത്തന്നെ.

(6) >>ഭരണഘടനയിലെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി കിട്ടാനുള്ള നീക്കങ്ങളേയാണോ താങ്കള്‍ ബദല്‍ നീക്കങ്ങള്‍ എന്നു പറയുന്നതു്?

ദേ ... വീണ്ടും തെറ്റിക്കുന്നു. സാജാ - ജാതിയല്ല - വര്‍ഗ്ഗം. വര്‍ഗ്ഗം. രണ്ടും രണ്ടാണെന്നു മനസ്സിലാക്കു പ്ലീസ്‌..... കുയി/പനാ തര്‍ക്കമെന്തെന്നു താങ്കള്‍ക്കു മനസ്സിലായില്ലെന്നു വ്യക്തമാണ്‌. ഇനിയും വിശദീകരിക്കുക എന്നതു വളരെ ശ്രമകരമാണ്‌. വയ്യ. ക്ഷമിക്കുക.

(7) >>...എന്തു നീക്കങ്ങളാണ് ....അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചെയ്യുക?... മന്ത്രിമാരെ കണ്ടു നോക്കും , ധര്‍ണ്ണ നടത്തും , സെക്രട്ടറിയേറ്റ് മാര്‍ച്ചു നടത്തും ... അങ്ങിനെ പോകും കാര്യങ്ങള്‍ അല്ലെ? അതോ... അതേ അവകാശങ്ങള്‍ മുമ്പേ നേടിയെടുത്തിട്ടുള്ളവരെ ആക്രമിക്കാന്‍ പോകുമോ? ......പക്ഷേ തിരിച്ചു ചിലപ്പോള്‍ സംഭവിച്ചെന്നു വരാം. തങ്ങള്‍ക്കു ഇപ്പോള്‍ ലഭ്യമായി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കു മറ്റൊരു അവകാശികള്‍ വരാന്‍പോകുന്നു എന്ന തോന്നിയാല്‍ അവരുടെ മുമ്പില്‍ ചിലപ്പോള്‍ ആദ്യം തെളിയുന്ന വികാരം ദേഷ്യവും അതില്‍ നിന്നുണ്ടാകുന്ന അക്രമങ്ങളുമായിരിക്കും.

താങ്കളെന്താണിവിടെ പറഞ്ഞുകൊണ്ടു വരുന്നത്‌? "സംവരണത്തിനു വേണ്ടി 'പനാ'വിഭാഗം എന്തിന്‌ 'കുയിയെ' ആക്രമിക്കണം? തിരിച്ചല്ലേ ഉണ്ടാവുക" എന്നൊക്കെ വാദിക്കുന്നതുപോലെ തോന്നുന്നു. എന്തിനാണിതൊക്കെ സാജന്‍? മറിച്ചൊരു അഭിപ്രായം ആരും പറഞ്ഞിട്ടില്ലല്ലോ?

ഏതെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ പൊതുവേ കാണാറുള്ള ഒരു പ്രവണതയുണ്ട്‌. അഭിപ്രായം പറയുന്നവര്‍ ഓരോരുത്തരും ഓരോ പക്ഷം പിടിച്ച്‌ സകല കുറ്റവും മറ്റുള്ളവരുടെ തലയില്‍ വയ്ക്കുന്ന പരിപാടിയാണത്‌. എന്തിനാണത്‌? രണ്ടുകണ്ണും ഒരുമിച്ചു തുറക്കുന്നത്‌ പാപമാണെന്നു വരുമോ?

സംവരണ പ്രക്ഷോഭത്തെ എതിര്‍ത്തതു കുയികള്‍ തന്നെയാണ്‌. അവര്‍ മതപരിവര്‍ത്തനത്തേയും എതിര്‍ക്കുന്നു. ഇക്കഴിഞ്ഞ സംഭവത്തില്‍ അവര്‍ അക്രമമുണ്ടാക്കിയിട്ടുണ്ട്‌. ഇതൊക്കെ ഇല്ലെന്നാരു പറഞ്ഞു? അവരെ കുറ്റവിമുക്തരാക്കാനുള്ള ശ്രമമല്ല ഇവിടെ. ചില മാദ്ധ്യമങ്ങള്‍ അതുമാത്രം പൊലിപ്പിച്ചുകാട്ടുകയും മറ്റുള്ളതു മറച്ചുപിടിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്‌ എന്നതാണിവിടുത്തെ ചോദ്യം. ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ അത്‌ സമ്പൂര്‍ണ്ണമായി മറച്ചു പിടിച്ച്‌ മറുവശം മാത്രം പെരുപ്പിച്ചുകാട്ടി കത്തിക്കയറുന്നവരുടെ വികൃതമുഖം പൊളിച്ചു കാട്ടേണ്ടത്‌ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ലഭിക്കുന്ന ഉത്തരവാദിത്തമാണ്‌. (ഈയൊരു പോസ്റ്റിട്ടതിന്‌ ധാരാളം ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ഇതിനകം തന്നെ എനിക്കു നന്ദി പറഞ്ഞുകഴിഞ്ഞു. മാദ്ധ്യമങ്ങളുടെ നിലപാട്‌ ഒരു "പൊതു ക്രിസ്ത്യന്‍ നിലപാ"ടായി എടുക്കരുതേ എന്നു ചിലര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.)

മാദ്ധ്യമങ്ങളിലെ തെറ്റായ (തെറ്റ്‌ എന്ന്‌ എനിക്കു തോന്നുന്ന) പ്രവണതകള്‍ (പാപതുല്യമാണ്‌ പലതും) ചൂണ്ടിക്കാണിക്കാനാണ്‌ ഈ ബ്ലോഗ്‌ മാറ്റിവച്ചിരിക്കുന്നത്‌. 'സിന്‍ ഇന്‍ഡിക്കേറ്റ്‌' എന്ന പേര്‌ സാജന്‍ വേണ്ടത്ര ശ്രദ്ധിച്ചു മനസ്സിലാക്കിയിട്ടില്ലെന്ന്‌ താങ്കളുടെ അദ്യകമന്റിന്റെ അവസാനഭാഗത്തു നിന്നും ഞാന്‍ സംശയിച്ചിരുന്നു.

തെറ്റാണെന്ന്‌ എനിക്കു തോന്നുന്നവയില്‍ത്തന്നെ എല്ലാം ചൂണ്ടിക്കാട്ടാനും ഉദ്ദേശമില്ല എന്നും ഏതൊക്കെയാവും പരിഗണിക്കുക എന്നും, ബ്ലോഗിന്റെ ഉദ്ദേശലക്‌ഷ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

ഈ പോസ്റ്റിനേപ്പറ്റി മാത്രം പറയുകയാണെങ്കില്‍ - 'ഒറീസയില്‍ ക്രിസ്ത്യാനികളാണ്‌ പ്രശ്നമുണ്ടാക്കിയത്‌' എന്നു സ്ഥാപിക്കാനുദ്ദേശിച്ചല്ല ഇത്‌ എഴുതിയിരിക്കുന്നത്‌. മലയാള മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായാണ്‌ റിപ്പോര്‍ട്ടു ചെയ്തത്‌ എന്നതു വെളിപ്പെടുത്താനായി അന്യഭാഷാമാധ്യമങ്ങളില്‍ നിന്ന്‌ ഉദാഹരണങ്ങള്‍ നിരത്തുകയാണു ചെയ്തിരിക്കുന്നത്‌.

