Thursday, March 6, 2008

കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!

ജനങ്ങള്‍ ചേരിതിരിഞ്ഞ്‌ ആക്രമിക്കുകയും അത്‌ കൊലപാതകങ്ങള്‍ക്ക്‌ ഇടയാക്കുകയും ചെയ്യുന്നൊരു സാഹചര്യത്തില്‍, തങ്ങളുടെ പക്ഷചിന്തകള്‍ തത്‌ക്കാലത്തേക്കു വെടിയുക എന്നതാണു പക്വമതികള്‍ ചെയ്യേണ്ടത്‌. പക്ഷം പിടിച്ചു സംസാരിക്കുന്നതൊഴിവാക്കുകയും തികഞ്ഞ സംയമനം പാലിക്കുകയും വേണം. അതു ചെയ്യാതെ വരുമ്പോളാണ്‌ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നത്‌. അതു കലാപമായാലും ശരി - രാഷ്ട്രീയ കൊലപാതകപരമ്പരയായാലും ശരി.

അപ്പോള്‍ മാദ്ധ്യമങ്ങളോ?

അവരാണ്‌ ഏറ്റവും ശ്രദ്ധിക്കേണ്ടത്‌. കാരണം - അവരിലൂടെയാണ്‌ വാര്‍ത്തകള്‍ പരക്കുന്നത്‌.

അവര്‍ മാന്യത പാലിക്കണം. അനാവശ്യമായ പൊലിമയോടെ വാര്‍ത്തകള്‍ നല്‍കരുത്‌. നുണകള്‍ ഒഴിവാക്കുകയും വേണം.

അതെ. മാദ്ധ്യമങ്ങള്‍ നുണകള്‍ ഒഴിവാക്കണം.

അവരതിനു തയ്യാറാകുന്നില്ലെങ്കില്‍, - "അതു നുണയാണ്‌ - വിശ്വസിക്കരുത്‌ "- എന്നതു ചൂണ്ടിക്കാട്ടാനും നമുക്കെന്തെങ്കിലും സംവിധാനം വേണം.

* * * * * * * * *
ഇത്തവണത്തെ ഇടതു ഗവണ്മെന്റ്‌ അധികാരമേറ്റെടുത്തതിനു ശേഷമുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളും അനുബന്ധ സംഭവങ്ങളും - ഒന്നൊഴിയാതെ - ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. അവയിലൊക്കെ, കാര്യങ്ങളുടെ കിടപ്പ്‌ എങ്ങനെയായിരുന്നുവെന്ന്‌ എനിക്കു നല്ല ബോദ്ധ്യമുണ്ട്‌. എന്റെ പക്ഷചിന്തകള്‍ക്കനുസരിച്ചുള്ള മുന്‍വിധികളോടെയല്ല - മറിച്ച്‌ തികച്ചും യുക്തിപരമായ കാര്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌ ഞാന്‍ നിലപാടുകള്‍ സ്വരൂപിച്ചിട്ടുള്ളത്‌. ആരു ചെയ്താലും ശരി - തെറ്റു തെറ്റാണെന്നു പറയാന്‍ എനിക്കു മടിക്കേണ്ടതില്ല.

ഇന്നലെ കണ്ണൂരില്‍ നടന്ന സംഭവങ്ങളേപ്പറ്റി ആദ്യം 'ദേശാഭിമാനി ലേറ്റ്‌ ന്യൂ'സില്‍ നിന്നാണ്‌ അറിഞ്ഞത്‌.

“സി.പി.എം. പ്രവര്‍ത്തകന്‍ രഞ്ജന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകന്‍ സുമേഷിനു പരിക്ക്‌. “

ആ വാര്‍ത്ത ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം - ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു വാര്‍ത്ത - സംഘമാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്‌ എന്നൊരു വാര്‍ത്ത കാണുന്നത്‌. അടുത്തിടെ ശ്രദ്ധിച്ചതിലും അതിനു മുമ്പു തന്നെ അറിയാവുന്നതുമായ സകല സംഭവങ്ങളിലും - ഒന്നൊഴിയാതെ - ഞാനാവര്‍ത്തിക്കട്ടെ - ഒന്നൊഴിയാതെ - മാര്‍ക്സിസ്റ്റുകാരായിരുന്നു ആദ്യം വെട്ടിക്കൊല്ലുകയോ അതിനു ശ്രമിക്കുകയോ ചെയ്തിരുന്നത്‌. അവരാണ്‌ ഏറ്റവും ആദ്യം നടത്തുന്നതും ഏറ്റവും കൂടുതല്‍ നടത്തുന്നതും. (ദേശാഭിമാനി അടുത്തിടെയായി അണികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന ചിത്രം തികച്ചും തെറ്റായിരുന്നുവെന്നതിന്‌ - ഒന്നൊഴിയാതെ എല്ലാ സംഭവത്തിലും - തെളിവുകളുണ്ട്‌. ചില വിശദാംശങ്ങള്‍ ഈ പോസ്റ്റിന്റെ അവസാനം നല്‍കിയിട്ടുണ്ട്‌)

സംഘത്തിന്റെ ചെയ്തികള്‍ എല്ലായ്പ്പോഴും തിരിച്ചടികള്‍ മാത്രമായിരുന്നു. എന്നു വച്ച്‌ അവ ന്യായീകരിക്കാമെന്നല്ല. പക്ഷേ - എല്ലാ തവണയും രണ്ടാമതു മാത്രമാണ്‌ അവര്‍ ആയുധമെടുത്തത്‌. മാത്രമല്ല - അവര്‍ക്കേറ്റ ആള്‍നാശത്തേക്കാള്‍ അങ്ങേയറ്റം കുറഞ്ഞ അളവില്‍ മാത്രമായിരുന്നു അവരുടെ പ്രത്യാക്രമണങ്ങള്‍. ഇതൊന്നും നാം മറച്ചുപിടിക്കേണ്ട ആവശ്യമില്ലല്ലോ. ഇതൊന്നും വെറുതെയങ്ങു പറഞ്ഞുപോകുന്നതല്ല. വാര്‍ത്തകള്‍ വിടാതെ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ നിരീക്ഷണമായിരുന്നു അത്‌. തെളിവുകളുണ്ട്‌. ധാരാളം.

സംഘം ഇപ്പോള്‍ അക്രമം നടത്തിയതു വളരെ മോശമായിപ്പോയെന്നു വിചാരിച്ചു ഞാന്‍. കഴിഞ്ഞയിടെ സി.പി.എമ്മും മറ്റൊരു സംഘടനയുമായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ അതുമായൊന്നും ബന്ധമില്ലാതിരുന്ന സംഘത്തെ അതിക്രൂരമായി പീഢിപ്പിച്ചിട്ടും സംയമനം പാലിച്ചതെല്ലാം ഇപ്പോള്‍ വെറുതെയായി.

സംഘം ആദ്യം ആക്രമിച്ചു എന്നു വന്നിരിക്കുന്നു!

അപ്പോളാണോര്‍ത്തത്‌ പത്രം ദേശാഭിമാനിയാണല്ലോ എന്ന്‌. അവര്‍ പക്ഷം പിടിച്ച്‌ എഴുതിയതാവുമോ എന്നറിയാന്‍ ദീപിക വായിച്ചു.

ദീപികയിലും അതു തന്നെയാണു പറഞ്ഞിരിക്കുന്നത്‌. സി.പി.എമ്മുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകന്‍ സുമേഷിനു വെട്ടേറ്റു.
മംഗളം വായിച്ചപ്പോള്‍ പക്ഷേ അത്ഭുതപ്പെട്ടു പോയി. ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകനു വെട്ടേറ്റതാണു വാര്‍ത്തയുടെ തലക്കെട്ടു തന്നെ! അതെങ്ങനെ ശരിയാകും? അപ്പോള്‍ - സി.പി.എമ്മുകാരന്റെ കൊലപാതകമോ?
അടിയില്‍പറഞ്ഞിട്ടുണ്ട്‌. വൈകിട്ട്‌ സി.പി.എമ്മുകാരനും വെട്ടേറ്റെന്ന്‌.

അതു ശരി! അപ്പോള്‍ അതാണു സംഭവം! ഇത്തവണയും - ഇത്തവണയും - ഇത്തവണയും - മാര്‍ക്സിസ്റ്റുകളാണ്‌ പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ ആദ്യവെട്ടു വെട്ടിയത്‌ അല്ലേ?

വേഗം മാതൃഭൂമി എടുത്തു.
അതെ. സത്യമതാണ്‌. മാര്‍ക്സിസ്റ്റുകളാണ്‌ പ്രശ്നം സൃഷ്ടിച്ചത്‌ - ആര്‍.എസ്‌.എസുകാരാണ്‌ ആദ്യം ആക്രമിക്കപ്പെട്ടത്‌ - എന്ന്‌ അവരും എഴുതിയിരിക്കുന്നു.
ഇല്ല - ഒന്നു കൂടി ഉറപ്പു വരുത്താം - ഉടന്‍ തന്നെ മനോരമ നോക്കി.
അവരും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. മാര്‍ക്സിസ്റ്റുകള്‍ - മാര്‍ക്സിസ്റ്റുകളാണ്‌ എല്ലാത്തിനും തുടക്കമിട്ടത്‌. അവരാണ്‌ ആദ്യം വെട്ടിയത്‌.

ഇത്തവണയും കാര്യങ്ങള്‍ പഴയതുപോലെതന്നെ എന്നും - സംഘം വീണ്ടുമൊരിക്കല്‍കൂടി അക്രമത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു എന്നും ഞാന്‍ ഡയറിയില്‍ എഴുതി വച്ചു. ദേശാഭിമാനി മാത്രമല്ല - ഇത്തവണ ദീപികയും നുണ പറഞ്ഞുവെന്നും - ഒരുപക്ഷേ അബദ്ധം പറ്റിയതാവാമെന്നും കൂടി അതിനടിയില്‍ എഴുതിച്ചേര്‍ത്തു.

* * * * * * * * *
വാര്‍ത്തകള്‍ തുടര്‍ന്നും വന്നു കൊണ്ടിരുന്നു. ആകെ ഒരേയൊരു സി.പി.എമ്മുകാരന്‍ മാത്രമാണ്‌ ആക്രമിക്കപ്പെട്ടത്‌. എന്നാല്‍, രണ്ടു ആര്‍.എസ്‌.എസ്‌.കാര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. അഞ്ചു പേര്‍ ഏതു സമയവും മരിക്കാവുന്ന നിലയില്‍ കിടക്കുന്നു. മാരകമല്ലാത പരിക്കുകളോടെ രണ്ടുപേര്‍ വേരെയും.

