Saturday, June 4, 2011

മാതൃഭൂമിയിലെ “ഹിന്ദു അജണ്ട”!

ഇവിടെപ്പറയുന്ന കാര്യങ്ങൾക്ക്‌ ബാബാ രാംദേവിന്റെ സമരവുമായി യാതൊരു ബന്ധവുമില്ല. മാതൃഭൂമി ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലെ പ്രകടമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണു ലക്ഷ്യം.

ക്ഷ്യം യു.പി.; ഹിന്ദു അജണ്ടയുമായി ബി.ജെ.പി. വീണ്ടും” എന്ന തലക്കെട്ടോടെ മെയ്‌ 28 ശനിയാഴ്ച ‘ഡി.ശ്രീജിത്ത്‌’ എന്ന ലേഖകന്റേതായി വന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി പരിഗണിക്കാൻ വൈകുന്നതു സംബന്ധിച്ചും വർഗ്ഗീയസംഘർഷനിരോധനബില്ലിന്റെ കരടിൽ കാണപ്പെട്ട ചില വ്യവസ്ഥകൾക്കെതിരെയും ബി.ജെ.പി. ഈയിടെ ശക്തമായി പ്രതികരിച്ചിരുന്നു. അത്‌ ഉത്തർപ്രദേശിലെ ഹൈന്ദവവോട്ടുകൾ കേന്ദ്രീകരിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ് ലേഖകൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌. ഇത്‌ നൂറുശതമാനവും തെറ്റാണ്‌. ഉത്തർ‌പ്രദേശ്‌ തെരഞ്ഞെടുപ്പല്ല ബി.ജെ.പി.യുടെ പ്രതികരണങ്ങൾക്കു പിന്നിൽ.

(1) സുപ്രീം കോടതി അഫ്സലിന്റെ ദയാഹർജി 2005-ലും റിവ്യൂഹർജി 2008-ലും തള്ളിയിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ മുമ്പിലെത്തിയ ദയാഹർജി പരിഗണിക്കുന്നത്‌ അനന്തമായി നീണ്ടുപോകുകയാണ്‌. ഇതു ബോധപൂർവ്വമാണെന്നും ഇതിനുപിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും ബി.ജെ.പി. വളരെക്കാലമായി ചൂണ്ടിക്കാട്ടാറുള്ളതുമാണ്‌. ഏതെങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതുകൊണ്ടോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടോ അല്ല അഫ്സൽ ഗുരുവിന്റെ കാര്യം ഇപ്പോൾ വീണ്ടും ചർച്ചയ്ക്കു വന്നത്‌. കോൺഗ്രസ്‌ ഓഫീസ്‌ ആക്രമണക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ദേവീന്ദർസിംഗിന്റെ ദയാഹർജി ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. അപ്പോൾ സ്വാഭാവികമായും അഫ്സലിന്റെ കാര്യവും ദയാഹർജി പരിഗണിക്കുന്നതിലെ രാഷ്ട്രീയവും ചർച്ചയ്ക്കു വന്നുവെന്നേയുള്ളൂ.

(2) വർഗ്ഗീയസംഘർഷനിരോധനബില്ലിലെ അപാകങ്ങളേക്കുറിച്ചുള്ള ചർച്ചകൾക്കുമതെ - “യു.പി.”യുമായിട്ടല്ല - “യു.പി.എ.”യുമായി മാത്രമേ ബന്ധമുള്ളൂ. മത-ഭാഷാ-ന്യൂനപക്ഷങ്ങളോ പട്ടികജാതി-വർഗ്ഗങ്ങളോ ഒക്കെ മാത്രമാണ്‌ ‘വർഗ്ഗീയകലാപങ്ങൾ’ക്ക്‌ ഇരയാകുക(!) എന്ന മട്ടിൽ അതിശയകരമായ മുൻവിധികളടങ്ങിയ ഒരു ബില്ലിന്റെ കരടുരൂപം പുറത്തുവന്നാൽ അത്‌ ഏതുദിവസമാണെന്നതിനു യാതൊരു പ്രാധാന്യവുമില്ലാതെ ആദ്യമണിക്കൂറിൽത്തന്നെ എതിർക്കപ്പെടും. തെരഞ്ഞെടുപ്പു വരുന്നുണ്ടോ എന്നു നോക്കിയതിനു ശേഷമാണ്‌ ബി.ജെ.പി.യുടെ എതിർപ്പു വരുന്നത്‌ എന്ന വാദം തികച്ചും ബാലിശമാണ്‌.

(ഇനി അഥവാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ്‌ ബില്ലിന്റെ കരടുരൂപം പുറത്തുവിട്ടതെങ്കിൽ, എതിർപ്പും അതേസമയം തന്നെ ഉണ്ടായി എന്ന സ്വാഭാവികത മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. ഗോധ്രാസംഭവം കേവലം അപകടം മാത്രമായിരുന്നുവെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ബാനർജി കമ്മീഷൻ റിപ്പോർട്ട്‌ കരടുരൂപത്തിൽ 2005-ലെ ബീഹാർ ഇലക്ഷനു തൊട്ടുമുമ്പ്‌ അന്നത്തെ യു.പി.എ. സർക്കാർ ധൃതിപിടിച്ച്‌ പുറത്തുവിട്ടത്‌ ഈയവസരത്തിൽ ഓർക്കാവുന്നതാണ്‌.)

രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയേക്കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിനു ശ്രമിച്ചു എന്നതു മാത്രമല്ല മേൽസൂചിപ്പിച്ച മാതൃഭൂമിറിപ്പോർട്ടിലെ അപാകം. ദേശീയപ്രാധാന്യമുള്ള രണ്ടുസുപ്രധാനവിഷയങ്ങളെ അപകടകരമാംവിധം വർഗ്ഗീയവൽക്കരിച്ചു എന്നതുകൂടിയാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി മാത്രമെന്തേ പരിഗണിക്കപ്പെടുന്നില്ല എന്നും, അതിനു പിന്നിൽ എന്തെങ്കിലും വർ‌ഗ്ഗീയതാല്പര്യങ്ങൾ പ്രവർ‌ത്തിച്ചിരിക്കാൻ സാദ്ധ്യതയുണ്ടോ എന്നും ചിന്തിക്കുവാൻ ‘ഹിന്ദുക്കൾ’ക്കു മാത്രമേ അവകാശമുള്ളൂ എന്നാണോ ലേഖകൻ പറഞ്ഞുവയ്ക്കുന്നത്‌? അപ്പോൾ, മറ്റു മതസ്ഥരുടേയും മതേതരവാദികളുടേയുമൊക്കെ നിലപാടെന്താവണം? ഇതിൽ, ഏതുനിലപാടാണു ശരിയും?

മത-ഭാഷാ-ന്യൂനപക്ഷങ്ങളെ മാത്രം ‘ഇരക’ളാക്കുന്ന ബില്ലിനേക്കുറിച്ചുമതെ - ഹിന്ദുക്കളല്ലാതെ മറ്റാരും എതിർക്കരുതെന്നാണോ? ബി.ജെ.പി.യിതരപ്രസ്ഥാനങ്ങൾ ഒന്നടങ്കം നിശ്ശബ്ദരായിരിക്കണമെന്നാണോ? ഇതൊക്കെ ലേഖകന്റെ മാത്രം നിലപാടാണോ അതോ പത്രത്തിന്റെ നിലപാടാണോ എന്ന്‌ ചിന്തിച്ചുപോകുന്നു!

Tuesday, April 12, 2011

വെള്ളാപ്പള്ളിയാണോ - വെട്ടിത്തുറന്നു പറയും.

ശ്രീ. വെള്ളാപ്പള്ളി നടേശൻ അങ്ങനെയാണ്‌. വെട്ടിത്തുറന്നങ്ങു പറഞ്ഞു കളയും.


Tuesday, March 29, 2011

തെരഞ്ഞെടുപ്പും പുതിയൊരു തുള്ളൽക്കലാരൂപവും

Download this as PDF file

ഇതുവരെയുള്ളതും ഇന്നത്തേതുമായ കേരളരാഷ്ട്രീയം വിലയിരുത്തിയിട്ടുള്ളവർക്കും, ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി അവതരിപ്പിക്കുന്ന കൗതുകകരമായ ഒരു പരീക്ഷണമാണ്‌ ഇത്‌. പുതിയൊരു കലാരൂപത്തിന്റെ സഹായത്തോടെയുള്ള ഒരു പരീക്ഷണം.


താഴെക്കൊടുത്തിരിക്കുന്നത്‌ ഒരു ചെറിയ തുള്ളൽപ്പാട്ടാണ്‌ - തുള്ളൽവൃത്തം അതേപടി സ്വീകരിച്ചിട്ടില്ലെങ്കിലും.

പക്ഷേ, ഇതിനെ തുള്ളലെന്നു വിളിച്ചും കൂടാ. ‘തുള്ളലുണർത്തൽ’ എന്നോ ‘മറുതുള്ളൽ’ എന്നോ മറ്റോ വേണം വിളിക്കാൻ. ഒരു പേരും പൂർണ്ണമായി സ്വീകാര്യമായിത്തോന്നാത്തതിനാൽ ഇതുവരെ പേരിട്ടിട്ടില്ല.

‘റിവേഴ്സ്‌ തുള്ളൽ’ എന്ന പേരും പരിഗണനയ്ക്കു വന്നിരുന്നു. കൈരളി ചാനലിലെ പ്രസിദ്ധമായ പരിപാടിയായിരുന്ന ‘അശ്വമേധ’ത്തിനെ ‘റിവേഴ്സ്‌ ക്വിസ്‌’ എന്നു വിശേഷിപ്പിച്ചിരുന്നതുപോലെ ഒരു അവസ്ഥയാണിത്‌. അവതാരകൻ ചോദ്യം ചോദിക്കുകയും കേൾവിക്കാരൻ ഉത്തരം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം, ഉത്തരം ആദ്യം തന്നെ മനസ്സിലോർത്തു വച്ചിട്ട്‌ അതിലേക്കു ചികഞ്ഞെത്തുന്നതാണ്‌ റിവേഴ്സ്‌ ക്വിസ്‌. ഇവിടെ, ഈ തുള്ളലും - പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമാണ്‌. ഇതിൽ അവതാരകൻ തുള്ളുന്നില്ല എന്നതു തന്നെയാണ്‌ ഏറ്റവും വലിയ വ്യത്യാസം. മറിച്ച്‌ കേൾവിക്കാരാണ്‌ തുള്ളുന്നത്‌! എല്ലാവരുമല്ല. അക്കൂട്ടത്തിൽ ചിലർ. അവതരണം ഏതാണ്ടു പകുതിയാകുന്നതോടെ തുള്ളിത്തുടങ്ങുന്ന അവർ അവതരണത്തിന്റെ അവസാനഘട്ടങ്ങളിലേക്കെത്തുമ്പോൾ ഉറഞ്ഞുതുള്ളിയേക്കാനുമിടയുണ്ട്‌.

കഥ തന്നിൽ തുള്ളലുളവാക്കുന്നോ ഇല്ലയോ എന്നത്‌ കൗതുകകരമായ ഒരു പരീക്ഷണം തന്നെയാണ്‌. തുടർച്ച നഷ്ടപ്പെടാതെ വായിച്ചുനോക്കിക്കൊണ്ട്‌ ഏവർക്കും ഒന്നു പരിശോധിച്ചു നോക്കാവുന്നതാണ്‌. തുള്ളലിന്റെ പിന്നിലുള്ള രഹസ്യവും പിന്നീടു വിശദീകരിച്ചിട്ടുണ്ട്‌.

----------------

ഇന്നീക്കേരളനിയമസ്സഭയതു
പിന്നിട്ടാണ്ടുകളോർത്തെന്നാൽ

ഇവിടധികാരത്തിന്റെ ചരിത്ര-
ച്ചിമിഴുകളൊന്നു തുറന്നെന്നാൽ

കാണാം ജനതതി വഞ്ചിതരാകുക-
യാണെന്നുള്ളൊരു യാഥാർത്ഥ്യം!

അഞ്ചഞ്ചാണ്ടുകൾ കൂടുമ്പോളൊരു
വഞ്ചിയിടത്തു വലത്തേയ്ക്കും.

ഒരുകുറിയൊരു കര പറ്റുന്നെങ്കിൽ
മറുകുറി മറ്റേക്കര പറ്റും.

അഞ്ചായില്ലെ പതിറ്റാണ്ടെന്നി-
ട്ടെന്തായിന്നാടിന്റെ ഗതി?

ഇടതും വലതും തമ്മിൽ ഇപ്പോൾ
പറയാനുണ്ടോ വ്യത്യാസം?

പറയുക നെഞ്ചിൽ കൈചേർ-ത്തുണ്ടോ
പറയാൻ തെല്ലും വ്യത്യാസം?

ഇരുവരുമെങ്ങും പാടി നടക്കു -
ന്നപരർ ചെയ്തോരഴിമതികൾ.

അവയിലൊരല്പം പിന്നിൽ നിൽക്കു
ന്നവരേ നമ്മൾ ജയിപ്പിക്കും.

അതിലൊരു വാശി പെരുത്തിട്ടുടനെ
അവരുടെയഴിമതി മൂർച്ഛിയ്ക്കും.

അതിനാലുടനെയടുത്തൊരു തവണ
ഭരണം വീണ്ടും കൈമാറും.

ഇതു നാം തുടരുകയാണിന്നിങ്ങനെ
യിതിനൊരു മാറ്റവുമില്ലാതെ.

ഇതിനൊരു പരിഹാരത്തിനു സമയം
പറയൂ നമ്മൾ കാണേണ്ടേ?

മുന്നണിയൊന്നേ വിജയിക്കാവൂ
എന്നൊരു മുൻവിധി ധാർഷ്ട്യത്തിൽ

നിന്നൊരു വിടുതി കൊടുക്കുക-യെന്നാ-
ലന്നേ നാടിതു നന്നാകൂ.

ഞങ്ങളിലൊന്നു ഭരിക്കും - ഇവിടെ
ഞങ്ങളിലൊന്നേ പ്രതിപക്ഷം!

ഞങ്ങളു മാറി മറിഞ്ഞു ഭരിക്കും
നിങ്ങളിലാരാ ചോദിക്കാൻ?

എന്നൊരു ധാർഷ്ട്യത്തിന്നൊരു മറുപടി-
യന്നേ നാടിതു നന്നാകൂ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റയ്ക്കിന്നൊരു ജനവിധി തേടാൻ
പറ്റാത്തവരാം പാർട്ടി ചിലർ

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

എന്തിന്നായവർ ഒരുമിയ്ക്കുന്നൂ
എന്താണതിനൊരു പൊതുതത്വം?

എന്താണവരുടെ പൊതുതാല്പര്യം?
എന്താണൊരുപൊതുവാദർശം?

ഇത്തരമനവധി ചോദ്യങ്ങൾക്കി-
ന്നുത്തരമില്ലയൊരുത്തർക്കും.

കഴിയുന്നോളം ഭരണം പേറാൻ
വഴിയാണിന്നു കുറുക്കുവഴി.

അതിനാലാണിവരൊരുമിക്കുന്നതു-
മതു താൻ ഒറ്റയൊരാദർശം!

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

വലതും ഇടതും തമ്മിലുമില്ലാ
വലുതായിട്ടൊരു വ്യത്യാസം.

അധികം നാളായില്ലവർ ഡൽഹിയിൽ
അധികാരത്തിനു കൈകോർത്തു.

എന്നിട്ടിപ്പോൾ കേരളബോർഡർ
പിന്നിട്ടപ്പോൾ കലഹിപ്പൂ!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റപ്പാർട്ടിപ്പോരാട്ടത്തിനു
പറ്റില്ലെന്നു ഭയക്കുന്നോർ

പറ്റിക്കൂടുകയാണൊരു ദിക്കിൽ
പറ്റുന്നൊരു പങ്കവിടുന്ന്‌.

ഭരണം മാറാം ഉടനേ - തങ്ങടെ
വരവു നിലയ്ക്കും എന്നാകിൽ

ഇൻഡിക്കേറ്ററിടുന്നൂ വേഗം
വണ്ടിതിരിക്കാൻ നോക്കുന്നു!

ഇന്നലെ വരെയും ചൊന്നതു മാറ്റി
മുന്നണി വിടുവാൻ നോക്കുന്നു.

വിലപേശുന്നൂ - ഞങ്ങൾ പോകും!
വലവീശുന്നൂ മറ്റുള്ളോർ.

കണ്ടുമടുത്തൂവെങ്കിലുമൊന്നും
മിണ്ടാതങ്ങനെ നാം നിൽക്കെ,

പലകുറിപക്ഷം മാറിമറിഞ്ഞ്‌
പലരും നാടകമാടുന്നു.

ചിലരാണെങ്കിൽ മറന്നും പോണു
‘പറയൂ ഇക്കുറിയെവിടേ നാം?’

ഇപ്പോളിടതോ വലതോ - ‘നീരാ-
ളിപ്പോൾ’ പോലും പറയില്ല!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

കിട്ടും തുകയുടെ പങ്കിലുടക്കി
പൊട്ടിപ്പിളരും പാർട്ടി ചിലർ

കഷ്ടപ്പെട്ടു ജയിപ്പിച്ചവരെ-
പ്പറ്റിച്ചോടുന്നിരുദിക്കിൽ!

‘ഇപ്പുറമാണധികാരം - അതിനാൽ
ഇപ്പുറമാണു സുഖം’ - ഒരുവർ

അപ്പുറമോടുന്നപരർ - അറിയാം
അപ്പുറമെത്തും വൈകാതെ.

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല

പറ്റിയ്ക്കുന്നു നിരന്തര-മെന്നാൽ
പറ്റുന്നില്ല തിരുത്താനും!

ഒന്നിച്ചൊന്നു ശ്രമിയ്ക്കാമിക്കുറി
ഒന്നിച്ചൊന്നായണി ചേരാം.

ഇക്കുറിയൊന്നുതിരുത്താം നൽകാം
ഇക്കുറി നല്ലൊരു താക്കീത്‌.

വന്നണി ചേരുക ദയവായ്‌ പ്രിയരേ
ഇന്നീയുജ്വലരണഭൂവിൽ.

ഒന്നായൊന്നു ശ്രമിക്കാം നമ്മൾ-
ക്കൊന്നായൊന്നു തകർത്തീടാം

കുത്തകമുന്നണി രാഷ്ട്രീയക്കാർ
ഒത്തുകളിക്കും ധാർഷ്ട്യത്തെ.

കേൾക്കുന്നീലേ മാറ്റൊലി - യിവിടൊരു
മാറ്റത്തിന്റെ പ്രതിധ്വനികൾ?

വഞ്ചിതരായ ജനങ്ങൾ ഇക്കുറി
നെഞ്ചേറ്റുന്നോരടയാളം

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

അഞ്ചംഗുലികളമർത്തിത്തങ്ങടെ
നെഞ്ചിൽച്ചേർത്തവർ പറയുന്നു

താമര താമര താമരയിക്കുറി
താമര തന്നേയടയാളം.

ആളുകളായിരമായിരമൊന്നി-
ച്ചാളിക്കത്തും ജനരോഷം

അതിലടിപതറിച്ചെന്നെത്തട്ടെ
അറബിക്കടലിൽ മുന്നണികൾ!

ഇല്ലാ ഞങ്ങൾ ചോദിക്കുന്നീ-
ലെല്ലാ സീറ്റും വിജയിക്കാൻ

പക്ഷേ പ്രിയരേ ചോദിപ്പൂ - പ്രതി-
പക്ഷത്തുള്ളൊരു സാന്നിദ്ധ്യം.

മുന്നണിരണ്ടും ജനമറിയാതെ
പിന്നിൽ പലതും ചെയ്യുമ്പോൾ

വേണ്ടാചെയ്യരുതെന്നു വിലക്കാൻ
വേണ്ടേ നല്ലൊരു പ്രതിപക്ഷം?

മുന്നണി രണ്ടും ചേർന്നു ജനങ്ങടെ
കണ്ണിൽപ്പൊടിയിട്ടീടുമ്പോൾ

വേണ്ടാ - കാണുന്നുണ്ടെന്നോതാൻ
വേണ്ടി - ജനങ്ങൾ തൻ പക്ഷം?

ചോദിക്കാൻ - പറയാനും കുത്തക
ഭേദിക്കാനും ചിലരുണ്ടേൽ

പേടിയ്ക്കാതേ തരമുണ്ടോ ജന-
മോടിയ്ക്കും വഴി പോകുമവർ.

ചോദിക്കുന്നൂ പ്രിയരേ ഞങ്ങൾ
ചോദിക്കുന്നൊരു സാന്നിദ്ധ്യം.

പുത്തൻ വികസനസംസ്കാരത്തിൻ
ഒത്തിരിയൊത്തിരി സാദ്ധ്യതകൾ

ഒത്തൊരുമിച്ചതുറപ്പാക്കാനായ്‌-
കുത്തുക പ്രിയരേ താമരയിൽ.

മുന്നണിഭരണം മൂലം നാടിതു
പിന്നോട്ടോടിയ വർഷങ്ങൾ

നമ്മളെ വിഡ്ഢികളാക്കിക്കൊണ്ടിവർ
തമ്മളിലാടിയ നാടകവും

നമ്മളു ചേർന്നു തിരുത്തും നമ്മുടെ
സമ്മതിദാനം വിജയിക്കും!

കുത്തകമുന്നണിരാഷ്ട്രീയത്തിൻ
ശുദ്ധീകരണവുമുണ്ടാകും.

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

താമര താമര താമരയിക്കുറി
താമര തന്നേയടയാളം!

--------

പ്രിയപ്പെട്ട വായനക്കാരേ - കേൾവിക്കാരേ - ചില ആളുകളിൽ ഈ വരികൾ തുള്ളലുണർത്താതിരിക്കില്ല എന്നു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടുണ്ടാവുമെന്നു തന്നെ കരുതുന്നു. കാലാകാലങ്ങളായി നമ്മെ പറ്റിച്ചുവരുന്നവരുടെ കൂട്ടത്തിൽ, വിമർശനങ്ങളോട്‌ അസഹിഷ്ണുതയുള്ളവരേത്തന്നെയാണുദ്ദേശിച്ചത്‌. വാസ്തവത്തിൽ, ആ തുള്ളൽ ഒട്ടും അത്ഭുതകരമല്ല. ‘ഉള്ളതു പറഞ്ഞാൽ തുള്ളലു വരും’ എന്നു പഴമക്കാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ളതാണല്ലോ.

സ്നേഹപൂർവ്വം,
കാണാപ്പുറം നകുലൻ

Download this as PDF file

Thursday, February 25, 2010

ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ

‘കൊല്ലം ആശ്രാമം മൈതാനം’ എന്നു മുമ്പേ കേട്ടിട്ടുണ്ടെങ്കിലും ഇതിനു മുമ്പൊരിക്കലും കാണാൻ അവസരമുണ്ടായിരുന്നിട്ടില്ല.

ആദ്യകാഴ്ചയിൽത്തന്നെ ശങ്കിച്ചത് അതിനെ ഒരു “മൈതാനം“ എന്നു വിളിക്കാൻ പറ്റുമോ എന്നാണ്. പുതിയൊരു പേരു കണ്ടെത്തുന്നതാവും ഒരുപക്ഷേ നല്ലത്.

അറുപതോളം ഏക്കർ വിസ്തൃതിയിൽ - കണ്ണെത്തിക്കാനാവാത്ത അതിരുകൾക്കുള്ളിൽ - പരന്നു കിടക്കുന്ന ഒരു പ്രദേശം. അതിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്തണമെങ്കിൽ വണ്ടിപിടിച്ചുപോകണമെന്ന അവസ്ഥ.

അവിടമാകെ വെട്ടി വെളുപ്പിച്ചു വെടിപ്പാക്കിയിരിക്കുന്നു. അവിടെ അടുക്കോടും ചിട്ടയോടും കൂടി നിരന്നിരിക്കുന്ന സ്വയംസേവകർ.

അവിടെക്കണ്ട ദൃശ്യങ്ങൾ അതേപടി – പൂർണ്ണമികവോടെ - പകർത്താൻ വിവിധ ചാനലുകളുടെ അത്യന്താധുനിക ക്യാമറകൾക്കു തന്നെ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അപ്പോൾപ്പിന്നെ ഒരു സാധാരണ ഡിജിറ്റൽ ക്യാമറയുടെ എളിയ പരിശ്രമത്തേപ്പറ്റി പറയേണ്ടതു തന്നെയില്ല.

പ്രസ്ഗ്യാലറിയിൽ നിന്നുകൊണ്ടു പകർത്തിയ പരിമിതമായ ചില ദൃശ്യങ്ങൾ ചുവടെ.
“വ്യായാം യോ”ഗിന്റെ സമയത്തുള്ളത്.



സമയക്രമത്തിൽ‌പ്പോലും കടുകിടവ്യത്യാസമോ പരാതികൾക്ക് അവസരമോ ഇല്ലാതെ പരിപാടികളവസാനിച്ചപ്പോൾ മനസ്സിലുറപ്പിച്ചത് സംഘത്തിന്റെ സംഘാടകമികവിനുള്ള അംഗീകാരമെന്നതിലുപരി മറ്റൊരുകാര്യമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളുടെയോ സമ്മർദ്ദങ്ങളുടെയോ പശ്ചാ‍ത്തലമില്ലാതെ - സ്വപ്രേരണയാൽ ഇത്രയധികം പേർ ഒരുമിച്ചുവരാനിടയാക്കുന്നതും ഒരേ ആദർശത്താൽ പ്രചോദിതരായ അവരെ ഒരേ താളത്തിൽ ചലിപ്പിക്കുവാൻ കെല്പുള്ളതുമായ ഒരു പ്രസ്ഥാനം ഈ ലോകത്തു തന്നെ ആകെ ഒന്നു മാത്രമേയുള്ളൂ. അത് രാഷ്ട്രീയ സ്വയം സേവക സംഘമാണ്. എന്റെ ചില സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം അതൊരു അപ്രിയസത്യമായേക്കാമെങ്കിലും.

Sunday, March 15, 2009

മമ്മൂട്ടിയും മറ്റു ചില ബ്ലോഗർമാരും (രാഷ്ട്രീയം ചിലത്‌)

തെരഞ്ഞെടുപ്പുവാർത്തകളൊക്കെ വായിച്ചുകഴിഞ്ഞ ഒരു ഇടവേളയിൽ, രാഷ്ട്രീയചിന്തകളൊക്കെ മാറ്റിവച്ച്‌ ഇനി വെറുതെ അല്പസമയം എന്തെങ്കിലും തമാശകണ്ട് സമയം കൊല്ലാമെന്നു കരുതി യുട്യൂബിൽ ‘മലയാളം കോമഡി’ എന്നു സേർച്ചു ചെയ്തപ്പോൾ കിട്ടിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിന് ഇടയാക്കിയത്. മമ്മൂട്ടിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ നിന്നുള്ളത്.
(super malayalam comedy stage show-2).

വീഡിയോയിലെ പ്രസക്തഭാഗം മാത്രമെടുത്ത് ഇവിടെ താഴെക്കൊടുത്തിട്ടുണ്ട്.
അവിടെയും കടന്നുവന്നിരിക്കുന്നു - രാഷ്ട്രീയം!

************

കേരളത്തിലെ സാഹചര്യത്തിൽ, ബി.ജെ.പി.യുടെ പ്രവർത്തകരോ അനുഭാവികളോ ഒന്നുമല്ലാത്ത ആളുകൾക്ക് പാർട്ടിയേയും നേതാക്കളേയും നയങ്ങളേയുമൊക്കെ സംബന്ധിച്ച പല കാര്യങ്ങളും അടുത്തറിയാനോ മനസ്സിലാക്കാനോ ഒന്നും അവസരമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്‌. പാർട്ടിയ്ക്ക്‌ അപകീർത്തികരമായി അവതരിപ്പിക്കാവുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ അവയെ അമിതപ്രാധാന്യം കൊടുത്തും പർവ്വതീകരിച്ചും അവതരിപ്പിക്കുകയും, അല്ലാത്തവയെ ഏതാണ്ടു സമ്പൂർണ്ണമായിത്തന്നെ തമസ്കരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമരംഗമാണ് ഇവിടെയുള്ളത്‌. അങ്ങനെ വരുമ്പോൾ, ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുന്നവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ മാത്രമുപയോഗിച്ചു കൊണ്ട്‌ അറിവുസമാഹരിക്കുന്ന പലരുടെയും ധാരണകൾ യാഥാർത്ഥ്യങ്ങളിൽ നിന്നു വളരെ വ്യത്യസ്തമായിരിക്കുമെന്നതു സ്വാഭാവികമാണ്. അത്തരക്കാരുടെ പല പരാമർശങ്ങളും പാർട്ടി അനുഭാവികൾക്ക്‌ കൌതുകകരമായി അനുഭവപ്പെടുകയും ചെയ്യും.

അദ്വാനിയ്ക്ക് എൻ.ഡി.ടിവി. അവാർഡു നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റുകൾ ഈയിടെ വായിച്ചിരുന്നു. പ്രണയ്റോയിക്ക് ഷെയിം വിളിച്ചുകൊണ്ടാണ് ദസ്തക്കിർ എഴുതിയത്. അദ്വാനിയുടെ “നേട്ട”ങ്ങൾ എന്താണെന്നൊക്കെ പരിഹസിച്ചുകൊണ്ട് പരാജിതനും എഴുതിക്കണ്ടു. ആ പോസ്റ്റുകൾക്ക് മറുപടിയെഴുതണമെന്നു വിചാരിച്ചെങ്കിലും തിരക്കുകൾ മൂലം കഴിഞ്ഞില്ല. കോമഡി വീഡിയോ കൂടി കണ്ടപ്പോൾ, ചിലതെങ്കിലും കുറിച്ചുകളയാമെന്നു വച്ചു. വീഡിയോയിൽ, ഏറ്റവും തമാശയായി അനുഭവപ്പെട്ട ഭാഗം താഴെ.



എം.കെ.മുനീർ പറയുന്നതിന്റെ ധ്വനി ഇതാണ് - മമ്മൂട്ടി ആൾ മഹാ ധൈര്യശാലിയാണ് – അല്ലെങ്കിൽപ്പിന്നെ ഒരു ഇന്തോ പാക് കോൺഫെഡറേഷൻ എന്നൊക്കെ പരസ്യമായിപ്പറയാനുള്ള തന്റേടമുണ്ടാവുമോ? അതും അദ്വാനിയിരിക്കുന്ന വേദിയിൽ?

അദ്ദേഹം പറയുന്നതു കേട്ടാൽ തോന്നുക ഇങ്ങനെയാണ്. കോൺഫെഡറേഷൻ എന്ന ആശയത്തേപറ്റി ഏതെങ്കിലും മുസ്ലീങ്ങളോ മറ്റോ സംസാരിച്ചാൽ അതു വലിയ രാജ്യദ്രോഹക്കുറ്റമായോ ചാരപ്രവർത്തനമായോ ഒക്കെ കരുതപ്പെടും! വേറെ ആരുമല്ല – സാക്ഷാൽ അദ്വാനിയെത്തന്നെ മുന്നിലിരുത്തി ഒരു പൊതുവേദിയിൽ വച്ച് അങ്ങനെ പറയുകയെന്നു വച്ചാൽ? മമ്മൂട്ടി വെറും പുലിയല്ല – പുപ്പുലി തന്നെ!

ബി.ജെ.പി.യേയും അദ്വാനിയേയുമൊക്കെ സംബന്ധിച്ചുള്ള അറിവില്ലായ്മയ്ക്ക്‌ ഇതിൽ‌പ്പരമൊരു ഉദാഹരണം വേണ്ട. പ്രമുഖരാഷ്ട്രീയനേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ‌പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?

മമ്മൂട്ടിക്കു തന്നെയാണു മുനീറിനേക്കാൾ രാഷ്ട്രീയബോധവും അറിവും വായനയുമുള്ളതെന്നു വേണം ഈ പ്രസംഗത്തിൽ നിന്നു മനസ്സിലാക്കാൻ. അദ്വാനിയിരിക്കുന്ന വേദിയിൽ മമ്മൂട്ടി കോൺഫെഡറേഷന്റെ കാര്യം എടുത്തിട്ടെങ്കിൽ അതു ചുമ്മാതെയല്ല. അദ്വാനിയുടെ നയങ്ങളേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം തന്നെ കടന്നു വരേണ്ട ഒരു സംഗതിയാണ് ‘ഇന്തോ പാക് കോൺഫെഡറേഷൻ’. അതുപോലെ തന്നെ, കോൺഫെഡറേഷനേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം വരേണ്ട പേര് അദ്വാനിയുടേതുമാണ്. മമ്മൂട്ടിയ്ക്ക് അതൊന്നും അറിയാതെ വരില്ല. അതു കൊണ്ടു തന്നെയാവണം അദ്ദേഹം അതേക്കുറിച്ചു പറഞ്ഞതും.

രാഷ്ട്രീയരംഗത്ത്, അത്തരമൊരു ആശയം അവതരിപ്പിച്ചത് മറ്റേതോ ഒരു സീനിയർ ജനസംഘനേതാവായിരുന്നുവെന്നാണ് ഓർമ്മ. സുന്ദർസിംഗ് ഭണ്ഡാരിയോ നാനാജി ദേശ്മുഖോ – അതുപോലെ ആരോ ഒരാൾ. പേരു മറന്നു. പക്ഷേ അതിന്റെ പ്രധാന വക്താവ് അന്നും ഇന്നും അദ്വാനി തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരിക്കെ, അദ്ദേഹത്തിന്റെ ചില പരാമർശങ്ങളും മറ്റും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. വിക്കിപീഡീയയും അതു സൂചിപ്പിച്ചിട്ടുണ്ട് (The idea of both nations coming together to form a confederation gained prominence with the endorsement of senior Indian political leader Lal Krishna Advani).

ഇക്കാര്യത്തിൽ മുനീറിന്റെ മനസ്സിലുള്ള ചിത്രവും യാഥാർത്ഥ്യവും തമ്മിൽ രാവിന്റെയും പകലിന്റേയും പോലുള്ള വ്യത്യാസമുണ്ടെന്നർത്ഥം. മമ്മൂട്ടിക്കു തന്നെയായിരുന്നു അക്കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടായിരുന്നത്‌. അദ്ദേഹം “പല വേദികളിൽ സ്വീകാര്യനാകുന്നു”വെന്ന്‌ മുനീർ പറയുമ്പോൾ, അതിന്റെ കാരണം ഇതൊക്കെയാണെന്നു കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്.

ഇതു തന്നെയാണ് മിക്കപ്പോഴും അവസ്ഥ. ബി.ജെ.പി.യുമായി ബന്ധപ്പെട്ട് മലയാളികൾ പലരും നടത്തുന്ന അഭിപ്രായപ്രകടനങ്ങളിൽ ഇത്തരം അറിവില്ലായ്മകൾ വളരെയധികം മുഴച്ചുനിൽക്കുന്നതായിക്കാണാറുണ്ട്. ദസ്തക്കിറിന്റെയും പരാജിതന്റെയും മറ്റും പോസ്റ്റുകളിലും അവ പ്രതിഫലിക്കുന്നുണ്ട്. ഇവിടെ, “അറിവില്ലായ്മ” എന്ന പദം ഒട്ടും ആക്ഷേപാർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്‌. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വയ്ക്കുവാൻ അവസരമില്ലാതെ വരുമ്പോൾ സ്വാ‍ഭാവികമായി സംഭവിക്കുന്നൊരു സംഗതിയായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ.

അദ്വാനി മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നുവെന്നും, ഇതിനകം വിഭജിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് ചിലരുടെ വാദം! പക്ഷേ, അദ്ദേഹത്തെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം, സത്യത്തിനു നേർവിപരീതമാണിത്. അദ്വാനി രാജ്യത്തെ വിഭജിക്കുകയാണെങ്കിൽ, വിഭജനത്തെ പിന്തുണയ്ക്കുന്നവരാവണമല്ലോ അദ്ദേഹത്തേയും പിന്തുണയ്ക്കുന്നത്. പക്ഷേ, പിന്തുണയ്ക്കുന്നവരല്ല - വിഭജനത്തെ എതിർക്കുന്നവർ തന്നെയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നു കാണാം. UPA is dividing people on basis of minority, majority: Advani . ഇതാണ് അദ്വാനിക്കു പിന്തുണ ലഭിക്കുന്നതിലെ ഒരു ഘടകം. ഇതാണ് ബി.ജെ.പി. അനുകൂലികളുടെ നിലപാടും.

അപ്പോൾ, വിഭജിക്കണമോ വേണ്ടയോ എന്നതേച്ചൊല്ലിയല്ല തർക്കമുള്ളത്‌ എന്നു കാണാം. എന്താണ് യഥാർത്ഥത്തിൽ വിഭജനം എന്നതേച്ചൊല്ലിയാണ് തർക്കം. ആ ചോദ്യത്തോടുള്ള കാഴ്ചപ്പാടെന്താണ് എന്നിടത്താണ് ബി.ജെ.പി. അനുകൂലികളും വിരുദ്ധരും തമ്മിൽ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നത്‌.

ഉത്തരേന്ത്യയിലും മറ്റും സാമുദായികമായ അകൽച്ച കൂടുതലാണെന്നതു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ കാരണങ്ങൾ ചരിത്രപരമാണ്. അധിനിവേശത്തിന്റെ ആദ്യനാളുകൾ മുതൽ നിർഭാഗ്യകരമായ അനവധി ഏറ്റുമുട്ടലുകൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശങ്ങളിലും മറ്റും തികച്ചും പ്രാദേശികമായ എന്തെങ്കിലും പ്രശ്നങ്ങളേത്തുടർന്നും ചരിത്രപരമായ വേരുകളിൽ നിന്നുമൊക്കെ സാമുദായികസംഘർഷങ്ങളും മറ്റുമുണ്ടായാൽ ഉടൻ അവയെ ഉപയോഗിച്ചു കൊണ്ട്, അതെല്ലാം “സംഘപരിവാർ” മനപ്പൂർവ്വം നടത്തുന്നതാണെന്നും, “ന്യൂനപക്ഷ”ങ്ങളെ ഉപദ്രവിച്ചാൽ അവർക്കെന്തോ വലിയ സന്തോഷമുണ്ടാകുമെന്നുമൊക്കെ വാദിച്ചുകൊണ്ട്‌ കേരളത്തിൽ കൊണ്ടു പിടിച്ച പ്രചാരണങ്ങൾ നടക്കാറുണ്ട്‌. ഇതു തീർച്ചയായും ദുരുദ്ദേശപരമാണ്. വളരെ വ്യക്തമായ എന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാകുന്ന സംഘട്ടനങ്ങൾ ഒന്നടങ്കം - ഏതെങ്കിലുമൊരു പ്രസ്ഥാനത്തിലെ അംഗങ്ങൾ മാത്രമല്ലെന്നു തന്നെയല്ല - ഏതെങ്കിലുമൊരു മതവിഭാഗത്തിലെ ആളുകൾ പോലും മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഉറപ്പുള്ള സംഭവങ്ങളിൽ ഒന്നടങ്കം - സംഘപ്രസ്ഥാനങ്ങളെ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ഭർത്സനങ്ങൾ മാത്രമാണ് ഇവിടെ ഉയർന്നു കേൾക്കാറുള്ളത്‌. എന്തുകൊണ്ടു കലാപമുണ്ടായി എന്നോ - ആരൊക്കെ എങ്ങനെയൊക്കെ എന്തുകൊണ്ടൊക്കെ കലാപത്തിലുൾപ്പെട്ടുവെന്നോ ഒക്കെ അവലോകനം ചെയ്തുകൊണ്ട്‌ നിഷ്‌പക്ഷവും നിർഭയവുമായ ഒരു ചർച്ചയ്ക്ക്‌ തയ്യാറാകാതെ, എവിടെ എന്തു നടന്നാലും അതു “സംഘപരിവാർ അജണ്ട” എന്നു മാത്രം പറഞ്ഞൊഴിയുന്ന അന്ധമായ നിലപാടാണു പലർക്കും. കേരളത്തിൽ നല്ല സാന്നിദ്ധ്യമുള്ള ന്യൂനപക്ഷവിഭാഗങ്ങളിൽ വർഗ്ഗീയവികാരം ഉജ്ജ്വലിപ്പിച്ച്‌ രാഷ്ട്രീയമായ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ തന്നെയാണ് അത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. അതിനെയെല്ലാം മറികടന്നുകൊണ്ട് യാഥാർത്ഥ്യങ്ങൾ പലതും പൊതുവേദികളിൽ വ്യക്തമാക്കിക്കൊടുക്കാനുള്ള പ്രചാരണസംവിധാനങ്ങൾ ആർജ്ജിക്കുവാനൊന്നും ബി.ജെ.പി.യ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അടുത്തിടെ മാത്രമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുള്ളത്.

ബി.ജെ.പി.യെ സംബന്ധിച്ച പല പൊതുധാരണകളും യാഥാർത്ഥ്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു തിരിച്ചറിയാൻ അല്പം ചില നിസാരമായ യുക്തിചിന്തകൾ മതിയെന്നതാണു യാഥാർത്ഥ്യം. ലോകത്ത് മുസ്ല്ലീം ജനസംഖ്യയിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്ന രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു ചേർന്നാൽപ്പിന്നെ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലീം സമൂഹമായി മാറില്ലേ എന്നും അത്തരമൊരു പരിപാടിക്കുവേണ്ടി സംഘപരിവാർ വാദിക്കുന്നതെന്തിനാണെന്നും എല്ലാവരുമൊന്നും സ്വയം ചിന്തിച്ചെന്നു വരില്ല. ശതൃരാജ്യമെന്ന പരിഗണന മാറ്റിയിട്ട് സുഹൃദ്‌ രാജ്യമെന്നല്ല – സഹോദരരാജ്യമെന്നു തന്നെ വിശേഷിപ്പിച്ചുകൊണ്ട് ഇന്തോ-പാക് ബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു ശ്രമിച്ചതു ബി.ജെ.പി.ഗവണ്മെന്റായിരുന്നില്ലേയെന്നും, എന്തുകൊണ്ടായിരുന്നു അതെന്നും എല്ലാവരുമൊന്നും ആലോചിച്ചെന്നു വരില്ല. “ഉന്മൂലനം” ചെയ്തുകളയുമെന്നൊക്കെയുള്ള പമ്പരവിഡ്ഡിത്തങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, അറിഞ്ഞുകൊണ്ടോ അല്ലാതെയോ അതൊക്കെ ഏറ്റുപിടിക്കാൻ മാത്രമാണ് കൂടുതലാളുകളും മുതിരുക. സംഘപരിവാറിന്റെ രാഷ്ട്രസങ്കല്പത്തേക്കുറിച്ചും ഹിന്ദുത്വാദർശങ്ങളേക്കുറിച്ചുമെല്ലാം കടുത്ത തെറ്റിദ്ധാരണകൾ മാത്രമാണ് ഇന്നു നിലവിലുള്ളത്.

അദ്വാനി രാജ്യം വിഭജിക്കുന്നുവെന്നു പറയുന്നതിനോളം പരിഹാസ്യമായ പ്രയോഗമില്ല. വിഭജനം തടയാൻ കോൺഗ്രസിനു കഴിയാതിരുന്നതിന്റെ പേരിൽ പിറന്ന നാട്ടിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന അനേകലക്ഷങ്ങളിൽ ഒരാളാണ് അദ്വാനി. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അക്ഷരാർത്ഥത്തിൽത്തന്നെ രാഷ്ട്രത്തെ വിഭജിച്ചു രണ്ടാക്കിയവരാണു കോൺഗ്രസ്. അതുകൊണ്ടും മതിയാക്കാതെ കശ്മീരിന്റെ കാര്യത്തിൽ തികഞ്ഞ വർഗ്ഗീയനയങ്ങൾ പിന്തുടർന്നപ്പോളാണ് നെഹൃവിന്റെ മന്ത്രിസഭയിൽ നിന്ന് ശ്യാമപ്രസാദ്‌ മുഖർജിയ്ക്ക് രാജിവയ്ക്കുകയും ജനസംഘം രൂപീകരിക്കുകയും ചെയ്യേണ്ടി വന്നത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ജനതാമൂവ്മെന്റിന്റെ ഭാഗമായതോടെ ജനസംഘം ഇല്ലാതായി. പിന്നീട്, ജയപ്രകാശ് നാരായണന്റ്റെ മരണവും മറ്റു ചില പൊരുത്തക്കേടുകളുമെല്ലാം മൂലം ജനതാപാർട്ടി പലതായി ചിതറിയപ്പോൾ, മുൻജനസംഘക്കാർ ചേർന്ന് ഭാരതീയജനതാപാർട്ടി രൂപീകരിക്കുകയും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽത്തന്നെ രാജ്യത്തെ നിർണ്ണായകശക്തിയായി വളരുകയും ചെയ്തു. അപ്പോൾ, ആരംഭകാലം മുതൽക്കു തന്നെ, കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കെതിരെ മൌനം പാലിക്കുന്നതിനു പകരം പ്രതിരോധിക്കാൻ തയ്യാറുള്ളവർ എന്നതാണ് ബി.ജെ.പി.യുടെ സ്ഥാനം. ബി.ജെ.പി.യുടെ ശക്തിയ്ക്കു കാരണവും വളർച്ചയുടെ പിൻബലവും ഇതു തന്നെ. ഇതു കാണാതിരുന്നിട്ടോ കണ്ടില്ലെന്നു നടിച്ചിട്ടോ കാര്യമില്ല. സ്യൂഡോസെക്യുലറിസവും സെൻസിബിൾ സെക്യുലറിസവും തമ്മിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പോരാട്ടം നടക്കുന്നത്. അല്ലാതെ, ബി.ജെ.പി. വിരുദ്ധർ വാദിക്കുന്നതുപോലെ, മതേതരത്വവും വർഗ്ഗീയതയും തമ്മിലല്ല. അയോദ്ധ്യയിലും അമർനാഥിലും എന്നുവേണ്ട – സകല വിഷയങ്ങൾക്കും ഇപ്പറഞ്ഞതു ബാധകമാണ്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ന്യായമായ ആവശ്യമാണെന്ന്‌ അവർ വിശ്വസിക്കുകയും മറ്റാർക്കും ഉപദ്രവമുണ്ടാക്കാതെ പരിഹരിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്ത കാര്യങ്ങളാണ് അയോദ്ധ്യയും അമർനാഥുമെല്ലാം. തീവ്രനിലപാടുകാരായ ചില മുസ്ലീം സംഘടനകളേയും മറ്റും മാറ്റി നിർത്തിയാൽ, അനവധി മുസ്ലീങ്ങൾ ഹിന്ദുക്കളുടെ ഭാഗം ന്യായമാണെന്ന്‌ തുറന്നംഗീകരിക്കുകയും പരസ്യമായി അവരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, സകലരാഷ്ട്രീയപ്പാർട്ടികളും തിവ്രനിലപാടുകാരായ മുസ്ലീ‍ം സംഘടനകളുടെ ഭീഷണിയ്ക്കുമുന്നിൽ ഭയന്നു കീഴടങ്ങുകയോ അതല്ലെങ്കിൽ അവരെ പ്രീണിപ്പിക്കാനായി ബോധപൂർവ്വം അവരുടെ പക്ഷം പിടിക്കുകയോ ചെയ്യുകയാണുണ്ടായത്‌. ഹിന്ദുക്കളുടെ ഭാഗത്തു ന്യായമുണ്ടെന്നു രഹസ്യമായി സമ്മതിച്ച പലരും, രാഷ്ട്രീയമായ തിരിച്ചടി ഭയന്ന്‌ അതു പരസ്യമായി പറയാൻ മടിച്ചു. അസംഘടിതരായ ഹിന്ദുക്കളുടെ ഭാഗത്തു നിന്ന് രാഷ്ട്രീയമായ മറുപടിയുണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിച്ചിരിക്കുകയുമില്ല. അങ്ങനെ വന്നപ്പോൾ, ഹിന്ദുക്കൾക്ക്‌ ന്യായമെന്നും നിരുപദ്രവകരമെന്നും തോന്നിയ സംഗതികൾക്കെതിരെ അന്ധമായ നിലപാടെടുത്തുകൊണ്ട്‌ സകല പാർട്ടികളും ഉടവാളെടുത്തു തുള്ളുകയും, അനുഭാവം പ്രകടിപ്പിക്കാനെങ്കിലും തയ്യാറായി ബി.ജെ.പി. മാത്രമുണ്ടാവുകയും ചെയ്താൽ അവർക്കനുകൂലമായി ജനം ചിന്തിക്കുമെന്നത്‌ തികച്ചും സ്വാഭാവികമാണ്. അതൊക്കെ, മറ്റു വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനായി ഹിന്ദുക്കൾ സംഘടിക്കുന്നതാണെന്നൊക്കെ വാദിക്കുന്നത്‌ ശുദ്ധവിഡ്ഢിത്തം മാത്രമല്ല - അപലപനീയവും ക്രൂരവുമാണ്.