പഞ്ചപാവങ്ങളായി പ്രാര്‍ത്ഥനയും ചൊല്ലി 'ക്ഷേമപ്രവര്‍ത്തനങ്ങളും' നടത്തി കഴിഞ്ഞു വന്നിരുന്ന ക്രിസ്ത്യാനികളെ 'അകാരണമായി' ആക്രമിച്ച്‌ കാട്ടിലേക്കു തുരത്തിയോടിച്ചു - കുറേപ്പേരെ കൊന്നു - കാണാതായി - എന്നൊക്കെയുള്ള ഒരു ഇമേജുണ്ടാക്കാനാണ്‌ മലയാളപത്രങ്ങള്‍ ശ്രമിച്ചത്‌. സകല അക്രമങ്ങള്‍ക്കു പിന്നിലും വിശ്വഹിന്ദു പരിഷത്ത്‌ എന്ന പ്രസ്ഥാനമാണ്‌ എന്നാണവര്‍ പറഞ്ഞുവച്ചത്‌. 'മേല്‍പ്പറഞ്ഞ രണ്ടു വാചങ്ങളും അങ്ങേയറ്റം വാസ്തവവിരുദ്ധമാണെന്നാണ്‌ മറ്റു മാദ്ധ്യമങ്ങള്‍ കൂടി വായിച്ചാല്‍ മനസ്സിലാകുന്നത്‌' എന്നാണിവിടെ സൂചിപ്പിച്ചത്‌. ഒരു പുറം മാത്രം കാണിച്ചു തന്നുകൊണ്ടിരിക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ട്‌ മറച്ചു പിടിക്കപ്പെട്ട മറുപുറം തുറന്നു വച്ചാലേ കാണാപ്പുറം എന്ന പേരിനോടു നീതി പുലര്‍ത്താന്‍ പറ്റൂ. ഈ പുറമല്ല സത്യം - മറ്റേതാണ്‌ എന്നല്ല ഇവിടെ പറയുന്നത്‌. അങ്ങനെയും ഒരു പുറമുണ്ട്‌ - അതു കൂടി എല്ലാവരും അറിയട്ടെ എന്നാണ്‌. വ്യത്യാസം മനസ്സിലായിക്കാണുമെന്നു കരുതുന്നു.

(8) >>ചില ചിന്തകള്‍... ശുദ്ധ മണ്ടത്തരങ്ങള്‍ ആയിരിക്കാം ..ക്ഷമിക്കൂ..

യാതൊരു പ്രശ്നവുമില്ല. തുറന്നു സംസാരിക്കുക. മണ്ടത്തരമെന്നു നാം വിചാരിക്കുന്നതു പലതും ഉജ്ജ്വലമായ ആശയങ്ങളായിരുന്നേക്കാം. തെറ്റുണ്ടെങ്കില്‍ത്തന്നെ അതു തുറന്നു പറയുമ്പോളാണ്‌ മറ്റുള്ളവര്‍ക്കു തിരുത്താനും അവസരം ലഭിക്കുക.

(9) >>മിഷണറിമാര്‍ എന്തായിരിക്കും ഒരു പുതിയ സ്ഥലത്തു എത്തികഴിഞ്ഞാല്‍ ആദ്യം ചെയ്യുക... അധികപങ്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും.... സ്വന്തം മതത്തിലേക്കു നട്ടുകാരെ ആകര്‍ഷിക്കാന്‍... അവരുടെ സ്നേഹം പിടിച്ചു പറ്റാന്‍...ശരിയല്ലേ ? (അക്രമിച്ചു കീഴടക്കി കൊണ്ടാവില്ല എന്നു ചുരുക്കം)


നേരാണ്‌. ഗോവയും നാഗാലാന്‍ഡുമൊക്കെപ്പോലെയുള്ള ഉദാഹരണങ്ങള്‍ - മതപരിവര്‍ത്തനവും അക്രമവും തമ്മില്‍ കൂടിക്കുഴഞ്ഞു കിടക്കുന്നത്‌ - മറ്റിടങ്ങളില്‍ അധികം ചൂണ്ടിക്കാണിക്കാനില്ല എന്നതു സത്യം. ആക്രമിക്കാതെ തന്നെ കീഴ്‌പ്പെടുത്താവുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്‌ എന്നതും വേറൊരു പരമാര്‍ത്ഥം. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലുമൊക്കെ, അങ്ങേയറ്റം കഷ്ടതയനുഭവിക്കുന്ന ജനങ്ങളുള്ള ചില പ്രദേശങ്ങളുണ്ടായിട്ടും അവയൊക്കെ ഒഴിവാക്കി ഒറീസയിലെയും മറ്റും മലകയറിപ്പോകുന്നതെന്തുകൊണ്ടാണെന്ന്‌ ചിന്താശേഷിയുള്ള ഏതൊരാള്‍ക്കും ഊഹിക്കാം എന്നതു വേറൊരു നേര്‌. ആക്രമിക്കുന്നില്ല എന്നതുകൊണ്ട്‌ എതിര്‍പ്പിനുള്ള കാരണങ്ങള്‍ ഇല്ലാതാകുന്നില്ല എന്നത്‌ മറ്റൊരു സത്യം. അങ്ങനെ എത്രയെത്ര പരമാര്‍ത്ഥങ്ങള്‍..ആലോചിച്ചു നോക്കിയാല്‍! അല്ലേ?

മിഷണറിമാര്‍ക്ക്‌ ഒറ്റ 'മിഷന്‍' (ദൗത്യം) മാത്രമേയുള്ളൂ. അത്‌ 'പരമാവധിപേരിലേക്ക്‌ മതം എത്തിക്കുക' എന്നതു തന്നെയാണ്‌. ബാക്കിയുള്ള സകല പ്രവര്‍ത്തനങ്ങളും ആ ദൗത്യപൂര്‍ത്തീകരണത്തിനുള്ള ഉപാധികള്‍ മാത്രമാണ്‌. ഇതൊക്കെ എല്ലാവര്‍ക്കും അറിവുള്ളതാണ്‌. ഒരു കുറ്റാരോപണമായിട്ടല്ല ഇതു പറയുന്നത്‌. താങ്കളും മുകളിലെ വാചകങ്ങളിലൂടെ ഇതൊക്കെ സമ്മതിക്കുന്നു. നല്ല കാര്യം.

