പത്രങ്ങള്‍ സത്യമൊന്നും പറയുന്നില്ല എന്നു വരുമോ? ഇത്തവണ, മനോരമ ചൂണ്ടിക്കാട്ടിയ ഒരു സത്യമാവാമെന്നു വച്ചു. ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്?
* * * * * *
റെയില്‍വേയുടെ ലാഭക്കണക്കുകള്‍ എന്നത് കണക്കിലെ കളി മാത്രമാണെന്നും, ലാഭം എന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം മുന്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ നയങ്ങളുടെ നേട്ടം മാത്രമാണെന്നും മുമ്പു തന്നെ വെളിപ്പെട്ടിരുന്നതാണ്. എന്നാല്‍, യാത്രക്കാരുടെ സുരക്ഷിതത്വം കൂടി കയ്യിലെടുത്തു പന്താടിയാണ് ആ കണക്കൊപ്പിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്. മനോരമയ്ക്കു നന്ദി.
ലാലു മികച്ചൊരു രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരെ എളുപ്പം പറ്റിക്കാമെന്നും, ജനങ്ങളെ അത്രയെളുപ്പം പറ്റില്ലെന്നും അദ്ദേഹത്തിനറിയാം. ബംഗാളുകാര്‍ വോക്കൌട്ടു നടത്തുമ്പോള്‍ പിന്നാലെയിറങ്ങിപ്പോകാന് നാണമില്ലാതിരുന്ന കേരള രാഷ്ട്രീയക്കാരെ എളുപ്പം വീഴ്ത്താം. മുമ്പു തന്നെ തരാമെന്നേറ്റിരുന്ന കോച്ച് ഫാക്ടറിക്ക് ഒരു “ഉറപ്പു മാത്ര”മാണ് ഇത്തവണ കിട്ടിയത് എന്നോര്‍ക്കാതെ സന്തോഷിക്കുകയാണു പാവങ്ങള്‍. ആ ഉറപ്പും എത്രടം വരെ പോകുമെന്നു കണ്ടറിയണം താനും.
ഈ “ഉറപ്പു“ വാങ്ങിക്കാനായും ചിലര്‍ ഡല്‍ഹി യാത്ര നടത്തിയതായിരുന്നു ഏറ്റവും രസകരം. ലാലുവിനു പക്ഷേ ജനങ്ങളെയാണു പേടിയെന്നാണു തോന്നുന്നത്. സേലം ഉത്ഘാടനവും കഴിഞ്ഞ് കേരളത്തെ വെല്ലുവിളിച്ചുകൊണ്ട് ഇവിടെയെത്തിയ ലാലുവിനു താക്കീതു കൊടുത്തുവിട്ട ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.
അനുബന്ധപോസ്റ്റ്:-
റെയില്‍വേയിലെ ലാലുലീലകള്
അടിക്കുറിപ്പ്:-
മനോരമവാര്ത്തയില്, “നിതീഷ്കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍“ എന്നാണു പറഞ്ഞിരിക്കുന്നത്. അന്ന് എന്‍.ഡി.എ. സര്‍ക്കാറായിരുന്നു എന്നതും ഒ.രാജഗോപാല്‍ സഹമന്ത്രിയായിരുന്ന കാര്യവും സൂചിപ്പിക്കാത്തതു മിക്കവാറും ബോധപൂര്‍വ്വമായിരിക്കണം എന്നു ഞാന്‍ ഉറപ്പിക്കുന്നു. അതൊരിക്കലും ഒരു കുറ്റമായിട്ടല്ല പറയുന്നത്. ഒരു നിരീക്ഷണമെന്ന നിലയില്‍ മാത്രം. ഇവിടുത്തെ വായനക്കാരില്‍, ഭാവിയില്‍ പത്രങ്ങളിലും മറ്റും എഴുതാന്‍ അവസരം കിട്ടിയേക്കാവുന്നവര്ക്ക് ഒരു പരിശീലനക്കുറിപ്പെന്ന നിലയിലും.
