Wednesday, January 30, 2008

മാതൃഭൂമി പത്രം നിര്‍ത്തലാക്കുന്നു?

തലക്കെട്ടു വായിച്ചു ഞെട്ടി! ഇല്ലെന്നുണ്ടോ?

ക്ഷമിക്കണം - സംഗതി സത്യമല്ല.

യഥാര്‍ത്ഥ വാര്‍ത്ത ദാ താഴെപ്പറയും വിധമായിരുന്നു.

പത്രനടത്തിപ്പിലെ പ്രാരാബ്ധങ്ങള്‍

"ഇന്ന്‌ ഉജ്ജ്വലമായ പത്രപ്രവര്‍ത്തനപാരമ്പര്യമുള്‍ക്കൊള്ളുന്നവരായി മാറിയിട്ടുള്ള ധാരാളം പത്രങ്ങള്‍ക്കു ജന്മം നല്‍കിയിട്ടുള്ള നാടാണു നമ്മുടേത്‌. എന്നാല്‍, ഭാരതം എന്ന നമ്മുടെ മാതൃഭൂമി, 'പത്രം നിര്‍ത്തലാക്കുന്നു' എന്ന വാര്‍ത്തയ്ക്കും പഞ്ഞമില്ലാത്തൊരു നാടാണ്‌ എന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്‌. ഏറ്റവുമൊടുവില്‍ കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച്‌, പതിറ്റാണ്ടുകളുടെ പഴക്കമുള്ള 'നാഷണല്‍ ഹെറാള്‍'ഡും അടച്ചുപൂട്ടപ്പെടാന്‍ പോകുകയാണ്‌. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ്‌ ജവഹര്‍ലാല്‍ നെഹൃ ആരംഭിച്ച പത്രമാണിത്‌."

ഈ വാചകങ്ങളിലെ അനാവശ്യ വലിച്ചുനീട്ടലുകള്‍ പലതും ഒഴിവാക്കപ്പെടേണ്ടതാണ്‌. എന്നാല്‍, ആലോചനാശേഷിയോ അപകടചിന്തയോ കൂടാതെ, തികച്ചും നിരുത്തരവാദപരമായി അതിനെയാരെങ്കിലും എഡിറ്റു ചെയ്യുന്നതായി വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കിയതാണ്‌. ഒടുവിലത്‌ അച്ചടിച്ചു വരുമ്പോള്‍ പലയിടവും മുറിഞ്ഞ്‌ താഴെപ്പറയും വിധം ആയിപ്പോയാലോ?

"മാതൃഭൂമി പത്രം നിര്‍ത്തലാക്കുന്നു. ജവഹര്‍ലാല്‍ നെഹൃ ആരംഭിച്ച പത്രമാണിത്‌."

ഞാനാണ്‌ അതിന്റെ മൂലരൂപം എഴുതിയ ഹതഭാഗ്യനെങ്കില്‍, വീണിടത്തു നിന്ന്‌ എപ്പോള്‍ ബോധം തെളിഞ്ഞ്‌ എണീക്കുന്നോ ആ നിമിഷം പത്രമാപ്പീസില്‍ നിന്ന്‌ ജീവനും കൊണ്ട്‌ ഓടിയിറങ്ങിപ്പോകും. മുടി വെട്ടി സുന്ദരനാകാം എന്നു വിചാരിക്കുന്നവന്റെ മൂക്കങ്ങു മുറിച്ചു കളഞ്ഞാലോ!

* * * * * *

ഇന്നലത്തെ (2008 ജനുവരി 29) മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കിടക്കുന്നു. തലക്കെട്ടു വായിച്ചു ഞെട്ടിപ്പോയി.

സംവരണം നിര്‍ത്തലാക്കും - ബി.ജെ.പി. !!!

ശരിക്കും അന്തം വിട്ടു പോയി!

പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ വനിതാപ്രാതിനിധ്യം ഉറപ്പു വരുത്താന്‍ 33% സംവരണം ഏര്‍പ്പെടുത്താനും, അതിനായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാനും വിപ്ലവകരമായ തീരുമാനമെടുത്ത അതേ ദിവസം തന്നെയാണ്‌ ഇത്തരമൊരു വാര്‍ത്ത വരുന്നത്‌ എന്നത്‌ ആശയക്കുഴപ്പം ഇരട്ടിപ്പിച്ചു. ദരിദ്ര പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുത്തിട്ടുള്ള കാര്യകര്‍ത്താക്കന്മാരുടെ എണ്ണമറ്റ നിര ഓര്‍ത്തു പോയി. അധികാരത്തിന്റെ ഏഴയലത്തെത്താതിരുന്ന പഴയകാലത്തും അവശവിഭാഗങ്ങളുടെയിടയില്‍പ്പോയി ജീവിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ ചരിത്രം ഓര്‍ത്തു പോയി. പട്ടികവിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും നിന്ന്‌ ഉയര്‍ന്നു വന്നിട്ടുള്ള നേതാക്കളുടെ ചരിത്രം ഓര്‍ത്തു പോയി.

നോക്കിയപ്പോഴാണ്‌ - തലക്കെട്ടില്‍ മാത്രമേ പിഴവുള്ളൂ. വാര്‍ത്തയില്‍, 'മതാടിസ്ഥാനത്തിലുള്ള' സംവരണങ്ങളെയാണ്‌ എതിര്‍ക്കുന്നത്‌ എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. മറ്റു പത്രങ്ങള്‍ തലക്കെട്ടിലും കൃത്യമായിത്തന്നെയാണു നല്‍കിയിരിക്കുന്നത്‌.
ഇതുപണ്ട്‌ 'കോടതി പുകവലി നിരോധിച്ചു' എന്ന വാര്‍ത്ത പോലെയായിപ്പോയി. പുകവലി നിരോധിച്ചെങ്കില്‍പ്പിന്നെ സിഗരറ്റ്‌ നിര്‍മ്മാണം കുറ്റകരമായി മാറില്ലേ? ഫാക്ടറികള്‍ അടച്ചുപൂട്ടാത്തതെന്താണ്‌?

"പൊതുസ്ഥലങ്ങളില്‍" (മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍) പുകവലിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. സ്വന്തം വീട്ടില്‍ അടച്ചു പൂട്ടിയിരുന്ന്‌ ആവോളം പുകവലിച്ചാലും ആരും അറസ്റ്റു ചെയ്യാന്‍ പോകുന്നില്ല (ജീവന്‍ ബാക്കിയുണ്ടെങ്കില്‍, ആത്മഹത്യാശ്രമത്തിന്റെ പേരില്‍ ചാര്‍ജു ചെയ്യപ്പെട്ടേക്കാമെന്നല്ലാതെ).

ഇവിടെ 'പൊതുസ്ഥലങ്ങളില്‍' എന്ന ‘prefix‘ കൂടാതെ പുകവലി നിരോധനത്തേക്കുറിച്ച്‌ എഴുതിയ സകല പത്രങ്ങളും വലിയ തെറ്റാണ്‌ ചെയ്തത്‌. 'മതാടിസ്ഥാനത്തിലുള്ള' എന്ന prefix കൂടാതെ സംവരണത്തേക്കുറിച്ചു പറയുന്നതും വലിയ തെറ്റു തന്നെ. സാരമായ അര്‍ത്ഥവ്യത്യാസമാണ്‌ അതുണ്ടാക്കുന്നത്‌.

* * * * * *

സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ മതത്തെ മാത്രം മാനദണ്ഡമാക്കുന്നത്‌ ശരിയല്ലെന്നുള്ളത്‌ യഥാര്‍ത്ഥത്തില്‍ ബി.ജെ.പി.യുടെ മാത്രമല്ല - യാഥാര്‍ത്ഥ്യബോധവും ചിന്താശേഷിയുമുള്ള ഏതൊരാളുടെയും അഭിപ്രായമാവാനേ തരമുള്ളൂ. ഇതൊക്കെ തുറന്നു പറയാന്‍ ബി.ജെ.പി. മാത്രം ധൈര്യം കാണിക്കുന്നു - മറ്റുള്ളവര്‍ അതു മൂടി വച്ച്‌ വോട്ടുപിടുത്തം തുടരുന്നു. അത്രയേയുള്ളൂ വ്യത്യാസം.

കോണ്‍ഗ്രസ്‌ ഒറ്റയ്ക്കെന്നോണം ഭരിക്കുന്ന വലിയ സംസ്ഥാനം എന്നു പറയാന്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത്‌ ആന്ധ്രാപ്രദേശ്‌ മാത്രമേയുള്ളൂ. അവിടെ അധികാരമേറി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്‌ മുസ്ലീങ്ങള്‍ക്ക്‌ കണ്ണുമടച്ച്‌ 5% സംവരണമേര്‍പ്പെടുത്തുക എന്നതായിരുന്നു!

കിടപ്പാടമോ കഞ്ഞിവെള്ളമോ സഹായിക്കാന്‍ ആളുകളോ ഇല്ലാതെ പരമദരിദ്രനായ ഒരാള്‍ ആത്മഹത്യ ചെയ്യുകയും അയാളുടെ മകള്‍ ജോലിക്കപേക്ഷിക്കുകയും ചെയ്യുമ്പോള്‍ 'മതം വേറെയാണ്‌' എന്ന കാരണം കാട്ടി പുറത്താക്കപ്പെടുന്നെങ്കില്‍, ഒരു പക്ഷേ അവള്‍ അതു വിധി എന്നു കരുതി സമാധാനിച്ചു എന്നു വരും. എന്നാല്‍, സര്‍ക്കാരിന്റെ 'നയങ്ങള്‍' മൂലം ആ അവസരം ഹൈദ്രാബാദ്‌ നിസാമിന്റെ കൊച്ചുമകള്‍ക്ക്‌ കിട്ടുന്നെങ്കില്‍, എവിടെയോ എന്തൊക്കെയോ പിഴവുകളുണ്ടെന്ന്‌ ഏതൊരാളും ചിന്തിച്ചുപോകും. ജനങ്ങള്‍ക്ക്‌ 'അരുത്‌' എന്നു പറയാന്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാത്രമേ അവസരം ലഭിക്കൂ എന്നതുകൊണ്ട്‌ സുപ്രീം കോടതി നേരിട്ടിടപെടേണ്ടി വന്നു അക്കാര്യത്തില്‍.

ഇത്തരം "ഭരണ"മൊക്കെ ശുദ്ധപോക്രിത്തരമാണെന്നു പോലും പറയേണ്ട - മതപരമായ വിവേചനം ഒരു കാര്യത്തിലും പാടില്ലെന്ന ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു മര്യാദാപൂര്‍വ്വം പറഞ്ഞാലും മതി - ഉടന്‍ ബി.ജെ.പി. വര്‍ഗീയമായി!

അങ്ങേയറ്റം ശാസനാപൂര്‍വ്വമായ വിധിപ്രഖാപനത്തിലൂടെ സുപ്രീം കോടതി ആ സംവരണ നീക്കം തടയുമ്പോള്‍, നിരാശയോടെ മറ്റു കുറുക്കുവഴികള്‍ തേടുകയും, രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ചില പ്രത്യേകമതവിഭാഗങ്ങളാണെന്നു പ്രഖ്യാപിക്കുകയും (അല്ലാതെ ഇവിടുത്തെ പട്ടിണിപ്പാവങ്ങളല്ല!), സൈന്യത്തില്‍പ്പോലും മതം തിരിച്ചു കണക്കെടുക്കാനുള്ള ഭയാനകമായ നീക്കം നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌ അങ്ങേയറ്റം മതേതരമായി!

മുസ്ലീം ഭൂരിപക്ഷപ്രദേശത്ത്‌ പെട്ടെന്നൊരു പാര്‍ട്ടി സമ്മേളനം തട്ടിക്കൂട്ടിയിട്ട്‌, മുസ്ലീമാണെന്ന ഒറ്റക്കാരണം അടിസ്ഥാനമാക്കി സംവരണം കൊടുക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍, ആ പുസ്തകം തന്നെയങ്ങു തിരുത്തിയെഴുതിക്കളയണമെന്നു മൈക്കു കെട്ടി വിളിച്ചു പറയാന്‍ നാണമില്ലാത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടി മതേതര(!)-പുരോഗമന(!)മാകുന്നു!

ജനങ്ങളുടെ വിവേചനശേഷിക്കു നേരെ നിരന്തരം കൊഞ്ഞനം കുത്തുന്ന സകല കൂസിസ്റ്റുകളുടെയും പരാജയമുറപ്പുവരുത്താനായി അമിതശക്തിയില്‍ അമര്‍ത്തുമ്പോള്‍ തകരാറിലായേക്കാവുന്ന ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ക്കു പകരം വയ്ക്കാനായി കുറേയെണ്ണം ഇപ്പോളേ നിര്‍മ്മിച്ചു വയ്ക്കുന്നതു നന്നാവും. മതാടിസ്ഥാനത്തില്‍ത്തന്നെയാവട്ടെ അതിന്റെ നിര്‍മ്മാണ കരാര്‍ ഉറപ്പിക്കുന്നതും.

* * * * * *

അതേക്കുറിച്ചൊക്കെ പറയാനാണെങ്കില്‍ ധാരാളമുണ്ട്‌. മാതൃഭൂമി വാര്‍ത്തയില്‍, ‘ബി.ജെ.പി. ഹിന്ദുത്വ അജണ്ടയിലേക്ക്‌ "തിരിച്ചു"പോകുന്നു‘ എന്നതും തെറ്റായ പ്രയോഗമാണ്‌. കാര്യങ്ങളേക്കുറിച്ചുള്ള അജ്ഞതയോ അതല്ലെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമോ ആണ്‌ അത്തരം വരികള്‍ക്കു പിന്നില്‍. അവയേക്കുറിച്ചും കൂടുതല്‍ പറയാന്‍ തുനിയുന്നില്ല.

എന്നാല്‍, മറ്റൊരു തെറ്റു കടന്നു കൂടിയിട്ടുള്ളതു ചൂണ്ടിക്കാട്ടാതെ തരമില്ല.

ന്യൂനപക്ഷക്ഷേമ(പ്രീണന)പദ്ധതികള്‍ക്കായുള്ള ബജറ്റ്‌ വിഹിതം ഇരട്ടിയിലധികമായി കുത്തനെ വര്‍ദ്ധിച്ചപ്പോള്‍, പട്ടിക ജാതി/വര്‍ഗ്ഗങ്ങള്‍ക്കുള്ള നീക്കിയിരിപ്പ്‌ രണ്ടു ശതമാനം മാത്രമേ ഉള്ളൂ എന്നാണ്‌ മാതൃഭൂമി എഴുതിയത്‌. എന്നാല്‍, മറ്റു പത്രങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തതനുസരിച്ചാണെങ്കില്‍, അങ്ങനെയായിരുന്നില്ല ശ്രീ. രാജ്‌നാഥ്‌ സിംഗ്‌ പ്രസംഗിച്ചത്‌. പട്ടികവിഭാഗങ്ങള്‍ക്കായുള്ള വിഹിതം രണ്ടു ശതമാനം വെട്ടിക്കുറയ്ക്കപ്പെട്ടു എന്നാണ്‌ മറ്റുള്ളവര്‍ എഴുതിയത്‌. ശരിയും അതു തന്നെയാകാനാണിട.

വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്‌ തെറ്റായ റിപ്പോര്‍ട്ടിംഗിലൂടെ മാതൃഭൂമി ഇവിടെ മാറ്റി മറിച്ചത്‌. സംവരണാര്‍ഹതയേക്കുറിച്ചു പരാതികളില്ലാത്ത പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിരുന്ന പണം കവര്‍ന്നെടുത്തുകൊണ്ടാണ്‌ മതാടിസ്ഥാനത്തിലുള്ള സംവരണത്തിനു ചില പാര്‍ട്ടികള്‍ തുനിയുന്നത്‌ എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണത്‌.

അങ്ങേയറ്റം അപലപിക്കപ്പെടേണ്ട - എതിര്‍ക്കപ്പെടേണ്ട - ഒരു പ്രവണതയാണത്‌. അത്തരം നീക്കങ്ങളെ ആരെങ്കിലും പ്രതിരോധിക്കുന്നെങ്കില്‍ അതിനു പിന്തുണ കൊടുക്കുകയാണ്‌ സത്യത്തില്‍ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ചെയ്യേണ്ടത്‌.

* * * * * *
വാല്‍ക്കഷണം:-

തെറ്റു സംഭവിച്ചാല്‍ അത്‌ തുറന്നംഗീകരിച്ച്‌ തിരുത്താന്‍ തയ്യാറാകുക എന്നതൊരു അന്തസ്സു തന്നെയാണ്‌, ആ അന്തസ്സ്‌ മാതൃഭൂമി ഇന്നും കാത്തുസൂക്ഷിക്കുന്നതായി കാണാറുണ്ട്‌. ഇന്നലെ (ചൊവ്വാഴ്ച) സംഭവിച്ച ഈ ദോഷം, പക്ഷേ, അടുത്ത 'ചൊവ്വാദോഷം' പംക്തിയില്‍ തലകാണിക്കുമെന്നു വിശ്വസിക്കാന്‍ യാതൊരു ന്യായവുമില്ല. ഇതൊക്കെ ചൂണ്ടിക്കാണിക്കാന്‍ ആരു താല്‍പര്യപ്പെടുന്നു എന്നതു തന്നെ പ്രശ്നം. ബ്ലോഗുകള്‍ പോലെയുള്ള പുത്തന്‍ പ്രതികരണവേദികള്‍ കൂടി നിരന്തരം ശ്രദ്ധിക്കാനും, സ്വമേധയാ തിരുത്തലുകള്‍ വരുത്തി മാറ്റങ്ങളുള്‍ക്കൊണ്ടു മുന്നോട്ടു പോകുവാനുമുള്ള നിലവാരത്തിലേക്ക്‌ ഒരു പക്ഷേ മാതൃഭൂമി ഇതിനകം എത്തിക്കഴിഞ്ഞിരിക്കാനും മതി. കാത്തിരുന്നു കാണുക തന്നെ.

52 comments:

Unknown said...

മാതൃഭൂമി പത്രം നിര്‍ത്തലാക്കുന്നുവെന്ന്‌!!

siva // ശിവ said...

ലേഖനം നന്നായി......

ബഷീർ said...

ലേഖനം നന്നായി.. താങ്കളുടെ കയ്യിലിരിപ്പും..
പിന്നെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും മറ്റും അപ്പാടെ വിഴുങ്ങുന്നവരല്ല ഭൂരിപക്ഷവും..

ബി.ജെ.പി യും അതിന്റെ കൂട്ടു വര്‍ഗീയ കോമരങ്ങളും എന്തു പറഞ്ഞാലും അത്‌ ഭീതിയോടെ വീക്ഷിക്കുകയും വിവക്ഷിക്കുകയും ചെയ്യുക സ്വാഭാവികം മാത്രം..

വാര്‍ത്ത മുഴുവന്‍ തലക്കെട്ടായി കൊടുക്കാന്‍ കഴിയില്ലല്ലോ മാഷേ...

മത്തായി said...

താങ്കളുടെ കൂലിഎഴുത്ത് നിര്‍ബാധം തുടരുന്നതില്‍ പെരുത്ത സന്തോഷം. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഭാജപാ എതിര്‍ക്കുന്നു എന്നൊക്കെ എഴുതണമെങ്കില്‍ ജനിച്ച നാട്ടില്‍ നേരും നെറിയുമുണ്ടാവരുത്. മുസ്ലീങ്ങള്‍ പിന്നോക്കമാണോ എന്നൊന്നും നമ്മുക്കറിയില്ല അവര്‍ക്കു സംവരണം പാടില്ല. പിന്നോക്കകാരന്‍ മറ്റു മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്താല്‍ അപ്പോളും സംവരണം പാടില്ല! (നൂറ്റാണ്ടുകളായി അനുഭവിച്ച ജാതീയ പീഡനങ്ങളുടെ മുറിവുണക്കാനാണ് സംവരണം, ഇന്നു വിശ്വസിക്കുന്ന മതവും പാര്‍ടിയുമനുസരിച്ച് ഭൂതകാലത്തെ വേദനക്കേറ്റക്കുറച്ചിലുണ്ടാകുമൊ?)

സംവരണമേ വേണ്ട എന്നാണു ഭാജപാ യിലെ കുടുംബത്തില്‍ പിറന്ന നേതാക്കളുടെ നിലപാട്, അതു പുറത്തു പറയാനും പറ്റില്ല. (സംവരണ വിരുദ്ധ സമരം ചെയ്ത കൂട്ടികളൊക്കെ വിലപിച്ചത് ഭാജപാ എന്തുകൊണ്ട് ഇതു നിര്‍ത്തലാക്കുന്നില്ല എന്നാണ്.) അപ്പൊ ഇനി പണ്ടാറടങ്ങാന്‍ സംവരണം കൊടുത്താലും. അതു ഹിന്ദുക്കളക്കു മാത്രം! ജാതി മാത്രം സത്യം. അതെ മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഭാജപാ എതിര്ക്കുന്നു, മറ്റുമതം എന്നു കൂട്ടിവായിക്കണം.

ശ്രീ കാണാപ്പുറം, (വേറെ)ഏതെങ്കിലും മതം പിന്നോക്കമാണെങ്കില് അവറ്ക്കു സംവരണം കൊടുക്കാന് ഒരു അടിസ്ഥാനം വേണ്ടേ?

5% മുസ്ലി സംവരണത്തേക്കാള് സ്വല്‍പ്പം കൂടുതലല്ലെ ചില സംസ്ഥാനങ്ങളിലെ 70% ജാതി സംവരണം. ആ പരമ ദരിദ്രന്റെ മകന് കൂടുതല് ബുദ്ധിമുട്ടുന്നതു ഇതു കൊണ്ടായിരിക്കില്ലേ?

ഒരുപാടു നൈസാമുമാര്‍ സംവരണം വാങ്ങുന്ന ഏതു ജാതി/സമൂഹത്തിലുമില്ലേ? പേരു വേറെആയിരിക്കും, ഗണേശന്‍ മൊതലാളി എന്നോ മറ്റോ.

പട്ടിക വിഭാഗങ്ങള്ക്കായി നീക്കി വച്ചിരുന്ന പണം കവര്ന്നെടുത്തുകൊണ്ടാണ് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനു ചില പാര്ട്ടികള് തുനിയുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണത് ആപ്പണം തന്നെയാണ് ഈപ്പണം എന്നുറപ്പിച്ചിട്ടാണോ ഞെട്ടല്‍?

മതപരമായ വിവേചനം ഒരു കാര്യത്തിലും പാടില്ലെന്ന് താങ്കളും കരുതുന്നൂണ്ടെങ്കില്‍, ഒരു ദളിതന്‍ ബുദ്ധ/സിഖ് മതത്തില്‍ ചേര്ന്നാല്‍ സംവരണം നിലനില്‍ക്കുകയും ക്രിസ്ത്യന്/ഇസ്ലാം മതത്തില്‍ ചേര്ന്നാല്‍ അതു പോവുകയും വീണ്ടും ഹിന്ദു ആയാല് അതു തിരികെ കിട്ടുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം വിശദീകരിക്കാമൊ?

വീണ്ടും. കാണാം!

Unknown said...

ബഷീര്‍,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

(1) വാര്‍ത്ത മുഴുവന്‍ തലക്കെട്ടിലിടുക എന്ന 'extreme condition' ആലോചിച്ചു കളഞ്ഞതു കഷ്ടമായി. ഒരൊറ്റ വാക്ക് ഒഴിവാക്കിയതിലൂടെ സംഭവിച്ച അര്‍ത്ഥവ്യത്യാസം വലുതാണ്. അതു വരുത്താതിരിക്കാമായിരുന്നു അവര്‍ക്ക്‌. മറ്റെല്ലാ പത്രങ്ങള്‍ക്കും അതു സാധിച്ചു.

(2) ബി.ജെ.പി. എതു പറഞ്ഞാലും പേടിക്കുക എന്ന അവസ്ഥ സ്രുഷ്ടിക്കാനായി എത്രയോ ആളുകള്‍ എത്രയോ വര്‍ഷങ്ങളായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു? അവരുടെ നിരന്തരപ്രയത്നത്തിന് എന്തെങ്കിലും ഫലം കാണാതിരിക്കില്ലല്ലോ. വായിക്കുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നവരല്ല ജനം എന്നു താങ്കള്‍ തന്നെ സൂചിപ്പിക്കുന്നു. പക്ഷേ, കഴിക്കണമെന്നില്ല - നിരന്തരം കണ്ടുകൊണ്ടിരുന്നാലും മതി - കുറേ നാള്‍ കഴിയുമ്പോള്‍ കുറെയെങ്കിലും സ്വാധീനിക്കപ്പെടാതിരിക്കില്ല എന്നതിന് താങ്കളുടെ വാക്കുകള്‍ തന്നെ തെളിവ്.

പിന്നെ, അങ്ങു വടക്കോട്ടു ചെന്ന്‌ ഷാനവാസ്‌ ഹുസൈനെയോ മുഖ്താര്‍ അബ്ബാസ്‌ നഖ്‌‌വിയെയോ ഒന്നും കാണേണ്ടതില്ല - മലയാളികളെത്തന്നെ കണ്ടാല്‍ മതി - ബി.ജെ.പി. കേരളഘടകത്തിലെ മുസ്ലിം പ്രവര്‍ത്തകരും നേതാക്കളും‍ ന്യൂനപക്ഷമോര്‍ച്ചയില്‍ മാത്രം പ്രവര്‍ത്തനമൊതുക്കുന്നവരൊന്നുമല്ല - മഹിളാമോര്‍ച്ചയുടെ ഉപാ‍ദ്ധ്യക്ഷവരെ മുസ്ലിം വനിതയാണ് - അവരെയാരെയെങ്കിലും സമീപിച്ചു ചോദിച്ചു നോക്കാവുന്നതാണ് - “വാട്ട്‌ ഈസ്‌ ദ സീക്രട്ട്‌ ഓഫ് യുവര്‍ 'പേടിയില്ലായ്മ'?“ - എന്ന്‌.

(3) ബി.ജെ.പി.യെ എതിര്‍ക്കുന്ന കക്ഷികളുടെ കൂട്ടത്തില്‍, കണ്ടാല്‍ പേടിക്കേണ്ടാത്ത, പറയുന്നതു കേട്ടാല്‍ പേടിക്കേണ്ടാത്ത, മതേതരത്വം സ്പര്‍ശിച്ചിട്ടെങ്കിലുമുള്ള ഒരു കക്ഷിയെ കണ്ടുകിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നൊരപേക്ഷ. പ്രൊഫൈല്‍ പേജില്‍ ഇ-മെയില്‍ വിലാസമുണ്ട്‌.

കാവലാന്‍ said...

കച്ചവട സൂത്രവാക്യങ്ങള്‍ക്ക് അസ്ഥിത്വം പണയം വച്ച പുരോഹിത,ഭരണ,വിഭാഗങ്ങളുടെ പ്രവൃത്തികളെല്ലാം ഉത്തരവാദിത്വബോധമില്ലാതെ അലസസ്വാതന്ത്ര്യമാസ്വദിക്കുന്ന ജനതയുടെ അടയാളങ്ങളാണ്.
അന്യന് അതിക്രമിച്ചു കയറാനുള്ള പിന്‍ വാതിലുകളെല്ലാം മലര്‍ക്കെതുറന്നിട്ടുകൊടുക്കുമിവര്‍‍ അരപ്പണത്തൂക്കത്തിനുപോലും.
ബാല്യത്തില്‍ കേട്ട കഥയിലെ ക്ഷുരകന്റെ ധര്‍മ്മബോധം പോലുമില്ലാത്ത ആര്‍ത്തി മൂ‍ത്ത വര്‍ഗ്ഗം.

karamban said...

ഹ ഹ ഹ ഹാ....
താങ്കളുടെ ലേഖനം വായിച്ചു ചിരിച്ചു പോയി മാഷേ!
കാരണം, ഇതിന് മുന്‍പൊരു ലേഖനത്തില്‍ താങ്കള് തന്നെയല്ലേ പറഞ്ഞത്, മതം മാറിയ ഹിന്ദുവിനു സംവരണം പാടില്ലായെന്നു(ഒറിസ്സാ വിഷയത്തില്‍)!!!
എന്തെ plate തിരിച്ചുവെച്ചത്!!!
ഇങ്ങനെ ജാതി അടിസ്ഥാനത്തില്‍ സംവരണം വേണമെന്നു ആര്‍ക് നിര്‍ബന്ധം സുഹൃത്തേ?
നിങ്ങളെ പോലെ ചില ചൂട്ടുപിടുത്തക്കാര്‍ക്കും പിന്നെ ചില മൈക്കുസെറ്റിനും അല്ലാതെ???
അര്‍ഹതയുള്ളവന് കിട്ടട്ടെ!
(അഭിപ്രായം ഇരുമ്പുലക്കയല്ലാ!!)

Unknown said...

മത്തായീ,
ഒരു പോസ്റ്റ്‌ എഴുതുന്നതിന്‌ നിലവിലുണ്ടായിരുന്ന കൂലിയായ 'ഒരു രൂപ അറുപത്തിയഞ്ചു പൈസ' തികച്ചും അപര്യാപ്തമാണെന്നും, മുന്‍വിധിയോടെ വരുന്ന ചില കമന്റുകള്‍ക്കു കൂടി മറുപടി പറയേണ്ടി വരുന്നത്‌ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള എന്റെ നിരന്തര സമ്മര്‍ദ്ദത്തേത്തുടര്‍ന്ന്‌ ഇപ്പോളത്‌ 'ഒരു രൂപ എണ്‍പതു പൈസ'യായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

"സംവരണത്തെ" എതിര്‍ക്കുന്നവരുണ്ട്‌ എന്നതൊക്കെ പുതിയ അറിവാണ്‌. നിലവിലുള്ളതില്‍ നിന്ന്‌ അധികസംവരണനീക്കങ്ങളുണ്ടാകുമ്പോള്‍, സംവരണത്തിന്റെ തോത്‌, അതിന്റെ മാനദണ്ഡം, അതു നടപ്പിലാക്കേണ്ട തലങ്ങള്‍ അങ്ങനെ പലതിനേപ്പറ്റിയും തര്‍ക്കങ്ങളുണ്ടാകാറുണ്ട്‌. ചിലര്‍ സമരവും ചെയ്തു കാണാറുണ്ട്‌. അവരെയാണ്‌ താങ്കള്‍ "സംവരണവിരുദ്ധര്‍" എന്നു വിളിക്കുന്നത്‌ എന്ന്‌ ഊഹിക്കുന്നു.

"പിന്നോക്കാവസ്ഥ കണക്കാക്കാനുള്ള മാനദണ്ഡങ്ങള്‍" എന്നത്‌ വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്‌. അത്‌ "ഭാജ"യെ മൊത്തം ബാധിക്കുന്ന ഒരു വിഷയമാണ്‌. "ഭാജ"യ്ക്കു മാത്രമായി അതില്‍ താല്‍പര്യമുണ്ടാകേണ്ട അവസ്ഥയെന്താണ്‌? അതു കൊണ്ട്‌ ഈ വിഷയത്തില്‍ എഴുതണമെങ്കില്‍, എനിക്കവരോടു കൂലി ചോദിക്കാന്‍ മടിയാണ്‌. താങ്കള്‍ തയ്യാറാണെങ്കില്‍ പറയുക. താങ്കളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുകയുമാവാം. മുപ്പത്തിയഞ്ചു പൈസയാണ്‌ ഏകദേശ കൂലി കണക്കാക്കിയിരിക്കുന്നത്‌. എഴുതി വരുമ്പോള്‍ നീണ്ടു പോകുകയാണെങ്കില്‍, അതൊരു നാല്‍പതു പൈസ വരെ എത്താം.

ചില സാമ്പിള്‍ ഭാഗങ്ങള്‍ സൌജന്യമായി നല്‍കുന്നൊരു പതിവുണ്ട്‌.

(1) "ഭൂതകാലത്തിലേറ്റ ജാതീയ പീഢനങ്ങളുടെയും വേദനയുടെയും മുറിവുണക്കാന്‍ - ആശ്വാസം കിട്ടാന്‍ - വര്‍ത്തമാനകാലത്തില്‍ സംവരണം നല്‍കുന്നു എന്ന താങ്കളുടെ വാചകത്തോടു ചേര്‍ത്തു വയ്ക്കാവുന്ന ചില നുറുങ്ങു ചിന്തകള്‍.

ചില സ്വകാര്യവര്‍ത്തമാനങ്ങള്‍ക്കിടെ, തങ്ങളുടെ പിന്‍തലമുറക്കാര്‍ നമ്പൂതിരിമാരായിരുന്നു എന്നു പറഞ്ഞിട്ടുള്ള മുസ്ളിം കുടുംബങ്ങളെ എനിക്കറിയാം. സ്വാഭാവികമായി കടന്നു വന്നതല്ലാതെ അതൊരു വലിയ കാര്യമായിട്ടാണ്‌ അവര്‍ അവതരിപ്പിച്ചത്‌ എന്നൊന്നും തോന്നിയിരുന്നില്ല. എന്തായാലും അങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ഉണ്ട്‌ എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ അവരുടെ കാര്യം ഒന്ന്‌ ആലോചിച്ചു നോക്കൂ. ഭൂതകാലത്തില്‍ പീഢനവുമില്ല (ഉവ്വോ?) ഇപ്പോള്‍ സംവരണവും. ഹയ്‌. ഭേഷായി. ഇല്യേ?

(2) “ജാതി മാറ്റാം“ - “പിന്നോക്കാവസ്ഥ മാറ്റാം“ - എന്നൊക്കെ വാഗ്ദാനം ചെയ്ത്‌ മതം മാറ്റാന്‍ ശ്രമിക്കുന്നവരുണ്ട്‌ (നേരിട്ടു കണ്ടിട്ടുള്ളതുകൊണ്ട്‌ അവിടെയും അവിശ്വസനീയതയുടെ പ്രശ്നം ഉദിക്കുന്നില്ല). അവര്‍ "നുണ" പറച്ചില്‍ അവസാനിപ്പിച്ച്‌ ഇനി മുതല്‍ ഇങ്ങനെ പറയാന്‍ തയ്യാറാകുമോ? "മതം മാറി എന്നു വിചാരിച്ച്‌ നിങ്ങളുടെ അവസ്ഥയൊന്നും മാറാന്‍ പോകുന്നില്ല - നിങ്ങള്‍ പീന്നോക്കക്കാര്‍ തന്നെയായിരിക്കും" എന്ന്‌?

ഓ. മറന്നു. "ഭൂതകാലത്തിലെ" പിന്നോക്കാവസ്ഥയും സംവരണാര്‍ഹത കൊണ്ടു വരുന്നുണ്ടല്ലോ.

----------
മത്തായീ,

ഇതൊക്കെ രണ്ടോ മൂന്നോ ഖണ്ഡികയില്‍ പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യങ്ങളല്ലെന്ന്‌ താങ്കളും സമ്മതിക്കുമെന്നു കരുതുന്നു. പിന്നോക്കക്കാരെ ഉദ്ധരിക്കണം എന്നതില്‍ എതിരഭിപ്രായമുള്ള ഒരൊറ്റ പ്രസ്ഥാനവും ഇന്ത്യയിലില്ല എന്നു മാത്രം മനസ്സിലാക്കി വയ്ക്കാനപേക്ഷ. പിന്നോക്കാവസ്ഥ എങ്ങനെ നിര്‍ണ്ണയിക്കും, ഒരു മതത്തിന്റെയോ ജാതിയുടെയോ പേരില്‍ 'generalise' ചെയ്യാന്‍ സാധിക്കുമോ, സാമ്പത്തികമായ പുരോഗതി മാത്രമാണോ ലക്‌‌ഷ്യം വയ്ക്കുന്നത്‌ തുടങ്ങി അനവധി കാര്യങ്ങളില്‍ വ്യത്യസ്തവീക്ഷണങ്ങളുണ്ടായേക്കാം. സംവരണസംബന്ധിയായ ക്രിയാത്മകചര്‍ച്ചകള്‍ നടക്കാറില്ല എന്നതു തന്നെയാണനുഭവം. 'വേണം' 'വേണം' എന്നും 'കൊടുക്കരുത്‌' 'കൊടുക്കരുത്‌' എന്നും തര്‍ക്കിച്ചു കൊണ്ടിരുന്നാല്‍ എവിടെയുമെത്തില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ അധികം സംസാരിക്കാനുള്ള മൂഡിലല്ല ഞാന്‍.

ബി.ജെ.പി.യുടെ കേരളഘടകം കള്‍ച്ചറല്‍ സെല്ലിന്റെ തലപ്പത്തുള്ളവരില്‍ പ്രമുഖനായിരുന്നു ശ്രീ. ഭരത്‌ ഗോപി എന്നതു താങ്കള്‍ക്കറിയാമോ എന്തോ? പ്രസ്ഥാനത്തെ അകന്നു നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന കാലത്തൊക്കെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ധാരാളം അറിവു പകര്‍ന്നു തന്നിട്ടുണ്ട്‌. അതിനൊക്കെയും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തെ ആദരവോടെയാണു കണ്ടിരുന്നത്‌. ദുഖമുണ്ട്‌. ഇപ്പോള്‍ സംവാദങ്ങള്‍ സാദ്ധ്യമായൊരു മാനസികാവസ്ഥയല്ല. ക്ഷമാപണം.

ബഷീർ said...

മുസ്ലിം പേരിട്ടതുകൊണ്ട്‌ മാത്രം മുസ്ലിമാവില്ല സുഹ്യത്തേ... ഭാരതീയ ജനതാ പാര്‍ട്ടി എന്ന് പേരിട്ടത്‌ കൊണ്ട്‌ അത്‌ ഭാരതത്തിലെ ജനങ്ങളുടെ പാര്‍ട്ടിയവാത്തത്‌ പോലെ..

Unknown said...

ബഷീറേ,
അപ്പോള്‍ ആരാണു മുസ്ലിം എന്നതിനു താങ്കള്‍ ഒരു പുതിയ നിര്‍വചനം കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു. ‘ബി.ജെ.പി.യില്‍ പ്രവര്‍ത്തിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യാത്തയാള്‍‘ കൂടിയായാലേ ഒരുവന് മുസ്ലീമായിരിക്കാന്‍ അര്‍ഹതയുള്ളൂ എന്നര്‍ത്ഥം! എം.പി.മാരും. എം.എല്‍.എ.മാരും നഗരസഭാ/പഞ്ചായത്ത്‌ - പ്രസിഡന്റുമാരും കൌണ്‍സിലര്‍മാരുമൊക്കെയടങ്ങുന്ന കുറേയധികം ബി.ജെ.പി.ക്കാരുടെ കാര്യം എങ്കില്‍ കഷ്ടത്തിലായതു തന്നെ. ഈ കൊടിയ വര്‍ഗ്ഗീയ മനോഭാവത്തെ പ്രതിരോധിക്കാനും പതിവുപോലെ ബി.ജെ.പി. മാത്രമേ കാണൂ എന്നതും അതു കൂടുതല്‍ “വര്‍ഗ്ഗീയത” ആരോപിക്കപ്പെടുന്നതിനു വഴിവയ്ക്കും എന്നതുമാണു രസകരം.

പ്രമോദ്‌ മഹാജന്‍ മരണാസന്നനായിക്കിടന്നപ്പോള്‍ അദ്ദേഹത്തിനായി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ച മുസ്ലീം പ്രവര്‍ത്തകരേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓര്‍മ്മ വരുന്നു. അവരെയൊക്കെ ഇനിയും പള്ളിയില്‍ കയറ്റുമോ എന്തോ? കഷ്ടം! ബഷീറേ - അറിയാതെ പറഞ്ഞുപോയതാവണം - താങ്കളെന്താണിവിടെ പറഞ്ഞുവച്ചത്‌ എന്ന്‌ സമചിത്തതയോടെ പിന്നീടെപ്പോഴെങ്കിലും ആലോചിച്ചു നോക്കുക.

പിന്നെ, ഭാരതീയര്‍ക്കു വേണ്ടി ഭാരതീയര്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം തന്നെയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ‘ഭാരതത്തിലെ ജനങ്ങളുടെ പാര്‍ട്ടി’ എന്നതു കൊണ്ട്‌ എന്താണു താങ്കളുദ്ദേശിക്കുന്നത്‌? ഇവിടുത്തെ സകലരെയും - ഒന്നൊഴിയാതെ ഒരേ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ കൊണ്ടു വരുന്നൊരു പ്രസ്ഥാനം എന്നാണോ താ‍ങ്കള്‍ ഉദ്ദേശിക്കുന്നത്? അതൊക്കെ മതപരിവര്‍ത്തനമനോഭാവമുള്ളവരുടെ മട്ട്‌ ഒരു തരം ചിന്തയാണ്. ഓരോരുത്തരും തമ്മിലുപദ്രവിക്കാതെ അവനവന്റെ പാട്ടിനു പോകട്ടെ.

