Thursday, May 22, 2008

കണ്ണൂര്‍ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും!

കുറച്ചുനാളുകള്‍ക്കു മുമ്പ്‌ - 'കണ്ണൂരിലെ സമാധാന'ത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടവിടെയായി കേട്ടിരുന്നു. അതിനിടയ്ക്കൊക്കെ, ‘സമാധാനം‘ എന്നതിനു പകരം ‘"ശാശ്വത"സമാധാനം‘ എന്ന പ്രയോഗം എപ്പോളൊക്കെ കടന്നുവന്നുവോ അപ്പോളൊക്കെ അറിവുള്ളവര്‍ പലരും നെടുവീര്‍പ്പിടുകയോ ചിരിയ്ക്കുകയോ ചെയ്തിരുന്നതു ശ്രദ്ധിച്ചിരുന്നു. 'തങ്ങള്‍ ഇനി പ്രശ്നമുണ്ടാക്കില്ല' എന്നൊക്കെയുള്ള സി.പി.എമ്മിന്റെ വാക്കുകള്‍ എക്കാലവും പൊള്ളയായിരുന്നുവെന്നും - ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും - അവരെ വിശ്വസിച്ചുകൂടാ എന്നുമൊക്കെയാണ്‌ പലരും അഭിപ്രായപ്പെട്ടു കണ്ടത്‌.

എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. കണ്ണൂരിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ട്‌ അധികകാലമായില്ല എന്നതുകൊണ്ടാവണം.

ഇക്കുറി ഒരു കലാപം തന്നെ സംഘടിപ്പിച്ചത്‌ തങ്ങളുടെ കൈവിട്ടുപോയി എന്ന സത്യം സി.പി.എം. തിരിച്ചറിഞ്ഞിട്ടുണ്ടാവണം എന്നു തന്നെ കരുതി. സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമെന്നൊക്കെ കണ്ണൂര്‍ലോബിയിലെ നേതാക്കന്മാര്‍ മാത്രമല്ല - മുഖ്യമന്ത്രിയുടെ കൂടി ഉറപ്പുകിട്ടിയതാണ്‌. ദേശീയതലത്തില്‍ പ്രശ്നമെത്തിയതോടെ ഇനി മര്യാദപാലിക്കണമെന്ന്‌ പോളിറ്റ്ബ്യൂറോ തന്നെ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഇനി സി.പി.എം. ഒരു ആക്രമണത്തിനു മുതിരില്ല എന്നു വിശ്വസിച്ചു പോയി.

മുഖ്യമന്ത്രിയുടെ ഉറപ്പിനുശേഷവും ഏഴുപേര്‍ ആക്രമിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്‌ പ്രതീക്ഷയോടെ കാത്തിരുന്നു.

വി.ആര്‍.കൃഷ്ണയ്യരുടെയും മറ്റും നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി നായനാരുടെ സാന്നിദ്ധ്യത്തില്‍ സമാധാനക്കരാര്‍ ഒപ്പുവച്ചതിനു രണ്ടുദിവസങ്ങള്‍ക്കു ശേഷമാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമുണ്ടായത്‌ എന്നതും മനപ്പൂര്‍വ്വം മറന്നു കളഞ്ഞു.

ഇത്തവണയെങ്കിലും കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകും എന്നു പ്രതീക്ഷിച്ചുപോയി.

പക്ഷേ ......ഇല്ല!

മൂത്തവര്‍ പറയുന്നതു തെറ്റാറില്ല.

കണ്ണൂരാണ്‌ - സി.പി.എമ്മാണ്‌. അവരെ വിശ്വസിച്ചുകൂടാ.

*-*-*-*-*-*-*-*-*
1 - നാട്ടിലെ "പ്രതിരോധം"

രണ്ടാഴ്ചകള്‍ക്കു മുമ്പ്‌ - മെയ്‌മാസം പത്താം തീയതി, സി.പി.എമ്മുകാര്‍ ചേര്‍ന്ന്‌ സംഘശാഖ ആക്രമിച്ചിരിക്കുന്നു!!! രണ്ട്‌ സ്വയംസേവകര്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നു. ആരും ശ്രദ്ധിക്കാത്ത അപ്രധാനകോണില്‍ കിടന്ന ആ വാര്‍ത്ത താഴെ.

പ്രകോപനമില്ല - പ്രതിരോധമല്ല - ഒന്നുമില്ല. കണ്ണൂരാണ്‌. സി.പി.എമ്മാണ്‌. അവര്‍ തല്ലും. പറ്റിയാല്‍ കൊല്ലും. അതേപ്പറ്റി സംസാരിക്കുന്നതു വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
കുറച്ചുദിവസങ്ങളേ ആയിരുന്നുള്ളൂ - ചിറ്റൂരിലെ ഒരു സംഘപ്രവര്‍ത്തകന്‍ - സുരേഷിനെ മാര്‍ക്സിസ്റ്റുകള്‍ കൊന്നിട്ട്‌. അതിനുമുമ്പ്‌ ഉത്സവത്തിനിടയിലോ മറ്റോ എന്തോ നിസാരതര്‍ക്കമുണ്ടായിരുന്നുവത്രേ.

എന്തെങ്കിലും ഒരു കാരണം എങ്ങിനെയെങ്കിലും കണ്ടുപിടിച്ച്‌ എവിടെനിന്നെങ്കിലും ഒരു സംഘപ്രവര്‍ത്തകനെ തെരഞ്ഞുപിടിച്ചു കൊല്ലുകയാണ്‌.

അതേപ്പറ്റിയൊന്നും ആരോടും പരാതിപ്പെട്ടിട്ടു കാര്യമില്ല. സി.പി.എമ്മാണ്‌. അവര്‍ക്കു സംഘപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള അധികാരവും അവകാശവുമുണ്ട്‌. അതു സമര്‍ത്ഥിക്കുന്ന മട്ടിലുള്ള നുണപ്രചാരണങ്ങള്‍ നടത്താനുള്ള പ്രചാരണസംവിധാനങ്ങള്‍ അവര്‍ ഇതിനകം ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ, യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ, നേതൃത്വം പറയുന്നതു മാത്രം ഏറ്റുപറയാന്‍ തയ്യാറുള്ള മട്ടില്‍ അന്ധമായ വിധേയത്വം പുലര്‍ത്തുന്ന അനേകമാളുകളെ അവര്‍ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്‌. അവരുടെയിടയിലെല്ലാം സംഘത്തേക്കുറിച്ചു തികഞ്ഞ തെറ്റിദ്ധാരണകള്‍ പരത്തി വിദ്വേഷം ആവോളം ഉജ്ജ്വലിപ്പിച്ചുവച്ചിട്ടുമുണ്ട്‌ (അവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ അടുത്തപോസ്റ്റില്‍).

മാര്‍ക്സിസ്റ്റുകാരാണ്‌ ഓരോതവണയും പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന വസ്തുതകള്‍ നിരത്തിവച്ചുകൊണ്ട്‌ - യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട്‌ - ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട്‌ - എത്രവേദിയില്‍ സംസാരിച്ചിട്ടും കാര്യമില്ല. മാര്‍ക്സിസ്റ്റുകള്‍ ആ ചെയ്തികളെയൊക്കെ ‘മാനവികത‘ എന്നു വിളിച്ചുവെന്നു വരും. ‘ജനങ്ങ‘ളാണ്‌ ഇതെല്ലാം ചെയ്യുന്നതെന്നു വാദിച്ചെന്നു വരും.

