Monday, March 10, 2008

കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കണ്ണൂരിലെ സംഭവങ്ങളുടെ യഥാര്‍ത്ഥ പശ്ചാത്തലം വ്യക്തമാക്കുന്ന - ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എന്തുകൊണ്ടെല്ലാം പൊള്ളയാണ്‌ എന്ന്‌ തെളിവുകളടക്കം വിശദീകരിക്കുന്ന - വിശദമായ ഒരു റിപ്പോര്‍ട്ടായി ഇതിനെ കണക്കാക്കാം. നന്ദിഗ്രാമിനു ശേഷം ഭരണകൂടഭീകരതയുടെ അടുത്ത ഉദാഹരണമായി മാറി ദേശീയശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഈ കാര്യത്തില്‍, സത്യമെന്തെന്നറിഞ്ഞിരിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണെന്നു തന്നെ പറയാം. ഇതില്‍ അനുബന്ധമായിച്ചേര്‍ത്തിരിക്കുന്ന വാര്‍ത്തകളിലേതടക്കം ഓരോ വരിയും പ്രാധാന്യമുള്ളതാണെന്നു തോന്നിപ്പോകുന്നു.

* * * * *

കണ്ണൂരില്‍ അഞ്ചു ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ മൃതപ്രായരാകുകയും ചെയ്ത്‌ അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനെ മാര്‍ക്സിസ്റ്റു നേതൃത്വം അനുകൂലിക്കുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. എന്നാല്‍, അവയ്ക്കുള്ള ന്യായീകരണമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സത്യത്തിനു കടകവിരുദ്ധമാണ്‌. അവരുടെ വാദങ്ങള്‍ തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ ആവോളം തെളിവുകളുണ്ട്‌. അവയില്‍ ചിലതെങ്കിലും തുറന്നു വച്ച്‌ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കാനിടയുണ്ട്‌. അടുത്തതവണ ആരായിരിക്കും ഇരകള്‍ എന്നു പറയാനാവില്ല. 'ഈ കൊലപാതകങ്ങള്‍ക്കു ജനപിന്തുണയുണ്ട്‌'(!!!!!) എന്നു ധ്വനിപ്പിച്ചുകൊണ്ടുപോലും എഴുതാന്‍ പാര്‍ട്ടി പത്രം ധൈര്യം കാണിക്കുമ്പോള്‍ പ്രത്യേകിച്ചും.

(ഓരോ കുറ്റവാളിയേയും പക്ഷഭേദമില്ലാതെ എടുത്തു പറഞ്ഞ്‌ എതിര്‍ത്തുകൊണ്ടും സകല അക്രമങ്ങളെയും അപലപിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങള്‍ അനവധി വന്നു കഴിഞ്ഞു. എല്ലാവരേയും “ഒരുപോലെ”എതിര്‍ക്കാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നതിനിടയില്‍ മറഞ്ഞുപോകരുതാത്ത ചില സത്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്‌. ഇവിടെ ഏതെങ്കിലുമൊരു അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനുള്ള ശ്രമമില്ല - നേരേ മറിച്ച്‌ - ന്യായീകരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ്. തുടങ്ങിവയ്ക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത കൂട്ടര്‍ മാത്രമാണ് - ‘അക്രമങ്ങള്‍ക്കു ജനപിന്തുണ‘യുണ്ടെന്നു വാദിച്ചത്‌. അവര്‍ മാത്രമാണ് ന്യായീകരണങ്ങള്‍ ഉന്നയിച്ചതും. സ്വാഭാവികമായും ആ ന്യായീകരണങ്ങള്‍ മാത്രമാണ് ഇവിടെ തെളിവുകളുപയോഗിച്ചു തകര്‍ക്കപ്പെടുന്നതും. )

* * * * *
സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശി, ആഭ്യന്തരമന്ത്രി ശ്രി. കൊടിയേരി ബാലകൃഷ്ണന്‍, ദേശീയതലത്തിലുള്ള നേതാവ്‌ പ്രകാശ്‌ കാരാട്ട്‌, ദേശാഭിമാനി പത്രം - എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നതിതൊക്കെയാണ്‌.

പാലക്കാട്ട്‌ രണ്ടും കണ്ണൂരില്‍ നാലും സി.പി.എമ്മുകാരെ "ബി.ജെ.പി." കൊന്നു (!?) അപ്പോളൊക്കെ "ഞങ്ങള്‍ "പരമാവധി സംയമനം പാലിച്ചു..

ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ കാണുന്നത്‌.


ഈ വാചകങ്ങളില്‍ ഒന്നില്‍പ്പോലും സത്യത്തിന്റെ കണികപോലുമില്ല.

ആ ന്യായീകരണങ്ങളൊക്കെ വായിക്കുന്നവര്‍ക്കു തോന്നുക ഇതാണ്‌. ബി.ജെ.പി. തുടരെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വീണ്ടും അത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ സി.പി.എമ്മുകാര്‍ "ചെറുത്തു നിന്നു". അതിനിടെ മറുവശത്തു നിന്നും ചിലര്‍ കൊല്ലപ്പെട്ടുപോയതാണ്‌!

നൂറുശതമാനം തെറ്റാണിത്‌. സംഭവങ്ങളെല്ലാം എല്ലാവരുമൊന്നും ക്രമത്തില്‍ ഓര്‍ത്തിരുന്നെന്നു വരില്ല എന്നു കരുതി, എന്തു നുണയും പറഞ്ഞു രക്ഷപെടാമെന്നു കരുതിക്കൂടാ.

രാഷ്ട്രീയകൊലപാതകം നടന്നാല്‍പ്പോലും പ്രതികളെ നിയമം കൊണ്ടു നേരിടുകയല്ലേ വേണ്ടത്‌ എന്ന ചോദ്യം ഉപേക്ഷിക്കാം. തിരിച്ചടിയുടെ രൂപത്തില്‍ "ചെറുത്തുനില്‍പ്പ്‌" ആകാം എന്നു സമ്മതിച്ചുകൊടുത്തേക്കാം. എന്നാല്‍പ്പോലും ഇവിടെ സി.പി.എമ്മിന്റെ പക്ഷത്തു യാതൊരു ന്യായവും കാണാന്‍ കഴിയില്ല.

സി.പി.എമ്മുകാര്‍ക്ക്‌ ബി.ജെ.പി,ക്കാരെ വ്യാപകമായി കൊന്നൊടുക്കി "പ്രതികാരം വീട്ടാന്‍" പ്രേരണ തോന്നേണ്ട ഒന്നും ഇവിടെ സംഭവിച്ചിരുന്നില്ല. ഇപ്പോളത്തെ സംഭവങ്ങളുടെ പിന്നില്‍ മറ്റു ചിലതാണ്‌. അത്‌ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

സംഘത്തിന്റെ ഒരു ഉന്നതനേതാവിനെ വെട്ടി വീഴ്‌ത്തിക്കൊണ്ട്‌ സി.പി.എം. തന്നെ തുടങ്ങിവച്ച്‌ അവര്‍ തന്നെ അതിവേഗം പടര്‍ത്തി മുന്നേറിയ ഈ കൊലപാതകപരമ്പര തീര്‍ച്ചയായും ഒരു "ചെറുത്തുനി"ല്‍പ്പൊന്നുമല്ല.

ഇതൊരു കലാപമാണ്‌. ഞെട്ടിപ്പിക്കുന്ന കലാപം.

രാഷ്ട്രീയ എതിരാളികളില്‍ കുറേപ്പേരെ പര‍മാവധി ഉന്‍മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം വച്ച്‌ - സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച്‌ സി.പി.എം. ആസൂത്രിതമായി നടത്തുന്ന കലാപം.

ഇതിനിരയായ ബി.ജെ.പി,ക്കാര്‍ ഇതു മുന്‍കൂട്ടി കണ്ടിരുന്നു. ഇത്‌ അപ്രതീക്ഷിതമല്ല - ധാരാളം തെളിവുകളുണ്ട്‌. ഇത്‌ കേവലം ഒരു രാഷ്ട്രീയ ആരോപണമല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണിതു പറയുന്നത്‌. പലതും പിന്നാലെ കൊടുത്തിട്ടുണ്ട്‌.

പെരുന്ന കോളേജില്‍ എ.എസ്‌.ഐ. അടിയേറ്റു മരിക്കാനിടയായ സംഭവം മുതലാണ്‌ ദേശാഭിമാനി ഒരു തരം "കണക്കെടുപ്പ്‌" ആരംഭിച്ചത്‌. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ യാതൊരു ന്യായവുമില്ലാത്ത പല സംഭവങ്ങളും അവര്‍ ആ അക്കൗണ്ടിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടിരുന്നു. അന്നു മുതല്‍ അവര്‍ "ദാ - സംഘപരിവാര്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നു" എന്ന മട്ടില്‍ അപ്‌‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒന്നൊഴിയാതെ അവയോരോന്നും അണികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. എല്ലാത്തിന്റെയും യഥാര്‍ത്ഥചിത്രം പിന്നാലെ കൊടുത്തിട്ടുണ്ട്‌.

കുറച്ചൊരു ഘട്ടം എത്തിയപ്പോളേക്കും, ഇത്‌ ഭാവിയില്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപത്തിന്റെ സമയത്ത്‌ ന്യായീകരണം തീര്‍ക്കാനാവും എന്നു സംശയിക്കപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ അതിപ്പോള്‍ സത്യമായി. "മാര്‍ക്സിസ്റ്റുകള്‍ പരമാവധി സംയമനം പാലിച്ചു - പക്ഷേ ഒടുവില്‍ "ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായി" എന്ന ഒരു ന്യായീകരണംകൊണ്ടു വന്നിട്ട്‌ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വെട്ടിവീഴ്‌ത്തി. ഇതെല്ലാം കണ്ണുമടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരായതിന്റെ പേരില്‍, പാര്‍ട്ടി അണികള്‍ പതിവുപോലെ വഞ്ചിതരാവുകയും ചെയ്തു,

* * * * * * * *

ചെറുത്തുനില്‍പ്പിനേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശരിയാണോ എന്നു നോക്കാം. ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഈ കലാപം ആരംഭിച്ചതു വരെയുള്ള കാലഘട്ടമെടുത്തു പരിശോധിക്കാം ആദ്യം.

കലാപത്തിനു മുമ്പുള്ള കാലഘട്ടം. (2006 മെയ്‌ മുതല്‍ 2008 മാര്‍ച്ച്‌ ആദ്യവാരം വരെ)

ആ കാലയളവില്‍, സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക്‌ തങ്ങളുടെ പതിനൊന്നു പ്രവര്‍ത്തകരുടെ ജീവനാണു നഷ്ടപ്പെട്ടത്‌!

ഇതില്‍ ഏഴു കൊലപാതകങ്ങളും നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരായിരുന്നു! മറ്റു ചിലതില്‍ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരോക്ഷബന്ധം ആരോപിക്കപ്പെടുന്നുമുണ്ട്‌.

അതില്‍ ചിലത്‌ അപ്രതീക്ഷിതമായ കൊലകളായിരുന്നു. മറ്റുള്ളവയുടെ കാര്യത്തിലും - ഒരിക്കല്‍പ്പോലും സായുധമായ ഒരു ആക്രമണം തുടങ്ങിവച്ചത്‌ സംഘമായിരുന്നില്ല താനും. നിസാരതര്‍ക്കങ്ങളും ഉരസലുകളും മറ്റും, ഒടുവില്‍ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ ആദ്യം കാണുന്ന ആര്‍.എസ്‌.എസുകാരനെ വെട്ടിക്കൊല്ലുന്നതില്‍ച്ചെന്ന്‌ അവസാനിക്കുകയായിരുന്നു.

പരോക്ഷമായ രണ്ടു കൊലകള്‍ കൂടി നടന്നിരുന്നു. തന്റെ മകനെ വെട്ടുന്നതു കണ്ട്‌ ഹൃദയം പൊട്ടി മരിച്ച വൃദ്ധയുടെ വാര്‍ത്ത ചുവടെ (ചിത്രത്തില്‍ ക്ലിക്കു ചെയ്യുക). ഇതില്‍, പോലീസിനെ ഉപയോഗിച്ചു കൊണ്ട്‌, കുറ്റം മറ്റു ചിലരില്‍ ചാര്‍ത്താന്‍ ശ്രമം നടന്നിരുന്നു. പിന്നീടാണ്‌ മാര്‍ക്സിസ്റ്റുബന്ധം തെളിഞ്ഞത്‌.

മാര്‍ക്സിസ്റ്റുകള്‍ നടത്തിയ മറ്റൊരു കൊലപാതകത്തിനുശേഷം നീറി നീറി മരിച്ച വൃദ്ധയുടെ വാര്‍ത്ത ഇവിടെ.
സി.പി.എമ്മിനു "ചെറുത്തുനില്‍ക്കാ"നാണ്‌ അത്രയും പേരെ കൊന്നു തള്ളിയത്‌ എന്നത്‌ ജനം വിശ്വസിക്കണമെന്നാണോ? സി.പി.എമ്മുകാരെ ആര്‍.എസ്‌.എസ്‌. എന്തുചെയ്തുവെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌? മേല്‍പ്പറഞ്ഞ ഈ കൊലപാതകങ്ങള്‍ നടന്നത്‌ സംഘം നടത്തിയ ഒരു ആക്രമണത്തിനിടയിലാണോ? വയസ്സായ സ്ത്രീകള്‍ ഹൃദയം പൊട്ടിമരിക്കുന്നത്‌ ആരുടെ ആക്രമണം കണ്ടിട്ടാണ്‌? ജനങ്ങളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കാമോ?

സി.പി.എമ്മുകാര്‍ 'പരമാവധി സംയമനം പാലിച്ചു' എന്നാണു പറയുന്നത്‌. ഇതാണു സംയമനത്തിന്റെ ശൈലിയെങ്കില്‍, അവര്‍ക്കു സംയമനം നഷ്ടപ്പെട്ടാല്‍ എങ്ങനെയായിരിക്കും പെരുമാറുക?

ശരി - ഇനിയിപ്പോള്‍ ഇതൊക്കെത്തന്നെയാണ്‌ ഈപ്പറയുന്ന "സംയമന"മെങ്കില്‍, തങ്ങള്‍ക്കൊപ്പം നിന്നുവെന്നതിന്റെ മാത്രം പേരില്‍ പ്രവര്‍ത്തകരും അവരുടെ അമ്മമാരുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ സംഘപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച വികാരം എന്തായിരിക്കണം? അതിനെയും നമുക്കു സംയമനമെന്നു വിളിക്കാമോ? അവരേയും നമുക്കൊന്ന്‌ അഭിനന്ദിക്കാമോ? ഇത്തരമൊരു ശിക്ഷയര്‍ഹിക്കുവാന്‍, മാര്‍ക്സിസ്റ്റുകളാല്‍ എതിര്‍ക്കപ്പെടുന്നുവെന്നതിനപ്പുറം എന്തു തെറ്റാണ്‌ അവര്‍ ചെയ്തിട്ടുള്ളത്‌? ആ ഒരു തെറ്റു തന്നെ ധാരാളമാണ്‌ എന്നാണെങ്കില്‍ - ഇവിടെന്താ നിയമവും കോടതിയുമൊന്നുമില്ലേ? മാര്‍ക്സിസ്റ്റു നേതാക്കള്‍ എന്നത്‌ കുറ്റവും ശിക്ഷയും പ്രഖ്യാപിക്കുന്ന കോടതിയും, അണികള്‍ എന്നത്‌ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍മാരുമാണ്‌ എന്നു വരുമോ?

ഈ സംഭവങ്ങളിലെല്ലാം - സംഘപ്രവര്‍ത്തകര്‍ നൂറ്റുക്കു നൂറു ശതമാനവും സംയമനം പാലിക്കുകയായിരുന്നോ എന്നു ചോദിച്ചാല്‍ - അല്ല. നിയമനടപടികള്‍ക്കും പ്രതിഷേധസമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും റോഡ്‌ ഉപരോധത്തിനുമെല്ലാം പുറമേ - രണ്ടു മൂന്നു സംഭവങ്ങളില്‍ പ്രത്യാക്രമണമുണ്ടായിട്ടുണ്ട്‌. അതും ന്യായീകരിക്കാവുന്നതല്ല. നമുക്ക്‌ അതിനെയും അപലപിക്കാം. ശക്തമായി അപലപിക്കാം. പക്ഷേ - അവ ഒരിക്കലും മാര്‍ക്സിസ്റ്റ്‌ അതിക്രമങ്ങളോട്‌ ഒരുതരത്തിലും താരതമ്യം ചെയ്യാവുന്നവയല്ല എന്നതു നാം മറച്ചു പിടിക്കേണ്ടതില്ല. പകല്‍ പോലെ വ്യക്തമാണത്‌. സംഘമല്ല ആക്രമണത്തിനു തുടക്കമിടുന്നത്‌ എന്നതും മറച്ചുപിടിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭൂരിഭാഗവും ഏകപക്ഷീയവും ബാക്കിയുള്ളവ തികച്ചും 'out of proportion'-ഉം ആയിരുന്നു. out of proportion by all means!.

* * * * * * * *
അതെല്ലാം മറക്കാം.

ഇനി, പെരുന്നയിലെ സംഭവം മുതലുള്ള കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം.

അന്നു മുതല്‍ക്കാണ്‌ ദേശാഭിമാനി തുടര്‍ച്ചയായി സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നത്‌. 'ഇതാ ആര്‍.എസ്‌.എസ്‌.കാര്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നിരിക്കുന്നു' എന്നൊരു കണക്കവതരിപ്പിച്ച്‌ അതിന്‌ പൊലിമ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ - ഇനി ഒരു ആക്രമണപരമ്പരയ്ക്കു സമയമായി എന്നൊരു തോന്നല്‍ അണികളുടെ മനസ്സില്‍ ഉറയ്ക്കുന്നതുപോലെ അങ്ങേയറ്റം പ്രകോപനപരമായ വാര്‍ത്തകളും വന്നിരുന്നു.

ആദ്യത്തെ സംഭവം എടുക്കാം.

പെരുന്ന കോളേജില്‍ പോലീസുകാരനെ ആര്‍.എസ്‌.എസ്‌. ആസൂത്രിതമായി(?) കൊലപ്പെടുത്തി എന്നാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി പറഞ്ഞത്‌ (പിന്നീടു തിരുത്താന്‍ നിര്‍ബന്ധിതനായി).

ദേശാഭിമാനി മാത്രമാണ്‌ അവിടെ എ.ബി.വി.പി.യുടെ മേല്‍ കണ്ണുമടച്ചു കുറ്റം ചാര്‍ത്തിയത്‌. മറ്റു പത്രങ്ങളെല്ലാം പറഞ്ഞതു നേരെ മറിച്ചാണ്‌ (അതൊക്കെ ഒരു ഗൂഢാലോചനയാണെന്നുപോലും ദേശാഭിമാനി വാദിച്ചു!). അതേക്കുറിച്ച്‌ ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ സ്ഥിതിക്ക്‌ ആവര്‍ത്തിക്കേണ്ടതില്ല. വാര്‍ത്തകളില്‍ നിന്ന്‌ ഒരേയൊരണ്ണം മാത്രം വായിക്കാമെന്നുണ്ടെങ്കില്‍ ഒന്ന്‌ ഇവിടെ.
ആരുകൊന്നു എന്നൊരു തര്‍ക്കം വേണ്ട. അതു കേവലം സാങ്കേതികതയാണ്‌. വിദ്യാര്‍ത്ഥിസംഘര്‍ഷത്തിനിടയിലാണ്‌ മരണമടഞ്ഞത്‌ എന്നതുകൊണ്ട്‌ - ആ അക്രമത്തില്‍ പങ്കെടുത്തവരെന്ന നിലയ്ക്ക്‌ - എസ്‌-എഫ്‌.ഐ.യ്ക്ക്‌ അതില്‍ കൂട്ടുത്തരവാദിത്തമുണ്ട്‌. ആരു തുടങ്ങിവച്ചു എന്നു കണ്ടെത്തി നമുക്ക്‌ ഒരാളില്‍ ഒതുക്കേണ്ട. കൂട്ടുത്തരവാദിത്തമായിക്കൊള്ളട്ടെ.

എന്തായാലും ശരി - എ.ബി.വി.പി.യെ മാത്രമേ പ്രതിക്കൂട്ടിലാക്കാവൂ എന്നു നിര്‍ബന്ധമാണെങ്കില്‍ത്തന്നെ, നിയമനടപടികള്‍ മാത്രമേ ആകാവൂ - ശരിയല്ലേ? ഉപദ്രവിക്കാനാണെങ്കില്‍ത്തന്നെ, പ്രതികളെന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ അനുഭവിച്ച പീഢനങ്ങള്‍ തന്നെ ധാരാളമാണ്‌ - ശരിയല്ലേ? എന്തായാലും - ആ സംഭവത്തിന്റെ പേരില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആദ്യസംഭവം ഒഴിവാക്കാം.

* * * * * * * *
രണ്ടാമത്തെ സംഭവം.

മലമ്പുഴയില്‍ രണ്ടു പേര്‍ കൊലചെയ്യപ്പെട്ടതാണ്‌ അടുത്തത്‌. ഇതാ ആര്‍.എസ്‌.എസ്‌. കൊലപാതപരമ്പര(?) തുടരുന്നു എന്ന്‌ ആക്രോശിച്ചു ദേശാഭിമാനി.