മുസ്ലീം പ്രീണനത്തെ പ്രതിരോധിക്കുന്നതു വർഗ്ഗീയതയാണോ എന്നും, മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കി അവർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതു മതേതരത്വമാണോ എന്നുമൊക്കെയുള്ളത്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യങ്ങളാണ്. മുസ്ലീങ്ങളുടെ മാത്രം ഉന്നമനം ലാക്കാക്കി, അവർക്കു മാത്രം പ്രയോജനപ്പെടുന്നതായി എന്തൊക്കെ പദ്ധതികളാണു താങ്കൾ തയ്യാറാക്കിയിട്ടുള്ളതെന്നു വിശദീകരിക്കാൻ സച്ചാർ കമ്മിറ്റിയംഗങ്ങൾ നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. അദ്ദേഹം കൈമലർത്തുകയാണുണ്ടായത്. വരണ്ടുകിടക്കുന്ന നർമ്മദയിലേക്കു വെള്ളമെത്തിക്കുമ്പോൾ ലക്ഷക്കണക്കിനു വരുന്ന ഗുജറാത്തി കർഷകരുടെ കാര്യമാണു തന്റെ മനസ്സിലെന്നും, അതിൽ എത്ര ശതമാനം വെള്ളം മുസ്ലീം കർഷകരും എത്രശതമാനം വെള്ളം ഹിന്ദു കർഷകരും ഉപയോഗിക്കുമെന്നൊന്നും കണക്കുകൂട്ടാൻ തനിക്കു താല്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ, മോഡി പൊതുവായി നടപ്പാക്കിയ പദ്ധതികളുടെ കൂട്ടത്തിൽ, സ്വാഭാവികമായി മാത്രം മുസ്ലീങ്ങൾക്കു കൂടുതൽ പ്രയോജനപ്പെട്ട ചിലതിന്റെ വിശദാംശങ്ങൾ മാത്രം എഴുതിയെടുത്ത് സച്ചാറിനു സ്ഥലം വിടേണ്ടി വന്നെന്നാണറിവ്. മോഡിക്ക് അസൂയാവഹമായ ജനപിന്തുണയുണ്ടെങ്കിൽ, അതിന് ഇതും ഒരു ഘടകം തന്നെയാണ്. അതു ന്യൂനപക്ഷ വിരോധമാണോ അതോ പ്രീണനമില്ലായ്മയാണോ എന്നൊക്കെ ഓരോരുത്തരും ഇഷ്ടം പോലെ തീരുമാനിക്കേണ്ടതാണ്.

അപ്പോൾ, ഇതൊക്കെത്തന്നെയാണ് അദ്വാനിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രസക്തിയിലെ ഒരു പ്രധാനഘടകമെന്നർത്ഥം. ഇതൊന്നും മനസ്സിലായില്ലെന്നു നടിക്കുകയാണ് – അഥവാ കണ്ടില്ലെന്ന ഭാവിക്കുകയാണ് എല്ലാവരും. കപടമതേതരത്വം എന്നൊരു വാക്ക് “മതേതര”വാദികൾക്കു നേരെ വെറുതെ അയക്കുകയാണെന്നും ആ സംജ്ഞയിൽ കഴമ്പില്ലെന്നുമൊക്കെയുള്ള മട്ടിലാണ് പരാജിതനും തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേ സമയം തന്നെ, അതു നാട്ടിൽ മുഴുവൻ ചർച്ചയാണെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം പ്രീണനത്തേയും മതേതരത്വത്തേയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയ രാഷ്ട്രീയക്കാരുടെ തനിനിറം ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതു നാട്ടിൽ ചർച്ചയാകുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്.

അയോദ്ധ്യാപ്രക്ഷോഭകാലത്ത് അദ്വാനി നടത്തിയ ഇടപെടലുകളെ ആക്ഷേപിക്കാനല്ലാതെ ആത്മാർത്ഥമായി അവയെ വിശകലനം ചെയ്യാൻ എത്രപേർ തയ്യാറായിട്ടുണ്ട്? സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി വിഭജിച്ച ഷാഹ്ബാനു കേസ് – കോൺഗ്രസിന്റെ ആത്മഹത്യാപരമായ നിയമനിർമ്മാണം – അഞ്ഞൂറോളം വർഷത്തെ പരിശ്രമങ്ങൾക്കു ശേഷം അയോദ്ധ്യയിൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിലെങ്കിലും ആരാധന സാദ്ധ്യമാക്കുന്ന തരത്തിൽ ഫൈസാബാദ് കോടതി നടത്തിയ വിധി – ആ വിധിക്കെതിരെ, ഷാഹ്ബാനു കേസിൽ നിന്ന് ആവേശമുൾക്കൊണ്ട് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കപ്പെട്ടത് - ഇതൊക്കെ നടന്ന എൺപതുകൾ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലല്ല – മൊത്തം ചരിത്രത്തിലെ തന്നെ നിർണ്ണായകകാലഘട്ടമാണ്. മുസ്ലീം പ്രീണനത്തിന്റെ മൂർത്തീഭാവമായി വിഭജനകാലത്തിനും മുമ്പുതന്നെ അവതരിച്ചിരുന്ന കോൺഗ്രസിൽ നിന്ന് തുടർ വിഭജനങ്ങളല്ലാതെ യാതൊന്നും പ്രതീക്ഷീക്കുന്നതിൽ ഇനിയും അർത്ഥമില്ല എന്നു വ്യക്തമായതും അക്കാലത്തായിരുന്നു. ഷാഹ്ബാനു-ബാബറി കമ്മറ്റി – കാലഘട്ടത്തിൽ അവർ സൃഷ്ടിച്ച ‘പൊളിറ്റിക്കൽ സ്പേ’സിലേക്ക് കടന്നു നിന്നുകൊണ്ട്, ഹിന്ദുക്കളുടെ ന്യായവും മാന്യവുമായ അവകാശങ്ങളേയും ആവശ്യങ്ങളേയും ആട്ടിത്തുപ്പാനും അടിച്ചമർത്താനും മാത്രമല്ല ഇവിടെ രാഷ്ട്രീയക്കാരുള്ളത് എന്നു പ്രഖ്യാപിക്കാൻ ഒരു രാഷ്ട്രീയപ്രസ്ഥാനം സധൈര്യം മുന്നോട്ടു വന്നെങ്കിൽ അതെത്ര ഭാഗ്യമായിരുന്നെന്നു വേണം ഓരോ ഇന്ത്യൻ പൌരനും കരുതാൻ. മുസ്ല്ലീം സമുദായത്തിലെ തന്നെ തീവ്രനിലപാടുകാരായ ചുരുക്കം ചില പേർ എന്തെങ്കിലും പറഞ്ഞാൽ ഉടൻ അതിനെല്ലാം കണ്ണുമടച്ചു പിന്തുണ നൽകാൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിക്കുകയും മോഡറേറ്റ് മുസ്ലീങ്ങൾ മിണ്ടാതിരിക്കുകയും ചെയ്യുമ്പോൾ, വർഗ്ഗീയവാദികളെന്നും മുസ്ലീ‍ം വിരോധികളെന്നും ആക്ഷേപിക്കപ്പെട്ടാലും വേണ്ടില്ലെന്നു കരുതി അതിനെല്ലാമെതിരെ പൊരുതാൻ ഒരു പ്രസ്ഥാനം തയ്യാറായാൽ അതിൽ ആശ്വസിക്കുക തന്നെയാണു വേണ്ടത്. കോൺഗ്രസിന്റെ ആത്മഹത്യാപരമായ വർഗ്ഗീയപ്രീണനനയങ്ങളെ ചെറുക്കുവാൻ ആരുമില്ലാതെ വരികയും, അവർ സൃഷ്ടിച്ച പൊളിറ്റിക്കൽ സ്പേസിൽ ഒരു ‘വാക്വം’ മാത്രമായിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്തിന്റെ സ്ഥിതി ഇന്ന് എന്താകുമായിരുന്നുവെന്ന് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. അത് ഒരു പൊട്ടിത്തെറിയിലേക്ക് എത്തുകയോ വിഭജനകാലത്തെ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുകയോ പോലും ചെയ്തേക്കുമായിരുന്നു. അത്തരം സാഹചര്യങ്ങളെ തടഞ്ഞുകൊണ്ട്, അയോദ്ധ്യപ്രശ്നം പോലെയുള്ള കാര്യങ്ങൾക്ക് ഒരു രാഷ്ട്രീയപരിഹാരമുണ്ടാവാൻ വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ - അതിന് ആരെങ്കിലും അല്പമെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അവാർഡുകൾക്കപ്പുറത്തുള്ള ആദരവിന് അർഹനാണ്. കോൺഗ്രസ് ഒരു വശത്തു നിരന്തരം കത്തിച്ചുവിടുന്ന വിഭജനബോംബിന്റെ തിരികൾ തല്ലിക്കെടുത്തിക്കൊണ്ട്, ദേശീയതലത്തിൽ കോൺഗ്രസിനെ കവച്ചുവയ്ക്കാനായി ഇവിടെ വേറെയും പാർട്ടിയുണ്ടെന്നു പ്രഖ്യാപിക്കാൻ ആരൊക്കെയാണോ പ്രവർത്തിച്ചത് - അവരെല്ലാം ആദരവിന് അർഹരാണ്. എൻ.ഡി.ടി.വിയുടെ അവസരവാദപരമായ അവാർഡുകൾക്കല്ല – ആലോചനാശേഷിയുള്ളവരുടെ മനസ്സിലുള്ള ആദരവിനാണ് തീർച്ചയായും മൂല്യമേറെയുള്ളത്.

ഇപ്പറഞ്ഞതൊക്കെ മനസ്സിലാകണമെങ്കിൽ, ഒരാൾ കോൺഗ്രസ് വിരോധിയോ ബി.ജെ.പി. അനുകൂലിയോ ഒന്നും ആയിരിക്കേണ്ടതില്ല. അന്ധമായ ബി.ജെ.പി.വിരോധം ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരെ മനുഷ്യരായി കാണാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നയാളായിരിക്കണമെന്നേയുള്ളൂ. അയോദ്ധ്യാപ്രശ്നം എന്താണ് – അതിന്റെ പ്രാധാന്യമെന്താണ് – അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രപശ്ചാത്തലം എന്താണ് – അതിന്റെ നാൾവഴികളെന്താണ് എന്നൊന്നുമറിയാത്തവർക്ക് ഇതൊന്നും മനസ്സിലായെന്നു വരില്ല. അവർക്ക് അദ്വാനിയുടെ പ്രാധാന്യവും അറിയാൻ കഴിഞ്ഞെന്നു വരില്ല. ചുരുങ്ങിയ പക്ഷം, അയോദ്ധ്യാപ്രശ്നം പരിഹരിക്കുന്നതിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖർ ഗവണ്മെന്റിനെ കുരുട്ടുന്യായം പറഞ്ഞു മറിച്ചിട്ടവരാണ് കോൺഗ്രസുകാർ എന്ന യാഥാർത്ഥ്യമെങ്കിലും ആളുകൾ അറിഞ്ഞുവയ്ക്കേണ്ടതുണ്ട്.

അദ്വാനിയുടെ രഥയാത്ര കടന്നുചെന്നിടത്തെല്ലാം കലാപമുണ്ടായെന്നാണ് ഒരു ആരോപണം! തികച്ചും തെറ്റാണിത്. രഥയാത്രയ്ക്കിടെ ആകെ ഒരിടത്താണു പ്രശ്നമുണ്ടായത്. അതാകട്ടെ, മണ്ഡൽ വിരുദ്ധസമരത്തിൽ പാർട്ടി തങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞ് സവർണ്ണവിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയപ്പോളായിരുന്നു! ബി.ജെ.പി. സവർണ്ണരുടെ പാർട്ടിയാണെന്നൊക്കെ വാദിക്കുന്നവർ മുഖം കുനിച്ചേക്കാവുന്ന യാഥാർത്ഥ്യങ്ങളിലൊന്ന്! രഥയാത്രയുടെ സമയത്ത് മറ്റു ചില സ്ഥലങ്ങളിൽ കലാപമുണ്ടായെന്നതു മാത്രമാണു സത്യം. അവിടങ്ങളിൽ ആരാണു കലാപമുണ്ടാക്കിയത്? അപ്പുറത്തു രഥയാത്ര നടക്കുന്നതറിഞ്ഞില്ലേ – നിങ്ങൾ ചുമ്മാതിരിക്കുന്നോ – ഇന്നാ പിടിച്ചോ ഒരു കലാപം - എന്ന മട്ടിൽ ഹിന്ദുക്കൾ നിന്ന നില്പിൽ കലാപം അഴിച്ചുവിടുകയായിരുന്നുവോ അവിടങ്ങളിൽ? അതോ? അയോദ്ധ്യാപ്രക്ഷോഭത്തെ ഹിന്ദുക്കളുടെ ഒരു പരാതിയും ആവശ്യവുമെന്നു മനസ്സിലാക്കുന്നതിനു പകരം, മുസ്ലീങ്ങൾക്കെതിരായ നീക്കമെന്നു വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അവരെ ഇളക്കിവിട്ട കൂസിസ്റ്റുകൾ തന്നെയാണ് ആ കലാപങ്ങൾക്കു സമാധാനം പറയേണ്ടത്.

അതുപോലെ തന്നെ, ഒരാൾ ഒരു രഥയാത്രനടത്തിയാൽ പൊടുന്നനെ മാറിമറിയാൻ മാത്രം ലോലമൊന്നുമല്ല ഇന്ത്യയിലെ സമ്മതിദായകരുടെ മനസ്സ് എന്നെങ്കിലും മനസ്സിലാക്കാത്തവർ തീർച്ചയായും സഹതാപമർഹിക്കുന്നു. രഥയാത്രയ്ക്ക് രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും ലഭിച്ച വമ്പിച്ച സ്വീകരണവും അംഗീകാരവും എന്താണർത്ഥമാക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണമായിരുന്നു. എത്ര ന്യായവും ജനകീയവുമായ ഒരു ആവശ്യമാണ് ഉയർത്തപ്പെടുന്നത് എന്നതു തന്നെയായിരുന്നു ആ യാത്രയുടെ സന്ദേശം. അതു വെളിവാക്കുക എന്നതു തന്നെയായിരുന്നു യാത്രയുടെ ലക്ഷ്യവും. പക്ഷേ ആ സന്ദേശം വായിച്ചെടുക്കാൻ തയ്യാറുള്ളവർ എത്ര പേരുണ്ടായിരുന്നു? വായിച്ചവരിൽത്തന്നെ തുറന്നംഗീകരിച്ചവർ എത്രപേരുണ്ടായിരുന്നു?
തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കിക്കൊണ്ട് സ്വീകാര്യമായ മറ്റൊരു സ്ഥലത്ത് മുസ്ലീങ്ങൾക്ക് ആരാധനാലയം പണിതു തരാം – തങ്ങൾക്ക് കെട്ടിടമല്ല പ്രശ്നം – തങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രാധാന്യമുള്ളതായ ആ സ്ഥലം മാത്രമേ വിട്ടു തരേണ്ടതുള്ളൂവെന്ന് ഹിന്ദുക്കൾ താണുകേണപേക്ഷിച്ചിട്ടും കേട്ടഭാവം നടിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? മതഭ്രാന്തന്മാരായിരുന്ന മുസ്ലീ‍ം ഭരണാധികാരികൾ തകർത്തെറിഞ്ഞിരുന്ന അനവധിയനവധി ക്ഷേത്രങ്ങളിൽ ഒരേയൊരെണ്ണം മാത്രമേ തിരിച്ചു ചോദിക്കുന്നുള്ളൂവെന്നും മഥുരയുൾപ്പെടെ ബാക്കിയുള്ളവയെല്ലാം മറക്കാമെന്നു വരെ വാക്കു കൊടുത്തിട്ടുപോലും അണുവിട വഴങ്ങാതിരുന്നത് ആരെ ബോധിപ്പിക്കാനായിരുന്നു? ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി ഒഴിഞ്ഞുമാറിയതടക്കം ബാബറിമസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ പല നിലപാടുകളും തെറ്റാണെന്നു പകൽ പോലെ വ്യക്തമായപ്പോളും കടുത്തമൌനം പാലിച്ചത് എന്തിനായിരുന്നു? ഒടുവിൽ, അന്തമില്ലാതെ നീളുന്ന ചർച്ചകളും അനവധിയനവധി കേസുകളും നൂലാമാലകളും അവഗണനയും ആട്ടിത്തുപ്പലുകളും അടിച്ചമർത്തലുകൾക്കുമെല്ലാം ശേഷം അവസാനനിനിഷവും ചതിക്കപ്പെടുകയാണെന്നു വന്നപ്പോൾ കുറേപ്പേരുടെ ക്ഷമയുടെ നെല്ലിപ്പടി തകർന്നുപോയി. ഉടൻ തന്നെ, അതുവരെ വായ ഇറുക്കിപ്പൂട്ടിയിരുന്നു കൊണ്ട്‌ അതിനെല്ലാം ഇടയാക്കിയവരെല്ലാം കൂടി ആക്രോശങ്ങൾ ആരംഭിക്കുകയായി! അതുവരെ “തർക്കമന്ദിര”മെന്നു പറഞ്ഞിരുന്നവരും പള്ളി എന്ന പദം ഉപയോഗിച്ചുതുടങ്ങി! അദ്വാനി “പള്ളി”പൊളിക്കാൻ “നേതൃത്വം” നൽകിയത്രേ! ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയത്രേ! കഷ്ടം! എത്ര ഹീനമായ അവസരവാദമാണത്! മുസ്ലീം വോട്ടുകൾ ലഭിക്കാൻ വേണ്ടി എന്തൊരു നികൃഷ്ടമായ പ്രചാരണങ്ങൾക്കും മടിക്കാത്ത – അക്കാര്യത്തിൽ യാതൊരു ലജ്ജയുമില്ലാത്ത – രാജ്യത്തേക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത - കൂസിസ്റ്റുകൾ!

തർക്കമന്ദിരം തകർക്കപ്പെട്ട സംഭവം ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനുള്ള തന്ത്രമായിരുന്നെന്ന വാദമൊക്കെ ശുദ്ധ അസംബന്ധമാണ്. വിഡ്ഢിത്തം പറയുന്നതിന് ഒരു പരിധിയൊക്കെ ഇടുന്നതു നല്ലതല്ലേ എന്നാണു തിരിച്ചു ചോദിക്കാൻ തോന്നുക. മന്ദിരം തകർക്കപ്പെട്ടത് പാർട്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നതോ പ്രതീക്ഷിച്ചിരുന്നതോ അല്ല – അവർക്കതു കൊണ്ട് നഷ്ടങ്ങളല്ലാതെ യാതൊരു വിധ പ്രയോജനങ്ങളും ഉണ്ടായിട്ടുമില്ല. മന്ദിരം തകർന്നതിനുശേഷമൊന്നുമല്ല – അതിനു മുമ്പാണ് ഉത്തർപ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. മന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടങ്ങളിൽ അവർക്കവിടെ അധികാരം പടിപടിയായി നഷ്ടപ്പെടുകയാണുണ്ടായത്. അയോദ്ധ്യാപ്രക്ഷോഭത്തിന്റേയും ശക്തി പിന്നീടു ക്ഷയിക്കുകയാണുണ്ടായത്.

രാമക്ഷേത്രം പഴയസ്ഥലത്തു തന്നെ പുനർനിർമ്മിക്കാനും, മസ്ജിദ് എല്ലാവർക്കും സ്വീകാര്യമായ മറ്റൊരു സ്ഥലത്തു പുതുക്കിപ്പണിതു നൽകാനും, അങ്ങനെ അയോദ്ധ്യാപ്രക്ഷോഭത്തെയും രാജ്യത്തെ ജനങ്ങളേത്തന്നെയും വിജയത്തിലെത്തിക്കാനും സാധിച്ചിരുന്നെങ്കിൽ, രാജ്യത്ത് ഇന്നു ബി.ജെ.പി.യെ തടയുവാൻ ആർക്കും കഴിയാത്ത സാഹചര്യമുണ്ടായേനെ. പക്ഷേ, മന്ദിരം തകർക്കപ്പെട്ടതോടെ അത്തരം സാദ്ധ്യതകൾ സാവധാനത്തിലാക്കപ്പെട്ടു. ബി.ജെ.പി.വിരുദ്ധരെ സംബന്ധിച്ചിടത്തോളം, മുതലെടുക്കാൻ പറ്റിയൊരു സാഹചര്യം ഉരുത്തിരിയുകയാണുണ്ടായത്‌. അവർ അത്‌ ആഘോഷിക്കുക തന്നെ ചെയ്തു താനും. അപ്പോൾ, ആ സംഭവങ്ങൾ അങ്ങേയറ്റം ദു:ഖകരമാണെന്ന അദ്വാനിയുടെ ആത്മാർത്ഥമായ പ്രസ്താവന മാനുഷികതയുടെയും മതസൌഹാർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ മാത്രമല്ല – അത് അദ്ദേഹത്തിനുണ്ടാക്കിയ രാഷ്ട്രീയ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാലും വളരെ പരമാർത്ഥം തന്നെയാണ്.

തർക്കമന്ദിരം തകരാനിടയായെങ്കിൽ അതിനു കാരണങ്ങളുണ്ട്. ബി.ജെ.പി.ക്കു ജനം വോട്ടുചെയ്യുന്നെങ്കിൽ അതിനും കാരണങ്ങളുണ്ട്. ഈ കാരണങ്ങളേക്കുറിച്ചൊക്കെ ചർച്ച ചെയ്യാൻ ഒരുവനും ധൈര്യമില്ല. അത്തരം ചർച്ചകളിൽ നിന്നെല്ലാം ഒളിച്ചോടിക്കൊണ്ട്, മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളേയും വെറുതെ കൂട്ടിച്ചേർത്തങ്ങു പറയുകയാണ്. മന്ദിരം തകർത്തു വോട്ടു നേടിയത്രേ! പൊട്ടത്തരം വിളിച്ചുപറയുന്നതിന് യാതൊരു മടിയുമില്ലാത്തവർ!

ഒരൊറ്റ മറുചോദ്യം മതി – ഇത്തരം അസംബന്ധവാദങ്ങളുടെ മുനയൊടിക്കാൻ. പള്ളിപൊളിച്ചാൽ ബി.ജെ.പി. അധികാരത്തിലെത്തും എന്നാണല്ലോ ഇക്കൂട്ടരുടെ വാദം. സ്വാഭാവികമായും ഹിന്ദുക്കൾ വോട്ടുചെയ്യും എന്നാണിവർ സൂചിപ്പിക്കുന്നത്. അപ്പോൾ - ആ വോട്ടു ചെയ്യലിന്റെ പ്രേരണയെന്താണ്? അതു രണ്ടു രീതിയിൽ ആവാം. ഒന്നെങ്കിൽ - അതൊരു നല്ല രീതിയിലുള്ള വോട്ടിംഗ് ആകാം. ഹിന്ദുക്കൾ, നല്ലതു ചെയ്യുന്നവർക്കു വോട്ടു ചെയ്യുന്നവരാണെന്നു വരാം. കെട്ടിടം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നുവെന്നും – ബി.ജെ.പി.യുടെ ആശീർവാദത്തോടെയാണതു ചെയ്തതെന്നും – അതു കൊണ്ട് – നല്ല രീതിയിൽ - നല്ലതു ചെയ്തതിനുള്ള അംഗീകാരമായി വോട്ടു ചെയ്തുവെന്നു വരാം. അതല്ലെങ്കിൽപ്പിന്നെ, അതൊരു ചീത്ത രീതിയിലുള്ള വോട്ടിംഗ് ആകാം. ആ കെട്ടിടം തകർക്കപ്പെടാൻ പാടില്ലായിരുന്നു. പക്ഷേ അതു തകർക്കപ്പെട്ടാൽ മുസ്ലീങ്ങൾ ചിലരെങ്കിലും ദു:ഖിക്കും – അവരെ ബുദ്ധിമുട്ടിക്കാം – ഹായ് ഹായ് – എന്ന മട്ടിൽ ഹിന്ദുക്കൾ വോട്ടുചെയ്യണം. ഈ രണ്ടു സാദ്ധ്യതകളിൽ ഏതെങ്കിലുമൊന്ന് അംഗീകരിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പു ജയിക്കാൻ പള്ളിപൊളിച്ചു എന്ന വാദത്തിന് അർത്ഥമുള്ളൂ. അപ്പോൾ, ബി.ജെ.പി. വിരുദ്ധരുടെ വാദത്തിന്റെ അർത്ഥമിതാണ്. ഒന്നെങ്കിൽ -തർക്കമന്ദിരം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നു. അതു സംഭവിച്ചതു നന്നായി. അല്ലെങ്കിൽ - അതു മോശമായി – പക്ഷേ ഇന്നാട്ടിലെ ഹിന്ദുക്കളുടെ സ്വഭാവം മഹാമോശമാണ്. ഇതരമതവിഭാഗക്കാർ ബുദ്ധിമുട്ടുന്നത് അവർക്കൊരു ഹരമാണ്. കൊള്ളരുതായ്മകളെ അവർ അനുകൂലിക്കും. ഇതു രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കണം സംഭവിച്ചിട്ടുണ്ടാവുക.

ഇതിൽ ഏതാണു ശരി?
കെട്ടിടം തകർന്നതു നന്നായോ? അതോ ഹിന്ദുക്കൾ മതഭ്രാന്തന്മാരാണോ? ഏതാണു ശരി?
ഇതു രണ്ടും തെറ്റാണ് എന്നാണെങ്കിൽപ്പിന്നെ, പള്ളിപൊളിച്ച് വോട്ടുനേടി എന്ന വാദവും ശുദ്ധവിഡ്ഢിത്തമാണെന്നു സമ്മതിച്ചേ തീരൂ.

ബി.ജെ.പി.യിൽ വർഗ്ഗീയത ആരോപിക്കപ്പെടാനിടയാകുന്ന സംഭവങ്ങൾ ഓരോന്നും മനസ്സിൽ വച്ചുകൊണ്ടു തന്നെ പറയുകയാണ്. രാജ്യത്ത് ദശലക്ഷക്കണക്കിനു വരുന്ന ബി.ജെ.പി. അനുഭാവികൾ മണ്ടന്മാരോ മതഭ്രാന്തന്മാരോ ഒക്കെയാണെന്നു കരുതുന്നവരുണ്ടെങ്കിൽ, അവർ തന്നെയാണു യഥാർത്ഥത്തിൽ മണ്ടന്മാർ. രാജ്യത്ത് ആകെയുള്ള അഞ്ഞൂറ്റി നാല്പതില്പരം ലോകസഭാസീറ്റുകളിൽ പകുതിയിലുമേറെ സീറ്റുകളിൽ - മുന്നൂറിനടുത്ത് സീറ്റുകളിൽ - ബി.ജെ.പി. ഒരിക്കലെങ്കിലും വിജയിച്ചിട്ടുണ്ട്. പണ്ടൊക്കെ ചോദ്യം ചെയ്യപ്പെടാതെ പോയിരുന്ന കോൺഗ്രസിന്റെ ഏകാധിപത്യപ്രവണതകളിൽ നിന്നു മോചനം നേടിക്കൊണ്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഭാരതീയജനത രാഷ്ട്രീയമായി വളരെയധികം മാറിച്ചിന്തിച്ചിട്ടുണ്ടെന്നതു കേവലയാഥാർത്ഥ്യമാണ്. കഴിഞ്ഞ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനു നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് വളരെച്ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ്. അക്കാര്യത്തിൽ ബി.ജെ.പി. വളരെയധികം മുമ്പിലായിരുന്നു താനും. കർണ്ണാടകത്തിലടക്കം വൻമുന്നേറ്റമുണ്ടായി. അപ്പോൾ, പുതിയ ബി.ജെ.പി. അനുകൂലികൾ എങ്ങനെയാണ് ഉണ്ടാകുന്നത്? ഒരു സുപ്രഭാതത്തിൽ എല്ലാവരും ‘വർഗ്ഗീയവാദി‘കളായിക്കളയാം എന്നങ്ങു തീരുമാനിക്കുകയാണെന്നാണോ?

ചിന്തിക്കണം.

തികച്ചും വ്യത്യസ്തമായ രാഷ്ട്രീയപക്ഷചിന്തകൾ പേറിയിരുന്ന ഒരു ഭൂതകാലത്തിനു ശേഷം ബി.ജെ.പി.അനുഭാവമുള്ളവരുടെ പക്ഷത്തേക്കു പതുക്കെപ്പതുക്കെ മാറി നിൽക്കാനിടയായ ഒരാളെന്ന നിലയിൽ, എനിക്കീ ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരമുണ്ട്.

ഇനി മുതൽ ‘വർഗ്ഗീയവാദി‘യായിക്കളയാം എന്നു തീരുമാനിച്ചിട്ടൊന്നുമല്ല ആരും ബി.ജെ.പി.യിലേക്കു കടന്നു വരുന്നത്. മറിച്ച് - വർഗ്ഗീയവാദിയെന്ന വിളിപ്പേരു കേൾക്കേണ്ടി വന്നാലും വേണ്ടില്ല – കള്ളത്തരങ്ങളിൽ നിന്നു കുതറിമാറി നിന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയേ തീരൂ എന്ന തന്റേടമുണ്ടാകുമ്പോളാണ്. മതേതരവാദികളാണെന്നു മിഥ്യാഭിമാനം കൊള്ളുന്നവരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങളും വർഗ്ഗീയവാദികളെന്നു വിളിപ്പേരിലെ അർത്ഥശൂന്യതയും സംബന്ധിച്ച് മനസ്സിൽ ചില ചോദ്യങ്ങളുയരുമ്പോളാണ് ബി.ജെ.പി. അനുഭാവത്തിന്റെ ആദ്യകിരണങ്ങളുണ്ടാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആവേശം കൊള്ളിച്ചോ അന്യമതദ്വേഷത്തിലൂന്നിയോ മാത്രം പ്രവർത്തിച്ചുകൊണ്ടിരുന്നാൽ ഹിന്ദുസമൂഹം പോലെയൊന്നിൽ എങ്ങനെ ആളെക്കൂട്ടാൻ കഴിയും – അത് അസംഭവ്യമല്ലേ - എന്ന സ്വാഭാവിക ചിന്ത അനേകം തുടർചോദ്യങ്ങളിലേക്കു നയിക്കും. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്തോറും അനുഭാവം ഏറുക തന്നെയാണു ചെയ്യുക. ഒടുവിൽ, കാര്യങ്ങളുടെ മൊത്തം കിടപ്പും, സംഘപ്രസ്ഥാനങ്ങൾ അനുകൂലിക്കപ്പെടുന്നതിന്റെയും അന്ധമായി എതിർക്കപ്പെടുന്നതിന്റെയും കാരണങ്ങളും കൂടി തിരിച്ചറിയാനുള്ള വെളിപാട് എന്നുണ്ടാകുന്നോ അന്ന് അനുഭാവം പൂർണ്ണമാകും. അനേകം കുറ്റപ്പെടുത്തലുകൾ - ആക്ഷേപങ്ങൾ - അടിച്ചമർത്തൽ ശ്രമങ്ങൾ - അതെല്ലാം അത്യന്തം വാശിയോടെ പാർട്ടിയോട് കൂടുതൽ ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

വാൽക്കഷണം:-

ഒരു മാദ്ധ്യമം അദ്വാനിക്ക് അവാർഡു കൊടുത്തതാണല്ലോ ദസ്തക്കിറിന്റെയും പരാജിതന്റെയും പ്രതിഷേധത്തിനു കാരണം. മാദ്ധ്യമങ്ങളും അദ്വാനിയുമായുള്ള ഒരു ബന്ധം കൂടി മാത്രം പറഞ്ഞു നിർത്തുന്നു. ഇന്ത്യയിലെ മാദ്ധ്യമരംഗത്ത്, പ്രത്യേകിച്ചും സർക്കാർ നിയന്ത്രണത്തിലായിരുന്ന ആകാശവാണി/ദൂരദർശൻ മുതലായ സംഗതികളിൽ “പ്രതിപക്ഷബഹുമാനം” എന്നൊരു സങ്കല്പം തന്നെ നിർബന്ധിച്ചു കൂട്ടിച്ചേർത്തത് അദ്വാനിയായിരുന്നു. മുപ്പതു വർഷങ്ങൾക്കുമുമ്പ്, 1977ൽ അദ്ദേഹം വാർത്താവിതരണ/പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. അതിനു മുമ്പൊക്കെ മാദ്ധ്യമങ്ങളിൽ സർക്കാർ പ്രതിനിധികൾക്കു മാത്രമേ നിലപാടുകൾ അവതരിപ്പിക്കുവാൻ അവസരമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റേയും മറ്റും നിലപാടുകൾ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുവാൻ അവസരമില്ലാത്ത അവസ്ഥയായിരുന്നു. കോൺഗ്രസ് ഭരണകൂടങ്ങൾ ആ സ്ഥിതി ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്തു പ്രത്യേകിച്ചും. അദ്വാനിയാണ് ആ ഏകപക്ഷീയതയും അവസരനിഷേധവുമെല്ലാം എടുത്തുകളഞ്ഞ് തുല്യ അവസരങ്ങൾ ഉറപ്പു വരുത്താനുള്ള ഭേദഗതികൾ നടപ്പിൽ വരുത്തിയത്. അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങൾ ഇന്നും തുടരുന്നു.

1992-നു ശേഷം മാത്രം അദ്വാനിയെ അറിയുന്നവർക്ക് ഇതൊക്കെയൊരു പുതുമയായേക്കും. അവരോടൊക്കെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമെടുത്തുവച്ചു കുറച്ചു കൂടി ആഴത്തിൽ പഠിക്കൂ എന്നു മാത്രമേ അഭ്യർത്ഥിക്കാനുള്ളൂ. എം.കെ.മുനീറിനോടു പറയാനുള്ളതും അതു തന്നെ. മലയാളികളെ പറ്റിച്ച് എത്രനാൾ ഇങ്ങനെ കാലം കഴിക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മറുവശത്തുകൂടി അവർ കാര്യങ്ങൾ ചിന്തിച്ചും പഠിച്ചുമൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധവായനയ്ക്ക്:-
(1) അയോദ്ധ്യാസംബന്ധിയായ ഒരു പോസ്റ്റ് (ബഹുഭാരാത്വം – ബാബറിമന്ദിരം – ബഹുജനപ്രസ്ഥാനം - ദ കണക്ഷൻ)
(2) പരാജിതന്റെ പോസ്റ്റിൽ എഴുതിയ ഒരു കമന്റ്

Sunday, February 8, 2009

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

മാർക്സിസ്റ്റുകാർ പറയുന്നതിൽ പലതിലേയും പൊള്ളത്തരം മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിചിന്തമതി എന്നതാണവസ്ഥ. സംഘപരിവാറിനേക്കുറിച്ചാണു പറയുന്നതെങ്കിൽ പ്രത്യേകിച്ചും - ഒന്നൊഴിയാതെ ഓരോന്നും പച്ചനുണമാത്രമാണെന്നു തിരിച്ചറിയാൻ സാമാന്യബോധം ഒന്നു മാത്രം മതി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം സംഭവിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ.

മംഗലാപുരത്ത് “സംഘപരിവാർ” സി.പി.എം. എം.എൽ.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നൊക്കെയാണ് ആദ്യം കേട്ടത്. അവൾ ഒരു മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതാണത്രേ കുറ്റം!!!!!!

കേട്ടയുടനെ പൊട്ടിച്ചിരിക്കാനാണു തോന്നിയത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ആളുകളുടെ ഭാവന എത്രത്തോളമാണു വളരുന്നത്! എന്നാലും – എത്രവന്നാലും ഇങ്ങനെയൊക്കെ പറഞ്ഞുകളയാമോ!

മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതിന്റെ പേരിൽ സംഘപരിവാർ ഒരു പെൺകുട്ടിയെ മർദ്ദിച്ചുവെന്നൊക്കെപ്പറഞ്ഞാൽ!! അസംഭവ്യമാണത്! ഒറ്റനോട്ടത്തിൽത്തന്നെ നുണയാണെന്നു പറയാൻ സാധിക്കുമല്ലോ എന്നു തോന്നി.

മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച് – അവളെ മതം മാറ്റുന്നതേക്കുറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ - അന്തസായി പോറ്റുന്ന സ്വയംസേവകരുണ്ട്. എന്തിന്, മുസ്ല്ലീങ്ങൾ തന്നെയായ സ്വയംസേവകർ അനവധി. ഇതിപ്പോൾ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്?

ഇനിയിപ്പോൾ വല്ല ശ്രീരാമസേനയുമാവുമോ? ഹിന്ദുവെന്നു കേട്ടാലേ സംഘപരിവാറെന്നു തിരുത്തുന്ന സി.പി.എമ്മുകാരന്റെ പതിവു വേലയായിരിക്കുമോ?

നോക്കിയപ്പോൾ - ശരിയാണ്. ശ്രീരാമസേനക്കാർ ആക്രമിച്ചുവെന്നാണ് സി.പി.എം. എം.എൽ.എ. കുഞ്ഞമ്പു പരാതി കൊടുത്തിരിക്കുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണത്രേ അതിന് ഒത്താശചെയ്തത്.

ശ്രീരാമസേന ഏതുവകുപ്പിൽ - എന്നു മുതലാണു കുഞ്ഞമ്പുവേ സംഘപരിവാറിലെത്തിയത് എന്ന ചോദ്യം ആദ്യം തന്നെ ഉപേക്ഷിച്ചു. സംഘമെന്താണെന്നു പോലുമറിയാത്തവരോട് സംഘപരിവാറിനേപ്പറ്റി ചോദിക്കാൻ ചെല്ലുന്നവരാണു വിഡ്ഢികൾ.

ആലോചിക്കുന്തോറും സംശയങ്ങൾ കൂടിക്കൂടി വന്നു. എന്നാലും, മറ്റൊരു മതവിഭാഗക്കാരനോടു സംസാരിച്ചതിന്റെ പേരിൽ ഇങ്ങനെയൊക്കെ വരികയെന്നു വച്ചാൽ ... അപ്പോൾ… ഉപദ്രവിച്ചത് ആരായാലും ശരി അവർക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടേയും മതം തിരിച്ചറിയാൻ പറ്റിയിരുന്നിരിക്കണമല്ലോ…. അപ്പോൾ ആ കുട്ടിയെന്താ വല്ല ചന്ദനമോ കുറിയോ മറ്റോ തൊട്ടിട്ടുണ്ടായിരുന്നിരിക്കുമോ? ദൈവമേ – സി.പി.എം. എം.എൽ.യുടെ മകൾക്ക് ഫാസിസ്റ്റ് പക്ഷവ്യതിയാനമോ! അതുപോലെ ആ ചെറുപ്പക്കാരനെ കണ്ടിട്ട് എങ്ങനെയായിരിക്കും മുസ്ലീമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാ‍വുക? തൊപ്പി? താടി? എന്തായിരുന്നിരിക്കണം ഇരുകൂട്ടരുടേയും മതചിഹ്നങ്ങൾ? ശ്ശെ. ആകെക്കൂടെ ഒരു എത്തും പിടിയും കിട്ടിയില്ല.

അതല്ലെങ്കിൽ‌പ്പിന്നെ കുട്ടികളെ നേരത്തെ പരിചയമുള്ളവരായിരിക്കണം. അങ്ങനെയാണെങ്കിൽ, കുഞ്ഞമ്പുവിന്റെ മകളെയും മറ്റൊരു ചെറുപ്പക്കാരനേയും ഒരുമിച്ചുകണ്ടാൽ ഇടപെടാൻ തോന്നുന്നവരുണ്ടെങ്കിൽ അതു മാർക്സിസ്റ്റുകാരാവാനല്ലേ വഴിയുള്ളൂ? സംഘപരിവാറിന് എന്തിന്റെ കേടാണ് സി.പി.എം. എം.എൽ.എ.യുടെ മകൾ എവിടെയെല്ലാം പോകുന്നു എന്നു കണ്ടുപിടിച്ചു പിന്നാലെ ചെല്ലാൻ?

അതിനേക്കാളും വലിയ സംശയം പ്രതികളേക്കുറിച്ചായിരുന്നു. കുഞ്ഞമ്പു നിസ്സംശയം പറഞ്ഞിരിക്കുകയാണ് രാമസേനയും ബജ്‌റംഗ്‌ദളുമൊക്കെയാണു ചെയ്തതെന്ന്. എങ്ങനെ അറിഞ്ഞോ എന്തോ! പരാതി കൊടുത്തിരിക്കുന്നതു തന്നെ അങ്ങനെയാണത്രെ. അദ്ദേഹമെന്താ പ്രതികളെ കണ്ടോ? അവർ ഏതെങ്കിലും സംഘടനയിൽ‌പ്പെട്ടവരാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം? അദ്ദേഹം അവരെ നേരിട്ടറിയുമോ? ആവോ!

ഒരു സാങ്കല്പിക ചിത്രം മനസ്സിലേക്കു വന്നു. ഹിന്ദു എന്നൊരു പേര് നെറ്റിയിലൊട്ടിച്ച ഒരു പെൺകുട്ടി. അവൾ മുസ്ലിം എന്നു നെറ്റിയിലൊട്ടിച്ച ഒരാളുമായി സംസാരിക്കുന്നു. ഉടൻ തന്നെ സംഘപരിവാർ എന്നു നെറ്റിയിലൊട്ടിച്ച കുറച്ചുപേർ വന്ന് അവരെ ബസിൽ നിന്ന് ഇറക്കിവിടുന്നു. ചെറുക്കനെ അടിക്കുന്നു. അയ്യേ!!!! ഇതെന്താണ് മിമിക്രിയോ?

വല്ലവരും പറയുന്നതു കേട്ട്‌ എടുത്തുചാടാതെ കാര്യങ്ങൾ സ്വന്തമായി ചിന്തിച്ചു മനസ്സിലാക്കാൻ തോന്നുന്നത് ഒരു ദുസ്വഭാവമാണു ചിലപ്പോൾ. സാമാന്യബുദ്ധി ഒരു ശാപവുമാണു പലപ്പോഴും. അതില്ലാത്തവർക്ക് കാര്യങ്ങൾ വളരെയെളുപ്പമാണ്. പലരും ആക്രോശങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

സംഘപരിവാറിന്റെ ‘ഫാസിസ’ത്തിനെതിരെ പി.കെ.ശ്രീമതി കത്തയയ്ക്കുന്നു..

സി.പി.എം. സെക്രട്ടറിയറ്റിന്റെ വക പ്രസ്താവന വേറേ വരുന്നു..

സ്വൈര്യജീവിതം അസാദ്ധ്യമാക്കുന്ന തരത്തിലാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന(!!!) സംഘടനകളുടെ പ്രവർത്തനമെന്നും കൊച്ചിനെ തല്ലിയതു പൈശാചികമാണെന്നും കൊടിയേരി.

ഫാസിസ്റ്റ് ശക്തികളെ അമർച്ച ചെയ്യണമെന്നു വി.എസ് യെദ്ദ്യൂരപ്പയോട്..

ബി.ജെ.പി.ക്കു സ്വാധീനമുള്ള സ്ഥലങ്ങളിലെ സംഭവങ്ങൾ ആപത്‌സൂചനയാണെന്നു പിണറായി

“കേരളം മുൻ‌കരുതൽ സ്വീകരിക്കണ”മെന്നു ചെന്നിത്തല!!!!.

ദൈവമേ അതാ ഇവരെയെല്ലാം കടത്തിവെട്ടിക്കൊണ്ട് കേന്ദ്രമന്ത്രി രേണുകചൌധരി!
എം.എൽ.എ.യുടെ മകൾക്കു നേരേ മംഗലാപുരത്തു നടന്ന സംഭവം ദേശസുരക്ഷയ്ക്കു ഭീഷണിയാണ”ത്രേ!!!!!! പബ്ബുകുട്ടികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനായി മദ്യപിച്ചു പ്രതിഷേധിച്ചു തുടങ്ങി എന്നു വരുമോ? സ്വബോധമില്ലാതെ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്!!

അങ്ങനെ മൊത്തത്തിൽ സംഘപരിവാർ വിരുദ്ധ ഭർത്സന മഹോത്സവവും വർഗ്ഗീയഭാഷണങ്ങളും കൊണ്ടു പിടിച്ചു തുടരുന്നതിനിടെ കല്ലുകടിയായി മാതൃഭൂമി വാർത്തയിലെ രണ്ടു വരികൾ! സംഗതികൾക്കു പിന്നിൽ പ്രവർത്തിച്ചതായിപ്പറയുന്ന കണ്ടക്ടറും ഡ്രൈവറും കമ്മ്യൂണിസ്റ്റുകാരാണത്രേ! ച്ഛെ! ഫാസിസ്റ്റ് പക്ഷവ്യതിയാനം മകൾക്കു മാത്രമല്ല – അണികൾക്കും!


ജന്മഭൂമി പിറ്റേദിവസം കാര്യം പറഞ്ഞു. ബസിൽ പണിപറ്റിച്ചയാളുടെ കാര്യം മാത്രമല്ല – അങ്ങേരുടെ കുടുംബത്തിന്റെ മൊത്തം സി.പി.എം. പാരമ്പര്യം പോലും വലിച്ചു പുറത്തിട്ടുകളഞ്ഞു ഫാസിറ്റ് പത്രം!
മറ്റേതെങ്കിലുമൊരു മലയാളം പത്രത്തിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കില്ലെന്നു പകൽ പോലെ വ്യക്തമായതു കൊണ്ട് പതിവുപോലെ ഇംഗ്ലീഷ് പത്രങ്ങളിലേക്കു തിരിഞ്ഞു.

അതാകിടക്കുന്നു സ്വയമ്പനൊരു വാർത്ത.

പ്രതികൾ സി.പി.എമ്മുകാരാണെന്നു വ്യക്തമായത് “ഷോക്കിംഗ് ന്യൂസ്” എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു! എന്തോന്നു ഷോക്കിംഗ് – സാമാന്യബോധമുള്ളവർക്ക് ആദ്യം തന്നെ ഊഹിക്കാവുന്നൊരു കാര്യം എങ്ങനെ ഷോക്കിംഗ് ആകും?

മാർക്സിസ്റ്റു പയ്യന്മാർ എം.എൽ.എ.യുടെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാൻ ശ്രമിച്ചതാണത്രേ!

പാവം നല്ലപടി നടന്നോട്ടെ എന്നു സഖാക്കന്മാർ വിചാരിച്ചെങ്കിൽ തെറ്റുപറയാനാവില്ല. കൂട്ടത്തിൽകണ്ട പയ്യന് എന്തായാലും നല്ല ചികിത്സ കിട്ടി. പെൺകൊച്ചിന്റെ മോഡസ്റ്റിയുടെ അവസ്ഥയെന്തായി എന്നു വാർത്തയിൽ നിന്നു വ്യക്തവുമല്ല.


വാർത്തയുടെ ലിങ്ക് ഇവിടെ. അറസ്റ്റിന്റെ സമയത്തെ ഒരു വീഡീയോയുമുണ്ട്‌.

(DYFI-യെ വിദ്യാർത്ഥി സംഘടനയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ അവിടെ. കേരളം വിട്ടാൽ മാർക്സിസ്റ്റുകളേക്കുറിച്ച്‌ പൊതുജനങ്ങൾക്കുള്ള ധാരണ ഇത്രത്തോളമൊക്കെയേയുള്ളൂ എന്നു വേണം മനസ്സിലാക്കാൻ.)