("കുറേക്കാലം നിങ്ങളെ സഹായിച്ചത്‌ OK. പക്ഷേ ഇനിയെങ്കിലും നിങ്ങള്‍ മതം മാറുന്നില്ലെങ്കില്‍ തുടര്‍ന്നു സഹായിക്കാന്‍ പറ്റില്ല" എന്ന്‌ ചില ആദിവാസിക്കുട്ടികളോട്‌ ഒരു 'സ്പോണ്‍സര്‍' നിഷ്‌ക്കരുണം വെട്ടിത്തുറന്നു പറഞ്ഞത്‌ മുമ്പു സൂചിപ്പിച്ച "ആദ്യപോസ്റ്റില്‍" പറഞ്ഞിട്ടുണ്ട്‌.)

(10) >>പിന്നെ അവര്‍ ചെയ്യുക...വിദ്യാഭ്യാസം കൊടുക്കുകയായിരിക്കും. അതില്ലാതെ ആശയവിനിമയം നടത്താന്‍ വലിയ പാടായിരിക്കും.

വിദ്യാഭ്യാസം കൊടുക്കുന്നതിനു മുമ്പും ചില "ആശയവിനിമയങ്ങള്‍" നടക്കാറുണ്ടു സാജന്‍.

മണ്ണിലുണ്ടാക്കിയ ഗണേശവിഗ്രഹം വെള്ളത്തിലലിഞ്ഞുപോകുന്നതും തടിയിലുണ്ടാക്കിയ കുരിശ്‌ കൂടുതല്‍ തെളിമയോടെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ നമ്പറുകളൊക്കെ വിദ്യാഭ്യാസമുള്ളവരുടെ അടുത്ത്‌ ഇറക്കാന്‍ നോക്കിയാല്‍ അടികൊള്ളില്ലേ? അത്‌ പാവം ആദിവാസികളുടെയും മുക്കുവരുടെയുമൊക്കെ അടുത്താണ്‌ എളുപ്പം ചിലവാകുക. 'വിദ്യാഭ്യാസം' കൊടുക്കുന്നതിന്റെ മുമ്പു തന്നെ. 'രോഗശാന്തിപ്രസാദ'മെന്ന മട്ടില്‍ മരുന്നു വാങ്ങിക്കഴിക്കുന്നതിനും 'വിദ്യാഭ്യാസം' ഒരു തടസ്സമാണ്‌.

സാജന്‍ - താങ്കളൊരു പാവവും ശുദ്ധഗതിക്കാരനുമാണെന്നു വ്യക്തമാക്കുന്നതാണു താങ്കളുടെ പല കമന്റുകളും. 'മുഖ്യധാരാ മിഷണറിപ്രവര്‍ത്തനങ്ങ'ളെന്നു പൊതുവെ അറിയപ്പെടുന്നവയേക്കുറിച്ചു മാത്രം - അതില്‍ത്തന്നെ ചിലതു മാത്രമേ താങ്കള്‍ക്കറിയൂ എന്നു തോന്നുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊക്കെ എന്തു നടക്കുന്നുവെന്നതിനേപ്പറ്റിയും, ഈ പെന്തക്കോസ്തുകാരും ‘സെവന്‍ത്‌ ഡേ‘ക്കാരുമൊക്കെ കാണിച്ചു കൂട്ടുന്നതിനേപ്പറ്റിയുമൊക്കെ ക്രൈസ്തവര്‍ തന്നെ രോഷത്തോടെ എഴുതിയിട്ടുള്ളതു ചിലതെങ്കിലും വായിച്ചറിഞ്ഞിരുന്നെങ്കില്‍, ഇങ്ങനെയൊന്നും വാദിക്കുമായിരുന്നില്ല.

(11) >> വിദ്യാഭ്യാസം നേടികഴിഞ്ഞാല്‍ ആ നാട്ടുകാര്‍ അനുഭവിക്കുന്ന ഒരു വ്യഥയുണ്ട്... എന്തായിരിക്കുമതു്?!! ഇത്ര നാളും തങ്ങള്‍ ചൂക്ഷണം ചെയ്യപ്പെട്ടു കഴിയുകയായിരുന്നു എന്ന ദുഃഖം !!!

അസ്സലായി സാജന്‍! അസ്സലായി.

ഈയൊരു തോന്നല്‍ മനസ്സിലുണ്ടാക്കുക എന്നതു തന്നെയാണ്‌ ഇത്തരം “വിദ്യാഭ്യാസ“ത്തിന്റെ ഏറ്റവും വലിയ ഗുണം എന്നു തുറന്നു പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. 'മെക്കാളെ'യില്‍ത്തുടങ്ങി മിഷണറിമാരിലൂടെ തുടരുന്ന ഉഗ്രന്‍ 'വിദ്യ + അഭ്യാസം' തന്നെ ഇത്‌!

മതം മാറുന്നതിനു തൊട്ടുമുമ്പുവരെയുള്ള ചൂഷണങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും ‘ജ്ഞാന‘സ്നാനത്തിലൂടെ എങ്ങനെ ചൂഷണമവസാനിക്കുമെന്നുമുള്ള താങ്കളുടെ നിരീക്ഷണങ്ങളറിയാന്‍ ആകാംക്ഷയുണ്ട്‌. പക്ഷേ ഇവിടം അതിനൊരു വേദിയാണെന്നു തോന്നുന്നില്ല. പരിവര്‍ത്തനത്തേക്കുറിച്ചുള്ള പോസ്റ്റില്‍ നമുക്കതു ചര്‍ച്ച ചെയ്യാം.

ഒരു ചോദ്യം പക്ഷേ ചോദിക്കാതിരിക്കാനുമാവില്ല. മതം മാറുന്നതു വഴി "ചൂഷണത്തില്‍ നിന്നു രക്ഷപെട്ട" ആളുകളുടെയിടയില്‍ കുറേ നാളുകള്‍ക്കു ശേഷം മറ്റേതെങ്കിലുമൊരു വിഭാഗക്കാര്‍ രംഗപ്രവേശം ചെയ്യുന്നു എന്നു കരുതുക. അവര്‍ കുറേക്കൂടി "നല്ല വിദ്യാഭ്യാസ"വും കൂടുതല്‍ പണവും കൂടുതല്‍ നല്ല ജീവിതസാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു എന്നു സങ്കല്‍പിക്കുക. അപ്പോള്‍ വീണ്ടും, തങ്ങള്‍ ഇത്രയും നാള്‍ (ക്രിസ്ത്യാനികളാല്‍?) ചൂഷണം ചെയ്യപ്പെട്ടു കഴിയുകയായിരുന്നുവല്ലോ എന്ന വ്യഥ അവരെ വേട്ടയാടുമായിരിക്കുമോ സാജന്‍? എങ്ങനെയാണു നാം ചൂഷണം അളക്കുന്നത്‌? എന്തൊക്കെയാണു താങ്കള്‍ ഇക്കാര്യത്തില്‍ ധരിച്ചു വച്ചിരിക്കുന്നത്‌?