ആ വാര്‍ത്ത അങ്ങേയറ്റം അവിശ്വസനീയമായിരുന്നു. സംഘത്തിനു സാന്നിദ്ധ്യമുണ്ടെങ്കിലും, മാര്‍ക്സിസ്റ്റു കോട്ടകളിലൊന്നാണു മലമ്പുഴ. മുഖ്യമന്ത്രിയുടെ മണ്ഡലം. അവിടെ യാതൊരു പ്രകോപനവുമില്ലാതെ സംഘമോ ബി.ജെ.പി.യോ ഒരു രാഷ്ട്രീയകൊലപാതകം നടത്തുക എന്നത്‌ അത്ഭുതകരമായിത്തോന്നി.

ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യങ്ങള്‍ വെളിപ്പെട്ടു. അതൊരു രാഷ്ട്രീയ കൊലപാതകമേയായിരുന്നില്ല. കൃഷിത്തര്‍ക്കവും കുടുംബവഴക്കുകളുമൊക്കെയായിരുന്നു അതിനു പിന്നില്‍. പ്രതികളില്‍ കുറച്ചു പേര്‍ക്കു മാത്രമേ സംഘപരിവാറുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുള്ളൂ താനും. കൊല്ലപ്പെട്ടത്‌ മാര്‍ക്സിസ്റ്റുകളായതും പ്രതികളില്‍ ചിലര്‍ക്കു സംഘബന്ധമുള്ളതും കേവലം സാങ്കേതികത മാത്രമായിരുന്നു. ഭൂരിഭാഗം പേരും മാര്‍ക്സിസ്റ്റുകളായൊരു സ്ഥലത്തു നടന്ന കൊലപാതകത്തില്‍ മരണമടഞ്ഞത്‌ അവരില്‍പ്പെട്ടൊരാളാണ്‌ എന്നൊരു സ്വാഭാവികതയല്ലാതെ - ഇതില്‍ യാതൊരു രാഷ്ട്രീയവും അടങ്ങിയിരുന്നില്ല. അതിന്റെ പേരില്‍, ബി.ജെ.പി. നേതൃത്വമോ അല്ലെങ്കില്‍, കണ്ണൂരിലുള്ള അവരുടെ പ്രവര്‍ത്തകരോ മരണാര്‍ഹരാകുന്നില്ല. മനസാക്ഷിയുള്ളവരെ സംബന്ധിച്ചിടത്തോളം.

വാര്‍ത്തകളിലൊന്ന്‌ താഴെ.
എന്നാല്‍, ഇവിടുത്തെ മാര്‍സ്ക്സിസ്റ്റു ഭരണകൂടം പോലീസ്‌ രേഖകളില്‍ മനപ്പൂര്‍വ്വം അതിനെയൊരു രാഷ്ട്രീയകൊലപാതകമാക്കി എഴുതിച്ചേര്‍ത്തു. സംഘബന്ധമുള്ള ആളുകളെ മാത്രം അറസ്റ്റു ചെയ്തിട്ട്‌ അതിനു വലിയ വാര്‍ത്താപ്രാധാന്യം കൊടുത്തു. ഇതിനു മുമ്പ്‌ ഒരു പെറ്റിക്കേസില്‍പ്പോലും പെട്ടിട്ടില്ലാതിരുന്ന അവരെ പിന്നീടു ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തു! ജാമ്യം ലഭിക്കാതിരിക്കാനുള്ള കുറുക്കുവഴിയായിരുന്നു അത്‌.

ഏതൊരാള്‍ക്കും മനസ്സിലാകും - ഇതു വ്യക്തമായ രാഷ്ട്രീയപകപോക്കലാണെന്ന്‌ - ഇതൊക്കെയാണ്‌ "ചെറുത്തുനില്‍പ്പ്‌" എന്നു വരുമോ?

എന്തായാലും, പാലക്കാടുണ്ടായ ഒരു കൃഷിത്തര്‍ക്കത്തിന്റെ പേരില്‍, കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(?) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കാം.

* * * * * * * *
മൂന്നാമത്തെ സംഭവം

ഇനിയുള്ളതെല്ലാം നടന്നതു കണ്ണൂരാണ്‌.

നവംബറില്‍, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ആദ്യകലാപം ആഴ്ചകള്‍ നീണ്ടു നിന്നിരുന്നു. അതിനിടെ, മാര്‍ക്സിസ്റ്റ്‌ അനുഭാവികളായിരുന്ന സുധീര്‍കുമാര്‍, പവിത്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഇത്‌ ‘രാഷ്ട്രീയകൊലപാതകം‘ എന്നു തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. അപലപനീയവുമാണ്.

എന്നാല്‍ - അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മൂന്നുമാസങ്ങള്‍ക്കുശേഷം “ചെറുത്തു നില്‍ക്കാം“ - തിരിച്ചടിക്കാം - ബി.ജെ.പി.ക്കാരെ കൊല്ലാം എന്നൊക്കെ ഒരു ന്യായീകരണം കൊണ്ടുവരാമെന്നാണോ? ഒരിക്കലും പറ്റില്ല. കാരണമുണ്ട്‌.

ഇപ്പോള്‍ നടക്കുന്നതുപോലെ തന്നെ, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടങ്ങിവച്ച മറ്റൊരു വലിയ അക്രമപരമ്പര ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞതിനിടെ നടന്ന സംഭവങ്ങള്‍ മാത്രമായിരുന്നു അവ. ആ അക്രമപരമ്പരയ്ക്കിടെ മാര്‍ക്സിസ്റ്റുകാരുടെ വെട്ടേറ്റ്‌ മൃതപ്രായരായിക്കിടന്ന ബി.ജെ.പി.ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല - ഒമ്പതായിരുന്നു. എല്ലാവരും തന്നെ ഗുരുതരാവസ്ഥയിലുമായിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടു മാത്രമാണു രക്ഷപെട്ടത്‌. പലരും ഇപ്പോളും ചികിത്സയിലാണ്‌. അവിടെയും ആദ്യത്തെ തുടര്‍ച്ചയായ നാലു വധശ്രമങ്ങള്‍ നടത്തിയതു മാര്‍ക്സിസ്റ്റുകളാണു താനും!

തലശ്ശേരി മേഖലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഘപ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റുകള്‍ കൊന്ന ഉത്തമന്‍ എന്നയാളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന അമ്മുവമ്മ എന്ന വൃദ്ധയേയും ബോംബെറിഞ്ഞുകൊന്നത് നാടിനെ നടുക്കിയിരുന്നു. ധര്‍മ്മടത്ത്‌ സുജേഷ്‌ - സുനില്‍ എന്നീ രണ്ടു പേരെ - സി.പി.എം. ബന്ധമുപേക്ഷിച്ച്‌ സംഘത്തില്‍ വന്നിരുന്നവരെ - ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്നു. പിന്നീട്‌ പടുവിലായിയില്‍ ഷാജി, മുഴപ്പിലങ്ങാട്‌ സൂരജ്‌ (അദ്ദേഹവും ഡി.വൈ.എഫ്‌.ഐ.യുടെ ഭാരവാഹിത്വം ഉപേക്ഷിച്ച്‌ സംഘത്തിലേക്കു വന്നയാളായിരുന്നു), മൂഴിക്കരയില്‍ പ്രേമന്‍, പാനൂരില്‍ വത്സരാജ്‌, കൂത്തുപറമ്പില്‍ പ്രമോദ്‌! ലിസ്റ്റു നീളുകയാണ്!

ഇവരിലാരും ഒരു സംഘര്‍ഷത്തേത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടവരല്ല. സംഘവിരോധം എന്ന ഒറ്റക്കാരണം മൂലം, സി.പി.എം. ഏകപക്ഷീയമായി നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇവയ്ക്കൊന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല താനും.

അതിനെല്ലാം ശേഷം, 2007 നവംബറില്‍, ആദ്യകലാപം സൃഷ്ടിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെയായിരുന്നു. മാഹിക്കടുത്ത്‌, നവംബര്‍ മൂന്നിന് ഷെറിന്‍ എന്ന സംഘപ്രവര്‍ത്തകനെ അമ്മയുടെ മുമ്പിലിട്ട്‌ വെട്ടി കയ്യും കാലും അരിഞ്ഞു. ഇന്ന്‌ പരസഹായം കൂടാതെ ജീവിക്കാനാവാത്ത നിലയില്‍ കഴിയുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന അമ്മ സി.പി.എം. അംഗം അംഗം മാത്രമല്ല - ജനാധിപത്യമഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തക കൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍! മകന്‍ സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ‍ആകൃഷ്ടനായി എന്നതാണവരുടെ കുറ്റം!

തൊട്ടുപിറ്റേ ദിവസം - നവംബര്‍ നാലിന് - കൊടക്കളം എന്ന സ്ഥലത്തു വച്ച്‌ ബൈക്കില്‍പ്പോകുകയായിരുന്ന രണ്ടു സംഘപ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു.

അതിന്റെയും പിറ്റേ ദിവസം - നവംബര്‍ അഞ്ചിന് - കൊളശ്ശേരിയില്‍ ഷാജി എന്ന ഓട്ടോറിക്ഷാഡ്രൈവറെ വെട്ടിക്കൊല്ലാറാക്കി. അദ്ദേഹത്തിന്റെ സംസാരശേഷി ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനു മുമ്പും അദ്ദേഹത്തിന്റെ ഓട്ടോ കത്തിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.

ഇത്രയും സംഭവങ്ങള്‍ - തുടര്‍ച്ചയായ കൊലപാതകങ്ങള്‍ - കൊലപാതകശ്രമങ്ങള്‍- എല്ലാം നടന്നിട്ടും - പ്രതികരിക്കാതിരുന്ന സംഘപ്രവര്‍ത്തകര്‍ ഒടുവില്‍ ആയുധമെടുത്തു. അവര്‍ നടത്തിയ തിരിച്ചടികള്‍ക്കിടയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്‌.

എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്‌. അങ്ങേയറ്റം ദു:ഖകരവുമാണ്‌. പക്ഷേ ഇതു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ തുടരെത്തുടരെ വാളിനിരയായിക്കൊണ്ടിരുന്നപ്പോളൊന്നും പ്രതികരിക്കാതിരുന്ന രാഷ്ട്രീയനേതൃത്വവും അധികാരികളുമൊക്കെ, അവര്‍ കേവലം ഒരു പ്രത്യാക്രമണം നടത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നെണീറ്റു എന്നതും കൌതുകകരമാണ്.

ഇപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടന്നതെന്താണ്? “സി.പി.എം. പരമാവധി സംയമനം പാലിച്ചു.. ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ നടക്കുന്ന‘തെന്ന്‌ !

സൂര്യന്‍ രാത്രിയിലും ചന്ദ്രന്‍ പകലുമാണ്‌ പ്രകാശിക്കുന്നതെന്നു പറയുന്നതുപോലെ, യാഥാര്‍ത്ഥ്യത്തെ നേരെ തലതിരിച്ചിട്ട്‌ പച്ചക്കള്ളമാക്കുന്നവരേക്കുറിച്ച്‌ എന്തു പറയാനാണ് ? കണ്ണുതുറന്നു നോക്കാന്‍ തയ്യാറുള്ളവര്‍ക്കു‌ മുഴുവന്‍ മനസ്സിലാകും - ആരാണ്‌ ഏകപക്ഷീയമായി ആക്രമിച്ചതെന്നും ആരാണു സംയമനം പാലിച്ചതെന്നും.

അക്കാലത്തു വന്ന വാര്‍ത്തകളിലൊന്ന്‌ ചുവടെ.
‘പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സി.പി.എമ്മും. പ്രതിരോധത്തിന്റെ പേരില്‍ ബി.ജെ.പി.യും‘ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ആ വാര്‍ത്തയില്‍ നിന്നു തന്നെ അറിയാം, മാര്‍ക്സിസ്റ്റ്‌ അവകാശവാദങ്ങളുടെ പൊള്ളത്തരം. വഴിയേ നടന്നു പോകുന്ന സംഘപ്രവര്‍ത്തകനെ കൊല്ലേണ്ടത്‌ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ പ്രത്യയശാസ്ത്രപരമായ ഒരു ബാദ്ധ്യതയായി‍ ചിലര്‍ മാറ്റിയെടുത്തിട്ടുണ്ട്‌. മറിച്ച്‌ സംഘപ്രവര്‍ത്തകര്‍ക്കാവട്ടെ - ഒരു പ്രതിരോധത്തിനായല്ലാതെ ആയുധമെടുക്കേണ്ട യാതൊരു സാഹചര്യവും അവിടെ നിലവിലില്ല.

അന്ന്‌, മാര്‍ക്സിസ്റ്റുകള്‍ ആരംഭിച്ച വെട്ടുപരമ്പരയില്‍ ഒമ്പതു സംഘപ്രവര്‍ത്തകര്‍ക്കും അഞ്ചു മാര്‍ക്സിസ്റ്റുകള്‍ക്കും വെട്ടേറ്റു. ഒടുവില്‍ - മരണമടഞ്ഞ രണ്ടുപേരും ഒരു പക്ഷത്തായിപ്പോയി എന്നത്‌ ദു:ഖകരമായ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലുള്ള കേവലമൊരു സാങ്കേതികത മാത്രമാണ്‌. 'നമ്മള്‍ കൂടുതലാളുകളെ വെട്ടിയിട്ടും ആരും മരിച്ചില്ലല്ലോ അവര്‍ വെട്ടിയപ്പോളല്ലേ മരിച്ചത്‌ ' എന്നു ചോദിച്ചുകൊണ്ട്‌ മാസങ്ങള്‍ക്കുശേഷം പ്രതികാരത്തിനൊരുങ്ങുന്നത്‌ എന്തു മാത്രം ക്രൂരതയാണ്‌? അതാണോ 'ചെറുത്തു നില്‍പ്പ്‌"? അപ്പോള്‍ അതുവരെ അവര്‍ ചെയ്തതോ? മറുപക്ഷത്തു മൃതപ്രായരായിക്കിടന്ന ഒമ്പതു പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ എന്തു വാദം ഉന്നയിക്കുമായിരുന്നു?

ഈയൊരു കാര്യത്തിലുമതെ - നിരന്തരമായ - അടുപ്പിച്ചടുപ്പിച്ചുള്ള ആക്രമണങ്ങളിലൂടെ എല്ലാം തുടങ്ങിവച്ച മാര്‍ക്സിസ്റ്റുകള്‍ക്ക്‌ - ഇതിന്റെ മാത്രം പേരില്‍ - അന്നത്തെ ഒമ്പതു പേരില്‍ നിങ്ങളുടെ ഭാഗത്തുനിന്ന്‌ ആരും മരിച്ചിരുന്നില്ലല്ലോ എന്ന കാരണം പറഞ്ഞ്‌ - മാസങ്ങള്‍ക്കു ശേഷം ബി.ജെ.പി.ക്കാരെ വീണ്ടും വെട്ടുന്നത്‌ “ചെറുത്തുനി“ല്‍പ്പാണെന്ന്‌ സ്വബോധമുള്ളവരാരും പറയില്ല. ഇവിടെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ആ വാക്കുപയോഗിക്കാന്‍ പോലും യാതൊരു അവകാശവുമില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കിയേ തീരൂ.

* * * * * * * *
നാലാമത്തെ സംഭവം

ധനേഷ്‌ എന്നയാള്‍ കൊല്ലപ്പെട്ടു.

ദേശാഭിമാനി സവര്‍ണ്ണ ചിത്രങ്ങളടക്കം വാര്‍ത്തകളിറക്കി. തങ്ങളുടെ അണികള്‍ക്കിടയില്‍ ബി.ജെ.പി.ക്കാരോടു മൊത്തത്തില്‍ അങ്ങേയറ്റം പകവളര്‍ത്തുന്ന തരത്തില്‍, തീവ്രവാദസ്വഭാവമുള്ള വാര്‍ത്തകളായിരുന്നു വന്നത്‌. പെരുന്നയിലെ പോലീസുകാരന്റേതടക്കം സകല പേരുകളും സംഘത്തിന്റെ തലയില്‍ വച്ച്‌ - 'ദാ ഇതുകണ്ടോ തുടര്‍ച്ചയായി ഇത്രപേര്‍' എന്നു വാദിച്ചു.

എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ അവരുടെ നേതൃത്വം വ്യക്തമാക്കി. മീന്‍കുന്ന്‌ എന്ന സ്ഥലത്തു സംഘശാഖ പോലുമില്ലെന്നും അങ്ങനെയൊക്കെ അവകാശപ്പെട്ടുകൊണ്ട്‌ ഈ കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കുന്നതു ഒരു ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഒരു വാര്‍ത്ത താഴെ.

മാര്‍ക്സിസ്റ്റ്‌ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്നും സംഘം പറഞ്ഞത്‌ അക്ഷരംപ്രതി ശരിയായിരുന്നുവെന്നും പോലീസ്‌ കണ്ടെത്തി. അതൊരു രാഷ്ട്രീയകൊലപാതകമേയായിരുന്നില്ല. പ്രതികള്‍ ഒന്നടങ്കം സംഘപ്രവര്‍ത്തകരല്ല താനും. വാര്‍ത്തകളിലൊന്ന്‌ താഴെ.
(ഇത്‌ മാര്‍ക്സിസ്റ്റുകള്‍ക്കൊരു തിരിച്ചടിയായി. പിന്നീട്‌ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിന്‌ ഇതിടയാക്കി)

നമ്മുടെ നാട്ടില്‍, ഓരോ പാര്‍ട്ടിയിലേയും ആളുകള്‍ ഓരോ തുരുത്തുകളിലായൊന്നുമല്ല താമസിക്കുന്നത്‌. സംഘപ്രവര്‍ത്തകരും മാര്‍ക്സിസ്റ്റുകളുമൊക്കെ ധാരാളം ഇടകലര്‍ന്നു ജീവിക്കുന്നുണ്ട്‌. അച്ഛന്‍ കമ്മ്യൂണിസ്റ്റും മകന്‍ ബി.ജെ.പി.യുമായ എത്രയോ വീടുകള്‍ പോലുമുണ്ട്‌. അവര്‍ക്കൊന്നും യാതൊരു പ്രശ്നവുമില്ല. തലശ്ശേരിയിലെയും മറ്റും സാഹചര്യം മറ്റിടങ്ങളിലില്ല. ഒരു നാട്ടില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍, പ്രതികള്‍ ഒരു പാര്‍ട്ടിയിലും മറുപക്ഷം മറ്റൊരു പാര്‍ട്ടിയിലും പെടുന്നവരാകാം. അത്‌ ഒരു കേവലം യാദൃച്ഛികത മാത്രമാണ്‌. പ്രതികളുടെ പാര്‍ട്ടി നേതൃത്വത്തിനെയോ അവരുടെ മറ്റ്‌ അണികളേയോ അതിനു കുറ്റപ്പെടുത്താനാവില്ല. അതിനു രാഷ്ട്രീയനിറം കൊടുക്കുന്നവര്‍ ഗൂഢോദ്ദേശ്യത്തോടെയല്ലാതെ അങ്ങനെ ചെയ്യില്ല.

ദേശാഭിമാനി അതാണു ചെയ്തത്‌. അതിനെയവര്‍ ഒരു ബി.ജെ.പി.- മാര്‍ക്സിസ്റ്റു പ്രശ്നമായി ചിത്രീകരിച്ചു. ദാ കണ്ടോ എണ്ണം വീണ്ടും കൂടി - എന്ന മട്ടില്‍ - നമുക്ക്‌ അവരെ കൊല്ലാം എന്നൊരു ന്യായീകരണമനോഭാവം വളരുന്ന മട്ടില്‍ - വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിച്ചു.

അഴീക്കോടു നടന്ന ഈയൊരു സംഭവത്തിന്റെ പേരിലുമതെ - തലശ്ശേരിയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നു കൊണ്ടു "പ്രതികാരം"(?) ചെയ്യേണ്ട യാതൊരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ' കാരണങ്ങളില്‍ നിന്ന്‌ ആ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

* * * * * * * *
അഞ്ചാമത്തെ സംഭവം

ഇപ്പോള്‍ നടക്കുന്ന കലാപത്തിനിടയാക്കിയ - എറ്റവും ഒടുവിലത്തെ സംഭവമാണിത്‌. ‘വീരപ്പന്‍’ എന്നറിയപ്പെട്ടിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ ജിജേഷ്‌ കൊല്ലപ്പെട്ടു.