ഭാരതത്തില്‍ ജനിച്ചു വളരുന്ന സകലരേയും ഭാരതീയരായിത്തന്നെയാണു പാര്‍ട്ടി കാണുന്നതും. പുറത്തു നിന്നുള്ളവരാണെന്ന മനോഭാവം ആരും പേറാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥനയും.

sajan jcb said...

മതാടിസ്ഥാനത്തിലുള്ള സംവരണം 40 വര്‍ഷത്തേക്കോ മറ്റോ ആണെന്നു അതെഴുതി ചേര്‍ക്കുമ്പോള്‍ അംബേദ്കര്‍ പറഞ്ഞിരുന്നു എന്നാണ് എന്റെ അറിവ്. പക്ഷേ, ഈ സംവരണം ആരു നിറുത്തും.? പൂച്ചയ്ക്കാരു മണിക്കെട്ടും? ആ വോട്ട് ബാങ്ക് പോവില്ലേ?

ഈ സംവരണം നിറുത്തലാക്കാന്‍ ഒരു പാര്‍ട്ടി തുനിഞ്ഞിറങ്ങിയാല്‍ എന്റെ അടുത്ത വോട്ട് അവര്‍ക്കു തന്നെ എന്നു ഞാന്‍ മനസ്സാ തീരുമാനിച്ചിട്ടുണ്ട്. ആ പാര്‍ട്ടീ BJP എങ്കില്‍ എന്റെ വോട്ട് BJPക്കു തന്നെ. (ഇതെന്തോരു ക്രിസ്ത്യാനി അല്ലേ?)

സത്യത്തില്‍ മതാടിസ്ഥാനത്തിലുള്ള സംവരണം ആണ് ആദ്യത്തെ വര്‍ഗ്ഗീയം. ഒരു വര്‍ഗ്ഗത്തിനു മുന്തിയ പരിഗണന കൊടുക്കുന്ന പ്രവണത.

സംവരണം നല്‍ക്കേണ്ടതു് പാവപ്പെട്ടവനാണ്. അല്ലാതെ താഴ്ന്ന ജാതിക്കാര്‍ക്കല്ല. അവരിലും ഇപ്പോ വലിയ പണകാരുണ്ട്. പട്ടിണി കിടക്കുന്ന നമ്പൂതിരിമാരും ഉണ്ട്. സംവരണം കിട്ടാന്‍ വേണ്ടി R.C കാരു L.C കാരാകുന്നതും കേട്ടിട്ടുണ്ട്. കുറഞ്ഞപക്ഷം കഴിഞ്ഞ രണ്ടു തലമുറയില്‍പ്പെട്ടവര്‍ക്കു മതാടിസ്ഥാന സംവരണത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് ജോലി കിട്ടിയിട്ടുണ്ടെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്കു അതിനുള്ള അവകാശം നിഷേധിച്ചാലും മതിയായിരുന്നു.

BJP ഈ ചെയ്യുന്നതു സകല ഭാരതീയരും ഒന്നാണെന്നെ ബോധ്യത്തോടെ ആയാല്‍ മതിയായിരുന്നു. സ്വാഭാവികമായും എന്തേങ്കിലും രഹസ്യ അജണ്ട ഉണ്ടോ എന്ന സംശയം ഇല്ല്ലാതില്ല. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടു നിന്നവര്‍ക്കു അങ്ങിനെ പെട്ടന്ന് എല്ലാവരേയും ഇന്ത്യകാരായി കാണാന്‍ കഴിയുമോ എന്നൊരു ആശങ്ക. അല്ലെങ്കില്‍ ഒരു പ്രോട്ടോടൈപ്പ് എന്ന രീതിയില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജാതി തിരിച്ചുള്ള സംവരണം നിറുത്തലാക്കി കൊണ്ട് BJP ക്കു മാതൃക കാണിക്കാം. അല്ലെങ്കില്‍ മറ്റു മതസ്ഥര്‍ ന്യായമായും കരുതും BJP അവരെ തകര്‍ക്കാനുള്ള ഉദ്ദേശമാണെന്നു.

കൂടുതലായി എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. കാണാപ്പുറം, താങ്കള്‍ക്കു എന്തേങ്കിലും ഒരു ഒളിയമ്പ് കാണാന്‍ കഴിയുന്നുണ്ടോ?

Unknown said...

ചിരിച്ചു കൊണ്ടു കടന്നു വരുന്ന 'കറമ്പ'നേപ്പോലെയുള്ളവരാണ്‌ ഒരു ആശ്വാസം. കറമ്പാ, ചിരിയ്ക്കിടയില്‍ ചിന്ത വിട്ടുപോകാതെ ശ്രദ്ധിച്ചാല്‍, 'പ്ളേറ്റു മാറ്റി' എന്നൊക്കെയുള്ള തോന്നലുകള്‍ ഒഴിവാകും.

മതം മാറിയെന്നു വച്ചു പിന്നോക്കാവസ്ഥ മാറുന്നില്ല എന്ന്‌ ഒറീസക്കാര്‍ക്ക്‌ അഭിപ്രായമുണ്ടെങ്കില്‍, അങ്ങനെയൊരു പരിവര്‍ത്തിത-പിന്നോക്ക-സംവരണത്തിന്‌ ശ്രമം നടത്തുമെന്ന്‌ ഊഹിക്കാം. ഇനി - ജാതി തന്നെ മാറുന്നില്ല എന്നാണെങ്കില്‍ - ക്രിസ്തുമതത്തിലും ജാതിയുണ്ട്‌ എന്നൊരു പുതിയ കണ്ടു പിടുത്തവുമായി ഭരണഘടനാഭേദഗതിക്കു വാദിക്കുമെന്നും കരുതാം. ഇത്‌ അതിനൊക്കെ പകരം - 'ദാ പട്ടികവര്‍ഗ്ഗമാണെങ്കില്‍ പ്രശ്നമില്ല - നമുക്കങ്ങോട്ടു പോകാം' എന്ന മട്ടില്‍ 'പട്ടികവര്‍ഗ്ഗമാക്കിക്കിട്ടണം' എന്നു പറഞ്ഞ്‌ വാദമുഖങ്ങളുന്നയിക്കുകയും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയുമാണുണ്ടായത്‌. ഭാഷയുടെ കാര്യം പറഞ്ഞ്‌ തികച്ചും അയുക്തി കലര്‍ന്ന കാരണങ്ങള്‍ നിരത്തുകയും ചെയ്തു. തങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നതുകൊണ്ട്‌ മറ്റു പട്ടിക "വര്‍ഗ്ഗ"ങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. ഇതൊക്കെയാണവിടെ സംഭവിച്ചത്‌. പനാവിഭാഗത്തിനെ ജാതിയായിത്തന്നെ കണക്കാക്കി സംവരണം കൊടുത്തിരുന്നെങ്കില്‍, കുയികള്‍ക്ക്‌ എതിര്‍ക്കേണ്ട കാര്യവുമില്ല. കാരണം - അപ്പോള്‍ അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഇവിടെ 'ജാതി'യില്‍ നിന്ന്‌ 'വര്‍ഗ്ഗ'ത്തിലേക്ക്‌ ഓടാനുള്ള ശ്രമമാണ്‌ പ്രശ്നമുണ്ടാക്കിയത്‌ എന്നൊക്കെ മനസമാധാനമായി ആലോചിച്ചു മനസിലാക്കി വയ്ക്കൂ കറുമ്പന്‍. ഒരൊറ്റ മിനുട്ട്‌ ഇരുത്തിച്ചിന്തിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ അവിടുത്തെ പ്രശ്നം.

പിന്നെ, എന്റെ ഒറീസ പോസ്റ്റ്‌ ആര്‍ക്കു സംവരണം കൊടുക്കണം ആര്‍ക്കു കൊടുക്കരുത്‌ എന്നൊക്കെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിച്ച്‌ എഴുതിയതല്ല. അവിടെ സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ - ക്രിസ്ത്യാനികള്‍ വന്‍തോതില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ - ഇതൊക്കെ സമ്പൂര്‍ണ്ണമായി മറച്ചു പിടിച്ച മലയാളമാദ്ധ്യമങ്ങളുടെ തൊലിയുരിച്ചു കാണിക്കുകയാണ്‌ അവിടെ ചെയ്തത്‌.

താങ്കളുടെ ചിരിയിലും വാക്കുകളിലും നിന്ന്‌ മനസ്സിലാകുന്നത്‌ നാം ഉടനെ രണ്ടു കാര്യങ്ങള്‍ക്കായി ശ്രമിക്കണം എന്നാണ്‌.

(1) ഈ 'ജാതി' എന്നു പറയുന്ന ഏര്‍പ്പാട്‌ ക്രിസ്തുമതത്തിലും ഉണ്ട്‌ എന്ന്‌ ഭരണഘടനയില്‍ തിരുത്തി എഴുതണം.

(2) മതത്തിണ്റ്റെ പേരില്‍ വിവേചനം പാടില്ല എന്ന ഭാഗം ഭരണഘടനയില്‍ നിന്ന്‌ തുടച്ചു നീക്കണം. ചില മതങ്ങള്‍ക്ക്‌ പ്രത്യേക അവകാശങ്ങളാവാം. മതേതരത്വം മൂര്‍ദ്ദാബാദ്‌ എന്നൊരു തലക്കെട്ടോടു കൂടി പുതിയൊരു അദ്ധ്യായം തന്നെയിട്ടാല്‍ അസ്സലായി!

ബഷീർ said...
This comment has been removed by the author.
ബഷീർ said...

മുസ്ലിം നാമ ധാരികള്‍ .. അത്‌ ബി.ജെപി.യിലായാലും ആര്‍ .എസ്‌.സിന്റെ പ്രതിരൂപമായ എന്‍.ഡി.എഫിലായാലും ഒരുപോലെ തന്നെ..

Unknown said...

ബഷീറേ,
(1)താങ്കള്‍ എഴുതിയിട്ടു ഡിലീറ്റു ചെയ്തു കളഞ്ഞ മുകളിലത്തെ കമന്റു ഞാന്‍ കണ്ടിരുന്നു. അങ്ങേയറ്റം പ്രകോപനപരമായിരുന്നു അത്‌. എനിക്കു പക്ഷേ ചിരിയാണു വന്നത്‌. അഭിപ്രായസ്വാതന്ത്ര്യത്തേപ്പറ്റിയൊക്കെ അതില്‍ പറഞ്ഞിരിക്കുന്നതു കണ്ടു. വേറെ ആരുടെയെങ്കിലും ഏതെങ്കിലും പോസ്റ്റില്‍ ഇടാനുദ്ദേശിച്ച്‌ ഇവിടെയായിപ്പോയതാണോ എന്നു പോലും സംശയിച്ചു പോയി.

ആര്‍ക്കെതിരെയാണെങ്കിലും - ഇനിയിപ്പോള്‍ എനിക്കെതിരെയാണെങ്കിലും - അധിക്‌ഷേപവാക്കുകള്‍ എറിഞ്ഞതു പോട്ടെ. കഥയൊന്നുമറിയാത്ത പാവം മാതാപിതാക്കളെ വെറുതെ വിടാമായിരുന്നു. പോട്ടെ സാരമില്ല. തനിനിറം പുറത്തു വരുന്ന മട്ടില്‍ കമന്റുകളെഴുതിപ്പോകാതെ ഇനിയെങ്കിലും ശ്രദ്ധിക്കുക. അമിതമായ ദേക്‍ഷ്യമോ സങ്കടമോ തോന്നുകയാണെങ്കില്‍, കുറേ സമയം വെറുതെ ഇരുന്നതിനു ശേഷം മാത്രം പ്രതികരിക്കുന്ന ശീലം വളര്‍ത്തുക.

(2) പിന്നെ, RSS-ന്റെ പ്രതിരൂപമാണ് NDF എന്നതൊക്കെ അവര്‍ തന്നെ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന ഒരു ഇമേജാവാനാണു വഴി. ഞാന്‍ മനസ്സിലാക്കിയിടത്തോളം, അവയ്ക്കു തമ്മില്‍ യാതൊരു സാദ്രുശ്യവുമില്ലെന്നു മാത്രമല്ല - ഒരു താരതമ്യത്തിനു ശ്രമിക്കുന്നതു പോലും കടന്ന കയ്യാണ്.

സംഘത്തിന്റെ ആശയങ്ങള്‍, പ്രവര്‍ത്തനശൈലി, ശക്തി ഇവയിലേതിലെങ്കിലും ഏതെങ്കിലുമൊരു താരതമ്യം സാദ്ധ്യമായൊരു പ്രസ്ഥാനം ഇന്ത്യയിലെന്നല്ല ലോകത്തു തന്നെയില്ല. അതൊരു “കേമ“മായിട്ടാണോ പറയുന്നത്‌ - അവരുടെ ആശയങ്ങള്‍ പിന്തുണയ്ക്കപ്പെടാവുന്നതോ അല്ലയോ - എന്നതൊക്കെ ആപേക്ഷികമാണ്. അവരേക്കുറിച്ച്‌ ഓരോരുത്തര്‍ക്കുമുള്ള അറിവിനും (അതു മിക്കവാറും പരിമിതമാവാനാണിട)സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ തള്ളുകയോ കൊള്ളുകയോ ചെയ്യാം.

(3) താങ്കളെ പ്രകോപിപ്പിച്ചത്‌ എന്റെ ഏതെങ്കിലും വരിയായിരിക്കില്ല എന്ന വിശ്വാസം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ.

ഇനിയിപ്പോള്‍ അഥവാ, “മുസ്ലിം നാമധാരികള്‍“ ബി.ജെ.പി.യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണു താങ്കളെ പ്രകോപിപ്പിച്ചതെങ്കില്‍, കഴിയുന്നതും പെട്ടെന്ന്‌ ആ ഒരു വിദ്വേഷഭാവം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നാണെനിക്കു പറയാനുള്ളത്‌. കാരണം, അത്‌ അനിഷേദ്ധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ പറഞ്ഞ്‌ താങ്കള്‍ക്കതു വീണ്ടും കേള്‍ക്കേണ്ടി വരും.

അതേപ്പറ്റി അല്പം കൂടി വിശാലമായ വായനയ്ക്ക്‌ അവസരം ലഭിച്ചാല്‍ - കുറേക്കൂടി ഹ്രുദയവിശാലതയോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ - ഇങ്ങനെ പെട്ടെന്നു പ്രകോപിതനാവുന്ന ശൈലി മാറ്റാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍, എനിക്കു താങ്കളെ സഹായിക്കാന്‍ പറ്റും. ഗുജറാത്തില്‍ ബി.ജെ.പി.ക്കു വേണ്ടി വോട്ടു പിടിച്ചു നടന്നതും പോരാഞ്ഞ്‌ ഫലപ്രഖ്യാപനം വന്നപ്പോള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ച ചില മുസ്ലീങ്ങളേക്കുറിച്ച്‌ ഒരു ചെറിയ പോസ്റ്റ്‌ ഇടാം. “പ്രവര്‍ത്തനം” മാത്രമാണെങ്കില്‍ പോട്ടെ എന്നു വയ്ക്കാമായിരുന്നു. ഗുജറാത്ത്‌ ബി.ജെ.പി.യിലെ ചില മുസ്ലീം നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ചില മുനിസിപ്പാലിറ്റികള്‍ ഭരിക്കുകയും ചെയ്യുന്നു! ക്ഷമാപൂര്‍വ്വം വായിച്ചു നോക്കുക. വായനയിലൂടെ നിരന്തരം അറിവു വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നാല്‍, നമ്മുടെ പല പരുക്കന്‍ സ്വഭാവങ്ങളും മാറി അസാമാന്യമായ പക്വത കൈവരിക്കാനാവും. നമ്മള്‍ പലതും അറിയുന്നില്ല എന്നൊരു തോന്നലുണ്ടാകുമ്പോള്‍ തന്നെ പകുതി പ്രശ്നങ്ങള്‍ മാറിക്കിട്ടും.

സ്നേഹപൂര്‍വ്വം.

താരാപഥം said...

ഒരാളിവിടെ ജാതി സംവരണം നിര്‍ത്തലാക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഏത്‌ പാര്‍ട്ടിക്കും വോട്ടു ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്‌. എന്റെ തീരുമാനം - സംവരണവിഭാഗത്തിലേക്ക്‌ ജാതിമാറ്റം നടത്തുന്ന എല്ലാവര്‍ക്കും സംവരണം ഉറപ്പാക്കും എന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യാനാണ്‌. - "മുരുകാ എന്നെ മട്ടും കാപ്പാത്തുങ്കോ".
******
മതം മാറ്റം നടത്തുമ്പോള്‍ കൊടുത്തിരുന്ന "മനപ്പായസ്സം" നുണഞ്ഞ്‌ നുണഞ്ഞ്‌ അതിന്‌ കയ്പ്പനുഭവപ്പെട്ടു തുടങ്ങിയപ്പോഴാവണം അടിയാളന്‍ ഇപ്പോഴും അടിയാളന്‍ തന്നെയാണെന്ന ഉണ്മ തിരിച്ചറിഞ്ഞിട്ടുണ്ടാവുക.

Unknown said...

സാജന്‍,
വായനയ്ക്കു നന്ദി.
(1) താ‍ങ്കള്‍ ചില ഉപാധികള്‍ വച്ചിട്ട്‌ - അങ്ങനെയെങ്കില്‍ ‍ BJP യ്ക്കു വോട്ടു ചെയ്യും എന്നെഴുതിയിട്ട്‌ - ഉടന്‍ തന്നെ “ഇതെന്തൊരു ക്രിസ്ത്യാനി - അല്ലേ” എന്നു ചോദിച്ചിരിക്കുന്നു.

“ക്രിസ്ത്യാനികള്‍“ എന്നാല്‍ 'by default' “ബി.ജെ.പി.യെ പിന്തുണയ്ക്കാന്‍ പാടില്ലാത്തവര്‍“ എന്നൊരു സമവാക്യം ആരൊക്കെയോ താങ്കളുടെ മനസ്സില്‍ പതിപ്പിച്ചിട്ടിട്ടുണ്ട്‌ എന്നു വ്യക്തം! എന്തായാലും, താങ്കളതിന് എന്നെങ്കിലും മുതിരുന്നെങ്കില്‍, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ക്രിസ്ത്യാനിയായിരിക്കില്ലെന്നു ഞാന്‍ ഉറപ്പു തരുന്നു.

കേരള ബി.ജെ.പി.യിലെ - ആദ്യകാലം മുതലേ പ്രവര്‍ത്തിച്ചിട്ടുള്ള - ഏറ്റവും മുതിര്‍ന്ന - പത്തു നേതാക്കളുടെ പേര് തെരഞ്ഞെടുത്തെഴുതിയാല്‍ അതിലൊന്ന്‌ തീര്‍ച്ചയായും ‘പ്രൊഫസര്‍ മാത്യു പൈലി’ എന്നായിരിക്കും എന്നു കൂടി അറിയുക.

ഈ കൊട്ടിഘോഷിക്കപ്പെടുന്ന മട്ടില്‍ വെറുതെ ഒരു anti-muslim, anti-christian പാര്‍ട്ടി മാത്രമാണ് ബി.ജെ.പി. എങ്കില്‍, ഇക്കണ്ട ജനമൊക്കെ അവരെ പിന്തുണയ്ക്കുമായിരുന്നു എന്നു കരുതുന്നുണ്ടോ? നമുക്കു കുറേക്കുടി യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചു കൂടേ?

മലയാളികള്‍ക്ക്‌ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി.യെപ്പറ്റി അറിയാന്‍ യാതൊരു നിര്‍വാഹവുമില്ല എന്നതുകൊണ്ടാണ് പല തെറ്റിദ്ധാരണകളും എളുപ്പം പരത്താന്‍ കഴിയുന്നതും അവ തിരുത്തപ്പെടാതെ കിടക്കുന്നതും. ഉദാഹരണത്തിന് ഇന്നത്തെ ഏതാണ്ട്‌ എല്ലാ പത്രങ്ങളിലും ശ്രി. ഭരത്‌ ഗോപിയുടെ ഒരു ചെറിയ ജീവചരിത്രം തന്നെ എഴുതിയിട്ടുണ്ട്‌. ഒരെണ്ണത്തില്‍ നിന്നു പോലും അദ്ദേഹമൊരു ബി.ജെ.പി. അംഗമായിരുന്നു എന്നതോ ഭാരവാഹിത്വങ്ങള്‍ പേറിയിരുന്നു എന്നതോ അറിയാന്‍ കഴിയില്ല. അതില്‍ തെറ്റുമില്ല. ആ 'information' ഇവിടെ 'relevant' അല്ല എന്നതാണു കാരണം. അങ്ങനെ, പാര്‍ട്ടിയെ സംബന്ധിച്ച പല വിവരങ്ങളും ഒരു മാദ്ധ്യമത്തിനും റിലവന്റ്‌ അല്ലാത്തതു കൊണ്ട്‌ പലരും പലതും അറിയുന്നുമില്ല - പാര്‍ട്ടിക്കതില്‍ വലിയ പരാതിയുമില്ല.

(2) താങ്കള്‍ പറയുന്ന മട്ടില്‍, സംവരണം സമ്പൂര്‍ണ്ണമായി പെട്ടെന്നു നിര്‍ത്തലാ‍ക്കിക്കളയാന്‍ പറ്റുന്ന ഒരു സാഹചര്യത്തില്‍ നാം ഇനിയും എത്തിയിട്ടില്ല. ചിലരെ ഇപ്പോളും ഒരു കൈത്താങ്ങിലൂടെത്തന്നെയേ ഉയര്‍ത്തിക്കൊണ്ടുവരാനാവൂ. പക്ഷേ അവര്‍ ആരൊക്കെ എന്നു നിര്‍ണ്ണയിക്കുന്നിടത്ത്‌ വിപ്ലവകരമായ ചില തീരുമാനങ്ങളെടുക്കാന്‍ പാകത്തില്‍ ഒരു പുനരവലോകനത്തിനു സമയം അതിക്രമിച്ചിരിക്കുന്നു.

(3) >>BJP ഈ ചെയ്യുന്നതു സകല ഭാരതീയരും ഒന്നാണെന്നെ ബോധ്യത്തോടെ ആയാല്‍ മതിയായിരുന്നു.

ധൈര്യമായിരിക്കൂ സാജന്‍.
മറ്റു പാര്‍ട്ടികള്‍ ഇത്ര ഭീകരമായ മതവിവേചനം കാണിച്ചിരുന്നില്ലെങ്കില്‍, പഴയ ജനസംഘകാലത്തു നിന്ന്‌ ഇന്നത്തെ ബി.ജെ.പി.യിലേക്കുള്ള വളര്‍ച്ച ഇത്ര ത്വരിതഗതിയിലാവുമായിരുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കൂസിസ്റ്റുപാര്‍ട്ടികളുടെ വര്‍ഗ്ഗീയതയെ അതേ മട്ടില്‍ ‘കൌണ്ടര്‍’ ചെയ്യുക എന്നതല്ല - ‘ന്യൂട്രലൈസ്’ ചെയ്യുക എന്നതാണു പാര്‍ട്ടി നയം. ബി.ജെ.പി. രാജ്യം ഭരിച്ചിരുന്ന ആറു വര്‍ഷക്കാലം, ഹിന്ദുമതത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിലോ ഉള്ളവര്‍ക്ക്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതായോ - അതു മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായോ - അങ്ങനെ വിഭാഗീയ ചിന്തകള്‍ക്കു വളം വയ്ക്കപ്പെടുന്നതായോ താങ്കള്‍ക്കു തോന്നിയിരുന്നോ?

ആരോപണങ്ങളുന്നയിച്ചിട്ടു പോകാന്‍ ആര്‍ക്കും എളുപ്പമാണ്. പുറകേ ചെന്നു പ്രതിരോധിക്കാന്‍ മെനക്കെടാതെ ചിരിച്ചുകൊണ്ടു തള്ളിക്കളയുന്ന ബി.ജെ.പി.ക്കെതിരെയാവുമ്പോള്‍ പ്രത്യേകിച്ചും. തെളിയിക്കാനാണു പാട്‌. പക്ഷേ, തെളിവു ചോദിക്കാതെ തന്നെ വിശ്വസിക്കാന്‍ ഒരുക്കമുള്ളവരുള്ളപ്പോള്‍ അതും എളുപ്പമായിക്കിട്ടുന്നു.

Richard Nasil said...

ആരുമില്ലേ ഇവിടെ... നൂനപക്ഷത്തെ രക്ഷിക്കുവാന്‍
സാമ്പത്തിക അടിസ്ഥാനത്തില്‍ കേരളത്തിലെ മതങള്‍
കൃസ്ത്യന്‍ - 48 %
മുസ്ലീം - 36 %
ഹിന്ദു - 15 %
മറ്റുള്ളവ - 1 %

ഇനി ഹിന്ദുമതത്തിലെ ജാതിയ രാഷ്ട്രീയ ജനസംഖ്യാടിസ്ഥാനത്തില്‍.
ഈഴവ/തിയ്യ - 33 % ജനസംഖ്യ
നായര്‍ - 19 % ജനസംഖ്യ
പട്ടിക/ ജാതി - 25 % ജനസംഖ്യ
ധീവര/അരയ 8% ജനസംഖ്യ
മറ്റൂള്ളവര്‍ 15 % ജനസംഖ്യ

ഈഴവ/തിയ്യ
കമ്യൂണിസ്റ്റ്പാര്‍ട്ടി അനുഭാവികള്‍ - 65 %
ബി.ജെ.പി - 30 % (ഇതില്‍ 15 ശതമാനവും വടക്കെന്‍ കേരളത്തിലാണ്‌)
മറ്റുള്ളവ - 5%

നായര്‍

കോണ്‍ഗ്രസ്‌ അനുഭാവികള്‍ - 78 %
ബി.ജെ.പി - 10 %
കമ്യൂണിസ്റ്റ്പാര്‍ട്ടി അനുഭാവികള്‍ 10 %
മറ്റുള്ളവ 2 %

ധീവര/അരയ

ബി.ജെ.പി - 95 %
കോണ്‍ഗ്രസ്‌ അനുഭാവികള്‍ 3 %
കമ്യൂണിസ്റ്റ്പാര്‍ട്ടി അനുഭാവികള്‍ 1 %
മറ്റുള്ളവര്‍ 1 %

കേരളത്തിലെ ഹിന്ദുമതത്തില്‍ ഭൂരിപക്ഷവരുന്ന ഈഴവ/തിയ്യ ജാതിക്കാര്‍ ഭൂരിപക്ഷവും ഇടത്തുപക്ഷത്താണ്‌ അവര്‍ തന്നെയാണ്‌ സാമ്പത്തികമായി പിന്നോക്കവും അവര്‍ തീരുമാനിക്കട്ടെ കേരളത്തില്‍ ആര്‌ അധികാരത്തില്‍ വരണമെന്ന്‌.

പിന്നെ കേരളത്തില്‍ ബി.ജെ.പി വളര്‍ത്തിയത്‌ ധീവര/അരയ സമൂഹമാണ്‌ കന്യാകുമാരിയിലെ വിവേകനന്ദ പാറ കൃസ്‌ത്യയ സമൂഹത്തില്‍ നിന്ന്‌ രക്ഷിച്ചത്‌ ഇവര്‍തന്നെ അല്ലങ്കില്‍ കന്യാകുമാരി കന്യമറിയമായേന്നെ

പണിക്കരും, വെള്ളാപള്ളിയും ,തമ്മില്‍ തല്ലി മരിക്കട്ടെ..

ഇവര്‍തന്നെ ന്യൂനപക്ഷത്തെ രക്ഷിക്കും

ea jabbar said...

കുറഞ്ഞപക്ഷം കഴിഞ്ഞ രണ്ടു തലമുറയില്‍പ്പെട്ടവര്‍ക്കു മതാടിസ്ഥാന സംവരണത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് ജോലി കിട്ടിയിട്ടുണ്ടെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്കു അതിനുള്ള അവകാശം നിഷേധിച്ചാലും മതിയായിരുന്നു.
sajan jcb ന്റെ ഈ അഭിപ്രായത്തില്‍ അല്‍പ്പം കഴമ്പുണ്ടെന്നു കരുതുന്ന ആളാണു ഞാനും. ഇങ്ങനെ ചെയ്യുമ്പോള്‍ , പക്ഷെ അതതു സമുദായങ്ങള്‍ക്കുള്ള കോട്ട വെട്ടിച്ചുരുക്കരുത്.
എന്റെ വ്യക്തിപരമായ ഒരു തീരുമാനത്തിന്റെ അനുഭവം പറയാം:- ഞാന്‍ ജനിച്ചു വളര്‍ന്ന മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും അക്കാരണത്താല്‍ തന്നെ സാമൂഹ്യമായും സാംസ്കാരികമായുമൊക്കെ ഒരു പിന്നാക്ക സമുദായമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. എന്റെ കുട്ടിക്കാലത്തൊക്കെ എന്റെ സമുദായത്തില്‍നിന്ന് സ്കൂളില്‍ പോയി പഠിക്കുന്നവര്‍ നന്നേ കുറവായിരുന്നു. പെണ്‍കുട്ടികള്‍ അത്യപൂര്‍വ്വമായേ പള്ളിക്കൂടത്തില്‍ പോയിരുന്നുള്ളു. ഇന്ന് അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ പതിനാലോ പതിനാറോ വയസ്സാകുംപോഴേക്കും കല്യാണം കഴിച്ചയക്കുന്ന സ്ഥിതി ഇന്നും ഈ സമുദായത്തെ പിന്നാക്കം വലിച്ചുകൊണ്ടിരിക്കുന്നു.
ഞാനും എന്റെ ഭാര്യയും സാമുദായികമായ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിക്കൊണ്ടാണു വിദ്യാഭ്യാസവും ജോലിയും കരസ്തമാക്കിയത്. എന്നാല്‍ ഞങ്ങളുടെ മക്കള്‍ക്കു പ്രത്യേകിച്ചൊരു പിന്നാക്കാവസ്ഥയും അനുഭവിക്കേണ്ടി വന്നില്ല. അവര്‍ക്കു നല്ല വിദ്യാഭ്യാസം നേടുന്നതിനോ തൊഴില്‍ നേടുന്നതിനോ അവരുടെ സമുദായം ഒരു തടസ്സമായിട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ക്കു സംവരണാനുകൂല്യത്തിനുള്ള അര്‍ഹതയും ഇല്ല. അതിനാല്‍ ഞങ്ങളുടെ മക്കള്‍ക്കു മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഒരാനുകൂല്യവും വേണ്ടതില്ല എന്നു ഞങ്ങള്‍ തീരുമാനിച്ചു.

എന്റെ മകള്‍ക്കുണ്‍ടായ രസകരമായ ഒരനുഭവം കൂടി പറയാം: അവള്‍ BSc നേഴ്സിങ് കോഴ്സിനപേക്ഷിച്ചു. അവളുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിയോ മതമോ ചേര്‍ത്തിരുന്നില്ല. ജനറല്‍ കോട്ടയിലാണ് അപേക്ഷ നല്‍കിയത്. സെലക് ഷന്‍ കാര്‍ഡ് വന്നപ്പോള്‍ മുസ്ലിം കോട്ടയില്‍ ഒന്നാമത്തെ റാങ്ക്! ഞാന്‍ ഉടനെ ഓഫീസില്‍ ചെന്ന് കാര്യം അന്യേഷിച്ചു. എന്റെയും ഭാര്യയുടെയും പേര് മുസ്ലിം പേരായതു കണ്ട് അവര്‍ ഞങ്ങള്‍ക്കു പറ്റിയ പിശക് തിരുത്തിയതായിരുന്നു. ഞാന്‍ അവളുടെ പേര് ജനറല്‍ കാറ്റഗറിയിലേക്കു മാറ്റാന്‍ പറഞ്ഞു. അഡ്മിഷന്‍ കിട്ടാന്‍ സാധ്യതയില്ലെന്നറിഞ്ഞിട്ടും ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ആ ഓഫീസിലുള്ളവരെല്ലാം അത്യല്‍ഭുതത്തോടെ എന്നെ നോക്കുകയും എനിക്കെന്തോ മാനസികത്തകരാറുണ്ടെന്നു കരുതി എന്നെ ഒരുപാടുപദേശിക്കുകയും ചെയ്തു. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി .എന്റെ മകളുടെ പിന്നില്‍ ക്യൂവില്‍ നിന്നിരുന്ന മുസ്ലിം കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കാന്‍ പറഞ്ഞു. മകള്‍ക്ക് ആ കോഴ്സിനു കിട്ടിയതുമില്ല. പകരം അവളെക്കാള്‍ അര്‍ഹതയുള്ള ഒരു മുസ്ലിം കുട്ടിക്ക് സീറ്റു കിട്ടി.

ഒരിക്കല്‍ സംവരണാനുകൂല്യം നേടി പിന്നാക്കാവസ്ഥയില്‍നിന്നു കരകയറിയവര്‍തന്നെ തലമുറതലമുറയായി പിന്നെയും ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത് സ്വന്തം സമുദായത്തിലെ പിന്നാക്കാവസ്ഥയനുഭവിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുന്ന ഇന്നത്തെ രീതിയില്‍ മാറ്റം വരണം. ഇതു ജോലിക്കാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും മാത്രം; അധികാരത്തിലേക്കുള്ള സംവരണം മറ്റൊരു വിഷയമാണ്. അതിനു വ്യക്തിയുടെ മുന്നോക്കാവസ്ഥ പരിഗണിക്കേണ്ടതില്ല.

Mr. K# said...

മതാടിസ്ഥാനത്തീലുള്ള സംവരണത്തെ നിര്‍ത്തലാക്കുമെന്ന് ആദ്യമായി ഒരു പാര്‍ട്ടി ഇന്‍ഡ്യയില്‍ പ്രഖ്യാപിച്ചതിനേക്കാളും, നിന്ന നില്‍പ്പില്‍ രാജ്യത്തെ സകലമാന മതേതരപാര്‍ട്ടികളും മതത്തിനു വേണ്ടി മലക്കം മറിയുന്നവരായതിനേക്കാളും പ്രാധാന്യം മാതൃഭൂമിയുടെ തലക്കെട്ടിനുണ്ടോ നകുലേട്ടാ?

കാണേണ്ടത് കണ്ടില്ല കാണാപ്പുറം :-( ഇഷ്ടപ്പെട്ടില്ല ഈ ലേഖനം.

മത്തായി said...

ശ്രീ. കാണാപ്പുറം. ചോദിച്ച ചോദ്യങ്ങളില്‍ നിന്നും താങ്കള്‍ വിദഗ്ദമായി ഒഴിഞ്ഞു. കൂലി എത്രയെന്നു ഞാന്‍ ചൊദിച്ചുമില്ല! അതുകൊണ്ടു വീണ്ടും. താങ്കളുടെ പോസ്റ്റുമായി മാത്രം ബന്ധപ്പെട്ട ചോദ്യങ്ങള്‍. സംവരണം വേണോ വേണ്ടയോ എന്നതൊന്നും ഇവിടുത്തെ വിഷയമല്ലല്ലോ. സചാര്‍ കമ്മിറ്റീ റിപ്പോര്‍ട് ഒക്കെ എടുത്തു പെരുമാറിയ ആളല്ലെ. ധാര്‍മികമായ ബാധ്യത ഉണ്ട് എന്നു തോന്നിയാല്‍ മറുപടി എഴുതുക, അതിനുള്ള മാനസികാവസ്ഥയിലെത്തുമ്പോള്‍.

സംവരണം ഇപ്പൊള്‍ കിട്ടുന്ന ഹിന്ദുക്കളെക്കാള്‍ എല്ലാം മേലെയാണു മുസ്ളീങ്ങള്‍ എന്നു കരുതുന്നുന്നുണ്ടോ? (പലയിടത്തും അവരുടെ നില ദളിതര്‍ക്കു തുല്യമാണ് എന്നാണു ഞാന്‍ മനസില്ലാക്കുന്നതു) അവര്‍ക്കു സംവരണം നിഷേധിക്കാന്‍ മതത്തെ ഒരു തടസമാക്കുന്നതല്ലെ വര്‍ഗ്ഗീയത?

ഒരു വിഭാഗത്തിനു സംവരണം ലഭിക്കുന്നതു കൊണ്ടു അതില്ലാത്തവര്‍ക്കു ഉണ്ടാകും എന്നു താങ്കള്‍ പറ്യുന്ന ആ ബുദ്ധിമുട്ട് / സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവനു കിട്ടുന്ന ആനുകൂല്യം തുടങ്ങിയവ ഇപ്പോള്‍ നിലവിലുള്ള സംവരണത്തിനു ബാധകമല്ലേ?

ഒരു ദളിതന്‍ ക്രിസ്ത്യാനി/മുസ്ലീം ആയാല്‍ സംവരണം പോകുന്നതല്ലെ മതപരമായ വിവേചനം?

താങ്കളുടെ പരിചയക്കാര്‍ പോലും നമ്പൂതിരി മുസ്ലീങ്ങളോ! (മുസ്ലീമിനോ ദളിത് ക്രിസ്ത്യാനിക്കോ സംവരണം നിഷേധിക്കാന്‍ പറ്റിയ കാരണം, ഒരു നമ്പൂതിരി മുസ്ലീം/ക്രിസ്ത്യാനിയെ താങ്കള്‍ക്കറിയാം!) സുഹൃത്തെ മലബാറിലെ ചില പ്രദേശങ്ങളൊഴിച്ചാല്‍ മുസ്ലീമും ക്രിസ്ത്യാനിയും ഇവിടെ മ്ലേച്ഛന്‍മാരായാ‍ണു എണ്ണപ്പെട്ടിരുന്നത്. അധികാരവും പദവിയും അവര്‍ക്കന്യമായിരുന്നു. ദിവാന്‍ പേഷ്കാര്‍ തേമസുകുട്ടി എന്നൊന്നും താങ്കള്‍ കേട്ടിട്ടുണ്ടാവില്ല. സംവരണമാണു എല്ലാമത്തായിമാരെയും മുന്നോക്കരാക്കിയതു. നാളെ മുന്നോക്ക സംവരണം വരുന്നതുവരെ ഞങ്ങള്‍ മുന്നോക്കര്‍!

ജാതി മാറ്റാം“ - “പിന്നോക്കാവസ്ഥ മാറ്റാം“ - എന്നൊക്കെ വാഗ്ദാനം ചെയ്ത്‌ മതം മാറ്റാന്‍ ശ്രമിക്കുന്നവരുണ്ട്‌ (നേരിട്ടു കണ്ടിട്ടുള്ളതുകൊണ്ട്‌ അവിടെയും അവിശ്വസനീയതയുടെ പ്രശ്നം ഉദിക്കുന്നില്ല). താങ്കള്‍ ഗാന്ധിജിയുടെ സമകാലികനാണെന്നു മനസിലായി, ഒരു നല്ല നമസ്കാരം. കാരണം ജാതിഭൂതത്തില്‍ നിന്നും രക്ഷപെടാന്‍ മനുഷ്യന്‍ മതം മാറിയത് കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണല്ലോ. വ്യാജ ജാതിചീട്ടുമായി ആയിരങ്ങള്‍ ജീവിച്ചു പോരുന്ന ഇക്കാലത്ത് ജാതിമാറാനായി മതം മാറുന്നവനെ സമ്മതിക്കണം, ഹൊ!!

ഈ 'ജാതി' എന്നു പറയുന്ന ഏര്‍പ്പാട്‌ ക്രിസ്തുമതത്തിലും ഉണ്ട്‌ എന്ന്‌ ഭരണഘടനയില്‍ തിരുത്തി എഴുതണം. മാലോകരെ സംവരണം എന്നാല്‍ ഒരു മതത്തില്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പ്രത്യേക പുരസ്കാരമാണെന്നു ശ്രീ കാണാപ്പുറം പ്രഖ്യാപിക്കുന്നു. ഡും. ഡും. ഡും...

"സംവരണത്തെ" എതിര്‍ക്കുന്നവരുണ്ട്‌ എന്നതൊക്കെ പുതിയ അറിവാണ്‌. എന്നതു ഞെട്ടിക്കുന്ന അറിവായിരുന്നു! താങ്കള്‍ പത്രം വായിക്കുന്ന വ്യക്തിയാണെന്നും വാളയാറിനപ്പുറം കണ്ടിട്ടുണ്ടെന്നും ആരും ഇനി ആരോപിക്കില്ല. youth for equality എന്നൊക്കെ ചുമ്മ ഗൂഗിളില്‍ തപ്പിനോക്കിയാട്ടെ.

ഭാജപാ യിലെ മുസ്ലിം/ക്രിസ്ത്യന്‍ പ്രാധിനിത്യം ഒക്കെ രസാവഹമാണ്. തൊമ്മിയും പട്ടേലരും തമ്മിലുള്ള ബന്ധമാണ് ഈ മു/ക്രി നേതാക്കന്‍മാര്‍ക്കും ഭാജപാക്കും ഉള്ളത്. ഭീതിയില്‍ നിന്നുള്ള വിധെയത്വം, ചിലര്‍ക്ക് സുളുവില്‍ നേതാവാകാനുള്ള സുവര്‍ണാവസരവും. സ്വന്തം സഹോദരനെ പച്ചക്കു കൊളുത്തിയാല്‍ അതിനെയും ന്യായീകരിക്കേണ്ടി വരുന്ന പാവം പൈലി/നക്ക്വിമാര്‍.

