‘കൊല്ലം ആശ്രാമം മൈതാനം’ എന്നു മുമ്പേ കേട്ടിട്ടുണ്ടെങ്കിലും ഇതിനു മുമ്പൊരിക്കലും കാണാൻ അവസരമുണ്ടായിരുന്നിട്ടില്ല.
ആദ്യകാഴ്ചയിൽത്തന്നെ ശങ്കിച്ചത് അതിനെ ഒരു “മൈതാനം“ എന്നു വിളിക്കാൻ പറ്റുമോ എന്നാണ്. പുതിയൊരു പേരു കണ്ടെത്തുന്നതാവും ഒരുപക്ഷേ നല്ലത്.
അറുപതോളം ഏക്കർ വിസ്തൃതിയിൽ - കണ്ണെത്തിക്കാനാവാത്ത അതിരുകൾക്കുള്ളിൽ - പരന്നു കിടക്കുന്ന ഒരു പ്രദേശം. അതിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്തണമെങ്കിൽ വണ്ടിപിടിച്ചുപോകണമെന്ന അവസ്ഥ.
അവിടമാകെ വെട്ടി വെളുപ്പിച്ചു വെടിപ്പാക്കിയിരിക്കുന്നു. അവിടെ അടുക്കോടും ചിട്ടയോടും കൂടി നിരന്നിരിക്കുന്ന സ്വയംസേവകർ.
അവിടെക്കണ്ട ദൃശ്യങ്ങൾ അതേപടി – പൂർണ്ണമികവോടെ - പകർത്താൻ വിവിധ ചാനലുകളുടെ അത്യന്താധുനിക ക്യാമറകൾക്കു തന്നെ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അപ്പോൾപ്പിന്നെ ഒരു സാധാരണ ഡിജിറ്റൽ ക്യാമറയുടെ എളിയ പരിശ്രമത്തേപ്പറ്റി പറയേണ്ടതു തന്നെയില്ല.
പ്രസ്ഗ്യാലറിയിൽ നിന്നുകൊണ്ടു പകർത്തിയ പരിമിതമായ ചില ദൃശ്യങ്ങൾ ചുവടെ.
“വ്യായാം യോ”ഗിന്റെ സമയത്തുള്ളത്.
സമയക്രമത്തിൽപ്പോലും കടുകിടവ്യത്യാസമോ പരാതികൾക്ക് അവസരമോ ഇല്ലാതെ പരിപാടികളവസാനിച്ചപ്പോൾ മനസ്സിലുറപ്പിച്ചത് സംഘത്തിന്റെ സംഘാടകമികവിനുള്ള അംഗീകാരമെന്നതിലുപരി മറ്റൊരുകാര്യമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളുടെയോ സമ്മർദ്ദങ്ങളുടെയോ പശ്ചാത്തലമില്ലാതെ - സ്വപ്രേരണയാൽ ഇത്രയധികം പേർ ഒരുമിച്ചുവരാനിടയാക്കുന്നതും ഒരേ ആദർശത്താൽ പ്രചോദിതരായ അവരെ ഒരേ താളത്തിൽ ചലിപ്പിക്കുവാൻ കെല്പുള്ളതുമായ ഒരു പ്രസ്ഥാനം ഈ ലോകത്തു തന്നെ ആകെ ഒന്നു മാത്രമേയുള്ളൂ. അത് രാഷ്ട്രീയ സ്വയം സേവക സംഘമാണ്. എന്റെ ചില സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം അതൊരു അപ്രിയസത്യമായേക്കാമെങ്കിലും.
Thursday, February 25, 2010
Subscribe to:
Post Comments (Atom)
32 comments:
ആർ.എസ്.എസ്. പ്രാന്തസാംഘിക്കിനിടയിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിംഗ്
വളരെ നല്ലത് ... വരണമെന്ന് ഉണ്ടായിരുന്നു പക്ഷെ സാധിച്ചില്ല .. മുംബൈല്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.
http://rsskerala.com/ -ല്‍ വീഡിയോ സ്ക്രീനില്‍ ON-DEMAND ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോകള്‍ കാണാവുന്നതാണ്.