സംഘമാണ്‌ ഇതിനു പിന്നില്‍ എന്നാരോപിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ ഒട്ടും താമസിച്ചില്ല. എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്നു മാത്രമല്ല - സംഘബന്ധമുള്ളവരൊന്നും ഇതില്‍ യാതൊരു വിധത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ അവരുടെ നേതൃത്വം രംഗത്തു വന്നു. തങ്ങള്‍ക്കെതിരായ ഒരു ആരോപണം നിഷേധിക്കാനായി അവര്‍ ഒരു പത്രസമ്മേളനം വിളിക്കുന്നത്‌ ദശകങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഇതു വരെ നടക്കാതിരുന്നൊരു കാര്യമാണ്‌. അത്തരമൊരു പ്രഖ്യാപനമുണ്ടാകുന്നെങ്കില്‍ - അതു സത്യമാകാനേ വഴിയുള്ളൂവെന്നുവേണം കരുതാന്‍. സകല സാഹചര്യങ്ങളും അവരെ കുറ്റവിമുക്തമാക്കുന്നുണ്ട്‌. ഒരു വാര്‍ത്ത താഴെ.
രണ്ടു വര്‍ഷം മുമ്പ്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു ജിജേഷ്‌. സ്വാഭാവികമായും അതിന്റെ പ്രതികാരമായിരിക്കാം എന്നു സംശയമുണര്‍ന്നു. അവര്‍ അതു നിഷേധിച്ചു. പ്രതികളെ ഇനിയും തിരിച്ചറിയാനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ കഴിഞ്ഞിട്ടില്ല.

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഈ കൊലപാതകം സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കണമെന്നു വലിയ വാശിയുള്ളതായി കാണപ്പെട്ടു. പാര്‍ട്ടി ഓഫിസില്‍ നിന്ന്‌ പ്രതിപ്പട്ടിക തയ്യാറാക്കി പോലീസിനു നല്‍കപ്പെട്ടു. തലശേരി നഗരസഭാ കൗണ്‍സിലറായ ബി.ജെ.പി. അംഗമുള്‍പ്പെടെ - തങ്ങളുടെ രാഷ്ട്രീയ എതിരാളികളായി മാര്‍ക്സിസ്റ്റുകള്‍ കണക്കാക്കുന്നവരായിരുന്നു പട്ടികയില്‍ മുഴുവന്‍. എസ്‌. പി. മനോജ്‌ എബ്രഹാം പക്ഷേ ധീരനായിരുന്നു. അദ്ദേഹം ആ മാര്‍ക്സിസ്റ്റു ധാര്‍ഷ്ട്യത്തിനു വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രാഥമികാന്വേഷണത്തില്‍, സംഘത്തിനു കൊലയില്‍ പങ്കില്ല എന്നു വെളിപ്പെട്ടു.

മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ “പ്രതിപ്പട്ടിക“യിലുണ്ടായിരുന്നവര്‍ ആ സമയത്ത്‌ ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്‌ സജീവമായി ക്ഷേത്രപരിസരത്തുതന്നെ ഉണ്ടായിരുന്നു. നിരവധി പോലീസുകാര്‍ അതെല്ലാം കണ്ടിട്ടുള്ളതുമാണ്. നിരപരാധികളാണെന്നു പകല്‍ പോലെ വ്യക്തമായവരെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ മാത്രം അറസ്റ്റുചെയ്യാനാവില്ലെന്നു പറഞ്ഞുകൊണ്ട്‌ ആ പോലീസുദ്യോഗസ്ഥന്‍ മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ പ്രതിപ്പട്ടിക തള്ളിക്കളഞ്ഞു.

ഉടനടി അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു കളഞ്ഞു!

ഒരു വാര്‍ത്ത താഴെ.
ജനങ്ങളാകെ അമ്പരന്നുപോയ ആ സംഭവങ്ങളേക്കുറിച്ചുള്ള മറ്റൊരു വാര്‍ത്താശകലം താഴെ.ഈയൊരു സംഭവത്തിലുമതെ - യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ആരോപണത്തിന്റെ മാത്രം പേരില്‍ - സംഘമല്ല പ്രതിസ്ഥാനത്ത്‌ എന്നു കണ്ടെത്തിയ പോലീസിനെ ഒഴിവാക്കിക്കൊണ്ട്‌ - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മാത്രം തോന്നുന്ന ചില മൃഗീയന്യായീകരണങ്ങളുടെ പേരില്‍ - അവര്‍ക്ക്‌ കണ്ണില്‍ക്കണ്ട ബി.ജെ.പി.ക്കാരെ മുഴുവന്‍ കൊന്നുകൊണ്ടു "പ്രതികാരം"(?) ചെയ്യാന്‍ ആരും ലൈസന്‍സ്‌ കൊടുത്തിട്ടില്ല - ശരിയല്ലേ? 'ചെറുത്തുനി'ല്‍പ്പിനുള്ള കാരണങ്ങളില്‍ നിന്ന്‌ ഈ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

കഴിഞ്ഞു!

ബി.ജെ.പി.ക്കാരെ കൊന്നൊടുക്കാനുള്ള കാരണങ്ങളായിപ്പറഞ്ഞിരുന്ന നശിച്ച ന്യായീകരണങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുന്നു!

എവിടെ എന്തുസംഭവിച്ചാലും അതു സംഘപരിവാറിന്റെ തലയില്‍കെട്ടിവയ്ക്കുക എന്ന വൃത്തിഹീനമായ രാഷ്ട്രീയം ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്ര അജണ്ടകളുടെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍. മുഹമ്മദ്‌ ഫസല്‍ എന്നയാളെക്കൊന്നത്‌ തങ്ങള്‍ തന്നെയാണെന്നറിയാമായിരുന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ അതു സംഘത്തിന്റെ തലയില്‍ വച്ചു. എന്തിന്‌ - ഒരു ബി.ജെ.പി.ക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും - അതിന്റെ ഉത്തരവാദിത്തം അവര്‍ ബി.ജെ.പി.യുടെ തന്നെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു കളഞ്ഞിരുന്നു!!! മാര്‍ക്സിസ്റ്റുകള്‍ തന്നെയാണതു ചെയ്തത്‌ എന്ന്‌ അറിയാമായിരുന്നിട്ടും! (ആ കഥ ഇവിടെ കാണാം)

മാര്‍ക്സിസ്റ്റുകള്‍ പറയുന്നതിലെ ഒരു വാക്കുപോലും അവര്‍തന്നെയല്ലാതെ മറ്റാരും വിശ്വസിക്കാത്ത ഒരു സാഹചര്യത്തില്‍ - അവരുടെ നേതൃത്വത്തില്‍ അണികള്‍ക്കു തന്നെ അനുദിനം വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ - അത്തരം നുണകളുയര്‍ത്തി കലാപമുണ്ടാക്കി രക്ഷപെടാമെന്നു കരുതുന്നതു മൗഢ്യമാണ്‌.

ഇവിടെ അവര്‍ ചൂണ്ടിക്കാട്ടിയ ഒരൊറ്റ സംഭവം പോലും - ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ - ഒരൊറ്റ സംഭവം പോലും ഒരു 'ചെറുത്തു നില്‍പ്പിന്റെ' കഥയല്ല പറയുന്നത്‌. കണ്ണൂരിലേത്‌ ഒരിക്കലും ഒരു ചെറുത്തുനില്‍പ്പല്ല. നിയമം കയ്യിലെടുത്തുകൊണ്ട്‌ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ്‌ കൊലയാളി രാഷ്ട്രീയം - അവരുടെ ധാര്‍ഷ്ട്യം - അതു മാത്രമാണിത്‌.

* * * * * * * *
കലാപത്തിന്റെ നാള്‍വഴി

ജിജേഷ്‌ വധക്കേസില്‍ സംഘത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല എന്നു വരുന്നത്‌ മാര്‍ക്സിസ്റ്റുകള്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആ ഒരു അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

മനോജ്‌ എബ്രഹാം മാത്രമല്ല - മറ്റ്‌ ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടു. എന്തുവന്നാലും വേണ്ടില്ല - നിലവില്‍ തങ്ങള്‍ ഉന്നയിച്ച (അടിസ്ഥാനമില്ലാത്ത) ആരോപണങ്ങളുടെ ചുവടു പിടിച്ചു തന്നെ എത്രയും പെട്ടെന്ന്‌ ഒരു കലാപം നടത്താന്‍ സി.പി.എം. ഒരുക്കം കൂട്ടുകയാണെന്ന സൂചനകള്‍ അപ്പോളേക്കും കിട്ടിത്തുടങ്ങിയിരുന്നു.

തങ്ങളുടെ വിശ്വസ്തവിധേയരായുള്ളവരെ പോലീസ്‌ തലപ്പത്തു കൊണ്ടുവന്നത്‌ ഒരുക്കത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല - ജിജേഷ്‌ വധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന്‌ അവര്‍ ഉള്‍വലിയുകയും ചെയ്തു!!!!! വാര്‍ത്തകളിലൊന്ന്‌ ചുവടെ.
ജിജേഷ്‌ വധത്തിലെ യഥാര്‍ത്ഥപ്രതികള്‍ ഇപ്പോള്‍ പുറത്തു വന്നാല്‍ അത്‌ തങ്ങള്‍ക്കു പ്രശ്നമാകുമെന്ന്‌ മാര്‍ക്സിസ്റ്റുകള്‍ കരുതിയിരിക്കണം. അതു സംഘത്തിന്റെ തലയില്‍ വച്ചുകൊണ്ട്‌ - ഒരു "ചെറുത്തുനി"ല്‍പ്പാണെന്ന ന്യായീകരണമുണ്ടാക്കി ഒരു കലാപത്തിലൂടെ പരമാവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.

അതിനിടയ്ക്ക്‌ ശിവപുരം മേഖലയില്‍ എന്‍.ഡി.എഫ്‌. കൂടി ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഓഫീസ്‌ പോലും ആക്രമിക്കപ്പെട്ട്‌ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി അഭ്യൂഹമുണ്ടായിരുന്നു. ആ വാര്‍ത്തകളൊന്നും എന്തുകൊണ്ടോ അധികം പരസ്യമാകാതിരുന്നതുകൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. അപ്പോളൊക്കെ ഏതോ അജ്ഞാതകാരണത്താല്‍ സംയമനം പാലിച്ച മാര്‍ക്സിസ്റ്റുകള്‍ ഏതോ ഗൂഢോദ്ദേശത്താല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും അവരുടെ വസ്തുവകകളെയും മാത്രം ലക്ഷ്യം വയ്ക്കുന്നതായി കാണപ്പെട്ടു. വിദ്യാഭാരതിസ്കൂള്‍ ആക്രമിക്കപ്പെട്ട്‌ ഏതാണ്ട്‌ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി. ബി.ജെ.പി. പ്രവര്‍ത്തകരായ ഏതാണ്‌ മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ അപ്പോളൊന്നും, ഒരു പ്രത്യാക്രമണം സംഘടിപ്പിക്കപ്പെടുകയോ ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റുകാരന്റെ വീട്‌ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നില്ല.

വ്യക്തമായ ആസൂത്രണത്തോടെ ശക്തമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ വരാന്‍ പോകുന്നു എന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചു. പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ്‌ ഒരു പത്രസമ്മേളനത്തില്‍ അതേപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു. കോട്ടയത്തെ സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, പാര്‍ട്ടിയില്‍ കണ്ണൂര്‍ലോബിയുടെ അപ്രമാദിത്വം ഉറപ്പിച്ചതിനുശേഷം നടന്ന ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ബി.ജെ.പി.ക്ക്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌
അതിന്റെ പേരില്‍ - സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മറിച്ച്‌ പോലീസ്‌ സേന കൂടുതല്‍ ചുവപ്പണിയിക്കപ്പെടുകയാണുണ്ടായത്‌. ഒടുവില്‍, എല്ലാം ഭദ്രം - ഇനി തുടങ്ങാം എന്ന സ്ഥിതിയെത്തിയപ്പോള്‍ തലശ്ശേരി സ്റ്റാന്റില്‍ നിന്നു തന്നെ മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ടു. സംഘത്തിന്റെ ഒരു ഉന്നത സ്ഥാനം വഹിക്കുന്ന ശ്രീ. സുമേഷിനെ അവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അതിനുശേഷമുള്ള രണ്ടുമൂന്നുമണിക്കൂറിനുള്ളില്‍ രണ്ടുസംഘപ്രവര്‍ത്തകരേക്കൂടി പേരെകൂടി വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന്‌ പലയിടങ്ങളില്‍ നിന്നായി തുടരെത്തുടരെ ആറുപേരേക്കൂടി അവര്‍ വെട്ടി! ആദ്യദിവസം തന്നെ ഒമ്പതു സംഘപ്രവര്‍ത്തകരെയാണവര്‍ വെട്ടിയരിഞ്ഞത്‌. ഇതിനിടെ, ആദ്യത്തെ സംഭവത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഒരുവശത്ത്‌ സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതു പേരും മറുവശത്ത്‌ ഒരേയൊരാളും വെട്ടേറ്റു കിടക്കുമ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം ക്രൂരമായ അവകാശവാദം തുടങ്ങി. ഞങ്ങളിതാ "ചെറുത്തു നില്‍പ്പു തുടങ്ങി!!"

ജനം മൂക്കത്തു വിരല്‍ വച്ചുതുടങ്ങിയത്‌ അവിടം മുതലാണ്‌.

പിന്നീടുള്ള ദിവസങ്ങളിലും സംഘടിതവും ആസൂത്രിതവുമായ അനേകം ആക്രമണങ്ങളുണ്ടായി. അനവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അതിന്റെയെല്ലാം ഓമനപ്പേര്‌ ചെറുത്തുനില്‍പ്പ്‌ എന്നായിരുന്നു.

ഒടുവിലിപ്പോള്‍, അഞ്ച്‌ സംഘപ്രവര്‍ത്തകരും രണ്ട്‌ മാര്‍ക്സിസ്റ്റുകളും കൊല്ലപ്പെടുകയും ചെയ്ത്‌ അനേകം പേര്‍ മുറിവേറ്റു കിടക്കുന്ന യുദ്ധസമാനസാഹചര്യമാണുള്ളത്‌. മിണ്ടാപ്രാണികള്‍ പോലും ചെറുത്തുനില്‍പ്പില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടില്ല. ഒരു ബി.ജെ.പി. അനുഭാവിയുടെ വീട്ടിലെ പശുക്കുട്ടിയുടെ ജഡം ഇതുവരെ മറവു ചെയ്തിട്ടില്ല. കഴുത്തില്‍ വെട്ടു കൊണ്ട തള്ളപ്പശുവിന്റെയടുത്തേയ്ക്കു സമീപിക്കാന്‍ മൂനു ദിവസമായിട്ടും ഒരു മൃഗഡോക്ടര്‍ക്കു സാധിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന്‌ ആരെയൊക്കെയോ ചെറുത്തുനില്‍ക്കുകയാണ്‌!

" തല്‍ക്കാലം മനസ്സിനൊരാശ്വാസമായി - ചെറുത്തുനില്‍പ്പ്‌ ഇനി നിര്‍ത്താം" - എന്ന്‌ എപ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം തീരുമാനിക്കുന്നോ അപ്പോള്‍ കലാപമവസാനിക്കും. ബി.ജെ.പി. നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ ഒരു തരത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താനാവാത്ത ചില സംഭവങ്ങളുടെ പേരിലേക്ക്‌ ആ ചെറുത്തുനില്‍പ്പുകളെല്ലാം എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യും.

ആവശ്യത്തിനു പോലീസുണ്ടെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമാണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. എന്നാല്‍, പോലീസുണ്ടായിരുന്നത്‌ ബി.ജെ.പി.ക്കാര്‍ കൂടുതല്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ മാത്രമാണ്‌. മറ്റുള്ളിടങ്ങളില്‍ അക്രമികള്‍ യഥേഷ്ടം ആയുധങ്ങളുമായി വിഹരിച്ചു. ഇടയ്ക്ക്‌ അബദ്ധവശാല്‍ ആയുധങ്ങളുമായി പിടികൂടപ്പെട്ട മാര്‍ക്സിസ്റ്റുക്രിമിനല്‍ സംഘത്തെ ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവനുസരിച്ചു വിട്ടയച്ചു. ഇനിയെങ്കിലും കേന്ദ്രസേന എത്തിയാല്‍പ്പോലും നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ, ആയുധധാരികളായ മാര്‍ക്സിസ്റ്റുകള്‍ അവരെ തടഞ്ഞുവച്ചുകൂടായ്കയുമില്ല.

ആദ്യദിവസങ്ങളില്‍ 'കരുതല്‍ അറസ്റ്റു' നടത്തിയത്‌ ബി.ജെ.പി. നേതാക്കളെ മാത്രമാണ്‌. മറുവശത്താണെങ്കില്‍‌, മുമ്പു തന്നെ കൊലക്കുറ്റത്തിന്‌ തടങ്കലിലായിരുന്ന ചില സി.പി.എം. ക്രിമിനലുകള്‍ക്ക്‌ ആഭ്യന്തരവകുപ്പു നേരിട്ടിടപെട്ട്‌ പെട്ടെന്നു പരോള്‍ നല്‍കിയെന്നും അവരാണ്‌ കൊലപാതകപരമ്പര നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ്‌ ചൂണ്ടിക്കാട്ടപ്പെട്ടത്‌!. ഭരണകൂടഭീകരതയുടെ സമാനതകളില്ലാത്ത ഉദാഹരണങ്ങളായിരുന്നു നാലുചുറ്റും! സി.പി.എം.-ന്റെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്യാനുള്ള പോലീസ്‌ നീക്കം പലവിധത്തില്‍ തടസ്സപ്പെടുത്തി. റെയ്‌ഡുചെയ്യാനൊരുങ്ങുമ്പോള്‍ മീറ്റിങ്ങിനാണെന്നു പറഞ്ഞ്‌ വിളിച്ചുവരുത്തി. ഒരു തവണ റെയ്‌ഡ്‌ നടത്തിയ ഉദ്യോഗസ്ഥനെ ആ ചുമതലയില്‍ നിന്നു മാറ്റി. അതിനൊക്കെയിടയിലും ചില ധീരനീക്കങ്ങള്‍ നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയ്ക്കു നേരെ മാര്‍ക്സിസ്റ്റ്‌ അക്രമികള്‍ ബോംബാക്രമണം നടത്തി!

അനേകം വാര്‍ത്തകളില്‍ ഒന്നു മാത്രം താഴെ.
വെട്ടേല്‍ക്കുന്നവരേയും കൊണ്ട്‌ ആശുപത്രിയില്‍ പോയാല്‍ മാത്രം മതിയെന്ന്‌! കലാപം നിയന്ത്രിക്കേണ്ട നിയമപാലകര്‍ക്കു കിട്ടിയ ഉത്തരവിന്റെ കാര്യമാണു പറയുന്നത്‌. കേരളം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ എവിടെയാണ്?

"ചെറുത്തുനില്‍പ്പ്‌" ഇപ്പോളും അഭംഗുരം തുടരുകയാണ്‌. ചെറുക്കുന്നത്‌ ആരായാലും വേണ്ടില്ല - ഇവിടെ ചെറുക്കപ്പെടുന്നത്‌ വ്യക്തികളോ പ്രസ്ഥാനങ്ങളോ അല്ല. ജനാധിപത്യമര്യാദകളാണ്‌. സത്യം പറയുകയെങ്കിലും ചെയ്യണം എന്ന മട്ടിലുള്ള അടിസ്ഥാന ധാര്‍മ്മികമൂല്യങ്ങളാണ്‌. ചിന്താശേഷിയോ പ്രതികരണശേഷിയോ ഇല്ലാത്ത ജനത്തിനുള്ള ശിക്ഷയായിക്കരുതേണ്ടി വരും ഇതിനെ. അത്തരത്തിലുള്ള ജനത്തിന്‌ എങ്ങനെ - എന്തിന്‌ - ഒരു ആധിപത്യം? ജനാധിപത്യം എന്നത്‌ ഇമ്മട്ടിലൊക്കെ 'പുരോഗമനപര'മാകുന്നു ഇവിടെ - ദൈവത്തിന്റെ സ്വന്തം നാട്ടില്‍!

* * * * * * *
സത്യത്തില്‍, ഇപ്പോള്‍ നടക്കുന്നതു തങ്ങളുടെ ചെറുത്തുനില്‍പ്പു മാത്രമാണെന്ന മാര്‍ക്സിസ്റ്റു വാദം പൊളിക്കാന്‍ ഇത്രയും നീണ്ട വിശദീകരണത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. നിസാരമായ ചില ചിന്തകള്‍ മാത്രം മതി.

ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ ഏകപക്ഷീയമായി മാര്‍ക്സിസ്റ്റുകളെ ആക്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ?

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഏറ്റവും സ്വാധീനവും സായുധനീക്കങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള കണ്ണൂരില്‍ത്തന്നെ അത്തരമൊരു "ഏകപക്ഷീയമായ" ആക്രമണത്തിന്‌ അവര്‍ മുതിരുമെന്നു കരുതാമോ?

ആഭ്യന്തരവകുപ്പും പോലീസും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കയ്യില്‍ - പ്രത്യേകിച്ചു കണ്ണൂര്‍ ലോബിയുടെ കയ്യില്‍ - എത്തിപ്പെടുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്‌?

മറ്റുള്ളവര്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യമനുവദിക്കാതെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക എന്ന മാര്‍ക്സിസ്റ്റു ശൈലിയുടെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങള്‍ കേരളത്തിന്റെ - പ്രത്യേകിച്ചു കണ്ണൂരിന്റെ ചരിത്രത്തില്‍ നിന്ന്‌ എടുക്കാവുന്നതല്ലേ?