ഇതിനൊന്നും ഒരു തിരിച്ചടിയും ഉണ്ടാകുന്നില്ലല്ലോ - വഴിനടന്നുപോയൊരാള്‍ നിന്നനില്‍പ്പില്‍ കൊലചെയ്യപ്പെട്ടിട്ടും കേവലമൊരു ഹര്‍ത്താലില്‍ പ്രതിഷേധം ഒതുങ്ങുകയല്ലേ ചെയ്തത്‌ - അതുപോലെയുള്ള അനവധി ഉദാഹരണങ്ങള്‍ ചുണ്ടിക്കാണിക്കാനാവുമല്ലോ - എന്നൊന്നും ചോദിക്കരുത്‌. "ആര്‍.എസ്‌.എസ്‌.കൊലക്കത്തി താഴെവയ്ക്കണം" എന്നവര്‍ ആക്രോശിച്ചുകളയും. ചിന്തിക്കാനൊരുക്കമല്ലാത്ത പലരും അത്‌ അതേപടി ആവര്‍ത്തിക്കുകയും ചെയ്യും.

വ്യര്‍ത്ഥമാണ്‌. സംസാരിക്കുന്ന ഓരോ നിമിഷവും - എഴുതുന്ന ഓരോ വരിയും വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
ചിറ്റൂരിലെ കൊലപാതകത്തിനു ശേഷവും - കണ്ണൂരില്‍ ശാഖ ആക്രമിക്കപ്പെട്ടപ്പോളും - പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ്‌ ഇതാ വീണ്ടും!

കണ്ണൂര്‍ മാത്രമെടുത്താല്‍ - ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാമത്തെ ആക്രമണവാര്‍ത്ത.

മെയ്‌ 20-ന്‌ അഴീക്കോട്‌ അഴീക്കല്‍ ശാഖ ആക്രമിച്ചിരിക്കുന്നു!!! അവിടെ സംഘടനാപ്രവര്‍ത്തനം അനുവദിക്കില്ലെന്നും അനുസരിക്കാനുദ്ദേശമില്ലെങ്കില്‍ അനുഭവിക്കുമെന്നുമാണു ഭീഷണി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണെങ്കില്‍, മഴപെയ്തേക്കും എന്നു കരുതുന്നതു തന്നെയാണു ബുദ്ധി. ആശങ്കപ്പെടാതെ തരമില്ല.

‘സമാധാനം വേണം‘ എന്നു പറഞ്ഞുനടക്കുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവരിലെല്ലാം അങ്ങേയറ്റത്തെ ആകുലത ജനിപ്പിക്കണം ഈ സാഹചര്യം. സി.പി.എം. ഒരു മൂന്നാമങ്കത്തിനുള്ള പുറപ്പാടാകുമോ? വാക്കുപാലിക്കാനുള്ള ആത്മാര്‍ത്ഥതയില്ലെങ്കില്‍പ്പിന്നെ അവര്‍ ജനങ്ങള്‍ക്കു മുമ്പാകെ ഉറപ്പുകള്‍ വയ്ക്കുന്നതെന്തിനാണ് ?

സംഘശാഖ നടക്കുന്ന സ്ഥലം എന്നത്‌ സംഘപ്രവര്‍ത്തകര്‍ പവിത്രമായിക്കരുതുന്ന ഒരു സ്ഥലമാണ്. അവിടം തുടര്‍ച്ചയായി ആക്രമിക്കപ്പെടുക എന്നത്‌ അവര്‍ എത്രകാലം കണ്ടു നില്‍ക്കുമെന്നു പറഞ്ഞുകൂടാ. മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക എന്ന പതിവു സി.പി.എം. തന്ത്രം തന്നെ ഇത്തവണയും ആവര്‍ത്തിക്കാനുള്ള ശ്രമമാണെങ്കില്‍, സമാധാനമാഗ്രഹിക്കുന്ന ഏതൊരാളും അവരെ വിലക്കേണ്ടതാവശ്യമാണ്.

“സി.പി.എം. അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല“ എന്നു വാദിക്കുന്നവര്‍, ‘രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് “ എന്നു പറഞ്ഞ്‌ ഒഴിയുന്നവര്‍ - ഇവരിലാര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ - അവര്‍ ഇപ്പോള്‍ പ്രഖ്യാപിക്കട്ടെ. ‘ഇത്‌ അനീതിയാണ് - ജനാധിപത്യവിരുദ്ധമാണ് - പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ ജനം കണ്ടുകൊണ്ടിരിക്കുകയാണ് ‘ എന്ന്‌.

*-*-*-*-*-*-*-*-*
സമാധാനസമ്മേളനങ്ങള്‍ എന്ന പ്രഹസനത്തിന്റെ പരമ്പരയില്‍ അവസാനത്തേതില്‍ എടുത്ത തീരുമാനങ്ങളേപ്പറ്റി ദേശാഭിമാനി പണ്ട്‌ എഴുതിയത്‌ ഇങ്ങനെയൊക്കെ.
എത്രയോ ആളുകള്‍ അന്നു മെനക്കെട്ടു എന്നോര്‍ക്കണം! എല്ലാവരും പറയുന്നതു "ശാശ്വതസമാധാനം" കൈവരുത്തുമെന്നാണ്‌.

എന്നിട്ടിപ്പോള്‍ എന്തായി, ശ്രീ. അച്യുതാനന്ദന്‍? ഇവിടുത്തെ ഭരണകൂടത്തിന്റെ പ്രതികരണം താങ്കളില്‍ നിന്നു തന്നെയല്ല ജനം പ്രതീക്ഷിക്കേണ്ടത്‌ എന്നുണ്ടോ?

ആര്‍.എസ്‌.എസിന്റെ പ്രതികരണം കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ആ വാര്‍ത്ത താഴെ.
ഇല്ല. ഈ വാര്‍ത്തകളൊന്നും ആരും ശ്രദ്ധിക്കുവാന്‍ പോകുന്നില്ല.

കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകളുടെ അസഹിഷ്ണുത തുടരും. അവര്‍ മറ്റുള്ളവര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം അനുവദിക്കാന്‍ പോകുന്നില്ല. അവര്‍ ഇനിയും അക്രമമഴിച്ചുവിട്ടുവെന്നു വരും. ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകനെ വെട്ടുകയും കുത്തുകയും ചെയ്ത്‌ സംസാരശേഷി നഷ്ടപ്പെടുത്തിയെന്നു വരും. കണ്ണുകുത്തിപ്പൊട്ടിച്ചുവെന്നു വരും. ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ അതാണ്.

അപ്പോഴൊന്നും ആരും കണ്ണുതുറക്കാന്‍ പോകുന്നില്ല. പ്രതികരിക്കാനും പോകുന്നില്ല.