മനോരമയുള്‍പ്പെടെ ഒന്നു രണ്ടു പത്രങ്ങളില്‍ കുറച്ചുവരികളെങ്കിലും അച്ചടിച്ചു വന്നിട്ടുള്ളൊരാളാണ് ഇതു പറയുന്നത്. വിശ്വസിക്കാം.
Subscribe to:
Post Comments (Atom)
11 comments:
എല്ലാക്കൊല്ലവും റെയില്‍വേ ബജറ്റിന്റെ സമയത്തു കേള്‍ക്കുന്ന ‘ലാലുമാജി‘ക്കിന്റ്റെ പിന്നിലെ കണ്കെട്ടു വിദ്യ വളരെ മുമ്പു തന്നെ വെളിയില്‍ വന്നിരുന്നതാണ്. ലാലുവിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നിര്ബന്ധിതരായവരുടേയും തമാശകളിലൊന്നായി ജനം അതു കണ്ടുവന്നിരുന്നതുമാണ്. എന്നാല്‍, അതിനു പിന്നിലെ അപകടകരമായ ചില കളികള്‍ കൂടി മനോരമ ഇപ്പോള്‍ തുറന്നുകാട്ടിയിരിക്കുന്നു.
ലാലു മാജിക്കിന്റെ പിന്നില്‍ ഇത്തരമൊരു അപകടം പതിയിരിക്കുന്നുണ്ട് എന്ന സത്യം തുറന്നുകാണിച്ച മനോരമ അഭിനന്ദനമര്‍ഹിക്കുന്നു .
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ്സ് ആണേങ്കില്‍
മനോരമയുടെ സത്യവും മാറിയേനെ.
കഷ്ടം.......
റെയില്‍വേയുടെ നവീകരണ (?) പദ്ധതിക്കായി മാറ്റിവെക്കപ്പെട്ടു കൊണ്ടിരുന്നു എന്നു പറയപ്പെടുന്ന 33% യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതാണോ എന്നും ആവശ്യമാണെങ്കില്‍ത്തന്നെ നവീകരണത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നു കൂടി അന്വേഷിച്ചു പറയട്ടേ മനോരമ. മന്ത്രിമാരുടേയും, ബ്യൂറോക്രാറ്റുകളുടേയും, കരാറുകാരുടേയും പോക്കറ്റില്‍ പോയിരുന്ന വലിയൊരു തുക ലാഭമായി പാര്‍ലമെന്റില്‍ കാണീക്കപ്പെടുമ്പോള് അതിന് ഒരു അക്കൗണ്ടബിലിറ്റി എങ്കിലും കൈവരുന്നു!
പിന്നെ റെയില്‍വേ സുരക്ഷാ ഫണ്ടിന്റെ കാര്യം. സെസ്സ് പിരിച്ചെടുത്ത് സമാഹരിച്ചതല്ല അത്. 2001-ഇല് നിതീഷ് കുമാര്‍ പ്രത്യേകമായി തുടങ്ങിവെച്ച ഈ പദ്ധതിയില്‍ 17000 കോടി രൂപ വകയിരുത്തിയതായിരുന്നു. ടിക്കറ്റില്‍ ഉള്ള സെസ്സ് ഈ പദ്ധതി വകയിരുത്തലിലെ സര്‍ക്കാര്‍ വിഹിതം കുറച്ചു കൊണ്ടിരുന്നു എന്നു മാത്രം. വളരെ പഴയതായിക്കഴിഞ്ഞതും, ബഡ്ജറ്റില്‍ വകയിരുത്താന്‍ വിട്ടുപോയതുമായ ട്രാക്കുകള്‍, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, സിഗ്നലുകള്‍, ക്രോസിംഗുകള്‍ ഒക്കെ നവീകരിക്കാന്‍ ബഡ്ജറ്റിനു പുറത്ത് ഒരു അടിയന്തിര ഫണ്ട് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. 2007 മാര്‍ച്ച് 31-ന് മുന്‍പ് ഈ ഫണ്ട് ഡിസോള്‍വ് ആവുന്ന രീതിയിലായിരുന്നു ഇത് വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ കൊല്ലത്തെ ബഡ്ജറ്റില്‍ ഇതിന്റെ വിശദ വിവരങ്ങള്‍ മന്ത്രി നല്‍കിയതായാണ് എന്റെ ഓര്‍മ്മ. 2001 മുതല്‍ 2003 വരെ നാലായിരം കോടി രൂപയും 2003 മുതല്‍ 2007 വരെ 13000 കോടി രൂപയും ഈ ഫണ്ടില്‍ നിന്ന് ചെലവഴിച്ചതായാണ് പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. ഒരു പക്ഷേ, ഈ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചതായിരിക്കണം ലാലുവിന് നവീകരണത്തിനായി വിഹിതം കുറക്കാന്‍ കഴിഞ്ഞത്.
