Thursday, July 24, 2008

മിശ്രവിവാഹങ്ങൾ നിരോധിക്കുക! പൂർവ്വകാലാടിസ്ഥാനത്തിൽ.

ഇന്നെനിക്ക്‌ പതിവിലും കുറച്ചുനേരത്തേ ഓഫീസിലെത്താൻ പറ്റി. രാവിലെ പതിവുള്ള പത്രം വായനയുടെ കൂട്ടത്തിൽ “ഓൺലൈൻ വായന“ എന്ന ഭാഗം ഇന്ന്‌ പെട്ടെന്നവസാനിച്ചതാണു കാരണം.

മിശ്രവിവാഹത്തേപ്പറ്റി ഒരു വാർത്തകണ്ണിൽ‌പ്പെട്ടപ്പോൾ കഷ്ടകാലത്തിന് ആദ്യം അതുതന്നെ തുറന്നു നോക്കി. ഓരോ വാർത്തയ്ക്കുമൊപ്പം, ജനങ്ങൾ ആ വാർത്തയ്ക്കനുസരിച്ച്‌ ഇനി എന്താണു ചെയ്യേണ്ടത്‌ എന്ന ഒരു സൂചനകൂടി കൊടുക്കുന്ന പുതിയൊരു ശൈലി കണ്ടു.

തൃപ്തിയായി! ഇനി ചത്താലും വേണ്ടില്ല. എന്തായാലും ഇന്നത്തേയ്ക്കിനി ഓൺലൈൻ പത്രം വായന വേണ്ട.

ഓൺലൈൻ പത്രംവായന ഒരുപാടു സമയം അപഹരിക്കുന്നുവെന്നു തോന്നുന്നവർ, ആ ദുശീലം ഒഴിവാക്കാനായി താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്യുക.

11 comments:

Unknown said...

‘ബ്ലോഗ്‌ എന്ന മാദ്ധ്യമം സമൂഹത്തിൽ ചെലുത്താൻ പോകുന്ന സ്വാധീനം’ എന്നൊക്കെയുള്ള വിഷയത്തിൽ മനക്കോട്ടകെട്ടുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെച്ചെയ്യുന്നവരോടു പലപ്പോഴും ചോദിക്കാൻ തോന്നാറുള്ളത്‌ ഒരേ ചോദ്യം തന്നെയാണ്.

മദ്ധ്യവർഗ്ഗ-ഉപരിവർഗ്ഗ-മുതലായ വർഗ്ഗവിശേഷണങ്ങൾ പേറുന്ന ചിലരും കുറച്ചു വിദേശമലയാളികളുമൊക്കെയല്ലാതെ ആരാണിവിടെ ബ്ലോഗു വായിക്കുന്നത്‌? അവരിൽത്തന്നെ ആരാണ് ഇതൊക്കെ ഗൌരവമായിട്ടെടുക്കാറുള്ളത്‌?

അക്കാദമികൾ നിർമ്മിച്ചും കരിവാരമാഘോഷിച്ചും കൂട്ടായ്മകൾ സംഘടിപ്പിച്ചും സാമൂഹ്യപ്രതിബദ്ധതയേപ്പറ്റി സംസാരിച്ചുമൊക്കെ ഒരിക്കലെങ്കിലും ഒരു മിനുട്ടെങ്കിലും ചെലവഴിച്ചിട്ടുള്ള സകലമാനബ്ലോഗർമാരെയും വെല്ലുവിളിക്കുന്നു. ജാതിയുടെയും മതത്തിന്റെയും ജീവന്റെയും പേരിൽ ഘോരഘോരം വാദിച്ച എല്ലാവരേയും വെല്ലുവിളിക്കുന്നു. നിങ്ങളേക്കൊണ്ടു സാധിക്കുമെങ്കിൽ, ജാതിചിന്തപ്രോത്സാഹിപ്പിക്കുന്ന ആ പരസ്യം എടുത്തുമാറ്റാൻ മനോരമയെ പ്രേരിപിക്കുന്ന എന്തെങ്കിലും ചെയ്യ്‌. കാണട്ടെ.