യാതൊരു പ്രകോപനവുമില്ലാതെ അവര്‍ ആക്രമിച്ചെന്നുവരും. എന്തെങ്കിലുമൊരു നിസാരപ്രശ്നമുണ്ടയാല്‍ അതൊരു മറയാക്കി തകര്‍ത്താടിയെന്നു വരും. മാര്‍ക്സിസ്റ്റു പാര്‍ട്ടിഗ്രാമത്തിലെ ഇടവഴിയില്‍ക്കൂടി ഒരു സംഘപ്രവര്‍ത്തകന്‍ സൈക്കിളോടിക്കുമ്പോള്‍ പിറകില്‍ നിന്നു മണിയടികേട്ടയുടന്‍തന്നെ ഇറങ്ങിനിന്നു വണങ്ങി വഴിമാറിക്കൊടുത്തില്ല എന്നോ മറ്റോ ഒക്കെയുള്ള "പ്രകോപന"ത്തേത്തുടര്‍ന്ന്‌ മറ്റേതെങ്കിലുമൊരു പ്രവര്‍ത്തകനെയോ അനുഭാവിയേപ്പോലുമോ വെട്ടിക്കൊന്നുവെന്നു വരും.

മിണ്ടരുത്‌!

മിണ്ടാതെ - പ്രതികരിക്കാതെ - കാത്തിരിക്കണം.

ഒടുവില്‍, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സഹികെട്ട്‌ എന്നെങ്കിലുമൊരിക്കല്‍ ഏതെങ്കിലും ചില സംഘപ്രവര്‍ത്തകര്‍ തിരിച്ചൊരു അടി കൊടുക്കാതിരിക്കില്ല.

അപ്പോള്‍ ചാടിയിറങ്ങി പ്രതികരിക്കണം. അതൊരു കടമയാണ്‌. ബാദ്ധ്യതയാണ്‌.

പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും പ്രകടനങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിക്കാം.

കഴിഞ്ഞതവണത്തെ പരീക്ഷണങ്ങളെല്ലാം വീണ്ടുമാവര്‍ത്തിക്കാം.

'പ്രതിരോധ'മെന്ന പേരു പറഞ്ഞ്‌ രോഗികളേയും വൃദ്ധന്മാരേയും വെട്ടിക്കൊല്ലാം.

സുഹൃത്തുക്കളെ വീട്ടില്‍നിന്നു വിളിച്ചുവരുത്തി ചതിയിലൂടെ തലയറുക്കാം.

എന്നിട്ട്‌ - സത്യത്തെ എടുത്ത്‌ നേരെ തലതിരിച്ചിടാം. “ഞങ്ങള്‍ സംയമനം പാലിച്ചു - ഒടുവില്‍ ജനം പ്രതികരിച്ചു " എന്ന ലജ്ജാകരമായ വാദം - പച്ചക്കള്ളം - നട്ടാല്‍ കിളിര്‍ക്കാത്ത നുണ - തലയ്ക്കടിച്ച നുണ - അവതരിപ്പിച്ച്‌ ആളുകളെ വീണ്ടും കബളിപ്പിക്കാം.

അതിനൊക്കെയുള്ള സമയം ഒത്തുവരുന്നതുവരെ, സംഘപ്രവര്‍ത്തകര്‍ ആയുധമെടുത്തു പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുന്ന ആദ്യത്തെ സംഭവം ഉണ്ടാകുന്നതു വരെ മിണ്ടാതിരിക്കാം. അടുത്ത ‘ജനകീയപ്രതിരോധ‘ത്തിനായി ഊര്‍ജ്ജം സംഭരിച്ച്‌ - കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കാം.

കണ്ണൂരേ...നിനക്ക്‌ ഉടന്‍ രക്ഷയുണ്ടെന്നു തോന്നുന്നില്ല. നിന്റെ മേല്‍ ഒരു ശാപം വീണു കഴിഞ്ഞിരിക്കുന്നു. കണ്ണു തുറന്നു യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും മാര്‍ക്സിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തിന്റെ - മുഷ്ക്കിന്റെ - മാടമ്പിത്തരത്തിന്റെ - കയ്യില്‍ കടന്നു പിടിക്കാനും നിനക്ക്‌ എന്നു കഴിയുന്നോ അന്നു വരെ നിന്റെ പേര്‍ "കണ്ണീര്‍" എന്നു തന്നെ തിരുത്തി വായിക്കേണ്ടി വരും.

*-*-*-*-*-*-*-*-*-*-*-*-*
പിന്നീടു കൂട്ടിച്ചേര്‍ക്കുന്നത്‌:-

ഈ പോസ്റ്റിട്ടതിനുശേഷം വന്ന രണ്ടു പത്രവാര്‍ത്തകള്‍ കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

ശാഖകളേപ്പറ്റി സി.പി.എം. പറയുന്നതു പച്ചക്കള്ളമാണെന്നു പോലീസ്‌ തന്നെ തുറന്നു സമ്മതിക്കുന്നതാണ് ഒരു വാര്‍ത്ത. അവിടെ ഒരു ആയുധപരിശീലനവും നടക്കുന്നില്ല.

ഇങ്ങനെ കള്ളം പറഞ്ഞുകൊണ്ടാണെങ്കില്‍പ്പോലും സി.പി.എമ്മിന്റെ ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും എന്നതാണു മറ്റൊരു ചോദ്യം. നിയമവിരുദ്ധമായത്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പോലീസിനേയും മറ്റു നിയമസംവിധാനങ്ങളേയും ഉപയോഗിച്ചുകൊണ്ട്‌ അതിനെ നേരിടാമല്ലോ. സി.പി.എം. സ്വന്തനിലയില്‍ അതിനെ സായുധമായി നേരിടുന്നത്‌ നിയമം കയ്യിലെടുക്കലല്ലേ? അവരാണോ ഇവിടുത്തെ പോലീസ്‌? കുറ്റവാളികളാണെന്നു മുദ്രകുത്തി - പച്ചക്കള്ളം പറഞ്ഞ്‌ - ഒരുകൂട്ടം ആളുകളെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം.! കള്ളക്കേസുണ്ടാക്കുന്നവര്‍ - പോലീസ്‌ - കോടതി - ആരാച്ചാര്‍ - എല്ലാം സി.പി.എം. തന്നെ!

ഇതേപ്പറ്റിയൊക്കെ സംസാരിക്കുന്നതു വ്യര്‍ത്ഥമാണെന്നതാണു സത്യം. സംഘപ്രവര്‍ത്തനം വ്യാപിക്കുന്നതു കാണാനുള്ള കരുത്തോ സഹിഷ്ണുതയോ ഇല്ല സി.പി.എമ്മിന്. അവര്‍ പച്ചക്കള്ളങ്ങളാവര്‍ത്തിച്ചുകൊണ്ട്‌ സംഘത്തെ ആക്രമിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. മറ്റുള്ളവര്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാന്‍ സി.പി.എം തീരുമാനിക്കുകയോ അല്ലെങ്കില്‍ അവര്‍ അതിന് നിര്‍ബന്ധിതരാകുകയോ ചെയ്യാത്തിടത്തോളം കാലം കണ്ണൂരിലെ പ്രശ്നങ്ങള്‍ തീരില്ല.
അടുത്ത വാര്‍ത്ത പറയുന്നതും സി.പി.എമ്മിന്റെ ആക്രമണങ്ങളേക്കുറിച്ചു തന്നെ. അരയിലിരുന്ന ബോംബു പൊട്ടി സി.പി.എമ്മുകാരന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതും അതേപ്പറ്റി അവര്‍ പറയുന്ന കള്ളത്തരങ്ങളും എല്ലാം അതിലുണ്ട്‌. കയ്യോടെ പിടിക്കപ്പെട്ടില്ലെങ്കില്‍ അതും സംഘത്തിന്റെ തലയില്‍ വയ്ക്കുമായിരുന്നു അവര്‍.