പതിവുകള്‍ ഒന്നും തന്നെ തെറ്റുന്നില്ല എന്നു ഞാന്‍ രേഖപ്പെടുത്തി വച്ചു. സി.പി.എമ്മുകാര്‍ തുടക്കമിടുന്നു എന്നു മാത്രമല്ല - ഏറ്റവും രൂക്ഷമായ തോതില്‍ - ഏറ്റവും കൂടുതലാളുകളെ - വധിക്കുകയും ചെയ്യുന്നു എന്നു കൂടി എഴുതിച്ചേര്‍ത്തു.

പത്രത്താളുകള്‍ പിന്നിലേക്കു മറിച്ചു. അഞ്ചു ദിവസം മുമ്പത്തെ ഒരു വാര്‍ത്ത - പയനിയറില്‍ നിന്ന്‌. സി.പി.എം. വ്യാപകമായ അക്രമം ആസൂത്രണം ചെയ്യുന്നതായി സൂചന ലഭിച്ചതായി ബി.ജെ.പി. പ്രസിഡന്റു പറഞ്ഞിരിക്കുന്നു. ആ സൂചനകള്‍ ഇപ്പോള്‍ അക്ഷരം പ്രതി സത്യമായിരിക്കുന്നു.
മാര്‍ക്സിസ്റ്റുകള്‍ പറയുന്നിടത്തു നില്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസുകാരെ തുടരെ സ്ഥലം മാറ്റിയതു വെറുതെയായിരുന്നില്ല എന്നു വ്യക്തമായി. ഐ.ജി. ഹേമചന്ദ്രന്‍, എസ്‌.പി. മനോജ്‌, സി.ഐ. ബാലന്‍ - ഇവരെയെല്ലാം തുടരെത്തുടരെ സ്ഥലം മാറ്റിയതു വെറുതെയായിരുന്നില്ല എന്ന്‌ ഉറപ്പായി. പെട്ടെന്നൊരു ദിവസം - പ്രത്യേകിച്ചൊരു കാരണമൊന്നുമില്ലാതെ - മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ട്‌ - നിമിഷങ്ങള്‍ക്കകം പടര്‍ത്തി - ഒരു കലാപസദൃശ്യമായ സഹചര്യം സൃഷ്ടിച്ച്‌ ഏഴുപേരെ വെട്ടിയരിഞ്ഞത്‌ ആസൂത്രിതമല്ലെങ്കില്‍ പിന്നെയെന്താണ്‌? ഏതു സമയവും അങ്ങനെയൊന്നു പ്രതീക്ഷിച്ചു കരുതിയിരിക്കുകയായിരുന്നു ആര്‍.എസ്‌.എസ്‌.കാരും എന്നാണ്‌ അതിനിടയ്ക്ക്‌ ഒരു സി.പി.എമ്മുകാരന്റെ കൊലയും കൂടി നടന്നതു സൂചിപ്പിക്കുന്നത്‌.

* * * * * * * * *
ഓര്‍മ്മയുടെ താളുകള്‍ വീണ്ടും പുറകിലേക്കു മറിച്ചു.

രണ്ടു വര്‍ഷം മുമ്പ്‌ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ ഒരു എന്‍.ഡി.എഫുകാരനെ കൊലപ്പെടുത്തുന്നതില്‍ നിന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. അതിന്റെ ഉത്തരവാദിത്തവും പതിവുപോലെ സംഘത്തിന്റെ തലയില്‍ കെട്ടിവച്ചു. പതിവുപോലെ തന്നെ പിന്നീടു തെളിഞ്ഞു അതു മാര്‍ക്സിസ്റ്റുകള്‍ ചെയ്തതാണെന്ന്‌. ആ കേസിലെ പ്രതിയായിരുന്ന ജിജേഷിനെ കഴിഞ്ഞയിടെ ആരോ കൊലപ്പെടുത്തി. എന്‍.ഡി.എഫ്‌. പകരം വീട്ടിയതാണെന്നു കരുതപ്പെടുന്നു. ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരതു നിഷേധിച്ചിട്ടുമുണ്ട്‌ - ആരെയും പിടികൂടിയിട്ടുമില്ല.

ഇത്തവണയും പതിവുപോലെ ആരോപണം സംഘത്തിന്റെ തലയില്‍ വച്ചു. അവരെ പരക്കെ ആക്രമിച്ചു. സ്ഥാപങ്ങള്‍ക്കും മറ്റും ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. സംഘത്തിന്റെ ചില നേതാക്കളാണു പ്രതികളെന്നും പറഞ്ഞ്‌ മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ പ്രതിപ്പട്ടിക കണ്ണുമടച്ച്‌ അംഗീകരിക്കാതിരുന്നതിന്റെ പേരില്‍ പോലീസ്‌ ഉദ്യോഗസ്ഥരെ തുടരെ സ്ഥലം മാറ്റി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കാന്‍ മാത്രമായി ചരിത്രത്തിലാദ്യമായി സംഘം പത്രസമ്മേളനം വിളിച്ചു. പക്ഷേ, മാര്‍ക്സിസ്റ്റുകള്‍ തുടര്‍ന്നും സംഘത്തെ മാത്രം ലക്ഷ്യം വച്ചു. അതിനിടയ്ക്ക്‌ എന്‍.ഡി.എഫ്‌. ശിവപുരത്ത്‌ അക്രമം നടത്തി. മാര്‍ക്സിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. തിരിച്ചൊന്നും ചെയ്യാന്‍ ശ്രമിക്കാതിരുന്ന മാര്‍ക്സിസ്റ്റുകള്‍ അതിലൊന്നും ഇടപെടാതെ നിന്നിരുന്ന ഹിന്ദുസംഘടനാ നേതാക്കളെ മാത്രം ലക്ഷ്യം വച്ചു. ഒടുവിലിതാ ഏഴുപേരെ കൊന്നും കൊല്ലാറാക്കിയും ഇട്ടിരിക്കുന്നു.

ഇതു വായിക്കുന്ന മാര്‍ക്സിസ്റ്റുസുഹൃത്തുക്കളോട്‌ എനിക്കൊരു അപേക്ഷയുണ്ട്‌. നിങ്ങള്‍ ദയവായി നിങ്ങളുടെ പക്ഷചിന്തകള്‍ മാറ്റിവച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ - മുകളിലെഴുതിയിരിക്കുന്നതില്‍ ഏതെങ്കിലും സത്യമല്ലാതുണ്ടോ എന്ന്‌? നാമെല്ലാം നേരിട്ടു കണ്ടറിഞ്ഞ വാര്‍ത്തകള്‍ മാത്രമല്ലേ ഇവിടെ പറഞ്ഞിരിക്കുന്നത്‌? സത്യം വ്യക്തമാകുന്ന മട്ടില്‍ - ചിത്രം വ്യക്തമാകുന്ന തരത്തില്‍ - അവയൊന്നു ക്രോഡീകരിച്ച്‌ അവതരിപ്പിച്ചു എന്നു മാത്രമല്ലേയുള്ളൂ?

നിങ്ങള്‍ക്കെന്നോടു വിരോധം തോന്നിയേക്കാം, പക്ഷേ ഞാനെന്തു ചെയ്യാനാണു സുഹൃത്തുക്കളേ. വാര്‍ത്തകള്‍ നിരന്തരം നിരീക്ഷിച്ച്‌ - അവയെ പിന്തുടര്‍ന്ന്‌ സത്യം കണ്ടു പിടിക്കുന്നത്‌ എന്റെ ശീലമായിപ്പോയി. അത്‌ അവസാനിപ്പിക്കണമെന്ന്‌ ദയവായി എന്നോടു പറയാതിരിക്കുക.

ദേശാഭിമാനി നിങ്ങള്‍ക്കു പറഞ്ഞു തന്നുകൊണ്ടിരിക്കുന്നതെന്താണ്‌? ആര്‍.എസ്‌.എസ്‌.കാര്‍ ചോരക്കൊതിയന്മാരാണ്‌ എന്നും അവരാണ്‌ അക്രമം നടത്തുന്നതെന്നുമാണ്‌ അവര്‍ വാദിക്കുന്നത്‌. തെറ്റാണു സുഹൃത്തുക്കളേ. തെറ്റാണ്‌.ആ പത്രം നിങ്ങളെ ചതിക്കുകയാണ്‌. മാര്‍ക്സിസ്റ്റ്‌ അക്രമങ്ങള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ ന്യായീകരണം ചമയ്ക്കാനാണവര്‍ ശ്രമിക്കുന്നത്‌. അങ്ങനെ നിങ്ങളുടെ മനസ്സില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്നതു തന്നെയാണു ലക്ഷ്യം. ചതിയില്‍ കുടുങ്ങാതിരിക്കുക. വാര്‍ത്തകള്‍ ആരും പിന്തുടരില്ല എന്ന ധൈര്യത്തില്‍ - ആളുകളുടെ മറവി അവര്‍ മുതലെടുക്കുകയാണ്‌. നിങ്ങള്‍ പ്രസ്ഥാനസ്നേഹികളായിരുന്നു കൊള്ളൂ. എന്നാല്‍ - ദയവായി - കളവു പറഞ്ഞുകൊണ്ടുള്ള അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.

ആലോചിച്ചു നോക്കൂ. ഇപ്പോളുള്ള ഇടതുഗവണ്മെന്റ്‌ അധികാരമേറ്റതിനുശേഷമുള്ള ഒന്നരവര്‍ഷക്കാലത്തിനിടെ (2007 ഡിസംബര്‍ വരെയുള്ള കാലം) ജീവന്‍ നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ എണ്ണം പതിനൊന്ന്‌. അതില്‍ ഏഴുപേരെയും കൊലപ്പെടുത്തിയത്‌ മാര്‍ക്സിസ്റ്റുകള്‍. ബാക്കിയുള്ളവയില്‍ പരോക്ഷപിന്തുണ ആരോപിക്കപ്പെട്ടിരിക്കുന്നു.