ഇനിയിപ്പോൾ മാതൃഭുമിയും ടൈംസും ജന്മഭൂമിയും പറഞ്ഞതു തെറ്റാണെന്നു വരുമോ? അറസ്റ്റിലായവർ വെറുതേ പറഞ്ഞതാണെന്നു വരുമോ? കാസർഗോഡുകാരാണല്ലോ – അന്വേഷിക്കാമല്ലോ.

യുവമോർച്ചനേതാവ് സുരേന്ദ്രൻ കാസർഗോഡ് പത്രസമ്മേളനത്തിൽ പറഞ്ഞത് അവർ സി.പി.എമ്മുകാരാണെന്ന്. പ്രതികളുടെ നാട്ടിൽ വച്ച് അങ്ങനെ പ്രഖ്യാപിക്കണമെങ്കിൽ അതു സത്യം തന്നെയാവണം.

തങ്ങളുടെ പാർട്ടിക്കാരാണു പ്രതികൾ എന്നത് സി.പി.എം.കാർ ഇതെഴുതുന്നതു വരെ നിഷേധിച്ചിട്ടുമില്ല. ‘കർണ്ണാടക പോലീസിൽ വിശ്വാസമില്ലെ‘ന്ന കുഞ്ഞമ്പുവിന്റെ പ്രസ്താവന മാത്രം വന്നു. അതു പിന്നെ എങ്ങനെ വിശ്വാസം വരാനാണ്? മാർക്സിസ്റ്റുകാരെ സംരക്ഷിക്കാൻ കൊടിയേരിയുടെ പോലീസല്ലല്ലോ കർണ്ണാടകയിൽ.

സത്യം പറയില്ല എന്നു ശപഥം തന്നെ എടുത്തിട്ടുള്ള പാർട്ടി സെക്രട്ടറി എന്തൊക്കെയോ സംഘവിരുദ്ധത ഇന്നലെയും പുലമ്പുന്നതു കേട്ടു. ബസിൽ കയറി അലമ്പുണ്ടാക്കിയ മാർക്സിസ്റ്റുകാരേക്കുറിച്ച് ഇടെയ്ക്കെന്തെങ്കിലും പറഞ്ഞിരുന്നോ എന്നു വാർത്തകളിൽ നിന്നു വ്യക്തമല്ല.

എന്തുപറയാനാണ്! ലാവ്‌ലിൻ കേസിൽ നാണക്കേടു മറയ്ക്കാൻ നെട്ടോട്ടമോടുന്ന സി.പി.എമ്മുകാർക്ക് ഇതൊക്കെ എവിടെ ഏശാൻ? അവർക്ക്‌ ഇതും ഒരു തണൽ - ഇതിന്റെ പേരിൽ പത്രക്കാരുടെ ശ്രദ്ധ കുറച്ചെങ്കിലും മാറ്റാൻ പറ്റിയല്ലോ അത്ര തന്നെ.

-----------------------------------

പക്ഷേ, ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഒരു കാര്യം കൂടി പറയാതെ നിർത്തുവാൻ കഴിയുന്നില്ല സി.പി.എമ്മുകാരേ..

പെൺകൊച്ചിനെ ബസിൽ നിന്ന് ഇറക്കി വിടുകയും കൂടെക്കണ്ടവനെ തല്ലുകയും ചെയ്ത പരിപാടി വല്ലവരുടെയും തലയിൽ ചാർത്താൻ നോക്കിയതിനല്ല – അതിന് അപകടകരമായ ഒരു വർഗ്ഗീയനിറം കൊടുത്തതിന്റെ പേരിലാണ് നിങ്ങൾ സർവ്വം തികഞ്ഞ കൂസിസ്റ്റുകളെന്നു വിശേഷിപ്പിക്കപ്പെടേണ്ടത്. ഇതുകൊണ്ട് – ഇതുകൊണ്ടു തന്നെയാണു നിങ്ങൾ കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയപ്പാർട്ടിയായ മുദ്രകുത്തപ്പെടുന്നത്. കേട്ടിടത്തോളം, ആ പയ്യൻ മുസ്ലീമാണ് എന്നതിന് ഈ സംഭവത്തിൽ ഒരു പ്രാധാന്യവുമില്ലായിരുന്നു എന്നതല്ലേ സത്യം? ഹിന്ദുവോ ക്രിസ്ത്യാനിയോ സിക്കുകാരനോ ആയിരുന്നാൽത്തന്നെയും മാർക്സിസ്റ്റു ചട്ടമ്പികൾ എടുത്തിട്ടുമേടുമായിരുന്നു എന്നതല്ലേ സത്യം? എന്തിനായിരുന്നു ഈ വർഗ്ഗീയക്കളി?

മഞ്ചേശ്വരത്ത് ബി.ജെ.പി.ക്കും പിന്നിൽ പതിവായി മൂന്നാ‍മതു പൊയ്ക്കൊണ്ടിരുന്ന ഇടതുസ്ഥാനാർത്ഥി ഇത്തവണ ഒന്നാമതെത്തിയെങ്കിൽ അത് ആരുടെ വോട്ടാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന ആശയമാണെങ്കിൽ - ഒന്നു മനസ്സിലാക്കണം. ഇത്തരം വൃത്തികെട്ട രാഷ്ട്രീയമാണു സത്യത്തിൽ ദേശസുരക്ഷയ്ക്ക് ആപത്ത്. അല്ലാതെ ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളല്ല.

“മുസ്ലീ‍മിനോടു സംസാരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ തല്ലി” എന്ന പച്ചനുണ പരക്കെ കൊണ്ടാടിയപ്പോൾ അതു കേട്ടു വിശ്വസിച്ചവരുടെ കൂട്ടത്തിൽ മുസ്ലീങ്ങളുമുണ്ടാവില്ലേ? അവർക്കൊക്കെ അതുകേട്ടപ്പോൾ തോന്നിയിട്ടുള്ള വികാരമെന്താവണം?

ആ വാർത്ത കേട്ടു വിശ്വസിച്ച അവരെല്ലാവരും ഈ പുതിയ വാർത്തകളും കേട്ടുവെന്നും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും വരുമോ?

അപ്പോൾ, അവരുടെ മനസ്സിലവശേഷിക്കുന്ന വികാരമെന്താവണം?

വിദ്വേഷത്തിന്റെയും പകയുടെയും ഒരു ചെറിയ കണികയെങ്കിലും അവരിൽ ഒരാളുടെയെങ്കിലും ഉള്ളിൽ ഉടലെടുത്തിട്ടുണ്ടാവില്ല എന്നു വരുമോ? അതിപ്പോഴും നിലനിൽക്കുന്നുണ്ടാവില്ല എന്നു വരുമോ?

ഉവ്വെങ്കിൽ, ആ വിദ്വേഷം ആരോടായിരിക്കും? സി.പി.എം, ആഗ്രഹിക്കുന്നതു പോലെ, “സംഘപരിവാർ” എന്ന വാക്കിനോടു മാത്രമോ – അതോ?

പറയണം സി.പി.എമ്മേ – ആരോടായിരിക്കും ആ വിദ്വേഷവും അകൽച്ചയും?


സി.പി.എമ്മേ…. നിങ്ങളുടെ ഈ വർഗ്ഗീയക്കളി തീക്കളിയാണ്. ഈ നാടിന് ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. അതു നിങ്ങളോടു പറഞ്ഞതു കൊണ്ടു കാര്യമില്ലാത്തതുകൊണ്ടു മറ്റൊന്നു കൂടി പറയുകയാണ്. നിങ്ങൾക്കും ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. ചില തീവ്രവാദികൾ ഒപ്പം വന്നേക്കാമെന്നല്ലാതെ ഇതുകൊണ്ടു നിങ്ങൾ പുതിയതായി ആരെയും നിങ്ങളിലേക്കാകർഷിക്കാൻ പോകുന്നില്ല. മാത്രവുമല്ല - തുടർച്ചയായ ഇത്തരം ദുരാരോപണങ്ങളിലെ കാമ്പില്ലായ്മ ജനം തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നത് സംഘപരിവാർ സംഘടനകളെ ഇനിയുമിനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.

തെറ്റാണ് – തെറ്റാണ് നിങ്ങളുടെ ഈ വർഗ്ഗീയനയങ്ങൾ.

നിങ്ങളുടെ ഈ പ്രവൃത്തികൾ കൊണ്ട് ആകെ ഒരു ഫലമേയുള്ളൂ. ദാ കണ്ടില്ലേ മലയാളിച്ചെറുപ്പക്കാർ മുഖംമൂടിയിട്ട് തലയും താഴ്ത്തി നിൽക്കുന്നത്. ഇങ്ങനെ ചില ചിത്രങ്ങൾ സൃഷ്ടിക്കാം എന്നതു മാത്രമാണ് നിങ്ങളുടെയീ വർഗ്ഗീയക്കളികൾ കൊണ്ടുള്ള വിശേഷം. പിന്നെ, കണ്ണൂരിൽ നിന്നു കശ്മീരിലേക്കു വണ്ടികയറി വെടിയേറ്റു വീണവരുടെ ചിത്രങ്ങളില്ലേ – അങ്ങനെ ചില ചിത്രങ്ങളും.

സി.പി.എമ്മു കാരേ – നിങ്ങളുടെ ഈ കൂസിസ്റ്റു ഭീകരതയ്ക്ക് നിങ്ങൾക്ക് ജനകീയമായ – ജനാധിപത്യപരമായ – ശിക്ഷ കിട്ടും. തീർച്ച.

Thursday, October 9, 2008

ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

Click here to download the PDF version of this article
(Right click and then 'Save Target As...')
-----------------------------------------------------

"Sometimes, facts are stranger than fiction" - Anonymous

1. എന്താണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം?


ഒറീസയിലെ കന്ധമാൽ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് – ബഹളങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും – എന്നാൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ – ചില വസ്തുതകളും അവയുമായി ബന്ധപ്പെട്ട ചിന്തകളുമൊക്കെയാണിതിൽ.

ഒരു കലാപമെന്നോ മറ്റോ കേട്ടാൽ ഉടൻ തന്നെ ചാടിവീഴുകയും പക്ഷം പിടിക്കുകയും ചെയ്ത് ആക്രോശിക്കാൻ മാത്രം താല്പര്യപ്പെടുന്നവർക്ക് ഇവിടെ നിരാശ മാത്രമേ ലഭിക്കാനിടയുള്ളൂ. ഒറീസാ സംഭവങ്ങളുടെ പശ്ചാത്തലമറിയാനുള്ള ആഗ്രഹവും ഗൌരവത്തോടെയുള്ള വായനയ്ക്കുള്ള സന്നദ്ധതയും നല്ല ക്ഷമയുമുള്ളവർക്കു മാത്രമേ ഇത് അല്പമെങ്കിലും വായനാസുഖം നൽകാൻ സാദ്ധ്യതയുള്ളൂ.


2. ഈ പോസ്റ്റ് ഉടലെടുക്കാനുണ്ടായ സാഹചര്യം

ക്രൈസ്തവർക്കു നല്ല ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തു ജനിച്ച് അവർക്കിടയിൽ വളർന്നു വരികയും ഇപ്പോളും ജീവിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ. അപ്പോൾ, എന്റെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനവും ക്രൈസ്തവർ തന്നെയായിരിക്കുന്നതു സ്വാഭാവികം മാത്രം.

സുഹൃദ്‌വലയത്തിലെ ചില അംഗങ്ങളേപ്പോലെ തന്നെ എനിക്കും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘപരിവാർ പ്രസ്ഥാനങ്ങളോട് അനുഭാവം വളർന്നിട്ടുണ്ടെന്നത് എല്ലാ കൂട്ടുകാർക്കും അറിയാമെന്നതും തികച്ചും സ്വാഭാവികം.

അപ്പോൾ, ‘സംഘപരിവാർ‘ എന്നും ‘ക്രൈസ്തവപീഢനം‘ എന്നുമൊക്കെയുള്ള വാക്കുകൾ ഒരുമിച്ചുവച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഞങ്ങളെല്ലാവർക്കുമിടയിൽ അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുണ്ടാകുമെന്നതു തീർച്ച.

എന്റെ ക്രൈസ്തവസുഹൃത്തുക്കൾ മിക്കവരും തന്നെ പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയുന്നവരും – ‘വിശ്വാസികൾ പീഢിപ്പിക്കപ്പെടുന്നു” എന്ന മട്ടിലുള്ള ടെൻഷനൊന്നുമില്ലാത്തവരുമാണ്. ഒറീസയിലേതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ, ഏതെങ്കിലും മതാനുയായികളെ ഓർത്തല്ല – മറിച്ച്‌, മനുഷ്യരെയോർത്താണ് അവർ ആശങ്കപ്പെടാറ്‌. ഒരു പക്ഷേ, സംഘപരിവാർ അനുഭാവികളുമായുള്ള സഹവർത്തിത്വവും കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാനുള്ള അവസരവുമൊക്കെയുള്ളതുകൊണ്ടായിരിക്കണം.

പരമാവധിയാളുകളെ ടെൻഷനടിപ്പിക്കാനുള്ള ശ്രമങ്ങൾ ചുറ്റുവട്ടത്തു നിരന്തരം നടന്നുകൊണ്ടിരിക്കുകയായതിനാൽ, സുഹൃദ്‌വേദികളിൽ പങ്കുവയ്ക്കാറുള്ളതു ചിലതൊക്കെ ഏതെങ്കിലും പൊതുവേദിയിലും കൂടി പറയണമെന്നു വിചാരിച്ചിട്ടു കുറച്ചുനാളായി.

അങ്ങനെയിരിക്കെയാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹ‌സ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!

വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!

ഇതൊക്കെയാണോ ഇത്രവലിയ കണ്ടെത്തൽ!

ഇതു കണ്ടുപിടിക്കാനാണോ രഹസ്യമായി വലിയ അന്വേഷണമൊക്കെ നടത്തിയത്?

എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞുകൊടുത്തേനേ ഇതെല്ലാം. മാസങ്ങൾക്കു മുമ്പേ തന്നെ.

എന്തായാലും ഇനി എഴുതാതെ വയ്യ എന്നു തോന്നി.

എഴുതിവന്നപ്പോൾ ഒരു ലഘുപുസ്തകത്തിന്റെയത്രയും നീണ്ടു.
അതൊരു PDF ഫയലാക്കി ചില സുഹൃത്തുക്കൾക്ക്‌ അയച്ചുകൊടുത്തു.

ഒരു നീണ്ട പോസ്റ്റാക്കി ഇവിടെ പകർത്തിയിടുക കൂടി ചെയ്യുന്നു.


3. ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ

കലാപങ്ങൾ ആഘോഷിച്ച് നേട്ടമുണ്ടാക്കുകയും അതുവഴി കൂടുതൽ കലാപങ്ങൾക്കു പ്രേരണ നൽകുകയും ചെയ്യുന്നവരെ ചെറുക്കുവാൻ ഒരു ചെറുവിരലെങ്കിലും ഉയരേണ്ടതുണ്ട്.

ഇതു മുഴുവൻ വായിച്ചു കഴിയുമ്പോൾ, ഏതെങ്കിലും മതത്തിന്റെ പേരിൽ വികാരം കൊള്ളുന്നത് എത്ര വിഡ്ഢിത്തമാണ് എന്നുള്ള ഒരു തിരിച്ചറിവുതന്നെയാണ് വായനക്കാർക്കുണ്ടാകേണ്ടത്.

മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ധാരാളം കാര്യങ്ങളൊക്കെ ഇവിടെ തുറന്നു കാട്ടിയെന്നു വരും. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.


4. ഈ പോസ്റ്റ് ആർക്കു സമർപ്പിക്കുന്നു?


എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ച ക്രിസ്ത്യാനിക്ക്.

പിന്നെ, മാദ്ധ്യമപക്ഷപാതത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ അനവധിയനവധി യാഥാർത്ഥ്യങ്ങളിൽ നിന്ന് അതിക്രൂരമായി അകറ്റി നിർത്തപ്പെടുന്ന ഓരോ മലയാളിക്കും.


5. പോസ്റ്റിന്റെ ഘടന

കന്ധമാലിലെ സംഭവങ്ങളെ നാലു കാലഘട്ടങ്ങളായി തിരിച്ച് വിശകലനം ചെയ്തിരിക്കുന്നു.

i) ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബർ വരെ)

ii) ആദ്യകലാപം (2007 ഡിസംബർ)

iii) ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ)

iv) രണ്ടാം കലാപം (2008 ആഗസ്ത് - സെപ്തംബർ)

അതിനുശേഷം, കലാപത്തിനു വഴിമരുന്നിട്ടുകൊണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത് ആരായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചില ചിന്തകളും അവതരിപ്പിച്ചിട്ടുണ്ട്.


6. ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബറിനു മുമ്പ്)

ഇതെഴുതുന്നത് 2008 സെപ്തംബറിലാണ്.
ഏകദേശം ഒരു വർഷം മുമ്പുള്ള ചില വാർത്തകളിൽ നിന്നു തുടങ്ങാം.

കന്ധമാൽ ജില്ലയിൽത്തന്നെ നടന്നിട്ടുള്ള മറ്റുചില സംഭവങ്ങൾകൂടി ശ്രദ്ധിച്ചതിനുശേഷം ഇപ്പോഴത്തെ അവസ്ഥയിലേക്കു വരാം.

കന്ധമാലിലെ “ഹിന്ദുക്കളും ക്രിസ്ത്യാനികളും“ തമ്മിലോ അല്ലെങ്കിൽ “സംഘപരിവാറും ക്രിസ്ത്യാനികളും“ തമ്മിലോ ഒക്കെ എന്തെങ്കിലും പ്രശ്നമുണ്ടായതായി കേട്ടത് 2007 ഡിസംബറിൽ മാത്രമാണ്. എന്നാൽ, അതിനു മുമ്പും അതേ സ്ഥലത്തു വച്ച് വേറേ രണ്ടു വിഭാഗക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വാർത്ത വന്നിരുന്നു. എന്തുകൊണ്ടോ ആ പ്രശ്നത്തിൽ തദ്ദേശവാസികളായ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഒന്നും ഇടപെട്ടിരുന്നില്ല.

2007 സെപ്റ്റംബർ 22-ന് ‘ദ ഹിന്ദു’ പത്രത്തിന്റെ ഒറീസ എഡീഷനിൽ വന്ന ഒരു വാർത്തയനുസരിച്ച്, ഗോത്രവർഗ്ഗക്കാരായ ‘കുയി‘കളും പട്ടികജാതിവിഭാഗമായ ‘പാണ‘കളും തമ്മിൽ 1994-ൽ ഉണ്ടായതുപോലെ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവരുന്നുവത്രേ.
A volatile tension is brewing between Kui tribals and Pana harijans in Kandhmal district
അതിലെ ശ്രദ്ധേയമായ ചില ഭാഗങ്ങൾ അടയാളപ്പെടുത്തിയ സ്ക്രീൻഷോട്ട് ഇവിടെ.

വിവിധമേഖലകളിലുള്ള സ്വാധീനവും തങ്ങളേക്കാൾ ഉയർന്ന സാമൂഹ്യനിലവാരവും ഉപയോഗിച്ചുകൊണ്ട് പാണകൾ തങ്ങൾക്ക് പലതരത്തിലുള്ള ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നതായും ഭൂമിയും മറ്റും തട്ടിയെടുക്കുന്നതടക്കമുള്ള ചൂഷണങ്ങൾ നടത്തുന്നതായും ഗിരിവർഗ്ഗക്കാരായ കുയികൾക്ക് മുമ്പേ തന്നെ പരാതിയുണ്ട്. അതിനിടെ, കുയിഭാഷ സംസാരിക്കുന്നതിന്റെ മാത്രം പേരിൽ തങ്ങളെയും പട്ടികവർഗ്ഗമായി പ്രഖ്യാപിക്കണമെന്ന വാദവുമായി പാണവിഭാഗം ചില നീക്കങ്ങളാരംഭിക്കുക കൂടി ചെയ്തതാണത്രേ ഇപ്പോളത്തെ കുഴപ്പത്തിനു കാരണം.

‘രാജസ്ഥാനിലെ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള പ്രശ്നം പോലെയോ മറ്റോ ഇതു വലുതാകാതിരിക്കട്ടെ ദൈവമേ’ എന്നു പ്രാർത്ഥിച്ചവർക്ക് നിരാശമാത്രമായിരുന്നു ഫലം. രണ്ടാഴ്ച കഴിഞ്ഞപ്പോൾ - ഒക്ടോബർ ഒമ്പതിന് - അടുത്ത വാർത്ത വന്നു. അവിടെ സംഘർഷസാദ്ധ്യത വർദ്ധിച്ചു വരിക തന്നെയാണ്!
Tension mounts up in Kandhamal district
സ്ക്രീൻഷോട്ട് ഇവിടെ.

ഇത്തവണയും ഏതെങ്കിലും ‘മതവിശ്വാസികൾ‘ അതിലൊന്നും ഇടപെടാതിരുന്നതു നന്നായി. പക്ഷേ, ആരൊക്കെത്തമ്മിലായാലും ശരി – ഒരു ഏറ്റുമുട്ടലുണ്ടായാൽ അതു ദു:ഖകരം തന്നെയാണ്.

ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ - ഒക്ടോബർ പതിനഞ്ചിന് – പിന്നെയും വാർത്ത വന്നു. പ്രശ്നങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടില്ലെന്ന്‌ അതിൽ നിന്നു വ്യക്തമായി.
Kui tribals of Kandhamal district are continuing their agitation, seeking action against persons who instigated dalits of the district to categorise them as tribals.
സ്ക്രീൻഷോട്ട് ഇവിടെ. KuiTribals up in arms in Kandhamal district.

തങ്ങൾക്കു ലഭിക്കേണ്ട പല അവകാശങ്ങളും വ്യാജജാതിസർട്ടിഫിക്കറ്റും മറ്റും ഉപയോഗിച്ച് പാണകൾ ഇതിനകം തന്നെ തട്ടിയെടുക്കുന്നതായി ഗിരിവർഗ്ഗക്കാർ നിരന്തരം പരാതികളുന്നയിച്ചിരുന്നതാണ്. ഇനിയിപ്പോൾ പട്ടികവർഗ്ഗപ്രഖ്യാപനം കൂടിയായാൽ ചൂഷണത്തിന്റെ അവസാനഘട്ടവുമെത്തുന്നതിനു തുല്യമാണെന്ന തിരിച്ചറിവിൽ കുയികൾ അങ്ങേയറ്റം ആശങ്കയിലായിരുന്നു.

പാണകളാണെങ്കിൽ, ഒരു സംഘർഷത്തിന്റെ പാതവെടിഞ്ഞ് കുയികളുമായി സമന്വയത്തിനു ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടില്ല. മത്സരത്തിന്റെ ആ ഘട്ടത്തിൽ, അത്തരമൊരു നീക്കം അസാദ്ധ്യവും നിഷ്പ്രയോജനവുമായിരുന്നിരിക്കണം.

എന്തും സംഭവിക്കാവുന്ന സ്ഥിതി വിശേഷം!

എന്നാൽ...

അത്ഭുതകരമെന്നു പറയട്ടെ – ആ പ്രശ്നത്തേപ്പറ്റി പിന്നീടു വാർത്തകളൊന്നും വന്നില്ല!

അത് കെട്ടടങ്ങിയെന്നു തോന്നി.

മുമ്പത്തേതുപോലെ തന്നെ രൂക്ഷമായ ഒരു ഏറ്റുമുട്ടലിനോ മറ്റോ വീണ്ടും തിരികൊളുത്തിയേക്കുമായിരുന്ന മട്ടിൽ സംവരണപ്രശ്നം ഉയർത്തിക്കൊണ്ടുവന്ന പാണകൾ ആ വാദം ഉപേക്ഷിച്ചിരിക്കണം. ഭാഷാടിസ്ഥാനത്തിൽ മാത്രം തങ്ങളും സംവരണാർഹരാകുമെന്നും മറ്റുമുള്ള വിചിത്രവാദം ഉയർത്തുവാനായി അവരെ സംഘടിപ്പിച്ചവർക്കെതിരെ നടപടികൾ വേണമെന്ന കുയികളുടെ ആവശ്യം പരിഗണിക്കപ്പെടുകയും ചെയ്തിരിക്കണം. അങ്ങനെയോ മറ്റോ പ്രശ്നം അവസാനിച്ചിരിക്കണം.

അതു നന്നായി.

മാത്രവുമല്ല, ചെറിയൊരു തീപ്പൊരി വീണാൽ കത്തുമായിരുന്ന ആ സന്ദർഭത്തിൽ ഏതെങ്കിലും “മത”ത്തിന്റെ വക്താക്കളോ മാവോയിസ്റ്റുകളേപ്പോലെയുള്ളവരോ ഒന്നും തീരെ ഇടപെട്ടതായും കണ്ടില്ല.

അതും വളരെ നന്നായി. അല്ലെങ്കിലും, ഗോത്രവർഗ്ഗക്കാരും പട്ടികജാതിക്കാരും തമ്മിലടിക്കുമ്പോൾ, മറ്റുള്ളവർക്കൊക്കെ അതിലെന്തു കാര്യം?

കൂടാതെ, ഈയൊരു പ്രശ്നത്തിൽ ആരും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചുമില്ല. അതും നന്നായി.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഒറീസയിലെ സർക്കാറിനെ ആക്രമിക്കാനുള്ള അവസരമുണ്ടായിരുന്നു. സംസ്ഥാനസർക്കാറിന്റെ പിടിപ്പുകേടാണെന്നൊക്കെപ്പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് വസ്തുതകൾ മറച്ചുവച്ച് പതിവുമട്ടിൽ ആക്രോശിക്കുവാനുള്ള അവസരമുണ്ടായിരുന്നു. ആരും അതിനു തുനിഞ്ഞുകണ്ടില്ല.

ഇടതുപക്ഷാഭിമുഖ്യമുള്ളതായി അറിയപ്പെടുന്ന പത്രമാണ് “The Hindu”.
സംഘപരിവാർ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്തുവാനുദ്ദേശിച്ച് മുൻപേജിൽ പ്രധാനവാർത്തയായിത്തന്നെ പച്ചക്കള്ളമെഴുതിയതിന്റെ പേരിൽ പിന്നീടു പരസ്യമായി മാപ്പു പറയേണ്ടിവന്നിട്ടുള്ള ചരിത്രമാണ് അവരുടേത്.

അവരും ഇത്തവണ മര്യാദ പാലിച്ചു! ഒരു ഗിരിജന-ഹരിജന സംഘർഷത്തിൽ അനാവശ്യമായ നിറങ്ങൾ കലർത്താതെ പരമാവധി വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.

ചുരുക്കത്തിൽ, മുമ്പത്തേതുപോലെ ഒരിക്കൽക്കൂടി മൂർച്ഛിച്ചു വന്ന കുയി-പാണ സംഘർഷം സമൂഹത്തിൽ വലിയ പരിക്കുകളൊന്നും അവശേഷിപ്പിക്കാതെ എങ്ങനെയോ ശുഭകരമായി അവസാനിച്ചുവെന്നു തോന്നി.

വളരെ വളരെ നന്നായി.

പക്ഷേ...

അതിന്റെ ആശ്വാസം രണ്ടു മാസങ്ങൾക്കപ്പുറം നീണ്ടില്ല. കന്ധമാൽ എന്ന അതേ സ്ഥലത്തു തന്നെ നിരാശാജനകമായ “മറ്റൊരു പ്രശ്നം“ ഉടലെടുത്തു! അവിടെ വേറേ ചിലർ തമ്മിൽ സംഘർഷം ആരംഭിച്ചു!


7. ആദ്യകലാപം (2007 ഡിസംബർ)

വളരെ വിഷമവും നിരാശയും തോന്നിച്ച ചില വാർത്തകളാണ് 2007 ഡിസംബർ അവസാനം മലയാള പത്രങ്ങളിൽ നിന്നു വായിക്കാൻ കഴിഞ്ഞത്.

ഒറീസയിലെ കന്ധമാലിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ചിലർ അക്രമം അഴിച്ചുവിടുന്നു!

പ്രത്യേകിച്ചു കാരണമൊന്നുമില്ല. ക്രിസ്തുമസൊന്നും പാടില്ല എന്നു പറഞ്ഞ് –ക്രിസ്ത്യാനികളെ തുരത്തുവാനോ മറ്റോ കലാപം “സംഘടിപ്പി“ച്ചിരിക്കുകയാണത്രേ.

കന്യാസ്ത്രീകളും കുട്ടികളും മറ്റും അക്രമികളെ ഭയന്ന് കാട്ടിൽക്കഴിയുന്നു!

പള്ളികൾ തച്ചുതകർക്കുന്നു! കത്തിക്കുന്നു!

രണ്ടുമൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു!!

കടുത്ത രോഷവും പ്രതിഷേധവും തോന്നി. ഒപ്പം നിരാശയും.

ഏറ്റവും വിഷമം തോന്നിയത് കലാപത്തിനു നേതൃത്വം കൊടുക്കുന്നത് ഒരു സ്വാമിയാണെന്നു കേട്ടപ്പോളാണ്. അതാരായിരിക്കും ആ സ്വാമി? അദ്ദേഹത്തിനെയൊക്കെ ആരാണു സ്വാമി എന്നു വിളിക്കുന്നത്? അവരെ വേണം ആദ്യം തല്ലാൻ.

കുയി / പാണ സംഘർഷം ഒതുങ്ങിയോ എന്ന് ഇനിയും ഉറപ്പില്ലാതിരിക്കെ, കൂനിന്മേൽ കുരു പോലെ അടുത്ത പ്രശ്നം! വേറേ രണ്ടു കൂട്ടർക്കിടയിലും പ്രശ്നം തുടങ്ങിയിരിക്കുന്നു.

കന്ധമാലിന് എന്തു പറ്റി? കടുത്ത നിരാശതോന്നി.

പക്ഷേ...

സകലപത്രങ്ങളും ആക്രോശിച്ചുകണ്ടത് “ ’ സംഘപരിവാർ’ കലാപമുണ്ടാക്കുന്നു - തികച്ചും അകാരണമായി കലാപമുണ്ടാക്കുന്നു – ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നു” എന്നൊക്കെയാണ്.

മലയാളമാദ്ധ്യമങ്ങൾ മറച്ചുപിടിക്കുവാൻ മത്സരിക്കുന്ന എന്തോക്കെയോ ചിലതു സംഭവിച്ചിരിക്കുന്നു എന്നു വ്യക്തമായി. അത്തരം ഘട്ടങ്ങളിലാണ് “സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട” എന്നൊക്കെയുള്ള നിരർത്ഥകപ്രയോഗങ്ങൾ തുടരെത്തുടരെ ഉപയോഗിച്ചു കാണാറുള്ളത്.

എന്തുചെയ്യാനാണ് – ചില അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചു കളയാം എന്നും, യാഥാർത്ഥ്യബോധത്തോടെ മാത്രം കാര്യങ്ങൾ വിശകലനം ചെയ്യാം എന്നും തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരം വാദങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയമാണ്!

മാത്രവുമല്ല - ഇത്തരം സന്ദർഭങ്ങളിൽ, ഏതൊക്കെ മാദ്ധ്യമങ്ങളിലെ എഴുത്തുകാരുടെ പേനകളിൽ ഏതൊക്കെ നിറമുള്ള മഷിയാണു കലരുക എന്നതേപ്പറ്റി എനിക്കു തരക്കേടില്ലാത്ത ബോദ്ധ്യവുമുണ്ട്.

ഇതൊന്നുമില്ലെങ്കിൽക്കൂടി – സാമാന്യമായ യുക്തിബോധമുള്ള ഏതൊരാൾക്കും ഉള്ളിൽത്തോന്നേണ്ട ഒരു സംശയവും കൂടെ വന്നു.

ഒരു സ്ഥലത്ത് - പെട്ടെന്നൊരു ദിവസം – നിന്ന നിൽപ്പിൽ - കലാപമുണ്ടാകുക എന്നു വച്ചാൽ!!??

ഒന്നുമറിയാതെ വെറുതേ നിൽക്കുന്ന കുറേ പാവപ്പെട്ടവരെ കണ്ണുമടച്ച് ആക്രമിക്കൂ എന്ന് ആരെങ്കിലും പറഞ്ഞാൽ എത്ര പേർ അത് അന്ധമായി അനുസരിക്കും?

ഒരാൾ? പത്തുപേർ? – നൂറ് – അതോ ആയിരമോ?

ഒരു വാർത്തയ്ക്കിടയിൽ, ഒരു സ്ഥലത്തുമാത്രം അക്രമികൾ അയ്യായിരത്തിലധികമായിരുന്നുവെന്ന് പത്രങ്ങൾ എഴുതിക്കണ്ടു. അപ്പോൾ സ്വാഭാവികമായും അക്രമം പ്രവർത്തിച്ചവരുടെ മൊത്തം എണ്ണം വളരെയധികമാണെന്നർത്ഥം.

ഇത്രയുമധികം ആളുകളെ ഒരൊറ്റ സുപ്രഭാതത്തിൽ - സ്വിച്ചിട്ടാലെന്നതു പോലെ - തങ്ങളുടെ നിരപരാധികളായ അയൽക്കാർക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ക്ഷണവേഗത്തിൽ മാനസികപരിവർത്തനം നടത്തിക്കാൻ ആരേക്കൊണ്ടു സാധിക്കും?

ഏതെങ്കിലും സംഘടന പോയിട്ട് മാന്ത്രികന്മാർ പോലും വിചാരിച്ചാൽ നടക്കാത്ത കാര്യമാണത്.
മതഭേദമൊന്നുമില്ലാതെ സകലദൈവങ്ങളും നേരിട്ടിറങ്ങി കൈകോർത്തുപിടിച്ച് കല്പനകൊടുത്താൽപ്പോലും അതു സാധിക്കുമോ?

സാമാന്യബുദ്ധി എന്തുകൊണ്ടോ അതു സമ്മതിച്ചുതരുന്നില്ല.

ഒരു വലിയ സമൂഹം ആളുകളെ ഒരുമിച്ചു പ്രകോപിപ്പിച്ചിട്ടുള്ള എന്തോ ഒരു വലിയ പ്രശ്നം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഉറപ്പ്!

ഇത് അതിന്റെ പ്രതികരണമാവാനേ വഴിയുള്ളൂ.

മാത്രവുമല്ല, വർഷങ്ങൾ നീണ്ട എതിർപ്പിന്റെയോ പരസ്പരസംഘർഷത്തിന്റെയോ ഒക്കെ പശ്ചാത്തലവും ക്ഷമകെടുന്ന മട്ടിലുള്ള സാഹചര്യവും ഉണ്ടായിരിക്കുകയും വേണം. ഇല്ലെങ്കിൽ ഇത്രയും ആളുകൾ വെറുതെയൊന്ന് ഒരുമിച്ചുകൂടുക എന്നതുപോലും അസംഭവ്യമാണ്.

എന്തൊക്കെയോ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നു തീർച്ചയാണ്.

മലയാളമാദ്ധ്യമങ്ങൾ എന്തിനോ അതെല്ലാം മറച്ചു പിടിക്കുകയാണ്.

അവർ പറയുന്നതൊന്നും കണ്ണുമടച്ച് വിശ്വസിക്കാൻ ഒരുക്കമല്ലെന്ന് ആദ്യം തന്നെ തീരുമാനിച്ചു. എന്നിട്ട്, എന്താണ് ഒറീസയിൽ യഥാർത്ഥത്തിൽ പ്രശ്നമെന്നതിന്റെ വിശദാംശങ്ങളറിയാൻ മറ്റ് ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ദേശീയപത്രങ്ങളുമൊക്കെ അരിച്ചു പെറുക്കി നോക്കാനാരംഭിച്ചു.

‘സംഘപരിവാർ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്ന ആരെയും തല്ലാൻ മാത്രം താല്പര്യം കാണിച്ചു കണ്ടിട്ടുള്ള IBN, NDTV, CNN തുടങ്ങിയവയെയൊക്കെത്തന്നെയാണ് കൂടുതലും ആശ്രയിച്ചത്.

പ്രതീക്ഷിച്ചതുപോലെ തന്നെ, മലയാളപത്രങ്ങൾ നൽകിയതിൽ നിന്നു തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് അവിടെ നിന്നു ലഭിച്ചത് !.

ഇത്തവണ പക്ഷേ, വാർത്തകളിലെ വൈരുദ്ധ്യം പതിവിലുമേറെ ഞെട്ടിപ്പിക്കുന്നതായിരുന്നു!

പലയിടത്തു നിന്നും കിട്ടിയ വിവരങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നു മനസ്സിലായ ചില കാര്യങ്ങൾ ചുവടെ.



  • ‘അക്രമത്തിനു നേതൃത്വം കൊടുക്കുന്നയാൾ‘ എന്നു ചില മലയാളപത്രങ്ങൾ വിശേഷിപ്പിച്ച സ്വാമി ഒരു വൃദ്ധനാണ്. പ്രായം എൺപതിനു മുകളിൽ.


  • ആ സമയത്ത് അദ്ദേഹം ആരെയെങ്കിലും ആക്രമിക്കുന്നതുപോയിട്ട് എഴുന്നേറ്റു നിൽക്കുകകൂടിയായിരുന്നില്ല. മറിച്ച്, തനിക്കു നേരേയുണ്ടായ ഒരു വധശ്രമത്തിൽനിന്നു രക്ഷപെട്ട് ആശുപത്രിയിൽക്കിടക്കുകയായിരുന്നു!

  • സത്യത്തിൽ, അദ്ദേഹത്തിനു നേരെയുണ്ടായ ആ വധശ്രമത്തേത്തുടർന്നാണു താനും അക്രമങ്ങൾ അരങ്ങേറിയത്. (ഇതിന്റെയൊരു ചെറിയ സൂചനപോലും ആദ്യദിവസങ്ങളിൽ മലയാളപത്രങ്ങളിൽ ഉണ്ടായിരുന്നില്ല)


  • മാത്രവുമല്ല - അത് പെട്ടെന്നു പൊട്ടിമുളച്ചൊരു ഹിന്ദു-ക്രിസ്ത്യൻ കലാപം പോലുമായിരുന്നില്ല – വർഷങ്ങളുടെ പഴക്കമുള്ളതും അടുത്തിടെ മൂർച്ഛിച്ചു നിന്നിരുന്നതുമായ കുയി-പാണ സംഘർഷത്തിന്റെ - തുടർച്ച മാത്ര മായിരുന്നു.

  • കുയികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആരാധ്യനായൊരു വ്യക്തിയായിരുന്നു ആക്രമിക്കപ്പെട്ട വൃദ്ധസ്വാമി. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കന്ധമാലിൽ പല ആശുപത്രികളും സ്കൂളുകളും മറ്റും സ്ഥാപിക്കുകയും കൃഷികാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത് കുയികൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പുരോഗതിയ്ക്ക് ഇടയാക്കിയ അദ്ദേഹം കുയിസമൂഹത്തിന്റെ വലിയൊരു ആശ്രയമായിരുന്നു.

  • ഒരു സമുദായാചാര്യന്റെ സ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന് കുയി സമൂഹം കല്പിച്ചു നൽകിയിരുന്നത്. അദ്ദേഹത്തിനു നേരെയുണ്ടായ ആക്രമണം കുയിസമൂഹത്തിനെതിരേ തന്നെയുള്ള ഒരു ആക്രമണമായാണു വീക്ഷിക്കപ്പെട്ടത്.

  • സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എന്നു പേരായ അദ്ദേഹത്തിന് നേരത്തേ തന്നെ വധഭീഷണി നിലവിലുണ്ട്. പാണകളുടെ ഭാഗത്തുനിന്നും പലതവണ വധശ്രമങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തവണയും ആക്രമിച്ചത് പാണവിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നു വ്യക്തമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.

  • ‘‘വി.എച്.പി.‘യാണ് സകലപ്രശ്നങ്ങൾക്കും പിന്നിൽ എന്ന മട്ടിലുള്ള മലയാളറിപ്പോർട്ടുകൾ നൂറുശതമാനം തെറ്റിദ്ധാരണാജനകമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ഭാഗമായ കുയികളുടെയിടയിൽ സ്വാഭാവികമായും വി.എച്.പി. പ്രവർത്തകരുമുണ്ട്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയ്ക്കും തീർച്ചയായും വി.എച്.പി. പശ്ചാത്തലമുണ്ട്. അതിലൊന്നും യാതൊരു അസ്വാഭാവികതയുമില്ല. എന്നാൽ, കുയികളുടെ വിവിധ ആവശ്യങ്ങൾക്കായി നിലകൊണ്ടതും സമരങ്ങൾ നയിച്ചതും പിന്നീട് പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെട്ടതുമെല്ലാം കുയി സമാജ സമന്വയ സമിതി (KSSS) ആണ്. Nikhil Utkal Kui Samaj (G. Udaygiri), Kui Kula Samiti (Baliguda), Kui Samaj Seva Samiti അങ്ങനെ ഒട്ടേറെ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് KSSS. (അനവധി സമുദായസംഘടനകളുടെ കൂട്ടായ്മയിൽ അണിനിരക്കുന്നവർ മുഴുവൻ വി.എച്ച്.പി.യോ മറ്റോ പോലെ മറ്റേതെങ്കിലും ഒരൊറ്റ സംഘടനയുടെ കൂടി പ്രവർത്തകരായിരിക്കുമെന്ന അത്ഭുതകരമായ സാഹചര്യം ലോകത്തെവിടെയും നിലവിലുള്ളതായി കേട്ടിട്ടില്ല).

  • “പാണകൾ“ എന്ന പട്ടികജാതി വിഭാഗം ഏതാണ്ടു മിക്കവാറും മതപരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നവരാണ്.
    (അതായത് – ഒരു പട്ടികവിഭാഗമെന്ന നിലയ്ക്കല്ലാതെ ഒരു മതസമൂഹമെന്ന ലേബലിൽത്തന്നെയാണ് അവരെ വിശേഷിപ്പിക്കേണ്ടതെന്നു തോന്നുന്നവർക്ക് ‘ക്രിസ്ത്യാനികൾ‘ എന്ന പദമുപയോഗിക്കേണ്ടി വരും. (മുമ്പു വായിച്ച വാർത്തകളിലൊക്കെ, അങ്ങനെ ചെയ്യുന്നതിനു പകരം ‘Pana harijans‘ എന്നു മാത്രമാണ് ‘The Hindu’ പോലുള്ള പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ))

  • കുയികൾ അഥവാ കന്ധകൾ എന്ന ഗിരിവർഗ്ഗ വിഭാഗത്തിലാകട്ടെ ഇനിയും മതപരിവർത്തനം അത്രകണ്ടു നടന്നു കഴിഞ്ഞിട്ടില്ല.
    (മതസമൂഹമായി വിശേഷിപ്പിക്കപ്പെടുന്ന അവസരങ്ങളിൽ അവർ ‘ഹിന്ദുക്കൾ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്നു.)

  • അപ്പോൾ, മതപരിവർത്തനം ചെയ്യപ്പെട്ടവരായ പാണകളും അല്ലാത്തവരായ കുയികളും തമ്മിൽ നിരവധി കാര്യങ്ങളേച്ചൊല്ലി വർഷങ്ങൾക്കു മുമ്പു മുതൽക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു യഥാർത്ഥത്തിൽ അവിടെ കണ്ടത്.

  • ക്രിസ്ത്യൻ മിഷണറിമാർക്കും അവർ നിയന്ത്രിച്ചിരുന്ന പാണവിഭാഗത്തിനും സ്ഥലത്തെ കോൺഗ്രസ് എം.പി.യുടെയും മറ്റും (പാണവിഭാഗത്തിൽത്തന്നെ പെട്ട രാധാകാന്ത് നായിക്) പിൻബലത്തിൽ ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്തിരുന്നു. പാണകൾക്കു മാത്രം പരമാവധി ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനായി മിഷണറിമാരും രാഷ്ട്രീയക്കാരും മത്സരിക്കുന്നതായി കുയികൾ പലപ്പോഴായി പരാതിപ്പെട്ടിരുന്നു.

  • ജാതി എന്ന സങ്കല്പം ഹിന്ദുസമൂഹത്തിൽ മാത്രമേയുള്ളൂവെന്നും, അതുമൂലമുള്ള വിവേചനങ്ങളൊക്കെ മതം മാറിയാൽ അവസാനിപ്പിച്ചുതരാം എന്നുമൊക്കെ വാഗ്ദാനം ചെയ്താണ് പലപ്പോഴും ആളുകളെ മതം മാറ്റുന്നത്. അപ്പോൾ, മതം മാറിക്കഴിയുമ്പോൾ സ്വാഭാവികമായും ജാതിയും നഷ്ടപ്പെടുമെന്നതിനാൽ ജാതിയെന്ന ഒറ്റ പരിഗണന മാത്രം അടിസ്ഥാനമാക്കി ഇപ്പോൾ നിലവിലുള്ള സംവരണാനുകൂല്യങ്ങളും അതോടൊപ്പം നഷ്ടമാകും. മതംമാറ്റത്തിന് പലരും വിമുഖത കാട്ടാനിടയാക്കുന്നൊരു കാരണം കൂടിയായിരുന്നു അത്. എന്നാൽ പട്ടികവർഗ്ഗമാണെങ്കിൽ ആ പ്രശ്നമില്ല. അക്കൂട്ടർക്കു നൽകുന്ന സംവരണത്തിന്റെ മാനദണ്ഡം ജാതിയല്ല എന്നതിനാൽ, അവർക്ക് മതത്തിനതീതമായി സംവരണം ലഭിക്കും. അപ്പോൾ, പാണകൾ പട്ടികജാതിയല്ല – വർഗ്ഗമാണ് എന്ന വാദം ഉയർത്തപ്പെട്ടതിനു പിന്നിൽ, മതംമാറ്റം മൂലമുണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കാനുള്ള കുറുക്കുവഴി തേടുകയാണ് എന്നതു പകൽ പോലെ വ്യക്തമായി നിരീക്ഷിക്കപ്പെട്ടിരുന്നു.

  • പാണകളെ പട്ടികവർഗ്ഗമായി പ്രഖ്യാപിക്കാൻ 1981-ൽ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി ഗിരിവർഗ്ഗക്കാർ അതിനെ ചെറുത്തുപോന്നത് - 2002-ൽ പ്രസിഡന്റിന്റെ ഉത്തരവുണ്ടായതു തങ്ങൾക്കനുകൂലമാണെന്ന് പാണവിഭാഗം വാദിച്ചത് - 2007 സെപ്റ്റംബറിൽ പട്ടികജാതി/വർഗ്ഗ വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പാണവർഗ്ഗത്തിനു തിരിച്ചടിയായത് – പാണകളുടെ ഒരു സംഘടന നിയമനടപടികൾക്കു ശ്രമിച്ചത് - അങ്ങനെ പല സങ്കീർണ്ണഘടകങ്ങളും ഒത്തു ചേർന്ന ഒരു സാമൂഹ്യപരിസരത്തിലാണ് ഇത്തവണ സംഘർഷമുണ്ടായത്.

  • രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു അക്രമമുണ്ടായിരുന്നതെങ്കിൽ, ഒരു പക്ഷേ അതൊരു വർഗ്ഗീയകലാപമായിപ്പോലും വിശേഷിപ്പിക്കപ്പെടേണ്ടി വരുമായിരുന്നില്ല! എന്നാൽ - കൃത്യം ക്രിസ്തുമസിനോടനുബന്ധിച്ചു പ്രശ്നമുണ്ടായത് - ഒരു തർക്ക പ്രദേശത്ത് കമാനമുയർത്താൻ ശ്രമിച്ചതേച്ചൊല്ലി കശപിശയും സംഘർഷവുമുണ്ടായത് – അതിനിടെ വൃദ്ധസ്വാമി ആക്രമിക്കപ്പെട്ടത് – പിന്നീടുണ്ടായ പ്രശ്നങ്ങൾക്കിടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടത് – അങ്ങനെയങ്ങനെ – നിർഭാഗ്യകരമായ എല്ലാ കലാപങ്ങളിലേയും പോലെ - ചെറിയ ചെറിയ പ്രശ്നങ്ങൾ വളർന്നു വളർന്ന് വർഗ്ഗീയകലാപത്തിന്റെ രൂപം പ്രാപിക്കുകയായിരുന്നു.