Praveenpoil said...

നകുലന്റെ ലേഖനം കുതിരവട്ടത്തിന്‌ വേണ്ടിയെഴുതിയതല്ല.
പിന്നെ, ഇവിടെ മത്തായിയുടെ സുവിശേഷത്തില്‍ മറ്റുള്ളവന്‍ പട്ടിണികിടന്നാലും, ഞങള്‍ മുന്തിരിവീഞ്ഞില്‍ തന്നെ കഴിയണം എന്ന സ്വാര്‍ത്ഥ താല്‍പര്യമാത്രമാണ്‌.
നിങളുടെ വിദ്യാഭ്യാസ സ്ഥാപനങളില്‍ , മറ്റുമതങള്‍ക്ക്‌ സ്വാതന്ത്ര്യം നിഷേധിക്കുന്ന (പ്രാര്‍ത്ഥനകള്‍ എല്ലാവരും യേശുവിന്‌ വേണ്ടി) ക്രൈസതവ മേലാധികാരികളാണ്‌ യഥാര്‍ത്ഥ വര്‍ഗ്ഗിയ വാദികള്‍.

സംവരണം മതങളുടെ അടിസ്ഥാനത്തിലല്ല, ദാരിദ്ര രേഖയ്ക്ക് താഴെ എന്ന അടിസ്ഥാനത്തിലാണ്‌ നടത്തേണ്ടത് ഏത് മതമായാലും, പാവപ്പെട്ടവന്‌ സംവരണം കിട്ടണം

നകുലന്‍ ഒരായിരം അഭിനന്ദങള്‍!

ബഷീർ said...

കാണാപുറം, താങ്കള്‍ കണ്ട കമന്റ്‌ താങ്കളെ ഉദ്ദേശിച്ചിട്ടുള്ളതല്ല.. അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക.. മാന്യമായി പ്രതികരിക്കുന്നവരോട്‌ മാന്യത പുലര്‍ത്താനുള്ള മാന്യതയുണ്ട്‌ എന്ന് തന്നെ വിശ്വസിക്കുന്നു..

പിന്നെ ആദ്യമെ പറയാന്‍ വിട്ടു പോയ ഒരു കാര്യം.. സംവരണത്തെ പറ്റി ഒരു പാടു കാര്യങ്ങള്‍ ചര്‍ച്ചാ വിധേയമാക്കേണ്ടതുണ്ട്‌. ഞാന്‍ ആദ്യമേ പ്രതികരിച്ചത്‌ താങ്കളുടെ ബി.ജെ.പി പക്ഷപാതത്തെ കുറിച്ചായിരുന്നു.. പിന്നെ മറ്റ്‌ ബി.ജെ.പി . / ആര്‍.എസ്‌.എസ്‌. കാരെപ്പോലെ തന്നെ താങ്കളും മുസ്ലിങ്ങളെ പറ്റിയും ഇസ്ലാമിനെ പറ്റിയും മറ്റ്‌ മത വിഭാഗങ്ങളെ പറ്റിയും തെറ്റായ ധാരണ വെച്ച്‌ പുലര്‍ത്തുന്ന അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളാണെന്ന് , താങ്കളുടെ ബി.ജെ.പി അനുഭാവികളായ മുസ്ലിം ( നാമം പേറുന്ന) കളെ പറ്റിയും മറ്റും എഴുതിയതില്‍ നിന്ന് വ്യക്തമാകുന്നു.. അതിനിടക്ക്‌ നടന്‍ ഗോപിയുടെ കാര്യവും മറ്റു എഴുതിയിരുന്നു.. ആരു എന്നല്ല അവര്‍ എന്ത്‌ ചെയ്യുന്നു എന്നതാണിവിടെ പ്രസ്ക്തം.. ഗുജറാത്തിലും മറ്റും മോഡിക്ക്‌ അനുകൂലമായി മുസ്ലിംങ്ങള്‍ വോട്ട്‌ ചെയ്യുന്നു വെന്നൊക്കെ പറഞ്ഞ്‌ വെള്ള പൂശാനുള്ള ശ്രമമൊന്നും വിലപോവില്ല.. അവിടെ നടന്നതെന്താണെന്നും ഇപ്പോള്‍ നടക്കുന്നതെന്താണെന്നും ജനങ്ങള്‍ക്ക്‌ അറിയാവുന്നതാണ. ലോകത്തിനു മുന്നില്‍ നീചക്യത്യം ചെയ്തത്‌ പരസ്യമായി വിളിച്ചു പറയുകയും ഇനിയും അവസരം വന്നാല്‍ ആവര്‍ത്തിക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനം... ചിലപ്പോള്‍ ജീവനില്‍ കൊതിയുള്ള ഭീരുക്കളായ ചിലര്‍ ചിലയിടങ്ങളില്‍ കോമരങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയിരിക്കാം അല്ലെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതായി വരുത്തിയിരിക്കാം .. കാണാപുറ കാഴചകള്‍ കാണാന്‍ കണ്ണുണ്ടാവണം .. ഹ്യദയത്തിന്റെ കണ്ണ്‍.. മുസ്ലിംങ്ങളും ക്യസ്ത്യാനികളും മറ്റ്‌ മതക്കാരും ഹിന്ദുവയ താഴ്ന്ന ജാതിക്കരനുമെല്ലാം മനുഷ്യര്‍ ആണെന്നും ഈ ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശപ്പെട്ടതണെന്നും ഒരു തിരിച്ചറിവ്‌ താങ്കള്‍ക്കുണ്ടാവട്ടെ.. അതിനു മുന്‍ വിധികള്‍ മാറ്റിവെച്ച്‌ സത്യാന്വോഷിയാവാന്‍ ശ്രമിക്കുക.. താങ്കള്‍ നിലനില്‍ക്കുന്ന തട്ടില്‍ നിന്ന് എത്രയോ അകലെയല്ല യഥാര്‍ത്ഥ സത്യം പക്ഷെ താങ്കള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നിടത്തോളം അത്‌ വളരെ അകലത്തിലായി തന്നെ നില്‍ക്കുമെന്ന് മാത്രം.. ഹിന്ദുവും മുസല്‍മാനും ക്യസ്ത്യാനിയും
മതമില്ലാത്തവുമെല്ലാം ഒരുമയോടെ ജീവിക്കുന്ന ഒരു നല്ല നാടിനായി യത്നിക്കുക.. അല്ലാതെ വിദ്വഷവും വെറുപ്പും പകയും കൊലവിളിയും ആയി നടന്ന് ജീവിതം നഷ്ട്പ്പെടുത്താതിരിക്കുക.. ഈ ജീവിതം നൈമിഷികമാണ്‌ . ശാശ്വതമായ അവസാനിക്കാത്ത ഒരു ജീവിതം വരാനിരിക്കുന്നു.. അവിടെ ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും .. കരിച്ചു കളഞ്ഞത്‌ കൊണ്ട്‌ രക്ഷപ്പെടില്ല ആരും അവിടെ... ചുരുക്കുന്നു..

sajan jcb said...

നിങളുടെ വിദ്യാഭ്യാസ സ്ഥാപനങളില്‍ , മറ്റുമതങള്‍ക്ക്‌ സ്വാതന്ത്ര്യം നിഷേധിക്കുന്ന (പ്രാര്‍ത്ഥനകള്‍ എല്ലാവരും യേശുവിന്‌ വേണ്ടി) ക്രൈസതവ മേലാധികാരികളാണ്‌ യഥാര്‍ത്ഥ വര്‍ഗ്ഗിയ വാദികള്‍.

can you please explain this with an example?

Praveenpoil said...

Explain ചെയ്യുവാന്‍ ഒരു മടിയുമില്ല Mr: സാജന്‍ ക്രൈസ്തവ മേലാധികാരികള്‍ നടുത്തുന്ന നഴ്സിംങ്‌ വിദ്യഭ്യാസ സ്ഥാപനങളില്‍ ഹിന്ദു,മുസ്ല്ലിം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതമായി കൃസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ അടിച്ചേല്‍പ്പിക്കാറുണ്ട്‌ . ഇനി വല്ല തെളിവു ആവിശ്യമാണെങ്കില്‍ ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികളോടു അന്വേഷിക്കാം
ഒറീസയില്‍ ഇതിന്‌ പ്രേരിപ്പിച്ച രണ്ടു മലയാളി കന്യാസ്ത്രീകളെ 2007 മാര്‍ച്ചില്‍ അറസ്റ്റ്‌ ചെയ്യുതത്‌ പത്രത്തില്‍ വായിച്ചുകാണും.. അല്ലേ..

sajan jcb said...

ഇതുവളരെ അവിശ്വസിനമായി തോന്നുന്നു. [താങ്കള്‍ നുണ പറഞ്ഞു എന്നു എഴുതാപുറം വായിക്കരുതു].

എന്റെ അറിവില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കു പ്രാര്‍ത്ഥ നിര്‍ബന്ധമാണ്. അതും പരീക്ഷയോ/അസുഖങ്ങളോ ഉണ്ടെങ്കില്‍ വേണ്ട താനും. മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം. എന്റെ അനിയത്തി പഠിക്കുന്ന ക്രിസ്ത്യന്‍ കോളേജിന്റെ ഹോസ്റ്റല്‍ നിയമമാണ് ഈ പറഞ്ഞതു്.

ഈ ബ്ലോഗ് വായിക്കുന്നവരില്‍ ആരും തന്നെ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്നവരില്ലേ? ആര്‍ക്കേങ്കിലും നിര്‍ബന്ധിത ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കേണ്ടീ വന്നിട്ടുണ്ടോ? നേരിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ എന്റെ തെറ്റിധാരണ മാറ്റാനായിരുന്നു.

Anonymous said...

this is true what praveen is saying.. x-tian missionaries are dangerours same like RSS

Praveenpoil said...

സത്യം പറയുന്നവനെ നുണ്ണയനാക്കുക. ഇത് ഒരു തരം പഴയ റോമന്‍ സാമ്രാജ്യം ജൂതന്മാര്‍ക്കെതിരെ ഉപയോഗിച്ച ഹിഡന്‍ അജന്‍ഡായാണ്‌. കര്‍ണ്ണാടകയിലെ നഴ്സിംങ്‌ വിദ്യഭ്യാസ സ്ഥാപനങളലെക്കൂറിച്ച് ഒന്നു അന്വേഷിച്ചാല്‍ കൊള്ളം പിന്നെ മാര്‍ച്ചിലെ പത്രത്തിന്റെ കോപ്പി എന്റെ കൈവശമില്ല . പത്രം വായിച്ചവര്‍ അത്‌ കണ്ടുകാണും (ഒറീസ സംഭവം)
പിന്നെ വര്‍ഗ്ഗീയതയുടെ പേരില്‍ ആരും മോശമല്ല . ജൂതനെ യൂറോപ്പില്‍ നിന്ന്‌ നാട്‌ കടുത്തിയത്‌ (ഡയസ്‌ പോറ) റോമന്‍ സാമ്രാജ്യമായിരുന്നു.
ഇന്തോനേഷ്യയില്‍ നിന്ന്‌ ഈസ്റ്റ് തിമൂറിനെ വെട്ടിമാറ്റിയത്‌ ആസ്ത്രേലിയ ക്രൈസ്തവ സഭയുടെ സഹായത്തോടെയാണ്‌ അവിടെ കലാപം സൃഷ്ടിച്ചത്‌ മുസ്ലീം സമൂഹമല്ല മറിച്ച്‌ ഭൂരിപക്ഷവരുന്ന ക്രൈസ്തവ സമൂഹമാണ്‌.

റോബര്‍ട്ട് ഐന്‍സ്റ്റീന്` നോബേല്‍ സമ്മാനം നല്‍കാതത്, വത്തിക്കാന്റെ അഭ്യര്‍ത്ഥനമാനിച്ചാണ്‌, യൂഗോസ്ലേവ്യയിലെ മുന്‍ പ്രസിഡന്റെ മിലോസേവിച്ച്‌ 2000 മുസ്ലികളെ കുട്ടകൊല നടത്തിയത്‌ ക്രൈസ്തവരെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ്‌. പിന്നീട്‌ കമ്യൂണിസത്തിന്റെ പേരില്‍ തള്ളി യൂറോപ്പിലെ മാധ്യമങള്‍ യുഗോസ്ലേവ്യന്‍ കൃസ്ത്യാനികളെ നല്ലപ്പിള്ളയാക്കി.

ഗാന്ധിജി സമ്മാനിക്കാന്‍ മടിച്ച നോബേല്‍ സമ്മാനം പീന്നിട്‌ മദര്‍ തേരസയ്ക്കാണ്‌ ലഭിച്ചത്‌ ഇതിനെ വര്‍ഗ്ഗീയത എന്നു പറയുമോ?

Unknown said...

ജബ്ബാ‍ര്‍ മാഷേ,
സം‌വരണക്കാര്യത്തില്‍ മാഷെടുത്ത നിലപാടുമൂലം അര്‍ഹയായ മറ്റൊരു കുട്ടിക്ക്‌ അവസരം കിട്ടി. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ജബ്ബാര്‍മാഷുമാര്‍ അങ്ങേയറ്റം ന്യൂനപക്ഷമായതുകൊണ്ട്‌ ചിലതൊക്കെ നമുക്കു നിയമം മൂലം നിര്‍ബന്ധിതമാക്കാന്‍ പറ്റേണ്ടതാ‍ണ്.

കുതിരവട്ടാ,
മുഖ്യവിഷയം എന്നത്‌ താങ്കള്‍ പറഞ്ഞതു തന്നെയാണ്. മാത്രുഭൂമി തെറ്റിദ്ധാരണയുണ്ടാക്കിയതും പ്രാധാന്യമര്‍ഹിക്കുന്നു എന്നു മാത്രമേയുള്ളു. ഇതിനെ ഒരു രചനാതന്ത്രമായിട്ടെടുത്താല്‍ മതി. വേണമെങ്കില്‍ കൂസിസ്റ്റുകളുടെ ഭാഷ കടമെടുത്ത്‌ ഇതൊരു “രഹസ്യഅജണ്ട”യാണ് എന്നു പറഞ്ഞോളൂ. :)

മത്തായീ,
മറുപടി തരാന്‍ ധാര്‍മ്മിക ബാദ്ധ്യതയുണ്ട്‌. തരാം. അല്പം സമയം വേണം. മൊത്തം സമയത്തില്‍ വളരെക്കുറച്ചു മാത്രമേ ബ്ലോഗിനായി സം‌വരണം ചെയ്തിട്ടുള്ളൂ. :)

ബഷീറേ,
ഹിന്ദുവും മുസല്‍മാനും ക്യസ്ത്യാനിയും
മതമില്ലാത്തവുമെല്ലാം ഒരുമയോടെ ജീവിക്കുന്ന ഒരു നല്ല നാടിനായി യത്നിക്കുക
“ എന്നു തന്നെയാണ് എനിക്കും പറയാനുള്ളത്‌. ഇതൊരു മുദ്രാവാക്യം പോലെ ഇങ്ങനെ ആവര്‍ത്തിക്കാതെ എല്ലാവരും പ്രവ്രുത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? മേല്‍പ്പറഞ്ഞതിന് അനുവദിക്കാതെ, രാജ്യത്തു ശിഥിലത വളര്‍ത്തുകയും എന്നിട്ട്‌ മതേതരമേനി നടിക്കുകയും ചെയ്യുന്ന കൂസിസ്റ്റുരാഷ്ട്രീയപ്രസ്ഥാനങ്ങളെ ഞാന്‍ തുടര്‍ന്നും എതിര്‍ക്കും. രാജ്യത്തു മതസൌഹാര്‍ദ്ദം വളരാനായി അവര്‍ യാതൊരു ചുക്കും ചെയ്യുന്നില്ലെന്നു മാത്രമല്ല മറിച്ച്‌ അവരതിനു തുരങ്കം വയ്ക്കുകയാണു ചെയ്യുന്നതെന്നത്‌ ഞാന്‍ പരമാവധി സ്ഥലങ്ങളില്‍ തുറന്നു കാട്ടും. മേല്‍പ്പറഞ്ഞ ‘മനോഹരമുദ്രാവാക്യമനോഭാവം‘ പേറുന്നതിന് ബി.ജെ.പി. അനുഭാവം ഒരു തടസ്സമല്ലെന്ന തിരിച്ചറിവുള്ളിടത്തോളം കാലം അവരെ അതിശക്തമായി പിന്താങ്ങുകയും ചെയ്യും.

എനിക്കു പലതിലും തെറ്റിദ്ധാരണകളുണ്ടാകാം എന്നു പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും. എന്നാല്‍ എനിക്കു മാത്രമേ ഉള്ളൂ എന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലല്ലോ. ഒരു പക്ഷേ താങ്കള്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ടാവാം. ഇല്ലെന്നുണ്ടോ? ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന ഇക്കണ്ട ലക്ഷക്കണക്കിനു ജനങ്ങളെല്ലാം നിങ്ങളീപ്പറഞ്ഞ “പകയും വിദ്വേഷവും കൊള്ളിവയ്പു“മൊക്കെയായി ബന്ധപ്പെട്ടവരാണെന്നു താങ്കള്‍ക്കൊരു “മുന്‍‌വിധി”യുണ്ടെങ്കില്‍, അതിനെയും തെറ്റിദ്ധാരണ എന്നു തന്നെയാണു വിളിക്കേണ്ടത്‌.

sajan jcb said...

ഗാന്ധിജി സമ്മാനിക്കാന്‍ മടിച്ച നോബേല്‍ സമ്മാനം പീന്നിട്‌ മദര്‍ തേരസയ്ക്കാണ്‌ ലഭിച്ചത്‌ ഇതിനെ വര്‍ഗ്ഗീയത എന്നു പറയുമോ?

ഇന്ത്യയില്‍ അഞ്ചു പേര്‍ക്കു നോബല്‍ സമ്മാനം കിട്ടിയുട്ടുണ്ട്; എല്ലാവരും ക്രിസ്ത്യനികളാണോ സുഹൃത്തേ? ഗാന്ധിജിക്കു നോബല്‍ സമ്മാനം കിട്ടാത്തതില്‍ ഖേദമുണ്ട്. ഞാന്‍ അറിഞ്ഞിടത്തോള്ളം സമ്മാനത്തിനായി ഗാന്ധിജിയുടെ പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരസ്സിക്കപ്പെടാന്‍ കാരണം ഇതാണ്. ഇന്ത്യാ-പാക് വിഭജനം. ഇന്ത്യയിലെ അനിഷേധ്യ നേതാവ് എന്ന നിലയില്‍ ഈ വിഭജനം ഒഴിവാക്കാമായിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ പകയോടെ വര്‍ത്തിക്കേണ്ടി വരില്ലായിരുന്നു. പക്ഷേ ഗാന്ധിജി മൗനം പാലിക്കുകയാണ് ചെയ്തത്. അഥവാ അതോഴിവാക്കാന്‍ പറ്റിയില്ല. ഇന്ത്യയിലെ വര്‍ഗ്ഗീയ ലഹളകളുടെ മൂലകാരണം അതാണ്.

ഭാഗ്യം ഗാന്ധിജിയെ കൊലപ്പെടുത്തിയത് സഭയാണെന്നു പറഞ്ഞില്ല.
മറ്റുള്ളതു് ഇന്ത്യക്കു പുറത്തായതു കൊണ്ട് ഒഴിവാക്കുന്നു.

സത്യം പറയുന്നവനെ നുണ്ണയനാക്കുക.

താങ്കള്‍ നുണ പറഞ്ഞതാണ് എന്നു ഞാന്‍ പറഞ്ഞില്ല. എനിക്കു വിശ്വസ്സിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നേ പറഞ്ഞുള്ളൂ. കുറച്ചുകാലം കൂടി ഞാന്‍ ബാഗ്ലൂരുണ്ടാകും. വര്‍ഗ്ഗീയം ഉള്ള ഒരു കോളേജിന്റെ പേരു പറയൂ... weekendല്‍ ഒരു പരിപാടിയും ആകും എന്തേങ്കിലും സത്യം ബോധ്യപ്പെട്ടാല്‍ മെത്രാനെ ഒന്നു കാണുകയും ആവാം.

താങ്കള്‍ പറയുന്നു രണ്ടു കന്യാസ്ത്രികളെ പോലിസ് അറസ്റ്റു ചെയ്തു എന്നു. പോലിസ് അറസ്റ്റു ചെയ്താല്‍ ഉടനെ അവര്‍ കുറ്റവാളിയാകുമോ സുഹൃത്തേ? ഇവിടെ പ്രധാനം കുറ്റം തെളിഞ്ഞോ എന്നും ശിക്ഷ വിധിച്ചോ എന്നുമാണ്. വെറുതെ ആരോപിച്ചു വര്‍ഗ്ഗീയം വളര്‍ത്തരുതു്.

പ്രചാരകന്‍ said...this is true what praveen is saying.. x-tian missionaries are dangerours same like RSS

പ്രാചാരകാ, പിന്‍താങ്ങാന്‍ ഇവിടെ ആളുവേണമെന്നില്ല. സ്വന്തം അനുഭവം ഉണ്ടെങ്കില്‍ സാക്ഷ്യപ്പെടുത്താനാണു പറഞ്ഞതു. നേരെ നമുക്കു വേണ്ടപ്പെട്ടവരെ കാണം ; നഷ്ടപരിഹാരവും കിട്ടും; ഇനി ആ കോളേജില്‍ അങ്ങിനെയുള്ള പ്രവണത ഒഴിവാക്കാനും സാധിക്കും. a positive approach

പിന്നെ താങ്കള്‍ എന്താണ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതു്? RSS എന്നത് മിഷനറിമാരേ പോലെ മോശമാണെന്നോ അതോ മിഷണറിമാര്‍ എന്നതു് RSS എന്ന പോലെ മോശമാണെന്നോ? ഇന്ത്യയില്‍ രണ്ടു പേരുടേയും പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന പ്പേടുത്തി, രണ്ടു പേരും നടത്തിയിട്ടുള്ള വര്‍ഗ്ഗീയ നാശനഷ്ടങ്ങളെ ഒന്നു താരതമ്യ പഠനമം നടത്തി രണ്ടും ഒരു പോലെയാണെന്ന് സമര്‍ത്ഥികാന്‍ പറ്റുമോ?

അതോ ചുമ്മാ ഒരു വെയ്റ്റിനു തട്ടിയതോ?

---
സംവരണം ആണല്ലോ ഇവിടെ പ്രശ്നം. മതാടിസ്ഥാനത്തില്‍ അതൊഴിവാക്കുന്നു എന്നു കേട്ടപ്പോ ഞാന്‍ ആദ്യം വിചരിച്ചതു മത,ജാതി അടിസ്ഥാനത്തില്‍ എല്ലാം ഒഴിവാകും എന്നാണ്. പിന്നീടുള്ള കമന്റുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. ന്യൂനപക്ഷ മതങ്ങളുടെ സംവരണം മാത്രം എടുത്തു കളഞ്ഞു, ജാതി വ്യവസ്ഥയില്‍ മാത്രം സംവരണം കൊടുക്കാനുള്ള നീക്കം!! കൊള്ളാം മതേതര ഭാരതം!!! ഒരു മതത്തില്‍ പെട്ട ചിലജാതികളില്‍ പെട്ട വര്‍ഗ്ഗകാര്‍ക്കു മാത്രം പരിഗണന.

നടക്കട്ടേ... ഇന്ത്യ ജനസഖ്യയില്‍ വെറും 3 -4% മാത്രമുള്ള ക്രിസ്ത്യാനികളെ ചിലര്‍ക്കു വളരെ പേടിയാണ്. എന്തിനാണാവോ? എതു നശീകരണങ്ങളാണവോ ഇക്കൂട്ടര്‍ ഇന്ത്യയില്‍ ചെയ്തിട്ടുള്ളതു്.

-----

ജബാര്‍ മാഷേ, താങ്കളുടെ തീരുമാനം അഭിനന്ദനീയം തന്നെ. സംവരണം കിട്ടിയവര്‍ എല്ലാവരും ഇങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ ആ മതത്തിലുള്ള ബാക്കിയുള്ളവര്‍ എന്നേ കരകേറിയേനേ?!! hats off to you!

Unknown said...

മത്തായീ,

അഞ്ചു മിനുട്ട് നേരില്‍ സംസാരിച്ചാല്‍ മറുപടി തരാവുന്ന സംശയങ്ങള്‍ മാത്രമേ താങ്കള്‍ ചോദിച്ചിട്ടുള്ളൂ. എഴുത്തിലൂടെയാവുമ്പോള്‍ ഒരുപാടു പരിമിതികളുണ്ട്‌. സം‌വരണത്തിലെ ചില ‘സാങ്കേതിക’പ്രശ്നങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഒരു ചെറിയ പോസ്റ്റ്‌ എഴുതുന്നുണ്ട്‌. അതു പോസ്റ്റ്‌ ചെയ്തതിനുശേഷം, അതു റഫര്‍ ചെയ്തുകൊണ്ട്‌ താങ്കളുടെ സംവരണസംബന്ധിയായ ചോദ്യങ്ങള്‍ക്കു മറുപടി തരാമെന്നു കരുതുന്നു. അങ്ങനെയെങ്കില്‍, ചോദ്യവും മറുചോദ്യവുമായി നഷ്ടപ്പെട്ടേക്കാവുന്ന കുറേ സമയം ലാഭിക്കാന്‍ കഴിഞ്ഞേക്കും.

>> താങ്കളുടെ പരിചയക്കാര്‍ പോലും നമ്പൂതിരി മുസ്ലീങ്ങളോ!<<

മുസ്ലീങ്ങള്‍ക്കു നല്ല ജനസംഖ്യയുള്ള കേരളത്തില്‍ ജനിച്ചു വളര്‍ന്ന്‌ ഇത്രയും കാലം ജീവിച്ചൊരാള്‍ എന്ന നിലയ്ക്ക്‌ സ്വാഭാവികമായും ധാരാളം മുസ്ലിം കുടുംബങ്ങളുമായി എനിക്കു പലവിധത്തില്‍ ബന്ധമുണ്ട്‌. അതില്‍ രണ്ടേ രണ്ടെണ്ണത്തില്‍, ഇടയ്ക്കെപ്പോഴോ സംഭവിച്ചൊരു കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍, താങ്കളാ ലേബല്‍ സകലര്‍ക്കുമായി ചാര്‍ത്തിക്കളഞ്ഞു!!! ഈയൊരു “GENERALISATION" പ്രവണത - ഒരു സമൂഹത്തിലെ ന്യൂനപക്‌ഷത്തിനു മാത്രമുള്ള ചില പ്രത്യേകതകള്‍ ആ സമൂഹത്തിന്റെ മൊത്തം പ്രത്യേകതയായി കണക്കാക്കുന്നത്‌ - ഇതാണ് ഇന്ന്‌ സം‌വരണം സംബന്ധിച്ചും വര്‍ഗ്ഗീയത സംബന്ധിച്ചുമൊക്കെ നിലനില്‍ക്കുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

>> (മുസ്ലീമിനോ ദളിത് ക്രിസ്ത്യാനിക്കോ സംവരണം നിഷേധിക്കാന്‍ പറ്റിയ കാരണം, ഒരു നമ്പൂതിരി മുസ്ലീം/ക്രിസ്ത്യാനിയെ താങ്കള്‍ക്കറിയാം!)<<

അതിവായനയുടെ മികച്ച ഉദാഹരണമാണ് താങ്കളുടെ ഈ കമന്റ്‌. ജനറലൈസ്‌ ചെയ്യാനാവില്ല എന്നത്‌ ഓര്‍മ്മിപ്പിക്കാനായി ആ മറുവശം ചൂണ്ടിക്കാട്ടിയതാണ്. അല്ലാതെ സംവരണം നിഷേധിക്കാനുള്ള കാരണമായി പറഞ്ഞതല്ല.


>> ജാതി മാറ്റാം“ - “പിന്നോക്കാവസ്ഥ മാറ്റാം“ - എന്നൊക്കെ വാഗ്ദാനം ചെയ്ത്‌ മതം മാറ്റാന്‍ ശ്രമിക്കുന്നവരുണ്ട്‌ (നേരിട്ടു കണ്ടിട്ടുള്ളതുകൊണ്ട്‌ അവിടെയും അവിശ്വസനീയതയുടെ പ്രശ്നം ഉദിക്കുന്നില്ല). താങ്കള്‍ ഗാന്ധിജിയുടെ സമകാലികനാണെന്നു മനസിലായി. കാരണം ജാതിഭൂതത്തില്‍ നിന്നും രക്ഷപെടാന്‍ മനുഷ്യന്‍ മതം മാറിയത് കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണല്ലോ. <<

അതെ. ഗാന്ധി(ജി)യുടെ സമകാലികനാണ് എന്നു വേണമെങ്കില്‍ പറയാം. റോമില്‍ നിന്ന്‌ - അഥവാ ഇറ്റലിയില്‍ നിന്ന്‌ - എത്തിയിട്ടുള്ള ശ്രീമതി സോണിയാ ഗാന്ധി(ജി)യുടെ.

ജാതിപ്രശ്നങ്ങളും പിന്നോക്കാവസ്ഥയുമൊക്കെ പരിഹരിച്ചുതരാം എന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെയും വലിയവാഗ്ദാനങ്ങളിലൊന്നു തന്നെയാണ്. ഇനി ഏതെങ്കിലും പ്രാര്‍ത്ഥന+പ്രസംഗം കേട്ടാല്‍ റെക്കോര്‍ഡു ചെയ്യാന്‍ ശ്രമിക്കാം. ലഘുലേഖ കയ്യില്‍ത്തടഞ്ഞാല്‍ അയച്ചു തരികയുമാവാം.

എന്തിനധികം പുറകോട്ടു പോകുന്നു - ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ - ഒറീസയില്‍, മണ്ടത്തരം പറയുന്നതില്‍ മാര്‍ക്സിസ്റ്റുകളെ കടത്തിവെട്ടിക്കൊണ്ട്‌ - ബിഷപ്‌ റാഫേല്‍ ചീനാത്ത്‌ പറഞ്ഞിരുന്നതു കേട്ടിരുന്നില്ലേ? താഴ്‌ന്നജാതിക്കാര്‍ മതം മാറി ജീവിത പുരോഗതി നേടുന്നതില്‍ “സവര്‍ണ്ണര്‍ക്കുള്ള അസഹിഷ്ണുത“യാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന്‌! ഇവിടെ താഴ്‌ന്ന ജാതി എന്നുദ്ദേശിച്ചിടത്ത്‌ പനാകള്‍ (പട്ടികജാതി) എന്നും സവര്‍ണ്ണര്‍ എന്നിടത്ത് കുയികള്‍ (പട്ടികവര്‍ഗ്ഗം) എന്നും ചേര്‍ത്തുവായിക്കുമ്പോളാണ് ‘തമാശക്കാരാ..ഒന്നു പോ..അടി!’ എന്ന മട്ടില്‍ തോളില്‍ സ്നേഹപൂര്‍വ്വം ഒന്നു തട്ടാന്‍ തോന്നുന്നത്‌.

ജാതിവ്യവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ നമുക്കൊരു സുവര്‍ണ്ണാവസരമാണ് എന്നു പ്രഖ്യാപിച്ച്‌ ഇന്ത്യയിലേക്ക്‌ പോകൂ എന്ന്‌ “ആര്‍ത്തിയോടെ” ആഹ്വാനം ചെയ്യുന്ന - ഇവാന്‍‌ജലിസ്റ്റുകളുടെ ആയിരക്കണക്കിന് വെബ്‌പേജുകള്‍ ഇന്റര്‍നെറ്റില്‍ കാണാം. പിന്നെ, താങ്കള്‍ പറഞ്ഞതുപോലെ “ജാതി നിലനിര്‍ത്തിക്കൊണ്ട്‌“ മതം മാറ്റുന്നതേപ്പറ്റിയും സൂചിപ്പിച്ചു കണ്ട ഒരു ഭാഗം പെട്ടെന്നു കയ്യില്‍ത്തടഞ്ഞത്‌ താഴെ കൊടുത്തിരിക്കുന്നു. ‘ഇന്ത്യ സ്വയം ജാതിപ്രശ്നങ്ങളില്‍ നിന്നു രക്ഷപെടുന്നതിനു മുമ്പ്‌ ഒന്നു വേഗമാകട്ടെ പിള്ളേരെ‘ എന്നു പറയുന്നതു പോലെ തോന്നി. എന്തോ -അര്‍ത്ഥം മുഴുവന്‍ വ്യക്തമായില്ല.

Dr. Ralph Winter, and David Frazer, in an article in Eternity Magazine in 1979, estimated that perhaps as many as one out of every six Hindus would embrace the Gospel if they could become a Christian while retaining their caste and its implications. They see the choice as one of taking the Gospel to each of India's social compartments vs. tearing down India's social fabric. One writer goes so far as to assert that God has allowed caste to develop in India as a way of preserving social and moral order until the Gospel could be brought. Apart from caste, Indian society would face chaos and moral collapse. Because of the strength of caste ties, successful evangelism could start an avalanche of conversions of new believers continued to function in the caste setting. If Winter and Frazer are right, western prejudice against Indian culture (in the form of the caste) could be the stumbling block that hinders one hundred million people or more from entering the Kingdom of God.

India today tries to present the impression that her social structure is changing. The 21% of the population who fall into the category of unscheduled cast - the untouchables - are today guaranteed a minimum level of representation in the central government. Untouchability itself is illegal. Government grants allow lower caste students to attend college.

The Church cannot afford to wait until caste is not an issue in India, as that day will probably not arrive until Jesus returns. Today's effort is most effective in bringing untouchables and the lowest caste Hindus into the Church. A strategy must be developed, however for reaching India at every level, without neglecting the opportunities among untouchables.

If the Church thinks India can reform the caste system by itself, perhaps millions of souls will perish while the Church waits for the unbelievers to do in the strength of their flesh what has been hard to accomplish in the Spirit. If the Church pretends caste has already been dealt with, that India has entered an enlightened age where the prejudices of the past have had their reach far shortened, evangelistic efforts will continue to reach only a portion of society.

>> ഈ 'ജാതി' എന്നു പറയുന്ന ഏര്‍പ്പാട്‌ ക്രിസ്തുമതത്തിലും ഉണ്ട്‌ എന്ന്‌ ഭരണഘടനയില്‍ തിരുത്തി എഴുതണം. മാലോകരെ സംവരണം എന്നാല്‍ ഒരു മതത്തില്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പ്രത്യേക പുരസ്കാരമാണെന്നു ശ്രീ കാണാപ്പുറം പ്രഖ്യാപിക്കുന്നു. ഡും. ഡും. ഡും...<<

ഇത്‌ തീര്‍ച്ചയായും അതിവായന‍യല്ല. മനപ്പുര്‍വ്വം വളച്ചൊടിക്കലോ വിഷയം മാറ്റലോ ആണ്.

ജാതിയുടെ പേരില്‍ മാത്രമാണ് സംവരണമെങ്കില്‍, ജാതി പോയാല്‍ സംവരണവും കൂടെപ്പോകും. പിന്നോക്കാവസ്ഥയുടെ പേരിലാണ് സംവരണമെങ്കില്‍, ജാതിയോ മതമോ എന്തൊക്കെ മാറിയാലും, പിന്നോക്കാവസ്ഥ മാറാത്തിടത്തോളം കാലം സംവരണവും കൂടെ കാണും. വളരെ ലളിതമായ ലോജിക്കാണത്‌. ജാതി മാത്രം വച്ച്‌ പിന്നോക്കാവസ്ഥ കണക്കാക്കുന്നതിന്റെ പ്രശ്നം തന്നെയാണിവിടെയും. പിന്നോക്കാവസ്ഥയെ നാം എങ്ങനെ നിര്‍വചിക്കുന്നു എന്നതനുസരിച്ചിരിക്കും.

മുന്‍‌കാലജാതിപീഢനങ്ങള്‍ക്ക്‌ ഇന്ന്‌ ആശ്വാസം വേണമെങ്കില്‍, അങ്ങനെ നിയമനിര്‍മ്മാണം നടത്തേണ്ടിവരും. അതല്ലാതെ, ഇന്നത്തെ രീതിക്ക്‌, മതം മാറ്റത്തിനു ശേഷവും ജാതിസംവരണം തുടര്‍ന്നു ലഭിക്കണമെങ്കില്‍, ക്രിസ്തുമതത്തിലും ജാതിയുണ്ടെന്ന ഭരണഘടനാഭേദഗതിതന്നെ വേണ്ടിവരും. താങ്കള്‍ പറഞ്ഞതുപോലുള്ള ഒരു രണ്ടുംകെട്ട അര്‍ത്ഥം അതിനില്ല.

പിന്നെ, കൂട്ടത്തില്‍ അല്പം തമാശയുമാകാമെങ്കില്‍, ഇതാ ഒരു വാര്‍ത്ത. ആന്ധ്രാപ്രദേശില്‍, സംവരണം കൊടുത്തു കൊടുത്ത്‌ ആവേശം വിതറി മുന്നേറിയിരുന്ന (സോണിയാ)ഗാന്ധിജിയുടെ കോണ്‍ഗ്രസിന് അടികിട്ടിയത്‌ കോടതിയില്‍ നിന്നു മാത്രമല്ല. മുസ്ലിംകള്‍ക്കിടയില്‍ ജാതിയുണ്ടെന്നു പ്രഖ്യാപിച്ച്‌ - വിശദമായ സംവരണപാക്കേജ്‌ മുന്നോടു വച്ചപ്പോള്‍ തിരിച്ചു കിട്ടിയത്‌ അഭിനന്ദനമോ ആശ്വാസപ്രകടനമോ വോട്ടോ ഒന്നുമല്ല. പകരം ഒരു കിടിലന്‍ ‘ഫത്വ‘യാണ്. വാര്‍ത്ത ഇവിടെ. AP: Fatwa against caste-based quota

>> "സംവരണത്തെ" എതിര്‍ക്കുന്നവരുണ്ട്‌ എന്നതൊക്കെ പുതിയ അറിവാണ്‌. എന്നതു ഞെട്ടിക്കുന്ന അറിവായിരുന്നു! താങ്കള്‍ പത്രം വായിക്കുന്ന വ്യക്തിയാണെന്നും വാളയാറിനപ്പുറം കണ്ടിട്ടുണ്ടെന്നും ആരും ഇനി ആരോപിക്കില്ല. youth for equality എന്നൊക്കെ ചുമ്മ ഗൂഗിളില്‍ തപ്പിനോക്കിയാട്ടെ.<<

ഞാന്‍ വാളയാറിനപ്പുറം പോയിട്ടുണ്ടോ എന്നറിയാന്‍ എളുപ്പമാണ്. മേല്‍പ്പറഞ്ഞവാചകം കഴിഞ്ഞ്‌ ഫുള്‍സ്റ്റോപ്പും കഴിഞ്ഞ്‌ തൊട്ടടുത്ത വാചകം വായിച്ചു നോക്കിയാല്‍ മാത്രം മതി. അധികസംവരണനീക്കമുണ്ടാവുമ്പോള്‍ അതിന്റേ തോതിനേപ്പറ്റിയും അര്‍ഹരെ കണ്ടെത്തുന്ന മാനദണ്ഡങ്ങളേപ്പറ്റിയുമെല്ലാം തര്‍ക്കമുണ്ടാവുന്നതിനേപ്പറ്റി അവിടെ പറഞ്ഞിട്ടുണ്ട്‌.

സംവരണവിരുദ്ധത എന്നത്‌ നാം രണ്ടും രണ്ടു രീതിയിലാണു നിര്‍വചിക്കുന്നത്‌ എന്നു തോന്നുന്നു.

22.5% നിലവിലുണ്ടായിരുന്നപ്പോള്‍ ഒരു യൂത്തും ഇക്വാലിറ്റിക്കു വേണ്ടി ഇറങ്ങിക്കണ്ടിരുന്നില്ല. ഉവ്വോ? കോടതി നിര്‍ണ്ണയിച്ച സംവരണപരിധിയായ 50% -ന്റെ തൊട്ടു താഴെ - 49.5% എത്തിക്കാന്‍ വേണ്ടി ബാക്കി വരുന്ന 27% ഒറ്റയടിക്ക്‌ ഉയര്‍ത്തുകയും അതു മുഴുവന്‍ OBC-യ്ക്ക്‌ എന്നു പ്രഖ്യാപിക്കുകയും ചെയതപ്പോളാണ് അത്‌ പരക്കെ എതിര്‍ക്കപ്പെട്ടത്‌. ഇല്ലെന്നുണ്ടോ?