മാര്‍ക്സിസ്റ്റുകള്‍ സംഘപ്രവര്‍ത്തകരെ ആക്രമിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോളും - അതിനുശേഷവുമായി ഹൃദയം പൊട്ടിമരിച്ച വൃദ്ധകളുടെ എണ്ണം രണ്ട്‌. പത്രവാര്‍ത്തകള്‍ ഇപ്പോളുമുണ്ടെന്റെ കയ്യില്‍. എന്തുപറഞ്ഞാലും തെളിവുകളോടെ പറയാനാണെനിക്കിഷ്ടം.

മുകളില്‍പ്പറഞ്ഞ കൊലപാതകങ്ങളില്‍ എല്ലാത്തവണയും മാര്‍ക്സിസ്റ്റുകളാണു പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്‌. അതില്‍ ബഹുഭൂരിപക്ഷത്തിനും സംഘപ്രവര്‍ത്തകര്‍ തിരിച്ചടിച്ചിട്ടു കൂടിയില്ല. ഭരണത്തിന്റെ ബലമാണ്‌ മാര്‍ക്സിസ്റ്റുകളെ അക്രമം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നത്‌ ഉറപ്പല്ലെന്നുണ്ടോ സുഹൃത്തുക്കളേ? കമ്മ്യൂണിസ്റ്റു കോട്ടയായ കണ്ണൂരിലും മറ്റും സംഘമോ മറ്റാരെങ്കിലുമോ മാര്‍ക്സിസ്റ്റുകളെ ആദ്യം കടന്നാക്രമിച്ച്‌ ഒരു അക്രമപരമ്പരയ്ക്കു തുടക്കമിടുമെന്നു തോന്നുന്നുണ്ടോ? അത്‌ അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കില്ലേ?

ഈ കഴിഞ്ഞ ഏഴെട്ടു മാസത്തെ കാര്യമെടുത്താലും ശരി. സംഘം ഏകപക്ഷീയമായ കൊലപാതകങ്ങള്‍ നടത്തിയെന്നും മാര്‍ക്സിസ്റ്റുകള്‍ സംയമനം പാലിച്ചുവെന്നും മറ്റും ദേശാഭിമാനി പറയുന്നത്‌ നൂറുശതമാനം തെറ്റാണ്‌. നൂറില്‍ നൂറുശതമാനം തെറ്റ്‌. പാറായിയില്‍ പവിത്രനും മറ്റും കൊല്ലപ്പെട്ട കാര്യം ആവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍, അതു പറയുമ്പോള്‍ അവര്‍ മറച്ചു പിടിക്കുന്നൊരു കാര്യമുണ്ട്‌. മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ഒരു അക്രമപരമ്പര ഒരാഴ്ചയോളം പിന്നിട്ടഘട്ടത്തിലാന് ആ മരണങ്ങള്‍ ഉണ്ടായത്‌. ആ സമയത്ത്‌ മാര്‍ക്സിസ്റ്റുകളുടെ വെട്ടേറ്റ്‌ ഒമ്പത്‌ സംഘപ്രവര്‍ത്തകരാണ്‌ മരണാസന്നരായി കിടന്നിരുന്നത്‌(അഞ്ചു മാര്‍ക്സിസ്റ്റുകളും)!. അത്തവണയും ആദ്യം ചെയ്തതു മാര്‍ക്സിസ്റ്റുകളാണു താനും. അതിനിടയ്ക്കു നടന്ന രണ്ടു കൊലപാതകങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുമ്പോള്‍ - നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണു സുഹൃത്തുക്കളേ. നിങ്ങള്‍ വഞ്ചിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടുമ്പോള്‍, എന്നോടു തോന്നേണ്ടതു വിരോധമോ അതോ സൗഹൃദമോ എന്നു നിങ്ങള്‍ സ്വയം തീരുമാനിക്കുക.

അടുത്തിടെ, മാര്‍ക്സിസ്റ്റുകാരുടെ അക്രമപരമ്പരയേത്തുടര്‍ന്നല്ലാതെയും കൊലപാതകം നടന്ന - ബി.ജെ.പി.ക്കാര്‍ പ്രതികളായ രണ്ടേ രണ്ടു സംഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പാലക്കാട്‌ മലമ്പുഴയിലും - അഴീക്കോട്‌ മീന്‍കുന്നിലും. പക്ഷേ എന്തു ചെയ്യാം - അതു രണ്ടും - ഞാനാവര്‍ത്തിക്കുന്നു - അതു രണ്ടും - രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല എന്നും കുടുംബവഴക്കുകളും മറ്റും ആയിരുന്നു പ്രശ്നങ്ങള്‍ എന്നുമുള്ള വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പുറത്തു വന്നു കഴിഞ്ഞു. പോലീസും അത്‌ അംഗീകരിച്ചു. ഇതിന്റെയെല്ലാം പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച്‌ ഞാനൊരു റിപ്പോര്‍ട്ട്‌ അവതരിപ്പിക്കണമെന്നാണെങ്കില്‍ അതുചെയ്യാം (വേണമെങ്കില്‍, എല്ലാ സംഭവങ്ങളിലും എന്താണു യഥാര്‍ത്ഥചിത്രം എന്നു വ്യക്തമാകുന്ന ഒരു പോസ്റ്റുമാവാം). എന്തിനാണതൊക്കെ? അതൊന്നുമില്ലാതെ തന്നെ, വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ക്കെല്ലാം അതൊക്കെ സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ.

ബി.ജെ.പി.യോ ആര്‍.എസ്‌.എസോ ആദ്യം മുന്നിട്ടിറങ്ങി കേരളത്തില്‍ രാഷ്ട്രീയകൊലപാതകം നടക്കുന്നൊരു സാഹചര്യമിവിടെയില്ലെന്നതു തീര്‍ച്ചയാണ്‌. പ്രത്യേകിച്ച്‌ - മാര്‍ക്സിസ്റ്റു കോട്ടകളില്‍ അങ്ങനെ നടക്കുന്നുവെന്നു വാദിക്കുന്നത്‌ കേവലം ബാലിശമാണ്‌. ഞാന്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ എന്തായാലും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്‌ കേവലം ഒരു സത്യം മാത്രമാണ്‌. ഇനി ഉണ്ടായാല്‍, അതൊരു വലിയ മാറ്റമാവും. അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ.

സംഘത്തിന്റെയോ ബി.ജെ.പി.യുടെയോ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും എന്തിനാണിങ്ങനെ അവരുടെ വക്കാലത്തു പിടിക്കുന്നത്‌ എന്നു നിങ്ങള്‍ക്കു ചോദിക്കാം. ഞാനീ സത്യങ്ങള്‍ പറയാതിരിക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അത്‌ എന്തുകൊണ്ടാണെന്നുമാണ്‌ എന്റെ മറുചോദ്യം. എനിക്ക്‌ സംഘപ്രസ്ഥാനങ്ങളോട്‌ അനുഭാവമുണ്ട്‌. സ്വാഭാവികമായും അവര്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കും. അവരും അക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതു ഞാന്‍ നിഷേധിക്കുന്നില്ലല്ലോ. പക്ഷേ - ഒന്നൊഴിയാതെ എല്ലാക്കാര്യത്തിലുമതെ - അവരല്ല പ്രശ്നമുണ്ടാക്കുന്നത്‌ എന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ - മറ്റുള്ളവര്‍ അതു നേര്‍വിപരീതമായി അവതരിപ്പിച്ച്‌ പച്ചക്കള്ളം പറയുന്നു എന്നു വ്യക്തമാകുമ്പോള്‍ - അതു ചൂണ്ടിക്കാട്ടാന്‍ എന്നെ അനുവദിക്കുക. മാര്‍ക്സിസ്റ്റുകളാണ്‌ ഇതിനെല്ലാം പിന്നിലെ ന്യൂക്ലിയസ്‌ എന്നതും കേവലം യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഭരണത്തിലെ മുഖ്യപങ്കാളികളും സഹോദരകമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായ സി.പി.ഐ.യുടെ പ്രവര്‍ത്തകരെപ്പോലും നിര്‍ദ്ദയം വെട്ടുന്ന മാര്‍ക്സിസ്റ്റുകളുടെ ചെയ്തികള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കേണ്ടത്‌ ഒരു പൗരന്റെ കടമയാണ്‌. ഭരണം കയ്യാളുന്നവര്‍ ഇതു നടത്തുമ്പോള്‍ - കേരളത്തെ മൊത്തം ബാധിക്കുന്ന ഒരു കാര്യമെന്ന നിലയില്‍ - ഇതു തുറന്നു കാട്ടേണ്ടത്‌ ഒരു സാമൂഹ്യപ്രതിബദ്ധതയാണ്‌. മാനവികത എന്നും ബഹുസ്വരസമൂഹം എന്നുമൊക്കെ ഇടയ്ക്കു പറയാറുള്ള നിങ്ങള്‍, ഈ സദുദ്യമത്തെ ദയവായി പിന്തുണയ്ക്കുക. പാര്‍ട്ടി പരിഗണനകളുടെ പേരില്‍ അതിനു സാദ്ധ്യമല്ലെങ്കില്‍, ഭര്‍ത്സിക്കാതെയെങ്കിലുമിരിക്കുക. ഇതൊരപേക്ഷയാണ്‌.

29 comments:

Unknown said...

കണ്ണൂര്‍ എന്നു പറയുന്നത്‌ നമുക്ക്‌ എത്താന്‍ കഴിയാത്തത്രെ ദൂരെയൊന്നുമല്ല. ഇവിടെ ഈ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണ് - പച്ചയായ - പരമമായ സത്യം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി - ഇതൊക്കെ തുറന്നു പറയുന്നതിന് നാം ആരെയും പേടിക്കേണ്ടതില്ല. നമുക്കൊന്നും പ്രതികരണശേഷിയും ബുദ്ധിയും മരവിച്ചിട്ടുമില്ല.

Joker said...

ശ്രീ.നകുലാ

നകുലന്റെ വര്‍ത്തമാനം കേട്ടാല്‍ തോന്നുക ദേശാഭിമാനി എന്ന പത്രമാണ് കേരളത്തില്‍ മൊത്തതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം.