ശ്രീ നകുലാ
(ഭാര്യയെ വിറ്റ് ചീട്ട് കളിച്ച മഹാഭാരതത്തിലെ നകുലന് ആണോ)
അണ്ണാ എത്രയും പെട്ടെന്ന് എന്‍.ഡി.എ ഭരണത്തില്‍ വരാന്‍ പ്രാര്‍ഥിക്ക്.എന്നിട്ട് നമുക്ക് കേരളത്തിലെ തീവ്രവാദം തുടാഛ്കു നീക്കണം.ആവശ്യത്തിന് തീവണ്ടികളും ഓടിക്കണം.നരേന്ദ്ര മോഡിയെ ഒരു കൊല്ലത്തേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാകണം.കേരളീയര്‍ വികസനം കൊണ്ട് ശ്വാസം മുട്ടണം.
സുഹ്യത്തെ
ഒരു രാഷ്ട്രീയക്കാരനും ഇന്നേവരെ സാധിക്കാത്തത് ഏത് രീതിയിലാണെങ്കിലും സാധിഛ്കതിന് അങ്ങോര്‍ക്ക് നന്ദി പറയുക.ചെയ്തത് ലാലുവാണെങ്കിലും അദ്ദേഹം യാദവനല്ലേ അണ്ണാ....കണ്ണന്റെ കളിക്കൂട്ടുകാനറ്റെ ജനുസ്സല്ലെ അങ്ങ് പോറുത്തേക്കൂന്നേ.
പിന്നെ മാധ്യമ സിന്‍ഡിക്കേറ്റുകാരെ കൊണ്ട് തോറ്റു .നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിട്ട് നമുക്ക് എല്ലാത്തിനെയും വയറ് കുത്തിക്കീറി പെട്രോളൊഴിച്ച് കത്തിക്കണം.
ഇനിയും പോരട്ടെ ഇങ്ങനെയുള്ള പോസ്റ്റുകള്‍
ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം, ജയ് അയോധ്യ ,ജയ് നരേന്ദ്രമോഡി
സുഹൃത്തേ... ബി.ജെ.പി. ഭരിച്ച് മെതിച്ചതെല്ലാം നാം കണ്ടതാണ്. ഗുജറാത്തിലും മറ്റും കാട്ടിക്കൂട്ടിയ അതിക്രമങ്ങളും കേമം... പിന്നെ, കേന്ദ്രത്തില്‍ രാജഗോപാല്‍ സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തെ അനുഭാവപൂര്‍വ്വം കണ്ടിരുന്നു എന്നത് സത്യം തന്നെ... എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വേറെ ആരും കേരളത്തെ അനുഭാവപൂര്‍വ്വം പരിഗണിച്ചാല്‍ നമുക്കെന്താ സഹിക്കില്ലേ? ലാലു കാണിച്ചതിലെ അപാകതകളുണ്ടെങ്കില്‍ അതിനെ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ല.. പക്ഷെ, അതിലെ നന്മകള് കാണാതെ തിന്മകളെ കണ്ടുപിടിക്കാനുള്ള ഒരു ബി.ജെ.പി. മനോഭാവമായേ ഈ പോസ്റ്റിനെ ഞാന്‍ കാണുന്നുള്ളൂ..