ആദ്യത്തെ ഒരു മണിക്കൂറിൽത്തന്നെ ഈ പോസ്റ്റു വായിച്ചവരുടെ എണ്ണം ഇരുനൂറ്‌. കമന്റുകളുടെ എണ്ണം പൂജ്യം. എല്ലാവരും കൂടി സമൂഹമനസ്സിനെ ഇപ്പോൾ എടുത്തിട്ടങ്ങു മറിച്ചതു തന്നെ. ഒന്നു ചുമ്മാതിരി സുകുമാരേട്ടാ.

Radheyan said...

ബ്ലോഗന്‍‌മാരെല്ലാം കൂടി അങ്ങ് പറയേണ്ട താമസം മത്തുക്കുട്ടിച്ചായന്‍ ഈ പരസ്യം എടുത്ത് എട്ടായിട്ട് മടക്കി ഗോകര്‍ണ്ണത്ത് വെയ്ക്കത്തില്ലേ.



വെറുതേ ചിരിപ്പിക്കല്ലേ നകുലാ....

yousufpa said...

എല്ലാം അപ്പച്ചന്റെയൊരു തമാശയല്ലേ....
ജീവിതാനുഭവങ്ങള്‍ പാഠങ്ങള്‍ പഠിപ്പിക്കട്ടെ...

മൃദുല്‍രാജ് said...

ഇനി ഞാന്‍ കമന്റ് ഇടാത്തതിനാല്‍ ആണ് ആ പരസ്യം മാറ്റാത്തതെങ്കിലോ? ഈ പരസ്യം മാറ്റണം എന്ന് മനോരമയോട് ഞാന്‍ ശ്ക്തിയുക്തം ആവശ്യപ്പെടുന്നു.

നകുല്‍ജി, ആ പരസ്യം ഗൂഗിളിന്റെ വകയാണ്/ ഇപ്പോള്‍ അത് കണ്ടാല്‍ പിന്നെ നോക്കുമ്പോള്‍ വേറെ ആയിരിക്കും. അത് മനോരമ ഓണ്‍ലൈന്റെ ഒരു പ്രധാന വരുമാനമാര്‍ഗത്തില്‍ പെട്ടതല്ലെ. അപ്പോല്‍ പിന്നെ എങ്ങനെ മാറ്റും?

Unknown said...

രാധേയാ,
അപ്പോൾ പിന്തിരിപ്പൻ ക്ലബ്ബിൽ ഞാനൊറ്റയ്ക്കല്ലെന്നു ചുരുക്കം. സ്വാഗതം :)

മൃദുൽ‌രാജേ,
ഞങ്ങളിവിടെ രണ്ടുമൂന്നുപേർ ചേർന്ന്‌ നാളെ കേരളത്തിൽ - ചുരുങ്ങിയപക്ഷം കോട്ടയത്തെങ്കിലും -ഹർത്താലിന് ആഹ്വാനം ചെയ്യാൻ ആലോചിച്ചുകൊണ്ടിരിക്കുവാ. അപ്പഴാ..

അനില്‍@ബ്ലോഗ് // anil said...

ഉടന്‍ നിരോധിക്കെണ്ടതാകുന്നു !!

Unknown said...