പിന്നെ ഇങ്ങനെ കുറച്ച് വരികളെന്തിനാണ് മിസ്റ്റര്‍

“കണ്ണൂര്‍ എന്നു പറയുന്നത്‌ നമുക്ക്‌ എത്താന്‍ കഴിയാത്തത്രെ ദൂരെയൊന്നുമല്ല. ഇവിടെ ഈ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണ് - പച്ചയായ - പരമമായ സത്യം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി - ഇതൊക്കെ തുറന്നു പറയുന്നതിന് നാം ആരെയും പേടിക്കേണ്ടതില്ല. നമുക്കൊന്നും പ്രതികരണശേഷിയും ബുദ്ധിയും മരവിച്ചിട്ടുമില്ല.“

താങ്കള്‍ ഒന്നു രണ്ടും വരികളല്ല ഇതിന് വേണ്ടി എഴുതിപിടിപ്പിച്ചത്.പിന്നെയും ഇതിന്റെ ആവശ്യം ആത്മവിശ്വാസ ക്കുറവോ മനസാക്ഷി കുത്തോ ആറ്യിരിക്കും.അല്ലെ.

നമുക്ക് ഒരു കാര്യം ചെയ്യാം ജന്മഭൂമി ഒഴിച്ച് എല്ലാ പത്രങ്ങളും നിരോധിക്കാം(അങ്ങനെയൊന്ന് ഇപ്പോഴും ഉണ്ടോ ആവോ?)മരുന്നിന് പോലും കണ്ടിട്ട് കാലം കുറെ ആയി.

സുഹ്യത്തെ മര്യാദ രാമന്‍ രൂപത്തില്‍ ഇത്തരത്തില്‍ വിഷം വമിക്കുന്നതെന്തിന്.ഹിന്ദു രാജ്യത്തിന്റെ പേരും പറഞ്ഞ് അശാന്തി വിതക്കുന്ന സംഘത്തിന്റെ കൂടേ ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികള്‍ കൂടി ഇല്ലെന്നോര്‍ക്കണം.ചത്തു തീരാന്‍ എന്തിന് ജന്മം പാഴാക്കണം.

(കണ്ണൂര്‍ ദൂരയല്ലെന്ന് താങ്കളും ഓര്‍ക്കണം)

മി | Mi said...

ഇപ്പൊ എങ്ങനെയാ 2-1 തന്നെയാണോ സ്കോര്‍? ഈ മാച്ച് കുറെ കാലം കൂടെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു..

മാര്‍ക്സിസ്റ്റുകാരായാലും ഭാജപയായാലും മരിച്ചു വീഴുന്നത് മനുഷ്യ ജീവനാണെന്നും, അവന് കുറെ സ്വപ്നങ്ങളുണ്ടായിരുന്നെന്നും, അവന്റെ കെട്ടിയോള്‍ക്കും, പിള്ളേര്‍ക്കും, മാതാ പിതാക്കള്‍ക്കുമല്ലാതെ ഇവിടെ ഒരു കഴുവേറിക്കും ആ കാര്യത്തില്‍ ആത്മാര്‍ഥമായ ദെണ്ണമില്ലെന്നും എല്ലാവര്‍ക്കുമറിയാം. വാളെടുത്തവന്‍ വാളാല്‍. ഇവിടെ അത്രയേ സംഭവിക്കുന്നുള്ളൂ. ബ്ലോഗെഴുതിയ സാറിനോട് ഒരു ചോദ്യം. ആരാണ് ആദ്യം തുടങ്ങിയത് എന്നാണല്ലോ റിസര്‍ച്ച് വിഷയം. എങ്കില്‍ വര്‍ഷങ്ങള്‍ പുറകിലേക്ക് പോകേണ്ടി വരും. സാറെ, നേരിട്ടറിയാവുന്നതു കൊണ്ട് പറയുകയാ. കണ്ണൂരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പുറകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പക കാണും. എല്ല്ലാ പാര്‍ട്ടിയും ഒരു തഞ്ചം നോ‍ക്കിയിരിക്കുകയാണ്, അതു തീര്‍ക്കാന്‍.. അപ്പോ അങ്കം തുടങ്ങി.. ചോര നൊട്ടി നുണയാന്‍ ചെന്നായ്ക്കളെയും പ്രതീ‍ക്ഷിച്ചു കൊണ്ട്, ഒരു പാട് ചോരപ്പുഴ കണ്ട നിസംഗതയോടെ,

ഒരു കണ്ണൂര്‍ക്കാരന്‍

Unknown said...

ജോക്കറേ,

എന്റെ പലനിരീക്ഷണങ്ങളും അങ്ങേയറ്റം ശരിയായിരുന്നുവെന്ന്‌ അടിവരയിടുന്നതാണ്‌ താങ്കളുടെ കമന്റ്‌‌.

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ സംഘപ്രവര്‍ത്തകരെ കൊല്ലാന്‍ പ്രത്യേകിച്ചു പ്രകോപനമൊന്നും വേണ്ട. അവര്‍ നിരന്തരം അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും. എപ്പോളെങ്കിലും ഒരു പ്രത്യാക്രമണമുണ്ടായാല്‍, അതുപയോഗിച്ച്‌ അണികളുടെ മനസ്സില്‍ വീണ്ടും സ്പര്‍ദ്ധ നിറയ്ക്കും.

കൊലനടത്താന്‍ 'കാരണ'ങ്ങള്‍ക്കു പകരം ചില 'ന്യായീകരണ'ങ്ങള്‍ മാത്രമാണ്‌ അവര്‍ക്കുള്ളത്‌. 'ഹിന്ദുരാഷ്ട്രം' എന്ന പദത്തെ അങ്ങേയറ്റം ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടും അശാന്തി വിതയ്ക്കുകയാണെന്ന്‌ ആരോപിച്ചുകൊണ്ടുമൊക്കെ എത്രകാലം മുമ്പോട്ടു പോകാനാകും എന്ന്‌ അവര്‍ തന്നെ തീരുമാനിക്കട്ടെ.

ജനങ്ങള്‍ ജാതിവൈജാത്യങ്ങളും മറ്റു ശിഥിലീകരണവാസനകളും വെടിഞ്ഞ്‌ ഒരുമിച്ചു നില്‍ക്കുന്നതും അവരില്‍ ദേശീയബോധം ദൃഢമാകുന്നതുമൊക്കെ തങ്ങളുടെ പ്രത്യയശാസ്ത്രപ്രചാരണത്തിനോ അല്ലെങ്കില്‍ ഗൂഢോദ്ദേശ്യങ്ങള്‍ക്കോ ഒക്കെ തടസ്സമാണെന്ന തിരിച്ചറിവുള്ളവരുള്ള ചിലരുണ്ട്‌. അവരുടെ മനസ്സില്‍ സംഘം അശാന്തിയുണ്ടാക്കും എന്നതു സത്യമായിരിക്കാം. അവര്‍ സംഘത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുമായിരിക്കും. ഒരു 'ഉന്‍മൂലന തന്ത്ര'മാണ്‌ അവര്‍ പയറ്റി നോക്കുന്നത്‌. ഒരു കാരണവുമില്ലാതെ എ.ബി.വി.പി.ക്കാരെ ക്യാമ്പസുകളില്‍ ആക്രമിക്കുന്നതിനു പിന്നിലും അതേ ഉദ്ദേശം തന്നെ. ആ തന്ത്രം വിപരീതഫലമല്ലാതെ ഒരിക്കലും ഗുണം ചെയ്തിട്ടില്ല എന്നവര്‍ തിരിച്ചറിയാത്തിടത്തോളം കാലം ഈ ഏകപക്ഷീയമായ കൊലപാതകശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മുരട്ടു ന്യായം പറഞ്ഞ്‌ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ ജനമനസ്സുകളില്‍ നിന്ന്‌ കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുകയും ചെയ്യും.

ഈ പോസ്റ്റില്‍ 'വിഷം' ഉണ്ട്‌ എന്നു താങ്കള്‍ പറഞ്ഞത്‌ ഏതര്‍ത്ഥത്തിലാണെന്നു വ്യക്തമല്ല. വിമര്‍ശനത്തിന്റെയോ അല്ലെങ്കില്‍ സത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെയോ മറ്റൊരു പേരു മാത്രമാണു വിഷം എന്നു വരുമോ എന്തോ?

'സംഘത്തിന്റെ കൂടെ ഇവിടെയുള്ള ഭൂരിപക്ഷവും ഇല്ലെന്നോര്‍ക്കണം' എന്നൊക്കെ എഴുതിയത്‌ താങ്കള്‍ക്കെന്തോ ഉള്‍ഭയമുണ്ടെന്നു തോന്നിപ്പിക്കുന്നു. എന്തായാലും, കൊച്ചു കുട്ടികളുടെ മട്ടില്‍ അതിനൊക്കെ മറുവാദമുയര്‍ത്താനാണെങ്കില്‍, 'വിശാലമായ ഈ രാജ്യത്ത്‌ ഒന്നോ രണ്ടോ ചെറു സംസ്ഥാനങ്ങളിലല്ലാതെ നിങ്ങളുടെ പേരു പോലും കേള്‍ക്കാനില്ലെന്നു മറക്കരുത്‌' എന്നൊക്കെ പറയേണ്ടി വരും. നമുക്കങ്ങനെയൊന്നും തരം താഴേണ്ട. പറയാനുള്ള പോയിന്റുകള്‍ മാത്രം പറഞ്ഞ്‌ കൈ കൊടുത്തു പിരിയാം.

പിന്നെ, 'കണ്ണൂര്‍‍ ദൂരെയല്ലെന്നു താങ്കളും ഓര്‍ക്കണ'മെന്നു പറഞ്ഞപ്പോള്‍, ജോക്കറും അവിടത്തുകാരനാവാമെന്നു തോന്നി. എന്നാല്‍, ജന്‍മഭൂമിയേക്കുറിച്ച്‌ എഴുതിയതില്‍ നിന്നു മനസ്സിലാകുന്നത്‌ താങ്കള്‍ കണ്ണൂരിന്റെ ഏഴയലത്തു പോലുമുള്ളയാളല്ലെന്നാണ്‌. ഒരു മാസം മുമ്പാണല്ലോ ജന്‍മഭൂമിയുടെ അഞ്ചാമത്‌ എഡിഷന്‍ കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരണം ആരംഭിച്ചത്‌. "ആദ്യദിവസം തന്നെ കണ്ണൂരില്‍ നിന്നു മാത്രം അയ്യായിരം കോപ്പിക്കു ബുക്കിങ്ങോ - അങ്ങനെയങ്ങു വിടാമോ" എന്നൊക്കെ ചോദിച്ചു കൊണ്ടായിരുന്നു അതിനടുപ്പിച്ച രണ്ടു ദിവസത്തെ മാര്‍ക്സിസ്റ്റ്‌ അട്ടഹാസങ്ങളും അക്രമങ്ങളുമൊക്കെ.