താങ്കളുടെ ഉപദേശം സ്വീകരിച്ച്‌ “ചുമ്മ ഗൂഗിളില്‍ തപ്പി” നോക്കി. യൂത്ത്‌ ഫോര്‍ ഇക്വാലിറ്റിക്കാര്‍ എഴുതിയിരിക്കുന്നതു ചിലതൊക്കെ ഓടിച്ചു വായിച്ചു. “We believe that the present system of reservations do not reach those who need it the most” എന്നു കൊച്ചന്മാര്‍ എഴുതി വച്ചിരിക്കുന്നു. എന്നതാ മത്തായിയേ അതിന്റെ അര്‍ത്ഥം? സംവരണം എന്ന പരിപാടിയേ പാടില്ല എന്നാണവര്‍ ഉദ്ദേശിക്കുന്നത്‌ എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

സംവരണം എന്ന പരിപാടിയേ പാടില്ല - നാളെ മുതല്‍ സകലവിധത്തിലുള്ള സംവരണവും എടുത്തു കളയണം - എന്നാരെങ്കിലും വാദിച്ചു കണ്ടാല്‍ അയാളെ സംവരണവിരുദ്ധന്‍ എന്നു വിളിക്കാം. ഇവിടെ, ഏതാണ്ട്‌ അതിനോടടുത്ത നിലപാടെടുക്കുന്നതായി തോന്നുന്ന സാ‍ജന്‍ പോലും പൂര്‍ണ്ണമായി അങ്ങനെ ചിന്തിക്കുന്നതായി തോന്നുന്നില്ല. യൂത്ത്‌ ഫോര്‍ ഇക്വാലിറ്റി മറ്റൊരിടത്ത്‌ സംവരണം പടിപടിയായി കുറച്ചുകൊണ്ടു വരണം എന്നു പറയുന്നുണ്ട്‌. ഇപ്പോള്‍ സംവരണം തുടരുന്നതില്‍ തെറ്റില്ല എന്നവര്‍ ചിന്തിക്കുന്നു എന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം? സംവരണം കുറച്ചുകൊണ്ടുവരാന്‍ പറ്റേണ്ടതാണ് എന്ന്‌ ഇതു തുടങ്ങിവച്ചവര്‍ തന്നെ പറഞ്ഞിട്ടുള്ളതല്ലേ? അതിനു സാധിക്കുന്നില്ലെങ്കില്‍, പിന്നെ സംവരണം കൊണ്ട്‌ പിനോ‍ക്കാവസ്ഥ പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്നല്ലേ സൂചിപ്പിക്കുന്നത്‌?

സംവരണം എന്നത്‌ ഇന്നത്തെ സാഹചര്യത്തില്‍ ഒരു അനിവാര്യതയാണ്. എന്നാല്‍ അത്‌ ആലോചനാശേഷിയില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക്‌ എടുത്തു കളിക്കാനുള്ള ഒരു പന്തല്ല. 27% എന്ന സംവരണത്തോത്‌ എന്തടിസ്ഥാനത്തില്‍ തീരുമാനിച്ചു എന്ന ചോദ്യത്തിന് മറുപടി കൊടുക്കാന്‍ അര്‍ജ്ജുന്‍സിംഗിന് ഇതുവരെ സാധിച്ചിട്ടില്ല. സംവരണത്തോതും മാനദണ്ഡങ്ങളുമൊക്കെ സംബന്ധിച്ച്‌ പലചോദ്യങ്ങളും പലഭാഗത്തുനിന്നും ഉയരും. അതിനൊക്കെ മറുപടി പറയാന്‍ ബാദ്ധ്യസ്ഥരായവര്‍ അതിനു തയാറാകുകയാനു വേണ്ടത്‌. അതിനു പകരം എല്ലാവരേയും “സംവരണവിരുദ്ധര്‍” എന്നു മുദ്രകുത്തി രക്ഷപെടാന്‍ ശ്രമിക്കരുത്‌. കുറഞ്ഞപക്ഷം, താങ്കളേപ്പോലെയുള്ളവര്‍ അവര്‍ പറയുന്നത്‌ ഏറ്റു പിടിച്ച്‌ ‘സംവരണവിരുദ്ധര്‍’ എന്ന പദം ആവര്‍ത്തിച്ച്‌ ദയവായി യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോകരുത്‌.

>> ഭാജപാ യിലെ മുസ്ലിം/ക്രിസ്ത്യന്‍ പ്രാധിനിത്യം ഒക്കെ രസാവഹമാണ്. ...... ചിലര്‍ക്ക് സുളുവില്‍ നേതാവാകാനുള്ള സുവര്‍ണാവസരവും. <<

അങ്ങനെ ‘സുളു’വില്‍ നേതാക്കന്മാരാകുന്നവരും, വ്യക്തികളുടെ പേരില്‍ നിരവധി പാര്‍ട്ടികളും ഉള്ള കേരളത്തിലാണല്ലോ നാം ജനിച്ചത്‌. ഇത്തരം അഭിപ്രായം വരുന്നതില്‍ തെറ്റില്ല.

താങ്കള്‍ ഇപ്പോള്‍ ‘വിമാ‍നം കയറി’ വിദേശത്താണു വാസമെന്നും - ഇവിടെ രാഷ്ട്രീയമായി ഏതു ഗ്രൂപ്പുകാരനാണെന്നും പണ്ടൊരിക്കല്‍ ഒരു കമന്റില്‍ പ്രസ്താവിച്ചത്‌ ഓര്‍മ്മയുണ്ട്‌.

തത്വാധിഷ്ഠിതപാര്‍ട്ടികളും വ്യക്ത്യാധിഷ്ഠിത പാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമുണ്ടു സുഹൃത്തേ. താങ്കള്‍ കാണാത്ത ആയിരക്കണക്കിനു ഘടകങ്ങളുണ്ടാവാം - ഒരു പക്ഷേ ആളുകള്‍ ഭാരതീയജനതാപാര്‍ട്ടിയെ പിന്തുണയ്ക്കുന്നതിനു പിന്നില്‍.

പിന്നെ, മുസ്ലീങ്ങള്‍ക്കു മൃഗീയഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ - ചിലയിടങ്ങളില്‍ എണ്‍പതു ശതമാനത്തോളം - ബി.ജെ.പി. ജയിച്ചു കയറുന്നത്‌ തൊമ്മി-പട്ടേലര്‍ ഇഫക്റ്റു മൂലമാണെന്നു പറയണമെങ്കില്‍ അപാര മനസ്സാനിദ്ധ്യം വേണം. സകല കൂസിസ്റ്റു രാഷ്ട്രീയക്കാര്‍ക്കും എതിരെയുള്ള ശക്തമായ രാഷ്ട്രീയബദല്‍ശക്തിയാണു ബി.ജെ.പി. എന്നതു തിരിച്ചറിയാത്തിടത്തോളം കാലം - നിങ്ങളവരെ 'under estimate' ചെയ്യുന്നതു തുടരും എന്നാണെനിക്കു തോന്നുന്നത്‌.

>> സ്വന്തം സഹോദരനെ പച്ചക്കു കൊളുത്തിയാല്‍ അതിനെയും ന്യായീകരിക്കേണ്ടി വരുന്ന പാവം പൈലി/നക്ക്വിമാര്‍.<<

ഈ “സഹോദരബന്ധം” എങ്ങനെ തീരുമാനിക്കും മത്തായി? ഒരേ ഉദരത്തില്‍ പിറന്നവന്‍ തന്നെയാവണമെന്നുണ്ടോ? അതോ ലോകത്തെവിടെയായാലും തന്റെ അതേ മതവിശ്വാസം പേറിയാല്‍ “സഹോദരന്‍” ആയി കണക്കാക്കപ്പെടുമോ? ഏത്‌? ങേ? ലോകത്ത്‌ - ചുരുങ്ങിയ പക്ഷം സ്വന്തം രാജ്യത്ത്‌ - ആര് ആരാല്‍ കത്തിക്കപ്പെട്ടാലും ഇതേപൊള്ളല്‍ തോന്നുമോ? താങ്കളുടെ മനസ്സിലിരുപ്പ്‌ അറിയാതെയെന്നോണം പുറത്തു വരുന്നതു കാണാന്‍ ചേലുണ്ട്‌.

പൈലി നക്വിമാരുടെ കൂട്ടുകാരാണെന്നു പറയപ്പെടുന്ന ചിലരുണ്ട്‌. അവരുടെ കാര്യമാണ് കൂടുതല്‍ കഷ്ടമെന്നു തോന്നുന്നു. “സഹോദരന്‍“ കത്തുന്നതു കാണേണ്ടിവരുമെന്നു മാത്രമല്ല - അതു ചെയ്തതു തങ്ങള്‍ തന്നെയാണ് എന്ന ആരോപണം കേട്ടു ഞെട്ടേണ്ടതായും വരും.

താങ്കളുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ - “മുന്നോക്കക്കാരായ മത്തായിമാര്‍” ചേര്‍ന്ന്‌ കഴിഞ്ഞയിടെ ഒറീസയില്‍ ‍ഒരു “സഹോദരനെ“ പച്ചയ്ക്കു കത്തിച്ചു. ഇന്ധനമൊഴിച്ചുള്ള കലാപരിപാടിയായിരുന്നതുകൊണ്ട്‌ “സഹോദരന്‍” ഇപ്പോളും അത്യാസന്ന നിലയിലാണ്. ലോക്കല്‍ മത്തായിമാര്‍ക്കാര്‍ക്കും അതേപ്പറ്റി ഇപ്പോളും മിണ്ടാട്ടമില്ല. പൈലി/നക്വിമാരുടെ ഭരണപരാജയമാണെന്നൊക്കെ വാദിച്ച്‌ തലയില്‍ കയറി നിരങ്ങാന്‍ മാത്രമേ മത്തായിമാര്‍ പത്രസമ്മേളനം വിളിക്കാറുള്ളൂ.

പൈലി/നക്വിമാരുടെ കൂട്ടുകാര്‍ ഉള്‍പ്പെടെ കുറേപ്പേര്‍ പണ്ടൊരിക്കല്‍ ഒരു വണ്ടിയില്‍ക്കിടന്ന്‌ കരിഞ്ഞു. കുഞ്ഞിനു മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയടക്കം - (സവര്‍ണ്ണഫാസിസ്റ്റ്‌ സ്ത്രീയായിരിക്കണമവര്‍ - അധികം സെന്റിമെന്റ്സ്‌ വേണ്ട) അതേപടി കരിഞ്ഞു കരിക്കട്ടയായി. സമാധാനപരമായി കയ്യും കെട്ടി കാഴ്ച കണ്ടു നിന്നിരുന്ന ആയിരത്തോളം വരുന്ന “ജനക്കൂട്ട“ത്തിനു മുമ്പില്‍ വച്ചു നടന്ന അവിസ്മരണീയപ്രകടനമായിരുന്നു അത്‌. അവിടെയും കുറ്റം പൈലി/നക്വിമാരുടെ തലയില്‍ത്തന്നെയാണു വീണത്‌. അവര്‍ക്ക്‌ “സഹോദരനെ” കൊല്ലേണ്ടകാര്യമുണ്ടോ എന്നൊന്ന്‌ സന്ദേഹിക്കാമോ? ആയിരത്തില്‍-ലക്ഷത്തില്‍-കോടിയില്‍ ഒരംശമെങ്കിലും? ച്ഛേയ്‌ - പാടില്ല. നമുക്കു നൂറ്റൊന്നു ശതമാനം ഉറപ്പാണ്. സകല കത്തലുകള്‍ക്കും പിന്നിലുള്ള സകല പദ്ധതികളേപ്പറ്റിയും!

അനാവശ്യവിഷയങ്ങള്‍ എടുത്തിടുന്നതു നിര്‍ത്തുന്നതു തന്നെയാവും നമുക്കു രണ്ടാള്‍ക്കും നല്ലത്‌ - മത്തായി. നമുക്കു സംവരണത്തേക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാം. ആ പോസ്റ്റു വരുന്നതു വരുന്നതു വരെ ദയവായി കാത്തു നില്‍ക്കുക. മറ്റു വിഷയങ്ങളെക്കുറിച്ച്‌ എനിക്കിവിടെയൊന്നും പറയാനില്ല.

മത്തായി said...

ശ്രീ കാണാപ്പുറം, കഥ ഇതുവരെ... താങ്കള്‍ ഒരു പോസ്റ്റിട്ടു. അതുമായി ബന്ധപ്പെട്ടു 3-4 ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു. (എന്റെ ചോദ്യങ്ങള്‍ അപ്രധാനമോ മറുപടി അര്ഹി‍ക്കാത്തതോ ആണെങ്കില്‍ തുറന്ന് എഴുതുക. out of context ആയ വിഷയങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്) ഭാജപാ നേതാവായിരുന്ന ഏതോ ഗോപി മരിച്ചതു കൊണ്ട് ദുഖമുണ്ട്. ഇപ്പോള്‍ സംവാദങ്ങള്‍ സാദ്ധ്യമായൊരു മാനസികാവസ്ഥയല്ല. ക്ഷമാപണം. എന്നു പറഞ്ഞു നിങ്ങളൊഴിഞു. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ നടന്‍ ഭരത് ഗോപി മരിച്ച വിഷമത്തിലായിരുന്നു ഞാനും. വീണ്ടും ച്വാദിച്ചു, അപ്പോള് താങ്കള്‍ പറഞ്ഞു മത്തായീ, മറുപടി തരാന്‍ ധാര്‍മിക ബാദ്ധ്യതയുണ്ട്. തരാം. അല്പം സമയം വേണം. മൊത്തം സമയത്തില്‍ വളരെക്കുറച്ചു മാത്രമേ ബ്ലോഗിനായി സംവരണം ചെയ്തിട്ടുള്ളൂ. :) പാവം ഞാനതു വിശ്വസിച്ചു. ഇപ്പോപ്പറയുന്നു മത്തായീ, അഞ്ചു മിനുട്ട് നേരില്‍ സംസാരിച്ചാല്‍ മറുപടി തരാവുന്ന സംശയങ്ങള്‍ മാത്രമേ താങ്കള് ചോദിച്ചിട്ടുള്ളൂ. എഴുത്തിലൂടെയാവുമ്പോള്‍ ഒരുപാടു പരിമിതികളുണ്ട്. എന്റെ അത്തിപ്പാറ അമ്മച്ചീ!! ഇതിനാണോ 2 ദിവസം ഞാന് കാത്തിരുന്നത്.

ബോഗില് കമന്റിനുള്ള പ്രാധാന്യം ഹരികുമാറിനു പോലും മനസിലായിട്ടുണ്ട്. അപ്പോളിവിടൊരാള്‍ വിസ്താരഭയത്താല്‍ നിര്ത്തുന്നു... മറുപടി ഇ-മൈലില്‍ അയക്കാം...ഫോണ്‍ വിളിക്കാം.. നേരില്‍ണ്ടു പറയാം... ഓ ഒന്നു പോന്നേ.. എന്നോക്കെ തട്ടുന്നു. ബ്ലോഗിലെ ഒന്നാമത്തെ പോസ്റ്റ് തന്നെ താങ്കളുടെ അവതാരോദ്ദേശം വ്യക്തമാക്കിയിരുന്നു. തുറന്നമനസോടെ ബ്ലോഗിലെ ഒട്ടുമിക്ക ലേഖനങ്ങളും വായിക്കുകയും എന്നാല്‍ വേറെ പണിയുമുള്ള എന്റെ സമയത്തെ, നല്ല കൂലി കിട്ടുന്ന താങ്കള്‍ മാനിക്കണമായിരുന്നു. ഇതൊക്കെ താങ്കള്‍ എഴുതുന്നതാണെന്ന (തെറ്റി)ധാരണയിലാണു ചോദിക്കുന്നത്, അതു കൊണ്ട് പോസ്റ്റ് മള്ട്ടി കളര്‍ ആക്കുന്ന സമയം കൊണ്ട് അതൊന്നു വായിച്ചു നോക്കിയാല്‍, ചില ചോദ്യങ്ങള്‍ക്കുത്തരം പറയാനാവും.

സംഗ്രഹം... മാതൃഭൂമി വാര്‍ത്തയുടെ തലക്കെട്ടിലെ തെറ്റു ചൂണ്ടിക്കാണിച്ചു കൊണ്ടു തുടങ്ങിയ ലേഖനം, ആ വാര്ത്തയിലല്‍ നീന്നും മനസിലാകുന്നതു പോലെ, മുസ്ലീങ്ങള്‍ക്കു സംവരണം ഏര്‍പെടുത്താനുള്ള നീക്കം ന്യൂനപക്ഷപ്രീണനം/അപകടകരം/ശുദ്ധപോക്രിത്തരം എന്നൊക്കെയുള്ള ഭാജപാ ലൈനിലാണു തുടരുന്നതു. കൂട്ടിനു കണ്ണുമടച്ച് 5%... നൈസാം... പട്ടിണിപ്പാവത്തിന്റെ മകന്‍ ... രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള് ചില പ്രത്യേകമതവിഭാഗങ്ങളാണെന്നു പ്രഖ്യാപിക്കുകയും... പട്ടിക വിഭാഗങ്ങളുടെ പണം... എന്നൊക്കെയുള്ള വാചകങ്ങള്‍ക്കൊണ്ടൊരു കസര്ത്തും. ഞെട്ടിക്കുന്ന കാര്യം പുതിയ (ഹിന്ദു) ജാതികളെ സംവരണ ലിസ്റ്റിലല്‍ ഉള്‍പ്പെടുത്തുന്നതു/ഉള്‍പ്പെടുത്താതിരിക്കുന്നത് അവയുടെ പിന്നോക്ക അവസ്ഥയുടെ മാനദണ്ഡത്തിലാണ്, ഇവിടെയോ?? പാടില്ല അത്ര തന്നെ അതിനു മാനം ഒന്നുമില്ല ദണ്ഡുമാത്രം!!!

വീണ്ടും വീണ്ടും ചോദിക്കട്ടെ ശ്രീ കാണാപ്പുറം.

1. മുസ്ലീങ്ങള്‍ പിന്നോക്കമാണെങ്കില്‍ അവര്‍ക്കു മതത്തിന്റെ പേരിലല്‍ സംവരണം നിഷേധിക്കുന്നതല്ലേ വര്ഗ്ഗീയത?

2. 5% മുസ്ലീം സംവരണം ഇത്ര ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ 50-70% ഹിന്ദു സംവരണം മറിച്ചെന്താണുണ്ടാക്കുന്നതു?

3. ഒരു ദളിതന്‍ ഹിന്ദു/ബുദ്ധ/സിഖ് മതത്തില്‍ സംവരണത്തിനര്‍ഹനാണ്, ക്രിസ്തു മതത്തില്‍ ചേര്ന്നാല്‍ അതു പോയി, ഇതല്ലെ കടുത്ത മത വിവേചനം?

4 നൈസാം മുസ്ലീങ്ങളില്‍ മാത്രമേയുള്ളോ? കല്യാണചെറുക്കന്‍ ഹെലികോപ്ടറില്‍ വരുന്ന തരം യാദവരും ആറ് ബെന്സുള്ള നടേശന്‍ മൊതലാളിയും പിന്നോക്കമല്ലെ?

മുസ്ലിം സംവരണത്തെ എതിര്ക്കാന് ഭാജപാക്കു പ്രത്യേക കാരണം ഒന്നും ബോധിപ്പിക്കേണ്ടതില്ല. വികാരം അണപൊട്ടി താങ്കള് എഴുതിയതെല്ലാം നിലവിലുള്ള ഹിന്ദു സംവരണത്തിനും ബാധകം. ഇതിനൊരു മറുപടിയും തരാഞ്ഞ കാണാപ്പുറം (താങ്കള്‍ ബോധിപ്പിച്ച കാരണങ്ങള്‍ കിട്ടി ബോധിച്ചു) കാടേലും പടപ്പേലും തല്ലി എന്തെല്ലാമോ എഴുതുന്നു. എഴുത്തുകൂലിയെപ്പറ്റിയൊക്കെ ഒരു പാരഗ്രാഫ്! എന്റെ ആദ്യത്തെകമന്റും താങ്കളുടെ പോസ്റ്റും ഒന്നു താരതമ്യം ചെയ്യുക അതിലെന്ത് അനാവശ്യമാണ് ഞാന്‍ എഴുതിയിരിക്കുന്നത്? (സൂചിപ്പിക്കൂ ഞാന്‍ മാപ്പുപറയാം.) അതിനു ശേഷമുള്ള താങ്കളുടെ കമന്റുകള്‍ നോക്കുക, എന്താണു വിഷയം എന്നുതന്നെ മറന്നുപോയപോലെ.

ഞാന്‍ ചോദിച്ച പ്രധാന ചോദ്യങ്ങള്‍ക്കു ഒരു മറുപടിയും തരാനില്ലാത്ത നിങ്ങള്‍ ചില കൊഞ്ഞനം കുത്തലിലൂടെ സ്വന്തം നിലവാ‍രം വെളിപ്പെടുത്തികൊണ്ടിരുന്നു.

നൂറ്റാണ്ടുകളായി അനുഭവിച്ച ജാതീയ പീഡനങ്ങളുടെ മുറിവുണക്കാനാണ് സംവരണം, ഇന്നു വിശ്വസിക്കുന്ന മതവും പാര്‍ടിയുമനുസരിച്ച് ഭൂതകാലത്തെ വേദനക്കേറ്റക്കുറച്ചിലുണ്ടാകുമൊ? എന്നു ചോദ്യത്തിന് ഭൂതകാലത്തില്‍ പീഢനവുമില്ല (ഉവ്വോ?) ഇപ്പോള്‍ സംവരണവും. ഹയ്‌. ഭേഷായി. ഇല്യേ? എന്നൊരു വളിപ്പായിരുന്നു മറുപടി. താങ്കള്‍ക്കു ചില നമ്പൂതിരി മുസ്ലീങ്ങളെ അറിയാമത്രെ! മറ്റുമതങ്ങളിലെ നമ്പൂതിരിമാരെ ഒഴിവാക്കിയതുപോലെ ഇവിടെയും പറ്റില്ലെ? അതോ മുസ്ലിം നമ്പൂതിരിയുടെ പേരില്‍ ഒരു ദളിത് ക്രിസ്ത്യാ‍നിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണോ നീതി? (ഇതില്‍ ആരു എപ്പൊള്‍ എന്തു GENERELIZATIONNNN നടത്തി എന്നു ബോധമുള്ളവര്‍ക്കു മനസിലാവും)

"സംവരണത്തെ" എതിര്‍ക്കുന്നവരുണ്ട്‌ എന്നതൊക്കെ പുതിയ അറിവാണ്‌. എന്നു താങ്കള്‍ കാച്ചിയപ്പോളാണ് youth for equality എന്ന കീവേഡ് തന്നത്, അല്ലാതെ ഏതെങ്കിലും സംഘടനയുടെ പേരായല്ല. ആ മുദ്രാവാക്യം ഉപയോഗിക്കുന്നവരെല്ലാം സംവരണത്തെ പാടേ നിരാകരിക്കുന്നു. സംവരണ വിരുദ്ധ സമരങളെപ്പറ്റി ഒരു പാട് വിവരങ്ങള്‍ കിട്ടാം; ഗൂഗിള്‍ ഒക്കെ ഉപയോഗിക്കാനറിയാമെങ്കില്‍. മണ്ഡല്‍ വിരുദ്ധ സമരസമയത്ത് താങ്കള്‍ കൈക്കുഞ്ഞായിരുന്നു എന്നു കരുതുന്നു. “youthforequality“ എന്നാലെന്തു എന്നു അവര്‍പറയുന്നു. Youth for Equality is a forum which was initiated by the students of the 5 medical colleges of Delhi, to bring together those Youth (irrespective of field/caste/class) who feel strongly against populist measures (reservations on basis of caste/religion) which are wrong, unjust and harmful to India's future.

പക്ഷെ കാണാപ്പുറം കണ്ടത് We believe that the present system of reservations do not reach those who need it the most” എന്നു കൊച്ചന്മാര്‍ എഴുതി വച്ചിരിക്കുന്നു. സംവരണം എന്ന പരിപാടിയേ പാടില്ല എന്നാണവര്‍ ഉദ്ദേശിക്കുന്നത്‌ എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഹേ മനുഷ്യാ‍! എത്ര കൂലികിട്ടിയാ‍ലും ഇങ്ങനെ ആത്മ വഞ്ചന നടത്തരുത്.

ജാതി മാറ്റാം“ - “പിന്നോക്കാവസ്ഥ മാറ്റാം“ - എന്നൊക്കെ വാഗ്ദാനം ചെയ്ത്‌ മതം മാറ്റാന്‍ ശ്രമിക്കുന്നവരുണ്ട്‌ (നേരിട്ടു കണ്ടിട്ടുള്ളതുകൊണ്ട്‌.. എന്നു താങ്കളെഴുതി. ചോയിച്ചു ചോയിച്ചു ചെന്നപ്പോള്‍ ഇങ്ങനായി ഇനി ഏതെങ്കിലും പ്രാര്‍ത്ഥന+പ്രസംഗം കേട്ടാല്‍ റെക്കോര്‍ഡു ചെയ്യാന്‍ ശ്രമിക്കാം. ലഘുലേഖ കയ്യില്‍ത്തടഞ്ഞാല്‍ അയച്ചു തരികയുമാവാം.

ദളിത് ക്രിസ്ത്യാനിക്കു സംവരണം കിട്ടാന്‍ ഒരു ഭരണഘടന ഭേദഗതി വേണ്ടി വരും എന്നു താങ്കള്‍ പറ്യുന്നു, നല്ലത്. അതു വലിയ കാര്യമല്ല ഭരണഘടന തിരുത്തുന്നതോ പുതിയ ജാതികളെ പട്ടികയില്‍ ചേര്‍ക്കുന്നതോ പുതിയകാര്യമല്ല. നാളെ ഇതു ഭാജപാ വിഷയമാക്കുമ്പോള്‍ താങ്കള്‍ അതിനെ എതിര്‍ത്ത് ഒരു പോസ്റ്റിടും എന്നു കരുതട്ടെ. നില്ല്..നില്ല്.. പോവല്ലെ! താങ്കളുടെ പോസ്റ്റിലെ ഒരു പാര കണ്ടോ മുസ്ലീമാണെന്ന ഒറ്റക്കാരണം അടിസ്ഥാനമാക്കി സംവരണം കൊടുക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍, ആ പുസ്തകം തന്നെയങ്ങു തിരുത്തിയെഴുതിക്കളയണമെന്നു മൈക്കു കെട്ടി വിളിച്ചു പറയാന്‍ നാണമില്ലാത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടി മതേതര(!)-പുരോഗമന(!)മാകുന്നു! ഇതെന്താണു കാണാപ്പുറം. നാണം കെട്ട മാര്‍ക്സിസ്റ്റു പറഞ്ഞതു തന്നെ നിങ്ങളും പറയുന്നോ!! എന്നെയങ്ങ് കൊല്ല്!!

മൊത്തത്തില്‍പറഞ്ഞാല്‍ സംവരണം എന്നത് ഹിന്ദുക്കള്‍ക്കു സംവരണം ചെയ്യപ്പെട്ടു പോയി! ഇനി രക്ഷയില്ല. വര്ഗ്ഗീയ തിമിരം ബാധിച്ച ഒരു പരിവാറുകാരന്‍ മത വിവേചനം/ മത സൌഹാര്ദ്ദം എന്നൊക്കെപ്പറയുന്നതു ഓക്കാനത്തോടെയേ വായിക്കാനാവൂ. ഹിന്ദുവും മുസല്മാനും ക്യസ്ത്യാനിയും മതമില്ലാത്തവുമെല്ലാം ഒരുമയോടെ ജീവിക്കുന്ന ഒരു നല്ല നാടിനായി യത്നിക്കുക അതാണത്രെ കാണാപ്പുറത്തിന്റെ സ്വപ്നം. അതിലേക്കൊരു മുതല്ക്കൂട്ടാവും താങ്കളുടെ പോസ്റ്റുകള്‍. ഈ പൊളിവചനത്തിനിടയിലും 80% മുസ്ലീങ്ങളുള്ള ഇടത്ത് ഭാജപാ ജയിച്ചതും അന്തരിച്ച പ്രമോദ് മാഹാജനു വേണ്ടി മുസ്ലീങ്ങള്‍ പ്രാര്‍ഥിച്ചതും ഒക്കെ ഓര്‍ത്ത് താങ്കള്‍ ഗദ്ഗദ കാണ്ഠനാകുന്നു, ഞാനും. മിയന്‍ (=മേത്തന്‍) മുഷ്രഫിന്റെ പേരില്‍ വോട്ടു ചോദിച്ച, സൊഹ്രബുദ്ദീനെ കൊല്ലണം എന്നു ജനങ്ങളെക്കൊണ്ടു പറയിച്ച നേതാവിനെ, അമ്മയുടെ ഉദര‍ത്തില്‍ത്തന്നെ കൊലചെയ്യപ്പെട്ട ജീവിയെ ഒക്കെ മറക്കാം. മുസ്ലിങ്ങളും ഭാജപായും തമ്മില്‍ ഇത്രയും ദൃഡമായ ബന്ധമാണെന്നു ഞാനറിഞ്ഞിരുന്നില്ല. തിരിച്ച് ഭാജപാ എന്തെങ്കിലും ചെയ്യണ്ടേ? കുറ്ഞ്ഞ പക്ഷം സംവരണമെങ്കിലും കിട്ടാതാക്കണ്ടെ?

കാണാപ്പുറത്തിനെ അടുത്ത പോസ്റ്റ്:- മുസ്ലീം സ്നേഹമാണ് മുസ്ലീ-സംവരണത്തെ എതിര്‍ക്കാന്‍ കാരണം

Unknown said...

മത്തായീ,
സംവരണസംബന്ധിയായ താങ്കളുടെ സകല ചോദ്യങ്ങള്‍ക്കും സംവരണത്തേക്കുറിച്ചുള്ള പോസ്റ്റ്‌ ഇട്ടതിനു ശേഷം അതു റഫര്‍ ചെയ്തു കൊണ്ട്‌ ഇവിടെത്തന്നെ മറുപടി തരാം എന്നു ഞാന്‍ പറഞ്ഞു എന്നാണു കരുതിയത്‌. പറഞ്ഞിരുന്നില്ലേ? ഇല്ലെങ്കില്‍ ഇതാ പറയുന്നു. ആദ്യം സംവരണപോസ്റ്റ്‌ - പിന്നെ - ഇവിടെ സംശയങ്ങള്‍ക്കുള്ള മറുപടി.

ഭൂലോകം said...

ഹിന്ദു മതത്തിലെ ജാതി വിവേചനത്തിനു പരിഹാരമായണു സംവരണം നല്‍കിയത്‌. മറ്റു മതക്കാര്‍ക്ക്‌ അതു ലഭിക്കാത്തതിന്റെ കാരണവും അതു തന്നെ.

മതം മറ്റുന്നതിനും/മാറുന്നതിനും മുന്നെ മാറിക്കഴിഞ്ഞാല്‍ സംവരണം നഷട്പ്പെടുമെന്നും അതാണു രാജ്യത്തെ നിയമം എന്നും പറഞ്ഞു മനസ്സിലാക്കാനുള്ള മര്യാദ മതം മാറ്റുന്നവര്‍ കാട്ടാത്തിടത്തൊളം ഇതൊരു പ്രശ്നമായി തുടരും.

ഇവാഞ്ജലിസം അണ്‍ലിമിറ്റേടുകാരുടെ മുന്നിലെ വലിയൊരു തടസ്സമാണു ഈ നിയമം അറിയാവുന്നവര്‍.

പിന്നെ കേരളത്തില്‍ ഇപ്പൊള്‍ തന്നെ ലത്തീന്‍ , മുസ്ലിം സംവരണം ഉണ്ടല്ലൊ.

ആര്‍ക്കു(ജാതി/മത/പിന്നൊക്ക) സംവരണം നള്‍കിയലും സാമ്പത്തിക അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ അവര്‍ എന്നും പിന്നോക്കമായി തന്നെ തുടരും.

ന്യൂനപക്ഷ/ജാതി അവകാശം ഉപയോഗിച്ചു അതിലെ സവര്‍ണര്‍(?)/മേധാവികല്‍ നിര്‍മ്മിച്ചു കൂട്ടിയ സ്ഥാപനങ്ങളില്‍ സ്വസമുദായത്തിലെ അവര്‍ണര്‍ക്കു/പിന്നോക്കക്കാര്‍ക്കു കൂടി ജോലി/വിദ്യാഭ്യാസ സംവരണം(സാമ്പത്തിക) നല്‍കുന്ന കാര്യം എങ്ങനെ?

അങ്ങനെ വന്നാല്‍ പിന്നെ ഉള്ളവന്‍/ഇല്ലാത്തവന്‍ ജാതികല്‍ മാത്രമാകുമല്ലൊ. ന്യൂനപക്ഷ/സമുദായ/മതേതര നേതാക്കന്മ്മാര്‍ പിന്നെ എന്തു ചെയ്യും?

ഗുജറാത്തിലെ 'മുസ്ലിം നാമധാരി'കളെപ്പൊലെ ആയാലും വെടിയുണ്ട പകരമായി കിട്ടുന്ന ഒരു ജനത കാഷ്മീരില്‍ ഇപ്പൊഴും ഉണ്ടൊ? അതൊ തീര്‍ന്നൊ?

Unknown said...

മത്തായീ,
താങ്കളുടെ അവസാന കമന്റു മുഴുവന്‍ വിശദമായി വായിക്കാന്‍ പോലും ഇന്നലെയാണു സമയം കിട്ടിയത്‌. ഇങ്ങനെ ചോദ്യവും മറുചോദ്യവുമായി ഒരുപാടു സമയം പോകും അതുകൊണ്ട്‌ സംവരണപോസ്റ്റിട്ട്‌ അതു റഫര്‍ ചെയ്തു സംസാരിക്കാമെന്നാണു കരുതിയിരുന്നത്‌. അത്‌ ആദ്യം തന്നെ പറയുകയുംചെയ്തിരുന്നതാണ്‌. 'മറുപടിതരാനില്ലാത്തതുകൊണ്ട്‌ കൊഞ്ഞനം കുത്തലിലൂടെ സ്വന്തം നിലവാരം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌' എന്നൊക്കെ താങ്കളാക്ഷേപിച്ചത്‌ മോശമായിപ്പോയി. സാരമില്ല.

സംവരണപോസ്റ്റ്‌ ഇവിടെയുണ്ട്‌. വിചാരിച്ചമട്ടില്‍, ഇവിടെ റഫര്‍ ചെയ്യാവുന്ന മട്ടില്‍ കാര്യങ്ങളുള്‍പ്പെടുത്താന്‍ കഴിഞ്ഞോ എന്നുറപ്പില്ല. നോക്കാം.

താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും താങ്കളുടേതായ ഉത്തരങ്ങള്‍ മനസ്സിലുണ്ടാവാം. ഞാനെന്നല്ല മറ്റാരു മറുപടി പറഞ്ഞാലും അവ അതേപോലെ വരികയില്ല. ഇനിയിപ്പോള്‍ ഞാനവ അതേപോലെ പറഞ്ഞാല്‍ത്തന്നെയും, ഞാനൊരു ബി.ജെ.പി. അനുഭാവിയായിരിക്കുന്നിടത്തോളം കാലം താങ്കളവ "ഓക്കാനത്തോടെ"യേ വായിക്കൂ (താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തത്‌) എന്നും അറിയാം. എന്നാലും പറയുകയാണ്‌.

ഹിന്ദുക്കള്‍ക്കു സംവരണം വേണം - മറ്റുമതങ്ങള്‍ക്കു പാടില്ല - ഇതാണു ബി.ജെ.പി.യുടെ നിലപാട്‌ (!!!!) - എന്നൊരു വല്ലാത്ത അര്‍ത്ഥമാണ്‌ താങ്കള്‍ സ്ഥാപിച്ചെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ ഇപ്പോളാണു മനസ്സിലായത്‌. വെറുതെയാണു മത്തായീ ആ ശ്രമം. ജാതി അടിസ്ഥാനത്തിലുള്ള സംവരണവും മതാടിസ്ഥാനത്തിലുള്ള സംവരണവും രണ്ടും രണ്ടാണ്‌. കഷ്ടകാലത്തിന്‌ ജാതി സംവരണം വേണ്ടി വന്നത്‌ ഹിന്ദുമതത്തിനായതുകൊണ്ടും, മതസംവരണം വേണമെന്നു പറയുന്നവരില്‍ മുസ്ലീങ്ങളുള്ളതുകൊണ്ടും ഇമ്മാതിരിയൊരു വര്‍ഗ്ഗീയവാദത്തിനു വകുപ്പുണ്ട്‌. അത്യാവശ്യമുള്ളവര്‍ ആയിക്കൊള്ളട്ടെ. ഇത്തരം അസംബന്ധപ്രചരണങ്ങള്‍ കേള്‍ക്കേണ്ടിവരിക എന്നത്‌ ഒരുതരം അനിവാര്യതയാണെന്നു തിരിച്ചറിഞ്ഞ്‌ അവഗണിച്ചു മുന്നോട്ടുപോകുക എന്നതേ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു കരണീയമായിട്ടുള്ളൂ. അതു തന്നെയായിരിക്കുമെന്നു തോന്നുന്നു അവരുടെ നിലപാടും. ബാക്കി കാര്യങ്ങള്‍ പിന്നാലെ പറയുന്നുണ്ട്‌.

പല കമന്റുകളിലായി താങ്കള്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി താഴെ. ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നോര്‍ക്കാനപേക്ഷ. ഇതൊന്നും ദയവായി എനിക്കനുഭാവമുള്ള ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ചു കളയരുത്‌.

>>[മത്തായി]നൂറ്റാണ്ടുകളായി അനുഭവിച്ച ജാതീയ പീഡനങ്ങളുടെ മുറിവുണക്കാനാണ് സംവരണം, ഇന്നു വിശ്വസിക്കുന്ന മതവും പാര്‍ടിയുമനുസരിച്ച് ഭൂതകാലത്തെ വേദനക്കേറ്റക്കുറച്ചിലുണ്ടാകുമൊ?

ഇല്ല. ഭൂതകാലത്തെ വേദനയ്ക്ക്‌ ഏറ്റക്കുറച്ചിലുണ്ടാകില്ല. പക്ഷേ, മതം മാറിയാല്‍ 'ഇപ്പോളത്തെ ജാതി' മാറും. അപ്പോള്‍, സ്വാഭാവികമായും 'ഇപ്പോളത്തെ ജാതി' മാത്രം പരിഗണിച്ചുകൊണ്ടു കിട്ടുന്ന സംവരണവും പോകും. ഭൂതകാലത്തെ മുറിവുണക്കാനാണു സംവരണമെങ്കില്‍, അത്‌ അങ്ങനെ തന്നെ വ്യക്തമായി നിര്‍വചിച്ച്‌ നിയമനിര്‍മ്മാണം നടത്തണം. അല്ലാതെ അത്‌ കേവലം ഒരു അഭിപ്രായമായി പറഞ്ഞുകൊണ്ടിരുന്നാല്‍ അതിനു നിയമപരമായ സാധുത ലഭിക്കില്ല.

>>[മത്തായി](വേറെ)ഏതെങ്കിലും മതം പിന്നോക്കമാണെങ്കില് അവറ്ക്കു സംവരണം കൊടുക്കാന് ഒരു അടിസ്ഥാനം വേണ്ടേ?

'വേറെ' എന്ന പദം ഞാന്‍ അവഗണിക്കുന്നു. താങ്കളുടെ മനസ്സില്‍ നിന്ന്‌ വര്‍ഗ്ഗീയ ചിന്തകള്‍ എന്നെങ്കിലും ഒഴിവാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഏതെങ്കിലും മതത്തിലെ കുറേപ്പേര്‍ പിന്നോക്കമാണെങ്കില്‍ - അവര്‍ക്കു സംവരണം കൊടുക്കണമെങ്കില്‍ - അതിനൊക്കെ ഒരു മാനദണ്ഡം വേണം. ശരിയാണ്‌ - താങ്കള്‍ക്കെന്തു നിര്‍ദ്ദേശമാണു വയ്ക്കാനുള്ളത്‌? "മാനദണ്ഡം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്‌ - അതുകൊണ്ട്‌ കണ്ണുമടച്ച്‌ മതം മാത്രം നോക്കാം" എന്നാണെങ്കില്‍ എനിക്കതിനോടു യോജിപ്പില്ല. ഒരു രാജ്യത്തെ ജനങ്ങള്‍ (അതേതു രാജ്യവുമാകട്ടെ) - മതത്തിന്റെ പേരു പറഞ്ഞ്‌ (അതേതു മതവുമാകട്ടെ) - പ്രത്യേക അവകാശങ്ങള്‍ക്കായി ചേരിതിരിഞ്ഞു നിലകൊള്ളുന്നത്‌ ആ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. ജാതിയേക്കുറിച്ച്‌ ഉടന്‍ മറുചോദ്യമുന്നയിക്കാനാണെങ്കില്‍ - കരുണാനിധിക്കൊക്കെ തിരിച്ചറിവുണ്ടായതിനു ശേഷം, ദൈവാനുഗ്രഹത്താല്‍, തങ്ങള്‍ ഇന്ന ജാതിക്കാരാണ്‌ - തങ്ങള്‍ക്കു വേറിട്ടു നില്‍ക്കണം - എന്നാരും പറഞ്ഞിട്ടില്ല. ജാതിസമൂഹങ്ങള്‍ അവയുടെ അംഗബലത്തിന്റെ കാര്യത്തില്‍ മതസമൂഹങ്ങളെ അപേക്ഷിച്ച്‌ ചെറുതായതുകൊണ്ട്‌, സംവരണാനുകൂല്യം നല്‍കപ്പെടുന്നു/നിഷേധിക്കപ്പെടുന്നു മുതലായ ചിന്തകള്‍ക്കും സ്പര്‍ദ്ധവളരുന്നതിനുമൊക്കെയുള്ള സാഹചര്യങ്ങളും പരിമിതമാണ്‌. മുസ്ലീങ്ങളിലെ പിന്നോക്കക്കാര്‍ ഉദ്ധരിക്കപ്പെടട്ടെ. തങ്ങള്‍ 'പിന്നോക്ക'മായതുകൊണ്ടാണ്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്‌ എന്നബോധത്തോടെ അവര്‍ക്കു സ്വീകരിക്കാന്‍ കഴിയണം. അല്ലാതെ 'മുസ്ലീങ്ങളായതുകൊണ്ട്‌' എന്നാവരുത്‌. ജാതിമൂലമുള്ള വിഘടനചിന്തകള്‍ ഒഴിവാക്കാന്‍ നാം നിരന്തരപരിശ്രമം നടത്തിക്കൊണ്ടിരിക്കേ, അതിലും അപകടകരമായ പുതിയ പ്രശ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതു ബുദ്ധിയല്ല.