വളരെ നല്ലത്.. അന്യദേശങ്ങളിൽ കഴിയുമ്പോഴും നമ്മുടെ രാജ്യത്ത് നടക്കുന്ന ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ മനസ്സു കൊണ്ട് പങ്കെടുക്കാറുണ്ട്..സ്വയം ഒരു സ്വയം സേവകനായി മാറാറുമുണ്ട്.. നകുൽജിയുടെ എല്ലാ പോസ്റ്റിങ്ങും വായിക്കാറുണ്ട്.. സമയക്കുറവുമൂലം കമന്റ്സ് ഇടാറില്ലന്നേയുള്ളു.. എല്ലാ വിധ ആശംസകളും.. ജയ് ഹിന്ദ്..
ഇനി ഒരു ഗുജറാത്ത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ !
നമസ്തെ,ചേട്ടാ വളരെ ഉപകാരമായി.അന്യദേശത്ത് ഇരുന്ന സംഘകാര്യങള് അറിയുന്നത് തന്നെ ഒരു സന്തോഷമാണെ.. കുടുതല്‍ ചിത്രങള്‍ അയച്ചു തരുമോ...../?
നന്ദി നകുലന് ചേട്ടാ..
പിന്നെ.. നിസ്സഹായന് ചേട്ടാ “ നിസ്സഹായന് “ എന്ന പേരു ചേട്ടനു യോജിച്ചതുതന്നെയാണ് കേട്ടാ..
അതുകൊണ്ടല്ലെ കുഞ്ഞെ അറിഞ്ഞുകൊണ്ട് ആ പേരു സ്വീകരിച്ചത്.(അത്യാവശ്യം കുടുംബകാര്യവും നോക്കാനറിയാം)
you for the information.Let the energy and discipline be used for the well being of hindu society and there by for man kind for happiness.
നിസഹായൻ,
നന്ദി.
എന്റെ അഭിപ്രായത്തിൽ, താങ്കളുടെ ആശങ്കയകറ്റാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. സംഘത്തേക്കുറിച്ച് മനസ്സിലാക്കുക. സംഘത്തെ അന്ധമായി എതിർക്കുന്നവർ പറയുന്നതു മാത്രമേ കണക്കിലെടുക്കൂ എന്ന പിടിവാശിയില്ലാതെ - മുൻവിധികൾ പൂർണ്ണമായി മാറ്റി വച്ച് - സംഘത്തേക്കുറിച്ചു പഠിക്കാൻ ശ്രമിച്ചു നോക്കൂ. സംഘത്തിനു പുറത്തു നിന്നുകൊണ്ടു തന്നെ ചെയ്യാവുന്നൊരു കാര്യം മാത്രമാണല്ലോ അത്. ഇക്കണ്ട ജനസാഗരത്തെയൊന്നടങ്കം അവിടെയെത്തിച്ചത് ഏതു വികാരമാണെന്നു മനസ്സിലാക്കൂ. എന്ത് ആദർശമാണ് അവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തൂ. അപ്പോൾ താങ്കളുടെ ആശങ്കയകലും. ഇത്തർമൊരു വേദിയിൽപ്പോലും ഗുജറാത്ത് എന്ന പദം വലിച്ചിഴച്ചത് എത്രമാത്രം വിഡ്ഢിത്തമാണെന്നു താങ്കൾ സ്വയം മനസ്സിലാക്കും.
എന്റെ അനുഭവത്തിൽ, സംഘം ഒരു തുറന്ന പുസ്തകമാണ്. വേണമെന്നുള്ളവർക്ക് കൈതൊടാതെ തന്നെ വായിക്കാം. പക്ഷേ, വായിക്കാൻ കണ്ണെത്തുന്ന - അല്ലെങ്കിൽ, കാണാവുന്ന - അകലത്തിലെങ്കിലും ഒന്നു വന്നു നോക്കണം. അതല്ലാതെ, അകലെ നിന്നിട്ട് ലെൻസ് ഉപയോഗിച്ചു വായിക്കാൻ ശ്രമിക്കരുത്. അങ്ങനെ വായിച്ചാൽ കിട്ടുന്നത് അയഥാർത്ഥമായ കാര്യങ്ങൾ മാത്രമായിരിക്കും.