ഇവിടെ - സത്യത്തില്‍ എങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. 'ചെറുത്തുനില്‍പ്പാ'ണെന്നു വാദിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കടക്കം അറിയാമത്‌. ഒരു പക്ഷേ, അണികള്‍ക്കിടയില്‍ ദേശാഭിമാനിയുടെ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതെങ്കിലും ശുദ്ധഹൃദയര്‍ മാത്രമാവും 'ചെറുത്തുനില്‍പ്പുവാദം" വിശ്വസിച്ചുപോയിട്ടുണ്ടാവുക.

ഒന്നുകൂടിയാലോചിച്ചാല്‍, ഇത്തരം ചോദ്യങ്ങളുടെ പോലും ആവശ്യമില്ല. ചെറുത്തുനില്‍പ്പൊന്നുമല്ല തങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം എന്ന്‌ മാര്‍ക്സിസ്റ്റു നേതൃത്വം തന്നെ വളരെ പണ്ടു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്‌മുറിയില്‍കയറി വെട്ടിക്കൊന്ന അന്നു വൈകിട്ടു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകനേക്കൂടി മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഭ്രാന്തമായ ഈ കൊലപാതകവാസനയേക്കുറിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഒരു മാര്‍ക്സിസ്റ്റു നേതാവു പറഞ്ഞതിങ്ങനെയാണ്‌.

"ഫാസിസ്റ്റുകളെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല".

ഇവിടെ 'ഫാസിസ്റ്റുകള്‍' എന്നത്‌ 'ബി.ജെ.പി.ക്കാര്‍' എന്നു തിരുത്തി വായിക്കുക. അത്തരമൊരു ലേബലിന്‌ എന്തടിസ്ഥാനമാണുള്ളത്‌ എന്നു ചോദിക്കരുത്‌. എന്തിന്റെ പേരിലായാലും ശരി - കുറേ മനുഷ്യരെ ഉന്‍മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ എന്താണധികാരം എന്നും ചോദിക്കരുത്‌. അവരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്‌. ബി.ജെ.പി.ക്കു പകരം മറ്റാരെങ്കിലുമാണ്‌ മാര്‍ക്സിസ്റ്റ്‌ അപ്രമാദിത്വത്തെയും അടിച്ചമര്‍ത്തലുകളെയും ചെറുക്കാന്‍ ശക്തിപ്രാപിച്ചുവരുന്നത്‌ എന്നുണ്ടെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും ലേബല്‍ ഉപയോഗിച്ചേനെ. പൊതുവില്‍പ്പറഞ്ഞാല്‍ - ആ വാചകം ഇങ്ങനെ തിരുത്തിവായിക്കാം.

"ഞങ്ങളുടെ എതിര്‍പക്ഷത്തുവരുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല"!

'മനുഷ്യനെ മയക്കുന്ന കറുപ്പ്‌' ചിലപ്പോളെങ്കിലും നല്ലതാണെന്നു തോന്നിപ്പോകുന്നു. ഇമ്മാതിരി അടിച്ചമര്‍ത്തലുകള്‍ ഒരു പരിധിവിട്ടുകഴിയുമ്പോള്‍ - കുറ്റബോധത്തിന്റെ ഒരു ചെറിയ തുടിപ്പെങ്കിലും മനസ്സിലുണ്ടാക്കും ആ കറുപ്പ്‌. ഇതിനേക്കാള്‍ ഭേദമാണ്‌ - എന്തുകൊണ്ടും!

* * * * * * * *
വാല്‍ക്കഷണങ്ങള്‍:-

പണ്ടൊരിക്കല്‍, മാര്‍ക്സിസ്റ്റുവാരികയായ "People's Democracy"-യുടെ ഒരു ലക്കത്തില്‍ കണ്ട ഒരു കാര്യം ഓര്‍ത്തുപോകുകയാണ്‌. ആന്ധ്രാപ്രദേശിലെ പഞ്ചായത്തെ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനത്തിന്റെ അവസാനഭാഗത്തുകണ്ട ചില വരികള്‍ ഇങ്ങനെയൊക്കെ:-

We lost 13 ZPTC and 64 MPTC seats comparing with the past elections......

....the results revealed our weakness in transforming our popularity into votes due to lack of party machinery in all places.

ലേഖനം അവസാനിപ്പിച്ചുകൊണ്ടുള്ള രണ്ടു വാചകങ്ങള്‍ ഇങ്ങനെയൊക്കെ.

It is clear that out party mass base is still weak. Only with the unleashing of militant struggles in a big way, our base will be strengthened.

പാര്‍ട്ടി നയം തന്നെ ഏതാണ്ട്‌ അങ്ങനെയൊക്കെയാണ്‌! പാര്‍ട്ടി വളര്‍ത്തുന്ന ശൈലി കൊള്ളാം. ഇഷ്ടം പോലെ വളരട്ടെ.

പക്ഷേ, പാര്‍ട്ടിബേസ്‌ അത്യാവശ്യം സ്ട്രോംഗ്‌ ആയിക്കഴിഞ്ഞിട്ടുള്ള സ്ഥലങ്ങളിലും "militant" രീതികളൊക്കെയാണ്‌ "unleash"ചെയ്യപ്പെടുന്നതെങ്കില്‍, "struggle" ചെയ്യുന്നത്‌ മറ്റുള്ളവരായിരിക്കും എന്നതാണൊരു വ്യത്യാസം.

* * * * *

'ചിന്ത' എന്നത്‌ ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - അത്യാവശ്യഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക്‌ എടുത്തുപയോഗിക്കാവുന്ന ഒരു ആയുധം കൂടിയാണ്‌.

* * * * *
അനുബന്ധപോസ്റ്റുകള്‍:-
(1) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(2) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!
(3) കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത

35 comments:

Unknown said...

Well written stuff...!!!
Thanks Nakulan for pointing out the darker side of Marxism…
Write more... All the best.

മരത്തലയന്‍ പട്ടേട്ടന്‍ said...

നന്നായി എഴുതിയിട്ടുണ്ട് . മാര്‍ക്സിസ്റ്റുകാരുടെ ഗീബത്സിയന്‍ തന്ത്രം എല്ലാവര്‍ക്കുമറിയാം . എന്നാലും ഇങ്ങനെയെഴുതാന്‍ ഒരാള്‍ വേണമല്ലോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് വലിയ പാര്‍ട്ടി . മറ്റ് സംസ്ഥാനങ്ങളിലും അവര്‍ നാമമാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട് . അവിടെയൊക്കെ ബി.ജെ.പി.യോ മറ്റ് പാര്‍ട്ടികളോ ശക്തരാണ് . എന്നിട്ടും അവിടെയൊന്നും മാര്‍ക്സിസ്റ്റുകള്‍ക്ക് യാതൊരു പോറലും ഏല്‍ക്കേണ്ടി വരുന്നില്ല . തങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ പ്രതിയോഗികളെ കൊന്നും ആക്രമിച്ചും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു . മാര്‍ക്സിസ്റ്റുകള്‍ക്ക് ശക്തിയില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ആരേയും ഭയപ്പെടേണ്ടിവരുന്നുമില്ല . ഡല്‍ഹി സംഭവം ഒരു സൂചനയാണ് . തങ്ങള്‍ക്ക് എവിടെ വെച്ചെങ്കിലും തിരിച്ചടി കിട്ടുമെന്ന് കണ്ടാല്‍ നേതാക്കള്‍ അണികളെ അടക്കി നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം .

ചിതല്‍ said...

നല്ല വിവരണം. അടിപൊളി ഭാഷയും…
ആദ്യമായി ഇവിടെ മരണപ്പെടുന്നത് മനുഷ്യര് ആണെന്ന് മറക്കാതിരിക്കുക. എല്ലാവരും….

വായിച്ച് കഴിഞ്ഞപ്പോള് എനിക്ക് ചില സംശയങ്ങള്.
എത്രയൊക്കെ പറഞ്ഞാലും കേരളത്തിലെ ജനങ്ങളെ എന്നും പറ്റിക്കാന് ആര്‍ക്കും പറ്റില്ല. ഈ സത്യം ഞാന് വിശ്വസിച്ച് കൊണ്ടാണ് എന്റെ ബാക്കി സംശയങ്ങള്.
1 കണ്ണൂരില് 60% മുകളിലും മാര്‍കിസ്റ്റ് അനുഭാവികളാണ് എന്ന് m.t. രമേശ് പറയുന്നു. ആദ്യമായിട്ട് പി.ടി ശശി പറഞ്ഞപ്പോലെ കണ്ണൂരിനെ അവര് തന്നെ അശാന്തി പടര്‍ത്തിയാല് അവര്‍ക്ക് തന്നെയല്ലേ ബുദ്ധിമുട്ട്. ഒരു ജനങ്ങള്‍ക്കും മര്യാദക്ക് ജീവിക്കാന് ആ കാലത്ത് അവിടെ സാധിക്കില്ല. ഏറ്റവും കൂടുതല് അനുഭാവികളുള്ള അവര്‍ക്ക് തന്നെയല്ലേ അതിന്റെ അധിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരിക.
2 ഈ 60%ല് 55% ഈ കൊലപാതക രാഷ്ട്രീയം വെറുക്കുന്നു എന്നത് ഉറപ്പാണ്. അത്ര മനസ്സ് മുരടിച്ചവരല്ല മലയളികള്.
ഇത്ര കാലങ്ങളായിട്ടും(അക്രമണപരമ്പരകളുടെ തുടക്കം മുതല്) മാര്‍ക്സിറ്റുകാര് ഈ രീതിയിലാണ് ശത്രുകളെ കണ്ണൂരില് എതിര്ത്തെതെങ്കില് ഈ
നിലയില് ആ പാര്ട്ടി വളര്ന്നതെങ്കനെ? കേരളത്തിലെ മറ്റെരു ജില്ലയിലും ഈ പാര്ട്ടിക്ക് ഇത്ര ശക്തിയില്ലല്ലോ.?
3 നകുലന് പറഞ്ഞ് വന്നതില് നിന്ന് bjp ക്കാര് ആണ് ഇവിടെ എപ്പോയെങ്കിലും പ്രതികരിച്ചത്. എന്നിട്ടും എന്ത് കൊണ്ടാണ് കണ്ണൂരില് ആ പാര്ട്ടിക്ക് രക്തസാക്ഷികള് മറ്റ് പാര്ട്ടികളെ അപേക്ഷിച്ച് ഇത്ര കൂടുതല്..?
4. കണ്ണൂരിന്റെ ചരിത്രം അവര്ക്കറിയാവുന്നതിനേക്കാള് മറ്റാര്ക്കാണ് കൂടുതല് അറിയുക.? എന്നിട്ട് ഇന്നും അവിടുത്തെ ജനങ്ങള് എന്തുകെണ്ട് ആ പാര്ട്ടിയില് ഇത്ര വിശ്വസിക്കുന്നു.?

പിന്നെ എഴുതുന്നയാളുടെ രാഷ്ട്രീയചായ്‌വ്‌ ആദ്യം അറിഞ്ഞിട്ടേ മറുപടി പറയൂ എന്ന ശാഠ്യമുണ്ടെങ്കില് പറയാം പഠിക്കുന്ന കാലത്ത് sfiയില് പ്രവര്ത്തിച്ചിരുന്നു(കണ്ടാല് ഓടിയൊളിക്കേണ്ട ആ sfi). പക്ഷേ എന്റെ ചിന്ത എന്റെ തലയില് നിന്ന് വരുന്നത് തന്നെയാണ്.
എന്നാലും എല്ലാ കലാപത്തിലെ മരണങ്ങളും, എല്ലാ രാഷ്ട്രീയ കൊലപാതങ്ങളിലും മരണപ്പെടുന്നത് എന്റെ കൂട പിറപ്പുകളാണെന്ന് കരുതുന്ന ഒരാള്…
അവരുടെ മരണ്ണങ്ങളെ എല്ലാ രാഷ്ട്രീയകാരും മുതലക്ണ്ണീര് ഇറക്കുന്നു. നിങ്ങളുടെ എഴുത്തും അങ്ങനെ തോന്നി എനിക്ക്…
സ്നേഹത്തോടെ

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

കണ്ണൂര്‍ കലാപം വിക്കിയില്‍‍
വരെ സ്ഥാനം പിടിച്ചിരിക്കുന്നു. ഒറ്റക്കാര്യം മാത്രമെ എനിക്കു പറയാനുള്ളൂ, മരിച്ചവരെല്ലാവരും, പാര്‍ട്ടി വ്യത്യാസമില്ലാതെ, വളരെ വളരെ പാവപ്പെട്ടവര്‍, നിത്യവൃത്തികൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരായിരുന്നു. എന്തൊക്കെ ന്യായം പറഞ്ഞാലും, എന്തൊക്കെ വസ്തുതകള്‍ നിരത്തിയാലും, ഒരു കൊലപാതകത്തിനും അതൊരു ന്യായീകരണമാവില്ല.

Joker said...

ശ്രീ.നകുലന്‍ ആശാനെ

ആദ്യമേ പറയട്ടേ ഞാന്‍ ഒരു സി.പി.എം കാരനോ പേരിനെങ്കിലും ഞാന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല.

സ്നേഹിതാ, താങ്കള്‍ എന്താണ് പറണ്‍ജു വരുന്നത്.സി.പ്.എം കാര്‍ വെറുതെ കുറെ പാവം RSS കാരെ വെറുതെ കൊന്നു എന്നാണോ ? അതോ RSS ന്റെ വര്‍ഗ്ഗീയ കുത്സിത പ്രവര്‍ത്തനങ്ങളുടേ പ്രവര്‍ത്തന ഫലമാണോ ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ ? സ്നേഹിതാ ഞാനൊന്നു ചോദിക്കട്ടെ RSS ന്റെ കല്പിത ലക്ഷയം തന്നെ അക്രമമല്ലേ ? ഗുജറാത്തിലും മഹാരാഷ്ട്രയിലും അടക്കമുള്ള ബി.ജെ.പിയും ഇതര സംഘ് പരിവാര്‍ സംഘടനകള്‍ ഉള്ളിടത്തെല്ലാം അക്രമങ്ങളും അശാന്തിയും തന്നെയല്ലേ ഉള്ളത്.ഇവര്‍ എന്നാണ് സമാധാനത്തിന്റെയും സഹനത്തിന്റെയും വക്താക്കള്‍ ആയത്.

ബാബരിമസ്ജിദും, തുടര്‍ന്ന് മുംബയില്‍ നടന്ന കലാപങ്ങളും,ഗുജറാത്തും, മീറത്തും,ഭീവണ്ടിയും എല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ അല്ലേ.

(മേല്പറഞ്ഞ കലാപങ്ങള്‍ക്ക് കാരണങ്ങളായ സംഭവങ്ങള്‍ ഞാന്‍ വിസ്മരിക്കുന്നില്ല) പക്ഷെ നല്ലപിള്ള ചമയുന്ന RSS നേതാക്കളുടേ അധരവ്യായാമം കേള്‍ക്കുമ്പോഴാണ് ചിരി വരിക.സമധാനത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണത്രെ RSS.

മറ്റ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിച്ച പോലെ തന്നെ നിരോധിക്കേണ്ട സംഘടന തന്നെയാണ് RSS ഉം.ഇനിയും ഈ ശല്യമുണ്ടാക്കുന്ന ക്യമിയെ എന്ത് കൊണ്ട് സര്‍ക്കാര്‍ നിരോധിക്കുന്നില്ല എന്നതാണ് അതിശയം.കേരളാത്തിലെ ജില്ലകള്‍ തോറും പഞ്ചായത്തുകള്‍ തോറും ശാഖകള്‍ നടത്തി ഹാഫ് ട്രൌസറും ഉടുത്ത് വടിയും വാളും ചുഴറ്റി അഭ്യാസം നടത്തുന്ന RSS കാരന്‍ ആരെ കൊല്ലാനാണ് ഈ അഭ്യാസം നടത്തുന്നത്.മുസ്ലിംഗളേയോ അതോ സി,പി,എം കാരെയോ.

പ്രിയപ്പെട്ട മനസ്സിന് വര്‍ഗ്ഗീയതയുടെ അന്ധത ബാധിച്ച RSS സ്നേഹിതന്മാരെ,നിങ്ങള്‍ രാമരാജ്യം സ്വപ്നം കാണുന്നവര്‍ ആണെങ്കില്‍ രാമായണതിന്റെ പിതാവ് പറഞ്ഞത് വീണ്ടും ഓര്‍മിപ്പിക്കട്ടെ “മാനിഷാദ” അക്രമം വെടിയൂ.ശാഘകള്‍ വെടിയൂ, പുലര്‍ച്ചെ എണീറ്റ് വടിയും വാളും എടുത്ത് എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നതിന് പകരം സാരോപദേശ കഥകള്‍ വായിക്കൂ.മനസ്സില്‍ ശാന്തി നിറക്കൂ.

RSSന്റെ സ്വഭാവം കേരളത്തിലെ എന്നല്ല ഈ ഇന്ത്യാ മഹാരാജ്യതിലെ ഓരോ കൊച്ചു കുട്ടിക്കും അറിയാം.നിങ്ങളുടേ വായ്താരിയില്ല് അല്ല കാര്യം.ചെയ്തികളിലാണ്.വെട്ടേറ്റു വീഴുന്ന ഓറോ RSS കാരനും നഷ്ടമാവുന്നത് അവന്റെ എല്ലാമാണ്.

ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവന്‍ ഇപ്പോഴും മനസ്സില്‍ സൂഖിക്കുന്ന പുണ്യം കൊണ്ട് തന്നെയാണ് കേരളാത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മത സൌഹാര്‍ദ്ദം.RSS കാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും അതിന് ചെറിയ ചെറിയ പോറലുകളേ ഇപ്പോഴും അവര്‍ക്ക് ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.അവരുടേ സ്വപ്നം കലുശിതമായ കേരളാമാണ്.

ഗുജറാത്ത് മോഡല്‍ കേരളത്തിന് ശ്രമിക്കുന്നു എങ്കില്‍ അത് പാഴാണ് എന്റെ RSS സുഹ്യത്തുക്കളെ.സമാധാന പ്രിയരായ ഹിന്ദു സുഹ്യത്തുക്കളും , ഇവിടെയുള്ള ഇടതു പക്ഷവും അതിന് സമ്മതിക്കില്ല തീര്‍ച്ച.

വാല്‍കഷ്ണം : അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നത് ഒരു പഴഞ്ചൊല്ല്. കണ്ണൂരില്‍ തോറ്റതിന് ഡല്‍ഹിയില്‍ എന്ന് മാറ്റാമോ അത് ?

Unknown said...

ജോക്കര്‍,

താങ്കള്‍ പറഞ്ഞതൊന്നുമല്ല ഞാന്‍ പറഞ്ഞത്‌. വായിക്കുന്നതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്.

(1) ഇപ്പോള്‍ കണ്ണൂരില്‍ നടന്നതിനെ “ചെറുത്തു നില്‍പ്പ്‌“ എന്നു വ്യാഖ്യാനിക്കുന്ന സി.പി.എം. നേത്രുത്വത്തിന്റെ അവകാശവാദങ്ങള്‍ ചിന്താശേഷിയുള്ളവര്‍ സമ്പൂര്‍ണ്ണമായി തള്ളിക്കളയുനതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നാണ് ഇവിടെ വിശദീകരിക്കുന്നത്‌. കണ്ണൂരില്‍ നടന്നത്‌ സംഘപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരമാവധി പേരെ ഉന്‍‌മൂലനം ചെയ്യുവാനായി - സി.പി.എം. തങ്ങളുടെ ഭരണാ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു കൊണ്ട് ആസൂത്രിതമായി നടത്തിയ കലാപമായിരുന്നു. ഇതിലെ വേട്ടക്കാര്‍ ഇതു മുന്‍‌കൂട്ടി ആസൂത്രണം ചെയ്തതുമാണ് - ഇരകള്‍ ഇതു മുമ്പേ പ്രതീക്ഷിച്ചതുമാണ്. ഇതെല്ലാം തെളിവുകള്‍ എണ്ണമിട്ടു നിരത്തി സമര്‍ത്ഥിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്‌. അതിനെ ഖണ്ഡിക്കുവാന്‍ താങ്കള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല.

ഇതെല്ലാം അക്ഷരം പ്രതി ശരിവയ്ക്കുന്ന മട്ടിലുള്ള കാര്യങ്ങളാണ് ഇന്ന് ഹൈക്കോടതിയും പറഞ്ഞത്‌. ഇവിടെ സത്യം വളരെ തെളിഞ്ഞിരിക്കുന്നതു കൊണ്ട്‌ ഖണ്ഡിക്കുക എളുപ്പമല്ല.