ഒരു പാട്ടിലെ രണ്ടു വരി മുറിച്ചു നീക്കണമെന്ന ആവശ്യം, ഒടുവില്‍ രാജ്യം തന്നെ രണ്ടായി മുറിക്കണമെന്ന ആവശ്യത്തിലേക്കു നീണ്ട്‌ അത്‌ അംഗീകരിച്ചു കൊടുക്കേണ്ടതായി വന്ന ചരിത്രമുള്ളവരാണു നമ്മള്‍. അതൊക്കെ മറന്നുകൊണ്ട്‌ മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ വളര്‍ത്തുന്നത്‌ ആപത്‌ക്കരമാണ്‌. കഷ്ടകാലത്തിന്‌ ഈ ഉദാഹരണത്തിലും കടന്നുവരുന്നത്‌ മുസ്ലീങ്ങളായിപ്പോയതു കൊണ്ട്‌ ആരും മിണ്ടിക്കൂടാ എന്നാണോ നിയമം? ബി.ജെ.പി. അതിനൊക്കെ എതിരെ നിലപാടെടുക്കുമ്പോള്‍ നമുക്കു വര്‍ഗീയത ആരോപിച്ചു രസിക്കാം - എന്നാണോ? പലരും ചേര്‍ന്ന്‌ സ്ഥാപിച്ചുറപ്പിച്ചിരിക്കുന്ന ചില 'തൊട്ടുകൂടായ്മ'കളിലും സങ്കല്‍പങ്ങളിലുമൊക്കെ തിരുത്തലുകളുണ്ടാക്കാന്‍ ബി.ജെ.പി. ധൈര്യം പ്രകടിപ്പിക്കുന്നു. അതിനെയെല്ലാം മുസ്ലീം വിരോധമായി ചിത്രീകരിക്കണമെന്നുള്ളവര്‍ ആയിക്കൊള്ളട്ടെ എന്നു കരുതാനേ പറ്റൂ. തൊട്ടുകൂടായ്മകള്‍ തകരുന്നതില്‍ വിരോധമില്ലാത്തവര്‍ പലരും പാര്‍ട്ടിയെ പിന്തുണയ്ക്കും. അവരില്‍, ചിന്താശേഷിയുള്ള ചില 'മുസ്ലിം നാമധാരി'കളും പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാശ്മീരിലെ ജനങ്ങള്‍ക്ക്‌ (എന്നുവച്ചാല്‍ ഇന്ത്യാക്കാര്‍ക്ക്‌(?)) സ്വയരക്ഷയ്ക്കുള്ള സഹായം ചെയ്തു കൊടുക്കണമെന്നു പാര്‍ട്ടി പറഞ്ഞപ്പോള്‍, അതില്‍പ്പോലും വര്‍ഗ്ഗീയത കണ്ടവരോട്‌(താങ്കളല്ല) എന്തു പറയാന്‍?

മുസ്ലീങ്ങളിലെ പിന്നോക്കക്കാരെ ഉദ്ധരിക്കണം - അതിന്‌ അവര്‍ക്കു സംവരണം കൊടുക്കണം - അവരില്‍ത്തന്നെ മുന്നോക്കക്കാരെ ഒഴിവാക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ മതത്തിനു മൊത്തം നല്‍കേണ്ടി വരുന്നു എന്നാണോ താങ്കളുടെ നിലപാട്‌? ആണെങ്കില്‍, താങ്കളൊരു ശുദ്ധഹൃദയനാണെന്നും, കൂസിസ്റ്റു രാഷ്ട്രീയത്തിനു പറ്റിയ ആളല്ലെന്നും പറയേണ്ടിവരും.

>>[മത്തായി]5% മുസ്ലി സംവരണത്തേക്കാള് സ്വല്‍പ്പം കൂടുതലല്ലെ ചില സംസ്ഥാനങ്ങളിലെ 70% ജാതി സംവരണം. ആ പരമ ദരിദ്രന്റെ മകന് കൂടുതല് ബുദ്ധിമുട്ടുന്നതു ഇതു കൊണ്ടായിരിക്കില്ലേ?

മകനല്ല - മകള്‍ക്ക്‌. ശ്രദ്ധിച്ചു വായിക്കൂ. സമയം അനുവദിക്കുന്നെങ്കില്‍.

അവള്‍ക്ക്‌ അവസരം നഷ്ടപ്പെടുന്നത്‌ 'ജാതി' ചൂണ്ടിക്കാണിച്ചു കൊണ്ടാണെങ്കില്‍ അതും ബുദ്ധിമുട്ടു തന്നെയായിരിക്കും. 70 എന്നത്‌ 5-നേക്കാള്‍ വലുതാണ്‌. അതുകൊണ്ട്‌? (അങ്ങനെയെങ്കില്‍ മുപ്പതും എഴുപതില്‍ താഴെയാണ്‌.) അഞ്ച്‌ എന്നു തീരുമാനിക്കുന്നതിന്റെ മാനദണ്ഡമെന്താണ്‌?

അഞ്ചെന്നല്ല - എത്ര ശതമാനമായാലും ശരി - മതത്തെ അടിസ്ഥാനമാക്കി സംവരണം നല്ലതല്ല. അതു തന്നെയാണു സുപ്രീം കോടതിയും പറഞ്ഞത്‌.
70 ശതമാനം ജാതി സംവരണവും പടിപടിയായി കുറയ്ക്കാന്‍ കഴിയണം. ഇപ്പോള്‍ 70 ഉണ്ടല്ലോ. 5 കൂടി ആയിക്കളയാം എന്നു കരുതാന്‍ പാടില്ല. ഒന്നു ജാതി - മറ്റേതു മതം. ഒന്നു ഹിന്ദു - മറ്റേതു മുസ്ലിം എന്നു കാണുന്നിടത്താണു പ്രശ്നം.

>>[മത്തായി]ഒരുപാടു നൈസാമുമാര്‍ സംവരണം വാങ്ങുന്ന ഏതു ജാതി/സമൂഹത്തിലുമില്ലേ? പേരു വേറെആയിരിക്കും, ഗണേശന്‍ മൊതലാളി എന്നോ മറ്റോ.

ഒരുപാടുണ്ടോ എന്നറിയില്ല. നൈസാമിനോളം വരുമോ എന്നുമറിയില്ല. എന്തായാലും സംവരണാര്‍ഹരായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്ന ചില ജാതി സമൂഹങ്ങളില്‍ ധനികരുണ്ട്‌ - തീര്‍ച്ചയായും.
അവര്‍ സംവരണാര്‍ഹരല്ല എന്നു ചിലര്‍ക്കഭിപ്രായമുണ്ട്‌. സംവരണത്തിന്‌ സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കണമെന്ന അഭിപ്രായമുയരുന്നത്‌ ഇതു കൊണ്ടാണ്‌.

ഇതില്‍നിന്നൊക്കെ താങ്കളെന്താണു പറഞ്ഞു വരുന്നത്‌? ജാതി സംവരണക്കാര്യത്തില്‍ ഈയൊരു പ്രശ്നം ഇതിനകം തന്നെ നിലവിലുള്ളതു കൊണ്ട്‌, മതസംവരണക്കാര്യത്തിലും ഈയൊരു പ്രശ്നം നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്കു മുന്നോട്ടു പോകാമെന്നോ? പ്രശ്നങ്ങള്‍ പടിപടിയായി കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കണോ അതോ കൂട്ടിക്കൂട്ടി കൊണ്ടു പോകാന്‍ ശ്രമിക്കണോ?

>>[മത്തായി]..പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിരുന്ന പണം കവര്ന്നെടുത്തുകൊണ്ടാണ് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനു ചില പാര്ട്ടികള് തുനിയുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണത്... ആപ്പണം തന്നെയാണ് ഈപ്പണം എന്നുറപ്പിച്ചിട്ടാണോ ഞെട്ടല്‍?

അതേ 'നോട്ടുകെട്ടുകള്‍' തന്നെയാവണമെന്നില്ല. ഇതൊരല്‍പം ബാലിശമായ ചോദ്യം പോലെ തോന്നുന്നു. എന്തായാലും കൂടുതല്‍ തുക വകയിരുത്തുമ്പോള്‍, അതിനായി അധികവിഭവസമാഹരണം നടത്തിയിട്ടില്ലല്ലോ. ഉള്ള ബജറ്റില്‍ നിന്നു തന്നെയാവുമ്പോള്‍, മറ്റു തുകകള്‍ വെട്ടിച്ചുരുക്കിയാലേ സാധിക്കൂ എന്നതു വ്യക്തമാണ്‌. പട്ടികവിഭാഗങ്ങള്‍ക്കായുള്ള തുകയിലും കുറവു വരുന്നു എങ്കില്‍ - ആ തുക എങ്ങോട്ടു മാറ്റിയാലും ശരി - അതു ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്‌. രാഷ്ട്രീയക്കാരുടെ യഥാര്‍ത്ഥലക്ഷ്യം പിന്നോക്കക്കാരെ ഉദ്ധരിക്കലാണോ എന്ന സന്ദേഹമുയരുന്നത്‌ ഇവിടെയാണ്‌

>>[മത്തായി]മതപരമായ വിവേചനം ഒരു കാര്യത്തിലും പാടില്ലെന്ന് താങ്കളും കരുതുന്നൂണ്ടെങ്കില്‍, ഒരു ദളിതന്‍ ബുദ്ധ/സിഖ് മതത്തില്‍ ചേര്ന്നാല്‍ സംവരണം നിലനില്‍ക്കുകയും ക്രിസ്ത്യന്/ഇസ്ലാം മതത്തില്‍ ചേര്ന്നാല്‍ അതു പോവുകയും വീണ്ടും ഹിന്ദു ആയാല് അതു തിരികെ കിട്ടുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം വിശദീകരിക്കാമൊ?

എത്രയെളുപ്പമാണതു വിശദീകരിക്കാന്‍? ഇതൊരു അത്ഭുതപ്രതിഭാസമായിത്തോന്നുന്നത്‌ സംവരണമാനദണ്ഡനിര്‍ണ്ണയത്തിലെ പാളിച്ചയെയാണു കാണിക്കുന്നത്‌.

താങ്കള്‍ മുമ്പു പറഞ്ഞ 'ഭൂതകാലത്തിലെ പീഢനങ്ങളുടെ മുറിവുണക്കല്‍' ഒക്കെ മനസ്സില്‍ മാത്രമേയുള്ളൂ. നിയമമായിട്ടില്ല. ഇപ്പോള്‍ സംവരണം കൊടുക്കുന്നത്‌ 'ഇപ്പോളത്തെ ജാതി'യെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്‌. ബുദ്ധ/സിക്ക്‌ മതവിഭാഗങ്ങളുടെ കാര്യം ഭരണഘടനയില്‍ എടുത്തു പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിവില്ല. ഉണ്ടെങ്കില്‍, ഭാരതത്തില്‍ ഉടലെടുത്ത മതങ്ങളിലുള്ളവരില്‍ ജാതി സമ്പ്രദായമുണ്ടെന്നോ മറ്റോ ആവണം ഭരണഘടനാടിസ്ഥാനത്തിലുള്ള നിര്‍വചനം. എന്തായാലും - വൈദേശികമായ ക്രിസ്തു/ഇസ്ലാം മതങ്ങളില്‍ അതില്ല എന്നതു വ്യക്തമാണ്‌. അപ്പോള്‍, ബുദ്ധ/സിക്കിന്‌ ജാതി നിലനില്‍ക്കും. സംവരണവും കൂടെ നിലനില്‍ക്കും. മറ്റുള്ളവര്‍ക്ക്‌ ജാതിപോകും. അപ്പോള്‍ സംവരണവും കൂടെപ്പോകും. മനസ്സിലാക്കാന്‍ എന്തെളുപ്പമാണിത്‌!

സംവരണപോസ്റ്റിലെ ചിത്രത്തില്‍, Two, Three, Seven, Eight എന്നിവര്‍, യഥാക്രമം One, Six, Five, Four എന്നിവരേപ്പോലെയായി മാറുന്നു. സംവരണം നഷ്ടമാകുന്നു.

പിന്നോക്കാവസ്ഥ മാറുന്നില്ല - അതുകൊണ്ടു സംവരണവും തുടര്‍ന്നു തരണം എന്ന്‌ "ഇന്നത്തെ സാഹചര്യത്തില്‍" പറയാനാവില്ല. കാരണം - പിന്നോക്കാവസ്ഥയല്ല - ജാതി - അതു മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്‌. ഹിന്ദുവായിരിക്കെ ജാതിനോക്കി സംവരണം. മതം മാറിയാല്‍ പിന്നോക്കാവസ്ഥനോക്കി സംവരണം എന്നു പറഞ്ഞുവരുന്നതുപോലുണ്ട്‌. അതും മതപരമായ വിവേചനം തന്നെയാണ്.

സംവരണം തുടര്‍ന്നു കിട്ടണമെങ്കില്‍ - രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്ന്‌ - ജാതി മത പരിഗണനകളില്ലാതെ - പിന്നോക്കാവസ്ഥ മാത്രം മൊത്തത്തില്‍ പരിഗണിച്ച്‌ സംവരണം കിട്ടണം എന്നു പറയുക (അപ്പോള്‍ മറ്റു പലരും കൂടി അതിന്‌ അര്‍ഹരായി എന്നു വരും). രണ്ട്‌ - ജാതി സമ്പ്രദായം എല്ലാ മതങ്ങളിലുമുണ്ടെന്നു സ്ഥാപിക്കുന്ന മട്ടില്‍ ഭരണഘടനാഭേദഗതി വേണം.

അതെങ്ങനെ - അതു പറഞ്ഞാല്‍ താങ്കള്‍ 'ഡും ഡും' എന്നു ചെണ്ട കൊട്ടുന്ന ഭാഷ ഉപയോഗിച്ച്‌ പരിഹസിക്കില്ലേ? ദേശീയന്യൂനപക്ഷകമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ രംഗനാഥമിശ്രയേയും, പട്ടികജാതികമ്മീഷന്‍ അംഗം മഹേന്ദ്രബോധയേയുമൊക്കെ താങ്കള്‍ക്കു ചെണ്ടകൊട്ടി പരിഹസിക്കേണ്ടി വരും. മതപരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കു സംവരണം കൊടുക്കണമെന്നുണ്ടെങ്കില്‍, ആദ്യം ഭരണഘടനാഭേദഗതിയാണു വേണ്ടിവരിക എന്ന്‌ അവരും ചൂണ്ടിക്കാട്ടുന്നുണ്ട്‌. അതോ ഇനി ഭാജപ അനുഭാവികളെ മാത്രമേ താങ്കള്‍ പരിഹസിക്കൂ എന്നുണ്ടോ ആവോ?

>>[മത്തായി]സംവരണം ഇപ്പൊള്‍ കിട്ടുന്ന ഹിന്ദുക്കളെക്കാള്‍ എല്ലാം മേലെയാണു മുസ്ളീങ്ങള്‍ എന്നു കരുതുന്നുന്നുണ്ടോ?

ഒരിക്കലുമില്ല.

>>[മത്തായി](പലയിടത്തും അവരുടെ നില ദളിതര്‍ക്കു തുല്യമാണ് എന്നാണു ഞാന്‍ മനസില്ലാക്കുന്നതു)

പലയിടത്തുമുള്ള പല മുസ്ലീങ്ങളും മറ്റു പലയിടത്തുമുള്ള മറ്റു ചില സംവരണാര്‍ഹരേക്കാള്‍ പിന്നോക്കമാണ്‌. ഇവരെയെല്ലാം നാം ഉയര്‍ത്തേണ്ടതുണ്ട്‌. സംവരണാര്‍ഹത നിര്‍ണ്ണയിക്കുന്നവര്‍ ഇരുത്തിച്ചിന്തിക്കട്ടെ.

പിന്നെ, ദലിതന്‍ എന്ന വാക്കു പ്രയോഗിക്കാന്‍ പാടില്ല എന്നൊരു വിധി വന്നതായിക്കേട്ടു. വിശദാംശങ്ങള്‍ അറിയില്ല. അടിച്ചമര്‍ത്തപ്പെട്ടവന്‍ എന്നാണര്‍ത്ഥമെങ്കില്‍, ജാതിക്കതീതമായി പൊതുവില്‍ അടിച്ചമര്‍ത്തപ്പെടുന്നവരെ അങ്ങനെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റുണ്ടാവാനിടയില്ല.

>>[മത്തായി]അവര്‍ക്കു സംവരണം നിഷേധിക്കാന്‍ മതത്തെ ഒരു തടസമാക്കുന്നതല്ലെ വര്‍ഗ്ഗീയത?

അവര്‍ക്കെന്നല്ല ആര്‍ക്കും - നിങ്ങള്‍ ഇന്ന മതക്കാരാണ്‌ എന്നു പറഞ്ഞു സംവരണം കൊടുക്കുന്നതു ശരിയല്ല. നിങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ചു സംവരണം തരുന്നു - പിന്നോക്കാവസ്ഥ പോകുമ്പോള്‍ ആ അര്‍ഹതയും നഷ്ടമാകും എന്നു വ്യക്തമായി പറഞ്ഞു നല്‍കണം. ‘സംവരണം എന്റെ ജന്മാവകാശമാണ്‘ എന്നൊക്കെയൊരു മിത്ഥ്യാബോധം പിന്‍‌തലമുറയ്ക്ക്‌ ഉണ്ടാവാത്തവിധം.

>>[മത്തായി]ഒരു വിഭാഗത്തിനു സംവരണം ലഭിക്കുന്നതു കൊണ്ടു അതില്ലാത്തവര്‍ക്കു ഉണ്ടാകും എന്നു താങ്കള്‍ പറ്യുന്ന ആ ബുദ്ധിമുട്ട് / സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവനു കിട്ടുന്ന ആനുകൂല്യം തുടങ്ങിയവ ഇപ്പോള്‍ നിലവിലുള്ള സംവരണത്തിനു ബാധകമല്ലേ?

അതെ. അതു കൊണ്ട്‌?

ആദ്യം അതു പരിഹരിച്ചിട്ടു മതി എന്നാണോ? എല്ലാം ഒറ്റയടിക്ക്‌ അവസാനിപ്പിക്കണമെന്നോ? അതോ എന്തായാലും പ്രശ്നമാണ്‌ - എന്നാല്‍പ്പിന്നെ മൊത്തത്തിലങ്ങു പ്രശ്നമാക്കിക്കളയാം എന്നാണോ ന്യായീകരണം? അതോ ആദ്യം ജാതി തിരുത്തൂ എന്നിട്ടു മതം തിരുത്താം എന്നാണോ?

>>[മത്തായി]ഒരു ദളിതന്‍ ക്രിസ്ത്യാനി/മുസ്ലീം ആയാല്‍ സംവരണം പോകുന്നതല്ലെ മതപരമായ വിവേചനം?

അതു മതപരമായ വിവേചനമാണെങ്കില്‍, മുമ്പു പറഞ്ഞതു പോലെ, ഒന്നെങ്കില്‍, ജാതി മാത്രം കണക്കാക്കിയുള്ള സംവരണം പാടില്ല എന്നു പറയുക. അല്ലെങ്കില്‍, മേല്‍പ്പറഞ്ഞ മതങ്ങളിലും ജാതിയുണ്ടെന്നു പറയുക. രണ്ടായാലും നിയമനിര്‍മാണം/ഭരണഘടനാഭേദഗതി ഒക്കെ വേണ്ടി വരും. താങ്കള്‍ ഏതുപക്ഷത്താണ്‌? രണ്ടും പറ്റില്ല എന്നാണെങ്കില്‍, ഇപ്പോളത്തെ സ്ഥിതി തുടരണം എന്നാണര്‍ത്ഥം.

>>[മത്തായി]മുസ്ലീങ്ങള്‍ പിന്നോക്കമാണെങ്കില്‍ അവര്‍ക്കു മതത്തിന്റെ പേരിലല്‍ സംവരണം നിഷേധിക്കുന്നതല്ലേ വര്ഗ്ഗീയത?

ഇതിനകം പറഞ്ഞു കഴിഞ്ഞു. മുസ്ലീങ്ങള്‍ പിന്നോക്കമാണെങ്കില്‍, ഈ രാജ്യത്തെ എല്ലാ പിന്നോക്കക്കാരേയും പോലെ അവര്‍ക്കും സംവരണം കിട്ടുന്ന തരത്തില്‍, പിന്നോക്ക നിര്‍ണ്ണയത്തിലെ ജാതിമതപരിഗണനകള്‍ എടുത്തു കളയട്ടെ.

>>[മത്തായി]5% മുസ്ലീം സംവരണം ഇത്ര ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ 50-70% ഹിന്ദു സംവരണം മറിച്ചെന്താണുണ്ടാക്കുന്നതു?

"ഇത്ര" ബുദ്ധിമുട്ടോ? "എത്ര" ബുദ്ധിമുട്ട്‌?

അതുപോലെ തന്നെ, "ഹിന്ദു സംവരണ"മെന്ന്‌ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്‌ എത്രമാത്രം വികലമായൊരു അര്‍ത്ഥത്തിലാണെന്ന്‌ ആലോചിച്ചു നോക്കൂ.

സുപ്രീം കോടതിപോലും ആ നീക്കം തടഞ്ഞതിനെ താങ്കള്‍ നിസ്സാരമായാണോ കാണുന്നത്‌? 'മുസ്ലിം വിരോധം' എന്ന പഴകിത്തേഞ്ഞ ആയുധം മാത്രമേ താങ്കളുടെ മനസ്സില്‍ വരുന്നുള്ളോ? മതാടിസ്ഥാനത്തിലുള്ള സംവരണം അപകടകരമാണെന്നു കോടതി പോലും പറഞ്ഞതെന്തുകൊണ്ടാവുമെന്ന്‌ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?

>>[മത്തായി]ഒരു ദളിതന്‍ ഹിന്ദു/ബുദ്ധ/സിഖ് മതത്തില്‍ സംവരണത്തിനര്‍ഹനാണ്, ക്രിസ്തു മതത്തില്‍ ചേര്ന്നാല്‍ അതു പോയി, ഇതല്ലെ കടുത്ത മത വിവേചനം?

ആണെങ്കില്‍, മുമ്പു പറഞ്ഞതുപോലെ, ക്രിസ്തുമതത്തില്‍ ജാതിയുണ്ടെന്നു പ്രഖ്യാപിക്കൂ.. ഡും. ഡും.

>>[മത്തായി]നൈസാം മുസ്ലീങ്ങളില്‍ മാത്രമേയുള്ളോ? കല്യാണചെറുക്കന്‍ ഹെലികോപ്ടറില്‍ വരുന്ന തരം യാദവരും ആറ് ബെന്സുള്ള നടേശന്‍ മൊതലാളിയും പിന്നോക്കമല്ലെ?

അവര്‍ സാമ്പത്തികമായി പിന്നോക്കമല്ല. ജാതിപരമായി പിന്നോക്കമാണെന്നു പറയുന്നു. "സംവരണാര്‍ഹമായ പിന്നോക്കം" ഇതൊന്നുമല്ല എന്നു താങ്കള്‍ക്കു തോന്നുന്നെങ്കില്‍, ഇപ്പോളത്തെ സംവരണവ്യവസ്ഥിതിയില്‍ താങ്കള്‍ക്കും വിയോജിപ്പുണ്ടെന്നര്‍ത്ഥം. അത്‌ താങ്കള്‍ എവിടെയെങ്കിലും പ്രകടിപ്പിക്കുകയും, മറ്റുള്ളവര്‍ താങ്കളൊരു "സംവരണവിരുദ്ധ"നാണ്‌ എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നതാലോചിച്ചു നോക്കൂ.

qw_er_ty

Unknown said...

മത്തായീ,
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്നു കഴിഞ്ഞു. ഇനി ചില കമന്റുകള്‍ക്കുള്ള മറുപടി.

>>[മത്തായി]..അതെ. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഭാജപാ എതിര്ക്കുന്നു, മറ്റുമതം എന്നു കൂട്ടിവായിക്കണം.

മനസ്സിലുള്ള വര്‍ഗ്ഗീയതയാണിതു പറയിക്കുന്നത്‌. ഇത്‌ ഒരിക്കലും പോകുമെന്നു തോന്നുന്നില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബി.ജെ.പി.യെന്നല്ല ഈശ്വരന്‍ വിചാരിച്ചിട്ടു സാധിക്കുന്നില്ല. പിന്നെയല്ലേ സംവരണം?

>>[മത്തായി]“youthforequality“ എന്നാലെന്തു എന്നു അവര്‍പറയുന്നു. Youth for Equality is a forum which was initiated by the students of the 5 medical colleges of Delhi, to bring together those Youth (irrespective of field/caste/class) who feel strongly against populist measures (reservations on basis of caste/religion) which are wrong, unjust and harmful to India's future.
പക്ഷെ കാണാപ്പുറം കണ്ടത് ....We believe that the present system of reservations do not reach those who need it the most” എന്നു കൊച്ചന്മാര്‍ എഴുതി വച്ചിരിക്കുന്നു. സംവരണം എന്ന പരിപാടിയേ പാടില്ല എന്നാണവര്‍ ഉദ്ദേശിക്കുന്നത്‌ എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ...ഹേ മനുഷ്യാ‍! എത്ര കൂലികിട്ടിയാ‍ലും ഇങ്ങനെ ആത്മ വഞ്ചന നടത്തരുത്.


ദേ പിന്നേം! അത്ഭുതപ്പെട്ടുപോകുകയാണ്!

സംവരണ-'മാനദണ്ഡ'ത്തെ എതിര്‍ത്തുകൊണ്ടുള്ള അവരുടെ നിലപാടു വ്യക്തമാക്കുന്ന ഒരു വാചകമാണു ഞാന്‍ ക്വോട്ടു ചെയ്തത്‌. അതേ നിലപാടു വിശദീകരിക്കുന്നതെന്ന്‌ എനിക്കു തോന്നുന്ന മറ്റൊരു വാചകം (..feel strongly against populist measures (reservations on basis of caste/religion) which are wrong..) താങ്കളും ക്വോട്ടു ചെയ്തിട്ട്‌ ഞാന്‍ കൂലിക്കാരനാണെന്നും ആത്മവഞ്ചകനാണെന്നുമൊക്കെ വിളിച്ചു പറയുന്നു!

താങ്കള്‍ക്ക്‌ സംവരണം എന്നാല്‍ by default ജാതിസംവരണമാണ്‌. അപ്പോള്‍, ജാതിസംവരണത്തെ എതിര്‍ക്കുന്നവരെല്ലാം താങ്കള്‍ക്ക്‌ സംവരണവിരുദ്ധരാകുന്നു. എനിക്കാണെങ്കില്‍, അവര്‍ 'ജാതിസംവരണവിരുദ്ധ'രാണെന്നാണു തോന്നുന്നത്‌. അത്‌ താങ്കള്‍ക്കു മനസ്സിലാകുന്ന തരത്തില്‍ ഇനിയും വിശദീകരിച്ചു തരാനാവാത്തതില്‍ എനിക്കു വിഷമമുണ്ട്‌.

സംവരണമാനദണ്ഡങ്ങളില്‍ മാറ്റം വന്നാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുമില്ല - ജാതിമതമാനദണ്ഡങ്ങളേക്കുറിച്ച്‌ ഇടയ്ക്കിടയ്ക്കു സൂചിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍, അവരുടെ നിലപാടുകളേക്കുറിച്ചു ഞാന്‍ സംശയിക്കുന്നതു മറ്റുള്ളവര്‍ക്കും തോന്നിക്കൂടാത്തതാണോ എന്തോ?

മറിച്ച്‌ അവര്‍ സകല വിധത്തിലുള്ള സംവരണത്തെയും പാടേ നിരാകരിക്കുകയും അത്‌ ഉടനടി നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നവരാണോ? അതെയെങ്കില്‍ ഞാനും അവരെ സംവരണവിരുദ്ധരെന്നു വിളിക്കും. അതിലെന്താണു ബുദ്ധിമുട്ട്‌? ഞാനവരേക്കുറിച്ചു മനസ്സിലാക്കാന്‍ അധികം ശ്രമിച്ചിട്ടൊന്നുമില്ല. താങ്കളുടെ ഉപദേശം സ്വീകരിച്ച്‌ അവരുടെ വെബ്‌സൈറ്റില്‍ പോയി നോക്കിയപ്പോള്‍ പെട്ടെന്നു മനസ്സിലായ കാര്യം വച്ചാണ്‌ എഴുതിയത്‌. എന്നെ ആക്ഷേപിക്കാതെ വിടുക - ദയവായി.

ഇവിടെ, 'എത്ര കൂലി കിട്ടിയാലും' എന്നെഴുതിയത്‌ തികച്ചും മോശമായിപ്പോയി. എനിക്കു ബി.ജെ.പി.ക്കാര്‍ കൂലി തരുന്നുവെന്നാണ്‌ താങ്കളുടെ ആക്ഷേപമെന്നാണു ഞാന്‍ കരുതിയത്‌. ഇതിപ്പോള്‍ ദാ ഇവിടെ മറ്റാരോ കൂടി കൂലി തരുന്നുവെന്നു ധ്വനിപ്പിക്കുന്നു. ആരാണവര്‍? താങ്കള്‍ക്ക്‌ വിരോധമുള്ളവരെല്ലാം എനിക്കു കൂലിതരുന്നവരാണെന്നു വരുമോ എന്നു ഞാന്‍ ഭയക്കുന്നു.

>>[മത്തായി]മണ്ഡല്‍ വിരുദ്ധ സമരസമയത്ത് താങ്കള്‍ കൈക്കുഞ്ഞായിരുന്നു എന്നു കരുതുന്നു.

പരിഹസിക്കാനായി അല്‍പം exaggeration വരുത്തിയതാണെങ്കിലും, എന്റെ പ്രായത്തേപ്പറ്റിയൊരു മുന്‍വിധി ഇവിടെ പ്രകടമാണ്‌.
ഇത്തരം മുന്‍വിധികള്‍ മാറ്റിവയ്ക്കാത്തിടത്തോളം കാലം താങ്കള്‍ക്കു പലതും മനസ്സിലാകാതെ അവശേഷിക്കുകയേയുള്ളൂ എന്നു കൂടി ഞാന്‍ ഭയക്കുന്നു.

എന്നെ എഴുത്തിനിരുത്തിയതിനുശേഷം തന്നെയാണ്‌ മണ്ഡല്‍ കമ്മീഷന്‍ ഒക്കെ രൂപീകരിക്കപ്പെട്ടത്‌. ഒരു വരിയെങ്കിലും അച്ചടിമഷി പുരണ്ടതിനു ശേഷമാണ്‌ മണ്ഡല്‍ വിരുദ്ധപ്രക്ഷോഭമുണ്ടായതും.

>>[മത്തായി]ഹിന്ദുവും മുസല്മാനും ക്യസ്ത്യാനിയും മതമില്ലാത്തവുമെല്ലാം ഒരുമയോടെ ജീവിക്കുന്ന ഒരു നല്ല നാടിനായി യത്നിക്കുക അതാണത്രെ കാണാപ്പുറത്തിന്റെ സ്വപ്നം.

അവനവന്റെ ഭാവനയില്‍ത്തോന്നുന്നതു പലതും മറ്റുള്ളവരുടെ നാവില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു പരിഹാസ്യനാവാതിരിക്കുക. ആ കമന്റുകളൊന്നും ഡിലീറ്റു ചെയ്യപ്പെട്ടിട്ടില്ല - മുകളില്‍ത്തന്നെ കിടപ്പുണ്ട്‌ - എന്നതു മറന്നോ?

മേല്‍പ്പറഞ്ഞ മട്ടില്‍ ഒരാള്‍ വലിയ ഉപദേശരൂപേണ തട്ടിവിട്ടപ്പോള്‍ - അതു തന്നെയാണെനിക്കും പറയാനുള്ളത്‌ - ഇതൊക്കെയിങ്ങനെ പറഞ്ഞുനടക്കുന്നതല്ലാതെ എല്ലാവരും പ്രവൃത്തിയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എത്ര നന്നായിരുനു എന്നാണു ഞാന്‍ പറഞ്ഞത്‌. ഇങ്ങനെ പറഞ്ഞു നടന്നിട്ട്‌ പകരം ശിഥിലത വളര്‍ത്തുന്ന കൂസിസ്റ്റുകളെ ഞാന്‍ തുടര്‍ന്നും എതിര്‍ക്കുമെന്നും, ഈയൊരു മനോഭാവം പേറുന്നതിന്‌ ബി.ജെ.പി. അനുഭാവം ഒരു തടസ്സമല്ലെന്ന തിരിച്ചറിവ്‌ എനിക്കുണ്ടെന്നുമാണു ഞാന്‍ പറഞ്ഞത്‌. അങ്ങനെയൊരു നാട്‌ എന്റെ "സ്വപ്ന"മാണത്രേ! കഷ്ടം!

ഇതിനൊക്കെ മറുപടി പറയാന്‍ നില്‍ക്കുന്ന എന്നെ എന്തു ചെയ്യണം?

(ഈ കമന്റിനു മറുപടിയായി - ദാ കണ്ടോ - കാണാപ്പുറം ഉന്‍മൂലനസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുവെന്നൊക്കെ എഴുതിക്കളയുമോ ആവോ? വാക്കുകള്‍ നമ്മുടെ കയ്യില്‍ നിന്നു പോയിക്കഴിഞ്ഞാല്‍ അര്‍ത്ഥം മറ്റുള്ളവര്‍ തോന്നിയതുപോലെ തീരുമാനിക്കും എന്നു വന്നാല്‍ എന്തൊരു കഷ്ടമാണ്‌!)

>>[മത്തായി]ബോഗില് കമന്റിനുള്ള പ്രാധാന്യം ഹരികുമാറിനു പോലും മനസിലായിട്ടുണ്ട്.

ആരാണാവോ ഈ ഹരികുമാര്‍? ബ്ലോഗറാവണം എന്തായാലും. കഥാകാരനായ അദ്ദേഹമാണോ എന്തോ? എന്തിനാണാവോ അവിടെയൊരു “പോലും”?

നമുക്കറിയാവുന്നതെല്ലാം മറ്റുള്ളവര്‍ക്കുമറിയാമെന്നും, നമുക്കറിയാത്തതൊന്നും അവര്‍ക്കുമറിയില്ലെന്നും കരുതുന്നത്‌ ആത്മഹത്യാപരമാണ്‌. വാളയാറിനപ്പുറം പോയിട്ടില്ലാത്ത പലരുമുള്ള നാടാണിത്‌.

എന്തായാലും, ഞാന്‍ എന്തെഴുതിയാലും ശരി മത്തായി അതിനെ ഒരുതരം വര്‍ഗ്ഗീയലാക്കില്‍ സമീപിക്കുമെന്നും പറ്റിയാല്‍ ഒരു കമന്റാക്കി അതു പോസ്റ്റു ചെയ്യുമെന്നും ഏതു ഹരികുമാറിനും ഇതിനകം മനസ്സിലായിട്ടുണ്ട്‌.

>>[മത്തായി]അപ്പോളിവിടൊരാള്‍ വിസ്താരഭയത്താല്‍ നിര്ത്തുന്നു... മറുപടി ഇ-മൈലില്‍ അയക്കാം...ഫോണ്‍ വിളിക്കാം.. നേരില്‍ണ്ടു പറയാം... ഓ ഒന്നു പോന്നേ.. എന്നോക്കെ തട്ടുന്നു.

അതും ആരാണാവോ? മത്തായിയോ അതോ ഹരികുമാറോ? എന്തായാലും ഞാനല്ല.

എന്റെ മത്തായീ ..ഇതേ മത്തായി തന്നെയല്ലേ ഞാന്‍ വലിച്ചു നീട്ടിയെഴുതുന്നു എന്നാരോപിക്കുന്നത്‌?

ഇപ്പറഞ്ഞമട്ട്‌ എന്തെങ്കിലും ഞാനിവിടെ പറഞ്ഞിരുന്നോ? സംവരണസംബന്ധിയായ പോസ്റ്റ്‌ ഇട്ടതിനു ശേഷം ചോദ്യങ്ങള്‍ക്കു മറുപടി തരാം എന്ന്‌ ആദ്യം തന്നെ എഴുതിയതു താങ്കള്‍ കാണാത്തതോ - കണ്ടിട്ടു മനസ്സിലാകാത്തതോ - കണ്ടില്ലെന്നു നടിക്കുന്നതോ?

മറ്റു പലയിടത്തും പലരോടും, വിശദവിവരങ്ങളെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ദീര്‍ഘമായ കമന്റിലൂടെ തരാതെ നേരിട്ടയച്ചു തരാം എന്നു പറഞ്ഞിട്ടുണ്ട്‌. അതാണോ ഇവിടെ വളച്ചുകെട്ടി സൂചിപ്പിച്ചത്‌? എല്ലാ പോസ്റ്റുകളും വിടാതെ വായിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം.

>>[മത്തായി]കാണാപ്പുറത്തിനെ അടുത്ത പോസ്റ്റ്:- മുസ്ലീം സ്നേഹമാണ് മുസ്ലീ-സംവരണത്തെ എതിര്‍ക്കാന്‍ കാരണം

താങ്കളുടെ ഈ വാചകത്തില്‍ ഒളിഞ്ഞുകിടക്കുന്ന ചില മനോഭാവങ്ങള്‍ ഇതൊക്കെ. ഒന്ന്‌ - രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഏതെങ്കിലും പ്രത്യേകമതവിഭാഗങ്ങളോട്‌ പ്രത്യേക "സ്നേഹ"മാകാം. ആ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വഴി സംവരണം നല്‍കുക എന്നതാണ്‌. (അതാണ്‌ നിഷേധാര്‍ത്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌). ഇത്തരം separatist സങ്കല്‍പങ്ങളില്‍ പൊളിച്ചെഴുത്തു നടത്തുവാന്‍ ധൈര്യപ്പെടുന്ന കക്ഷികള്‍ക്ക്‌ ജനപിന്തുണ വര്‍ദ്ധിക്കും. ആളുകള്‍ക്ക്‌ അതിനെ 'വിദ്വേഷം' എന്നോ 'തിരിച്ചറിവ്‌' എന്നോ ഒക്കെ ഇഷ്ടം പോലെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌.

>>[മത്തായി]ബ്ലോഗിലെ ഒന്നാമത്തെ പോസ്റ്റ് തന്നെ താങ്കളുടെ അവതാരോദ്ദേശം വ്യക്തമാക്കിയിരുന്നു.

സകല മത്തായിമാര്‍ക്കും അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ഭാഷയല്ലേ ഇതെന്ന്‌ ആലോചിച്ചു നോക്കുക.

പട്ടിണിപ്പാവങ്ങളായ ചില ആദിവാസിക്കുട്ടികളെ പറഞ്ഞുപറ്റിച്ചും അവരുടെ പട്ടിണിക്കു വിലപറഞ്ഞും മതം മാറ്റാന്‍ നോക്കിയ ഒരുവനേക്കുറിച്ച്‌ അവിടെ പറഞ്ഞിരുന്നുവെന്നോര്‍ക്കുന്നു. അതായിരിക്കും മത്തായിക്കു കൊണ്ടത്‌. അതോ ഭാജപയേപ്പറ്റി എഴുതിയതോ? ആവോ?

>>[മത്തായി]തുറന്നമനസോടെ ബ്ലോഗിലെ ഒട്ടുമിക്ക ലേഖനങ്ങളും വായിക്കുകയും എന്നാല്‍ വേറെ പണിയുമുള്ള എന്റെ സമയത്തെ, നല്ല കൂലി കിട്ടുന്ന താങ്കള്‍ മാനിക്കണമായിരുന്നു.

