Wednesday, March 5, 2008

കണ്ണുപൊത്തിക്കോ - SFIക്കാര്‍ വരുന്നു!

ഒരു സംഭവം വാര്‍ത്താപ്രാധാന്യമുള്ളതാണോ അല്ലയോ എന്നത്‌ അനവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌‌. അതുപോലെ തന്നെ, അതൊരു വാര്‍ത്തയായി പ്രസിദ്ധീകരിക്കപ്പെട്ടാല്‍ത്തന്നെയും അതില്‍ ഏതെല്ലാം വിശാംശങ്ങള്‍ ഉള്‍പ്പെട്ടിരിക്കും എന്നതിനു പിന്നിലും പലരുടെ സ്വാധീനമുണ്ട്‌. റിപ്പോര്‍ട്ടര്‍, എഡിറ്റര്‍ തുടങ്ങിയവര്‍ പ്രത്യക്ഷത്തില്‍ അതിനെ സ്വാധീനിക്കുന്നു. പത്രത്തിന്റെ മാനേജ്‌മെന്റ്‌ - അതിന്റെ രാഷ്ട്രീയം - അവരുടെ ധൈര്യം - മുഖ്യവായനാസമൂഹം - അവരുടെ രാഷ്ട്രീയം - അവരുടെ പ്രതീക്ഷ - തുടങ്ങിയവ പരോക്ഷമായും.

* * * * * * *

ഇന്നലത്തെ ദീപികയില്‍ ഒരു ചെറിയ വാര്‍ത്ത കിടക്കുന്നു. കോളേജ്‌ യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച മൂന്ന്‌ എസ്‌.എഫ്‌.ഐ.ക്കാര്‍ പിടിയിലായത്രേ.
സംഭവം നടന്ന സ്ഥലം, അതിലുള്‍പ്പെട്ട ആളുകള്‍, പ്രതികളുടെ രാഷ്ട്രീയ പ്രസ്ഥാനം - ഇതിന്റെയെല്ലാം പേരുവിവരങ്ങള്‍ മാത്രമാണ്‌ പ്രധാനമായും വാര്‍ത്തയില്‍ നിന്നു ലഭിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റു ചില വിവരങ്ങള്‍ കൂടിയുള്ളത്‌ (മറ്റു പലയിടത്തു നിന്നായി വായിച്ചവ) വെറുതെയൊന്ന്‌ ലിസ്റ്റു ചെയ്തു നോക്കി. ഒരുപക്ഷേ മറ്റൊരു പത്രത്തിലാണെങ്കില്‍ പ്രസിദ്ധീകരിക്കപ്പെടുമായിരുന്നവ. അല്ലെങ്കില്‍, പുതുമയില്ലാത്തതുകൊണ്ട്‌ വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ടവ.

(1) ആക്രമിക്കപ്പെട്ട ചെയര്‍മാന്‍ എ.ബി.വി.പി.യുടെ പ്രവര്‍ത്തകനാണ്‌.

(2) അടുത്തകാലത്തു മാത്രമാണ്‌ ശ്രീകൃഷ്ണ കോളേജില്‍ എസ്‌.എഫ്‌.ഐ.യുടെ ഏകാധിപത്യം അവസാനിക്കുകയും എ.ബി.വി.പി. സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തത്‌‌. ഇത്തവണയും, ചെയര്‍മാന്‍ സ്ഥാനമൊഴിച്ചു മറ്റുള്ളവ എസ്‌.എഫ്‌.ഐ.ക്കു തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു.

(3) ചെയര്‍മാന്‍ സ്ഥാനമേറ്റയുടന്‍ തന്നെ 'ഇതിന്റെ "ദൂഷ്യഫലങ്ങള്‍" നീ അനുഭവിക്കേണ്ടിവരും' എന്നു ഭീഷണിയുണ്ടായതായി പറയപ്പെടുന്നു.

(4) അദ്ദേഹത്തിന്‌ ജീവന്‍ തിരിച്ചു കിട്ടിയേക്കാമെങ്കിലും, ഒരു കണ്ണിന്‌ സമ്പൂര്‍ണ്ണമായി കാഴ്ചനഷ്ടപ്പെട്ടുകഴിഞ്ഞെന്നാണു സൂചന.

(5) കൊലപാതകം നടക്കുന്നുവെന്ന്‌ ഉറപ്പു വരുത്താനായി, ഇരയ്ക്ക്‌ സ്വരക്ഷയ്ക്കായി യാതൊന്നും ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യത്തില്‍ - പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ്‌ ആക്രമിച്ചത്‌.

(6) കൊലയാളിസംഘത്തില്‍ ആയുധധാരികളായ പതിനഞ്ചോളം പേരുണ്ടായിരുന്നുവെന്നാണ്‌ മറ്റുകുട്ടികളുടെ മൊഴി. എന്നാല്‍ ആറുപേര്‍ മാത്രമാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. പോലീസിനു നല്‍കപ്പെട്ട പേരുകള്‍ യഥാര്‍ത്ഥപ്രതികളുടേതാണെന്ന്‌ യാതൊരു ഉറപ്പുമില്ല.

(7) സംഭവം നടന്നിട്ട്‌ കുറച്ചു ദിവസമായിരുന്നിട്ടും - പ്രതികളേക്കുറിച്ച്‌ വ്യക്തമായ സൂചനയുണ്ടായിരുന്നിട്ടും - ഇപ്പോള്‍ മാത്രമാണ്‌ അറസ്റ്റു നടന്നത്‌.

(8) പെട്ടെന്നുണ്ടായ അറസ്റ്റിനു പിന്നിലെ ചേതോവികാരം വ്യക്തമല്ല. ഈ പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ബി.ജെ.പി. തീരുമാനമെടുത്തതിന്റെ തൊട്ടുപിറകെയാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ യാദൃച്ഛികതയാവാം.

ഇതെഴുതുന്നയാളോ ഇതു വായിക്കുന്നവരില്‍ ബഹുഭൂരിപക്ഷമോ, ശ്രീകൃഷ്ണാകോളേജിനേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കാന്‍ മാത്രമുള്ള അറിവുള്ളവരല്ല. എന്നാല്‍, ലഭ്യമായ വിവരങ്ങള്‍ വച്ച്‌ അവിടുത്തെ സാഹചര്യങ്ങളുടെ ഒരു ഏകദേശചിത്രം ലഭിക്കാന്‍ വലിയ അറിവൊന്നും വേണ്ട എന്നതാണു സത്യം. വിദേശത്തുപോയി പഠിക്കുക എന്നതൊക്കെ മിക്കവാറും ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്കൊക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്‌. സാധാരണക്കാരുടെ മക്കളൊക്കെ ഇവിടെ കേരളത്തില്‍ത്തന്നെയാണു പഠിച്ചു വളര്‍ന്നത്‌. എസ്‌.എഫ്‌.ഐ.യുടെ അക്രമരാഷ്ട്രീയവും അസഹിഷ്ണുതയും കണ്ടും കേട്ടും തന്നെ. ഇതുപോലെ എത്രയെത്ര - എത്രയെത്ര - സംഭവങ്ങള്‍!

* * * * * * *

എസ്‌. എഫ്‌. ഐ.ക്കാര്‍ക്ക്‌ മറ്റൊരാളുടെ കണ്ണു തകര്‍ക്കാന്‍ അവര്‍ക്കെതിരെ മത്സരിച്ചുജയിച്ചു എന്ന വൈരാഗ്യമൊന്നും വേണമെന്നില്ല എന്നതാണു വാസ്തവം. എന്തിന്‌ - അതില്‍ ലിംഗഭേദം പോലുമില്ല. വിദ്യാര്‍ത്ഥിപരിഷത്തിനെ അനുകൂലിച്ചുവെന്നതിന്റെ ഒറ്റ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്കു തന്റെ കാഴ്ച ബലികൊടുക്കേണ്ടി വന്ന ഒരു വാര്‍ത്ത - മുമ്പ്‌ ദീപികയില്‍ത്തന്നെ വന്നത്‌ ചുവടെ.
സാംസ്കാരികനായകര്‍ - ബുദ്ധിജീവികള്‍ എന്നൊക്കെ അറിയപ്പെടുന്നവരൊന്നും ഇതില്‍ പ്രതികരിക്കാതിരുന്നതില്‍ ദീപിക അമര്‍ഷം പ്രകടിപ്പിച്ചു കാണുന്നു. പക്ഷേ അതില്‍ വലിയ കഥയില്ലെന്നാണു തോന്നുന്നത്‌. ഇരട്ടത്താപ്പിന്റെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങളില്‍ കേവലം ഒന്നുമാത്രമാണല്ലോ ഇത്‌. 'സാംസ്കാരികനായകര്‍' എന്ന പദവി പാര്‍ട്ടിവേദികളിലും പ്രസിദ്ധീകരണങ്ങളിലുമല്ലാതെ, സാധാരണക്കാരുടെ മനസ്സിന്റെ ഏഴയലത്തുപോലും പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ ഇക്കാര്യത്തിലൊക്കെ പ്രതികരിച്ചെങ്കില്‍ മാത്രമല്ലേ അതൊരു വാര്‍ത്തയാകുന്നുള്ളൂ?

* * * * * * *

ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെല്ലാം, മറ്റു പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുത, ധാര്‍ഷ്ട്യം, കണ്ണില്‍ച്ചോരയില്ലായ്മ, സഹജമായ അക്രമവാസന എന്നിവ മാത്രമായിരുന്നു പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതവരുടെ പ്രത്യേകതമാത്രമായി കണക്കാക്കി ജനങ്ങള്‍ക്കു മുന്‍കരുതലെടുക്കാമായിരുന്നു. എന്നാല്‍, അപകടകരമായ മറ്റൊരു വശംകൂടി ഇതിനുണ്ട്‌. പാര്‍ട്ടി നേതൃത്വവും ഭരണകൂടവും തങ്ങളെ സംരക്ഷിച്ചുകൊള്ളും എന്ന ആത്മവിശ്വാസവും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുന്നുണ്ട്‌ എന്നതാണ്‌ ആ വസ്തുത. അന്വേഷണം അട്ടിമറിക്കുന്നതിലെ എന്തെങ്കിലും കൈപ്പിഴ മൂലം അഥവാ ശിക്ഷിക്കപ്പെട്ടാലും ശരി - പാര്‍ട്ടി എന്തു വിലയും നല്‍കി രക്ഷിക്കുമെന്നവര്‍ കരുതുന്നു. അതിനു ശേഷം തങ്ങള്‍ക്കു വീരോചിത സ്വീകരണങ്ങളും മറ്റും ലഭിക്കുമെന്നും, മന്ത്രിമാര്‍ പോലും തങ്ങളുടെ പദവിയും ഉത്തരവാദിത്തവും മറന്ന്‌ ഓടിയെത്തി ഹാരാര്‍പ്പണം നടത്തുമെന്നും മറ്റുമുള്ള സ്വപ്നങ്ങളും വഴിതെറ്റിച്ചുകൂടായ്കയില്ല. ആലോചനാശേഷി കുറഞ്ഞ പ്രായമാവുമ്പോള്‍, മനസ്സുകളില്‍ വിഷം കുത്തിവയ്ക്കാന്‍ വളരെയെളുപ്പമാണ്‌.

പാവകളേക്കൊണ്ട്‌ അഭ്യാസപ്രകടനം നടത്തിക്കുവാനായി തിരശീലയ്ക്കു പിന്നില്‍ നിന്ന്‌ ചരടുവലിക്കുന്നവര്‍, ലാഭനഷ്ടക്കണക്കുകളേക്കുറിച്ച്‌ വ്യക്തമായ ബോധമുള്ളവരാണ്‌. നിരന്തരമായ - ക്രൂരമായ - ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍, എന്നെങ്കിലുമൊക്കെ ഒരു തിരിച്ചടി ഉണ്ടാവാതിരിക്കില്ലെന്ന്‌ അവര്‍ക്കു വ്യക്തമായി അറിയാം. പ്രശ്നങ്ങള്‍ രൂക്ഷമാകുകയും അതിനിടയില്‍ തങ്ങളുടെ കൂട്ടത്തില്‍നിന്ന്‌ ഒരു രക്തസാക്ഷിയെ ലഭിക്കുകയും ചെയ്താല്‍ അത്രയും സന്തോഷം. അടുത്ത സംസ്ഥാനസമ്മേളനത്തിന്‌ പതാകജാഥയാരംഭിക്കാന്‍ ഒരു സ്മൃതിമണ്ഡപം കൂടി പണിതുയര്‍ത്താം. അതിന്റെ പണിക്കായി പാട്ടപ്പിരിവു നടത്തി ലക്ഷങ്ങള്‍ മുതല്‍ക്കൂട്ടുകയുമാവാം.

ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പരതിച്ചെന്നാല്‍ - പ്രത്യയശാസ്ത്രപ്രതിബദ്ധതയില്‍ത്തന്നെയാണ്‌ ഒടുവില്‍ച്ചെന്നു തട്ടി നില്‍ക്കുക. പ്രത്യയശാസ്ത്രപുസ്തകങ്ങളുടെ ഏതു താളുകളിലാണാവോ ഇത്തരം ബലപ്രയോഗത്തിനൊക്കെ പ്രേരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌? എന്തായാലും, ഒരു ഭാഷാനിഘണ്ടുവിന്റെ ആദ്യാക്ഷരം മുതല്‍ അവസാനം വരെ പരതിയാലും, "മാനവികത" എന്നതിന്‌ ഇത്തരമൊരു അര്‍ത്ഥം കൊടുത്തിട്ടുണ്ടാവില്ലെന്നു തീര്‍ച്ച.

മറ്റൊരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്ന ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ കുട്ടികളുടെ കണ്ണു കുത്തിപ്പൊട്ടിക്കലാണ്‌ "മാനവികത" എന്നു വരുമോ? അങ്ങനെയാണെങ്കില്‍, 'രാക്ഷസീയത'യുടെ അര്‍ത്ഥം എന്തായിരിക്കും പോലും?

തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അതു 'ജനാധിപത്യ'മാണെന്ന ധാര്‍ഷ്ട്യപ്രഖ്യാപനം. മറ്റുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ ജനവിധി അംഗീകരിക്കാതെ, ആയുധമുപയോഗിച്ചു തന്നെ കൊന്നൊടുക്കുക. ഇതൊക്കെയാണ്‌ ഒരു 'ജനാധിപത്യ'പ്രസ്ഥാന(???!)ത്തിന്റെ ലക്ഷണങ്ങള്‍ എന്നു വരുമോ?

യഥാര്‍ത്ഥജനാധിപത്യസങ്കല്‍പങ്ങളും മാര്‍ക്സിസ്റ്റ്‌ അജണ്ടകളും - ഇവ രണ്ടും ഉത്തര/ദക്ഷിണധൃവങ്ങള്‍ പോലെ, ഒരിക്കലും ചേരാതെ രണ്ടറ്റത്തുമാത്രം നില്‍ക്കുന്നവയാണെന്ന്‌ അറിയാത്തവരുണ്ടെന്നു വരുമോ?

മനുഷ്യത്വത്തിന്റെ യുഗത്തില്‍ നിന്ന്‌ കാട്ടാളയുഗത്തിലേക്കു തിരിച്ചുപോകാന്‍ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നവരാണ്‌ 'പുരോഗമന'ചിന്ത(???!)യുടെ വക്താക്കള്‍ എന്നു വരുമോ?

ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു നേടാവുന്ന വിജയങ്ങള്‍ക്ക്‌ എന്നും ഒരു പരിധിയുണ്ട്‌. ഒരു ഘട്ടത്തില്‍ വച്ച്‌ കാലം തിരിച്ചടി നല്‍കിത്തുടങ്ങാതിരിക്കില്ല. അത്‌ ഇവിടെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പുറംകാഴ്ചയും അകക്കാഴ്ചയും രണ്ടാണെന്നു തിരിച്ചറിയാതെ ആയുധപ്രയോഗം തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ പരാജയങ്ങളില്‍ നിന്നു പരാജയങ്ങളിലേക്ക്‌ തുടര്‍ന്നും കൂപ്പു കുത്തുകയേയുള്ളു. ഒരോ പുറംകണ്ണ്‌ കുത്തിപ്പൊട്ടിക്കുമ്പോളും നൂറുകണക്കിന്‌ അകം കണ്ണുകള്‍ വേറെ തുറക്കപ്പെടുകയാണെന്നു തിരിച്ചറിയാത്തവര്‍ അര്‍ഹിക്കുന്ന പരാജയങ്ങള്‍!

22 comments:

Unknown said...

ചില വിദ്യാര്‍ത്ഥിനേതാക്കന്മാരെ കണ്ടാല്‍ കണ്ണും പൊത്തി ഓടേണ്ട സ്ഥിതിയാണിന്ന്‌. ഓരോന്നൊക്കെ കണ്ടുനില്‍ക്കാനുള്ള ശക്തിയില്ലാഞ്ഞല്ല. തുടര്‍ന്നും കാഴ്ചകള്‍ സാദ്ധ്യമാകണമെങ്കില്‍ ഒരു കണ്ണെങ്കിലും അവശേഷിക്കണമല്ലോ എന്ന ഉള്‍ഭീതി മൂലം.

vinayan said...

ഹെഗ്‌ഡേവാര്‍ തൊട്ട് നകുലന്‍ വരെ എത്രയെത്ര ചിന്തകന്മാര്‍. എന്നിട്ടും ഈ ഹിന്ദുക്കള്‍ ആറെസ്സെസ്സില്‍ അംഗത്വമെടുക്കുന്നില്ലല്ലോ. എന്റെ നകുലാ, എന്തൊരു ലോകമല്ലേ

Unknown said...

വിനയാ,

ക്യാമ്പസ്‌ ക്രൂരതയുടെ പര്യായങ്ങളായ കുട്ടിസഖാക്കന്മാര്‍ കണ്ണുപൊട്ടിച്ചുകളി തുടരുമ്പോള്‍ പ്രതികരിക്കാതെ മനസ്സാക്ഷി മരവിച്ചിരിക്കുന്നവരുണ്ടല്ലോ - അവരുടെയൊക്കെ ഉള്ളിന്റെയുള്ളില്‍ എവിടെയെങ്കിലും ഒരു പൊട്ടുപോലെയെങ്കിലും അല്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ടെങ്കില്‍ - കുറ്റബോധത്തിന്റെ ഒരു ചെറിയ നീറ്റലെങ്കിലും സ്രുഷ്ടിക്കുക എന്നതേ ഈ പോസ്റ്റുകൊണ്ടുദ്ദേശിച്ചിട്ടുള്ളൂ. അടുത്ത തവണയും യാതൊരു പ്രകോപനവുമില്ലാതെ ഒരാളുടെ കണ്ണില്‍ കൊടിക്കമ്പു കൊണ്ടു കുത്തുന്നതിനു മുമ്പ്‌ ചെറിയൊരു ഉള്‍വലിവെങ്കിലും ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ എന്നു കരുതി.

താങ്കളുടെ കാര്യത്തില്‍, കുറ്റബോധത്തിന്റെ നീറ്റല്‍ ഇത്തരമൊരു കമന്റായിട്ടെങ്കിലും പുറത്തുവന്നതു നന്നായി. പക്ഷേ, അക്രമം കാണിച്ചത്‌ യാതൊരു വളച്ചുകെട്ടുമില്ലാതെ ചൂണ്ടിക്കാണിക്കുന്നതുപോലും സഹിക്കാന്‍ വയ്യ - അത്തരം പ്രത്യക്ഷവിമര്‍ശനങ്ങളോടു പോലും കടുത്ത അസഹിഷ്ണുതയാണുള്ളത്‌ - എന്നു തെളിയിക്കുന്ന ഒരു കമന്റായിപ്പോയി അത്‌ എന്നതുകൊണ്ട്‌ SFIയ്ക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കുന്നു അത്‌. അതിനുള്ള പകരംവീട്ടലായി താങ്കളുടെ കണ്ണിനു നേരെയും ഒരു കമ്പോ കത്തിയോ നീണ്ടേക്കാം. സൂക്ഷിക്കുക.

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന പ്രയോഗത്തെ ഓര്‍മ്മിപ്പിക്കും വിധം, വിഷയവുമായി പുലബന്ധം പോലുമില്ലാത്ത എന്തൊക്കെയോ പുലമ്പുന്നതുപോലെ തോന്നിപ്പിച്ചതുകൊണ്ട്‌, താങ്കള്‍ക്കു വ്യക്തിപരമായും വളരെ നാണക്കേടുണ്ടാക്കുന്നു ആ കമന്റ്‌. എന്റെ സഹതാപം അറിയിച്ചുകൊള്ളട്ടെ.

പിന്നെ, സംഘാനുബന്ധപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയേപ്പറ്റി കൂടുതലൊന്നും പഠിക്കാന്‍ സമയമോ തല്പര്യമോ ഇല്ലെങ്കിലും, ഈ ബ്ലോഗിലെ അവസാന ചില പോസ്റ്റുകളെങ്കിലും ഒന്നു വായിച്ചു നോക്കുന്നതു നന്നായിരിക്കും. കുറഞ്ഞപക്ഷം ഇതെങ്കിലും. ചിന്താശൂന്യമായ കമന്റുകളിലൂടെ പരിഹാസ്യനാകുന്നത്‌ ഭാവിയിലെങ്കിലും ഒഴിവാക്കാന്‍ പറ്റും.

Ignited Words said...

ചേട്ടാ കുറെ കാര്യങ്ങളു കൂടി പറഞ്ഞോട്ടെ. അഹിംസാവാദികളായ ആര്‍ എസ് എസ്, എബിവിപ് തുടങ്ങിയ സംഘപരിപാര പ്രഭൃതികളുടെ വീരകൃത്യങ്ങള്‍:

1998 ല്‍ അജയനെന്ന വിദ്യാര്‍‌ഥിയെ തിരുവനന്തപുരത്തു ചെമ്പഴന്തിയിലിട്ടു വെട്ടിക്കൊന്നത്.

രണ്ടു വര്‍ഷം കഴിഞ്ഞു തിരുവനന്തപുരം എം ജി കോളേജില് അഡ്മിഷന്‍ എടുക്കാന്‍ വന്ന ഒരു വിദ്യാര്‍‌ഥിയുടെ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റു കീറിക്കളഞ്ഞത്.

കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു രാജേഷ് എന്ന ഒരു കെ എസ് ആര്‍ ടി സി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തിയത്.

തിരുവനന്തപുരം എം ജി കോളേജില്‍ ഒരു എസ് ഐയുടെ കാല്‍ ബോംബെറിഞ്ഞു തകര്‍ത്തത്.

ഏറ്റവും അവസാനം ഒരു ഏ എസ് ഐയെ വടികൊണ്ടടിച്ചു കൊലപെടുത്തിയതു...

ഓര്‍മ്മിച്ചാലൊരുപാടു വരും അഹിംസാവാദികളുടെ വിരകൃത്യങ്ങള്‍., അതുകൊണ്ടെഴുതുന്നില്ല.

ഇന്‍‌ഡ്യില്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍. പക്ഷെ കാര്യങ്ങ്ങളൊന്നും മനസ്സിലാകുന്നില്ല അല്ലെ നകുലാ..ഇനിയെന്തു ചെയ്യും..:(
അപ്പൊ പിന്നെ ഇങ്ങനെയെങ്കിലും പത്താളിനെ കയറ്റി വായിപ്പിക്കാം അല്ലെ. നകുലസംഭാവന..!!

പിന്നെ ഉത്തരം മുട്ടുക.. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയുന്ന സംഘപരിവാരത്തിന്റെ കഴിവൊന്നു വേറെ തന്നെയാണെ..;)

കടവന്‍ said...
This comment has been removed by the author.
കടവന്‍ said...

ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെല്ലാം, മറ്റു പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുത, ധാര്‍ഷ്ട്യം, കണ്ണില്‍ച്ചോരയില്ലായ്മ, സഹജമായ അക്രമവാസന എന്നിവ മാത്രമായിരുന്നു പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതവരുടെ പ്രത്യേകതമാത്രമായി കണക്കാക്കി ജനങ്ങള്‍ക്കു മുന്‍കരുതലെടുക്കാമായിരുന്നു. എന്നാല്‍, അപകടകരമായ മറ്റൊരു വശംകൂടി ഇതിനുണ്ട്‌. പാര്‍ട്ടി നേതൃത്വവും ഭരണകൂടവും തങ്ങളെ സംരക്ഷിച്ചുകൊള്ളും എന്ന ആത്മവിശ്വാസവും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുന്നുണ്ട്‌ എന്നതാണ്‌ ആ വസ്തുത. അന്വേഷണം അട്ടിമറിക്കുന്നതിലെ എന്തെങ്കിലും കൈപ്പിഴ മൂലം അഥവാ ശിക്ഷിക്കപ്പെട്ടാലും ശരി - പാര്‍ട്ടി എന്തു വിലയും നല്‍കി രക്ഷിക്കുമെന്നവര്‍ കരുതുന്നു. അതിനു ശേഷം തങ്ങള്‍ക്കു വീരോചിത സ്വീകരണങ്ങളും മറ്റും ലഭിക്കുമെന്നും, മന്ത്രിമാര്‍ പോലും തങ്ങളുടെ പദവിയും ഉത്തരവാദിത്തവും മറന്ന്‌ ഓടിയെത്തി ഹാരാര്‍പ്പണം നടത്തുമെന്നും മറ്റുമുള്ള സ്വപ്നങ്ങളും വഴിതെറ്റിച്ചുകൂടായ്കയില്ല. ആലോചനാശേഷി കുറഞ്ഞ പ്രായമാവുമ്പോള്‍, മനസ്സുകളില്‍ വിഷം കുത്തിവയ്ക്കാന്‍ വളരെയെളുപ്പമാണ്‌.
YES correct

കൊച്ചുമുതലാളി said...

പാവപ്പെട്ട ആര്‍ എസ് എസ്, എ വി ബി പി കുഞ്ഞുങ്ങള്‍ അമ്പലങ്ങളില്‍ രാത്രി ശാഖകളിലൂടെയും മറ്റും അടിതടയും, വാള്‍ പയറ്റും, ദണ്ടു വീശലും നടത്തുന്നു. എന്നിട്ടിത് പാവം പിടിച്ചവന്റെ നേരെ പ്രയോഗിക്കുമ്പോള്‍ തിരിച്ചടിച്ചാല്‍ അത് പാപം, അക്രമം, ഭീകരത, തേര്‍വാഴ്ച്ച എന്നിങ്ങനെ എന്തെല്ലാം കേള്‍ക്കണം.

ആദ്യം സ്വയം നന്നാക്, എന്നിട്ട് മറ്റുള്ളവരെ നന്നാക്ക്.

സംഘപരിവാര്‍ കുഞ്ഞിന് ഇത് ഇഷ്‌ടപ്പെടില്ലെന്നറിയാം, പക്ഷേ പറയാതെ വയ്യ.

Sreejith K. said...

നല്ല ലേഖനം. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ആരെയും കൊല്ലാനും ദ്രോഹിക്കാനും ഉള്ള അധികാരം എന്നായി അധഃപതിച്ചിരിക്കുന്നു. തലശ്ശേരിയില്‍ മൂന്ന് പേര് രാഷ്ട്രീയകൊലപാതകങ്ങളില്‍ ഇന്നലെ കൊല്ലപ്പെട്ടതും ഇതിനോട് ചേര്‍ച്ച് വായിക്കാം.

ഓ.ടോ: ഒരു പാര്‍ട്ടി ഇങ്ങനെ ദ്രോഹം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോള്‍ മറ്റേ പാര്‍ട്ടി അതില്‍ക്കൂടുതല്‍ ചെയ്യുന്നുണ്ട് എന്ന് പറയുവാനും ഈ രാഷ്ട്രീയക്കാരുടെ മനക്കട്ടി തന്നെ വേണം.

Unknown said...

മനുഷ്യനെ ഇങ്ങനെ ജീവനോടെ വെട്ടിനുറുക്കിക്കൊല്ലാനും കണ്ണ് കുത്തിപ്പൊട്ടിച്ചെടുക്കാനും കഴിവുള്ളവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലും അവരുടെ വിദ്യാര്‍ത്ഥിവിഭാഗങ്ങളിലും ഉണ്ടാവുക , അത് പറയുമ്പോള്‍ മറ്റേ പാര്‍ട്ടിക്കാര്‍ ഇന്നതെല്ലാം ചെയ്തിട്ടില്ലേ എന്ന് ഒരു 25 വര്‍ഷത്തെ പട്ടിക നിരത്തി ന്യായീകരിക്കാന്‍ വേറെ പലര്‍ ഉണ്ടാവുക . ഇതൊക്കെ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത് കൊല്ലപ്പെട്ടവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ് . കാരണം അവര്‍ ഈ ശപിക്കപ്പെട്ട നാട്ടില്‍ ഇനി ജീവിക്കേണ്ടല്ലോ . അക്രമകാരികളും കൊലപാതകികളും ഇനിയും ജീവിതത്തിന്റെ ദുരന്തങ്ങളും ദുരിതങ്ങളും അനുഭവിക്കാന്‍ ഇവിടെത്തന്നെ ബാക്കിയുണ്ടല്ലോ . ഏത് പാര്‍ട്ടിക്കാരനായാലും മറ്റൊരു സഹജീവിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചവനും വെട്ടിക്കൊന്നവനും അവരുടെ വയസ്സ് കാലത്ത് സ്വസ്ഥതയോടെ മരിക്കാന്‍ കഴിയില്ല എന്നുറപ്പാണ് . അവരും മരിച്ചല്ലേ പറ്റൂ . പക്ഷേ , ജീവിതം തുടങ്ങും മുന്‍പേ കണ്ണ് നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു . പാര്‍ട്ടി ഏതായാലും ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് വേണ്ടി മറ്റുള്ളവരെ കൊല്ലാനും അവരുടെ കണ്ണ് ചൂഴ്ന്നെടുക്കാനും പുറപ്പെടുന്നവരോട് നമുക്ക് പറയാന്‍ കഴിയണം “ അരുത് കാട്ടാളാ , ഇന്ന് നീ അംഗമായിരിക്കുന്ന പാര്‍ട്ടി നിന്റെ ജീവിതാന്ത്യം വരെ നിന്നോടൊപ്പമോ അല്ലെങ്കില്‍ നീ പാര്‍ട്ടിയോടൊപ്പമോ ഉണ്ടാവില്ല . മനുഷ്യനെ കൊല്ലാനും ആക്രമിക്കാനും സന്നദ്ധതയുള്ള ഒരു പാര്‍ട്ടിയിലും ഞാനില്ല എന്ന് സ്വയം പ്രതിജ്ഞ ചെയ്യൂ ” എന്ന് .

ഭൂലോകം said...

Ignited Words said...
ഏറ്റവും അവസാനം ഒരു ഏ എസ് ഐയെ വടികൊണ്ടടിച്ചു കൊലപെടുത്തിയതു...
-------------
പിന്നെ ഉത്തരം മുട്ടുക.. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയുന്ന സംഘപരിവാരത്തിന്റെ കഴിവൊന്നു വേറെ തന്നെയാണെ..;)


ഈ കഴിവുണ്ടായിരുന്നെങ്കില്‍ പരിവാര്‍ എന്നേ രക്ഷ്പെട്ട്‌ Ignited Words പ്പൊലെയുള്ളവരെ കൊണ്ടു നിറഞ്ഞേനെ.

ഇത്തരം മിടുക്കുകൊണ്ടു കൊണ്ടുള്ള വളര്‍ച്ചയായതിനാലാണ്‌ sfi യുടെ വളര്‍ച്ച കീഴ്പ്പൊട്ടാകുന്നത്‌. അതു മനസ്സിലാക്കാതെ കണ്ണുകുത്തിപ്പൊട്ടിച്ചും,കൊന്നും വളരാം എന്നാണ്‌ sfi ക്കാരുടെ മോഹം.

Ignited Words നെ പോലെയുള്ളവര്‍ ഉള്ളതു കൊണ്ടു cpm ന്റേയും sfi യുടെയും ഭാവി ശോഭനം തന്നെ(കുറച്ചു കാലത്തെക്കെങ്കിലും)

അദ്ദേഹത്തിന്റെ ബ്ലൊഗിലെ ഈ പോസ്റ്റും, ചില മറുപടി കമന്റുകളും വായിച്ചാല്‍ ആടിനെ എങ്ങനെ തന്റെ ഇഷ്ടം പോലെ ആടും പട്ടിയും ആക്കാം എന്നു മനസ്സിലാക്കാം.

ഒരോ പുറംകണ്ണ്‌ കുത്തിപ്പൊട്ടിക്കുമ്പോളും നൂറുകണക്കിന്‌ അകം കണ്ണുകള്‍ വേറെ തുറക്കപ്പെടുകയാണെന്നു തിരിച്ചറിയാത്തവര്‍ ഇങ്ങനെയൊക്കെയാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കി വരാന്‍ കുറെ സമയം എടുക്കും(ഉദാ: ട്രാക്റ്റര്‍, കംമ്പ്യൂട്ടര്‍.....)

Unknown said...

ignited words,

എ.ബി.വി.പി.ക്കെതിരെ ആരോപണമുള്ള ചില കാര്യങ്ങള്‍ ലിസ്റ്റു ചെയ്തുകൊണ്ട്‌, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കൊടും ക്രൂരതകളെ നമുക്കു ന്യായീകരിക്കാം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്‌? അത്ഭുതം തോന്നുന്നു.

ഇനി, ലിസ്റ്റു ചെയ്ത കാര്യങ്ങളെടുത്താല്‍ തന്നെയും താങ്കളുടെ കാര്യം പരുങ്ങലിലാകില്ലേ?

വളരെ മുമ്പു നടന്ന കാര്യങ്ങളേക്കുറിച്ച്‌ എനിക്കറിവില്ല. പക്ഷേ - എം.ജി.കോളേജിലും മറ്റും നടന്നത്‌ ദേശാഭിമാനിയില്‍ക്കൂടി മാത്രമല്ല പുറം ലോകമറിഞ്ഞത്‌ എന്നു താങ്കള്‍ മറക്കരുത്‌. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വിജയാഹ്ളാദപ്രകടനത്തിനിടയില്‍പ്പെട്ടുപോയ എം.ജി.കോളേജ്‌ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു വീഴ്ത്തിയതില്‍ നിന്നാണ്‌ അതില്‍ ഒരു സംഭവത്തിന്റെ തുടക്കം. അതിനു പുറമേ പോലീസിനെ വിട്ട്‌ ക്യാമ്പസില്‍ സംഹാര താണ്ഡവമാടിക്കുകയും ചെയ്തു. മറന്നോ? അടികൊണ്ട ചില കുട്ടികള്‍ രണ്ടാം നിലയില്‍ നിന്നു ചാടി കാലൊടിഞ്ഞു. ഇല്ലേ? ഒടുവില്‍ ഉന്നത പോലീസുദ്യോഗസ്ഥനെത്തി - പോലീസിന്റെ തന്നെ കുത്തിനു പിടിച്ചത്‌ - കമ്മീഷണര്‍ മോഡല്‍ ഡയലോഗ്‌ - ഇതൊക്കെ മറന്നുവോ? അതോ എസ്‌.ഐ. യുടെ കാലു തകര്‍ത്തുവെന്നും മറ്റുമുള്ള ദേശാഭിമാനിയുടെ ഗുളികരൂപത്തിലുള്ള വാര്‍ത്ത മാത്രമേ താങ്കള്‍ക്കോര്‍മ്മയുള്ളോ?