ഒരര്‍‍ത്ഥത്തില്‍ താങ്കളുടെ കമന്റിലൂടെ താങ്കളും ഇതെല്ലാം അംഗീകരിച്ചു തന്നിരിക്കുകയാണ്. ആര്‍.എസ്.സ്.കാരെ കൊല്ലുന്നതിനുള്ള ന്യായീകരണം ചമ്യ്ക്കാന്‍ ബദ്ധപ്പെടുന്നതുപോലെ തോന്നുന്നു. “എല്ലാവര്‍ക്കും അറിയാവുന്നതല്ലേ” എന്നൊരു നിലപാടല്ലാതെ, കണ്ണൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കിയത്‌ എന്തിനാണെന്നോ അതിനെ “ചെറുത്തുനില്‍പ്പ്‌“ എന്നു വിളിക്കുന്നതു‍ ശരിയാണോ എന്നോ വ്യക്തമാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടില്ല. “കണ്ണൂരില്‍ തോറ്റു” എന്നു താങ്കളെഴുതുന്നതിനെ, 'കലാപം വിജയകരമായി നടപ്പില്‍ വരുത്തി പരമാവധി പേരെ കൊന്നൊടുക്കാന്‍ സാധിച്ചല്ലോ' എന്നൊരു ക്രൂരമായ വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതായി മാത്രമേ കാണാനാവൂ. ചുരുക്കിപ്പറഞ്ഞാല്‍, ഈ പോസ്റ്റിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ നാം തമ്മില്‍ വിയോജിപ്പില്ലെന്നു തോന്നുന്നു.

(2) സംഘത്തേക്കുറിച്ച് താങ്കള്‍ക്കു സ്വന്തം മനസ്സില്‍ത്തോന്നുന്ന പല കല്പനകളും സ്വപ്നങ്ങളും മറ്റും ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നതിന് ഇപ്പോള്‍ മറുപടി പറയാന്‍ ഒരുങ്ങുന്നില്ല. കുറേക്കുടി വിശാലമായ ഭാവനയുള്ളവര്‍ക്ക്‌ ചിലപ്പോള്‍ കുറേക്കൂടി സങ്കല്പിച്ചു കൂട്ടാന്‍ കഴിഞ്ഞേക്കാം. അതിന്റെയൊക്കെ പിന്നാലെ പോയി പ്രതിരോധിക്കുന്നതു ബുദ്ധിശൂന്യവുമാണ്. എനിക്കതിന്റെ ആവശ്യവുമില്ല.

എന്നാലും, ‘കലുഷിതമായ കേരളമാണവരുടെ സ്വപ്നം’ എന്നൊക്കെയുള്ള വാദങ്ങളിലെ യുക്തിരാഹിത്യവും - അതൊക്കെ നിര്‍ലജ്ജം അവതരിപ്പിക്കുവാന്‍ ആളുകള്‍ ഇപ്പോളും തയ്യാറാകുന്നതുമൊക്കെയോര്‍ത്ത്‌ തുടര്‍ന്നും അത്ഭുതം കൂറാതെയും വയ്യ. ശാഖകളില്‍ ആളെക്കൊല്ലാന്‍ അഭ്യാസം കളിക്കുന്നുവെന്ന പരമാബദ്ധമാണ് എന്റെ മനസ്സിലും ഇപ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍, ഞാനിപ്പോള്‍ ഇങ്ങനെ ചിന്തിച്ചേനെ. താങ്കള്‍ പറഞ്ഞതുപോലെ കണ്ണൂരില്‍ ഇപ്പോള്‍ ‘ജയിച്ചതു’മാത്രമല്ല - ഇടതുഭരണം വന്നതിനു ശേഷം മാര്‍ക്സിസ്റ്റുകള്‍ ഒരുപാടു സ്ഥലങ്ങളില്‍ ആളെക്കൊന്നു ജയിച്ചല്ലോ. അവരുടെ കാര്യത്തില്‍, അവര്‍ക്കെന്താ ആളെക്കൊല്ലാന്‍ എവിടെയെങ്കിലും പരിശീ‍ലനം കൊടുക്കുന്നുണ്ടോ? പാര്‍ട്ടി ഓഫീസിന്റെ ഉള്ളറകളിലോ മറ്റോ? ഇല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണവര്‍ക്കു കേരളത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും അക്രമവും കൊലപാതകവുമൊക്കെ നടത്താന്‍ സാധിക്കുന്നത്‌?

സംഘടിതമായ ഒരു ആക്രമണത്തിനു പിന്നില്‍ അത്രയ്ക്കു പരിശീലനത്തിന്റെയൊന്നും ആവശ്യമില്ലെന്നാണെങ്കില്‍ ആ ചോദ്യം ഞാന്‍ പിന്‍‌വലിക്കുന്നു. പിന്നെന്താണ് ഇത്തരം സകല തോന്നലുകളും അന്ധവിശ്വാസങ്ങളും സംഘത്തിന്റെ കാര്യത്തില്‍ മാത്രം ബാധകമാവുന്നത്‌ എന്ന മറ്റൊരു ചോദ്യമാവും അപ്പോള്‍ ഉയര്‍ത്തുക.

ഒരു ബി.ജെ.പി. അനുഭാവി
മാത്രമായ എനിക്ക്‌ മറ്റൊരു സംഘടനയായ സംഘത്തേക്കുറിച്ചുള്ള അറിവുകള്‍ സമ്പൂര്‍ണ്ണമാവാനിടയില്ല. ഉള്ള അറിവു ശരിയാണെങ്കില്‍, സംഘശാഖയിലെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ കുറച്ചു സമയം കായികാഭ്യസനം തന്നെയാണ്. ‘നിശ്ശസ്ത്രശാരീരിക്‌‘ - ആയുധമുപയോഗിക്കാത്ത - സാധാരണ ശാരീരികാഭ്യസനമാണത്‌. കണ്ടിട്ടില്ലാത്ത കാര്യത്തേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കാന്‍ എനിക്കവകാശമില്ല. പക്ഷേ, ഇടതുപക്ഷചിന്തകര്‍ക്ക്‌ സംഘകാര്യപദ്ധതിയേപ്പറ്റി കാര്യമായ ഉള്ളറിവില്ല എന്നത്‌ എനിക്ക്‌ ഉറപ്പിച്ചു തന്നെ പറയാന്‍ പറ്റും. പണ്ട്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടി ‘ഗോപാലസേന’ എന്ന പേരില്‍ ഒരു യുവസമൂഹത്തെ സ്രുഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. അതുപോലെ, തൊണ്ണൂറുകളുടെ അവസാനം, കണ്ണൂരിലെ മാര്‍ക്സിസ്റ്റ് ഓഫീസുകളില്‍ കരാട്ടേ പരിശീലനം ഏര്‍പ്പെടുത്തണമെന്നു ചിലര്‍ നിര്‍ദ്ദേശം വച്ചതായുള്ള വാര്‍ത്തകളും ഓര്‍മ്മവരുന്നു. അവിടുത്തെ ചെറുപ്പക്കാര്‍ സംഘശാഖകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്‌ അവിടുത്തെ കായികപരിശീലനം മൂലമാണെന്നും, അതു തടയാന്‍ നമ്മളും അതുപോലെന്തെങ്കിലും ചെയ്യണമെന്നുമൊക്കെയായിരുന്നു വാദം. ഇതൊക്കെ അജ്ഞതയുടെ അപാരതയാണു കാണിക്കുന്നത്‌.

അഭ്യാസം കണ്ടിട്ടൊന്നുമല്ല - ചില ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ സംഘാനുഭാവികളാവുന്നത്‌. വിട്ടുവീഴ്ചയില്ലാത്ത ചില ദേശീയവീക്ഷണങ്ങളാണതൊക്കെ. അതൊക്കെ ‘വിദ്വേഷ’മാണ് എന്നും ‘ഹിന്ദുക്കളല്ലാത്തവര്‍ക്ക്‌ എതിരാണ്‘ എന്നും മറ്റുമുള്ള വാദങ്ങളില്‍ മുറുകെപ്പിടിച്ചതുകൊണ്ടായില്ല. അവരെ പ്രതിരോധിക്കണമെന്നുള്ളവര്‍ ആദ്യം ചെയ്യേണ്ടത്‌ ഇതാണ് - നിരന്തരപീഢനങ്ങള്‍ക്കിടയിലും സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആളുകള്‍ക്കു പ്രേരണ തോന്നുന്ന മട്ടില്‍ എന്ത്‌ ആദര്‍ശമാണ് അവരെ കൂട്ടിയിണക്കുനത് എന്നു കണ്ടെത്തുക. എന്തുകൊണ്ടവര്‍ക്ക്‌ ഭാരത്തത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിദ്ധ്യമുണ്ടാക്കാന്‍ കഴിഞ്ഞു എന്നു കണ്ടെത്തുക. എന്നിട്ട്‌ അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധമുറ തീര്‍ക്കുക. അല്ലാതെ, ഇന്നത്തെ മട്ടില്‍ തൂലികകൊണ്ടും നാവുകൊണ്ടും വാളുകൊണ്ടും മാത്രം അവരെ പ്രതിരോധിക്കുന്നത്‌ ഒരിക്കലും ഫലം കാണില്ല എന്നാണെന്റെ തോന്നല്‍. അതേക്കുറിച്ചൊക്കെയുള്ള ഒരു ആശയസംവാദത്തിന് ഇവിടം വേദിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

(3) ഇടതുപക്ഷവും മറ്റും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തരം അക്രമാസക്തമായ സംഘപ്രതിരോധം ഫലപ്രദമല്ലെന്നു മാത്രമല്ല - വിപരീതഫലമുളവാക്കുകയും ചെയ്യുന്നുണ്ടെന്നു ഞാന്‍ പറയുന്നു. സംഘത്തോടുള്ള അന്ധമായ എതിര്‍പ്പിന്റെ പിന്നില്‍ പല കാപട്യങ്ങളുമുണ്ടെന്ന തോന്നലില്‍ നിന്നാണ് എന്നെപ്പോലുള്ളവരൊക്കെ ആദ്യമായി അവരേക്കുറിച്ചു കൂടുതല്‍ അറിയണമെന്നു ചിന്തിച്ചു തുടങ്ങുന്നത്‌. ഇടതുപക്ഷത്തിന്റെ തീവ്രനിലപാടുകള്‍ തികച്ചും തെറ്റാണെന്ന തിരിച്ചറിവുകള്‍ വര്‍ദ്ധിച്ചു വരുന്തോറും - അത്‌ സംഘത്തോടുള്ള ആഭിമുഖ്യമായി പരിണമിക്കുകയും ചെയ്യും.

ഈയൊരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം തന്നെയെടുക്കൂ. ഞാനിവിടെ കൊടുത്തിരിക്കുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കൂ. മാദ്ധ്യമം, ദീപിക, മംഗളം തുടങ്ങി സംഘത്തോട്‌ യാതൊരാഭിമുഖ്യവുമില്ലാത്ത പ്രത്രങ്ങളില്‍ വന്ന വാര്‍ത്തകളല്ലേ ഏതാണ്ടു മുഴുവനോളവും? അവയെല്ലാം ചേര്‍ത്തുവച്ച്‌ ബന്ധിപ്പിച്ച്‌ ആലോചിച്ചു നോക്കുന്നതിലൂടെ സത്യം തിരിച്ചറിയുക എന്നതു മാത്രമല്ലേ ഇവിടെ നടന്നിട്ടുള്ളൂ? സംഘത്തോട്‌ അന്ധമായ വിരോധം പുലര്‍ത്താത്ത ഒരുമനസ്സുമായി മേല്‍പ്പറഞ്ഞ വാര്‍ത്തകളെല്ലാം ചേര്‍ത്തു വച്ച്‌ ഒന്നു ചിന്തിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളല്ലേ ഇവിടെ പറഞ്ഞിരിക്കുന്നത്‌?

മാര്‍ക്സിസ്റ്റുകള്‍ ചെയ്തതടക്കം സകലകുറ്റങ്ങള്‍ക്കും സംഘത്തിന്റെ തലയില്‍ പഴിചാരിയതിന്റെയും ഉദാഹരണങ്ങള്‍ കൊടുത്തിട്ടില്ലേ? എത്രയോ ഉദാഹരണങ്ങള്‍ ദിവസേനയെന്നോണം നടക്കുന്നു. ഇതൊക്കെ നിരന്തരം കാണുമ്പോള്‍ എന്നെപ്പോലെയുള്ള ഒരാള്‍ക്ക്‌ മനസ്സുകൊണ്ടെങ്കിലും ചിലസമയങ്ങളില്‍ സംഘപക്ഷത്തു നില്‍ക്കാന്‍ തോന്നും. അത്‌ ഇന്നുവരെ ഒരു തെറ്റായിത്തോന്നിയിട്ടില്ല. മാത്രവുമല്ല - ഒരു വശത്ത് സംഘം ദേശീയതാല്പര്യങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തുമ്പോള്‍, മറുവശത്ത്‌ ഇടതുപക്ഷം ലെബനനിലെ പോരാളികള്‍ക്കും മറ്റുമായി രക്തപ്രതിജ്ഞയെടുക്കുന്നതായിട്ടാണു തോന്നുന്നത്‌. ഇറാന്റെ അണുപരീക്ഷണവും ഇസ്രായേലിന്റെ ഉപഗ്രഹം ഇന്ത്യവിക്ഷേപിക്കാമോ എന്നതൊക്കെയുമാണവരുടെ പൊള്ളുന്ന ദേശീയവിഷയങ്ങള്‍. ചൈന പാകിസ്ഥാന് ആയുധം നല്‍കുന്നതിനേക്കുറിച്ച്‌ അവര്‍ക്ക്‌ ആശങ്കയില്ലതാനും! കൂടുതല്‍ രാഷ്ട്രീയം പറയുന്നില്ല. കണ്ണൂരില്‍ - ശവങ്ങളുടെയും അര്‍ദ്ധശവങ്ങളുടെയും കണക്കെടുത്ത്‌ ക്രൂരമായൊരു അവലോകനം നടത്തിയാല്‍ മാത്രമേ മാര്‍ക്സിസ്റ്റുകള്‍ “വിജയിച്ചു” എന്ന മട്ടില്‍ താങ്കളൊക്കെ പറയുന്നതില്‍ അര്‍ത്ഥമുള്ളൂ. ആശയതലത്തില്‍ - അവര്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്‌. ഈ കലാപത്തിന്റെ സമയത്തും അതിനുശേഷവും അവരെ പിന്തുണച്ചവര്‍, എന്തു വന്നാലും അവരെ പിന്തുണയ്ക്കുന്നവര്‍ തന്നെയാണ്. അകന്നുകൊണ്ടിരുന്നവരെ കൂടുതല്‍ അകറ്റിയെന്നതും, സംഘത്തോട്‌ അനുഭാവം പുലര്‍ത്തിത്തുടങ്ങിയിരുന്നവരെ അവരോടു കൂടുതല്‍ ഐക്യദാര്‍ഢ്യമുള്ളവരാക്കി മാറ്റി എന്നതുമല്ലാതെ എന്തു നേട്ടമാണ് ഇവിടെയുണ്ടായത്‌?

ഇപ്പോളിതാ കേന്ദ്രസേനയാവാം എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്നു! ആളുകള്‍ വെട്ടേറ്റു വീണുകൊണ്ടിരിക്കെ അവരിവിടെ അപ്പീലിട്ടു വാദിച്ചു കളിക്കുകയാണ്! ഈ കളി മാര്‍ക്സിസ്റ്റുകളുടെ കൈ വിട്ടുപോയി.

കണ്ണൂര്‍ ‍കലാപം സംഘടിപ്പിച്ചത്‌ ചരിത്രപരമായ മറ്റൊരു മണ്ടത്തരമായി എന്നതില്‍ സംശയമില്ല. ഒരിക്കലും ഊരാനാകാത്ത ഒരു കുരുക്കെടുത്തു കഴുത്തിലിടുകയാണ് മാര്‍ക്സിസ്റ്റുകള്‍ ഇവിടെ ചെയ്തത്‌.

(4) ഡല്‍ഹിയില്‍ സംഭവിച്ചതിനെ “അങ്ങാടിയില്‍ തോറ്റതിന്....“‘ എന്ന പ്രയോഗവുമായി താങ്കള്‍ താരതമ്യം ചെയ്തത്‌ - മുമ്പു പറഞ്ഞതുപൊലെ ഒരു തരം വിജയാഹ്ലാദം മാത്രമാണു കാണിക്കുന്നത്‌. ഒരു ബി.ജെ.പി.ക്കാരനാവട്ടെ മറ്റു ചില പ്രയോഗങ്ങളാവും മനസ്സില്‍ വരിക. “കൊടുത്താല്‍ കൊല്ലത്തും കിട്ടും” - “അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും” മുതലായ പ്രയോഗങ്ങളാവും ഒരു പക്ഷേ അവ.

DYFI നേതാവ്‌ ഒരു സ്കൂള്‍ തലത്തിലുള്ള SFI നേതാവിന്റെ നിലവാര‍ത്തിലേക്ക്‌ താഴ്ന്നുവന്ന്‌ ചില അപക്വപരാമര്‍ശങ്ങള്‍ നടത്തിയതും “ഇതു തീക്കളിയണ്” എന്നു പറയാനിടയായതുമൊക്കെ അവര്‍ പതിച്ചിരിക്കുന്ന (സ്വയം തീര്‍ത്ത)കെണിയുടെ ആഴമാണു കാണിക്കുന്നത്. കണ്ണൂരിലെ സംഘപ്രവര്‍ത്തകരെ കൊന്നു തള്ളുന്നതു കണ്ടു നില്‍ക്കുന്നതിന് ഒരു പരിധിയുണ്ട്‌ എന്ന്‌ സംഘത്തിന്റെയും ബി.ജെ.പി.യുടെയും ദേശീയനേത്രുത്വത്തിനു തോന്നുന്ന മട്ടില്‍ - സ്വന്തം നിലമറന്ന്‌ കളിച്ചു കളിച്ച്‌ അഹങ്കരിച്ചു മുന്നേറിയ മാര്‍ക്സിസ്റ്റുകള്‍ അര്‍ഹിക്കുന്ന ഒരു അവസ്ഥ തന്നെ ഇത്‌. ‘ഇതു തീക്കളിയാണ്’ എന്നു രാജേഷ് പറഞ്ഞതിന്റെ അവസാനം - ‘ഞങ്ങള്‍ക്കതിപ്പോഴാ മനസ്സിലാകുന്നത്‌‘ എന്നുകൂടി മനസ്സില്‍ പറഞ്ഞതുപോലെ തോന്നി.

അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചനടത്തുന്നതിന് എനിക്ക്‌ യാതൊരു താല്പര്യവുമില്ല. ഇവിടെ ഒരു പ്രദേശത്ത്‌‍ നോക്കിനില്‍ക്കെ ആളുകള്‍ മരിച്ചുവീണുകൊണ്ടിരുന്നപ്പോളും - ഭരണകൂടം കയ്യും കെട്ടിനോക്കിനില്‍ക്കുകയല്ല - മറിച്ച്‌ കയ്യടിക്കുക തന്നെ ചെയ്തുകൊണ്ടിരുന്നപ്പോളും - അത്ഭുതകരമായ മൌനം പാലിച്ചുകൊണ്ടിരുന്ന കപടസാംസ്ക്കാരികനായകന്മാരും കൂസിസ്റ്റുകളുമൊക്കെയിതാ ഇപ്പോള്‍ കാറിന്റെ ചില്ലുപൊട്ടിയതിനേക്കുറിച്ചോര്‍ത്തു കണ്ണീരൊഴുക്കുകയും പ്രകടനങ്ങള്‍ നയിക്കുകയുമാണ്. അതിനേക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതു വഴി, മേല്‍പ്പറഞ്ഞമട്ടുള്ളവരുടെ സമൂഹത്തിലേക്ക്‌ സ്വയം ഇറങ്ങിനില്‍ക്കുകയാണ് ഒരുവന്‍ ചെയ്യുന്നത്‌. അതിന് എന്നെയാരെങ്കിലും നിര്‍ബന്ധിച്ചാല്‍ പരമാവധി ഞാന്‍ കുതറിമാറും. മരണശിക്ഷയേക്കാള്‍ വലിയ ശിക്ഷയാണത്‌!

-------
ആശയപരമായ വിയോജിപ്പുകളുണ്ടെങ്കിലും, വ്യക്തിഹത്യയും ഭര്‍ത്സനവുമില്ലാതെ കമന്റെഴുതുകയും കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിന് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. സ്ഥിരമായി വായിക്കുന്നതിനും നന്ദിയുണ്ട്‌.

സ്നേഹപൂര്‍വ്വം.

ഭൂലോകം said...

joker said
"(ആദ്യമേ പറയട്ടേ ഞാന്‍ ഒരു സി.പി.എം കാരനോ പേരിനെങ്കിലും ഞാന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല."

എന്റമ്മൊ!! നമ്മുടെ ജോക്കര്‌ പെട്ടെന്നു നിഷ്പ്ക്ഷനായിപ്പൊയോ? ഇങ്ങനെയൊന്നും പോര, ഒന്നു പ്രവര്‍ത്തിച്ചു നോക്കണം. ഷൂ ഇട്ടവനേ ഷൂവിന്റെ കടിയൈയാന്‍ പറ്റൂ എന്ന് പണ്ടാരോ പറഞ്ഞിരുന്നു.

"(മേല്പറഞ്ഞ കലാപങ്ങള്‍ക്ക് കാരണങ്ങളായ സംഭവങ്ങള്‍ ഞാന്‍ വിസ്മരിക്കുന്നില്ല) "

മറക്കാത്ത ആ കാര്യങ്ങള്‍ ഒന്നു പഞ്ഞു തരാമൊ?

"(ഇനിയും ഈ ശല്യമുണ്ടാക്കുന്ന ക്യമിയെ എന്ത് കൊണ്ട് സര്‍ക്കാര്‍ നിരോധിക്കുന്നില്ല എന്നതാണ് അതിശയം."