  • (സ്വാമിയ്ക്കെതിരെ വധശ്രമമുണ്ടായതിനെത്തുടർന്ന്) ഒരു കൂട്ടർ ഏകപക്ഷീയമായി അക്രമം നടത്തി എന്ന പ്രചാരണവും നൂറുശതമാനം തെറ്റായിരുന്നു. ഇരുപക്ഷത്തു നിന്നും അക്രമമുണ്ടായിരുന്നു.

  • പാണകൾ (ക്രൈസ്തവർ?) വൻതോതിൽ അക്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. അവർ തോക്കുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയത് അധികൃതരെ ഞെട്ടിച്ചിരുന്നു. പോലീസിനെതിരെ പോലും ആക്രമണമുണ്ടായി.

  • കുയി വംശജരുടെ (ഹിന്ദുക്കൾ?) നൂറുകണക്കിന് വീടുകൾ തീവച്ചു നശിപ്പിക്കപ്പെട്ടിരുന്നു.

  • “ക്രൈസ്തവർ” കാട്ടിൽക്കഴിയേണ്ടിവന്നു എന്നു മാത്രമായിരുന്നു മലയാളപത്രങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ, നൂറുകണക്കിന് കുയികൾക്കും (ഹിന്ദുക്കൾ?) അതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. Gadapur, Kitingia എന്നിവിടങ്ങളിലൊക്കെ കുയികൾ(ഹിന്ദുക്കൾ?)ക്ക് പാണകളെ (ക്രിസ്ത്യാനികളെ?) ഭയന്ന് കാട്ടിൽക്കഴിയേണ്ടി വന്നിരുന്നു.

  • കുയികൾക്കു(ഹിന്ദുക്കൾക്ക്?) ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെ അഭയാർത്ഥിക്യാമ്പുകളിൽ പാണകളും(ക്രിസ്ത്യാനികൾ?), പാണകൾക്കു(ക്രിസ്ത്യാനികൾക്ക്) ഭ്രൂരിപക്ഷമുള്ളിടങ്ങളിലെ ക്യാമ്പുകളിൽ കുയികളു(ഹിന്ദുക്കളു)മായിരുന്നു കൂടുതലുമുള്ളത്.

  • ഡിസംബർ മുപ്പതിന് എഴുപത് കുയി(ഹിന്ദു?)കുടുംബങ്ങൾ ചേർന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. തങ്ങളെ വീടുകളിലേയ്ക്കു തിരിച്ചയച്ചാൽ പാണകൾ (ക്രിസ്ത്യാനികൾ?) തങ്ങളെ കൊല്ലുമെന്നും, കുറച്ചുകാലം കൂടി അഭയാർത്ഥിക്യാമ്പിൽ തങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

  • കുയികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വീടുകളുടെ കൂട്ടത്തിൽ, പ്രാർത്ഥനാമന്ദിരങ്ങളാക്കി മാറ്റിയിരുന്ന ചിലതുണ്ടായിരുന്നത്‌ ഒഴിവാക്കപ്പെട്ടിരുന്നില്ല. ആക്രമിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളുടെ കൂട്ടത്തിൽ, പ്രത്യേകം നിർമ്മിക്കപ്പെട്ട ചില പള്ളികളും ഉൾപ്പെട്ടിരുന്നു താനും. മറുവശത്ത്‌ അതുപോലെ തന്നെ പാണകളും വീടാക്രമണം മാത്രമല്ല നടത്തിയത്‌. കലാപത്തിനിടെ കുയികളുടെ അഞ്ചു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു.
    Shiva temple - Brahmanigaon,
    Hanuman temple - Jaleshpatta,
    Temple of Goddess Dharani Penu – Tumudibandh
    Shiva temple – Baliguda
    Hanuman temple – Daringbadi

    • ഏറ്റവും ശ്രദ്ധേയമായ കാര്യം, കല്ലേറിലും മറ്റുമായി കൊല്ലപ്പെട്ടവർ കുയികളാണ് (ഹിന്ദുക്കൾ?) എന്നതായിരുന്നു.

      Khgeswar Mallik – Barakhamba village
      Sethi Taili - Brahmanigaon village

    • കുയി വംശജനായ (ഹിന്ദു?) ബിഖാരി ചരൺ സേഥി എന്നൊരാളെ, തോമസ് നായിക്ക് എന്നൊരാളുടെ നേതൃത്വത്തിലുള്ള ഒരു പറ്റം പാണകൾ (ക്രിസ്ത്യാനികൾ?) ഡീസലൊഴിച്ചു കത്തിച്ചിരുന്നു. പക്ഷേ അയാൾ പൊള്ളലുകളോടെ രക്ഷപെട്ടു.

    • ആക്രമണങ്ങൾക്കിടെ പാണകൾ പലതവണ തോക്ക് ഉപയോഗിച്ചതായി ശ്രദ്ധയിൽ‌പ്പെട്ടു. ക്രൈസ്തവർക്കെങ്ങനെ തോക്കും മറ്റു വെടിക്കോപ്പുകളും കിട്ടിയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നു.

    • ‘ക്രിസ്ത്യാനികൾ‘ അക്രമത്തിൽ ഏർപ്പെട്ടുവെന്നു തെളിഞ്ഞതായി AICC (All India Christian Council) സെക്രട്ടറി ശ്രീ . ജോൺ ദയൽ പത്രസമ്മേളനത്തിൽ തുറന്നു സമ്മതിച്ചു (അദ്ദേഹത്തിനു വേണമെങ്കിൽ പാണകൾ എന്നു പറയാമായിരുന്നു). ബിഷപ് റാഫേൽ ചീനാത്തിനും അതു സമ്മതിക്കേണ്ടി വന്നു.

    അങ്ങനെയങ്ങനെ ...

    ചുരുക്കിപ്പറഞ്ഞാൽ, വളരെ സങ്കീർണ്ണമായ സാമൂഹ്യചുറ്റുപാടിൽ, അനവധികാരണങ്ങളാൽ ഉണ്ടായ ഒരു പ്രശ്നത്തിന്റെ കേവലം ഒരു വശം മാത്രം തെരഞ്ഞെടുത്ത് പൊക്കിപ്പിടിക്കുകയും പരമാവധി പൊലിപ്പിച്ചു കാട്ടുകയുമാണു മലയാളമാദ്ധ്യമങ്ങൾ ചെയ്തത്.

    കുയികൾ അക്രമത്തിലേർപ്പെട്ടതും പാണകളുടെ വീടുകളും പ്രാർത്ഥനാമന്ദിരങ്ങളുമൊക്കെ ആക്രമിക്കപ്പെട്ടതും ശരിയാണ്. പക്ഷേ മറുവശത്ത് അതുപോലെതന്നെ പരാമർശയോഗ്യമായ അനേകം വസ്തുതകളുള്ളതു സമ്പൂർണ്ണമായും മറച്ചുപിടിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ.

    വർഷങ്ങളായി നിലവിലുള്ളതും അടുത്തിടെ മൂർച്ഛിച്ചതുമായ കുയി/പാണ തർക്കത്തേപ്പറ്റിയോ - കുയികൾ ജീവനായിക്കരുതുന്നൊരാൾ പാണകളാൽ വീണ്ടും ആക്രമിക്കപ്പെട്ടതേപ്പറ്റിയോ - പാണകളും വൻ‌തോതിൽ ആക്രമണങ്ങൾ നടത്തിയതേപ്പറ്റിയോ - ഒരക്ഷരം പോലും മിണ്ടാതെ, “സംഘപരിവാർ“ അകാരണമായി “ക്രിസ്ത്യാനികളെ“ ആക്രമിച്ചു - ആരാധനാലയങ്ങൾ തകർത്തു – ആളുകളെ കൊന്നു – എന്ന മട്ടിലൊക്കെ അവർ എഴുതിവിട്ടത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും – ദുരുദ്ദേശപരവും – മാദ്ധ്യമധർമ്മങ്ങൾക്കു നിരക്കാത്തതുമായിരുന്നു. പതിവു പോലെ തന്നെ.

    പത്രങ്ങളുടെ ഈയൊരു നഗ്നമായ വർഗ്ഗീയപക്ഷപാതം തിരിച്ചറിഞ്ഞുതുടങ്ങിയ ആദ്യദിവസങ്ങളിൽ, അവയിൽ ചിലതൊക്കെ തുറന്നു കാട്ടിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. ലിങ്ക് ഇവിടെ.

    ഒറീസയിൽ (2007 ഡിസംബറിൽ) എന്താണു സംഭവിച്ചത്?

    മലയാളത്തിലുള്ള ആ പോസ്റ്റ് വായിച്ചിട്ടുണ്ടാകുക കേവലം അഞ്ഞൂറോ ആയിരമോ പേർ.

    എന്നാൽ...

    ഇന്ത്യയിലെ “ഹിന്ദുക്കൾ“ നിരപരാധികളായ “ക്രിസ്ത്യാനികളെ“ കൊന്നൊടുക്കുന്നു എന്നു മറ്റും ഇംഗ്ലീഷിൽ പ്രചരിച്ച – നൂറുശതമാനം തെറ്റിദ്ധാരണാജനകമായ -വാർത്തകളും അനുബന്ധനുണകളും മറ്റും വായിച്ചു വിശ്വസിച്ചിട്ടുണ്ടാകാവുന്ന വിദേശികളുടെയും മറ്റും എണ്ണമെത്ര?

    യാഥാർത്ഥ്യങ്ങളേക്കുറിച്ച് യാതൊന്നുമറിയാതെ, “സംഘപരിവാർ ന്യൂനപക്ഷങ്ങളെ ഉൻ‌മൂലനം ചെയ്യാൻ നടക്കുകയാണ് ” എന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കേട്ട് വികാരം കൊള്ളാനിടയായ പാവങ്ങളുടെ എണ്ണം?

    ലക്ഷങ്ങൾ? അതോ - അതിലുമപ്പുറം?


    8. ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ)

    എന്തായാലും, ഡിസംബറിലെ കലാപത്തീ നാലഞ്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ കെട്ടടങ്ങി. അതു നന്നായി.

    ആദ്യത്തെ ആവേശം അടങ്ങിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനിയെങ്കിലും ആളുകൾ സത്യം കൂടി പറഞ്ഞുതുടങ്ങുമോ എന്നറിയാൻ ആകാംക്ഷ തോന്നി.

    മലയാളപത്രങ്ങൾ വൈകിയാണെങ്കിലും യാഥാർത്ഥ്യങ്ങൾ കുറച്ചെങ്കിലും പ്രസിദ്ധീകരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ മാദ്ധ്യമനിരീക്ഷണം തുടർന്നു.

    അന്നൊക്കെ ഒറീസയിൽ എന്തുനടന്നാലും അത് ചെയ്തത് ‘വി.എച്.പി.‘ക്കാരാണെന്നായിരുന്നു മലയാളപത്രങ്ങളുടെ നിലപാട്.

    സർവ്വത്ര ആക്രമണങ്ങൾക്കും പിന്നിൽ വി.എച്.പി.

    വീടോ ആരാധാനാകേന്ദ്രമോ കത്തിച്ചാൽ അതു വി.എച്.പി..

    ഗതാഗതം തടസ്സപ്പെടുത്താൻ വഴിയിൽ മരം മുറിച്ചിട്ടാൽ അതും വി.എച്.പി.!

    കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും ഒന്നടങ്കം (കുയി/പാണ വ്യത്യാസമില്ലാതെ എല്ലാവരും) ഒരൊറ്റ ദിവസം കൊണ്ട് വി.എച്.പി.ക്കാരായി മാറിയിരിക്കുന്നുവല്ലോ എന്നു തോന്നിപ്പോയി.

    അങ്ങനെയെങ്കിൽ, നൊടിനേരം കൊണ്ടു പൂർത്തിയായ അംഗത്വവിതരണം ഒരു ചരിത്രസംഭവമായിരിക്കേണ്ടതല്ലേ?

    അത്ഭുതകരമായിരിക്കുന്നു!

    ഈയൊരു ചോദ്യം ചിന്താശേഷിയുള്ള ആരെങ്കിലും ഈ പത്രക്കാരോടു ചോദിക്കാതിരിക്കുമോ എന്നും തോന്നി.

    അതിനുത്തരം കിട്ടിയത് ഒരു ‘ദീപിക വാർത്ത‘ കണ്ടപ്പോളാണ്.
    ന്യൂനപക്ഷക്കമ്മീഷന്റെ അഭിപ്രായമടങ്ങുന്ന ആദ്യത്തെ വാർത്ത!

    അതുവരെ പറഞ്ഞുകൊണ്ടിരുന്നതിൽ നിന്നു പിന്നോക്കം പോയിട്ട് - കലാപം നടത്തിയതു വി.എച്..പി.യല്ല എന്നു സൂചിപ്പിക്കാനെങ്കിലും തയ്യാറായ - ആദ്യത്തെ വാചകം! അതും ഒരു ന്യൂനപക്ഷക്കമ്മീഷൻ അംഗത്തിന്റെ അഭിപ്രായമായി – അതും ദീപികയിൽത്തന്നെ!

    കലാപത്തിന്റെ “പിന്നിൽ പ്രവർത്തിച്ചത് ” വിശ്വഹിന്ദുപരിഷത്താണെങ്കിലും, ആരാണതു “നടപ്പാക്കിയ”തെന്നു വ്യക്തമല്ലത്രേ!

    അതു വളരെ കൌതുകകരമായിത്തോന്നി. അപ്പോൾ - ഈ നിമിഷം വരെ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതോ?

    ‘വി.എച്.പി.‘ക്കാർ കലാപം നടത്തുന്നു എന്നായിരുന്നല്ലോ ഇതുവരെ പ്രചരിപ്പിച്ചിരുന്നത്! ഇതുവരെ “മുന്നിൽ“ നിന്നവർ ഇപ്പോൾ ഒറ്റയടിക്കു “പിന്നി“ലായിപ്പോയതെന്താണ്?

    (ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മറ്റൊരു വിൻഡോയിൽ വലുതായി തുറന്നു വരും)

    സാധാരണഗതിയിലാണെങ്കിൽ നേരേ തിരിച്ചാണു സംഭവിക്കുക. “ആസൂത്രണം” കണ്ടുപിടിക്കാനാണു ബുദ്ധിമുട്ട്. അവരുടെ ചെയ്തി ആരുടെയും കണ്മുന്നിൽ വച്ചായിരിക്കണമെന്നില്ലല്ലോ.

    പക്ഷേ കലാപം “നടപ്പാക്കുന്ന”താരാണെന്നറിയാൻ എത്ര എളുപ്പമാണ് !

    അതൊക്കെ ഗ്രാമപ്രദേശങ്ങളല്ലേ? ഗതാഗതം തടസ്സപ്പെടുത്തിയിരുന്നതിനാൽ പുറത്തു നിന്നും ആർക്കും പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. അപ്പോൾ, പട്ടാപ്പകൽ തെരുവിലിറങ്ങി അക്രമം കാണിച്ച ഗ്രാമവാസികൾ ആരൊക്കെയാണെന്നറിയാൻ അവിടുത്തുകാരോടു നേരിട്ടു ചോദിച്ചാൽ മതിയല്ലോ. അക്രമത്തിനിരയായവരോടു ചോദിച്ചാൽ, അവർക്ക് ഒന്നും ഒളിപ്പിക്കാനുണ്ടാവില്ലല്ലോ.

    അതാരാണെന്ന് അറിയില്ലത്രേ!

    അപ്പോൾ - സംഗതിയിതാണ്. കന്ധമാലിലെ ഗിരിവർഗ്ഗക്കാരും പരിവർത്തിതരായ പട്ടികജാതിക്കാരും തമ്മിലുണ്ടായ ഒരു സംഘട്ടനത്തെ, “വി.എച്.പി.”ക്കാർ അകാരണമായും ഏകപക്ഷീയമായും നടപ്പാക്കിയ ഒരു അക്രമം എന്ന് ഇനിയും വിശേഷിപ്പിച്ചുകൊണ്ടിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്ന് ന്യൂനപക്ഷക്കമ്മീഷനു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

    മാദ്ധ്യമങ്ങളുടെ മട്ടിൽ തരം താഴാൻ തങ്ങൾക്കു പറ്റില്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിരിക്കുന്നു.

    അപ്പോളവർ ബുദ്ധിപരമായി പ്ലേറ്റു മാറ്റിക്കൊണ്ട് – “ആസൂത്രണ”ത്തിന്റെ ഉത്തരവാദിത്തം മാത്രം വി.എച്.പി.ക്കു നൽകിയിരിക്കുകയാണ്. നടപ്പാക്കിയതിന്റെ കുറ്റം എടുത്തു മാറ്റിയിരിക്കുന്നു. അതു വി.എച്.പി.യല്ലത്രേ. പിന്നെയാരാണ്? ആവോ – ഞങ്ങൾ കണ്ടില്ല! കാരണം - ആക്രമിച്ചവർ “മുന്നി”ലാണല്ലോ നിന്നത്. “പിന്നിൽ” നിന്നവരെ വ്യക്തമായി കാണുകയും ചെയ്തു!

    ഇങ്ങനെ ചില തിരിച്ചറിവുകൾ ഉണ്ടായി എന്നതു ശരിയാണ് – പക്ഷേ ഞങ്ങൾ ചമ്മിയിട്ടൊന്നുമില്ല – “എന്തായാലും”, ക്രൈസ്തവരെ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു അത് - എന്ന് പെട്ടെന്നു തന്നെ കൂട്ടിച്ചേർത്തിട്ടുമുണ്ട്.

    ഏതെങ്കിലുമൊരു “പക്ഷ”ത്തിനുവേണ്ടിയുള്ള കമ്മീഷനാകുമ്പോൾ, പക്ഷം പിടിച്ചില്ലെങ്കിൽപ്പിന്നെ അത് കൃത്യനിർവഹണത്തിലുള്ള വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമോ എന്നവർ ഭയന്നിരിക്കണം.

    എന്തായാലും, കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാൻ അതു പ്രേരണയായി.

    ന്യൂനപക്ഷക്കമ്മീഷന്റെ അന്വേഷണത്തിനിടെ എന്തൊക്കെയാണവർ കണ്ടെത്തുക – അതിൽത്തന്നെ എന്തൊക്കെയാണവർ തുറന്നു പറയാൻ തയ്യാറാകുക – എന്നൊക്കെയറിയാൻ ആകാംക്ഷയോടെ വിണ്ടും കാത്തിരുന്നു.

    അപ്പോളതാ അടുത്ത വാർത്ത വരുന്നു!

    യാഥാർത്ഥ്യങ്ങളോട് കൂടുതൽ അടുക്കുന്തോറും, മാദ്ധ്യമങ്ങളുടെ നിലപാടിനോട് കൂടുതൽക്കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്ന ന്യൂനപക്ഷക്കമ്മീഷൻ!

    പട്ടികജാതി-വർഗ്ഗ-ദലിത്പ്രശ്നങ്ങളൊക്കെയാണ് അക്രമത്തിൽ കലാശിച്ചതെന്ന വാദം ഞങ്ങൾ തള്ളുന്നു. അതേ സമയം തന്നെ, കുയികളും പാണകളും തമ്മിലുള്ള ഭിന്നത അക്രമങ്ങൾക്കുള്ള “ഒരു” കാരണമാണെന്ന് “സമ്മതിക്കുക”യും ചെയ്യുന്നു!
    അപ്പോൾ, പത്രങ്ങൾ പറയുന്നതുപോലെ, സംഘപരിവാർ “അകാരണമായി“ കലാപം “സംഘടിപ്പിച്ച“താണ് എന്നു നൂറുശതമാനം തറപ്പിച്ചങ്ങു പറയാനാവില്ലെന്ന്!

    ചെറുതായിട്ടെങ്കിലും, വേറേ “ഒരു കാരണം“ കൂടിയെങ്കിലും ഉണ്ട്.

    അങ്ങനെ, “ഒരു”കാരണമാണെന്നെങ്കിലും “സമ്മതി”ച്ചത്, മാദ്ധ്യമങ്ങളുടെ “സംഘപരിവാർ കലാപവാദ”ത്തിൽ നിന്ന് കാതങ്ങൾ പുറകോട്ടു പോക്കാണ്. ഇവരിങ്ങനെ എത്രദൂരം പിറകോട്ടുപോകുമെന്നും ഒടുവിൽ എവിടെച്ചെന്നു നിൽക്കുമെന്നുമറിയാൻ തിടുക്കമായി.

    ന്യൂനപക്ഷക്കമ്മീഷന്റെ അന്തിമ റിപ്പോർട്ടു വരാൻ കാത്തുകാത്തിരുന്നു.

    ഒടുവിൽ അതു തയ്യാറായി.

    കഴിയുന്നതും പെട്ടെന്ന് അതു സംഘടിപ്പിച്ചു വായിച്ചു.

    നോക്കിയപ്പോൾ അതാ – തങ്ങൾക്കുണ്ടായ തിരിച്ചറിവിനേക്കുറിച്ച് ഏറ്റുപറഞ്ഞുകൊണ്ടാണ് അവർ റിപ്പോർട്ട് ആരംഭിച്ചിരിക്കുന്നതു തന്നെ!

    രണ്ടാമത്തെ വരി തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്.

    The reasons for the outbreak of violence on the eve of Christmas are far more varied than was apparent from media reports

    മാദ്ധ്യമങ്ങളിൽ നിന്നു മനസ്സിലായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്ന സൂചന!

    ഒരു മാദ്ധ്യമനിരീക്ഷകനെന്ന നിലയിലുള്ള മുന്നനുഭവങ്ങൾ മൂലമായിരിക്കണം - അതല്ലെങ്കിൽ, ‘എത്രയോ നാളുകൾക്കു മുമ്പേ ഇങ്ങുദൂരെ കേരളത്തിലിരുന്നു ഞാനിതു പറഞ്ഞതായിരുന്നില്ലേ‘ എന്ന അഹങ്കാരം കൊണ്ടാവണം - എനിക്കു പൊട്ടിച്ചിരിക്കാനാണു തോന്നിയത്.

    ഇവരിതൊക്കെ ഇപ്പോളാണോ മനസ്സിലാക്കുന്നത്? ‘മീഡിയാ ബയാസ് ‘ അഥവാ ‘മാദ്ധ്യമപക്ഷപാതം’, വാർത്താതമസ്ക്കരണം - ഇതേപ്പറ്റിയൊന്നും ഇവരിതുവരെ കേട്ടിട്ടുപോലുമില്ലെന്നു വരുമോ!!! സംഘപരിവാർ പ്രസ്ഥാനങ്ങളേപ്പറ്റി മാദ്ധ്യമങ്ങളിലൂടെ മാത്രം അറിയാൻ ശ്രമിച്ചാൽ ലഭിക്കുന്നത് നിറം പിടിപ്പിച്ച കുറേ വാർത്തകളും അസംബന്ധപ്രചാരണങ്ങളും മാത്രമായിരിക്കുമെന്നത് ഇവർക്കിതുവരെ അറിയില്ലെന്നു വരുമോ?

    ‘ബ്ലോഗുകൾ എന്നതും ഒരു മാദ്ധ്യമം തന്നെയാണെ‘ന്നും, ‘മറ്റു മാദ്ധ്യമഭീമന്മാരുടെ നുണകൾ തുറന്നു കാട്ടാറുള്ള ഏതെങ്കിലും ബ്ലോഗുകൾ കൂടി വായിക്കുന്നതു ശീലമാക്കൂ‘ എന്നും അവരോട് ഉപദേശിക്കുവാനും തോന്നിപ്പോയി.

    റിപ്പോർട്ടിന്റെ ഉൾപ്പേജുകളിലേക്കു കടന്നു.

    ‘എന്താണു പ്രശ്ന‘മെന്നു പരിശോധിക്കുന്നതിനു പകരം, ‘സംഘപരിവാറിന് പ്രശ്നത്തിൽ എന്താണു പങ്ക് ‘ എന്നാണവർ അന്വേഷിച്ചതെന്നു തോന്നിപ്പിക്കുന്ന റിപ്പോർട്ട്.

    പക്ഷേ – ഉള്ളതു പറയണമല്ലോ – തങ്ങൾ കണ്ടെത്തിയതു വെട്ടിത്തുറന്നു പറയാൻ അവർ മടിച്ചിട്ടില്ല! “ഒരു കാരണ“മായിട്ടല്ല – ഒന്നാമത്തെ കാരണമായിത്തന്നെ പറഞ്ഞിരിക്കുന്നതെന്താണ് എന്നതു പ്രത്യേകം ശ്രദ്ധിച്ചു.

    ‘അജിറ്റേഷ‘നും ‘വയലൻ‘സിനുമൊക്കെ ‘ഇൻ പാർട്ട് ’ ആയെങ്കിലും കാരണമായത് “ലോംഗ് സിമ്മെറിംഗ് കോന്ധ് / പാണ കോൺഫ്ലിക്റ്റ് ” തന്നെയാണ് എന്നു വ്യക്തമായിത്തന്നെ എഴുതി വച്ചിരിക്കുന്നു. ആദ്യം തന്നെ!

    അപ്പോൾ, “വാട്ട് എബൌട്ട് ദ സോ കോൾഡ് പരിവാർ? ഐ മീൻ... സംഘ്പരിവാർ?
    അതു ശരി- അപ്പോൾ ന്യൂനപക്ഷക്കമ്മീഷൻ മാദ്ധ്യമങ്ങളേപ്പോലെ അന്ധന്മാരുടെ സംഘടനയല്ല!

    തങ്ങളുടെ നിരക്ഷരതയും മറ്റും മുതലെടുത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ തങ്ങൾക്കു പാണകൾ സൃഷ്ടിക്കുന്നതായുള്ള കുയികളുടെ പരാതിയേപ്പറ്റിയാണ് റിപ്പോർട്ടിൽ തുടർന്നു പറയുന്നത്.

    അപ്പോൾ സംഘപരിവാർ?

    അവരേക്കുറിച്ച്‌ മിണ്ടിയിട്ടേയില്ലെന്നാണോ?

    അല്ലല്ലോ. തുടർന്നു പറയുന്നതു സംഘപരിവാറിനേപ്പറ്റിത്തന്നെ. രണ്ടാമതു പറഞ്ഞെന്നുവച്ച്‌ പ്രാധാന്യം കുറച്ചുകാണരുതേ എന്ന അപേക്ഷയോടെ.

    അപ്പോൾ, ആദിവാസികളെ മതപരിവർത്തനം ചെയ്യിക്കുന്നതിനെതിരെ ചില സംഘപരിവാർ സംഘടനകൾ പ്രചാരണം നടത്തുന്നു എന്നു മനസ്സിലായി. പക്ഷേ (നിർഭാഗ്യവശാൽ?), അവർ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ ചെയ്യുന്നതിനു പകരം, ആദിവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുവാൻ ശ്രമിക്കുന്നതായാണ് മനസ്സിലാകുന്നത്! പള്ളിക്കൂടങ്ങളും മറ്റും സ്ഥാപിച്ചുനൽകുന്നു!

    തങ്ങളുടെ നിരക്ഷരത മറ്റുള്ളവർ ചൂഷണം ചെയ്യുന്നതായി കുയികൾക്കു പരാതിയുണ്ടെന്നാണ് ഇതിനു തൊട്ടുമുമ്പു വായിച്ചത്. അപ്പോൾപ്പിന്നെ അവർക്കു വിദ്യാഭ്യാസം കൊടുക്കാനായി സ്കൂളുകളും മറ്റും സ്ഥാപിച്ച സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ അവർ ജീവനു തുല്യം സ്നേഹിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നു തോന്നി.

    റിപ്പോർട്ട് ഇതുവരെ വായിച്ചതു വച്ചു നോക്കുമ്പോൾ, സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നതായി ഒന്നും കണ്ടില്ല!

    “ന്യൂനപക്ഷക്കമ്മീഷനിലും സംഘപരിവാർ നുഴഞ്ഞുകയറി“ എന്നെങ്ങാനും ഒരു ആരോപണം വന്നേക്കുമോ എന്നു വിചാരിച്ചു പോയി. പാർലമെന്റ് ആക്രമണം നടത്തിയതും കാർഗിലിൽ ഇന്ത്യൻ സേനയ്ക്കെതിരെ യുദ്ധം ചെയ്തതും പോലും സംഘപരിവാറാണെന്നു(!!!!!!) വാദിയ്ക്കാൻ മടികാണിക്കാതിരുന്ന അത്ഭുതപ്രതിഭകളുള്ള നാടാണ്. എന്തും സംഭവിക്കാം.

    തുടർന്നു വായിച്ചു.

    ദൈവാധീനം! അങ്ങനെയൊരു പ്രശ്നമില്ല. കമ്മീഷൻ റിപ്പോർട്ടിൽ സംഘപരിവാറിനെ വിമർശിക്കാതെയുമില്ല!

    പക്ഷേ അപ്പോളും സംഘപരിവാറാണ് കലാപം നടത്തിയതെന്നോ പിന്നിൽ പ്രവർത്തിച്ചതെന്നോ പറഞ്ഞിട്ടില്ല!

    മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള അവരുടെ പ്രചാരണം ശുദ്ധ അനാവശ്യവും – ഒഴിവാക്കപ്പെടേണ്ടതുമാണെന്നാണ് കമ്മീഷൻ നിലപാട്.

    അത് പരോക്ഷമായി പ്രശ്നങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നുവെന്നാണ് ആരോപണം.

    അതേസമയം തന്നെ മതപരിവർത്തനത്തിന്റെ തോത് വളരെ വലുതാണെന്നു തുറന്നംഗീകരിക്കുന്നുമുണ്ട്!

    മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതമാണെന്നും, അത് ക്രൈസ്തവസമൂഹത്തേക്കുറിച്ച് മുൻവിധിയും സംശയങ്ങളും ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും, ജനങ്ങളിൽ (ക്രൈസ്തവരേക്കുറിച്ച്) ഉണ്ടായിട്ടുള്ള ഭയം നീക്കിക്കിട്ടുന്നതിന് സർക്കാർ ധവളപത്രമിറക്കണം എന്നുമൊക്കെ പിന്നാലെ പറഞ്ഞിട്ടുണ്ട്.

    ‘പരിവർത്തനം‘ (conversion) എന്നു പറയുന്നതിനു പകരം ‘പരിവർത്തനപ്രശ്നം‘ (conversion issue) എന്നു കമ്മീഷൻ അറിയാതെ പ്രയോഗിച്ചുപോയിട്ടുമുണ്ട്. മനസ്സിലുള്ളത് അറിയാതെ പുറത്തുവന്നതുപോലെ.

    എന്തായാലും, മാദ്ധ്യമങ്ങൾ നടത്തിയ സർവ്വത്ര നുണപ്രചാരണങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു ആ റിപ്പോർട്ട് എന്ന കാര്യത്തിൽ, കമ്മീഷനെ അഭിനന്ദിക്കാതെ വയ്യ. സത്യത്തിനൊപ്പം നിൽക്കാൻ അവർ തയ്യാറായി. അല്ലെങ്കിൽ നിർബന്ധിതരായി.

    കുയി-പാണ സംഘർഷത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും, പതിനാലു വർഷം മുമ്പും വലിയ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും ന്യൂനപക്ഷക്കമ്മീഷൻ തുറന്നംഗീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഒരു കലാപകാലത്ത് മാദ്ധ്യമങ്ങൾ തരാതരം പോലെ വാർത്തകൾ വളച്ചൊടിക്കുകയും ആരെങ്കിലുമൊക്കെ പറയുന്നത് അതേപറ്റി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭീതിദമായൊരു ചിത്രവും അവിടെ നിന്നു കിട്ടും.

    “പള്ളി തകർക്കുന്നത്“ റിപ്പോർട്ടു ചെയ്യാൻ ചെല്ലുന്ന മാദ്ധ്യമപ്രവർത്തകരെയും പോലീസിനെയുമൊക്കെ തടയാൻ “വി.എച്.പി.ക്കാർ“ വഴി നീളെ മരം മുറിച്ചിട്ട് റോഡു തടസ്സപ്പെടുത്തി എന്നൊക്കെയായിരുന്നു മാദ്ധ്യമങ്ങൾ ആക്രോശിച്ചുകൊണ്ടിരുന്നത്. എന്നാൽ, എന്തായിരുന്നു യാഥാർത്ഥ്യമെന്ന് കമ്മീഷൻ കണ്ടെത്തിയത് ഇങ്ങനെ.
    കേമമായി!

    കന്ധമാലിൽ എന്തു നടക്കുന്നു – മലയാളികൾ അതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു!

    ഇരുളും വെളിച്ചവും പോലുള്ള വൈരുദ്ധ്യങ്ങൾ എത്രയെത്ര!!!

    എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാമെന്ന നിലയിൽ നിന്നിരുന്ന കുയി/പാണ സംഘർഷം ഡിസംബറിൽ നേരിട്ടുള്ള ആക്രമണത്തിലെത്തിയതിന്റെ യഥാർത്ഥ കാരണം, കുയികൾ ആരാധ്യനായിക്കണ്ടിരുന്നൊരാളെ പാണകൾ ആക്രമിച്ചതാണ് എന്നു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട് കമ്മീഷൻ.

    ഒരു തർക്കസ്ഥലത്ത് കമാനമുയർത്താനുള്ള ശ്രമമുണ്ടായത് – കുയികൾ അതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായത് - അങ്ങനെ, പലയിടങ്ങളിലായി വായിച്ചിരുന്നുവെങ്കിലും ഉറപ്പില്ലാതിരുന്ന പലകാര്യങ്ങളും ന്യൂനപക്ഷക്കമ്മീഷൻ റിപ്പോർട്ടിൽ അതേപടി ആവർത്തിച്ചിരിക്കുന്നതായും കണ്ടു.

    അപ്പോൾ, മലയാളപത്രങ്ങൾ എഴുതാതിരുന്നതും മറ്റുള്ളവർ എഴുതിയതുമായ കാര്യങ്ങളൊക്കെത്തന്നെയാണു കമ്മീഷനും പറഞ്ഞിരിക്കുന്നത്.
    പിന്നീട്, ‘ന്യൂനപക്ഷങ്ങൾ‘ക്കെതിരെയുണ്ടായ അക്രമങ്ങൾ “ആസൂത്രിത”മായിരുന്നില്ലേ എന്ന് ഒന്നിൽക്കൂടുതൽ തവണ സംശയം പ്രകടിപ്പിച്ചിരിക്കുന്ന കമ്മീഷനാവട്ടെ കുയികളേക്കുറിച്ചു പറഞ്ഞിട്ടുള്ളതല്ലാതെ വി.എച്.പി.യോ മറ്റോ പോലുള്ള സംഘടനകളാണ് അതു ചെയ്തതെന്നൊന്നും സൂചിപ്പിച്ചിട്ടു പോലുമില്ല. അപ്പോൾ, മാതൃഭൂമി വാർത്തയിൽക്കണ്ട നിലപാടിൽ നിന്നു പിന്നെയും പിറകോട്ടു പോയി എന്നർത്ഥം.

    അതായത് – ആദ്യം മുന്നിലും പിന്നിലും വി.എച്.പി.യായിരുന്നു. പിന്നെ, വി.എച്.പി. “പിന്നിൽ“ മാത്രമായി.(മുന്നിൽ മറ്റാരോ അജ്ഞാതരും). ഇപ്പോളിതാ പിന്നിലും ആരാണെന്നറിയില്ല!

    ‘സംഘപരിവാറാണ് സകല അക്രമങ്ങൾക്കും പിന്നിൽ - അവർ ചുമ്മാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചതാണ് ‘ എന്നു സ്ഥാപിക്കാതെ അന്വേഷണറിപ്പോർട്ട് അവസാനിപ്പിക്കുക എന്നു വച്ചാൽ!!!

    ആലോചിക്കാൻ കൂടി വയ്യ!

    അതേക്കുറിച്ചൊന്നും പറയാനുമില്ല എന്നാൽ എന്തെങ്കിലും പറയാതെയും വയ്യ എന്ന ദുരവസ്ഥയിൽ നിന്നു കരകയറാൻ കമ്മീഷൻ തന്ത്രപരമായി എഴുതിച്ചേർത്തതെന്നു തോന്നിച്ച ഒരു വരി ഇങ്ങനെ:-

    The role of the Sangh Parivar activists and the anti-conversion campaign in fomenting organized violence against the Christian community deserves close scrutiny.!
    “ക്രൈസ്തവർക്കെതിരായ ‘ആസൂത്രിത‘ അക്രമം “ഇളക്കിവിടുന്നതിൽ“ (അർത്ഥം ശരിയോ എന്തോ) സംഘപരിവാറിനും മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെയുള്ള പങ്ക് കുറേക്കൂടി വിശദമായ പരിശോധനയർഹിക്കുന്നു”.

    അപ്പോൾ, “ഞങ്ങളുടെ പരിശോധനയിൽ കുയി-പാണ സംഘർഷമൊക്കെയാണു പ്രധാനമായും കാണുന്നത്. സംഘപരിവാർ പ്രവർത്തകർക്കും അവരുടെ മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെ എന്താണു പങ്ക് എന്നത് ഇനി മറ്റാരെങ്കിലും പരിശോധിച്ച് എന്തെങ്കിലും കണ്ടുപിടിക്കുന്നെങ്കിൽ പിടിക്കട്ടെ“ എന്നു പറഞ്ഞ് കയ്യൊഴിയുന്ന മട്ട്.

    ഉഗ്രൻ കൈകഴുകൽ!

    “The role” എന്നതിനു ശേഷം ബ്രായ്ക്കറ്റിൽ “ if any” എന്നു കണ്ടാൽപ്പോലും അതിശയിക്കുമായിരുന്നില്ല. മറ്റു പേജുകളിലെ ഉള്ളടക്കം വച്ചു നോക്കുമ്പോൾ.

    കമ്മീഷൻ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് ഇങ്ങനെയും കാണാം.

    The situation is certainly complex and overlaid with multi-layered contradictions. The conflation of caste-tribe-communal issues has contributed to the aggravation of social conflicts in this area. But none of this complexity detracts from the principal issue which is that the Christian minority was the target of organised attacks.
    ന്യൂനപക്ഷക്കമ്മീഷനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമെന്നത് “ന്യൂനപക്ഷങ്ങൾ” ആക്രമിക്കപ്പെട്ടു എന്നതു മാത്രമായിരിക്കുമെന്നതിൽ അത്ഭുതത്തിനോ ആശങ്കയ്ക്കോ വകയില്ല. മറുവശത്തു നടന്ന ആക്രമണങ്ങളേക്കുറിച്ചും അതിനെല്ലാം ഇടയാക്കുന്ന യഥാർത്ഥ കാരണങ്ങളേക്കുറിച്ചുമെല്ലാം കൂടുതൽ വിലയിരുത്തുവാനൊന്നും അവരെയാരും ചുമതലപ്പെടുത്തിയിട്ടുമില്ല – അതിനായി മറ്റു കമ്മീഷനുകളൊന്നും – വല്ല നിഷ്പക്ഷക്കമ്മീഷനോ – ജനപക്ഷക്കമ്മീഷനോ ഒന്നും - നിലവിലുമില്ല.

    അപ്പോൾ, തങ്ങളുടെ ‘ചുമതലകൾ‘ അവർ നിർവഹിച്ചു.

    അതേ സമയം തന്നെ, സങ്കീർണ്ണമായ ഒരു സാമൂഹ്യചുറ്റുപാടിലാണ് പ്രശ്നങ്ങളുണ്ടായത് എന്നും, വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമമുണ്ടായത് എന്നും, മറച്ചുപിടിക്കാതെ അസന്നിഗ്ദ്ധമായി തുറന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കൂടി കാട്ടിയിട്ടുണ്ട് കമ്മീഷൻ.

    അല്ലാതെ, സകലതിനും പിന്നിൽ സംഘപരിവാറാണ് – അവർ അകാരണമായി പ്രശ്നമുണ്ടാക്കിയതാണ് - ന്യൂനപക്ഷങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ വേണ്ടി അവർ മനപ്പൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണ് എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ അവർ എഴുതി വിട്ടില്ല
    .

    അങ്ങനെയൊക്കെയുള്ള പച്ചക്കള്ളങ്ങൾ എഴുതിവയ്ക്കാൻ അവരെ മനസ്സാക്ഷി അനുവദിച്ചിരിക്കില്ല.

    എവിടെ എന്തു പ്രശ്നമുണ്ടായാലും ശരി - ഉടൻ തന്നെ അതിന്റെ “ആസൂത്രണം” മുതൽ അവസാനം വരെ സകലതിനും പിന്നിൽ “സംഘപരിവാ“റാണ് - അവർ മാത്രമാണ് – മറ്റുള്ളവരെല്ലാം നിരപരാധികളായ “ഇരകൾ“ മാത്രമാണ് - എന്നൊക്കെപ്പറഞ്ഞു കയ്യൊഴിയാനും ആക്രോശിക്കാനും മാത്രം താല്പര്യപ്പെടുന്ന ആളുകൾക്കിടയിൽ ഈ കമ്മീഷനംഗങ്ങൾ വേറിട്ടു നിൽക്കുന്നു! ഇത്തരക്കാരെ കണ്ടുകിട്ടാനാണിപ്പോൾ പ്രയാസം! അതുകൊണ്ട് ഇവർ ശരിക്കും ഒരു “ന്യൂനപക്ഷ”ക്കമ്മീഷൻ തന്നെ!. ‘മൈനോരിറ്റി‘യല്ല – ശരിക്കും ഒരു “മൈക്രോസ്കോപിക് മൈനോരിറ്റി“ക്കമ്മീഷൻ!

    *-*-*-*-*-*-*-*-*-*-*-*

    ഒറീസയിൽ നിന്നുള്ള വാർത്തകൾ തുടർന്നും വന്നുകൊണ്ടിരുന്നു.

    രാഷ്ട്രീയവും വർഗ്ഗീയവുമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ചിലർ നടത്തുന്ന അന്ധമായ സംഘപരിവാർവിരുദ്ധപ്രചാരണങ്ങളിലെ പൊള്ളത്തരങ്ങൾ ആദ്യമായി നേരിട്ടു തിരിച്ചറിയുമ്പോൾ ആർക്കും തോന്നുന്ന ഒരു കൌതുകവും ജിജ്ഞാസയുമൊക്കെയുണ്ട്. അത്തരമൊരു കൌതുകം കമ്മീഷനും തോന്നിയതുകൊണ്ടാവും – അതല്ലെങ്കിൽ - ‘അടുത്ത തവണയെങ്കിലും എങ്ങനെയും സംഘപരിവാറിനെ കുറ്റപ്പെടുത്താൻ പറ്റുന്ന ഒരു തെളിവെങ്കിലും കണ്ടെത്തണം‘ എന്ന് കമ്മീഷനിലെ മറ്റേതെങ്കിലും അംഗത്തിന്റെ വാശി കൊണ്ടാവും – ന്യൂനപക്ഷക്കമ്മീഷനിലെ വേറേയും അംഗങ്ങൾ പിന്നെയും പിന്നെയും ഒറീസ സന്ദർശിച്ചുകൊണ്ടിരുന്നു.

    അവരുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും സംബന്ധിക്കുന്ന വാർത്തകൾ പിന്നെയും വന്നു കൊണ്ടിരിക്കുകയായിരുന്നു.

    കുറച്ചു മാസങ്ങൾക്കു ശേഷം, അവർ ഒരു കാര്യം കൂടി കണ്ടെത്തി.

    അതു സംബന്ധിച്ച വാർത്ത താഴെ.
    അപ്പോൾ - പട്ടിണിയും ചൂഷണവും – അടിസ്ഥാനപരമായ മനുഷ്യപ്രശ്നങ്ങളൊക്കെത്തന്നെയായിരുന്നു കാരണം എന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു!

    സംഘടിതരും സമ്പന്നരുമായ ക്രിസ്ത്യാനികൾ മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന്! പാവപ്പെട്ടവരെ തൊട്ടതേയില്ലത്രേ!

    അതെന്താ – “സംഘപരിവാറിന്“ അങ്ങനെയൊരു തിരിച്ചു വ്യത്യാസമോ!

    “അതാ അവിടെ കുറച്ചു “ന്യൂനപക്ഷങ്ങൾ” കൂടി നിൽക്കുന്നു – പ്രത്യേകിച്ചു കാരണമൊന്നും വേണ്ട – ഉൻമൂലനം ചെയ്തു കളയാം – റെഡി – വൺ - ടൂ – ത്രീ – വിസിൽ” എന്നു പറയുമെന്ന മട്ടിലൊക്കെയാണല്ലോ പലരും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്.

    എന്തു പറ്റി പോലും പാവപ്പെട്ടവരെ വിട്ടുകളഞ്ഞത്?

    അതുപോലെ തന്നെ, ‘ഇരുസമുദായങ്ങളും ആക്രമിക്കപ്പെട്ടു‘വെന്നു കമ്മീഷൻ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്. അതെന്താ സംഘപരിവാർ പ്രവർത്തകർ ചേരി തിരിഞ്ഞ് – കുറച്ചുപേർ “ന്യൂനപക്ഷങ്ങളുടെ” വേഷം കെട്ടി - പരസ്പരം ആക്രമിക്കുന്നതുപോലെ അഭിനയിക്കുകയോ മറ്റോ ചെയ്തതായിരിക്കുമോ എന്തോ?

    അവിശ്വസനീയമായ എത്രയെത്ര കാര്യങ്ങളാണ് ഈ സംഘപരിവാർ പ്രവർത്തകർ ചെയ്തു കൂട്ടുന്നത്!

    ലജ്ജയില്ലല്ലോ എന്നു വിചാരിച്ചു പോകുകയാണ്. സംഘപരിവാർ പ്രവർത്തകർക്കല്ല. മേൽപ്പറഞ്ഞമട്ടുള്ള ഓരോ ആരോപണങ്ങളുന്നയിച്ചു കടന്നു കളയുകമാത്രം ചെയ്യുന്നവരുടെ കാര്യമാണുദ്ദേശിച്ചത്.

    അടിസ്ഥാനപരമായ സാമൂഹ്യപ്രശ്നങ്ങളേക്കുറിച്ചു ചിന്തിക്കാനും പരിഹാരം കാണാനുമൊക്കെ ശ്രമിക്കേണ്ടവർ - രാഷ്ട്രീയക്കാർ - സാമൂഹ്യസേവകർ - സാംസ്കാരിക നായകർ - ചിന്തകർ - ഒന്നൊഴിയാതെ എല്ലാവരും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ മാത്രം ശ്രമിക്കുകയാണ്. ആ ഒളിച്ചോട്ടത്തിന് അവരൊരു ഉപായം കണ്ടെത്തിയിട്ടുണ്ട്. സംഘപരിവാർ!

    ‘സംഘപരിവാർ അകാരണമായി പ്രശ്നമുണ്ടാക്കുന്നു‘ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ എന്തെളുപ്പം!

    അങ്ങനെയങ്ങു പറഞ്ഞുറപ്പിച്ചാൽപ്പിന്നെ പ്രശ്നങ്ങളുടെ ആന്തരികതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം എന്ന തലവേദന ഒഴിവാകുമല്ലോ. എന്തുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് എന്നു കണ്ടെത്തിയാൽ ഒരു പക്ഷേ അസുഖകരമായ പല ചോദ്യങ്ങളും ഉയർന്നു വന്നെന്നിരിക്കും. അപ്രിയസത്യങ്ങൾ പലതും തുറന്നു ചർച്ച ചെയ്യേണ്ടതായും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായും വരും.

    ചിലപ്പോൾ വോട്ടുകൾ നഷ്ടപ്പെട്ടു എന്നും വരാം!

    രക്ഷപെടാൻ ഒറ്റ വഴിയേയുള്ളൂ…

    ‘ജനക്കൂട്ടം’ “ഇര”കളാണ് – സംഘപരിവാർ അവരെ “വേട്ട”യാടുകയാണ് എന്നൊക്കെ – നൂറുശതമാനം നിരർത്ഥകമായ ചില വാദങ്ങൾ വെറുതെയങ്ങു തട്ടിവിടുക. സമൂഹമനസ്സിൽ അതു സൃഷ്ടിക്കുന്ന ദോഷത്തേക്കുറിച്ചൊന്നും തീരെ വേവലാതിപ്പെടാതെ കൊണ്ടുപിടിച്ച പ്രചാരണം നടത്തുക.