വിനയന്,
കേരളം ഭരിക്കുന്നതു കോണ്‍ഗ്രസായിരുന്നെങ്കില്‍ മനോരമയുടെ സത്യവും മാറിയേനെ എന്നെഴുതിയതു മനസ്സിലായില്ല. യു.പി.എ.യെ നയിക്കുന്നതു കോണ്‍ഗ്രസല്ലേ? ലാലുവിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇടതരേക്കാളും ഉത്തരവാദിത്തം കോണ്‍ഗ്രസിനും മനോരമയ്ക്കുമല്ലേ ഉണ്ടാവേണ്ടത്?
കണ്ണൂസ്,
നല്ല കമന്റിനു നന്ദി. “നിതീഷിന്റെ ഫണ്ട് എവിടെപ്പോയെന്നറിയില്ല“ എന്നെഴുതിയ മനോരമ താങ്കളുടെ കമന്റ് ശ്രദ്ധിക്കേണ്ടതാണ് എന്നു ഞാന്‍ വിചാരിക്കുന്നു.
തമാശക്കാരന്‍,
താങ്കളുടെ പ്രശ്നമെന്താണെന്ന് മറ്റൊരു പോസ്റ്റില്‍ താങ്കളിട്ട കമന്റില്‍ നിന്നു വ്യക്തമായിരുന്നു. എത്രയും പെട്ടെന്ന് എന്‍.ഡി.എ. അധികാരത്തില്‍ വരാന്‍ പ്രാര്‍ത്ഥിക്കൂ എന്ന ഉപദേശം വായിച്ചു. ജനലക്ഷങ്ങളേക്കൊണ്ട് അങ്ങനെ പ്രാര്ത്ഥിപ്പിച്ചുകൊണ്ടിരിക്കുന്ന യു.പി.എ-യ്ക്ക് പിന്നില്‍ നിന്നുള്ള താങ്ങു തുടരൂ എന്നാണ് തിരിച്ചുള്ള എന്റെ ഉപദേശം. NDA അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ. പാര്‍ട്ടി പത്രം പറഞ്ഞുതരുന്ന മുദ്രാവാക്യങ്ങള്‍ താങ്കളേപ്പോലെയുള്ളവര്‍ ആവര്ത്തിച്ചതുകൊണ്ടായില്ല.
സൂര്യോദയം,
ഇത് അത്തരം നന്മകള് ചൂണ്ടിക്കാണിക്കുവാനുള്ള ബ്ലോഗല്ല എന്നതാണു പ്രശ്നം. മാദ്ധ്യമങ്ങളിലെ “sin“ ആണ് ഇവിടെ സാധാരണ “indicate“ ചെയ്യാറ്. രാഷ്ട്രീയചായ്വോടു കൂടിത്തന്നെ (ബ്ലോഗിന്റെ തലക്കെട്ടിലെ കുറിപ്പും - കഴിയുമെങ്കില്‍ ആദ്യപോസ്റ്റും വായിക്കുക). ഇത്തവണ - രാഷ്ട്രീയത്തിലെ ഒരു സിന് - ഒരു മാദ്ധ്യമം ചൂണ്ടിക്കാണിച്ചപ്പോള്‍ - അതിവിടെ കൊടുത്തു എന്നേയുള്ളൂ. അതിലെ രാഷ്ട്രീയം കൊണ്ടു തന്നെ.