(12) >> എന്നെ ഒരാള്‍ പറ്റിച്ചു എന്നു തോന്നുന്ന നിമിഷം എനിക്കാദ്യം തോന്നുക ദുഃഖമാണ്, പിന്നെ എന്നെ പറ്റിച്ചവനോടുള്ള ദേഷ്യം ... തീര്‍ച്ചയായും ഒരു പ്രത്യേക സ്റ്റേജില്‍ അത് അക്രമമായും പൊട്ടി പുറപ്പെടാം.

എന്താണ്‌ ഈ 'പറ്റിപ്പ്‌' എന്നത്‌ എങ്ങനെ തീരുമാനിക്കും? അത്‌ ആപേക്ഷികമായ ഒന്നല്ലേ?

മതപരിവര്‍ത്തനം നടത്തപ്പെട്ടവരില്‍ കുറേപ്പേര്‍ക്കെങ്കിലും കുറേ നാള്‍ കഴിഞ്ഞ്‌ താങ്കള്‍ പറഞ്ഞമാതിരി 'തങ്ങള്‍ പറ്റിയ്ക്കപ്പെട്ടു' എന്നൊരു തോന്നല്‍ ഉണ്ടാകുകയും അവര്‍ അക്രമത്തിലേക്കു തിരിയുകയും ചെയ്താല്‍? പേടിയാകുന്നു. വെള്ളക്കാരന്മാര്‍ കണ്ണുമടച്ച്‌ അയച്ചു തരുന്ന ഡോളറുകള്‍ പോരാതെ വരും - "Establishment and maintenance" നടത്താന്‍. അങ്ങനെയുള്ള അക്രമങ്ങളൊന്നും ഉണ്ടാകാതെ പോകട്ടെ.

കള്ളുകുടി ശീലം മാറ്റിത്തരാം എന്ന വാഗ്ദാനത്തിന്റെ പുറത്ത്‌ മതം മാറ്റപ്പെട്ടിരുന്ന ഒരു പാവത്താനുണ്ട്‌ ഞങ്ങളുടെ നാട്ടില്‍. കള്ളുകുടിച്ചാല്‍ കുറച്ചു ചീത്തയൊക്കെ വിളിക്കുമെന്നല്ലാതെ മറ്റ്‌ ഉപദ്രവമൊന്നുമില്ലാതിരുന്ന കക്ഷിയാണ്‌. ഇപ്പോള്‍ കള്ളുകുടി മാറിയില്ലെന്നു മാത്രമല്ല - വര്‍ദ്ധിക്കുകയും ചെയ്തു. പക്ഷേ കുടിച്ചാലുള്ള ചീത്തവിളി ശീലം മാറി. ഇപ്പോള്‍ കുടിച്ചാലല്ല ചീത്ത വിളിക്കുന്നത്‌. മതംമാറ്റമെന്നോ കുരിശെന്നോ കണ്‍വെന്‍ഷനെന്നോ ഒക്കെ കേട്ടാല്‍ അപ്പോള്‍ തുടങ്ങും. അല്‍പം അക്രമവാസനയും കാണാറുണ്ടത്രേ. കുടുംബത്തിലെ ഏതെങ്കിലുമൊരംഗം മാത്രം പരിവര്‍ത്തനവാദികളുടെ കയ്യില്‍പ്പെടുന്നതു മൂലം മറ്റുള്ളവര്‍ കടുത്ത മാനസികസമ്മര്‍ദ്ദമനുഭവിക്കുന്നതിന്റെയും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെയും എത്രയെത്ര ഉദാഹരണങ്ങള്‍! താങ്കള്‍ പറഞ്ഞതുപോലെ അക്രമത്തിലേക്കു തിരിയാതെ, പറ്റിക്കപ്പെടുമ്പോള്‍ ദു:ഖമടക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന എത്രയെത്ര അമ്മിണിയമ്മമാര്‍!

(13) >>...40 കൊല്ലമൊക്കെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തികഴിഞ്ഞാല്‍ ആ നാട്ടുകാര്‍ ഉദ്ദരിക്കപ്പെടേണ്ടതല്ലേ?

സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ഉദ്ദേശിച്ചാണ്‌ ഈ വാചകം എന്നു വ്യക്തം. കാല്‍ക്കാശിനു ഗതിയില്ലാതെ കാഷായമുടുത്തു നടക്കുന്ന വേറെ ചിലര്‍ കൂടിയുണ്ട്‌. ഇവരൊക്കെച്ചേര്‍ന്ന്‌ എത്ര കാലം ഉദ്ധരിച്ചിട്ടെന്തു ഫലമാണ്‌ - സാജന്‍? ഡോളര്‍ വലിച്ചെറിയുന്ന സായിപ്പ്‌ അവന്റെ നായയ്ക്ക്‌ ഒരു നേരം കൊടുക്കുന്ന ബിസ്കറ്റിന്റെ വില വരില്ല - ഇവിടെ പലരുടെയും വാര്‍ഷിക വരുമാനം.

ഹിന്ദുക്കള്‍ പലരും ദരിദ്രരാണ്‌. അല്ലാതിരുന്ന കാലമുണ്ട്‌. പക്ഷേ ഇപ്പോള്‍ ആണ്‌. അറിയാഞ്ഞിട്ടല്ല.

കാലില്‍ കളസവും കൈവിരലില്‍ കമ്പ്യൂട്ടറുമൊക്കെ എത്തുന്നതിനു മുമ്പ്‌ - ഒരല്‍പം കഞ്ഞിയോ കപ്പയോ കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നെന്നാഗ്രഹിച്ചു കരഞ്ഞിട്ടുള്ള കാലം എനിക്കും ഉണ്ടായിരുന്നിട്ടുണ്ട്‌. കടം വാങ്ങിയാണു പഠിച്ചത്‌. വലിയ അവകാശവാദങ്ങളൊന്നുമില്ല - എന്നാലും പറയുകയാണ്‌. ഒരു ഘട്ടത്തില്‍ അന്തസ്സായി കൂലിപ്പണിയും ചെയ്തിട്ടുണ്ട്‌. കിളയ്ക്കലും കള പറിയ്ക്കലും ഒക്കെയേ അറിയൂ. അതു തന്നെയാണു ചെയ്തതും.

വിശപ്പ്‌ എന്നതും പട്ടിണി എന്നതും തികച്ചും വ്യത്യസ്തമായ രണ്ടുവാക്കുകളാണെന്ന തികഞ്ഞ ബോദ്ധ്യത്തോടെ തന്നെയാണ്‌ ഇതെല്ലാം സംസാരിക്കുന്നത്‌.

ഒരുകാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ കൊള്ളാമെന്നൊരഭ്യര്‍ത്ഥനയുണ്ട്‌. ഹിന്ദുക്കളില്‍ പലര്‍ക്കും അത്താഴത്തിനുള്ള അരിക്കു മുട്ടുണ്ടാവാം. പക്ഷേ ആത്മാഭിമാനത്തിന് എല്ലാവര്‍ക്കുമൊന്നും പഞ്ഞമില്ല. ദാരിദ്ര്യവും അജ്ഞതയും മറ്റും മുതലെടുത്ത്‌ അരിയും പയറും 'അറിവിന്റെ പുസ്തകവും' വിതരണം ചെയ്യുന്ന പരിപാടി എല്ലായിടത്തും എല്ലായ്പ്പോഴും സ്വാഗതം ചെയ്യപ്പെട്ടുവെന്നു വരില്ല. പലയിടത്തും പലരീതിയില്‍ പ്രശ്നങ്ങളുണ്ടായി എന്നു വരും. അച്ചടിമഷിക്കുള്ള പണം ഡോളറിലടയ്ക്കുന്ന പത്രങ്ങള്‍ പലതും മറച്ചു വച്ചുവെന്നു വരും. ചിലര്‍ അതിനെ ചെറുത്തുവെന്നും വരും. ഇതൊക്കെ ഓരോരോ അനിവാര്യതകളാണെന്നു തോന്നുന്നു. ഇടയ്ക്കിടയ്ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കും. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞയാളെ പള്ളി ശിക്ഷിച്ച കാലം പോയി. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം - ഭൂമി ഉരുണ്ടതാണെന്ന്‌.


(14) ദാരിദ്ര്യത്തേക്കുറിച്ചു പറഞ്ഞപ്പോള്‍ അല്‍പം വികാരം കൊണ്ടതില്‍ ക്ഷമിക്കുക. ഇത്രയും വായിച്ചെത്താനുള്ള ക്ഷമയുണ്ടായെങ്കില്‍, ദാ ഇതുകൂടിയൊന്നു വായിച്ചുനോക്കാവുന്നതാണ്‌. ഒരു ക്രിസ്ത്യാനി തന്നെ എഴുതിയതാണ്. താങ്കള്‍ ഉറപ്പായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ട്‌.

Will Hinduism survive the present Christian offensive?

സകല മനുഷ്യര്‍ക്കും - അവരുടെ വിശ്വാസങ്ങള്‍ക്കതീതമായി നല്ലതു മാത്രം വരട്ടെ.

qw_er_ty

Unknown said...

സാജന്‍,

നീണ്ടു പോയതുകൊണ്ട്‌ 'കൊരട്ടി'യിലേക്കു തിരിച്ചു വിട്ട കമന്റ്‌ മുകളിലുള്ളതു വായിച്ചു കാണുമെന്നു കരുതുന്നു. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ്‌. ഇതൊരു മാദ്ധ്യമാവലോകനബ്ലോഗാണ്‌ - പ്രധാനമായും.

കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ ചൂടുവാര്‍ത്തയാണ്‌ - പാസ്റ്റര്‍ 'ദേവസ്യ മുല്ലക്കര'യുടെ പെന്തക്കോസ്തു കണ്‍‌വന്‍‍ഷനെ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവര്‍ ആക്രമിച്ചു എന്നത്‌. ഒറ്റക്കുഞ്ഞ്‌ അറിഞ്ഞിട്ടുണ്ടാവാന്‍ തരമില്ല അതൊന്നും. ആക്രമിച്ചതു ക്രൈസ്തവര്‍ തന്നെയാണല്ലോ.

അക്രമികളെ തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍, ദേശീയമാദ്ധ്യമങ്ങളിലടക്കം അത്‌ തലക്കെട്ടായി മുന്‍പേജില്‍ വന്നേനെ. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും നാണം കെട്ട രാഷ്ട്രീയം കളിച്ച്‌ - പരസ്പരം മത്‌സരിച്ച്‌ ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിച്ചേനെ. ശിവരാജ്‌ പാട്ടില്‍ പറന്നെത്തി ആശ്വാസധനം പ്രഖ്യാപിച്ചേനെ. ന്യൂനപക്ഷകമ്മീഷന്‍ സിറ്റിംഗ്‌ നടത്തിയേനേ. NDTVയും IBN-ഉം ഒക്കെ ദിവസങ്ങള്‍ തന്നെ ഇതിന്റെ റിപ്പോര്‍ട്ടിങ്ങിനായി നീക്കി വച്ചേനെ. 'Hindu fanatics' ചേര്‍ന്ന്‌ ഇന്ത്യയില്‍ പാവം ക്രിസ്താനികളെ ആക്രമിക്കുകയാണെന്ന്‌ കോടിക്കണക്കിനു വെള്ളക്കാരുടെ ലാപ്ടോപ്പുകളില്‍ പ്രഭാതവാര്‍ത്ത തെളിഞ്ഞേനെ. ഇവിടുത്തെ ഉപ്പും ചോറും തിന്ന്‌ ഈ നാടിനെ അധിക്ഷേപിക്കാന്‍ മടിക്കാത്ത ചില എഴുത്തുകാര്‍ ചേര്‍ന്ന്‌ അതിന്‌ ആയിരക്കണക്കിന്‌ വര്‍ണ്ണഭാഷ്യങ്ങളും നല്‍കിയേനേ.

അതിനൊന്നും ഇടയാക്കാതിരുന്ന ഓര്‍ത്തൊഡോക്സ്‌ ക്രിസ്ത്യാനികള്‍ക്ക്‌ ആയിരം നന്ദി. പരുമല പള്ളിയേയും തീര്‍ത്ഥാടനത്തേയുമൊക്കെ ചീത്തവിളിച്ചതിനാണ്‌ പ്രധാനമായും അടി എന്നു പരസ്യമായി പ്രഖ്യാപിച്ചത്‌ വളരെ നന്നായി. ദേവസ്യയ്ക്കു വേണമെങ്കില്‍ തിരുത്തുകയുമാവാം (എവിടെ? അതുണ്ടോ നടക്കാന്‍ പോകുന്നു?) - അധിക്ഷേപവാര്‍ത്തകള്‍ എഴുതിക്കൂട്ടി രാജ്യത്തിനു ചീത്തപ്പേരുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക്‌ ഒരു അവസരം ഒഴിവാകുകയും ചെയ്തു.