മറ്റൊന്ന്‌ - പണ്ട്‌ - ചങ്ങനാശേരിയില്‍ വിദ്യാര്‍ത്ഥികളെ മൃഗീയമായി കൊന്നൊടുക്കി - തിരുവനന്തപുരത്തു പ്രകടനം നടത്തിയ പെണ്‍കുട്ടികളെ നിര്‍ദ്ദയം അടിച്ചു മൃതപ്രായരാക്കി. ഇത്രയുമായപ്പോള്‍ - അതു വരെ പിടിച്ചു നിന്ന സംഘപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അതു തീര്‍ച്ചയായും അക്രമാസക്തവുമായി. അതു മുന്‍കൂട്ടി കണ്ടിരുന്ന മാര്‍ക്സിസ്റ്റുകള്‍ മനപ്പുര്‍വം കുഴപ്പങ്ങളുണ്ടാക്കിയ കഥ തിരുവനന്തപുരത്തെ കച്ചവടക്കാരോടു ചോദിച്ചാല്‍ പറഞ്ഞു തരും. അന്നത്തെ നഷ്ടങ്ങള്‍ വിവരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വലിയ പ്രദര്‍ശനങ്ങളും മറ്റും നടത്തി എന്നതില്‍ നിന്ന്‌ ബാക്കി ജനത്തിന്റെ മുന്നില്‍ക്കൂടി കള്ളി പുറത്തായി. അന്നത്തെ സംഭവങ്ങളുടെ ബലിയാടാണ്‌ രാജേഷ്‌ എന്ന കണ്ടക്ടര്‍. അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം തീര്‍ച്ചയായും ഇടതുസര്‍ക്കാരിനാണ്‌. ഇതൊക്കെ മറക്കാന്‍ കാലമായിട്ടില്ല സുഹൃത്തേ..

പിന്നെ, ഈയിടെ പെരുന്ന കോളേജില്‍ എന്തു സംഭവിച്ചുവെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഒരു പോലീസുകാരന്റെ മൊഴി മാത്രം പൊക്കിപ്പിടിച്ചാണ്‌ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോളും വാദിക്കുന്നത്‌ പ്രതികള്‍ എ.ബി.വി.പി.ക്കാരാണെന്ന്‌! ബാക്കി ലോകം മുഴുവന്‍ പറയുന്നതു മറിച്ചാണ്‌. പ്രതികളെന്നും പറഞ്ഞു പീഢിപ്പിച്ചുകൊണ്ടിരുന്നവര്‍ക്കെതിരെ ഇതു വരെ ഒരു തെളിവും കിട്ടിയിട്ടില്ല. അവിടെ ഒരു സംഘര്‍ഷത്തിനുള്ള സാഹചര്യം സൃഷ്ടിച്ച SFI-യ്ക്കു തന്നെയാണ്‌ അവിടെ നടന്ന എല്ലാ സംഭവങ്ങളൂടേയും ധാര്‍മ്മികമായ ഉത്തരവാദിത്തം.

അതൊക്കെ പോട്ടെ. അതൊക്കെ പറഞ്ഞിട്ടെന്തിനാണ്‌? കുട്ടിസഖാക്കളുടെ കണ്ണുകുത്തിപ്പൊട്ടിച്ചുകളിയുമായി അതിനൊക്കെ എന്തു ബന്ധം?

പിന്നെ, എന്തോ ആടിനെ പട്ടിയാക്കുന്നുവെന്നോ ഒക്കെ പറയുന്നതു കേട്ടല്ലോ. ദേശാഭിമാനി വായന ശീലമാക്കിയതുകൊണ്ടുള്ള ഒരു പ്രശ്നമാവണം ഇത്‌. വാടകക്കൊലയാളികള്‍ക്ക്‌ തങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നൊരു ഭീതിയുണ്ടെന്നു കേട്ടിട്ടുണ്ട്‌. അതുപോലെ തന്നെ, മറ്റുള്ളവരും തങ്ങളേപ്പോലെ നുണകളാണെഴുതുന്നത്‌ എന്ന ഭീതി ആ വായനക്കാര്‍ക്കുണ്ടാകാം. ആവോ?

അതുപോലെ തന്നെ - ഹിന്ദുക്കളുടെ കാര്യമോ - ആര്‍ക്കും മനസ്സിലാകുന്നില്ലെന്നോ - എന്തൊക്കെയോ ഇടയ്ക്കു പറഞ്ഞുവല്ലോ? എന്തായിരുന്നു അത്‌? SFI-യുടെ പൈശാചികതയേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഇവിടെയെന്താണു പെട്ടെന്ന്‌ അങ്ങനെയൊരു ചിന്ത കടന്നു വന്നത്‌? താങ്കളെന്തിനെയാണു ഭയക്കുന്നത്‌? ഞാന്‍ പറയുന്നതു കേട്ടു വല്ലവരും 'അതു സത്യമല്ലേ' എന്നു ചിന്തിച്ചെങ്കിലോ എന്നു ഭയക്കുന്നുവോ? അതാണോ 'ചുമ്മാ കയറ്റി വായിപ്പിക്കുക' മാത്രമേ ഉള്ളായിരിക്കും എന്ന്‌ ആശ്വാസം കൊള്ളുന്നത്‌? പരിഹാസ്യമായിരിക്കുന്നുവല്ലോ അത്‌? ആളുകള്‍ക്കു വിവരം വയ്ക്കുന്നെങ്കില്‍ വയ്ക്കട്ടെ എന്നു കരുതുക ignited words. എത്ര കാലമെന്നാണു വച്ചാണ്‌ ഓരോ പുകമറയുടെ പേരില്‍ ആളുകളെ പിടിച്ചു നിര്‍ത്തുന്നത്‌?

Unknown said...

കൊച്ചുമുതലാളീ,

വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട്‌ ഉടന്‍ കടന്നു കളയാമെന്നു താങ്കള്‍ കരുതുന്നുവെങ്കില്‍, അതു തെറ്റാണ്‌ - ഭീരുത്വവുമാണ്‌.

(1) ഏതെങ്കിലുമൊരു അമ്പലത്തില്‍ രാത്രിയില്‍ വാള്‍പയറ്റു നടക്കുന്നതായി താങ്കള്‍ കണ്ടിട്ടില്ലെന്നും ഇനി കാണുകയില്ലെന്നും ഉറപ്പാണ്‌. കാണാനിടയായാല്‍ ദയവായി എന്നെ അറിയിക്കുക. നാവ്‌ ഒരു വാളാക്കിമാറ്റിയിട്ടുള്ള പയറ്റല്ല ഉദ്ദേശിച്ചത്‌ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

പിന്നെ, സംഘശാഖയിലെ മൊത്തം ഒരുമണിക്കൂര്‍‍ പരിപാടിയില്‍ ഏതാനും മിനുട്ടുകള്‍ കായികപരിശീലനം തന്നെയാണെന്നാണു ഞാനും മനസ്സിലാക്കിയിരിക്കുന്നത്‌. ആര്‍ക്കും ചെന്നാല്‍ കാണാം അത്‌. അതിനിടയില്‍ത്തന്നെ കുറച്ചു മിനുട്ടുകള്‍ ദണ്ഡയും ഉപയോഗിക്കും മിക്ക ശാഖകളിലും. അതിന്‌? അവിടെ ആയുധപരിശീലനമോ യുദ്ധപരിശീലനമോ ഒന്നും നടക്കുന്നില്ല. ദണ്ഡപോലും ഉപയോഗിക്കാതെ - വല്ല കരണം മറിച്ചിലിലൂടെയോ മറ്റോ ഉള്ള - അല്ലെങ്കില്‍ കുറേക്കൂടി ലളിതമായ എക്സര്‍സൈസുകള്‍ താങ്കള്‍ക്കറിയാമെങ്കില്‍ അവരോടു നിര്‍ദ്ദേശിച്ചുനോക്കിക്കൂടേ?

(2) 'വാള്‍പ്പയറ്റും ദണ്ഡുവീശലും നടത്തുന്നു - എന്നിട്ടത്‌ പാവം പിടിച്ചവന്റെ നേരെ പ്രയോഗിക്കുമ്പോള്‍ തിരിച്ചടിക്കുന്ന'താണെന്നോ? താങ്കളെന്താ സ്വയം പരിഹസിക്കുകയാണോ? ഏതു പാവം പിടിച്ചവന്റെ നേരെ ആര്‌ എപ്പോള്‍ എന്തു പ്രയോഗിച്ച കാര്യമാണു പറഞ്ഞത്‌?

എന്തിനുള്ള ‘തിരിച്ചടി‘യായിട്ടാണ്‌ കോളേജ്‌ ചെയര്‍മാനെ കൊല്ലാന്‍ നോക്കിയത്‌? SFI-യ്ക്കെതിരെ മത്സരിക്കാന്‍ തയ്യാറായി. അവസരം കിട്ടിയാല്‍ കുട്ടികള്‍ അവരെ ബാലറ്റിലൂടെ പുറന്തള്ളും എന്നു തെളിയാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. അതിന്റെ മാത്രം 'തിരിച്ചടി'യാണ്‌. സംശയമുണ്ടോ?

മേഘയ്ക്ക്‌ എന്തിന്റെ തിരിച്ചടിയായിട്ടാണ്‌ കണ്ണു കളഞ്ഞത്‌?

ഇനി, എന്തുന്യായവും പറഞ്ഞ്‌ ആര്‍ക്കും 'തിരിച്ചടി'ക്കാന്‍ അവകാശമുണ്ടെങ്കില്‍ - ഈ ക്രൂരതകള്‍ക്കൊക്കെ വിപ്ളവവിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചടി കൊടുക്കാന്‍ നാട്ടുകാര്‍ ഒരു തീരുമാനമെടുത്താല്‍ ഗതിയെന്താവുമെന്ന്‌ ആലോചിച്ചിട്ടുണ്ടോ?

(3) 'ആദ്യം സ്വയം നന്നാക്‌ - എന്നിട്ടു മറ്റുള്ളവരെ നന്നാക്ക്‌' എന്ന താങ്കളുടെ ഉപദേശവും ഒരു ഒളിച്ചോട്ടമല്ലാതെ മറ്റൊന്നുമല്ല. SFI-യുടെ ക്രൂരതകളുടെ നൂറിലൊന്നു പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ലോകത്തുതന്നെയുണ്ടെന്നു തോന്നുന്നില്ല. ഇനിയാണെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ബലപ്രയോഗം നടന്നാല്‍പ്പോലും ഇമ്മാതിരി ക്രൂരതകള്‍ക്ക്‌ അതൊരു ന്യായീകരണമായി ഉപയോഗിച്ചു രക്ഷപെട്ടുകളയാം എന്നു താങ്കളൊന്നും ആശ്വസിക്കുകയും വേണ്ട.

ശരി - ഞാന്‍ എ.ബി.വി.പി.ക്കാരെ ഉപദേശിക്കാം - ആദ്യം സ്വയം നന്നാകാന്‍. എ.ബി.വി.പി.ക്കെതിരെ മത്സരിച്ചു ജയിച്ചു എന്ന ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ ആരെയെങ്കിലും ഒരിക്കലെങ്കിലും എവിടെയെങ്കിലും പരീക്ഷാഹാളില്‍ കയറി കൊല്ലാന്‍ നോക്കിയിട്ടുണ്ടോ? കണ്ണില്‍ കഠാര കുത്തിയിറക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറയുക. ആദ്യം അതു തിരുത്താന്‍ പറയാം. കണ്ണടച്ച്‌ ഇരുട്ടാക്കാതിരിക്കുക കൊച്ചുമുതലാളീ.

എ.ബി.വി.പി.യല്ലാതെ വേറെ ഏതെങ്കിലുമൊരു സംഘടനയ്ക്കു വേണ്ടി സംസാരിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ ഏതെങ്കിലും പെണ്‍കുട്ടിയുടെ കണ്ണില്‍ കൊടിക്കമ്പു കുത്തിയിറക്കിയിട്ടുണ്ടോ? അവളെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും തുടര്‍ന്നും പീഢിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നതിന്‌ നമുക്കാരേയും ഭയക്കേണ്ടതില്ല.

Ignited Words said...

“എ.ബി.വി.പി.ക്കെതിരെ ആരോപണമുള്ള ചില കാര്യങ്ങള്‍ ലിസ്റ്റു ചെയ്തുകൊണ്ട്‌, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കൊടും ക്രൂരതകളെ നമുക്കു ന്യായീകരിക്കാം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്‌? അത്ഭുതം തോന്നുന്നു.“- താങ്കള്‍ ക്ഷമിക്കുക , അങ്ങനെയൊന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. താങ്കള്‍ക്കങ്ങനെ തോന്നിയൊ??


“ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വിജയാഹ്ളാദപ്രകടനത്തിനിടയില്‍പ്പെട്ടുപോയ എം.ജി.കോളേജ്‌ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു വീഴ്ത്തിയതില്‍ നിന്നാണ്‌ അതില്‍ ഒരു സംഭവത്തിന്റെ തുടക്കം. അതിനു പുറമേ പോലീസിനെ വിട്ട്‌ ക്യാമ്പസില്‍ സംഹാര താണ്ഡവമാടിക്കുകയും ചെയ്തു. മറന്നോ? അടികൊണ്ട ചില കുട്ടികള്‍ രണ്ടാം നിലയില്‍ നിന്നു ചാടി കാലൊടിഞ്ഞു. ഇല്ലേ?“
അതു കൊണ്ട് ബോംബെറിയാം അല്ലെ?? ബോംബെറിഞ്ഞു കാലും കയ്യും തകര്‍ക്കാം, പച്ച ജീവനോടെ വെട്ടിക്കൊല്ലാം അല്ലെ??


“പിന്നെ, ഈയിടെ പെരുന്ന കോളേജില്‍ എന്തു സംഭവിച്ചുവെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഒരു പോലീസുകാരന്റെ മൊഴി മാത്രം പൊക്കിപ്പിടിച്ചാണ്‌ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോളും വാദിക്കുന്നത്‌ പ്രതികള്‍ എ.ബി.വി.പി.ക്കാരാണെന്ന്‌! ബാക്കി ലോകം മുഴുവന്‍ പറയുന്നതു മറിച്ചാണ്‌.“- സംഭവം ലൈവായി ലോകം മുഴുവന്‍ കണ്ടതാണ്. ഒരാളുടെ മൊഴിയല്ല!!

“ഒടുവില്‍ ഉന്നത പോലീസുദ്യോഗസ്ഥനെത്തി - പോലീസിന്റെ തന്നെ കുത്തിനു പിടിച്ചത്‌ - കമ്മീഷണര്‍ മോഡല്‍ ഡയലോഗ്‌ - ഇതൊക്കെ മറന്നുവോ?“- ഇല്ല മറക്കത്തതു കൊണ്ടാണല്ലൊ കെ എസ് ആര്‍ ടി സി നന്നാക്കികൊണ്ട് ഇപ്പോളിരിക്കുന്നത്.

“അതൊക്കെ പോട്ടെ. അതൊക്കെ പറഞ്ഞിട്ടെന്തിനാണ്‌? കുട്ടിസഖാക്കളുടെ കണ്ണുകുത്തിപ്പൊട്ടിച്ചുകളിയുമായി അതിനൊക്കെ എന്തു ബന്ധം?“- കാരണം എ ബി വിപി പ്രവര്‍ത്തര്‍ അഹിംസാവാദികളാണല്ലൊ അല്ലെ ?

“പിന്നെ, എന്തോ ആടിനെ പട്ടിയാക്കുന്നുവെന്നോ ഒക്കെ പറയുന്നതു കേട്ടല്ലോ. ദേശാഭിമാനി വായന ശീലമാക്കിയതുകൊണ്ടുള്ള ഒരു പ്രശ്നമാവണം ഇത്‌. വാടകക്കൊലയാളികള്‍ക്ക്‌ തങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നൊരു ഭീതിയുണ്ടെന്നു കേട്ടിട്ടുണ്ട്‌. അതുപോലെ തന്നെ, മറ്റുള്ളവരും തങ്ങളേപ്പോലെ നുണകളാണെഴുതുന്നത്‌ എന്ന ഭീതി ആ വായനക്കാര്‍ക്കുണ്ടാകാം. ആവോ? “-

ദേശാഭിമാനി മാത്രമല്ല, നിങ്ങളുടെ സ്വന്തം പത്രം ജന്മഭൂമിയും, മനോരമയും മാധ്യമവും മിക്കവാറുമെല്ലാ പത്രങ്ങളും ദിവസവും വായിക്കാറുണ്ട്. ചിലപ്പോള്‍ ഓര്‍ഗനൈസറും.ദേശാഭിമാനി പാര്‍ട്ടി പത്രമാണ്. അതില്‍ പാര്‍ട്ടിയെ അനുകൂലിച്ഛല്ലാതെ സംഘപരിവാരത്തിനെ അനുകൂലിച്ചെഴുതാന്‍ പറ്റില്ലല്ലൊ. പിന്നെ നുണ. ദേശാഭിമാനി ഒഴിച്ചെല്ലാ പത്രങ്ങളും സത്യം മാത്രം എഴുതുന്നവയായതു കൊണ്ട് ദേശാഭിമാനിയെ അങ്ങു വിട്ടുകളയാം അല്ലെ..??!!

താങ്കളെന്തിനെയാണു ഭയക്കുന്നത്‌? ഞാന്‍ പറയുന്നതു കേട്ടു വല്ലവരും 'അതു സത്യമല്ലേ' എന്നു ചിന്തിച്ചെങ്കിലോ എന്നു ഭയക്കുന്നുവോ?

ഒരിക്കലുമില്ല, അങ്ങനെയൊരു ഭയം എനിക്കില്ല, ഇപ്പോഴുമില്ല, ഇനി വരികയുമില്ല. കാരണം ഇവിടെയുള്ള ജനത്തിനു വിവരമുള്ളതു കൊണ്ട് തന്നെ എനിക്ക് ലേശവും ഭയമില്ല. അതുകൊണ്ടാണല്ലൊ ഒരു നൂറ്റാണ്ടായിട്ടും സംഘപരിവാരം വിചാരിക്കുന്നിടത്തേക്ക് തോണികൊണ്ട് പോകാന്‍ സാധിക്കാത്തതു. ഒറ്റപ്പെട്ട (??)ചില സംഭവങ്ങളെ ഞാന്‍ പെരുപ്പിച്ചു കാണിക്കുന്നില്ല. ഇന്നു ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും പെര്‍ഫെക്റായിട്ടുള്ള രാജ്യം ഇവിടം തന്നെയാണ്.

“എത്ര കാലമെന്നാണു വച്ചാണ്‌ ഓരോ പുകമറയുടെ പേരില്‍ ആളുകളെ പിടിച്ചു നിര്‍ത്തുന്നത്‌?“- ശരിയാണ് എത്രകാലമെന്നു വെച്ചാണ് പുകമറയുടെ കീഴില്‍ ആളുകളെ പിടിച്ചു നിര്‍ത്തുന്നത്..

താങ്കള്‍ പറഞ്ഞതു ശരിയാണ്. ഞാന്‍ അടിയുറച്ച ഒരു ഇടതുപക്ഷ വിശ്വാസിയാണ്. ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും ഞാന്‍ കൂടെ നില്‍ക്കുന്നു. താങ്കള്‍ വിശ്വസിക്കുന്നതു പോലെ തന്നെ, അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞങ്ങളാരും ബുദ്ധനൊ, ഗാന്ധിയൊ, യേശുവൊ അല്ല.

ദൈവത്തിന്റെ പേരില്‍ അക്രമം സൃഷ്ടിച്ചു ഈ രാജ്യത്തെ അരാജകപ്പെടുത്തുവാന്‍ താങ്കളും താങ്കളുടെ പ്രസ്ഥാനവും തലകുത്തി നിന്നാലും സാധിക്കുകയില്ല, ഇത്രയും നാളത്തെ ഭാരതചരിത്രം തന്നെ അതിനുള്ള തെളിവ്!!

എനിക്കു പറയാനുള്ളതു ഒന്നേയുള്ളൂ എഴുതുമ്പോള്‍ സത്യം സത്യമായി എഴുതുക. ഒരു പക്ഷം മാ‍ത്രം പിടിചെഴുതാതിരിക്കുക( അതു പ്രതീക്ഷിക്കുക വയ്യ) അല്ലെങ്കിലും മസ്തിഷ്ക്ക പ്രക്ഷാളനമാണല്ലൊ നിങ്ങളുടെ പ്രധാന ജോലി!! താങ്കളോടെനിക്കു ഒരു വിരോധവുമില്ല. ഞാനിതുവരെ ആരെയും അങ്ങനെ കണ്ടിട്ടുമില്ല. താങ്കളുടെ പ്രസ്ഥാനത്തിലെ ഒരുപാടു ആക്റ്റിവ് ആയിട്ടുള്ള പ്രവര്‍ത്തകരും നേതാക്കളും എന്റെ സുഹൃത്തുക്കളുമാണ്.

താങ്കളെഴുതുക ഇനിയും, എഴുതി വരുമ്പോള്‍ എന്നെകാളും നല്ലതു പോലെ മറുപടി പറയാനറിയാവുന്നവര്‍ താങ്കള്‍ക്കു വേണ്ട മറുപടി നല്‍കും.

മായാവി.. said...

ദേശാഭിമാനി വായന ശീലമാക്കിയതുകൊണ്ടുള്ള ഒരു പ്രശ്നമാവണം ഇത്‌. വാടകക്കൊലയാളികള്‍ക്ക്‌ തങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നൊരു ഭീതിയുണ്ടെന്നു കേട്ടിട്ടുണ്ട്‌. അതുപോലെ തന്നെ, മറ്റുള്ളവരും തങ്ങളേപ്പോലെ നുണകളാണെഴുതുന്നത്‌ എന്ന ഭീതി ആ CPMക്കാര്‍ക്കുണ്ടാകാം. ആവോ?Corruct answer.
ignited words. എത്ര കാലമെന്നാണു വച്ചാണ്‌ ഓരോ പുകമറയുടെ പേരില്‍ ആളുകളെ പിടിച്ചു നിര്‍ത്തുന്നത്‌?
'ആദ്യം സ്വയം നന്നാക്‌ - എന്നിട്ടു മറ്റുള്ളവരെ നന്നാക്ക്‌' എന്ന താങ്കളുടെ ഉപദേശവും ഒരു ഒളിച്ചോട്ടമല്ലാതെ മറ്റൊന്നുമല്ല. SFI-യുടെ ക്രൂരതകളുടെ നൂറിലൊന്നു പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ലോകത്തുതന്നെയുണ്ടെന്നു തോന്നുന്നില്ല. Right. anotherയുടെ CPMക്രൂരതകളുടെ നൂറിലൊന്നു പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഈ ലോകത്തുതന്നെയുണ്ടെന്നു തോന്നുന്നില്ല.

ഭൂലോകം said...

Ignited Words said...
“ഒടുവില്‍ ഉന്നത പോലീസുദ്യോഗസ്ഥനെത്തി - പോലീസിന്റെ തന്നെ കുത്തിനു പിടിച്ചത്‌ - കമ്മീഷണര്‍ മോഡല്‍ ഡയലോഗ്‌ - ഇതൊക്കെ മറന്നുവോ?“-

ഇല്ല മറക്കത്തതു കൊണ്ടാണല്ലൊ കെ എസ് ആര്‍ ടി സി നന്നാക്കികൊണ്ട് ഇപ്പോളിരിക്കുന്നത്.


അറിഞ്ഞൊ അറിയാതെയൊ ഒരു സത്യം അദ്ദെഹം വിളിച്ചു പറഞ്ഞിരിക്കുന്നു.
എല്ലാവരും മനസ്സിലാക്കിക്കൊളിന്‍, നമ്മളു കളിക്കുന്ന കളിക്കെടേല്‍ കേറി നിയമവും നീതിയും നടത്താന്‍ നോക്കിയാലത്തെ അനുഭവം...

കൊച്ചുമുതലാളി said...

വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കടന്നുകളയാമെന്നു കരുതിവന്നവനല്ല ഞാന്‍. കാരണം ഞാനൊരു ഭീരുവല്ല. ചിലത് പറയാനും മറ്റുചിലത് പറയിപ്പിക്കനും തന്നെയാണ് എഴുതുന്നത്.