*-*-*-*-*-*-*-*-*-*-*-*-*
I--------------------------------->
ജൂലൈ എട്ടാം തീയതി വീണ്ടും കൂട്ടിച്ചേർക്കുന്നത്‌.

ഇന്നിതാ രണ്ടു ബി.ജെ.പി.ക്കാരെ വെട്ടിയിരിക്കുന്നു. ഒരാളുടെ നില ഗുരുതരമാണ്. സി.പി.എമ്മുകാർ തന്നെയാണു വെട്ടിയതെന്ന്‌ അവിടെ നിന്നുള്ളവർ പറയുന്നു.


സി.പി.എം. ആയുധം താഴെവയ്ക്കുമെന്നു കരുതി കാത്തിരിക്കുന്നർ - അവരിൽ നിന്നു മര്യാദ പ്രതീക്ഷിക്കുന്നവർ - അവരെ വിളിക്കാൻ ‘വിഡ്ഡികൾ’എന്നതിലും നല്ല പദം വേറേ കണ്ടെത്തേണ്ടിവരും. മാർക്സിസ്റ്റുകാർ വിപ്ലവകാരികളാണ്. അവർക്കു വിരോധമുള്ളവരെ അവർ ഇഷ്ടം പോലെ വെട്ടും - കൊല്ലും.

മാർക്സിസ്റ്റുകളുടെ വാൾത്തലയ്ക്കു മുന്നിൽ നിരന്തരം കഴിയുമ്പോളും മനസ്സിൽ സംഘാദർശം കാത്തുസൂക്ഷിക്കുന്ന - മാർക്സിസ്റ്റു മുഷ്കിനു മുന്നിൽ പിടിച്ചുനിൽക്കുന്ന - മാതൃഭൂമിയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച - ധീരരായ സംഘപ്രവർത്തകസഹോദരങ്ങൾക്ക് എന്റെ അഭിവാദ്യങ്ങളും ഐക്യദാർഢ്യവും.
<---------------------------------I
*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-
കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!


*-*-*-*-*-*-*-*-*-*-*-*-*
കുറിപ്പ്‌:-

സമീപകാലത്തെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിത്തന്നെയുള്ള അടുത്ത രണ്ടു ഭാഗങ്ങള്‍ - ആരും അധികം ശ്രദ്ധിച്ചിരിക്കില്ലാത്ത - എന്നാല്‍ അറിഞ്ഞിരിക്കേണ്ട - കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവ - വെവ്വേറെ പോസ്റ്റുകളായി ഇടാമെന്നു കരുതുന്നു.

2 - കോടതിയിലെ 'പ്രതിരോധം'
3- മാദ്ധ്യമങ്ങളിലെ 'പ്രതിരോധം'

17 comments:

Unknown said...

കണ്ണൂരില്‍ ‘സമാധാനം വേണം‘ എന്നു പറഞ്ഞുനടക്കുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവരിലെല്ലാം അങ്ങേയറ്റത്തെ ആകുലത ജനിപ്പിക്കണം ഈ സാഹചര്യം. സി.പി.എം. ഒരു മൂന്നാമങ്കത്തിനുള്ള പുറപ്പാടാകുമോ? വാക്കുപാലിക്കാനുള്ള ആത്മാര്‍ത്ഥതയില്ലെങ്കില്‍പ്പിന്നെ അവര്‍ ജനങ്ങള്‍ക്കു മുമ്പാകെ ഉറപ്പുകള്‍ വയ്ക്കുന്നതെന്തിനാണ് ?

...sijEEsh... said...

Superb Nakulanjee...
Ividuthe samaadhaana kashikale venam aadhyam adikkan...
Chila neriketta saamskaarika naayakan mar undallo...
Awardinum, fellowshipinum vendi adhikaarathinte moodum thaangi nadakkunna naarikal...
Avarey venam aadhyam adikkan...

Sorry, am bit over... But...Am trying too collect myself...

Keep doing the great...

Unknown said...

വളരെ നല്ല പോസ്റ്റ്‌. സന്തോഷ്‌ മധവന്‍ സംഭവത്തോടുകൂടി മര്‍ക്സിസ്റ്റ്‌ വെതാളങ്ങള്‍ക്ക്‌ ഹിന്ദു മത സ്താപങ്ങള്‍ക്കും അനാധാലയങ്ങല്‍ക്കും നെരെ അതിക്രമം കാണിക്കന്‍ ഉല്ല ലൈസന്‍സ്‌ മര്‍ക്സിസ്റ്റ്‌ നേത്രുത്വം കനിഞ്ഞു നല്‍കിയിരിക്കുകയാണല്ലൊ. കുട്ടിസഖാക്കന്‍മര്‍ ഇപ്പൊ കണ്ണില്‍ കാണുന്ന ഹിന്ദു ആശ്രമങ്ങളൊക്കെ അടിച്ചു തകര്‍ത്ത്‌ രസിക്കുകയാണല്ലൊ. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്താപനങ്ങള്‍കു നെരെ ഒരു ചെറു വിരല്‍ പൊലും അനക്കാന്‍ കഴിവില്ലാത്തവന്‍മാര്‍! പല കപട സ്വാമിമാര്‍ക്കും മര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി വളരെ നല്ല ബന്ധം ആണു ഉള്ളത്‌ എന്നാണു കേള്‍വി.
തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദന്‍ ആണു മര്‍ക്സിസ്റ്റ്‌ പര്‍ട്ടി സംഹടിപ്പിച്ച രണ്ടാമതു ഗുരുവായുര്‍ സത്യാഗ്രഹ പന്തലില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയത്‌. അതു പൊലെ തന്നെ പന്നിയന്‍ രവീന്ദ്രണ്റ്റെ ണ്റ്റെ മകണ്റ്റെ വിവഹത്തിനു മുഖ്യ ക്ഷണിതാക്കളില്‍ ഒരാളായിരിന്നു ഈ മഹാന്‍ എന്നും കേട്ടു.
ഈ വിഷയത്തില്‍ ഒരു നല്ല പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

prasad said...