ഒരേയൊരു കാര്യം കൂടിയല്ലാതെ എനിക്കു താങ്കളോടു കൂടുതലൊന്നും പറയാനില്ല. ഇത്തരം ശ്രമങ്ങളിലൂടെ സംഘപ്രസ്ഥാനങ്ങളെ തളര്‍ത്താമെന്നുള്ള നിങ്ങളുടെ വിചാരം തെറ്റാണെന്നും, അതു വിപരീതഫലമാണ്‌ ഉളവാക്കുന്നതെന്നും നിങ്ങള്‍ ഇതുവരെ തിരിച്ചറിയാത്തതെന്താണ്‌? പരീക്ഷണങ്ങള്‍ തെറ്റാണെന്നു തിരിച്ചറിഞ്ഞ്‌ ഇനിയെങ്കിലും ഈ ചോരക്കളി മതിയാക്കുക. ദയവായി.

കേരളത്തിന്റെ മൊത്തം അപേക്ഷയായിട്ടെടുത്താല്‍ മതി.

Unknown said...

കണ്ണൂര്‍ക്കാരന്‍ ശ്രീ ലോലന്‍,

ഇന്നലത്തെ സ്കോര്‍ 2-1 അല്ല. 9-1 ആണ്‌. പതിവുപോലെ, മാര്‍ക്സിസ്റ്റുകള്‍ വന്‍മാര്‍ജിനില്‍ ജയിച്ചു(?!) കയറി! കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ ഏതാണ്ടൊരു 100 - 8 എന്ന റേഞ്ചിലൊക്കെ വരും. മൊത്തം ഗോളും അടിച്ചു കഴിഞ്ഞാലേ കളി നിര്‍ത്തൂ എന്ന ക്രൂരമായ വാശിയാണു മാര്‍ക്സിസ്റ്റുകള്‍ക്ക്‌. അതൊരിക്കലും നടപ്പില്ലാത്തതുകൊണ്ട്‌ - താങ്കള്‍ പരഞ്ഞതു പോലെ - കളി ഉടനെ തീരാനിടയില്ലെന്നു ദു:ഖത്തോടെ മനസ്സിലാക്കേണ്ടി വരുന്നു. സെല്‍ഫ്‌ ഗോളുകള്‍ വീഴുന്നതു തിരിച്ചറിഞ്ഞെങ്കിലും അവര്‍ കളി നിര്‍ത്തുമെന്നു ഞാന്‍ പ്രത്യാശിക്കുകയാണ്.

പിന്നെ, താങ്കളേപ്പോലെയുള്ളവര്‍ നിസ്സംഗരാകാതെ പണ്ടുമുതല്‍ക്കേ ജാഗ്രത കാട്ടിയിരുന്നെങ്കില്‍, കേരളത്തിന്‌ ഇങ്ങനെ മാര്‍ക്സിസ്റ്റുകളുടെ മുമ്പില്‍ “മാനിഷാദ“ എന്നു പറഞ്ഞു കെഞ്ചേണ്ടി വരുമായിരുന്നില്ല. ഇനിയെങ്കിലും അവരെ പിന്തിരിപ്പിച്ച്‌ ഈ നാടിനെ രക്ഷിക്കൂ.

മരത്തലയന്‍ പട്ടേട്ടന്‍ said...

കണ്ണൂരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പുറകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പക കാണും എന്ന് ലോലന്‍ പറഞ്ഞത് സത്യമാണ് . പക്ഷെ ആ പക തുടങ്ങിവെച്ചത് ആരാണ് ? ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണിത് . ഒന്ന് പറയാന്‍ കഴിയും , കമ്മ്യൂണിസ്റ്റുകാരാണ് ആക്രമണത്തിന്റെ അപ്പോസ്തലന്മാര്‍ എന്നതാണത് . കോണ്‍ഗ്രസ്സുകാരെയാണവര്‍ പതിവായി ആക്രമണത്തിനിരയാക്കാറ് . പിന്നീട് ആറെസ്സെസ്സ് പതുക്കെ കണ്ണൂരില്‍ വേരുറപ്പിക്കാന്‍ തുടങ്ങി . കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ള യുവാക്കളാണ് ആറെസ്സെസ്സുമായി കൂടുതലും അടുത്തത് . ഇന്ന് മാര്‍ക്സിസ്റ്റ് - ബി.ജെ.പി.സംഘട്ടനമാണെന്നാണ് പറയുന്നതെങ്കിലും യഥാര്‍ഥ്യത്തില്‍ നടന്നുവരുന്നത് മാര്‍ക്സിസ്റ്റ്-മുന്‍ മാര്‍ക്സിസ്റ്റ് സംഘട്ടനങ്ങളാണ് . കമ്യൂണിസ്റ്റ് കോട്ടകളിലാണ് ആറെസ്സെസ്സും ബി.ജെ.പി.യും വളര്‍ന്നിട്ടുള്ളത് .

സജീവ് കടവനാട് said...

മാഷേ ആര്‍ക്കാണറിയാത്തത് ആറെസ്സെസിന്റെ ഫാസിസ്റ്റുമുഖത്തെക്കുറിച്ച്. അതിനെ വെള്ളപൂശാന്‍ കുറേ മാര്‍ക്സിസ്റ്റുകാരെ തെറിപറഞ്ഞ് വളച്ചൊടിച്ചാല്‍ ആര് വിശ്വസിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്. ഇന്ത്യയുടെ ശാപമാണ് ആറെസ്സെസ്സെന്ന് ഞാന്‍ വിശ്വസിക്കുന്നത് മാര്‍ക്സിസ്റ്റ് സ്കൂളില്‍ പഠിച്ചിട്ടൊന്നുമല്ല. അത് തിരുത്താന്‍ അന്തിക്കമ്പലമുറ്റത്ത് വരേണ്ട കാര്യവുമില്ല. നിഷ്പക്ഷമായ ചിന്തയാണത്രേ...? ഇതു പോലെ മാര്‍ക്സിസ്റ്റുകാരുമിരുന്ന് കണക്കുപറയാന്‍ തുടങ്ങിയാല്‍ തീവ്രവാദത്തിനും വെട്ടുംകുത്തിനുമൊക്കെ സഹായം നല്‍കുന്ന ഒരുമാധ്യമമായി മാറും ഇന്റര്‍നെറ്റെന്നതില്‍ സംശയമില്ല. സുഹൃത്തേ നിങ്ങളുടെ ഉള്ളിലെ അഴുക്ക് ഈ ലോകത്തേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ ശ്രമിക്കൂ.

ഇനി എനിക്ക് ചോറ് തരുന്നത് മാര്‍ക്സിസ്റ്റുകാരനാണെന്നൊന്നും പറഞ്ഞു വന്ന് സ്വയം വിഡ്ഡിയാവല്ലേ.

Unknown said...

ഇതാ ഇപ്പോള്‍ വീണ്ടും രണ്ടു സംഘപ്രവര്‍ത്തകരേക്കൂടി വെട്ടിയരിഞ്ഞിരിക്കുന്നു!!ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്‌! യാതൊരു കാരണവും വേണ്ട. കൊന്നു തള്ളിക്കൊള്ളാന്‍ മുകളില്‍ നിന്ന്‌ അനുവാദം - അല്ല - ഉത്തരവു കിട്ടിയിരിക്കുന്നു. അണികള്‍ ആവേശത്തോടെ - ആഹ്ലാദത്തോടെ - അനുസരിക്കുന്നു. അതുതന്നെയാവാനേ വഴിയുള്ളൂ.

കണ്ണൂര്‍ കൈവിട്ടുപോയിരിക്കുന്നു.

ശക്തമായ പോലീസ്‌ ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്‌ എന്നാണ് എല്ലാ വാര്‍ത്തയിലെയും അവസാനവരി. അതെ. കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മികവു തെളിയിച്ചിട്ടുള്ള സകല പോലീസ്‌ ഉദ്യോഗസ്ഥരേയും - അന്ധമായ സംഘവിരോധം കാണിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിക്കൊണ്ട്‌ - പകരം നിയമിക്കപ്പെട്ടവര്‍ - കാക്കിക്കു പകരം ചുവപ്പു യൂണിഫോമണിഞ്ഞ റെഡ്‌വാളണ്ടിയര്‍മാര്‍ - അവരാവണം “ശക്തമായ ബന്തവസ്സ്‌“ ഏര്‍പ്പെടിത്തിയിരിക്കുന്നത്‌. “യൂണിഫോമിന്റെ ഉത്തരവാദിത്തം” അവര്‍ നിറവേറ്റുന്നുമുണ്ടാവണം. അല്ലെങ്കില്‍, കൊന്നിട്ടും കൊന്നിട്ടും മതിവരാത്ത മാര്‍ക്സിസ്റ്റു രാക്ഷസക്കൂട്ടത്തിന് ഇന്നും കലാപം നിര്‍ബാധം തുടരാന്‍ പറ്റുന്നതെങ്ങനെ?

ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികളായിപ്പോയെന്ന ഒറ്റ കുറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ ഈയാം പാറ്റകളേപ്പോലെ ചത്തുവീണുകൊണ്ടിരിക്കുമ്പോള്‍ - ഭരണ-പ്രതിപക്ഷങ്ങള്‍ ബജറ്റ്‌ അവതരിപ്പിച്ചു കളിക്കുകയാണു തലസ്ഥാനത്ത്‌. മാര്‍ക്സിസ്റ്റ്‌ ആരാച്ചാര്‍മാര്‍ക്ക്‌ ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടാനും അവയ്ക്കു മൂര്‍ച്ചകൂട്ടാനുമായി അനുവദിക്കട്ടെ - ഒരു പത്തുകോടി കൂടി.