ആശംസകൾ.
ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?
pkmnambiar@gmail.com
അന്നേദിവസത്തെ മുഴുവൻ പരിപാടികളും ലൈവ് ആയി സ്ട്രീം ചെയതിരുന്നു. മുഴുവൻ റെക്കൊർഡ് ചെയ്യപ്പെട്ട പരിപാടികളും താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണു. അതിലെ ‘On Demand' എന്ന ലിങ്കിൽ പോകുക.
www.rsskerala.com
വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ വേണ്ടി ആണ്, അത് മൊബൈല്‍ ഫോനെഇല് കാണാമല്ലോ.
അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അതില്‍ ജനിച്ചു അതില്‍ വളര്‍ന്നു അതില്‍ ലയിപ്പു..!!
മഹാ മംഗലേ പുണ്യ ഭൂമേ ത്വധര്ത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ..!!
Thanks for the wonderful video Clip..!!
nakulettaaa nandi
@നിസ്സഹായന്
"ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം"
ഗുജറാത് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നേരത്തെ ആകാമായിരുന്നു. പിന്നെ ഗോദ്ര കൂട്ടക്കാല പോലെ ഒന്ന് ആവര്‍ത്തിച്ചാല്‍ ഗുജറാത് ആവര്ഹിക്കേണ്ടി വരും, അപ്പോള്‍ "നിസ്സഹായന്" മാരെ സഹായിക്കാന്‍ നട്ടെല്ലുള്ള, രാഷ്ര ഭക്തിയുള്ള സ്വയംസേവകര്ഉണ്ടാകും
രാഷ്ട്ര ഭക്തി ഒന്നു നിറ്വ്വചിക്കാമോ, വായുനക്കാരുടെ പ്രയോജനത്തിനായി?
ദൂരെ അങ്ങ് അരുണാചല്‍ പ്രദേശില്‍ ചൈന സ്ഥലം കയ്യേറുമ്പോള്‍, ഇങ്ങു കേരളത്തില്‍ ജീവിക്കുന്ന, പൊതുവേ സുരക്ഷിതം എന്ന് പറയുന്ന കേരളത്തില്‍ നില്‍ക്കുമ്പോഴും മനസ്സില്‍ അസ്വസ്ഥത അനുഭവപെടുന്നുണ്ടെങ്കില്‍ അവനെ ഒരു രാഷ്ട്ര ഭക്തന് എന്ന് വിളിക്കാം. 1962 ല്‍ ചൈന ആക്രമിച്ചപ്പോള്‍ ഭാരത സൈന്യത്തിന് സഹായവുമായി മുന്നോട്ടു വന്ന അതെ സ്വയംസേവകരുടെ(RSS) പിന്മുറക്കാരാണ് നമ്മള്. തീര്‍ച്ചയായും അതുകൊണ്ട് രാഷ്ട്ര ഭക്തിയുടെ നിര്‍വചനം നല്കാന് അര്‍ഹതയുള്ളവര്‍.
നിസ്സഹായനെ പോലെയുള്ളവര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ ദഹിക്കതത് എന്താണെന്നറിയില്ല , എന്തെ എത്രയും നാളെയും ജനിചിട്ട്ട് കശ്മീര്‍ കാണാതെ പോകുന്നത് . വെറും ഹിന്ധുവയതിണ്ടേ പേരില്‍ കാശ്മീരില്‍ നിന്ന ഗുജറാത്തിന്ടെ മണ്ണില്‍ പലായനം ചെയ്യപ്പെട്ടവരോട് ഒരു നിസ്സഹായതയടും എന്തുകൊണ്ട് തോന്നുന്നില്ല . നിസ്സഹായണ്ടേ ഇടുങ്ങിയ മനസ്സ് മറ്റിയില്ലെങ്ങില് പിന്നീട് അത് ഒരു തെറ്റ് തിരുത്തലായി മാറിയേക്കാം എന്ടെ നിസ്സഹായ
namstheeeeeeeeeeeeeeeee..
my alll vry bst wishesss
അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അതില്‍ ജനിച്ചു അതില്‍ വളര്‍ന്നു അതില്‍ ലയിപ്പു..!!