    അതിലെ അവിശ്വസനീയതയേക്കുറിച്ച് ആലോചിക്കാൻ കെല്പില്ലാതെ – ശുദ്ധ അസംബന്ധമാണെന്നത് ആലോചിച്ചും പരിശോധിച്ചും തിരിച്ചറിയാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവസരമില്ലാതെ – തെറ്റിദ്ധരിപ്പിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട പാവപ്പെട്ട കുറേ ജനം ചുറ്റിലും!

    പച്ചക്കള്ളങ്ങളുടേയും ദുരാരോപണങ്ങളുടേയും പിന്നാലെ ചെന്നു പ്രതിരോധിക്കേണ്ടതില്ല -കഴിയുന്നതും അവഗണിക്കുകയേ വേണ്ടൂ - എന്ന സംഘപരിവാറിന്റെ പരമ്പരാഗത നിലപാടു കൂടിയാകുമ്പോൾ എല്ലാം തികഞ്ഞു!


    പരമസുഖം!

    കന്ധമാലിലെ പ്രശ്നങ്ങളെ സംബന്ധിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരു അഭിപ്രായം ഈയിടെ കേട്ടത് പ്രൊഫസർ മനോരഞ്ജൻ മൊഹന്തിയിൽ നിന്നു മാത്രമാണ്. ‘കൌൺസിൽ ഫോർ സോഷ്യൽ ഡവലപ്മെ‘ന്റിനെ പ്രതിനിധീകരിച്ച് അടുത്തിടെ (രണ്ടാം കലാപത്തിനു ശേഷം) ഒരു ചാനൽ ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞതായി വായിച്ചത് ഇങ്ങനെ.

    The issue is not religion but poverty, said Professor Mohanty. “Kandhamal is one of the poorest regions in the country. Seventy per cent people here are below the poverty line; 51 per cent are tribals and 16 per cent are Dalits,” he said.
    ഏതെങ്കിലും ചില സംഘടനകളുടെ ചെയ്തി പോയിട്ട് – മതപരമായ കാരണങ്ങൾ പോലുമല്ല – മറിച്ച് സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളാണ് അവിടുത്തെ സംഘർഷങ്ങൾക്കു പിന്നിലുള്ള അടിസ്ഥാനപരമായ കാരണങ്ങൾ എന്നു തന്റേടത്തോടെ പ്രഖ്യാപിക്കാനും ആ രീതിയിൽ അതേപ്പറ്റി പ്രതികരിക്കാനും തയ്യാറായേക്കും എന്നു ഞാൻ പ്രതീക്ഷിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു.

    പക്ഷേ എന്തു ചെയ്യാം – എന്റെ മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസം സ്വന്തമായ ഓരോ തോന്നലുകളെയൊക്കെ മാത്രം അടിസ്ഥാനപ്പെടുത്തി സ്വയം രൂപപ്പെട്ടു വന്ന എന്തോ ഒരുതരം പൊട്ടക്കമ്മ്യൂണിസം മാത്രമാണ്! എനിക്കു കമ്മ്യൂണിസത്തേപ്പറ്റി ഒരു “ചുക്കും“ അറിയില്ല. ഇപ്പോൾ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ കാണിക്കുന്നതൊക്കെയാണ് യഥാർത്ഥകമ്മ്യൂണിസം. അനുഭാവത്തിന്റെ അവസാനത്തെ കണികയും ആറ്റിലെറിഞ്ഞുകളയേണ്ടി വന്നതു വെറുതെയല്ല!

    (പറയുമ്പോൾ എല്ലാം പറയണമല്ലോ. ‘കിരൺ തോമസ് ’ എന്നൊരു ബ്ലോഗർ സുഹൃത്തുണ്ട്. കമ്മ്യൂണിസ്റ്റെന്നും ക്രിസ്ത്യാനിയെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നേക്കാവുന്ന അത്യപൂർവ്വം പേരിൽ ഒരാൾ. അദ്ദേഹമെന്നെ പിന്തുണച്ചിരുന്നു. ഒറീസയേക്കുറിച്ച് അക്കാലത്ത് ഇട്ട പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയ സത്യങ്ങളിലേയ്ക്കു ലിങ്കു കൊടുത്തുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. ചിന്തിക്കാൻ തയ്യാറുള്ളവർക്കു സമ്പൂർണ്ണവംശനാശം വന്നിട്ടില്ല എന്നു ഞാൻ ആശ്വസിച്ചു. പക്ഷേ – ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കു പൊതുവിലും അത്തരമൊരു നിലപാടെടുക്കാനുള്ള ആർജ്ജവം തീരെയുണ്ടായിരുന്നില്ല. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് ‘സംഘപരിവാ’റിലേക്കെത്തിച്ച് മുതലെടുക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു അവർക്ക്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയിൽ, കലാപവാർത്തകൾ തരുന്ന ടെൻഷനും ദു:ഖവും ഒഴിവാക്കി, പകരം ചിരിപരത്താൻ പോന്നവയായിരുന്നു കേരളത്തിൽ നിന്നുള്ള വാർത്തകൾ.

    ‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ ആവശ്യപ്പെടാറുള്ള കൂസിസ്റ്റുകൾ പലരും മനുഷ്യരെ മതാനുയായികളായാണ് കണ്ടുകൊണ്ടിരുന്നത്.

    ഒറീസയിലെ സാമൂഹ്യസാഹചര്യം സംബന്ധിച്ച യാഥാർത്ഥ്യങ്ങളേക്കുറിച്ചും, ആക്രമണത്തിനിരയായ വൃദ്ധനേക്കുറിച്ചും(സ്വാമി?) മരിച്ച കുയികളേക്കുറിച്ചും (ഹിന്ദുക്കളേക്കുറിച്ചും?) തകർക്കപ്പെട്ട ആരാധനാലയങ്ങളേക്കുറിച്ചു(ക്ഷേത്രങ്ങളും?)മൊക്കെ അറിഞ്ഞോ അതോ അറിയാതെയോ, കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ ക്രൈസ്തവരുടെ വോട്ടുകൾക്കായി പരസ്പരം തല്ലുകൂടുകയായിരുന്നു.

    തികച്ചും പരിഹാസ്യമായ - വർഗ്ഗീയകൂസിസ്റ്റുനയങ്ങൾ വെളിപ്പെടുത്തുന്നതായ – പച്ചയായ തല്ലുകൂടൽ!

    അക്കാലത്ത്, സ്വന്തം കയ്യിലിരുപ്പിന്റെ തന്നെ ഫലമായി മാർക്സിസ്റ്റുകൾ കത്തോലിക്കാ സഭയുടെ കടുത്ത പിണക്കം വാങ്ങിവച്ചിരുന്നു. പിടിച്ചു കയറാൻ പറ്റിയൊരു കച്ചിത്തുരുമ്പു കിട്ടിയതു പോലെയാണ് ആദ്യമൊക്കെ ‘ഒറീസ’ എന്ന പദം ഉപയോഗിക്കപ്പെട്ടത്.

    ഒറീസയിൽ ‘പുരോഹിതന്മാർ‘ വനത്തിൽ കഴിയാനിടയായത് “ആർ.എസ്.എസ്.കാരെ പേടിച്ചാണെ“ന്നാ(!)യിരുന്നു സി.പി.എം. എന്തോ ഒരു ഗവേഷണത്തേത്തുടർന്ന് കണ്ടെത്തിയത്. അതുവരെ ‘വി.എച്.പി.ക്കാർ‘ ആയിരുന്നവർ പൊടുന്നനെ ‘ആർ.എസ്.എസ്.കാർ’ ആയി മാറിയതാവണം! ഈ രണ്ടുകൂട്ടരും ഒന്നു തന്നെയാണോ അതോ വ്യത്യാസമുണ്ടോ മുതലായ കാര്യങ്ങളിലൊന്നും മാർക്സിസ്റ്റുകൾക്കു വലിയ പിടിയുള്ളതായി തോന്നിയിട്ടില്ല. എന്തായാലും, ‘മാർക്സിസ്റ്റുകാരില്ലായിരുന്നെങ്കിൽ കേരളം എമ്പണ്ടേ ഒറീസയായി മാറിപ്പോയേനേ‘ എന്ന്, നൂറുശതമാനം നിരർത്ഥകവും പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഒരു വീരവാദവും കൂടെ വന്നു.
    പക്ഷേ, കോൺഗ്രസുകാർ ഉടൻ ചാടിവീണ് അതിനെ വെല്ലുവിളിച്ചു. തങ്ങളുടെ ചാൻസുപോയാലോ എന്നായിരുന്നു അവരുടെ ഭീതി. തങ്ങൾക്കാണ് ഒറീസയിലെ “ഇര“കളോട് (ഏതു മതവിഭാഗമോ എന്തോ!) കൂടുതൽ ഐക്യദാർഢ്യം – അതുകൊണ്ട് മാർക്സിസ്റ്റുകൾക്കല്ല - തങ്ങൾക്കാണു വോട്ടുചെയ്യേണ്ടത് എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
    അതിനുശേഷം അതിലും രസകരമായ മറ്റൊരു സംഭവമുണ്ടായി. ഒറീസയുടെ പശ്ചാത്തലത്തിൽ സംഘപരിവാറിനെ ചീത്തവിളിച്ച് ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിച്ചിരുന്ന മാർക്സിസ്റ്റുകൾക്ക് നിരാശമാത്രമായിരുന്നു ഫലം. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നും ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. നിരാശയിൽ നിന്നും ഉടലെടുത്ത ചില ജല്പനങ്ങൾ വലിയ തമാശ സൃഷിച്ചു. പ്ലേറ്റ് നേരെ തിരിച്ചു വച്ച് – സംഘപരിവാറും സഭയുമൊക്കെ ഒരുപോലെ തന്നെയാണെന്നും – ബിഷപ്പിന് ഒറീസയിൽ നടന്നതിനെ എതിർക്കാൻ അർഹതയില്ലെന്നുമൊക്കെയായി ആക്രോശങ്ങൾ!

    തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങൾക്കും അടവുനയങ്ങൾക്കുമൊക്കെയനുസരിച്ച് അപ്പപ്പോൾ തോന്നിയതു വിളിച്ചു പറയുക എന്നല്ലാതെ, അവർ പറയുന്നതിൽ പ്രത്യേകിച്ചു കഴമ്പൊന്നുമുണ്ടാകാറില്ല എന്നത് ഒരിക്കൽക്കൂടി വെളിപ്പെട്ടു.
    ബിഷപ്പിന്റെ ആ പ്രസ്താവന എങ്ങനെയാണു പോലും സംഘപരിവാറി“ന്റേതി“നു (ഏതിന്?) തുല്യമാകുന്നതെന്നാലോചിച്ച് സംഘപരിവാർ അനുഭാവികൾക്കും ഏറെ ചിരിക്കാനുള്ള വക നൽകിയിരുന്നു അത്.

    അങ്ങനെ, മൊത്തത്തിൽ, കലാപത്തിന്റെ ദു:ഖവും ടെൻഷനുമൊക്കെ പടിപടിയായി അകറ്റിയതിന്റെ ക്രെഡിറ്റ് കേരളത്തിലെ ഇടതുവലതുരാഷ്ട്രീയക്കാർ പങ്കിട്ടെടുത്തു.

    *-*-*-*-*-*-*-*-*-*-*-*

    വലിയ പ്രശ്നങ്ങളൊന്നും പുതുതായി ഉണ്ടായില്ലെങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ അവശേഷിപ്പിച്ചുകൊണ്ടു തന്നെ മാസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

    കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള ശതൃതയവസാനിപ്പിക്കാനോ പരാതികൾ പരിഹരിക്കാനോ ശ്രമിക്കുന്നതിനു പകരം, സംഘപരിവാർവിരുദ്ധവികാരമുണ്ടാക്കി എങ്ങനെ മുതലെടുക്കാം എന്നു മാത്രം ചിന്തിച്ചുകൊണ്ട് ആളുകൾ സമയം കളഞ്ഞുകൊണ്ടിരുന്നു.

    സംസ്ഥാനസർക്കാറിന്റെ ദുരിതാശ്വാസപായ്ക്കേജുകളിൽ “ക്രിസ്ത്യാനികൾക്ക്“ എന്തു കിട്ടി എന്നു മാത്രമാണ് പലരും അന്വേഷിച്ചു കണ്ടത്.

    മതപരിവർത്തനത്തിനു സമ്മതിച്ചതുമൂലമുള്ള വിവിധനേട്ടങ്ങളിലൊന്ന് എന്ന മട്ടിൽ, പാണകളെ സഹായിക്കാനും അവർക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ചു ജാഥ നടത്താനും ലോകമെമ്പാടും ആളുകളുണ്ടായി. അവർ മൊത്തത്തിൽ ‘ക്രിസ്ത്യാനികൾ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു. അവർക്കു വേണ്ടി പ്രകടനം നടത്താൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിച്ചു.

    മതപരിവർത്തനത്തിനു വഴങ്ങാതിരുന്ന കുയികൾ “അക്രമി“കളും വെറുക്കപ്പെടുന്നവരുമായിത്തന്നെ സമൂഹത്തിൽ അവശേഷിച്ചു. കലാപത്തോടനുബന്ധിച്ചു നടന്ന കല്ലേറിലും മറ്റും അവരിൽ ചിലരാണു കൊല്ലപ്പെട്ടത് എന്നതു ലോകം അന്വേഷിച്ചില്ല. അവർ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങൾ - അവരുടെ പ്രശ്നങ്ങൾ - പരാതികൾ - അവയേക്കുറിച്ചൊന്നും അന്വേഷിക്കാനോ പരിഹരിക്കാനോ ലോകം മെനക്കെട്ടില്ല. അവർ മൊത്തത്തിൽ ‘സംഘപരിവാറുകാർ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു!

    അതിനിടയിൽ, ഒറീസയേപ്പറ്റിയുള്ള ആദ്യപോസ്റ്റ് ഒന്നു കൂടി എടുത്തു വായിച്ചു നോക്കിയിരുന്നു. അതിൽ, ഒരു പത്രത്തിൽ നിന്നു പകർത്തിയതായി ഇങ്ങനെയൊരു വാചകം ഉണ്ടായിരുന്നു.

    This is not the first such incident of violence in Orissa and perhaps won‘t be the last one either...
    അതുപോലെ തന്നെ, ഒരു കമന്റിനിടെ ഒരു വാചകം അറിയാതെ എഴുതിപ്പോയത് ഇങ്ങനെയായിരുന്നു.
    ഇനിയിപ്പോൾ ഒരു വധശ്രമം കൂടി നടന്ന് അതു വിജയിച്ചാലും...

    ആ രണ്ടുവാചകങ്ങളിലും അറം പറ്റി! ........

    9. രണ്ടാം കലാപം (2008 ആഗസ്ത് )

    2008 ആഗസ്റ്റ് 24-ന് മനോരമയിൽ വന്ന ഒരു വാർത്ത അത്ഭുതപ്പെടുത്തിക്കളഞ്ഞു.

    ഇതുവരെ സമ്മതിക്കാതെ വച്ചിരുന്ന ഒരു കാര്യം മനോരമ പെട്ടെന്നു തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു!

    സ്വാമിക്കെതിരെയുണ്ടായ വധശ്രമത്തേത്തുടർന്നാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നവർ എട്ടു മാസങ്ങൾക്കു ശേഷം തുറന്നു സമ്മതിച്ചിരിക്കുന്നു!

    ഇങ്ങനെയാണ് പല കാര്യങ്ങളും. എല്ലാവർക്കുമറിയാം സത്യങ്ങൾ. മാദ്ധ്യമങ്ങൾക്കുമറിയാം. പക്ഷേ സംഭവങ്ങളുണ്ടാകുന്ന സമയത്ത് അവരതു മറച്ചു പിടിക്കും. പിന്നീടെപ്പോഴെങ്കിലും പറയുമെങ്കിലും, ജനങ്ങളുടെ മനസ്സിൽ അപ്പോളേയ്ക്കും അസത്യങ്ങളും അർദ്ധസത്യങ്ങളുമൊക്കെ നന്നായി ഉറച്ചു കഴിഞ്ഞിരിക്കും. പിന്നീടു വരുന്ന തിരുത്തലുകളൊക്കെ ആരു വായിക്കുന്നു? വായിച്ചാൽത്തന്നെ, മനസ്സിൽ അതിനകം പതിഞ്ഞുപോയ ഇമേജുകളിൽക്കൂടി തിരുത്തലുണ്ടാക്കാൻ അവയൊന്നും പര്യാപ്തവുമാവില്ല.

    (ഇങ്ങനെ, വളരെ വൈകി മാത്രം സത്യം വെളിവാകുന്നതിന്റെ എത്രയോ എത്രയോ ഉദാഹരണങ്ങൾ വേറെയും കിടക്കുന്നു!)

    എന്നാലും എന്തു പറ്റി – മനോരമ ഇത്രപെട്ടെന്നു സത്യം തുറന്നു സമ്മതിക്കാൻ? ഒന്നോ രണ്ടോ വർഷം കൂടി കാക്കാമായിരുന്നില്ലേ?

    അതിന്റെ ഉത്തരം ആ വാർത്തയുടെ ആദ്യഭാഗത്തുണ്ടായിരുന്നു.

    ഒടുവിൽ, അരുതാത്തതു സംഭവിച്ചിരിക്കുന്നു! പ്രതീക്ഷിച്ചതെങ്കിലും - തികച്ചും അരുതാത്തൊരു സമയത്ത്!
    പതിവുപോലെ, മലയാള പത്രങ്ങളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലെന്നറിയാവുന്നതുകൊണ്ട് മറ്റു പത്രങ്ങൾ പരമാവധി വായിച്ചു.

    ഏതോ ഒരു “വി.എച്.പി.” നേതാവ് എന്നൊരു ഇമേജാണ് മലയാളപത്രങ്ങൾ സ്വാമി ലക്ഷ്മണാനന്ദയ്ക്കു നൽകിക്കണ്ടത്.

    നൂറുശതമാനം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു അത്.

    അദ്ദേഹം ‘ആരോ ചിലരുടെ വെടിയേറ്റു മരിച്ചു‘ എന്ന മട്ടിൽ തികച്ചും നിസാരവൽക്കരിക്കുന്ന ഒരു ശൈലിയായിരുന്നു പൊതുവിൽ.

    പക്ഷേ, കന്ധമാലിലെ സാഹചര്യങ്ങളേക്കുറിച്ച് ഇതിനകം മനസ്സിലാക്കി വച്ചിട്ടുള്ള ഏതൊരാൾക്കും അദ്ദേഹത്തിന്റെ കൊലപാതകവാർത്ത അങ്ങേയറ്റം ഭീതിജനകമായിരുന്നു.

    സ്വാമി ലക്ഷ്മണാനന്ദ കേവലമൊരു “വി.എച്.പി. നേതാവു” മാത്രമല്ല എന്നതായിരുന്നു നഗ്നമായ യാഥാർത്ഥ്യം.

    ലക്ഷക്കണക്കിനു വരുന്ന ഗിരിവർഗ്ഗക്കാർ ഉൾപ്പെടുന്ന കുയിസമാജത്തെത്തന്നെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചൊരാളായിരുന്നു സ്വാമി. അതിന്റെ പേരിൽത്തന്നെയാണ് അദ്ദേഹത്തിന്റെ ജീവനു വില പറയപ്പെട്ടതും.

    ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.

    Swami Lakshmanda has been working among the STs since 1969 “ എന്നും “He enjoys a big following in this area“ എന്നും ന്യൂനപക്ഷക്കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ട്.

    പാണക്രൈസ്തവർ പരസ്യമായി വധഭീഷണി മുഴക്കിയിട്ടുള്ളയാളാണ്. പലതവണ കൊല്ലാൻ നോക്കിയിട്ടുള്ളയാളാണ്.

    അദ്ദേഹത്തെയാണ് കൊന്നിട്ടിരിക്കുന്നത്!!! വെടിവച്ചു കൊന്നിട്ടും മതിയാകാഞ്ഞ് മൃതദേഹം വെട്ടി വികൃതമാക്കുക കൂടി ചെയ്തിരിക്കുന്നു.

    ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മാതാ ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. മറ്റു ചില സന്യാസിമാരും ചുറ്റും മരിച്ചുകിടക്കുന്നു!

    ഇനിയും പുകയടങ്ങിയിട്ടില്ലാത്ത കന്ധമാൽ കത്തിയമരുക തന്നെ ചെയ്യുമെന്ന് ഒരാൾക്ക് ഊഹിക്കാൻ നിസാരമായ സാമാന്യബോധം മാത്രം മതിയായിരുന്നു.

    കുയികളുടെ ക്രോധം അണപൊട്ടുമെന്നും – അവർ തിരിച്ചടിക്കുമെന്നും - അത് പാണകളുടെ നേർക്കല്ലാതെ മറ്റാരുടെ നേർക്കുമാവില്ല തിരിയുകയെന്നും മനസ്സിലാക്കാൻ, അവിടുത്തെ സാഹചര്യങ്ങളേക്കുറിച്ചറിയാവുന്ന ഏതൊരാൾക്കും നിഷ്പ്രയാസം സാധിക്കുമായിരുന്നു.

    എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം!

    അവിടുത്തെ സ്ഥിതിവിശേഷങ്ങളറിയാവുന്ന ഏതൊരാളെ സംബന്ധിച്ചും, അയാൾ ഒരു ഭരണാധികാരിയാണെങ്കിൽ, കണ്ണുമടച്ചു കർഫ്യൂ പ്രഖ്യാപിക്കുക എന്നതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഒരു നിമിഷം പോലും വൈകാതെ.

    കർഫ്യൂ പ്രഖ്യാപനമുണ്ടായി. നന്നായി.

    ആരാണു കൊലയാളികളെന്നതു തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ, അഭ്യൂഹങ്ങളൊഴിവാക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. “മാവോയിസ്റ്റുകൾ“ എന്നൊരു ആംഗിളിന് പെട്ടെന്നു തന്നെ പ്രചാരം കൊടുക്കാൻ അധികാരികൾ പരമാവധി ശ്രദ്ധിച്ചു.

    ‘പാണക്രൈസ്തവർ തങ്ങളുടെ ശതൃവായി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാൾ - പലതവണ കൊല്ലാൻ നോക്കിയൊരാൾ – കൊല്ലുമെന്ന് ഇപ്പോളും ഭീഷണി നിൽക്കുന്നൊരാൾ - അദ്ദേഹത്തെ വധിക്കാൻ അതുവരെ രംഗത്തില്ലാതിരുന്ന പുതിയൊരു ശതൃ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടതെങ്ങനെ’ എന്നൊരു അവിശ്വസനീയതയെ മറികടക്കാൻ അവർ നല്ല പ്രചാരണം തന്നെ നടത്തി. മികച്ചൊരു നീക്കമായിരുന്നു അത്.

    സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ അതുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെട്ട ചിലർ പിടികൂടപ്പെട്ടിരുന്നു. അത് പരിവർത്തിത ക്രൈസ്തവരായ ചിലർ തന്നെയാണെന്നു തിരിച്ചറിയപ്പെട്ടിരുന്നു. എന്നാൽ, അധികാരികൾ അത്തരം വിവരങ്ങളൊന്നും അധികം പുറത്തുപോകാതെയും സൂക്ഷിച്ചു. അതും വളരെ നന്നായി. (കഴിഞ്ഞ ഡിസംബറിലും പരിവർത്തിതക്രൈസ്തവരുടെയിടയിൽ നിന്ന് അത്യാധുനിക തോക്കുകൾ ഉൾപ്പെടെയുള്ള നിരവധി മാരകായുധങ്ങൾ പിടികൂടിയിരുന്നു)

    ആ‍ശ്രമത്തിനുള്ളിൽ വച്ചു തന്നെ സ്വാമി നിമിഷങ്ങൾക്കകം മരിച്ചിരുന്നുവെങ്കിലും, മരണവാർത്ത സ്ഥിരീകരിക്കുന്നതു മനപ്പൂർവ്വം പോലീസ് മണിക്കൂറുകളോളം വൈകിച്ചു. അതും തികച്ചും ബുദ്ധിപരമായ ഒരു നീക്കമായിരുന്നു.

    പിന്നീട് ആസാമിൽ ഉണ്ടായതു പോലെയോ മറ്റോ രൂക്ഷമായ രക്തച്ചൊരിച്ചിലും മരണങ്ങളുമുണ്ടായേക്കുമായിരുന്ന ഒരു കലാപമുണ്ടാകുന്നതു തടയുന്നതിൽ ഈ നടപടികളൊക്കെ തീർച്ചയായും വളരെയധികം സഹായിച്ചിട്ടുണ്ട്.

    പക്ഷേ നിർഭാഗ്യവശാൽ, അക്രമങ്ങൾ സമ്പൂർണ്ണമായി തടയുവാനും ഒരൊറ്റ അനിഷ്ടസംഭവം പോലുമുണ്ടാകാത്ത മട്ടിൽ പ്രതികരണങ്ങൾ നിശ്ശേഷം തുടച്ചു നീക്കാനും അതൊന്നും പര്യാപ്തമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം.

    ബന്ദിനേയും കർഫ്യൂവിനേയും പോലീസിന്റെ വെടിയുണ്ടകളേയുമെല്ലാം അവഗണിച്ചുകൊണ്ട് ആയിരക്കണക്കിനു കുയികൾ തെരുവിലിറങ്ങി! കൊല്ലാനും ചാവാനും മടിക്കാതെ!

    (അതേപ്പറ്റി തുടരുന്നതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. ‘മാവോയിസ്റ്റുകൾ കൊലപാതകം നടത്തിയാൽ ‘ഞങ്ങ’ളെന്തു പിഴച്ചു’ എന്നു കേരളത്തിലെ ചില സുഹൃത്തുക്കൾ ആശങ്കപ്പെടുന്നതു കണ്ടിരുന്നു. ആ ചോദ്യത്തിന്റെ വർഗ്ഗീയസ്വഭാവവും അതിനു പിന്നിലുള്ള അജ്ഞതയുടെ ആഴവും അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതായിരുന്നു.

    ആരോ ചെയ്ത കുറ്റത്തിന് ‘ക്രിസ്ത്യാനികൾ‘ പീഢിപ്പിക്കപ്പെട്ടു എന്നൊരു ചിന്ത ബോധപൂർവ്വം ജനങ്ങളുടെ മനസ്സിൽ തിരുകിയിട്ടുണ്ട്. ഇതു വളരെ ഗൌരവമായിക്കാണേണ്ട ചിന്തയാണ്. ‘നിരപരാധികളായ ക്രിസ്ത്യാനികളെ മനപ്പൂർവ്വം’ ഉപദ്രവിച്ചു എന്നൊരു ചിത്രമാണ് ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് അവിടെ അക്രമമുണ്ടായത് – ആരൊക്കെയാണ് എന്തുകൊണ്ടൊക്കെയാണ് ആക്രമിക്കപ്പെട്ടത് എന്നതിന്റെയൊക്കെ യഥാർത്ഥ ചിത്രം മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ അവരുടെയൊക്കെ മനസ്സിൽ ഇങ്ങനെയൊരു പീഢിതബോധം വളരുമായിരുന്നില്ല.

    നിർഭാഗ്യവശാൽ, ആളുകൾക്ക് ഇതേപ്പറ്റി മനസ്സിലാക്കിക്കൊടുക്കാൻ ആരും തയ്യാറാകുകയില്ല. തയ്യാറുള്ളവർക്കു പറയാൻ ഒരു വേദിയുമില്ല. പറയുന്നവർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും
    . അവർ കലാപത്തെ ‘ന്യായീകരിക്കുക‘യാണെന്നൊക്കെ വാദിച്ച്, കലാപം ആഘോഷിക്കുന്നവർ മുതലെടുപ്പു തുടരും. വളരെ ദു:ഖകരമായ ഒരു സാഹചര്യമാണിത്. ഇതേപ്പറ്റി പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.)

    കന്ധമാലിന്റെ ചുമതലയുള്ള ഒരു ഭരണാധികാരിയോ മറ്റോ ആയിരുന്നു ഞാനെങ്കിൽ, സ്വാമിയുടെ വധം സ്ഥിരീകരിക്കപ്പെട്ട അടുത്ത നിമിഷം തന്നെ പരമാവധി പാണകളെ ഏതെങ്കിലും സുരക്ഷിതകേന്ദ്രത്തിലേക്കോ മറ്റോ മാറ്റുന്നതിന്റെ സാദ്ധ്യതകളേപ്പറ്റിപ്പോലും ആലോചിച്ചു പോയേനേ. വളരെയധികം മുൻ‌വിധിയോടെയുള്ള ഒരു നടപടിയായും ആക്രമണം പ്രതീക്ഷിക്കുന്നുവെന്നതിന് ഔദ്യോഗികമായൊരു മുഖം നൽകുന്നതായും വ്യാഖ്യാനിക്കപ്പെടുമെന്ന വലിയ അപകടം ഉണ്ടെങ്കിൽ‌പ്പോലും.

    കാരണം – പാണകൾ ആക്രമിക്കപ്പെടുമെന്നത് അത്രയ്ക്കു വ്യക്തമായിരുന്നു.

    പാണകളും അവരെ സംഘടിപ്പിക്കുന്നവരും അവർക്കുവേണ്ടി നിലകൊള്ളുന്നവരുമായ സകലരും അതിന്റെ ദുരിതമനുഭവിക്കേണ്ടിവരുമെന്നൊരു ദുരവസ്ഥ തൊട്ടുമുമ്പിൽ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു.

    അതുവരെയുള്ള സാഹചര്യം വച്ചുനോക്കുമ്പോൾ, അന്തരീക്ഷം തികച്ചും സ്ഫോടനാത്മകമാണെന്നതു വളരെ വ്യക്തമായിരുന്നു.

    ഇത്തരം സന്ദർഭത്തിൽ, ഏതെങ്കിലും സംഘടനയുടെ ഉത്തരവു മുകളിൽ നിന്നു വന്നാൽ മാത്രമേ ആളുകൾ അക്രമാസക്തരാകൂ – അല്ലെങ്കിൽ അടങ്ങിനിൽക്കും - എന്നൊക്കെ വിശ്വസിക്കണമെങ്കിൽ സാമാന്യബുദ്ധി സമ്പൂർണ്ണമായി നശിക്കേണ്ടതുണ്ടായിരുന്നു.

    ബന്ദിനോടനുബന്ധിച്ച് അക്രമങ്ങളുണ്ടായേക്കുമെന്ന ഭീതിയിൽ ഞാൻ വാർത്തകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

    പ്രാർത്ഥനകൾക്കു ഫലമുണ്ടായില്ല. ആദ്യത്തെ വാർത്ത പുറത്തു വന്നു.

    ‘കന്യാസ്ത്രീയെ ചുട്ടു കൊന്നു‘ എന്നൊക്കെപ്പറഞ്ഞ് മംഗളം ലീഡ്‌ന്യൂസ് കൊടുത്തിരിക്കുന്നു!!!

    അല്പ സമയം കഴിഞ്ഞ് അതിലെ ‘കന്യാ’ എന്ന ഭാഗം മാത്രം തിരുത്തി വെറും “സ്ത്രീ” എന്നാക്കി മാറ്റിയിരിക്കുന്നതായും കണ്ടു!!!

    മനസ്സിലായി. കാര്യം മനസ്സിലായി.

    കന്ധമാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇങ്ങുദൂരെ കേരളത്തിൽ മാദ്ധ്യമങ്ങൾ കലാപവും ആരംഭിച്ചിരിക്കുന്നു!!!!

    ഇനിയങ്ങോട്ട് എന്തും സംഭവിക്കാം – അതിന്റെയൊക്കെ ആയിരം മടങ്ങ് ഊഹാപോഹങ്ങളും നുണകളും കൂടി പ്രചരിപ്പിക്കപ്പെടാം - ഭയപ്പാടോടെ ഞാൻ മനസ്സിലോർത്തു.

    ഗ്രഹാം സ്റ്റെയിൻസിന്റെ വധമന്വേഷിച്ച ജസ്റ്റിസ് വാധ്വ കമ്മീഷൻ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങൾ ഓർത്തുപോയി.

    മാദ്ധ്യമങ്ങൾക്കുള്ള നിർദ്ദേശം ഇങ്ങനെ:-

    Media, both print and electronic, has also to exercise restraint. Screaming headlines should be avoided which have the effect of misleading the public and creating more tension and suspicion among different communities. Reporting of communal strife should not be done without proper verification or an ordinary crime given a communal twist.

    ഇല്ല – അതൊക്കെ കേവലം നിർദ്ദേശങ്ങൾ മാത്രമാണ്. കലിതുള്ളുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ അവയൊന്നും പര്യാപ്തമല്ല.

    മാദ്ധ്യമങ്ങൾ കലാപം തുടങ്ങിക്കഴിഞ്ഞു. ഇനി പിടിച്ചാൽ കിട്ടില്ല.

    സാധാരണസ്ത്രീയാണെങ്കിൽ, വായിക്കുന്നവർക്കുണ്ടാകുന്ന രോഷത്തിന്റെ അളവ് താൻ വിചാരിക്കുന്നത്ര ഉണ്ടായില്ലെങ്കിലോ എന്ന ഭയമായിരുന്നിരിക്കണം മംഗളം ലേഖകന്. “ജോലിക്കാരിയായ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു” എന്നൊരു വാർത്ത വായിച്ചാൽ മതപരമായ വികാരം കൊള്ളലിന് അവസരം കുറവാണല്ലോ. കന്യാസ്ത്രീയാണെങ്കിൽ എരിപൊരിവു സൃഷ്ടിക്കാൻ എളുപ്പമാണ്.

    മനോരമയാകട്ടെ – അവർ കന്യാസ്ത്രീയാണെന്നു വരുത്തിത്തീർക്കാനൊന്നും ശ്രമിച്ചില്ല. പകരം, മരണപ്പെട്ടതിന്റെ ശൈലിയിൽ പരമാവധി എരിവുകയറ്റിക്കൊണ്ടാണ് പത്രധർമ്മം നിർവഹിച്ചത്. കാട്ടിലേയ്ക്കു പലായനം ചെയ്ത ചിലരുടെ അഭിപ്രായങ്ങളും തോന്നലുകളും കേട്ടുകേൾവികളുമൊക്കെയാണവിടെ വായിച്ചത്.

    ഇ-മെയിലും മറ്റു പ്രസിദ്ധീകരണമാർഗ്ഗങ്ങളുമൊക്കെയായി ഇന്റർനെറ്റിലും ഊഹാപോഹങ്ങൾ അതിവേഗം പ്രചരിച്ചുകൊണ്ടിരുന്നു. കന്യാസ്ത്രീയെ കുരിശിൽ തറച്ചുകൊന്നു എന്നുപോലും വായിക്കേണ്ടി വന്നു! പറഞ്ഞുവരുമ്പോൾ കുരിശും ഒരു മതചിഹ്നമാണല്ലോ.

    കുരിശും കന്യാസ്ത്രീയുമൊക്കെ ആരുടെയൊക്കെയോ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. ഒരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന ഹിന്ദു സ്ത്രീ തന്നെയായിരുന്നു യഥാർത്ഥത്തിൽ കൊല്ലപ്പെട്ടത്. ദാരുണമായ ആ മരണത്തിനിടയാക്കിയ അക്രമം എത്രത്തോളം നിന്ദ്യമാണോ അത്രത്തോളം തന്നെ അപലപനീയമായിരുന്നു മാദ്ധ്യമപ്രവർത്തകർ ആ വാർത്തയോടും സമൂഹത്തോടും ചെയ്ത അപരാധവും.

    പിന്നീട്, മതചിഹ്നങ്ങളുപയോഗിച്ച് എരിവുകയറ്റിയ വാർത്ത ആ തെറ്റായിരുന്നുവെന്നു തെളിഞ്ഞതിനുശേഷം വന്ന വാർത്തകളുടെ കാര്യമെടുത്താലും ശരി – മാദ്ധ്യമപ്രവർത്തകരുടെ മനോഭാവം മനസ്സിലാക്കിയാൽ നടുങ്ങിപ്പോകും.

    ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
    “This victim wasn’t even a Christian“

    അവൾ ഒരു ക്രിസ്ത്യാനി പോലും ആയിരുന്നില്ല – നോട്ട് ഈവൻ എ ക്രിസ്ത്യൻ - എന്നു പറഞ്ഞിരിക്കുന്നു!

    എന്താണ് ആ തലക്കെട്ടുകൊണ്ട് ഉദ്ദേശിച്ചതെന്നറിയാമോ?

    കലാപമെന്നു കേട്ടയുടൻ തന്നെ നമ്മളുൾപ്പെടെ പത്രങ്ങളായ പത്രങ്ങളെല്ലാം ആവേശം‌പൂണ്ട് നുണപ്രചാരണങ്ങൾ നടത്തിയിരുന്നില്ലേ – അതെല്ലാം തെറ്റായിരുന്നില്ലേ – കന്യാസ്ത്രീ പോയിട്ട് ക്രിസ്ത്യാനി പോലുമായിരുന്നില്ലല്ലോ കൊല്ലപ്പെട്ടത് – മതവികാരം ഇളക്കിവിടുവാനായി നാം അവളെ മതം മാറ്റിക്കുകയും കന്യാവസ്ത്രമണിയിക്കുകയും ക്രൂശിക്കുകയുമൊക്കെച്ചെയ്തത് മോശമായിപ്പോയില്ലേ – ഇനിയെങ്കിലും നമുക്കു മാദ്ധ്യമമര്യാദകൾ പാലിച്ച് സത്യം സത്യമായി എഴുതാം - എന്നൊക്കെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

    അല്ല!

    പിന്നെയോ?

    വാർത്ത വായിച്ചാലറിയാം. അങ്ങനെയൊരു പശ്ചാത്താപപ്രകടനമൊന്നും ഇല്ല. അവൾ ക്രിസ്ത്യാനി “പോലു“മായിരുന്നില്ലല്ലോ – എന്നിട്ടു“പോലും“ കൊന്നു – എന്ന മട്ടിലാണ് ഉദ്ദേശിച്ചിരിക്കുന്നത്!!!!!!!

    ആലോചിച്ചു നോക്കണം!!

    അതായത് - “ക്രിസ്ത്യാനിയായിരുന്നെങ്കിൽ ചെയ്തതു മനസ്സിലാക്കാമായിരുന്നു“ എന്നു തന്നെയല്ലേ ആ വാക്കുകളുടെ ധ്വനി!

    എത്ര അപകടകരമായ എഴുത്താണിത്!

    എത്ര മാത്രം വർഗ്ഗീയത നിറഞ്ഞ - ക്രൂരമായ - ഒരു മനസ്സാണ് ആ ലേഖകന്റേത്?

    മാദ്ധ്യമപ്രവർത്തകരും മനുഷ്യരാണ്.
    മനുഷ്യർക്കുള്ള സകല ദുർഗുണങ്ങളും - ക്രൂരത മുതലായവ – മാദ്ധ്യമപ്രവർത്തകർക്കും ഉണ്ടാകും എന്നു നാം പ്രതീക്ഷിക്കണം.

    എന്നാലും, എന്തെങ്കിലും അനിഷ്ടസംഭവുമുണ്ടാകുമ്പൊളേയ്ക്കും ഉടൻ തന്നെ ഇവരൊക്കെ എന്തിനാണ് മതവികാരമുണർത്തുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും എഴുതി ഇങ്ങനെ എരിപൊരി കേറ്റുന്നത് എന്നറിയണമെങ്കിൽ, വായനക്കാരുടെ മനസ്സിൽ അതുണ്ടാക്കുന്ന പ്രതിഫലനത്തേക്കുറിച്ചു കൂടി അറിയണം.

    കലാപത്തിന്റെ വരവറിയിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ പടച്ചുവിട്ടതൊക്കെ വായിച്ച് ആവേശം കൊണ്ട ഒരു പാവം വായനക്കാരൻ ഓർക്കൂട്ടിൽ ഒരു ചർച്ചയാരംഭിച്ചത് എങ്ങനെയാണെന്ന് താഴെക്കൊടുത്തിരിക്കുന്നു. ഇതേ അബദ്ധം പറ്റിയ വേറെയും എത്രയോ പേർ!
    പാവം സാവന്ത്.

    സാവന്തിനോടെനിക്ക് സഹതാപം തോന്നുകയാണ്.

    സാവന്തിന്റെ ആ മൂന്നു വാചകങ്ങളിൽ മാത്രം എട്ടോളം തെറ്റുകളുണ്ട്. വലിയ തെറ്റുകൾ.

    അദ്ദേഹം മനസ്സിൽ പേറിയിരിക്കുന്ന തെറ്റിദ്ധാരണകളാണ് ഓരോ തെറ്റിലും പ്രതിഫലിക്കുന്നത്. ഒത്തിരിയൊത്തിരി വിവരങ്ങളിൽ നിന്ന് ക്രൂരമായി അകറ്റി നിർത്തപ്പെട്ടതിന്റെയും ഒത്തിരിയൊത്തിരി നുണകൾ കാലങ്ങളായി കേട്ടു തുഴമ്പിച്ചതിന്റെയും പ്രശ്നമാണ്.

    പാവം!

    ഇത്തരത്തിൽ ആയിരക്കണക്കിന് – ലക്ഷക്കണക്കിന് – സാവന്തുമാരെ സൃഷ്ടിച്ചെടുക്കുക തന്നെയാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നവരുടെ ലക്ഷ്യവും.

    പിന്നീടങ്ങോട്ട് പല അനിഷ്ട സംഭവങ്ങളുമുണ്ടായി. കൂടുതൽ മരണങ്ങളുണ്ടായി.
    മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുനു.

    അങ്ങനെ കൊന്നു - ഇങ്ങനെ കൊന്നു എന്നെല്ലാം പറഞ്ഞ് എത്രമാത്രം വർഗ്ഗീയവികാരം ഇളക്കാമോ അത്രയും ഇളക്കി.

    അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോൾ ആഘോഷിക്കാതിരിക്കുക എന്നതൊരു മാദ്ധ്യമമര്യാദയാണ്. പലപ്പോഴും അതു പാലിക്കപ്പെടാറുമുണ്ട്. അധികം വൈകാതെ തന്നെ ആസാ‍മിൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അനേകമാളുകൾ കൊല്ലപ്പെട്ട - ഒറീസയേക്കാ‍ളധികം ആൾനാശമുണ്ടായ – അതിരൂക്ഷമായ ഒരു കലാപമുണ്ടായി. അപ്പോളും ആ നിയമം പാലിക്കപ്പെട്ടു. ആ സംഭവമൊന്നും അധികമാരും ശ്രദ്ധിച്ചതായിപ്പോലും കണ്ടില്ല!!! അതേക്കുറിച്ചോർത്തു ദു:ഖിക്കാനോ ആക്രോശിക്കാനോ ആരെയും കണ്ടില്ല. വാർത്തകളിൽ നിറം കലർത്താനോ വളച്ചൊടിക്കാനോ വികാരം കൊള്ളിക്കാനോ ആരും മെനക്കെട്ടതായിത്തോന്നിയില്ല.

    ഇവിടെപ്പക്ഷേ – ഒറീസയിൽ - ആ നിയമമൊന്നും ബാധകമായിരുന്നില്ല. കാരണം, ഇത് സംഘപരിവാറിന്റെ തലയിൽ വച്ചുകൊടുത്തിരിക്കുന്ന കലാപമാണ്. ഇതിന് ആസ്വാദ്യത കൂടും. കലാപത്തിന്റെ പശ്ച്ചാത്തലത്തേക്കുറിച്ചോ ആരൊക്കെയാണിതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും യാതൊരു അറിവുമില്ലെന്ന അനുകൂലസാഹചര്യമുണ്ടു താനും. അക്രമങ്ങളുടെ വാർത്തകൾ പരമാവധി എരിവുകേറ്റിയും മതസൂചനകൾ കൊടുത്തും അവതരിപ്പിച്ച മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു.

    ഒരു കാര്യത്തിൽ മാത്രമാണ് ആശ്വാസത്തിനു വക കണ്ടത്.

    ഇരുവശത്തുമുള്ള അക്രമങ്ങൾ ഒരേപോലെ പൊലിപ്പിച്ചുകാട്ടാതെ, ഒരു വശത്തു മാത്രമെങ്കിലും അല്പം തമസ്ക്കരണം നടത്താൻ മാദ്ധ്യമങ്ങൾ തയ്യാറായി. അത്രയുമെങ്കിലും നല്ലത്.

    ഇടയ്ക്ക്, അനിഷ്ടസംഭവങ്ങളുടെ പരമ്പരകൾ അവസാനിച്ചു കഴിഞ്ഞു എന്നു തോന്നിച്ച ഒരു സമയമുണ്ടായിരുന്നു. അതുവരെ രണ്ടു കലാപങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 24. ഡിസംബറിൽ മൂന്നുപേരും ആഗസ്തിൽ 21 പേരും.

    അവരിൽ 12 പേർ ക്രൈസ്തവർ - ബാക്കി 12 പേർ അക്രൈസ്തവർ.

    അപ്പോൾ, ദീപികപ്പത്രം പറയുന്നതുപോലുള്ള “ക്രൈസ്തവ വംശഹത്യ”യിൽ, ഒരു ഡസൻ ക്രൈസ്തവരും അത്രയും തന്നെ അക്രൈസ്തവരും കൊല്ലപ്പെട്ടിരിക്കുന്നു.

    ഭാഗ്യത്തിന് ക്രൈസ്തവരെ കൊന്നു എന്നു മാത്രമാണ് മാദ്ധ്യമങ്ങൾ അലമുറയിട്ടത്.

    അത്രയുമെങ്കിലും മര്യാദ കാട്ടിയതു ദൈവാധീനം!

    അക്രൈസ്തവരേയും കൂടി ഇളക്കി വിട്ടിരുന്നെങ്കിലോ!

    സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെയുള്ള ഒരു ആശ്രമത്തിൽ വച്ച് - ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കുറേ സന്യാസിമാരെ കൊന്നത്. പാണക്രൈസ്തവർ പല തവണ കൊല്ലാൻ നോക്കിയ സ്വാമിയാണതിൽ പ്രമുഖൻ. മാതാജി ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. അതൊക്കെയോർമ്മിപ്പിച്ച് ഹിന്ദുക്കളെയും വികാരം കൊള്ളിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി?

    അവരുടെ കാര്യത്തിൽ ആശങ്കപ്പെടാൻ ഇറ്റലിയ്ക്കു പോയിട്ട് ഇന്ത്യൻ പാർലമെന്റിനു പോലും താൽപര്യമുണ്ടാവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും, ആ ഒരു വശത്തു മാത്രമെങ്കിലും മാദ്ധ്യമങ്ങൾ മര്യാദ കാട്ടിയതു നന്നായി.

    എടുത്തു പറയത്തക്ക മര്യാദ തന്നെയായിരുന്നു പലപ്പോഴും. സന്യാസിമാരുൾപ്പെടെയുള്ള അക്രൈസ്തവരെല്ലാം ആക്രമണത്തിൽ “മരിക്കുക“ മാത്രമായിരുന്നുവെങ്കിൽ, ക്രൈസ്തവരെയെല്ലാം ആക്രമിച്ചു “കൊല്ലുക”യായിരുന്നു.

    പാണകൾ ഇത്തവണയും തോക്കുകളുപയോഗിച്ചുകൊണ്ട് കുയികളെ നേരിട്ടതും വെടിവയ്പിൽ മരണങ്ങളുണ്ടായതുമൊക്കെ അന്യഭാഷാമാദ്ധ്യമങ്ങൾ ചിലതു സൂചിപ്പിച്ചു കണ്ടപ്പോൾ മലയാളപത്രങ്ങളെല്ലാം അതു പോലീസ് വെടിവയ്പാണെന്നു കരുതിക്കോട്ടെ എന്നു കരുതിയാവണം തന്ത്രപരമായ മൌനം പാലിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു മരണങ്ങളെന്ന ചെറിയൊരു സൂചനയെങ്കിലും അറിയാതെ എഴുതിപ്പോയത് ‘മാധ്യമം‘ പത്രം മാത്രമാണ്. പാണകളെ “നാട്ടുകാർ“ എന്നും കുയികളെ “വി.എച്.പി.ക്കാർ“ എന്നുമാണവർ വിളിച്ചത്.