കൊടിയേരീ - താങ്കള്‍ ആഭ്യന്തരമന്ത്രിയാണെന്നതു മറക്കാം. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക്‌ സ്വന്തം മണ്ഡലത്തെയെങ്കിലും ഓര്‍ക്കുക. ചോരകൊണ്ടല്ല മണ്ഡലം ചുവപ്പിക്കേണ്ടത്‌. സാധിക്കുമെങ്കില്‍ - ആശയം കൊണ്ടുമാത്രം ഉള്ള ചുവപ്പു നിലനിര്‍ത്താനെങ്കിലും ശ്രമിക്കുക.

മാര്‍ക്സിസ്റ്റു കൊലയാളിസമൂഹമേ - കേരളം നിങ്ങളോടു പൊറുക്കട്ടെ. സ്വയം സ്രുഷ്ടിച്ച്‌ - സ്വയം പടര്‍ത്തി - സ്വയം ആസ്വദിക്കുന്ന ഈ കൂട്ടക്കൊലകളുടെ പേരില്‍ - കാലം - പക്ഷേ - നിങ്ങള്‍ക്കു മാപ്പു തരില്ല. അതുറപ്പ്‌.

qw_er_ty

Unknown said...

കിനാവേ,
താങ്കള്‍ കിനാവു കാണല്‍ മതിയാക്കൂ. ഇവിടെ ആരാണ് നിഷപക്ഷചിന്തയേക്കുറിച്ചു പറഞ്ഞത്‌? താങ്കള്‍ക്കെന്തു പറ്റി?

താങ്കളെന്താണീ കമന്റിലൂടെ സ്ഥാപിക്കുന്നത്? കണ്ണൂരില്‍ കലാപം നടക്കുകയാണ്. താങ്കളുടെ കമന്റിനും എന്റെയീ മറുപടിക്കുമിടയില്‍ ആരെങ്കിലുമൊക്കെ വെട്ടേറ്റു വീണു മരിച്ചിട്ടുണ്ടാവാം. താങ്കളതിനെ ന്യായീകരിക്കുന്നുവെന്നു വേണമോ മനസ്സിലാക്കാന്‍? ‘ശാപം’ തുടച്ചുകളയാന്‍ എന്തു മാര്‍ഗ്ഗവും ആകാമെന്ന്‌ അല്ലേ?

ഇവിടെ ശാപമൊനുമല്ല വിഷയം. രാഷ്ട്രീയ അസഹിഷ്ണുത - അതൊന്നു മാത്രം. കൊലപാതകത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ അതേ മനസ്സു പേറുന്നവര്‍ക്കു മാത്രമേ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ‘അഴുക്ക്’ ആണെന്നു പറയാന്‍ കഴിയൂ.

താങ്കളെപ്പോലെയുള്ളവരേയും നമ്മുടെ നാടിനേയും ദൈവം രക്ഷിക്കട്ടെ.

Unknown said...

രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ണൂരില്‍ സംഘര്‍ഷം ശമിക്കാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും കമന്റുകളും പ്രോത്സാഹിപ്പിച്ചുകൂടാ എന്ന തോന്നല്‍ മൂലം - ഇവിടെ കമന്റിടാനുള്ള അവസരം താത്ക്കാലികമായി അടയ്ക്കുന്നു.

സജീവ് കടവനാട് said...

നകുലാ, ആ അസഹിഷ്ണുത തന്നെയാണ് താങ്കളിവിടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞാല്‍ നിഷേധിക്കാമോ?

സജീവ് കടവനാട് said...

ഈ കലാപത്തിനെതിരെ നിങ്ങള്‍ക്ക് ക്രിയാത്മകമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

ആദ്യം അത് പ്രവര്‍ത്തിച്ച് കാണിക്കൂ. അല്ലാതെ വല്ലവന്റേയും അമ്മപെങ്ങന്മാര്‍ കരയുന്നതുകണ്ട് ഉള്ളില്‍ പുഞ്ചിരിയും പുറത്ത് സഹതാപവും നടിച്ച് മൈക്കുകെട്ടി ഭാഗവതമോതാതെ.

Unknown said...

വേലി താത്കാലികമായി അടച്ചുകെട്ടുന്ന സമയത്തിനിടയില്‍ പെട്ടെന്നു നൂണ്ടു കയറിയതാണ് മുകളിലത്തെ കമന്റ്‌.

കിനാവേ - നിഷേധിക്കാം. ഇതാ നിഷേധിച്ചിരിക്കുന്നു.

“അതേ തരം“ അസഹിഷ്ണുതയാണ് എന്നതു മാത്രമേ നിഷേധിച്ചിട്ടുള്ളൂ. ആഘോഷിക്കുകയാണ് എന്നതും. “അസഹിഷ്ണുത“ ഫാക്ടര്‍ നിഷേധിക്കുന്നില്ല. ഒറ്റയടിക്ക്‌ പതിനൊന്നു പേരെ വെട്ടിക്കൊല്ലാറാക്കി - അതില്‍ മൂന്നുപേര്‍ മരിച്ചുകഴിഞ്ഞു- അതിനോടു പിന്നെ സഹിഷ്ണുതയാണോ വേണ്ടത്? ഉവ്വെങ്കില്‍, മനസ്സു കല്ലായിരിക്കണം! മാര്‍ക്സിസ്റ്റുകളോടുള്ള രാഷ്ട്രീയ അസഹിഷ്ണുതയാണത്രേ! കഷ്ടം! താങ്കള്‍ക്കു മലയാളം അറിയില്ലെന്നുണ്ടോ?

സജീവ് കടവനാട് said...

നകുലരേ,
ഉവ്വ, എനിക്കു മലയാളം അറിയില്ല. അറിയാവുന്ന മലയാളവും വെച്ച് തറവേല കളിക്കുന്ന നിങ്ങള്‍ക്കിടയില്‍ അറിയാതിരിക്കുന്നതാണ് മെച്ചം.

ഇനി അതിനു ശേഷം ഒരു കമന്റുകൂടി ഇട്ടിരുന്നതെന്തേ വെളിച്ചം കണ്ടില്ലല്ലോ?

വല്ലവന്റേം അമ്മേം പേങ്ങളും കരയുന്നിടത്ത് ദുഖം നടിച്ച് തൊട്ടപ്പുറത്ത് മൈക്കുകെട്ടി വ്യഭിചരിക്കുന്ന തരത്തിലുള്ള തറവേല ചെയ്യാതെ കലാപം ഒതുക്കാനെന്തിലും കൃയാത്മകമായി ചെയ്യാന്‍ കഴിയുമോ താങ്കള്‍ക്ക്. അങ്ങിനെ എന്തെങ്കിലും ചെയ്തിട്ട് വന്ന് ഒരു പോസ്റ്റിട്ടാല്‍ നിങ്ങളെ നിങ്ങള്‍ക്കു തന്നെ ന്യായീകരിക്കാം അല്ലെങ്കില്‍ ഇതും പൂട്ടിപ്പോകൂ സുഹൃത്തേ... വെറുതെ മുതലക്കണ്ണീരൊഴുക്കി മുതലെടുക്കാതെ.

സജീവ് കടവനാട് said...

മേലെയിട്ട കമന്റും വെളിച്ചം കാണില്ലെന്നറിയാം. കോപ്പിചെയ്തു വെക്കുന്നു. ആവശ്യം വരും.

Sreejith K. said...

നകുലാ, നല്ല പോസ്റ്റ്. താങ്കളെപ്പോലെ അന്വേഷണാ‍ത്മകപത്രപ്രവര്‍ത്തനം നടത്തുന്നവര്‍ സത്യങ്ങളെ പുറത്തേയ്ക്ക് കൊണ്ട് വരാന്‍ സഹായിക്കുന്നു.

പാര്‍ട്ടി ഏതായാലും കൊലപാതകം നടത്തുന്നതിനെ ന്യായീകരിക്കാന്‍ വയ്യ. ആരു ആദ്യം കൊന്നാലും, ആരു പകരം വീട്ടിയാലും മനുഷ്യപ്പറ്റ് എന്ന വികാരം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നഷ്ടമാകുന്നത് ഭീതിയോടെ തന്നെ കാണേണ്ടിവരും. ഇത്രയൊക്കെ സംഭവിച്ചിട്ടും പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ കുറയാത്തത് ആശങ്കാജനകം തന്നെയാണ്. എന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എന്റെ ഭൂരിപക്ഷം ബന്ധുക്കളും കണ്ണൂരിലാണ്‍. ഒരുപക്ഷെ ഞാന്‍ സ്ഥിരതാമസമാക്കുന്നതും കണ്ണൂരില്‍ തന്നെയാകും. ഇപ്പോഴത്തെ സ്ഥിതിവികാസങ്ങള്‍ എന്റെ മനസ്സമാധാനം കളയുന്നു. ആരോട് ഞാന്‍ പരാതിപറയും? :(

Mr. K# said...

ഇത്തരം കാര്യങ്ങള് റിപ്പോര്ട്ട് ചെയ്യുംപോഴെന്കിലും പത്രങ്ങള് കുറച്ചു വളച്ചോടിക്കലുകളും അര്ദ്ധസത്യങ്ങളും നുണകളും ഒഴിവാക്കേണ്ടതാണ്. കാണാപ്പുറം പറയുന്നതു പോലെയാണ് ദേശാഭിമാനി റിപ്പോര്ട്ട് ചെയ്തിരുന്നതെന്കില് വളരെ മോശമായിപ്പോയി.

ഭൂലോകം said...

വളരെ നല്ല തുറന്നുകാട്ടല്‍, നകുലേട്ടാ.

ഇതിന്റെയെല്ലാം പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച്‌ ഞാനൊരു റിപ്പോര്‍ട്ട്‌ അവതരിപ്പിക്കണമെന്നാണെങ്കില്‍ അതുചെയ്യാം (വേണമെങ്കില്‍, എല്ലാ സംഭവങ്ങളിലും എന്താണു യഥാര്‍ത്ഥചിത്രം എന്നു വ്യക്തമാകുന്ന ഒരു പോസ്റ്റുമാവാം). എന്തിനാണതൊക്കെ?

ദയവായി താങ്ങള്‍ ഇതെക്കുറിച്ചും എഴുതണം.

ഒരു പത്രം ചെയ്യുന്ന കള്ളത്തരം തുറന്നു കാട്ടുമ്പോള്‍ അതു വിഷമാണെന്നു തൊന്നുന്നവര്‍ ഉള്ളടത്തോലം കാലം ഈ രീതിയിലുള്ള എഴുത്തുകള്‍ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌.