ഇവരൊടൊന്നും സമധാനം പ്രസംഗിച്ചു നടന്നിട്ടൊരുകാര്യവുമില്ല അടിക്ക്‌ അടിയേ ഉള്ളൂ പൊംവഴി. ഈ നെറികെട്ട ചെറ്റകളോട്‌ സമാധാനം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല ഇപ്പൊത്തന്നെ ഏതൊ ഒരു കള്ളന്‍ ചെയ്ത കുറ്റത്തിനാണ്‌ മൊത്തം സ്വാമിമാരെ ഇവന്മാര്‍ കയ്യേറ്റം ചെയ്യുന്നത്‌ ഇവര്‍ക്കു നിയമം കയ്യില്‍ എടുക്കാന്‍ ആരാണ്‌ അധികാരം നല്‍കിയത്‌. സ്വാമിമാര്‍ കള്ളന്മാര്‍ ആണെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരികയാണ്‌ ചെയ്യേണ്ടത്‌ അല്ല്ലാതെ ഒരു സ്ഥാപനത്തെ തല്ലിത്തകര്‍ത്തല്ല. ന്യൂനപക്ഷങ്ങളെ തൊട്ടാല്‍ ഇവന്മാരെ അവര്‍ മൂക്കുകൊണ്ടു ക്ഷ വരപ്പിക്കും ഭൂരിപക്ഷത്തെ ആര്‍ക്കും എന്തും ചെയ്യാമല്ലോ ആരും ചൊദിക്കില്ല അഥവാ ചൊദിച്ചാല്‍ അത്‌ വര്‍ഗ്ഗീയതയായി ചിത്രീകരിക്കാം ഇതെല്ലാം എത്രനാള്‍ പൊകും എന്നു നമുക്കു കാത്തിരുന്നു കാണാം..

Unknown said...

മേയ് മാസം കഴിഞ്ഞു. ഇനി ജൂണിലെ അങ്കങ്ങള്‍.

ഒന്നാം തീയതി തന്നെ തുടങ്ങി ആക്രമണം.

ആര്‍.എസ്‌.എസ്‌ പൊന്‍‌കുന്നം വ്യവസ്ഥാപ്രമുഖും പൊന്‍‌കുന്നം കെ.വി.എം.എസ്‌. ആശുപത്രി അധികാരിയുമായ ശ്രീ. പി. പ്രസാദ്‌ എന്ന വ്യക്തിയെ സി.പി.എമ്മുകാര്‍ അതേ ആശുപത്രിയില്‍‌വച്ച്‌ ആക്രമിച്ചതായി കേള്‍ക്കുന്നു. അദ്ദേഹം പരിക്കുകളോടെ അതേ ആശുപത്രിയില്‍ത്തന്നെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും.

ഇതൊരു തുടര്‍ക്കഥയാണ്! ദശകങ്ങള്‍ തന്നെ കഴിഞ്ഞിട്ടും അവസാനിക്കാത്ത മെഗാസീരിയല്‍.

എന്നെങ്കിലുമൊരിക്കല്‍ സംഘം തിരിച്ചൊരു കൊട്ടുകൊടുക്കുന്നതുവരെ മാദ്ധ്യമതൂലികകള്‍ മഷിവറ്റിക്കിടക്കും. സാംസ്കാരികനാവുകള്‍ ചലനമറ്റും കിടക്കും. ചോരക്കൊതിയന്‍ മാര്‍ക്സിസ്റ്റുകള്‍ക്കെതിരെ എന്തുചെയ്താലാണു പിടിച്ചുനില്‍ക്കാന്‍ കഴിയുക എന്ന്‌ സമാധാനപ്രേമികളില്‍ ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. അല്ല - ഒന്നോര്‍ത്താല്‍ - “സമാധിയായ ആനപ്രേമി“കളാണ് ഇവിടുത്തെ “സമാധാനപ്രേമി“കളേക്കാള്‍ ഭേദമെന്നു തോന്നിപ്പോകുന്നു.

Unknown said...

“കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം മുറുകുന്നു“വെന്ന പേരില്‍ ദീപിക ഇന്നു വിശദമായൊരു വാര്‍ത്ത ഇട്ടിരിക്കുന്നു. സംഘത്തേക്കുറിച്ച് സി.പി.എമ്മിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നു പോലീസ്‌ തന്നെ സമ്മതിക്കുന്ന കാര്യം അവര്‍ തുറന്നെഴുതുന്നു. പതിവുപോലെ ഇപ്പോഴും സി.പി.എം. - സി.പി.എം. മാത്രമാണു പ്രശ്നമുണ്ടാക്കുന്നത്‌.

സമാധാനക്കമ്മിറ്റി യോഗത്തിലെ ഉറപ്പുകള്‍ക്ക്‌ പുല്ലുവില കല്പിക്കപ്പെടും എന്ന പ്രവണത തുടര്‍ന്നതോടെ പ്രതിമാസമുള്ള സമാധാനയോഗം സംഘം ബഹിഷ്ക്കരിക്കുന്നതുവരെയെത്തി കാര്യങ്ങള്‍! അത്രയ്ക്കു ഗത്യന്തരമില്ലാതെ വന്നാലേ സംഘം അത്തരമൊരു നിലപാടെടുക്കൂ എന്നു തീര്‍ച്ച.

സി.പി.എം. അവരുടെ മുഷ്ക്കു തുടരുകയാണ്. ഇത്‌ അപകടകരമായ തീക്കളിയാണ്. ഈ പോക്കു പോയാല്‍ കണ്ണൂരല്ല - ഈ സംസ്ഥാനമല്ല - രാജ്യം തന്നെ ഇളകിമറിയുന്നൊരു സ്ഥിതിവിശേഷമുണ്ടാകുമെന്നും - തീക്കൊള്ളികൊണ്ടു തലചൊറിയുന്ന പരിപാടി ഉപേക്ഷിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു തിരിച്ചറിവുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

ദീപിക വാര്‍ത്ത് ഇവിടെ. ലിങ്ക്‌ എത്രനാള്‍ ഉണ്ടാവുമെന്നറിയില്ല.

ആഭ്യന്തരമന്ത്രി പതിവുപോലെ സന്ദര്‍ശനം നടത്തി “സാഹചര്യം വിലയിരുത്തി” മടങ്ങിയിട്ടുണ്ടത്രേ! മാര്‍ക്സിസ്റ്റുക്രിമിനല്‍ സംഘത്തിന് വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടാവും. അല്ലാതെന്താ? സതീശന്‍ എന്ന സംഘപ്രവര്‍ത്തകന്റെ വധത്തിലെ പ്രതിയായിരുന്ന - കേന്ദ്രസേനാവിന്യാസത്തെ എതിര്‍ത്ത - ആഭ്യന്തരമന്ത്രിയില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നവര്‍ ഏതു ലോകത്തുജീവിക്കുന്നവരായിരിക്കണം! അണികളുടെ ചെയ്തികള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നു കരുതാന്‍ മാത്രം വിഡ്ഡികളല്ല ജനങ്ങള്‍. ഇത്‌ പാര്‍ട്ടിയുടെ - സര്‍ക്കാരിന്റെ - അറിവോടെ നടക്കുന്ന ഗൂഢനീക്കമായിത്തന്നെയേ തത്ക്കാലം മനസ്സിലാക്കാനാവൂ. അതല്ല എങ്കില്‍ - ആര്‍ജ്ജവമുണ്ട്‌ എങ്കില്‍ - സ്ഥിതിഗതികള്‍ നിയന്ത്രിക്കട്ടെ.

പണ്ട്‌ ഈ പോസ്റ്റില്‍ എഴുതിയതുമാത്രമാണൊരു പരിഹാരം. അതുറപ്പ്‌.
കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!

Unknown said...