തുറന്നു പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. മനസ്സ്‌ ഇത്രയ്ക്കങ്ങു തുറക്കാതിരുന്നെങ്കില്‍, അസഹിഷ്ണുത മുഴുവന്‍ വെളിയില്‍ കാണാതിരുന്നേനെ. മയില്‍പീലി( :) ) എന്ന സ്വന്തം ബ്ലോഗ്‌ ആര്‍ക്കും വായിക്കാനാകാത്ത മട്ടില്‍ അടച്ചുവച്ചിരിക്കുന്നതിന്റെ രഹസ്യമെന്താണാവോ?

അവതാരത്തേക്കുറിച്ചും കൂലിയേക്കുറിച്ചും പറഞ്ഞിരിക്കുന്ന ഈ രണ്ടു വാചകങ്ങള്‍ മാത്രം മതി - താങ്കളുടെ കമന്റുകള്‍ സമ്പൂര്‍ണ്ണമായി അവഗണിക്കാന്‍. വേറെ പണിയുണ്ടെന്നാണെങ്കില്‍, വെറുതെ എന്റെ പോസ്റ്റുകള്‍ക്കു ചുറ്റും കിടന്നു കറങ്ങി ഇങ്ങനെ സ്വയം മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതെന്തിനാനാണാവോ എന്ന്‌ ആശ്ചര്യപ്പെട്ടു പോവുന്നു. ആക്ഷേപകരമായ - വ്യക്തിപരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന കമന്റുകള്‍ താങ്കളിനിയും എഴുതിയാല്‍ അവ ഞാന്‍ അവഗണിക്കുകയേയുള്ളൂ എന്ന്‌ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.

qw_er_ty

Unknown said...

>>[മത്തായി]എന്റെ ആദ്യത്തെകമന്റും താങ്കളുടെ പോസ്റ്റും ഒന്നു താരതമ്യം ചെയ്യുക അതിലെന്ത് അനാവശ്യമാണ് ഞാന്‍ എഴുതിയിരിക്കുന്നത്?(സൂചിപ്പിക്കൂ ഞാന്‍ മാപ്പുപറയാം.)

താങ്കളുടെ ആദ്യകമന്റിലെ അനാവശ്യം കണ്ടു പിടിക്കാന്‍ അതു മുഴുവന്‍ വായിച്ചുനോക്കേണ്ട കാര്യം പോലുമില്ല. ആദ്യത്തെ വരി മാത്രമെടുത്താല്‍ മതി. എന്നെ ഒരു 'കൂലിയെഴുത്തുകാര'നായി ചിത്രീകരിച്ച്‌ വ്യക്തിപരമായ അധിക്ഷേപമാണ്‌ അവിടെ നടത്തിയിരിക്കുന്നത്‌.

താങ്കളുടെ ക്ഷമാപണം എനിക്കാവശ്യമില്ല സുഹൃത്തേ. തെറ്റായിപ്പോയി എന്നു തോന്നിയാല്‍ സ്വയം തിരുത്തുകയോ എന്താണെന്നു വച്ചാല്‍ സ്വയം ആയിക്കൊള്ളുക. ഇത്തരം അധിക്ഷേപങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ എനിക്കു കിട്ടുന്ന കൂലി. എനിക്കതില്‍ പരാതിയില്ല. കേട്ടു മടുത്തു കഴിയുമ്പോള്‍ ചിലതു തിരിച്ചടിച്ചാല്‍ അത്‌ അടുത്ത ആരോപണത്തിന്‌ ഉപയോഗിക്കുമെന്നുമറിയാം. സാരമില്ല - തുടര്‍ന്നു കൊള്ളുക. 'വര്‍ഗ്ഗീയവാദി'യെന്ന ലേബല്‍ വീഴുമെന്ന ഭയം മൂലം, സത്യമാണെന്നു മനസ്സാക്ഷി ആയിരം വട്ടം പറയുന്ന കാര്യങ്ങള്‍ പോലും പുറത്തു പറയാന്‍ മടിച്ചു കഴിയുന്ന പാവങ്ങളോടെനിക്കു സഹതാപമാണുള്ളത്‌. അങ്ങനെ കഴിയുന്നതിലും ഭേദം, സധൈര്യം മുന്നോട്ടു വന്ന്‌ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, താങ്കളേപ്പോലുള്ളവരുടെ പരിഹാസങ്ങള്‍ക്ക്‌ അമിത പ്രാധാന്യം കൊടുക്കാതെ നേരിടുകയും അനാവശ്യമായവ അവഗണിക്കുകയും ചെയ്യുക എന്നതു തന്നെയാണ്‌.

ആദ്യകമന്റെന്നല്ല, താങ്കളുടെ എല്ലാ കമന്റിലുമുണ്ട്‌ എനിക്കുള്ള കൂലി.
ദാ ഉദാഹരണങ്ങള്‍

.... വര്ഗ്ഗീയ തിമിരം ബാധിച്ച ഒരു പരിവാറുകാരന്‍

.... നിങ്ങള്‍ ചില കൊഞ്ഞനം കുത്തലിലൂടെ സ്വന്തം നിലവാ‍രം വെളിപ്പെടുത്തികൊണ്ടിരുന്നു

.... വളിപ്പായിരുന്നു മറുപടി.

.... ഹേ മനുഷ്യാ‍! എത്ര കൂലികിട്ടിയാ‍ലും ഇങ്ങനെ ആത്മ വഞ്ചന നടത്തരുത്.

.... മത വിവേചനം/ മത സൌഹാര്ദ്ദം എന്നൊക്കെപ്പറയുന്നതു ഓക്കാനത്തോടെയേ വായിക്കാനാവൂ

.... സച്ചാര്‍ റിപ്പോര്‍ട്ട്‌ ഒക്കെ 'എടുത്തു പെരുമാറി'യ ആളല്ലേ?

.... താങ്കളുടെ പരിചയക്കാര്‍ പോലും നമ്പൂതിരിമുസ്ലീങ്ങളോ?

.... താങ്കള്‍ ഗാന്ധിജിയുടെ സമകാലികനാണെന്നു

.... മാലോകരെ സംവരണം എന്നാല്‍ ഒരു മതത്തില്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പ്രത്യേക പുരസ്കാരമാണെന്നു ശ്രീ കാണാപ്പുറം പ്രഖ്യാപിക്കുന്നു. ഡും. ഡും

.... താങ്കള്‍ പത്രം വായിക്കുന്ന വ്യക്തിയാണെന്നും വാളയാറിനപ്പുറം കണ്ടിട്ടുണ്ടെന്നും ആരും ഇനി ആരോപിക്കില്ല

.... ബ്ലോഗിലെ ഒന്നാമത്തെ പോസ്റ്റ് തന്നെ താങ്കളുടെ അവതാരോദ്ദേശം വ്യക്തമാക്കിയിരുന്നു.

.... വികാരം അണപൊട്ടി താങ്കള് എഴുതിയതെല്ലാം

.... കാടേലും പടപ്പേലും തല്ലി എന്തെല്ലാമോ എഴുതുന്നു

.... ഗൂഗിള്‍ ഉപയോഗിക്കാനറിയാമെങ്കില്‍..


എല്ലാ അധിക്ഷേപങ്ങളും, താങ്കളുടെ ഭാഷയില്‍പ്പറഞ്ഞാല്‍, 'കിട്ടി ബോധിച്ചിരിക്കുന്നു'. സ്വാഭാവികമായും മറുപടി എഴുതുന്നതിന്റെ ശൈലിയേയും അതു സ്വാധീനിച്ചിട്ടുണ്ടാവണം. എന്തായാലും, ഇത്തരം അസഹിഷ്ണുതാപ്രകടനങ്ങള്‍, ആയിരക്കണക്കിനു നകുലന്മാരെ ഇനിയും ഉണര്‍ത്തിവിട്ടു കൊണ്ടേയിരിക്കുമെന്നു തീര്‍ച്ച.

'ഏറ്റവും വലിയ നടന്‍' എന്നു താങ്കള്‍ തന്നെ വിശേഷിപ്പിച്ച ഭരത്‌ഗോപി, ബി.ജെ.പി.യുടെ ചില ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്നുവെന്നറിഞ്ഞ നിമിഷം താങ്കള്‍ക്ക്‌ "ഏതോ ഒരു ഗോപി"യാകുന്നു! താങ്കളുടെ ബി.ജെ.പി. വിരോധം വെളിവാകാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? ഒരു വിഭാഗം ജനങ്ങളോട്‌, അതൊരു മതവിഭാഗമോ രാഷ്ട്രീയക്കാരോ ആകട്ടെ, കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവരോട്‌ സംസാരിക്കാന്‍ തയ്യാറാകുന്നവര്‍ പലതും നേരിടേണ്ടിവരുമെന്നുറപ്പ്‌. ഗുജറാത്തിനേക്കുറിച്ചോ ബി.ജെ.പി.യേക്കുറിച്ചോ ഒക്കെ ആരെങ്കിലും നല്ല വാക്കു പറഞ്ഞാല്‍, അതു ഞാനൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചാല്‍, ആ നിമിഷം താങ്കളുടെ അസഹിഷ്ണുത ഒരു കമന്റായി പുറത്തു ചാടുന്നതു കാണാറുണ്ട്‌. അടുത്ത പോസ്റ്റുകള്‍ സൃഷ്ടിക്കാമെന്നല്ലാതെ അതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്നറിയുക. താങ്കളുടെ നിരന്തര പിന്തുണയെ മാനിച്ചു കൊണ്ട്‌ അടുത്ത പോസ്റ്റ്‌ ഗുജറാത്തിനു തന്നെ നീക്കി വയ്ക്കാമെന്നുറപ്പിച്ചു കഴിഞ്ഞു. വിലയേറിയ സമയം പോകുന്നുവെന്ന പരാതിയുള്ളവരോട്‌ - 'കണ്ണടച്ച്‌ ചുമ്മാ പേജു മറിച്ചു വിടാത്തതെന്താണ്‌ - മറ്റുള്ളവരുടെ സമയവും നഷ്ടപ്പെടുത്താതിരിക്കാമല്ലോ' എന്ന മറുചോദ്യമാണുത്തരം.

പ്രാസാദം said...

"...ഇത്തരം അസഹിഷ്ണുതാപ്രകടനങ്ങള്‍, ആയിരക്കണക്കിനു നകുലന്മാരെ ഇനിയും ഉണര്‍ത്തിവിട്ടു കൊണ്ടേയിരിക്കുമെന്നു തീര്‍ച്ച." : നന്ദി, കാണാപ്പുറം!

മത്തായി said...

5 മിനിറ്റ് കൊണ്ട് മറുപടി തരാം എന്നു പറഞ്ഞിട്ട് പത്തീസമായപ്പോള്‍ ഒരു ഭയങ്കര മറുപടി പ്രതീക്ഷിച്ചു. നിരാശാജനകം. സംവരണം എന്തിനാണെന്നുപോലുമറിയാത്ത താങ്കളോടു ചര്‍ച്ചക്കു വന്നതെന്റെ തെറ്റ്. ആവശ്യത്തിലേറെ പരിഹാസം/വളിപ്പ് ഒക്കെയുള്ള ഒരു പോസ്റ്റില്‍ മുഖ്യവിഷയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിലചോദ്യങ്ങളാണു ഞാന്‍ ഉന്നയിച്ചത്. അതിലെ കൂലിയെപ്പറ്റിയുള്ള ഒറ്റവരിയെപറ്റി മാ‍ത്രം താങ്കള്‍ വീണ്ടും വീണ്ടും പ്രതികരിച്ചു, (പരിവാരത്തിനു വേണ്ടി കൂലിയെഴുത്തു നടത്തുന്നത് ഇത്ര മോശം പണിയാണോ?) ചോദ്യങ്ങളെ നിസ്സാരമായിത്തള്ളി. മകനല്ല - മകള്‍ക്ക്‌. ശ്രദ്ധിച്ചു വായിക്കൂ. സമയം അനുവദിക്കുന്നെങ്കില്‍. എന്നൊക്കെ പറഞ്ഞ് എന്റെ ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി.
ഭാ‍ജപായുടെ ഇസ്ളാം സ്നേഹം, സംവരണ വിരുദ്ധര്‍ എന്നൊന്നില്ല എന്നൊക്കെ തട്ടിയപ്പോള്‍ പ്രതികരിച്ചത് അടുത്ത തെറ്റ്.

താങ്കളുടെ ബ്ലോഗ് വായിക്കാത്ത ഒരു ദിവസവും ഇപ്പൊ എനിക്കില്ല. അതുകൊണ് രാവിലെ കട്ടന്‍ കാപ്പി ബീഡി ഇവയൊന്നുമില്ലാതെ സുഖമായിപ്പോകുന്നു. എന്റെ ശല്യം സഹിക്കവയ്യതെ താങ്കള്‍ ഭാ‍ജപാ/ഗുജറാത്ത് വിഷയങ്ങള്‍ കൈകര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നു എന്നറിഞ്ഞതില്‍ ദുഖമുണ്ട്. എന്നെപ്പേടിച്ചു മറ്റുവിഷയങ്ങളൊന്നും കൈകാര്യം ചെയ്തേക്കല്ലേ! ഗുജറാത്തില്ലാതെ നമുക്കെന്തു ബ്ലോഗിംഗ്? ലേഖകനോടു സംവദിക്കാനാണു മുഖ്യമായും ഞാന്‍ കമന്റുന്നത് പിന്നെ പ്രൊപഗാന്റ ബ്ലോഗുകളിളെ അസത്യങ്ങള്‍ കാണുമ്പോഴും. എന്റെ എളിയനിലയിലുള്ള പ്രതിഷേധം അത്രമാത്രം. താങ്കളുടെ ചുരുക്കം പോസ്റ്റുകളിലെ ഞാന്‍ കമന്റിട്ടിട്ടുള്ളൂ. (അതുഞാന്‍ തെളിയിക്കേണ്ട കാര്യമില്ലല്ലോ.) അപ്പോളെക്കും ഇത്രയും സഹിഷ്ണത കാണിക്കണോ? ഇനിയും ചിലപ്പോള്‍ വായിക്കുകയും ചെയ്യും, കാരണം മതഭ്രാന്തും മതവൈരവുമെല്ലാം ശ്രദ്ധിക്കപ്പെടേണ്ട സംഗതികളാണ്. താങ്കള്‍ എന്നില്‍ ആരോപിച്ച വര്‍ഗ്ഗീയത ഒക്കെ എന്നെ കരയിപ്പിക്കുന്നു. കള്ളന്‍ കള്ളന്‍ എന്ന് കൂവിക്കൊണ്ടോടുന്ന പോക്കറ്റടിക്കാരനെ ഓര്‍മവരുന്നു.

ഭരത് ഗോപി മാത്രമല്ല, പദ്മരാജന്‍/ഭരതന്‍/ശങ്കരാടി/ഒടുവില്‍.. അങ്ങനെ ചലച്ചിത്രരംഗത്തെ കുറെ കലാകാരന്മാരുടെ വേര്‍പാ‍ടില്‍ വല്ലാതെ ദുഖിക്കുന്ന ഒരാളാണു ഞാന്‍. ഇവരുടെ ഒന്നും പാര്‍ടി/ജാതി ഞാ‍ന്‍ തിരക്കിയിട്ടില്ല. അതൊക്കെ നോക്കി ദുഖിക്കുന്ന മാനസിക രോഗികളെ ഓര്‍ത്ത് ഞാനും ദുഖിക്കുന്നു. പിന്നെ താങ്കള്‍ പറഞ്ഞ ആ നിമിഷമാണ് ഗോപിയുടെ ഭാ‍ജപാ ബന്ധം പുറം ലോകമറിഞ്ഞത്. ഈ സ്കൂപിനു മുമ്പില്‍ സാക്ഷാല്‍ കരഞ്ചിയ പോലും നമിച്ചുകാണും.

Unknown said...

>>[മത്തായി]5 മിനിറ്റ് കൊണ്ട് മറുപടി തരാം എന്നു പറഞ്ഞിട്ട് പത്തീസമായപ്പോള്‍ .... <<

‘ചക്ക്‌‘ എന്നു പറഞ്ഞാല്‍ ‘കൊക്ക്‌‘ എന്നേ മനസ്സിലാക്കൂ എന്നു വാശിയാണെങ്കില്‍, ഞാന്‍ നിസ്സഹായനാണ്!

“നേരിട്ടു സംസാരിക്കുകയാണെങ്കില്‍ 5 മിനുട്ടു കൊണ്ടു തീരാവുന്നതേയുള്ളൂ. പക്ഷേ എഴുത്തിലൂടെയാവുമ്പോള്‍ പരിമിതികളുണ്ട്‌. ചോദ്യവും മറുചോദ്യവുമൊക്കെയായി സമയം പോകും” എന്നാണ് ഞാന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്നു മറ്റുള്ളവര്‍ക്കു മനസ്സിലാകുന്നില്ല എന്നറിയുമ്പോള്‍ വലിയ നിരാശതോന്നുന്നു.

താങ്കളീപ്പറഞ്ഞകാര്യം തന്നെ, നേരിട്ടുള്ള സംഭാഷണത്തിലാണെങ്കില്‍, കേള്‍ക്കുന്നയുടന്‍ തന്നെ എനിക്കു തിരുത്താമായിരുന്നു. പിന്നെ അതുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണകള്‍ ഒഴിവാകും. എഴുത്തിലൂടെയാകുമ്പോള്‍ അതിനുള്ള അവസരമില്ല. താമസം മാത്രമല്ല - എല്ലാം പറയാന്‍ സ്ഥലപരിമിതി അനുവദിക്കില്ല - തുടങ്ങിയ പ്രശ്നങ്ങളൊക്കെയുണ്ട്‌. മറുപടിയായി എഴുതുന്നതു വ്യക്തമായി മനസ്സിലായില്ലെങ്കില്‍ വീണ്ടും സംശയങ്ങളുണ്ടായി അത്‌ അടുത്ത ചോദ്യങ്ങള്‍ സൃഷ്ടിക്കും - വീണ്ടും താമസം - ഇതൊക്കെയാണു ഞാന്‍ ഉദ്ദേശിച്ചത്‌.

അല്ലാതെ, “ദാ - ഒരു അഞ്ചു മിനുട്ട്‌ - ഇപ്പോള്‍ത്തന്നെ മറുപടി തരാം“ - എന്നല്ല പറഞ്ഞത്‌. ഇതും മനസ്സിലായോ ആവോ!

>>[മത്തായി]ഒരു ഭയങ്കര മറുപടി പ്രതീക്ഷിച്ചു. നിരാശാജനകം. <<

“ഞാനെന്നല്ല - ആരു പറഞ്ഞാലും - താങ്കള്‍ പ്രതീക്ഷിക്കുന്ന മട്ടിലൊരു മറുപടിയാവില്ല” എന്ന മട്ടില്‍ ഒരു സൂചനയോടെ തുടങ്ങിയത്‌ ദാ ഇതുകൊണ്ടു തന്നെയാണ്.

>>[മത്തായി]സംവരണം എന്തിനാണെന്നുപോലുമറിയാത്ത താങ്കളോടു ചര്‍ച്ചക്കു വന്നതെന്റെ തെറ്റ്. <<

തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷം. തിരുത്തണോ വേണ്ടയോ എന്നത്‌ താങ്കളുടെ ഇഷ്ടം.
ആ “വരവ്‌“ ഒരു ചര്‍ച്ചയ്ക്കുവേണ്ടിയായിരുന്നു എന്നു ഞാനും തിരിച്ചറിയുന്നു.

എന്റെ ഏതുവരിയില്‍ നിന്നാണ് ഇങ്ങനെയൊരു തോന്നലുണ്ടായത്‌ എന്നറിയാതെ മറുപടി പറയാനാവില്ല. പുതിയ പോസ്റ്റു വായിച്ചിട്ടാണോ എന്തോ!‘എന്തിനാണെന്നുപോലും’ എന്നതിലെ ‘പോലും’ സൂചിപ്പിക്കുന്നത്‌, കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്നൊരു കാര്യമാണത്‌ എന്ന ഭാവമാണ്. ഈയൊരു ഭാവം പാടില്ല എന്നു തന്നെയേ ഞാനും പറഞ്ഞിട്ടുള്ളൂ. 'By default' എല്ലാവര്‍ക്കും എല്ലാം അറിയാം എന്നു വിചാരിക്കാതെ, ആപേക്ഷികമായി കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നതൊഴിവാക്കാന്‍, എല്ലാക്കാര്യങ്ങളും വ്യക്തമായി നിര്‍വചിച്ച്‌ എഴുതിവയ്ക്കണം - ഇല്ലെങ്കില്‍ അത്‌ തര്‍ക്കങ്ങള്‍ക്കു വഴിവയ്ക്കും - എന്നുള്ള ഒരു അഭിപ്രായം പുതിയ പോസ്റ്റില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. അതുകൊണ്ടാ‍ണോ എന്തോ?

>>[മത്തായി]ആവശ്യത്തിലേറെ പരിഹാസം/വളിപ്പ് ഒക്കെയുള്ള ഒരു പോസ്റ്റില്‍ ...<<

‘ആവശ്യത്തിലേറെ’ എന്നു പറയുന്നതില്‍ നിന്ന്‌... ‘കുറച്ചൊക്കെ പരിഹാസം അനുവദിക്കപ്പെടാം‘ എന്നൊരു മനോഭാവം വ്യക്തമാകുന്നു. ആശ്വാസം. എന്തെങ്കിലും പറയുമ്പോള്‍ അത്‌ വളിപ്പാ(?)ണോ അല്ലയോ എന്നത് തികച്ചും ആപേക്ഷികമാണ്. വായനക്കാരനാണതു തീരുമാനിക്കുന്നത്‌.

>>[മത്തായി]... മുഖ്യവിഷയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിലചോദ്യങ്ങളാണു ഞാന്‍ ഉന്നയിച്ചത്. <<

അപ്പോള്‍, ‘മുഖ്യവിഷയം’ എന്നൊന്നുണ്ട്‌! അതും നന്നായി.

>>[മത്തായി]അതിലെ കൂലിയെപ്പറ്റിയുള്ള ഒറ്റവരിയെപറ്റി മാ‍ത്രം താങ്കള്‍ വീണ്ടും വീണ്ടും പ്രതികരിച്ചു<<

താങ്കളുടെ മിക്കവാറും എല്ലാ കമന്റിലും കൂലിയെഴുത്തിനേക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളപ്പോള്‍, എന്നെങ്കിലുമൊരിക്കള്‍ തിരിച്ചൊരു പ്രതികരണമുണ്ടാവാതിരിക്കില്ല എന്നോര്‍ക്കാമായിരുന്നു. അത്‌ ഇവിടെയായി. അത്രേയുള്ളൂ.

>>[മത്തായി](പരിവാരത്തിനു വേണ്ടി കൂലിയെഴുത്തു നടത്തുന്നത് ഇത്ര മോശം പണിയാണോ?)<<

ദാ കണ്ടില്ലേ - ഇനിയും നിര്‍ത്താന്‍ ഭാവമില്ല എന്നു ചുരുക്കം!
ഇനിയും ഇതിനു താങ്കള്‍ പറഞ്ഞതുപോലെ “വീണ്ടും വീണ്ടും” മറുപടി പറയാന്‍ മെനക്കെടുന്നില്ല.

>>[മത്തായി] ചോദ്യങ്ങളെ നിസ്സാരമായിത്തള്ളി. “മകനല്ല - മകള്‍ക്ക്‌. ശ്രദ്ധിച്ചു വായിക്കൂ. സമയം അനുവദിക്കുന്നെങ്കില്‍.“ എന്നൊക്കെ പറഞ്ഞ് എന്റെ ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി. <<

ഇതില്‍ രണ്ടാമത്തെ ഭാഗം താങ്കള്‍ക്കു ലഭിച്ചത്‌ എവിടെ നിന്നാണ്? ചോദ്യങ്ങളെ നിസ്സാരമായി തള്ളാതെ മറുപടി പറഞ്ഞതില്‍ നിന്നുമല്ലേ?

താങ്കളുടെ ആക്ഷേപങ്ങള്‍ മുഴുവന്‍ അവഗണിച്ച്‌ - അവയിലെ ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ - കൃത്യമായി - ഉടന്‍ തന്നെ- ചുരുക്കി - താങ്കള്‍ പ്രതീക്ഷിക്കുന്നതുപോലെ - മറുപടി തരണമായിരുന്നു എന്നാണെങ്കില്‍, എപ്പോഴും അതിന് കഴിഞ്ഞെന്നു വരില്ല എന്നാണുത്തരം.

>>[മത്തായി]ഭാ‍ജപായുടെ ഇസ്ളാം സ്നേഹം .....എന്നൊക്കെ തട്ടിയപ്പോള്‍ ...<<

‘ഭാജപയുടെ ഇസ്ലാം സ്നേഹ‘ത്തേപ്പറ്റിയൊന്നും ഇവിടെയാരും ഒന്നും പറഞ്ഞിട്ടില്ല. എന്തു തരം കണ്‍സപ്റ്റുകളെയാണോ പാര്‍ട്ടി എതിര്‍ക്കുന്നത്‌ അതു തന്നെയാണിവിടെ വീണ്ടും വീണ്ടും ആരോപിക്കപ്പെടുന്നത്‌. എന്തൊരു വൈരുദ്ധ്യമാണിതു ദൈവമേ! ഇത്തരം "സ്നേഹ"ങ്ങള്‍ അപകടകരമാണ് - അതു പാടില്ല - എന്നു പറയുമ്പോള്‍ നിങ്ങളതിനെപ്പിടിച്ച്‌ ‘വിദ്വേഷ‘മാക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയതു മുതലാണ് ഞാന്‍ പാര്‍ട്ടിയേക്കുറിച്ച്‌ കൂടുതലറിയാന്‍ ശ്രമമാരംഭിച്ചത്‌ എന്ന്‌ മുമ്പെവിടെയോ എഴുതിയിരുന്നു.

പാര്‍ട്ടി എന്തു പറഞ്ഞാലും അതിനെ ഭയപ്പാടോടെയേ താന്‍‍ കാണൂ എന്ന മട്ടില്‍ - വ്യക്തമായ സമുദായസൂചനകളോടെ - ഒരുവന്‍ പറയുമ്പോള്‍ അതിനു മറുപടി പറയേണ്ടത്‌ എന്റെ ബാദ്ധ്യതയാണ്. പേടിയില്ലാത്തവരും ഉണ്ട്‌ എന്നതു ചൂണ്ടിക്കാട്ടണമെന്നെനിക്കു തോന്നി - ഞാനതു ചെയ്തു. അതിലെന്തെങ്കിലും അസത്യമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാവുന്നതാണ്.

>>[മത്തായി]... സംവരണ വിരുദ്ധര്‍ എന്നൊന്നില്ല എന്നൊക്കെ തട്ടിയപ്പോള്‍ ....<<

സംവരണസംബന്ധിയായ ഏതെങ്കിലും പ്രശ്നത്തില്‍ ഇടപെട്ട്‌ വിയോജിപ്പു പ്രകടിപ്പിക്കുന്ന സകലരേയും “സംവരണവിരുദ്ധര്‍” എന്നു പൊതുവായി മുദ്രകുത്താനാവില്ല എന്നതായിരുന്നു ഞാന്‍ പറഞ്ഞ സകലവാചകങ്ങളുടെയും കാതല്‍. അതിനിയും വിശദികരിക്കേണ്ടതില്ല എന്നു തന്നെ കരുതുന്നു.

>>[മത്തായി] ലേഖകനോടു സംവദിക്കാനാണു മുഖ്യമായും ഞാന്‍ കമന്റുന്നത്<<

:)

>>[മത്തായി] പിന്നെ പ്രൊപഗാന്റ ബ്ലോഗുകളിളെ അസത്യങ്ങള്‍ കാണുമ്പോഴും. എന്റെ എളിയനിലയിലുള്ള പ്രതിഷേധം അത്രമാത്രം. <<

കുറച്ചുകൂടി “അപ്രാപ്യ”രായ കക്ഷികളായ മാദ്ധ്യമഭീമന്മാര്‍ അസത്യം പ്രചരിപ്പിക്കുമ്പോളാണ് ഞാന്‍ പ്രതിഷേധിക്കുന്നത്‌. ബ്ലോഗു തുടങ്ങിയതു തന്നെ അത്തരം ചിന്തകളില്‍ നിന്നാണ്.

പിന്നെ, എന്റെ ബ്ലോഗില്‍ അസത്യങ്ങളാണെന്നു താങ്കള്‍ക്കനുഭവപ്പെടുന്നതെന്തെങ്കിലും (തുടര്‍ന്നും?) പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നപേക്ഷ. എന്റെ തെറ്റാണെങ്കില്‍ അതു തിരുത്താനും - മറിച്ച്‌ താങ്കളുടെ തെറ്റിദ്ധാരണമാത്രമാണെങ്കില്‍ അതു തിരുത്താനും ഞാനൊരുക്കമായിരിക്കും എന്നും.

>>[മത്തായി]താങ്കളുടെ ചുരുക്കം പോസ്റ്റുകളിലെ ഞാന്‍ കമന്റിട്ടിട്ടുള്ളൂ....ഇനിയും ചിലപ്പോള്‍ വായിക്കുകയും ചെയ്യും, കാരണം മതഭ്രാന്തും മതവൈരവുമെല്ലാം ശ്രദ്ധിക്കപ്പെടേണ്ട സംഗതികളാണ്. <<

അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നവരെ മതഭ്രാന്തരെന്നു വിളിച്ച്‌ ഒതുക്കാമായിരുന്ന കാലം പോയി എന്നു തെളിയിക്കുക എന്നതും എന്റെ ലക്‌ഷ്യങ്ങളിലൊന്നാണ്. ബി.ജെ.പി.യോ അനുഭാവികളോ എന്തുനിലപാടെടുത്താലും അതിനെ മതവൈരമായും മറ്റും ചിത്രീകരിക്കുന്നതു തെറ്റാണ്. ദുരുദ്ദേശപരമാണ്. ഇതില്‍ എനിക്കു തോന്നിയ പ്രതിഷേധം, പാര്‍ട്ടിയോടടുക്കുന്നതിനു മറ്റൊരു കാരണമായിരുന്നിട്ടുണ്ട്‌.

>>[മത്തായി]താങ്കള്‍ എന്നില്‍ ആരോപിച്ച വര്‍ഗ്ഗീയത ഒക്കെ എന്നെ കരയിപ്പിക്കുന്നു. കള്ളന്‍ കള്ളന്‍ എന്ന് കൂവിക്കൊണ്ടോടുന്ന പോക്കറ്റടിക്കാരനെ ഓര്‍മവരുന്നു. <<

ഇവിടെ, മതേതരത്വമെന്നൊക്കെ പറഞ്ഞുനടക്കുകയും ബി.ജെ.പി.ക്കെതിരെ കയര്‍ക്കുകയുമൊക്കെ ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെയും പക്ഷനിലപാടുകള്‍ തീരുമാനിക്കപ്പെടുന്നത്‌ അവരുടെയുള്ളിലെ വര്‍ഗ്ഗീയതയ്ക്കനുസരിച്ചാണ്. ഈയൊരു വൈരുദ്ധ്യം - കാപട്യം - ഒക്കെ രാജ്യത്തിനു ഭീഷണിയായി വളരുമ്പോളാണ് കൂസിസ്റ്റു നിലപാടുകളായി പരിണമിക്കുന്നത്‌. താങ്കളുടെ മനസ്സില്‍ - ഒരുപക്ഷേ താങ്കളറിയാതെ - ശക്തമായ വര്‍ഗ്ഗീയ ചിന്തകളുണ്ട്‌. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കൂടുതല്‍ വേണ്ടിവരുന്ന ഇത്തരം ചര്‍ച്ചകള്‍ ആരോഗ്യകരമാണെന്നെനിക്കഭിപ്രായമില്ല.

>>[മത്തായി]
ഭരത് ഗോപി മാത്രമല്ല, പദ്മരാജന്‍/ഭരതന്‍/ശങ്കരാടി/ഒടുവില്‍.. അങ്ങനെ ചലച്ചിത്രരംഗത്തെ കുറെ കലാകാരന്മാരുടെ വേര്‍പാ‍ടില്‍ വല്ലാതെ ദുഖിക്കുന്ന ഒരാളാണു ഞാന്‍. ഇവരുടെ ഒന്നും പാര്‍ടി/ജാതി ഞാ‍ന്‍ തിരക്കിയിട്ടില്ല. അതൊക്കെ നോക്കി ദുഖിക്കുന്ന മാനസിക രോഗികളെ ഓര്‍ത്ത് ഞാനും ദുഖിക്കുന്നു.
<<

ഇതിനൊക്കെ മറുപടിപറയണമെങ്കില്‍, ആദ്യം മുതലേ എല്ലാം വിശദീകരിക്കണം. അതിനൊക്കെ നിന്നാല്‍ എനിക്കു തന്നെ പിന്നീടു കഷ്ടം തോന്നിയേക്കാം. അവഗണിക്കുകയാണിത്‌.

>>[മത്തായി] പിന്നെ താങ്കള്‍ പറഞ്ഞ ആ നിമിഷമാണ് ഗോപിയുടെ ഭാ‍ജപാ ബന്ധം പുറം ലോകമറിഞ്ഞത്. <<

സമ്മതിച്ചതില്‍ സന്തോഷം. “മാദ്ധ്യമങ്ങളെ മാത്രം ആശ്രയിച്ചാല്‍ ഇങ്ങനെയിരിക്കും“ എന്നു ഞാന്‍ പറഞ്ഞാല്‍, പരിഹാസമായിട്ടെടുക്കാതിരിക്കുക.

അദ്ദേഹത്തിന് കേവലം ‘ബന്ധം’ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്‌. ശാരീരികവൈഷമ്യങ്ങള്‍ക്കിടയിലും തികച്ചും സജീവമായിരുന്നു അദ്ദേഹം. ഭാജപയേപ്പറ്റി “പുറം ലോക“ത്തിന് മിക്കവാറും യാതൊന്നുമറിയില്ല എന്നും - അറിയാവുന്നതു പലതും തെറ്റാണ് എന്നും - തിരിച്ചറിവുള്ള എനിക്ക്‌ ഇടയ്ക്ക്‌ പലയവസരങ്ങളിലും പലതും തുറന്നുപറയാന്‍ പ്രേരണതോന്നി എന്നു വരും. അങ്ങനെ പലതുമാണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌. നിങ്ങളിങ്ങനെ കൂലിക്കാരന്‍ എന്നു നിരന്തരം ആക്ഷേപിക്കുന്നതില്‍ കഴമ്പില്ല എന്നു ചുരുക്കം.

>>[മത്തായി]ഈ സ്കൂപിനു മുമ്പില്‍ സാക്ഷാല്‍ കരഞ്ചിയ പോലും നമിച്ചുകാണും.<<

അജ്ഞതയുടെ ആഴം അത്രയ്ക്കുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ തന്നെയല്ലേ ഇത്‌? ഇത്തരം അത്ഭുതങ്ങള്‍ ഒഴിവാക്കണമെങ്കില്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ച്‌ അവരുടെ എതിരാളികള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാതെ, അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നതും ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തൂ. അവരെ ‘അനുകൂലിക്കുന്നവര്‍’ എന്ന്‌ അവകാശപ്പെടുന്നവര്‍ പലരും അവരേക്കുറിച്ചു കാര്യമായ അടുത്തറിവില്ലാത്തവരാണ് എന്നു കൂടി മനസ്സിലാക്കി വച്ചതിനുശേഷം.

qw_er_ty

ഭൂലോകം said...

പ്രീയ നകുലേട്ടാ,
വളരെ വ്യക്തതയുള്ളതും, ചിന്തിപ്പിക്കുന്നതുമായ താങ്ങളുടെ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും നന്ദി.

വലരെക്കാലമായി മനസ്സില്‍കിടന്നിരുന്ന ചിന്തകള്‍ക്ക്‌ കൃത്യത ന്‍ല്‍കുന്ന അനേകം കാര്യങ്ങള്‍ താങ്ങളുടെ ബ്ലോഗ്ഗുകളില്‍ നിന്നും ലഭിച്ചു.

മത്തായീ, താങ്ങളുടെ കമന്റുകള്‍ തുടരണം എന്നഭ്യര്‍ധിക്കുന്നു. താങ്ങളെപ്പൊലുള്ള 'മതേതരവാദി(?)കളുടെ' ചോദ്യങ്ങള്‍ക്ക്‌ എങ്ങനെ മറുപടി നള്‍കണം എന്നതിന്റെ നല്ലൊരു സൂചകമാണ്‌ ഈ പോസ്റ്റിലെ കമന്റുകള്‍.

മത്തായി said...

മറുപടിയും മറുമറുപടിയും ഒക്കെ അവസാനിപ്പിക്കും മുമ്പ് ചിലതു കൂടി. സംവരണം അങ്ങനെ തന്നെ നില്‍ക്കുന്നെങ്കിലും എന്റെ തറ കമന്റ്റുകള്‍ വായിച്ചതിനു നന്ദി. അധിക്ഷേപങ്ങള്‍ എന്നു പറഞ്ഞു താങ്കള്‍ cut&paste ചെയ്തതെല്ലാം താങ്കളുടെ വിവിധ പോസ്റ്റുകളിലെ പ്രയോഗങ്ങളേക്കാള്‍ ലഘുവാണ്. താങ്കള്‍ കൂടുതല്‍ പ്രതികരിച്ച ആ പരാമര്‍ശം ഒരു അധിക്ഷേപമാണ്. ഒരു group-ന്റെ ജിഹ്വയായി വര്‍ത്തിക്കുകയും, പക്ഷെ അതിനെ ദൂരെ നിന്നു നോക്കുന്ന ഒരു വഴിപോക്കന്‍ എന്നു നടിക്കുകയും ചെയ്യുന്ന നിങ്ങളുടെ കാപട്യത്തെ (അതോ ജാള്യതയോ?) ചൊടിപ്പിക്കുവാ‍ന്‍ മനപൂര്‍വ്വം ചെയ്തതാണത്.

താങ്കളുടെ പോസ്റ്റുകള്‍ വായിക്കുന്നതു കൊണ്ട് എനിക്കൊരു മാനസിക സമ്മര്‍ദ്ദവുമില്ല, സത്യം. മസ്തിഷ്കം ഒരു പ്രത്യയശാസ്ത്രത്തിനും പണയം വെചിട്ടില്ല. പ്രമാണപുസ്തകങ്ങളെ ആശ്രയിക്കുന്നവന്‍ വിഡ്ഡി എന്നു വിശ്വസിക്കുന്നു. ലോകത്തിന്റെ പോക്കെങ്ങോട്ട് എന്നറിയാന്‍ ക്ഴിയുന്നിടത്തോളം വായിക്കാന്‍ ശ്രമിക്കുന്നു. സംഘപരിവാര്‍, അതിന്റെ പ്രസിദ്ധീകരണങ്ങള്‍/പ്രവര്‍ത്തകര്‍/പ്രവര്‍ത്തനം തുടങ്ങിയവയുമായി സാദാ മത്തായിമാരേക്കാള്‍ എനിക്കു പരിചയം ഉണ്ട് എന്നു അറിയിച്ചുകൊള്ളട്ടെ. സമയം കിട്ടുമ്പോള്‍ സ്വന്തം പ്രൊഫൈല്‍ ഒന്നു വായിച്ചു നോക്കുക, ഉള്ളില്‍ക്കിടന്നെന്തോ തപിച്ചു ഒരുമൂന്നാം കണ്ണായി പുറത്തേക്കു പ്രവഹിക്കുന്നു എന്നുകാണുന്നു. അങ്ങനത്ത ഒരു പ്രശനവും എനിക്കില്ല, മാനസീക സമ്മര്‍ദ്ദം ആര്‍ക്കാണെന്നു ഇനിയും പറയേണ്ടതില്ലല്ലോ? പൈത്സ് മുതല്‍ അള്‍സര്‍ വരെ വരാനുള്ള സാധ്യത കാണുന്നു. ഈ വികാരത്തള്ളലാണ് താങ്കളുടെ എല്ലാപോസ്റ്റിലും, അതിനുള്ള പ്രതികരണത്തെ ഒരു വ്യക്തിവിരോധമായിക്കാണേണ്ട. പരസ്പരം അറിയാത്ത നമുക്കെന്തു വ്യക്തിവിരോധം.

മൈക്കു കെട്ടി മാര്‍ക്സിസ്റ്റ്കാരന്‍ പറഞ്ഞേക്കാവുന്ന ഒരു പ്രസ്താവന നിങ്ങള്‍ ആവശ്യത്തിലധികം നിറംചേര്‍ത്തെഴുതി, അതുവായിക്കുന്ന വികാരജീവികള്‍ക്കതു ശരിയെന്നും തോന്നാം, രസകരമായ കാര്യം തീര്‍ത്തും സമാനമായ പ്രസ്താവന നിങ്ങളും നടത്തി എന്നതാണ്! തമ്മിലുള്ള വെത്യാസം എന്തെന്നു നിങ്ങള്‍ പറഞ്ഞതുമില്ല. വികാരത്തിന്റെ/പ്രത്യയശാസ്ത്രത്തിന്റെ വിഴുപ്പ് ഉപേക്ഷിച്ചിട്ട് പ്രശ്നങ്ങളെ കുറെക്കൂടി നേരോടെ കാണാന്‍ ശ്രമിക്കുക.