ജോക്കറേ, കണ്ണൂരിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ചു കേരളത്തിന്റെ എല്ലാ ഭാഗത്തും ജന്മഭൂമി കിട്ടും. ഇപ്പൊ കഴിച്ചു കൊണ്ടിരിക്കുന്ന ദേശാഭിമാനി മരുന്നിന്റെ സൈഡ്‌ എഫെക്റ്റ്‌ മാറാനാണെങ്കില്‍ ഒരെണ്ണം അയച്ചു തരാം. പിന്നെ അതുമായി കണ്ണൂരിലെ ചില സ്ഥലങ്ങളില്‍ പോകരുതേ, പിന്നൊരിക്കലും മരുന്നു കഴിക്കേണ്ടി വരില്ല. അല്ലെങ്കില്‍ ഈ ബ്ലൊഗ്‌ സ്ഥിരമായി വയിച്ചാലും മതി, നല്ല ശമനം കിട്ടും.
ജന്മഭൂമി തന്നെ വേണനില്ല ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാള പ്ത്രങ്ങളുടെ പ്രധാന വാര്‍ത്തല്‍ ഇടക്കെങ്കിലും ഒന്നു നോക്കിയാലും മതി.

ജൊക്കറുടെ സര്‍ക്കസ്‌ മുതലാളി ഇന്ത്യ ഭരിച്ചാരുന്നേല്‍ നമുക്ക്‌ എത്ര പത്രങ്ങല്‍ വായിക്കന്‍ കിട്ടിയേനെ? എത്ര ബ്ലോഗ്ഗുകള്‍ എഴുതപ്പെട്ടേനെ?

എത്ര പത്രങ്ങല്‍ നിരോധിക്കപ്പെട്ടേനെ?

ഇടതുപക്ഷം അധികാരത്തിലിരുന്ന ഏതെങ്കിലും ഒരു രാജ്യത്ത്‌ സ്വതന്ത്ര മാധ്യമങ്ങല്‍ ഉണ്ടായിരുന്നോ?

ഇന്ത്യന്‍ ഭരണകൂടത്തെ മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കസ്സ്‌ മുതലാളിയ്ടെ ശ്രമങ്ങളുടെ വളര്‍ച്ച താഴൊട്ടായത്‌ പൊതുജനത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍...

ഇവരുടെ bjp വിരോധമൊന്നും സ്ത്ഥിരമല്ല. പണ്ട്‌ bjp യൊടൊപ്പം ചേര്‍ന്നു ക്കൊണ്‍ഗ്രസ്സിന്നെതിരെ നിന്നു. ഇന്നു കോണ്‍ഗ്രസ്സിനൊടൊപ്പം ചേര്‍ന്നു bjp ക്ക്‌ എതിരെ. നാളെ ...

N.J Joju said...

ഒരു കൊലപാതകത്തിനും ന്യായീകരണമില്ല.

RSS ന്റെ നയങ്ങളോടൂം പ്രവര്‍ത്തനശൈലിയോടും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടാവുന്നതിനെ മനസിലാക്കാം. പക്ഷേ ആയുധങ്ങള്‍കൊണ്ട് ഏറ്റുമുട്ടുന്നത് ന്യായീകരിയ്ക്കപ്പെടാവുന്നതല്ല.

5 RSS പ്രവര്‍ത്തകരും ഒരു CPM പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടിരിയ്ക്കുന്നത്. ഇതില്‍ നിന്നുതന്നെ RSSക്കാള്‍ അപകടകരമാ‍യ നിലപാടാണ് സംസ്ഥാനം ഭരിയ്ക്കുന്ന CPM കൈക്കൊണ്ടിരിയ്ക്കുന്നതെന്ന് വിശ്വസിച്ചുകൂടെ? എന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ “CPM പ്രവര്‍ത്തകരുടെ സംയമനത്തെ ” ശ്ലാഹിയ്ക്കുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത്?

കാണാപ്പുറം പറയുന്ന പലതിനോടും യോജിപ്പുണ്ട്. ആദ്യം അവരാണു തുടങ്ങിയത് അതുകൊണ്ടു ഞങ്ങളും എന്ന സമീപനത്തോട് യോജിപ്പില്ല. (ആയുധമെടുത്തെ നേരേവരുന്നവര്‍ക്കു മുന്‍പില്‍ കഴുത്തു നീട്ടിക്കൊടുക്കണോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല.)

N.J Joju said...

നകുലനോട് യോജിയ്ക്കുന്നു പലകാര്യത്തിലും. എങ്കിലും അവരാണ് ആദ്യം തുടങ്ങിയത് അതുകൊണ്ടൂ ഞങ്ങളും എന്ന നിലപാടിനോട് യോജിപ്പില്ല. എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഉത്തരവുമില്ല.

5 RSS പ്രവര്‍ത്തകരും, 1 CPM പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടിരിയ്ക്കുന്നത്. അതുകൊണ്ടൂതന്നെ സംസ്ഥാനം ഭരിയ്ക്കുന്ന CPM, RSS നെക്കാള്‍ അപകടകരമായ നിലപാടല്ലേ കൈക്കൊണ്ടത് എന്ന് സംശയിയ്ക്കുന്നതില്‍ ന്യായമുണ്ട്. ഇതിനു മുന്‍പുണ്ടായ സംഭവങ്ങളെടുത്താലും റേഷ്യോയും ഏതാണ്ട് ഇപ്രകാരം തന്നയാണ്. എന്നിട്ടൂം ഉത്തരവാദിത്വപ്പെട്ടവര്‍ “CPM പ്രവര്‍ത്തരുടെ സംയമനത്തെ” ശ്ലാഹിയ്ക്കുമ്പോള്‍ നാം എന്താണ് പ്രതീക്ഷിയ്ക്കേണ്ടത്?

Unknown said...

Very good post nakulan!
These marxist goons never knows the value of co-existence. They are taking us back to the mughal era of brutality. I personally know many ‘pakal-marxists’ in my place, they act as marxist during day time and work for the NDF during night that too with the knowledge of the spineless marxist party local leadership. When will these cowards realize the hidden hazard within them???
“Pulli puliyude pulli maychaal povillaa! Athu poleyaanu Marxist karude akrama vaasana. Athu nirthaam ennu anikal vichaarichaalum pattilla kaaranam nethaakal anuvadhikkalla.”
Bhoo chakravaalam chuvappaaki maattan irangi thirichavar avarude joli thudarnu konde irikkunnu, Kannoorinte mannine sharikkum chuvappaniyichilleee???

മി | Mi said...

നകുലന്‍, കമന്റ് ഓപ്ഷന്‍ ഇപ്പോഴും അടച്ചു പൂട്ടിയിട്ടില്ലെന്നു വിശ്വസിക്കുന്നു. സ്കോര്‍ അപ്ഡേറ്റിനു നന്ദി. 9-1 അല്ലെന്നാണ് പത്രങ്ങള്‍ പറയുന്നതെങ്കിലും. ഒന്നര വര്‍ഷത്തിനിടയില്‍ 100-8 എന്നുള്ളതില്‍ കുറച്ചു ഭാവന കലര്‍ന്നിട്ടില്ലേ എന്നുമൊരു സംശയം! ഒരു പാര്‍ട്ടിയുടെയും വക്താവല്ലാതെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ.

ഇത്തരത്തിലുള്ള മാര്‍ക്സിസ്റ്റുകാരെ പിന്തിരിപ്പിക്കണമെനുള്ള താങ്കളുടെ അഭിപ്രായം വായിച്ചു. ആര് ഞാനോ? നല്ല കഥയായി! ഇതൊക്കെ പാര്‍ട്ടി നേതൃത്വത്തിന്റെ (എല്ലാ പാര്‍ട്ടിയുടെയും) നിര്‍ദേശത്തിനനുസരിച്ചു നടക്കുന്ന കാര്യങ്ങളാണെന്ന് താങ്കള്‍ക്കും അറിവുള്ളതായിരിക്കുമല്ലോ. പണ്ട് വീട്ടിനടുത്തുള്ള ഒരു അമ്പല മുറ്റത്ത് രാത്രി കാലങ്ങളില്‍ RSS ശാഖാ പ്രവര്‍ത്തകര്‍ നടത്തിയ ആയുധ പരിശീലനം ചോദ്യം ചെയ്തതിന്, അന്നവര്‍ പ്രഖ്യാപിച്ച ഊരു വിലക്ക് ഇന്നും മാറിയിട്ടില്ല. വയസായ അമ്മ മാത്രം താമസിക്കുന്ന എന്റെ വീട്ടില്‍ കയറി അസഭ്യം പറയലും, എന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തലും ഇപ്പോഴും നിര്‍ബാധം തുടരുന്നു. പൊലീസ് അന്നുമിന്നും നോക്കുകുത്തി തന്നെ. വെറും പതിമൂന്ന് വയസ്സു മാത്രമുള്ള അനുജനെ NDF ക്യാമ്പില്‍ (അതും സായുധം) വിടാന്‍ വിസമ്മതിച്ചതിന്, പള്ളിക്കമ്മറ്റിയില്‍ നിന്ന് പുറത്താക്കും എന്നുള്ള മത/പാര്‍ട്ടി മേലാളന്‍മാരുടെ ഭീഷണിയും മറന്നിട്ടില്ല. ഏതോ ഓണം കേറാ മൂലയില്‍ നടക്കുന്ന പാര്‍ട്ടി പൊതുയോഗത്തിന് 1000 രൂപ പിരിവ് തരണമെന്നാവശ്യപ്പെട്ട് അന്ന് ജോലിയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന എന്നെ ഒരു മണിക്കൂറോളം വഴിയില്‍ തടഞ്ഞു നിര്‍ത്തിയ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്തതിന് എനിക്കു കിട്ടിയ ശിക്ഷ, കരണം നോക്കി നല്ല പെടയായിരുന്നു. ഇങ്ങനെ ഉള്ള രാഷ്ടീയ കോമരങ്ങളെ ആണൊ ഞാന്‍ ഉപദേശിച്ചു നന്നാക്കേണ്ടത്? ഇതില്‍ കൂടുതല്‍ ഒരു സാധാരണ പൌരന്‍ എന്നുള്ള നിലയില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കാന്‍? രാഷ്ട്രീയം എന്നത് എനിക്കു മതത്തെ പോലെ മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയാണ്. അണികളുടെ മനസില്‍ വൈരാഗ്യത്തിന്റെ വിഷം കുത്തി വെക്കുന്നതു നേതക്കന്മാര്‍ തന്നെയാണ്. ചില മാധ്യമങ്ങളും. വെട്ടു കൊണ്ട് വീഴുന്ന ഓരോരുത്തനും, ഈ വിഷം തിന്ന് സത്യമേത്, കള്ളമേത് എന്ന് തിരിച്ചറിയാനാവാതെ, ചിന്തിക്കാനുള്ള കഴിവു നഷ്ടപ്പെട്ട് ചിലരുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി എരിഞ്ഞു തീരുന്ന ഈയാം പാറ്റകള്‍ മാത്രമാണ്. ഇത്തരം ഈയാം പാറ്റകള്‍ എന്നുമുണ്ടാകും എന്ന വിശ്വാസമാണ് എല്ലാ പാര്‍ട്ടികളുടെയും ശക്തി.