ക്രിമികളാണെന്നു വരുത്തി അണലികള്‍ കുറെ പ്രാവശ്യം നിരോധിച്ചു നോക്കിയതാ ജോക്കരെ. പക്ഷെ നടന്നില്ല.

"(കേരളാത്തിലെ ജില്ലകള്‍ തോറും പഞ്ചായത്തുകള്‍ തോറും ശാഖകള്‍ നടത്തി ഹാഫ് ട്രൌസറും ഉടുത്ത് വടിയും വാളും ചുഴറ്റി അഭ്യാസം നടത്തുന്ന RSS കാരന്‍"

ആഹാ ഇവന്മ്മാര്‍ക്ക്‌ എല്ല ജില്ലകളിലും പഞ്ചായത്തിലും ശാഖകളോ? എങ്കില്‍ കൊന്നു തന്നെ തീര്‍ക്കാം അല്ലെ?

"(വാല്‍കഷ്ണം : അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നത് ഒരു പഴഞ്ചൊല്ല്. കണ്ണൂരില്‍ തോറ്റതിന് ഡല്‍ഹിയില്‍ എന്ന് മാറ്റാമോ അത് ?."

അപ്പൊ കണ്ണൂരില്‍ ആരെയൊ തോല്‍പ്പിച്ചു അല്ലെ? അതിന്റെ അര്‍ഥം അവിടെ കൊന്നു തൊല്‍പിച്ചു എന്നു തന്നെ അല്ലേ ജോക്കര്‍.

ദില്ലിയില്‍ ഒരേറു കിട്ടിയപ്പം സര്‍ക്കസ്സ്‌ മുതലാളിയും ജൊക്കര്‍മാരൂം ജനാധിപത്യത്തെക്കുറിച്ചും അക്രമരാഷ്ടീയത്തെക്കുറിച്ചും സംസാരിക്കുന്നതു കണ്ടപ്പോല്‍ താങ്ങള്‍ കോമഡി മറന്നു കരഞ്ഞുകാണും എന്നു കരുതുന്നു. കേരളത്തില്‍ സര്‍ക്കസ്സ്‌ മുതലാളിമാര്‍ cpiയുടെതുള്‍പ്പെടെ ആക്രമിച്ച ആക്രമിച്ച പാര്‍ട്ടി ഒാഫീസുകള്‍ എത്രയെന്നു താങ്ങള്‍ക്കറിയാന്‍ വ്ഴിയില്ല.

തങ്ങളുടെ എതിരാളികളെ കൊന്നു തോല്‍പ്പിക്കുന്ന സര്‍ക്കസ്സ്‌ മുതലാളിയെയാണു നകുലേട്ടന്‍ ഈ പോസ്റ്റില്‍ തുറന്നു കാട്ടിയിരിക്കുന്നത്‌. അത്‌ മുഴുവനും താങ്ങള്‍ വായിച്ചിട്ടില്ലെന്നു മനസ്സിലായി. വായിച്ചു നോക്കിയതിനു ശേഷം അതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടൂ.

ഓ അതൊക്കെ മെനക്കേടാ അല്ലെ? ഇതൊക്കെ നിക്ഷേധിക്കാന്‍ പറ്റാത്ത തെളിവുകളാണല്ലൊ.

ഒരു വഴിയുമില്ലാതെ വരുമ്പോള്‍ ഗുജറാത്ത്‌, വര്‍ഗ്ഗിയവാദി എന്നെല്ലാം പറഞ്ഞങ്ങുപോകാന്‍ എന്തൊരു രസ്സ്മാണന്നൊ...

വാല്‍കക്ഷണം: അരിയെത്ര... പയറഞ്ഞാഴി...ഗുജറാത്ത്‌ എടങ്ങഴി...

Unknown said...

ഇപ്പോള്‍ കിട്ടിയ ചില വാര്‍ത്തകള്‍:-

ഒന്നാമത്തെ വാര്‍ത്ത:-
സംസ്ഥാനപോലീസ്‌ രാഷ്ട്രീയക്കാരുടെ കളിപ്പാവയാണോ എന്നു ഹൈക്കോടതി ചോദിച്ചിരിക്കുന്നു. ആവശ്യമെങ്കില്‍ തലശ്ശേരിയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും.

കൊള്ളാം - ഇവിടെ നീതിക്കു വില നശിച്ചിട്ടില്ല. ഈ നാട്‌ ഇനിയും സമ്പൂര്‍ണ്ണമായി കുട്ടിച്ചോറായിട്ടില്ല. രാഷ്ട്രീയക്കാര്‍ തന്നെ കുറ്റവാളികളാവുമ്പോള്‍ ജനത്തിനു സമീപിക്കാന്‍ ഇവിടെ ജുഡീഷ്യറിയുണ്ട്‌.

രണ്ടാമത്തെ വാര്‍ത്ത:-
തലശ്ശേരിയില്‍ കേന്ദ്രസേനയെ വിന്യസിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം!!!!!

കൂടെ ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുമുണ്ട്‌. കോടതി തോന്നിയതു വിളിച്ചു പറയുകയാണ്‌ - ജഡ്ജി പരിധി വിട്ടു പോയിരിക്കുന്നു!

ഇല്ല - രക്ഷപെട്ടിട്ടില്ല. നാടിതു വരെ പൂര്‍ണ്ണമായും കുട്ടിച്ചോറായിട്ടില്ല എന്നേയുള്ളൂ. പക്ഷേ അങ്ങനെയാക്കാനുള്ള നിരന്തരശ്രമങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേന്ദ്രസേനയെത്തിയെന്നു വച്ച്‌ ആര്‍ക്കാണ്‌ - എന്താണു നഷ്ടമെന്നും - അതിനെ ആരാണ്‌ - എന്തിനാണ്‌ ഭയക്കുന്നതെന്നും - എന്തിനാണ്‌ ആ നീക്കത്തെ എതിര്‍ക്കുന്നതെന്നും ആലോചനാശേഷിയുള്ളവര്‍ ചിന്തിച്ചുനോക്കട്ടെ.

വലിയ രാഷ്ട്രീയപരിജ്ഞാനമൊന്നുമില്ലാത്ത പാവം ജനങ്ങളെ സംബന്ധിച്ചിടത്തോളം - തീരുമാനമെടുക്കാന്‍ വളരെയെളുപ്പമാണ്‌. സി.പി.എമ്മുകാരും ആക്രമണ ഭീഷണി നേരിടുന്നുണ്ടെങ്കില്‍പ്പിന്നെ കൂടുതലൊന്നും ആലോചിക്കാനില്ലല്ലോ. എത്രയും പെട്ടെന്നു കേന്ദ്രസേന വരട്ടെ എന്നങ്ങു വിചാരിക്കണം!

അതൊരു ലളിതമായ യുക്തിയാണ്‌. സാധാരണക്കാരന്റെ യുക്തി. രാഷ്ട്രീയ അടവു നയങ്ങളൊക്കെ എന്നും സാധാരണക്കാരന്റെ 'പരിധി വിട്ടു പോയ'തായാണു ചരിത്രം! അവനെന്തറിയാം? പാവം.

മായാവി.. said...

ഓഎന്‍വി എന്ന പന്നപ്പരട്ട ഈ സിപിഎം അക്രമങ്ങളെ ന്യായീകരിച്ചത്, ഇങ്ങനെയാണ്..എഴുതുകാരന്‍ സമൂഹത്തിലെ പ്രശ്നങ്ങളോട് അഭിപ്രയത്തിലൂടെയല്ല പ്രതികരിക്കേണ്ടത് എന്നൊക്കെപ്പറഞ്ഞ്...(മാധ്യമത്തിലായിരുന്നു, ഇപ്പൊ എന്റെമുന്നിലാപ്പത്രമില്ല ) അവനെപ്പോലെയുള്ള എച്ചിലുനക്കികളാണ്‌ മാര്ക്സിസ്റ്റ്പാര്ട്ടിക്ക് പുണ്യാളവേഷംകൊടുക്കുന്നത്, അത്തരം എച്ചിലുനക്കികളെ ബുദ്ധിജീവി(ഭ്..ഫാ..ബുദ്ധിയില്ലാത്തജന്തു, അല്ലെങ്കില്‍ കുരുട്ട് ബുദ്ധിജിവി)ന്നൊക്കെ വിശെഷിപ്പിച്ച് മാര്ക്സിസ്റ്റ് ജിഹ്വകള്‍ റിപ്പോര്ട്ടര്മാരെഴുതുന്നത് വിവരമില്ലാത്ത നിഷ്പക്ഷപത്ര-മാധ്യമങ്ങളെഴുതുന്നത് കാണൂമ്പോള്‍ കലിവരും.

മായാവി.. said...

ചിതലെ, താങ്കളെപ്പോലെതന്നെ എല്ലാ മാര്ക്സിസ്റ്റ്കാരും പറയുന്ന ഒന്നാണ്‌ അവഋചിന്തിക്കുന്നു എന്നത്, അത് കോഴിയുടെമുലപോലെയാണ്‌. ഞാന്‍ കണ്ണൂറ്ക്കരനാണ്, താങ്കളുടെ ചിന്താഗതി സ്വതന്ത്രമാണെങ്കില്‍ കണ്ണൂറിലെ കൂതുപറന്പ്, തലശ്ശേരിഭാഗങ്ങളിലെ ഏതെങ്കിലുമ്-പാര്ട്ടിഗ്രാമത്തില്‍ അടുപ്പിച്ച് രണ്ട്ദിവസംപോകുക ചുമ്മ ബസ് സ്റ്റോപ്പില്‍ ബസ്സ് കാത്ത് നില്ക്കുക..എന്നിട്ട് ബാക്കിയെഴുതുക. പിന്നെ അവര്ക്ക് ശക്തിയുള്ളിടത്ത് അശാന്തിയുണ്ടാക്കുന്നതെന്തെന്നല്ലെ, ചിതലിനെപ്പോലുള്ളവര്‍ തന്നെ..
മറ്റുള്ളവരെ അക്രമിച്ചശേഷം അത് സ്വയരക്ഷക്ക് ചെയ്ത്തതാണെന്ന് പറഞ്ഞ്നടന്നാല്‍ ചിതലിനെപ്പോലുള്ളവര്‍ വിസ്വസിക്കും എന്ന് നേതാകള്ക്കറിയാം. ഞാനും ക്കരനായിരുന്നു, പണ്ട് നാദപുരത്ത് കണാരനെ വണ്ടി തടഞ്ഞ സംഭവം തലശ്ശേരി മേലൂര്‍ എന്ന മാര്ക്സിസ്റ്റ് കോട്ടയില്‍ നിക്കുമ്പോള്‍ സഖാകള്‍ ജീപ്പില്‍ വിളിച്ച് പറഞ്ഞ് പോകുന്നത് ഇങ്ങനെയായിരുന്നു" സഖാക്കളെ നമ്മുടെ കണാരന്‍ സഖാവിനെ മൃഗീയമായക്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു ഇതിനെതിരെ പ്രതികരിക്കുക.."എന്ന്‌. എന്നാല്‍ പിന്നെ, സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞാന്നാണ്‍ ചിന്തിക്കന്‍ തുടങ്ങിയതും, എന്തിനാണിവരിങ്ങനെ കള്ളം പറയുന്നതെന്നലോചിച് സ്വതന്ത്രനായതും, യിലെങ്ങനും പ്രവര്ത്തിക്കന്‍ പോയിരുന്നെങ്കില്‍ പാര്ട്ടിവിട്ടവരെ എന്താണ്‌ചെയ്യുമ്ന്നതെന്നറിയാമായിരുന്നല്ലൊ, നല്ലകാലത്തിന്‌ യില്‍ പ്രവര്ത്തിച്ചിരുന്നില്ല.
മറ്റുള്ളപാര്ട്ടികളെ ഒരിക്കലും മാര്ക്സിസ്റ്റ്പാര്ട്ടിക്ക് സ്വധീനമുള്ളിടത്തടുക്കാന്‍ വിടില്ല ഒരു പ്രവര്ത്തനവും സാധ്യമല്ല. തലച്ചോര്‍ സ്വതന്ത്രമാഅകി കുറച്ച്കാലം ഈ മേല്പ്പറഞ്ഞ മേലൂര്,തുടങ്ങിയിടത്ത്ജീവിച്ച്നോക്കുക. അപ്പൊ മനസ്സിലാവുമ്- എന്താന്‍ സി പി എമ്മെന്ന്‌. എന്നിട്ടുമ്- മനസിലായില്ലെങ്കിലുറപ്പിച്ചൊ ആ മൃഗണത്തിലൊരെണ്ണം കൂടി.

Unknown said...

കാര്യങ്ങള്‍ തങ്ങളുടെ കൈവിട്ടുപോയിയെന്നും കേന്ദ്രസേനവിന്യസിക്കപ്പെട്ടേക്കാമെന്നും തിരിച്ചറിഞ്ഞിട്ടോ എന്തോ - സംസ്ഥാന ആഭ്യന്തരമന്ത്രി ഭയചകിതനായാണു കാണപ്പെടുന്നത്‌. ‘കേന്ദ്രസേന വന്നാലും ബാരക്കിലിരിക്കുകയേയുള്ളൂ‘വെന്ന്‌ അദ്ദേഹം പറഞ്ഞതായാണ് ഏറ്റവും പുതിയ വാര്‍ത്ത!

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അധികാരങ്ങളുപയോഗിച്ച്‌ സേനാവിന്യാസം തടയുമെന്നാണോ - അതോ നന്ദിഗ്രാം ശൈലിയില്‍ സായുധരായ സി.പി.എം. പ്രവര്‍ത്തകരെ ഉപയോഗിച്ചു തടഞ്ഞുനിര്‍ത്തുമെന്നാണോ - അതോ പാര്‍ട്ടി ഗ്രാമങ്ങളിലെ രീതികള്‍ കണ്ടാല്‍ പട്ടാളം സ്വയം ബാരക്കിലിരുന്നുകൊള്ളുമെന്നാണോ - എന്നൊന്നും വ്യക്തമല്ല.

ഇത്‌ 'ദൈവത്തിന്റെ സ്വന്തം നാടു'തന്നെയാണ് ഇപ്പോളുമെങ്കില്‍, അദ്ദേഹമിത്‌ കിട്ടിയവിലയ്ക്കു വിറ്റുകളയാനോ അല്ലെങ്കില്‍ ഉപേക്ഷിച്ചു കളയാനോ ആണു സാദ്ധ്യത.

മായാവി.. said...

പൊലിസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന് പറഞ്ഞു നടന്ന ഒരൌത്തന്‍ ആഭ്യന്തരമന്ത്രിയായാല്‍ ,ഇതുമ്- ഇതിനപ്പുറവും പറയും, സംഭവിക്കും. ഈ വിരോധാഭാസതെപ്പറ്റി, കെരളത്തിന്റെ സാംസ്കാരികകുത്തകക്കാരെന്നവകാശപ്പെടുന്ന ഒരുത്തനും ഇന്നെവരെ മിണ്ടിയത് കണ്ടില്ല..ഓ...അവര്‍ക്ക് അഫ്ഗാനിസ്ഥന്, ഇറാക്കെന്നൊക്കെയല്ലെ അറിയൂ..മൂലമ്പിള്ളിയെപ്പറ്റിപ്പോലുമവര്‍ കേട്ടിട്ടില്ല.

absolute_void(); said...

മാരീചന്റെ പോസ്റ്റില്‍ കമന്റ് ചെയ്തപ്പോള്‍ കാട്ടിയ യാഥാര്‍ത്ഥ്യബോധം ഇവിടെ കൈമോശം വരുന്നുവോ?

ഇത്രകൂടി .

OT: ഇരയും വേട്ടക്കാരനും എന്ന പ്രയോഗം ഞാന്‍ നടത്തിയാല്‍ അതു് politically wrong and dangerous. നകുലന്‍ നടത്തിയാല്‍ ജനാധിപത്യത്തിന്റെ ഉത്തുംഗത. ഇതാണു് ശരിയായ ധര്‍മ്മബോധം.

qw_er_ty

മനോജ് എടയത്ത് said...

വര്‍ഗീയ ഫാസിസത്തെ നേരിട്ടു ചെറുത്തു നില്‍ക്കാന്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരെങ്കിലുമുണ്ടല്ലോ. അത്രയെങ്കിലും ആശ്വാസം...

Unknown said...

സെബിന്‍,

(1) ഇവിടെ എന്തു യാഥാര്‍ത്ഥ്യബോധം കൈമോശം വന്നുവെന്നാണു താങ്കള്‍ കരുതുന്നത്‌? സംഘം നടത്തിയ അക്രമത്തിന്റെ പേരില്‍ അവരേയും അപലപിക്കാത്തതാണോ പ്രശ്നം?

മാര്‍ക്സിസ്റ്റുകള്‍ ചെയ്തതുപോലെ - തങ്ങള്‍ ചെയ്തത്‌ ‘ചെറുത്തു നില്‍പ്പാണ് - ഇതിനു ജനപിന്തുണയുണ്ട്‌ - എന്നൊക്കെപ്പറഞ്ഞ്‌ അവര്‍ കൊലപാതകങ്ങളെ ന്യായീകരിക്കുന്നുണ്ടോ?

ഒരു പ്രശ്നത്തേപ്പറ്റി സംസാരിക്കുമ്പോള്‍ സമ്പൂര്‍ണ്ണമായി നിഷ്പക്ഷമായി നിന്ന്‌ എല്ലാ വശങ്ങളേയും ആനുപാതികമായി വിമര്‍ശിക്കണമെന്നു ചിലര്‍ നിലപാടെടുക്കാറുണ്ട്‌. അതുപോലൊന്നാണോ?

എന്റേതല്ലാത്ത പക്ഷത്തേപ്പറ്റി ഞാന്‍ ബോധപൂര്‍വ്വം നുണയെഴുതിയെങ്കില്‍ ചൂണ്ടിക്കാണിക്കുക - എനിക്കും ബോദ്ധ്യം വരുന്നുവെങ്കില്‍ - തിരുത്താം.

ദേശാഭിമാനിയും മറ്റും അവരുടെ പക്ഷത്തുനിന്ന്‌ - അസത്യം ഉപയോഗിച്ചു കൊണ്ട്‌ ലക്ഷക്കണക്കിനു പേരോടു സംവദിക്കുന്നതായി തോന്നുന്നു. എനിക്ക്‌ ഞാന്‍ കണ്ടെത്തിയ സത്യങ്ങള്‍ ഒരു പത്തോ അഞ്ഞൂറോ പേരോടെങ്കിലും പറയണമെന്നു തോന്നി. അങ്ങനെ മാത്രമെടുക്കുക ഇതിനെ.

(2) ഇര-വേട്ടക്കാരന്‍ പ്രയോഗത്തേപ്പറ്റി. ബോധപൂര്‍വ്വമാണ് - വളരെ ബോധപൂര്‍വ്വമാണ് - താങ്കളുടെ വാക്കുകള്‍ മനസ്സില്‍ കിടന്നതുകൊണ്ടു മാത്രമാണ് - ആ സംഭാഷണത്തിന്റെ ആഫ്റ്റര്‍ ഇഫക്റ്റു തന്നെയാണു - ഞാന്‍ ഇര-വേട്ടക്കാരന്‍ പ്രയോഗം ഇവിടെ ബോധപൂര്‍വ്വം ഉപയോഗിച്ചത്‌. ഇപ്പോള്‍ താങ്കള്‍ അതിനെ പ്രതിരോധിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥമെന്താണ്? അന്നു താങ്കള്‍ അവിടെ പറഞ്ഞത് ആത്മാര്‍ത്ഥതയില്ലാതെയായിരുന്നുവെന്നു വേണമോ മനസ്സിലാക്കാന്‍? അതു വിശ്വസിച്ച്‌ - ആ പ്രയോഗം കടമെടുക്കാന്‍ തുനിഞ്ഞ എനിക്കു തെറ്റു പറ്റിയോ? ഇരയായവരുടെ പാര്‍ട്ടി നോക്കാതെ ഇരകളെന്നും വേട്ടയാടിയവരുടെ പാര്‍ട്ടി നോക്കാതെ വേട്ടക്കാരെന്നും വിളിച്ച ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്നു വേണം കരുതാന്‍. ഞാന്‍ അന്നവിടെ പറഞ്ഞതു തന്നെയായിരുന്നു സത്യമെന്നു വീണ്ടും തോന്നിപ്പോകുന്നു.
‘ഇര-വേട്ടക്കാരന്‍’ പ്രയോഗം നടത്തുന്നവര്‍ അതു സ്ഥിരമായി ചിലരെ ഉദ്ദേശിച്ച്‌ - “ചിലരെ മാത്രം ഉദ്ദേശിച്ച്‌”‍ പുറത്തെടുക്കുന്ന ഒന്നാണ്. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അതുപയോഗിക്കാന്‍ അവര്‍ ഇന്നും ഒരുക്കമല്ല.

qw_er_ty

Unknown said...