ഒറീസയെ സംബന്ധിച്ചു തന്നെയും - താങ്കളറിയാത്ത അനവധി കാര്യങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നുണ്ടു സാജന്‍. . ബ്ലോഗിലൂടെ അവതരിപ്പിക്കാവുന്നവയ്ക്ക്‌ ഒരു പരിധിയുണ്ട്‌. എല്ലാമൊന്നും ചര്‍ച്ചയ്ക്കു വയ്ക്കാന്‍ താല്‍പര്യമോ സമയമോ ഇല്ല താനും. അറിയാനാഗ്രഹിക്കുന്നുവെങ്കില്‍, എപ്പോള്‍ വേണമെങ്കിലും ഒരു മെയില്‍ അയക്കാം. ചിലതൊക്കെ അയച്ചു തരാം. ഇക്കാര്യത്തില്‍ ഇവിടെ തല്‍ക്കാലം ചര്‍ച്ച അവസാനിപ്പിക്കുകയാണ്‌. താങ്കള്‍ക്കിനിയുമാവാം.

സ്നേഹപൂര്‍വ്വം.

sajan jcb said...

സുഹൃത്തേ,
പിന്നോക്ക ജാതി അവസ്ഥയിലുള്ള മറ്റു ഇന്ത്യകാര്‍ക്കു കിട്ടുന്ന അതേ ആനൂകൂല്യങ്ങള്‍ മാത്രമേ മതം മാറിയവരും ചോദിക്കുന്നുള്ളൂ... (അല്ലാതെ തികച്ചു പുതിയോരു ആകുകൂല്യത്തിനു വേണ്ടിയല്ല അവര്‍ വാദിച്ചത്) ...അല്ലേ? തികച്ചും ഇന്ത്യകാരനാണെന്നു ബോധ്യമുള്ളതു കൊണ്ടു തന്നെയാണ് ഇവരും ഭരണഘടനയിലൂടെ ആനുകൂല്യം ചോദിക്കാന്‍ പോയതു്. അതാണ് താങ്കള്‍ ബദല്‍ മാര്‍ഗം എന്നു പറഞ്ഞു അവരെ പരിഹസിക്കുന്നതു്. അവരും പിന്നോക്കാവസ്ഥയിലാണെന്ന് താങ്കള്‍ക്കു മനസ്സില്ലയെങ്കില്‍ അങ്ങിനെ പറയില്ലായിരുന്നു. അവര്‍ പരിവര്‍ത്തനക്കരില്‍ നിന്ന് സഹായം വാങ്ങിക്കോട്ടേ എന്ന താങ്കളുടെ നിലപാടുകളില്‍ നിന്ന് അവരെ ഇന്ത്യകാരായി കണക്കാക്കാന്‍ താങ്കള്‍ വൈമനസ്യം കാണിക്കുന്നു എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു്.

sajan jcb said...

മഹാരാഷ്ട്രക്കാര്‍ എന്ന സവര്‍ണ്ണ ഇന്ത്യക്കാര്‍ ലുങ്കിയെടുക്കുന്ന തെക്കു ദേശ ഇന്ത്യകാരോട് ഇപ്രകാരം പറഞ്ഞെങ്കില്‍... ഒരു കാലത്തു.... പരിവര്‍ത്തനക്കരുടെ മതത്തില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു അതില്‍ വിശ്വസിക്കാത്തവര്‍ ആട്ടിയോടിക്കുമോ എന്നു ചോദിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചതു്. അല്ലെങ്കിലും ദക്ഷിണ ഇന്ത്യക്കരെ വാനരന്മാരായി കാണാനണല്ലോ അവര്‍ക്കും താത്പര്യം ! ഇപ്പോഴുമുണ്ട് അവര്‍ക്കങ്ങനെയൊരു പുച്ഛം .... 'സാല മദ്രാസി' എന്ന പ്രയോഗം തന്നെ അതുകൊണ്ടാണല്ലോ? "പരിവര്‍ത്തനക്കരെ കുരങ്ങമാരായി ഒറീസക്കാര്‍ കാണുന്നു" എന്നു ഞാന്‍ പറഞ്ഞു എന്നു എഴുതികളഞ്ഞേക്കല്ലേ പ്ലീസ്.

sajan jcb said...

മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ എന്നതിലൂടെ താങ്കള്‍ ചൂണ്ടികാണിക്കാന്‍ ശ്രമിച്ചതെന്നു മനസ്സിലാക്കുന്നു. സുദീര്‍ഘമായ പോസ്റ്റിലൂടെയും മറുപടിയും എഴുതാനുള്ള താങ്കളുടെ ക്ഷമയും എന്നെ അത്ഭുതപെടുത്തുന്നു.

ഒരു കാര്യം ...ചെറിയ വിമര്‍ശനം .... ദയവുചെയ്തു ചുരുക്കി ഏഴുതൂ... അപ്പോള്‍ താങ്കളുടെ ആശയങ്ങള്‍ താങ്കള്‍ ഉദ്ദേശിക്കുന്നതിലും നന്നായി/ഭംഗിയായി വായനക്കരില്‍ എത്തും.

Unknown said...

അഭിപ്രായങ്ങള്‍ക്കു നന്ദി, സാജന്‍.

(1) പിന്നോക്കക്കാര്‍ക്കു വേണ്ടി അധികവിഭവസമാഹരണം നടത്തുന്നതും, ഉള്ളതു തന്നെ സംവരണത്തിലൂടെ നീക്കി വയ്ക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഒരു ശതമാനം നീക്കിവയ്ക്കപ്പെടുമ്പോള്‍, മറുവശത്ത്‌ അത്‌ ഒരു ശതമാനം നഷ്ടപ്പെടല്‍ കൂടിയാണ്‌. അപ്പോള്‍, നീക്കിവയ്ക്കപ്പെടുന്നതു ന്യായയുക്തമാണെന്നതു കുറെയെങ്കിലും അംഗീകരിക്കപ്പെടുന്നില്ല എങ്കില്‍, അസ്വാരസ്യങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്‌. മതപരിവര്‍ത്തനത്തിലൂടെ പിന്നോക്കാവസ്ഥ മാറുന്നില്ലെന്നുണ്ടെങ്കില്‍ അതു തന്നെ പ്രത്യേകം വിഷയമാക്കി - താങ്കള്‍ പറയുന്ന മട്ട്‌ ഒരു വാദമുഖം ഉന്നയിക്കപ്പെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. ഇവിടെ, ജാതിയായിരുന്നവര്‍ക്ക്‌ മത പരിവര്‍ത്തനം ഒരു തടസ്സമാകുമ്പോള്‍ - 'എന്നാല്‍പ്പിന്നെ 'പട്ടികവര്‍ഗ്ഗ'മാക്കണം' എന്നാവശ്യപ്പെട്ടത്‌ ഒരു കുറുക്കുവഴി പോലെയല്ല അനുഭവപ്പെടുന്നത്‌ എന്നുണ്ടോ? കുയിഭാഷ സംസാരിക്കുന്നു എന്നത്‌ വാദത്തിനു ന്യായീകരണമായി അവതരിപ്പിക്കപ്പെട്ടതും പാളി എന്നു വേണം കരുതാന്‍. അത്‌ ഒരു മാനദണ്ഡമാക്കിയാല്‍, ഇവര്‍ രണ്ടു കൂട്ടരുമല്ലാതെ മറ്റു പലരെയും പട്ടികവര്‍ഗ്ഗമാക്കി പ്രഖ്യാപിക്കേണ്ടി വരുമത്രേ! ഇതൊരല്‍പം സങ്കീര്‍ണ്ണമായ വിഷയമാണെന്നു തോന്നുന്നു സാജന്‍. പനാ ആയ എം.പി. രാധാകാന്തനായിക്കിണ്റ്റെ പേരില്‍ത്തന്നെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്‌ ചമയ്ക്കല്‍ കേസുകള്‍ നിലവിലുണ്ടെന്നും എവിടെയോ വായിച്ചതു പോലെ ഓര്‍ക്കുന്നു. കുയി/പനാ തര്‍ക്കവും - അപ്പുറത്ത്‌ ഗുജ്ജാറുകളുടെ കലാപവും - ഇതൊക്കെ ദു:ഖിപ്പിക്കുന്ന വിഷയങ്ങളാണ്‌. എനിക്കിതേപ്പറ്റി കൂടുതലൊന്നും പറയാനില്ല.