കണ്ണൂരിലിതാ സി.പി.എം. ചാവേര്‍ ബോംബാക്രമണമടക്കം പരീക്ഷിക്കുന്നതായാണ്‌ ഏറ്റവും പുതിയ വാര്‍ത്ത! ഇന്നലെ (2008 ജൂണ്‍ 3) രാത്രി ഇരിട്ടിക്കടുത്ത് ഒരു സി.പി.എം. പ്രവര്‍ത്തകന്‍ രജീഷ്‌ തന്റെ അരയില്‍ സൂക്ഷിച്ചിരുന്ന ബോംബു പൊട്ടി ഗുരുതരാവസ്ഥയിലായിരിക്കുന്നു. ദീപിക റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌.

ബി.ജെ.പി.ക്കാര്‍ നിര്‍മ്മിച്ച ബസ്‌ വെയിറ്റിംഗ്‌ ഷെല്‍ട്ടറിനടുത്തുവച്ചാണു സംഭവം. ജീവന്‍ പോകാറായെങ്കിലെന്താ - വെയിറ്റിംഗ്‌ ഷെല്‍ട്ടറിനും കേടുപാടുണ്ടാക്കാന്‍ കഴിഞ്ഞു! അസഹിഷ്ണുതയ്ക്ക്‌ തെല്ലൊരാശ്വാസം കിട്ടിയിട്ടുണ്ടാകണം. കഷ്ടം!

ആഭ്യന്തരമന്ത്രി "സ്ഥിതിഗതികള്‍ വിലയിരുത്തി"യിട്ട്‌ തിരിച്ചു തിരുവനന്തപുരത്തെത്താന്‍ സമയമായിട്ടില്ല!

കണ്ണൂര്‍ ശാന്തമാണത്രേ! ഉറങ്ങിക്കൊള്ളുക മാദ്ധ്യമങ്ങളേ - ഉറങ്ങുക മുഖ്യമന്ത്രീ.

രജീഷിന്റെ പരിക്കു ഗുരുതരമാണ്‌. അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ - പതിവുപോലെ അതും സംഘപരിവാറിന്റെ തലയില്‍ കെട്ടിവച്ച്‌ അടുത്ത “ജനകീയപ്രതിരോധം“ ആരംഭിക്കാം. അതുവരെ പേനയില്‍ വിഷം - അല്ല മഷി - നിറച്ചുവച്ച്‌ കാത്തിരിക്കുക മാത്രം ചെയ്യാം. അപാരമായ ക്ഷമയോടെ.

അന്ന്‌ - "പരമാവധി സംയമനം പാലിച്ചു - ഒടുവില്‍ ചെറുത്തുനിന്നു" എന്നൊക്കെയുള്ള പച്ചക്കള്ളങ്ങളുമായി ചിലര്‍ വീണ്ടുമിറങ്ങുമ്പോള്‍ മുഖത്തെറിയാന്‍ ചില ചോദ്യങ്ങളും തെളിവുകളുമൊക്കെയായി ഈ പോസ്റ്റ്‌ ഇവിടെത്തന്നെ കിടക്കും. ഇവിടെ വാര്‍ത്തകള്‍ എണ്ണിപ്പെറുക്കി അപ്ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടുമിരിക്കും. ജനങ്ങളുടെ മറവി ദുരുപയോഗം ചെയ്യുന്നതിന്‌ ഒരു പരിധിയൊക്കെയുണ്ട്‌.

Unknown said...

മറ്റു പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനിടെ കണ്ണൂരിലെ കുടിവെള്ളക്ഷാമത്തിന്റെ കാര്യം മറന്നുപോകരുതെന്ന്‌ ആഭ്യന്തരമന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചുകൊള്ളുന്നു. കണ്ണൂരിലെ സി.പി.എമ്മുകാർക്കു കുടിക്കാൻ ആവശ്യത്തിനു ചോര യഥാസമയം എത്തിച്ചു കൊടുത്തില്ലെങ്കിൽ അവരതു കണ്ടെത്താൻ സ്വയം ഇറങ്ങേണ്ടി വരും. ഇന്നിതാ വീണ്ടും രണ്ടു ബി.ജെ.പി.ക്കാരേക്കൂടി വെട്ടിയിരിക്കുന്നു. ഒരാളുടെ നില ഗുരുതരമാണ്. കൊടിയുടെ നിറം മങ്ങുന്നുവെന്നു തോന്നുമ്പോൾ ചോരപുരട്ടി അതു പരിഹരിക്കുന്ന പരിപാടി നിങ്ങൾ എന്നാണു നിർത്തുക - മാനവികതാവക്താക്കളേ‌?

കണ്ണൂരിൽ യാതൊന്നും ചെയ്യാൻ സാധിക്കാത്ത നിങ്ങളെങ്ങനെയാണു കോടിയേരീ‌ കൊടുങ്ങല്ലൂരിനെ രക്ഷിക്കുക? കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലൂരിലുണ്ടായ തുടർച്ചയായ അക്രമസംഭവങ്ങൾ ആരംഭിച്ചതെങ്ങനെയെന്ന് താങ്കൾക്കറിയാമായിരിക്കും. ബി.ജെ.പി.യുടെ യോഗം നടക്കുന്നതു കണ്ടു നിൽക്കാനുള്ള സഹിഷ്ണുതയില്ലാത്ത ഡി.വൈ.എഫ്.ഐ.ക്കാർ തങ്ങളുടെ പ്രകടനത്തിനിടയിൽ നിന്ന് യോഗത്തിലേക്ക് തീപ്പന്തങ്ങൾ വലിച്ചെറിഞ്ഞു.ആ തീ വളർന്നു വളർന്നാണ് ഇത്രയുമെത്തിയത്‌. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി അവിടെ പ്രശ്നങ്ങൾ നിലനിൽക്കുന്നത്‌ ആരംഭിച്ചതെവിടെ നിന്നാണെന്നും താങ്കൾക്ക്‌ അറിയാമായിരിക്കും. 2006-ൽ യുവമോർച്ച മുനിസിപ്പൽ സെക്രട്ടറി സത്യേഷിനെ സി.പി.എമ്മുകാർ കൊന്നതോടെയാണത്‌. ഇനി - കൊടുങ്ങല്ലൂരിലെ പ്രശ്നങ്ങളുടെ മൊത്തം ചരിത്രമെടുത്താലും ശരി - അതാരംഭിക്കുന്നത് സി.പി.എമ്മിന്റെ കൊലക്കത്തിയിൽ നിന്നു തന്നെയാണ്. 1981-ൽ യുവമോർച്ച ജില്ലാസെക്രട്ടറി ഗണേശനെ മാർക്സിസ്റ്റുകൾ കൊന്നതാണ് അവിടുത്തെ ആദ്യത്തെ സംഭവം.