1. ഞാന്‍ താങ്കളെ തിരുവല്ലയിലേക്ക് ക്ഷണിക്കുന്നു. താങ്കള്‍ തയ്യാറെങ്കില്‍ ആയോധന പരിശീലനവും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഞാന്‍ കാട്ടിതരാം. ഈയുള്ളവെന്റെ സ്വന്തം ദേശത്ത് ക്ഷേത്രത്തില്‍ നിന്ന് ഈവക അസ്സത്തുക്കളെ കുടിയിറക്കി അന്നാട്ടിലെ പുരോഗമന വാദികളായ ചെറുപ്പക്കാര്‍ ഇന്ന് ക്ഷേത്രം ഭരിക്കുന്നു. ഒരു പക്ഷേ തിരുവല്ലയിലെ ആര്‍ എസ് എസ് പുണ്യാത്മാക്കളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും ക്ഷേത്രമേതെന്നും എന്തുകൊണ്ട് ശാഖ നിന്നു പോയെന്നുമുള്ള കാര്യങ്ങള്‍.

2. ഞങ്ങള്‍ പാവങ്ങള്‍ തന്നെ. അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞങ്ങള്‍ ഗാന്ധിയന്മാരൊന്നുമല്ല. ഒരു വിപ്ലവ പ്രസ്ഥാനമെന്ന നിലയില്‍ ചാറ്റല്‍ മഴയ്ക്കെതിരെ പെരുമഴയായി പെയ്തെന്നിരിക്കും. അതിനിത്ര ദണ്ണപ്പെട്ടിട്ട് കാര്യമൊന്നുമില്ല. വെറുതെ ആരും ആരേയും അടിക്കില്ല. പിന്നെ കോളേജ് ചെയര്‍മാനെ നല്ലൊരു കുഞ്ഞാടാക്കി ചിത്രീകരിച്ചാല്‍ ചിലരൊക്കെ വിശ്വസിച്ചേക്കും. എന്നാല്‍ അവന്റെ പൊതുചരിത്രമറിയാവുന്ന അന്നാട്ടുകാരാരും അതു വിശ്വസിച്ചന്നു വരില്ല. സമീപകാലത്ത് അന്നാട്ടില്‍ ആര്‍ എസ് എസ് നടത്തിയ പല ആക്രമണങ്ങളിലും നേതൃത്വം കൊടുത്തവനാണീ കുഞ്ഞാടെന്ന് താങ്ങള്‍ ബോധപൂര്‍വം വിസ്മരിക്കുന്നു.

അനുബന്ധമായി മറ്റൊന്നും കൂടി സൂചിപ്പിക്കാം.
പണ്ട് പരുമല പമ്പാ കോളേജില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുങ്ങിചാകാനിടയായത് ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ.. അന്നീ നാട്ടിലെ പത്രങ്ങളായ പത്രങ്ങളൊക്കെയും എഴുതി ആര്‍ എസ് എസ് പ്രവര്‍ത്തകരെ മുക്കി കൊന്നുവെന്നും എറിഞ്ഞ് കൊന്നുവെന്നും മറ്റും. പക്ഷേ യാത്ഥാര്‍ത്യമെന്തെന്ന് ഏറെ താമസ്സികാതെ ഏവരുമറിഞ്ഞു. മദ്യപിച്ച് ക്യാമ്പസ്സില്‍ എത്തി അക്രമം നടത്തുകയും അതിനെതിരെ ക്യാമ്പസ്സൊന്നടക്കം പ്രതികരിച്ചപ്പോള്‍ ചിതറിയോടി ആറ്റില്‍ ചാടുകയും ചാവുകയുമല്ലേ ഉണ്ടായത്. അന്നീ കാര്യങ്ങള്‍ ക്യാമ്പസ്സ് ഒന്നടങ്കം ലോകത്തോട് വിളിച്ച് പറഞ്ഞു. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കോടതിയും ശരിവെച്ചു. പിന്നെ വര്‍ഷമിതെത്ര കഴിഞ്ഞു. പേരിനുപോലും അവിടൊരാളെ ജയിപ്പിക്കുവാന്‍ സംഘപരിവാറിനിതുവരെ കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് ഇനി ശ്രീകൃഷണാ കോളേജിലും നടക്കാന്‍ പോകുന്നത്.

3. പിന്നെ വിപ്ലവ വിദ്യാര്‍ത്ഥികള്‍ക്ക് അടികൊടുക്കാന്‍ തീരുമാനിച്ചല്‍ സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ കൂടെ നില്‍ക്കാന്‍ ഈ കേരളത്തില്‍ എത്രപേരുണ്ടാകുമെന്ന് ഇന്നാട്ടുകാര്‍ക്ക് നന്നായിട്ടറിയാം.

4. ഒരു ക്രൂരതെയെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നത്. ഇന്നാട്ടിലെ സംഘപരിവാര്‍ കുഞ്ഞുങ്ങളെല്ലാം നല്ലവരെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്ന ഒന്നും നന്നായി കാണാ‍ന്‍ ശ്രമിക്കാത്ത കാണാപ്പുറം നകുലനെതിരെയുള്ള ഒരു വിയോജന കുറുപ്പ് മാത്രമാണിത്.

വിപ്ലവ അഭിവാദനങ്ങളോടെ ബൂര്‍ഷ്വാസി കൊച്ചുമുതലാളി.

Unknown said...

കൊച്ചുമുതലാളീ,

(1) പരുമലയില്‍ പണ്ട്‌ മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ സംഘം പുഴയില്‍ മുക്കി കൊന്നൊടുക്കിയ കുട്ടികള്‍ മദ്യപിച്ചിരുന്നു എന്ന ആ പഴയ സിദ്ധാന്തമൊക്കെ ഇപ്പോളും പേറുന്നവരുണ്ട്‌ എന്നത്‌ അതിശയിപ്പിക്കുന്നു!!!

ചിതറിയോടി ആറ്റില്‍ച്ചാടി ചത്തു! എത്ര ലളിതമായ വിശദീകരണം! അപ്പോള്‍, മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന അവരുടെ മേലേക്ക്‌ തുരുതുരാ ഇഷ്ടികക്കഷണങ്ങളും മറ്റും വന്നു വീണിരുന്നു എന്നു വായിച്ചതോര്‍ക്കുന്നു. അതെന്തു പറ്റി - അന്നു വല്ല ഇഷ്ടികമഴയും പെയ്യുന്ന ദിവസമായിരുന്നോ? അതോ ഇനി ഒരു വിപ്ലവപ്രസ്ഥാനമെന്ന നിലയില്‍ “പെരുമഴയായി പെയ്തിറങ്ങി“യതോ? പുഴയരികത്തുണ്ടായിരുന്ന ചിലര്‍ ആ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ വിരട്ടിയോടിച്ചത്‌ ആരാണ്? “ക്യാമ്പസില്‍ അക്രമം കാണിച്ചു” എന്നു വിധിപ്രഖ്യാപിച്ച്‌ - “ക്യാമ്പസ്‌ പോലീസ്‌“ ആയ മാര്‍ക്സിസ്റ്റുകാര്‍ തന്നെ വധശിക്ഷയും നടപ്പാക്കുന്നു!!! കൊള്ളാം! ഇതുപോലെ - ഇത്ര നിസ്സാരമായി - ആ കൊലപാതകങ്ങളെ ന്യായീകരിക്കത്തക്ക വിധത്തിലുള്ള മാനസികാവസ്ഥപേറുന്ന അണികളെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് മാര്‍ക്സിസ്റ്റുകളുടെ വിജയം. അവര്‍ പ്രശ്നങ്ങളില്‍ച്ചെന്നു ചാടുന്നതും അതുകൊണ്ടു തന്നെ.

പിന്നെ, കൊല്ലപ്പെട്ട കുട്ടികളെ മദ്യപന്മാരാക്കി ചിത്രീകരിച്ച വനിതാഡോക്ടറുണ്ടല്ലോ - എന്താ അവരുടെ പേര്? ലതയോ? അതു മറന്നു. പിന്നീട്‌ അഭയകേസിലും - പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്തിയതിന്റെ പേരില്‍ അവര്‍ അറസ്റ്റിലായിരുന്നു. പരുമലയില്‍ മാര്‍ക്സിസ്റ്റുകള്‍ക്കു വേണ്ടി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു തിരുത്തിയവള്‍ എന്ന ലേബലില്‍ത്തന്നെയാണ് ആ ഡോക്ടര്‍(?) ഇപ്പോളും അറിയപ്പെടുന്നത്‌. താങ്കളിതൊന്നും അറിഞ്ഞിരുന്നില്ല എന്നു തോന്നുന്നു.

(2) സമീപകാലത്തു നടന്ന ചില ആക്രമണങ്ങള്‍ക്കു നേതൃത്വം കൊടുത്തവനാണത്രേ ശ്രീകൃഷ്ണാകോളേജിലെ ചെയര്‍മാന്‍! അതുശരി - അപ്പോള്‍ അതിനുള്ള ശിക്ഷനടപ്പാക്കലാണല്ലേ പരീക്ഷാഹാളില്‍ കയറി വെട്ടിക്കൊല്ലല്‍? മാര്‍ക്സിസ്റ്റുകാരാണോ ഇവിടുത്തെ കോടതിയും ആരാച്ചാരുമെല്ലാം? ഇനിയിപ്പോള്‍ - അവര്‍ക്ക്‌ എന്തുമാവാമെന്നു സമ്മതിച്ചാല്‍ത്തന്നെയും - എന്റെ മുതലാളി - അതൊന്നുമല്ല താങ്കളുടെയൊക്കെ മനസ്സിലിരുപ്പെന്നു പകല്‍ പോലെ വ്യക്തമാണ്. താങ്കളറിയാതെ അത്‌ ഈ കമന്റിലൂടെത്തന്നെ വെളിപ്പെടുകയും ചെയ്തു.. പരുമലയിലെ എ.ബി.വി.പി. പ്രവര്‍ത്തകരെ കൊന്നൊടുക്കിയതിന്റെ ന്യായീകരണം താങ്കള്‍ അവസാനിപ്പിക്കുന്നതിങ്ങനെ.

...പിന്നെ വര്‍ഷമിതെത്ര കഴിഞ്ഞു. പേരിനുപോലും അവിടൊരാളെ ജയിപ്പിക്കുവാന്‍ സംഘപരിവാറിനിതുവരെ കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് ഇനി ശ്രീകൃഷണാ കോളേജിലും നടക്കാന്‍ പോകുന്നത്.


അതെ അതു തന്നെ. ഗുരുവായൂരിലുമതെ. കൊന്നൊടുക്കിയിട്ട്‌..ഇനിയൊരിക്കലും അവിടെ ജയിക്കാത്ത മട്ടില്‍ ഒരു സാഹചര്യം സൃഷ്ടിക്കുക. അതു മാത്രമാണ് നിങ്ങളുടെ ലക്‌ഷ്യം. ഈ ഉന്‍‌മൂലനശ്രമം തന്നെയാണു ഞാന്‍ ഈ പോസ്റ്റിലൂടെയും മറ്റും തുറന്നു കാണിച്ചത്‌. അടിച്ചതിന്റെ തിരിച്ചടിയാണ് - ചാറ്റല്‍മഴ - പെരുമഴ - എന്നൊക്കെയുള്ള താങ്കളുടെ വാദങ്ങളൊക്കെ വെറും പൊള്ളയാണ്. പെരുമഴതന്നെയാണ് ഭുരിഭാഗം കേസുകളിലും ആദ്യം പെയ്തു തുടങ്ങുന്നത്‌. മറ്റു മഴകളെ വച്ചുപൊറുപ്പിക്കാന്‍ അതിന് ഇഷ്ടമല്ല. കേരളത്തിന് മൊത്തമറിയാവുന്നൊരു കാര്യം മാത്രമാണത്‌.