(2) മഹാരാഷ്ട്രയിലുള്ളവര്‍ 'സവര്‍ണ്ണ'രാണെന്നോ തെക്കുള്ളവര്‍ 'അവര്‍ണ്ണ'രാണെന്നോ ഒക്കെയുള്ള ധാരണകള്‍ നാം സ്വയം മനസ്സിലുണ്ടാക്കുന്നവയാണെന്നാണെണ്റ്റെ തോന്നല്‍. പിന്നെ, മദ്രാസി പ്രയോഗം, നമ്മുടെ കേരളത്തില്‍ത്തന്നെ 'അവന്‍ തെക്കനാ' എന്നുള്ള പറച്ചിലുമായി വെറുതെയൊന്നു താരതമ്യം ചെയ്തു നോക്കുക. മുംബൈയിലുള്ളവര്‍ നഗരത്തിനു പുറത്തു നിന്നുള്ള മറാത്തികളോടു തന്നെയും പുറത്തുപോകാന്‍ പറയാറില്ലേ? പല കൊച്ചു സംസ്ഥാനങ്ങളുടെയും മൊത്തം ജനസംഖ്യയോടു താരതമ്യം ചെയ്യാവുന്നത്ര ജനങ്ങള്‍ തിങ്ങിവസിക്കുന്നുണ്ട്‌ മുംബൈയില്‍. ലോകത്തിലേയ്ക്കു വച്ച്‌ ഏറ്റവും ജനസാന്ദ്രമായ നഗരങ്ങളിലൊന്നുമാണത്‌. അവിടെ അമ്മാതിരിയുള്ള അനവധി പ്രശ്നങ്ങളുണ്ടാകും. ഇതുപോലെ നാളെ 'നമ്മളോടും' പറഞ്ഞെങ്കിലോ എന്നൊന്നും ദയവായി ഭയക്കാതിരിക്കുക. ഇത്തരം അനാവശ്യഭയങ്ങളെയൊക്കെയാണ്‌ കൂസിസ്റ്റു രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നതും അത്‌ വിഘടനചിന്തകള്‍ വളര്‍ത്തി രാജ്യത്തെ അസ്ഥിരതയിലേക്കു നയിക്കുന്നതും.

(3) മേല്‍പ്പറഞ്ഞ മട്ടില്‍ സവര്‍ണ്ണന്‍/അവര്‍ണ്ണന്‍, തെക്കന്‍/വടക്കന്‍, മറാത്തി/മലയാളി മുതലായ വിഭജനങ്ങള്‍ക്കു പ്രധാന്യം കല്‍പ്പിക്കാതെ, സകലഭാരതീയരേയും ഒരൊറ്റ ചരടില്‍ കോര്‍ത്തുകാണുന്ന - നമ്മുടെ പൊതു സാംസ്ക്കാരികധാരയെ ഉജ്ജ്വലിപ്പിക്കുന്ന - ഒരൊറ്റ രാഷ്ട്രം - ഒരൊറ്റ ജനത എന്ന മട്ടില്‍ വിജയം എല്ലാവര്‍ക്കും ഒരുമിച്ചു വേണമെന്നു സങ്കല്‍പ്പിക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഒരുകൂട്ടം പ്രസ്ഥാനങ്ങളുണ്ടിവിടെ. എനിക്കവരോടു വലിയ ബഹുമാനമാണ്‌. ഭിന്നിച്ചു നിന്നേ ഒക്കൂ എന്നു വാശിയുള്ളവരും വിഘടനവാദത്തിലൂടെ സ്വന്തം കാര്യസാദ്ധ്യം മാത്രം ലക്ഷ്യം വയ്ക്കുന്നവരും അത്തരം ആശയങ്ങളേക്കുറിച്ചു തെറ്റിദ്ധാരണ പരത്താന്‍ നിരന്ത്രം ശ്രമിക്കുന്നുമുണ്ട്‌.

(4) പറയുന്നതു പലതും നീണ്ടു പോകുന്നു എന്നത്‌ വളരെ മുമ്പു തന്നെ തിരിച്ചറിഞ്ഞിട്ടും ഇനിയും തിരുത്താനാവതെ അവശേഷിക്കുന്ന ഒരു പ്രശ്നമാണ്‌. മുമ്പു ചെയ്തിട്ടുള്ള - ഇപ്പോളും ഇടയ്ക്കു ചെയ്യാറുള്ള - ജോലികളില്‍ ഒന്ന്‌ അദ്ധ്യാപനവൃത്തിയാണ്‌. കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുത്തു ശീലിച്ചതിന്റെ പ്രശ്നമാവണം. എഴുതിയതിനുശേഷം എഡിറ്റുചെയ്യാന്‍ സമയവും കിട്ടാറില്ല. തിരുത്താന്‍ ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കാം.

ഒരിക്കല്‍ക്കൂടി നന്ദി, സാജന്‍.

Unknown said...

സാജന്‍,

ഈയൊരു വാര്‍ത്ത താങ്കള്‍ വായിച്ചിരിക്കേണ്ടതാണെന്നു തോന്നുന്നു.
Episcopal Christians apologise to Hindus for discrimination, proselytisation

ഇതില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്‌.

Mother Karen, who has visited India many times since her first sojourn at Mother Teresa's hospice in Kolkota, wishes to see Hindu-Christian dialogue in India. "But it cannot be done effectively when some church leaders are going around converting people in the name of charitable work," she said.

"There are enough Christians in the world. What we need to see is more Christians leading an exemplary life and truly loving their fellow man."

ഈയൊരു വീണ്ടുവിചാരം ഇന്ന് Aggressive conversion attempts നടത്തിക്കൊണ്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ക്കെങ്കിലും ഉണ്ടായാല്‍ - അന്നവസാനിക്കും ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും.