കൊലപാതകികളുടെ നേതാക്കളേ - എതിരാളികളെ ചോരയിൽ മുക്കി അവസാനിപ്പിക്കാമെന്നതു നിങ്ങളുടെ തികഞ്ഞ വ്യാമോഹം മാത്രമാണ് - അതു നടപ്പില്ല - ഒരിക്കലും നടപ്പില്ല. എത്രവേഗം നിങ്ങളതു മനസ്സിലാക്കുന്നോ അത്രവേഗം കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങൾ അവസാനിക്കും. നിങ്ങൾ - സി.പി.എം. - സി.പി.എം മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയസംഘർഷങ്ങളുടെ സമ്പൂർണ്ണ ഉത്തരവാദികൾ. എന്തെല്ലാം കള്ളന്യായീകരണങ്ങൾ കൊണ്ടുവന്നാലും ശരി - സത്യത്തെ മറയ്ക്കുവാൻ നിങ്ങൾക്കു കഴിയില്ല.

മാർക്സിസ്റ്റു കൊലക്കത്തികൾക്കു നടുവിൽ നിരന്തരം ജീവിക്കേണ്ടിവരുമ്പോളും പിടിച്ചുനിൽക്കുന്ന - മനസ്സിൽ സംഘാദർശം ഉജ്ജ്വലമായി കാത്തുസൂക്ഷിക്കുന്ന - മാതൃഭൂമിക്കുവേണ്ടി ജീവിതം സമർപ്പിച്ച ധീരരായ സംഘപ്രവർത്തകസഹോദരങ്ങൾക്ക്‌ - ഒരു പഴയ ഇടതുപക്ഷഅനുഭാവിയുടെ അഭിവാദ്യങ്ങൾ! പന്ത്രണ്ടുവർഷങ്ങൾക്കുമുമ്പ്‌ ഒരു നിയമസഭാതരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർത്ഥിയ്ക്കുവേണ്ടി വീടുകയറി വോട്ടഭ്യർത്ഥിച്ചു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത്‌ ചിന്താശേഷിയില്ലാതിരുന്ന കാലത്തെ ഒരു കൈത്തെറ്റു മാത്രം എന്നു കരുതിയാശ്വസിക്കുന്ന ഒരു സാധാരണക്കാരന്റെ അഭിവാദ്യങ്ങൾ.

Unknown said...

ഇന്നലെ, 2008 ജൂലൈ 21-ന്റെ വാർത്ത.
കണ്ണൂരിൽ രണ്ടു സ്വയംസേവകർ കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു. പേരു വിവരം ലഭ്യമായിട്ടില്ല. മലമ്പുഴയിൽ ആറുച്ചാമി എന്ന ബി.ജെ.പി. പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. സി.പി.എം. കൊലക്കത്തിതന്നെ രണ്ടിടത്തും.

Unknown said...

കഴിഞ്ഞദിവസം സി.പി.എം.കാരാൽ ആക്രമിക്കപ്പെട്ട ബി.ജെ.പി. പ്രവർത്തകൻ ആറുച്ചാമി മരണത്തിനു കീഴടങ്ങിയിരിക്കുന്നു. സി.പി.എം. കൊന്നൊടുക്കിയവരുടെ പട്ടികയിൽ ഒരാൾ കൂടി.

ബി.ജെ.പി.ക്കാർ കൊടിതോരണങ്ങൾ കെട്ടാൻ ശ്രമിച്ചത്‌ സി.പി.എം.കാർ തടഞ്ഞതും - അങ്ങനെ ചില നിസാരപ്രശ്നങ്ങളാണ് ഒടുവിൽ മാർക്സിസ്റ്റുകാർ ഒരു ശതൃവിനേക്കൂടി ഒഴിവാക്കുന്ന നിലയിലേക്ക്‌ എത്തുന്നത്‌. കണ്ണിൽച്ചോരയില്ലാത്ത വർഗ്ഗം!

ഇന്നല്ലെങ്കിൽ നാളെ മാർക്സിസ്റ്റുകൾ ഇതേപ്പറ്റിയെല്ലാം ഓർത്തുപശ്ച്ചാത്തപിക്കേണ്ടി വരും. അതു തീർച്ച.

Unknown said...

(1)പുല്ലൂരിൽ, ബി.ജെ.പി. പ്രവർത്തകനും ഹോട്ടൽ തൊഴിലാളിയുമായ പുഷ്പനെ വെട്ടേറ്റ്‌ മരണാസന്നനായ നിലയിൽ പാടത്തുനിന്ന്‌ കണ്ടെത്തി. തലേദിവസംരാത്രി സി.പി.എമ്മുകാർ ആക്രമിക്കുകയും മരിച്ചുവെന്നുകരുതി ഉപേക്ഷിക്കുകയും ചെയ്ത അദ്ദേഹം അപകടനില തരണം ചെയ്തുവോ എന്ന്‌ അറിവായിട്ടില്ല.

(2) തലശ്ശേരിക്കടുത്ത്‌ ചക്കരക്കല്ലിൽ നിർമ്മാണത്തിലിരുന്ന ബി.ജെ.പി. ഓഫീസ്‌ ‘മാരാർജി മന്ദിരം’സി.പി.എം. അനുകൂലികൾ അടിച്ചുതകർത്തു. പോലീസിന്റെ സാനിദ്ധ്യത്തിലായിരുന്നു ഇരുനൂറോളം പേർ ചേർന്ന്‌ അക്രമം നടത്തിയത്‌.

(3) കാഞ്ഞങ്ങാട്ട്‌ ബി.ജെ.പി. പ്രവർത്തകൻ പ്രമോദിനെ ആക്രമിക്കുകയും രണ്ടുകാലുകളും ഇരുമ്പുവടികൊണ്ട്‌ തല്ലിയൊടിക്കുകയും ചെയ്തതിന് 15 സി.പി.എം. പ്രവർത്തകരുടെ പേരിൽ ഹോസ്ദുർഗ്‌ പോലീസ്‌ കേസെടുത്തു. ആറുപേരെ അറസ്റ്റുചെയ്തു.

qw_er_ty

Unknown said...

മറക്കാതിരിക്കുവാനായി, മാതൃഭൂമിയിൽക്കണ്ട ഒരു വാർത്ത കൂടി കൂട്ടിച്ചേർക്കുന്നു. (2008 ആഗസ്ത്‌ 4)

----------------
കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഞായറാഴ്‌ച രാത്രി വെട്ടേറ്റു. പാനൂര്‍ സ്വദേശികളായ ദിനേശ്‌, സുരേഷ്‌ ബാബു എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍.എസ്‌.എസ്‌ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ്‌ മടങ്ങവെ രാത്രി ഒന്‍പതോടെയാണ്‌ ആക്രമണം നടന്നത്‌. പാനൂര്‍ പാത്തിങ്ങലില്‍വച്ച്‌ ബൈക്കിലെത്തിയ സംഘമാണ്‌ ഇവരെ ആക്രമിച്ചത്‌.