(3) തിരുവല്ലയിലെ ഏതോ ക്ഷേത്രം കൂടി പാര്‍ട്ടിഓഫീസായി മാറിയെന്നറിയിച്ചതില്‍ സന്തോഷം. പിന്നീടെന്നെങ്കിലും പുരോഗമനവാദികളുടെ ഒരു സത്യവാങ്മൂലം അവിടുന്നും പ്രതീക്ഷിച്ചുകൂടായ്കയില്ല. പറ്റുമെങ്കില്‍ ആ ക്ഷേത്രത്തിന്റെ ഒരു ഫോട്ടോയെടുത്തു ചില്ലിട്ടുവയ്ക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. അങ്ങിനെയൊന്നു നിലനിന്നിരുന്നുവെന്നതിന് ഭാവിതലമുറയ്ക്കു ചിലപ്പോള്‍ ‘ചരിത്രപരമായ തെളിവ്‌‘ സമര്‍പ്പിക്കേണ്ടി വന്നേക്കാം.

(4)ഇന്നാട്ടിലെ സംഘപരിവാര്‍ കുഞ്ഞുങ്ങളെല്ലാം നല്ലവരാണെന്നു സമര്‍ത്ഥിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു എന്ന നിങ്ങളുടെ അതിവായനയെ ഞാന്‍ അവഗണിക്കുകയാണ്. ഓരോന്നിനും എന്ത്‌ അര്‍ത്ഥമെടുക്കണമെന്ന്‌ വായനക്കാര്‍ സ്വയം തീരുമാനിക്കട്ടെ.

Unknown said...

ignited words,

(1) “ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. നോക്കിക്കൊണ്ടിരിക്കുന്നു” എന്നു താങ്കള്‍ എഴുതിയതെനിക്കു മനസ്സിലായിരുന്നില്ല. താങ്കള്‍ അറിയാതെ ഒരു സത്യം പറഞ്ഞുപോയെന്ന്‌ ‘ഭൂലോക‘വും പറയുന്നു. എന്താണ് - അന്ന്‌ പോലീസ്‌ അക്രമം തടഞ്ഞ ഉദ്യോഗസ്ഥനെ വകുപ്പു മാറ്റി നിയമിച്ചോ? അദ്ദേഹത്തെ ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. നോക്കാന്‍ വിട്ടോ? എന്താണുണ്ടാ‍യത്‌?

ഉവ്വെങ്കില്‍ - താങ്കള്‍ പറഞ്ഞത്‌ ഒരു സെല്‍ഫ്‌ ഗോളായിപ്പോയി എന്നു തന്നെ കരുതേണ്ടിവരും. മാര്‍ക്സിസ്റ്റുകാരുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത - അവര്‍ പറയുന്നത്‌ അതേപടി നടപ്പിലാക്കാന്‍ കൂട്ടാക്കാത്തവരെ അവര്‍ സ്ഥലവും സ്ഥാനവും മാറ്റി ഒഴിവാക്കും എന്നത്‌ പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന കൂട്ടക്കൊലയുമതെ - ആസൂത്രണം ചെയ്തതിനു ശേഷം, അതിനു തടസ്സമായേക്കുമെന്നു വന്ന നാലോളം ഉദ്യോഗസ്ഥരെ മാറ്റിയിട്ട്‌ - അനുകൂല സാഹചര്യം സൃഷ്ടിച്ച ശേഷമാണ് തുടങ്ങിയത്‌. കേരളം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന - മിക്കവാറും എല്ലാവര്‍ക്കുമറിയാവുന്ന കാര്യങ്ങളൊക്കെത്തന്നെയാണത്‌.

(2) ‘പെരുന്നയിലെ സംഭവം ലൈവായി ലോകം മുഴുവന്‍ കണ്ടതാണ് - ഒരാളുടെ മൊഴിയല്ല.‘എന്നു താങ്കള്‍ പറയുന്നു. അതു തന്നെയാണു ഞാനും പറയുന്നത്‌. ലോകം കണ്ടതാണെന്ന്‌.

ദേശാഭിമാനി മാത്രമാണ് അതില്‍ എ.ബി.വി.പി.യെ കണ്ണുമടച്ച്‌ പ്രതിയാക്കുന്നത്‌ എന്നതെങ്കിലും താങ്കളംഗീകരിക്കുമോ? അറസ്റ്റിലായ എസ്‌.എഫ്‌.ഐ.ക്കാരെ വിട്ടയച്ചതും - അറസ്റ്റു രേഖപ്പെടുത്തിയ രേഖ തിരുത്തിയതും - വിശദമായ പത്രവാര്‍ത്തകളും - എസ്‌.എഫ്‌.ഐ. അക്രമികളുടെ ചിത്രങ്ങളും - എല്ലാം വളരെ നേരത്തേ തന്നെ ബ്ലോഗില്‍ പലരും ചര്‍ച്ച ചെയ്തതാണല്ലോ. ഇനിയെനിക്കു വയ്യ.

(3) ‘എ ബി വിപി പ്രവര്‍ത്തര്‍ അഹിംസാവാദികളാണെ‘ന്നതൊക്കെ താങ്കളുടെ പ്രയോഗമാണ് - എന്റേതല്ല. എന്തായാലും - തങ്ങള്‍ക്കെതിരെ മത്സരിച്ചതിന്റെ പേരിലും മറ്റൊരു പ്രസ്ഥാനത്തെ പിന്തുണച്ചതിന്റെ പേരിലും അവര്‍ ആരുടെയും കണ്ണുകുത്തിപ്പൊട്ടിച്ചതായി കേട്ടിട്ടില്ല.

(4) ദേശാഭിമാനിമാത്രമല്ല - മറ്റുള്ളവരും നുണയെഴുതുന്നുണ്ട്‌ എന്നു താങ്കള്‍ പറയുന്നു. സത്യമാണ്, പക്ഷേ വ്യത്യാസമുണ്ട്‌. ഒന്ന്‌ - ദേശാഭിമാനിയുടെ നുണകള്‍ പലപ്പോഴും അതിഭീമമാണ്. പാര്‍ട്ടിക്കാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്നുതന്നെ അതിലെ അവിശ്വസനീയതയും ആധാരമില്ലായ്മയും വെളിപ്പെടുകയും ചെയ്യും. രണ്ട്‌ - ദേശാഭിമാനിയുടെ നുണകള്‍ പലപ്പോഴും പാര്ട്ടിപ്രവര്‍ത്തകരെ അക്രമത്തിനു പ്രേരിപ്പിക്കാറുണ്ട്‌. കുറഞ്ഞ പക്ഷം, അക്രമങ്ങളെ ന്യായീകരിക്കാനെങ്കിലും.

(5)താങ്കള്‍ എഴുതുന്നു - “ഇവിടെയുള്ള ജനത്തിനു വിവരമുള്ളതു കൊണ്ട് തന്നെ എനിക്ക് ലേശവും ഭയമില്ല. അതുകൊണ്ടാണല്ലൊ ഒരു നൂറ്റാണ്ടായിട്ടും സംഘപരിവാരം വിചാരിക്കുന്നിടത്തേക്ക് തോണികൊണ്ട് പോകാന്‍ സാധിക്കാത്തതു.”

സുഹൃത്തേ, ഭാരതത്തില്‍, സംഘവും ഇടതുപക്ഷപ്രസ്ഥാനങ്ങളുമൊക്കെ ഉദയം ചെയ്യുന്നത്‌ ഏതാണ്ട്‌ ഒരേ കാലത്താണ് . 1920-കളില്‍. രണ്ടുകൂട്ടരും ഇന്ന്‌ എവിടെയൊക്കെ എത്തി നില്‍ക്കുന്നു എന്ന്‌ താങ്കള്‍ക്കു സ്വയം പരിശോധിച്ചു നോക്കാവുന്നതാണ്. കേരളത്തിലെ കാര്യമെടുക്കുകയാണെങ്കില്‍ - ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു വിജയങ്ങളെ മാത്രം അടിസ്ഥാനമാക്കി താങ്കള്‍ സംഘപ്രസ്ഥാനങ്ങളുടെ സ്വാധീനമളക്കാന്‍ ശ്രമിക്കുന്നെങ്കില്‍, അതു ബുദ്ധിയല്ലെന്നാണെന്റെ പക്ഷം. ഇനി അതു വച്ചു നോക്കിയാല്‍ത്തന്നെയും - കേഡര്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനത്തിന്റെയും ഭൂമിശാസ്ത്രപരമായ കവറേജിന്റെയും കാര്യത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കു മാത്രം പിന്നിലാണ് ഇവിടെ ബി.ജെ.പി. എന്നത്‌ പത്രങ്ങള്‍ തന്നെ പലവട്ടം അംഗീകരിച്ചിട്ടുണ്ട്‌. മറ്റുള്ളവരെല്ലാം ഈ രണ്ടു കൂട്ടര്‍ക്കും പിന്നിലാണെന്നാണു കണക്ക്‌. സി.പി.ഐ. ഉള്‍പ്പെടെ (അവര്‍ക്കും പക്ഷേ തീര്‍ച്ചയായും ചില ശക്തികേന്ദ്രങ്ങളുണ്ട്‌). കോണ്‍ഗ്രസാണെങ്കില്‍ ഒരു ആള്‍ക്കൂട്ടം മാത്രമായി ചുരുങ്ങിയിട്ടുണ്ട്‌. അവരുടെ തൊഴിലാളി പ്രസ്ഥാനമായ INTUC -യുടെ അംഗസംഖ്യയുടെ ഇരട്ടിയാണ് കേരളത്തില്‍ BMS - ന്റെ അംഗസംഖ്യ. പിന്നെ, മുന്നണി രാഷ്ട്രീയത്തില്‍ പലതും നടക്കും. അല്ലെങ്കിലും - സംഘപ്രസ്ഥാനങ്ങളുടെ സ്വാധീനം - രാഷ്ട്രീയതലത്തില്‍ മാത്രം നോക്കുന്നതു ബുദ്ധിയല്ല. അനേകം സംഘപ്രസ്ഥാനങ്ങളുള്ളതില്‍ ഒരെണ്ണം മാത്രമായ ബി.ജെ.പി.ക്കു മാത്രമാണ് രാഷ്ട്രീയലക്ഷ്യങ്ങളുള്ളത്‌.

പാര്‍ട്ടി സ്വാധീനത്തിന്റെ കാര്യത്തിലാണെങ്കില്‍, കേരളത്തിലെ ഏറ്റവും പ്രബലശക്തി മാര്‍ക്സിസ്റ്റുപാര്‍ട്ടിതന്നെയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. അവര്‍ക്കു ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, അവരുടെ ശക്തി ചോദ്യംചെയ്യപ്പെടാവുന്നൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ല.

ഭാവിയില്‍ എന്താവുമെന്നു പറയുക വയ്യ. ‍

(6) താങ്കള്‍ പറയുന്നു...”തന്നെ, അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞങ്ങളാരും ബുദ്ധനൊ, ഗാന്ധിയൊ, യേശുവൊ അല്ല.

ഇതു കേട്ടാല്‍ തോന്നുക മാര്‍ക്സിസ്റ്റുകള്‍ ഒരിക്കലും അക്രമം നടത്തിയിട്ടില്ല - തിരിച്ചടിച്ചിട്ടു മാത്രമേയുള്ളൂ എന്നാണ്. ഇത്‌ യാഥാര്‍ത്ഥ്യവുമായി തീരെ പൊരുത്തപ്പെടുന്നില്ല. ഇവിടുത്തെ പ്രബലശക്തിയായ മാര്‍ക്സിസ്റ്റുകള്‍ തന്നെയാണ് ഭൂരിഭാഗം സംഭവങ്ങളിലും തുടങ്ങിവയ്ക്കുന്നതും പൂര്‍ത്തിയാക്കുന്നതും.


(7) “ദൈവത്തിന്റെ പേരില്‍ അക്രമം സൃഷ്ടിച്ചു ഈ രാജ്യത്തെ അരാജകപ്പെടുത്തുവാന്‍“ ശ്രമിക്കുന്നൊരാളാണു ഞാനെന്നോ - അതിനു ശ്രമിക്കുന്ന ഒരു പ്രസ്ഥാനം ഈ നാട്ടിലുണ്ടെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചാണെങ്കില്‍, താങ്കളുടെ ധാരണകളുമായി എനിക്കു തീരെ യോജിപ്പില്ല - തിരുത്തുവാന്‍ ശ്രമിക്കുന്നുമില്ല.

