Monday, April 9, 2007

സാക്ഷിയെന്താ ഒറ്റക്കണ്ണനാണോ?

'പാപത്തിന്റെ ഫലം മരണമത്രേ‘ എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന - പാപവിമുക്തിയ്ക്കായി നമ്മെ ഒരുക്കുന്ന - പുരോഹിതന്മാരെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത വച്ചു തന്നെ തുടങ്ങാനാവുന്നത്‌ ‘സിന്‍- ഇന്‍ഡിക്കേറ്റിനെ’ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്..

ഓര്‍ത്തൊഡോക്സ്‌ സഭ നടത്തിയ സെക്രട്ടറിയറ്റ്‌ മാര്‍ച്ചിനിടയില്‍ സംഭവിച്ചതെന്ത്‌ എന്നുള്ളതാണു കാഴ്ച.

മനോരമ കാണുന്നത്‌ ഇങ്ങനെ.
ദേശാഭിമാനിയുടെ കാഴ്ച ഇങ്ങനെ.

ഗുണപാഠം:- ഇടങ്കണ്ണു കൊണ്ടു കണ്ടതും വലങ്കണ്ണു കൊണ്ടു കണ്ടതും ശരി തന്നെ. ഒന്നു കാണുമ്പോള്‍ മറ്റേ കണ്ണ്‌ അടച്ചു പിടിക്കേണ്ടി വരുന്നിടത്താണ്‌ കാഴ്ച പൂര്‍ണ്ണമല്ലാതായിപ്പോകുന്നത്‌. അത്‌ അവരുടെ കുറ്റമല്ല. രണ്ടു കണ്ണും തുറന്നു പിടിച്ചാല്‍ കാഴ്ച എങ്ങനെയിരിക്കും എന്ന്‌ മനസ്സിലാക്കി വായിക്കേണ്ടത്‌ നമ്മുടെ - വായനക്കാരുടെ മാത്രം കടമയാണെന്നോര്‍ക്കുക.

6 comments:

Unknown said...

ഓര്‍ത്തൊഡോക്സ്‌ സഭ നടത്തിയ സെക്രട്ടറിയറ്റ്‌ മാര്‍ച്ചിനിടയില്‍ സംഭവിച്ചതെന്ത്‌ എന്ന്‌ മനോരമ കണ്ടത്‌ ഇങ്ങനെ. ദേശാഭിമാനി കണ്ടത്‌ ഇങ്ങനെയും.

Unknown said...

ഹാ ഹാ.. ഉഗ്രന്‍..!

കുതിരവട്ടന്‍ | kuthiravattan said...

:-)

myexperimentsandme said...

ഇത് പത്രങ്ങളുടെ വിശ്വാസ്യതയുടെ വളരെ നല്ല ഉദാഹരണം. ഇല്ലാത്തതല്ല രണ്ട് പത്രങ്ങളും കൊടുത്തത്-തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍‍ കൊടുത്തു എന്ന് മാത്രം. കിരണും ഈ സംഭവത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകളെ പരാമര്‍ശിച്ചിരുന്നു.

G.MANU said...

vayanakkaar pottakkannanmar

Unknown said...

പത്രം വായിച്ച് വാര്‍ത്ത അറിയേണ്ട കാര്യമില്ലാതായിരിക്കുന്നു. നമ്മള്‍ വെറുതെ ഊഹിച്ചാല്‍ മതി ഇന്നതായിരിക്കും സംഭവം എന്ന്. നമ്മള്‍ ഊഹിച്ച കാര്യം ഏതെങ്കിലും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവും. പത്രങ്ങള്‍ക്ക് ഊഹിക്കാമെങ്കില്‍ നമ്മള്‍ക്കും ഊഹിക്കാമല്ലോ. അവരുടെ ഊഹം വായിക്കാന്‍ ഞാനെന്തിന് കാശ് കൊടുക്കണം? സ്വയമങ്ങ് ചെയ്താല്‍ പോരേ? :-)