തലച്ചോര്‍ എന്ന സാധനം കുറച്ചെങ്കിലും ഉപയോഗിച്ചാല്‍ പിറ്റേ ദിവസം അത് ഇടവഴികളില്‍ ചിതറിത്തെറിച്ചു കിടക്കില്ല!

ഭൂലോകം said...

കിനാവ് said...
ഈ കലാപത്തിനെതിരെ നിങ്ങള്‍ക്ക് ക്രിയാത്മകമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

വല്ലവന്റേം അമ്മേം പേങ്ങളും കരയുന്നിടത്ത് ദുഖം നടിച്ച് തൊട്ടപ്പുറത്ത് മൈക്കുകെട്ടി വ്യഭിചരിക്കുന്ന തരത്തിലുള്ള തറവേല ചെയ്യാതെ കലാപം ഒതുക്കാനെന്തിലും കൃയാത്മകമായി ചെയ്യാന്‍ കഴിയുമോ താങ്കള്‍ക്ക്.

------
ദേശാഭിമാനി വളരെ (ശേഷ)ക്രീയാല്‍മകമായി ചെയ്ത ഒരു കള്ളത്തരം ശ്രീ നകുലന്‍ വളരെ ക്രീയാല്‍മകമായിത്തന്നെ തുറന്നു കാട്ടി. അതു വായിച്ചു പലര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി.
കലാപങ്ങള്‍ക്കു പിന്നിലെ സത്യം എന്താണെന്നു പൊതുജനം മനസ്സിലാക്കുക എന്നതു തന്നെയാണ്‌ കലാപങ്ങല്‍ ഇല്ലാതാക്കാനുള്ള ഏറ്റവും ക്രീയാല്‍മകമായ നല്ല മാര്‍ഗ്ഗം.

ഇങ്ങനെ സത്യങ്ങള്‍ പുറത്തറിയുന്നതില്‍ ചിലര്‍ക്കുള്ള വിഷമവും മുകളില്‍ quote ചെയ്തപോലുള്ള കമന്റുകളായി പുറത്ത്‌ വരാനും തുടങ്ങി.

സത്യം പുറത്തു കൊണ്ടുവരുന്ന എഴുത്തും വളരെ ക്രീയാല്‍മകമായി കൊള്ളേണ്ടിടത്തു തന്നെ കൊള്ളും.

കിനാവ് said...
ഇനി എനിക്ക് ചോറ് തരുന്നത് മാര്‍ക്സിസ്റ്റുകാരനാണെന്നൊന്നും പറഞ്ഞു വന്ന് സ്വയം വിഡ്ഡിയാവല്ലേ.

------
ചോറെവിടുന്നാണെങ്കിലും കൂറ്‌ എങ്ങോട്ടാണെന്നു മനസ്സിലാക്കി തന്നതില്‍ സന്തോഷം.

മായാവി.. said...

കിനാവിന്റെ വിവരക്കേട്നിറഞ്ഞ ജല്പനം കണ്ടു...സുഹൃത്തെ താങ്കള്ക്ക് നോട് വിറൊധമുണ്ടാവാം താങ്കള്‍ സത്യമതതിലാണെന്നൊക്കെ മറ്റു പലബ്ളോഗുകളിലും കമന്റുമ്പോള്‍ പറയാറുണ്ടല്ലൊ, എങ്കിപ്പിന്നെ കണ്ണൂരിലെന്താണ്‍ നടക്കുന്നതെന്ന് അറിയില്ലെങ്കിലന്വെഷിക്കണമായിരുന്നു..രാധാകൃഷ്ണന്റെ വാകുകള്‍ ഞാനനാവര്ത്തിക്കട്ടെ "..ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണിത് . ഒന്ന് പറയാന്‍ കഴിയും , കമ്മ്യൂണിസ്റ്റുകാരാണ് ആക്രമണത്തിന്റെ അപ്പോസ്തലന്മാര്‍ എന്നതാണത് . കോണ്‍ഗ്രസ്സുകാരെയാണവര്‍ പതിവായി ആക്രമണത്തിനിരയാക്കാറ് . പിന്നീട് ആറെസ്സെസ്സ് പതുക്കെ കണ്ണൂരില്‍ വേരുറപ്പിക്കാന്‍ തുടങ്ങി . കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ള യുവാക്കളാണ് ആറെസ്സെസ്സുമായി കൂടുതലും അടുത്തത് . ഇന്ന് മാര്‍ക്സിസ്റ്റ് - ബി.ജെ.പി.സംഘട്ടനമാണെന്നാണ് പറയുന്നതെങ്കിലും യഥാര്‍ഥ്യത്തില്‍ നടന്നുവരുന്നത് മാര്‍ക്സിസ്റ്റ്-മുന്‍ മാര്‍ക്സിസ്റ്റ് സംഘട്ടനങ്ങളാണ് . ."തികച്ചുംശരിയാണത്,
ഞാനും കണ്ണൂരാണ്` കൂടാതെ കിനാവെ ഞാനുമൊരു ഇസ്ലാം കുടുമ്പത്തിലേതാണ്‍ എന്നു വെച്ച്, തലച്ചോറാര്ക്കുംപണയത്തിലല്ല, rss/bjpകാര്‍ സത്യവാന്മാരെന്നോ നല്ലവരെന്നോ അല്ല, കണ്ണൂരിലെ അക്രമങ്ങളുടെയൊക്കെ തുടക്കം നിഷ്പക്ഷമതികള്ക്കറിയാം മാര്ക്സിസ്റ്റ്കാരു തന്നെയാണ്...അതിനായി കുറെ അടിമകളെ, അല്പംപോലും ചിന്താശേഷിയില്ലത്ത അടിമകളെ ഉണ്ടാകിവെച്ചിട്ടുണ്ട്,
ഇതൊന്നു വായിക്കൂ...http://infution.blogspot.com/2008/03/blog-post_06.html
തലശ്ശേരി, കൂത്തുപറന്മ്ബ കുടാതെ, പയ്യന്നൂര്‍ ഭാഗങ്ങളില്. പിന്നെ നകുലന്‍ ശ്രദ്ധിക്കാതിരുന്ന ഒരുകാര്യം ഞാന്‍ കാണീക്കം മീഡിയായില്‍ വാര്ത്തക്കിടയില്‍ കാണീക്കുന്ന ശവഘോഷയാത്ര, കൊല്ലപ്പെട്ടവരുടെ വീടുകള്‍ തുടടങ്ങിയവ കൂടുതലും മാര്ക്സിസ്റ്റ്കാരുടെതാണ്‌, മീഡിയകളില്‌ CPM/DYFIഅനുഭാവികളെ(അതോ നപുംസകങ്ങളൊ?)കുത്തിനിറച്ചതിന്റെ ഫലം.

കടവന്‍ said...

joker... yu are just a joker, your words proved it..

കടവന്‍ said...

where is maymootty?ഡിഫിക്കാര്‍ ഗുജറാത്തിലൊണ്ടാരുന്നേല്‍ ഒലത്തുമെന്നൊക്കെയായിരുന്നല്ലൊ ആശാന്റെ വാദം, മയ്മൂട്ടിക്കറിയില്ലാത്തതോ അതോ അറിവില്ലെന്ന് നടിക്കുന്നതോ? ഡിഫിക്കാരാണ്‌ കണ്ണൂരിനെ ഈ കോലത്തിലാക്കിയത് എന്നത് രാധാകൃഷ്ണന്‍ അതെപ്പറ്റി വിശദമായെഴുതിയിരിക്കുന്നു...രാധേട്ടൊ കാണ്ണൂരാണൊ നിങ്ങളും?എഴുത്ത് കിറുകൃത്യം.

Rowdy said...

Excellent post Nakulan, but you can't expect anything better than this from Deshabhimani. Its nothing but a Goebbelsian propaganda machine of CPM.

കടവന്‍ said...

ഭരണത്തിലെ മുഖ്യപങ്കാളികളും സഹോദരകമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായ സി.പി.ഐ.യുടെ പ്രവര്‍ത്തകരെപ്പോലും നിര്‍ദ്ദയം വെട്ടുന്ന മാര്‍ക്സിസ്റ്റുകളുടെ ചെയ്തികള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കേണ്ടത്‌ ഒരു പൗരന്റെ കടമയാണ്‌. ഭരണം കയ്യാളുന്നവര്‍ ഇതു നടത്തുമ്പോള്‍ - കേരളത്തെ മൊത്തം ബാധിക്കുന്ന ഒരു കാര്യമെന്ന നിലയില്‍ - ഇതു തുറന്നു കാട്ടേണ്ടത്‌ ഒരു സാമൂഹ്യപ്രതിബദ്ധതയാണ്‌. മാനവികത എന്നും ബഹുസ്വരസമൂഹം എന്നുമൊക്കെ ഇടയ്ക്കു പറയാറുള്ള നിങ്ങള്‍, ഈ സദുദ്യമത്തെ ദയവായി പിന്തുണയ്ക്കുക. Yes we are with you, go ahead.

Sandeep.G.Varier said...

സ്റ്റാലിനിസ്റ്റ് മുഷ്ക്കിനെ എന്തു വില കൊടുത്തും ചെറുക്കണം. സത്യം പുറത്ത് കൊണ്ടുവന്ന നകുലന് ആത്മാര്‍ത്ഥമായ അഭിനന്ദനം...