    ഒരു വശത്തെങ്കിലും മര്യാദകാട്ടിയതു നന്നായി എന്നു വേണം കരുതാൻ.

    തീവയ്പും മറ്റും ഉണ്ടാകുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ വലിയ തീയാണ് മാദ്ധ്യമങ്ങൾ ആളിക്കത്തിച്ചത്.
    ഒമ്പതുമാസങ്ങൾക്കു മുമ്പ് കുയികളുടെ അനേകം വീടുകൾ പാണകൾ ചേർന്നു കത്തിച്ചു ചാമ്പലാക്കിയിരുന്നു. അന്നും ആരെങ്കിലും അകത്തു കുടുങ്ങിപ്പോയിരുന്നെങ്കിൽ, അവരും വെന്തും ശ്വാസം മുട്ടിയുമൊക്കെ മരിച്ചേനെ. അതൊക്കെക്കൂടി മാദ്ധ്യമങ്ങൾ വികാരവായ്പോടെ എഴുതി വികാരം കൊള്ളിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അതിരുവിട്ടുപോയേനെ. അത്രത്തോളമെത്തിക്കാത്തതിൽ - ഒരു വശത്തെങ്കിലും മര്യാദപുലർത്തിയതിൽ - ആശ്വസിക്കുകയാണു വേണ്ടത്.

    ഇത്തവണയും ചില പാണകൾ മനുഷ്യരെ നേരിട്ടു കത്തിക്കുന്ന പരിപാടിയിൽ ഏർപ്പെടാതിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. കുയികൾ പാണകളുടെ സ്ഥാപനങ്ങളും വീടുകളുമൊക്കെ കത്തിക്കുന്നതിലാണു കൂടുതലും മിടുക്കുകാട്ടിയതെങ്കിൽ, പാണകൾ അല്പം കൂടി കരവിരുതുകാട്ടി ആളുകളെ നേരിട്ടു പിടിച്ചാണു കത്തിച്ചത്. ഡിസംബറിൽ ഗീഥ് ചരൺ സേഥിയെ ഡീസലൊഴിച്ചാണു കത്തിച്ചതെങ്കിൽ, ഇത്തവണ പെട്രോൾ ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം. മലയാള പത്രങ്ങളിൽ, കൌമുദിയിൽ മാത്രമേ അതു കണ്ടുള്ളൂ. അത്തരം വാർത്തകളൊക്കെ ആരും നിറം കൊടുത്തും പൊലിപ്പിച്ചുമൊക്കെ എഴുതാതിരുന്നതു നന്നായെന്നു വേണം വിചാരിക്കാൻ.

    ആക്രമണത്തിന്റെ ഒരു വശത്തു മൊത്തം സംഘപരിവാറാണ് എന്ന ഇമേജുണ്ടാക്കിയതിന്റെ ഒരു ഗുണം അതായിരുന്നു എന്നു പറയാം. മറുവശത്തെ ആക്രമണങ്ങളെങ്കിലും മറച്ചുപിടിയ്ക്കപ്പെട്ടുവെന്നും ആഘോഷിക്കപ്പെട്ടില്ലെന്നുമുള്ള ഒരു ഗുണമെങ്കിലും ഉണ്ടായി.

    പീഢനങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ നിലനിൽക്കെത്തന്നെ, കലാപത്തിന്റെ ഇരകൾക്കോ വെന്തു മരിച്ചവർക്കോ ഒന്നും പൊതുവായ ഒരു മതമില്ലെന്നതു ജനത്തിനു മനസ്സിലാക്കിച്ചു കൊടുക്കേണ്ടത് മനസ്സാക്ഷിയുള്ള മാദ്ധ്യമപ്രവർത്തകരുടെ കടമയായിരുന്നു. പച്ചയായ മനുഷ്യരാണ് അവിടെ ഇരകളായത്. ആദ്യവും അവസാനവും പാതിവെന്തതു ഹിന്ദുവും ഇടയ്ക്ക് മുഴുവൻ കരിഞ്ഞതു ക്രിസ്ത്യാനിയും എന്നൊക്കെ ചിന്തിച്ചു ഭ്രാന്തെടുക്കുന്നവർ തികച്ചും വിഡ്ഢികളാക്കപ്പെടുകയാണ്.

    പക്ഷേ – പറഞ്ഞിട്ടുകാര്യമില്ല. ‘എല്ലാം മനുഷ്യരാണ്‘ എന്നൊക്കെ വെറുതെ ഭംഗിയ്ക്കു വേണ്ടി മാത്രം പറഞ്ഞുപോകാനല്ലാതെ, അതു ഹൃദയത്തിലുറപ്പിക്കാനും അതനുസരിച്ച് പക്വതയോടെ പെരുമാറാനും വികാരങ്ങൾക്കടിമപ്പെടാതിരിക്കാനുമുള്ള ശക്തിയുള്ളവർ വളരെ ചുരുക്കമാണ്.

    മനുഷ്യർ പക്ഷം പിടിച്ചുപോകും.

    മാദ്ധ്യമങ്ങളും.

    ഒരു കണ്ണുമാത്രം തുറന്നു പിടിച്ചുപോകും.

    ഇരകൾ മുഴുവൻ ‘ക്രിസ്ത്യാനി‘കളായിരുന്നു പലർക്കും. മറുവശത്ത് സംഘപരിവാറും!
    ‘കുയികൾ - പാണകൾ‘ എന്നൊന്നും ആരും കേട്ടിട്ടുപോലുമില്ല!

    *-*-*-*-*-*-*-*-*-*-*-*

    മാദ്ധ്യമങ്ങളുടെ ഈ പക്ഷപാതം “മനപ്പൂർവ്വ”മാണെന്നും പറയുക വയ്യ.

    ചിലതൊക്കെ അങ്ങനെ സംഭവിച്ചുപോകുന്നതാ‍ണ്.

    അതു മനസ്സിലാക്കണമെങ്കിൽ, സംഭവങ്ങളെ സംബന്ധിച്ച് ‘ദ ടെലിഗ്രാഫ് ‘ ആദ്യം പ്രസിദ്ധീകരിച്ച വാർത്ത വായിക്കണം. ആ വാർത്ത, ഞെട്ടിപ്പിക്കുന്നതിനു പകരം പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരുന്നു.
    മനോരമയേപ്പോലെ തന്നെ, ഡിസംബറിലെ കലാപത്തിന്റെ കാരണം സംബന്ധിച്ച സത്യമെഴുതാൻ ഇത്ര വൈകി മാത്രമാണ് അവരും തയ്യാറാകുന്നത്.

    പക്ഷേ, ശ്രദ്ധിക്കേണ്ടത് അതല്ല.

    വി.എച്.പി. ഭാരവാഹി കൂടിയായ വൃദ്ധനായൊരു സ്വാമി, ഒരു സ്വാമിനി, ഒപ്പമുണ്ടായിരുന്ന മറ്റു സന്യാസിമാർ എന്നിവരെ കൊന്നിട്ടിരിക്കുകയാണ്. (കർത്തരി പ്രയോഗം തന്നെയാവട്ടെ). ആ വാർത്തയ്ക്കു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ശ്രദ്ധേയം - വി.എച്ച്.പി. ആക്രമണം!

    ഇതൊന്നും ‘മനപ്പൂർവ്വ‘മല്ല. ഇതൊരു തരം മനോരോഗമാണ്. നുണകൾ മാത്രമെഴുതി ശീലിച്ചു പോയ ചിലരെ ബാധിച്ചിരിക്കുന്ന പ്രത്യേക തരം മനോരോഗം. അറിയാതെ സംഭവിച്ചുപോകുന്നതാണ്. പേന അങ്ങനെയൊക്കെയേ വഴങ്ങൂ..

    അത്ര മാത്രം പറഞ്ഞ് ടെലഗ്രാഫ് നിർത്തിയതെന്താണാവോ? ആ ആക്രമണത്തിന്റെ ചില വിശദാംശങ്ങൾ, ദൃക്സാക്ഷികളായ സ്കൂൾകുട്ടികളുടെ വാക്കുകളിലൂടെ ഇന്ത്യൻ എക്സ്പ്രസിൽ വന്നിരുന്നു. ‘വി.എച്.പി.ക്കാരുടെ ക്രൂരതകൾ‘ എന്നോ മറ്റോ പറഞ്ഞ് ‘ടെലഗ്രാ’ഫിന് അതു കൂടി പ്രസിദ്ധീകരിക്കാമായിരുന്നു. ഏതാനും ചിത്രങ്ങൾ കൂടിയായാൽ കേമമായേനെ.

    ഇതുവരെയുള്ള ചരിത്രം വച്ചുനോക്കുകയാണെങ്കിൽ, ഇത്തരം സമയത്ത് ഒരു ചടങ്ങുപോലെ മുടങ്ങാതെയെത്തുന്ന ഒരു വാർത്തയുണ്ട്. അതു മാത്രം ഇത്തവണ കണ്ടില്ല!

    സന്യാസിമാരെ കൊന്നതും സംഘപരിവാറാണ് എന്നൊരു ആരോപണം!

    ‘ന്യൂനപക്ഷ‘ങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ “അജണ്ട” തയ്യാറാക്കിയെന്നോ – അതിനായി കലാപം ‘സൃഷ്ടിച്ചു‘വെന്നോ – അതിനുള്ള വഴിയൊരുക്കാനായി കൃത്യം ശ്രീകൃഷ്ണജയന്തിയ്ക്കു തന്നെ ഒരു ആശ്രമത്തിനുള്ളിലിട്ട് അഞ്ചു സന്യാസിമാരെ ബോധപൂർവ്വം കൊന്നുവെന്നോ - അല്ലെങ്കിൽ, മറ്റു സന്യാസിമാരെ വെടിവച്ചിട്ടിട്ട് ലക്ഷ്മണാനന്ദ സ്വയം വെടിവച്ചുമരിച്ചുവെന്നോ ഒക്കെക്കൂടി കേൾക്കേണ്ടതാണ്.

    ഇത്തവണ അതുമാത്രം ഇതുവരെ കണ്ടില്ല. എന്തുപറ്റിയോ എന്തോ!

    കഴിഞ്ഞതവണയൊന്നും ആ ചടങ്ങു മുടങ്ങിയിരുന്നില്ല.

    ആദ്യത്തെ ബഹളങ്ങൾക്കു ശേഷം, സ്വാമിയെ പാണക്രൈസ്തവർ കൊല്ലാൻ നോക്കിയതുകൊണ്ടാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നതു വ്യക്തമാക്കാതെ തരമില്ലെന്നായപ്പോൾ, ദേശാഭിമാനി അങ്ങനെയും ഒരു തമാശക്കഥയിറക്കിനോക്കിയിരുന്നു. സ്വാമി ‘ലക്ഷ്മീനാരായണ‘യെ (ശരിയായ പേരു പോലും അറിയാൻ മെനക്കെടാത്ത ദേശാഭിമാനി!) ആക്രമിച്ചതു സംഘപരിവാർ തന്നെയാണെന്ന്!

    ദേശാഭിമാനി ചിലപ്പോൾ ഇത്തവണയും അത്തരത്തിൽ വല്ല കോമഡിയും എഴുതിയിട്ടുണ്ടാവും. പരിശോധിക്കാൻ മെനക്കെട്ടില്ല. ആവശ്യത്തിനു നുണ retail shop-കളിൽ നിന്നു ലഭിക്കുന്നുണ്ടല്ലോ – പിന്നെയെന്തിനാണു wholesale കടയിലേക്കു പോകുന്നത് എന്നു വിചാരിച്ചു.

    “സ്വാമിയുടെ വധം സംബന്ധിച്ച വാർത്തയെത്താൻ കാത്തുനിന്നതുപോലെ തോന്നിപ്പിച്ച ആസൂത്രിതമായ അക്രമമായിരുന്നു തുടർന്നു നടന്നത് “ എന്ന് ‘രാം പുനിയാനി ’ എന്ന ഇടതുപക്ഷ‌എഴുത്തുകാരൻ എഴുതിവിട്ടിരിക്കുന്നതു മറ്റൊരിടത്തു ശ്രദ്ധിച്ചിരുന്നു. പതിവുമട്ടിൽ ഒരു ആരോപണം തിരുകി നോക്കുകയാണ്. സംശയിക്കുന്നവർ സംശയിക്കട്ടെ എന്ന മട്ടിൽ. സ്വന്തം മനസാക്ഷി പണയം വച്ച് യാന്ത്രികമായി എഴുതുന്ന അദ്ദേഹത്തേപ്പോലെയുള്ളവരുടെ പേനയിൽ നിന്ന് അത്തരം നിരീക്ഷണങ്ങളേ വരൂ.

    മുമ്പൊരിക്കൽ, തന്റെയൊരു പുസ്തകത്തിൽ, ഭാരതത്തിൽ ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്നൊക്കെ സ്ഥാപിക്കാൻ ശ്രമിച്ചു പരിഹാസ്യനായ വ്യക്തിയാണ് മേൽ‌പ്പറഞ്ഞ പുനിയാനി. എത്രമാത്രം അപകടകരമായ കൂസിസ്റ്റു ചിന്തകൾ മനസിൽ പേറിയാലും ശരി - നാടു കത്തുമ്പോൾ തമാശപറഞ്ഞു രസിച്ചിരിക്കാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നെന്നു വിചാരിച്ചു പോയി.

    *-*-*-*-*-*-*-*-*-*-*-*

    ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു പത്രം നടത്തിക്കൊണ്ടുപോകുക എന്നതു ചില്ലറക്കാര്യമല്ല. പണം മുടക്കുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നതിൽ പരാതിപ്പെട്ടിട്ടു കാര്യമില്ല.

    മാദ്ധ്യമങ്ങൾക്ക് അവരവരുടേതായ ശൈലിയുണ്ട്.

    അവരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ പ്രശ്നങ്ങൾക്കു യാതൊരു വിലയുമില്ല.

    ആദിവാസികൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല.

    കുയികൾക്കു തീരെ വിഷമതകളില്ല.

    ഹിന്ദുക്കൾക്ക് പ്രശ്നങ്ങൾ തീരെയില്ല.

    ആർക്കും ഒരു പ്രശ്നവുമില്ല. ആകെപ്പാടെ എന്തെങ്കിലും പ്രശ്നമുള്ളതു സംഘപരിവാർ എന്നറിയപ്പെടുന്ന ചിലർക്കു മാത്രമാണ്. തികച്ചും അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണവരുടെ മാനസികപ്രശ്നം!

    ഇങ്ങനെ അകാരണമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നാൽ കുറച്ചു കഴിയുമ്പോൾ ബോറടിക്കുകയെങ്കിലുമില്ലേ എന്ന സംശയത്തിനു പോലും വകയില്ല. അവർ പ്രശ്നമുണ്ടാക്കും. അതൊരു അലിഖിത നിയമമാണ്. അതിൽ ചോദ്യമില്ല.

    അതുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ വേറെയുമുണ്ട്.

    ഒരു കലാപമോ മറ്റോ ഉണ്ടായാൽ ഒന്നെങ്കിൽ പെട്ടെന്നൊരു ദിവസം ഒരു പ്രദേശത്തുള്ളവർ മൊത്തം സംഘപരിവാറുകാരായി മാറുന്നു!

    അതല്ലെങ്കിൽ ഏതോ മാന്ത്രികവിദ്യയാലെന്ന വണ്ണം എല്ലാവരും സംഘപരിവാർ പറയുന്നതെന്തും അനുസരിക്കുന്നവരായി മാറുന്നു!

    ‘വെറുതെ നിൽക്കുന്നവരെ‘ ചുമ്മാ കയറിയങ്ങ് ആക്രമിക്കൂ എന്നു പറഞ്ഞാൽ അവർ ഉടൻ തന്നെ കയറിയങ്ങ് ആക്രമിക്കുമത്രേ!


    ദിവസങ്ങളായി കർഫ്യൂ തുടർന്നതിനാൽ പുറത്തിറങ്ങുവാനോ പണിയെടുക്കുവാനോ സാധനങ്ങൾ വാങ്ങുവാനോ കഴിയാതെ പട്ടിണി കൊണ്ടു നട്ടം തിരിയുന്നവർ അനേകമാണിപ്പോൾ കന്ധമാലിൽ. അഭയാർത്ഥി ക്യാമ്പിനുള്ളിൽ കഴിയുന്നവർക്കു ഭക്ഷണം കിട്ടുന്നുവല്ലോ എന്നും - തങ്ങളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം എന്നുമൊക്കെ ചോദിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറേയാളുകൾ ഒരു ക്യാമ്പിലേയ്ക്കു തള്ളിക്കയറാൻ ശ്രമിച്ചത്രേ.

    മതമോ ജാതിയോ ഇല്ലാതെ - ക്യാമ്പിനകത്തോ പുറത്തോ എന്ന വ്യത്യാസമില്ലതെ - ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നൊക്കെയുള്ള അസംബന്ധവിവേചനങ്ങളില്ലാതെ – ദുരിതമനുഭവിക്കുന്ന പച്ചമനുഷ്യരുടെ - കലാപത്തിന്റെ ഇരകളുടെ - ദയനീയ ചിത്രമായിരുന്നു അവിടെ കണ്ടത്.

    ചില മലയാളപത്രങ്ങളിൽ ഉടൻ തന്നെ അതും വലിയ വാർത്തയായി.

    അഭയാർത്ഥി ക്യാമ്പു "പോലും" ആക്രമിച്ചുവത്രേ!

    സ്ത്രീകളെ "മുമ്പിൽ നിർത്തി"യായിരുന്നുവത്രേ ആക്രമണം!

    അപ്പോൾ, ആപ്പറഞ്ഞ "ആക്രമണ"ത്തിന്റെ പ്രേരണ എന്താണെന്നാണു ലേഖകൻ വാദിക്കുന്നത്? ക്യാമ്പിലുള്ളവരുടെ "മതം" വേറെയാണ് . ആക്രമിച്ചു കളയാം എന്നവർ വിചാരിച്ചുവെന്നോ?

    ഹ – കഷ്ടം! പട്ടിണി കിടന്നു ചാവുന്ന പച്ച മനുഷ്യന് എന്തുമതം- എന്തു ജാതി?

    സമ്മതിക്കില്ല - 'മതേതരത്വ'ത്തിന്റെ അപ്പോസ്തലന്മാർ ഉൾപ്പെടെയുള്ളവർ സമ്മതിക്കില്ല. അവർ വാദിക്കുകയാണ് - ഇതൊക്കെ ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതിന്റെ ഭാഗമാണത്രേ! അഭയാർത്ഥിക്യാമ്പു പോലും ആക്രമിക്കുന്നു!

    ഇക്കണ്ട ആളുകളെല്ലാം ഒരു കാരണവുമില്ലാതെ – വെറുതെ “ന്യൂനപക്ഷങ്ങളെ ആക്രമിക്കുക” എന്ന അത്ഭുതകരമായ എന്തോ ഒരു പ്രേരണയാൽ നയിക്കപ്പെടുന്നവരാണെന്ന് വിശ്വസിക്കാനാണു പറയുന്നത്.

    വായനക്കാരുടെ കൂട്ടത്തിൽ വിഡ്ഢികളെ മാത്രമേ ഇവരൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ എന്നു വരുമോ?


    തലച്ചോർ മരവിക്കുന്നെങ്കിൽ മരവിക്കട്ടെ - ചിന്താശേഷി നശിക്കുന്നെങ്കിൽ നശിക്കട്ടെ - പക്ഷേ ഇങ്ങനെ ഹൃദയം കൂടി മരവിക്കാൻ അനുവദിക്കാമോ?

    എന്നാണിനി ഇവരൊക്കെ ‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ പഠിക്കുന്നത്?.

    (പിന്നീട് മറ്റൊരിടത്ത് ശരിക്കും ക്യാമ്പ് ആക്രമണം തന്നെ ഉണ്ടായി. അത് ഇരുവശത്തുനിന്നുമുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്തു. അപ്പോളേയ്ക്കും മാദ്ധ്യമങ്ങൾ നിലപാടുകൾ പതുക്കെ തിരുത്തിത്തുടങ്ങിയിരുന്നു. അതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടെ, മറ്റൊരിടത്ത് അഞ്ഞൂറോളം വരുന്ന “ജനക്കൂട്ടം“ ആക്രമണം നടത്തുന്നതിനിടെയുണ്ടായ പോലീസ് വെടി വയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പിന്നെ, മരണസംഖ്യ നാലായി ഉയർന്നുവെന്നു കേട്ടു.

    അതിന്റെ മറുപടിയെന്നോണം പോലീസ് സ്റ്റേഷൻ ആക്രമണമുണ്ടായി. ഒരു പോലീസുകാരൻ വധിക്കപ്പെട്ടു.

    ഇത്തവണ പാണകളാണോ ആക്രമിച്ചത് എന്നു സംശയിച്ചു പോയി. പൊതുവെയുള്ള മാദ്ധ്യമശൈലി അനുസരിച്ച്, ഹിന്ദുക്കളല്ലാത്ത ആരെങ്കിലും നടത്തുന്ന ആക്രമണങ്ങളിലാണ് “ജനക്കൂട്ടം ” എന്നെഴുതുക. ഹിന്ദുക്കളാണെങ്കിൽ, ‘സംഘപരിവാർ‘ എന്നാണെഴുതിക്കാണാറ്.

    പിന്നെ മനസ്സിലായി കുയികൾ തന്നെയാണെന്ന്.

    വാർത്താറിപ്പോർട്ടിങ്ങിന് ഉശിരു കുറഞ്ഞുവരികയാണല്ലോ - എന്തു പറ്റി – എന്നു തോന്നി. ‘സംഘപരിവാർ അഴിഞ്ഞാട്ടം തുടരുന്നു – പോലീസുകാരനെയും വെറുതെ വിട്ടില്ല‘ എന്നൊക്കെയല്ലേ എഴുതേണ്ടിയിരുന്നത്? എന്തു പറ്റി “ജനക്കൂട്ട“മാവാൻ?

    എപ്പോഴത്തേയും പോലെ, ആദ്യത്തെ കുറച്ചുനാളത്തെ സംഘപരിവാർവിരുദ്ധമുറവിളിയ്ക്കുശേഷം സാവധാനത്തിലുണ്ടാകുന്ന തിരിച്ചറിവിന്റേയും തിരുത്തലിന്റേയും ആരംഭമാണോ?

    അതു വിചാരിച്ചിരിക്കുമ്പോളാണ് പൊട്ടിച്ചിരിപ്പിക്കുന്ന മട്ടിലുള്ള ആ രഹസ്യാന്വേഷണറിപ്പോർട്ടു കൂടി ശ്രദ്ധയിൽപ്പെട്ടത്.

    ഒരു ഏജൻസി രഹസ്യമായി ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു.

    കന്ധ ആദിവാസികൾ - അതായതു കുയികളാണത്രേ ഇത്തവണ ആക്രമണം നടത്തിയത്. അല്ലാതെ സംഘപരിവാറല്ല!!!.

    സംഘപരിവാർ ഒരു കലാപം നടത്തി തുടക്കമിട്ടശേഷം മാറി നിന്നു. ഇനിയിപ്പോൾ അതിന്റെ ചുവടുപിടിച്ച് മറ്റൊരു കൂട്ടർ - ആദിവാസികൾ - കലാപം നടത്താൻ പോകുകയാണത്രേ! ഇത്തവണ കലാപത്തിന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്താൻ തീരുമാനമായിട്ടുണ്ട്. “വർഗീയ“മല്ല - മറിച്ച് “വംശീയ“മായിരിക്കും കലാപം!!!!

    “കന്ധ ആദിവാസികളോ - അങ്ങനെയൊരു കൂട്ടരേക്കുറിച്ചു കേട്ടിട്ടേയില്ലല്ലോ - ‘രഹസ്യാന്വേഷണം’ കലക്കി” എന്നു പറയാൻ തോന്നിപ്പോയി.

    അപ്പോൾ, കന്ധമാലിലെ സംഭവങ്ങൾ ഇതുവരെ നിരീക്ഷിച്ചുകൊണ്ടിരുന്നവർ എന്തു മനസ്സിലാക്കണമെന്നാണ്?

    ആദ്യം കുയി(കന്ധ)കളും ക്രിസ്ത്യാനികളും തമ്മിൽ പ്രശ്നമുണ്ടായി. അപ്പോൾ സംഘപരിവാർ നിശബ്ദരായി ഇരുന്നു. പിന്നെ കുറച്ചു സമയം കുയികൾ വിശ്രമിക്കാൻ പോയി. ആ സമയത്ത് സംഘപരിവാർ ആക്രമണച്ചുമതല ഏറ്റെടുത്തു. പിന്നെ അവർ പിൻവാങ്ങി. ഇനിയിപ്പോൾ വീണ്ടും കുയികൾ ക്രിസ്ത്യാനികൾക്കെതിരെ കളത്തിലിറങ്ങുകയായി!

    ഈപ്പറയുന്ന സംഘപരിവാറുകാരേയും കന്ധ ആദിവാസികളേയും തമ്മിൽ തിരിച്ചറിയുന്നത് എങ്ങനെയാണാവോ? ഓരോ കൂട്ടരും എപ്പോളൊക്കെ കളത്തിലിറങ്ങണമെന്നും പിൻവാങ്ങണമെന്നുമൊക്കെ ആരു തീരുമാനിക്കും പോലും?

    സബ്സ്റ്റിറ്റ്യൂട്ടുകളേപ്പോലെ ഓരോരുത്തർ മാറി മാറി കയറിയും ഇറങ്ങിയും ആക്രമിക്കാനും, ഒരു കൂട്ടർ ആക്രമിക്കുമ്പോൾ മറ്റേകൂട്ടർ കളത്തിനു പുറത്തു കണ്ടുനിൽക്കുക മാത്രം ചെയ്യാനും ഇതെന്താ ഫുട്ബോൾ മത്സരമോ! ആരാണാവോ ഇതിന്റെ റഫറി!

    കമന്ററി പറയുന്നവർക്കു യാതൊരു ലജ്ജയുമില്ലല്ലോ എന്നു വിചാരിച്ചുപോകുകയാണ്.

    അടിസ്ഥാനപരമായി ഗിരിവർഗ്ഗക്കാരും മറ്റുവിഭാഗവും തമ്മിലുള്ള ഒരു പ്രശ്നത്തെ സമ്പൂർണ്ണമായി സംഘപരിവാറിന്റെ തലയിൽ അടിച്ചേല്പിക്കാൻ എത്രയ്ക്കു ശ്രമിച്ചാലും ശരി - നാൾ ചെല്ലുന്തോറും അതിന്റെ വിശ്വാസ്യത കുറഞ്ഞുവരുമെന്നും ഏതെങ്കിലും ഒരു ഘട്ടത്തിൽവച്ച് ആ പ്രചാരണം നിർത്തേണ്ടിവരുമെന്നും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.

    മതത്തിന്റെ പേരുപറഞ്ഞ് വെറുതെ ഒരുകൂട്ടം ആളുകളെ ആക്രമിക്കുക – അതിനു ചില സംഘടനകൾ പദ്ധതിയിടുക – ഇതൊക്കെയാണ് അക്രമങ്ങൾക്കു കാരണമെന്ന് ആദ്യത്തെ കുറച്ചു നാൾ പറഞ്ഞുനോക്കാമെങ്കിലും, നിരന്തരം അതു തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ വിഡ്ഢികൾ മാത്രം അതു വിശ്വസിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നും കൂടി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.

    അപ്പോൾ, ആദ്യത്തെ ആക്രോശത്തിനു ശേഷം പതുക്കെപ്പതുക്കെ യാഥാർത്ഥ്യങ്ങളിലേയ്ക്കു വരാൻ എല്ലാവരും നിർബന്ധിതരാകുകയാണ്. “ആദിവാസികൾ” പ്രശ്നമുണ്ടാക്കി – അതിനു പലകാരണങ്ങളുമുണ്ട് - എന്ന മട്ടിലൊക്കെ പതുക്കെപ്പതുക്കെ അംഗീകരിച്ചു തുടങ്ങുകയാണ്
    .

    ആദ്യകലാപത്തിനു ശേഷവും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യം സകലതും സംഘപരിവാറായിരുന്നു. പിന്നെയവർ ആദിവാസികളും കുയികളുമൊക്കെയായി മാറി.

    ഇത്തവണ ആദ്യത്തെ ആക്രോശത്തിന്റെ അളവു പഴയതിലും കൂടുതലായിരുന്നതിനാൽ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതു തെറ്റാണെന്നു വന്നാൽ വളരെ മോശമാണ്. അതുകൊണ്ട് ഇത്തവണ തിരുത്തലിന്റെ ശൈലിയിലും ചെറിയൊരു മാറ്റമുണ്ട്. ‘ഇന്നു കാലത്തു പത്തുമണി വരെയുള്ള അക്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ തന്നെയായിരുന്നു – അതു ഞങ്ങൾ പറഞ്ഞതിനു മാറ്റമൊന്നുമില്ല - പക്ഷേ ഇനി മുതലുള്ള ആക്രമണങ്ങളുടെ ചാർജ് കന്ധ ആദിവാസികൾ അഥവാ കുയികളായിരിക്കും ഏറ്റെടുക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട് ‘ – ഇനി മുതൽ വർഗ്ഗീയകലാപമുണ്ടാവില്ല – വംശീയമേ ഉണ്ടാവുള്ളൂ - എന്ന മട്ടുള്ള ഒരു പ്രചാരണമാണ് ഇത്തവണ.

    അക്രമങ്ങളുടെ ഉത്തരവാദിത്തം “കൈമാറുന്നതായി“ അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.

    ഗംഭീരമായിരിക്കുന്നു! അതിഗംഭീരമായ രഹസ്യാന്വേഷണം!

    സംഘപരിവാർവിരുദ്ധവിദ്വേഷം വളർത്താൻ കിട്ടിയ അവസരം മാദ്ധ്യമങ്ങളെല്ലാം ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു. ‘വിശ്വഹിന്ദുപരിഷത്തിന്റെ ആളുകൾ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നു’ എന്നായിരുന്നു ഇതുവരെയുള്ള ആക്രോശങ്ങൾ.

    എന്നിട്ടിപ്പോൾ - എല്ലാം കഴിഞ്ഞതിനു ശേഷം – ആവശ്യത്തിനു വിഷം ചീറ്റിയെന്നും ആയിരങ്ങളെ ബ്രെയിൻവാഷ് ചെയ്തുവെന്നും അനേകമനേകം ക്രിസ്ത്യാനികളുടെ മനസ്സിൽ പീഢിതബോധവും ഹിന്ദുസംഘടനയോടുള്ള വിരോധവും വളർത്തിക്കഴിഞ്ഞെന്നും ബോധ്യം വന്നതിനു ശേഷം - ഇപ്പോളതാ കന്ധകൾ/പാണകൾ എന്നൊക്കെയുള്ള ചില പേരുകളും പൊക്കിപ്പിടിച്ചുകൊണ്ട് എന്തോ വലിയൊരു കണ്ടുപിടുത്തം നടത്തിയെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു!

    നാണമില്ലല്ലോ എന്നോർത്തു പോകുകയാണ്!


    ഇതൊന്നും ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല.

    ആ “രഹസ്യാന്വേഷണ“ ഏജൻസി ഏതായാലും ശരി – അവർ അന്വേഷണത്തിനു ചെലവാക്കിയിട്ടുണ്ടാകാവുന്ന തുക മൊത്തം അനാവശ്യമായാണു ചെലവാക്കിയതെന്നു പറയാതെ വയ്യ. സർക്കാർ ഖജനാവിൽ നിന്നാണോ ആവോ? എനിക്കൊരു ഇ-മെയിൽ അയച്ചിരുന്നെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ഞാൻ തികച്ചും സൌജന്യമായി പറഞ്ഞുകൊടുത്തേനെ – കുയി/പാണ തർക്കത്തേപ്പറ്റിയും അക്രമസാദ്ധ്യതകളേപ്പറ്റിയുമെല്ലാം..

    വൈകുകയാണ് – യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ പലരും വളരെ വൈകുകയാണ്.

    മനോരമയായാലും ശരി - മാതൃഭൂമിയായാലും ശരി – ന്യൂനപക്ഷക്കമ്മീഷനായാലും ശരി - രഹസ്യാന്വേഷണ ഏജൻസിയായാലും ശരി - കാര്യങ്ങൾ മനസ്സിലാക്കുവാനും തുറന്നംഗീകരിക്കുവാനും വളരെ വൈകുകയാണ്.

    ബോധപൂർവ്വമായോ അല്ലാതെയോ.

    *-*-*-*-*-*-*-*-*-*-*-*

    ഒന്നാലോചിച്ചാൽ - വൈകിയാണെങ്കിലും കാര്യങ്ങളുടെ യഥാർത്ഥചിത്രത്തിലേക്കു വരാൻ ചിലരെങ്കിലും തയ്യാറാകുന്നുണ്ടല്ലോ എന്നുവേണം സത്യത്തിൽ വിചാരിക്കാൻ.

    സത്യം നേരിട്ടു കണ്ടാലും സമ്മതിക്കാത്ത കക്ഷികൾ വേറേയുമുണ്ടല്ലോ. ‘നേര് നേരത്തെ അറിയിക്കുന്ന‘ ചിലർ.

    അവരൊന്നും ജീവൻ പോയാലും യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നാണു കരുതിയത്. അനുഭവങ്ങൾ അങ്ങനെ ചിന്തിക്കാനാണു പ്രേരിപ്പിക്കുന്നത്.

    പക്ഷേ... അങ്ങേയറ്റം അത്ഭുതകരമായ ഒരു റിപ്പോർട്ട് ആ ധാരണ തിരുത്തി!

    കന്ധമാലിൽ ഗോത്രവർഗ്ഗക്കാരാ‍ണ് അക്രമം നടത്തുന്നതെന്ന മട്ടിൽ ചില വരികൾ ദേശാഭിമാനിയിൽ കൊടുത്തിരിക്കുന്നു!

    കന്ധകൾ - പാ‍ണകൾ എന്നൊക്കെയുള്ള പേരുകളും പതുക്കെപ്പതുക്കെ പറയാൻ തുടങ്ങിയിരിക്കുന്നു!

    അവർ തമ്മിൽ പരമ്പരാഗതമായി സംഘർഷം നിലനിൽക്കുന്നതും സൂചിപ്പിച്ചിരിക്കുന്നു!!!

    2008 സെപതംബർ 22-ന് – അതായത്, ‘ദ ഹിന്ദു’വിൽ ആദ്യവാർത്ത വന്നിട്ട് കൃത്യം ഒരു വർഷം തികയുന്ന ദിവസം (നേരത്തേ…?) - അതും ഒന്നാം പേജിൽത്തന്നെ കൊടുത്തിരിക്കുന്നു!!!

    എന്നാലും ..... ദൈവമേ ദേശാഭിമാനിയോ!

    മരിച്ചാലും മാർക്സിസ്റ്റുകാരുടെ സ്വഭാവം വിടാത്ത കക്ഷികളാണ്. അവസാനനിമിഷവും സംഘപരിവാറിനെതിരെ ഒരു നുണ കൂടിപ്പറഞ്ഞിട്ടു കണ്ണടയ്ക്കാമെങ്കിൽ അതിനു തുനിയുന്ന കക്ഷികൾ!

    ഒറീസയിൽ അക്രമത്തിന്റെ ആസൂത്രണവും അജണ്ടനിശ്ചയിക്കലും മുതൽ നടത്തിപ്പിന്റെ ഓരോ ഘട്ടവും വരെ കൃത്യമായി ചെയ്തുവരുന്നത് സംഘപരിവാറല്ല എന്നാണോ ദേശാഭിമാനി പറഞ്ഞുവരുന്നത്!!

    പക്ഷവ്യതിയാനം എത്ര വന്നാലും ഇത്ര വരാമോ!

    നാഴികയ്ക്കു നാല്പതുവട്ടം സംഘപരിവാറിന്റെ മേൽ കുറ്റമാരോപിച്ചുകൊണ്ടുമാത്രമിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയില്ലേ എന്ന സംശയം മറ്റാർക്കു തോന്നിയാലും ശരി - ദേശാഭിമാനിക്കു തോന്നാൻ പാടുണ്ടോ?

    തങ്ങളുടെ ചരിത്രം വിസ്മരിച്ചുകൊണ്ട് അങ്ങേയറ്റം ആത്മഹത്യാപരമായ ഒരു റിപ്പോർട്ടിങ്ങിലൂടെ ദേശാഭിമാനി പറഞ്ഞിരിക്കുന്നു – കന്ധമാലിൽ കുഴപ്പമുണ്ടാക്കുന്നത് ഗോത്രവർഗ്ഗക്കാരാണത്രേ!

    ബജ്രംഗ്‌ദൾ എന്ന സംഘടന രംഗത്തുണ്ടെന്ന്‌ പറയുന്നുണ്ട്‌. പക്ഷേ അവരായിട്ട്‌ നേരിട്ടൊന്നും ചെയ്യുന്നില്ല. മറിച്ച്‌ ആദിവാസികളെ “സംഘടിപ്പി“ക്കുക എന്നതാണു തന്ത്രം.

    ആദിവാസികളെ സംഘടിപ്പിച്ച്, അവരെ “ഉപയോഗിച്ച് “ കുഴപ്പമുണ്ടാക്കുന്നു. പരോക്ഷമായ ആക്രമണം.

    ആദിവാസികളുടെ നേതൃത്വം “ഏറ്റെടുക്കുന്നു“ – വനമേഖലയുടെ നിയന്ത്രണം (?) “ഏറ്റെടുക്കുന്നു“ – തുമ്പികളേക്കൊണ്ടെന്നപോലെ ആദിവാസികളേക്കൊണ്ടു കല്ലെടുപ്പിച്ച് ഓരോന്നു ചെയ്യിപ്പിക്കുന്നു – പരമ്പരാഗതമായുള്ള സാമൂഹ്യസംഘർഷത്തെ അതേമട്ടിൽ നിലനിൽക്കാൻ അനുവദിക്കാതെ “ഹിന്ദു-ക്രിസ്ത്യൻ സംഘർഷമായി മാറ്റിയെടുക്കുന്നു“ – കാണേണ്ടതാണ് ഓരോരോ കളികൾ!

    കുയി-പാണ സംഘർഷത്തെ സംബന്ധിച്ച വിശദാംശങ്ങൾ മറച്ചുപിടിച്ച്‌ അതിനെ ഒരു ഹിന്ദു-ക്രിസ്ത്യൻ സംഘർഷമാക്കി മാറ്റിയതു പ്രധാനമായും മാദ്ധ്യമങ്ങളാണെന്നു പരാതിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണത്‌. സംഘപരിവാറിന്റെ തലയിലാണ് ആ കുറ്റവും!

    ഇത്ര കഷ്ടപ്പെട്ട് മറ്റുള്ളവരേക്കൊണ്ടൊക്കെ കുഴപ്പങ്ങളുണ്ടാക്കിച്ചെടുത്താൽ എന്തെങ്കിലുമൊക്കെ കാര്യമായ നേട്ടം ഉണ്ടാവുമായിരിക്കണം! അല്ലെങ്കിൽപ്പിന്നെ ആരെങ്കിലുമൊക്കെ ഇത്രയൊക്കെ അത്യദ്ധ്വാനം ചെയ്യുമോ?

    ഒരു റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇങ്ങനെ.


    (റിപ്പോർട്ടിൽ മറ്റു ചില തമാശകളുമുണ്ട്‌. അതിലേക്കൊന്നും കടക്കുന്നില്ല. ബജ്രംഗ്‌ദൾ എന്നാൽ വി.എച്‌.പി.യുടെ ‘യുവജനവിഭാഗമാണ്‘ എന്നൊക്കെപ്പോലും എഴുതിക്കണ്ടു. എന്നുമുതൽക്കാണ് ബജ്റംഗ്‌ദൾ ഒക്കെ ഒരു സംഘപരിവാർ സംഘടനയായി അറിയപ്പെട്ടു തുടങ്ങിയത്‌ – എന്തുകൊണ്ടാണത്‌ - ഏതൊക്കെയാണ് സംഘപരിവാർ സംഘടനകൾ - അവയെ പൊതുവിൽ അങ്ങനെ വിളിക്കുന്നതെന്തുകൊണ്ട്‌ – അവയോരോന്നും തമ്മിൽ പരസ്പരബന്ധമുണ്ടോ – ഉണ്ടെങ്കിൽ എന്താണത്‌ – തുടങ്ങിയ കാര്യങ്ങളേക്കുറിച്ചൊക്കെ അറിവുള്ള സി.പി.എമ്മുകാർ തന്നെ വളരെച്ചുരുക്കമായ സ്ഥിതിയ്ക്ക്‌ ദേശാഭിമാനി ലേഖകർക്കിടയിലും അവരുടെ എണ്ണം വളരെക്കുറവോ പൂജ്യം തന്നെയോ ആവാനേ വഴിയുള്ളൂ. അറിയാവുന്നവർ തന്നെ അച്ചടക്കത്തിന്റേ പേരിൽ പലതും മിണ്ടാൻ പറ്റാത്തവരുമായിരിക്കണം.)

    ദേശാഭിമാനിയും മറ്റു വായിക്കുമ്പോളാണ് ആദിവാസികളുടെ ദുരവസ്ഥയുടെ ആഴം മനസ്സിലാകുന്നത്‌.
    പാവം കന്ധകൾ!

    ഏതെങ്കിലുമൊരു സംഘടന ആവശ്യപ്പെട്ടാൽ ഉടൻ തന്നെയങ്ങോട്ട് സ്വയം ‘സംഘടിക്ക‘പ്പെടാനും ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാകാനും അന്ധമായി അക്രമം പ്രവർത്തിക്കാനും തയ്യാറാകുന്ന മട്ടിൽ തീരെ ആലോചനാശേഷിയില്ലാത്തവരും സ്വന്തം കാര്യത്തേക്കുറിച്ചു വേവലാതിപ്പെടാൻ യാതൊരു കെല്പുമില്ലാത്തവരുമാണ് കുയികളെങ്കിൽ - അവർക്കിങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!

    അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചയാൾ നിരന്തരം ആക്രമിക്കപ്പെടുകയും ഒടുവിൽ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നെങ്കിൽ ആശ്ചര്യമെന്തിരിക്കുന്നു?

    പാവം ആദിവാസികൾ!

    സ്വന്തം സംസ്കാരവും വിശ്വാസങ്ങളുമൊക്കെ സംരക്ഷിച്ചുകൊണ്ടു ജീവിക്കണമെങ്കിൽ അവർ മതപരിവർത്തനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റർമാരുടേയും മറ്റും കനിവിനപേക്ഷിക്കണം.

    തങ്ങൾക്കെതിരായ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അതു തടയാനോ സമരങ്ങൾ സംഘടിപ്പിക്കാനോ അടികിട്ടിയാൽ തിരിച്ചടിയ്ക്കാനോ പോലും അവർക്കവകാശമില്ല.

    അങ്ങനെയെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അതിനു മുമ്പായി അവർ സംഘപരിവാറിന്റെ ആജ്ഞയ്ക്കു കാത്തു നിൽക്കണം!

    തങ്ങളെ “സംഘടിപ്പിക്കുന്നവർ” എന്തു പറയുന്നോ അതു ചെയ്യാനേ അവർക്ക് അനുവാദമുള്ളൂ.

    സ്വന്തമായി ഒരു ശബ്ദമുണ്ടാക്കാൻ പോലും അവകാശമില്ലാത്ത ആദിവാസികൾ!

    ചുരുക്കത്തിൽ, ദേശാഭിമാനിയും മറ്റും പറയുന്നതു ശരിയാണെങ്കിൽ, തങ്ങളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും സമ്പൂർണ്ണമായി മറ്റുള്ളവർക്കായി വിട്ടുകൊടുക്കേണ്ടി വരുന്നൊരു സാഹചര്യമാണു കുയികളുടേത്.

    എന്തൊരു ദുരവസ്ഥയാണത്! കലാപത്തിനിടെ കൊല്ലപ്പെട്ട കുയികൾ എത്ര ഭാഗ്യവാന്മാരായിരിക്കണം!

    *-*-*-*-*-*-*-*-*-*-*-*

    നിർഭാഗ്യവശാൽ, പിന്നെയും ചില അനിഷ്ടസംഭവങ്ങളുണ്ടായി.

    വീണ്ടും ആക്രമണം. പോലീസ് വെടി വയ്പും!

    മാദ്ധ്യമങ്ങൾ ചുവടു മാറ്റിക്കഴിഞ്ഞുവെന്ന് അപ്പോളേയ്ക്കും ഉറപ്പായി. ഇത്തവണയും സംഘപരിവാറിനേക്കുറിച്ചു മിണ്ടാട്ടമില്ല! മാത്രമല്ല - അക്രമം ഏകപക്ഷീയവുമല്ല.

    “ഇരുവിഭാഗങ്ങൾ“ തമ്മിലുണ്ടായ സംഘർഷത്തേക്കുറിച്ചു കൌമുദി എഴുതിയിട്ടുണ്ട്.
    രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതിനിടെ അവരെ പിരിച്ചുവിടാനായിരുന്നു വെടിപയ്പ് എന്നു മനോരമയും എഴുതിയിട്ടുണ്ട്.

    ഇരുവിഭാഗം ജനങ്ങൾ ഏറ്റുമുട്ടിയെന്നു തന്നെയാണ് മംഗളവും പറഞ്ഞിരിക്കുന്നത്.

    എന്നിരുന്നാലും, ഒരു വശത്തു വർണ്ണം ചാലിച്ചും മറുവശത്തു മറപിടിച്ചുമുള്ള എഴുത്ത് പൂർണ്ണമായും അവസാനിച്ചിട്ടൊന്നുമില്ല. പ്രശ്നങ്ങളുടെ സമ്പൂർണ്ണമായ ചിത്രം കൊടുക്കാൻ തയ്യാറാകാതെ, മതപീഢനമെന്നും ന്യൂനപക്ഷപീഢനമെന്നും മറ്റുമുള്ള ഒറ്റ രീതിയിൽ മാത്രമാണ് ഇപ്പോളും കാര്യങ്ങളവതരിപ്പിക്കപ്പെടുന്നത്.

    ദീപികയാണെങ്കിൽ, ക്രൈസ്തവപീഢനത്തിന്റെ കഥ പറഞ്ഞു മുന്നേറുന്നതിനിടയിൽ മണ്ടത്തരങ്ങളും കാട്ടിക്കൂട്ടിയിട്ടുണ്ട്.

    എവിടെയൊക്കെ മതത്തിന്റെ പേരെഴുതാമോ അവിടെയെല്ലാം തിരുകി വായനക്കാരെ വികാരപരവശരാക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ ആവേശം മൂത്ത് അറിയാതെയൊരു അബദ്ധവും എഴുതിപ്പോയിരിക്കുന്നു.

    “ക്രൈസ്തവരുടെ വീടുകൾ തെരഞ്ഞുപിടിച്ച് “ക്രൈസ്തവർ“ അഗ്നിക്കിരയാക്കി“ എന്നെഴുതിവച്ചിരിക്കുന്നു.

    ആ വരി സത്യം തന്നെയാണെങ്കിൽ, വല്ല ഇൻഷുറൻസ് തട്ടിപ്പിനുമുള്ള പരിപാടിയോ മറ്റോ നടക്കുന്നോ എന്നു സംശയിക്കണം. അതല്ലെങ്കിൽ ക്രൈസ്തവരിലെ തന്നെ ഇരുവിഭാഗം തമ്മിലടിച്ചതുമാവാം.

    മതപീഢനത്തിന്റെ കഥ പറഞ്ഞ് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആഘോഷം തുടരുകതന്നെയാണ്.

    നടക്കട്ടെ.

    ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോടു നീ പൊറുക്കേണമേ!


    10. മാവോയിസ്റ്റ് മെഷീ(മിഷ?)നറി

    ഇവിടുത്തെ ചില മാദ്ധ്യമങ്ങളുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി കുറേയധികം മലയാളികളുടെ മനസ്സിൽ കന്ധമാൽ കലാപത്തെ സംബന്ധിച്ചു പതിഞ്ഞിരിക്കുന്ന ഒരു പ്രത്യേക ചിത്രമുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്.