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അച്ചടി മഷിപുരണ്ട താങ്കള്‍ എന്റെ ചില വാചകങ്ങളെ കടകവിരുദ്ധമായാണ് മനസിലാക്കിയത് എന്നതു നിരാശയുണ്ടാക്കുന്നു. സംവരണവിരുദ്ധര്‍ എന്നൊന്നില്ല എന്നു പറഞ്ഞപ്പോള്‍ എനിക്കു ചിരിയാണു വന്നത്. മണ്ഡല്‍ തൊട്ട് youth4equality വരെ വ്യക്തമായിക്കണ്ട എന്നെക്കാള്‍ പത്തു വയസെങ്കിലും മൂപ്പു താങ്കള്‍ക്കുണ്ടാകും എന്നു ഞാന്‍ കരുതിയിരുന്നു. പക്ഷെ ഈവിഷയത്തില്‍ കൂടുതല്‍ ആധികാരികതയുള്ള താങ്കള്‍ അജ്ഞത നടിച്ചു. അതിനെ കളിയാക്കാന്‍ തന്നെയാണു അന്നു കൈക്കുഞ്ഞായിരുന്നോ എന്നു ചോദിച്ചത്, താങ്കള്‍ എന്നെക്കാള്‍ മുതിര്‍ന്നയാള്‍ എന്ന ഉത്തമ ബോധ്യത്തില്‍ മാത്രം. ആ മുന്‍വിധിയെ(!!) താങ്കള്‍ എന്തിനു ഭയക്കണം എന്നൊന്നും എനിക്കു മനസിലാകുന്നില്ല.

പിന്നെ ഭരത് ഗോപി - ഭാ‍ജപാ ബന്ധം. അദ്ദേഹം സംഘടനയില്‍ച്ചേര്‍ന്നതൊന്നും ഓര്‍മയില്ലെങ്കിലും താങ്കള്‍പ്പറയുന്ന ഭാജപാ വിരുദ്ധ മാധ്യമങ്ങളിലൂടെത്തന്നെ ഈവിവരം പത്രം വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. അദ്ദേഹം കുങ്കുമവര്‍ണകുപ്പായമൊക്കെ ഇട്ടു പ്രകടനപത്രികപുരത്തിറക്കുന്ന പടമൊക്കെ ഇപ്പോളും കണ്ണിലുണ്ട്. പകല്‍പ്പോലെ വെളിവായ ആ‍ സത്യത്തെ താങ്കള്‍ക്കറിയാമോ എന്ന ചോദ്യവുമായി ഒരു പരമരഹസ്യം പോലെ അവതരിപ്പിച്ചതുകൊണ്ടാണ് ആ മറുപടി പറഞ്ഞത്. അതിലെങ്ങനെ എന്റെ അജ്ഞതകാണാം എന്നും മനസിലാവുന്നില്ല!!! (സ്കൂപ്, ബ്ലിറ്റ്സ്, കറഞ്ചിയ ഇവതമ്മിലുള്ള ബന്ധം താങ്കള്‍ക്ക് അറിയാം എന്നു കരുതട്ടെ.)
ഭരത് ഗോപിയുടെ ഒരു സമീപകാല ഇന്റര്‍വ്യൂ കണ്ടിരുന്നു, നടന്‍/ സംവിധായകന്‍/നിര്‍മ്മാതാവ് എന്നീ നിലകളില്‍ അറിയപ്പെടാനാണദ്ദേഹം താല്പര്യം പ്രക്ടിപ്പിച്ചു കണ്ടത്. താങ്കളുടെ അഭിപ്രായത്തില്‍ ആ താല്പര്യത്തെ മാനിക്കുന്നവരെല്ലാം ഭാജപാ വിരുദ്ധരാവുമല്ലോ. നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രഭാവം തന്നെയാണ് ഭാജപാ നേതാക്കള്‍ നേരിട്ട് അദ്ദേഹത്തെ സംഘടനയുടെ തലപ്പത്തേക്കു ക്ഷണിക്കുവാന്‍ കാരണം. ഇതില്‍പ്പോലും കടുത്ത വിവേചനം ആരോപിച്ച് വികാരം കൊള്ളുന്ന താങ്കള്‍ സ്വന്തം മാനസീക/ശാരീരിക ആരോഗ്യം തകര്‍ക്കുകയാണെന്നു വിനയപൂര്‍വ്വം അറിയിക്കട്ടെ. നടന്‍ മുരളി CPM-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ നിങ്ങള്‍ക്കറിയാമോ എന്നു പരിശോധിക്കുക.
താങ്കളുടെ സമയക്കുറവ്വുകാരണം നിര്‍ത്തുന്നു. ജാതിമാത്രം സത്യം എന്നിവിടെയും സംവരണം വേണോ? ആര്‍ക്കു? എന്തിനു? എന്നവിടെയും കാച്ചാന്‍ കാണിച്ച ധൈര്യത്തിനു ഒരു പൂച്ചെണ്ട്.
പിന്നെ എന്റെ ബ്ലോഗ്, ആശയ/പദ/സമയ ദാരിദ്ര്യം, ഉള്ളീലെ തപം ഇല്ലായ്മ ഇവകാരണം ഒന്നും എഴുതാനില്ല. സാഹചര്യം മാറുമ്പോള്‍ അറിയിക്കാം.

Unknown said...

(1)>>[മത്തായി]മൈക്കു കെട്ടി മാര്‍ക്സിസ്റ്റ്കാരന്‍ പറഞ്ഞേക്കാവുന്ന ഒരു പ്രസ്താവന നിങ്ങള്‍ ആവശ്യത്തിലധികം നിറംചേര്‍ത്തെഴുതി, ... രസകരമായ കാര്യം തീര്‍ത്തും സമാനമായ പ്രസ്താവന നിങ്ങളും നടത്തി എന്നതാണ്! തമ്മിലുള്ള വെത്യാസം എന്തെന്നു നിങ്ങള്‍ പറഞ്ഞതുമില്ല<<

തെറ്റ്!

‘അടി‘ എന്നതിനും ‘തല്ല്‌‘ എന്നതിനും ഏതാണ്ട്‌ ഒരേ അര്‍ത്ഥമാണ്. പക്ഷേ അതിന്റെ കൂടെ ‘പൊളി’ എന്നുകൂടി ചേര്‍ത്താല്‍ കഥമാറി. ‘അടിപൊളി’യുടെ നേര്‍വിപരീതാര്‍ത്ഥമാണ് ‘തല്ലിപ്പൊളി’യ്ക്കുള്ളത്‌. ഏതാണ്ടിതുപോലൊരു അര്‍ത്ഥവ്യത്യാസം താങ്കള്‍ പറഞ്ഞ രണ്ടു പരാമര്‍ശങ്ങള്‍ തമ്മിലുമുണ്ട്‌. ഒരേ വാക്കുകള്‍ തന്നെയാണെങ്കിലും, പറയുന്നതിന്റെ ‘ടോണ്‍’ അനുസരിച്ചും അര്‍ത്ഥവ്യത്യാസം വരാം.

സംവരണനീക്കങ്ങളിലെ സാങ്കേതികതടസ്സങ്ങളേക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ - മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ജാതിയുണ്ടെന്ന മട്ടിലുള്ള - തികഞ്ഞ അയുക്തി വിശദീകരിക്കുന്നതിനിടയിലാണ് ഇവിടെ ഭരണഘടന കടന്നു വന്നത്‌. മാര്‍ക്സിസ്റ്റുകള്‍ ഉപയോഗിച്ച ഭാഷയനുസരിച്ചാണെങ്കില്‍ - ഭരണഘടനയൊക്കെ വെറും നിസ്സാരം - അതങ്ങു തിരുത്തണം - (അതിന് ഞങ്ങള്‍ക്കു വോട്ടുചെയ്യണേ)‌ - എന്ന മട്ടായിരുന്നു. വിവിധജനസമൂഹങ്ങളുടെ പിന്തുണനേടാന്‍ കക്ഷികള്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്ലതായിരിക്കുകയും ചുരുങ്ങിയപക്ഷം ആ സമുഹത്തെത്തന്നെയെങ്കിലും ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം.

(2)>>[മത്തായി]ഒരു group-ന്റെ ജിഹ്വയായി വര്‍ത്തിക്കുകയും, പക്ഷെ അതിനെ ദൂരെ നിന്നു നോക്കുന്ന ഒരു വഴിപോക്കന്‍ എന്നു നടിക്കുകയും ചെയ്യുന്ന നിങ്ങളുടെ കാപട്യത്തെ (അതോ ജാള്യതയോ?)...<<

ഇതിനും പലയിടത്തു മറുപടി പറഞ്ഞതാണ്.

‘വഴിപോക്ക‘നെന്നൊന്നും അവകാശപ്പെട്ടിരുന്നില്ല. പക്ഷേ, അവരേക്കുറിച്ചു പുറത്തുനിന്നു നിരീക്ഷിച്ചു തുടങ്ങിയയാളാണെന്ന്‌ ആദ്യകാലങ്ങളില്‍ പലയിടങ്ങളില്‍ അവകാശപ്പെട്ടിരുന്നു. അത്‌ അതേപടി സത്യവുമാണ്. നിരീക്ഷണങ്ങളും, വൈരുദ്ധ്യങ്ങളേക്കുറിച്ചുള്ള തിരിച്ചറിവുകളും അനുഭാവത്തിലേക്കു നയിച്ചിട്ടുണ്ട്‌. അത്‌ മറച്ചുവച്ചിട്ടില്ല എന്നും അതിന്റെ യാതൊരു കാര്യവുമില്ല എന്നുമുള്ളതിന് ഈ ബ്ലോഗിലെ ആദ്യപോസ്റ്റടക്കം അനവധി തെളിവുകള്‍. എന്റെ വാക്കുകള്‍ എന്റേതു മാത്രമാണെന്നും അവരുടെ ഔദ്യോഗിക നിലപാടുകളായിരിക്കുമെന്നു തെറ്റിദ്ധരിക്കരുതെന്നുമുള്ള നിലപാടിന്റെ ഭാഗമായാണ് എന്റെ സ്വതന്ത്രചിന്തയേക്കുറിച്ചു പറഞ്ഞത്‌. ഇതും പലയിടങ്ങളിലായി വ്യക്തമാക്കിയതാണ്.

പ്രോഫൈല്‍ പേജില്‍ എഴുതിയിരിക്കുന്നതും അതേപടി സത്യമാണ്. മാദ്ധ്യമങ്ങളുടെയും മറ്റു സംഘവിരുദ്ധരുടെയും കാപട്യങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോളും പല പോസ്റ്റുകളുടെയും കാതല്‍. 18 മാസം മുമ്പെഴുതിയ പ്രൊഫൈലാണ്. പരിഷ്ക്കരിക്കാ‍റായോ എന്നൊന്നു നോക്കട്ടെ. വേണമെന്നു തോന്നിയാല്‍ ആവാം.

ഒരു ഗ്രൂപ്പിന്റെ ജിഹ്വയായിത്തോന്നുന്നതില്‍ അത്ഭുതമില്ല. അവരെ ശക്തമായി ഞാന്‍ അനുകൂലിക്കുന്നുവെന്നതു വളരെ പ്രകടമാണ്. അതില്‍ എനിക്കു പരാതിയുണ്ടെങ്കില്‍പ്പിന്നെ ഇതിനു മുതിരില്ലല്ലോ. അതില്‍ “ജാള്യത(?)” അനുഭവപ്പെടും എന്നതൊക്കെ മറ്റുള്ളവരുടെ തോന്നല്‍ (പ്രതീക്ഷ)മാത്രമാണ്.

(3)>>[മത്തായി]ജാതിമാത്രം സത്യം എന്നിവിടെയും സംവരണം വേണോ? ആര്‍ക്കു? എന്തിനു? എന്നവിടെയും കാച്ചാന്‍ കാണിച്ച ധൈര്യത്തിനു ഒരു പൂച്ചെണ്ട്.<<

തികച്ചും തെറ്റിദ്ധാരണാജനകമാണ് ഇങ്ങനെയൊരു ചുരുക്കെഴുത്ത്‌. “ജാതിയല്ല മതം - വ്യത്യാസമുണ്ട്‌“ - എന്നാണ് ഇവിടെ (കമന്റുകളിലൂടെ)പറഞ്ഞത്‌. അവിടെ (പോസ്റ്റില്‍)പറഞ്ഞതോ - “സംവരണത്തിന് പിന്നെ എന്തൊക്കെയാകാം“ എന്നാണ്. പേരു മാത്രം വച്ച്‌ ആ പോസ്റ്റിനെ വിലയിരുത്തുന്നതെങ്ങനെ? ജാതിഘടകങ്ങള്‍ പരിഗണിക്കുന്നതേപ്പറ്റി അവിടെ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടില്ലേ? ജാതിപീഢനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കലാണു വേണ്ടതെന്നു താങ്കള്‍ തന്നെയും പറഞ്ഞിരുന്നല്ലോ.

(4)>>[മത്തായി]നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രഭാവം തന്നെയാണ് ഭാജപാ നേതാക്കള്‍ നേരിട്ട് അദ്ദേഹത്തെ സംഘടനയുടെ തലപ്പത്തേക്കു ക്ഷണിക്കുവാന്‍ കാരണം.<<

കള്‍ച്ചറല്‍ സെല്ലിന്റെ വിവിധചുമതലകളാണു പ്രധാനമായും വഹിച്ചിരുന്നതെന്നാണു ഞാന്‍ കരുതുന്നത്‌. പ്രകടനപത്രികപുറത്തിറക്കാന്‍ തെരഞ്ഞെടുത്തത്‌, താങ്കള്‍ പറഞ്ഞ പ്രഭാവം കണക്കിലെടുത്തുതന്നെ എന്നതു ശരിയാണ്.

പിന്നെ, ‘തലപ്പത്തേ‘യ്ക്കാവുമ്പോള്‍ പ്രത്യേകക്ഷണം വേണ്ടിവന്നേക്കാം. അരികിലേക്കു വരാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ഒരു ‘വഴിപോക്കന്‍’ മട്ടു തന്നെയാണ് അദ്ദേഹത്തിന്റെ തുടക്കവും. അതേക്കുറിച്ചും, ‘സംവരണവിരുദ്ധര്‍’ എന്ന പ്രയോഗത്തേക്കുറിച്ചും ആവശ്യത്തിലധികം വിശദീകരിച്ചെന്നു തോന്നുന്നതുകൊണ്ട്‌ ഇനിയൊന്നും പറയാനില്ല.

Unknown said...

മത്തായീ,
മറ്റൊരു കാര്യം കൂടി ചോദിക്കണമെന്നുദ്ദേശിച്ചിരുന്നതു മറന്നു. എന്റ്റെ മിക്കവാറും എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ടെന്നു ഞാന്‍ കരുതുന്നൊരാളാണു താങ്കള്‍. എന്തെങ്കിലും നല്ല കാര്യം എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നു കൂടി അറിയാന്‍ താല്പര്യമുണ്ട്‌. അത്തരം കാര്യങ്ങള്‍ക്ക്‌ ഭാവിയില്‍ ഊന്നല്‍ കൊടുക്കാമല്ലോ.‍

ചിലയിടങ്ങളില്‍ ഭാഷ ആക്ഷേപകരമായിത്തോന്നുന്നു - അനാവശ്യമായ നിറം കൊടുത്തിരിക്കുന്നു - എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇനി ശ്രദ്ധിക്കാമെന്നു വാക്കു തരികയും ചെയ്യുന്നു.

ഇത്‌ നാം തമ്മിലുള്ള, തികച്ചും വ്യക്തിപരമായ, സംഭാഷണം മാത്രമാണെന്നു തോന്നുന്നെവെങ്കില്‍ ഇ-മെയില്‍ ആവാം. പഴയ ‘ഹരികുമാര്‍ ഉദാഹരണം‘ ഓര്‍ത്തുകൊണ്ടുതന്നെ. :)

സ്നേഹപൂര്‍വ്വം.


qw_er_ty

sajan jcb said...

വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കൂ സുഹൃത്തുകളേ!!
----
ജാതിഘടകങ്ങള്‍ പരിഗണിക്കുന്നതേപ്പറ്റി അവിടെ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടില്ലേ? ജാതിപീഢനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കലാണു വേണ്ടതെന്നു താങ്കള്‍ തന്നെയും പറഞ്ഞിരുന്നല്ലോ.

കാണാപ്പുറം,

ഒരു പറ്റം ആളുകള്‍ ജാതിപീഢനങ്ങള്‍ സഹിച്ചു... അതുകൊണ്ട് അവരെ ആശ്വസിപ്പിക്കലാണ് സംവരണം എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നതു്. ഇത്രയം ഞാന്‍ മനസ്സിലാക്കിയതു് ശരിയെന്നു വിശ്വസിക്കുന്നു.

ഇനി എന്റെ ചോദ്യം... ഈ പറ്റം ആളുകള്‍ മതം മാറിയാല്‍ മുമ്പവര്‍ അനുഭവിച്ചു വന്ന ജാതി പീഢകള്‍ക്കു പരിഹാരമായോ?

താങ്കളുടെ വിശദീകരണം വച്ചു അവര്‍ക്കു തുടര്‍ന്നും സംവരണം കൊടുക്കേണ്ടതല്ലേ?

Unknown said...

സാജന്‍,
‘ഭൂതകാലത്തിലെ സഹനങ്ങള്‍ക്ക്‌ വര്‍ത്തമാനകാലത്തില്‍ ആശ്വാസം (ഇപ്പോളത്ത മറ്റു സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ)‘ എന്നത്‌ എന്റെ അഭിപ്രായമായി ഞാന്‍ അവതരിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കുക. മത്തായിയാണത്‌ ചൂണ്ടിക്കാട്ടിയത്‌. അങ്ങനെ ആളുകള്‍ അഭിപ്രായപ്പെടുന്നതു തന്നെയാണോ ഔദ്യോഗികമായ നിലപാടും എന്നു വിശദീകരിക്കണം എന്നാണ് ഞാന്‍ മറ്റേ പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ജാതീയമായ പിന്നോക്കാവസ്ഥയ്ക്കാണ് ഇപ്പോളത്തെ സംവരണമെന്നതാണെന്റെ വിശ്വാസം. അത്‌ ‘ഇപ്പോള്‍ ഏതു ജാതിയാണെ‘ന്നതു മാത്രം നോക്കിയാണ് നിലവില്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് നിലവിലുള്ള സാഹചര്യത്തില്‍, മതം മാറുമ്പോള്‍ സംവരണം നഷ്ടമാകുന്നത്‌.

മൊത്തത്തില്‍ “പിന്നോക്കാവസ്ഥ” എന്നതിനാവണം സംവരണം എന്നു തീരുമാനിക്കുകയും, അതു കണക്കാക്കുന്നതിന് മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം മുമ്പത്തെയും ഇപ്പോളത്തെയുമൊക്കെ ജാതിഘടകങ്ങളുമൊക്കെക്കൂടി കണക്കിലെടുക്കണമെന്നു വരികയും ചെയ്താല്‍, ഈ പ്രശ്നങ്ങളെല്ലാം തീരില്ലേ? അത്തരമൊരു ആശയമാണ് മറ്റേ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്‌. ജാതിഘടകങ്ങള്‍ക്കു പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണെങ്കില്‍, അതിന്റെ മൂല്യം കുറച്ചിടാമല്ലോ. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച്‌ വളരെയെളുപ്പത്തില്‍ readjust ചെയ്യാന്‍ സഹായിക്കുന്ന ഒരു സംവരണസമവാക്യം - ഒരു ചട്ടക്കൂട്‌ - ആയിരുന്നു ഞാനവിടെ അവതരിപ്പിച്ചത്‌. അത്‌ ഇനിയും വെണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയിട്ടില്ല.

sajan jcb said...

അത്‌ ‘ഇപ്പോള്‍ ഏതു ജാതിയാണെ‘ന്നതു മാത്രം നോക്കിയാണ് നിലവില്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് നിലവിലുള്ള സാഹചര്യത്തില്‍, മതം മാറുമ്പോള്‍ സംവരണം നഷ്ടമാകുന്നത്‌.

നിലവിലുള്ള നിയമവശങ്ങള്‍ എനിക്കു മനസ്സിലായി...എന്റെ പ്രയാസം അതിലെ അനീതിയാണ്... ആ അനീതിയെ തിരുത്തി നീതി ലഭിക്കുന്നതിനു വേണ്ടിയല്ലേ ഒറീസയിലെ മതം മാറിയവര്‍ സമരം നടത്തിയതു്?

ചുരുക്കം പറഞ്ഞാല്‍ താങ്കളുടെ അഭിപ്രായത്തെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയല്ലേ ചെയ്തുള്ളൂ... അവര്‍ ചെയ്യാന്‍ ശ്രമിച്ചതെന്തെന്നാല്‍...

മൊത്തത്തില്‍ “പിന്നോക്കാവസ്ഥ” എന്നതിനാവണം സംവരണം എന്നു തീരുമാനിക്കുകയും, അതു കണക്കാക്കുന്നതിന് മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം മുമ്പത്തെയും ഇപ്പോളത്തെയുമൊക്കെ ജാതിഘടകങ്ങളുമൊക്കെക്കൂടി കണക്കിലെടുക്കണമെന്നു വരികയും ചെയ്താല്‍, ഈ പ്രശ്നങ്ങളെല്ലാം തീരില്ലേ?

ഇനി പറയൂ അവര്‍ പറഞ്ഞതു്/ ചെയ്തതു് തെറ്റാണോ? അവരുടെ അവകാശം നേടിയെടുക്കാനല്ലേ അവര്‍ പരിശ്രമിച്ചുള്ളൂ?...കുറഞ്ഞപക്ഷം താങ്കളെങ്കിലും അവരെ സപ്പോര്‍ട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

Unknown said...

സാജന്‍,
ഒറീസയിലെ പനാകള്‍ ചെയ്തത്‌ എന്താണെന്ന്‌ താങ്കള്‍ ക്രുത്യമായി മനസ്സിലാക്കേണ്ടതുണ്ട്‌.

ഞങ്ങള്‍ മതം മാറി എന്നു വച്ച്‌ ഞങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുന്നില്ല - മുമ്പ്‌ ഞങ്ങള്‍ക്ക്‌ ജാതി സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു - ഇപ്പോളില്ല - അതുകൊണ്ട്‌, പരിവര്‍ത്തനത്തിനു ശേഷവും തുടര്‍ന്നു സംവരണം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കണം” എന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുകയല്ല - പനാകള്‍ ചെയ്തത്‌. അങ്ങനെയാണവര്‍ ചെയ്തിരുന്നതെങ്കില്‍, കുയികള്‍ക്ക്‌ അതിനെ എതിര്‍ക്കേണ്ട സാഹചര്യമില്ലല്ലോ. കാരണം - പനാകള്‍ക്ക്‌ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയുന്നത്‌ അവിടെ കുയികളെ ബാധിക്കുന്നില്ല. കുയി പട്ടികവര്‍ഗ്ഗമാണ്. പനാകള്‍ പട്ടികജാതികളും.

പക്ഷേ, ജാതിയാണു പ്രശ്നമുണ്ടാക്കുന്നത്‌ എന്ന സാഹചര്യം വന്നപ്പോള്‍, “ഞങ്ങള്‍ സത്യത്തില്‍ പട്ടികവര്‍ഗ്ഗക്കാരായിരുന്നു - അബദ്ധത്തില്‍ ജാതിയായി പരിഗണിക്കപ്പെട്ടുപോയതാണ് - അതുകൊണ്ട്‌ ഞങ്ങളേയും പട്ടികവര്‍ഗ്ഗമായി പ്രഖ്യാപിക്കണം” എന്നാവശ്യപ്പെടുകയാണു പനാകള്‍ ചെയ്തത്‌. അപ്പോള്‍, പനാകള്‍ക്ക്‌ പരിവര്‍ത്തനം മൂലമുണ്ടായ ഒരു പ്രശ്നസാഹചര്യം പരിഹരിക്കുന്നതിനുള്ള കുറുക്കുവഴി എന്ന നിലയ്ക്ക്, ഇതിലൊന്നും പെടാതെ മാറി നിന്നിരുന്ന കുയികളുടെ നിരയിലേയ്ക്ക്‌ തള്ളിക്കയറുന്നമട്ടൊരു രീതിയായിരുന്നു അത്‌. അപ്പോള്‍, കുയികള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പങ്കു പറ്റാനായി മറ്റൊരുകൂട്ടര്‍ കൂടി എത്തുകയും, അത്‌ കുയികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറയാനിടയാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുയികള്‍ അതിനെ എതിര്‍ത്തത്‌.

മാത്രമല്ല - ‘തങ്ങളും കുയികളുടെ ഭാഷ സംസാരിക്കുന്നു’ എന്നതാണ് പനാകള്‍ ഒരു തെളിവായി ചൂണ്ടിക്കാട്ടിയത്‌. അത്‌ കുയികള്‍ക്കൊരു അസ്തിത്വപ്രശ്നം പോലെ അനുഭവപ്പെടുകയും ചെയ്തുവത്രേ. കുയിഭാഷ സംസാരിക്കുന്നവര്‍ ഇവരിരുവരേയും കൂടാതെയും പലരുമുണ്ടെന്നും, അതു പ്രാദേശികമായൊരു പ്രത്യേകത എന്നതില്‍ക്കവിഞ്ഞ്‌ പട്ടികവര്‍ഗ്ഗവിഭാഗമാക്കുന്നതിനു മാനദണ്ഡമാക്കാന്‍ പറ്റില്ലല്ലോ എന്നൊക്കെപ്പറഞ്ഞ്‌ കുയികള്‍ ചെറുത്തുനോക്കി. പക്ഷേ, വേള്‍ഡ്‌ വിഷന്റെയും മിഷണറിമാരുടെയും കോണ്‍ഗ്രസ്‌ എം.പി. രാധാകാന്ത്‌നായിക്കിന്റേയും (അദ്ദേഹം പനാക്രിസ്ത്യന്‍ ആണ്) മറ്റും പിന്തുണയുള്ള പനാകള്‍ക്ക്‌ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തമായ സ്വാധീനമുണ്ടായിരുന്നതുകൊണ്ട്‌, കുയികള്‍ക്കു പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യം പടിപടിയായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയായിരുന്നു. പനാകള്‍ തങ്ങളുടെ ആവശ്യം നേടിയെടുത്തേക്കുമെന്ന നിലവരെയെത്തി. ഇടയ്ക്ക്‌ കുയികള്‍ക്കനുകൂലമായ വിധികളുമുണ്ടായിക്കൊണ്ടിരുന്നു. ഇത്തരമൊരു മത്സരത്തിന്റെ സാഹചര്യം ഇരു വിഭാഗങ്ങള്‍ തമ്മില്‍ അങ്ങേയറ്റം സ്പര്‍ദ്ധ വളര്‍ത്തി എന്നതാണ് ഇതിലെ ഏറ്റവും ദു:ഖകരമായ വശം. സ്വാമിക്കെതിരെ ആക്രമണമുണ്ടായത്‌ - തര്‍ക്കമുള്ള സ്ഥലത്ത്‌ കമാനം കെട്ടിയതേച്ചൊല്ലിയുള്ള പ്രശ്ന്നം - ഇതൊക്കെ വെറും ഒരു തീപ്പൊരി മാത്രമായിരുന്നു സാജന്‍. വര്‍ഷങ്ങളായി ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങള്‍ കൈവിട്ടുപോകാന്‍ ഇത്തരം തീപ്പൊരികള്‍ ധാരാളം മതിയെന്നതാണു യാഥാര്‍ത്ഥ്യം.

സാജന് പ്രശ്നത്തിന്റെ കിടപ്പുവശം മനസ്സിലായിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നു.

ഇവിടെ, നമുക്കൊക്കെ മാറിയിരുന്നു ദു:ഖിക്കാമെന്നല്ലാതെ എന്തു ചെയ്യാനാണ്? ആരെ കുറ്റപ്പെടുത്തിയിട്ടെന്താണ്? അല്ലെങ്കില്‍ത്തന്നെ ആരെയാണു കുറ്റപ്പെടുത്തുക? സംവരണാനുകൂല്യങ്ങള്‍ മറ്റൊരു വിഭാഗത്തിനു കൂടി വിട്ടുകൊടുക്കാന്‍ (അത്‌ ന്യായമോ അന്യായമോ ആയ കാരണത്തിന്റെ പേരിലായാലും ശരി) തയ്യാറാകാതിരുന്നു എന്നാരോപിച്ച്‌ കുയികളെ കുറ്റപ്പെടുത്തണോ? സംവരണം നിലനിര്‍ത്താനായി ഇത്തരമൊരു വാദമുന്നയിച്ച്‌ പ്രശ്നമുണ്ടാക്കി എന്നു പറഞ്ഞ്‌ പനാകളേയോ? അതോ ഇത്തരത്തില്‍ സമുദായങ്ങള്‍ തമ്മില്‍ മത്സരമുണ്ടാകുന്ന തരത്തില്‍ ഒരു സംവരണവ്യവസ്ഥിതി നിലനില്‍ക്കാന്‍ ഇടയാക്കിയവരെയോ? മതപരിവര്‍ത്തനം നടന്നയന്നു മുതലാണ് പ്രശ്നങ്ങളാരംഭിച്ചത്‌ എന്നു പറഞ്ഞും, പനാകളുടെ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു എന്നാരോപിച്ചും മിഷണറിമാരേയോ? അതോ ഇതൊന്നും അടിച്ചമര്‍ത്താന്‍(എങ്ങനെ?) കഴിഞ്ഞില്ല എന്നു പറഞ്ഞ്‌ ഒറീസ ഗവണ്മെന്റിനെയോ? അതോ നമ്മുടെയൊക്കെ വിധിയെയോ? ആരെ പഴിക്കും നാം?

ഇവിടെ, സാജന്‍ പറഞ്ഞതടക്കമുള്ള പല തരത്തിലുള്ള അനീതികള്‍ കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്‌. പ്രതിഷേധവും പലരീതിയില്‍ പലരോടു പ്രകടിപ്പിക്കേണ്ടിവരും. ഞാന്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത്‌ മറ്റു ചില വിഭാഗങ്ങളോടുകൂടിയാണ്. ഇവിടുത്തെ മാദ്ധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും.

പരിവര്‍ത്തനത്തിനു പകരം മറ്റെന്തെങ്കിലും കാരണത്താലായിരുന്നു പ്രശ്നമുണ്ടാകുന്നതെങ്കില്‍, ഇതു കേവലം “ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി” എന്ന മട്ടൊരു വര്‍ത്തയില്‍ ഒതുങ്ങിയേനെ. ഗുജ്ജാറുകളുടെ കലാപം ഒക്കെപ്പോലെ മാത്രം പരിഗണിക്കപ്പെട്ടേനെ. ഇതിപ്പോള്‍ - എല്ലാവരും ചേര്‍ന്ന്‌ അതിനെയൊരു ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലാക്കി മാറ്റിയില്ലേ? ഇന്ത്യയില്‍ ഹിന്ദുക്കള്‍ ചേര്‍ന്ന്‌ പാവപ്പെട്ട ക്രിസ്ത്യാനികളെ ആക്രമിക്കുന്നു - പള്ളി തല്ലിപ്പൊളിക്കുന്നു - എന്നൊക്കെയല്ലേ കോടിക്കണക്കിനു വിദേശികളടക്കമുള്ളവര്‍ ഇപ്പോളും ധരിച്ചുവച്ചിരിക്കുന്നത്‌? അതൊന്നും സത്യമല്ലെന്നും, ഇത്‌ തികച്ചും പ്രാദേശികമായ ഒരു സംഗതിയാണെന്നും ചൂണ്ടിക്കാട്ടി നമുക്കീ കഥ മുഴുവന്‍ അവര്‍ എല്ലാവരോടും വിശദീകരിക്കാനാവുമോ?

ഈ രാജ്യത്ത്‌ എവിടെയെങ്കിലും ഏതെങ്കിലുമൊരു ഹിന്ദുവിഭാഗവും മറ്റാരെങ്കിലും തമ്മില്‍ എന്തു പ്രശ്നമുണ്ടായാലും ശരി - ഉടന്‍ തന്നെ ആ ഹിന്ദുക്കളെല്ലാം - അവര്‍ ജാതി-കക്ഷി-പ്രദേശ-ഭേദമില്ലാതെ എല്ലാവരും സംഘപരിവാറുകാരായി ചിത്രീകരിക്കപ്പെട്ടുകാണാറുണ്ട്‌. മറുവശത്ത്‌ പഞ്ചപാവങ്ങളായ - നിരാശ്രയരായ - “ജനക്കൂട്ട“മായിരിക്കും എല്ലായ്പോഴും. പണ്ട്‌ കേരളത്തിലെ കടലോരത്ത്‌ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്നത്തില്‍പ്പോലും സംഘപരിവാറിനെ വലിച്ചിഴച്ചു. ജാബുവയില്‍ കന്യാസ്ത്രീകളെ ഉപദ്രവിച്ചതു ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. നാടുമുഴുവന്‍ കൊട്ടിഘോഷിച്ചത്‌ അതു സംഘപരിവാറാണെന്നായിരുന്നു. അങ്ങനെയങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങള്‍.

പറഞ്ഞുവരുന്നതെന്തെന്നാല്‍, ഇത്തരം വൈരുദ്ധ്യങ്ങളൊക്കെ ശ്രദ്ധിക്കുന്ന ഞാന്‍ അതേപ്പറ്റിയൊക്കെ ചിലപ്പോള്‍ തുറന്നെഴുതിയെന്നു വരും. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും അവരുടെ “സംരക്ഷകര്‍” തങ്ങളാണെന്നവകാശപ്പെടുകയും ചെയ്യുന്ന കൂസിസ്റ്റു കക്ഷികളായ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുമൊക്കെ ഒരിക്കല്‍പ്പോലും സൌഹാര്‍ദ്ദം വളര്‍ത്തുന്ന ഒരു മാര്‍ഗ്ഗം സ്വീകരിച്ചു കണ്ടിട്ടുമില്ല. ഇതൊക്കെ ഞാന്‍ ചൂണ്ടിക്കാട്ടും.

സംഘത്തിന്റെ രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറുടെ പല‍ ചിന്തകളുമടങ്ങിയ “വിചാരധാര“യില്‍ ക്രിസ്ത്യാനികളെ തല്ലാനും കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നുണ്ട്‌ എന്നൊക്കെയാണു ഞാന്‍ കേട്ടിരുന്നത്‌. ഗോള്‍വള്‍ക്കര്‍ രചനകള്‍ മിക്കവാറും തേടിപ്പിടിച്ചു വായിച്ചിട്ടും അങ്ങനെയൊന്നും കണ്ടില്ലെന്നു മാത്രമല്ല താഴെപ്പറയുന്ന മട്ടുള്ള വാചകങ്ങള്‍ കാണുകയും ചെയ്തു.

"മത പരിവര്‍ത്തനം നടത്തുന്നതിന്‌ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുവെന്നതൊഴിച്ചാല്‍ ക്രൈസ്തവരോട്‌ യാതൊരെതിര്‍പ്പും ഞങ്ങള്‍ക്കില്ല. മാത്രമല്ല, പല ഇന്ത്യന്‍ സഭകളും റോമില്‍ നിന്നു സ്വതന്ത്രമാകാനും സ്വയംഭരണത്തിനും നടത്തുന്ന നീക്കങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്‌."

ഇങ്ങനെ, അടിമുടിവൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവയില്‍ ചിലതെങ്കിലും ചൂണ്ടിക്കാണിക്കണമെന്നും, അതിന് സ്വതന്ത്രമാദ്ധ്യമമായ ബ്ലോഗ് ഉപയോഗിക്കാമല്ലോ എന്നും ഞാന്‍ കരുതും. സ്വാഭാവികമായും അതിനൊരു “പ്രൊപ്പഗണ്ടബ്ലോ“ഗിന്റെ രൂപം തോന്നിയേക്കാം. കൂലിയെഴുത്തെന്നു പറയാനുള്ള അവസരവുമുണ്ടായേക്കാം. അതിലൊന്നും എനിക്കൊന്നും ചെയ്യാനില്ല. ‘നകുലചിന്തകള്‍’ എന്നൊന്നും പേരിടാതെ, ‘കാണാപ്പുറം’ എന്ന്‌ ആദ്യബ്ലോഗിനു പേരിട്ടതിനു പിന്നില്‍ ഇതാണു കാര്യം. പലയിടത്തുനിന്നുമുള്ള വിവരങ്ങള്‍ ഞാനുമുപയോഗിക്കുന്നതു കൊണ്ട്‌ തെറ്റുണ്ടാവില്ല എന്ന്‌ ഉറപ്പു പറയാനാവില്ല. പ്രകടമായ തെറ്റുവല്ലതുമുണ്ടെന്നു തോന്നിയാല്‍‍, ദയവായി ചൂണ്ടിക്കാണിക്കുക.

പറഞ്ഞുവന്നത്‌ സാജനോടാണെങ്കിലും, പൊതുവായി പലരോടുമായി പറയാനുണ്ടായിരുനതു ചിലതു കൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. ക്ഷമിക്കുക. ഈയൊരു പോസ്റ്റില്‍, കമന്റുകളിലൂടെയും അല്ലാതെയുമൊക്കെയായി ധാരാളം സംസാരിച്ചു കഴിഞ്ഞു. ഇനിയെനിക്ക് മിക്കവാറും ഒന്നും തന്നെ പറയാനില്ല എന്നതാണു യാഥാര്‍ത്ഥ്യം.

sajan jcb said...

ശരിയാണ് ...മലയാളം സംസാരിക്കുന്നു എന്ന കാരണം പറഞ്ഞു മറ്റു സമൂഹങ്ങള്‍ക്കു കിട്ടുന്ന സംവരണം തങ്ങള്‍ക്കും വേണം എന്നു മുന്‍നിരയിലുള്ളവര്‍ പറയുന്നതു തെറ്റു തന്നെ... പക്ഷേ...

പനാ ജാതിയിലുള്ളവരെ കുറച്ചു കൂടി കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം എന്നുണ്ട്...

1. മതം മാറുന്നതിനു മുമ്പ് ഇവര്‍ സംവരണാര്‍ഹര്‍ ആയിരുന്നോ? മതം മാറിയിട്ടില്ലാത്ത മറ്റു പനാ പട്ടിക ജാതികള്‍ക്കു സംവരണം ലഭിക്കുന്നുണ്ടോ?

2. പട്ടിക ജാതിയും പട്ടിക വര്‍ഗ്ഗവും തമ്മിലുള്ള വ്യത്യാസം എന്താണ്? പട്ടികജാതിയില്‍ ഉള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ മുന്നിട്ടു നില്‍ക്കുവരാണോ?

3. എന്താണ് കുയികളുടെ ഭാഷ ? ആ ഭാഷ തന്നെ പനാകളും സംസാരിക്കുന്നു എന്നു പറയുമ്പോള്‍ കുയികള്‍ക്കു അസ്തിത്വപ്രശ്നം പോലെ അനുഭവപ്പെടുവാന്‍ കാരണമെന്താണ്? പണ്ട് താഴ്ന്ന ജാതിക്കാര്‍ക്കു സംസ്കൃതം പഠിക്കാന്‍ അവകാശമില്ലാതാക്കിയിരുന്ന പോലെ വല്ല പ്രശ്നങ്ങളുമാണോ അത്?

സംവരണം നിലനിര്‍ത്താനായി ഇത്തരമൊരു വാദമുന്നയിച്ച്‌ പ്രശ്നമുണ്ടാക്കി എന്നു പറഞ്ഞ്‌ പനാകളേയോ?

ഈ ചോദ്യത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നതു് പനാ ജാതിയില്ലുള്ളവര്‍ക്കു മുമ്പ് സംവരണം കിട്ടിയിരുന്നു;മതം മാറിയതോടുകൂടി ആ സംവരണം നഷ്ടപ്പെട്ടു; എന്നാണ്। മതേതര രാഷ്ട്രമായ ഇന്ത്യയില്‍...അതായത് എതൊരു മതത്തില്‍ വിശ്വസിക്കനും, ആരാധന നടത്തുവാനും, അതു പ്രചരിപ്പിക്കാനും, എന്തിനു മതപരിവര്‍ത്തനം നടത്താനും അനുവാദമുള്ള ഒരു രാജ്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ?