Unknown said...

ഇന്ന്‌ 2008 ആഗസ്ത്‌ 24. സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടിരിക്കുന്നു!

>>[ഈ പോസ്റ്റിലുണ്ടായിരുന്ന ഒരു ഭാഗം ]
ഇതിനുമുമ്പ്‌ ആറുതവണ വധശ്രമം ഉണ്ടായിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതു പരിമിതമായിരുന്നു. ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു വച്ച്‌ വീണ്ടും സ്വാമി ആക്രമിക്കപ്പെട്ടു.

>>>[sajan jcb - യുടെ മറുപടി]

ആറു തവണ!!! ഒറ്റ പ്രാവശ്യം പോലും ഒരു പത്രത്തിലും ഈ വാര്‍ത്ത വന്നില്ലേ? ഉണ്ടെങ്കില്‍ ഒരു റെഫെറെന്‍സ് തരുമോ?

--------
സാജാ.. ഇപ്പോളും എനിക്കു താങ്കളോടു പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു തരം നിർവികാരതയാണ്. ചില കാര്യങ്ങൾ അങ്ങനെയാണ്. എത്രപറഞ്ഞാലും മനസ്സിലാവില്ല.

ഒറീസയിൽ അന്നു നടന്ന സംഭവങ്ങളെ ഒരു കുയി-പനാ- സംഘർഷമായി മാത്രമേ കണക്കാക്കാനാവൂ എന്നു ഞാൻ പലയിടത്തു പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ലോകത്തിനു മൊത്തം അത്‌ ‘ഇന്ത്യയിൽ ക്രിസ്ത്യാനികളെ ഹിന്ദുക്കൾ തല്ലി‘ എന്ന മട്ടിൽ അവതരിപ്പിക്കാനായിരുന്നു ആഗ്രഹം. മതത്തിന്റെ പേരു പറയണമെന്നു നിർബന്ധമാണെങ്കിൽത്തന്നെ അത്‌ അങ്ങനെയല്ല പറയേണ്ടിവരിക എന്നും ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവാരാധാനാലയങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടിരുന്ന വീടുകൾക്കു നേരെയും മറ്റും ആക്രമണമുണ്ടായി എന്നതു സത്യമാണ് - പക്ഷേ - വ്യക്തികൾ നേരിട്ട്‌ ആക്രമിക്കപ്പെട്ടപ്പോൾ ഇരകളായതു ഹിന്ദുക്കളാണ് - പ്രശ്നങ്ങളുടെ തുടക്കം തന്നെ അത്തരമൊരു ആക്രമണമായിരുന്നു - പിന്നീടുമതെ, മാവോയിസ്റ്റുകളെന്നു സംശയിക്കപ്പെടുന്നവർ നൽകിയ തോക്കുകളും മറ്റുമായി ക്രിസ്ത്യാനികൾ (മതം പറയണമെന്നു നിർബന്ധമുള്ളവർക്കു വേണ്ടി മാത്രം) അക്രമം അഴിച്ചുവിട്ടു - എന്നൊക്കെയാണു പറയേണ്ടത്‌ എന്നും ചില ചർച്ചകൾക്കിടെ പറഞ്ഞിരിക്കുന്നു.

അപ്രിയസത്യങ്ങൾ കേൾക്കാൻ ആർക്കും താല്പര്യമില്ല. സംഘപരിവാറിന്റെ മേൽ മെക്കിട്ടുകയറാൻ മാത്രമുള്ളൊരു ചർച്ചയല്ലെങ്കിൽ, ആർക്കും തീരെ സമയമില്ല.

എന്തെങ്കിലുമാകട്ടെ. എന്തായാലും ലക്ഷ്മണാനന്ദയുടെ ശല്യമൊഴിഞ്ഞു. ഇനിയിപ്പോൾ പൂർവ്വാധികം ശക്തിയോടെ പരിവർത്തനശ്രമങ്ങൾ തുടരാം.

ഇതുകൂടി മാത്രം പറഞ്ഞുനിർത്തുകയാണു സാജാ. ദീപികയിലും മംഗളത്തിലും മനോരമയിലുമൊക്കെ പരതിയാൽ താങ്കൾ പലവാർത്തകളും കണ്ടില്ലെന്നു വരും. ഇന്നത്തെയീ വാർത്ത തന്നെ ഞാൻ ആദ്യമറിഞ്ഞത്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തിലൂടെയാണ്. വാർത്ത താഴെ.

The Telegraph
Sunday , August 24 , 2008

VHP attack
Bhubaneswar, Aug. 23: VHP leader Swami Laxmananda Saraswati and four others were killed in an attack by suspected Maoists in Orissa’s Kandhamal district. Communal clashes had broken out in the district in December, killing three persons, after an attack on Saraswati then.

ആ വാർത്തയിൽ‌പ്പറയുന്ന ത്രീ പേർസൺസ്‌ എന്നത്‌ പരിവർത്തനം നടക്കാത്തവർ (ഹിന്ദുക്കൾ?) ആയിരുന്നു എന്നതിലെ തമാശ പഴയതായതു കൊണ്ട്‌ എനിക്കത്ര ചിരിവരുന്നില്ല. പക്ഷേ തലക്കെട്ടു വായിച്ചിട്ട്‌ ഒന്നു പുഞ്ചിരിക്കുകയെങ്കിലും ചെയ്യാതെ വയ്യ. “വി.എച്‌.പി. ആക്രമണം”!!!!! എന്തു പറയാനാണ്? ഇതൊരുതരം മാനസികരോഗമാണു സാജാ. മൈനോരിറ്റിയിസം എന്ന മാനസിക രോഗം. അതിനു മരുന്നില്ല. സ്വാമിജിയുടെ മരണത്തേത്തുടർന്ന്‌ എന്തെങ്കിലും അനിഷ്ട്സംഭങ്ങൾ ഉണ്ടാവാനിടയുണ്ട്‌. ഹിന്ദുക്കളേയും സംഘപരിവാറിനേയുമൊക്കെ ചീത്തവിളിച്ച്‌ നമുക്കു വാർത്തകൾ എഴുതുകയും ചർച്ചകൾ സംഘടിപ്പിക്കുകയുമൊക്കെ വേണ്ടതാണ്. വേഗം കുളിച്ചു റെഡിയാകുക. പിന്നെ, അടുത്തജന്മത്തിലെങ്കിലും ഒരു മൈനോറിറ്റിയായി ജനിക്കണമെന്ന്‌ എനിക്കൊരാഗ്രഹം. താങ്കളെനിക്കുവേണ്ടി ഒരു മദ്ധ്യസ്ഥപ്രാർത്ഥന നടത്തണമെന്നു കൂടി അപേക്ഷിക്കുന്നു. “മജോറിറ്റി“(?) യായി ജീവിച്ചു മതിയായി.