    ഏതോ ഒരു 'വി.എച്.പി. നേതാവ് ' മാവോയിസ്റ്റ് ആക്രമണത്തിൽ 'മരിച്ചു'. ആ അവസരം മുതലെടുത്ത് 'സംഘപരിവാർ' ക്രിസ്ത്യാനികൾക്കു നേരേ 'തിരിഞ്ഞു'.

    ഇതിനെയൊക്കെ 'ചിത്ര'മെന്നല്ല - 'വിചിത്ര'മെന്നാണു വിളിക്കേണ്ടത്. എന്തൊരു ശുദ്ധ അസംബന്ധമാണിത്! യാഥാർത്ഥ്യവുമായി അതിനു പുലബന്ധം പോലുമില്ല.

    കന്ധമാലിലെ കാര്യങ്ങളുടെ കിടപ്പറിയാത്തവരെ അതും അതിലപ്പുറവും പറഞ്ഞു പറ്റിക്കാൻ പറ്റും.

    സ്വാമി ലക്ഷ്മണാനന്ദയെ 'ഒരു വി.എച്.പി. നേതാവ് ' എന്ന നിലയിൽ മാത്രം ആവർത്തിച്ചാവർത്തിച്ചു ചിത്രികരിക്കുന്നതായിരുന്നു മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ തന്ത്രം.

    അദ്ദേഹം വി.എച്.പി. ഭാരവാഹി കൂടിയായിരുന്നു. എന്നു വച്ച്?

    അദ്ദേഹത്തേപ്പോലെയൊരു സ്വാമിയ്ക്ക് വിശ്വഹിന്ദുപരിഷത്തുമായി ബന്ധമുണ്ടാവുന്നതിൽ എന്തതിശയമാണുള്ളത്?

    അദ്ദേഹത്തിന്റെ കൊലപാതകം കന്ധമാൽ ജില്ലയിലുള്ള വി.എച്.പി. പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രകോപനപരവുമാണ്. എന്നു വച്ച്?

    വി.എച്.പി.ക്കാരെ മാത്രം ബാധിക്കുന്ന നിസാരമായ ഒരു ‘ആഭ്യന്തരപ്രശ്നം’ എന്നതായിരുന്നോ അവസ്ഥ?

    ഒരിക്കലുമല്ല.

    ഏതോ ഒരു സംഘടനയുടെ ഏതോ ഒരു നേതാവ് ആരുടെയോ ആക്രമണത്തിൽ “മരിച്ചു“ എന്നതല്ല കന്ധമാലിലെ അവസ്ഥ. കുയികൾ അഥവാ കന്ധആദിവാസികളുടെ പ്രദേശമാണ് കന്ധമാൽ. അവരുടെ നെഞ്ചു തന്നെയാണ് പിളർത്തു കളഞ്ഞത്. വലിയൊരു പ്രദേശത്തിന്റെ ചരിത്രം തന്നെയാണ് രണ്ടായി വിഭജിക്കപ്പെട്ടു പോയത്.

    അവിടെ പുതുതായി ആരും ആർക്കു നേരെയും പെട്ടെന്ന് 'തിരിഞ്ഞി'ട്ടൊന്നുമില്ല താനും. കുയികളും പാണകളും നേർക്കുനേരേ ആയിട്ട് അനേകം വർഷങ്ങളായി. മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയാണു 2007 ഡിസംബറിൽ കണ്ടത്. അതിന്റെ തുടർച്ച ഇപ്പോളും. പ്രത്യേകിച്ചൊരു 'തിരിവ്' എവിടെയും സംഭവിച്ചിട്ടില്ല. പണ്ടും നേർക്കുനേർ. ഇപ്പോളും നേർക്കുനേർ.

    ഏതോ ചില മാവോയിസ്റ്റുകളാണു പ്രതികൾ - ഞങ്ങൾക്കിതിൽ പങ്കൊന്നുമില്ല - എന്നു പറഞ്ഞ് പാണക്രൈസ്തവർ മാറി നിന്നു കൈകഴുകിയാൽ കുയികൾക്കത് വലിയ തമാശ പോലെയേ അനുഭവപ്പെടുകയുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു മറ്റൊരു യാഥാർത്ഥ്യം.

    പാണക്രൈസ്തവർ പലതവണ കൊല്ലാൻ നോക്കിയിട്ടുള്ളയാളാണു സ്വാമി.

    മതപരിവർത്തനത്തിനു തടസ്സമായിരുന്നതിന്റെ പേരിൽ - ഗോഹത്യ നിരുത്സാഹപ്പെടുത്തിയിരുന്നതിന്റെ പേരിൽ - അപ്രിയസത്യങ്ങൾ പറയാൻ ധൈര്യപ്പെട്ടിരുന്നതിന്റെ പേരിൽ … അങ്ങനെ പലതുകൊണ്ടും സ്വാമി ശതൃത സമ്പാദിച്ചുവച്ചിരുന്നു.

    അങ്ങനെയിരിക്കെയാണ് മാവോയിസ്റ്റുകൾ എന്ന പുതിയ ചില അവതാരങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നത്.

    എന്തിനാണു മാവോയിസ്റ്റുകൾ പെട്ടെന്നൊരു ദിവസം സ്വാമിയെയും മറ്റു സന്യാസിമാരേയും കൊല്ലുന്നത്? ശക്തമായ ഒരു പ്രേരണയില്ലാതെ ആ കൂട്ടക്കൊല നടക്കുമോ? എന്താണ് ആ പ്രേരണ?

    ആർക്കുമറിയില്ല!

    കൊല്ലുവാൻ മാത്രമുള്ള വൈരാഗ്യം മാവോയിസ്റ്റുകൾക്കുണ്ടാകുവാൻ മാത്രമുള്ള എന്തെങ്കിലും പ്രവൃത്തി സ്വാമിയുടെ അടുത്തുനിന്ന് എന്നെങ്കിലും ഉണ്ടായിട്ടുള്ളതായി ഇതുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?

    ഇല്ല!

    അത്ഭുതപ്പെടുത്തുന്ന മട്ടിൽ പെട്ടെന്നു പൊട്ടിമുളച്ച ശതൃതയ്ക്കു കാരണമായി ചിലർ പറയുന്നത് ആദിവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുവാനായി സ്വാമി അനവധി പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നുവെന്നതാണ്. ആളുകൾക്കു വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ അവർക്കു വിവരം വയ്ക്കുമെന്നും വിപ്ലവവായാടിത്തങ്ങൾ വിശ്വസിക്കാതെ വരുമെന്നും അങ്ങനെ മാവോയിസ്റ്റുകൾക്ക് പുതിയ കേഡർമാരെ ലഭിക്കാതെ വരുമെന്നുമുള്ള ഒരു ന്യായം.

    പക്ഷേ അങ്ങനെയാണെങ്കിൽ മിഷണറിമാരോടും മാവോയിസ്റ്റുകൾക്കു വൈരാഗ്യമുണ്ടാകണ്ടേ? അവരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടല്ലോ.

    പക്ഷേ - അത്ഭുതകരമെന്നു പറയട്ടെ - മാവോയിസ്റ്റുകൾക്ക് മിഷണറിമാരേക്കുറിച്ച് പരാതികളൊന്നുമില്ല! അനുഭാവം മാത്രമേയുള്ളൂ. അവർക്കു കൊടി ചുവപ്പിക്കാൻ സ്വാമിയുടെ രക്തം മാത്രം മതി!

    പാണക്രൈസ്തവർക്ക് സ്വാമിയോടുണ്ടായിരുന്ന ശതൃതയുടെ കാരണങ്ങളിൽ നിന്നു വ്യത്യസ്തമായി - സ്വന്തമായ മറ്റെന്തു കാരണങ്ങളുടെ പേരിലാണ് മാവോയിസ്റ്റുകൾക്കു സ്വാമിയോടു ശതൃത?

    കൊല്ലാൻ പ്രേരിപ്പിക്കുന്ന ശതൃതയുടെ കാരണമെന്ത്?

    ഒന്നുമില്ല!

    ആ ചോദ്യത്തിനു മറുപടിയില്ല എന്നു തിരിച്ചറിഞ്ഞയുടനെ ചില മാദ്ധ്യമങ്ങൾ പെട്ടെന്ന് ഒരു കാരണം കണ്ടെത്തി അവതരിപ്പിച്ചു. അതാവട്ടെ കൂനിന്മേൽ കുരുവായി.

    ഡിസംബറിലെ കലാപത്തിനു പകരം വീട്ടിയതാണത്രേ! ആക്രമണത്തിനു ശേഷം ആശ്രമത്തിൽ അവശേഷിപ്പിച്ചിട്ടുപോയ കത്തിൽ അങ്ങനെ സൂചനകളുണ്ടെന്നു പറയുന്നു. ക്രൈസ്തവന്യൂനപക്ഷത്തിന്റെ ദുരിതങ്ങൾക്കു കാരണം സ്വാമിയാണെന്ന മട്ടിലും പരാമർശങ്ങളുണ്ടെന്നും.

    അതു സത്യമാണെങ്കിൽ, മാവോയിസ്റ്റുകൾ പാണകളോടു ചെയ്ത ഏറ്റവും വലിയ ചതിയായിപ്പോയി അത്.

    കുയികളുടെ ആചാര്യനെ കൊല്ലാൻ നോക്കിയതിനേത്തുടർന്ന് കുയികളും പാണകളും തമ്മിലുണ്ടായ കലാപം.

    കുയികൾ കൊല്ലപ്പെട്ട കലാപം.

    അതിനു പകരം വീട്ടുവാനായി വീണ്ടും കുയികളുടെ ആചാര്യനെയും മറ്റു സന്യാസിമാരേയും തന്നെ കൊന്നുതള്ളുന്നു!

    ആര്?

    മാവോയിസ്റ്റുകൾ!

    അപ്പോൾ, പാണക്രൈസ്തവരുടെ പക്ഷത്തുനിന്നുകൊണ്ട് ‘പകരം വീട്ടുന്ന‘താര്?

    മാവോയിസ്റ്റുകൾ!

    അവരെന്തിനാണ് കൃത്യം ആ പക്ഷം തന്നെ പിടിക്കുന്നത്? അല്ലെങ്കിലും, കുയി/പാ‍ണ സംഘർഷത്തിൽ ഇടപെടാൻ അവർക്കെന്താണു താല്പര്യം?

    കുയികളും പാണകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്, അവരിൽ ആരുമായും ബന്ധമില്ലാതെ മാറിനിൽക്കുന്ന മൂന്നാമതൊരു കൂട്ടർ കുയികളോടു പകരം വീട്ടിയതാണത്രേ!

    ഇതെന്താ മാവോയിസ്റ്റുകൾ പണം സംഘടിപ്പിക്കാൻ പുതിയ പരിപാടികളിൽ ഏർപ്പെട്ടു തുടങ്ങിയോ?

    കോട്ടേഷൻ ഇടപാടുകൾ?

    മാവോയിസ്റ്റുകളെന്താ പാണക്രൈസ്തവരുടെ കൊട്ടേഷൻ സംഘമായി അധപതിച്ചുവോ!

    ‘പകരം വീട്ടൽ‘ എന്ന ന്യായീകരണം ആരുകൊണ്ടുവന്നതാണെങ്കിലും ശരി – അതു വെളുക്കാൻ തേച്ചതു പാണ്ടാകുന്ന ഫലമാണു ചെയ്തത്.

    *-*-*-*-*-*-*-*-*-*-*-*

    മാവോയിസ്റ്റ് ആക്രമണമാണെങ്കിൽ അതെന്തിനായിരുന്നു എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കെത്തന്നെ – മാവോയിസ്റ്റുകളല്ല എന്നു ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങളും ഒട്ടേറെയുണ്ടായിരുന്നു.

    മാവോയിസ്റ്റുകൾ മുഖം‌മൂടി ധരിച്ച് ഒരു ആക്രമണം നടത്തിയ ചരിത്രമില്ല.
    സന്യാസിമാരെ വധിച്ചതു മുഖം‌മൂടികളായിരുന്നു.

    മാവോയിസ്റ്റുകൾ പോലീസുകാരെ ഉന്നം വയ്ക്കാതിരുന്നിട്ടില്ല – ഒരിക്കലും.
    ഇതിപ്പോൾ - സന്യാസിമാരെ തെരഞ്ഞുപിടിച്ചു കൊല്ലുകയും പേരിന് സ്ഥലത്തുണ്ടായിരുന്ന രണ്ടു പോലീസുകാരെ വെറുതെവിടുകയും ചെയ്ത ഒരു ആക്രമണം.

    അങ്ങനെ പലതുകൊണ്ടും – മാവോയിസ്റ്റുകളുടെ ചരിത്രത്തിലെ ആദ്യത്തേത് എന്നു പറയിപ്പിച്ച ആക്രമണം.

    ഉന്നത പോലീസുദ്യോഗസ്ഥന്മാർ തന്നെ കൊലയാളികളുടെ മാവോയിസ്റ്റു ബന്ധത്തിൽ സംശയം പ്രകടിപ്പിക്കുന്നതായി റിഡിഫ് റിപ്പോർട്ടു ചെയ്യുകയും ചെയ്തു.

    Who killed Swami Lakshmanananda? Not the Maoists, everyone except some senior state government authorities maintain. Even the top brass of the state police say it is improbable that Maoists were responsible for the murder of the Swami.


    (സ്ക്രീൻഷോട്ട്)

    “മാവോയിസ്റ്റുകൾ ഉത്തരവാദിത്തം ഏറ്റെടുത്തു” എന്നു സൂചിപ്പിക്കുവാൻ ആദ്യം തന്നെ വ്യഗ്രതകാട്ടിയ മലയാളം പത്രം ദീപികയായിരുന്നു. എന്നാൽ, എങ്ങനെയാണതു വെളിപ്പെടുത്തിയത് എന്നതിന്റെ വിശദാംശങ്ങളൊന്നും കണ്ടതുമില്ല.

    മറ്റു മലയാളപത്രങ്ങൾ ദീപികയുടെ ശൈലി സ്വീകരിച്ചതായിക്കണ്ടില്ല.

    പിന്നീട്, ഏതോ ഒരു ‘ലിബറേഷൻ ഗ്രൂപ്പു’കാരാണെന്ന് ‘മാധ്യമം’ എഴുതിക്കണ്ടു.

    രണ്ടു ദിവസങ്ങൾ കൂടിക്കഴിഞ്ഞപ്പോൾ ദീപിക പറഞ്ഞത് ഒറീസയിലെ ഒരു പ്രാദേശികപത്രത്തിന്റെ ലേഖകനെ രഹസ്യമായി വിളിച്ചു കൊണ്ടുപോയി “സി.പി.ഐ. മാവോയിസ്റ്റുകൾ“ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്നാണ്. ഇതു തന്നെ മറ്റു ചില ഇംഗ്ലീഷ് പത്രങ്ങളിലും വന്നു. ക്രിസ്ത്യാനികൾക്കു സംഭവിച്ച കഷ്ടപ്പാടുകളിൽ വിപ്ലവകാരികൾ സഹാനുഭൂതി പ്രകടിപ്പിച്ചതായി ദീപിക പ്രത്യേകം ചേർത്തിരുന്നു.

    ഓരോ ദിവസവും ഓരോ ഗ്രൂപ്പുകാർ ഇങ്ങനെ പരസ്പരം മത്സരിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടിരുന്നാൽ, ആർക്കു വിട്ടുകൊടുക്കണമെന്നത് വല്ല നറുക്കെടുപ്പും നടത്തി തീരുമാനിക്കേണ്ടി വരുമെന്ന ഘട്ടമെത്തി. മാർക്സിസ്റ്റുകളേക്കാളും കൂടുതൽ വിഭാഗീയത ഇപ്പോൾ മാവോയിസ്റ്റുകൾക്കാണല്ലോ എന്നു പറയിപ്പിക്കുന്ന അവസ്ഥ!

    അതേ സമയത്തു തന്നെ, ആശയക്കുഴപ്പം അധികമാക്കിക്കൊണ്ട് “The Hindu” പത്രത്തിൽ മാവോയിസ്റ്റുകളുടെ നിഷേധക്കുറിപ്പുമുണ്ടായിരുന്നു.

    Maoists deny role in VHP leader’s murder


    (സ്ക്രീൻഷോട്ട്)

    മാർക്സിസ്റ്റ് ആഭിമുഖ്യമുള്ള ഒരു പത്രം തുറന്നെഴുതുമെന്നു പ്രതീക്ഷിക്കാതിരുന്ന ചില വരികളും ആ വാർത്തയ്ക്കിടയിൽ കണ്ടു.

    As per the letter the organization would initiate action against some of their cadres in Kandhamal district who could be hired for money by communal Christian miscreants for the murder of the VHP leader and his associates. The reason for the murder was their opposition to religious conversion by missionaries and recent clash over cow slaughter in Tumudibadh area.

    മാവോയിസ്റ്റുകളോട് അനുഭാവമുള്ള ആളുകളും അവരെ കുറ്റവിമുക്തരാക്കിക്കൊണ്ടു സംസാരിച്ചതായി വാർത്തയിൽ‌പ്പറയുന്നു. ചില സംഘടനകളാകട്ടെ പത്രക്കുറിപ്പുകൾ പോലുമിറക്കി!

    മൊത്തത്തിൽ ആശയക്കുഴപ്പം.
    ആരാണു ചെയ്തതെന്നതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകൾ മാത്രമാണു കേൾക്കുന്നത്.

    (പിന്നീട് ചില വെളിപ്പെടുത്തലുകൾ കൂടി വന്നു. അതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയ്ക്ക് ചില അറസ്റ്റുകൾ നടന്നിരുന്നു.

    സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ, അവിടെ നിന്നു രക്ഷപെടാൻ ശ്രമിക്കുകയാണെന്നു സംശയിച്ച രണ്ടുപേരെ പിടികൂടിയിരുന്നു. അവരുടെ പക്കൽ നിന്ന് മുഖം മൂടിയും കത്തിയുമൊക്കെ കണ്ടെടുത്തിരുന്നു. പിന്നീട് മറ്റു ചിലരെയും പിടികൂടി

    ചോദ്യം ചെയ്യാൻ മാത്രമായി കസ്റ്റഡിയിലെടുത്തതാവാം. കുറ്റമെന്തായാലും സംശയാതീതമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പുമാണ്. പക്ഷേ എന്നിട്ടുപോലും, മലയാളപത്രങ്ങൾക്ക് അറസ്റ്റുകളേക്കുറിച്ചെഴുതാൻ ധൈര്യം വന്നു കണ്ടില്ല.

    അറസ്റ്റു ചെയ്യപ്പെട്ടവർ ക്രൈസ്തവരാണെന്നതു സൂചിപ്പിക്കേണ്ടി വരുമെന്നു ഭയന്നിട്ടാവണം.

    ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ അത്രയ്ക്കു മടികാണിച്ചുകണ്ടില്ല.

    CNN – ന്റെ അന്തർദ്ദേശീയ റിപ്പോർട്ട് ഇങ്ങനെ.

    “the pioneer” പറഞ്ഞത് ഇങ്ങനെ.

    “The Asian Age” പറഞ്ഞത് ഇങ്ങനെ.

    മേൽ‌പ്പറഞ്ഞ രണ്ടുവാർത്തകളിലും പറഞ്ഞിരിക്കുന്ന വില്യം ദിഗലിന്റെയും വിക്രം ദിഗലിന്റെയും ചിത്രമടങ്ങിയ ഒരു പ്രാദേശികപത്രത്തിൽ നിന്നുള്ള ക്ലിപ്പിംഗ് താഴെ.

    അടിക്കുറിപ്പുകളുടെ ഏകദേശപരിഭാഷ ഇങ്ങനെ.

    (1) പോലീസ് തടഞ്ഞുവച്ച വില്യം ദിഗലും വിക്രം ദിഗലും
    (2) പിടികൂടിയ മുഖം മൂടിയും കത്തിയും.

    സംശയിക്കപ്പെടുന്നവർ മാത്രമാണെങ്കിലും, മലയാള പത്രങ്ങളിൽ, അറസ്റ്റ് എന്ന വാക്കുപോലും കണ്ടില്ല. അതെഴുതിയാൽ, പിടികൂടപ്പെട്ടവർ ഏതു വിഭാഗത്തിൽ‌പ്പെട്ടവരാണ് എന്ന വിവരം കൂടി വായനക്കാർ പ്രതീക്ഷിക്കുമെന്നുറപ്പായതിനാൽ, ഒഴിവാക്കുന്നതു തന്നെയായിരുന്നു നല്ലത്.

    *-*-*-*-*-*-*-*-*-*-*-*

    വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്.

    വെടിവയ്പായിരുന്നു നടത്തിയത് എന്നതു മാത്രം പരിഗണിച്ചും കൊലപാതകികളേക്കുറിച്ചു സൂചനയൊന്നും കിട്ടുമായിരുന്നില്ല എന്നതാണത്..

    തോക്കുപയോഗിച്ചു കൊലപാതകം നടത്തി എന്നു കേട്ടാൽ ഉടൻ തന്നെ ‘അതു മാവോയിസ്റ്റുകളാവും – ക്രൈസ്തവരൊന്നുമാവാൻ വഴിയില്ല‘ എന്നൊരു ചിന്ത വന്നേക്കാവുന്നത് ദൂരെക്കഴിയുന്ന മലയാളികളേപ്പോലുള്ളവർക്കു മാത്രമാണ്. തിരിച്ചടിക്കു മുതിർന്ന തദ്ദേശവാസികളായ കുയികളെ സംബന്ധിച്ചിടത്തോളം ചിത്രം തികച്ചും വ്യത്യസ്തമാണ്.

    പാണകളുടെ കയ്യിൽ ധാരാളം തോക്കുകളുള്ളതായി കുയികൾ കരുതുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ നടന്ന പല സംഭവങ്ങളിലും പാണകൾ തോക്ക് ഉപയോഗിച്ചിരുന്നു.
    • ആദ്യകലാപത്തിനിടെ കുയികളുടെ വീടുകൾ ആക്രമിക്കപ്പെട്ടപ്പോൾ

    • ആദ്യകലാപത്തിനിടെ പാണകൾ പോലീസുമായി ഏറ്റുമുട്ടിയപ്പോൾ

    • രണ്ടാം കലാപത്തിനിടെ ആക്രമണം നടത്തിയ കുയികളെ പാണകൾ നേരിട്ടപ്പോൾ (പലതവണ).

    ഇങ്ങനെ പലപ്പോഴും.

    പാണകൾ വെടിവയ്പു നടത്തുന്നത് പതിവായതോടെ അതു മാദ്ധ്യമങ്ങൾ വഴിയും കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തയിടെ, ഇങ്ങുദൂരെയുള്ള പത്രമായ മനോരമയ്ക്കുപോലും അതേപ്പറ്റി സൂചിപ്പിക്കാതെ നിർവാഹമില്ലെന്നു വന്നിരുന്നു.

    ‘ന്യൂനപക്ഷ‘വിഭാഗത്തിൽ‌പ്പെട്ടവർ ഏറെയുള്ള ഒരു ഗ്രാമത്തിൽ - ‘ന്യൂനപക്ഷവിഭാഗത്തിൽ‌പ്പെട്ടവരാണോ എന്ന് ഉറപ്പില്ലാത്തവർ’ക്ക് പരിക്കുപറ്റിയ ഒരു സംഘട്ടനത്തിനിടെ - വെടിവയ്പു നടന്ന കാര്യം മനോരമ പറഞ്ഞിരുന്നു.

    ആ വാർത്തയിൽ, ‘“ന്യൂനപക്ഷങ്ങൾ(പാണക്രൈസ്തവർ)ക്കിടയിൽ” എക്സ്-സർവീസുകാരുണ്ട് – അതുകൊണ്ടാവാം തോക്കു് ഉപയോഗിക്കപ്പെട്ടത്‘ എന്ന് എടുത്തു പറയാൻ നിർബന്ധിതരായതു ശ്രദ്ധേയമാണ്.
    ചുരുക്കിപ്പറഞ്ഞാൽ, പാണകൾ തോക്കുപയോഗിക്കുന്നു എന്നതു കുയികൾക്കു പുതിയൊരു അറിവൊന്നുമല്ല. സന്യാസിമാരെ വെടിവച്ചുകൊന്നു എന്നു കേട്ടാൽ ഉടൻ തന്നെ മാവോയിസ്റ്റുകളോ മറ്റോ ആവാം കൊലയാളികൾ - അല്ലാതെ ക്രൈസ്തവരാവാൻ വഴിയില്ല എന്നൊന്നും അവർ ധരിച്ചുപോകുകയില്ല.

    കുയികളെ സംബന്ധിച്ചിടത്തോളം, “പാണകൾ മറ്റൊരു വധശ്രമം കൂടി നടത്തി – ഇത്തവണ വിജയിച്ചു” എന്നൊരു ചിത്രമാണ് ആദ്യം തന്നെ മനസ്സിൽ വരിക. മാവോയിസ്റ്റുകൾ എന്നത് കേവലം വിദൂരസാദ്ധ്യത മാത്രവും.

    *-*-*-*-*-*-*-*-*-*-*-*

    ഇവിടെയൊക്കെ, ആലോചിക്കാൻ തയ്യാറല്ലാത്തതിന്റെ പേരിൽ ആളുകൾക്കു സംഭവിക്കുന്ന വലിയൊരു അബദ്ധമുണ്ട്.

    മാവോയിസ്റ്റുകളാണു കൊലപാതകികളെന്ന് ആദ്യമൊക്കെ ഓരോ വാർത്തയുടെയും തുടക്കത്തിൽത്തന്നെയും പിന്നീട് ആവർത്തിച്ചും പറഞ്ഞുകൊണ്ടിരുന്നതു ദീപികയാണ്.

    ദീപികയുടെ പത്രാധിപസമിതിയിൽ ഞാൻ അംഗമായിരുന്നെങ്കിൽ, അത്തരമൊരു രചന തികച്ചും ആത്മഹത്യാപരമാണെന്നു പറഞ്ഞ് തീർച്ചയായും അതു തടഞ്ഞേനെ.

    കാരണമുണ്ട്.

    കൊന്നതു മാവോയിസ്റ്റുകളാണെന്നുറപ്പിച്ചാൽ ക്രൈസ്തവസമൂഹം കുറ്റവിമുക്തരാക്കപ്പെടുമെന്ന തോന്നലിന്റെ പുറത്താണ് ദീപിക അങ്ങനെയെഴുതുന്നത്. നിരപരാധികളാണു പീഢിപ്പിക്കപ്പെടുന്നത് എന്ന വികാരം ശക്തമാക്കാനാണത്. പക്ഷേ, ദീപിക ശ്രദ്ധിയ്ക്കാത്ത വലിയൊരു പ്രശ്നമുണ്ട് അവിടെ. സത്യത്തിൽ, മാവോയിസ്റ്റ് ബന്ധം തെളിഞ്ഞാൽ അതു ക്രൈസ്തവസമൂഹത്തിനു കൂടുതൽ അപകടമുണ്ടാക്കുകയല്ലേ ചെയ്യുക?

    പാണകളുടേതിൽ നിന്നു വ്യത്യസ്തമായി മാവോയിസ്റ്റുകൾക്ക് സ്വന്തമായി എന്തെങ്കിലും കാരണത്താൽ സന്യാസിമാരോടു ശതൃതയില്ലാതിരുന്നു എന്നതു പരക്കെ അറിയപ്പെടുന്നതാണ്. മാവോയിസ്റ്റുകൾ നടത്തിയതായി പറയപ്പെടുന്ന അവകാശവാദങ്ങളിലെല്ലാം ക്രൈസ്തവസമൂഹത്തോട് അനുഭാ‍വം പ്രകടിപ്പിച്ചിട്ടുമുണ്ട്. അവർ തീർച്ചയായും മൂന്നാമതൊരു പക്ഷത്തല്ല നിൽക്കുന്നതെന്നും മറിച്ച് ക്രൈസ്തവപക്ഷത്താണു നിൽക്കുന്നതെന്നും വളരെ വ്യക്തമാണ്. അപ്പോൾ, മാവോയിസ്റ്റുകളാണു കൊന്നതെന്നു വന്നാൽ - അത് കന്ധമാലിലെ ക്രൈസ്തവസമൂഹത്തിനും തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉറപ്പിക്കുന്ന നിലയ്ക്കല്ലേ കാര്യങ്ങൾ കൊണ്ടെത്തിക്കുകയുള്ളൂ?


    അതാണോ ദീപിക ആഗ്രഹിക്കുന്നത്‌?

    അത്തരമൊരു ബന്ധത്തേക്കുറിച്ചുള്ള ചില ആരോപണങ്ങൾ, കലാപങ്ങളൊക്കെയുണ്ടാകുന്നതിന്റേയും മുമ്പേ തന്നെ നിലവിലുണ്ട് എന്നതു കൂടി ദീപിക അറിഞ്ഞിരിക്കേണ്ടതായിരുന്നു.

    വിദേശപണം പറ്റുന്ന ചില സർക്കാറിതരസ്ഥാപനങ്ങൾ വഴി മാവോയിസ്റ്റുകൾക്കു പണം ലഭിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു.

    “വേൾഡ് വിഷൻ” മുതലായ ക്രൈസ്തവസ്ഥാപനങ്ങളായിരുന്നു അത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടത്.
    മതപരിവർത്തനത്തെ എതിർക്കുന്നവരായ വി.എച്.പി.യെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമാണ് ഓർഗനൈസർ. അതിലാണ് ആ ലേഖനം വന്നത്.

    പിന്നീട്, ആദ്യകലാപത്തിനു ശേഷം വന്ന ഒരു ലേഖനത്തിലും ഇതേപ്പറ്റി പറയുന്നുണ്ട്. 2008 ജനുവരിയിൽ “Evangelists tie up with Maoists?” എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ, “Maoists Involved” എന്ന തലക്കെട്ടിലുള്ള ഖണ്ഡികയിൽ അത്തരം ആരോപണങ്ങളുണ്ട്.

    ആ കണ്ടെത്തലുകളൊക്കെ മതപരിവർത്തനത്തെ എതിർക്കുന്നവരുടെ ആരോപണങ്ങൾ മാത്രമാണെന്നോ മറ്റോ വാദിച്ചുനിൽക്കാമെന്നു വയ്ക്കാം.

    പക്ഷേ, ക്രൈസ്തവരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണങ്ങളിലും അത്തരം ചില സൂചനകൾ കടന്നു വരാറുണ്ടെന്നതാണു പ്രശ്നം. ക്രൈസ്തവസമൂഹത്തിൽ നിന്നും യുവാക്കൾ മാവോയിസ്റ്റുകളുമായി ബന്ധം പുലർത്തുന്നുണ്ടാവാം എന്നും മറ്റും മതനേതൃത്വം തന്നെ തുറന്നു സമ്മതിക്കുന്നതായി കണ്ടിട്ടുണ്ട്.

    ആദ്യകലാപത്തിൽ ഹൈന്ദവരും പരക്കെ ആക്രമിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊരു ന്യായീകരണമായി ക്രൈസ്തവനേതാക്കൾ അന്നു ചൂണ്ടിക്കാട്ടിയത് അതായിരുന്നു. വഴിതെറ്റിക്കപ്പെട്ട ചില ക്രിസ്ത്യൻ യുവാക്കൾ ചിലപ്പോൾ മാവോയിസ്റ്റുകളാകുന്നുണ്ടാവാം എന്നൊക്കെയായിരുന്നു അന്നത്തെ വാദം. വെളുക്കുവാനായി അന്നു തേച്ചത് ഇപ്പോൾ പാണ്ടായി മാറിയിരിക്കുന്ന അവസ്ഥയാണ്. അന്ന്‌ മാവോയിസ്റ്റു ബന്ധം ഒരു രക്ഷയായിരുന്നെങ്കിൽ, ഇന്നത്‌ ഒരു കുടുക്കാണ്.

    ലോകത്തിന്റെ പലഭാഗത്തും ക്രൈസ്തവരേൽക്കുന്ന പീഢനങ്ങളേപ്പറ്റി വിവരിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ താഴെ.

    ഇതു സത്യത്തിൽ വളരെ ഗുരുതരമായൊരു അവസ്ഥാവിശേഷമാണ്.

    വടക്കുകിഴക്കൻ അതിർത്തിസംസ്ഥാനങ്ങളിൽ നിന്ന് അധികം അകലെയല്ലാത്ത ഒറീസയിൽ നിന്നാണ് ഇതെല്ലാം കേൾക്കുന്നത് എന്നതുകൊണ്ടു പ്രത്യേകിച്ചും.

    ആസാമിൽ ക്രൈസ്തവജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചതിനു പിന്നിൽ തീവ്രവാദികൾ നടത്തുന്ന നിർബന്ധിതമതപരിവർത്തനമാവാം എന്ന് ന്യൂനപക്ഷക്കമ്മീഷൻ തന്നെ മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

    ആയുധമുപയോഗിച്ച് തീവ്രവാദികൾ മതപരിവർത്തനം നടത്തുകയും ഹൈന്ദവാചാരങ്ങൾക്കു വിലക്കു കല്പിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് ത്രിപുര. അവിടെ, വിദേശനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചില മിഷണറിമാരും കൊടും‌തീവ്രവാദികളും തമ്മിൽ നേരിട്ടു ബന്ധമുള്ളതായും അതിനു തങ്ങൾക്കു തെളിവു ലഭിച്ചതായും അവിടുത്തെ ഗവണ്മെന്റു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

    ഏതാണ്ടു സമ്പൂർണ്ണമായും ക്രൈസ്തവവൽക്കരിക്കപ്പെട്ടു കഴിഞ്ഞ നാഗാലാൻഡിൽ ചെന്നാൽ “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്നൊക്കെയുള്ള ബോർഡുകൾ കാണാമെന്നതിൽ ഭാരതീയർ മുമ്പേ തന്നെ ആശങ്കയിലുമാണ്.

    വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മതപരിവർത്തനത്തിനു തടസ്സം നിന്നതിന്റെപേരിൽ ഹിന്ദുസന്യാസിയെ വെടിവച്ചുകൊന്നിട്ടുള്ള സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുമുണ്ട്. (2000 ആഗസ്ത് – സ്വാമി ശാന്തിമഹാരാജ്)

    ഇങ്ങനെ പല പല കാര്യങ്ങൾ!

    (കേരളത്തിലെ നിർമലമനസ്ക്കരായ പല ക്രൈസ്തവസുഹൃത്തുക്കൾക്കും ഇത്തരം ചില നഗ്നയാഥാർത്ഥ്യങ്ങളേക്കുറിച്ചൊന്നും വലിയ അറിവൊന്നുമില്ല. തങ്ങൾക്കു ചുറ്റിലും സമാധാനപരമായി ജീവിക്കുന്നതായി തങ്ങൾ നേരിട്ടു കണ്ടിട്ടുള്ള ചില വിഭാഗങ്ങളേപ്പോലെ തന്നെയാണ് ബാക്കി എല്ലായിടത്തെയും ആളുകളെന്നൊക്കെയാണ് ആ പാവങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്. മറ്റു പലയിടങ്ങളിലും മതപരിവർത്തനശ്രമങ്ങളും മറ്റും ഏതൊക്കെ തരത്തിലാണ് അരങ്ങേറുന്നത്‌ – അതൊക്കെ സമൂഹത്തിൽ എന്തുമാത്രം അസ്വസ്ഥത സൃഷ്ടിക്കുന്നു - ഏതൊക്കെ തരത്തിൽ ചെറുത്തുനിൽ‌പ്പുകളുണ്ടാവുന്നു – ഇതിന്റെയൊക്കെ ശരിയായ ചിത്രം അവർക്കൊന്നും ആരും എത്തിച്ചുകൊടുത്തിട്ടില്ലാത്തതു കൊണ്ടാവണം.)

    മേൽ‌പ്പറഞ്ഞതുപോലെയൊക്കെയുള്ള ഒരു സാഹചര്യം നിലവിലിരിക്കുമ്പോൾ, ഒറീസയിലെ സന്യാസിമാരെ കൊന്നതു മാവോയിസ്റ്റുകളാണ് എന്നു വരാതിരിക്കുന്നതാണ് ക്രൈസ്തവസമൂഹത്തെ സംബന്ധിച്ചിടത്തോളം തീർച്ചയായും ആരോഗ്യകരം.

    അതല്ലെങ്കിൽ, മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന അപകടകരമായ ഒരു മിലിട്ടന്റ്-മിഷണറി ബാന്ധവം ഒറീസയിലേക്കും വ്യാപിച്ചിരിക്കുന്നു എന്നാണു തെളിയിക്കപ്പെടാൻ പോകുന്നത് .

    അത്തരമൊരു ഞെട്ടിപ്പിക്കുന്ന ചിത്രമാണോ ദീ‍പിക ആഗ്രഹിക്കുന്നത്
    ?


    അതേ സമയം, ഏതെങ്കിലും പാണയുവാക്കളോ മറ്റോ മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്നും അവർ മാവോയിസ്റ്റുകളല്ല എന്നുമാണു തെളിയുന്നതെങ്കിൽ അതായിരിക്കണം ദീപികയ്ക്കും മറ്റു കൂടുതൽ ആശ്വാസകരം.

    അങ്ങനെ വന്നാൽ, അവർ മുൻ‌‌‌വൈരാഗ്യം മൂലം കൊന്നതു മാത്രമാവാം എന്ന നിലപാടെടുത്തും - അതൊരു വ്യക്തിപരമായ പ്രവൃത്തിമാത്രമായി ചൂണ്ടിക്കാണിച്ചും - അവരെ ഒറ്റപ്പെടുത്തിയും - ക്രൈസ്തവസമൂഹത്തിന്റെ മേൽ മൊത്തത്തിൽ പാപക്കറ വീഴാതെ രക്ഷിച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ്.

    പക്ഷേ മാവോയിസ്റ്റുകളാണെന്നാണു തെളിയുന്നതെങ്കിൽ കാര്യം തീർച്ചയായും പരുങ്ങലിലാവും. അതു തീർച്ച.

    അങ്ങനെ വന്നാൽ, ദീപികയുടെ മാത്രമല്ല - ക്രൈസ്തവസംരക്ഷരായിച്ചമഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിക്കുന്ന സകല കൂസിസ്റ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും കാര്യവുമതെ - ഇന്നത്തേക്കാൾ പരമദയനീയമാവും.

    മാവോയിസ്റ്റുകളൊന്നുമാവരുതേ എന്നു വേണം അവർ പ്രാർത്ഥിക്കാൻ.

    ഈയൊരു വസ്തുത ഓർമ്മിപ്പിച്ചുകൊണ്ട് ദീപിക പത്രാധിപർക്കു വ്യക്തിപരമായ ഒരു കത്തെഴുതിയാലോ എന്നു വിചാരിച്ചെങ്കിലും സമയംകിട്ടിയില്ല.

    അപ്പോളാണ് അവിടെയും പതുക്കെ നിലപാടുമാറ്റത്തിന്റെ സൂചന കണ്ടുതുടങ്ങിയത്.

    മേൽപ്പറഞ്ഞ അപകടത്തേപ്പറ്റി മറ്റാരെങ്കിലും പറഞ്ഞുകൊടുത്തതോ അതോ അവർക്കു സ്വയം അങ്ങനെയൊരു തിരിച്ചറിവുണ്ടായതോ എന്നറിയില്ല - അതല്ലെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടുമാവാം – മാവോയിസ്റ്റുകടുംപിടുത്തത്തിൽ നിന്ന് ദീപിക പതിയെ പിന്നോക്കം പോയിത്തുടങ്ങുന്നു!

    “മാവോയിസ്റ്റുകളാണെന്നായിരുന്നു പ്രാഥമിക നിഗമനം“ എന്നെഴുതിയിരിക്കുന്നു!
    അപ്പോൾ, രേഖാചിത്രം തയ്യാറാക്കികഴിഞ്ഞപ്പോളെന്താ – ആ നിഗമനം ശരിയല്ലെന്നു വന്നോ?

    അതോ ആത്മവിശ്വാസം നഷ്ടപ്പെട്ടോ? അതോ മാവോയിസ്റ്റുകളുടെ കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ശ്രമിച്ചതിന് വിപരീതാർത്ഥം വന്നുപോയതോ? “അങ്ങനെയായിരുന്നു നിഗമനം“ എന്നു വച്ചാൽ എന്താണർത്ഥമാക്കിയത്?

    ആവോ?

    എന്തായാലും, മാദ്ധ്യമങ്ങൾ പലതിനും തങ്ങൾ മുമ്പു പറഞ്ഞ പലവാക്കുകളും പതിവുപോലെ ഇനിയും വിഴുങ്ങേണ്ടി വരും എന്ന് ഉറപ്പിച്ചുകൊണ്ട് വീണ്ടും മാദ്ധ്യമനിരീക്ഷണം തുടർന്നു.

    *-*-*-*-*-*-*-*-*-*-*-*

    ദീപികയെ സംബന്ധിച്ചിടത്തോളം ആശ്വസിക്കണോ അതോ നടുങ്ങണോ എന്നു സംശയിച്ചുപോയേക്കാവുന്ന ഒരു വാർത്ത കൂടി പിന്നീടു വന്നു.

    കൊന്നതു തങ്ങൾ തന്നെയാണെന്നു പറഞ്ഞിട്ടും ആരും വിശ്വസിക്കാത്തതെന്താണ് എന്ന പരാതിയുമായി മാവോയിസ്റ്റുകൾ വീണ്ടും രഹസ്യമായി ‘പത്രസമ്മേളനം’ നടത്തിയത്രേ. ആദ്യമായിട്ടാണ് തങ്ങൾ മതസംബന്ധിയായ ഒരു തർക്കത്തിൽ ഇടപെടുന്നതെന്നു പ്രസ്താവിച്ചുകൊണ്ടും സംഘപരിവാർ സംഘടനകളുടെ തലപ്പത്തുള്ളവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടും ചിലതൊക്കെ.

    അക്കൂട്ടത്തിൽ, ക്രൈസ്തവരോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഒരിക്കലും വെളിപ്പെടുത്തരുതായിരുന്ന ചില കാര്യങ്ങൾ കൂടി സി.പി.ഐ.മാവോയിസ്റ്റു നേതാവ് പറഞ്ഞുകളഞ്ഞു. സ്വാമിയെ അവസാനിപ്പിച്ചുകളയാൻ ക്രൈസ്തവരുടെ പക്ഷത്തുനിന്നു സമ്മർദ്ദമുണ്ടായിരുന്നു എന്നദ്ദേഹം പറഞ്ഞുകളഞ്ഞു!!!


    The Maoist leader also admitted that Maoist groups in Orissa derive major support from minority communities. He also said there was pressure from both Christians and Dalits to eliminate VHP leader Laxmanananda Saraswati.
    അത്രയും കൊണ്ടു നിർത്തിയിരുന്നെങ്കിലും വേണ്ടില്ല. അതും പോരാഞ്ഞ് അദ്ദേഹം ‘ഒറീസയിലെ മാവോയിസ്റ്റ് അംഗങ്ങളിലും അനുഭാവികളിലും ഭൂരിഭാഗവും ക്രൈസ്തവരാണ്’ എന്നുകൂടി പറഞ്ഞുകളഞ്ഞു.

    Noting that most of the cadre members and supporters in Orissa belonged to Christian community, Panda said, "It is a fact that Christians are in majority in our organisation. Our supporters in Orissa's Rayagada, Gajapati and Kandhamal also belonged to Christian community."
    അതുപക്ഷേ ഒറീസയിലെ കാര്യം മാത്രമാണെന്നും, മറ്റുസംസ്ഥാനങ്ങളിൽ തങ്ങളെ പിന്തുണയ്ക്കുന്നതു ക്രൈസ്തവരല്ല എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

    The Maoist leader, however, pointed out that though Christians were major support base of the outfit in Orissa, the situation was not similar across the country.

    അത് അദ്ദേഹം പറയാതെ തന്നെ മറ്റുള്ളവർക്ക് അറിയാവുന്ന കാര്യം തന്നെയാണ്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരായ കേഡർമാരുള്ളത് മാവോയിസ്റ്റുകൾക്കല്ല – മറ്റു തീവ്രവാദസംഘടനകൾക്കാണ്. ക്രിസ്ത്യൻ കേഡർമാർ നയിക്കുന്ന ഉഗ്രതീവ്രവാദ-വിഘടനവാദ-സംഘടനകൾക്ക്‌ ആ ഭാഗത്തു യാതൊരു പഞ്ഞവുമില്ല.


    • നാഷണൽ സൊഷ്യലിസ്റ്റ്‌ കൌൺസിൽ ഓഫ് നാഗാലാൻഡ്

    • നാഷണൽ ലിബറേഷൻ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര

    • നാഷണൽ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഓഫ് ബോഡോലാൻഡ്‌

    അങ്ങനെ പോകുന്നു ആ നിര.



    മേൽ‌പ്പറഞ്ഞവയൊക്കെ ‘ക്രൈസ്തവരാജ്യ‘മെന്നു തന്നെ എടുത്തുപറഞ്ഞ് – ആ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നവരാണെന്നതു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാവോയിസ്റ്റുകൾക്കാണെങ്കിൽ അത്തരം ലക്ഷ്യങ്ങളൊന്നുമില്ല. അത് മാവോയിസ്റ്റു നേതാവ് എടുത്തു പറഞ്ഞിട്ടുണ്ട്.
    "We do not believe in any religion or are attached to any religious groups. We are not in favour of any religion.

    ആരോടും പ്രത്യേകിച്ച്‌ അനുഭാവമൊന്നുമില്ല. പക്ഷേ, കൂടുതൽ പിന്തുണ കിട്ടുന്ന സമൂഹത്തിൽ നിന്നു ചിലർ മറ്റുസമൂഹത്തിലെ ആചാര്യന്മാരെ തട്ടിക്കളയണമെന്നോ മറ്റോ സമ്മർദ്ദം ചെലുത്തിയാൽ വഴങ്ങിപ്പോകുമെന്നാണോ ഉദ്ദേശിച്ചതെന്നു തോന്നിപ്പോകും!

    വാർത്തയുടെ ലിങ്ക് ഇവിടെ.
    സ്ക്രീൻഷോട്ട് ഇവിടെയും.

    അതിനേക്കാളും ഞെട്ടിക്കേണ്ട അടുത്ത വാർത്തയും അടുത്തിടെ പുറത്തു വന്നു. മാവോയിസ്റ്റുകൾ റിക്രൂട്ടു ചെയ്ത കൊലപാതകിസംഘത്തിലെ മൂന്നു പേർ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. ഒറീസയിലെ മാവോയിസ്റ്റുകളിൽ അറുപതു ശതമാനവും ക്രൈസ്തവരാണെന്ന് മുമ്പ് NDTV പറഞ്ഞിരുന്നത് അറിയാതെ ഓർത്തുപോകുന്ന മട്ടിൽ, അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരിൽ രണ്ടുപേർ ക്രൈസ്തവർ!

    വാർത്തയുടെ ലിങ്ക് ഇവിടെ. സ്ക്രീൻഷോട്ട് ഇവിടെയും.

    അവർ യഥാർത്ഥകൊലയാളികളാണെന്നു വിശ്വസിക്കുന്നില്ല – ഇതു ക്രൈസ്തവർക്കെതിരെ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് - എന്നൊക്കെയുള്ള മട്ടിൽ ചില മതനേതാക്കൾ പ്രതികരിച്ചും കണ്ടു.

    അപ്പോൾപ്പിന്നെ ആരാണു കൊലയാളികളെന്നു കണ്ടെത്തിയാലായിരിക്കും അതു വിശ്വസനീയമായിരിക്കുക?

    ക്രൈസ്തവരുമായി ഒരു ബന്ധവുമില്ലാത്ത – ക്രൈസ്തവരല്ലാത്ത – മാവോയിസ്റ്റുകൾ - ആയിരിക്കേണ്ടതുണ്ട്.

    അങ്ങനെ വന്നാൽ, കൊലപാതകത്തിന്റെ പ്രേരണയറിയാനും ജനം ആഗ്രഹിക്കും. അപ്പോളും, എതിർക്കേണ്ടതില്ലാത്ത ഉത്തരങ്ങൾ എന്തൊക്കെയാണ്? മതപരിവർത്തനത്തിനും ഗോഹത്യയ്ക്കും എതിരുനിന്നതിനാണ് കൊന്നുകളഞ്ഞത് എന്നതു പറയാൻ പാടില്ലെന്നു വ്യക്തമാണ്. വിശ്വസിക്കാവുന്ന ഉത്തരങ്ങൾ എന്തൊക്കെയാണുള്ളത്?