മത്തായിയുടെ ചോദ്യങ്ങളില്‍ നിന്നും എനിക്കു മനസ്സിലായത്...അദ്ദേഹത്തിന്റെ സംശയവും ഇതു തന്നെയാണെന്നാണ്. മതം മാറുമ്പോള്‍ എന്തു കൊണ്ട് സംവരണം നഷ്ടപ്പെടുന്നു? ( ജാതിയില്ലാത്തതു കൊണ്ട് എന്നതാണ് താങ്കളുടെ ഉത്തരം എങ്കില്‍ .. അതു കണ്ണുമടച്ച് സ്വീകരിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. അവരുടെ സാമുദായിക, സാമ്പത്തിക സാഹചരങ്ങളില്‍ മാറ്റമില്ലാത്ത നിലക്കു പ്രത്യേകിച്ചും)

പനാ ജാതികളുടെ ഭാഗത്ത് ഒരു നീതിയും ന്യായവും ഒരു വ്യക്തിയെന്ന നിലയില്‍ താങ്കള്‍ കാണുന്നില്ലേ? ഉണ്ടെങ്കില്‍ താങ്കള്‍ക്കെങ്ങിനെ അവരെ അന്ധമായി എതിര്‍ക്കാന്‍ കഴിയുന്നു.

നമുക്കൊക്കെ മാറിയിരുന്നു ദു:ഖിക്കാമെന്നല്ലാതെ എന്തു ചെയ്യാനാണ്?
ഉം... മാറിയിരുന്നു ദുഃഖിക്കാന്‍ കുറച്ചു പോയ്ന്റ്കള്‍ കൂടി എന്റെ വക...

മതപരിവര്‍ത്തനം നടത്തുന്നതു് ഒരു കൊടിയപാപമായി മതേതര രഷ്ട്രത്തിലെ ഒരു വിഭാഗം ആളുകള്‍ കണക്കാക്കുന്നു... എന്തുകൊണ്ട്?

അതിന്റെ പേരില്‍ കുറച്ച് മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു; കുറച്ചു പേരുടെ ജീവന്‍ നഷ്ടപ്പെടുന്നു എന്തുകൊണ്ട്?

---
ഈ പോസ്റ്റില്‍ എനിക്കു വ്യക്തമായി പറയാനുള്ള ഒരേയൊരു കാര്യം ...

നമ്മള്‍ ഇവിടെയിരുന്നു പിന്നോക്ക അവസ്ഥകാര്‍ക്കു വേണ്ടി സംവരണം വേണ്ടതു അത്യാവശ്യമാണെന്നു പറയുന്നു...ബ്ലോഗെഴുത്തുന്നു... പനാ എന്ന പിന്നോക്ക വിഭാഗം അതിനു വേണ്ടി (അവരുടെ സ്വന്തം കാര്യത്തിനു വേണ്ടി തന്നെ; അവര്‍ക്കു വേണ്ടി ആരല്ലാതെ വേരെ ആരു പ്രവര്‍ത്തിക്കും?) പ്രയത്നിക്കുമ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുകയല്ലേ വേണ്ടതു്?

വേറെ കായികമായി ഒന്നും ചെയ്തു സഹായിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. ഒരു പക്ഷേ... നമ്മുടെ അതേ ചിന്താഗതികാരോട് ഒരു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റെങ്കിലും സമര്‍പ്പിക്കാവുന്നതല്ലേ? അതു ചെയ്തില്ലെങ്കിലും അവരെ കുറ്റകാരായി ചിത്രീകരിക്കാതിരുന്നു കൂടേ?

കുറഞ്ഞപക്ഷം അവര്‍ക്കു കിട്ടികൊണ്ടിരുന്ന സംവരണമെങ്കിലും അവര്‍ക്കു തിരിച്ചു കൊടുക്കേണ്ടതല്ലേ?

Unknown said...

സാജന്‍,
പറഞ്ഞകാര്യങ്ങള്‍ തന്നെ തുടരെ ആവര്‍ത്തിക്കേണ്ടി വരുന്നതു വലിയ ബുദ്ധിമുട്ടാണ്. എന്നാലും, ചോദ്യങ്ങള്‍ ചോദിക്കാന്‍ താങ്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ മാനിക്കേണ്ടതുണ്ടെന്നു കരുതുന്നതുകൊണ്ട്‌ മറുപടിയിലൂടെ അതേ ആത്മാര്‍ത്ഥത തിരിച്ചു തരികയാണ്. ചില കാര്യങ്ങള്‍.

(1) പനാകളെ അന്ധമായി എതിര്‍ക്കാനെങ്ങനെ കഴിയുന്നുവെന്ന താങ്കളുടെ ചോദ്യം എന്നെ നിരാശപ്പെടുത്തുന്നു. ഇത്രയും വായിച്ചിട്ട്‌ അങ്ങനെയാണോ മനസ്സിലായത്‌? ഇവിടെ ആര്‍ക്കും ആരെയും അന്ധമായി എതിര്‍ക്കേണ്ട യാതൊരാവശ്യവുമില്ല. അതു ചെയ്തിട്ടുമില്ല. ഒറീസ പോസ്റ്റിനേക്കുറിച്ചാണെങ്കില്‍, മാദ്ധ്യമങ്ങളെയാണു വിമര്‍ശിച്ചത്‌. അവരാണ്‌ "അന്ധമായി" റിപ്പോര്‍ട്ടു ചെയ്തത്‌. അതിനിയും വിശദീകരിക്കേണ്ടതുണ്ടോ?

(2) പനാകള്‍ ഭൂരിഭാഗവും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നാണു വായിച്ചിട്ടുള്ളത്‌. പരിവര്‍ത്തനം കാത്തു കഴിയുന്നവര്‍ക്ക്‌ ജാതി സംവരണം ലഭിക്കുന്നുണ്ടാവണം - കാരണം - അവര്‍ പട്ടിക ജാതി ലിസ്റ്റില്‍പ്പെട്ടവരാണ്‌.

(3) ജാതി - വര്‍ഗ്ഗ - വിഭജനത്തിന്റെ കൃത്യമായ മാനദണ്ഡങ്ങളേക്കുറിച്ച്‌ എനിക്കു വലിയ അറിവില്ല. കേരളത്തില്‍ നിലവിലുള്ള ലിസ്റ്റ്‌ ഇവിടെക്കാണാം.

(4) കുയികളുടെ ഭാഷയ്ക്കും കുയി എന്നു തന്നെയാണ്‌ പേര്‌. ഭാഷയുടെ പേരില്‍ത്തന്നെ അറിയപ്പെടുന്ന അവര്‍ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടായി എന്നതിനൊന്നുമല്ല ഇവിടെ പ്രാധാന്യം. നാമതില്‍ പിടിച്ചു തൂങ്ങേണ്ടതില്ല. സംവരണാര്‍ഹതയ്ക്കായി പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായി എന്നിടത്താണു പ്രശ്നമുണ്ടായത്‌. ഒന്നുകില്‍ മതപരിവര്‍ത്തനം നടക്കരുതായിരുനു. അല്ലെങ്കില്‍ അതിന്റെ പേരില്‍ സംവരണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാത്ത മട്ടില്‍, ജാതിക്കതീതമായ സംവരണനിയമങ്ങള്‍ ഉണ്ടായിരിക്കണമായിരുന്നു. ഇതൊന്നുമല്ലെങ്കില്‍, വര്‍ഗ്ഗമാണെന്നു പ്രഖ്യാപിച്ച്‌ കുയികളുമായി സംഘര്‍ഷമുണ്ടാകേണ്ട സാഹചര്യം സൃഷ്ടിക്കാതിരിക്കണമായിരുന്നു. അല്ലെങ്കില്‍, കുയികള്‍ ത്യാഗത്തിനു തയ്യാറാകണമായിരുന്നു. ഇതില്‍ ഏതു നടന്നിരുന്നെങ്കിലും പ്രശ്നങ്ങള്‍ ഒഴിവായേനെ. ഇതൊന്നും ആരെയും കുറ്റപ്പെടുത്തുന്നതായി കാണേണ്ട. യാഥാര്‍ത്ഥ്യം അതേ പടി എഴുതിയെന്നേയുള്ളൂ.

(5) പനാകള്‍ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഒരു പോസ്റ്റെങ്കിലും ഇട്ടുകൂടേ എന്നു ചോദിച്ചതിന്‌ -

സാജന്‍ പനാകളേപ്പറ്റി എഴുതിയ എല്ലാ കാര്യത്തിനും ഒരൊറ്റ മറുപടിയേയുള്ളൂ. ജാതി മാത്രം നോക്കിയല്ല - പിന്നോക്കാവസ്ഥ മൊത്തത്തില്‍ പരിഗണിച്ച്‌ സംവരണം ഏര്‍പ്പെടുത്തണം എന്നു നമുക്കു വാദിക്കാം. അതുതന്നെയല്ലേ എന്റെ സംവരണപോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്‌? അവിടെ പറഞ്ഞമട്ടൊരു സംവരണസമ്പ്രദായമാണെങ്കില്‍, പനാകള്‍ക്കും സംവരണം കിട്ടും. കുയികള്‍ക്ക്‌ അതില്‍ പ്രശ്നമുണ്ടാകേണ്ട കാര്യവുമില്ല. പോസ്റ്റിടണമെന്നു പറഞ്ഞതിന്‌ - പോസ്റ്റിട്ടു കഴിഞ്ഞല്ലോ - എന്നാണു മറുപടി. ഈപ്പറഞ്ഞൊരു പോയിന്റ്‌ സാജന്‌ ഇനിയും മനസ്സിലായില്ലെന്നു പറഞ്ഞാല്‍ ഞാനതു വിശ്വസിക്കില്ല. ആ പോസ്റ്റില്‍, സാഹചര്യത്തിനു യോജിച്ച കമന്റിട്ടതിനര്‍ത്ഥം താങ്കള്‍ക്കതൊക്കെ മനസ്സിലായി എന്നാണ്.

(6) അവരെ കുറ്റപ്പെടുത്താതിരുന്നു കൂടേ എന്നു ചോദിക്കുന്നു - ആരാണു കുറ്റപ്പെടുത്തുന്നത്‌? എന്താണു സംഭവിച്ചതെന്നു ചൂണ്ടിക്കാണിച്ചാല്‍ അതു കുറ്റപ്പെടുത്തലാകുമെങ്കില്‍ നാമെന്തു ചെയ്യാനാണ്‌? സാജന്‍ തന്നെയല്ലേ ചോദിച്ചുകൊണ്ടിരിക്കുന്നത്‌?

ഇനി, അവരേക്കുറിച്ച്‌ ഒന്നും പറയാനേ പാടില്ലെന്നാണെങ്കില്‍, ശരി - മിണ്ടാതിരിക്കാം. പക്ഷേ, പിന്നോക്കാവസ്ഥാസംവരണത്തിനു പകരം, 'പട്ടികവര്‍ഗ്ഗമാക്കണം' എന്ന വാദം തുടര്‍ന്നാല്‍, തോമസ്‌ നായിക്കും രാധാകാന്ത്‌ നായിക്കുമൊക്കെ ഗുണ്ടായിസം തുടരുകകൂടിയാണെങ്കില്‍, അവിടെ ചിലപ്പോള്‍ വീണ്ടും പ്രശ്നങ്ങളുണ്ടായേക്കും. അപ്പോളും മാദ്ധ്യമങ്ങള്‍ 'ഇന്ത്യയില്‍ ക്രിസ്ത്യാനികളെ' ആക്രമിക്കുന്നു എന്നു ബഹളമുണ്ടാക്കുകയും, മറുവശത്ത്‌ ക്രിസ്ത്യാനികള്‍ കൊള്ളയും കൊലപാതകവും ചെയ്യുന്നതു മറച്ചുപിടിക്കുകയും ചെയ്താല്‍, ഞാനെന്നല്ല - പലരും ഇടപെടും. ഇനിയും ഇടപെടും. മുന്‍കൂര്‍ ക്ഷമാപണം.

(7) മതപരിവര്‍ത്തനത്തില്‍ എന്താണിത്ര വിഷമിക്കാന്‍ എന്നു താങ്കള്‍ തുടര്‍ച്ചയായി ചോദിക്കുന്നു. അത്‌ ഒരു കമന്റിലൂടെ വിശദീകരിക്കാനാവില്ല. പലരും ധാരാളം എഴുതിയിട്ടുണ്ട്‌. കിട്ടിയാല്‍ അയച്ചു തരാം.

ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ചിലര്‍ ഭയക്കുന്നതെന്തിനാണാവോ എന്നൊരു ചോദ്യം താങ്കള്‍ മുമ്പു ചോദിച്ചിരുന്നതായോര്‍ക്കുന്നു. എന്താണതിനര്‍ത്ഥം? ഭൂരിപക്ഷമായിരുന്നെങ്കില്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു എന്നാണോ? അങ്ങനെയെങ്കില്‍, മേല്‍പ്പറഞ്ഞ ന്യൂനപക്ഷജനസംഖ്യ കൂടി വരുന്നതായിട്ടല്ലാതെ മറിച്ചൊരു വാര്‍ത്ത കേള്‍ക്കുന്ന ഏതെങ്കിലുമൊരു പ്രദേശം കാണിച്ചു തരാമോ? ഇതിങ്ങനെ കൂടിക്കൂടി ഏതു ഘട്ടത്തിലെത്തുമ്പോളാണ്‌ - 'ങാ ഇനി മുതല്‍ ഭയന്നു തുടങ്ങാം' എന്നു പറയാനാവുക?

'മതപരിവര്‍ത്തനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍' എന്നത്‌ താങ്കള്‍ക്കു പറ്റിയ വിഷയമാണെന്നു തോന്നുന്നില്ല സാജന്‍. പരമ്പരാഗത രീതിയിലുള്ള പരിവര്‍ത്തനശ്രമങ്ങള്‍ ഇത്രകണ്ട്‌ എതിര്‍ക്കപ്പെട്ടിരുന്നില്ല എന്നതെങ്കിലും മനസ്സിലാക്കി വയ്ക്കുക. ഇപ്പോളത്തെ മട്ടില്‍ വിദേശപണം വാരിയെറിഞ്ഞുകൊണ്ടുള്ള 'agressive conversion attempts' ആണ്‌ കൂടുതലും പ്രശ്നമുണ്ടാക്കുന്നത്‌. ‘ത്രിവര്‍ണ്ണപതാക’ എന്നൊക്കെ ഒരു പാസ്റ്റര്‍ പുച്ഛത്തോടെ പറയുകയും അതുകേട്ട് ആളുകള്‍ ചിരിക്കുകയും ചെയ്യുന്ന വീഡിയോ കണ്ടുകാണുമെന്നു കരുതുന്നു. അത്തരം സാഹചര്യം സ്രുഷ്ടിക്കപ്പെടുന്നതാണ് എതിര്‍പ്പിന്റെ മറ്റൊരു സുപ്രധാനഹേതു.

ദാരിദ്ര്യവും അജ്ഞതയും മുതലെടുത്തിട്ടോ എന്തു തന്നെയായാലും ശരി - മതം മാറ്റുന്നതില്‍ എന്തിനാണിത്ര ബുദ്ധിമുട്ട്‌ എന്നു താങ്കള്‍ കരുതുന്നുണ്ടാവും. ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. നേരിട്ടൊരനുഭവം ഉണ്ടാവാതെ അതു മനസ്സിലാവില്ല. ഒരു നിമിഷം ഒന്നു കണ്ണടയ്ക്കുക. സ്വന്തം കുടുംബത്തിലെ - അച്ചനുമമ്മയുമടക്കമുള്ള - പ്രിയപ്പെട്ടവരെ ഓര്‍ക്കുക. ഒരു ഞായറാഴ്ച സാജന്‍ പള്ളിയില്‍ പോകാനിറങ്ങുമ്പോള്‍, അവരില്‍ ഒന്നു രണ്ടു പേര്‍, തങ്ങള്‍ മതം മാറിയതായി പ്രഖ്യാപിച്ച്‌ ഏതെങ്കിലുമൊരു അമ്പലത്തില്‍ പോയി ഭജനമിരിക്കാന്‍ പുറപ്പെടുന്നതായി സങ്കല്‍പിക്കുക. കൂട്ടത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പര്‍ദ്ദയൊക്കെ ധരിച്ച്‌ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഉച്ചരിച്ച്‌ സാജനെ ഉപദേശിക്കുന്നുവെന്നും കരുതുക. എന്തായിരിക്കും ആദ്യം മനസ്സില്‍ വരിക? നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തേക്കുറിച്ചോര്‍ത്തുള്ള സന്തോഷമാവുമോ ആദ്യത്തെ വികാരം? ക്ഷോഭമില്ലെങ്കിലും അല്‍പം സങ്കടമെങ്കിലും? "എന്നാലും....കുറച്ചു പതുക്കെയുള്ളൊരു മാറ്റമായിരുന്നെങ്കില്‍ പൊരുത്തപ്പെടാന്‍ സമയം കിട്ടിയേനെ" എന്ന മട്ടിലെങ്ങാന്‍ സാജന്‍ പിറുപിറുക്കുമ്പോള്‍, വര്‍ഗ്ഗീയവാദീ എന്നു വിളിച്ച്‌ നാലു ചുറ്റും നിന്ന്‌ ആളുകള്‍ ചാടി വീണ്‌ അധിക്ഷേപിക്കുക കൂടിയാണെങ്കിലോ? ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. വിട്ടേക്കുക. (ഹിന്ദുക്കള്‍ക്കുമാത്രമായി ഇവിടെ യാതൊരു പ്രശ്നവുമില്ലെന്നു പണ്ടൊരിക്കല്‍ വാദിച്ചൊരു ബ്ളോഗറുണ്ട്‌. അദ്ദേഹം ഇതു വായിച്ച്‌ എന്തെങ്കിലും വാദവുമായി വന്നാല്‍ അവഗണിക്കപ്പെടാനാണു സാദ്ധ്യത)

പിന്നെ, മതപരിവര്‍ത്തനശ്രമങ്ങളുടെ ഭാഗമായി ആക്രമിക്കപ്പെടുന്നു എന്നു താങ്കള്‍ പറഞ്ഞ മിഷണറിമാരുടെ കൂട്ടത്തില്‍ - ലക്ഷ്മണാനന്ദ സരസ്വതിയുടെ പേരും എഴുതിച്ചേര്‍ക്കണമെന്നും, കൊല്ലപ്പെടുന്നു എന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ ഒറീസയില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പേരും എഴുതിച്ചേര്‍ക്കണമെന്നും ആരെങ്കിലും ആവശ്യപ്പെട്ടാല്‍, അതിനെയെങ്കിലും, താങ്കളെങ്കിലും, വര്‍ഗ്ഗീയവാദമായി ചിത്രീകരിക്കാന്‍ ശ്രമിക്കാതിരിക്കുക. വര്‍ഗ്ഗീയത ചൂണ്ടിക്കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിനെ വര്‍ഗ്ഗീയവാദമാക്കി അവതരിപ്പിക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇത്‌ ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള ചെറുപ്പക്കാരുടെ യുഗമാണ്‌.

qw_er_ty

മത്തായി said...

കാണാപ്പുറം,
അവസാന ചോദ്യങ്ങള്‍ ഇപ്പോളാണ് കണ്ടത്. കുടുങ്ങിയല്ലോ! താങ്കളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടില്ല. ബ്ലോഗു വായന തുടങ്ങിയതിനു ശേഷം വന്ന, കൂടുതല്‍ ചര്‍ച്ച നടന്നവ മാത്രം. ഒരേ ദിശയും സ്വഭാവമുള്ള വിഷയങ്ങളാണ് കൂടുതലായും പരാമര്‍ശിച്ചുകണ്ടത്. ഭൂരിഭാഗവും ഞാന്‍ എതിക്കുന്നവയും! എന്നാല്‍ ഓരോ ലേഖനത്തിറ്റെയും പിന്നിലെ പരിശ്രമം, ചോദ്യങ്ങള്‍ക്കുള്ള ക്ഷമാപൂര്‍വമായ മറുപടി ഇവ ശ്ലാഘനീയം. അവസാനം വന്ന സംവരണ പോസ്റ്റ് നന്നായിരുന്നു, യോജിപ്പും വിജോയിപ്പുമുള്ള ഭാഗങ്ങളുണ്ട്. എന്തെങ്കിലും എഴുതും മുമ്പ് ആ പോസ്റ്റ് കൈവിട്ടപോലെതോന്നി. എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന എന്റെ അഭിപ്രായം വിഷയസ്വീകരണത്തില്‍/അവതരണത്തില്‍ പരിഗണിക്കുന്നത് നല്ലതല്ല. പക്ഷെ ‘കലക്കി’ എന്ന ഒരു കമന്റിനെക്കാള്‍ സ്വീകാര്യം ലേഖനം വായിച്ച ഒരാളുടെ വിയോജനക്കുറിപ്പായിരിക്കും എന്നുകരുതുന്നു.

ശാസ്ത്രഗവേഷകനാണെങ്കിലും എന്റെ ഇഷ്ടവിഷയം രാഷ്ട്രീയമാണ്. സംഘപരിവാര്‍ കറുപ്പോ വെളുപ്പോ എന്നുതീരുമാനിക്കാന്‍ ഇനി എന്തെങ്കിലും വിശകലനത്തിന്റ്റെ ആവശ്യം ഉണ്ടെന്നു എനിക്കു തോന്നുന്നില്ല. മനുഷ്യചരിത്രത്തില്‍ ഈരീതിയിലുള്ള രാഷ്ട്രീയത്തിന്റെ ആദ്യത്തെയോ അവസാനത്തെയോ ഉദാഹരണം അല്ലല്ലോ അത്. പരിവാറുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പുതിയ എന്തെങ്കിലും വിവരമോ, ആകാംഷയോ, വെറുപ്പോ എന്നില്‍ നിറക്കുന്നില്ല.
പ്രൊപഗാന്റാ എന്നുപറഞ്ഞത്, ചിലകാര്യങ്ങളെ വിദഗ്ദമായി മറച്ചു വെച്ചുകൊണ്ട് മറ്റെന്തോ തെളിയിക്കാനുള്ള ശ്രമത്തെയാണ്. (ഉദാ: ഗുജറാത്തിന്റെ അഭിവൃദ്ധി, സത്യത്തില്‍ മോഡി ജനിക്കുന്നതിന്റെ വളരെ മുമ്പു തന്നെ ഇന്‍ഡ്യയിലെ മിക്കവാറും പട്ടണങ്ങളിലെ വ്യാപാരക്കുത്തക ഗുജറാത്തികള്‍ക്കായിരുന്നു, മട്ടാഞ്ചേരിയുള്‍പ്പടെ. ദലാല്‍ സ്ട്രീറ്റില്‍ ഏറ്റവും കേള്‍ക്കുന്ന ഭാഷ ഗുജറത്തിയാണ്. ഗുജറത്തികള്‍ പ്രവാസികളായി ലോകമെമ്പാടും ജീവിക്കാ‍ന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. പലരാജ്യത്തും ഏറ്റവും ധനികരായ പ്രവാസസമൂഹവുമാണവര്‍. ഗുജറാത്തിനകത്തോ, എത്രയോ കാലമായി കപ്പല്‍/സ്റ്റീല്‍/രത്നം/സിമന്റ്/വളം തുടങ്ങി ഒരു പിടി വ്യവസായങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം ആണത്. അതിലഭിമാനിക്കാനുള്ള ഒരു കാരണമേ നമ്മുക്കുള്ളൂ, ഇന്‍ഡ്യാക്കാര്‍ എന്നത്.)

തുടര്‍ന്നുമെഴുതൂ, ആശംസകള്‍

qw_er_ty

Unknown said...

നന്ദി, മത്തായീ.

(1) പരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള താങ്കളുടെ നിലപാടുകളെ ഞാന്‍ മാനിക്കുന്നു. ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ സ്വന്തമായ വീക്ഷണങ്ങള്‍ പുലര്‍ത്താനും അവ ഉയര്‍ത്തിപ്പിടിക്കാനും കഴിയുന്നില്ലെങ്കില്‍, നമുക്കെങ്ങനെ ഒരു പരിഷ്കൃത-സ്വതന്ത്ര-സമൂഹമെന്ന്‌ സ്വയം അവകാശപ്പെടാനാവും?

(2) >> "സംഘപരിവാര്‍ ...... മനുഷ്യചരിത്രത്തില്‍ ഈരീതിയിലുള്ള രാഷ്ട്രീയത്തിന്റെ ആദ്യത്തെയോ അവസാനത്തെയോ ഉദാഹരണം അല്ലല്ലോ അത്." <<

എനിക്ക്‌ പലരോടും വിയോജിക്കേണ്ടി വരുന്ന ഒരുപാടുകാര്യങ്ങള്‍ ഈ വാചകത്തിലടങ്ങിയിട്ടുണ്ട്‌.

ഒന്നാമതായി, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമുഖം വച്ചാണ്‌ പലരും അവരെ വിലയിരുത്തുന്നത്‌. ഇതു തെറ്റാണ്‌. സത്യത്തില്‍ അവരുടെ ഉദ്ദേശലക്‌‌ഷ്യങ്ങളെന്താണെന്നതിനേക്കുറിച്ചു വ്യക്തമായി മനസ്സിലാക്കുന്നതിനുള്ള മുഖ്യ തടസ്സവും ഇതു തന്നെ. പിന്നീടെപ്പോഴെങ്കിലും ഇതു വിശദീകരിക്കാന്‍ അവസരം കിട്ടിയേക്കും.

അതുപോലെ തന്നെ - ചരിത്രത്തേക്കുറിച്ചു പറയുമ്പോള്‍ - ഭാരതത്തിലെ സാഹചര്യത്തിനു സമാനമായതൊന്ന്‌ ലോകത്തെവിടെയും ഇതുവരെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ - നല്ലതായാലും ചീത്തയായാലും - സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു തുല്യം വയ്ക്കാന്‍ മറ്റൊന്ന്‌ എവിടെയും ഉണ്ടായിട്ടുമില്ല. ചില ഇടതുപക്ഷചിന്തകര്‍ ജര്‍മ്മനിയേയും ഇറ്റലിയേയുമൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ സംഘത്തേപ്പറ്റി ആരോപിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നാണു ഞാന്‍ കണ്ടെത്തിയിട്ടുള്ളത്‌. ഈ വിഷയത്തില്‍, സ്വന്തനിലയ്ക്ക്‌ അല്‍പം ഗവേഷണം തന്നെ ഞാന്‍ നടത്തിയിട്ടുണ്ട്‌. സംഘപ്രതിരോധത്തിനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍, പൊതുവെ എതിര്‍ക്കപ്പെടുന്നതെന്തിനോടും അവരെ ചേര്‍ത്തുവച്ച്‌ അവതരിപ്പിക്കുന്ന ഒരു തന്ത്രം മാത്രമാണിത്‌. എന്റെ കണ്ടെത്തലുകള്‍ ഒരു പോസ്റ്റില്‍ എന്നെങ്കിലും അവതരിപ്പിക്കാമെന്നു തോന്നുന്നു.

(3) >> "പ്രൊപഗാന്റാ എന്നുപറഞ്ഞത്, ചിലകാര്യങ്ങളെ വിദഗ്ദമായി മറച്ചു വെച്ചുകൊണ്ട് മറ്റെന്തോ തെളിയിക്കാനുള്ള ശ്രമത്തെയാണ്. (ഉദാ: ഗുജറാത്തിന്റെ അഭിവൃദ്ധി...)" <<

ഞാനിതു മനസ്സിലാക്കുന്നു.

ഗുജറാത്തിന്‌ ചരിത്രപരമായിത്തന്നെ പല അനുകൂലസാഹചര്യങ്ങളുമുണ്ടെന്നതു സത്യമാണ്‌. ബി.ജെ.പി.യുടെ ഭരണത്തേത്തുടര്‍ന്ന്‌ അവര്‍ ഒരു 'കുതിച്ചുചാട്ട'മാണു നടത്തിയത്‌ എന്ന്‌ ആരും അവകാശപ്പെടുന്നില്ല. പക്ഷേ, ആ കാലയളവില്‍, പ്രത്യേകിച്ച്‌ മോഡിയുടെ കാലയളവില്‍ വന്ന മാറ്റം വലുതായിരുനുവെന്നതിന്‌ അനേകം തെളിവുകളുണ്ട്‌. ആ മാറ്റം, വിശദമായ കണക്കുകളുടെയും വിവിധ സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്‌.

കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തുണ്ടായ വിദേശനിക്ഷേപത്തിന്റെ മൂന്നിലൊന്നോളം ആ ഒരൊറ്റ സംസ്ഥാനത്തേക്കാണു പോയത്‌. എന്നാല്‍, വ്യാവസായിക പുരോഗതി എന്നതിലല്ല - അടിസ്ഥാനസൌകര്യങ്ങള്‍ - ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ - വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണു പ്രമുഖ നേട്ടമെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ഒരുപക്ഷേ, ഇവിടെയെല്ലാം, അനുകൂലസാഹചര്യങ്ങള്‍ വേണ്ടവണ്ണം വിനിയോഗിച്ചു എന്നതു മാത്രമാവണം ബി.ജെ.പി.യുടെ നേട്ടം. ഇതേപ്പറ്റിയും ഞാന്‍ മുമ്പെവിടെയോ എഴുതിയിരുന്നു.

സത്യത്തില്‍, അപകടകരവും രൂക്ഷവുമായ നെഗറ്റീവ്‌ പ്രൊപ്പഗണ്ടകള്‍ മറുവശത്തുണ്ടാകുമ്പോള്‍, അവയെ മനസ്സുകൊണ്ടെങ്കിലും പ്രതിരോധിക്കുക എന്നതു മാത്രമേ ഞാനുദ്ദേശിച്ചിട്ടുള്ളൂ. ഗുജറാത്തു സംബന്ധിച്ച എല്ലാ പോസ്റ്റുകളുടെയും പിന്നിലെ വികാരം ഇതു തന്നെയാണ്‌. പലതിലും അതു വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്‌.

‘ഗുജറാത്ത്‌ എന്നാല്‍ മുസ്ളീങ്ങള്‍ നരകിക്കുന്ന സ്ഥലമാണ്‌‘ എന്ന പ്രചാരണം മനസ്സിലുണ്ടാക്കുന്ന പീഢിതബോധം കുറച്ചൊന്നുമല്ല. അതു കള്ളപ്രചാരണമാണു താനും. അതിനെ പ്രതിരോധിക്കാനാണ്‌ ഞാന്‍ സച്ചാര്‍ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ഒരു പോസ്റ്റിട്ടത്‌. അതു വായിച്ച കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസം തോന്നിയിട്ടുണ്ടെങ്കില്‍ അതൊരു നല്ല കാര്യമല്ലെന്നുണ്ടോ?

"ഗുജറാത്തില്‍ ഇത്തവണയും ബി.ജെ.പി. ജയിക്കും - അതിനു പിന്നില്‍ വിവിധ കാരണങ്ങളുണ്ട്‌ - മുസ്ളീം വിരോധമല്ല അതിനു പിന്നില്‍" - എന്നു ചൂണ്ടിക്കാണിച്ചു കൊണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഞാനൊരു പോസ്റ്റിട്ടിരുന്നു. യാഥാര്‍ത്ഥ്യബോധമുള്ള ഒരു മുസ്ളീമിന്‌ ആ തിരിച്ചറിവ്‌ ആശ്വാസകരമായിരിക്കും എന്നു തന്നെയാണു ഞാന്‍ കരുതുന്നത്‌. അവിടെ പറഞ്ഞതു പിന്നീടു സത്യമാവുകയും ചെയ്തു.

തെരഞ്ഞെടുപ്പിനു ശേഷവും എഴുതി - "ദാ കണ്ടോ - പത്തു സീറ്റുകള്‍ കൂടി എളുപ്പം ലഭിക്കാവുന്നവയായിരുന്നു. അതു കൂടിയായെങ്കില്‍ 2002-ലെ 127 എന്ന സംഖ്യയില്‍ത്തന്നെ എത്തിയേനെ. അതിനും മുമ്പ്‌ 1998-ലും 117 സീറ്റുണ്ടായിരുന്നു. അവിടെ തെരഞ്ഞെടുപ്പു ജയിക്കാന്‍ കമ്മ്യൂണലോ അല്ലാത്തതോ ആയ ഒരു 'വേവ്‌'-ന്റെയോ മുസ്ളീങ്ങളെ തല്ലേണ്ടതിന്റെയോ ഒന്നും ആവശ്യമില്ല - വിജയത്തിനുള്ള കാരണങ്ങള്‍ പലതാണ്‌" എന്ന്‌. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക്‌ ജനം 'ഉപകാരസ്മരണ'യെന്ന മട്ടില്‍ വോട്ടു ചെയ്യുമെന്നു ധ്വനിപ്പിക്കുന്ന മട്ടില്‍ നടക്കുന്ന ദുഷിച്ച പ്രചാരണങ്ങള്‍ക്കുള്ള എന്റെ മറുപടി മാത്രമാണ്‌ ആ പോസ്റ്റ്‌. അത്തരം സങ്കല്‍പങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞാന്‍ പരമാവധി പൊരുതി നില്‍ക്കും. അതിനെ ഒരു സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണു ഞാന്‍ കാണുന്നത്‌. അതും ഒരര്‍ത്ഥത്തില്‍ ഒരു പ്രൊപഗണ്ടയാവാം. അറിയില്ല. എനിക്ക്‌ അനുഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ എന്റെ വാക്കുകള്‍ സഹായകരമാകുമെങ്കില്‍, അതില്‍ ഞാന്‍ സന്തുഷ്ടനാണെന്നതില്‍ സംശയമേതുമില്ല. എന്നാല്‍, പ്രധാനലക്‌ഷ്യം അതല്ല എന്നതു കൊണ്ടാണ്‌ ‘കൂലിയെഴുത്ത്‌‘ എന്ന പരാമര്‍ശം തുടര്‍ന്നപ്പോള്‍ എനിക്കതു വിഷമകരമായിത്തോന്നിയത്‌.

നരേന്ദ്രമോദി തിരുവനന്തപുരത്തു വന്നപ്പോള്‍, പ്രസംഗത്തിലൂടെ വര്‍ഗ്ഗീയ വിഷം ചീറ്റിയെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സ്പര്‍ദ്ധവളരുന്ന മട്ടില്‍ സംസാരിച്ചുവെന്നൊക്കെ 'ദേശാഭിമാനി'യും മറ്റും എഴുതി. കല്ലുവച്ച നുണയായിരുന്നു അത്‌. ദേശാഭിമാനിക്ക്‌ അവരുടെ രാഷ്ട്രീയപ്രതിയോഗിയെ തകര്‍ക്കാന്‍ എന്തും ചെയ്യാം എന്ന നയമായിരിക്കും. പക്ഷേ അതിനു മറ്റുമാര്‍ഗ്ഗങ്ങളാണു തേടേണ്ടത്‌ എന്നും ഇത്തരം ഹീനശ്രമങ്ങള്‍ സാമൂഹ്യവിപത്തു സൃഷ്ടിക്കും എന്നുമാണ്‌ എന്റെ നയം. കള്ളപ്രചാരണങ്ങളെ ഞാന്‍ നേരിട്ടത്‌ ശബ്ദവ്യതിയാനങ്ങളടക്കം പ്രസംഗം സമ്പൂര്‍ണ്ണമായി രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌.

ഞാന്‍ കലാപത്തെ ന്യായീകരിക്കുകയോ ആരെയും അന്ധമായി പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന ധാരാളം വരികള്‍ പഴയപോസ്റ്റു/കമന്റുകളില്‍ നിന്നു ശേഖരിക്കാനാവും. അതേ സമയം തന്നെ, കലാപത്തിന്റെ ന്യായീകരണം പറഞ്ഞുകൊണ്ട്‌ രാജ്യദ്രോഹപരമായ കള്ളപ്രചാരണങ്ങള്‍ നടത്തി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഞാന്‍ ശക്തമായി പ്രതിരോധിക്കും.

ഒരു രാഷ്ട്രീയ കക്ഷി എന്തു പറഞ്ഞാലും തന്റെ സമുദായപരിഗണനകള്‍ വച്ച്‌ ഭീതിയോടെയേ അതു ശ്രവിക്കൂ എന്നൊരാള്‍ പറയുമ്പോള്‍, അയാളുടെ മനസ്സിലെ തീയണക്കാന്‍ ഒന്ന്‌ ഊതിനോക്കുകയെങ്കിലും ചെയ്യുക എന്നത്‌ എന്റെ കര്‍ത്തവ്യമായിട്ടാണ്‌ എനിക്കു തോന്നിയത്‌. ബഷീറിനു കൊടുത്ത മറുപടിക്കു പിന്നില്‍ ആ വികാരം തന്നെയാണുള്ളത്‌. പേടിയില്ലാത്ത മുസ്ളീങ്ങളും പാര്‍ട്ടിയിലുണ്ട്‌ എന്നതു ചൂണ്ടിക്കാണിച്ചത്‌ ദുര്‍ബലമെങ്കിലും ഒരു ഊതിനോക്കലായിരുന്നു. അല്ലാതെ, മുസ്ളീങ്ങളെ 'സ്നേഹിക്കുന്ന' പാര്‍ട്ടിയാണ്‌ എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതല്ല. അത്തരം 'സ്നേഹങ്ങള്‍' പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമാണ്‌. അതാണ്‌ വിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നതും.

കുടുംബനാഥന്‍ രോഗബാധിതനായതിനേത്തുടര്‍ന്ന്‌ വഴിയാധാരമായ മുസ്ലീം കുടുംബത്തെ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ക്ഷേത്രമണ്ഡപത്തില്‍ താമസിപ്പിച്ചു സഹായം നല്‍കിയതു ചൂണ്ടിക്കാട്ടിയ പോസ്റ്റും എന്റെ വക തന്നെയായിരുന്നു. ഇങ്ങനെയും ചിലതു നടക്കുന്നുണ്ട്‌ എന്നു മനസ്സിലാക്കിക്കോട്ടെ എന്ന സദുദ്ദേശം മാത്രമേ അതിനു പിന്നിലുള്ളൂ.

രാഷ്ട്രീയലക്‍ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട്‌ സംഘപരിവാറിനേക്കുറിച്ച്‌ അനാവശ്യഭീതി പരത്തുന്നത്‌ അപകടകരമാണെന്നു പറയുന്നത്‌ ഒറ്റപ്പെട്ട ശബ്ദമൊന്നുമല്ല. എത്രയോ പ്രമുഖര്‍ ഇതൊക്കെ മുമ്പുതന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. സുഗതകുമാരി, എം.ജി.എസ്‌. നാരായണന്‍ അങ്ങനെ പലരും. അവരെയൊന്നടങ്കം ഫാസിസ്റ്റുകള്‍ എന്നു വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ പ്രൊപ്പഗണ്ടിസ്റ്റുകള്‍ ചെയ്തത്‌. പൊതുവേദികളിലെ സ്വീകാര്യതയേക്കുറിച്ചു ഭയപ്പെടേണ്ട ആവശ്യമുള്ള പ്രമുഖര്‍ അതൊക്കെക്കേട്ട്‌ ചിലപ്പോള്‍ നിശ്ശബ്ദരായി എന്നു വരും. ആ പ്രശ്നം ഇല്ലാത്ത എന്നെപ്പോലെയുള്ള അണ്ണാര്‍ക്കണ്ണന്‍മാര്‍ എളിയ പോരാട്ടം തുടരും.

ഒരു വശത്തുനിന്ന്‌ ചിലര്‍ തീ കത്തിച്ചു വിടുമ്പോള്‍, കണ്ടു നില്‍ക്കുന്നതിനു പകരം കുറച്ചു വെള്ളമൊഴിച്ചു വിടുന്നതുപോലെയാണിത്‌. തീ പൂര്‍ണ്ണമായും കെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും, കുറച്ചൊരാശ്വാസം പകരാന്‍ കഴിയും. തീ കാണാതെ, വെള്ളമൊഴിക്കല്‍ മാത്രം നാം ശ്രദ്ധിച്ചാല്‍, വെള്ളപ്പൊക്കം സൃഷ്ടിച്ചു പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നേ തോന്നൂ.

ഈ വിശദീകരണം താങ്കള്‍ ഹൃദയപൂര്‍വ്വം മനസ്സിലാക്കുമെന്നു കരുതുന്നു. ബോറടിച്ചേക്കാമെങ്കിലും, ഗുജറാത്തു സംബന്ധിയായ അവസാന പോസ്റ്റ്‌ വായിക്കുമെന്നും.

(4) താങ്കളുടെ വിയോജനക്കുറിപ്പുകള്‍ പലരീതിയില്‍ എനിക്ക്‌ സഹായകരമായിരുന്നിട്ടുണ്ട്‌. അവ്യക്തമായിരുന്ന ചിലതു വിശദീകരിക്കാന്‍ അവസരം ലഭിച്ചു - ചില ശൈലികളുടെ പരിമിതികളേക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചു - മൊത്തത്തില്‍ എഴുത്തിനു കൂടുതല്‍ വ്യക്തത വരുത്തുവാനും തെറ്റുകള്‍ തിരുത്തുവാനും ദിശാബോധം കൈവരുത്തുവാനും അവ സഹായിച്ചിട്ടുണ്ട്‌. ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

qw_er_ty