മനോജ്‌ എടയത്തേ,

(1) ഏതൊരാള്‍ക്കും ഒറ്റനോട്ടത്തില്‍ സത്യം മനസ്സിലാക്കാവുന്ന കാര്യങ്ങളില്‍‌പ്പോലും അസത്യമെഴുതുവാന്‍ ദേശാഭിമാനിക്ക്‌ മടിയില്ലാത്തതിന്റെ രഹസ്യമെന്താണ് എന്നു ചിലര്‍ അത്ഭുതം കൂറാറുണ്ട്‌. അത്തരക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കമന്റാണ് താങ്കളുടേത്‌.

പച്ചക്കള്ളങ്ങള്‍ ഉപയോഗിച്ച്‌ ആളുകളെ കൊന്നു കൂട്ടിയിട്ടതിന്റെ പിന്നിലെ ന്യാ‍യീകരണങ്ങളിലെ പൊള്ളത്തരങ്ങള്‍ പൊളിച്ചിട്ടിരിക്കുന്ന ഒരു സ്ഥലമാണിത്‌. അവിടെ വന്നിട്ടുപോലും താങ്കള്‍ നടത്തിയതുപോലൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുപോകാന്‍ ആളുകള്‍ ഉണ്ടാവും എന്നതാണ് ആ പ്രയത്നത്തിന്റെ ഫലം. ലക്ഷക്കണക്കിന് ആളുകള്‍ വായിക്കുന്നതില്‍ ചിലരൊക്കെ സ്വാധീനിക്കപ്പെടും. അവര്‍ക്കതു മതി.

വര്‍ഗ്ഗീയ ‘ഫാസിസ‘ത്തെ ചെറുക്കുന്നതാണത്രേ ഈ കാണുന്നതൊക്കെ! പാവം ജനങ്ങളെ എളുപ്പം പറ്റിക്കാം. മേല്‍പ്പറഞ്ഞ പ്രയോഗത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ ഇതിന്റെ നാലിലൊന്നു ദൈര്‍ഘ്യമുള്ള ഒരു പോസ്റ്റു മതി. ഇന്ത്യയില്‍ ഇന്ന്‌ ഏറ്റവും അപകടകരമായ വര്‍ഗ്ഗീയ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്നു വ്യക്തമാക്കാന്‍ ഇതിന്റെ പത്തിലൊന്നു ദൈര്‍ഘ്യമുള്ള ഒന്നു മതി. സമയം കിട്ടുന്ന മുറയ്ക്ക്‌ ഓരോന്ന് എഴുതാം.

(2) “ബി.ജെ.പി.യെ ചെറുക്കാന്‍“ എന്ന്‌ ആ പ്രയോഗം തിരുത്തി വായിച്ചാല്‍പ്പോലും അതു ശുദ്ധ അസംബന്ധമാണ്. ജനസംഘകാലത്ത്‌ കേരളത്തില്‍ അവരുടെ സാന്നിദ്ധ്യം ഏതാനും ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതാണ്. 80-ല്‍ ഭാജപയുടെ രൂ‍പീകരണം നടന്നതിനുശേഷം അവര്‍ക്ക്‌ ഇപ്പോള്‍ ഇവിടെ വരെ എത്താന്‍ കഴിഞ്ഞതിന്റെ പകുതി ക്രെഡിറ്റ്‌ മാര്‍ക്സിസ്റ്റുകള്‍ക്കു തന്നെ കൊടുക്കണം.

ബി.ജെ.പി.യെ ചെറുത്തു നില്‍ക്കാന്‍ ഇടതുപക്ഷമുണ്ടല്ലോ എന്നു സന്തോഷിക്കുന്നതു കൊള്ളാം. എന്നാല്‍, മാര്‍ക്സിസ്റ്റുകളെ ചെറുത്തു നില്‍ക്കാന്‍ ബി.ജെ.പി.യെങ്കിലും ഉണ്ടല്ലോ എന്ന്‌ ആശ്വസിക്കുന്നവരുടെ ശബ്ദവും അതിനിടയ്ക്കു കേള്‍ക്കാതെ പോകരുത്‌. കഴിഞ്ഞയിടെ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയുമൊക്കെ നേത്രുത്വത്തില്‍ ഒരു ശാന്തിയാത്ര നടത്തിയിരുന്നു. കോണ്‍ഗ്രസ് നിയോഗിച്ച ഒരു സമിതിയുടെ രഹസ്യറിപ്പോര്‍ട്ടനുസരിച്ചായിരുന്നുവത്രേ അത്തരമൊരു പാര്‍ട്ടി പരിപാടി അവിടെ സംഘടിപ്പിക്കപ്പെട്ടത്‌. കോണ്‍ഗ്രസ്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പലരും മാര്‍ക്സിസ്റ്റുകളുടെ അടിച്ചമര്‍ത്തലില്‍പ്പെട്ടു പ്രവര്‍ത്തനം നിര്‍ജ്ജീവമാക്കുകയോ അല്ലെങ്കില്‍ പതുക്കെ ബി.ജെ.പി.യേക്കുറിച്ചു പഠിച്ച്‌ അവരോട്‌ അനുഭാവം വളര്‍ന്ന്‌ കാലക്രമേണ അവിടെ സജീവമാവുകയോ ചെയ്യുന്നു എന്നതായിരുന്നു ആ കണ്ടെത്തല്‍. കണ്ണൂരിലിപ്പോള്‍ നടക്കുന്നത് വാസ്തവത്തില്‍ ഒരു മാര്‍ക്സിസ്റ്റ് - മുന്‍ മാര്‍ക്സിസ്റ്റു സംഘട്ടനമാണ് എന്ന് എന്റെ മുന്‍പോസ്റ്റില്‍ ഒരാള്‍ കമന്റിട്ടതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുശേഷമുള്ള മാര്‍ക്സിസ്റുകളുടെ അവലോകന റിപ്പോര്‍ട്ടില്‍, പാര്‍ലമെന്റു തെരഞ്ഞെടുപ്പിന്റെ സമയത്തെ വോട്ടിംഗ് ശതമാനത്തില്‍ ബി.ജെ.പി. ക്രമമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നതില്‍ ആശങ്കപ്പെട്ടുകൊണ്ടുള്ള വരികളുണ്ടായിരുന്നതായി വായിച്ചതോര്‍ക്കുന്നു. ഒരു മുന്നണിയിലുമല്ലാതെ ഒറ്റയ്ക്കു മത്‌സരിച്ചിട്ടും രണ്ടു നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതെത്തിയതും - ചിലയിടങ്ങളില്‍ രണ്ടാമതെത്തിയതും - നാലു പാര്‍ലമെന്റു മണ്ഡലങ്ങളീല്‍ ഒരു ലക്ഷത്തിലധികം വോട്ടു ലഭിച്ചതുമൊക്കെ ആശങ്കയോടെ കണ്ടുകൊണ്ടുള്ള മറ്റു ചില അവലോകനങ്ങളും ഓര്‍ക്കുന്നു. എന്നാല്‍, ഇതിലൊന്നും തങ്ങള്‍ക്കുള്ള പങ്കിനേക്കുറിച്ചു കൂടി അവര്‍ ആലോചിക്കുന്നതായി കണ്ടില്ല.

ചുവപ്പുകോട്ടയെന്നൊക്കെ അറിയപ്പെട്ടിരുന്ന തലശ്ശേരിയില്‍ ബി.ജെ.പി.ക്കു കൌണ്‍സിലറെ ഉണ്ടാ‍ക്കിക്കൊടുത്തിട്ട് മാര്‍ക്സിസ്റ്റുകള്‍ക്കു മതിയായിട്ടില്ല. ചെങ്കൊടിയല്ലാതെ മറ്റൊന്നും പാറുമായിരുന്നില്ലാത്ത കുട്ടനാട്ടില്‍ - അതും തകഴിപോലൊക്കെയുള്ള സ്ഥലങ്ങളില്‍ താമരയുമായിജനപ്രതിനിധികള്‍ വന്നു തുടങ്ങിയതു കഴിഞ്ഞ വര്‍ഷം. ഈ വര്‍ഷമാദ്യം ത്രിശൂര്‍ കോര്‍പ്പറേഷനിലും ഇടതുസീറ്റു തന്നെയാണു നഷ്ടമായത്‌. ഭാജപയ്ക്കു കുതിച്ചു ചാട്ടമുണ്ടാകുന്നുവെന്നൊന്നും ആരും അവകാശപ്പെടില്ല - പക്ഷേ ഉള്ള വളര്‍ച്ചയ്ക്കുള്ള സംഭാവന ഏതാണ്ടു മുഴുവനും മാര്‍ക്സിസ്റ്റുകളില്‍ നിന്നു തന്നെയാണു വരുന്നത്‌ എന്നതിലും അധികം തര്‍ക്കത്തിനു വകുപ്പില്ല.

മാര്‍ക്സിസ്റ്റുകള്‍ ബി.ജെ.പി.യെ ചെറുക്കുകയാണത്രേ! നല്ല കഥയായി. ഒരു പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുള്ള ചെറുത്തു നില്‍പ്പ്‌ നല്ല ആശയം തന്നെ. തുടരട്ടെ അവര്‍. SFI - യുടെ ബാനറില്‍ മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേയ്ക്കു മത്സരിക്കുവാന്‍ വരെ ഒരുകാലത്തു പരിഗണിക്കപ്പെട്ടിട്ടുള്ളവര്‍ (ദൈവാധീനത്താല്‍ അതൊഴിവായി)സംഘപ്രസ്ഥാനങ്ങളെ അനുകൂലിച്ചുകൊണ്ടു ബ്ലോഗെഴുതുന്നവരായി മാറുന്ന സാഹചര്യം അവസാനിക്കാത്തിടത്തോളം കാലം - ഇടതുപക്ഷത്തിന്റെ സംഘപ്രതിരോധം വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ എന്നതിന് നൂറുശതമാ‍നം ഉറപ്പ്‌.

absolute_void(); said...

നകുലന്‍,

എനിക്കു് പറയാനാവുന്നതിനേക്കാള്‍ നന്നായി മാരീചന്‍ അദ്ദേഹത്തിന്റെ പോസ്റ്റിലെ മറുപടി കമന്റില്‍ താങ്കളുടെ ആദ്യ ചോദ്യത്തിനു് ഉത്തരം പറഞ്ഞുവെന്നാണു് ഞാന്‍ കരുതുന്നതു്.

പിന്നെ ഇര-വേട്ടക്കാരന്‍ പ്രയോഗം താങ്കള്‍ ഇവിടെ ഉപയോഗിച്ചതു് തെറ്റായിട്ടാണെന്നു് എനിക്കു് തോന്നുന്നില്ല. മുന്‍പോസ്റ്റിലെ ചര്‍ച്ചയുടെ ഹാങ്ങോവറില്‍ തന്നെയാണു് ഞാനും സംശയം ഉന്നയിച്ചതു്. :)

ചിലര്‍ മാത്രം എപ്പോഴും ഇരകളും ചിലര്‍ മാത്രം എപ്പോഴും വേട്ടക്കാരും എന്ന കെ.ഇ.എന്‍ ഫോര്‍മുല ഏതായാലും എനിക്കു് സ്വീകാര്യമല്ല. അക്കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ താങ്കള്‍ ചെയ്തതിനെ പിന്തുണയ്ക്കുന്നു.

കണ്ണൂര്‍ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടു് ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടു്. മുന്‍കമന്റില്‍ ലിങ്ക് നല്‍കിയിരുന്നു.
പിന്നെ താങ്കളുടെ ഈ പോസ്റ്റ് സുറുമി എന്ന ബ്ലോഗില്‍ കോപ്പിപേസ്റ്റ് ചെയ്തിരിക്കുന്നതു് ശ്രദ്ധയില്‍ പെട്ടു. അറിവിനായി മാത്രം കുറിക്കുന്നു.

qw_er_ty

Unknown said...

നന്ദി സെബിന്‍.

(1) “സുറുമി“ ഞാന്‍ കണ്ടിരുന്നു. എന്താണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്നറിയില്ല. തിരക്കുമൂലം ആളെ ബന്ധപ്പെടാനും ശ്രമിച്ചില്ല. തുടക്കം മാത്രം അതേപടി നല്‍കിയിട്ട് ബാക്കിക്ക്‌ ഈ ലിങ്കു നല്‍കാമായിരുന്നു അദ്ദേഹത്തിന്.

(2) താങ്കളുടെ പോസ്റ്റ് പിന്നീടു വായിക്കാമെന്നു കരുതി ഇരിക്കുകയാണ്. ഈ കമന്റില്‍ വീണ്ടും എടുത്തു പറഞ്ഞതുകൊണ്ടാണ് ശ്രദ്ധിച്ചതുകേട്ടോ (താങ്കളത്‌ ഊഹിച്ചുവെന്നു തോന്നുന്നു). “ഇത്രകൂടി“ എന്ന തലക്കെട്ടു കണ്ടപ്പോള്‍ - ഓടോ പാരഗ്രാഫിന്റെ തലക്കെട്ടാണെന്നു തെറ്റിദ്ധരിച്ചിരുന്നു. നമ്മുടെ സംഭാഷണത്തിന്റെ ലിങ്കാണു കൊടുത്തിരിക്കുന്നതെന്ന്‌ ഒരു മുന്‍‌‌വിധിയോടെ പെട്ടെന്നങ്ങു വിചാരിച്ചു പോകുകയും ചെയ്തു. രണ്ടാമത്‌ എടുത്തു പറഞ്ഞപ്പോളാണു പോയി നോക്കിയത്‌.

(3) മാരീചനു ഞാന്‍ മെയിലിലൂടെ ഒരു മറുപടി അയച്ചിരുന്നു. കുറച്ചു ഭാഗം കമന്റായി അവിടെയുമിട്ടിട്ടുണ്ട്‌.

(4) വായനക്ക്‌ ഒത്തിരി നന്ദി കേട്ടോ.

qw_er_ty

Unknown said...

സമ്പൂര്‍ണ്ണമായും ഓടോ ആയ ഒരു കമന്റ്‌ സ്വന്തം ബ്ലോഗില്‍ ഇടേണ്ടിവരുന്നത് കഷ്ടമാണ്. എന്നാലും വേണ്ടില്ല. കഴിഞ്ഞതില്‍ വിട്ടുപോയി.

“Display name” ശരിയാക്കാന്‍ സാധിച്ചത്‌ താങ്കളുടെ ഉപദേശത്തേത്തുടര്‍ന്നാണ്. അതിനു പ്രത്യേക നന്ദി - സെബിന്‍.

qw_er_ty

Unknown said...

മായാവീ,

സാംസ്കാരികനായകന്മാര്‍ പ്രതികരിച്ചില്ലെങ്കിലെന്താ - സാധാരണക്കാരില്‍ സാധാരണക്കാരനായ ഉണ്ണിപ്പിള്ള പ്രതികരിച്ചില്ലേ?

അദ്ദേഹത്തിന്റെ പ്രതികരണം ഒരു കവിതയുടെ രുപത്തിലാണു പുറത്തു വന്നത്‌. അത്‌ ഇവിടെ കാണാം.

Roby said...

നകുലന്‍,
മാരീചന്റെ പോസ്റ്റില്‍ നിന്നും ഇവിടെ വരുമ്പോള്‍ സെബിന്‍ പറഞ്ഞതു തന്നെയാണ് എനിക്കും തോന്നുന്നത്. താങ്കള്‍ പറഞ്ഞത് സത്യമാണ്..പക്ഷെ അത് സത്യത്തിന്റെ സംഘ-വേര്‍ഷന്‍ മാത്രം. അതായത് ആപേക്ഷിക സത്യം. കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും ക്രമവുമൊക്കെയാണ് ഇവിടെ പ്രശ്നം.

ആര്‍.എസ്.എസ് നടത്തിയ ആദ്യ കൊലപാതാകങ്ങള്‍ക്കുശേഷം, പ്രതികളായ ക്രിമിനലുകളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു പോലീസും അധികാരവും കൈ‌യിലുള്ള മാര്‍‌ക്സിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടത്. അതിനു പകരം വെട്ടി തോല്പിക്കാന്‍ പോയത് പാര്‍ട്ടിയുടെ നേതാക്കളുടെ അല്പത്തം...ബുദ്ധിയില്ലായ്മ. അണികളെ ആകര്‍ഷിച്ചു നിര്‍ത്താന്‍ പഴയ നൂറ്റാണ്ടിലെ അടവ്. ആളുകളുടെ ചിന്താശേഷി മാറിയത് ഭരണാധികാരികള്‍ അറിയുന്നില്ല.

Sunny said...

Excellent work Nakulan..Keep it up

Mr. K# said...

നല്ല ലേഖനം. പത്രവാര്‍ത്തകള്‍ സഹിതം ആധികാരികമായിത്തന്നെ ലേഖനം തയ്യാരാക്കിയിരിക്കുന്നു.

Unknown said...

ഈ പോസ്റ്റ്‌ എന്തുകൊണ്ടു വേണ്ടിവന്നു എന്നതു വ്യക്തമാക്കുന്ന ഒരു വാര്‍ത്ത ഇന്നത്തെ 'മാധ്യമ'ത്തിലുണ്ട്‌. അന്ധമായ മാര്‍ക്സിസ്റ്റ്‌ അനുഭാവമുള്ള ഒരാള്‍ പോലും എഴുതാന്‍ മടിക്കുന്ന വരികളാണ്‌ അതിലുള്ളത്‌. അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമായ കടുത്ത നുണകളാണ്‌ ആ വാര്‍ത്തയുടെ ഉള്ളടക്കം. 'തിരിച്ചടിക്കാന്‍ മാത്രം പ്രകോപനമാണ്‌ ആര്‍.എസ്‌.എസ്‌-ന്റെ ഭാഗത്തു നിന്നും ഉണ്ടായത്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം - എന്ന ഒരു വാചകത്തിലൂടെ - അസത്യം പ്രചരിപ്പിക്കുക മാത്രമല്ല - കൊലപാതകങ്ങള്‍ക്കു ന്യായീകരണം ചമയ്ക്കുക കൂടിയാണു മാധ്യമം ചെയ്തിരിക്കുന്നത്‌. 'ഇല്ല - അതു തെറ്റാണ്‌ - അത്തരം ന്യായീകരണങ്ങള്‍ ചിന്താശേഷിയുള്ളവര്‍ അനുവദിച്ചു തരികയില്ല' എന്നുള്ള ഉറച്ച പ്രഖ്യാപനമാണ്‌ ഈ പോസ്റ്റ്‌. സമയവും സൌകര്യവുമുള്ളവര്‍ വായിച്ചു മനസ്സിലാക്കട്ടെ. ലോകത്ത്‌ എന്തു നടന്നാലും - തെളിവുകള്‍ എത്രയൊക്കെ മറിച്ചു പറഞ്ഞാലും - സകലതിന്റെയും സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംഘത്തിന്റെ തലയില്‍ കെട്ടിവച്ചേ അടങ്ങൂ എന്നു വാശിയുള്ളവര്‍ അതു ചെയ്യട്ടെ. പക്ഷേ - തങ്ങള്‍ ചോദ്യംചെയ്യപ്പെടുകയില്ല എന്ന തെറ്റിദ്ധാരണ അവര്‍ക്കുണ്ടാകാന്‍ പാടില്ലെന്നേയുള്ളൂ.

"പ്രകോപനമില്ലാതെ നവംബറിലും ജനുവരിയിലുമായി നാലു സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടി പാലിച്ച സംയമനം ശ്ളാഘിക്കപ്പെട്ടിരുന്നു"വത്രേ!. മൂക്കത്തു വിരല്‍ വച്ചു പോകുകയാണ്‌! കല്ലുവച്ച നുണയാണ്‌ ഈ വാചകം. മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടങ്ങിവച്ച ആദ്യകലാപത്തില്‍ 9 സംഘപ്രവര്‍ത്തകര്‍ക്കും 5 മാര്‍ക്സിസ്റ്റുകള്‍ക്കും വെട്ടേട്ടിരുന്നു. ആ സംഭവങ്ങള്‍ക്കിടെയാണ്‌ രണ്ടു പേര്‍ കൊല്ലപ്പെട്ടത്‌. ആ കൊലകള്‍ക്കുള്ള ന്യായീകരണമെന്ന നിലയ്ക്കല്ല - നേരേ മറിച്ച്‌ ന്യായീകരണപ്രതിരോധമെന്ന നിലയ്ക്കാണ്‌ ഇതു ചൂണ്ടിക്കാണിക്കുന്നത്‌. "പ്രകോപനമില്ലാതിരിക്കുക"യും "മാര്‍കിസ്റ്റുകള്‍ സംയമനം പാലിക്കുക"യുമൊന്നുമല്ല അന്നവിടെ ഉണ്ടായത്‌ എന്നതു വ്യക്തമാക്കാനാണിത്‌. അനവധി പേരെ വെട്ടുകയും സ്കൂളടക്കം അനവധി സ്ഥാപനങ്ങള്‍ തകര്‍ത്ത്‌ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സി.പി.എം. സംയമനം പാലിക്കുകയായിരുന്നുവത്രേ! ജനങ്ങളെ വിഡ്ഢികളാക്കുന്ന വരികളെഴുതുന്ന ഒരു മാദ്ധ്യമത്തിനും കാലം മാപ്പു നല്‍കില്ല.