    ആർക്കും പരാതിയില്ലാത്ത – ഒട്ടും അവിശ്വസനീയമല്ലാത്ത - ഒരു അറസ്റ്റും പ്രേരണാപ്രഖ്യാപനവുമുണ്ടാവണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂവെന്നു തോന്നുന്നു.

    സംഘപരിവാർ ബന്ധമുള്ള ആരെയെങ്കിലും അറസ്റ്റു ചെയ്യുക. കലാപം സംഘടിപ്പിക്കാനായി മാവോയിസ്റ്റുകളായി അഭിനയിച്ച് സന്യാസിമാരെ കൊന്നുകളഞ്ഞതാണെന്നു പറയുക.

    അതു വിശ്വസിക്കാൻ പലർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവുകയില്ല! ആഗോളതലത്തിൽ കുറച്ചുകൂടി ആക്രോശങ്ങളുണ്ടാകുമെന്നല്ലാതെ പരാതികളൊന്നും ഉയരാൻ പോകുന്നില്ല.

    ഒരു മനുഷ്യാവകാശസംഘടനയും രംഗത്തുവരാൻ പോകുന്നില്ല.

    അതങ്ങനെയാണ്. ഈ രാജ്യത്തെ ചില രീതികൾ അങ്ങനെയൊക്കെയാണ്. അതേക്കുറിച്ചു സംസാരിക്കുന്നതു വ്യർത്ഥമാണ്.

    ഇപ്പോളത്തെ ഈ ബഹളങ്ങളൊക്കെ അവസാനിച്ചു കഴിയുമ്പോൾ, ആലോചിക്കാൻ തയ്യാറുള്ള ഏതൊരു ക്രൈസ്തവന്റേയും ഉള്ളിലുദിക്കേണ്ട ഒരു ചോദ്യമുണ്ട്.

    കന്ധമാലിലെ “ക്രൈസ്തവരെ” ആരിൽ നിന്നു രക്ഷിക്കാനാണ് ആഗോളക്രൈസ്തവസമൂഹം ഒന്നാകെയും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയുമൊക്കെ ചെയ്യേണ്ടത്?

    ഹിന്ദുക്കളിൽ നിന്നോ - ‘സംഘപരിവാറി‘ൽ നിന്നോ - കുയികളിൽ നിന്നോ - മാവോയിസ്റ്റുകളിൽ നിന്നോ – മാദ്ധ്യമങ്ങളിൽ നിന്നോ - മതനേതൃത്വത്തിൽനിന്നോ?


    11. പറഞ്ഞുവന്നതെന്തെന്നാൽ ...

    എന്തിനാണ് ഇത്രയുമൊക്കെ എഴുതിയത്?

    കന്ധമാലിൽ നടന്നതൊക്കെ അങ്ങേയറ്റം അപലപനീയമല്ലേ?

    തീർച്ചയായും ആണ്. മാത്രമല്ല – ആവർത്തിച്ചു കൂടാത്തതുമാണ്.

    ക്രൈസ്തവർ കുറ്റവാളികളാണെന്നും ഹൈന്ദവർ നടത്തിയ ആക്രമണങ്ങളിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകർ ഒറ്റയാൾ പോലും ഉൾപ്പെട്ടിട്ടില്ലെന്നുമൊക്കെ വരുത്താനാണോ?

    അല്ല.

    മതപരിവർത്തനശ്രമങ്ങളെ ചെറുത്തിരുന്ന സന്യാസിയാണു കൊല്ലപ്പെട്ടതെന്നതും, പാണകൾക്കൊപ്പം അവരുടെ ഭാഗത്തുണ്ടായിരുന്ന മറ്റു ചില ക്രൈസ്തവരും കൂടി ആക്രമിക്കപ്പെട്ടതുമൊക്കെ സത്യമല്ലേ‌? അതൊക്കെ ആക്രമണങ്ങൾക്കു തീർച്ചയായും മതവുമായും ബന്ധം വന്നു എന്നു തന്നെയല്ലേ സൂചിപ്പിക്കുന്നത്‌.

    അതെ. മതപരമായ ഘടകങ്ങളുണ്ട്‌. അല്ലെങ്കിൽത്തന്നെ, അടിസ്ഥാനപരമായ മറ്റു സാമൂഹ്യപ്രശ്നങ്ങളിൽ ചിലത്‌ ഉടലെടുക്കുന്നതിന്റെ പിന്നിലും മതവും അതിന്റെ സംഘടിതസ്വഭാവവുമൊക്കെയായി ബന്ധപ്പെട്ട കാരണങ്ങളുണ്ട്‌.

    പിന്നെയെന്താണു വാദം?

    എന്തെങ്കിലും വാദിച്ചു സമർത്ഥിക്കലല്ല ലക്ഷ്യം. പലപ്പോഴും നാം പ്രശ്നങ്ങളുടെ എല്ലാ വശങ്ങളുമൊന്നും അറിയുന്നില്ലെന്നും - പ്രശ്നങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതൊന്നുമല്ലെന്നും - ഒരാൾ കൂടിയെങ്കിലും മനസ്സിലാക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.

    “വ്യത്യസ്തമായ മതവിശ്വാസം പേറുന്നതിന്റെ പേരിൽ മാത്രം” ആളുകൾ ആക്രമിക്കപ്പെടുന്നു എന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ ചെറുക്കാൻ ഒരു ചെറിയ ശ്രമമെങ്കിലും നടത്തിയില്ലെങ്കിൽ‌പ്പിന്നെ ഒരു ബഹുസ്വരസമൂഹത്തിൽ ജീവിക്കാൻ എന്തർഹതയാണുള്ളത് എന്നതാണു ചിന്ത.

    വിഭിന്നമതം എന്ന കാരണത്താൽ ഒരു സമൂഹത്തെ ചില സംഘടനകൾ ഏകപക്ഷീയമായി വേട്ടയാടുന്നു എന്ന ചിത്രം തെറ്റാണ്. നൂറുശതമാനം തെറ്റ്.

    അക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അവയ്ക്കു പിന്നിൽ എന്തെങ്കിലും കാരണങ്ങളുമുണ്ട്. പല തലങ്ങളിലുള്ള – പല തോതിലുള്ള പ്രശ്നങ്ങൾ വളർന്നു വന്നാണ് പലപ്പോഴും സംഘർഷമുണ്ടാകുന്നത്.
    അവയുടെ വിശദാംശങ്ങളൊക്കെ നാം പരമാവധി മനസ്സിലാക്കി വയ്ക്കണം.

    ഏതെങ്കിലും ഒരു ഘടകം മാത്രമോ അല്ലെങ്കിൽ ഒരു വശം മാത്രമോ കണ്ടുകൊണ്ട് വികാരം കൊള്ളരുത്.

    വിശദാംശങ്ങൾ മറച്ചു പിടിച്ച് പ്രചാരണം നടത്തേണ്ടത് ജനങ്ങളെ വർഗ്ഗീയമായി വിഭജിച്ചു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന കൂസിസ്റ്റുകളുടെ ആവശ്യമാണ്.

    പുറമേയ്ക്ക് അവർ മതേതരത്വമൊക്കെപ്പറയും. ഉള്ളിൽ തികച്ചും വർഗ്ഗീയമായ മോഹങ്ങൾ ഒളിപ്പിച്ച് രക്തത്തിനായി ദാഹിക്കും. മതത്തിന്റെ പേരിലാണ് ആക്രമണം എന്നൊക്കെ വാദിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കും. അത് ഇന്ത്യൻ രാഷ്ട്രീയത്തെ ഇന്നു ബാധിച്ചിരിക്കുന്ന അപകടകരമായ പ്രവണതയായ കൂസിസത്തിന്റെ പ്രത്യേകതയാണ്.

    കന്ധമാലിലെ പ്രശ്നങ്ങളെ ഒരു ഹിന്ദു/ക്രിസ്ത്യൻ സംഘർഷമായി മാത്രം ചിത്രീകരിക്കുന്നതിൽപ്പോലും തീർച്ചയായും അപാകതയുണ്ട്. അടിസ്ഥാനപരമായി അത് തദ്ദേശീയരായ ഹരിജനവിഭാഗവും ഗിരിജനവിഭാഗവും തമ്മിലുള്ള പ്രശ്നമായിരുന്നു. അനവധി സാമൂഹ്യകാരണങ്ങൾ കൊണ്ടാണ് സംഘർഷമുണ്ടാകുന്നതും. മതപരമായ പ്രശ്നങ്ങളും ഉൾപ്പെടുമെന്നു മാത്രം. ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും അവർക്കിടയിൽ സംഘപരിവാറുകാരേയുമൊക്കെ നമുക്കവിടെ കാണാൻ കഴിഞ്ഞെന്നു വരും. പക്ഷേ പൊതുവിൽ അതു മനുഷ്യർക്കിടയിലുള്ള പ്രശ്നങ്ങളാണ്. മാത്രവുമല്ല തികച്ചും പ്രാദേശികമായ പ്രശ്നങ്ങളും പ്രതികരണങ്ങളുമാണ് എല്ലാം. കന്ധമാൽ എന്ന പ്രദേശത്തും ചുറ്റുവട്ടത്തുമല്ലാതെ മറ്റിടങ്ങളിൽ ഇതെഴുതുന്നതുവരെ പ്രശ്നങ്ങൾ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. അല്ലാതെ, ദേശീയതലത്തിലുള്ള എന്തോ ഗൂഢാലോചനയുടെ ഭാഗമായി ‘ന്യൂനപക്ഷങ്ങളെ‘ വേട്ടയാടുന്നു എന്നതൊക്കെ തികച്ചും ബാലിശമായ വാദം മാത്രമാണ്. നൂറുശതമാനം തെറ്റായ വാദം.

    തികച്ചും പ്രാദേശികമായ ആ സംഭവങ്ങൾ ഒറീസയിൽത്തന്നെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിനിന്ന സ്ഥിതിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടരും എന്നു വിചാരിക്കുന്നതു തന്നെ തെറ്റായിരുന്നു. ഹിന്ദുക്കളെന്നല്ല – സംഘപരിവാർ പ്രവർത്തകരോ അനുഭാവികളോ ആയവരെ മാത്രമെടുത്താൽ അവരും – മറ്റെവിടെയും അമിതമായി വികാരം കൊള്ളുന്നതായോ പ്രകടനങ്ങൾ നയിക്കുന്നതായോ കണ്ടില്ല. പറഞ്ഞു പറഞ്ഞു വലുതാക്കിക്കൊണ്ടിരുന്നതു മറ്റുള്ളവരായിരുന്നു.

    വനവാസിക്ഷേമത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയും മതപരിവർത്തനശ്രമങ്ങൾക്കെതിരെ ബോധവത്ക്കരണത്തിനു സഹായിക്കുകയുംചെയ്തിരുന്നൊരു സ്വാമിയെ ആസൂത്രിതമായി വധിച്ചുകളഞ്ഞുവെന്ന വിവരം സംഘപരിവാർ പ്രവർത്തകർക്കു ഞെട്ടലുണ്ടാക്കേണ്ടതു തന്നെയാണ്. പക്ഷേ, ഒറീസയ്ക്കു പുറത്ത്, പ്രസ്താവനകളിലൂടെയുള്ള പ്രതികരണങ്ങൾ പോലും പരിമിതമായിരുന്നു.

    സകലതിന്റെയും പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന മട്ടിൽ കൊടുമ്പിരിക്കൊണ്ട ദുഷ്പ്രചാരണങ്ങളേയുമതെ - സംഘം പതിവുമട്ടിൽ അവഗണിക്കുക തന്നെയാണു ചെയ്തത്.

    ആ സമയത്ത് ഒറീസയിലേക്കല്ല – അടുത്തുള്ള ബീഹാറിലേക്കായിരുന്നു സംഘത്തിന്റെ ശ്രദ്ധ. അവിടെ, വെള്ളപ്പൊക്കക്കെടുതികളിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസമെത്തിക്കുന്നതിനായി സേവാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സംഘം.

    ആരെയും അറിയിക്കാതെ സ്വയം സന്നദ്ധരായി എത്തുകയും അവകാശവാദങ്ങളില്ലാതെ നിശബ്ദരായി മടങ്ങുകയും ചെയ്യുന്ന പരമ്പരാഗതശൈലി തന്നെ ഇത്തവണയും ആവർത്തിച്ചതുകൊണ്ട് ബീഹാറിലെ പല “ന്യൂനപക്ഷ”വിഭാഗക്കാരും അറിഞ്ഞിരിക്കാനുമിടയില്ല – തങ്ങളെ രക്ഷിച്ചെടുത്തു കൊണ്ടുപോയി പാർപ്പിച്ചതും ഭക്ഷണം പാചകം ചെയ്തു തന്നതും സംഘപരിവാർ കരങ്ങളാണെന്ന്.

    ഒറീസയിലേത് – അതായതു കന്ധമാലിലേത് - ഒരു ഒറ്റപ്പെട്ട സംഭവമായിത്തന്നെയാണ് അവശേഷിച്ചത്. തീർച്ച.

    കേരളത്തിലെ ക്രൈസ്തവസമൂഹവും അതൊക്കെ തിരിച്ചറിയുവാനുള്ള പക്വതകാട്ടേണ്ടതുണ്ട്.

    കന്ധമാലിൽ പരസ്പരം മത്സരിച്ച രണ്ടുവിഭാഗങ്ങളിലെ ഒരു കൂട്ടരായ പാണകൾ മതപരിവർത്തനം നടന്നു കഴിഞ്ഞവരായിരുന്നതിനാൽ അവർക്കുവേണ്ടി പ്രസ്താവനയിറക്കാൻ മാർപ്പാപ്പയും ഇറ്റാലിയൻ പാർലമെന്റംഗങ്ങളുമുണ്ടായി. കേരളത്തിലെ ക്രൈസ്തവർക്കും അവരോടു സഹാനുഭൂതിയുണ്ടായി. പിന്നീട് യു.എസ്. കോൺഗ്രസിൽ വരെ പ്രമേയം പാസാക്കപ്പെട്ടു! ഗുജ്ജാറുകളും മീണകളും തമ്മിലോ മറ്റേതെങ്കിലും സമുദായങ്ങൾ തമ്മിലോ മറ്റോ ഇതിലും കടുത്ത സംഘട്ടനം നടന്നാലും ശരി – അവരുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ തകർക്കപ്പെട്ടാലും ശരി - ആഗോളക്രൈസ്തവസമൂഹം അതേക്കുറിച്ചൊന്നും ഒരുപക്ഷേ അറിഞ്ഞെന്നു പോലും വരുമായിരുന്നില്ല. ഉന്നതതലങ്ങളിൽ പ്രമേയങ്ങൾ ഉണ്ടാകുന്നതു പോയിട്ട് ഏതെങ്കിലുമൊരു വിദേശിയുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഒറ്റവരി ഇ-മെയിൽ പോലും ജനിക്കുമായിരുന്നുമില്ല.

    ശരിയല്ലേ എന്നു ചിന്തിക്കുക.

    ഒരേ മതത്തിൽ വിശ്വസിക്കുന്നവരോടു സഹോദരസ്നേഹമാവാം. പക്ഷേ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ, അതിന്റെ പിന്നിലെ കാരണങ്ങളേക്കുറിച്ചു ചിന്തിക്കാൻ മെനക്കെടാതെ ആക്രോശങ്ങൾ മുഴക്കാൻ മാത്രം നാം തിരക്കു കൂട്ടരുത്.

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയ്ക്ക്, ഒറീസയിൽ നടന്നതിന്റെ തുടർച്ചയാണ് കർണ്ണാടകയിലും കണ്ടതെന്ന് പലരും വാദിച്ചുകണ്ടു!

    ‘ഇതൊക്കെ ഒരു ദേശീയഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നുണ്ടോ‘ എന്നൊരു ചോദ്യം ദീപിക ചോദിച്ചിരിക്കുന്ന അഭിപ്രായസർവ്വേയിൽ ഭൂരിഭാഗവും ‘ഉണ്ട് ’ എന്നു പറഞ്ഞിരിക്കുന്നു!

    ‘മലയാളികൾ ഇത്രയ്ക്കു മണ്ടന്മാരാകാമോ’ എന്നതാവാം അടുത്ത അഭിപ്രായസർവ്വേയുടെ ചോദ്യം എന്നു തോന്നിപ്പോയി.

    ഹിന്ദുദേവീദേവന്മാരെ അപകീർത്തിപ്പെടുത്തുകയും ദേവതമാരായി കണക്കാക്കുന്നവരെ വേശ്യയായും മറ്റും ചിത്രീകരിക്കുകയും ചെയ്യുന്ന അങ്ങേയറ്റം പ്രകോപനപരമായ സാഹിത്യമായിരുന്നു കന്നട മാസികയായ “സത്യദർശിനി“യിൽ വന്നത്. അതൊക്കെ വായിക്കാനിടയായ ആളുകളിൽ ചിലർക്കു ദേഷ്യം വരുമോ ഇല്ലയോ എന്നത് എന്തിനെ ആശ്രയിച്ചിരിക്കുമെന്നാണു നാം മനസ്സിലാക്കേണ്ടത്?

    യെദ്ദ്യൂരപ്പയാണു മുഖ്യമന്ത്രിയെങ്കിൽ ദേഷ്യം വരും - എസ്.എം. കൃഷ്ണയാണെങ്കിൽ ദേഷ്യം വരില്ല – എന്നാണോ വാദം?

    മതവിശ്വാസങ്ങളെ അവഹേളിക്കുന്നതിനെ ചെറുക്കാൻ നിയമമനുസരിച്ചുള്ള നടപടികൾക്കല്ലേ മുതിരാവൂ എന്നതു ന്യായമായ ചോദ്യം. പക്ഷേ, അവഹേളനം തിരിച്ചറിയുന്നത് സ്വന്തം തലച്ചോർ ഉപയോഗിച്ചല്ല – ഏതെങ്കിലും സംഘടനയുടെ ഉത്തരവനുസരിച്ചാ‍ണ് - എന്നു ശഠിക്കുന്നതു വിഡ്ഢിത്തവും.

    പ്രശ്നങ്ങളുണ്ടായതിനുശേഷമുള്ള സർക്കാറിന്റെ നടപടികൾ വച്ച് രാഷ്ട്രീയമായ ആരോപണങ്ങൾ ഇറക്കിയാൽ എന്തെങ്കിലും യുക്തിയുണ്ടെന്നു വയ്ക്കാം. (ദീപിക യദ്ദ്യൂരപ്പയെ പുകഴ്ത്തിയിരിക്കുന്നതായാണു കണ്ടത്.) പക്ഷേ, പ്രശ്നങ്ങൾ “ഉണ്ടാക്കിയതിനു” പിന്നിൽത്തന്നെ ഗൂഢാലോചനയുണ്ട് എന്നു വച്ചാൽ എന്താണുദ്ദേശിക്കുന്നത്? ദേശീയതലത്തിൽ ആര് - എന്ത് – ഗൂഢമായി ആലോചിച്ചു എന്നാണു പറയുന്നത്?

    അതോ ഇനി “സത്യദർശിനി” വായിക്കുന്നവർ തങ്ങൾക്കു ദേഷ്യം പിടിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് മറ്റു സംസ്ഥാനങ്ങളിലേയ്ക്കു നോക്കുമെന്നാണോ? ഒറീസയിൽ സംഘർഷം നടക്കുന്നു – ശരി – ദേഷ്യം പിടിച്ചു കളയാം – ഇല്ലെങ്കിൽ ചിരിച്ചു തള്ളാമായിരുന്നു - എന്നു വിചാരിക്കുമോ?

    നാം ഇത്രയ്ക്കു ചിന്താശൂന്യരാവരുത്.

    മംഗലാപുരത്തും മറ്റും കണ്ട പ്രതികരണങ്ങൾ “ഈ സമയത്തുതന്നെ“ നടന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന് ഇനിയും ശഠിക്കുന്നവരുണ്ടെങ്കിൽ അവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.

    എന്താണു നിങ്ങളപ്പോൾ പറഞ്ഞുവരുന്നത്? ‘കൃത്യം ഈ സമയത്തു തന്നെ‘ സത്യദർശിനി പ്രസിദ്ധീകരിച്ചത് എന്തായാലും ഹൈന്ദവസംഘടനകളല്ലല്ലോ. അപ്പോൾപ്പിന്നെ, ‘ഈ സമയത്തു തന്നെ’ വന്നതു കൊണ്ടു ഗൂഢാലോചനയാണെന്നതിന്റെ യുക്തിയെന്താണ്? സത്യദർശിനിയിലൂടെയുള്ള മതനിന്ദ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലല്ലോ – ഇതുവരെ പ്രതിഷേധിക്കാ‍തിരുന്നിട്ട് ഇപ്പോൾ മാത്രമെന്താണു പ്രതികരിക്കുന്നത് – എന്നു ചോദിക്കുന്നതു പോലെ തോന്നുമല്ലോ. അങ്ങനെയോ മറ്റോ ആണോ ഉദ്ദേശിച്ചത്? മതനിന്ദ ഒരു സ്ഥിരം ഏർപ്പാടാണെന്നതു നിങ്ങൾ അംഗീകരിച്ചുകൊടുക്കുകയാണോ?

    ഒരു ക്രൂശിതരൂപത്തിന് കേടുപാടുകൾ പറ്റിയതിന്റെ ചിത്രം മാദ്ധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇടതുപക്ഷാഭിമുഖ്യമുള്ള മാദ്ധ്യമങ്ങൾക്കു മുഖചിത്രം വരെയായി അത്! ആ ചിത്രം വിഷമമുണ്ടാക്കുന്ന കാഴ്ചതന്നെയാണു തരുന്നത്. പക്ഷേ, ഒറീസയേത്തുടർന്നു കർണ്ണാടകയിലും ധാരാളം “പള്ളികൾ തകർക്കുന്നു“ എന്നൊക്കെക്കേട്ട് വികാരം കൊള്ളുന്നതിനു മുമ്പ് യാഥാർത്ഥ്യങ്ങളെക്കുറിച്ചു പരമാവധി വിവരങ്ങൾ നാം സംഘടിപ്പിക്കുകയും ഭാഷയെ നശിപ്പിക്കുന്നവരേക്കുറിച്ചും ജാഗ്രത പാലിക്കുകയും വേണം.

    കർണ്ണാടകയിൽ പള്ളികൾ ആക്രമിച്ചു തകർത്തെന്നൊക്കെ കേൾക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് ഒരു സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

    കൂട്ടപ്രാർത്ഥനയും കൂട്ടമതപരിവർത്തനവും ലക്ഷ്യം വച്ച് കോലാർ ജില്ലയിലെ കുറച്ചു പെന്തക്കോസ്തുകാർ വാടകയ്ക്കെടുത്ത ഒരു വീടിന് അവർ കൊടുത്തിരിക്കുന്ന പേരും “ചർച്ച് “ എന്നു തന്നെയാണത്രേ. .

    ചിക്മംഗളൂരിലെ ബെലഹന്നൂരിൽ ‘ന്യൂലൈഫു‘കാർ താൽകാലികമായി പണിത ഷെഡ്ഡാണു മറ്റൊന്ന്.

    ഒരു ജനലിന്റെ ചില്ലിനു കേടു പറ്റിയ സംഭവമടക്കം ‘പള്ളി തകർക്ക‘ലിന്റെ കണക്കില്പെട്ടു.

    കുളൂരിലെ ഒരു കൊമേർസ്യൽ സെന്ററിന്റെ രണ്ടാം നിലയിലുള്ള വാടകമുറിയാണ് മറ്റൊന്ന്.

    കോട്ക്കലിലേതും ഒരു വാടകവീടാണ്.

    ഭൂരിഭാഗവും അങ്ങനെയൊക്കെയാണ്.

    അപ്പോൾ, വീടാണെങ്കിൽ അവിടെച്ചെന്നു പ്രശ്നമുണ്ടാക്കാം – തെറ്റില്ല – അല്പം വച്ചുകെട്ടൊക്കെയുണ്ടെങ്കിൽ ചെയ്യരുത് - എന്നാണോ?

    അല്ല.

    പക്ഷേ “പള്ളികൾ ആക്രമിച്ചു തകർത്തു” എന്നൊക്കെ വല്ലാതെ പൊലിപ്പിച്ച് എഴുതിവിടുന്നത് ചെറുക്കപ്പെടേണ്ടതാണ്. സത്യദർശിനി സമൂഹത്തിൽ എന്തുമാത്രം ദോഷമുണ്ടാക്കുമോ അതുപോലെ തന്നെ ദോഷവും തെറ്റിദ്ധാരണയുമുണ്ടാക്കും അത്തരം സാഹിത്യവും. സത്യദർശിനിയുടെ കാര്യം മറച്ചുപിടിച്ചുകൊണ്ട്, പ്രതികരണങ്ങൾ മാത്രം പൊലിപ്പിച്ചുകാട്ടിക്കൊണ്ട് മതപീഢനം – ഗൂഢാലോചന – എന്നൊക്കെ മുറവിളി കൂട്ടുന്നതും തെറ്റു തന്നെയാണ്.

    ന്യൂലൈഫുകാർ അശ്ലീലസാഹിത്യം എഴുതിവിട്ടാൽ അതിനു ക്രൈസ്തവസമൂഹത്തെ മൊത്തം കുറ്റപ്പെടുത്തുന്നതെന്തിനാണ് എന്നാണു മറ്റൊരു ചോദ്യം.

    ആരുമങ്ങനെ കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടില്ല. പക്ഷേ, ചിലപ്പോഴൊക്കെ നവസഭാംഗങ്ങളുടെയും മറ്റും പ്രവൃത്തിമൂലം ദുരിതമനുഭവിക്കേണ്ടിവരുന്നത് ഹിന്ദുക്കൾ മാത്രമല്ല – മറ്റു ക്രൈസ്തവവസഭാംഗങ്ങൾ കൂടിയാണ് എന്നു കാണാറുണ്ട്.

    ഇതിന്റെ മറുവശവും കൂടി അപ്പോൾ ആലോചിക്കേണ്ടതാണ്. പാണകൾക്കു നേരെ ആക്രമണമുണ്ടായാൽ അത് ഒരു പ്രദേശത്തു മാത്രം ഒതുങ്ങിനിൽക്കുന്ന ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ ആഗോളക്രൈസ്തവസമൂഹം ഒരുമിക്കുന്നതുപോലുള്ള ഒരു ‘ജനറലൈസേഷൻ’ മറുവശത്തും സംഭവിച്ചു പോകാതെ നോക്കണം. മതനിന്ദയും മതപരിവർത്തനവുമൊക്കെ നടത്തുന്ന വിഭാഗങ്ങളെ വേർതിരിച്ചു കാണാതെ, പൊതുവിൽ ക്രൈസ്തവസമൂഹത്തെ പ്രതിസ്ഥാനത്തു നിർത്തിക്കൂടാ.

    *-*-*-*-*-*-*-*-*-*-*-*

    അപ്പോളാണ് നെടുമ്പാശേരിയിൽ രണ്ടു പള്ളികളിൽ ആരോ അതിക്രമം കാണിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.

    ഉടൻ തന്നെ കൂസിസ്റ്റുകക്ഷികളിൽ പ്രമുഖരായ സി.പി.എമ്മും മറ്റും ചാടിയിറങ്ങി ബഹളം വച്ചു.
    സംഘപരിവാറാണത്രേ അതിനു പിന്നിൽ!
    കേരളവും ഒറീസയാക്കാൻ സി.പി.എം. സമ്മതിക്കില്ലത്രേ!

    എന്തൊരു വിഡ്ഢിത്തമൊക്കെയാണ് ആളുകൾ നിർലജ്ജം വിളിച്ചു പറയുന്നത്?


    പുറമേയ്ക്കു പ്രചരിപ്പിക്കപ്പെടുന്നതല്ലാതെ, സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളേക്കുറിച്ച്‌ പുൽക്കൊടിയോളമെങ്കിലും വിവരമുള്ള ഏതൊരാൾക്കുമറിയാം അത്തരമൊരു സംഭവവുമായി സംഘപരിവാർ സംഘടനകൾക്കു ബന്ധമുണ്ടാവാൻ സാദ്ധ്യതയില്ലെന്ന്‌.

    ഹിന്ദുസമൂഹത്തിന്റെ കാര്യം മൊത്തമെടുത്താലും ശരി - എവിടെയെങ്കിലും തികച്ചും പ്രാദേശികമായ കാരണങ്ങളാൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ - അവയ്ക്കെല്ലാം പിന്നിൽ പ്രകോപനപരമായ എന്തെങ്കിലും കാരണവും ഉണ്ടായിരുന്നിട്ടുണ്ട്‌.

    നിന്നനിൽപ്പിൽ ഒരു ആക്രമണമുണ്ടാകും എന്നതു കേവലം വ്യാമോഹം മാത്രമാണ്.

    അവിടെയും, പ്രതീക്ഷിച്ചതുപോലെ തന്നെ, കൂസിസ്റ്റുപ്രചാരണങ്ങൾ പൊളിഞ്ഞുവീണു തുടങ്ങി.
    ഇപ്പോളിതാ ‘ഏലിയാസ് ‘ എന്നൊരാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

    സംഘപരിവാർ സംഘടനകളിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്ന ക്രൈസ്തവരുണ്ട്. സംഘത്തിന്റെ നിത്യശാഖയിൽ പങ്കെടുക്കുകയും ശാഖ നയിക്കുകയും ചെയ്യുന്ന ക്രൈസ്തവരുമുണ്ട്. പക്ഷേ ഈപ്പറഞ്ഞ ഏലിയാസിന് സംഘപരിവാർ ബന്ധമുണ്ടെന്നു കരുതുക വയ്യ.

    വിശ്വാസിയാണെന്നു കരുതാനും പ്രയാസം.

    ക്രൈസ്തവനാമധാരിയായ വല്ല കൂസിസ്റ്റു രാഷ്ട്രീയക്കാരനോ മറ്റോ ആവണം.
    ‘പ്രതിയെന്നു സംശയിക്കപ്പെടുന്നയാളുടെ രാഷ്ട്രീയബന്ധങ്ങൾ അന്വേഷണത്തെ ബാധിക്കുന്നു‘വെന്നു വാർത്ത വന്നിട്ടുമുണ്ട്.

    അന്വേഷണത്തെ ബാധിക്കാൻ തക്ക രാഷ്ട്രീയബന്ധമുണ്ടെന്നാണെങ്കിൽ, ആഭ്യന്തരവകുപ്പു കയ്യാളുന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളു തന്നെയാവണം.

    അങ്ങനെയാണെങ്കിൽ, കേരളത്തിലെ ‘പള്ളി ആക്രമണങ്ങൾ‘ പടരാതിരുന്നതിന്റെ കാരണവും വ്യക്തമാണ്.

    ഒറീസയിലും കർണ്ണാടകയിലുമൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ‘ആസൂത്രണം‘ എന്നും പറഞ്ഞ് ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയായിരുന്നല്ലോ പതിവ്. കേരളത്തിലും അതേ നിയമം ബാധകമാക്കിയാൽ തങ്ങൾ തന്നെയല്ലേ കുടുങ്ങുക എന്നും, ‘താൻകുഴിച്ച കുഴിയിൽ താൻ തന്നെ‘ എന്ന അനുഭവമാകില്ലേ എന്നുമുള്ള തിരിച്ചറിവുണ്ടായതിനേത്തുടർന്ന് പിൻവാങ്ങിയതായിരിക്കുമോ എന്തോ?

    എന്തായാലും, നിർത്തിയതു നന്നായി.

    മതപരിവർത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലല്ലാതെ ഇവിടെയാർക്കും അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നതാണു യാഥാർത്ഥ്യം. ക്രൈസ്തവർ തങ്ങളുടെ ആരാധനാരീതികൾ പിന്തുടരുന്നതിലോ സമാധാനപരമായി ജീവിക്കുന്നതിലോ ഒന്നും സംഘപരിവാർ സംഘടനകൾക്കോ ഹിന്ദുക്കൾക്കു പൊതുവിലോ ഒന്നും യാതൊരു എതിർപ്പുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു പ്രതീക്ഷിക്കുന്നവർക്ക് ഈ നാടിനേക്കുറിച്ചുതന്നെ യാതൊരു വിവരവുമില്ലെന്നുവേണം പറയാൻ.

    ‘വിഭിന്നമതവിശ്വാസം പേറുന്നു’ എന്ന കാരണത്താൽ സംഘർഷമുണ്ടാകുമെനും അതിനായി ഏതെങ്കിലും സംഘടനകൾ ശ്രമിക്കുമെന്നുമുള്ള പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്
    .

    പക്ഷേ, മാർക്സിസ്റ്റുകളും മറ്റും പ്രതീക്ഷയോടെ കാത്തിരിപ്പാണ്.
    മുതലെടുക്കാൻ തക്കത്തിന് എന്തെങ്കിലുമൊരു കച്ചിത്തുരുമ്പു കിട്ടിയാലോ?

    എത്രകാത്തിരുന്നിട്ടും കിട്ടുന്നില്ലെന്നു വന്നാൽ ക്ഷമനശിക്കുകയും സ്വന്തമായി ചിലതെങ്കിലും ഉണ്ടാക്കിക്കളയാം എന്നു തീരുമാനിക്കുകയും ചെയ്താൽ അതിശയിക്കാനൊന്നുമില്ല.

    *-*-*-*-*-*-*-*-*-*-*-*

    അപ്പോളാണ് രാഷ്ട്രീയക്കാരുടെ സകലപ്രതീക്ഷകളെയും തെറ്റിച്ചുകളഞ്ഞ – അക്ഷരാർത്ഥത്തിൽത്തന്നെ അവരുടെ നെഞ്ചത്തടിച്ചുപോയ – മറ്റൊരു സംഭവം നടന്നത്.

    കൊച്ചിയിൽ ചേർന്ന ഒരു യോഗത്തിലൂടെ ഹൈന്ദവ-ക്രൈസ്തവനേതൃത്വങ്ങൾ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവച്ചു.

    ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ വലുതാണെന്നംഗീകരിച്ചുകൊണ്ട്, കേരളത്തിൽ സമാധാനപരമായ സഹവർത്തിത്വം നിലനിർത്താൻ പ്രയത്നിക്കുമെന്നു പ്രതിജ്ഞചെയ്തു.

    ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടാകുമ്പോൾ, യഥാർത്ഥസംഭവങ്ങൾ അറിയുന്നതിനു മുമ്പ് ആരോപണങ്ങളും മറ്റുമുന്നയിച്ച് സമുദായങ്ങളെ തമ്മിലടിപ്പിച്ചു തൻകാര്യം നേടാനുള്ള (കൂസിസ്റ്റു)രാഷ്ട്രീയകക്ഷികളുടെ കുടിലതന്ത്രങ്ങളുണ്ടാകുന്നതിനേക്കുറിച്ചു ജാഗ്രതപാലിക്കണമെന്ന് സമൂഹത്തോടഭ്യർത്ഥിച്ചു.

    സമാധാനജീവിതം ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങളും ആഹ്വാനങ്ങളും പ്രചോദനങ്ങളും നൽകാൻ ബാദ്ധ്യതയുള്ളവർ കൂട്ടായ ചർച്ച നടത്തിയത് കേരളസമൂഹം ആശ്വാസത്തോടെയും അഭിമാനത്തോടെയും നോക്കിക്കണ്ടു.

    ഉടൻ തന്നെ മാർക്സിസ്റ്റുപാർട്ടിയുടെ പ്രതികരണവുമെത്തി.

    ‘അത്യന്തം അപകടകരമായ നീക്ക’മാണത്രേ കൊച്ചിയിൽ കണ്ടത്!!!!!

    ക്രൈസ്തവപുരോഹിതന്മാർ ‘വർഗ്ഗീയസംഘടനകളെ’ കുറ്റപ്പെടുത്തുകമാത്രമേ ചെയ്യാൻ പാടുണ്ടായിരുന്നുള്ളത്രേ! (അവരും പാർട്ടി നിർദ്ദേശം മാത്രം അനുസരിക്കണമെന്ന മട്ട്‌!) അതിനു പകരം രാഷ്ട്രീയക്കാരുടെ നേരേ മെക്കിട്ടു കയറി എന്നൊക്കെ പ്രസംഗിച്ചതായി ദേശാഭിമാനി എഴുതിക്കണ്ടു.

    സ്വന്തം അണികൾ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുൾപ്പെടെ സകലതിനും സംഘപരിവാറിനെ കുറ്റപ്പെടുത്തി രക്ഷപെടാനായി വർഷങ്ങളോളമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം. എല്ലാവരും തങ്ങളേപ്പോലെ അന്ധമായ സംഘപരിവാർഭർത്സനത്തിനുള്ളിൽ യാഥാർത്ഥ്യങ്ങളൊളിപ്പിക്കാൻ തയ്യാറാവും എന്നവർ തെറ്റിദ്ധരിച്ചുപോയിരിക്കണം.

    വിവേകമുള്ളവരെ സംബന്ധിച്ചിടത്തോളം, പ്രചാരണങ്ങളേക്കാൾ കൂടുതൽ യാഥാർത്ഥ്യങ്ങൾക്കാണു വിശ്വാസ്യത എന്നു വരുമ്പോൾ, പ്രചാരകർക്കു വിറളിപിടിക്കാതിരിക്കുന്നതെങ്ങനെ?

    തമ്മിലടിപ്പിച്ചും വർഗ്ഗീയത വളർത്തിയും നുണപ്രചാരണങ്ങൾ നടത്തിയും രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ക്രൂരമായ കൂസിസ്റ്റു തന്ത്രങ്ങൾ ഫലിക്കാതെ വരുന്നുവെന്ന് തിരിച്ചറിയുമ്പോൾ തന്ത്രങ്ങൾ മെനയുന്നവർക്ക് അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികം മാത്രം.

    അതുകൊണ്ടും തീർന്നില്ല. ഒരു ടിപ്പിക്കൽ കൂസിസ്റ്റുപ്രസ്ഥാനത്തിന്റെ എല്ലാ ഗുണങ്ങളും തികയുന്നതു തിരിച്ചറിയണമെങ്കിൽ, പ്രസംഗത്തിന്റെ ബാക്കിഭാഗവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

    ‘പെന്തക്കോസ്തുകാർ ആക്രമിക്കപ്പെടുന്നത് ആരും കാണുന്നില്ല‘ – എന്നൊക്കെക്കൂടി എടുത്തു പറഞ്ഞിരിക്കുന്നു!

    ചർച്ചയുടെ ആരംഭമെന്ന നിലയ്ക്കു നടന്ന യോഗത്തിൽ പെന്തക്കോസ്തു സമൂഹത്തിന്റെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല.

    അപ്പോൾ, ക്രൈസ്തവസമൂഹത്തിന്റെ മൊത്തം വോട്ടു കിട്ടുമെന്നു നോക്കിയിട്ടു നടക്കുന്ന ലക്ഷണമില്ല - ഇനിയിപ്പോൾ കിട്ടുന്നത്രയെങ്കിലുമാകട്ടെ എന്നു വച്ച് പെന്തക്കോസ്തുകാരെ മാത്രം കേന്ദ്രീകരിച്ചു നോക്കാം എന്നു കരുതുന്നുണ്ടാവണം.

    മതേതരവാദിയായ മറ്റൊരു കമ്മ്യൂണിസ്റ്റു മന്ത്രിയാകട്ടെ ഇതിനകം തന്നെ പെന്തക്കോസ്തുകാരുടെ റോഡ്ഉപരോധത്തിലും പ്രാർത്ഥനയിലുമൊക്കെ പങ്കെടുക്കാൻ അമിതാവേശം കാട്ടി കുരുക്കിൽപ്പെട്ടിരിക്കുകയുമാണ്!

    മൊത്തത്തിൽ മതങ്ങൾ തമ്മിൽ മുറിക്കാൻ ലക്ഷ്യം വച്ചിട്ടു നടക്കാഞ്ഞപ്പോൾ, ഒന്നിന്റെയുള്ളിൽത്തന്നെയുള്ള ഉപസമൂഹങ്ങളെ ലക്ഷ്യം വയ്ക്കുകയാണോ എന്നു സംശയിക്കണം.

    വിഭജനത്തിന്റെ ക്രൂരതന്ത്രങ്ങൾ!

    കൂസിസം കത്തിക്കാളുകയാണ്
    .

    ഈ നാട്ടിൽ വോട്ടിന് എത്രയ്ക്കു പഞ്ഞമുണ്ടായാലും ശരി – ഇതൊക്കെ നല്ലതിനാണോ എന്നു ചിന്തിച്ചുനോക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം.


    വാൽക്കഷണം – ഒന്ന്.

    കേരളത്തിലും ‘ഒറീസയാവർത്തിക്കാൻ‘ പദ്ധതിയിട്ടിട്ടുണ്ടെന്നൊക്കെ മാർക്സിസ്റ്റു നേതൃത്വം അടുത്തിടെയും തട്ടിവിട്ടിരുന്നു.

    സംഘപരിവാറിന്റെയോ സഭയുടെയോ ഒന്നും തീരുമാനങ്ങൾ നേരിട്ടറിയാൻ മാർക്സിസ്റ്റ്പാർട്ടിയ്ക്കു മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയ്ക്ക് സ്വന്തം പാർട്ടിയുടെ തീരുമാനം തന്നെ പറഞ്ഞതാവാനേ വഴിയുള്ളൂ..

    അപ്പോൾ, ഒറീസയിൽ സ്വാമിക്കുണ്ടായ അനുഭവം കേരളത്തിൽ ആർക്കാണുണ്ടാക്കിക്കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്നേ ഇനി അറിയേണ്ടൂ.

    കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഒന്നു രണ്ടു ക്രിമിനലുകൾ സ്വാമിവേഷം കെട്ടി നടന്നതു പുറത്തായപ്പോൾ അതിന്റെ ജാള്യം മറയ്ക്കാനായി അണികളെ ഇളക്കിവിട്ട് ആദരണീയരായ പല ഹൈന്ദവാചാര്യന്മാരേയും അവഹേളിക്കുകയും ചിലരെയൊക്കെ ആക്രമിക്കുകയും ചെയ്തിട്ട് അധികകാലമായില്ല.

    ക്രൈസ്തവമതാദ്ധ്യക്ഷന്മാരെ നികൃഷ്ടജീവികളായി കണക്കാക്കിക്കൊണ്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളുമൊന്നും ഇനിയും അവസാനിച്ചിട്ടുമില്ല.

    അപ്പോൾ, ‘കേരളത്തിലെ ഒറീസ’ ആരംഭിക്കാൻ പോകുന്നത് ആരെത്തല്ലിക്കൊണ്ടായിരിക്കുമോ എന്തോ!


    വാൽക്കഷണം – രണ്ട്.

    ജനങ്ങൾക്കിടയിൽ സ്പർദ്ധവളർത്താനുദ്ദേശിച്ചു നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കുവാനായി യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരിക - സമാധാനപരമായ സഹവർത്തിത്വം ഉറപ്പു വരുത്തുക – ഇതിനൊക്കെ ആരെങ്കിലും ശ്രമിച്ചാൽ അത്തരം നടപടികളെ വിശേഷിപ്പിക്കാനായി കൂസിസ്റ്റുപദാവലിയിൽ ഉൾപ്പെടുത്തിക്കാണുന്ന ഒരു വാക്കുണ്ട്.

    വെള്ളപൂശൽ!

    ക്രൈസ്തവപുരോഹിതന്മാർ ഈയിടെ ഹിന്ദുസംഘടനകൾക്കു വെള്ളപൂശിക്കൊടുത്തു എന്നാണു പരാതി.

    ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ എന്നാരും തെറ്റിദ്ധരിച്ചുപോകരുത്.

    മറ്റിടങ്ങളിൽ എതിർദിശയിലും പൂശൽ നടക്കുന്നുണ്ട്.

    ക്രിസ്തുമത വിശ്വാസിയും പ്രചാരകൻ തന്നെയുമായ ഒരാൾക്ക് വി.എച്.പിക്കാർ പണം മുടക്കി ആശ്രമം കെട്ടിക്കൊടുത്ത കഥ ഇവിടെ.


    ഒടുവിൽക്കിട്ടിയ വാർത്തകൾ

    ഒന്ന്‌

    സംഘപരിവാറിലെ ക്രൈസ്തവപ്രാതിനിദ്ധ്യം - കേരളം പോലുള്ള സ്ഥലങ്ങളിൽ വലിയൊരു ശതൃതയുടെ അന്തരീക്ഷമൊന്നുമില്ലാത്തത്‌ - സംഘനേതൃനിരയിൽ ഏറ്റവും ഉന്നതനായ സർസംഘചാലകനടക്കമുള്ളവരുമായി സൌഹൃദാന്തരീക്ഷത്തിലുള്ള സംഭാഷണങ്ങളും മറ്റും നടക്കാറുള്ളത്‌ - സംഘബന്ധമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോട്‌ അയിത്തവും അകൽച്ചയുമില്ലാത്തത്‌ - ഇതൊക്കെ സംഘവിരുദ്ധർക്കു വലിയ നിരാശയുണ്ടാക്കുന്ന കാര്യങ്ങളാവണം. “പക്ഷേ – പ്രൊട്ടസ്റന്റുകാരില്ല” എന്നു മാ‍ത്രമെങ്കിലും വാദിച്ചു പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെയുള്ള ഏക രക്ഷ. പക്ഷേ, പുതിയൊരു വാർത്തയനുസരിച്ച്‌ - ഇനിയിപ്പോൾ അതിനും മാർഗ്ഗമില്ലാതായിരിക്കുന്നു!

    ചെന്നൈയിലെ ഒരു പ്രൊട്ടസ്റ്റന്റു പള്ളിയുടെ ഭിത്തിയിൽ ബൈബിളിന്റെ രൂപം കൊത്തിയിരുന്നതു സൂക്ഷിക്കുന്ന കൂടു തകർത്തതായിരുന്നു അടുത്തിടെ കേട്ട ബഹളങ്ങളിലൊന്ന്‌. അതിൽ പോലീസ്‌ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തിരിക്കുന്നു. അവിടെ നിന്നു പിരിച്ചു വിടപ്പെട്ടിരുന്ന ജോലിക്കാരനായ “യേശുരാജ്‌ ” എന്നൊരാളാണ് അതു ചെയ്തത്‌. ‘ദേശീയ ഗൂഢാലോചന’യിൽ പങ്കുകൊണ്ട സംഘപരിവാറുകാരൻ തന്നെയാവണം!

    വാർത്ത ഇവിടെ. Christian ex-employee held for disfiguring Bible cage

    രണ്ട്‌


    അദ്വാനിയുടെ വസതിയിൽ വച്ച്‌ ക്രൈസ്തവമതാദ്ധ്യക്ഷന്മാരുമായി ചർച്ച നടന്നിരിക്കുന്നു.

    സഹകരിച്ചു പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങളുണ്ടാകുന്നു. മതപരിവർത്തനം സംബന്ധിച്ച ആശങ്കകൾ അന്യോന്യം മനസ്സിലാക്കുന്നു. കലാപകാലത്തു തകർന്ന ഒരു ഗ്രാമം പുനർനിർമ്മിച്ചുകൊടുക്കുമെന്നു വരെ ഒരു സന്യാസിവര്യൻ പറഞ്ഞുകഴിഞ്ഞു!

    ഇനിയെന്തു ചെയ്യും?!!
    നുണപ്രചരിപ്പിച്ചും ഭയം ജനിപ്പിച്ചും ജനങ്ങളെ വിഭജിച്ചു നേട്ടം കൊയ്യാമെന്നു കരുതി കൊതിയോടെ കാത്തിരുന്നവർ ഇനിയെന്തു ചെയ്യും?

    “അപകരമായ നീക്കങ്ങൾ“ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

    സാമാന്യജനത്തിന് ആശ്വാസവും കൂസിസ്റ്റുകൾക്ക് അപകടഭീതിയും സമ്മാനിക്കുന്ന നീക്കങ്ങൾ!

    ***


    Click here to download the PDF version of this article
    (Right click and then 'Save Target As...')