----------------
സംഘവുമായി അടുപ്പമുള്ളവരിൽ നിന്നു ലഭിച്ച കൂടുതൽ വിവരങ്ങൾ:-

സുരേഷ്‌ പാനൂർ താലൂക്ക്‌ സഹകാര്യവാഹ്‌ ആണ്. ദിനേഷ്‌ ചെറുപറമ്പ്‌ മണ്ഡൽ കാര്യവാഹ്‌ ആ‍ണ്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ദിനേഷ് അപകടനില തരണം ചെയ്തിട്ടില്ല. സംഘനേതാക്കളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുക എന്ന മാർക്സിസ്റ്റ്‌ നയത്തിന്റെ ഭാഗമെന്നല്ലാതെ മറ്റൊന്നുമില്ല ഈ സംഭവത്തിനു പിന്നിലും. സംഘാദർശത്തിൽ വിശ്വസിക്കുന്നു എന്നതു മാത്രമാണ് ഇത്തവണയും പ്രകോപനം. സംഘത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുന്നു. ഓർക്കാപ്പുറത്തു വെട്ടേറ്റു വീഴുന്നു!
-----------
മുമ്പു പറഞ്ഞിട്ടുള്ളതു വീണ്ടുമാവർത്തിക്കുകയാണ്. കണ്ണൂരിലെ യഥാർത്ഥ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന്‌ അറിയുന്നവരും അറിയാത്തവരുമായ ആരും ഇപ്പോളോന്നും മിണ്ടില്ല. കാർണം ലളിതമാണ്. ഇവിടെ വെട്ടേറ്റു വീഴുന്നവരാണു സംഘപ്രവർത്തകർ. വെട്ടുന്നവരല്ല!

ഓരോ സംഭവത്തിന്റെയും പിന്നിലുള്ള ചരിത്രം ഇങ്ങനെതന്നെയാണ്. മുമ്പത്തേതുപോലെ തന്നെ ഇപ്പോളും പരമാവധി സംയമനം പാലിക്കുന്ന സംഘപ്രവർത്തകർ എന്നെങ്കിലുമൊരിക്കൽ തിരിച്ചൊരു വെട്ടുവെട്ടും. അന്ന്‌ സകലരും ഉണർന്നെണീയ്ക്കും. സംഘം അക്രമം പ്രവർത്തിക്കുന്നുവെന്ന്‌ ആക്രോശിക്കും. ആ ദിവസം വരുമ്പോൾ, കാണുന്നവർ കാണട്ടെ എന്നു കരുതി, ഈ കണക്കുകൾ ഞാൻ തുറന്നു വയ്ക്കും. അവസരം കിട്ടിയാൽ, സമാധാനസമ്മേളനമോ മറ്റോ സംഘടിപ്പിക്കാൻ പാഞ്ഞുപോകുന്ന ആഭ്യന്തരമന്ത്രിയുടെ കാറിനുനേരെ - സാധിക്കുമെങ്കിൽ അദ്ദേഹത്തിന്റെ മുഖത്തിനു നേരെ, ഇതിന്റെ ചില പ്രിന്റൌട്ടുകൾ ഞാൻ വലിച്ചെറിയും. ചോരക്കൊതിയന്മാരുടെ കൊടിയ്ക്കു നിറം കൂട്ടണമെങ്കിൽ അവർ മറ്റു വഴികൾ തേടട്ടെ.

VJ said...

"revenge is a dish which tastes best when cold"

ചില വിവരം കേട്ടവന്മാര്ക് അത് അറിയില്ല

സംഘം ഒതുങ്ങി അഹിംസാ മാര്‍ഗം സ്വീകരിച്ചു എന്നാണ് അവര്‍ കരുതുന്ന

Unknown said...

തലശ്ശേരി - ഒക്ടോബർ 10 - ഒരു സ്വയംസേവകനേക്കൂടി സി.പി.എമ്മുകാർ ആക്രമിച്ചുകൊന്നു.
അനൂപ്‌ - 21 വയസ്‌.

മറ്റൊരു സ്വയംസേവകൻ - റിജേഷ്‌ (29) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

qw_er_ty

Unknown said...

2008 ഡിസംബർ 6
പാനൂരിൽ, സംഘപ്രവർത്തകൻ വിപിൻ(26) മാർക്സിസ്റ്റ് കൊലപാതകസംഘത്താൽ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇരുകൈകാലുകൾക്കു വെട്ടേറ്റിരിക്കുന്നു.

qw_er_ty

Unknown said...

2008 ഡിസംബർ 7
പാനൂരിൽ, സി.പി.എം. എന്തെല്ലാമോ കരുതിവച്ചിരിക്കുന്നു എന്നു വ്യക്തം. കടുത്ത പ്രകോപനം സൃഷ്ടിച്ച് ഒരു തിരിച്ചടി എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ ആഞ്ഞു ശ്രമിക്കുന്നതായിത്തോന്നുന്നു. അതേത്തുടർന്ന് പിന്നെ ആ ന്യായീകരണം പറഞ്ഞ് കടുത്ത പ്രയോഗങ്ങളിലേക്കു തിരിയാനാവും.

സംഘപ്രവർത്തകൻ വിപിൻ(26) മാർക്സിസ്റ്റ് കൊലപാതകസംഘത്താൽ ആക്രമിക്കപ്പെട്ടിട്ട് ഒരു ദിവസം പോലുമായില്ല. ഇതാ രണ്ടുപേർക്കു നേരേ കൂടി വധശ്രമം! ഗുരുസന്നിധിക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങും വഴി രാജീവൻ, പ്രശാന്തൻ എന്നീ സംഘപ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. രാജീവന്റെ കൈ വെട്ടിയെടുത്തിരിക്കുന്നു. പ്രശാന്തന്റെ പിറകിലാണത്രേ കുത്ത്. ഇനിയും പലതും കരുതിവച്ചിട്ടുണ്ടെന്നു തന്നെ വേണം കരുതാൻ. കണ്ണൂരിൽ സി.പി.എമ്മിന്റെ അപ്രമാദിത്വം അവസാനിക്കാത്തിടത്തോളം കാലം അവിടുത്ത സ്ത്രീകളുടെ കവിളിലെ കണ്ണീർച്ചാലുകൾ മായുമെന്നു തോന്നുന്നില്ല.

qw_er_ty

Anonymous said...

2008 ഡിസംബർ 31.

തലശ്ശേരി: പാനൂർ മേഖലയിലും തലശ്ശേരി ചക്യത്ത്മുക്കിലുമായി സി.പി.എം. – ബി.ജെ.പി. സംഘർഷം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കൂരാറയിൽ ബി.ജെ.പി. പ്രവർത്തകൻ വലിയപറമ്പത്ത് മീത്തൽ നാണു (63) വിന് വെട്ടേറ്റതോടെയാണ് അക്രമം തുടങ്ങിയത്.

അക്രമസംഭവങ്ങളിൽ മൊത്തം രണ്ട് ബി.ജെ.പി. പ്രവർത്തകർക്കും അഞ്ച് സി.പി.എം. പ്രവർത്തകർക്കും ഒരു ജനതാദൾ പ്രവർത്തകനും വെട്ടേറ്റു. വീടുകൾക്കുനേരെയും അക്രമമുണ്ടായി. വെട്ടേറ്റ എട്ടുപേരിൽ ഒരു സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ടു. ബി.ജെ.പി. പ്രവർത്തകനായ രജീഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് ജനതാദൾ പ്രവർത്തകൻ ചെറുപ്പറമ്പിലെ കറുത്തന്റവിടെ മറോളി കൃഷ്ണന് (72) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ ഇടത് കൈപ്പത്തി മുറിഞ്ഞുവീണു. വെട്ടേറ്റവരെ കോഴിക്കോട്ടേയും തലശ്ശേരിയിലേയും വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

qw_er_ty