(പിന്നെ, ഗുജറാത്ത് എന്ന പദമുപയോഗിച്ചുകൊണ്ടുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമായിരുന്നില്ല എന്നും - ഇനിയും ആയിരിക്കില്ല എന്നും ഇടതുപക്ഷത്തില്ത്തന്നെ ചിലരെങ്കിലും തിരിച്ചറിയാത്തത് അത്ഭുതകരം തന്നെ എന്ന് ആവര്‍ത്തിക്കുന്നു. കലാപത്തിന്റെ പൂര്‍ണ്ണഉത്തരവാദിത്തം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ ചുമലില്‍ വയ്ക്കാന്‍ ശ്രമിക്കുന്നത് - അവരുടെ എതിരാളികളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.)
ലാലുവിന്റെ രാഷ്ട്രീയം പോലെ, പത്ര മുത്തശ്ശിയുടെ രാഷ്ട്രീയവും ജനങ്ങള്‍ക്ക് അറിയാത്ത പോലെ..
ഇതെത്ര കണ്ടിരിക്കുന്നു !!!
കഷ്ടം
ഖുദ്ബുദ്ദിന് അന്‍സാരി വരെ തിരിച്ചു ഗുജറാത്തിനു പോയി. ജോക്കറുമ്മാരെക്കൊണ്ട് കോപ്രായം കളിപ്പിക്കുന്ന മൊതലാളി മോഡിക്കെതിരെ പുതിയ ആയുധം വേണമെന്നു പറഞ്ഞു തപ്പിക്കൊണ്ടിരിക്കുവാണ്. അതു കേരളത്തിലെ ജോക്കര്മ്മാരൊട് പറയാന്‍ മറന്നു പോയി.
മാറാട്, ഗോദ്ര, നന്ദിഗ്രാം, സിഖ് കൂട്ടക്കൊല ഇതെല്ലാം മോഡീന്റെ ക്രഡിറ്റിലോട്ട് ഇട്ടാല്‍ ജോക്കര്‍മാരുടെ കോമഡി മോങ്ങല് ഉഗ്രനായിക്കിട്ടും
മനോരമയ്ക്ക് ലാലുവിനൊട് പഴയൊരു ചൊരുക്കുണ്ട്...
ലാലു റയില്‍ മന്ത്രിയായതിനു ശേഷം കേരളത്തില്‍ വന്നപ്പോള്‍ മനോരമ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരു നിവേദനം നള്‍കി. അതിനു വലിയ വാര്‍ത്താ പ്രാധാന്യവും നള്‍കി. അന്നതെ റയില്‍ ബഡ്ജറ്റില്‍ ലാലു അതു കണ്ടതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.
പിന്നെ ലാലു കേരളത്തിനു നള്‍കിയ നേട്ടങ്ങളുടെ കൂടെ ഈറോഡു ഡിവിഷനും കേരളത്തിന്റെ വിഹിതം എടുത്തു തമിഴ് നാട്ടില്‍ ചെലവാക്കിയതും, പാന്റ്രികളില് കേരള ഭക്ഷണം നിര്‍ത്തിയതും മറ്റും കൂടി ചേര്‍ക്കണം.
മനോരമയില്‍ തന്നെ വന്ന മറ്റൊരു വാര്‍ത്ത പ്രകാരം കോട്ടയം സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ അറിയണമെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണമത്രെ. ജീവനക്കാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഹിന്ദിക്കാരാണ്.
ദേശീയൊല്ഗ്രഥനം ലാലു മോഡലില്‍ നടക്കട്ടെ. ഹിന്ദി ഹമാരാ രാഷ്ട്ര ഭാക്ഷാ ഹെ... ഹും... ഹൊ...
ലാലു റെയില്‍ ബജറ്റ് ഒരു കണക്കിലെ കളി. പിന്നെ, മേമ്പൊടിക്ക് ചിലതൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഒരു മാനേജ്മെന്റ് ട്രിക്ക്. ഇതെല്ലാം മുഴുവന്‍ ലാലുവിന്റെ മാത്രം ബുദ്ധിയെന്ന് എങ്ങനെ പറ്യും. റെയില്‍വെയിലെ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ പിന്നെന്തിനാണ്.
Post a Comment