മഹാ മംഗലേ പുണ്യ ഭൂമേ ത്വധര്ത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ..!!
Thanks for the wonderful video Clip..!!
VIJAYEE BHAVA....NOW ONWARDS LET US WELCOME, SIBIRAM LIKE THIS . MY BEST WISHES FOR THE ORGANISERS.THIS WILL DEFINETELY MAKE A DIFFERENCE.LOKA SAMASTHA SUKHINO BHAVANDU.
sangha sanghamore japam hridayathudippukalavanam
sanghamavanamende jeevitham
endu dhanyamithil param..
ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?
raneesh_7@yahoo.co.in
I took the video and put it in youtube. It is available at http://www.youtube.com/watch?v=AdxcrJaYq1s
നിസ്സഹായന് said...
ഇനി ഒരു ഗുജറാത്ത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ !
------------------
ശരിയാണ്... ഗുജറത്തിലെപ്പോലുള്ള ശക്തമായ ജനകീയ ഭരണം കേരളത്തില്‍ ഉണ്ടാകുവാന്‍ സാധ്യത കുറവാണ്...
കേരളത്തിലെ ‘മലബ്ബാര്‍ കര്‍ഷക കലാപം - മാ ലഹള’ ഗുജറാത്തിലും കേരളത്തിലും ആവര്‍ത്തിക്കില്ല എന്നുറപ്പാക്കാന്‍ കൊല്ലത്ത് എത്തിയവരുടെ കൂട്ടായമക്കു കഴിയും...
'Lokasamastha sukhino bhavanthu" ennu vachaal samastha lokathinum sukham bhavikkaTTe ennalle....athil daLithanum shoodranum muslimum kristhyaaniyum pedille....nommaLkku athrakkangatu poNo.....
>> athil daLithanum shoodranum muslimum kristhyaaniyum pedille
സമസ്തജീവജാലങ്ങളും പെടും. പല പല പേരുകളിട്ടു തരം തിരിച്ചു നിർത്താനും സ്വയമങ്ങനെ നിൽക്കാനുമൊക്കെ താല്പര്യപ്പെടുന്നവർ, അതിനു താല്പര്യമില്ലാത്തവർ - അവരെല്ലാം പെടും.
അന്ന് അവിടെ സന്നിഹിതരായിരുന്ന ഗണവേഷധാരികളുടെ ജാതിയോ മതമോ നിറമോ ഒന്നും സംഘത്തിലുള്ള ആരും നോക്കിയിട്ടില്ലെന്നു തീർച്ചയാണ്. സംഘപശ്ച്ചാത്തലമില്ലാത്തവർ ആരെങ്കിലും മുന്നോട്ടുവന്ന് അവരെ തരം തിരിച്ചിരുന്നെങ്കിൽ, അക്കൂട്ടത്തിൽ ദലിതനേയും ശൂദ്രനേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ഒക്കെ കണ്ടേനെ.
സംഘത്തിന് തരം തിരിവ് എന്ന ഏർപ്പാടേയില്ലേ എന്നു ചോദിച്ചപ്പോൾ ഒരു മുതിർന്ന പ്രവർത്തകൻ പറഞ്ഞുതന്നതിങ്ങനെയായിരുന്നു. തരം തിരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, സംഘത്തിന്റെ കാഴ്ചപ്പാടിൽ രണ്ടു തരത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് - സ്വയം സേവകർ. രണ്ട് - നാളത്തെ സ്വയം സേവകർ.
Free haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>
***********************
Janmabhumi Malayalam breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070 100% FREE!
Bothe sms channels are 100% free. NO sms charges for receiving the news
Let the dogs bark,
But caravan always walk.
Bharat Mata Ki Jai
‘Why don’t Tamilians speak their own language?’
@Param Vaibhavam:
Super comment....
Post a Comment