നകുലാ , കേരള മാട്രിമോണി ഡോട്ട് കോം എന്ന ഓണ്‍‌ലൈന്‍ മേരേജ് കണ്‍‌സല്‍ട്ടിങ്ങ് സര്‍വ്വീസസ്സിന്റെ പരസ്യവും അതില്‍ അവരുടെ പരസ്യവാചകവും അല്ലേ അത് . അതിലിത്ര പരിഭവപ്പെടാനുണ്ടോ ? പത്രസ്ഥാപനങ്ങള്‍ക്ക് അവരുടെ ഓണ്‍‌ലൈന്‍ പതിപ്പുകള്‍ നമുക്ക് സൌജന്യമായി ഇങ്ങനെ നല്‍കാന്‍ കഴിയുന്നത് പരസ്യം കൊണ്ടല്ലേ ? മിശ്രവിവാഹം പ്രോത്സാപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്ഥാവനയുടെ റിപ്പോര്‍ട്ട് വന്നത് യാദൃച്ഛികം . പരസ്യം എന്നും അവിടെയുള്ളതും . ഞാന്‍ ഇവിടെ നിന്ന് വായിക്കുന്ന ഓണ്‍‌ലൈന്‍ പത്രങ്ങള്‍ പൈസ കൊടുത്ത് വാങ്ങണമെങ്കില്‍ അത് ഒരു മാസത്തെ ഇന്റര്‍നെറ്റിന്റെ വരിസംഖ്യയെക്കാളും കൂടും . ഇനി കേരള മാട്രിമോണിയലിന്റെ കാര്യമെടുത്താലും സൌജന്യമായി വധൂവരന്മാരെ സെര്‍ച്ച് ചെയ്യാന്‍ നല്ല ഒരു സൈറ്റ് ആണത് . പിന്നെ ബ്ലോഗ് വായിക്കുന്നവരുടെ കാര്യം . ബ്ലോഗ് എന്താണെന്ന് അറിയുന്നവര്‍ തന്നെ നാട്ടില്‍ വിരളം . എന്നാല്‍ നാലു ജില്ലകളില്‍ ബ്ലോഗ് അക്കാദമി ശില്പശാല സംഘടിപ്പിച്ചത് കൊണ്ട് മാധ്യമങ്ങള്‍ നല്ല കവറേജ് നല്‍കിയതിനാല്‍ അല്പം അവേര്‍നെസ്സ് വന്നിട്ടുണ്ട് .

Unknown said...

‘സ്വജാതി’യിൽ നിന്നു തെരഞ്ഞെടുക്കണമെങ്കിൽ തങ്ങളുടെ സേവനമാണു നല്ലത്‌ എന്നായിരിക്കണമല്ലോ അവർ അങ്ങനെ എടുത്തു പറയുന്നതിന്റെ അർത്ഥം. അതല്ലാ എങ്കിൽ ‘കണ്ടജാതി’യുടെയൊക്കെ പ്രൊഫൈലുകൾ കയറിവരും - വലിയ മെനക്കേടാ - എന്നൊക്കെ. അവരപ്പോൾ ജാതി കോളം ഉപയോഗിച്ചു ഫിൽട്ടർ ചെയ്യാനുള്ള സൌകര്യമൊക്കെ കൊടുക്കുന്നുണ്ടാവണം. നല്ല കാര്യം. നടക്കട്ടെ. കാശുകൊടുക്കുന്നവന്റെ - കസ്റ്റ്മർ തെ കിങ്ങിന്റെ - കൺ‌വീനിയൻസിനു തന്നെ പ്രാധാന്യം.

വെള്ളിയാഴ്ച കൂടി വീട്ടിലിരിക്കാൻ പറ്റിയാൽ മൂനു ദിവസം അടുപ്പിച്ച്‌ അവധി ആക്കാമായിരുന്നു. ഹർത്താൽ ആഹ്വാനവുമായി മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനം. ഒരു കാരണവും കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ വീണുകിട്ടിയ ഇത്‌ വെറുതെ കളഞ്ഞുകൂടാ.

പാമരന്‍ said...

മിശ്രവിവാഹം ചെയ്യുന്നവന്‍റെ കാലു തല്ലിയൊടിക്കണം. (എന്‍റെ പിതാജിയെ ഒഴിവാക്കണേ.)

Malayali Peringode said...

ഉം... അതെന്താ ‘പാമരന്റെ’ പിതാജിക്ക് കാലില്ലേ? അതോ പിതാജിയുടെ കാര്യം സ്വയംനോക്കികോളാം എന്നോ മറ്റോ ആണോ ഉദ്ദേശിച്ചത്?

ഹഹഹഹഹ

കേരളക്കാരന്‍ said...

ഇങ്ങനൊക്കെ ഘോരഘോരം‌ പറയാനെല്ലാരും‌ കാണും‌..സ്വന്തം‌ കാര്യം‌ വരുമ്പോള്‍‌..പ്‌ധീം...ഇത്രയേയുള്ളൂ..ഇന്ന്‌.