(8) “സത്യം സത്യമായി എഴുതുക“ എന്ന താങ്കളുടെ ഉപദേശത്തിനു നന്ദി. “ഇതുവരെ എഴുതിയിരുന്നതു പോലെ” എന്നു കൂടി കൂട്ടി വായിച്ചുകൊള്ളട്ടേ ഞാന്‍? നുണ എഴുതുന്നു എന്ന അഭിപ്രായമുണ്ടെങ്കില്‍, അതു കൃത്യമായി ചൂണ്ടിക്കാണിച്ചു തന്നാല്‍ തിരുത്താന്‍ ഒരുക്കമാണ്. താങ്കള്‍ക്കതിനു കഴിയില്ലെന്നൊരു ആത്മവിശ്വാസമെനിക്കുണ്ട്‌. ഒരു പക്ഷം മാത്രം പിടിച്ചെഴുതരുത്‌ എന്നു പറയുന്നതു ശരിയല്ല. എന്റെ പക്ഷം വ്യക്തമാക്കാനുള്ള രചനകളാവുമ്പോള്‍ എല്ലാ വശവും കാണിക്കുന്നതെങ്ങനെ? മറുപക്ഷത്തേപ്പറ്റി മനപ്പൂര്‍വ്വം നുണകളെഴുതുകയോ മറ്റോ ചെയ്യുന്നെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്.

Ignited Words said...

കാണാപ്പുറം- താങ്കള്‍ ഞാന്‍ ആദ്യം ചോദിച്ചതിനു പോലും താങ്കള്‍ ശരിയായ ഒരു മറുപടി തന്നില്ല, മുന്‍പുള്ളതിനെ പറ്റി എനിക്കറിയില്ല എന്ന മട്ടിലൊരു ഒഴുക്കന്‍ മറുപടി. ഇത്തരത്തിലൊരു പോസ്റ്റ് ഇടുന്നതിനു മുന്‍പ് താങ്കള്‍ക്ക് എഴുതുന്നതിപറ്റിയൊരു ധാരണ വേണം. അതില്ലാതെ വന്നു അഴ കൊഴാന്നൊരു മറുപടി പ്രതീക്ഷിക്കുന്നവരാണ് ഇവിടെയുള്ളതെന്നു താങ്കള്‍ വിചാരിച്ചാല്‍ അവിടെ തെറ്റി. എം ജികോളേജില്‍ നടന്നതെന്താണെന്ന് ഞാന്‍ പറഞ്ഞു തരാം. തെരഞ്ഞെടുപ്പു വിജയഘോഷം കോളേജിനരികിലുടെ പോയപ്പോല്‍ കോളേജിനുള്ളില്‍ നിന്നും ആദ്യം കല്ലേറു വന്നു. കല്ലേറു വന്നാല്‍ തിരിച്ചെറിയാതിരിക്കാന്‍ മാത്രം അഹിംസാവാദികളല്ലാത്തതുകൊണ്ട് തിരിച്ചെറിഞ്ഞു, മറുപടീ എ ബി വി പി കുഞ്ഞുങ്ങളുടെ ബോംബേറാ‍യിരുന്നു. അതിവിടത്തെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അതിനെ തുടറ്ന്നാണ് അവിടത്തെ സംഭവ വികാസങ്ങള്‍ ആരംഭിക്കുന്നത്, തടയാന്‍ വന്ന പോലീസിനെ ക്യാമ്പസിനുള്ളില്‍ നിന്നും ബോംബെറിഞ്ഞു. എസ് ഐ യുടെ കാല്‍ തകര്‍ന്നു. പിന്നീടാണ്‍ കോളേജില്‍ പോലീസ് പ്രവേശിക്കുന്നത്. അവിടെ വെച്ചും പോലീസിനെ ബോംബെറിഞ്ഞു. താങ്കള്‍ പറയുന്ന കമ്മീഷണര്‍ മോഡല്‍ ഡയലോഗൊക്കെ പിന്നീടാണ് നടക്കുന്നത്.

ചെമ്പഴന്തി കോളേജിനു മുന്നിലിട്ടു അജയനെന്ന വിദ്യാര്‍ത്ഥിയെ വെട്ടികൊല്ലുമ്പോള്‍ എവിടെ പോയിരുന്നു താങ്കളുടെ ഈ ധാര്‍മ്മിക രോഷം!!! സ്വയം പരിഹാസ്യനാകരുത്.

പിന്നെ കോളേജുകളിലുല്ല മിക്ക എബിവിപി ചേട്ടന്മാരും ശാഖയില്‍ നിന്നും പുറത്തിറങ്ങുന്ന ക്രിമിനലുകളാണെന്നു നാട്ടിലെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണല്ലൊ തെരഞ്ഞെടുപ്പു നടക്കുന്ന കോളെജുകളില്‍ എ ബി വി പി എട്ടുനിലയിലല്ല പതിനാറുനിലയില്‍ പൊട്ടുന്നത്. ചേട്ടന്മാരുടെ ഗുണം..!!

പിന്നെ ദേശാഭിമാനിയുടെ കാര്യം അവിടെ നില്‍ക്കട്ടെ, ദേശാഭിമാനി വന്‍ നുണകള്‍ തനെയാണ് പബ്ലിഷ് ചെയ്യുന്നത്. പക്ഷെ ജന്മഭൂമിയില്‍ സത്യങ്ങള്‍ മാത്രമാണല്ലൊ വരുന്നതു. അതുകൊണ്ടാണല്ലൊ നാട്ടിലെല്ലാവരും ജന്മഭൂമിയുടെ വരിക്കാരാ‍ാകുന്നത്. അതേ കാരണം കൊണ്ടാണല്ലൊ ദേശാഭിമാനി ഇന്നു കേരളത്തിലെ മൂന്നാമത്തെ വലിയ ദിനപത്രയ്‌വുമാകുന്നത്.

ഇടതു പക്ഷ പ്രസ്ഥാനനങള്‍ എല്ലാക്കാലവും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്. താങ്കള്‍ക്കതു ദഹിക്കാന്‍ സാധിക്കില്ലെങ്കിലും അതു തന്നെയാണ് സത്യം. അതു കൊണ്ട് തന്നെയാണ് ഇന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോഴും ആരാധിക്കുന്നത്. താങ്കളുടെ പോലെ മതത്തിന്റെ പേരിലും അമ്പലത്തിനെറ്റ്യും പള്ളിയുടേയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഒരു പ്രസ്ഥാനമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. താങ്കളും താങ്കളെ പോലുള്ള കൂലിയെഴുത്തുകാരും എത്ര വര്‍ഷം പരിശ്രമിച്ചാലും നിങ്ങളുടെ ഒരു നേതാവും ഒരു പ്രസ്ഥാനവും ജനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിയാതെ വിഷാദഭരിതരായി ഇരിക്കേണ്ടി വരും.

“അവര്‍ക്കു ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, അവരുടെ ശക്തി ചോദ്യംചെയ്യപ്പെടാവുന്നൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ല“- എവിടെയാണാവൊ ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുന്നത്!!!.

“ഇതു കേട്ടാല്‍ തോന്നുക മാര്‍ക്സിസ്റ്റുകള്‍ ഒരിക്കലും അക്രമം നടത്തിയിട്ടില്ല - തിരിച്ചടിച്ചിട്ടു മാത്രമേയുള്ളൂ എന്നാണ്. ഇത്‌ യാഥാര്‍ത്ഥ്യവുമായി തീരെ പൊരുത്തപ്പെടുന്നില്ല. ഇവിടുത്തെ പ്രബലശക്തിയായ മാര്‍ക്സിസ്റ്റുകള്‍ തന്നെയാണ് ഭൂരിഭാഗം സംഭവങ്ങളിലും തുടങ്ങിവയ്ക്കുന്നതും പൂര്‍ത്തിയാക്കുന്നതും“- സ്വയം പരിഹാസ്യനാകരുത് താങ്കള്‍. ആരാണ് അക്രമികള്‍ എന്നു ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്.

“ദൈവത്തിന്റെ പേരില്‍ അക്രമം സൃഷ്ടിച്ചു ഈ രാജ്യത്തെ അരാജകപ്പെടുത്തുവാന്‍“ ശ്രമിക്കുന്നൊരാളാണു ഞാനെന്നോ - അതിനു ശ്രമിക്കുന്ന ഒരു പ്രസ്ഥാനം ഈ നാട്ടിലുണ്ടെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചാണെങ്കില്‍, താങ്കളുടെ ധാരണകളുമായി എനിക്കു തീരെ യോജിപ്പില്ല - തിരുത്തുവാന്‍ ശ്രമിക്കുന്നുമില്ല.
“- ഒരാ‍ളും താനൊ തന്റെ പാര്‍ട്ടിയൊ ചെയ്യുന്ന പ്രവര്‍ത്തികളെ എതിര്‍ത്തു സംസാരിക്കാറില്ല. താങ്കള്‍ ഒരു ഒന്നാം തരം സംഘപരിവാരി ആയതിനാലും( അതിന്റെ അര്‍ത്ഥം തന്നെ വര്‍ഗീയവാദിയെന്നാണ്- വളരെ സിമ്പിളായിട്ടുള്ള ഒരു വാക്ക്) യോജിക്കാന്‍ കഴിയില്ല, അമ്പലം പണിയും, തമ്മിലടിപ്പിക്കുകയുമല്ലാതെ മറ്റു ജനോപകാരപ്രദമായ പ്രവര്‍ത്തികളൊന്നും ഈ പ്രസ്ഥാനത്തിന്റെ അജണ്ടയിലിലില്ലല്ലൊ? ഹിംസാത്മകമായ ഒരു അന്തരീക്ഷം ഈ രാഷ്ട്രത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു പരാജയമടങ്ങിയതിന്റെ ജാള്യതയും ഉണ്ടാകും അല്ലെ??

“എന്റെ പക്ഷം വ്യക്തമാക്കാനുള്ള രചനകളാവുമ്പോള്‍ എല്ലാ വശവും കാണിക്കുന്നതെങ്ങനെ? മറുപക്ഷത്തേപ്പറ്റി മനപ്പൂര്‍വ്വം നുണകളെഴുതുകയോ മറ്റോ ചെയ്യുന്നെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്.“-നുണകളല്ലാത്റ്റെ സത്യമെന്തുണ്ട് താങ്കളുടെ പോസ്റ്റുകളില്‍,താന്‍ കണ്ണടച്ചാല്‍ മാത്രം ഇരുട്ടാകില്ല എന്നറിയാവുന്നവരാണ് കൂടുതലും.

അല്ലെങ്കിലും ആര്യവാദവും, ഹിറ്റ്ലറെ ആ‍രാധ്യപുരുഷനുമായി കാണുന്ന നിങ്ങള്‍ക്കിങ്ങനെയല്ലാതെ എങ്ങനെയെഴുതാന്‍ കഴിയും..

Unni said...

Hello Marxists,

Violance is a basic principle of the communist's.No need to give any examples to Malayalees and the people in West Bengal.
They are just destroying our culture and economic strengths.
Kolkata was the richest city in India, After 1947 also It was a rich City,Now Kolkata is the worse city in India, Around 70% percentage of kolkatta is RED STREET.and West Bengal is one of the poor state.
Kerala also same
SAGAKKALE say Thanks to the peoples living out of Kerala because of we are having food with their money. Our kerala is not like Kokatta because of them.

BE AWARE COMMUNISM IS A VIRUS IT WILL DESTROY ALL

And one more thing COMMUNISM IS NOT HAVING A VICTORY IN ANYWHERE IN THE WORLD ALL COMMUNIST COUNTRIES ARE POOR EXCEPT CHINA ...
WE KNOW THE REASON BECAUSE THEY ARE JUST DOING OPPOSITE TO THE COMMUNISM........

BE AWARE OF COMMUNISM....

amrutajyothis said...

ബഹു:മുഖ്യമന്ത്രി പിണറായി അവർകൾ ഇതൊന്ന് വായിക്കാൻ ദയവുണ്ടാവണം

amrutajyothis said...

ബഹു:മുഖ്യമന്ത്രി പിണറായി അവർകൾ ഇതൊന്ന് വായിക്കാൻ ദയവുണ്ടാവണം