ജനുവരിയില്‍ നടന്ന രണ്ടു കൊലപാതകങ്ങളാവട്ടെ - ഒരു തരത്തിലും സംഘത്തിന്റെ തലയില്‍ ചാര്‍ത്താവുന്നവയല്ല താനും. വിശദാംശങ്ങള്‍ ഈ പോസ്റ്റിലുണ്ട്‌. വാര്‍ത്തകള്‍ മറച്ചുപിടിച്ചുകൊണ്ട്‌ നുണപ്രചാരണം നടത്തുന്ന ഇത്തരം മാദ്ധ്യമങ്ങളെ തുറന്നു കാട്ടാന്‍ തന്നെയാണ്‌ ഈ ബ്ളോഗ്‌. പ്രത്യേകിച്ചും ഈ പോസ്റ്റ്‌.


'തിരിച്ചടിപ്പിക്കുക'യും പ്രശ്നമുണ്ടാക്കുകയും അതുവഴി സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുകയുമായിരുന്നു ലക്‌‌ഷ്യം എന്ന വാചകം സകല മാദ്ധ്യമങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്നതായി. മനുഷ്യരുടെ ആലോചനാശേഷിയേയും ബുദ്ധിയേയും ആരും ഇങ്ങനെ പരിഹസിക്കുവാന്‍ പാടില്ലായിരുന്നു.

ജിജേഷ്‌ വധത്തേക്കുറിച്ച്‌ മാധ്യമം എഴുതിയിരിക്കുന്നത്‌ ഞെട്ടലോടെയേ വായിക്കാനാവൂ. ഒരു മാദ്ധ്യമവും ഇത്ര അധ:പതിച്ചു കൂടാ. ജിജേഷ്‌ വധത്തിനു പിന്നില്‍ ആര്‍.എസ്‌.എസ്‌. ആണെന്നു സി.പി.എം. പരസ്യമായി പ്രഖ്യാപിച്ചിട്ടും - ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന ഈ കേസ്‌ പോലീസിനു കീറാമുട്ടിയായി - ഇപ്പോഴും പ്രതികളെ അറസ്റ്റു ചെയ്തില്ലത്രേ!!!!!! എന്താണു മാധ്യമം ഇവിടെ ഉദ്ദേശിക്കുന്നത്‌? സി.പി.എം. പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രതികളെ പിടിച്ചില്ല എന്നതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്നതുപോലെ തോന്നുന്നുവല്ലോ! പാര്‍ട്ടി പ്രഖ്യാപിക്കുന്ന പ്രതികളെ അറസ്റ്റു ചെയ്തു പീഢിപ്പിക്കുക എന്നതു മാത്രമാണ്‌ പോലീസിന്റെ ഉത്തരവാദിത്തം എന്നു തോന്നുമല്ലോ!! ഇതു പാര്‍ട്ടി പോലീസോ അതോ ജനങ്ങളുടെ പോലീസോ മാധ്യമമേ? “ആഭ്യന്തരമന്ത്രിയുടെ മണ്ഡലമാകുമ്പോള്‍ പ്രത്യേകിച്ചും“ - എന്നു താങ്കള്‍ പറയുന്നതുപോലെ തോന്നുന്നുവല്ലോ മാധ്യമം ലേഖകന്‍? പാര്‍ട്ടി സ്വന്തമായി നടത്തിയ സകല പാതകങ്ങളുടെയും ഉത്തരവാദിത്തം ഇതുപോലെ തന്നെ സ്ഥിരമായി സംഘത്തിന്റെ തലയിലല്ലേ വച്ചിരുന്നത്‌? അതിന്റെയൊക്കെ കള്ളി പകല്‍ പോലെ വെളിച്ചത്തായില്ലേ മാധ്യമം ലേഖകന്‍? ഈ പോസ്റ്റു താങ്കള്‍ വായിച്ചു നോക്കൂ - ഉദാഹരണങ്ങള്‍ ആവശ്യമെങ്കില്‍.

Unknown said...

മന്ദാരം ഓര്‍ക്കൂട്ട്‌ കമ്മ്യൂണിറ്റിയില്‍ - കണ്ണൂര്‍ ‍ കലാപത്തേപ്പറ്റി നടക്കുന്ന ഒരു ചര്‍ച്ചയ്ക്കിടെ ഒരാള്‍ ഈ പോസ്റ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉടന്‍ അതിനു വന്ന മറുപടി അതിശയിപ്പിക്കുന്നതായിരുന്നു.
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അസത്യമാണെന്നു സൂചിപ്പിച്ചുകൊണ്ടും - ആളുകള്‍ ഇതു വിശ്വസിക്കുന്നതില്‍ അത്ഭുതപ്പെട്ടുകൊണ്ടുമായിരുന്നു ആ മറുപടി!!!

ആ മറുപടി എഴുതിയ ആളോടുള്ള ശക്തമായ വിയോജിപ്പും അദ്ദേഹത്തിന്റെ പരാമര്‍ശത്തിലുള്ള കടുത്ത പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

അങ്ങനെ ചില നിരീക്ഷണങ്ങള്‍ വന്ന നിലയ്ക്ക്‌ ഈ പോസ്റ്റിനേക്കുറിച്ച്‌ ചില കാര്യങ്ങള്‍ വ്യക്തമാകാന്‍ ആഗ്രഹിക്കുകയാണ്‌.

കലാപത്തിന്റെ ഓരോ വശവും പരിഗണിച്ച്‌ - ഓരോരുത്തരും ചെയ്ത കുറ്റങ്ങള്‍ അളന്നു തൂക്കി വിമര്‍ശിക്കാനും - സാധാരണ ഏതൊരാളും ചെയ്യാന്‍ വ്യഗ്രതപ്പെടുന്നതുപോലെ 'സമദൂരം പാലിച്ച്‌' നല്ല പിള്ള ചമയാനും ഉദ്ദേശിച്ചല്ല തീര്‍ച്ചയായും ഇതെഴുതിയിരിക്കുന്നത്‌. അതേ സമയം തന്നെ ഇത്‌ ഏതെങ്കിലുമൊരു കുറ്റകൃത്യത്തെ തരിമ്പും ന്യായീകരിക്കുന്നുമില്ല. നേരെ മറിച്ച്‌ ന്യായീകരണങ്ങളെ തെളിവുകളുടെ ബലത്തില്‍ പ്രതിരോധിക്കാനാണു ശ്രമിച്ചിരിക്കുന്നത്‌. കലാപം "ജനങ്ങളുടെ ചെറുത്തു നില്‍പ്പായിരുന്നു"വെന്ന മട്ടിലുള്ള വാദമുയര്‍ത്തിയത്‌ മാര്‍ക്സിസ്റ്റുകള്‍ മാത്രമാണ്‌. ആ വാദത്തെ മാത്രമാണ്‌ ഇവിടെ തകര്‍ത്തെറിഞ്ഞിരിക്കുന്നതും.


ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയെല്ലാം സംഗ്രഹിക്കാം.

"കണ്ണൂരില്‍ ഇപ്പോള്‍ നടന്നത്‌ ഏതെങ്കിലും ആക്രമണങ്ങളുടെയോ കൊലപാതകങ്ങളുടെയോ തിരിച്ചടിയോ ചെറുത്തുനില്‍പ്പോ ഒന്നുമായിരുന്നില്ല. ഇത്‌ ആസൂത്രിതമായ ഒരു കലാപത്തിന്റെ മറവില്‍ - ഭരണസംവിധാനങ്ങളുപയോഗിച്ചുകൊണ്ട്‌ - തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ (മാര്‍ക്സിസ്റ്റു ഭാഷയില്‍പ്പറഞ്ഞാല്‍ 'ശതൃക്കളെ') കൊന്നൊടുക്കാനുള്ള സി.പി.എമ്മിന്റെ ഒരു തന്ത്രമായിരുന്നു. ആ തന്ത്രം അങ്ങേയറ്റം പാളിപ്പോയി. അതിന്റെ ന്യായീകരണങ്ങളായി അവര്‍ ഉയര്‍ത്തിപ്പിടിച്ച വാദങ്ങളെല്ലാം തെറ്റാണെന്നു മാത്രമല്ല - ആ തെറ്റുകളെല്ലാം ജനങ്ങളില്‍ ഭൂരിഭാഗത്തിനും അറിവുള്ളതുമാണ്‌. കഴിഞ്ഞ സംഭവങ്ങളേക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്‌ മാര്‍ക്സിസ്റ്റുകളുടെ 'ചെറുത്തുനില്‍പ്പു'വാദം അങ്ങേയറ്റം തെറ്റാണെന്നാണ്‌"

വെറുതെ പറഞ്ഞുപോകുന്നതിനു പകരം - എന്തുകൊണ്ടങ്ങനെ പറയുന്നുവെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ - പത്രവാര്‍ത്തകളടക്കം ചേര്‍ത്തു വച്ചു വിശദീകരിച്ച്‌ - വളരെ വിശദമായിട്ടാണ്‌ ഓരോ കാര്യവും പറഞ്ഞിരിക്കുന്നത്‌. ഇതില്‍ യാതൊന്നിലും - അന്ധമായ മാര്‍ക്സിസ്റ്റ്‌ അനുഭാവം പുലര്‍ത്തുന്നവര്‍ക്കല്ലാതെ മറിച്ചൊരഭിപ്രായമുണ്ടാവാന്‍ തരമില്ല. എതിരഭിപ്രായമുള്ളവര്‍ തന്നെ, വെറുതെ 'അസത്യ'മാണെന്നു പറഞ്ഞു കടന്നു കളയുന്നതിനു പകരം തെളിവുകളോ എന്തെങ്കിലും യുക്തിയെങ്കിലുമോ ഉണ്ടെങ്കില്‍ അതുപയോഗിച്ച്‌ കാര്യകാരണസഹിതം വ്യക്തമാക്കാനാണു ശ്രമിക്കേണ്ടത്‌.

മന്ദാരത്തിലെ കമന്റില്‍ കാണാനാവുന്നത്‌ അത്തരമൊരു ശ്രമമല്ല. എത്ര പറഞ്ഞാലും അംഗീകരിക്കില്ല - എത്ര തെളിവുകള്‍ നിരത്തിയാലും സമ്മതിച്ചു തരില്ല - എന്ന ഒരു ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റു പിടിവാശി മാത്രമാണ്‌ അവിടെയും കാണാനാവുക. 'ലേഖകന്റെ രാഷ്ട്രീയം അറിയണമെങ്കില്‍ കമന്റുകള്‍ വായിച്ചുനോക്കൂ' എന്നൊക്കെയും എഴുതിയിരിക്കുന്നതായിക്കണ്ടു. എന്തിനാണ്‌ അത്രയും ബുദ്ധിമുട്ടുന്നതെന്ന്‌ വിചാരിച്ചു പോകുന്നു. ഈ പേജു തുറന്നാല്‍ ഏറ്റവുമാദ്യം കാണുന്നത്‌ ബ്ളോഗിന്റെ തലക്കെട്ടല്ലേ? അതില്‍ പറഞ്ഞിട്ടുണ്ടല്ലോ ലേഖകന്റെ രാഷ്ട്രീയ അനുഭാവത്തേപ്പറ്റി. അതുകൊണ്ടെന്താണ്‌? ഒരു പാര്‍ട്ടിയോട്‌ അനുഭാവമുള്ളയാള്‍ മറ്റൊരു പാര്‍ട്ടിയേക്കുറിച്ചു സത്യം പറയാന്‍ പാടില്ലെന്നു നിയമം വല്ലതുമുണ്ടോ ആവോ? അങ്ങനെ അസത്യമേ പറയൂ എന്നൊരു മുന്‍വിധിയെന്തിനാണാവോ? ഒരു പക്ഷേ ഒരു മാര്‍ക്സിസ്റ്റു പശ്ചാത്തലത്തില്‍ - അഥവാ ദേശാഭിമാനി പശ്ചാത്തലത്തില്‍ - ചിന്തിക്കുന്നതുകൊണ്ടാവും അദ്ദേഹത്തിന്‌ അങ്ങനെ തോന്നിയത്‌. 'മറ്റുള്ളവരേക്കുറിച്ചു നുണയേ പറയാവൂ' എന്നത്‌ എല്ലാവരുടേയും കാര്യത്തില്‍ ബാധകമല്ല എന്ന്‌ ആ വായനക്കാരന്‍ മനസ്സിലാക്കുമെന്നു പ്രത്യാശിക്കുന്നു.

ഇക്കാര്യത്തില്‍ ഒരുവന്‍ മാര്‍ക്സിറ്റുകളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഉടന്‍ തന്നെ അയാളില്‍ ബി.ജെ.പി. ബന്ധമാരോപിക്കാം എന്നതും, ഫലിക്കാത്ത മറ്റൊരു മാര്‍ക്സിസ്റ്റു തന്ത്രമാണ്‌ (എന്റെ കാര്യത്തില്‍ അതിന്റെയൊട്ടാവശ്യമില്ല താനും). യു.ഡി.എഫിന്റെ മേലും ദേശാഭിമാനിയൊഴിച്ചുള്ള മറ്റു മാദ്ധ്യമങ്ങളുടെ മേലുമെല്ലാം സംഘബന്ധം ആരോപിച്ചു പരിഹാസ്യരാകുന്നുണ്ട്‌ മാര്‍ക്സിസ്റ്റു നേതൃത്വം. ഒരു പക്ഷത്തെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതു മറുപക്ഷത്തെ ന്യായീകരിക്കുകയാണെന്നു വാദിച്ചു കടന്നു കളയാനാവില്ല. ആരാണോ കൂടുതല്‍ തെറ്റുകാണിക്കുന്നത്‌ - ആരാണോ കൂടുതല്‍ ന്യായീകരണം കൊണ്ടു വരുന്നത്‌ - അവരൊക്കെയാവും കൂടുതല്‍ എതിര്‍ക്കപ്പെടുക എന്ന ലളിതമായ യുക്തി മാത്രമേ അതിനു പിന്നിലുള്ളൂ. അല്ലാതെ - ഒരു വലിയ അമേരിക്കന്‍ സിന്‍ഡിക്കേറ്റു ഗൂഢാലോചനയൊന്നും അതിനു പിന്നിലില്ല.

ഇവിടെ, മേല്‍ സംഗ്രഹിച്ച പടി ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ "അസത്യ"മാണെങ്കില്‍ അതിനര്‍ത്ഥം - 'ജനങ്ങളുടെ ചെറുത്തുനില്‍പ്പ്‌' എന്ന സി.പി.എമ്മിന്റെ വാദം സത്യമാണ്‌ എന്നാണ്‌. ദേശാഭിമാനി പറയുന്നതു മാത്രമാണു ശരി എന്നും, ഇവിടെ കൊടുത്തതടക്കം മറ്റു പത്രങ്ങള്‍ പറയുന്നതൊക്കെ തെറ്റാണ്‌ എന്നുമാണ്‌ അതിനര്‍ത്ഥം. അങ്ങനെയൊരവസ്ഥയുണ്ടോ? ഉണ്ടെന്നുള്ളവര്‍ അതു തെളിയിക്കുക എന്നത്‌ ഒരു വെല്ലുവിളിയായി ഏറ്റെടുക്കട്ടെ. അല്ലാതെ, 'അസത്യമാണ്‌' എന്നു പറഞ്ഞു കടന്നു കളയുന്നത്‌ അവരുടെ നില കൂടുതല്‍ പരുങ്ങലിലാക്കുകയേയുള്ളൂ. സാഹചര്യത്തെളിവുകള്‍ യാതൊന്നും അനുകൂലമല്ലാത്ത ഇത്തരം സാഹചര്യത്തില്‍, ഇത്തരം വെളിപ്പെടുത്തലുകള്‍ കണ്ടില്ലെന്നു നടിക്കുന്നതു തന്നെയാവും അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമായ നിലപാടെന്നു വളരെ വ്യക്തമാണ്‌.

Sandeep.G.Varier said...

പ്രിയ നകുലേട്ടാ, സത്യം പുറത്ത് കൊണ്ടു വന്നതിന് ഒരായിരം നന്ദി...പിണറായി വിജയന്‍ കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സത്യമാണോ?

Unknown said...

പിണറായി മാത്രം അല്ല സുഹൃത്തേ കൊടിയേരിയും വി എസും ഉള്‍പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഭിനവ നേതാക്കന്മാരെല്ലാം കൊലക്കെസുകളിലെ മുഖ്യ പ്രതി പട്ടികയില്‍ ഉള്ളവരാണ്. ആലപ്പുഴയിലെ ഒരു പാവം കര്‍ഷകനെ തലയ്ക്കടിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് നമ്മുടെ മുഖ്യന്‍ വി എസ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കൊലപാതകം ചെയ്യാതെ ഒരു ക്രിമിനല്‍ കേസ്‌ പോലും സ്വന്തം പേരില്‍ കുറിക്കാതെ ഇവിടെ ഒരു സഖാവും നേതാവായിട്ടില്ല. മാര്‍ക്സിസം എന്നാല്‍ അക്രമം.

Unknown said...

'പ്രതിഷേധ'മേ,

പിണറായിയെ സംബന്ധിച്ച താങ്കളുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയുന്നത്‌ ഒരു പക്ഷേ കുറേക്കൂടി പ്രായം ചെന്ന ആരെങ്കിലുമായിരിക്കും. ആ കേസുകളൊക്കെ വളരെ പഴക്കം ചെന്നവയാണ്‌. എന്തായാലും ചില കേട്ടറിവുകള്‍ ഇങ്ങനെയൊക്കെ.

(1) 'പിണറായി'ഗ്രാമത്തിലാണ്‌ കേരളകമ്മ്യൂണിസ്റ്റു പ്രസ്ഥാനം പിറവികൊണ്ടത്‌ എന്ന്‌ പലരും എഴുതിക്കാണാറുണ്ട്‌. കണ്ണൂര്‍ജില്ലയിലെ സംഘപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും പിണറായിയില്‍ത്തന്നെയാണ്‌. 1943-ല്‍. 25 വര്‍ഷക്കാലം അതു സമാധാനപരമായി തുടര്‍ന്നു. സി.പി.എം അസഹിഷ്ണുത കൊലപാതകങ്ങളിലേക്കെത്തിത്തുടങ്ങിയത്‌ 1969 മുതല്‍ക്കാണ്‌. തലശ്ശേരി വാടിക്കല്‍ ശാഖയിലെ സംഘപ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന്‍ എന്ന കൂലിപ്പണിക്കാരനെ കൊന്നുകൊണ്ടായിരുന്നു തുടക്കം. പിണറായി വിജയന്‍ ആ കേസിലെ പ്രധാന പ്രതികളിലൊരാളായിരുന്നു.

(2) പിന്നീട്‌, 'കരിമ്പില്‍ സതീശന്‍' എന്ന സംഘപ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍.

(3) കൊടിയേരി ബാലകൃഷ്ണന്റെ അനന്തരവനും സംഘവും ചേര്‍ന്നാണ്‌ എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊടിയേരി ഈങ്ങയില്‍പ്പീടിക ശാഖ ആക്രമിച്ചത്‌.

(4) 2006-ലാണെന്നു തോന്നുന്നു. സമയം കൃത്യമായി ഓര്‍മ്മയില്ല - പിണറായിയുടെ ബന്ധുവായ ഒരു യുവാവിനു വെട്ടേറ്റിരുന്നു. സംശയിക്കണ്ട. ആളു ബി.ജെ.പി.ക്കാരനാണ്‌. വെട്ടിയതു സി.പി.എം.കാരും.

plainsay said...

Your blog is good. But you lack publicity. Media is not in your favour. You have to go to internet and create as many blog accounts as possible and give publicity to the blogs. That is the only way out. Let the message go out to as many people as possible. Register your blog with the search engines so that they will be read by more people. I wish you all success in your efforts. For hindutva to survive more such blogs have to come to light.

പ്രാസാദം said...

Valsan Thillankeri's speech with some sad truths:

http://video.google.com/videoplay?docid=-7440625328822743344

Unknown said...

ചിതലേ,

താങ്കള്‍ ഇവിടെച്ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള വിശദമായ ഉത്തരങ്ങള്‍ മറ്റൊരു പോസ്റ്റില്‍, ദാ ഇവിടെ, കൊടുത്തിട്ടുണ്ട്‌.

അനിലേ,

താങ്കള്‍ ചൂണ്ടിക്കാണിച്ച പ്രസംഗം കണ്ണൂരിലെ നഗ്നയാഥാര്‍ത്ഥ്യങ്ങളിളേയ്ക്കു വെളിച്ചം വീശുന്ന ഒന്നാണ്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച പോസ്റ്റില്‍ നിന്ന്‌ ആ പ്രസംഗവും കേള്‍ക്കാവുന്നതാണ്.

Anonymous said...

what ever you are telling...can u tell the reason for killing k v sudheesh in midnight ..that too infront of parents?

i think tht is the starting.or do u think thats also done by marxists?

Anonymous said...

ഒരു ബി.ജെ.പി. അനുഭാവി
മാത്രമായ എനിക്ക്‌ മറ്റൊരു സംഘടനയായ സംഘത്തേക്കുറിച്ചുള്ള അറിവുകള്‍ സമ്പൂര്‍ണ്ണമാവാനിടയില്ല....

thamashakara....Every one knows what is the realation with RSS and BJp

Anonymous said...

http://www.newindianexpress.com/states/kerala/Dont-Hit-Bottle-Practice-Martial-Arts-CPI-M-Tells-Cadre/2013/11/28/article1916281.ece